തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, January 27, 2009

31."സരസ്വതിയുടെ മുല" കൂതറയുടെ നിലപാട്

വിവാദം ബൂലോഗം മുഴുവന്‍ കത്തികയറിയിട്ടും മിക്കവരും തങ്ങളുടെ വശം പറഞ്ഞിട്ടും കൂതറ ഇതില്‍ "കമാ" യെന്നു മിണ്ടിയില്ലല്ലോ അതോ പോലീസിനെ പേടിച്ചാണോ എന്നൊരു മെയില്‍ കിട്ടിയപ്പോഴാണ് ഇനി കൂതറയും ഇതില്‍ അഭിപ്രായം പറയാമെന്നു തീരുമാനിക്കുന്നത്.
കുറച്ചുകാര്യം പറഞ്ഞുകൊള്ളട്ടെ..

കൂതറയെന്ന പേരില്‍ ബ്ലോഗെഴുതുന്ന ഞാനും ഒരു സാമൂഹ്യജീവിയാണ്. ഒരു മതത്തില്‍ ജനിച്ചു ഒരു സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തി. അതുകൊണ്ട് തന്നെ ചിലകാര്യത്തില്‍ വ്യക്തമായ അഭിപ്രായവുമുണ്ട്.
ഒരു ബ്ലോഗര്‍ തന്‍റെ ബ്ലോഗില്‍ ചിത്രകാരന്‍ എഴുതിയ പോസ്റ്റുകള്‍ അമേരിക്കയിലെ സെര്‍വറില്‍ സൂക്ഷിക്കപെടുന്നതുകൊണ്ട് ചിത്രകാരനെ നിയമാനുസൃതമായി ഒന്നും ചെയ്യാനാവില്ലയെന്നു പറയുകയുണ്ടായി.
അദ്ദേഹത്തോട് കുറച്ചു കാര്യങ്ങള്‍ ആദ്യം ചോദിക്കാം.

1)കേരളത്തില്‍ താമസിച്ചു എഴുതുന്ന ചിത്രകാരന്‍റെ പോസ്റ്റുകള്‍ അമേരിക്കയിലെ ബ്ലോഗര്‍ സെര്‍വറില്‍ സൂക്ഷിക്കുന്നതുകൊണ്ട് കേസേടുക്കാനാവില്ലെന്നു പറഞ്ഞാല്‍ കേരളത്തില്‍ ഇരുന്നുകൊണ്ട്‌ എന്തുകൊണ്ട് എന്തും എഴുതാമോ..?
2)ഇനി സ്കാണ്ടിനേവിയന്‍ രാജ്യങ്ങളില്‍ സൈബര്‍ നിയമങ്ങള്‍ ഇത്ര കഠിനം അല്ലാത്തതുകൊണ്ട് അവിടെ ജോലിചെയ്യുന്ന മലയാളികള്‍ ബ്ലോഗ് തുടങ്ങിയാല്‍ എന്ത് പോക്രിത്തരങ്ങള്‍ എഴുതാമോ..?
3)ഇനി അതുമല്ല ചില ബ്ലോഗേഴ്സ് വിദേശ പൗരത്വം ഉള്ളവരാണ്. എന്നാല്‍ അമേരിക്കയില്‍ ബ്ലോഗര്‍ സെര്‍വര്‍ ഇരുന്നാലും മൂന്നാമത്തെ ഇക്കൂട്ടര്‍ വിദേശപൗരന്‍മാരും വിദേശത്ത് (അമേരിക്കയല്ല) സ്ഥിരതാമസം അക്കിയവരുമായ ഇവരെ കേരളത്തില്‍ ഒരു കേസ് കൊടുത്താല്‍ അതിന്‍റെ പേരില്‍ രാജ്യാന്തരകുറ്റവാളി കൈമാറ്റ ഉടമ്പടിപ്രകാരം ഇന്ത്യയില്‍ വരുത്തുവാനാവില്ല.. കാരണം ആ ഉടമ്പടിയില്‍ ഈ കുറ്റം വരുന്നില്ലയെന്നത് തന്നെ..അതുകൊണ്ട് അയാള്‍ ഇങ്ങനെ എഴുതുവാനുള്ള ലൈസന്‍സ് ആയി ഇതിനെ എടുക്കാനാവുമോ..?
ഇതിന് ഉത്തരം ഗൂഗിളിനുണ്ട്‌.. ഗൂഗിള്‍ ബ്ലോഗര്‍ എന്നത് സൗജന്യമായി തരുമ്പോള്‍ വയ്ക്കുന്ന ഉടമ്പടിയില്‍ ഇതു വ്യക്തമാക്കുന്നുണ്ട്. എന്തെഴുതണം എങ്ങനെ എഴുതണം എന്ന്..

