തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, January 30, 2009

36.അയവിട്ടു ചവയ്ക്കുന്ന ബ്ലോഗെഴുത്തുകാര്‍

ഞാന്‍ പണ്ടൊരു ഗള്‍ഫിലെ സാംസ്കാരിക നേടുംതൂണിനെ ബ്ലോഗില്‍ പരിചയപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തിനു പക്ഷെ ആ പദവി ഞാന്‍ ചാര്‍ത്തികൊടുക്കുന്നില്ല.. ബ്ലോഗില്‍ സ്വകാര്യ സ്വത്തുപോലെ എന്തും എഴുതാം. നിയമപ്രകാരമല്ലെങ്കില്‍ പോലീസോ ഗൂഗിളോ ഇടപെട്ട് വേണ്ടത് ചെയ്തോളും.

പക്ഷെ ഇദ്ദേഹത്തിനു താന്‍ നേരത്തെ ഏഷ്യാനെറ്റിലൂടെ വിവരിച്ച വാര്‍ത്തകള്‍ അയവെട്ടി എടുത്ത്‌ വീണ്ടും ചവച്ചു ബ്ലോഗിലൂടെ വായനക്കാര്‍ക്ക് വിളമ്പുകയാണ്‌. ചിലപ്പോഴൊക്കെ ചിന്തയിലും അഗ്ഗ്രികളിലും പേരുകണ്ട് പുതിയ വിഭവം എന്ന് തെറ്റിദ്ധരിച്ചു പാതിദഹിച്ച അയവെട്ടുചവക്കല്‍ നടത്തിയ വിഭവങ്ങള്‍ കണ്ടു ഇളിഭ്യരായി മടങ്ങേണ്ടി വരും.

ഇദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടിങ്ങിനെ ഞാന്‍ കളിയാക്കുന്നില്ല.നല്ലതുതന്നെ.. പക്ഷെ പശു ചെയ്യുന്ന ജോലി ഒരു ബ്ലോഗറും ചെയ്യണോ എന്നൊരു ചോദ്യം മാത്രമെ ഉള്ളൂ.ഇനി സ്വന്തം തൊഴിലല്ലേ എന്നൊരു ചോദ്യമുണ്ട്..

നാളെ നമ്മുടെ ചന്ദ്രന്‍ ചേട്ടന്‍ ചായക്കടയില്‍ ചായയുടെയും ബോണ്ടയുടെയും ആളുകള്‍ കഴിച്ചിട്ട് വച്ചിരിക്കുന്നതിന്‍റെ ബാക്കി പോസ്റ്റിയാല്‍ എന്ത് ചെയ്യും. ബ്ലോഗ് എഴുതുന്നവര്‍ പലജോലികളിലും പെട്ടവര്‍ തന്നെ..അതെല്ലാം ബ്ലോഗിലൂടെ വിളമ്പിയാല്‍ പാവം അഗ്ഗ്രികളും ചിന്തയും ഒപ്പം പാവം വായനക്കാരും വലഞ്ഞത് തന്നെ..

പുതുതായി വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരെണ്ണം കൊടുത്താല്‍ വായിക്കാന്‍ വരുന്നവന്‍ തെറിവിളിക്കാതെ പോകുമെന്ന സാമാന്യകാര്യം മറന്നു ഇങ്ങനെ പോസ്റ്റുമ്പോള്‍ കുറഞ്ഞപക്ഷം ഞാന്‍ ഏഷ്യാനെറ്റില്‍ കൂടി വിളമ്പിയതെന്ന ഒരു ബോര്‍ഡും വച്ചിരുന്നെങ്കില്‍ ഈ സാമ്പത്തിക മാന്ദ്യസമയത്ത് ബോസിന്‍റെ കണ്ണും വെട്ടിച്ച് ബ്ലോഗ് വായിക്കുന്ന പാവം മലയാളി വായനക്കാരന്‍റെ തെറിവിളിയില്‍ നിന്നും പ്രാക്കില്‍ നിന്നും മോചനം കിട്ടും.

അയവെട്ടി വെച്ചിരിക്കുന്നത്‌ ബോഗില്‍ കഴിക്കാന്‍ കിട്ടിയ ഹതഭാഗ്യന്‍ കൂതറ..
(ആ വിഭവങ്ങള്‍ വേണമെങ്കില്‍ ഇവിടെ ഞെക്കുക)

5 comments:

കൂതറ തിരുമേനി said...

അയവെട്ടി വെച്ചിരിക്കുന്നത്‌ ബോഗില്‍ കഴിക്കാന്‍ കിട്ടിയ ഹതഭാഗ്യന്‍ കൂതറ..

അഞ്ചല്‍ക്കാരന്‍ said...

