പ്രളയവും, നോഹയുടെ പെട്ടകവും - ബൈബിള്‍ പഴയനിയമത്തില്‍ വിവരിക്കുമ്പോള്‍, അധമ ജനതയേ പോലെ പാഴ് വൃക്ഷങ്ങളെയും ഒഴിവാക്കിയ
പെട്ടകനിര്‍മ്മാണത്തെ പറ്റി പൊയ്കയില്‍ അപ്പച്ചെന്റെ യഹോവാ വിമര്‍ശനം .
കൊന്നായും കോമാവ് കാഞ്ഞിരം വഞ്ചി
മന്ദമരുതി ഉതി മാതളം തേന്മാവ്
ഇരുപ്പകരുന്താളീ
ഇരുമാചി പുളിമാവു കരിവാക വാക
മരുതോന്നി കുളമാവു ചെറുനെല്ലി വില്ല്
ഉന്നമഞ്ചാടീ ഉതി മാതളം വേമ്പ്
അതിവേമ്പ് ഇതിവേമ്പ് ഇലവുമ്മപാല
വമ്പന്‍മുരിങ്ങ പൊങ്ങ തെങ്ങ് അമ്പഴവും
ഇത്യാദിവ്രുക്ഷങ്ങളില്‍ നിന്ന് കോപ്പേറന്നു കണ്ട്
തിട്ടമായിട്ടങ്ങുവെട്ടീയിട്ടൂ
വള്ളീതുളവെട്ടി ആനവലിച്ചൂ
ചാണീട്ടു തോതിട്ടു നൂലിട്ടെടുത്തു
ആശാരിമാരൊക്കെ കൂടോടെകേറി
കൊട്ടുവടിയടീക്കുന്ന ശബ്ദമേറേ
കേളീ പേശീടൂന്നു കാണീകളേറേ
പെട്ടിയുടെ പണീ തീര്‍ന്നു
സമ്മാനങ്ങളൂം കൊടുത്തു പിരിഞ്ഞു
നിശ്ചയിക്കപെട്ടവര്‍ പെട്ടിയില്‍ കേറി
പെട്ടിയുടെ വാതില്‍ യഹോവാ അടച്ചു
ആകാശത്തിന്‍ ജലധ്വാരം തുറന്നു.
ഭൂമിയുടെ ജലദ്വാരം തുറന്നു. മഴതുടങ്ങി
ഇതെന്തു കഷ്ടം ,ഇതെന്തു കഷ്ടം .
കണ്ണൂനീരൊക്കെ തുടച്ചേ മതിയാവൂ
Monday, May 18, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment