അവാര്‍ഡുകള്‍ എപ്പോഴും ലഭിക്കുന്നവര്‍ക്ക് സന്തോഷവും അഭിമാനവും അതോടൊപ്പം ചിലപ്പോഴൊക്കെ അല്ലറ ചില്ലറ വിവാദങ്ങളും ഉണ്ടാക്കാറുണ്ട്.. ഇക്കുറി പദ്മശ്രീ അവാര്‍ഡ് ലഭിച്ച ചിലരെ കണ്ടപ്പോള്‍ ഉണ്ടായ ചില സംശയങ്ങള്‍ ആണ് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്..
നമ്മുടെ പ്രീയപ്പെട്ട ശ്രീശാന്തിനെ മുഖമടിച്ചു പരത്തിയ ചൂടന്‍ ഭാജി(ഹര്‍ഭജന്‍ സിംഗ് ഇത്തവണ പദ്മശ്രീക്കര്‍ഹന്‍ ആയി..) വിവാദങ്ങളുടെ നായകനായ ഭാജിയ്ക്ക് എന്തിന്‍റെ പേരില്‍ ആയാലും അവാര്‍ഡ് കിട്ടിയല്ലോ.. ഗുരു ഗ്രെഗ് ചാപ്പലിനു പാര പണിത വിവാദം മാപ്പു പറഞ്ഞു ഒതുക്കിയ ഭാജി ആസ്ട്രേലിയന്‍ താരം സൈമണ്ട്സിനെ തെറി വിളിച്ചും പ്രശസ്തനായി. അവസാനം ശ്രീശാന്തിനും കൊടുത്ത് ഒന്ന്. അതിനി ശ്രീയുടെ കൈയിലിരിപ്പിന് വാങ്ങിച്ചു കെട്ടിയതാണ് എന്ന് കരുതാം.
പക്ഷെ വേറെ ഒരു സംശയം കൂതറയെ വേട്ടയാടുന്നു.എന്നും നൂറുകോടിയില്‍ പരം ജനങ്ങള്‍ ഉള്ള ഇന്ത്യ വര്‍ഷങ്ങളായി ഓരോ ഓട്ടുമെഡലുമായി ഒളിമ്പിക്സില്‍ നിന്നും വരുന്ന നാണം കേട്ട ഒരു ചരിത്രമുണ്ടായിരുന്നു.. അതിന് മാറ്റമുണ്ടായത് ഈ കഴിഞ്ഞ ഒളിമ്പിക്സിലായിരുന്നു. ഒരു സ്വര്‍ണവും രണ്ടു വെങ്കല മെഡലുമായാണ് ഇന്ത്യ മാന്യമായി (കുറഞ്ഞ പക്ഷം മുമ്പത്തേക്കാള്‍) തിരികെയെത്തിയത്.
സ്വര്‍ണ്ണം നേടിയ അഭിനവിനു അര്‍ജ്ജുന കൊടുക്കുകയുണ്ടായി.എന്നാല്‍ സുശീല്‍ കുമാറിനും (വെങ്കലം ഒളിമ്പിക്സില്‍,കോമണ്‍ വെല്‍ത്ത് ഗയിംസില്‍ മൂന്നു തവണ സ്വര്‍ണം,ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് മല്‍സരത്തില്‍ രണ്ടു തവണ വെങ്കലം) വിജേന്ദര്‍ കുമാറിനും (ഒളിമ്പിക്സില്‍ വെങ്കലം,കോമണ്‍വെല്‍ത്ത് ഗയിംസില്‍ വെള്ളി,ഏഷ്യന്‍ ഗയിംസില്‍ വെങ്കലം) പദ്മശ്രീ കൊടുക്കാതെ ഭാജിയ്ക്ക് പദ്മശ്രീ കൊടുത്തതിലെ ഗുട്ടന്‍സ് കൂതറയ്ക്ക് മനസ്സിലാവുന്നില്ല.. കായികപ്രേമി ആയതുകൊണ്ടാവാം വിജേന്ദര്‍,സുശില്‍ കുമാരന്മാര്‍ തങ്ങളിനി പദ്മശ്രീയ്ക്ക് ആരുടെ കാല്‍ക്കല്‍ വീഴണം എന്ന ചോദ്യം ചോദിക്കുമ്പോള്‍ വിഷമം തോന്നുന്നു.. അല്ല നമ്മുടെ ശ്രീയുടെ കൂതറസ്വഭാവത്തിന് നല്ല അടി കൊടുത്തതിനാണ് പദ്മ അവാര്‍ഡ് കൊടുത്തതെങ്കില്‍ സന്തോഷമുണ്ട്.
