പേര് വെളിപ്പെടുത്താതെ ബ്ലോഗേഴുതുന്നവരെ ഊരും പേരും പഞ്ചായത്തോ മുന്‍സിപ്പാലിറ്റിയോ വീട്ടുനമ്പറോ മാത്രമല്ല അവരുടെ ഫോണ്‍നമ്പറും ഫോട്ടോയും കൊടുത്ത് അവരുടെ മുഖം ജനമധ്യത്തില്‍ കൊണ്ടുവരുകയും അവരെ കഴുതയുടെ പുറത്തിരുത്തി നഗര പ്രദക്ഷിണം നടത്തിക്കുകയും ചെയ്യുമെന്ന് ഒരു കൂട്ടര് പറയുമ്പോള്‍ അനോണി സൗകര്യം മുതലെടുത്ത് ബ്ലോഗുന്നവര്‍ താതരാഹിത്യം അനുഭവിക്കുന്നവര്‍ അതായത് പച്ചമലയാളത്തില്‍ തന്തയില്ലത്തവര്‍ ആണെന്ന് പറയുന്ന ആദ്യകൂട്ടരുടെ കുഴലൂത്തുകാരും കൂടിയാകുമ്പോള്‍ ശ്രീലങ്കന്‍ സൈന്യം തമിഴ് പുലികളെ വെട്ടയാടുന്നപോലെ ഒരു സാഹചര്യം നിലനില്‍ക്കുന്നുവെന്നും തുടക്കക്കാരായ ജൂനിയര്‍ അനോണികളും പെരുവേളിപ്പെടുത്താത്ത ബ്ലോഗന്മാരും ബ്ലോഗിണിമാരും തങ്ങളുടെ വോട്ടര്‍ ഐഡി കാര്‍ഡോ റേഷന്‍ കാര്‍ഡോ അല്ലെങ്കില്‍ പാസ്സ്പോര്‍ട്ടോ കൊണ്ടുവന്നു "ദേണ്ടെ അണ്ണാ എന്റെ പേര് വിവരം ഇനി ഞാന്‍ അനോണി അല്ലെ. എന്നെ ആ ഗണത്തില്‍ പെടുത്തല്ലേ "എന്ന് മുറവിളി നടത്തി തോക്കും താഴെയിട്ടു കീഴടങ്ങുമെന്നും അങ്ങനെ അവരെ യുദ്ധതടവ് കാരാക്കാമെന്നും ചിലര്‍ കരുതുന്നു.
ഇന്നും ഒരു ചോദ്യ ചിഹ്നം പോലെനില്‍ക്കുന്ന ഒന്നുണ്ട്.
എന്നതാണ് അനോണിമിറ്റി. അല്ലെങ്കില്‍ ആരാണ് അനോണി എഴുത്തുകാരന്.
മലയാളത്തിലെ ഒട്ടുമിക്ക ബ്ലോഗന്മാരും ഈ സൗകര്യം ഉപയോഗിച്ചവര്‍ തന്നെ. ഏവൂരാന്, ഇടിവാള്‍, നട്ടപിരാന്തന്,വിശാലമനസ്കന്,ചിത്രകാരന് തുടങ്ങി ഇഷ്ടം പോലെ ഉദാഹരണങ്ങള്‍ ഉണ്ട്. മലയാളത്തില്‍ ബ്ലോഗുന്ന പുതിയ തലമുറയില്‍ പോലും ധാരാളം ഇത്തരം ആളുകള്‍ ഉണ്ട്. ചാര്‍വാകന്‍, ചാണക്യന്, കൂതറതിരുമേനി,തുടങ്ങി ഇഷ്ടം പോലെയുള്ളവര്‍ ആഗണത്തില്‍ പെടുന്നു. എന്തെ ഇവരെല്ലാം എന്തെങ്കിലും ക്രിമിനല്‍ കുറ്റമാണോ ചെയ്യുന്നത്. നമ്മുടെ വിശാലമനസ്കന് ഒപ്പം ദുര്ബ്ബലന് എന്നൊരു പേരിലും എഴുതുന്നുണ്ടായിരുന്നു. അതും അനോണിയായി കൂട്ടാമോ?
അല്പം കൂടി വിശദമാക്കാം.പലകാരണങ്ങള്‍ കൊണ്ട് തന്നെ ഐഡെന്റിറ്റി വെളിപ്പെടുത്താത്തവര്‍ ഉണ്ട്. അതിന്റെ കാരണങ്ങളും ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. പേരും നാളും അറിയാതെ ബ്ലോഗ് വായിക്കില്ലെന്നു പറയുന്നതും ഒരു ചാപല്യം തന്നെ. കൊച്ചിപോലെ ഒരു മഹാനഗരത്തില്‍ ഒരു സൊസൈറ്റിയിലെ ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ പരസ്പരം പേരോ വീട്ടുപേരോ പോലും അറിയാതെ വര്‍ഷങ്ങള്‍ ജീവിക്കുന്നു അതാണ് ഇന്നത്തെ ജീവിതം.
