തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, May 21, 2009

102.ഞാനും എന്റെ ലോകവും

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് പണ്ടൊരു കൂതറ ചോദിച്ചിരുന്നു. വിശാലമായ വായനകളുടെ പ്രത്യാഘാതമാണോ അതോ കര്‍മ്മനിരതമായ തലച്ചോറിന്റെ പ്രവര്‍ത്തികളുടെ ഇടവേളകളില്‍ ബ്ലോഗെഴുത്തിന്റെ സമയം കണ്ടെത്തുന്നതിലാണോ അറിയില്ലാ ചോദിച്ച കൂതറയുടെ പേര് മറന്നു. ഇനി അദ്ധേഹത്തെ കൂതറ എന്ന് വിളിച്ചതില്‍ ആക്ഷേപം ഉള്ളവര്‍ പൊറുക്കുക. അദ്ധേഹത്തെ കളിയാക്കി കൊണ്ടല്ല അര്‍ഹിക്കുന്ന ആദരവ്‌ കൊടുത്ത് കൊണ്ടുതന്നെയാണ് അങ്ങനെ സംബോധന ചെയ്തത്.

അതൊക്കെപോട്ടെ അതല്ലല്ലോ ഇവിടെ പ്രശ്നം.ഞാന്‍ ഒരു ബ്ലോഗ്‌ എഴുതിയാല്‍ ഞാനും എന്റെ ലോകവും എന്ന് കൊടുക്കുന്നതില്‍ എന്താണ് തെറ്റ്. ആര്‍ക്കും സ്വാഭാവികമായും തോന്നാവുന്ന സംശയം. അപ്പോള്‍ കൊടുത്താല്‍ പോരെ അല്ല. ബൂലോഗത്ത് ഓരോരുത്തരും ഓരോ പേരില്‍ അറിയപ്പെടുന്നവരും ആ പേര് ഉണ്ടാക്കാന്‍ യാത്നിച്ചവരും ആണ്. കൊടകരപുരാണവും ബെര്‍ലിത്തരങ്ങളും നന്ദപര്‍വ്വവും ഒക്കെ ഉദാഹരണം. അതുപോലെ ഇനി പുതിയ ഒരാള്‍ ആ പേരില്‍ ബ്ലോഗ്‌ തുടങ്ങിയാല്‍ എന്തെ അവര്‍ എന്നെ വെടിവേയ്ക്കുമോ എന്ന് ചോദിച്ചാല്‍ ഇല്ല. എന്നാല്‍ സ്വന്തം പേര് എസ്റ്റാബ്ലിഷ് ചെയ്യാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. നിങ്ങള്‍ അങ്ങനെ ഇട്ടാല്‍ ആത്യന്തികമായി ആ പേരിന്റെ ഉടമയ്ക്ക് തന്നെ പ്രയോജനവും കിട്ടും.

ഞാന്‍ കൂതറ എന്നാ മറ്റുള്ളവരുടെ കണ്ണില്‍ നികൃഷ്ടമായ പേരിട്ടു ബ്ലോഗ്‌ തുടങ്ങിയിട്ടും അവസാനം അത് ശ്രദ്ധിക്കപ്പെട്ടപ്പോള്‍ കൂതറമാഷും, കൂതറക്ലബും, ജൂനിയര്‍ കൂതറയും ഒക്കെ വന്നു. പക്ഷെ എത്ര കൂതറ വന്നാലും ആദ്യം കൂതറ എന്ന് ആരെങ്കിലും പറഞ്ഞാല്‍ മനസ്സില്‍ ഓടിയെത്തുക കൂതറ അവലോകനം എന്നാ ബ്ലോഗും കൂതറ തിരുമേനിയും ആണ്. അതിനു എല്ലാവര്‍ക്കും നന്ദി.

