തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, May 3, 2009

91.സുവിശേഷകര്‍ വേട്ടയാടപ്പെടുന്നതെന്തുകൊണ്ട്.?

വളരെക്കാലം മുമ്പുമുതല്‍ കേട്ടുവരുന്ന ഒന്നാണ് ഭാരതത്തില്‍ പ്രത്യേകിച്ചും തെക്കേ ഇന്ത്യഒഴികെ മിക്കയിടത്തും സുവിശേഷ പ്രവര്‍ത്തകരും ക്രൈസ്തവരും വേട്ടയാടപ്പെടുന്നു. എന്തിനു എന്നുള്ള ചോദ്യത്തിന് ഒരു ഉത്തരം കാണാനുള്ള ശ്രമമാണ് ഇവിടെ.

ഭാരതത്തിലെ ഒരു പൗരന് ലഭിക്കേണ്ടതും ഉള്ളതുമായ അടിസ്ഥാന/ മൌലിക അവകാശങ്ങളില്‍ നാലാമത്തേതാണ് ഇഷ്ടമുള്ള മതങ്ങളില്‍ വിശ്വസിക്കാനും ആ മതത്തിന്റെ ആചാരങ്ങള്‍ അനുഷ്ടിക്കാനുമുള്ള സ്വാതന്ത്ര്യം. ഇതില്‍ സ്വാഭാവികമായും മതപരിവര്‍ത്തനപ്പെടാനുമുള്ള സ്വാതന്ത്ര്യം വരുന്നുണ്ട്. പക്ഷെ ഏതു സ്വാതന്ത്ര്യവും ദുരുപയോഗപ്പെടുമ്പോഴോ ദുരുപയോഗപ്പെടുത്തുമ്പോഴോ തിരിച്ചടികളും സ്വാഭാവികമാണ്.

ഭാരതത്തില്‍ ചാരിറ്റി, മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന വ്യാജേന ആദിവാസി, വിദ്യാഭാസമില്ലാത്ത, സാമ്പത്തികമായോ പിന്നോക്കം നില്‍ക്കുന്ന ആളുകളെ മന/മതപ്പരിവര്‍ത്തനം നടത്തി ക്രൈസ്തവ മതത്തിലേക്ക് മാറ്റിയെടുക്കുക എന്നൊരു ഗൂഡ ലക്ഷ്യവുമായി വരുമ്പോള്‍ പ്രശ്നം അതീവഗുരുതരമാവുന്നു. പല സംസ്ഥാനങളും ഇതിനെ കണ്ടില്ലെന്നു നടിക്കുകയോ അല്ലെങ്കില്‍ അത്തരം ഒരു വിപത്തിനെ കാണാതിരിക്കുകയോ ചെയ്യുന്നു.

ഇത്തരം ഒരു നടപടിയിലേക്ക് പോകാതിരിക്കാനായി മധ്യപ്രദേശ്,ഗുജറാത്ത്‌, തമിള്‍നാട്,ഹിമാചല്‍ പ്രദേശ്‌,രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ നടപടികള്‍ എടുത്തെങ്കിലും, ഒറീസ്സ പോലെയുള്ള സംസ്ഥാനങ്ങള്‍ ഇത്തരം മതപരിവര്‍ത്തനങ്ങള്‍ തടയപ്പെടാന്‍ നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്. ഇതെന്തിന് എന്നാ ചോദ്യമുണ്ടാവാം. ഭാരതത്തില്‍ മതസ്വാതന്ത്ര്യം മൌലീകാവകാശം ആണെന്നുള്ളത്‌ ശരിയെങ്കിലും അതിനെ അറിയാത്തവരുടെയും പാവങ്ങളുടെയും മുമ്പില്‍ വിദേശസാമ്പത്തിക സഹായത്തിന്റെ പിന്‍ബലത്തില്‍ ഒശാനപാടിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തടയുക എന്നുള്ളത് ഒരു ഹിന്ദുവിന്റെ ധര്‍മ്മമാണ്.

ഭാരതത്തിലെ ഹിന്ദുക്കളോ മുസ്ലിങ്ങളോ തമ്മില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന്റെ പേരില്‍ സമീപകാലങ്ങളില്‍ കലാപങ്ങള്‍ ഉണ്ടായതായി അറിവില്ല. അതിന്റ പ്രധാനകാരണം ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നതല്ലാതെ ഭാരതത്തില്‍ ദളിതരെയോ സാമ്പത്തികമായും വിദ്യാഭാസപരമായും പിന്നോക്കേം നില്‍ക്കുന്നവരെയോ ഇസ്ലാമാക്കണമെന്ന അജണ്ട മുസ്ലിങ്ങളിക്കില്ല എന്നുള്ളതുതന്നെയാണ്. എന്നാല്‍ സ്വമേധയാ ഒരുവന്‍ ഇസ്ലാമിയത് സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ അവന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ അതിനു അവസരം മാത്രമേ ഇസ്ലാം മതം നല്‍കുന്നുള്ളൂ. അതുകൊണ്ട് തന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഭാരതത്തില്‍ മുസ്ലിങ്ങള്‍ ആക്രമിക്കപ്പെടുന്നില്ല.

പക്ഷെ ക്രൈസ്തവ മിഷണറിമാരും പെന്തകോസ്ത് പ്രവര്‍ത്തകരും ഇത്തരം മത പരിവര്‍ത്തനം ബലമായും അല്ലാതെയും പ്രലോഭിപ്പിച്ചും നടത്തുന്നതായി തെളിവുകള്‍ ലഭിച്ചപ്പോള്‍ അതിനെ തടയേണ്ടിവരണമെന്നതിനാലാണ് മുമ്പ് പറഞ്ഞ സംസ്ഥാനങ്ങള്‍ നിയമ നിര്‍മ്മാണം ഇതിനായി നടത്തിയത്. കാശ്മീരില്‍ ഇത്തരം മത പരിവര്‍ത്തനം നടത്തിയവരെ ഇസ്ലാം തീവ്രവാദികള്‍ കൊന്നുകളഞ്ഞ ചരിത്രവുമുണ്ട്‌.

പ്രധാനമായും ഹിന്ദു ദൈവങ്ങളുടെ എണ്ണത്തെയും, മതം എന്നോന്നില്ലാ എന്നതും മാത്രമല്ല തങ്ങളുടെ ദൈവത്തിന്റെ "അപാര" ശക്തിയെയും കാണിച്ചു പാവങ്ങളെ വഴിതെറ്റിച്ചു അവസാനം മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ ഏതെങ്കിലും ഹിന്ദു പ്രതികരിച്ചാല്‍ അവനെ ഫാസിസ്റ്റ്‌ മുദ്ര കുത്തി സമൂഹത്തിന്റെ മുമ്പില്‍ തീവ്രവാദി ആയി കാണിക്കാനും ശ്രമിക്കുന്നതിന്റെ പിന്നില്‍ ഈ നിഗൂഡ ലക്ഷ്യക്കാരുണ്ട്.

എന്തിനു ഇങ്ങനെ നടത്തണം എന്തിനു ഇങ്ങനെ തങ്ങളുടെ മതത്തെ ഇവര്‍ പരത്താന്‍ ശ്രമിക്കുന്നുവെന്ന് തോന്നാം. ഉത്തരം നിസാരം. മുമ്പ്‌ ബ്രിട്ടന്‍ ലോകത്തെമുഴുവന്‍ കോളനി ആക്കിയതുപോലെ ഇന്ന് ലോകമെമ്പാടും മതാധിഷ്ടിതമായ കൊളനിയാക്കുന്ന നിഗൂഡ ലക്ഷ്യമാണ് ഇതിനു പിന്നില്‍.

എന്തുകൊണ്ട് ഇന്ത്യ എന്നതിന് ഒരേ ഒരുകാരണം ഇന്നും ഇന്ത്യയില്‍ സാമ്പത്തികമായും വിദ്യാഭാസപരമായും പിന്നോക്കം നില്‍ക്കുന്ന കോടിക്കണക്കിനു ജനങ്ങള്‍ ഉണ്ട്. ഒപ്പം ഫണ്ടമെന്റല്‍ റൈറ്റ്‌ എന്നൊരു ലൂപ്‌ ഹോളും. അതില്‍ പിടിച്ചു ദളിതരെ ക്രിസ്തീയ വല്‍ക്കരിക്കുന്ന ചടങ്ങ് യഥേഷ്ടം നടക്കുന്നു. വളരെ വിചിത്രമായ ഒരു കാര്യം നമുക്കിതില്‍ കാണാം. പണ്ട് ദളിതരും സാമൂഹികമായി അസന്തുഷ്ടിയില്ലാതവരും നക്സലിസത്തിലേക്കു ആകൃഷ്ടരായതുപോലെ ഇന്ന് അതെ ശ്രേണിയിലുള്ളവരെ ഏറെക്കുറെ അതെ കാരണങ്ങള്‍ പറഞ്ഞു കുഞ്ഞാടുക്കള്‍ ആക്കുന്നുവെന്നു വേണം പറയാന്‍. ഹിന്ദുമതം പലകാരണങ്ങളാല്‍ അസംഘടിതമായത് ഇക്കൂട്ടര്‍ക്ക് വളരെ ആയാസരഹിതം ആക്കുന്നുവേന്നതും ഒരു അനുകൂലഘടകം തന്നെ.

ഇത്തരം മതം മാറ്റല്‍ ഒരു സംഘടിതമതമായ ഇസ്ലാമില്‍ നടത്തപ്പെടുമ്പോള്‍ കലാപങ്ങള്‍ ഉയരുന്നു. പാകിസ്ഥാനില്‍ ക്രിസ്തവമിഷണറിമാര്‍ ആക്രമിക്കപ്പെടുന്നതിന്റെ കാരണം മറ്റൊന്നല്ല. അവിടെയും ഇത്തരം മത പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടത്തുപ്പെടുമ്പോള്‍ ഒരു പക്ഷെ ഹിന്ദുവിനെക്കാള്‍ തങ്ങളുടെ മതത്തില്‍ അഭിമാനമുള്ള മുസ്ലിങ്ങള്‍ അതിനെ ഹിന്ദു കാണുന്ന ലാഘവത്തോടെ ഇതിനെ കാണുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ രക്തരൂക്ഷിതമായ ഒരു പോരാട്ടങ്ങള്‍ക്ക് വഴിവെയ്ക്കുന്നു. മുസ്ലിമിനെ സംബന്ധിച്ചു ഖുര്‍ആന്‍ കുറ്റമറ്റതും മറ്റൊരു തിരുത്തല്‍ ആവശ്യമില്ലാത്തതുമാണ്. തന്നെയുമല്ല യേശുക്രിസ്തു ഒരു പ്രവാചകനും (ഈസാ നബി) ക്രിസ്തുമതം ഒരു പ്രവാചകന്റെ പേരില്‍ ഉണ്ടാക്കപ്പെട്ട മതവുമാണ്. എന്നാല്‍ ഇസ്ലാം മതമെന്നത് പ്രവാചകന്റെ പേരില്‍ അല്ല (മുഹമ്മദിസം എന്നോ മുഹമ്മദിറ്റി എന്നോ അല്ല ഇസ്ലാമിന്റെ പേര്) അതുകൊണ്ട് തന്നെ ഇത്തരം മതത്തിന്റെ പ്രചാരണം നടത്തുന്നതോ അല്ലെങ്കില്‍ മതപരിവര്‍ത്തനം നടത്തുന്നതോ മുസ്ലീങ്ങള്‍ക്ക് അംഗീകരിച്ചു കൊടുക്കാനോ വയ്യ. അതിനു പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കണ്ടെത്തിയ ഏറ്റവും വലിയ എളുപ്പവഴിയാണ് എവിടെ എളുപ്പം മത പരിവര്‍ത്തനം നടക്കുമോ അവിടെ അത് വളെരെ വേഗത്തില്‍ നടത്തുക അല്ലാത്തയിടങ്ങളില്‍ പ്രശ്നങ്ങളും യുദ്ധങ്ങളും നടത്തുക.
ഇന്ന് ഇസ്ലാം ലോകമെമ്പാടും തീവ്രവാദികള്‍ എന്ന് മുദ്രകുത്തപ്പെട്ടിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.തീവ്രവാദികള്‍ എന്ന് മുദ്രകുത്തുകയും അവസാനം യുദ്ധം നടത്തി ആ പഴുതിലൂടെ തങ്ങളുടെ മതത്തിന്റെ വിത്തുകള്‍ വിതയ്ക്കാനുമുള്ള നിഗൂഡ ലക്‌ഷ്യം.പലപ്പോഴും നിലനില്‍പ്പിന്റെ ഭാഗമായി ആയുധമെടുക്കുന്നവനെ തീവ്രവാദികള്‍ എന്നാ മുദ്രകുത്തിയാല്‍ പിന്നെ തകര്‍ക്കാന്‍ എളുപ്പമാണല്ലോ.നായെ ചൊടിപ്പിച്ചു അവസാനം അത് കുരയ്ക്കുമ്പോള്‍ പേപിടിച്ച നായാണെന്ന് പറഞ്ഞു കൊല്ലുന്ന ഹീന കൃത്യം ആവര്‍ത്തിക്കുന്നു എന്നുമാത്രം.