ഇനി എന്താണ് അനോണി
കമന്റ് ഇടുമ്പോള്‍ അനോണിമസ് എന്നൊരു ഓപ്ഷന് കൊടുത്തത് പലരും കണ്ടിരിക്കും. അത് ഉപയോഗിച്ച് കമന്റ് ഇടുന്നവര്‍ അനോണി തന്നെ. ജിമെയില്‍ ഐഡി ഇല്ലാത്തവര്‍ക്ക് തന്റെ അഭിപ്രായം പറയാനുള്ള വേദി അതാണ് അതിന്റെ പ്രയോജനം. ഇന്ന് ഒട്ടുമിക്ക ബ്ലോഗ് പോസ്റ്റുകളിലും ഇത്തരം സൌജന്യം ആളുകള്‍ ദുരുപയോഗപ്പെടുത്തിരിക്കുന്നത് കാണാം. നല്ല ചര്‍ച്ചകളില്‍ ചുരുക്കം ചില നല്ല അനോണി കമന്റുകള്‍ വരുന്നുണ്ടെന്നതൊഴിച്ചാല്‍ മിക്ക അനോണി കമന്റുകളും അസഭ്യങ്ങളോ അല്ലെങ്കില്‍ ചര്‍ച്ചയുടെ വഴിമാറ്റാനുള്ള കമന്റുകളോ ആയിരിക്കും. അതുകൊണ്ട് തന്നെ ഇന്ന് ഒട്ടുമിക്ക ബ്ലോഗര്‍മാരും ഈ ഓപ്ഷന് തങ്ങളുടെ ബ്ലോഗുകളില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.
ഇത്തരം അവസരം ഉപയോഗപ്പെടുത്തുന്നവരും ദുരുപയോഗപ്പെടുത്തുന്നവരും അനോണി പ്രേമികളും ഇന്നും തങ്ങളുടെ ബ്ലോഗുകളില്‍ ഈ സൌജന്യം അല്ലെങ്കില്‍ സൗകര്യം നിലനിര്‍ത്തി പോരുന്നു. കാരണം ഏറ്റവും കൂടുതല്‍ അനോണികളി കളിക്കുന്നവരും അനോണി കളി ഇഷ്ടപ്പെടുന്നവരും ഈ ഓപ്ഷന് കളയാന്‍ തയ്യാറല്ല.
ഇനിയാണ് അല്പം കൂടി വല്ല്യ അനോണികളി.
തികച്ചും താതരാഹിത്യം ഉള്ള ഏര്‍പ്പാടാണ് ഇത്. അതായത് ലോഗിന്‍ ആവശ്യമില്ലാതെ ഒരു പേരും ഒരു ബ്ലോഗിന്റെയോ സൈറ്റിന്റെയോ പേരും കൊടുത്ത് അനോണിയായി തന്നെ കമന്റ് ഇടാന്‍ ഉള്ള സൗകര്യം. ഇത്തരം സൌകര്യങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് "വര്മ്മമാര്" എന്നാ ഓമനപ്പേരില്‍ എഴുതുന്നവരും മിക്കവാറും ഒരേ തറവാട്ടുകാരും ഒരേ സ്വഭാവം കാണിക്കുന്നവരും ആണ്. അതുകൊണ്ട് സൃഷ്ടാക്കളെ തെരക്കി സമയം കളയേണ്ട കാര്യം ഇല്ല. പക്ഷെ പേരെടുത്ത ആളുകളുടെയും ബ്ലോഗര്‍മാരുടെയും പേരില്‍ എഴുതി അത്രവിവരം ഇല്ലാത്തവരെ വിഡ്ഢി ആക്കാനും തെറ്റിദ്ധാരണ ഉണ്ടാക്കാനും ഇതിലൂടെ കഴിയും.
വേര്‍ഡ്പ്രസ് ഈ സൗകര്യം ഉപയോഗിക്കുമ്പോള്‍ ലോഗിന്‍ ആവശ്യപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ ലോഗിന്‍ ചെയ്യാതെ ഒരു ബ്ലോഗിന്റെ ഐഡി ആ കമന്റില്‍ ചേര്‍ക്കാന്‍ കഴിയില്ല. ഇനി ആ ഐഡി അല്ല ആ ബ്ലോഗ് എഴുത്തുകാരന്റെ എങ്കില്‍ അത്തരം ഒരു കമന്റ് ഇടാനും നിവൃത്തിയില്ല. എന്നാല്‍ ബ്ലോഗ്ഗര്‍.കോം ഇതുവരെ ഇതില്‍ കാര്യമായ ഒന്നും ചെയ്തിട്ടില്ല. ഒരുപക്ഷെ ഓസിനു നല്കുന്ന സൌകര്യത്തിനു കൂടുതല്‍ ഒന്നും കൊടുക്കേണ്ട എന്നതാവും കാരണം. ദാനം കിട്ടുന്ന പശുവിനു പല്ലുണ്ടോ എന്ന് നോക്കേണ്ട കാര്യമില്ലല്ലോ.
