തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, May 18, 2009

100.കൂതറഅവലോകനത്തിന് സെഞ്ചുറി

ബി.സി.സി.ഐ.യും ഐ.പി.എല്ലും അങ്ങനെ ക്രിക്കറ്റ് അരങ്ങുവാഴുമ്പോള്‍ ബ്ലോഗില്‍ നിറയെ വില്ലന്മാരും നായകന്മാരും വീരാധിവീരന്മാരും അരങ്ങും ബൂലോകവും വാഴുകയായിരുന്നു. മിക്കവരും തങ്ങള്‍ കേമന്‍മാരെന്ന് അവകാശപ്പെട്ടും സ്ഥാപിച്ചും ബൂലോകത്ത് വിലസിയപ്പോള്‍ താന്‍ വെറും നിസാരന്‍ ആണെന്ന് സ്വയം തിരിച്ചറിഞ്ഞു സാധാരണക്കാരില്‍ സാധാരണക്കാരനും ലാളിത്യത്തില്‍ കെ.പി.എ.സി.ലളിതയെക്കാളും ലാളിത്ത്യമുള്ളവനുമായ ഈ ഞാന്‍ കഴിഞ്ഞ നവംബറില്‍ തുടങ്ങിയ കൂതറഅവലോകനമെന്ന ഈ ചെറുബ്ലോഗ്‌ ബൂലോഗത്ത് തന്റെ ശതകം അഥവാ സെഞ്ചുറി തികച്ചിരിക്കുകയാണ്.

നേട്ടങ്ങളില്‍ അഹങ്കരിക്കാത്ത തലക്കനം ഒട്ടുമില്ലാത്ത കൂതറയെ കൂതറ തിരുമേനി ആക്കിയ നാടകക്കാരനും ഈ അവസരത്തില്‍ അകൈതവമായ നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ. കൂതറ തിരുമേനിയുടെ പ്രൊഫൈലില്‍ ഇട്ടിരിക്കുന്ന മനോഹരമായ ചിത്രം സംഭാവന ചെയ്തിരിക്കുന്നത് നാടകക്കാരന്‍ എന്നാ കൊട്ടിലക്കാരന്‍ ആണ്.

ആദ്യകാലത്ത് കൂതറ അവലോകനം എന്നാ ബ്ലോഗില്‍ അംഗങ്ങള്‍ അയ പലരും പല കാരണങ്ങളാല്‍ പിരിഞ്ഞുപോയെങ്കിലും നിരന്തരം വീണ ഭീഷണികളും തെറിവിളികളും അതിജീവിച്ചു ഇവിടെ നിന്ന ബാക്കിയെല്ലവരോടും ഒപ്പം കൂതറയില്‍ പബ്ലിഷ് ചെയ്യുന്ന ഓരോ പോസ്റ്റും വായിക്കുകയും കമന്റ് ഇടുകയും ചെയ്യുന്ന ഓരോ ബൂലോകവാസികളോടും കൂതറ തിരുമേനി തന്റെ അകൈതവമായ നന്ദി അറിയിച്ചുകൊള്ളട്ടെ.

കൂതറ തിരുമേനി അംഗം ആയുള്ള കൂതറ അവലോകനം എന്നാ ബ്ലോഗില്‍ വികടസരസ്വതിയുടെ പരിഭാഷയെന്നോണം സാഹിത്യമലവിസര്‍ജ്ജനം എന്നോ വിവരദോഷം എന്നോ രീതിയില്‍ വീണ തെറിവിളികളും കൂതറ അവലോകനം എന്നാ ബ്ലോഗിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചു. അവര്‍ക്കും കൂതറതിരുമേനി നന്ദി പറയുന്നു. "സ്നേഹിക്ക ഉണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും" എന്നതില്‍ വിശ്വസിക്കുന്ന കൂതറതിരുമേനി അത്തരം ഘട്ടങ്ങളില്‍ സംയമനം പാലിച്ചതും ബൂലോഗത്തിനു മാതൃകയാക്കാവുന്നതാണ്.