ഇതും ചിത്രകാരനും ആയി എന്തുബന്ധം എന്ന് തോന്നാം.. ചിത്രകാരന്‍ ഉപയോഗിച്ചിരിക്കുന്ന ആ സബ്ജെക്റ്റ്‌ ഒരു മതവുമായി അല്ലെങ്കില്‍ മതവിശ്വാസവുമായി ബന്ധപ്പെട്ടതാണ്.
മതവികാരങ്ങള്‍ വൃണപെടുത്തുന്നത് ബ്ലോഗാന്‍ ബ്ലോഗര്‍ സ്വാതന്ത്രം തരുന്നില്ല.. അതേപോലെ അത്തരം ബ്ലോഗുകളെ/പോസ്റ്റുകളെ ഡിലീറ്റ് ചെയ്യാന്‍ ബ്ലോഗറിനു(blogger.com)സ്വാതന്ത്ര്യം ഉണ്ട്..
പിന്നെ ചില പോസ്റ്റുകളില്‍ വായിച്ചു. ചിത്രകാരന്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ഇതുപോസ്റ്റിയതെന്നുള്ള രസകരമായ കാര്യം. ബൂലോകത്ത് ചിത്രകാരന്‍ എന്നൊരു ബ്ലോഗര്‍ പബ്ലിസിറ്റിയ്ക്ക് അത്തരം ബ്ലോഗ് ഇടേണ്ട കാര്യം ഇല്ല.. ഇനി പൊന്നമ്പലം എന്ന ബ്ലോഗര്‍ ആരെന്നു ചിലരെങ്കിലും ഈ കേസിന് ശേഷമാണ് അറിഞ്ഞത്.. പക്ഷെ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് അദ്ദേഹവും ഇതു ചെയ്തതെന്ന് കരുതുകവയ്യ.
ഇനി ഒരുകൂട്ടം ബ്ലോഗറുമാര്‍ വ്യക്തമായ തെളിവ് സഹിതം ഗൂഗിളിനു പരാതികൊടുത്തു ചിത്രകാരന്‍റെ ബ്ലോഗിനെ ഡിലീറ്റ് ചെയ്തു എന്ന് കരുതുക.. പ്രസ്തുത പോസ്റ്റിലൂടെ വിശ്വാസികളുടെ മനസ്സിലുണ്ടാക്കിയ മുറിവോ..? ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കൈകടത്തല്‍ എന്ന ചിത്രകാരന്‍റെ ചോദ്യത്തിനുത്തരം
" ചിത്രകാരന്‍ ഒരു കലാകാരന്‍ എന്നുള്ള രീതിയില്‍ ഒരു സ്ത്രീശരീരം നഗ്നമായി വരച്ചാല്‍ അത് ആവിഷ്കാര സ്വാതന്ത്ര്യം. കാനായി കുഞ്ഞിരാമന്‍ മലമ്പുഴ യക്ഷിയെ വരച്ചപ്പോള്‍ അതിനെ ഉദാത്തമായ കലയായോ ആവിഷ്കാര സ്വാതന്ത്രമായോ മാത്രമെ കണ്ടുള്ളൂ. പക്ഷെ ഇവിടെ ചിത്രകാരന്‍ വിശ്വാസികളുടെ ചിന്തകളെയും മനസിനെയും മുറിവേല്‍പ്പിക്കുകയോ അപമാനിക്കുകയോ ആണ് ചെയ്തിരിക്കുന്നത്. നാം ഒരു മതത്തിലോ ദൈവത്തിലോ വിശ്വസിക്കണം എന്നില്ല.. വന്ദിക്കണം എന്നുമില്ല.. പക്ഷെ നിന്ദിക്കാനുമുള്ള അധികാരം നമ്മളില്‍ ഇല്ല.."
"സെക്ഷന്‍ 14 വെക്തിസ്വാതന്ത്ര്യം വിശദമാക്കുന്നുണ്ട്.. ഏത് മതത്തില്‍ വിശ്വസിക്കണം എങ്ങനെ ജീവിക്കണം എന്ന്.. പക്ഷെ അതൊരിക്കലും മറ്റൊരുവന്‍റെ വിശ്വാസത്തിന്‍റെ നെഞ്ചത്ത് കുമ്മാട്ടികളി നടത്തികൊണ്ടാവരുത്.. അങ്ങനെയെങ്കില്‍ വകുപ്പ് വേറെയാവും."

ഇനി അദ്ദേഹത്തിന്‍റെ പോസ്റ്റ് അങ്ങനെ തന്നെ ഒരു പുസ്തകമാക്കി ഇന്ത്യയില്‍ ഇറക്കട്ടെ.. എന്ത് സംഭവിക്കും എന്ന് കാണാമല്ലോ.. അപ്പോള്‍ എത്രപേര്‍ പരസ്യമായി അതിനെ അനുകൂലിക്കും എന്നുകാണാമല്ലോ..? ഇനി ഈ കുറ്റത്തിന് ചിത്രകാരനെ തൂക്കികൊല്ലുകയോന്നുമില്ല. കാരണം തൂക്കികൊല്ലണ്ട കുറ്റമായിട്ട് ഇതു ഐ.റ്റി.നിയമത്തില്‍ ഇതുവരുന്നില്ല..
അതേപോലെ ബ്ലോഗില്‍ എന്തെഴുതണം എന്ന് തീരുമാനിക്കേണ്ടത് സ്വയമാണ്. അതില്‍ പോലീസ്,നിയമനിയന്ത്രണം ശരിയാണെന്ന് എനിക്കഭിപ്രായമില്ല.. പക്ഷെ വല്ലവന്‍റെയും വസ്തുവില്‍ ഒരു ടെന്റ് കെട്ടി അതില്‍ ഇരുന്നു റോഡിലൂടെ പോകുന്നവനെ തെറിവിളിച്ചാല്‍ അവസാനം ടെന്റ് കെട്ടാന്‍ സ്ഥലം തന്നവന്‍ ഇറക്കിവിടാല്‍ എന്തുചെയ്യും.?
ബ്ലോഗില്‍ സാഹിത്യമേ പാടുള്ളൂ എന്നോ രതിയെക്കുറിച്ച് എഴുതരുതെന്നോ എനിക്കഭിപ്രായമില്ല.. കാരണം അതും ജീവിതത്തിന്‍റെ ഭാഗം തന്നെ.പക്ഷെ വിശ്വാസവും മതവും ആയി ബന്ധപ്പെട്ട് എഴുതുപോള്‍ അല്പം സംയമനം പാലിക്കണം.. പണ്ടു സല്‍മാന്‍ റുഷ്ദി ജീവഭയത്താല്‍ ലണ്ടനില്‍ അഭയം തേടിയതും ഇതെപോലെയൊരു ചിന്തയുടെ ഭാഗമായിരുന്നു.
ചിത്രകാരന്‍റെ ബ്ലോഗുകളില്‍ മിക്കപ്പോഴും അസഭ്യം കലര്‍ന്ന വാചകങ്ങള്‍ ഉണ്ടെങ്കിലും സാമൂഹിക വിമര്‍ശനം നടത്തുന്നതും തിന്മകളെയും ചൂണ്ടിക്കാണിക്കാന്‍ മടിക്കാത്ത ഒരു സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പൗരന്‍റെ കടമകളും പ്രതിഫലിക്കുന്നവയാണ്. അതേപോലെ മികച്ച ഒട്ടേറെ പോസ്റ്റുകളും അദ്ദേഹത്തിന്‍റെതായുണ്ട്.
പക്ഷെ മഹാവിഷ്ണുവിന്‍റെ മോഹിനിഅവതാരം കാരണം കുണ്ടന്‍ ദൈവമെന്നു വിളിച്ച ചിത്രകാരന്‍ വിഷ്ണുവിന് ലിംഗം ആണോ അതോ യോനിയാണോ എന്നും ചോദിച്ചിരിക്കുന്നു. അവതാരങ്ങളെ വിശദീകരിക്കാന്‍ ഞാന്‍ ആളല്ല നമ്മുടെ കൂടെതന്നയുള്ള മനുഷ്യവിദൂഷകന്‍ അതിനെപ്പറ്റി പോസ്റ്റ് ഇടുമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ഒരു ദൈവം എന്നത് വിശ്വാസികളുടെ ഏറ്റവും വലിയ ഭാഗമാണ്.. അതിനെ ഇത്ര നിന്ദ്യമായി കാണാന്‍ ചിത്രകാരന് എങ്ങനെ കഴിയുന്നു എന്നത് മനസ്സിലാവുന്നില്ല.
ബ്ലോഗിങ്ങിന്‍റെ ലോകത്തേക്ക് വരുന്ന പുതുമുഖങ്ങള്‍ ഇത്തരം പരിപാടികള്‍ കാണിച്ചാല്‍ അതിനെ വായനക്കാരെ കൂട്ടാനുള്ള കുതന്ത്രമായി കരുതാം.പക്ഷെ ചിത്രകാരനെപ്പോലെ വായനക്കാരുള്ള ബ്ലോഗര്‍ക്ക് അതിന്‍റെ ആവശ്യമില്ല..അപ്പോള്‍ മനപ്പൂര്‍വം വിശ്വാസികളുടെ മനസ്സുമുറിപ്പെടുത്താന്‍ മാത്രമല്ല ഇത്രയും ഹീനമായ ഒരു പ്രവര്‍ത്തിയിലൂടെ സവര്‍ണ്ണ വിശ്വാസികളെ ദുഖിപ്പിക്കുക എന്നതാണെങ്കില്‍ സരസ്വതിയുടെ മുലയുടെ വലിപ്പം തിരക്കിയ ബ്ലോഗ് വായിച്ചു സ്വബോധമുള്ള ഒരു മനുഷ്യനും (എതുജാതിയിലോ മതത്തിലോപെട്ടവനാകട്ടെ) സന്തോഷിക്കില്ല.. പകരം ഇതെഴുതിയ ബ്ലോഗറുടെ മാനസികാവസ്ഥയില്‍ ആശങ്കപ്പെടുകയെ ഉള്ളൂ.
ഇനി ഹിന്ദു ദൈവങ്ങളുടെ തുണിയുരിഞ്ഞു വിശ്വാസം കാണണം എന്നുള്ള ചിത്രകാരന്‍ നാളെ അമ്മയുടെ സ്നേഹം കാണാന്‍ തുണിയുരിഞ്ഞു നോക്കുമോ എന്നൊരു സംശയമുണ്ട്‌..?

