മുഹമ്മദ്കുട്ടിയെന്ന മമ്മൂട്ടി മലയാളിയുടെ അഭിമാനമാണ്. പുരുഷത്വം തുളുമ്പുന്ന ആകാരവും ഭാവവും നടനശേഷിയും ചേര്‍ന്ന മമ്മൂട്ടി മലയാളികളുടെ അഭിമാനം തന്നെ. പക്ഷെ കൂതറ അവലോകനം ചെയ്യുന്നത് അദ്ദേഹത്തിന്‍റെ ബ്ലോഗിനെയാണ്.
ആദ്യം തന്നെ ആ ബ്ലോഗിനെ ചുറ്റിപറ്റി നില്ക്കുന്ന ഒരു കാര്യത്തെ പറ്റി പറയാം. അത് വേറെയാരെങ്കിലും എഴുതുന്ന ബ്ലോഗ് അല്ലെ..? നല്ല സംശയം.. കൂതറമനസ്സിലാക്കിയ ഒരു കാര്യം പറയാം.
ബ്ലോഗില്‍ രണ്ടു തരത്തില്‍ ബ്ലോഗിംഗ് നടത്താം.
ഗ്രൂപ്പ് ബ്ലോഗിംഗ് (കൂതറയെപ്പോലെ.. കാരണം ഇവിടെ ഒന്നിലധികം എഴുത്തുകാരുണ്ട്.)
സ്വതന്ത്ര ബ്ലോഗിംഗ്.. അതില്‍ ഒരാളെയുണ്ടാവൂ..
നമ്മുടെ കൈപ്പള്ളിയെയും നട്ടപിരാന്തനെയും ഒക്കെ പോലെ.. അത്തരം ബ്ലോഗുകളുടെ പ്രൊഫൈല്‍ പരിശോധിച്ചാല്‍ അവിടെ ഒരാളെ മാത്രമെ മാത്രമെ കാണാനാവൂ.. എന്നാല്‍ ഗ്രൂപ്പ് ബ്ലോഗിങ്ങില്‍ ഒന്നിലധികം പേരുണ്ടാവും.
ഇനി നമ്മുടെ മമ്മൂട്ടിയുടെ ബ്ലോഗില്‍ നോക്കുക. അവിടെ രണ്ടു പേരുണ്ട്.. (17000+) പ്രൊഫൈല്‍ ഹിറ്റ്സ് കിട്ടിയ സ്നേഹപൂര്‍വം മമ്മൂട്ടി Mammootty with love ഒന്നും വെറും മമ്മൂട്ടിയും (2700 +) പ്രൊഫൈല്‍ ഹിറ്റ്സ് കിട്ടിയ വേറെ ഒരു പ്രൊഫൈലും. അതായത് ഈ ബ്ലോഗിന് രണ്ടു യൂസര്‍ നേമും രണ്ടു പാസ് വേഡും ഉണ്ട്. അപ്പോള്‍ ഒരു ബ്ലോഗില്‍ രണ്ടു യൂസര്‍നേം ഉപയോഗിക്കണോ എന്നത് സാധാരണ ഒരാള്‍ക്ക് സാധാരണമായി തോന്നാമെങ്കിലും ബ്ലോഗ് എഴുതുന്നവര്‍ക്ക് അതിന്‍റെ ആവശ്യം ഇല്ലെന്നു മനസ്സിലാവും.
ഇനി രണ്ടു പ്രൊഫൈലും തമ്മില്‍ നോക്കിയാല്‍ മനസ്സിലാവും ഒന്നു ഡിസംബറില്‍ മറ്റേതു ഒക്ടോബറില്‍ തുടങ്ങിയവ ആണെന്ന്..അപ്പോള്‍ ഒന്നു ശ്രീ മമ്മൂട്ടിയും രണ്ടു നമ്മുടെ ഏതോ മലയാളം ബ്ലോഗനും ആണെന്നും മനസ്സിലാവും.