മറ്റെവിടെയെങ്കിലും അവതരിപ്പിയ്ക്കപ്പെട്ട ഒരാളുടെ ഒരു സൃഷ്ടി അയാളുടെ തന്നെ ബ്ലോഗില്‍ പുനര്‍ പ്രസിദ്ധീകരിയ്ക്കുന്നതിനെ തെറ്റു പറയാന്‍ കഴിയുമോ? ഇവിടെ പരാമര്‍ശിയ്ക്കപ്പെട്ട വ്യക്തിയുടെ ക്ലിപ്പിങ്ങുകള്‍ അധികവും ഞാന്‍ കണ്ടത് അദ്ദേഹത്തിന്റെ ബ്ലോഗിലൂടെയാണ്. താങ്കള്‍ അത് മറ്റൊരു മീഡിയയിലൂടെ നേരത്തേ കണ്ടത് അദ്ദേഹത്തിന്റെ കുറ്റമല്ലല്ലോ? അല്ലെങ്കില്‍ തന്നെ ഒരിയ്ക്കല്‍ കണ്ടൊരു വാര്‍ത്താശകലം ഒന്നു കൂടി കണ്ടു പോയി എന്നു കരുതി അതിന്റെ സൃഷ്ടികര്‍ത്താവിനെ ആക്ഷേപിയ്ക്കേണ്ട കാര്യമൊന്നുമില്ലല്ലോ?

ഓ സോറി,
തലക്കെട്ട് മറന്നു പോയി. അപ്പോ താങ്കള്‍ പറഞ്ഞതൊക്കെയാണ് ശരിയ്ക്കും ശരി.

Sherlock said...

കൂതറയ്കും വിഷയ ദാരിദ്ര്യം?

കൂതറ തിരുമേനി said...

@ അഞ്ചല്‍കാരന്‍

മാഷേ ഒരാള്‍ തന്‍റെ പോസ്റ്റിനെ/സൃഷ്ടിയെ ഒന്നല്ല നൂറുതവണയോ ആയിരം തവണയോ ആവര്‍ത്തിച്ച് ഗുര്‍ഗുലു തിത്തകതൈ ഘൃതം ആയി കൂടുതല്‍ കടുപ്പിച്ചു വിളമ്പട്ടെ.. കൂതറഅത് നോക്കുന്നില്ല..

കാരണം പോസ്റ്റുകള്‍ ഓസിനു വിളമ്പി വെച്ചിരിക്കുന്ന ഭക്ഷണം ആണല്ലോ.. പക്ഷെ അതും തിന്നു ഏമ്പക്കവും വിട്ടു പോകുന്ന ഒരാളല്ല കൂതറ.. വീണ്ടും വീണ്ടും അയവിറക്കിയത് ചവച്ചു തിന്നാന്‍ വയ്യ.. കുറഞ്ഞപക്ഷം അയവേട്ടിയത് എന്നൊന്ന് എഴുതിയാല്‍ കൊള്ളാമേന്നെ പറഞ്ഞുള്ളൂ.

പിന്നെ...സ്വയം നല്ലവന്‍ എന്ന് പറയുന്നില്ല.. കൂതറ തന്നെ.. സ്വയം നിസ്സാരന്‍ എന്നുപറയുന്നതല്ലേ നല്ലത്.. ഭൂമിയിലെ നിസാരനായ തൃണം എന്ന് തിരിച്ചറിയുന്നവന്‍ ആണ് മനുഷ്യന്‍..

സ്വയം സൃഷ്ടാവിനെക്കള്‍ സൃഷ്ടിയാണ് മിടുക്കന്‍ എന്ന് കരുതുന്നന്‍ മണ്ടനെന്നു മനസ്സിലാക്കുന്നവന്‍..

തീയില്‍ നിന്നു ജിന്നിനെയും മണ്ണില്‍ നിന്നു മനുഷ്യനെയും സൃഷ്ടിച്ച ആ ശക്തിയുടെ വെറും നിസാരനായ മനുഷ്യന്‍..പിന്നെ "ഊതിയത്" മനസ്സിലായി.. കൂതറയെ ഊതാന്‍ ഇനിയും നായയും നരിയായും നരനായും ഏഴുവട്ടം ജനിക്കണം.. ആ കോളേജിലെ പ്രിന്‍സിപ്പല്‍ ആണ് ചങ്ങാതി ഞാന്‍.. യേത്..

...കൂതറ...

And I am Proud of being a Koothara
And I proud of saying my blogs name is കൂതറഅവലോകനം

ZiAf said...

നിങ്ങള്‍ എഴുതി വിടുന്ന വളിപ്പുകള്‍ വാഴിക്കുന്നതിനെക്കാള്‍ എത്രോയോ മികച്ച ബ്ലോഗ്‌ ആണ് ഫൈസല്‍ എഴുതുന്നത്