ഭാരതത്തില്‍ ഏതു ഭാഗത്തായാലും മനുഷ്യര്‍ക്ക്‌ ഇഷ്ടമുള്ള മതങ്ങളില്‍ വിശ്വസിക്കാന്‍ ഒരാള്‍ക്ക്‌ സ്വാതന്ത്ര്യം ഉള്ളതുപോലെ നിര്‍ബ്ബന്ധമായി ഒരാള്‍ മത പരിവര്‍ത്തനം നടത്തപ്പെടുകയാണെങ്കില്‍ അതിനെ എതിര്‍ക്കാനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. അജ്ഞതയുടെ മറവില്‍ നടത്തപ്പെടുന്ന ചൂഷണങ്ങള്‍ നമ്മള്‍ കണ്ടില്ലെന്നു നടിച്ചുകൂടാ. തന്റെ മതത്തിന്റെ ശക്തിയില്‍, തന്റെ ദൈവത്തിന്റെ ശക്തിയില്‍ വിശാസം ഉണ്ടെങ്കില്‍ എന്തിനു അത് നിര്‍ബന്ധിച്ചു വളര്‍ത്താന്‍ ശ്രമിക്കണം. ഇസ്ലാം മതം ഭാരത്തില്‍ വളര്‍ന്നത്‌ ഇത്തരം കൂലിക്ക് മതം വില്‍ക്കാന്‍ നടക്കുന്ന കച്ചവടക്കാരിലൂടെ അല്ലല്ലോ. എന്നിട്ടും ഇന്ന് ഇന്തോനേഷ്യയും പാകിസ്ഥാനും കഴിഞ്ഞാല്‍ ലോകത്ത് മൂന്നാമത് ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ഉള്ള രാജ്യമായി മാറിയതെങ്ങനെ. അതേപോലെ ഒരു നിലപാടിലൂടെ മതം വളരില്ലെന്ന് അറിഞ്ഞതുകൊണ്ടാവും ഒരുപക്ഷെ ശമ്പളം വാങ്ങി മതം വളര്‍ത്താന്‍ ഇത്തരം കുഞ്ഞാടിന്‍ കൂട്ടങ്ങള്‍ ഭാരതത്തിന്റെ ഗ്രാമങ്ങളില്‍ ഗതികിട്ടാ പ്രേതങ്ങള്‍ പോലെ അലയുന്നത്.

ഏറ്റവും രസകരമായ കാര്യം ഒരു ഹിന്ദുവിനും ഈ അനീതിയ്ക്കെതിരെ പ്രതികരിക്കാന്‍ കഴിയില്ല. കാരണം എന്നെങ്കിലും ഈ വൃത്തികെടിനെതിരെ ചോദ്യമുയര്‍ത്തിയാല്‍ അവരെ ഫാസിസ്റ്റ്‌ എന്ന് വിളിച്ചു ഒതുക്കാന്‍ മുമ്പില്‍ നില്‍ക്കുന്നവരുടെ ഇടയില്‍ ഇത്തരം ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ ഉണ്ടാവും. അവരെ ഫാസിസ്റ്റ്‌ എന്ന് വിളിച്ചു ഒതുക്കി തങ്ങളുടെ മത പരിവര്‍ത്തനം അനസ്യൂതം കൊണ്ടുനടക്കാന്‍ ഇവര്‍ക്കാവുന്നു. ഇതിനെതിരെ സംഘടിക്കേണ്ടക്കാലം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍ പണ്ട് ബ്രിട്ടീഷ്‌ കോളനി ആയതുപോലെ ഇത്തരം മതകച്ചവട ചെന്നായ്ക്കള്‍ക്കു കോളനിയാവുന്ന കാലം വിദൂരമല്ല.

117 comments:

സത said...

വളരെ നല്ല പോസ്റ്റ്‌. ക്രിസ്ത്യാനികള്‍ തന്നെ ആണ് ഇത്തരം കണ്‍വെര്‍ഷന്‍ എതിരായി പ്രതികരിക്കേണ്ടത്.. ലോകത്ത്‌ , ഇന്ത്യയില്‍ ഒക്കെ ഇങ്ങനെ മതം മാറ്റി നടക്കുന്നത് മതേതരത്വം എന്നല്ല ഈ രാജ്യത്തെ സമാധാനത്തിന്റെ നട്ടെല്ല് ഒടിക്കും.. ഇതിനെതിരെ പ്രതികരിക്കുന്നവര്‍ ഫാസിസ്റ്റ്‌ എന്നൊക്കെ വിളിച്ച് മുദ്ര കുത്തിയാലോന്നും ഒരു പ്രയോജനവും ഇല്ല എന്ന് മാത്രമല്ല, കൂടുതല്‍ മത തീവ്രവാദികളെ ഈ രാജ്യത്ത്‌ സൃഷ്ട്ടിക്കും..

പാവപ്പെട്ടവന്‍ said...

നായെ ചൊടിപ്പിച്ചു അവസാനം അത് കുരയ്ക്കുമ്പോള്‍ പേപിടിച്ച നായാണെന്ന് പറഞ്ഞു കൊല്ലുന്ന ഹീന കൃത്യം ആവര്‍ത്തിക്കുന്നു എന്നുമാത്രം.

വളരെ ശരിയായ ഒരു പറച്ചില്‍ .
ഒരു പക്ഷെ ആര്‍ക്കെങ്കിലും ഒക്കെ നോവാം

സത said...

പാവപ്പെട്ടവന്‍,
ആര്‍ക്കൊക്കെ നോവുന്നു എന്ന് നോക്കിയല്ലേ കേരളത്തില്‍ എല്ലാരും എഴുതുന്നത്? അല്ലാതെ 'സത്യം' അല്ലല്ലോ...മനുഷ്യ വിദൂശകനെ പോലെ ചിലര്‍ ഒഴിച്ച്...

മാർ‍‍‍പ്പാപ്പ ഫ്രം വത്തിക്കാൻ‍‍‍‍‍ said...

:)

വളരെ നല്ല പോസ്റ്റ്.
സുവിശേഷകർ‍‍‍ വേട്ടയാടപ്പെടുന്നതിനുള്ള കാരണം ഒന്നേയുള്ളൂ, അതു മതപരിവര്‍‍‍ത്തനം മാത്രം.

അഫ്ഗാനിലും ഇറാക്കിലെയും അവസരം മുതലാക്കി പാവപ്പെട്ട അഭയാർഥികളെയും ഭക്ഷണത്തിന് വകയില്ലാത്ത ജനങ്ങളെയും മതപരിവർ‍‍ത്തനങ്ങൾ‍‍ നടത്തുന്ന ഈ കുരിശുകളെ വേട്ടയാടി കൊല്ലുകയാണ് ആദ്യം വേണ്ടത്. എങ്കിലേ സമധാനം പുലരൂ.

മനുഷ്യ വിദൂഷകന്‍ said...

സത്യത്തില്‍ ക്രിസ്ത്യന്‍ സഭകള്‍ ഇത്തരം ആളെപ്പിടുത്തം നടത്തുന്നില്ല എന്ന് വേണം പറയാന്‍. ഏതു മത വിശ്വാസികളെയും പോലെ പെന്തകോസ്റ്റും സ്വതന്ത്രമായി ഇവിടെ പ്രവര്‍ത്തിക്കുന്നതിനോ പ്രാര്‍ത്ഥന നടത്തുന്നതിനോ ആരും എതിരല്ല. പക്ഷെ ഞങ്ങള്‍ അസുഖം മാറ്റാം, ഞങ്ങള്‍ രക്ഷിക്കാം എന്നമട്ടില്‍ ആളെപ്പിടിക്കുകയും നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുന്ന രീതികള്‍ തീര്‍ച്ചയായും ഒഴിവാക്കപ്പെടെണ്ടത് തന്നെ.

ക്രിസ്ത്യന്‍ സഭകള്‍ പോലും/ വിശ്വാസികള്‍ പോലും ഇത്തരം "വിശ്വാസി" കുഞ്ഞാടുകളെ അംഗീകരിക്കുകയോ തങ്ങളുടെ ഒപ്പം കൂട്ടുകയോ ചെയ്യാറില്ല.

ആര്‍ക്കു നോവുന്നു എന്നതല്ല എന്താണ് സത്യം എന്നതാണ് വിഷയം. ബ്ലോഗ്ഗര്‍ തരുന്ന സ്വാതന്ത്ര്യം സ്വതന്ത്രമായി ഉപയോഗിച്ചാല്‍ ആര്‍ക്കെങ്കിലും നോന്താല്‍ അത് പ്രശ്നമാക്കേണ്ട കാര്യമില്ല. കാരണം സത്യം ഇപ്പോഴും മധുരിക്കില്ലല്ലോ.

പലപ്പോഴും സഭകള്‍ നടത്തുന്ന നല്ല കാര്യങ്ങള്‍ പോലും ഇത്തരം കുഞ്ഞാടുകളുടെ പ്രവര്‍ത്തികള്‍ കാരണം മൂടപ്പെട്ടുപോകുക പതിവാണ്. ഒറീസ്സയിലും ബീഹാര്‍, ഉത്തര്‍പ്രദേശ്‌ തുടങ്ങിയ സ്ഥലങ്ങളിലും വടക്കേന്ത്യയിലും ഇത്തരം ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളുടെ മത പരിവര്‍ത്തനത്തിന്റെ പരിണിതഫലം അനുഭവിക്കേണ്ടി വരുന്നത്‌ സാധാരണ സ്കൂളുകളിലും മറ്റും പഠിപ്പിക്കുകയം സ്കൂള്‍ നടത്തുകയോ ചെയ്യുന്ന കന്യാസ്ത്രീകളും പുരോഹിതരും മറ്റുമാണ്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നും മഹത്തരം തന്നെ പക്ഷെ അതിന്റെ പിന്നില്‍ മതമാറ്റം നടത്തുകയെന്ന ലക്ഷ്യത്തോട് കൂടി വരുമ്പോള്‍ അത് അക്ഷന്തവ്യമായ അപരാധമായി മാറുന്നു.
അതുകൊണ്ട് തന്നെ അതിനെ നിയമനിര്‍മ്മാണം നടത്തി പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇസ്ലാം ആകാന്‍ ഒരാള്‍ ശ്രമിച്ചാല്‍ എന്തിനു ഇസ്ലാമാകുന്നു, കാരണം തുടങ്ങിയ കാര്യങ്ങള്‍ അറിയാതെ ഒരാളെ മതമാറ്റം നടത്താറില്ല.അതേപോലെ അതുപോലെ നൂറുരൂപയും ഗോതമ്പും എണ്ണയും കൊടുത്ത് മഹേഷിനെ മാത്യൂസ് ആക്കുന്ന നടപടിയെ നിയമം മൂലം ചില സംസ്ഥാനങ്ങള്‍ നിരോധിച്ചപോലെ കേന്ദ്ര സര്‍ക്കാരും നിരോധിച്ചില്ലെങ്കില്‍ പിന്നീട് "ഫാസിസ്റ്റ്‌"പട്ടം ചാര്‍ത്തികൊടുത്തിരിക്കുന്ന സ്വന്തം സത്തയില്‍ അഭിമാനിക്കുന്ന ഹിന്ദുക്കള്‍ പ്രതികരിചെന്നു വരും. പക്ഷെ അന്ന് നിയമപാലകര്‍ക്കുണ്ടാവുന്ന നിയമത്തിന്റെ ഊരാക്കുടുക്കുകളോ നൂലമാലകളോ അവര്‍ക്കുണ്ടായില്ലെന്നും വരാം.

ആര്‍ക്കും ഏതു മതവും സ്വീകരിക്കാം. വിശ്വസിക്കാം. പക്ഷെ പ്രലോഭനങ്ങളും, ഭീഷണിയും, വാഗ്ദാനങ്ങളും കൊടുത്ത് മതം മാറ്റുമ്പോള്‍ ഉണ്ടാവുന്ന മതംമാറ്റം തീര്‍ത്തും നിരോധിക്കേണ്ടത് ആവശ്യമാണ്‌. അതുപോലെ വിദേശ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളും മറ്റും സസൂക്ഷ്മം പരിശോധിക്കേണ്ടത് ആവശ്യമാണ്‌. കാരണം എളുപ്പത്തില്‍ ജനസഖ്യ/മത ജനസംഖ്യാ കൂട്ടാനുള്ള കുറുക്കുവഴിയായി ഭാരതത്തെ കാണുന്നവര്‍ക്ക് കടുത്ത ശിക്ഷ കൊടുക്കണ്ടത് രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ അത്യന്താപേക്ഷിതം ആണ്.

മാർ‍‍‍പ്പാപ്പ ഫ്രം വത്തിക്കാൻ‍‍‍‍‍ said...
This comment has been removed by the author.
നാട്ടുകാരന്‍ said...

ആശയ സമരം മസില്‍ ബലം കൊണ്ടല്ല ജയിക്കേണ്ടത്.
ഈ മിഷിനറിമാര്‍ പറയുന്ന കാര്യങ്ങളെ ഹിന്ദുക്കള്‍ എന്നവകാശപ്പെടുന്നവര്‍ ആശയപരമായി എതിര്‍ക്കണം ...... അതാണ്‌ അന്തസ്സ് ....
അല്ലാതെ കയൂക്ക്‌ കാണിക്കുന്നതല്ല .... അത് ഇതു കൊള്ളക്കാരനും ചെയ്യാവുന്നതാണ് .....
മുസ്ലിമുകള്‍ക്കിടയില്‍ എം.എം.അക്ബര്‍ എന്ന മനുഷ്യന്‍ ഈ ചര്‍ച്ച കേരളത്തില്‍ ചെയ്യുന്നുണ്ട് ... ഫലം എന്തായാലും ... എന്നാല്‍ ഒരു ഹിന്ദുവും ഇത് ചെയ്യാന്‍ ശ്രമിക്കുന്നതായി കാണുന്നില്ല. അവനവനു സ്വാധീനമുള്ളിടത്ത് തല്ലി ഒതുക്കാം എന്നുള്ളതിനെ ഫാസിസ്റ്റ്‌ എന്നല്ല അതിലും കൂടുതല്‍ വല്ലതും ഉണ്ടെങ്കില്‍ അതാണ്‌ വിളിക്കേണ്ടത് . പിന്നെ ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ ഒന്നും മറ്റു മത പ്രചാരകരെ തല്ലി ഒതുക്കാറില്ല. സഹിഷ്ണുത എന്നുള്ളത് മനുഷ്യന്റെ സ്വഭാവമാണ് . അതുള്ളവനെ ഇത് പറഞ്ഞാലും മനസിലാകുകയുള്ളൂ ......