സിമ്പിളായി പറഞ്ഞാല്‍ മമ്മൂട്ടിയുടെ ബ്ലോഗിന്‍റെ മുന്‍വാതില്‍ പൂട്ടി മമ്മൂട്ടി താക്കോല്‍ കൈവശം വച്ചിരിക്കുന്നു. അടുക്കള വാതിലിലൂടെ കയറി അകത്ത് ചെന്നു എഴുതാന്‍ വേറെയൊരു താഴും താക്കോലും ഉണ്ടാക്കി നമ്മുടെ കൂലിക്കാരനും കൊടുത്തിരിക്കുന്നു..
പക്ഷെ കൂതറ അതില്‍ ഒന്നും പറയുന്നില്ല.. ചോറ് ഒരാള്‍ വെച്ചാലും രണ്ടുപേര്‍ വെച്ചാലും കഴിക്കണം എന്നേയുള്ളു.
പിന്നെ വായനക്കാരുടെ എണ്ണത്തിലുള്ള പെരുമഴ..
മമ്മൂട്ടിയുടെ ബ്ലോഗിന്‍റെ മികവുകൊണ്ടല്ല ആ മഹാനടന്‍റെ
പേരിനോടുള്ള ഭ്രമമാണ് ആ വായനക്കാരുടെ എണ്ണത്തിന് പിന്നില്‍.പിന്നെ മമ്മൂട്ടിയെന്ന നടനെ മുഹമ്മദ്കുട്ടിയെന്ന വ്യക്തിയില്‍ നിന്നു മാറ്റി നോക്കൂ. സാധാരണ ഒരു വക്കീല്‍ മാത്രം. മമ്മൂട്ടി ബ്ലോഗില്‍ എഴുതുന്നത് തന്‍റെ കാല്‍നൂറ്റാണ്ടത്തെ അഭിനയത്തെ കുറിച്ചല്ല.. വളരെയധികം ഗൌരവമായ വിഷയങ്ങള്‍ ആണ്.ബൂലോഗത്ത് അത്യുന്നത വിധ്യാഭാസമുള്ളതും വിവരമുള്ളവരും വേറെ ഇഷ്ടംപോലെയുണ്ട്..
അതുകൊണ്ട് തന്നെ (സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയും ഉള്ളവര്‍ ഇഷ്ടം പോലെയുണ്ട്.. ഞാന്‍ മാത്രമല്ലേ കൂതറയായിട്ടുള്ളൂ) അവര്‍ക്ക് പറയാന്‍ കഴിയാത്തതോ എഴുതാന്‍ കഴിയാത്തതോ ആയ ഒരു പിണ്ണാക്കും മമ്മൂട്ടിയില്‍ നിന്നും സാമാന്യവിവരം ഉള്ളവര്‍ പ്രതീക്ഷിക്കില്ല..
പിന്നെ നമ്മുടെ അമിതാബ് ബച്ചന്‍ ബ്ലോഗ് തുടങ്ങിയപ്പോള്‍ ഇതിലും കൂടുതല്‍ ആളുകള്‍ വായിക്കുകയും കമന്റിടുകയും ചെയ്തു.. പക്ഷെ ഇപ്പോള്‍ എത്രവായക്കാരും കമന്റുകളും ഉണ്ടെന്നു നോക്കൂ.. അതേപോലെ നമ്മുടെ "വെടിവെപ്പ് വീരന്‍" അഭിനവ് ബിന്ദ്രയുടെ ബ്ലോഗില്‍ ഒളിമ്പിക്സ് സ്വര്‍ണം നേടിയശേഷം ആയിരം കമന്‍റ് ആണ് കിട്ടിയത്.. ഇപ്പോള്‍ ആ കമന്റുകള്‍ നൂറില്‍ ഒതുങ്ങുന്നു.. അതെ അടിസ്ഥാനതത്വം തന്നെ ഇവിടെയും..