അതുപോലെ അല്പം സംശയം തോന്നിയ അവാര്‍ഡ് ആണ് ഐശ്വര്യാറായി ബച്ചന് കിട്ടിയ അവാര്‍ഡ്. നമ്മുടെ മഞ്ജു വാര്യരെക്കാള്‍ എന്തൂട്ട് അഭിനയമാ നമ്മുടെ ആഷ് നടത്തിയതെന്ന് അവരുടെ എല്ലാ സിനിമയും കണ്ടിട്ടുള്ള ഒരുവന്‍ എന്നനിലയില്‍ സംശയം തോന്നുന്നു.
അതല്ല നമ്മുടെ കേന്ദ്രമന്ത്രിസഭ വീഴാതെ കാത്ത അമര്‍സിംഗ് (സമാജ് വാദി പാര്‍ട്ടി) അംബാനിമാര്‍( ഇവരുടെ പരമ പൂജ്യനായ പിതാജി ധിരൂഭായ് അംബാനിയുടെ കഥ സിനിമയാക്കിയപ്പോള്‍ ആഷ് അഭിനയിച്ചിരുന്നു..) ഈ രണ്ടു പേരുടേയും ആത്മമിത്രമായ ബച്ചന്‍സാര്‍ മരുമകള്‍ക്ക് ആ സ്വാധീനം വച്ചു വാങ്ങികൊടുതതാണ് അവാര്‍ഡ് എങ്കില്‍ കൂതറയ്ക്ക് അല്പം വിഷമം.(പുത്രസ്നേഹത്താല്‍ സ്വതേ അന്ധനായ ധൃതരാഷ്ട്രര്‍ സഹോദര പുത്രമാരെ പുകച്ചു ചാടിച്ച പാരമ്പര്യം ഉള്ള നാടാണ് നമ്മുടെ ... ഇതിന്‍റെ അപ്പുറവും പ്രതീക്ഷിക്കണം)
അതല്ല പതിനാല് വര്‍ഷം മുമ്പ് നടന്ന വിശ്വസുന്ദരി പട്ടത്തില്‍ നിതംബ പ്രദര്‍ശനം നടത്തിയതാണ് അവാര്‍ഡ് കിട്ടാന്‍ ഇടയാക്കിയതെങ്കില്‍ വളരെ സന്തോഷം. നമ്മുടെ പാര്‍വതി ഓമനക്കുട്ടനും ചുവന്ന ബിക്കിനിയില്‍ മനോഹരമായി നിതംബ പ്രദര്‍ശനം ഇക്കുറി നടത്തിയിട്ടുണ്ടല്ലോ.. അപ്പോള്‍ ഭാവിയില്‍ വേറെയും ഒരുമലയാളി നിതംബപ്രദര്‍ശനത്തിന്‍റെ പേരില്‍ പദ്മശ്രീ കൊണ്ടുവരുമായിരിക്കും..
അതോടൊപ്പം മലയാളത്തിലെ അഭിനയചക്രവര്‍ത്തിയും മലയാള സിനിമയുടെ പുണ്യവുമായ തിലകന്‍ ചേട്ടന് കിട്ടിയ പദ്മശ്രീയില്‍ കൂതറ അഭിമാനം കൊള്ളുന്നു.. തിലകന്‍ ചേട്ടാ ആശംസകള്‍..
Wednesday, January 28, 2009
Subscribe to:
Post Comments (Atom)
8 comments:
അവാര്‍ഡുകള്‍ എപ്പോഴും ലഭിക്കുന്നവര്‍ക്ക് സന്തോഷവും അഭിമാനവും അതോടൊപ്പം ചിലപ്പോഴൊക്കെ അല്ലറ ചില്ലറ വിവാദങ്ങളും ഉണ്ടാക്കാറുണ്ട്.. ഇക്കുറി പദ്മശ്രീ അവാര്‍ഡ് ലഭിച്ച ചിലരെ കണ്ടപ്പോള്‍ ഉണ്ടായ ചില സംശയങ്ങള്‍ ആണ് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്..
അണ്ണാ
കാറ്റുപോയിത്തൊടങ്ങുന്നവര്‍ക്ക് കിട്ടുന്ന അവാര്‍ഡല്ല്യോ ഈ പദ്മ ഒക്കെ.. പയ്യന്മാരെ ഇപ്പഴേ ഷോകേസില്‍ വക്കണ്ടാന്ന് വിചാരിച്ചുകാണും. ബാജി ഇപ്പോള്‍ തന്നെ ടെസ്റ്റ് റ്റീമില്‍ വേസ്റ്റാണ്. വണ്‍-ഡേയില്‍ സ്റ്റാര്‍ ആയി നില്‍ക്കുന്നതുകൊണ്ടുമാത്രം ഇനി വന്നകാലത്ത് ഒരു അവോഡ് കൊടുക്കാന്‍ പറ്റീല്ലെന്നുവരും. അതോണ്ട് ഇപ്പഴെ കൊടുത്ത് ഒതുക്കിയതാായിരിക്കും. വിട്ടുകള.
