തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, January 22, 2009

29.ഇസ്രായേലിനെയും പാലസ്തീനെയും എന്ത് ചെയ്യണം..?

വളരെ നാളായി നടന്നുവരുന്ന ഒരു പ്രശ്നത്തെ എന്‍റെ കണ്ണിലൂടെ കാണാന്‍ ശ്രമിക്കുന്നു. ഇതിന് മുമ്പ് പലരും എഴുതിയ പോസ്റ്റുകളില്‍ മിക്ക ബ്ലോഗിലെ ദിഗ്ഗജങ്ങളും തങ്ങളുടെ ആഗാധമായ അവഗാഹങ്ങളും വിളമ്പിയതിനാല്‍ അതല്ല എന്‍റെ ലക്ഷ്യം. സാധാരണക്കാരനായ ഒരു മനുഷ്യന്‍ ഒരു മതത്തോടും പ്രത്യേക പ്രതിപത്തി കാട്ടാതെ വര്‍ഗീയനാവാതെ ഇതിന് കാണാന്‍ ശ്രമിക്കുന്നു എന്ന് മാത്രം.

രണ്ടു കൈകളും കൊട്ടിയെ ശബ്ദമുണ്ടാക്കാന്‍ ആവൂ എന്ന് വിശ്വസിക്കുന്ന ഞാന്‍ രണ്ടുപേരെയും നിരപരാധികള്‍ ആയി കാണുന്നില്ല.. രണ്ടുപേര്‍ക്കും അവരവരുടെ ന്യായങ്ങളും പരാതികളും പ്രശ്നങ്ങളും ഉണ്ട്.

രണ്ടുപേരുടെയും പ്രശ്നങ്ങളെ ഒന്ന്‍ കാണാന്‍ ശ്രമിക്കട്ടെ.. ഒന്നു മാത്രം വായിച്ചു വിലയിരുത്തരുത്‌ എന്നപേക്ഷ..

ഭൂതകാലത്തിന്‍റെ വിഴുപ്പലക്കാനോ ആ ശവക്കൊട്ടയിലെ പ്രേതങ്ങളുടെ കഥകെള്‍ക്കാനോ അല്ല മറിച്ചു സാമ്പത്തിക മാന്ദ്യത്തില്‍ അടുത്തത് എന്തെന്ന് ആലോചിക്കുന്ന സാധാരണ ഒരു ലോകപൌരന്‍ എങ്ങനെ ചിന്തിക്കുന്നു എന്നതാണ് എന്‍റെ പോസ്റ്റിന്‍റെ രീതി. കാരണം സമാധാനം ആഗ്രഹിക്കുന്ന ക്ഷേമം ആഗ്രഹിക്കുന്ന ഒരാള്‍.

ഇസ്രയേല്‍.

തങ്ങളുടെ ബുദ്ധിയില്‍ വളരെ വിശ്വാസമുള്ള ഒരുകൂട്ടം. പ്രതികരിച്ചാല്‍ പ്രതികരിക്കുന്നവരുടെ കുലം വരെ ചുട്ടെരിക്കണം എന്ന പിടിവാശി. പക്ഷെ മൂന്നുവര്‍ഷത്തില്‍ ആറായിരം റോക്കെറ്റ്‌ വിട്ട പാലസ്തീനികളെ വെറുതെ വിടില്ല എന്ന വാശി. കാരണം ആയിരക്കണക്കിന് ജൂതന്മാരുടെ മരണം ചാവേര്‍ ആക്രമണത്തിലും റോക്കെറ്റ്‌ ആക്രമണത്തിലും സംഭവിച്ചു കഴിഞ്ഞു .. അതുകൊണ്ട് പാലസ്തീനികളെ പാഠം പഠിപ്പിക്കണം എന്നാണു തീരുമാനം.

ഇനി പാലസ്തീനി.

ജീവിക്കാന്‍ മാര്‍ഗമില്ലാത്ത തങ്ങളുടെ ഭൂമിയില്‍ അഭയമില്ലാതെ കഴിയുന്നവര്‍.. പലസ്തീന്‍ എന്നാല്‍ ഹാമാസ് അല്ലെന്നു ലോകത്തെ വിശ്വസിപ്പിക്കാന്‍ കഴിയാഞ്ഞ പാവങ്ങള്‍. ജനസാന്ദ്രതയുള്ള ഗാസയില്‍ പട്ടിണിപാവങ്ങള്‍ ആയി കഴിയുന്നവര്‍.. വിദ്യുത്ശക്തി,വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിരാകരിക്കപ്പെട്ടവര്‍. ആശുപത്രിയെ പറ്റി പറഞ്ഞാല്‍ ആകെയുള്ള (ഗാസയിലെ) അമ്പത്തിമൂന്നു ആംബുലന്‍സില്‍ പ്രവര്‍ത്തനക്ഷമമായത് ഇരുപത്തിഒന്ന്. അവശ്യ മരുന്നുപോലും ഇല്ലാത്ത ജനത..