മമ്മൂട്ടി തുടങ്ങിയതുകൊണ്ട് ഇത്രയും ഹിറ്റുകള്‍ കിട്ടി.
കമന്റുകള്‍ നോക്കുക.. ആദ്യപോസ്റ്റ് ആയിരം കമന്‍റ് കിട്ടിയപ്പോള്‍ പിന്നീട് അത് മൂന്നിലൊന്നായി ചുരുങ്ങി. ആദ്യത്തെ ആവേശം കഴിയുമ്പോള്‍ അതുകുറയുകയും ചെയ്തോളും.
അതുകൊണ്ട് അതെ ഹിറ്റ് റേറ്റ് ഉണ്ടാവുമെന്നോ കമന്റുകള്‍ ഉണ്ടാവുമെന്നോ പ്രതീക്ഷിക്കേണ്ട.. അല്ലെങ്കില്‍ അതേപോലെ നിലവാരമുള്ള പോസ്റ്റുകള്‍ വരണം.പിന്നെ കമന്‍റ് മോഡറേഷന്‍ ഉള്ളിടത്തോളം പുള്ളി എന്ത് ആഗ്രഹിക്കുന്നോ അതുപറയണം എന്നേയുള്ളു.. അല്ലാതെ ഒരു സംവാദത്തിനു അവിടെ സ്ഥാനമില്ല.
ഇനി വേറെ ചിലകാര്യങ്ങള്‍.
1) മണിക്കൂറിനു വിലയുള്ള മമ്മൂട്ടി മലയാള സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടു നടന്മാരില്‍ ഒരാളാണ്.. അതേപോലെ ഏറ്റവും തിരക്കുള്ള രണ്ട് നടന്മാരിലും ഒരാള്‍ തന്നെ.. അങ്ങനെ ഒരാള്‍ കുത്തിപിടിച്ച് ബ്ലോഗ് എഴുതുമെന്നു വിവരമുള്ളവര്‍ കരുതുമോ..?
2) മമ്മൂട്ടി കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്.. അത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യം..വോട്ടിടാനും പാര്‍ട്ടിയില്‍ വിശ്വസിക്കാനും പ്രവര്‍ത്തിക്കാനും അവകാശമുണ്ട്.. അതുകൊണ്ട് ബ്ലോഗ് എഴുതുന്നത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
ആയിരിക്കും എന്ന് കരുതിവിലപിച്ച എന്‍റെ സഹ ബ്ലോഗറുമാരോട് പറയട്ടെ.. സ്വന്തം പാര്‍ട്ടിയെപറ്റി മാത്രമാണോ നമ്മള്‍ എഴുതുന്നത്..
3)പിന്നെ മിക്ക ബ്ലോഗ് എഴുത്തുകാരും ഇന്നു അല്പം പ്രശസ്തി (കുറഞ്ഞപക്ഷം ബ്ലോഗ് വായിക്കുന്നവര്‍ക്കിടയില്‍ എങ്കിലും) ഉണ്ടാക്കിയത് ബ്ലോഗ് എഴുതിയത് കൊണ്ടു മാത്രമാണ്. മമ്മൂട്ടി എന്തായാലും ആ പബ്ലിസിറ്റിയ്ക്ക് വേണ്ടി ബ്ലോഗ് എഴുതേണ്ട കാര്യമില്ലല്ലോ..?
4)മമ്മൂട്ടി എന്നും പുതിയ ടെക്നോളോജിയോട് ഭ്രമം ഉള്ളവനാണ് എന്നെല്ലാവര്‍ക്കും അറിയാം. പുതിയ കാര്‍,കാമറ,ഇലക്ട്രോണിക്സ് ,ഇന്റര്‍നെറ്റ് തുടങ്ങി എല്ലാത്തിനോടും. കേരളത്തിലെ ആദ്യത്തെ അമ്പതു ഡൊമൈന്‍ ബുക്കിങ്ങില്‍ മമ്മൂട്ടി.കോം ഉണ്ടായിരുന്നു. സ്വന്തം സൈറ്റ് ഉള്ള മമൂട്ടിയുടെ കേവലം ഭ്രമം ആണോ എന്ന് വരുന്ന കാലം തെളിയിക്കും.
