തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, January 21, 2009

28.ഗള്‍ഫിലെ സാംസ്കാരിക നെടുംതൂണ്‍.

കൂതറ അവലോകനത്തിന്‍റെ പ്രഖ്യാപിത,സ്ഥാപിത ലക്ഷ്യങ്ങളില്‍ പ്രധാനമാണ് ബ്ലോഗ്/സാഹിത്യ അവലോകനം. അവലോകനം നടത്തുവാനുള്ള അവകാശത്തെപറ്റി പറഞ്ഞാല്‍ എല്ലാ നിരൂപകരും ചന്ദ്രനില്‍ ചായക്കട നടത്തേണ്ടി വരും.

തുടക്കകാരനെ വിമര്‍ശിക്കാതെ അല്പം വലിയ വടവൃക്ഷത്തെ
തന്നെ നിരൂപണം നടത്തുവാനുള്ള കാരണം വളരെയേറെ കൃതികള്‍ തന്ന ഒരാള്‍ എന്ന നിലയ്ക്കാണ്.

ഇദ്ദേഹത്തിന്‍റെ പേരു പറയാതെ തന്നെ നിരൂപണം നടത്താനാണ് ശ്രമം.ഒരു വിപരീത പ്രശ്നോത്തരിയുടെ രീതിയാണിവിടെ അവലംബിക്കുന്നത്.വായനക്കാര്‍ക്ക് ആളെ പിടികിട്ടിയാല്‍ ഞാന്‍ വിജയിച്ചു എന്നര്‍ത്ഥം.

ആധുനിക,പുരാതന കവിത്രയങ്ങളെ പോലെ അത്യന്താധുനിക കവിത്രയങ്ങള്‍ ആരും ഇല്ലാത്തതിനാലും ഒറ്റയ്ക്ക് രാവണനെ പോലെ സമൂഹഗാനം പാടാന്‍ ശേഷിയുള്ളവന്‍ എന്നതിനാലും മൂന്നുപേര്‍ക്ക്‌ തുല്യനായ കവി എന്നതിനാലും ഇദ്ദേഹം അത്യന്താധുനിക കവിത്രയം എന്ന വാക്കിനു തീര്‍ത്തും അനുയോജ്യന്‍ തന്നെ. വ്യക്തിഹത്യ അല്ല ലക്ഷ്യം എന്ന് ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടെ..

ഒരു ചെറിയ ഗള്‍ഫ് രാജ്യത്ത് വസിക്കുന്ന ഇദ്ദേഹം ആ നാട്ടിലെ മലയാളി ജേര്‍ണലിസ്റ്റ് കൂട്ടായ്മകളില്‍ മാത്രമല്ല കൂട്ടം, കഥ, കവിത,സാം സ്കാരിക, സാങ്കേതിക, മേഖലകളില്‍ മാത്രമല്ല ഓണ്‍ലൈന്‍ പ്രസാധന രംഗത്തും തന്‍റെ വ്യക്തിമുദ്ര പതിച്ചു കഴിഞ്ഞു.

അതേപോലെ ഇദ്ദേഹത്തെ ഗള്‍ഫിലെ സുകുമാര്‍ അഴീക്കോട്‌ എന്ന് പോലും സാദൃശ്യപ്പെടുത്തുണ്ട്. എന്നാല്‍ ഒരു വന്‍ വൃക്ഷമായ ഇദ്ദേഹം അതിലുമെത്രയോ ഉയരത്താണ്. നക്ഷത്രങ്ങളുടെ പേരുള്ള ഇദ്ദേഹത്തിന്‍റെ കവിതകളുടെ ബ്ലോഗില്‍ പോയാല്‍ ആ പ്രതിഭയുടെ പ്രസരിപ്പും തേജസ്സും കാണാം. ഇങ്ങനെ ഒരു കവി ഗള്‍ഫില്‍ കിടന്നാല്‍ സര്‍ഗ്ഗശേഷി നശിച്ചാല്‍ മലയാളത്തിനല്ലേ അതിന്‍റെ നഷ്ടം.

ഞാന്‍ ആദ്യം കണ്ട ഇദ്ദേഹത്തിന്‍റെ ചിത്രം - ഫോട്ടോ - പ്രുഷ്ടത്തില്‍ ആലും ആലിന്‍റെ ഇലകള്‍ താഴെ കിടക്കുന്നതുമായ ഒന്നാണ്.. ഇദ്ദേഹത്തിന്‍റെ പ്രുഷ്ടത്തില്‍ കിളിര്‍ക്കേണ്ടി വന്നതിന്‍റെ പാപഭാരത്താല്‍ അത് പോഴിഞ്ഞതല്ലേ എന്നൊരു സംശയം ഉണ്ട്. മഹാമേരുവായ ഇയാളുടെ പ്രുഷ്ടത്തില്‍ ആല്‍മരം മതിയോ എന്നും സംശയമില്ലാതില്ല. ലോകത്തിലെ ഏറ്റവും വിലിയ കാറ്റാടി മരങ്ങളായ "സെക്യാ" ആവും ഭേദം എന്ന് തോന്നുന്നു.