ഇനി കാലികമായ മാറ്റം കാണണമെന്ന വാശിയില്‍ സ്വന്തം വല്ല്യപ്പൂപ്പനെ മുടി കളര്‍അടിപ്പിച്ചു ജീന്‍സും ടീഷര്‍ട്ടും ഇടീച്ചു റീബോക്ക് ഷൂവുംഇടീച്ചു അടിച്ചുപൊളിക്കാന്‍ വിടുമോ..?
ആശയങ്ങള്‍ കൈമാറ്റം ചെയ്യാന്‍ ബ്ലോഗ് ഉപയോഗിക്കുമ്പോള്‍ തീര്‍ച്ചയായും അല്പം അസഭ്യമായതോ അശ്ലീലമോ ദേഷ്യമോ വന്നെന്നു വരാം..
പക്ഷെ അത് ഒരാളെയോ വിശ്വാസത്തെയോ താറടിക്കാന്‍ മഞ്ഞപത്രത്തിന്‍റെ നിലവാരത്തെക്കളും തരം താഴരുത്..

21 comments:

കൂതറ അവലോകനം said...

വിവാദം ബൂലോഗം മുഴുവന്‍ കത്തികയറിയിട്ടും മിക്കവരും തങ്ങളുടെ വശം പറഞ്ഞിട്ടും കൂതറ ഇതില്‍ "കമാ" യെന്നു മിണ്ടിയില്ലല്ലോ അതോ പോലീസിനെ പേടിച്ചാണോ എന്നൊരു മെയില്‍ കിട്ടിയപ്പോഴാണ് ഇനി കൂതറയും ഇതില്‍ അഭിപ്രായം പറയാമെന്നു തീരുമാനിക്കുന്നത്.
കുറച്ചുകാര്യം പറഞ്ഞുകൊള്ളട്ടെ..

keralafarmer said...

Tracking

അനില്‍ശ്രീ... said...

ഞാന്‍ ഇഞ്ചിപ്പെണ്ണിന്റെയും സെബിന്റെയും പോസ്റ്റില്‍ ചോദിച്ച ചോദ്യമാണ് ഇവിടെയും മറ്റൊരു രൂപത്തില്‍ കണ്ടത്. പക്ഷേ ഇതു വരെ ആരും ഉത്തരം പറഞ്ഞു കണ്ടില്ല. അതിനാല്‍ തന്നെ ഇവിടെ ഒന്നു കൂടി പേസ്റ്റ് ചെയ്യുന്നു. ക്ഷമിക്കുക.

ചിത്രകാരന്‍ എന്ന ബ്ലോഗര്‍ (അല്ലെങ്കില്‍ വേറെ ആരെങ്കിലും) കണ്ണൂരില്‍ ആയതിനാല്‍ അദ്ദേഹത്തിനെതിരെ അവിടുത്തെ പൊലീസ് സ്റ്റേഷനില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. എന്നാല്‍, മലയാളം നല്ലവണ്ണം അറിയാവുന്ന എന്നാല്‍ ഇന്ത്യന്‍ പൗരന്‍ അല്ലാത്ത ഒരാള്‍ , കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയുമായി കരാര്‍ ഒന്നുമില്ലാത്ത ഒരു രാജ്യത്തിരുന്ന് ഇതുപോലെയുള്ള ലേഖനങ്ങള്‍ എഴുതി എന്ന് വയ്ക്കുക. അപ്പോള്‍ എന്തു ചെയ്യും? ആര്‍ക്ക് പരാതി കൊടുക്കും? അല്ലെങ്കില്‍ ചിത്രകാരന്‍ തന്നെ മറ്റൊരു രാജ്യത്തെ (അമേരിക്കയല്ല..) പൗരത്വം സ്വീകരിച്ച ആളാണെങ്കില്‍ ഇന്ത്യന്‍ നിയമങ്ങള്‍ വച്ച് അദ്ദേഹത്തിനെതിരെ കേസ് എടുക്കാന്‍ സാധിക്കുമായിരുന്നോ? അപ്പോള്‍ ഗൂഗിളില്‍ പരാതിപ്പെടാനല്ലേ സാധിക്കൂ.. അത് ഈ കേസില്‍ ചെയ്തില്ല എന്ന് തോന്നുന്നു.

