തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, May 27, 2009

105.വരിമുറിച്ച കവിതയും വരിയുടയ്ക്കപ്പെട്ട കവികളും

കവിതയില്‍ പരിഷ്കാരം കാണിക്കുന്നു പുതുമ വരുത്തുന്നു കവിതയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നു എന്നൊക്കെ പറഞ്ഞു എഴുതപ്പെടുന്ന കവിതകളെ വിമര്‍ശിക്കുന്നവനെ തേജോവധം ചെയ്യുക തെറിയഭിഷേകം ചെയ്യുക കുടുംബത്തുള്ളവരെ ഭീഷണിപ്പെടുത്തുക തുടങ്ങിയവ നാം കണ്ടുകഴിഞ്ഞു.

കൂതറതിരുമേനി കവിതയും ഗവിതയും എഴുതാതെ ഗബിത എഴുതി ഒരു പുതിയ പദ്യ സാഹിത്യ ശാഖയ്ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.
കുറെ ഗബിതകള്‍ എഴുതി.

പക്ഷെ ആധുനിക കവിതകള്‍ എഴുതുന്ന കവിതകള്‍ എന്നപേരില്‍ സാഹിത്യ മലവിസര്‍ജ്ജനം നടത്തുന്നവരെയും മലയാള ഭാഷയെ ബലാല്‍സംഗം ചെയ്യുന്നവരെയും കൂടാതെ സര്‍ഗ്ഗധനരായ ഒരു കൂട്ടം നല്ല കവികളും ബൂലോഗത്തും അച്ചടിലോകത്തും ഉണ്ട്.

ആശാനും ഉള്ളൂരും വള്ളത്തോളും ചെറുശേരിയും കുഞ്ചന്‍ നമ്പ്യാരും എഴുത്തച്ഛനും മാത്രമാണ് കവികള്‍ എന്നും കൂതറ തിരുമേനി പറയില്ല. ഓ.എന്‍.വി.യും ബാലചന്ദ്രന്‍ ചുള്ളിക്കാടും പ്രൊഫ:മധുസൂദനന്‍ നായരും സുഗതാകുമാരിയും ബൂലോഗത്തെ കുഴൂര്‍ വിത്സനും എത്രയോ നല്ല കഴിവുള്ള കവികള്‍ നമുക്കുണ്ട്. കുഞ്ഞുണ്ണി മാഷും നല്ലൊരു കവിയായിരുന്നു. പക്ഷെ കവിത്വം വെറും കപിത്വം ആവുമ്പോള്‍ തീര്‍ത്തും അരോചകമാവുന്നു.

വരിമുറിച്ചകവിതകളും വരിയുടച്ച കവിതകളും ആസ്വാദകര്‍ക്ക് വായിക്കേണ്ടിവരുമ്പോള്‍ ഷണ്ഡികരണം നടത്തിയ വരിയുടയ്ക്കല്‍ കവിതകളോട് ഒരു വിരോധസ്വഭാവമുള്ള കമന്റോ
അല്ലെങ്കില്‍ വിമര്‍ശനമോ നടത്തിയാല്‍ നടത്തുന്നവനെ കൂവാനും തെറി വിളിക്കാനുമുള്ള മനോനിലയിലേക്ക് മാറിയിരിക്കുന്നു കവികള്‍. ഇവിടെ എല്ലാവരെയും ഒന്നാക്കി പറയുകയല്ല. ചിലരെങ്കിലും എന്നെടുത്താല്‍ മതി.

അസഹിഷ്ണുതയുടെ ജല്പനങ്ങള്‍ മനോനില തെറ്റിയവരുടെ പിച്ചും പേയും ആണെന്ന് വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കി തിരിഞ്ഞുപോവാതെ അതിനെ കൂടുതല്‍ ഗൌരവവും വെക്തിപരവും ആക്കി എടുക്കുമ്പോള്‍ ഇത് വീണ്ടും സങ്കീര്‍ണ്ണം ആവും.

എന്താണ് വരിയുടക്കല്‍ അല്ലെങ്കില്‍ വരി മുറിക്കല്‍ കവിത.

"അവനെന്നെ നോക്കി ഞാന്‍ അവന്റെ മുഖത്ത് തുപ്പി കാരണം ‍ പ്രേമരോഗത്താല്‍ ഭ്രാന്തനായി മാറിയിരുന്ന ഞാന്‍ മരണത്തോടടുത്തിരുന്നു."