ഇനിയാണ് യഥാര്‍ത്ഥവീരന്മാര്‍.

ഹമാസ്.

തങ്ങള്‍ക്കറിയാവുന്ന രീതിയാണ് ആക്രമണം..അതുകൊണ്ട് തന്നെ അതിനെ തെരഞ്ഞെടുത്ത സമൂഹം.
ലോകത്ത് ജൂതന്‍ എന്നുവരെ ജീവിക്കണം എന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന സിദ്ധാന്തം.ഹമാസിന്‍റെ തത്വസംഹിതയുടെ ആദ്യം പറയുന്ന വസ്തുത "ഇസ്രയേല്‍ നിലനില്‍ക്കും അവരുടെ നിലനില്‍പ്പ്‌ തുടരുകയും ചെയ്യും മുസല്‍മാന്‍മാര്‍ തീരുമാനിക്കുന്നത് വരെ .."

"ജിഹാദ് അല്ലാതെ പാലസ്തീന്‍-ഇസ്രയേല്‍ പ്രശ്നത്തിന് ഒരു പരിഹാരവുമില്ല. സമവായവും ചര്‍ച്ചകളും സമയം പാഴാക്കാന്‍ കൊള്ളാം.= ആര്‍ട്ടിക്കിള്‍ പതിമൂന്ന്"


"ജ്യൂതന്മാരുടെ അന്ത്യവിധിയെന്നത് മുസ്ലിങ്ങള്‍ അവരെ കൊല്ലുന്നത് വരെമാത്രം.. - ആര്‍ട്ടിക്കിള്‍ ഏഴ്"


പക്ഷെ സ്ത്രീകളെയും കുട്ടികളെയും ഷീല്‍ഡ് ആയി ഉപയോഗിക്കുന്ന അവരുടെ രീതിയും നിന്ദ്യം. ഗാസയില്‍ കഴിയുന്ന ഹമാസ് നേതാക്കളും സിറിയയിലും ലെബനോനിലും ഇരിക്കുന്ന നേതാക്കളും രണ്ടു ചിന്താഗതിക്കാര്‍ ആണ്.

സമാധാനം ആഗ്രഹിക്കുന്ന ഗാസയിലെ നേതാക്കാന്‍മാരുടെ ചിന്തകളല്ല ചില അറബ് രാജ്യങ്ങളുടെകളിപ്പാവകള്‍ ആയ വിദേശവാസികളായ ഹമാസ് നേതാക്കന്മാരുടെ.
അതുകൊണ്ട് തന്നെ വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്ന ഗാസയിലെ ഹമാസ് നേതാക്കന്മാര്‍ പക്ഷെ ഇത്തരം വിദേശവാസികള്‍ ആയ ഹമാസ് നേതാക്കന്മാരുടെ മുമ്പില്‍ ഒന്നും ചെയ്യാനാവാതെ നില്ക്കുന്നു.

ഫലം പാവം സ്ത്രീകളുടെയും കുട്ടികളുടെയും മരണം.
ചില അറബ് രാജ്യങ്ങള്‍ പാലസ്തീനിലെ ഹാമസിനെ ഉപയോഗിച്ചു ഇസ്രായേലിനു എതിരായി നിഴല്‍ യുദ്ധം നടത്തുകയാണ്. പക്ഷെ മരിക്കുന്നത് പാവം പാലസ്തീനികളും.
പാലസ്തീനില്‍ പത്തില്‍ താഴെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉണ്ട്. വെസ്റ്റ് ബാങ്കിലേയും ഗാസയിലേയും ഞങ്ങള്‍ സമാധാനത്തിനായി കേഴുന്നവര്‍ തന്നെ..