(നോട്ട് ദി പോയിന്റ് : ഇന്ത്യന്‍ ഐ.ടി നിയമവും മറ്റു ചില രാജ്യങ്ങളിലെ ഐ.ടി നിയമവും തമ്മില്‍ ഒത്തിരി വ്യത്യാസം ഉണ്ടെന്ന് കേട്ടറവ് വച്ചാണ് ചോദ്യം)

ജയകൃഷ്ണന്‍ കാവാലം said...

An Act to provide legal recognition for transactions carried out by means of electronic date
interchange and other means of electronic communication, commonly referred to as "electronic
commerce", which involve the use of alternative to paper-based methods of communication and
storage of information to facilitate electronic filing of documents with the Government agencies and
further to amend the Indian Penal Code, the India Evidence Act, 1872, the Banker’s Books
Evidence Act, 1891 and the Reserve Bank of India Act, 1934 and for matters connected therewith
or incidental thereto;

WHEREAS the General Assembly of the United Nations by resolution A/RES/ 51/162, date 30th
January 1997 has adopted the Model Law on Electronic Commerce adopted by the United Nations
Commission on International Trade Law;
AND WHREAS the said resolution recommends, inter alia, that all States give favourable
consideration to the said Model Law when they enact or revise their laws, in view of the need for
uniformity of the law applicable to alternatives to paper based methods of communication and
storage of information;
AND WHEREAS it is considered necessary to give effect to the said resolution and to promote
efficient delivery of Government services by means of reliable electronic records;
BE it enacted by Parliament in the Fifty-first Year of the Republic of India as follows:-


ഐ ടി ആക്ടിന്‍റെ തുടക്കം ഇങ്ങനെയാണ്. ഇത് Information Technology Amendment 2008 ലൂടെ പുതിക്കിയിട്ടുണ്ട്‌ അതിനു ശേഷം ഡിസംബറില്‍ പുതിയ ഒരു അമന്‍ഡ്‌മെന്‍റ് കൂടി ഇറക്കിയിട്ടുമുണ്ട്.ഇന്‍ഡ്യന്‍ ഐ ടി ആക്ട്‌ അന്തര്‍ദേശീയ സുരക്ഷാ ഏജന്‍സികളുടെ പിന്ബലത്തോടെയും, സഹകരണത്തോടെയുമാണ് ഇന്‍ഡ്യയില്‍ നടന്നു പോരുന്നത് എന്നാണറിവ്‌. അങ്ങനെയെങ്കില്‍, അതിന്‍പ്രകാരം പ്രത്യേക ഉടമ്പടികളുടെയൊന്നും ആവശ്യമുണ്ടെന്നു തോന്നുന്നില്ല ഒരു സാധാരണ കുറ്റവാളിക്കൈമാറ്റ ഉടമ്പടിയില്ലാത്ത രാജ്യത്തു നിന്നും ഒരുത്തന്‍ വേണ്ടാതീനം കാണിച്ചാല്‍ പൊക്കാന്‍.

ഇതിപ്പോള്‍ അത്ര ഗൌരവമുള്ള കാര്യമൊന്നുമല്ലല്ലോ. ഞാന്‍ ഒരു ഈശ്വര വിശ്വാസിയാണ്. സരസ്വതിയെക്കുറിച്ച് ചിത്രകാരന്‍ എഴുതിയ പോസ്റ്റ് ഞാന്‍ കണ്ടിരുന്നു. ഞാന്‍ പൂജിക്കുന്ന സരസ്വതിയെ അംഗോപാംഗം അളന്ന് പൂജിക്കുന്ന ശീലമില്ലാത്തതിനാലും കേവലം മാനുഷിക പരിമിതികള്‍ക്കും അതീതയായി, വിദ്യയായി പ്രശോഭിക്കുന്ന സരസ്വതിയുടെ മാതൃഭാവത്തെ കളങ്കപ്പെടുത്താന്‍ അതേ വിദ്യ തന്നെയായ വാക്കുകള്‍ക്ക്‌ കഴിയില്ല എന്നുറപ്പുള്ളതിനാലും മൌനം പാലിച്ചു. അപമാനം, വികാരം ഇവ ശരീരാധിഷ്ഠിതമാണ്. ആത്മഭാവത്തില്‍ വിരാജിക്കുന്ന സരസ്വതിക്കോ സരസ്വതിയുടെ ഭക്തന്മാര്‍ക്കോ എങ്ങനെയാണാവോ അപമാനവും, വികാരം വൃണപ്പെടലുമൊക്കെ സംഭവിക്കുന്നതെന്ന്‌ ചിത്രകാരന്‍റെ അവതരണശൈലിയോട്‌ വിയോജിച്ചു കൊണ്ടു തന്നെ സംശയിക്കുന്നു.

ജോ l JOE said...

ഗൂഗിളിന്റെ ഉള്ളടക്ക നയം ഇങ്ങനെ വ്യക്തമാക്കുന്നു.......


1.അശ്ലീലസാഹിത്യവും അസഭ്യതയും: നഗ്നത, ലൈംഗികപരമായ ഗ്രാഫിക്കല്‍ ഉള്ളടക്കം, അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ Google ന് സ്പഷ്ടമായും വിശ്വസിക്കാവുന്നവ സ്വകാര്യമായി സൃഷ്ടിക്കണം.

2.വെറുപ്പുണ്ടാക്കുന്ന ഉള്ളടക്കം: ഉപയോക്താക്കള്‍ വര്‍ഗ്ഗം അല്ലെങ്കില്‍ നരവംശപരമായ ഉത്ഭവം, മതം, വൈകല്യം, ലിംഗഭേദം, പ്രാ‍യം, വെറ്ററന്‍ പദവി, ലൈംഗിക ക്രമം/ലിംഗഭേദം തിരിച്ചറിയല്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള സംഘങ്ങള്‍ക്ക് നേരെയുള്ള വിരോധം പ്രോത്സാഹിപ്പിക്കുന്ന സംഗതികള്‍ പ്രസിദ്ധീകരിക്കരുത്.