ഇത് വെറും ഒരു വരി മാത്രം. എന്നാല്‍ അര്‍ത്ഥപൂര്‍ണ്ണമായ വരികള്‍ ചമയ്ക്കാന്‍ കഴിയാത്ത ആധുനിക വരിയുടയ്ക്കുന്നവന്‍ ഇതിനെ

"അവനെ-
ന്നെ
നോക്കി
ഞാന്‍ അവന്റെ
മുഖത്ത്
തുപ്പി
കാരണം
പ്രേമരോഗത്താല്‍
ഭ്രാന്തനായി മാറിയിരുന്ന
ഞാന്‍
മരണത്തോടടുത്തിരുന്നു..!!"


അമ്പേ. കിടുക്കന്‍ ഒരു വരിയുടയ്ക്കല്‍ കവിത കിട്ടിയല്ലോ. കാരണം ഇതില്‍ പ്രേമവും മരണവും കോപവും നൈരാശ്യവും എല്ലാം വന്നു.കിണ്ണന്‍ കിടിലന്‍ കവിത. ത്ഫൂ...

പക്ഷെ ഇങ്ങനെ മുറിച്ചു നനച്ച അണ്ടര്‍വെയര്‍ പോലെ തൂക്കിയിട്ടിരിക്കുന്ന ഈ വരികള്‍ കൊണ്ടുള്ള കവിതയെ സാമാന്യ ബുദ്ധിയുള്ള ഒരാള്‍ വിമര്‍ശിച്ചാല്‍ അവന്‍ വെറും വിമതന്‍ ആവും. കവിതയെ അവഹേളിക്കുന്നവന്‍ ആവും. കാരണം ഈ എഴുതിയിരിക്കുന്ന മലയാള സാഹിത്യത്തിനു മുതല്‍ക്കൂട്ടായെക്കാവുന്ന ഉത്കൃഷ്ടസൃഷ്ടി ഉദാത്തമായതും ഹൃദയത്തിന്റെ നൈര്‍മ്മല്ല്യം കാട്ടുന്നതാനെങ്കിലും കലക്കിയാശാനെ, എനിക്ക് ഇതുപോലെ ഒന്നെഴുതാന്‍ കഴിഞ്ഞില്ലല്ലോ ചങ്ങാതി എന്നൊക്കെയുള്ള പെരിഫെറിക്കല്‍ ആയ ബട്ടറിംഗ് അല്ലെങ്കില്‍ പുറം ചൊറിയല്‍ പ്രതീക്ഷിക്കുന്ന കവി സ്തബ്ദന്‍ ആയി പോവുന്ന "ഇതെന്നത് മാങ്ങാ തൊലി ആണെടാ. ഇതല്ലേ സാഹിത മലവിസര്‍ജ്ജനം. നീ നിന്റെ സമനില തെറ്റിയോ എന്ന് പരിശോധിക്കണം" എന്ന് പറയണ്ട അല്ലെങ്കില്‍ അര്‍ഹിക്കുന്ന കമന്റ് ഇട്ടാല്‍ കവിയും സംഘവും കമന്റ് ഇടുന്നവന്റെ മേല്‍ തേനീച്ചകൂട് പൊളിഞ്ഞ ഈച്ചകളെ പോലെ ആക്രമിക്കാറുണ്ട്.

അതുകൊണ്ട് ഇത്തരം കവിതകള്‍ കണ്ടാല്‍ ഇടേണ്ട പത്തു കമന്റുകള്‍ താഴെ ചേര്‍ക്കുന്നു.

1) ഞാന്‍ കൃതാര്‍ഥനായി

2) ബൂലോഗത്ത്‌ കവിത എഴുതുന്നവര്‍ ഇല്ലെന്നു ഏതു കൂതറ ആണ് പറഞ്ഞത്.

3) ബൂലോഗത്ത് ആധുനിക കവിത്രയങ്ങളില്‍ രണ്ടെണ്ണം ആയല്ലോ. ഒന്ന് ഞാന്‍ അടുത്തത് നീ . മൂന്നാമന്‍ ആരെന്നു നോക്കിയാല്‍ മതി.

4) ഇത് കണ്ടെന്നെ മനം കുളിര്‍ത്തു. ഞാന്‍ ഇതെടുത്ത് വായിച്ചു വായിച്ചു കാണാപാഠം പഠിച്ചു.

5) ഉഗ്രന്‍ കിടിലന്‍.ഫന്റബുലെസ്

6) ഇത് ഞാന്‍ എഴുതിയില്ലെങ്കിലും വായിക്കാന്‍ അവസരം ഉണ്ടായല്ലോ

7)ഒന്നും എഴുതാന്‍ വയ്യാ. മനസ്സ് നിറഞ്ഞു.