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നും പറയാം ..... സ്വന്തം കൈലിരുപ്പു കൊണ്ട് ആളുകള്‍ ഇട്ടെച്ചു പോകുന്നതിനു മറ്റുള്ളവരെ എന്തിനു കുറ്റം പറയണം? ഈ മിഷിനറിമാര്‍ ഇതുവരെ പ്രവര്‍ത്ത്തിച്ച്ചിരുന്ന തെക്കേ ഇന്ത്യയിലെയും വടക്കേ ഇന്ത്യയിലെയും ജനങ്ങളുടെ ജീവിതാവസ്ഥ മാത്രം നോക്കിയാല്‍ ഇത് മനസിലാകും.

സത said...

എല്ലാ സഭകളും ഇത് ചെയ്യുന്നില്ലാ എന്നത് സത്യം തന്നെ.. എന്നാല് ഉത്തരവാദപ്പെട്ട മറ്റു സഭകളുടെ ഉന്നതര് ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടുന്നില്ലാ എന്നതും തെറ്റല്ലേ??

മതം മാറ്റലും,മത സൌഹാര്ദവും ഒരിക്കലും യോജിക്കില്ല എന്ന് കൊച്ചു കുട്ടിക്ക് പോലും മനസ്സിലാക്കാവുന്നതെ ഒള്ളു..
ഒറിസയില് നമ്മള് കണ്ടതല്ലേ അത്? ഇവിടുത്തെ പത്രങ്ങള്,ടീവീക്കാര്, മതേതര രാഷ്ട്രീയക്കാര് ഒക്കെ ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി തല്ലികൊല്ലണം എന്ന് ആഹ്വാനം ചെയ്തതും നമ്മള് കണ്ടില്ലേ? അതാണോ പ്രശ്നപരിഹാരം എന്ന് നിങ്ങള് ഓരോരുത്തരും ആലോചിച്ചു നോക്കൂ..
മറ്റ് ഏതൊരു വ്യവസ്ത്തയിലെയും പോലെ നമ്മുടെ ചരിത്രത്തിലും 'മോശപ്പെട്ട' പലതും ഒണ്ടായിരുന്നു..
ജാതി,മത,വര്ണ്ണ പ്രശനങ്ങള്... എന്നാല് ഇതെല്ലാം ഹിന്ദു മതത്തിന്റെ (ജീവിത വ്യവസ്ഥ,സംസ്കാരം എന്നതാണ് ശരി)തലകളില് ചാര്ത്തി എല്ലാവരെയും തങ്ങളുടെ മതത്തിന്റെ അനുയായികള് ആക്കാന് കുല്സിത ശ്രമങ്ങള് നടത്തുന്നവരെ നല്ല മനസ്സിന്റെ ഉടമകളായി കാണാന് ബുദ്ധിമുട്ടാണ്..
ഇന്ത്യയില് എല്ലാ മതസ്ഥര്ക്കും ഫ്രീഡം ഒണ്ടു.. ന്യൂന-ഭൂരി പക്ഷ വത്യാസം ഇല്ലാതെ..
എന്നാല് അത് മുതലെടുപ്പിനായി ശ്രമിച്ചാല്... ഏത് ഈശ്വരനെയും വിശ്വസിക്കാനും ആരാധന നടത്തുവാനും ഉള്ള ഫ്രീഡം, മതം മാറ്റിക്കാനുള്ളതായി കണ്ടുപിടിച്ചാല്...
കൊച്ചിലെ നമ്മള് കേട്ടിട്ടോള്ള ഒരു സ്റ്റോറി ഇല്ലേ?? സ്വര്ണ മുട്ട ഇടുന്ന താറാവിന്റെ സ്റ്റോറി??

പിന്നെ, രാഷ്ട്രീയക്കാരുടെ കാര്യം, അവര് ജനത്തിനെ ഉപകരണം മാത്രമായി ഉപയോഗിക്കുന്നു..അധികാരം എങ്ങനെയും 'ഒപ്പിക്കാനുള്ള' ഉപകരണം...
ഇത് മസ്സിലാക്കി (വിദ്യാഭ്യാസം സ്വാധീനം ചെലുത്തും എന്ന് ഉറപ്പിച്ചു പറയുക വയ്യ..) ജനം എന്ന് പെരുമാറുമോ അന്ന് മാത്രമേ ഏതൊരു രാഷ്ട്രീയ വ്യവസ്ഥയും മാറൂ.. അല്ലാത്തപക്ഷം, ജനങ്ങള് കഴുതകള് തന്നെയായി തുടരും...

(ഒരു പരുധിയും ഇല്ലാത്ത സ്വാതന്ത്ര്യം അരാജകത്വം മാത്രമല്ലേ??)

മനുഷ്യ വിദൂഷകന്‍ said...

@സത
സത്യം. സഭകള്‍ ഇത്തരം ആളുകളുടെ തെറ്റുകളെ ചൂണ്ടിക്കാണിക്കാനുള്ള ബാധ്യതയുള്ളവര്‍ തന്നെ. അതേപോലെ ജാതി വെവസ്ഥകള്‍ എത്രകണ്ട് മാറിയാലും പണ്ട് ത്രിശങ്കു സ്വര്‍ഗം സൃഷ്ടിച്ചപ്പോള്‍ അത് ത്രിശങ്കു സ്വര്‍ഗം എന്നറിയപ്പെട്ടപോലെ ദളിതര്‍ ഇന്നും ദളിത്‌ ക്രിസ്ത്യന്‍ ആയി അറിയപ്പെടുക മാത്രമേ ചെയ്യൂ എന്നറിഞ്ഞു തിരിച്ചുവന്നവരും കുറവല്ല. പക്ഷെ മത സൌഹാര്‍ദ്ദം എന്നത് ഇത്തരം മതംമാറ്റലിലൂടെ ഇല്ലാതവുകയെ ചെയ്യൂ.

@നാട്ടുകാരന്‍
താങ്കളുടെ ജാതിയോ മതമോ തെരക്കുന്നില്ല. പക്ഷെ ഭഗവത്‌ ഗീതയും കുരുക്ഷേത്രയുദ്ധവും താങ്ങള്‍ കേട്ടിട്ടുണ്ടാവുമെന്നു കരുതട്ടെ. അപേക്ഷിക്കാനും ഉപദേശിക്കാനും മാത്രമല്ല വേണ്ടിവന്നാല്‍ ദണ്ഡനം കൊടുക്കാനുമുള്ള ഉപദേശമാണ് സാക്ഷാല്‍ ശ്രീ കൃഷ്ണ ഭഗവാന്‍ തന്നത്.

പിന്നെ കൈയൂക്കിന്റെ കാര്യം പറഞ്ഞാല്‍ അതെ ഭാഷ മാത്രമേ മനസ്സിലാവൂ എന്ന് വന്നാല്‍ അങ്ങനെ പ്രതികരിക്കാതിരിക്കാന്‍ ഹിന്ദുക്കള്‍ ഷണ്ഡന്‍മാര്‍ ആണെന്ന് താങ്കള്‍ കരുതുന്നോ. പിന്നെ സൌദി അറേബ്യയില്‍ എന്തെ ഇങ്ങനെ മത പരിവര്‍ത്തനം നടത്താന്‍ കഴിയുന്നില്ല.കാരണം ഇത്തരം സംഭവം ഉണ്ടാവാതിരിക്കാന്‍ വേണ്ടി ഒരു നിയമം ഉണ്ടാക്കിയിട്ടുണ്ട്.

പിന്നെ ഒരു സംശയം ചോദിക്കട്ടെ, ഏതു ക്രിസ്ത്യന്‍ രാജത്താണ് ഹിന്ദുക്കളോ മുസ്ലീങ്ങളോ മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തി മത പരിവര്‍ത്തനം നടത്തുന്നത്. അങ്ങനെയൊന്നു കേട്ടിട്ടുണ്ടോ.?
കേരളത്തിന്‍റെ ഇന്നത്തെ സാമൂഹികമാറ്റത്തിന് മിഷനറിമാര്‍ മാത്രമാണെന്ന് കാരണം എന്ന് കേരളത്തിലെ ഇടതുപക്ഷക്കാര്‍ കേള്‍ക്കേണ്ട.

സത said...

നാട്ടുകാരന്‍ സഖാവേ, (ക്ഷമിക്കണം,സിമ്പിള്‍ ലോജിക് മനസ്സിലാകാതവരെ ഇങ്ങനെ ഞാന്‍ വിളിക്കാറുണ്ട്, അതുകൊണ്ട് മാത്രം..)

ഏതൊരു പ്രശ്നവും ചര്‍ച്ച ചെയ്യുമ്പോള്‍, സിമ്പിള്‍ ലോജിക് മാത്രം മതി..

~~മിഷിനറിമാര്‍ പറയുന്ന കാര്യങ്ങളെ ഹിന്ദുക്കള്‍ എന്നവകാശപ്പെടുന്നവര്‍ ആശയപരമായി എതിര്‍ക്കണം ~~
എന്താണത്‌?? ഹിന്ദുവല്ലാതെ മറ്റ് മതങ്ങള്‍ നിങ്ങളെ പാപികള്‍ ആക്കുമെന്നോ??
മതം മാറിയാല്‍ നിങ്ങള്‍ നരകത്തില്‍ പോകുമെന്നോ??
അതോ.. നിങ്ങള്‍ക്ക്‌ ഹിന്ദു ആയി തുടരാന്‍ പണം നല്കാംഎന്നോ??

ആ ആശയത്തിന്റെ ഓര്‍ സാമ്പിള്‍?

~~അല്ലാതെ കയൂക്ക്‌ കാണിക്കുന്നതല്ല .... അത് ഇതു കൊള്ളക്കാരനും ചെയ്യാവുന്നതാണ് ~~
കയ്യുക്ക്‌ കൊള്ളക്കാര്‍ മാത്രം ആണ് ചെയ്യുന്നത് എങ്കില്‍ ഇന്ത്യ ഒഴിച്ച് ഒരുമാതിരി എല്ലാ രാജ്യങ്ങളും കൊള്ളക്കാരുടെ ആയിരിക്കും.. താങ്ങള്‍ പറഞ്ഞ ക്രിസ്ത്യന്‍ രാജ്യങ്ങള്‍ എല്ലാം..

~~അവനവനു സ്വാധീനമുള്ളിടത്ത് തല്ലി ഒതുക്കാം എന്നുള്ളതിനെ ഫാസിസ്റ്റ്‌ എന്നല്ല അതിലും കൂടുതല്‍ വല്ലതും ഉണ്ടെങ്കില്‍ അതാണ്‌ വിളിക്കേണ്ടത് ~~
മറ്റുള്ളവന്റെ വീട്ടില്‍ പോയി തെറി വിളിക്കുന്ന കള്ളുകുടിയന്മാര്‍ ഇത് പറഞ്ഞാല്‍ എങ്ങനെ ഇരിക്കും?? അവനെ നിങ്ങള്‍ തല്ലുമോ,വീട്ടില്‍ കേറ്റി സല്ക്കരിക്കുമോ?? അങ്ങനെ താങ്ങള്‍ ചെയ്താല്‍ താങ്ങളെ ഒരു സഖാവ്‌ എന്ന് വിളിക്കേണ്ടി വരും..

~~സഹിഷ്ണുത എന്നുള്ളത് മനുഷ്യന്റെ സ്വഭാവമാണ് . അതുള്ളവനെ ഇത് പറഞ്ഞാലും മനസിലാകുകയുള്ളൂ ~~
അത് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ശരി വക്കുന്നു... പക്ഷെ അത് ഹിന്ദുക്കള്‍ അല്ലെ?? സ്വന്തം മതത്തില്‍ മാത്രം വിശ്വസിക്കുന്നവന്‍ എന്തായാലും ഇതില്‍ വരില്ലല്ലോ..

~~സ്വന്തം കൈലിരുപ്പു കൊണ്ട് ആളുകള്‍ ഇട്ടെച്ചു പോകുന്നതിനു മറ്റുള്ളവരെ എന്തിനു കുറ്റം പറയണം?~~
ആ കയ്യിലിരിപ്പ് ഇനി ഒന്ടാകാതിരിക്കാനാണ് തല്ലു കൊടുക്കുന്നത് എന്ന് പറഞ്ഞാല്‍??

~~ഈ മിഷിനറിമാര്‍ ഇതുവരെ പ്രവര്‍ത്ത്തിച്ച്ചിരുന്ന തെക്കേ ഇന്ത്യയിലെയും വടക്കേ ഇന്ത്യയിലെയും ജനങ്ങളുടെ ജീവിതാവസ്ഥ മാത്രം നോക്കിയാല്‍ ഇത് മനസിലാകും.~~
അങ്ങനെ മാറിയിരുന്നെങ്ങിലും നന്നായിരുന്നു.. അപ്പോള്‍ ഓര്‍ക്കണം.. നമ്മുടെ ഗവേര്‍മെന്റ്റ്‌ മുടക്കുന്നതിലും പണം ഇക്കൂട്ടര്‍ മതം മാറ്റാന്‍ ചിലവിടുന്നു.. ഇനി മതം മാറിയത്‌ പണം കൊടുത്തല്ല എന്ന് താങ്ങള്‍ തിരുത്തില്ല എന്ന് കരുതട്ടെ??

എന്റെ ചോദ്യം.. എന്തിനാണ് ഇതൊക്കെ?? ഇതാണോ മത സഹിഷ്ണുത?? ഇതാണോ ഒരു മതം പഠിപ്പിക്കേണ്ടത്?? ഇങ്ങനെ മതം മാറ്റല്‍ നടത്തിയാല്‍ നിങ്ങള്‍ സ്വര്‍ഗത്തില്‍ പോകുമോ?? ജീവിക്കാന്‍ ആയി മറ്റു ജോലികള്‍ ഇല്ലേ?? മതത്തിന്റെ പേരില്‍ ഇങ്ങനെ തമ്മില്‍ തല്ലിക്കണോ??

മനുഷ്യ വിദൂഷകന്‍ said...