അതുപോലെ ഒരു കൂട്ടരാണ് കമന്റ് ഇടാന്‍ വേണ്ടി മാത്രം ഒരു സൈറ്റ് ബ്ലോഗ്ഗറില്‍ ഉണ്ടാക്കും. ഇത്തരം കമന്റ് ഇടീല് സൈറ്റുകള്‍ അഥവാ പ്രേതബ്ലോഗുകള്‍ ഇഷ്ടം പോലെ ബ്ലോഗ്ഗറില്‍ ഉണ്ട്.പക്ഷെ ഇവരെയും അനോണി എന്ന് പൂര്‍ണ്ണമായും വിളിക്കാന്‍ കഴിയില്ല. കാരണം വളരെനാളായി ബ്ലോഗില്‍ സജീവവും എന്നാല്‍ അധികം എഴുതാത്തതും എന്നാല്‍ കമന്റ് ഇടുന്നതുമായ ധാരാളം ആളുകള്‍ ഉണ്ട്. അവരും ബ്ലോഗിംഗ് ദോഷകരമായി ചെയ്യുന്നവരല്ല.
അതുപോലെ സ്വന്തം ബ്ലോഗും എന്നാല്‍ ഒരു ബ്ലോഗ് പേരും ഉപയോഗിച്ച് ബ്ലോഗ് എഴുതുന്ന ഒരാള്‍ അനോണി ആണെന്ന് പറയുകയും അവര്‍ തന്തയില്ലാത്തവര്‍ ആണെന്ന് പറയുകയും ചെയ്യുമ്പോള്‍ ചിരിക്കാനാണ് തോന്നുന്നത്.പേര് വെളിപ്പെടുത്താതെ മറ്റൊരു പേരില്‍ എഴുതുന്നവര്‍ തൂലികാനാമം പോലെയൊരു സൗകര്യം പ്രയോജനപ്പെടുത്തുന്നുവെന്നെ ഉള്ളൂ.അതിന്റെ തെറ്റായി പറയാന്‍ കഴിയില്ല. തൂലികാനാമം തെറ്റായിരുന്നെങ്കില്‍ മുഹമ്മദ് കുട്ടി മമ്മൂട്ടിയായി എഴുതിയപ്പോഴും അനോണിയെന്നു പറയേണ്ടി വന്നേനെ.വിശാലമനസ്കന്റെ പേര് സജീവ് എടത്താടന്‍ ആണെന്ന് അറിയാത്തവര്‍ ഇന്നും ബൂലോഗത്തുണ്ടുവെന്നത് വലിയ അത്ഭുദം ഒന്നുമല്ല.
ഒരു രസകരമായ കാര്യം ഇപ്പോഴും മനസ്സിലാക്കുക. വാളെടുക്കുന്നവന്‍ വാളാലെ എന്ന് പറയുന്നതുപോലെ അനോണികളുടെ മിത്രങ്ങള്‍ മാത്രമേ അവരെകൊണ്ട് ബുദ്ധിമുട്ടും അനുഭവിക്കയുമുള്ളൂ. അനോണികള്‍ക്ക് കളിക്കാന്‍ ഒരു കളിത്തട്ട് ഒരുക്കി വയ്ക്കാതിരുന്നാല്‍ തന്നെ അവരുടെ ശല്യം പകുതിമാറും. സ്വന്തമായി വളര്‍ത്തുന്ന ഗുണ്ടാപട അവസാനം നമ്മളെത്തന്നെ ആക്രമിച്ചാല്‍ പിന്നെ ആര്‍ക്കെതിരെ കേസ് കൊടുക്കും.പിന്നെ ഒരു ബ്ലോഗില്‍ അനോണി കളി നടത്തി അഭ്യാസം കാണിച്ചാല്‍ അവരെ പിടിക്കുക അത്ര വല്ല്യ പ്രയാസമുള്ള പരിപാടിയൊന്നുമല്ല.
ഒരു നല്ല ബ്ലോഗ് സംസ്കാരം വളര്‍ത്താന്‍ ആദ്യം ഇത്തരം ഗുണ്ടയിസങ്ങളും അനോണി സംസ്കാരങ്ങളും ഒഴിവാക്കുക. (രസകരമായി അനോണിയായി എഴുതുന്ന ഒറിജിനല്‍ അനോണി മാഷ് ക്ഷമിക്കുക.) സ്വന്തം ബ്ലോഗില്‍ അനോണികള്‍ക്ക് ഇടം കൊടുക്കില്ലെന്ന് തീരുമാനിക്കുക. കള്ളവോട്ടു വാങ്ങി ജയിക്കേണ്ട എന്ന് പറയുന്നതുപോലെ അനോണികമന്റ് കാണിച്ചു എന്റെ കമന്റുകള്‍ കണ്ടോ എന്ന് ആളുകളെ കാട്ടുന്ന പുത്തന്‍ ബ്ലോഗ്പണക്കാരെ തിരിച്ചറിയുക. അവഗണിക്കുക.
പക്ഷെ വീണ്ടും അനോണി പിടുത്തം എന്നൊക്കെ പറഞ്ഞു നടക്കുന്നവര്‍ ഒരു പഴമൊഴി മറക്കാതിരിക്കുക.
"അറിയാത്ത പുള്ള ചൊറിയുമ്പോള്‍ അറിയും."