പിന്നെ ഒന്നുമല്ലേലും ശ്രീശാന്തിന് തല്ലുകൊടുത്തതിന് പരമവീരചക്രം കൊടുത്ത് ആദരിക്കാഞ്ഞത് ഭാഗ്യം എന്നു വിചാരിച്ചൂടായോ
നമ്മുടെ മഞ്ജു വാര്യരെക്കാള്‍ എന്തൂട്ട് അഭിനയമാ നമ്മുടെ ആഷ് നടത്തിയതെന്ന് അവരുടെ എല്ലാ സിനിമയും കണ്ടിട്ടുള്ള ഒരുവന്‍ എന്നനിലയില്‍ സംശയം തോന്നുന്നു.
ഹഹഹ ഇത് കലക്കി. കൊടുത്തില്ലേല് അവര് വെവരമറിയും. ബോംബെ അല്ലെ...
ഈ പോസ്റ്റ് മൊത്തം കലക്കന്‍ !!!
This time also they forgot S.Janaki Amma...
പത്മശ്രീ എങ്ങിനെയാണ് കിട്ടുനതെന്ന് ഒറ്റക്ക് വന്നാല്‍ പറഞ്ഞുതരാം. എട്ടു വര്‍ഷം മുബ് ഞങ്ങള്‍ കുറച്ചുപേര്‍ ഞങളുടെ ആശാന് വേണ്ടി കുറെ നടന്നതാ, ശരിക്കും ആശാന്‍ അതിന് യോഗ്യന്‍ ആയിരുന്നു, പക്ഷെ രാഷ്ട്രിയം & പൈസ അത് രണ്ടും ഒത്തുവന്നില്ല, അന്ന് അതിനുപിന്നലെ നടന്നപോള്‍ നമ്മള്‍ ആദരിക്കുന്ന കുറെ രാഷ്ട്രിയകാരുടെ "തനി ഗുണം" നേരിട്ടു കണ്ടതാ,
ബാജിയെക്കണ്ടോ.. ഒറ്റ അടിപോലും വാങ്ങിക്കാതെ ഇതുവരെ കളിച്ചു..ഗുസ്തിക്ക് വെങ്കലം കിട്ടിയവര്‍ അതാണോ? അവര് ഒരു മത്സരം തോറ്റില്ലേ..ഇനി ബാജിയുടെ കയ്യില്‍ നിന്ന് അടിമേടിക്കാതിരുന്നെങ്കില്‍ ശ്രീശാന്തിനും കിട്ടിയേനെ ഒന്ന്!!!
എനിക്കീ കൂതറ അവലോകനങ്ങള്‍ അങ്ങിഷ്ടപ്പെട്ടുപോയി..
എത്ര വലിയ നടിയായാലും കല്യാണം കഴിച്ചതിനു ശേഷം തനി വീട്ടമ്മയായി ജീവിക്കുന്ന ഒരെണ്ണത്തിനും കൊടുത്തു പോകരുത് പദ്മശ്രീ!!
കൊടുക്കുന്നെങ്കില്‍ ഉര്‍വ്വശിക്കു കൊടുക്കട്ടെ...
ഇത്രയും കാലം കഴിഞ്ഞാണോ കലാമണ്ഡലം ഗോപിയും മട്ടന്നൂരും ശ്രീയോഗ്യരാണെന്ന് സര്‍ക്കാരിന് തോന്നിയത്?
തിലകന് പദ്മശ്രീ കിട്ടിയത് സന്തോഷം തന്നെ, പക്ഷെ മധുവോ? ഇത്രയും കാലം സജീവമായി നിന്നിട്ടും (തിലകനും അത്രയും അഭിനയപാരന്പര്യമുണ്ടെന്നതു മറക്കുന്നില്ല, പക്ഷെ സിനിമാക്കാരനായാനല്ലോ തിലകനെ ആദരിച്ചത്) അദ്ദേഹം എവിടെയെത്തി നില്ക്കുന്നു. എംജിആറിന് ഭാരതരത്ന കൊടുത്ത ചരിത്രമുണ്ടല്ലൊ, അപ്പൊ അദ്ഭുതമില്ല.
Post a Comment