ഇതെഴുതിയപ്പോള്‍ ഞാന്‍ വിട്ടു കളഞ്ഞ ഒരു കാര്യമുണ്ട്. ഭാരതത്തില്‍ കുഞ്ഞാടാക്കി തലയെണ്ണി പണം വാങ്ങുമ്പോള്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് കരുതിയാണോ മിഷനറിമാര്‍ പ്രവര്‍ത്തിക്കുന്നത്. ഇനി കാരുണ്യ പ്രവര്‍ത്തനമാണ് ഉദ്ദേശമെങ്കില്‍ മദര്‍ തെരസ ചെയ്തിരുന്നല്ലോ. ആരെങ്കിലും മദര്‍ തെരേസയെ പീഡിപ്പിച്ചോ. ആരെങ്കിലും അവര്‍ മതം മാറ്റം നടത്തിയെന്ന് പറഞ്ഞോ.

ഭാരതത്തില്‍ വരുന്നത് ഭാരതത്തെ തെക്കേ ഇന്ത്യപോലെ ഉദ്ധരിക്കാണ് എന്ന് കരുതുന്നതു തീര്‍ച്ചയായും കൌതുകം തന്നെ. കാരണം ഈ ഉദ്ധാരണത്തില്‍ മതവും പേരും മാറ്റിയാലും അതിനെ മിഷനറി പ്രവര്‍ത്തനമായി കാണാന്‍ ഭാരതത്തിലുള്ളവര്‍ അത്ര കഴുതകള്‍ ആണോ.

ഇന്ന് വരെ ഭാരതം ഒരു രാജ്യത്തിന്റെയും ഭരണത്തിന്മേല്‍ കൈകടത്തുകയോ ആരുടെയെങ്കിലും പരമാധികാരത്തിന്‍ മേല്‍ ആക്രമണം നടത്തുകയോ ചെയ്തിട്ടില്ല. അത് ഇന്നുമുതല്‍ അല്ല. അത് മിഷനറി പ്രവര്‍ത്തകര്‍ പഠിപ്പിച്ച ഗുണവുമല്ല. ഹിന്ദുമതത്തിന്റെ സഹിഷ്ണുതയില്‍ അധിഷ്ടിതമായ ഒന്നെന്നെ പറയാനാവൂ. ഈ പറയുന്ന സഹിഷ്ണുതയുള്ള മിഷനറിമാരെ അയച്ച രാജ്യങ്ങളുടെ ചരിത്രം ഒന്ന് പഠിച്ചു നോക്കുക. എന്നെങ്കിലും ഒരു രാജ്യത്തെ ആക്രമിക്കുകയോ നശിപ്പിക്കുകയോ കൊള്ളയടിക്കുകയോ നിരപരാധികളെ വെട്ടയാടുകയോ ചെയ്യാത്ത ആരുണ്ട്‌ ആക്കൂട്ടത്തില്‍.

എന്നിട്ടും അവരില്‍ നിന്നുവേണോ ഭാരതീയര്‍ സഹിഷ്ണുത പഠിയ്ക്കാന്‍. ഹിന്ദുവിന്റെ ഭാരതീയന്റെ സഹിഷ്ണുത ഒന്നുകൊണ്ടു മാത്രമാണ് ഇത്തരം സ്വാതന്ത്ര്യം കാട്ടാന്‍ മിഷനറിമാര്‍ ധൈര്യം കാട്ടുന്നത്. അതിന്റെ ഒരിക്കലും ബലഹീനത ആയോ ഷണ്ഡത്വം കാണരുത്.

അടങ്ങിക്കിടക്കുന്ന സിംഹത്തിന്റെ മുമ്പില്‍ കോപ്രായം കാട്ടുന്നത്തിനു തുല്യമാവുമത്.
എന്ന് ഹിന്ദു ഉണര്‍ന്നോ അന്ന് അതിന്റെ പ്രത്യാഘാതം കണ്ടിട്ടുണ്ട്.

ഒരിക്കലും ഭാരതം പൂര്‍ണ്ണമായും ഹിന്ദുസ്ഥാന്‍ ആക്കണമെന്ന് പറയില്ല. എല്ലാവരും ഒരുപോലെ ഒരു കുടക്കീഴില്‍ ജീവിക്കണം എന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ചെവിയില്‍ ഇരുന്നു ചെവി തിന്നാല്‍ എന്ത് വേണമെന്ന് അറിയാം.
മിഷനറി പ്രവര്‍ത്തനങ്ങള്‍ മതംമാറ്റലിനു കാരണമായാല്‍ അനന്തഫലങ്ങള്‍ ചരിത്രത്തില്‍ കുറിക്കപ്പെട്ടില്ലെങ്കിലെ അതിശയമുള്ളൂ.

ആശയപരമായ വിരോധം ഒന്നുകൊണ്ടു മാത്രമാണ് ഇങ്ങനെ ഒരു മുക്കിനു മുക്കിനു കവലപ്രസംഗം നടത്താനും വിടുതലും, രക്ഷയും എന്നപേരില്‍ പൊറാട്ട് നാടകങ്ങള്‍ കളിക്കാനും സ്വാത്രന്ത്ര്യം കിട്ടുന്നത്. അല്ലെങ്കില്‍ സ്വന്തമായി ചികിത്സയും വിടുതലും കള്ളനാടകങ്ങളും ധ്യാനകേന്ദ്രങ്ങളും ഉയരില്ലായിരുന്നു. അതിന്റെ പ്രധാനകാരണം മിഷനറിമാര്‍ കാണിക്കുന്ന കടുത്ത മാര്‍ക്കെറ്റിംഗ് തന്നെ. ജനങ്ങള്‍ എന്നും സഹനം കാട്ടുമെന്ന് കരുതേണ്ട.

ചങ്കരന്‍ said...

താങ്കളെ ആവേശം കൊള്ളിക്കുന്ന ഈ ഹിന്ദു ധര്‍മ്മത്തിന്‌ ഒരു നേരത്തെ കഞ്ഞിയുടെ വിലയില്ലെന്നറിയുന്നവരാണ്‌ പരിവര്‍ത്തനം ചെയ്യപ്പെടുന്ന പാവങ്ങള്‍. അവര്‌ ഒന്നോ രണ്ടോ ദിവസം കഞ്ഞികുടിച്ചു കിടക്കട്ടെ! ഭക്ഷണത്തിനുവേണ്ടി മാനവും മക്കളേയും വില്‍ക്കുന്നവരുണ്ട് ഈ നാട്ടില്‍, അപ്പോഴൊന്നും ഉണരാറില്ലേ ഈ ഹിന്ദു? ഹിന്ദു ഉണര്‍ന്നപ്പോഴൊക്കെ എന്തു മഹാകാര്യമാണാവോ ഇവിടെ കണ്ടിട്ടുള്ളത്!! പാവങ്ങളുടെ പ്രധാനപ്രശ്നം പട്ടിണിയാണ്‌. അതിനു പരിഹാരമാകുമോ ഈ ഹിന്ദു?

ആദ്യം മനുഷ്യനാകാന്‍ നോക്കൂ .. എന്നിട്ടാകാം വിദൂഷകനൊക്കെ.

മനുഷ്യ വിദൂഷകന്‍ said...

ഒരുനേരത്തെ ഭക്ഷണത്തിന് അപ്പപ്പോള്‍ കാണുന്നവനെ അപ്പന്‍ ആക്കിയാലും കുഴപ്പമില്ല അല്ലെ ചങ്കരാ!പണത്തിനുവേണ്ടി എന്തും ചെയ്യുന്നവരെ മറ്റുപേരില്‍ ആണ് ചങ്കരോ അറിയപ്പെടുന്നത്. തെക്കേലെ മാമന് രാത്രിയില്‍ കതകു തുറന്നു കൊടുത്ത് മക്കളെ വളര്‍ത്തുന്നതിനു പകരം അവരെ കൊന്നുകളയുന്നതാണ് നല്ലത്.
ഇതാണ് താങ്കളുടെ മനുഷത്വം എങ്കില്‍ അങ്ങനെ ഒരു മനുഷ്യനാകാന്‍ താല്പര്യം ഇല്ല.

hAnLLaLaTh said...

കാലികമായ പോസ്റ്റ്‌...
തീര്‍ത്തും യോജിക്കുന്നു...

മനുഷ്യ വിദൂഷകന്‍ said...

ഇത്തരത്തില്‍ പെട്ട ഒരു ദേശദ്രോഹിയെ ഇവിടെ കാണാം. ഇവന്‍ തരുന്ന അപ്പം തിന്നാന്‍ വേണ്ടി ദേശദ്രോഹി ആകണോ? ഇത്തരത്തില്‍ ഉള്ള മത ഭ്രാന്തന്മാരെ കാരാഗ്രഹത്തില്‍ അടയ്ക്കുകയോ തൂക്കി കൊല്ലുകയോ ആണ് വേണ്ടത്. ദേശീയ പതാകയില്‍ വരെ തന്റെ മതത്തെ കാണുകയും മറ്റുമതത്തെ അവഹെളിക്കുകയും ചെയ്യുന്ന ഇവന്‍ തരുന്ന അപ്പക്കഷണങ്ങള്‍ നക്കി തിന്നാന്‍ നടക്കുന്നതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണ്.

http://www.youtube.com/watch?v=hEtnxaDB8Kw

സത said...

ഹേ ചങ്കരന്‍,
~~താങ്കളെ ആവേശം കൊള്ളിക്കുന്ന ഈ ഹിന്ദു ധര്‍മ്മത്തിന്‌ ഒരു നേരത്തെ കഞ്ഞിയുടെ വിലയില്ലെന്നറിയുന്നവരാണ്‌ പരിവര്‍ത്തനം ചെയ്യപ്പെടുന്ന പാവങ്ങള്‍.~~
തീര്‍ച്ചയായും..സത്യം തന്നെ.. ഹിന്ദുക്കള്‍ക്ക്‌ ഒരു നേരത്തെ വക അവന്‍ കണ്ടെതുന്നതിനിടയില്‍ മറ്റുള്ളവരെ സഹായിക്കാന്‍ ഉള്ള പാങ്ങ് കുറവാണ്.. അതുകൊണ്ടല്ലേ 'വക 'ഇല്ലാത്തവരെ മുഴുവന്‍ കഞ്ഞി കൊടുത്ത് പരിവര്‍ത്തനം നടത്താന്‍ അമേരിക്കക്കാരുടെയും ഒക്കെ പണം വാങ്ങി വെള്ള കുപ്പായവും ഇട്ട് നടക്കുന്നത്?? പണം ഇല്ലാത്തവനെ ഒക്കെ താങ്ങ്ങള്‍ ഇങ്ങനെ ആണോ നന്നാക്കുന്നത്??
പരിഹാസ്യം തന്നെ സുഹൃത്തേ.. ധര്‍മ്മം,നീതി എന്നുള്ളതിന്റെ അര്‍ഥം അറിയുമോ അങ്ങേക്ക്‌?

~~അവര്‌ ഒന്നോ രണ്ടോ ദിവസം കഞ്ഞികുടിച്ചു കിടക്കട്ടെ!~~
അവര്‍ എന്നല്ല ലോകത്തിലെ എല്ലാ മനുഷ്യരും ജീവജാലങ്ങളും കഞ്ഞി കുടിച്ചു കിടക്കട്ടെ.. ഹിന്ദു ധര്‍മ്മം അതാണ്‌.. "ലോകാ സമസ്താ സുഖിനോ ഭവന്തൂ.."

~~ഭക്ഷണത്തിനുവേണ്ടി മാനവും മക്കളേയും വില്‍ക്കുന്നവരുണ്ട് ഈ നാട്ടില്‍, അപ്പോഴൊന്നും ഉണരാറില്ലേ ഈ ഹിന്ദു?~~
ഹിന്ദു ഉണരാരില്ലായിരിക്കാം.. പക്ഷെ വേദനിക്കാരുണ്ട്.. അവരെ സഹായിക്കാന്‍ മാത്രം പണമോ സംഖടനയോ ഇല്ലല്ലോ എന്നോര്‍ത്ത്‌.. അതൊക്കെ ഇങ്ങനെ ക്രൂരമായി അവതരിപ്പിക്കുന്ന താങ്ങളെ പോലെ ആള്‍ക്കാര്‍ ഇവിടെ ഒണ്ടല്ലോ എന്നോര്‍ത്ത്‌.. ഇതൊക്കെ മുതലെടുക്കാന്‍ ആട്ടിന്‍ തോലില്‍ ചെന്നായ്‌ക്കള്‍ ഒണ്ടല്ലോ എന്നോര്‍ത്ത്‌...

~~പാവങ്ങളുടെ പ്രധാനപ്രശ്നം പട്ടിണിയാണ്‌. അതിനു പരിഹാരമാകുമോ ഈ ഹിന്ദു? ~~
പട്ടിണിക്ക് കഞ്ഞി തന്നെ വേണം.. അത് ആര് കൊടുത്താലും അതിലും സന്തോഷം.. പക്ഷെ, മറ്റുള്ളവരെ ചൂഷണം ചെയ്യാന്‍ കഞ്ഞി കൊടുക്കുന്നവര്‍ 'ചൂഷകര്‍' ആണ് എന്ന് മാത്രമേ പറയുന്നുള്ളൂ.. തങ്ങളുടെ വാക്കില്‍ തന്നെ ഒണ്ടല്ലോ..അത്.. അവരെ 'മാലാഖമാര്‍' ആയി കാണണോ??

ഹിന്ദുക്കള്‍ക്ക്‌ പണം ഇല്ല എന്നും ഒക്കെ പരിഹസിച്ചുവല്ലോ.. ഇവിടെ എന്തിനാണ് ഗവണ്മെന്റ്?? ഗവണ്മെന്റ് 'മതേതരം' ആണ് ഏന്നാണല്ലോ വപ്പ്.. ഇവിടെ മതത്തിന്റെ പേരില്‍ മനുഷ്യരെ കാണുന്നതിന് പകരം അവന്റെ പണം നോക്കി സഹായിക്കാന്‍ പറയാന്‍ താങ്ങളെ പോലുള്ളവര്‍ വരുമോ?? അതോ അതും ചില മതങ്ങളെ അതിക്ഷേപിക്കുന്നതാക്മോ?? അതോ ഇവിടുത്തെ പണം ഇല്ലാത്ത ഹിന്ദുക്കളെ മുഴുവന്‍ 'കഞ്ഞി' കുടുപ്പിച്ചേ അടങ്ങൂ എന്നാണോ??