5) മമ്മൂട്ടിയുടെ വരവോടെ ഞങ്ങളെല്ലാം സീറോ ആവുമോ എന്നപെടിയുള്ള ബ്ലോഗിംഗ് പുലികളോട് പറയട്ടെ.. ഇതു വെറും താരാധന മാത്രം.. എന്നും അതിന്‍റെ മിടുക്കില്‍ വായനക്കാരെ കിട്ടില്ല. വായിക്കണം എന്നാഗ്രഹമുള്ളവര്‍ എഴുത്ത് നന്നെങ്കില്‍ മാത്രമെ വരൂ. അതിന് പെരൊരു ഘടകം അല്ല..
കൂതറ എന്ന പേരു ഏറ്റവും നികൃഷ്ടം ആണ്.. ആ പേരു സ്വീകരിച്ചിട്ടും ഇവിടെ വായനക്കാര്‍ വരുന്നില്ലേ.(അതുകൊണ്ട് എന്‍റെ എഴുത്ത് ശ്രേഷ്ഠം എന്ന് ഞാന്‍ പറഞ്ഞില്ല) പക്ഷെ മമ്മൂട്ടി കൂതറയായി എഴുതിയാല്‍ കമന്‍റ് മോഡറേഷന്‍ ഇല്ലെങ്കില്‍ നല്ലൊരു വായനക്കാരന്‍ ആ എഴുത്ത് കൂതറയെന്നു തുറന്നു പറയും.
ഇനി മമ്മൂട്ടിയുടെ ബ്ലോഗ് നമുക്കെങ്ങനെ ഗുണം ചെയ്യുമെന്ന് നോക്കാം..
മമ്മൂട്ടിയെന്തോ എഴുതുന്നു. അതെന്താ എന്ന് ചോദിച്ചു ഇന്‍റര്‍നെറ്റ് കഫെകളില്‍ ആളുകള്‍ വരുന്നു.. അവര്‍ക്കും അങ്ങനെ ബ്ലോഗെന്ന സങ്കേതത്തെ കുറഞ്ഞപക്ഷം അറിയാനെങ്കിലും അവസരമുണ്ടായി.. അല്ലെങ്കില്‍ കുറേക്കൂടി മലയാളബ്ലോഗിനെ പ്രശസ്തമാക്കാനോ ജനകീയമാക്കാനോ കഴിഞ്ഞെങ്കില്‍ നല്ലത് തന്നെ... അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ ബ്ലോഗിനെ നമ്മള്‍ കൈയും നീട്ടി സ്വീകരിക്കുകയാണ് വേണ്ടത്..
ഓഫ്.ടോക്. : സിനിമയില്‍ പുളകം കൊള്ളിക്കുകയും ചെയ്യുന്ന തകര്‍പ്പന്‍ ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ മമ്മൂട്ടിയുടെ കടുത്ത ആരാധകര്‍ (ചിലരെങ്കിലും) ഇത്ര ശക്തമായ വാക്കുകള്‍ പറയുന്ന മമ്മൂട്ടിയുടെ അറിവിനെ/കഴിവിനെ പറ്റി ഓര്‍ത്ത് രോമാഞ്ചം കൊള്ളാറുണ്ട്.. പക്ഷെ ലോഹതദാസിനെ പോലെയുള്ള സര്‍ഗ്ഗ ധനന്മാരുടെ മൂളയാണ് അതിന് പിന്നിലെന്നത് മറക്കല്ലേ..അതുപോലെ ഏതെങ്കിലും പാവപ്പെട്ട ബ്ലോഗ് കൂലിയെഴുത്തുകാരന്‍ മമ്മൂട്ടിയുടെ ബ്ലോഗിന് പിന്നിലുണ്ടെങ്കിലും നമ്മളെന്തിനു വിഷമിക്കണം.. ആ പാവവും ജീവിക്കട്ടെ.." പോരിപ്പന്‍ വാക്കുകള്‍ വീട്ടിലെ പട്ടിണിമാറ്റാന്‍ ഉപയോഗിച്ചാല്‍ എന്തിന് അവരോട് പിണങ്ങണം."