3.ആശയവിനിമയത്തിനും ആത്മപ്രകാ‍ശനത്തിനും സംസാര സ്വാതന്ത്ര്യത്തിനുമുള്ള ഒരു സൌജന്യസേവനമാണ് ബ്ലോഗര്‍. വിവരങ്ങളുടെ ലഭ്യത‍, ആരോഗ്യകരമായ സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, ആളുകള്‍ക്കിടയില്‍ പുതിയ ബന്ധങ്ങള്‍ സാധ്യമാക്കുക്ക എന്നിവ ബ്ലോഗര്‍ വര്‍ധിപ്പിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി, ഈ സേവനവും അത് ഉത്തേജനം നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യവും നല്‍കുന്നതിന് ഞങ്ങള്‍ക്കുള്ള കഴിവിന് ഭീഷണിയാകുന്ന ദുരുപയോഗത്തിന് ഞങ്ങള്‍ക്ക് കടിഞ്ഞാണിടേണ്ടതുണ്ട്. തദ്ഫലമായി, ബ്ലോഗര്‍ കൊണ്ട് ഹോസ്റ്റ് ചെയ്യാവുന്ന ഉള്ളടക്കത്തിന്റെ തരത്തിന് ചില അതിരുകള്‍ ഉണ്ട്. ഞങ്ങള്‍ നിര്‍വചിച്ച അതിര്‍ത്തികള്‍ നിയമപരമായ ആവശ്യകതകള്‍ അനുസരിക്കുന്നതും സേവനം മൊത്തത്തില്‍ വര്‍ധിപ്പിക്കുന്നതുമാണ്.


ഒരു ബ്ലോഗ് അക്കദമി എഴുത്തുകാരന്‍ കൂടിയായ "ചിത്രകാരന്‍" മേല്പ്പറഞ്ഞ നിയമങ്ങള്‍ തെറ്റിച്ചിരിക്കുന്നു. ഇതിനെതിരെ ആരും കേസിന് പോകാതെ അദ്ധേഹത്തിന്റെ ബ്ലോഗ് ഫ്ലാഗ് ചെയ്തു ഗൂഗിളിനു കാട്ടിക്കൊടുതാല്‍ മാത്രം മതിയായിരുന്നു. ഫ്ലാഗ്ഗിംഗ് കൂടുമ്പോള്‍ അദ്ധേഹത്തിന്റെ ബ്ലോഗ് ഗൂഗിള്‍ ഡിലീറ്റ് ചെയ്തുകൊള്ളും. ........

ഋഷി|rISHI said...
This comment has been removed by the author.
ഋഷി|rISHI said...

കമ്പ്ലീറ്റ് ഓടോ:
അനില്‍ ശ്രീ അറിയാനുള്ള താല്പര്യമാണെങ്കില്‍,
ചോദ്യത്തിനുത്തരം അറിയാവുന്നത് പോലെ/ അറിഞ്ഞത് പോലെ പറയാന്‍ ഞാന്‍ ശ്രമിക്കാം.:)
കുറ്റത്തിന്റെ വിചാരണയ്ക്ക് സൈബര്‍ എന്ന പ്രത്യേക വിഭാഗം ഇല്ല, മിക്കപ്പോഴും ക്രിമിനല്‍ കേസിന്റെ പരിധിയില്‍ ആണ് വരിക.
ഇനി ഇന്‍ഡ്യയും ആയി കുറ്റവാളികളെ കൈമാറാന്‍ വ്യവസ്ഥയുള്ള രാജ്യങ്ങളില്‍ ആണെങ്കില്‍ കേസ് രെജിസ്റ്റെര്‍ ചെയ്യും ഇന്റെര്‍പോള്‍ മുഖേനേ അയാള്‍ക്ക് നേരേ നിയമ നടപടികളും വിചാരണയും (ഇന്‍ഡ്യന്‍ കോടതിയില്‍ ) തുടരും അതിന് ആ രാജ്യത്തെ നിയമം ബാധകമല്ല,( പക്ഷേ ആ രാജ്യത്തിന്റെ അറിവോടും സമ്മതത്തോടും കൂടെ ആവണം, ദാവൂദ് ഇബ്രാഹിമിന്റെ കാര്യം നോക്കുക)

ഇനി ഇന്‍ഡ്യയും ആയി കുറ്റവാളികളെ കൈമാറാന്‍ കരാര്‍ ഇല്ലാത്ത രാജ്യങ്ങളില്‍ ആണെങ്കില്‍ കേസ് ഇന്‍ഡ്യയില്‍ രെജിസ്റ്റെര്‍ ചെയ്യും പ്രതി എന്നെങ്കിലും ഇന്‍ഡ്യയില്‍ എത്തിയാല്‍ അറസ്റ്റും വിചാരണയും നടക്കും.
അല്ലെങ്കില്‍ സ്വാഹ:
ഇനി വേഗം വക്കീല്‍ ഫീസ് അയച്ചു തരൂ
(ഒരു സുഹൃത്ത് വക്കീല്‍ വഴി ലഭിച്ച വിവരമാണിത).

അതിരിക്കട്ടെ അനില്‍ ശ്രീ എവിടെ ചെന്ന് ബ്ലോഗിങ്ങ് തുടരാന്‍ ആണുദ്ദേശിക്കുന്നത്?

ഋഷി|rISHI said...

ആരു പറഞ്ഞ് ജോയോട് ഫ്ലാഗ് ചെയ്യുമ്പോ ഗൂഗിള്‍ ആ ബ്ലോഗേ അങ്ങ് ഡിലീറ്റ് ചെയ്യുമെന്ന്?

എന്റെ അറിവില്‍ അത്തരം ബ്ലോഗുകള്‍ തുറന്ന് വരുമ്പോ ഒരു വാണിങ്ങ് കൊടുക്കുക മാത്രമേ ഗൂഗിള്‍ ചെയ്യൂ !

അനില്‍ശ്രീ... said...

ഋഷി,
നന്ദി മാത്രം... സമ്പത്തികമാന്ദ്യം മൂലം ഫിസ് തരാന്‍ കാശില്ല...

ബ്ലോഗ് ചെയ്യാന്‍ നൈജീരിയ ആണോ, കമ്പോടിയ ആണൊ നല്ലത് എന്ന് ചോദിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. :)

കൂതറ അവലോകനം said...