സത said...

~~ആദ്യം മനുഷ്യനാകാന്‍ നോക്കൂ~~
എന്ന് കേട്ടപ്പോള്‍.. അഭിസാരിക കുടുംബിനികളെ 'ഉപദേശിക്കുന്നതായി' തോന്നിപ്പോയി..
ഇവിടെ ഹിന്ദുക്കള്‍ മനുഷ്യരെ മനുഷ്യരായി കാണാന്‍ മാത്രമേ ആഹ്വാനം ചെയ്യുന്നുള്ളൂ..
പിന്നെ, ജാതി വ്യവസ്ഥിതിയെക്കുറിച്ച് പറഞ്ഞാല്‍..
ഏത്‌ പ്രാചീന ജീവിത വ്യസ്ഥിതിക്കാന് കുഴപ്പം ഇല്ലാതിരുന്നത്?? അടിമത്ത സിസ്റ്റം പോലൊന്നും ഇവിടെ ഇല്ലായിരുന്നു എന്നും ഓര്‍ക്കണം.. ഇവിടുത്തെ വര്‍ണ്ണ വിവേച്ചനതെക്കാള്‍ ക്രൂരംമയിരുന്നില്ലേ മറ്റുള്ളിടങ്ങളില്‍?? വെറുതെ പൊക്കി പറയുക അല്ല.. സത്യം പറഞ്ഞു എന്ന് മാത്രം..
സാമൂഹ്യമായി വളരാന്‍ ഇവിടുത്തെ ഹിന്ദുക്കള്‍ മുന്നോട്ട് വന്നിട്ടില്ലേ?? ജാതി വ്യസ്തയെക്കാലും മറ്റെവിടെയും പോലെ പണം തന്നെ ആയിരുന്നു താഴ്ന്ന ജാതികള്‍ എന്ന് വിവക്ഷിചിരുന്നവര്‍ക്ക്.. ജന്മിത്തം ഒക്കെ പണം എന്നതിന്റെ അഹങ്കാരം തന്നെ..
ഞാന്‍ ചോദിക്കട്ടെ.. അതൊക്കെ ഇപ്പോളും നിലവില്‍ ഇല്ലേ?? ഇന്ത്യയില്‍ എന്നല്ല..എല്ലാ രാജ്യത്തും?? എല്ലാ മതങ്ങളിലും?? അതായത്‌ ഇത്തരം കുഴപ്പങ്ങള്‍ മനുഷ്യന്‍ ഒന്ടാക്കുന്നതാണ്.. അവിടെ ഒരു കൂട്ടര്‍ മറ്റുള്ളവരെ കളിയാക്കുന്നത് പോലും വെറും അപഹാസ്യം അല്ലെ??

ചോദ്യങ്ങള്‍ക്ക്‌ മറുപടി ഒണ്ടോ സഹോദരരെ??

(ഇത്രയും എഴുതാന്‍ സഹായിച്ച ബ്ലോഗ്ഗെര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി..)

ചങ്കരന്‍ said...

കൊന്നുകളയാം, ആരാന്റെ മക്കളല്ലെ. എന്നാലും കഞ്ഞികുടിക്കാന്‍ സമ്മതിക്കരുത്. ഭലേ ഭേഷ്. ഞാന്‍ നിര്‍ത്തി.

മനുഷ്യ വിദൂഷകന്‍ said...

ചങ്കരന്‍ തുടരുകയോ നിര്‍ത്തുകയോ ആവാം. അഭിസാരിണികളും താന്‍ ഈ വഴി തെരഞ്ഞെടുക്കാന്‍ കാരണം പട്ടിണിയെ ആണ് പറയുന്നത്.പക്ഷെ അന്തസായി ജീവിക്കാന്‍ അതുവേണോ എന്നതാണ് പ്രശ്നം.എന്ത് ചെയ്താലും സ്വന്തം അപ്പനെയും അമ്മയെയും തള്ളിപ്പറഞ്ഞാലും പെങ്ങളെയും ഭാര്യയേയും കൂട്ടിക്കൊടുത്താലും വയറു നിറച്ചാല്‍ മതിയെന്നുള്ള സംസ്കാരത്തിന്റെ അവസാന വാക്കാണ്‌ കഞ്ഞിയെങ്കിലും കിട്ടുന്നുണ്ടല്ലോ എന്ന്.

യൂറോപ്പിലെയും ഓസ്ട്രേലിയയിലെയും അമേരിക്കയിലെയും പാവങ്ങളുടെ വിശപ്പ്‌ മാറിയിട്ട് പോരെ ഇവിടുള്ളവരെ കഞ്ഞികുടിപ്പിക്കുന്നത്.
അതോ അവര്‍ നേരത്തെ കുഞ്ഞാടുകള്‍ ആയതിനാല്‍ അവരുടെ കാര്യം നോക്കാതെ വേണോ പുതിയ ആട്ടിന്‍പറ്റത്തിനുവേണ്ടി കഞ്ഞികൊടുക്കാന്‍.

കഴിഞ്ഞ കമന്റില്‍ ദേശീയ പതാകയുടെ വെള്ളനിറം കിട്ടിയതിന്റെ കാരണം പറയുന്ന ഒരു വിവരദോഷിയുടെ വീഡിയോ കണ്ടിരുന്നോ. ആ വിദ്വാനും ഇത്തരം കഞ്ഞികുടിപ്പിക്കുന്നവന്‍ ആണ്, എന്നിട്ടും തന്റെ സ്വത്തിനോട്‌ ആത്മാര്‍ഥത തോന്നിയില്ലെങ്കില്‍ കഷ്ടം.

ജീവിക്കാന്‍ വേണ്ടി അയല്‍വക്കക്കാരന്റെ കാല്‍പ്പാദം നക്കാന്‍ എല്ലാര്‍ക്കും കഴിയില്ല. കഴിയുന്നവര്‍ ഉണ്ടാകാം. പക്ഷെ കുറഞ്ഞപക്ഷം അതിനു കഴിയാത്തവര്‍ ധാരാളം ഉണ്ടാകും.
പണ്ട് ഭാരതത്തെ സ്വര്‍ണ്ണപക്ഷി എന്നാണു വിളിച്ചിരുന്നത്. സമ്പത്തിന്റെ അവസാന വാക്ക്, പിന്നീട് അതിനെ കൊള്ളയടിച്ചു കൊണ്ടുപോയ ചരിത്രം അറിയാമോ,ഇന്നിന്റെ ഭാരത മക്കള്‍ അങ്ങനെ കൊള്ളയടിച്ച മുതലുകള്‍ തിരികെ പിടിച്ചു തുടങ്ങി. അതാണ്‌ ഭാരതത്തിന്റെ വളര്‍ച്ച. അതില്‍ അഭിമാനിക്കാതെ അന്യന്റെ ആസനം താങ്ങാന്‍ ഇവിടെ ആളുകള്‍ കാണും. കാരണം അവര്‍ വിളിച്ചു പറഞ്ഞു കൂട്ടികൊടുപ്പിന്റെ പിമ്പ്‌ കൂലി പറ്റിയാലും വയര്‍ നിറയ്ക്കുന്നവര്‍ക്കു ചെയ്യുന്നതിനോട് കുറ്റബോധം തോന്നില്ല. ആത്മാഭിമാനം കാണില്ല.

താങ്ങള്‍ പറഞ്ഞ സഹായങ്ങള്‍ ലോകത്ത് കണ്ണ് തുറന്നു നോക്കിയാല്‍ മനസ്സിലാവും.

ഇന്ന് ഭാരതം ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നതിനു മുമ്പില്‍ വിദേശികള്‍ തന്ന എച്ചില്‍ കഞ്ഞിയുടെ മിടുക്കിലല്ല. ഇന്ന് ലോക സാമ്പത്തിക മാന്ദ്യതിനുമുമ്പിലും നമ്മള്‍ പതറാതെ നില്‍ക്കുന്നതും ഈ കഞ്ഞിയുടെ മിടുക്കിലല്ല.
സ്വന്തം ശക്തിയില്‍ വിശ്വസിക്കുക. പ്രാവര്‍ത്തിക. കാത്തിരിക്കുക. വിജയിക്കാം.എച്ചില്‍ തിന്നു ജീവിച്ചവര്‍ക്ക് അതുമാവാം.

സത said...

ചങ്കരനുള്ള മറുപടി ഇഷ്ടപ്പെട്ടു.. ഇത്തരക്കാര്‍ ആണല്ലോ രാജ്യം മുടിപ്പിക്കുന്നത്..
പിന്നെ,
എല്ലാരെയും കുറച്ചുകാലം കളിപ്പിക്കാന്‍ പറ്റും..
കുറച്ചു പേരെ എല്ലാ കാലവും കളിപ്പിക്കാന്‍ പറ്റും..
പക്ഷെ,
ആര്‍ക്കും എല്ലാരേയും എല്ലാ കാലവും കളിപ്പിക്കാന്‍ സാധിക്കില്ലാ..

ധര്‍മ്മം/നീതി സംരക്ഷിക്കാന്‍... ഹിന്ദുക്കള്‍ സംഖടിക്കുക തന്നെ ചെയ്യും.. അന്ന് ഈ കൃമികള്‍ ഇവിടെ ഉണ്ടാവില്ല..

മനുഷ്യ വിദൂഷകന്‍ said...

നന്ദി സത .
ഒരു ഭാരതീയന്‍ എന്നതില്‍ അഭിമാനിക്കുന്നവന്‍ ആണ് ഞാന്‍. കുറ്റങ്ങളും കുറവുകളും ഉണ്ടാവാം. ആ കുറ്റങ്ങളെ നമ്മളാല്‍ ആവും വിധം നികത്തി ലോകത്തിനു മുമ്പില്‍ മാതൃക ആക്കുകയാണ് ഒരു ഭാരതീയന്റെ കടമ. അല്ലാതെ അവര്‍ വലിച്ചെറിഞ്ഞു തരുന്ന എച്ചില്‍ തിന്നു വാലാട്ടി ഭാരതത്തിന്റെ അവസ്ഥയെ കുറ്റം പറയുക അല്ല വേണ്ടത് . അതുകൊണ്ട് ഇന്ന് ഭാരതത്തിന്റെ വളര്‍ച്ചയില്‍ വിദേശികള്‍ അസൂയപ്പെട്ടു തുടങ്ങിയിട്ടും ചില സ്വദേശികള്‍ക്ക് അവരുടെ മുമ്പില്‍ വിധേയത്തത്തോടെ വാലാട്ടി നില്‍ക്കാനാണ് താല്പര്യം.

വിധേയന്മാരുടെ എണ്ണം കൂടുന്തോറും ഇത്തരം വിദേശ ചെന്നായ്ക്കള്‍ നാക്കും നീട്ടി വരും.
പക്ഷെ തന്റെ പൂര്‍വികന്മാരുടെ അസ്തിത്വത്തില്‍ ബഹുമാനിക്കുന്നവര്‍ നാളെ ഒരു പ്രകാശം നിറഞ്ഞ പ്രഭാതം നല്‍കുമ്പോള്‍ അന്നും വരും വിദേശികളുടെ എച്ചില്‍ തിന്നവര്‍.
കാരണം നാണം ഇല്ലാത്തതുകൊണ്ട് സ്വയം ലാഭത്തിനായി എന്നും മുന്‍പന്തിയില്‍ ഇത്തരക്കാര്‍ ഉണ്ടാവും.

ചങ്കരന്‍ said...

സത,
-ഹിന്ദുവിനു പണമോ സംഘടനയോ ഇല്ല എന്നു കരുതുന്നില്ല. മനസ്സില്ലെങ്കില്‍ അതു പറയൂ.
-"ലോകാ സമസ്താ സുഖിനോ ഭവന്തൂ" വളരെ നല്ല കാര്യം.
-ഉണരാതെ വേദനിക്കൂ, വേദനിക്കുന്ന ഹിന്ദു. നല്ല പ്രയോഗം. നല്ല നേരംപോക്ക്.
-എന്താണാവോ ഈ ചൂഷണം? ഹിന്തുത്വത്തിന്‌ പഴയ കൌപീനത്തിന്റെപോലും വിലയില്ലെന്നറിയുന്നവരാണ്‌ പരിവര്‍ത്തനം ചെയ്യുന്നത്. അവിടെ എന്തു ചൂഷണം? ആ പാവങ്ങള്‍ക്കു വേണ്ടാത്തിടത്ത് വക്കാലത്തു പറയാന്‍ നിങ്ങള്‍ക്കെന്താണധികാരം?

വിദൂഷകന്‍,

എന്താണീ അന്തസ്സ്? അന്തസ്സായിട്ടു ജീവിക്കാത്തവരൊക്കെ മരിച്ചാല്‍ ഇന്ത്യയുടെ ജനസംഖ്യ എത്രകണ്ടു കുറയും? വല്ല ഊഹവും ഉണ്ടോ? വേശ്യകള്‍ക്ക് അന്തസ്സുണ്ടാകില്ലെന്ന് നിസ്സംശയം വിശ്വസിക്കുന്ന നിങ്ങളുടെ മനസ്സുതന്നെ അളന്നു പറയുന്നുണ്ട് നിങ്ങളുടെ മനുഷ്വത്വം.

ഞാന്‍ ഇന്ന് എന്റെ മതത്തെ വിറ്റ് ആ കാശുകൊണ്ട് വ്യഭിചരിക്കാന്‍ തീരുമാനിച്ചാല്‍ അത് ആരുടേയും കാലുനക്കലായി തോന്നുന്നില്ല! അതിന്‌ താങ്കള്‍ക്ക് എന്താണാവോ? എന്റെ മതം എനിക്കു പുല്ലാണ്. ഞാനതെന്തോ ചെയ്യുന്നു.