എഴുതിവിട്ടോ മമ്മൂക്ക.... ഭൂലോകത്തെ കാര്യം അറിയില്ല.. ബൂലോഗത്ത് എല്ലാവരും സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയും ഉള്ളവരാ.. അല്പം കൂടുതല്‍ ആണെന്ന് മാത്രം..
7 comments:
എഴുതിവിട്ടോ മമ്മൂക്ക.... ഭൂലോകത്തെ കാര്യം അറിയില്ല.. ബൂലോഗത്ത് എല്ലാവരും സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയും ഉള്ളവരാ.. അല്പം കൂടുതല്‍ ആണെന്ന് മാത്രം..
അടി വാങ്ങിക്കും.. ങാ
ദേ ഒരു കാര്യം പറഞ്ഞേക്കാം... വപ്പായേം ഉമ്മയേം എന്ത് വേണമെങ്കിലും പറഞ്ഞോ.. ഞങ്ങടെ മമ്മുക്കയെ വല്ലോം പറഞ്ഞാ ഒണ്ടല്ലോ... വേണ്ടാന്നു വെച്ച് കളയും...
കൂതറേ...:D
ഇത് എനിക്കും തോന്നിയ ഒരു കാര്യമാണ്. ഒരുപക്ഷേ മമ്മൂട്ടി ആദ്യം ഉണ്ടാക്കിയ ഒരു പ്രൊഫൈല്‍ എന്നു മാത്രമേ ഞാന്‍ വിചാരിച്ചുള്ളൂ..
പക്ഷേ..
കൂതറ പറഞ്ഞത് സത്യമാണ് എന്ന് തോന്നുന്നു..
കാരണം..മമ്മൂട്ടിക്ക് സ്വന്തം പേരിന്റെ സ്പെല്ലിംഗ് അറിയില്ലാതെ വരില്ലല്ലോ..
നോക്കൂ..
ഡിസംബര്‍ 2008 ന് തുടക്കമിട്ട മമ്മൂട്ടി:mammootty
ഒക്ടോബര്‍ 2008 ന് തുടങ്ങിയ മമ്മൂട്ടി:Mammooty
ഒരു 't' കാണുന്നില്ല.. ബ്ലോഗില്‍ അതുണ്ട് താനും..ഇതാ..
http://i-am-mammootty.blogspot.com/
എനിക്കും ഇപ്പൊ ചില സംശയങ്ങള്‍ ഇല്ലാതില്ല!!
(ചുമ്മാ)
ഇപ്പോള്‍ മമ്മൂക്കയുടെ ബ്ലോഗിന് 1016 അനുയായികള്‍ അതും കൂടി പറയാമായിരുന്നു ..ഹി.ഹി.ഹി
മമ്മുട്ടീ ഇന്ന് ഒരു വ്യക്തി
എന്നതിനെക്കാള്‍ ഒരു പ്രസ്ഥാനം ആയി വളര്‍ന്നിരിക്കുന്നു.വെറും ഒരു നടന്‍ അല്ല,
അദ്ദേഹം ഒരു വ്യവസായിയോ തൊഴിലുടമയോ രാഷ്ട്രീയക്കരനോ എന്ന് ഒന്നും പ്രസക്തിയില്ല, മമ്മൂട്ടി എന്ന മഹാനടനു ചുറ്റും വെളിച്ചം കണ്ട് ഓടി അടുക്കുന്ന ഈയമ്പാറ്റ പോലെ‘മമ്മൂട്ടി’ എന്ന നടന്റെ വ്യക്തിത്വം തന്നെയാവും കാരണം. അതൊ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളെ മനസ്സിലേറ്റിയ ആരാധകരോ? ഏതായാലും ഈ ബ്ലോഗിന് മമ്മൂട്ടിക്ക് ഒരു ഓഫീസ് തന്നെ തുറക്കാം, ഈ വരുന്ന കമന്റ്കള്‍ മോഡറെറ്റ് ചെയ്യാനും പുതിയ റ്റോപ്പിക്ക് എഴുതിയിടാനും ,
കൊള്ളാം നല്ലത്. അപ്പോഴും മമ്മൂട്ടി എന്ന ആളെ ചുറ്റി പറ്റി മറ്റു ചിലര്‍ക്ക് കൂടി തൊഴില്‍ ലഭിക്കുന്നു.