@അനില്‍ശ്രീ.

സൗദിഅറേബ്യയില്‍ നഗ്നതപ്രദര്‍ശനം (നെറ്റിലും) കുറ്റമാവുമ്പോള്‍ യൂറോപ്പിലോ അമേരിക്കയിലോ നിയമാനുസൃതം തന്നെ നടത്താം. ആ സൈറ്റുകള്‍ ബ്ലോക്ക് ചെയ്തു പ്രസ്തുത സൈറ്റിന്‍റെ ഉടമ സൌദിയില്‍ എത്തിയാല്‍ വേണമെങ്കില്‍ നടപടി എടുക്കാം.അത്ര തന്നെ.. അല്ലാതെ അതിന്‍റെ പേരില്‍ രാജ്യാന്തര ഉടമ്പടി പ്രകാരം അയാളെ കൊണ്ടുവന്നു തലവെട്ടികളയാന്‍ കഴിയില്ല..(ക്രിമിനല്‍ കുറ്റം ചുമത്തിയാലും)

ഇനി സ്ലോവക്കിയയില്‍ (.sk) സൈബര്‍ കുറ്റങ്ങളെ വെറും പിണ്ണാക്കായി മാത്രമെ കാണൂ. (ഒരു പരിധിവരെ റഷ്യയിലും) അതുകൊണ്ട് ഇതുകൊണ്ടും കേസുമായി ചെല്ലുന്നവനെ വേറെ പണിയില്ലെടാ എന്നും പറഞ്ഞു ഓടിചെന്നും വരും. അതുകൊണ്ട് എഴുതാന്‍ തുനിയണമോ..?

പിന്നെ ഡെന്മാര്‍ക്കില്‍ (ഒരു പരിധിവരെ സ്കാണ്ടിനേവിയന്‍ രാജ്യങ്ങളില്‍ പൊതുവെ) ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇതും പെടുത്തും..പണ്ടു മുഹമ്മദ്നബിയുടെ കാര്‍ട്ടൂണ്‍ വിവാദത്തില്‍ അവരുടെ നിലപാട് ഒന്നു നോക്കുക.. ആ വൈകൃതത്തെയും ആവിഷ്കാര സ്വാതന്ത്ര്യമാണ് എന്ന് പറഞ്ഞു വരച്ചവനെ സ്റ്റാര്‍ ആക്കി.. (പക്ഷെ ക്രിസ്ത്യാനിയെ ഒന്നു പറഞ്ഞു നോക്ക്.. അപ്പോള്‍ കളിമാറും .... അന്ന് മുസ്ലിം ആയിരുന്നല്ലോ ഇര..)

പക്ഷെ ഇതൊന്നുമല്ല വിഷയമല്ല.. എവിടെ ഇരുന്നു പോക്രിത്തരങ്ങള്‍ കാണിക്കാന്‍ അവസരം കിട്ടുമെന്നല്ല ആ അവസരം ഇത്തരം തോന്നിയവാസങ്ങള്‍ എഴുതാന്‍ ഉപയോഗിക്കണോ?? ....കാരണം ഒരാളെ എറിയാന്‍ തീട്ടം കൈയില്‍ എടുത്താല്‍ കൈയും നാറില്ലേ..??

@ഋഷി..

ഒരു ഫോര്‍മല്‍ പരാതി ഗൂഗിളിനു അയച്ചു നോക്കൂ. അപ്പോള്‍ അറിയാം. അയക്കുമ്പോള്‍ സപ്പോര്‍ട്ടിംഗ് തെളിവുകള്‍ വേണം.. കോടതിവിധികളും.... കേസിന്‍റെയും പരാതികളുടെയും കൊപ്പികളുടെയും .... പിന്നീടെന്താ ഉണ്ടാവുമെന്ന് കണ്ടുനോക്കൂ.. വാര്‍ണിംഗ് അല്ല.. ബ്ലോഗ് പിന്നെ സ്വാഹ...

ഓഫ്.ടോക് :(അടുത്തിടെ ലാലെട്ടന്‍റെ വ്യാജ ബ്ലോഗ് സ്വാഹ ആയതു കണ്ടിരിക്കുമല്ലോ/അറിഞ്ഞിരിക്കുമല്ലോ.:):):)

അനില്‍ശ്രീ... said...

അയ്യോ, ഉപയോഗിക്കണം എന്നല്ല ഞാന്‍ പറഞ്ഞത്.. അങ്ങനെ വന്നാല്‍ എന്ത് ചെയ്യും എന്ന് ചോദിച്ചതാ. ഇതിപ്പോള്‍ ഇന്ത്യയില്‍ ആയതിനാല്‍ അല്ലേ ഇങ്ങനെ ഒരു കേസ് കൊടുക്കാന്‍ സാധിച്ചത്. നാളെ ഒരാള്‍ മുകളില്‍ പറഞ്ഞ സ്ഥലത്തിരുന്ന് ഇതു പോലെ എഴുതിയാല്‍ വികാരം വൃണപ്പെടുന്നവര്‍ എന്തു ചെയ്യും എന്നേ ഞാന്‍ ചോദിച്ചതിന്റെ അര്‍ത്ഥം ഉള്ളൂ,. അല്ലാതെ ഞാന്‍ എഴുതാന്‍ പോകുന്നു എന്നല്ല.

ഋഷി|rISHI said...

കൂതറ,
ബ്ലോഗ് ഫ്ലാഗ് ചെയ്താല്‍ ഗൂഗിള്‍ ആ ബ്ലോഗ് അങ്ങ് ഡിലീറ്റ് ചെയ്യുമെന്നത് മിഥ്യാ ധാരണയാണ് സുഹൃത്തേ,
ബൂലോഗത്തില്‍ ഇതിനു മുമ്പ് തച്ചിനിരുന്ന് ആളുകള്‍ ബ്ലോഗുകള്‍ ഫ്ലാഗ് ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട് അപ്പോഴെല്ലാം അങ്ങേയറ്റം പോയാല്‍ ആ ബ്ലോഗുകള്‍ തുറക്കുമ്പോള്‍ വാണിങ്ങ് പേജിലേക്ക് പോകും അതിനു ശേഷം വീണ്ടും ക്ലിക്കിയാല്‍ മാത്രം അതാത് ബ്ലോഗിലേക്കും പോകുക ആയിരുന്നു ഉണ്ടായിരുന്നത്. (തെളിവുകള്‍ തരാന്‍ ഇപ്പൊ നിവൃത്തിയില്ല ആരെങ്കിലും അതിനെപറ്റി അറിയാവുന്നവര്‍ എഴുതട്ടെ)
പക്ഷേ മോഹന്‍‌ലാലിന്റെ വ്യാജ പോസ്റ്റ് ബ്ലോഗ് എന്തുകൊണ്ടാണ് ഡിലീറ്റായതെന്ന് അറിയില്ല. ഗൂഗിളിനെ സംബന്ധിച്ചടത്തോളം ആകെ മൊത്തം ടോട്ടല്‍ അവര്‍ യൂസേഴ്സിനെ സപ്പോര്‍ട്ട് ചെയ്യുന്നതാണ് കണ്ടിരിക്കുന്നത്.