ഇന്ത്യാക്കാരോട് എങ്ങനെ പലസ്തീനികള്‍ പെരുമാറുന്നു എന്ന് കണ്ടിട്ട് അവരെ കുറ്റം പറയുന്നതു കഷ്ടം ആണ്.. കുവൈറ്റിലെ നാഷണല്‍ കരാഫിയിലെ ഡി.എം.(സ്പോണ്‍സര്‍/ഉടമ കുവൈറ്റി ആകണം എന്നുള്ളതിനാല്‍ ഇദ്ദേഹം ഡി.എം. മാത്രമാണ്.) പാലസ്തീനിയാണ്. അവിടെ ജോലിചെയ്യുന്നത് ആയിരക്കണക്കിന് ഇന്ത്യാക്കാരും..
അതുകൊണ്ട് ഇനിയും കൂടുതല്‍ നിരപരാധികളെ കൊല്ലുന്നതിനേക്കാള്‍ നല്ലത് ഇരുകൂട്ടരും സമാധാനമായി ജീവിക്കുന്നതാണ് നല്ലത്..

ഇനി ചര്‍ച്ച നിങ്ങള്‍ക്കായി വിടുന്നു.

5 comments:

അനോണി ആന്‍റെണി (Jr.) said...

ഇസ്രായേലിനെയും പാലസ്തീനെയും എന്ത് ചെയ്യണം..?

lakshmy said...

‘കൊല്ലുന്നതിനേക്കാള്‍ നല്ലത് ഇരുകൂട്ടരും സമാധാനമായി‘
പ്രത്യാശിക്കാം അങ്ങിനെ. പക്ഷെ ഒരിക്കലുംസംഭവിക്കില്ല എന്നുറപ്പുള്ളൊരു കാര്യം. സമാധാനചർച്ചകൾ ഉണ്ടെങ്കിൽ പോലും അതു താൽക്കാലീകം.

ഷിബു |~SHIBU~ said...

പക്ഷേ എത്ര ചര്‍ച്ചകള്‍ കഴിഞ്ഞിട്ടും രണ്ടുകൂട്ടര്‍ക്കും തൃപ്തികരമായ ഒരു പോംവഴി ഉരുത്തിരിയുന്നില്ല എനതു തന്നെ ഇതിന്റെ ഏറ്റവും വലിയ കഷ്ടം.

അനോണി ആന്‍റെണി (Jr.) said...

ഞാന്‍ കൂട്ടത്തില്‍ ഈ പോസ്റ്റ് ഇട്ടപ്പോള്‍ കിട്ടിയ രണ്ടു കമന്‍റുകള്‍ ഇവിടെ ചേര്‍ക്കുന്നു.. പ്രസക്തം എന്ന് തോന്നിയതുകൊണ്ട് മാത്രം...

Nishanth There is no peace without power ...an eye for an eye...thats what israel is following...if hamaz is not ready for cease fire there will not be peace..because israel is not like our governments they give value for their citizens life...pakisthani terrorists recently attacked mumbai and killed almost 180 most of the victims were indians...then what happend ?nothing....we did nothing...why our govt is hesitating to attack the terrorist's training camps in pak occupied kashmir ?So if palestinians want peace they should to condemn the attacks of hamz also...if not the situation will change never....


Rawtherഇവിട ആന്റണി പറഞ്ഞ ഒരു കാര്യം ചിന്തനീയമാണ്. പല മാദ്ധ്യമങ്ങളും പലസ്തീന്‍ എന്നാല്‍ ഹമാസ് എന്നാണ് പറയാറുള്ളത്. സമാധാനം ആഗ്രഹിക്കുകയും ആക്രമണം എണ്ണ മാര്‍ഗം മാത്രം അറിയാവുന്ന ഹമാസിനെ പുല്കുകയും ചെയ്യുന്ന വിരോധാഭാസം ഏറെ നാളുകളായി കാണുന്നതാണ്. അവനെ ആക്രമിച്ചാല്‍ ജൂതന്‍ കിരാതമായ കൂട്ടക്കൊല നടത്തും. ഹമാസ് നേതാക്കന്മാര്‍ സുരക്ഷിതരാണ്‌ എപ്പോഴും. കുട്ടികളും സ്ത്രീകളും മരിച്ചുകൊണ്ടിരിക്കുന്നു. കണ്ണ് നിറയ്ക്കുന്ന എത്രയോ കാഴ്ചകള്‍ നമ്മള്‍ കണ്ടു കഴിഞ്ഞു . ലോകരാഷ്ട്രങ്ങളുടെ സഹായം കൊണ്ടു പലസ്തീനില്‍ സമാധാനം വരും. അതിന് ആദ്യം ശ്രമിക്കേണ്ടത് ഹമാസ് തന്നെയാണ്.

നരിക്കുന്നൻ said...

സമാധാനം കാംക്ഷിക്കുന്നെങ്കിൽ ആദ്യം നശിക്കേണ്ടത് ഹമാസ് തന്നെ.