തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, May 26, 2009

104.ഇരുകാലി മൃഗം

മറ്റൊരു ഗബിത
മാറ്റണം നമുക്കീയുലകത്തെ
മാറ്റണം നമുക്ക് നമ്മെയും
ചീര്‍ത്ത ശരീരത്തിന്‍ വിയര്‍പ്പിന്റെ
ദുര്‍ഗ്ഗന്ധം വമിപ്പിക്കുമീ രാഷ്ട്രീയക്കളി
ഒടുങ്ങുമോ അടങ്ങുമോ എനിക്ക് സന്ദേഹം

അധോവായുവിന്‍ ശല്യത്തെ പഴിക്കുന്നവര്‍
മേദസ് കുറയ്ക്കുവാന്‍ പണം മുടക്കുന്നവര്‍
ജിമ്മിലും റോഡിലും കസര്‍ത്തുന്നവര്‍
ഓടാനായി വസ്ത്രങ്ങള്‍ ശതത്തിനും സഹസ്രത്തിനും
കൂടെ ഭ്രുത്യരും ആശ്രിത വൃന്ദവും
പഴിക്കുന്നു തന്‍ ശരീരത്തിന്‍
ഗന്ധം,ദുരിതം രോഗങ്ങള്‍ എല്ലാം.

ആഹാരമില്ലാതെ പട്ടിണികോലങ്ങള്‍
ഗന്ധമെന്തെന്നു അറിയാത്തവര്‍
ദുരിതമല്ലാതെയില്ലാത്തവര്‍
ദാരിദ്ര്യം രോഗമായവര്‍
എച്ചിലുകളില്‍ അന്നം തേടുന്നവര്‍
ആഹാരം എച്ചിലാക്കുന്നവര്‍ മറക്കുന്നയീജനം
പകലന്തിയോളം പണിയുന്നയീജനം
കൊടും പട്ടിണിയില്‍ താനേ മെലിയുന്നു.

കൊതിക്കുകില്‍ ലഭിക്കാത്ത മെലിച്ചില്‍
കാംക്ഷിക്കുന്നവര്‍
മരുന്നില്‍ നിദ്രയെ പുണരുന്നവര്‍
ജീവിതം യന്ത്രങ്ങളാല്‍ നീട്ടുന്നവര്‍
പണത്തിനായി ജീവിതം കളയുന്നവര്‍
പക്ഷെ കുചേലന് പണം നല്‍കാന്‍ മടിക്കുന്നവര്‍

ഇതിന്റെ വിലയെന്ത്
ഇതിന്റെ സുഖമെന്ത്
ഉറക്കം ലഭിക്കാത്ത, മനഃസുഖം ലഭിക്കാത്ത
പണസുഖം ലഭിക്കുമ്പോള്‍
മനഃസാക്ഷി നശിപ്പിച്ചു
മനുഷ്യനാകാന്‍ കൊതിക്കുന്ന വൈരുധ്യം
വിചിത്രംതന്നെ.

ഹോ..! ഏകാന്തത ലഭിക്കാന്‍
ധ്യാനങ്ങള്‍ ഹോമങ്ങള്‍ യോഗ ഇത്യാദി.
എങ്ങനെ കഴിയണം
എന്തെല്ലാം ഒരുക്കണം
ഒതുക്കണം

ഇരുകാലിയിവന്‍ സുര നല്‍കും മതത്തില്‍
നാല്‍ക്കാലിയായി നിദ്രയേകുമ്പോള്‍
നാല്‍ക്കാലി ചിരിക്കുന്നു.
ഇവന്‍ ഞങ്ങളിലും പെട്ടവനല്ല.
ഈ മൃഗം ഞങ്ങളില്‍ പെട്ടവനല്ല.
ഞങ്ങള്‍ക്ക് രാഷ്ട്രീയവുമില്ല

രാഷ്ട്രീയം മൃഗമാക്കാന്‍
മൃഗീയതയില്‍ പരിലസിക്കാന്‍
ഞങ്ങളില്‍ ത്വരയില്ല
ഇവന്‍ മൃഗമല്ല.
പണത്തിനും ത്വരയില്ല
ഇവന്‍ മൃഗമല്ല.
ഇവനാര് മനുഷ്യനോ
അല്ല .. ഇവന്‍ ഇരുകാലി മൃഗം

3 comments:

Anonymous said...

തിരുമേനി ഒരു ഗവി കൂടി ആയിരുന്നോ? :-)

hAnLLaLaTh said...

..വരികളിലല്ല,
വരികള്‍ക്കിടയില്‍ ആശയം ജ്വലിക്കുന്നു...

മുക്കുവന്‍ said...

good one.