കൂതറ അവലോകനം എന്ന ബ്ലോഗ്‌ പൂട്ടിക്കാനും ഭീഷണികള്‍ കൊണ്ട് വിരട്ടാനും നടത്തിയ ശ്രമങ്ങള്‍ കൂതറ അവലോകനം എന്നാ ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് കാറ്റലിസ്റ്റ് ആവുകയാണ് ചെയ്തത്. നേര് നേരായി എഴുതിയാല്‍ എന്നും മധുരിക്കില്ല എന്നതുകൊണ്ട്‌ തന്നെ ഭീഷണികളും തെറിവിളികളും ആദ്യം മുതലേ പ്രതീക്ഷിച്ചിരുന്നു. വെറും സുഖിപ്പിക്കല്‍സ് നടത്താതെ എഴുതാന്‍ ഇതുവരെ കഴിഞ്ഞതില്‍ വളരെ ആത്മഹര്‍ഷമുണ്ട്.

വായനക്കാരുടെ ചിന്താസരണികള്‍ എന്നും വിഭിന്ന പാതകള്‍ തേടുന്നതിനാല്‍ കമന്റുകളുടെ വശം പറ്റി അതിനോടൊപ്പം സഞ്ചരിക്കുന്ന രീതി ആദ്യം മുതലേ ഈ ബ്ലോഗില്‍ ഇല്ലായിരുന്നു. കൂതറ അവലോകനം എന്നാ ബ്ലോഗില്‍ അംഗമായതിന്റെ പേരില്‍ തെറിവിളികള്‍ കൊടുക്കുകയും അംഗങ്ങളുടെ ബ്ലോഗില്‍ കമന്റുകള്‍ അനോണിയായി ഇട്ടു സായൂജ്യം അടയുകയും ചെയ്ത മഹത് വ്യക്തികളുടെയും ആത്മാവിന് നിത്യശാന്തി കിട്ടാന്‍ കൂതറ തിരുമേനി പ്രാര്‍ത്ഥനനടത്തുന്നതാണ്.

നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഓടിപ്പോവാതെ കൂതറ അവലോകനത്തില്‍ നിന്ന എല്ലാ പ്രീയപ്പെട്ട അംഗങ്ങളോടും കൂതറ തിരുമേനി നന്ദി അറിയിച്ചുകൊള്ളട്ടെ.

കൂതറ അവലോകനം എന്നാ ചെറുബ്ലോഗ് ഒരു വന്‍മരം ആയപ്പോഴും കൂതറ തിരുമേനി കൂടുതല്‍ വിനീതന്‍ ആവുകയാണ് ചെയ്തത്. വിനയം എളിമ സത്യസന്ധത അതാണ്‌ നാം പഠിക്കണ്ട പാഠം.ലാളിത്യം കൈവിടാതെ ചിരിച്ചു മന്ദഹസിച്ചു കൂടുതല്‍ വിഭവങ്ങളുമായി കൂതറ തിരുമേനിയും കൂട്ടരും കൂടുതല്‍ പോസ്റ്റുകളുമായി വീണ്ടും വീണ്ടും ബൂലോഗത്ത്‌ വിലസാന്‍ ആ മഹാശക്തി ഞങ്ങളെ അനുഗ്രഹിക്കട്ടെ.

കൂതറ അവലോകനത്തിന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും കൂതറ തിരുമേനിയുടെയും കൂതറ അവലോകനം അംഗങ്ങളുടെയും ഹൃദയത്തിന്റെ ഭാഷയില്‍ കൂതറ അവലോകനം ബ്ലോഗിന്റെ പേരില്‍ നന്ദി അറിയിട്ടുകൊള്ളട്ടെ.

കൂതറതിരുമേനിയും കൂട്ടുകാരും.

9 comments:

അഹങ്കാരി... said...