കാരണം ബ്ലോഗില്‍ ഒരു കാര്യം ആവശ്യം ഓര്‍ക്കേണ്ടതാണ്. തന്നേക്കാള്‍ ബുദ്ധിയുള്ളവനാകും തന്റെ വായനക്കാരന് എന്ന് തിരിച്ചറിയുന്നവര്‍ മാത്രമേ ബ്ലോഗില്‍ രക്ഷപ്പെടൂ. തന്നേക്കാള്‍ ബുദ്ധിമാന് വേറെയില്ലന്നു കരുതുന്നവന് സ്വന്തം ശവക്കുഴി തോണ്ടുകയാണ്.
(അനോണികളുടെ കുലഗുരുവായ ആനനോണിയെ അത്ര നന്ദിയില്ലാതെ ഈയവസരത്തില്‍ സ്മരിക്കട്ടെ)
Sunday, May 31, 2009
Subscribe to:
Post Comments (Atom)
8 comments:
കൂതറ തിരുമേനി,
സംഗതി ശരിയാണ്. എന്നാല്‍ ഇതിനു പരിഹാരം അന്നോണി ഓപ്ഷന് നീക്കം ചെയ്യ്യലാണെന്ന് പറഞ്ഞാല്‍ എനിക്ക് പൂൂര്ണമായി അംഗീീകരിക്കാന് പറ്റില്ല.
ഞാന്‍ എന്റെ ബ്ലോഗില്‍ അനോണി ഓപ്ഷന് തുറന്നിട്ടിട്ടുണ്ട്. കാരണം എന്റെ പോസ്റ്റുകളില്‍ രാഷ്ട്രീയം കടന്നുവരാറുണ്ട്. അതില്‍ കമന്റുകള്‍ ഇടുന്നവ്വര് ഒരു പ്രത്യേക പക്ഷക്കാര്‍ക്കെതിരെ കമന്റിട്ടാല്‍ അവരെ “സ്സംഘപരിവാര് വ്ര്ഗീയ” ഭീകരരായി ലേബല്‍ ചെയ്യാന്‍ ആപക്ഷക്കാര് മുന്നിലാണെന്നത് കൂതറയ്കും മനസിലാക്കാവുന്ന സംഗതിയാണ്. അതിനാല്‍ തന്നെ കാര്യഗൌരാാമുള്ള ചര്ച്ചാകളില് പോലും പങ്കെടുറ്റ്ക്കാന് ഈ ലേബലിംഗ് ഭായന്ന് പലരും തയ്യാറാവാതീരുന്നിട്ടുണ്ട്, അതെന്നോട് നേരിട്ട് പറഞ്ഞ്ഞിട്ടുമുണ്ട്.
ഇനി താങ്കള്‍ പറഞ്ഞ മറ്റ് രണ്ട് വിഭാഗങ്ങള്‍ : നെയിം ആന്‍ഡ് ലിങ്കും മറ്റേ പ്രേതബ്ലോഗും. നെയിം ആന്‍ഡ് ലിങ്ക് ഒഴിവാക്കാമെന്ന് വയ്ക്കം. ബ്ലോഗര്‍ ആഇഡിയോ?
ഈയിടെ ചാണക്യന്റെ ബ്ലോഗില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ എന്റെയും സന്തോഷ് പൊന്നമ്പ്പലം എന്ന ബ്ലോഗറുടേയുമ്പ്രൊഫൈലുകള് വ്യാജമായി ഉണ്ടാക്കി (നോട്ട് അവൈലബിള്‍ പ്രൊഫൈലാണേ) പ്രകോപന്നപരവും അസഭ്യവുമായ കമന്റുകളിട്ടു. ഇത്തരത്തില്‍ മറ്റേതെങ്കിലും എയില്‍ ഐഡി വച്ച്, അനോണിമിറ്റി എന്നതിനെ ദുരൂപയോഗ്ഗപ്പെടുത്താന് മാത്രമുണ്ടാക്കുന്ന്ന ബ്ലോഗര്‍ പ്രൊഫൈലുകളെ നമുക്കെന്ത് ചെയ്യാന്‍ പറ്റും?
ഇത്തരം നോട്ട് അവൈലബിള്‍ പ്രൊഫൈലുകളും അനോണിമസ് ഓപ്ഷനിലെഴുതൂന്ന കമന്റുകളും തമ്മില്‍ ഫലത്തിലെന്ത് വ്യത്യാസം?
മിക്കപ്പോഴും ഇത്തരം നോട്ട് അവൈലബിള്‍ കമന്റുകള്‍ സഭ്യങ്ങളോ ചര്‍ച്ചകളെ ഹൈജാക്ക് ചെയ്യാനുള്ളാ കമനുകളോ മാത്രമാണ്.!!!
മാത്രമല്ല, വ്യാജ പ്രൊഫൈലുകളും , ബ്ലോഗ്ഗിംഗിനെ സീരിയസായി സമീപിക്കുന്നവര്‍ കൂടി വരുന്ന ഈ കാലഘട്ടത്തില്‍ പ്രശ്നമുണ്ടാക്കുന്നവ തന്നെ ആണ്.
തീര്‍ച്ചയായും.