മന്ത്രിമാരക്കും പ്രസിഡന്റുമാര്‍ക്കും പ്രസംഗം എഴുതികൊടുക്കുന്നില്ലേ? അതു പോലെ ബ്ലോഗ് പോസ്റ്റ്, അതിന് മമ്മുട്ടിക്ക് ഒരു പാനല്‍ കൂടെ നില്‍ക്കുന്നു എന്ന് തന്നെ വെണം കരുതാന്‍. ഏതു വിഷയം വേണമെന്ന് ഒരു ആശയം മമ്മൂട്ടിയുടെതാവാം എന്തായാലും നല്ലതു തന്നെ. മമ്മൂട്ടിയുടെ ബ്ലോഗ് വന്നകൊണ്ട് എത്ര മലയാളി ആക്റ്റീവ് ആയി ബ്ലൊഗില്‍ ഉണ്ട് എന്ന് കണ്ടു,
“ഓ ഇപ്പൊ വായിക്കന്‍ ഒന്നൂം തീരെ സമയമില്ല ഭയങ്കര ബിസ്സിയാ ,കട്ടപണിയാ.” എന്ന് ഒക്കെ വിടത്സുമായിനടന്ന ‘പെരിയോര്‍കള്‍’ എല്ലാം മമ്മുട്ടിയുടെ ബ്ലോഗ്ഗില്‍ ഉപന്യാസം എഴുതാന്‍ പോയി, അതാണ് മമ്മൂട്ടി!
-'സമ്പത്ത് വ്യവസ്ഥയുടെ രാഷ്ട്രീയം'!-
കയ്യില്‍ കാശില്ലാത്തപ്പൊഴും നല്ലൊരു മമ്മൂട്ടി പടം വന്നാല്‍ കടം വാങ്ങി ഇടിച്ചു കയറി സിനിമാ കാണുന്ന അതേ മനസ്ഥിതി, ഈനില മമ്മൂട്ടീ എന്ന നടന്‍ ഒരു ദിവസം കൊണ്ട് നേടിയതല്ല കാല്‍ നൂറ്റാണ്ടിലേറെ ദിനരാത്രങ്ങളിലെ അത്യദ്ധ്വാനത്തിന്റെ ഫലം ..
ഒരു കലാകാരന് കിട്ടുന്ന അംഗീകാരം . അതാണ്‍ 5 ദിവസത്തിനുള്ളില്‍..675 Followers 746 അഭിപ്രായങ്ങള്‍.. ഇടിച്ചു കയറിയ മമ്മൂട്ടിയുടെ ബ്ലൊഗ് തെളിയിക്കുന്നത്..
******************************
Senu Eapen Thomas, Poovathoor [പഴമ്പുരാണംസ് ]ആല്‍ത്തറയില്‍
http://aaltharablogs.blogspot.com/2009/01/blog-post.html
ഇട്ട പോസ്റ്റിനു
January 5, 2009 -ല്‍ മാണിക്യം ഇട്ട അഭിപ്രായം
അടിയങ്ങള്‍ ഒരു request തന്നിരുന്നു. ? ?
Neeraj already send invitaion. check mail box.
Post a Comment