പിന്നെ മാന്ദ്യവും ഇന്ത്യയും , ഇന്ത്യയുടെ സംമ്പത്ത്വ്യവസ്ഥയും തുടങ്ങിയകാര്യങ്ങള്‍ ഇവിടെ കൂട്ടികെട്ടേണ്ട. അതിന്റെ ക്രഡിറ്റ് ഒരു ഹിന്ദുവും ഒറ്റക്ക് എടുക്കുകയും വേണ്ട.

ഭാരതീയന്‍ ആയതില്‍ അഭിമാനിക്കൂ..
ഹിന്ദുവായതില്‍ അഭിമാനിക്കൂ..
അന്യന്റെ സ്വാതന്ത്രത്തില്‍ കൈ കടത്താതിരിക്കൂ..

സനാതന ഹിന്ദു said...

They are just making india’s image as bad as possible.
They must be kicked out of our country, as soon as possible.

robert said...

Pop himself said 'reap the souls of Asia'. Wash your victorian sins of sodomy, loot and incest by converting a few chinks, hindoos and african savages by throwing dollar at them. Praise the lord!

സത said...

~~-ഹിന്ദുവിനു പണമോ സംഘടനയോ ഇല്ല എന്നു കരുതുന്നില്ല. മനസ്സില്ലെങ്കില്‍ അതു പറയൂ~~
ഹിന്ദു എന്നത് 'ഞങ്ങള്‍ മാത്രം സത്യം' എന്ന് പറഞ്ഞു ആളെ കൂട്ടാന്‍ നടക്കുന്ന ഒരു സ്ഥാപനം അല്ല എന്ന് മനസ്സിലാക്കൂ സുഹൃത്തേ.. വര്‍ഷവും 700-800 കോടി രൂപ വീതം സ്വരൂപിക്കാനുള്ള ആള്‍ബലവും സാമ്പത്തിക നിലവാരവും ഇല്ലാ എന്നതും സത്യം തന്നെ.. ഞാന്‍ ഉള്‍പടെ കഞ്ഞി ഇല്ലാത്തവനെ അതിനായി സഹായിക്കേണ്ടത് ഗവണ്മെന്റ് തന്നെ ആണ് എന്ന് വിശ്വസിക്കുന്നു.. അതാണല്ലോ democracy?
അതാവനമല്ലോ ഗവണ്മെന്റ്.

~~ഉണരാതെ വേദനിക്കൂ, വേദനിക്കുന്ന ഹിന്ദു. നല്ല പ്രയോഗം. നല്ല നേരംപോക്ക്~~
ഇത് വരെ താങ്ങള്‍ സംവദിച്ച രീതി കണ്ടപ്പോള്‍ താങ്ങള്‍ക്ക്‌ നല്ല നേരം പോക്ക്‌ ആയി തോന്നിയതില്‍ അത്ഭുതം ഇല്ല..

~~എന്താണാവോ ഈ ചൂഷണം?~~
മതം മാറ്റാന്‍ തന്നെ.. അതുവഴി സംഖബലം ലോകത്ത്‌ കൂട്ടുക.. ഇവിടെ ഭൂരിപക്ഷം ആയിട്ട് കൂടി ജീവിക്കാന്‍ വയ്യ അപ്പോള്‍ കൃമികള്‍ ഭൂരിപക്ഷം ആയാലത്തെ സ്ഥിതിയോ?

~~ഹിന്തുത്വത്തിന്‌ പഴയ കൌപീനത്തിന്റെപോലും വിലയില്ലെന്നറിയുന്നവരാണ്‌ പരിവര്‍ത്തനം ചെയ്യുന്നത്~~
ഹിന്ദ്വതത്തിന്റെ വില എങ്ങനെ ആര് എന്തിനു ഇടുന്നു?? സ്വന്തം മതം പ്രചരിപ്പിക്കാന്‍ മറ്റുമതങ്ങളെ വില ഇല്ലാതാക്കി തീര്‍ക്കുന്നത് ഒരു വലിയ സംഖടിത ശക്തി,പണത്തിന്റെയും,അസഹിഷ്ണുതയുടെയും കീഴില്‍ ആകുമ്പോള്‍, താങ്ങള്‍ ഇടുന്ന വില കുറവായിരിക്കാം.. പക്ഷെ ലോകത്ത്‌ ഇത്രയും പ്രാധാന്യമേറിയ, ഈ യുഗത്തിലും മനുഷ്യരെ നല്ലവരാക്കാന്‍ മാത്രം ആഹ്വാനം ചെയ്തിട്ടുള്ള സംസ്ക്കാരത്തെ വിലയിടുവാന്‍ ഉള്ള ഒരു 'വിലയും' ഇത്തരം ശക്തികള്‍ക്ക്‌ ഇല്ല എന്നാ സത്യം മനസ്സിലാക്കിയാല്‍ കൊള്ളാം..

~~ആ പാവങ്ങള്‍ക്കു വേണ്ടാത്തിടത്ത് വക്കാലത്തു പറയാന്‍ നിങ്ങള്‍ക്കെന്താണധികാരം?~~
സ്വന്തം സഹോദരന്മാരെ കുറിച്ച് പറയുവാന്‍ ഹിന്ദുക്കള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് അധികാരം??

പിന്നെ, ഈ പരിവര്‍ത്തനം ചെയ്യുന്നവര്‍ ഒക്കെ കഞ്ഞിക്ക് വേണ്ടി ആണ് എന്നതിനേക്കാള്‍ ഉപരി തെറ്റിധരിക്കപ്പെട്ടാണ്..
ഈ കൃമികള്‍ ഒരു നിരക്ഷരരായ ജനതയുടെ മുമ്പില്‍ ഹിന്ദു എന്നാല്‍ പാപം ആണെന്നും നിങ്ങള്‍ വിശ്വസിക്കുന്ന ദേവി ദേവന്മാര്‍ ഒക്കെ പിശാചുക്കള്‍ ആണെന്നും ഒക്കെ പറഞ്ഞു പേടിപ്പിക്കുന്നു..
നിങ്ങള്‍ ഇങ്ങനെ പോയാല്‍ 'നരകത്തില്‍' എത്തപ്പെടുമെന്നും ഒക്കെ കേള്‍ക്കുന്ന അവര്‍ പണത്തിനും വഴങ്ങി മതം മാറാന്‍ തയ്യാറാകുന്നു.. ഇതൊക്കെയല്ലേ സത്യം?? താങ്ങ്ങള്‍ ഇതൊക്കെ സൌകര്യ പൂര്‍വ്വം മറക്കുന്നതെന്തേ??
മറ്റുള്ളവരുടെ വിശ്വാസത്തെ അവരുടെ തന്നെ വീട്ടില്‍ വന്നു അപമാനിക്കാന്‍ പോലും മടിയില്ലാത്ത ഇത്തരം കൃമികളെ താങ്ങാന്‍ ശ്രമിക്കുന്ന താങ്കളുടെ യുക്തി അപാരം തന്നെ.. സമ്മതിച്ചിരിക്കുന്നൂ..

സത said...

Read further about Christian persecution in India by a foreign Christian author

http://www.stephen-knapp.com/christian_persecution_in_india.htm

അനുരൂപ് said...

ക്രൈസ്തവസഭകള്‍ ഹിന്ദുദൈവങ്ങളെ അവഹേളിക്കും വിധത്തില്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ആനുകൂല്യങ്ങള്‍ നല്കിയും പ്രലോഭിച്ചും വിദ്യാഹീനരെ അവര്‍ സ്വാധീനിക്കുന്നുണ്ട്. അതിനു ഉത്തരേന്ത്യയിലേക്ക് പോകേണ്ട കാര്യമുണ്ടെന്ന് തോനുന്നില്ല. നമ്മുടെ കേരളത്തില്‍ തന്നെ അത്തരം പ്രവര്‍ത്തനങ്ങളുണ്ടല്ലോ. കത്തോലിക്കാ സഭ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്ക്കുകയും അതിനെ നിരുത്സാഹപെടുത്തുകയും ചെയ്യുന്നുണ്ട്. കത്തോലിക്കാ സഭയില്‍ നിന്ന് വിശ്വാസസത്യങ്ങളുടെ പേരില്‍ വേര്‍പിരിഞ്ഞ് പോയ സഭാവിഭാഗങ്ങളാണ് പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങള്‍. വിശ്വാസസത്യങ്ങളിലുള്ള അന്തരത്തിന്റെ പേരില്‍ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാര്‍ കത്തോലിക്കരായ അനേകരെ അവരുടെ സഭാനുയായികളാക്കിതീര്‍ത്തു. അന്യമതത്തില്‍ നിന്ന് അവരുടെ സഭയിലേക്ക് ആളെ പിടിക്കുകയും ചെയ്യുന്നു. ഇവര് വരുത്തിവയ്ക്കുന്ന നാണക്കേട് സകല ക്രൈസ്തവസഭാവിഭാഗങ്ങളും ഒന്നിച്ചനുഭവിക്കുകയും ചെയ്യുന്നു. വിശ്വാസസത്യങ്ങളുടെ പേരില്‍ ഭിന്നിച്ചുനില്ക്കുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കത്തോലിക്കാസഭാ പ്രതികരിക്കാറുണ്ട്. അതിനൊപ്പമാണ് 'നിര്‍ബന്ധിത മതപരിവര്‍ത്തനം' എന്ന തലവേദനകൂടെ പ്രൊട്ടസ്റ്റന്റ് സഭകളില്‍ നിന്ന് കത്തോലിക്കാസഭാവിഭാഗങ്ങള്‍ക്ക് നേരിടേണ്ടിവന്നിരിക്കുന്നത്.


ഒരു മിഷണറിയുടെ കടമ ക്രിസ്തുവിന്റെ സുവിശേഷം ലോകമെങ്ങുമെത്തിക്കുക, ദൈവരാജ്യം സ്ഥാപിക്കുക എന്നിവയാണ്‌. സഭയുടെ മിഷന്‍ പ്രവര്ത്തനങ്ങള്‍ പിന്തുടരേണ്ടത് ക്രിസ്തുവിന്റെ വിമോചനശൈലിയുമാണ്. ഈ വിമോചനം അല്ലെങ്കില്‍ സുവിശേഷവത്കരണം കേവലം ആത്മീയതലത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. അത് അവന്റെ ശാരീരികവും ഭൗതികവുമായ സര്‍വ വിഷമസന്ധികളില്‍ നിന്നുമുള്ള മോചനമാണ് ലക്ഷ്യംവയ്ക്കുന്നത്. അതുകൊണ്ടാണ് സഭ കാരുണ്യപ്രവര്ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും അറിവുനല്കുന്നതും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നതും. ഇത്തരം പ്രവര്ത്തനങ്ങളെ സഭ സുവിശേഷവത്കരണത്തിന്റെ ഭാഗമായി കരുതുന്നു."ജീവകാരുണ്യ പ്രവര്ത്തനങ്ങള് എന്നും മഹത്തരം തന്നെ പക്ഷെ അതിന്റെ പിന്നില്‍ മതമാറ്റം നടത്തുകയെന്ന ലക്ഷ്യത്തോട് കൂടി വരുമ്പോള് അത് അക്ഷന്തവ്യമായ അപരാധമായി മാറുന്നു." കത്തോലിക്കാസഭയുടെ മിഷണറി പ്രവര്ത്തനലക്ഷ്യങ്ങളില്‍ മതമാറ്റം എന്നൊന്നില്ല. അന്യമതസ്തരെ ആകര്‍ക്ഷിക്കാന്‍ കത്തോലിക്കാ സഭ ഇത്തരം പ്രവര്‍ത്തനങ്ങളെ ഉപകരണമാക്കാറുമില്ല. അതിന് കേരളം തന്നെ തെളിവ്. പ്രൊട്ടസ്റ്റന്റ് വിഭാഗക്കാര്‍ ഹീനമായ പ്രവര്ത്തനങ്ങളിലൂടെ നടുത്തുന്ന സുവിശേഷവത്കരണം കത്തോലിക്കാ സഭ എന്നും എതിര്ക്കുന്നു.

രണ്ട് വിധത്തില് ഇവരുടെ പ്രവര്ത്തനങ്ങള് അസഹ്യമാകുന്നു.
ഒന്ന്) മറ്റ് മതങ്ങളേയും ദൈവങ്ങളേയും ഇകഴ്ത്തി സംസാരിക്കുക.
രണ്ട്) അറിവുകുറഞ്ഞവരെ പ്രീണനനയങ്ങള്കൊണ്ട് പ്രലോഭിപ്പിക്കുക.
എതിര്‍ക്കപേടേണ്ട രീതികളാണിവ. ഇത്തരം പ്രവര്ത്തനങ്ങള്‍ അവലംബിക്കുന്നവരാണ് അക്രമിക്കപ്പെടുന്നത് എങ്കില്‍ അവര്‍ എങ്ങനെ സുവിശേഷപ്രവര്ത്തകരാകും? സുവിശേഷത്തിന് നേര് വിപരീതമാണ് അത്തരക്കാര് ചെയ്തുകൂട്ടുന്നത്. (പോസ്റ്റിന്റെ തലക്കെട്ടൊന്ന് മാറ്റിയാല് ലേഖനം സമഗ്രമായി, 'കള്ളസുവിശേഷകര്' വേട്ടയാടപ്പെടുന്നതെന്തുകൊണ്ട്.? ഇങ്ങനെ മാറ്റിയാല്‍ നന്ന്. കാരണം അസഹിഷ്ണുത മൂലം അക്രമിക്കപ്പെടുന്നത്‌ കള്ളസുവിശേഷപ്രവര്‍ത്തകര്‍ മാത്രം) എന്നാല് പ്രശംസാപരമായി നടന്നുവരുന്ന പല പ്രവര്‍ത്തനങ്ങളേയും യാഥാസ്ഥിതിക ഹിന്ദുസംഘടനകള്‍ കായികമായി എതിര്ക്കുന്നു. കേവലം അറിവില്ലായ്മയുടെ പേരിലല്ല ഇതൊന്നും.
"ആരെങ്കിലും മദര് തെരേസയെ പീഡിപ്പിച്ചോ? " അത്രത്തോളം പീഡനങ്ങള്‍, പ്രത്യേകിച്ചു യാഥാസ്ഥിതിക ഹിന്ദുക്കളില്‍ നിന്ന് ഏറ്റുവാങ്ങിയ ഒരു മിഷണറിയും ഭാരതത്തില് ഇല്ല സുഹ്രുത്തേ. അതുകൊണ്ട് കേവലം അസഹിഷ്ണുതയുടെ പേരിലല്ല ആര്.എസ്സ്.എസ്സും സംഘപരിവാറും കൊല്ലാന്‍ വാളോങ്ങുന്നതെന്ന് തിരിചറിയുക. മുസ്ലീമിനെതിരെയും ഒരു പ്രത്യേക പ്രകോപനവും കൂടാതെയാണ് അവര് എതിരിടുന്നത്. അതുകൊണ്ടുതന്നെ മിഷണറിമാരെ വേട്ടയാടുന്നത് അസഹിഷ്ണുതയുടെ പുറത്തിരുന്നാണ് എന്ന വാദം നിരര്‍ത്ഥകമാണ്.