CONGRATULATIONS!!!!

പ്രിയ കൂട്ടുകാരാ...

ഇനിയുമിനിയും വിജ്ഞാനപ്രദവും സരസവും സര്‍വോപരി ടിപ്പിക്കലി “കൂതറ” (:) ) യുമായ നൂറു നൂറു പോസ്റ്റുകള്‍ ഉണ്ടാകട്ടെ...

(ഈ ആശംസ എനിക്കൂടൊന്ന് തിരിച്ചാശംസിക്കെന്ന്! നമ്മളിവിടെ ഒരു കൊല്ലമായി മുക്കറയിട്ടിട്ട് 75 തികയുന്നില്ല!)

കൂതറ തിരുമേനി said...

നന്ദി അഹങ്കാരി

താങ്കളുടെ കസേര ഇന്നും ഒഴിവാണ്.
ഈ സഹകരണം എന്നും ഉണ്ടാവണം

അഹങ്കാരി... said...

ഞാന്‍ പറഞ്ഞിരുന്നല്ലോ കൂട്ടുകാരാ...

മറ്റൊന്നും കൊണ്ടല്ല, എന്റെ ബ്ലോഗില്‍ പോലും ശ്രദ്ദ്dഹിക്കാന്‍ കഴിയാത്തത്ര തിരക്കായ കാലഘട്ട്tഅമായിരുന്നതിനാലാണ്, ആ ബ്ലോഗില്‍നിന്നും മാറിയത്.എന്ന്റ്റേതായി ഉണ്ടായിരുന്ന മറ്റ് 3 ബ്ലോഗുകള്‍ (ആത്മീയം, ചിത്രപേടകം, ഭാരതീയം) ഞാന്‍ ഡിലീറ്റ് ചെഹ്യ്യുഅകയും ചെയ്തു.അഹങ്കാരം എന്ന ബ്ലോഗില്‍ മാത്രം ശ്രദ്ധാ നല്‍കാനായിരുന്നു അത്.

ഇപ്പോഴും പ്രോജക്ടിന്റെ തിരക്കുകളാണ്. അതില്‍ നിന്ന് ഉടനെ തന്നെ മുക്തനാകും. അപ്പോഴും ആ കസേര ഒഴിവാണെങ്കില്‍, കൂതറ അനുവദിക്കുമെങ്കില്‍ ഈ കൂട്ടത്തില്‍ അഹങ്കാരി ഉണ്ടാകും

കൂതറ തിരുമേനി said...

തീര്‍ച്ചയായും
കൂതറ അവലോകനത്തില്‍ അഹങ്കാരിയ്ക്കുള്ള കസേര എന്നും ഒഴിവായിരിക്കും. എപ്പോള്‍ ഫ്രീ ആവുന്നോ അപ്പോള്‍ മുതല്‍ വീണ്ടും ഇവിടെ അംഗം ആകാം.
നന്ദി.

കൊട്ടോട്ടിക്കാരന്‍... said...

സെഞ്ചുറിതികച്ചതിന്‌ അഭിനന്ദനങ്ങള്‍...
ഇപ്പോഴെങ്കിലും ഇവിടെ എത്താന്‍ പറ്റി.

ഉസ്മാനിക്ക said...

കൂതറ തിരുമേനിക്ക്,

ആയിരം തികയട്ടേ...

വേറൊരു കൂതറ..

ഉറുമ്പ്‌ /ANT said...

ആശംസകൾ.

കാട്ടിപ്പരുത്തി said...

കൂതറയെ വായിക്കാറുണ്ട്-അധികം കമെന്റുകള്‍ എഴുതാറില്ലങ്കിലും- സ്വന്തമായ അഭിപ്രായങ്ങള്‍ വ്യക്തിത്വത്തിന്റെ അടയാളമാണു- അഭിനന്ദനങ്ങള്‍-

kmismail said...

koothare nere chovve vanuu abhiprayam parayan pediyano thirumeni. come forward.