കൂട്ടത്തില്‍ ഒന്നു പറയട്ടെ പോസ്റ്റിലെഴുതിയതിരിക്കുന്നതിനോട് യോജിപ്പാണുള്ളത് ഇതിനോടൊപ്പം അഞ്ചല്‍‌ക്കാരന്റെ ഈ പോസ്റ്റും ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു:)

കൂതറ അവലോകനം said...

@അറിയാം അനിലേ.. അനില്‍ ഒരിക്കലും അങ്ങനെ ചെയ്യുമെന്നും കരുതുന്നില്ല.

ബ്ലോഗിനെ കേവലം വിസര്‍ജ്ജ്യ പീഠം ആയി കണ്ടു സവര്‍ണ്ണ വിദ്വേഷത്താല്‍ മലീമസമായ ഹൃത്തിന്‍റെ കരാളമായ കാളകൂടം പോസ്റ്റെന്ന മലവിസര്‍ജ്ജനം നടത്താന്‍ ചിന്തിക്കുന്ന ഒരു മനസ്സിന്‍റെ നിസ്സാരതയെ എന്തുവിളിക്കും എന്നറിയില്ല.

കാരണം ചിത്രകാരന്‍ ഞാന്‍ കണ്ട ഏറ്റവും പ്രതിഭാശാലിയായ ഭാഷയെ മനോഹരവും ശക്തവുമായി പ്രയോഗിക്കാനറിയുന്ന സര്‍ഗ്ഗധനനായ എഴുത്തുകാരന്‍ ആണ്. ടോപ്പ് ടെന്‍ ബ്ലോഗുകളില്‍ ഞാന്‍ ഉള്‍പ്പെടുത്തിയ എഴുത്തുകാരനും ഞാന്‍ ഗുരുതുല്യനായി ബഹുമാനിക്കുന്നവനുമാണ്.

പക്ഷെ ആണവോര്‍ജ്ജം നശീകരണത്തിനല്ലാതെ ജനനന്മയ്ക്കുപയോഗിക്കണം എന്ന് പറയുന്നതുപോലെ അദ്ദേഹം തന്നെ കഴിവിനെ ജനനന്മയ്ക്കും,അറിവിന്‍റെ പകര്‍ന്നു കൊടുക്കലിനും നല്ലകാര്യത്തിനും ഉപയോചിരുന്നെന്കില്‍ ആ എഴുത്തുകാരന്‍റെ ഭാവനയും ശേഷിയും ആര്‍ജ്ജവവും മലയാളം ബ്ലോഗിന് മുതല്‍ക്കൂട്ടായേനെ.

കൂതറ അവലോകനം said...

@ ഋഷി
ബ്ലോഗ് ഫ്ലാഗ് ചെയ്താല്‍ ഡിലീറ്റ് ചെയ്യുമെന്ന വ്യാമോഹം എനിക്കില്ല. കാരണം അവിടെ വായനക്കാര്‍ സ്വന്തം റിസ്കില്‍ വായിച്ചോളാം ഒരു ഇണ്ടാസ് അടിച്ചിടും. (അതുതന്നെ യൂടുബിലും) ഞാന്‍ പറഞ്ഞതു കാണുക..

"ഒരു ഫോര്‍മല്‍ പരാതി ഗൂഗിളിനു അയച്ചു നോക്കൂ. അപ്പോള്‍ അറിയാം. അയക്കുമ്പോള്‍ സപ്പോര്‍ട്ടിംഗ് തെളിവുകള്‍ വേണം.. കോടതിവിധികളും.... കേസിന്‍റെയും പരാതികളുടെയും കൊപ്പികളുടെയും .... പിന്നീടെന്താ ഉണ്ടാവുമെന്ന് കണ്ടുനോക്കൂ.. വാര്‍ണിംഗ് അല്ല.. ബ്ലോഗ് പിന്നെ സ്വാഹ..."

ഇതു രണ്ടും രണ്ടാണ്.. ഗൂഗിളിനു കൂടുതല്‍ ബ്ലോഗും വായനക്കാരും തലയെണ്ണി പരസ്യം വാങ്ങാനുള്ള മാര്‍ഗം ആണ്. അതുകൊണ്ടാണ് ഉപയോഗിക്കുന്നവരുടെ പക്ഷം പിടിക്കുന്നത്‌.. പക്ഷെ പുലിവാല്‍ ആണെന്ന് മനസ്സിലായവ ഡിലീറ്റ് ചെയ്ത ചരിത്രമാണ് ഗൂഗിളിന്‍റെ......... ഫ്ലാഗ് അല്ല പരാതി..

Hari said...

സടസ്വതിയുടെ നഗ്ന ചിത്രം വരച്ചവരും നബിയുടെ കാര്‍ട്ടൂണ്‍ വരച്ചവരുമൊക്കെ ഈ ലോകത്തു തനെയാണ് ജീവിക്കുന്നത്. പറ്റുമെങ്കില്‍ തൂക്കിക്കൊല്ല്......... ചിത്രകാരനെ. ഹാശ്മിയെക്കൊന്ന കുറുവടിയും കത്തിയും മരണമില്ലാത്ത വസ്തുക്കള്‍ തന്നെ....... തിരുമുറിവുകള്‍ നിരോധിച്ചിട്ടും ചോരവാര്‍ക്കുന്നു സുഹൃത്തുക്കളേ............

അപ്പിക്കുട്ടി said...

സ്വാമി വിവേകാന്ദൻ ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ എന്തു പറയുമായിരുന്നു? ബൂലോഗം ഒരു ഭ്രാന്താലയം!!!!

