തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, May 30, 2009

107. തത്ത്വമസിയും -അഴിക്കോടും

കാല്‍നൂറ്റാണ്ടു പിന്നിട്ട-അഴിക്കോടിന്റെ തത്ത്വമസിയെ പുസ്തകത്തിന്‍ നിരവധി, പതിപ്പുകള്‍, പുരസ്കാരങ്ങള്‍, വാഴ്ത്തലുകള്‍..എല്ലാം പിന്നിട്ട് പുതിയ പതിപ്പിറങ്ങി.(രവി-ഡിസിയുടെ യോഗമേ..)

കേരളത്തിലെ,ഒപ്പീടല്‍ സാംസ്കാരിക നായകരിലെ, ആദ്യപേരുകാരന്‍.പ്രസംഗകലയിലെ പ്രതിഭാസം. തകര്‍ക്കാനാവാത്ത താരമൂല്യം (വിപണീമുല്യം )ഉപനിഷത്ത് ചിന്തയിലുണ്ടായ അത്മോല്‍ഘര്‍ഷ സ്ഖലനം, വാചകമേളയില്‍ ഇങ്ങനെ:

"ഭൂലോകമപ്പാടെ നശിച്ചാലും, ഉപനിഷത്തുകള്‍ നിലനില്‍ക്കും." (മനുഷ്യനു വേണ്ടിയല്ലെന്ന്)

"ഒരു നവദര്‍ശനത്തിന്റെ പ്രഫുല്ലനമാണന്ന്'"ശരിയായി വിലയിരുത്തുന്നു.ജാതിമതഭേദത്തിന്റെ സിദ്ധാന്തവും,പ്രയോഗവും പ്രക്രിതിവിരുദ്ധരായ ബ്രാഹ്മണര്‍ക്ക് വശമാക്കി കൊടുത്ത നവദര്‍ശനമാണല്ലോ, ഈസാധനം .

ജാതിവ്യത്യാസം, ദൈവകല്‍പ്പിതമാണന്ന് ജനങ്ങളെ അം ഗീകരിപ്പിക്കാന്‍,ആത്മാവിന്റെ പുനര്‍ജന്മപരമ്പരാ പ്രയാണം എന്ന അസംബന്ധത്തെസിദ്ധാന്തത്തിന്റെ കുപ്പായമണീയിച്ച രാസവിദ്യ. വന്‍ജനസമൂഹത്തെണ്ടംഗീകരിപ്പിക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് കഴിഞ്ഞനൂറ്റാണ്ടുകളത്രയും ജാതിദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നു.

ആര്യന്‍ പ്രാക്രിതവം ശവാഴ്ചയില്‍, ശേഷിച്ചിരുന്ന അന്തിവെളിച്ചത്തില്‍അന്ധവിശ്വാസത്തിന്റെ കൂരിരുള്‍ പരത്തിയ ഉപനിഷത്തിനെ,മഹത്ത്വവല്‍ക്കരിക്കാന്‍ അഴിക്കോടിനു മുമ്പ് വാഗ്ഭടാനന്ദണ്‍ അവതരിച്ചു. ആമൊഴികള്‍ കേള്‍ക്കുക;

@അനേകജന്മങ്ങളുടെ സുക്രിതമാണ്- മനുഷ്യജന്മം .
@ആത്മാവ്- അനശ്വരമാണ്.പ്രപഞ്ചം മിഥ്യയാണ്,നിത്യമായ ആത്മാവുമാത്രമാണു സത്യം .

ജാതിവ്യവസ്ഥയുടെ അടിസ്ഥാന ആശയമായ,പുനര്‍ജന്മവിശ്വാസത്തിന്റെ സത്തയാണ് നാശമില്ലാത്ത ആത്മാവ്.ഈ ജന്മത്തിലെ ചണ്ടാളന്‍ കര്‍മ്മഫലത്താല്‍,അടുത്ത ജന്മത്തില്‍‍, ബ്രാഹ്മണനാകാമല്ലോ?അതികൊണ്ട് ജാതിവ്യവസ്ഥയില്‍ ബേജാറാകുന്നതെന്തിന്.?സത് കര്‍മ്മം ചെയ്ത് ജീവിക്കൂ..

വെറുതെ സമരോം ,കുണ്ടാമണ്ടീമായി നടക്കാതെ.മനസ്സിലായില്ലേ,സവര്‍ണ്ണന്‍ ടീയാളെ ആളും അര്‍ത്ഥവും നല്കി താങ്ങിയതിന്റെ പൊരുള്‍.ഈ മൂല്യമാണ് ‍ ഇക്കാലത്ത് അഴീക്കോടിന് കിട്ടുന്നത്.

2 comments:

ഭാരതീയന്‍ said...

ജാതിവ്യവസ്തയുടെ അടിസ്താന ആശയം പുനര്‍ജന്മസിധ്ധാന്തമൊ? അങ്ങനെയെങ്കില്‍ ബുധ്ധമതത്തിലും ജൈനവിശ്വാസങ്ങളിലും ഒക്കെ അതുവന്നതെങ്ങിനെ?
http://en.wikipedia.org/wiki/Reincarnation

ചാർ‌വാകൻ‌ said...

ബുദ്ധമതത്തിലൂം ,ജൈനമതത്തിലും ,മാത്രമല്ല-ഭാരതീകരിച്ച എല്ലാമതങ്ങളിലും ,
ഈ രോഗം പടര്‍ന്നിട്ടുണ്ട്.അതാണു ബ്രാഹ്മണിക്കല്‍ വം ശ ശുദ്ധി വാദത്തിന്റെ
പ്രത്യേകത.ബുദ്ധന്റെ കാലത്തിനുശേഷം ,നടന്ന വേള്ഡ് കൌണ്‍സിലില്‍
നിന്നും ഒമ്പതിനായിരം അം ഗങ്ങളെ പുരത്താക്കുകയുണ്ടായി.
അവരാണ്-മഹായാന ബുദ്ധമതക്കാരയത്.ഹൈന്ദവതിന്‍മകളത്രയും തിരികെ കൊണ്ടുവരാനുള്ള ഗൂഡ ശ്രമമായിരുന്നു.അത് ബുദ്ധമത വിരുദ്ധവുമായിരുന്നു.
ജൈന മതത്തിന്റേയും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല.
പിന്നീടു വന്ന ഇസ്ളാമാകട്ടേ,ക്രിസ്ത്യാനികളാവട്ടേ,സിഖുകാരാവട്ടേ,വം ശശുദ്ധി ഒരു അജണ്ടയാക്കുകയും ,ആസമൂഹത്തിലെ മേധാവിത്ത്വം സ്ഥാപിക്കുകയും ചെയ്തു,
ഇന്നു കേരളത്തിലെ സുറിയാനിക്രിസ്ത്യാനികള്‍ പറയുന്നത്,ഞങ്ങള്‍ ബ്രാഹ്മണരില്‍ നിന്നും മതം മാറിയവരെന്നാണ്.ആഒരുതുള്ളീ ചോരയുടെവില വലിയൊരു
മൂലധന നിക്ഷേപമായി തിരിച്ചറിയുന്നതുകോണ്ടാണ്.
ജലന്തറില്‍ തീവണ്ടി കത്തിക്കുവാനുണ്ടായ സാഹചര്യവും ,ദളിത-സിഖുകാരുടെ കലാപമാണ്.ബ്രാഹ്മണ്യം പോകുന്ന പോക്കേ...