ഇനി എങ്ങനെ കള്ളസുവിശേഷപ്രവര്ത്തകരെ നേരിടാം എന്നാണ് ചിന്തിക്കേണ്ടത്. കായികമായല്ല അവരെ നേരിടാന് നമുക്കായേക്കും. എന്നാല്‍ അത് ഹിംസയാണ്. ആശയപരമായിതന്നെയാണ് അവരെ നേരിടേണ്ടത്. എന്നാല് അത്രത്തോളം നമ്മുടെ ജനത വളര്‍ന്നിട്ടില്ല. മെച്ചപ്പെട്ട വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, നല്ല ജീവിതനിലവാരം, ആരോഗ്യം എന്നിവ ഉറപ്പാക്കുക വഴി ആശയപരമായിതന്നെ ഇത്തരക്കാരെ നമുക്ക് തുരുത്താനാകും. അതിനായി വികസിതഇന്ത്യാ എന്ന സ്വപ്നം പൂവണിയും വരെ നാം കാത്തുനില്ക്കേണ്ടിയിരിക്കുന്നു.

*ഈ കമ്മന്റ് പന്ത്രണ്ടാമതായി ഇടാന്‍ ഉദ്ദേശിച്ചതാണ്‌. ബി. എസ്.ന്‍. എല്‍ പണിമുടക്കിയതുകൊണ്ടു ഇപ്പോള്‍ പോസ്റ്റുന്നു.

സത said...

മനുഷ്യ വിദൂഷകന്‍,

എന്റെ സ്വന്തം ചില അനുഭവങ്ങള്‍ പൊടിപ്പും തൊങ്ങലും ഇല്ലാതെ അവതരിപ്പിക്കട്ടെ..
ഒന്ന്-
ഞാന്‍ പത്തില്‍ പഠിക്കുന്ന കാലത്ത്‌ ഒരു റിട്ടയര്‍ ആയ ക്രിസ്ത്യന്‍ അദ്ധ്യാപകന്‍ സുവിശീഷകന്‍ എന്റെ വീട്ടില്‍ വന്നു എന്നോട്‌ പറഞ്ഞത് "നിങ്ങളുടെ ഈശ്വരന്‍ എന്നത് സത്യത്തില്‍ ഈശ്വരന് നിരക്കാത്തതാണ്.., എത്രയും പെട്ടന്ന് നിങ്ങള്‍ സത്യമായ ഈശ്വര വിശ്വാസി ആകുക.. കൃഷ്ണന്‍ ഒക്കെ എത്ര ഭാര്യമാരെ കൊണ്ട് നടന്നിരുന്നു.. ഇവരൊക്കെ ആണോ ഈശ്വരന്മാര്‍?"
ഞാന്‍ പുള്ളിയോട് സൌമ്യമായി സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്റെ വിശ്വാസങ്ങളെ ക്രൂരമായി ആക്രമിക്കുന്നത് തുടര്‍ന്നു.. ഞാന്‍ പുള്ളിയെ എങ്ങനെ ഞാന്‍ മാറേണ്ടത് എന്ന് പരിഹാസ്യ രൂപേണ ചോദിച്ചപ്പോള്‍, എനിക്ക് കിട്ടിയ മറുപടി.."നിങ്ങള്‍ പഴയ മുഷിഞ്ഞ കുപ്പായം എടുത്തു കളഞ്ഞു നല്ല ഒരു കുപ്പായം അണിയുന്ന പോലെ മതം മാറൂ.. നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥലം ഒണ്ടാകും.."
വീട്ടില്‍ വന്ന ഒരാളെ അധിക്ഷേപിക്കാന്‍ എന്റെ ധര്‍മ്മം അനുവദിക്കാത്തതിനാല്‍ പുള്ളിയോട് ഉടന്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നതായിരിക്കും നല്ലത് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍..
"ഇങ്ങനെ പലരും എന്നെ അധിക്ഷേപിക്കുന്നു.. വീട്ടില്‍ നിന്ന് ഇറക്കി വിടുന്നു.. ഞാന്‍ എന്നാലും സത്യം പ്രചരിപ്പിക്കാന്‍ നടക്കും.." എന്ന സെന്റി കലര്‍ന്ന മറുപടിയുമായി അയാള്‍ വീട് വിട്ടു..
അങ്ങനെ ഒള്ളവര്‍ ഇപ്പോളും മതത്തിന്റെ അന്ധതയില്‍ നടക്കുന്നുണ്ടാവും..

രണ്ട്-
എന്റെ കൂട്ടുകാരുമൊത്ത്‌(ഞാന്‍ ഒഴികെ എല്ലാവരും ക്രിസ്ത്യാനികള്‍), ഒരു വൈകുന്നേരം ഞങ്ങടെ കവലയില്‍ നില്‍ക്കുമ്പോള്‍,അടുത്തുള്ള സ്കൂള്‍ പരിസരത്ത്‌ സുവിശേഷം നടക്കുന്നു..
മൈക്കില്‍ നിന്നും കേട്ടത്‌..(ഒരു ഹിന്ദു ക്രിസ്ത്യാനി ആയതിനെ കുറിച്ച അയാള്‍ തന്നെ..)
"ഞാന്‍ പണ്ട് സിപി (എം) പ്രവര്‍ത്തകനും ഒരു ഹിന്ദുവും ആയിരുന്നു.. പിന്നീട് ഞാന്‍ 'രക്ഷപെട്ടു' ക്രിസ്ത്യാനി ആയി.. ഇപ്പോള്‍ എനിക്ക് പണ്ട് ഒന്ടായിരുന്ന അള്‍സര്‍ മാറി.." ഇങ്ങനെ തുടരുന്ന നീണ്ട ഓണായിരുന്നു അത്..
"എത്ര പുരോഹിതര്‍ ഒണ്ടു നിങ്ങളുടെ സഭയില്‍ അള്‍സര്‍ ഇല്ലാത്തത്" എന്ന എന്റെ ചോദ്യത്തിന് എന്റെ സുഹൃത്തുക്കള്‍ക്ക് ഉത്തരം ഇല്ലാതെ പോയീ..
പിന്നീട് നാട്ടില്‍ കൊറേ സി പി എം കാര്‍ അവനിട്ട് രണ്ട് 'പെട' കൊടുത്തപ്പോള്‍ അവന്‍ ഹിന്ദുവും അല്ലായിരുന്നു.. സി പി എം കാരനും അല്ലാരുന്നു എന്ന വാര്‍ത്ത നാട്ടില്‍ ഒരുമാതിരി എല്ലായിടത്തും പരന്നു..

ഹേ സഹോദരന്മാരെ.. നിങ്ങള്‍ ചെയ്യന്നത് എന്താണ് എന്ന് നിങ്ങള്‍ അറിയുന്നില്ല.. നിങ്ങളോട് ഈശോ പൊറുക്കട്ടെ..... ആമേന്‍..
(എനിക്ക് അങ്ങനെ പ്രാര്‍ത്ഥിക്കാന്‍ ഒരു മടിയും ഇല്ല..കാരണം ഈശോ എന്നത് എന്റെ ഈശ്വരനാണ്... എന്റെ സംസ്കാരത്തില്‍ അല്ലാഹുവും ജീസസും ഒക്കെ ഉള്‍പ്പെട്ടിരിക്കുന്നു..)

സത said...

ക്ഷമിക്കണം ഒരു കഥ കൂടി,

ഒരു ദിവസം (ഏകദേശം 10 വര്‍ഷം മുമ്പ്‌) രാവിലെ 10-12 പേര്‍ വെള്ള വസ്ത്രവും ധരിച്ച് എന്റെ വീട്ടിലോട്ടു വരികയായിരുന്നു... എന്റെ അച്ച്ചന്‍ അവരെ ഓടിച്ചു വിട്ടു.. ദേഷ്യത്തില്‍ നല്ല ചീത്ത പറഞ്ഞു എന്ന് മനസ്സിലാക്കാമല്ലോ.. വീട്ടില്‍ വരുന്നവരോട്‌ മര്യാദക്ക്‌ പെരുമാരെണ്ടേ എന്ന എന്റെ ചോദ്യത്തിന്.. അയല്‍പക്കത്ത്‌ നിന്ന് വന്ന മുസ്ലിം സഹോദരന്മാര്‍ അച്ഛനെ അഭിനന്ദിക്കുന്നതായി കണ്ടു.. എനിക്ക് മറുപടിയും കിട്ടി..

"ചോര കുടിക്കാന്‍ വരുന്ന ചെന്നായിക്കളെ സല്ക്കരിക്കേണ്ട ആവശ്യം ഇല്ലാ.."

കോട്ടയം കുഞ്ഞച്ചൻ‍‍‍‍ said...

ഇതിനോട് ചേർ‍‍ത്ത് വായിക്കേണ്ട വേറൊരു ലേഖനം

ഈ പന്നൻ‍‍മാരൊക്കൊ കാലപുരിയിലേക്ക് അയക്കേണ്ട കാലം കഴിഞ്ഞു. സ്വയം ശവക്കുഴി കുത്തുകയല്ലേ ഈ മിഷണറിമാർ‍‍‍ ചെയ്യുന്നത്, അതും തീവ്രവാദികളുടെ ആസ്ഥാന കേന്ദ്രങ്ങളില്‍‍‍.

സത said...

അനുരൂപ്,
താങ്കളുടെ കാഴ്ചപ്പാട് തികച്ചും സ്വാഗതാര്ഹം തന്നെ.. എങ്കിലും, കത്തോലിക്കാ സഭ , പള്ളികളില് സ്വന്തം സഭാവിശ്വാസികളെ മാത്രമല്ലേ ഉല്ബോധിപ്പിക്കുന്നുള്ളൂ.. അല്ലാതെ സാമൂഹികമായ കാഴ്ചപ്പാടില് അത് ചെയ്തതായി ഞാന് കേട്ടിട്ടില്ലാ.. അല്ലെങ്കില് ശക്തമായ ഭാഷയിലോ രീതിയിലോ ചെയ്തിട്ടില്ലാ..
ഭാവിയില് ഇത്തരം തെറ്റുകള് ഉത്തരവാദപ്പെട്ട സഭകള് തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു..

സാധാരണക്കാര്ക്ക് എല്ലാവരും ക്രിസ്ത്യാനി തന്നെ.. ഏത് സഭ ആണ് മതം മാറ്റാന് വൃത്തികെട്ട മാര്ഗങ്ങള് അവലംബിക്കുന്നു എന്നാരും ചികയാറില്ല.. പ്രത്യേകിച്ച്, കേരളത്തിന് വെളിയില് ഉള്ള നാട്ടുകാര്..
അഹിംസയുടെ മാര്ഗം തന്നെ നല്ലത്..പക്ഷെ അതിനു സമൂഹം മുഴുവന് ഉണരണം..
മാധ്യമങ്ങളും ഒക്കെ സത്യം എഴുതാന് തീരുമാനിക്കണം..
അല്ലാതെ വന്നാല് തീര്ച്ചയായും അക്രമങ്ങള്ക്ക് ഇടയാകും..
ഇവിടെ എന്നെ പോലെ ഉള്ള അനേകം ഹിന്ദുക്കള്ക്ക് ഇവിടുത്തെ രാഷ്ട്രീയ,മാധ്യമ,സാമുദായിക വ്യവസ്ഥിതിയെ ഒട്ടും വിശ്വാസം ഇല്ലാ.. കാരണം അവര് എല്ലാം ആടിനെ പട്ടിയാക്കാന് എപ്പോളും തയ്യാറായി ഇരിക്കുന്നു.. മതേതരത്വം,സഹിഷ്ണുത,വര്ഗീയത,democracy തുടങ്ങിയവയുടെ അര്ഥം എന്താണെന്ന് മസ്സിലാക്കാന് വയ്യാത്ത വിധം മാറ്റപ്പെട്ടിരിക്കുന്നു.. ഇവിടെ ഇത്തരം കാര്യങ്ങള് ചര്ച്ച ചെയ്യാന് ഒരു നിക്ഷ്പക്ഷ വേദി പോലും ഇല്ലാ..
ഇവിടെ മുതല് എടുക്കാന് ഇത്തരം മത പ്രാന്തന്മാരെക്കാള് വൃത്തികെട്ട രാഷ്ട്രീയക്കാര് ഒണ്ടു.. പണ്ട് ഹിന്ദുക്കളും ക്രിസ്ത്യാനികളും ചര്ച്ച ചെയ്തപ്പോള്.. വെരളി പിടിച്ച ചെന്നായകളെ കണ്ടതല്ലേ..