വെള്ളെഴുത്ത് said...

അത്ര കൂതറയല്ല അവലോകനം..! :) ജയകൃഷ്ണന്‍ പറഞ്ഞതിനോട് ചില യോജിപ്പുകള്‍ ഉണ്ട്..ചര്‍ച്ച എങ്ങോട്ടേയ്ക്കാണ് നയിക്കേണ്ടത് എന്ന് ചര്‍ച്ച ചെയ്യുന്നവരാണ് തീരുമാനിക്കേണ്ടത്.. ആരോ വരച്ചു വച്ച ആള്‍ രൂപത്തെ മുന്നില്‍ വച്ചുകൊണ്ട് തര്‍ക്കിക്കാം , അതല്ല ശിവകാശിക്കലണ്ടറിനും കാരണമായ ആശയങ്ങളെ ചരിത്രത്തിന്റെ പിന്‍ബലത്തോടേ വിശകലനം ചെയ്യാം, നല്ലൊരു സംവാദത്തിന് ആളുകളെ പഠിപ്പിക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ട്..മാനുഷികബന്ധങ്ങളുടെ (ചേച്ചിയെ, അമ്മയെ അപ്പൂപ്പനെ...) നിലമാത്രമേ ആത്മീയ ബന്ധങ്ങള്‍ക്കും അനുഭൂതികള്‍ക്കുമുള്ളൂ (അമ്മയോടും അപ്പൂപ്പനോടുമുള്ള വൈകാരിക അടുപ്പം തന്നെയാണോ ദൈവികാനുഭൂതി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നത്? എങ്കില്‍ പിന്നെ ദൈവമെന്തിന്? ) എന്നു വരുന്നിടത്താണ് നാം പാപ്പരാവുന്നത്..ബുദ്ധിപരമായി അല്ലേ?

abuammar said...

ബ്ലോഗ് ഫ്ലാഗ് ചെയ്യുമോ ഇല്ലെയോ എന്നുള്ളതല്ല നമ്മുടെ വിഷയം. ഒരു മതത്തെയും നാം ചളി വാരിയെറിയരുത്. പറയാനുള്ളത് സഭ്യമായി പറയുക എന്നുള്ളതാണു സംസ്കാരം. ഒരു മതത്തെ വിമര്‍ശിക്കണമെങ്കില്‍ ആ മതത്തെ കുറിച്ച് നല്ലവണ്ണം പഠിക്കണം. അല്ലാതെ അശ്ലീലമെഴുതി ശ്രദ്ധ പിടിച്ചു പറ്റുകയല്ല.

ജോ l JOE said...

Google Says :


For more serious cases, blogs or sites engaging in illegal activity, we'll continue to enforce our existing policies (removing content and deleting accounts when necessary).


ഒരുപാട് ആള്‍ക്കാര്‍ ഫ്ലാഗ് ചെയ്യുമ്പോള്‍ പ്രശ്നം എന്തെന്ന് ഗൂഗിള്‍ അന്വേഷിക്കാതിരിക്കില്ലലോ.....
ഗൂഗിളിന്റെ ഉള്ളടക്ക നയത്തിന് എതിരായിട്ടാണെന്ന് മനസ്സിലാക്കിയാല്‍ തീര്‍ച്ചയായും അത് ഡിലീറ്റ് ചെയ്യും. അല്ലാതെ ഫ്ലാഗ് ചെയ്‌താല്‍ " ഉടന്‍ " എന്ന് ഞാന്‍ പറഞ്ഞില്ല.

ജയകൃഷ്ണന്‍ കാവാലം said...

എന്‍റെ മുഖത്തു നോക്കി തന്തക്കു വിളിച്ചാല്‍ ഞാന്‍ വിളിച്ചവന്‍റെ മോന്ത അടിച്ചു പപ്പടമാക്കിയെന്നിരിക്കും. കാരണം ഞാനും അച്ഛനുമായുള്ള ബന്ധം ഞാന്‍ ഇനു നിലനില്‍ക്കുന്ന ദേഹത്തില്‍ അധിഷ്ഠിതവും വൈകാരികവുമാണ്. എന്നാല്‍ എന്‍റെ ആരാധനാമൂര്‍ത്തിയെ തെറി വിളിച്ചാല്‍ ഞാനത്‌ മുഖവിലക്കെടുക്കില്ല. കാരണം അത് ശാരീരികമോ, വൈകാരികമോ ആയ ബന്ധങ്ങള്‍ക്ക്‌ അതീതവും, ഗന്ധ,സ്പര്‍ശ,രൂപ,ഗുണ,ശ്രവണ,രസാദികളിലൂടെ അറിയാന്‍ കഴിയാത്തതുമായ അനുഭൂതിയാണ്. ശക്തിസ്രോതസ്സാണ്. അവന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ പോലും അ+ക്ഷരം എന്നര്‍ത്ഥത്തില്‍ എന്‍റെ ഈശ്വരന്‍ തന്നെയെന്നിരിക്കെ ഞാനെന്തിന് വ്രണപ്പെടണം? അയാള്‍ ഭാഷ ഉപയോഗിക്കുന്നത് ചീത്തയായ അര്‍ത്ഥത്തിലാണെന്ന്‌ വിലയിരുത്താന്‍ -ഭാഷയുടെ ചൈതന്യം ഈശ്വരന്‍ തന്നെയെന്നിരിക്കെ- എനിക്കെന്തവകാശം? ഇത് താത്വികവശം. എന്നാല്‍ തീപ്പെട്ടിയുരച്ച് നിലവിളക്കു തെളിയിക്കണോ ബോംബ് പൊട്ടിക്കണോ എന്നത് അവനവന്‍ തീരുമാനിക്കണം. എഴുത്തില്‍ അസഭ്യത കടന്നു വരുന്നതിനോട്‌ വ്യക്തിപരമായി എനിക്കു യോജിപ്പില്ല. ഇന്നത് ഒരു ശീലവും, സംസ്കാരവുമൊക്കെയായി തീര്‍ന്നിട്ടുണ്ട്‌. തെറി എഴുതുന്നതാണ് ‘ശക്തമായ ഭാഷ’ എന്നൊരു ധാരണ പലര്‍ക്കുമുണ്ടെന്ന്‌ തോന്നുന്നു.

arun das said...

ഏതേലും തീവ്രവാദി മനസുള്ള കള്ള മേത്തന്മാര്‍ ആകും.