അനോണി ഓപ്ഷന് ചില അവസരത്തില്‍ താങ്കളെ പോലെയുള്ളവര്‍ക്ക് വയ്ക്കേണ്ടി വരും. എന്നാല്‍ അതില്‍ മോഡറേഷന് വഴി കമന്റ് നിയന്ത്രിക്കേണ്ടി വരും. കാരണം തെറി എഴുതുക അല്ലെങ്കില്‍ ചര്‍ച്ച വഴിമാറ്റുക എന്നാ ഒരു അജണ്ട മനസ്സില്‍ വച്ചുകൊണ്ട് വരുന്നവരുടെ കമന്റ് പബ്ലിഷ് ചെയ്യാതിരിക്കുക എന്നതാണ് ഒരു നല്ല നടപടി.
അഹങ്കാരി പറഞ്ഞ കാര്യം തീര്‍ച്ചയായും ഗൌരവമുള്ളത് തന്നെ. എന്താണ് പ്രൊഫൈല്‍ നോട്ട് അവൈലബിള്‍ എന്നതും അനോനിയെന്നതും തന്നിലുള്ള വെത്യാസം. അനോണി ആയി കമന്റ് ഇടുന്നതിനെ താരതമ്യേന ട്രേസ് ചെയ്യാന്‍ പ്രയാസം ആണ്.കാരണം ഐ.പി. ഹൈഡ് എന്നതല്ല വിഷയം. ഒരേ ആള് തന്നെ പലയിടങ്ങളില്‍ നിന്ന് കമന്റ് ഇട്ടാല്‍ (ഉദാ: സൈബര്‍ കഫെ) ഒരു സൂചന പോലും കിട്ടാന്‍ വഴിയില്ല. അനോണി എന്നത് ഒരാളുടെ ഐഡി അല്ലല്ലോ. എന്നാല്‍ ആവശ്യമെങ്കില്‍ ഇത്തരം പ്രൊഫൈല്‍ നോട്ട് അവൈലബിള്‍ എന്നാ രീതിയില്‍ കമന്റ് ഇടുന്നവരെ ട്രാക്ക് ചെയ്യാന്‍ കൂടുതല്‍ എളുപ്പമാണ് ഗൂഗിളിനു. അതിനുവേണ്ടി ഒരു ഇമെയില്‍ ഐഡി വേണമല്ലോ. അതെവിടൊക്കെ ഉപയോഗിക്കപ്പെട്ടു എന്നും ഏതൊക്കെ സൈറ്റില്‍ അല്ലെങ്കില്‍ ബ്ലോഗില്‍ ഉപയോഗപ്പെട്ടു എന്നും മറ്റും നോക്കി താരതമ്യേന അനോണിയേക്കാള്‍ കുറച്ചു പ്രയാസത്തില്‍ കണ്ടെത്താം.
ഇത്തരം ആളുകളെ അതായത് പ്രൊഫൈല്‍ നോട്ട് അവൈലബിള്‍ താരങ്ങളെ കണ്ടെത്തുന്നത് അവരുടെ ശൈലി,ഫോണ്ട് , കുത്തുകള്‍ കോമകള്‍ തുടങ്ങി കുറെ കാര്യങ്ങള്‍ എടുത്ത് പരിശോധിക്കുകയും കൂടി ചെയ്യണം. കാരണം എത്രവലിയ കുറ്റവാളികളും ചില തെളിവുകള്‍ ഇട്ടിട്ടേ പോകൂ. അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഇത് തന്നെ അവര്‍ക്ക് വിനയാകും.
താങ്കള്‍ പറഞ്ഞ മറ്റൊരു കാര്യം തീര്‍ത്തും ശരിയാണ്. കൂതറ അവലോകനനത്തില് ഒരിക്കലും കമന്റ് ഇട്ടിട്ടില്ലാത്ത അദ്ദേഹത്തോട് ഈ ബ്ലോഗ് വായിക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ ഒരു പോസ്റ്റ് വിടാതെ വായിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂതറ അവലോകനം ഫോളോ ചെയ്യാനോ കമന്റ് ഇടാനോ പേടി ആണെന്നും ആണ് പറഞ്ഞത്. പക്ഷെ അദ്ദേഹം മുടങ്ങാതെ വായിക്കാറുണ്ട് പോലും. കാരണം കൂതറയില്‍ കമന്റ് ഇട്ടാല്‍ ഒരു ഗ്രൂപ്പിന്റെ ഭാഗമായി പോവും എന്നദ്ദേഹം കരുതുന്നു. സത്യത്തില്‍ ബ്ലോഗില്‍ പോലും തങ്ങളെ വര്ഗ്ഗീകരിക്കപ്പെടുമോ എന്നാ ഭയമാണ് എല്ലവര്‍ക്കും.
സ്വന്തം ആശയങ്ങള്‍ തുറന്നെഴുതുന്നതില്‍ ഭയക്കേണ്ട കാര്യമില്ല. അഹങ്കാരി ബി.ജെ.പി. അനുയായി ആണെങ്കില്‍ അതില്‍ തെറ്റില്ല. കൂതറ ഇടതുപക്ഷ ചിന്താഗതിക്കാരന് ആണെന്നതിലും ഒരു തെറ്റുമില്ല. പക്ഷെ ആളുകള്‍ തങ്ങളെ മുദ്രകുത്തുമോ അല്ലെങ്കില്‍ സ്വതന്ത്രമായി കമന്റ് ഇട്ടാല്‍ എന്നത് പറയും എന്ന് കരുതി വ്യാജ പ്രൊഫൈലില്‍ കമന്റ് ഇടുന്നത് കാണുമ്പോള്‍ സഹതാപം തോന്നാറുണ്ട്. തങ്ങളുടെ മത വിശ്വാസം, രാഷ്ട്രീയ ചിന്താഗതി തുറന്നു പറയുന്നതില്‍ എന്തിനു പേടിക്കണം. എല്ലവര്‍ക്കും ഓരോ മതങ്ങളിലും രാഷ്ട്രീയ ചിന്താഗതിയിലും വിശ്വസിക്കാനും പ്രവര്ത്തികാനും സ്വാതന്ത്ര്യം ഉണ്ടല്ലോ.