പറഞ്ഞു വന്നത് കഴിഞ്ഞ ഒരു ദിവസം ചിന്ത.കോം നോക്കിയപ്പോള്‍ കണ്ടതാണ് ഒരു ബ്ലോഗറുടെ പേര് ഞാനും എന്റെ ലോകവും. അമ്മോ ഞാന്‍ ഒന്ന് ഞെട്ടി. കാരണം ഞാനും എന്റെ ലോകവും ബൂലോകത്തെ ഏറ്റവും അറിയപ്പെടുന്ന എഴുത്തുകാരില്‍ ഒരാളായ അനില്‍ശ്രീയുടെ ബ്ലോഗാണ്. എന്തെ അനില്‍ വേറെയും ഒരു ബ്ലോഗ്‌ ഈ പേരില്‍ തുടങ്ങിയോ. അങ്ങനെ ഞെട്ടാന്‍ കാരണമുണ്ട്. അനില്‍ ഇപ്പോള്‍ തന്നെ ഒന്നിലധികം ബ്ലോഗ്‌ കൈകാര്യം ചെയ്യുന്നവനും അല്പം തെരക്കുള്ള ഒരു പ്രവാസിയുമാണ്. ഇനി ഒരു പേരില്‍ തന്നെ വേറെയും ബ്ലോഗ്‌ തുടങ്ങാന്‍ തക്ക മണ്ടത്തരം കാട്ടുന്ന ആളുമല്ല. ബൂലോഗത്ത് പരിചയസമ്പന്നനായ അനില്‍ശ്രീ അങ്ങനെ ചെയ്യുമെന്ന് തോന്നുമില്ല.

അപ്പോള്‍ വീണ്ടും ചിന്ത.കോം നോക്കിയപ്പോള്‍ വീണ്ടും ഒരു ഞാനും എന്റെ ലോകവും. ഇതെന്താ ഈ ഞാനും എന്റെ ലോകങ്ങളുടെയും സംസ്ഥാന സമ്മേളനമാണോ. അപ്പോഴാണ്‌ മനസ്സിലായത്‌ ആ ബ്ലോഗിന്റെ പേര് കാഴ്ചകള്‍ എന്നും അതെഴുതുന്നത്‌ സജി എന്നുപേരുള്ള ഒരു പ്രവാസിയും ആണെന്ന്. പക്ഷെ അദ്ദേഹത്തിന്റെ ബ്ലോഗ്‌ ചിന്തയില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ എഴുത്തുകാരന്റെ സ്ഥാനത്ത് ഞാനും എന്റെ ലോകവും എന്നാണ് വരുന്നത്. അതുപോലെ അദ്ദേഹം കമന്റ് ഇട്ടാലും ഞാനും എന്റെ ലോകവും എന്നെ വരൂ. എന്താ സജീ. നല്ലൊരു പേരല്ലേ അതിടുന്നതല്ലേ അതിന്റെ ഒരിത്. അല്ല ചോദിച്ചെന്നെ ഉള്ളൂ. അതുപോലെ രണ്ടാമത്തെ ഞാനും എന്റെ ലോകവും ചിന്തയില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ യെസേം എന്നപേരില്‍ ആണ് വരുന്നത്.

അയ്യേ. ഇതൊരു മോശം ഏര്‍പ്പാടല്ലേ. എന്തോരം പേര് കെടക്കുന്നു നമ്മുടെ ശബ്ദതാരാവലിയില്‍. വെറുതെ ഉള്ള പേര് തന്നെ ഇട്ടുവേണോ ബ്ലോഗാന്‍.

എന്തായാലും സ്വന്തമായി ഒരു പേരിട്ടു ബ്ലോഗുന്നതിന് മുമ്പേ ആ പേരില്‍ ആരെങ്കിലും ഉണ്ടോ എന്ന് നോക്കുന്നതല്ലേ നല്ലത്. ഇതെഴുതി എന്ന് കരുതി ഞാന്‍ ഞാന്‍ ആണ് കൂതറെ, എന്റെ ലോകം പിന്നെ കൂതറയുടെ ലോകമാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ കുഴങ്ങും. എന്നാലും സ്വന്തം പേരില്‍ തന്നെ എഴുതുന്നതില്‍ അല്ലെ അതിന്റെ ഒരിത്.

കൂതറ തിരുമേനി.

8 comments:

ഉറുമ്പ്‌ /ANT said...

പേര് പേരക്ക,
നാള് നാരങ്ങ.

Anonymous said...

ഇപ്പറഞ്ഞതിനോട് യോജിക്കുന്നു..

പാവപ്പെട്ടവന്‍ said...

ഒരു പേരിലെന്തിരിക്കുന്നു മാഷേ .
ഫോട്ടോ വരുന്നതല്ലേ പിന്നെന്താ തിരിച്ചറിഞ്ഞാല്‍

അനില്‍ശ്രീ... said...