8) എന്റെ കണ്ണ് നിറഞ്ഞു ഒന്നും കാണുന്നില്ല. എന്റെ മനസ്സ് നിറച്ചു ഈ കവിത .

9) ഇനി ഞാന്‍ ഇവിടെ സ്ഥിരം വായനക്കാരന്‍ ആയിരിക്കും. മനോഹരം ഈ കവിത.

10) താങ്കളുടെ കഴിവ്‌ അനുഗ്രഹീതം തന്നെ. ചെറിയ വാക്കുകളില്‍ മഹത്തായ കാവ്യഘടന അടങ്ങിയിരിക്കുന്നു.


ഇതെല്ലാം പറഞ്ഞു ഒന്ന് സുഖിപ്പിച്ചാല്‍ ഇതെഴുതിയ മഹാന്‍ മനസമാധാനത്തോടെ ഉറങ്ങിക്കൊള്ളും. അല്ലെങ്കില്‍ കമന്റ് ഇട്ട പാവത്തിന്റെ ടോര്‍ച്ചര്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ആലോചിച്ചു ജന്മം പാഴാക്കും.

എന്നാല്‍ സത്യമായിട്ടും ആരെയും ഭയക്കാത്ത ആളുകള്‍ക്ക് ഇടാന്‍ കൊള്ളാവുന്ന കമന്റുകള്‍ ഇതൊക്കെ ആണ്.

1) നിര്‍ത്തടെ

2) അപ്പോള്‍ ഇതൊക്കെയാണ് ലക്ഷണം അല്ലെ.

3) ഇപ്പോഴാകുമ്പോള്‍ വല്ല്യ ചിലവില്ലാതെ മാറും. പിന്നീട് തളം.നസ്യം ചിലപ്പോള്‍ ആമത്തില്‍ ഇടേണ്ടി വരും .. അളിയാ നിര്‍ത്തി ചികിത്സ തുടങ്ങിക്കോ.

4) ചുമ്മാതല്ല ആളുകള്‍ കവിതകള്‍ എന്ന് കേട്ടാല്‍ ഓടുന്നത്.

5) നീയൊക്കെ കവി എന്ന് പറഞ്ഞാല്‍ മലയാളത്തോട് ഞാന്‍ കാട്ടുന്ന അനാദരവ്‌ ആയിരിക്കും.

6) അപ്പോള്‍ ഇതിനെയും കവിത എന്ന് വിളിക്കാം അല്ലെ.

7) അളിയാ ഇതെപ്പോള്‍ തുടങ്ങി. ഇതോരസുഖം ആണ്. കവിത അല്ല.

8) പോടാ..*^*&&$^$&(*))_)(*(*&*&%&$^%# വേറെ പണി ഇല്ലേ.

9)മാഷേ സ്നേഹത്തോടെ പറയാം. ഇതങ്ങു നിര്‍ത്തിക്കോ. കാരണം ഇനി ഇത് വായിച്ചാല്‍ ഞാന്‍ വല്ലതുമൊക്കെ പറഞ്ഞുപോവും.

10) ബ്ലോഗര്‍ കാണിച്ച ഔദാര്യം ഇങ്ങനെ നശിപ്പിക്കുന്നല്ലോ മഹാപാപി. ഗൂഗിളിന്റെ ഉടമയ്ക്ക് മലയാളം അറിയാത്തത് നിന്റെ ഭാഗ്യം. അല്ലെങ്കില്‍ എന്റെ ബ്ലോഗ്സ്പോട്ട് അയാള്‍ നിര്‍ത്തിയേനെ. നാണം ഇല്ലല്ലോടെ. ഇതിനെയൊക്കെ കവിത എന്ന് വിളിക്കാന്‍. നീ കുറഞ്ഞ പക്ഷം ആ കമന്റ് ഓപ്ഷന്‍ അങ്ങ് അടയ്ക്കു. അല്ലെങ്കില്‍ വല്ലവരും തെറി വിളിച്ചു കൊല്ലും.

പക്ഷെ ഇവിടെ നമുക്ക് അഭിനയിക്കേണ്ടി വരുന്നു. സത്യസന്ധമായി കമന്റ് ഇടാതെ സുഖിപ്പിച്ചു പോരേണ്ടി വരുന്നു.