എന്നും ചിന്ത ഡോട്ട് കോമില്‍ വിളയാടി നില്ക്കുന്ന ഇദ്ദേഹം അവിടെ ഏറ്റവും വലിയ വാര്‍ത്ത പ്രക്ഷേപണ കേന്ദ്രമാണെന്ന് മനസ്സിലായി.. ഒപ്പം ബ്ലോഗിലൂടെ ഇങ്ങനെ ഒരു ലക്ഷ്യം കൈവരിക്കുക എന്ന മഹനീയ കൃത്യം നടത്തിയിരിക്കുന്നു.ഇടയ്ക്കെയ്ക്കെപ്പോഴോ ഫോട്ടോഫുനിയ വഴി ഗുരുദക്ഷിണ നടത്തിയ മാന്യവ്യക്തി ഗള്‍ഫ് മലയാളികളുടെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചിരിക്കുന്നു..

പൂരങ്ങളുടെ നാടായ നമ്മുടെ സാംസ്കാരിക തലസ്ഥാനത്ത് നിന്നും ഗള്‍ഫിലെത്തിയ ഇദ്ദേഹത്തിന്‍റെ പേരു മലയാള സാഹിത്യത്തില്‍ ഒരു സുവര്‍ണലിപികളില്‍ കൊത്തപ്പെടും എന്നുള്ളതില്‍ സംശയം ഇല്ല..

എന്തൊരു പണ്ടാരം എഴുത്താടോ മനുഷ്യ..

4 comments:

കൂതറ തിരുമേനി said...

എന്തൊരു പണ്ടാരം എഴുത്താടോ മനുഷ്യ..

:: VM :: said...

ദേ സഗീറിനെ കളിയാക്കുന്നോ? ഇത് ശരിയല്ല കേട്ടോ

അസൂയ തന്നെ അസ്സൂയ ;)

Ajith Pantheeradi said...

ഇങ്ങേരെ പണ്ട് ബ്ലോഗ് പുലി അലമേലു അമ്മാളും പച്ചക്കരടിയും അഞ്ചല്‍ക്കാരനും എല്ലാവരും ചേര്‍ന്ന് കുറെ അലക്കിയതാ മാഷേ. വിട്ടേക്ക് , പാവം...

കാവാലം ജയകൃഷ്ണന്‍ said...

സഗീര്‍ എന്ന വ്യക്തി പരിശ്രമത്തിലൂടെ മുന്നേറുന്ന ഒരു വ്യക്തി തന്നെയാണ്. ഇത്രയൊക്കെ ആളുകള്‍ ചൊടിപ്പിക്കാന്‍ ശ്രമിച്ചിട്ടും എത്ര ആത്മസം‌യമനത്തോടെയാണ് അയാള്‍ പെരുമാറുന്നതെന്ന് ഞാന്‍ ചിലപ്പോള്‍ അതിശയിച്ചിട്ടുണ്ട്‌. ആളുകള്‍ അയാളുടെ ബ്ലോഗില്‍ ചെന്നു തെറി വരെ പറഞ്ഞു. അയാള്‍ അയാള്‍ക്കാവുന്ന വിധം തന്നിലുള്ള കഴിവുകളെ അവതരിപ്പിക്കുന്നു. കുറവുകള്‍ കാണാം, നന്മയും കാണാം. നിലവാരം ഇല്ലെന്നും ഉണ്ടെന്നും വരാം. എന്നാലും അയാളുടെ പരിശ്രമശീലത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. വാര്‍ത്തകളുടെ കാര്യത്തിലായാലും തന്നാല്‍ ആവുന്ന കാര്യങ്ങള്‍ ചെയ്യുക എന്നത് അഭിനന്ദിക്കേണ്ട കാര്യമല്ലേ? പരിശുദ്ധ ഖുര്‍ ആന്‍ പരിഭാഷയടക്കമുള്ള സഗീറിന്‍റെ ബ്ലോഗുകള്‍ ഞാന്‍ സന്ദര്‍ശിക്കാറുണ്ട്‌. വളര്‍ന്നു വരുന്ന, വളരാന്‍ ആഗ്രഹിക്കുന്ന, അതിനായി പരിശ്രമിക്കുന്ന ആ സുഹൃത്തിനെ നാമെല്ലാം ചേര്‍ന്നു പ്രോത്സാഹിപ്പിക്കുകയല്ലെ വേണ്ടത്? തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും അര്‍ഹമായ അംഗീകാരം കൊടുത്തും നമുക്കതിനായി ശ്രമിക്കാം.

ആശംസകള്‍