എന്നാല്‍ തെറി വിളിച്ചു എഴുതുന്നവരെ നിരുല്‍സാഹപ്പെടുത്തുകയോ തടയുകയോ ചെയ്യേണ്ടതുണ്ട്. പക്ഷെ ഏറ്റവും രസകരമായ കാര്യം ഒപ്പം വാലാട്ടികള്‍ ഉണ്ടെങ്കില്‍ തെറിവിളിക്കുന്നവരെയും മഹാന്മാരായി കൊണ്ട് തോളില്‍ നഗര പ്രദക്ഷിണം നടത്തിക്കാന്‍ ആശ്രിതവൃന്ദങ്ങള്‍ ഉള്ളയിടമാണ് മലയാളം ബൂലോഗം.
കൂതറ,
ഗൂഗിളിനു കണ്ടുപിടിക്കാന്‍ എളുപ്പമുണ്ടായിട്ടെന്ത് കാര്യം? ചര്‍ച്ചയെ ഹൈജാക്ക് ചെയ്യുന്ന വരെ ഗൂഗിള്‍ ഒന്നും ചെയ്യില്ലല്ലൊ ? :)
പിന്നെ ഈ ലേബലിംഗ് ഭയക്കുന്നവരെ കളിയാക്കാന്‍ അഹങ്കാരിക്ക് കഴിയില്ല. കാരണാം ഒരു ചര്‍ച്ചയില്‍ അഹന്കാരി ചോദിച്ച ചോദ്യങ്ങള്‍ക്ക് (വിഷയാനുബന്ധമായവ തന്നെ) സംഘപരിവാര്ഫാസിസ്റ്റിനു മറുപടി നല്കാ ന്സൌകര്യമില്ല എന്ന മറുപടി ആണു ലഭിച്ചത്.
പ്രതിപക്ഷ ബഹുമാനമെന്നൊന്നില്ലാതെ, ലേബല്‍ ചെയ്ത്, ആ ലേബലുകാരനാണേ ഇവനു മറുപടി നല്‍കേണ്ടേ എന്ന ലൈനില്‍ ഉത്തരം മുട്ടുന്ന ചോദ്യങ്ങളോട് പ്രതികരിക്കുന്ന പലരും ഈ ബ്ലോഗിലുണ്ട് എന്നതാണു സത്യം.താങ്കള്‍ പ്രതിപക്ഷ ബഹുമാനംകാണിച്ചു എന്നീരിക്കും, എന്നാല്‍ എല്ലാവരും അത് കാണിക്കണമെന്നില്ല.
അഹങ്കാരിക്കും കൂതറയ്ക്കും ലേബലിംഗ് പ്രശ്നമില്ലായിരിക്കാം, കാരണം നമുക്ക് നമ്മുടെ പക്ഷങ്ങളോട് അനുഭാവമുണ്ട്ണ്. എന്നാല്‍ വ്യക്തമായ ദുഷ്ടലക്ഷ്യത്തോടേ ചിലരെ ലേബല്‍ ചെയ്യുമ്പോള്‍, ആ ലേബലിംഗ് അയാള്‍ക്ക് ചിലപ്പോള്‍ മനോവിഷമമുണ്ടക്കിയേക്കാം.മനംമടുത്ത് ഇട്ടിട്ട്റ്റു പോകുകയും ചെയ്യാം. അതു തന്ന്നെ ആണ് ഇത്തരം ലേബലിംഗുകാര്ക്കുംവേണ്ടത്!
ഉദാഹരണത്തിനു ഇടതുപക്ഷാനുഭാവമുള്ള ഒരൊആള് ഇടതുപ്ക്ഷത്തെ വിമര്‍ശിച്ച് (ചിലപ്പോള്‍ ഒരു പ്രത്യേക സംഭവത്തിലോാ ചിഅലരുടെ തലതിരിഞ്ഞ പോസ്റ്റുകളേയോ ആകാം, വാളേടുത്തവനെല്ലാം ഇന്ന്ന് വെളിച്ചപാടാണാല്ലോ!) കമന്റിടുകയോ ചര്‍ച്ച ചെയൂകയോ ചെയ്താല്‍, ഇത്തരം ലേബലിംഗുകാര് അയാളെ സംഘപരിവറുകാരനായും സയണിസ്റ്റായുമൊക്കെ മുദ്ര കുത്തും. ഇത്തരക്കാരുടെ ചോദ്യത്തിനു മറുപടി വേണ്ടല്ലോ!:)
അത് അയാളേ വേദനിപ്പിക്കുക തന്നെ ചെയ്യും, ...