കൂതറ തിരുമേനി, ഇത് ഞാന്‍ കണ്ടിരുന്നു. എന്തു പറയാനാ.. എന്റെ ബ്ലോഗിന്റെ പേരു മാറ്റിയേക്കാം എന്ന് തോന്നിയതാ,,,, പിന്നെ വേണ്ടെന്ന് വച്ചു.

ഞാന്‍ കാണുന്നതും മറ്റും പകര്‍ത്തി വയ്കാനായി (ഫോട്ടോകള്‍ക്കായി) ഒരു ബ്ലോഗ് മാറ്റി വച്ചപ്പോള്‍ ഇട്ട പേരാണ് "ഞാനും എന്റെ ലോകവും". അതിന്റെ url തന്നെ http://anilsree.blogspot.com/ എന്നാണ്.

പിന്നെ പേരിന്റെ കാര്യം പറഞ്ഞാല്‍, "തോന്ന്യാക്ഷരങ്ങളെ" പറ്റി ഞാന്‍ തന്നെ ഒരു പോസ്റ്റ് ഇട്ടിരുന്നു... ഇത് നോക്കൂ .

പുതുതായി ബ്ലോഗ് തുടങ്ങുമ്പോള്‍ ഗൂഗ്ഗിളില്‍ ഒന്നു സേര്‍ച്ച് ചെയ്താല്‍ ഒഴിവാക്കാവുന്നതാണിത്. പിന്നെ മലയാളം ബ്ലോഗുകള്‍ കൂടി കൊണ്ടിരിക്കുകയല്ലേ... സ്വാഭാവികമായും പേരിനും ക്ഷാമം വരും...

അനില്‍ശ്രീ... said...

ഒരു കാര്യം പറയാന്‍ മറന്നു.. "ഏറ്റവും അറിയപ്പെടുന്ന" എന്നൊന്നും പറയാനായിട്ടില്ല മാഷേ... ചുമ്മാ എന്തിനാ.. (വിനയം...) അറിയപ്പെടുന്ന പലര്‍ക്കും എന്നെ അറിയാന്‍ വഴിയില്ല... :) :)

കൂതറ തിരുമേനി said...

@അനില്‍ശ്രീ

താങ്കള്‍ പറഞ്ഞതുപോലെ പുതുതായി ബ്ലോഗ്‌ എഴുതിത്തുടങ്ങുമ്പോള്‍ ഗൂഗിളില്‍ ഒന്ന് നോക്കുന്നത് നന്നായിരിക്കും. അത്പോലെ ഇപ്പോള്‍ തന്നെ ഒരു പേരില്‍ അറിയപ്പെടുന്ന ബ്ലോഗിന്റെ പേരില്‍ ഒരു അപര ബ്ലോഗ്‌ തുടങ്ങി വേണ്ടാതീനം കാണിച്ചാല്‍ (ഞാന്‍ എഴുതിയവര്‍ അങ്ങനെ കാണിച്ചു എന്നല്ല) ആദ്യ ബ്ലോഗറെ കുറച്ചെങ്കിലും തെറ്റിദ്ധരിക്കാനും ഇടവരും. ഒപ്പം പുതുതായി വരുന്നവര്‍ക്ക് ആരാണ് അപരന്‍ എന്നറിയാനും വിഷമം വരും. ഒരു ബ്ലോഗ്‌ പേരെടുക്കാന്‍ അതെഴുതുന്നവര്‍ എത്ര ശ്രമിക്കണം എന്നറിയാം എന്നുള്ളതുകൊണ്ടാണ് ഇതെഴുതിയത്.
അനില്‍ശ്രീ തീര്‍ച്ചയായും അറിയപ്പെടുന്ന ബ്ലോഗന്‍ തന്നെയാണ്. ജൈവീകം മലയാളം ബ്ലോഗിന് ഒരു സംഭാവനയും ആണ്.

sivaprasad said...

ആദ്യം നീ സ്വൊന്തം പേരില്‍ എഴുതാടാ
എന്നിട്ട് മതി ബാക്കി ഉള്ളവരുടെ മെക്കിട്ടു കേറ്റം

ഞാനും എന്‍റെ ലോകവും said...

:-)