വായനക്കാരന്റെ ഓരോ ഗതികേടെ.. പക്ഷെ നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്ന് പറയുന്നതുപോലെ കടിവാങ്ങാതിരിക്കുന്നതും ബുദ്ധിയാണ്.

5 comments:

santhoshhrishikesh said...

അത് കലക്കി
ഒന്നും എഴുതാന്‍ വയ്യാ. മനസ്സ് നിറഞ്ഞു.
ഇത് മറ്റേപോലല്ല, സത്യസന്ധമായ കമന്റാണേ!

ആർപീയാർ | RPR said...

"അപ്പോള്‍ ഇതൊക്കെയാണ് ലക്ഷണം അല്ലെ."

:)

Aluvavala said...

ഹോ..എന്റെ പൊന്നോ..!
ഇതാണ്...ഇതാണ് വേണ്ടത്...!

ഒരാള്‍ ഇപ്പറഞ്ഞതുപോലെ ഒരു അണ്ടര്‍‌വെയര്‍ നനച്ചിട്ടു..! അതിനടിയില്‍ അതിന്റെ തന്നെ ഒരു വിശദീകരണം വിരിച്ചിട്ടു...! അതുകണ്ട ഞാന്‍ പറഞ്ഞു

" ഇച്ചിര് കടുപ്പമായിപ്പോയി.....! വിശദീകരണം ഒഴിവാക്കാനല്ലേ ആശയങ്ങളെ കവിതകൊണ്ടലങ്കരിക്കുന്നത്...? ഞാനൊരു കവിയല്ല...എന്നാലും പറഞ്ഞു എന്നേയുള്ളൂ...സു..തെറ്റിദ്ധരിക്കില്ലെന്നു കരുതുന്നു...!"

അതിന്‍ അയാള്‍ പ്രതികരിച്ചിതിങ്ങനെ;

"ആലുവവാല :) ഞാനെഴുതിവെച്ചതിന് കവിത എന്ന ലേബൽ ഇട്ടിട്ടില്ല. എന്റെ മനസ്സിൽ തോന്നുന്നത്, അതേപടി എഴുതിവെക്കുമ്പോൾ, വായിച്ചിട്ട് മനസ്സിലാവാത്തവർക്ക്, വിശദീകരണം കൊടുക്കുന്നതിൽ അതുകൊണ്ടുതന്നെ ഒരു പ്രയാസവും തോന്നുന്നുമില്ല. ഞാനൊന്നും തെറ്റിദ്ധരിക്കുന്നില്ല."

ഞാനെന്തു പറയണം..? "അണ്ടര്‍‌വെയര്‍ എന്ന ലേബല്‍ ഒട്ടിച്ചിട്ടാണോ ആരെങ്കിലും അതിടുന്നത്..? ആകൃതി കാണുമ്പോള്‍ മനസ്സിലാകില്ലേ..? എന്നു കരുതി തലയില്‍ വക്കുന്ന തൊപ്പിയെടുത്ത് അണ്ടര്‍‌വെയറിടണ്ടോടത്തിട്ടാല്‍...ഹായ്..നല്ല അ.വെയര്‍ എന്നു ഞാന്‍ പറയില്ല...!"

ഇങ്ങനെ പറഞ്ഞാല്‍ മതിയോ അതോ....?

ഹന്‍ല്ലലത്ത് Hanllalath said...

:)

പള്ളിക്കുളം.. said...

മനോഹരമായിരിക്കുന്നു
താങ്കളുടെ കവിത!!
ഫന്റാബുലസ് ആ‍ന്റ് റെഡിക്കുലസ്!!
മനസ്സ് നിറയെ വരിയും അതു മുറിക്കാൻ ഉപയോഗിച്ച പിച്ചാത്തിയും, ഉടക്കാനുപയോഗിച്ച ചുറ്റികകളും വട്ടമിട്ടു പറക്കുന്നു..
‘ലക്ഷണമൊത്ത പോസ്റ്റുകളുടെ സഹയാത്രയുടെ പച്ചിലക്കാടുകളിലൂടെ ഒരു മുങ്ങാങ്കുഴിയിട്ടതിന്റെ സുവർണ ജൂബിലിയിലെ ആഘോഷങ്ങൾ പരവതാരിയായി പുകച്ചുരുളുകളിൽ..
(ഒരു കവിതയാ.. ബാക്കി പിന്നെ എഴുതാം.. ഭാവന വരുന്നില്ല.. ഓളിപ്പോ തമിഴിലാ)

കിടിലൻ പോസ്റ്റാട്ടൊ!!