പിന്നെ കമന്റ് മോഡറേഷന് - ഒരിക്കല്‍ എന്റെ ഒരു പ്രധാന (എന്നെനിക്ക് തോന്നിയത് :) ) പോസ്റ്റില്‍ ചര്‍ച്ച ഹൈജാക്ക് ചെയ്യപ്പെടാതിരിക്കാനായി ഞാന്‍ മോഡറേഷന് വച്ചു, എന്നാല്‍ കമന്റിട്ട പലരും മോഡറേറ്റഡ് ചര്ച്ചായില്‍ പങ്കെടുക്കാന്‍ താത്പര്യമില്ല എന്ന അഭിപ്രായമാണു പറഞ്ഞത്. കൂതറയില്‍ ചിലപ്പോള്‍ ഇത്തരം മോഡറേഷന് പ്രാവര്ത്തികമായേക്കാമ്മ്, എന്നാല്‍ എന്നെ പോലെ പ്രത്യക്ഷമായ രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവരുടെ ബ്ലോഗിലെ മോഡറേഷന് തെറ്റിദ്ധാരണയ്ക്കിടയാക്കുമെന്നതും നേര് :)
അനോണി എന്ന പ്രശ്നത്തില്‍ സ്വയം നേരെയാവുക, പിന്നെ ഇത്തരം ന്യൂയിസെന്സുകളെ പരമാവധി അവഗണിക്കുക എന്നതാണ് ഏറ്റവും ഫലല്പ്രദമായ മാര്‍ഗം!
അല്ലേ ?
അഹങ്കാരീ
ഒരു ബ്ലോഗര്‍ വന്നു ചുവടുറപ്പിക്കുന്നതിന് മുമ്പേ അവരെ കെട്ടുക്കെട്ടിക്കുന്ന സമീപനമാണ് ചിലരെങ്കിലും കൈക്കൊള്ളുന്നത്. അഹങ്കാരിയും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരിക്കുമല്ലോ. ഒരു പക്ഷെ അതിനെ തരണം ചെയ്യാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇന്നും അഹങ്കാരി ബ്ലോഗില്‍ നിലനില്‍ക്കുന്നത്. ബ്ലോഗില്‍ ഒരു സൌഹൃദാന്തരീക്ഷം ഉണ്ടായിരിക്കണം. ഓരോരുത്തരും അവരവരുടെ നിലപാട് വ്യക്തമാക്കുമ്പോള്‍ സഹിഷ്ണുതയോടെ അതിനെ കാണാന്‍ കഴിയുകയും ഒപ്പം അവരും നമ്മളെപ്പോലെ ആണെന്ന് മനസ്സിലാക്കി ഒരുമയോടെ പോയാല്‍ മാത്രമേ മലയാളം ബ്ലോഗ് വളരൂ.
ഒരു ബ്ലോഗറുടെ ആശയങ്ങള്‍ നമ്മുടെ ആശയത്തോട് ചെരുന്നില്ലാ എന്നുകരുതി അയാളോട് ശത്രുതാ മനോഭാവത്തോടെ നോക്കുന്ന രീതി മാറണം. ഇവിടെ കൂതറ അവലോകനനത്തില് തന്നെ അംഗങ്ങള്‍ മിക്കവാറും വിഭിന്ന മത,രാഷ്ട്രീയ ചിന്താഗതികള്‍ ഉള്ളവര്‍ ആണ്. അവരില്‍ ഇടതു വലതു ബിജെപി എല്ലാവരും കാണും. അതെല്ലാം അവരുടെ സ്വാതന്ത്ര്യം. അതിനെ കൂതറ തിരുമേനി ബഹുമാനിക്കുകയും ചെയ്യുന്നു. എന്റെ രാഷ്ട്രീയ നിലപടാല്ലാത്ത ഒരാളോട് ഒരിക്കലും എനിക്ക് വെറുപ്പ് തോന്നേണ്ട കാര്യമില്ല. ഏവര്‍ക്കും അവരുടെ അഭിപ്രായം ഉണ്ടാവുമല്ലോ.
താങ്കള്‍ വിശ്വസിക്കുമെങ്കില്‍ ഒരു കാര്യം പറയാം. കൂതറയില്‍ ഒന്ന് രണ്ടു വ്യക്തികള്‍ നിരന്തരമായി തെറി കമന്റ് ഇടാറുണ്ട്. ഇതില്‍ ഒരാള്‍ ഇടയ്ക്കിടെ ഇടും. ആദ്യമൊക്കെ അവരോടു ദേഷ്യം തോന്നിയിരുന്നില്ല എന്ന് പറയുന്നത് കള്ളമായിരിക്കും. പക്ഷെ ഇപ്പോള്‍ എനിക്ക് അവരോടു സഹതാപം ആണ് തോന്നുന്നത്. കൂതറയില്‍ തെറി കമ്മന്റ് ഇടാന്‍ ചെലവാക്കുന്ന ഊര്‍ജ്ജം ഒരു പ്രയോജനപ്രദമായ ബ്ലോഗായി എഴുതിയിരുന്നെങ്കില്‍ അവരെ പത്തു പേര് ബഹുമാനിചെന്നു വന്നേനെ . പക്ഷെ വെറുതെ പാഴാക്കുന്ന സമയത്തില്‍ ആര്‍ക്കു നേട്ടം കിട്ടും.
അതുപോലെ മറുപടി കമന്റ് ഇടുമ്പോള്‍ അല്പം സംയമനം പാലിക്കേണ്ടത് നമുക്കെല്ലാം ആവശ്യമാണ്. കാരണം താങ്കള്‍ പറഞ്ഞതുപോലെ പുതുമുഖം ബ്ലോഗര്‍ അതോടെ ബ്ലോഗിങ്ങ് നിര്‍ത്തി സ്ഥലം വിട്ടുവെന്ന് വരാം. ഒരാളെയെങ്കിലും നമ്മള് സഹായിച്ചില്ലെങ്കിലും അവരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ കമന്റ് ഇടാതിരുന്നാല്‍ മതിയാകും.
തിരുമേനി, അഹങ്കാരീ..
നല്ല ചര്‍ച്ച തന്നെ. ഇതില്‍ എന്റെ ആശയം ചേര്‍ക്കുന്നതില്‍ പ്രസക്തി ഉണ്ടോ എന്നറിയില്ല..
ഒരു പോസ്റ്റ് ഇട്ട ശേഷം അതിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം പോലും നല്‍കാതെ ബ്ലോഗ് ചെയ്യുന്നവരെ എന്ത് വിളിക്കാം? സ്വന്തം ആശയം പ്രചരിപ്പിക്കാനായി പോസ്റ്റ് ഇടുകയും (പലപ്പോളും പ്രകോപനപരമായി)പിന്നെ തിരിഞ്ഞു നോക്കാതിരിക്കുകയും ചെയ്യുന്നവര്‍ ബൂലോകത്ത് ഉണ്ട്.. അവിടെ എന്തെങ്കിലും കമെന്റാന്‍ പോലും മടി ആയിരിക്കും... അതാണ് ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നതും..
സത
താങ്കളുടെത് തീര്‍ത്തും പ്രസക്തമായ ചോദ്യം തന്നെയാണ്. എന്റെ അഭിപ്രായം പറഞ്ഞുകൊള്ളട്ടെ. അതില്‍ താങ്കള്‍ യോജിക്കുന്നുവോ ഇല്ലയോ എന്നുപറയുക.
വായനക്കാരുടെ അഭിപ്രായം വേണ്ടാത്ത എഴുത്തുകാര്‍ കമന്റ് ഓപ്ഷന് അടയ്ക്കുന്നതാണ് നല്ലത്. കേവലം ഒരു റേഡിയോ പോലെ പറയുകയും അത് വായനക്കാര്‍ തലകുലുക്കി സമ്മതിക്കണം എന്ന് പറഞ്ഞു നടത്തുന്ന ബ്ലോഗിംഗ് നന്നല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഒരു പോസ്റ്റ് ഇട്ടാല്‍ അതിലെ വായനക്കാരുടെ ന്യായമായ അതായത് പോസ്റ്റിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പോസ്റ്റ് ഇടുന്നവന് ബാധ്യസ്ഥാന്‍ ആണ്. അല്ലെങ്കില്‍ കേവലം ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റം ആവും. എന്നാല്‍ ചില അവസരങ്ങളില്‍ കേവലമയതോ അല്ലെങ്കില്‍ ഭാഗികമായതോ അറിവ് വെച്ച് പോസ്റ്റ് ഇടേണ്ടി വന്നാല്‍ അതിന്റെ ഉത്തരം കാര്യ കാരണസഹിതം ഒരു വായനക്കാരന് വിവരിച്ചു തന്നാല്‍ അത് അംഗീകരിക്കേണ്ട ബാധ്യതയും എഴുതുന്നുവനുണ്ട്. ഇനി അതല്ല തന്റെ മുയലിനു മൂന്നു കൊമ്പു എന്നരീതിയില്‍ ബ്ലോഗുന്നവര്‍ക്ക് ഇതൊന്നും ബാധകമല്ല.
എന്റെ അഭിപ്രായത്തില്‍ ജ്ഞാനിയായ ഒരാള്‍ തന്റെ അറിവ് പൂര്‍ണ്ണമല്ല എന്ന് വിശ്വസിക്കുന്നവനാണ് . കാരണം അവനു മാത്രമേ വീണ്ടും അറിവ് നേടാന്‍ കഴിയൂ. തന്റെ അറിവ് പൂര്‍ണ്ണം എന്ന് കരുതുന്നവന് സത്യത്തില്‍ ബുദ്ധിയില്ലാത്തവന് ആണ്.
പറഞ്ഞതിന്റെ ചുരുക്കം ബ്ലോഗില്‍ കമന്റായി വരുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കാനും സ്വീകരിക്കാനുമുള്ള മനസ്സുണ്ടാവണം. അതുകൊണ്ട് തന്നെ വാദപ്രതിവാദങ്ങള്‍ സംയമനത്തോടെ നേരിടുകയും അതിന്റെ മറുപടി പറയുകയും ചെയ്യണം.
തിരുമേനി,
പൂര്‍ണ്ണമായി യോജിക്കുന്നു എന്നുമാത്രമല്ല താങ്കളുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുകയും ചെയ്യുന്നു..
kollaams...........
Post a Comment