നമ്മുടെ നാട്ടില് ഇനിയും സമൂലമായ മാറ്റങ്ങള് അനിവാര്യമാണ്.. ഇല്ലെങ്ങില് .. ഇനിയും മതത്തിന്റെയും,ജാതിയുടെയും,നിറത്തിന്റെയും,പണത്തിന്റെയും,ആനുകൂല്യങ്ങളുടെയും പേരില്.. ചോരപ്പുഴ ഒഴുകും.. തീര്ച്ച... അത്തരം ദുഖകരമായ വാര്ത്തകള് ഇനിയും നമ്മള് കേള്ക്കാന് ഇരിക്കുന്നു..

മനുഷ്യ വിദൂഷകന്‍ said...

ശിവ ഭഗവാന്റെ പേരുള്ള ശങ്കരന്റെ വെറും ചങ്കര രൂപമേ
ദീപ സ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം അല്ലെ. നന്ന്.

അനുരൂപ്‌,
ഞാന്‍ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ സത പറഞ്ഞു കഴിഞ്ഞു. സഭകള്‍ക്കും ഇടവകയിലുള്ള വിശ്വാസികളോട് എന്നപോലെ സമൂഹത്തോട് ഒരു കടപ്പാട്‌ ഉണ്ട്. കള്ള നാണയങ്ങളെ തിരിച്ചറിയാനും കാട്ടികൊടുക്കാനും ബാധ്യതയും ഉണ്ട്. തുറന്നു പറഞ്ഞാല്‍ സാധാരണ ക്രിസ്തവേതര മനുഷ്യര്‍ക്ക്‌ ഇന്നും പെന്തകൊസ്തും, ക്രിസ്ത്യാനിയും എല്ലാം ഒന്ന് തന്നെ. ക്രിസ്തുവിനെ വിളിക്കുന്നവര്‍ മാത്രം. വെവ്വേറെ സഭകളിലെ പുരോഹിതരെ കണ്ടാല്‍ ഇതു സഭയെന്നു പോലും തിരിച്ചറിയില്ല. പിന്നെ പ്രോട്ടെസ്ടന്റ്റ്‌ വിഭാഗങ്ങളില്‍ ബിഷപ്‌ വരെ ഉണ്ടായ കാലമല്ലേ. പിന്നെന്തു ചെയ്യും.

സത.,
സത പറഞ്ഞതുപോലെ എന്റെയും സ്വകാര്യ അനുഭവങ്ങളില്‍ നിന്നുമാണ് ഇത്തരം കാര്യങ്ങളോട് കൂടുതല്‍ ദേഷ്യം ഉണ്ടായിത്തുടങ്ങിയത്‌. എന്റെ നാട്ടില്‍ ഒരു സ്ത്രീ അല്പം കുഞ്ഞാടുകളോട് അടുപ്പം ഉണ്ടായി അവസാനം ചികിത്സ പോലും ചെയ്യാതെ തന്റെ രോഗം പ്രാര്‍ഥനയില്‍ മാറ്റാന്‍ ശ്രമിച്ചതും നാട്ടുകാര്‍ കൂടി ചികില്സിപ്പിച്ചതും മാത്രമല്ല, ശ്രീ കൃഷ്ണനെ മഹാവിഷ്ണുവിന്റെ ഫാന്‍സിഡ്രസ്സ്‌, എന്ന് പറഞ്ഞതും സ്ത്രീ ലമ്പടനായ ദൈവം എന്നും പറഞ്ഞതും മുതല്‍ ഒന്നുഴികെ എല്ലാ ദൈവങ്ങളെയും നിന്ദിക്കുന്ന ഉപദേശികളെ കണ്ടു മടുത്തു അവസാനം ഇതര ക്രൈസ്തവ സഭകളെയും ഇസ്ലാമിനെയും വരെ നിന്ദിച്ചു സംസാരിച്ചു അവസാനം മോചനം,വിടുതല്‍ , രക്ഷ തുടങ്ങിയ കിട്ടാന്‍ തങ്ങളുടെ കൂടെ കൂടാന്‍ ഉപദേശിച്ച വീണ്ടും വീണ്ടും വീട്ടില്‍ വന്നു അധികം വിദ്യാഭാസമില്ലാത്ത എന്റെ ചില ബന്ധുക്കളെ "മുക്കാന്‍" തുടങ്ങിയപ്പോള്‍ കൈവേക്കേണ്ട ഗതികേടില്‍ വരെ കാര്യങ്ങള്‍ എത്തി.

ഇങ്ങനെ സ്നാനം കൊടുക്കുന്ന കുഞ്ഞാടുകളെ എന്ത് ചെയ്യണം. ആരു വേണമെങ്കിലും ഇതു ദൈവത്തില്‍ വേണമെങ്കിലും വിശ്വസിച്ചോട്ടെ. അതിനു ഇങ്ങനെ വീടുകളുടെ തിണ്ണ തോറും നിരങ്ങി ആളെ കൂട്ടാന്‍ നടക്കണോ.

ഇവിടെ ശ്രീ കോട്ടയം കുഞ്ഞച്ചന്‍ കാണിച്ച പോസ്റ്റില്‍ പറഞ്ഞതുപോലെ (ഇത് ഞാന്‍ നേരത്തെ കണ്ടിരുന്നു) അഫ്ഗാനിസ്ഥാനില്‍ ദാരിദ്രാനാരായണന്‍മാരായ പാവം മനുഷ്യരെ മതം മാറ്റാന്‍ അമേരിക്കന്‍ പിന്തുണയോടെ കാര്യങ്ങള്‍ നടക്കുന്നു.
ഇവന്മാരെ പിന്നെ എന്ത് ചെയ്യണം. ഇന്ന് അഫ്ഗാനിസ്ഥാനില്‍ ആളുകളുടെ പ്രശ്നം മതമാണോ.
അവരുടെ മതം മാറ്റല്‍, ഇത്തരം നിന്ദ്യമായ കാര്യങ്ങള്‍ ഇപ്പോള്‍ ഇറാക്കിലും നടക്കുന്നു.
ഇങ്ങനെ ലോകം മഴുവന്‍ കുഞ്ഞാടുകളെ സൃഷ്ടിക്കാന്‍ യേശു പറഞ്ഞോ.
യേശുവിനെ കിലോ കണക്കിന് വിലപറഞ്ഞു വില്‍ക്കുന്ന ഈ മനുഷ്യ പിശാചുകളെ കണ്ടു തൊഴാന്‍ മാത്രം ഭാരതത്തില്‍ ഹിന്ദു അധപതിച്ചില്ല.

ഹിന്ദുവോളം സഹനതയുള്ളവര്‍ ആരും കാണില്ല. അതിന്റെ അര്‍ഥം ഹിന്ദുക്കള്‍ ഭീരു ആണെന്നല്ല.
ഹിന്ദു ആണെന്ന് അഭിമാനിക്കുന്ന ഒരാള്‍ക്ക്‌, കുറവുകള്‍ ഉണ്ടെന്നു സമ്മതിച്ചു കൊണ്ട് തന്നെ അതിന്റെ നന്മയ്ക്ക് വളര്‍ച്ചയ്ക്ക് തന്നാല്‍ ആവും വിധം സംഭാവനകള്‍ നല്‍കാന്‍ ആവുന്നുണ്ടെന്നു വിശ്വസിക്കുന്ന ഒരാളെന്ന നിലയ്ക്ക് അതിന്റെ അഖണ്ഡതയും മത സൌഹാര്‍ദ്ധവും നിലനിര്‍ത്താന്‍ എന്തിനും തയ്യാറായ ഒരു ഹിന്ദു എന്നാ നിലയ്ക്ക് ഇത്തരം മതം മാറ്റലുകള്‍ ചെറുക്കാന്‍ ഞാന്‍ എന്നും ഒരുക്കമാണ്.

അടുത്തിടെ ഒരു പെന്തകൊസ്തുകാരന്‍ പറഞ്ഞ കാര്യം ഇവിടെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
"അങ്ങനെ ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രമായ നേപ്പാളിലും ഞങ്ങള്‍ കുഞ്ഞാടുകളെ സൃഷ്ടിച്ചു. പിന്നെയാണോ ഭാരതത്തില്‍. കാല്‍ നൂറ്റാണ്ടിനു ശേഷം ഭാരതത്തില്‍ കുരിശു വരയ്ക്കാത്ത ഒരുത്തനും കാണില്ല"
ഇത്തരം മനോഭാവം വെച്ച് കൊണ്ടിരിക്കുന്ന ഒരു ദുഷ്ടനെ കണ്ടു പൂജിച്ചു അവനെ ആസനം താങ്ങുന്ന ഒരുത്തനായി അവന്‍ തരുന്ന എച്ചില്‍ തിന്നുന്ന ഒരു നായായി ജീവിക്കുന്നതില്‍ ഭേദം മരണമാണ്.

സത said...

ഒരാളുടെ സ്വഭാവം അയാളുടെ ചിന്തയുടെ ഫ്രീക്വന്‍സിയും മനസ്സിന്റെ വിശാലതയും തമ്മില്‍ താഴെ പറയും വിധം ബന്ധപ്പെട്ടിരിക്കുന്നു..

തീവ്രവാദി - ചിന്തയുടെ ഫ്രീക്വന്‍സി കൂടുതല്‍, മനസ്സിന്റെ വിശാലത ഏറ്റവും കുറവ്‌..
സാത്വികന്‍ - ചിന്തയുടെ ഫ്രീക്വന്‍സി കൂടുതല്‍, മനസ്സിന്റെ വിശാലത കൂടുതല്‍..
പിശുക്കന്‍/അധമന്‍- ചിന്തയുടെ ഫ്രീക്വന്‍സി കുറവ് , മനസ്സിന്റെ വിശാലത കുറവ്...
ശുദ്ധന്‍- ചിന്തയുടെ ഫ്രീക്വന്‍സി കുറവ്, മനസ്സിന്റെ വിശാലത കൂടുതല്‍..

ഇനി ഇത് ഒരു ഗ്രാഫ് ആയി മാറ്റിയാല്‍, നിങ്ങള്‍ ഓരോരുത്തരെയും, ഈ ഗ്രാഫിന്റെ പല ഇടങ്ങളിലും കാണാം..

ഈ തിയറി ഏതെങ്ങിലും ബുജി, നേരത്തെ കണ്ടുപിടിച്ചു, അമേരിക്കയുടെ patent നേടി ക്കഴിഞ്ഞിരുന്നാല്‍ ഇത്‌ അയാളുടെ ആയിരുന്നു എന്ന് തിരുത്താന്‍ ഒരു മടിയും ഇല്ലാ..

ഇതില്‍ ഏതില്‍ നമ്മുടെ 'മത സുവിശേഷക്കാരെ' പെടുത്താം??

ചാര്‍വാകന്‍ said...

വിദൂഷകനായ താങ്കള്‍ തെറ്റിധരിക്കുകയും ,തെറ്റിധരിപ്പിക്കുകയും ചെയ്തഒരു
വിഷയമാണ്-മതപരിവര്‍ത്തനം .1911-വരെ ഇതൊരു പ്രശ്നമായി,
ആരും കരുതിയിരുന്നില്ല.1911-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച,
സെന്‍സസ്സ് റിപ്പോര്‍ട്ടില്‍ ഹിന്ദുക്കള്‍ ഇന്‍ഡ്യയില്‍ ന്യൂനപക്ഷമാണ്
കാരണം ​,മഹാഭൂരിപക്ഷം ഹിന്ദുവേലികട്ടിനുപുറത്തായിരുന്നു.
വിശ്വാസ-ആചാരങ്ങളാല്‍ സാമൂഹ്യമായികൂട്ടികെട്ടപ്പെട്ട ജനതെയാണ്,
മതസമൂഹമെന്നു വിളിക്കേണ്ടത്.താങ്കള്‍ പറയുന്നഹിന്ദുസമൂഹം എന്നെങ്കിലും
അങ്ങനെയായിരുന്നുവോ..?
സ്വാതന്ത്ര്യ സമരഘട്ടത്തില്‍ ഇന്‍ഡ്യന്‍ നേത്ര്വത്വം തിരിച്ചറിഞ്ഞോരു
വസ്തുത,സാമൂഹ്യമായി വേര്‍പിരിഞ്ഞ ജനതക്ക് ഒരുകൊടിക്കീഴില്‍
സമരം ചെയ്യുക അസാദ്ധ്യമാണ്.
ദേശീയ പ്രസ്ഥാനം (നാഷണല്‍-കോണ്ഗ്രസ്സ്)സം ഘടാപരമായി മുന്നോട്ടു
വെച്ചപ്പോള്‍,കപടമായ,ദേശീയത(തീവ്ര)ഉന്നയിച്ച ബ്രാമ്ഹണപ്രത്യശാസ്ത്രം
പറഞ്ഞ വാദങ്ങളൊക്കെയാണ്,സം ഘപരിവാര ഭാഷയില്‍,ഭീഷണിയുടെ
സ്വരത്തില്‍ പരഞ്ഞുവെക്കുന്നത്.(സത)
ഒരിക്കലും ഹിന്ദുസമൂഹത്തില്‍ ഇല്ലാതിരുന്നൊരു ജനത ഒരുപ്രത്യേകമതം
സ്വീകരിക്കുന്നതിനെ മതപരിവര്‍ത്തനമെന്നുവിളിക്കാമോ?
അഞ്ചാം നൂറ്റാണ്ടുമുതല്‍ തുടങ്ങിയ ഈ പ്രതിഭാസം ഇന്നും തുടരുന്നതില്‍
സം ഘത്തിനുവേവലാതിയുണ്ടാകും .(കഞ്ഞികുടിയുടെ പ്രശ്നമായി ചുരുക്കരുത്,മറിച്ചൊരു മനുഷ്യാന്തസ്സിന്റെപ്രശ്നമാണ്-)
ഇതര മതങ്ങളും ഇന്‍ഡ്യന്‍ സാഹചര്യങ്ങളിലേക്ക് മാറിയതിനാല്‍
ജാതി അവിടേയും സജീവമാണ്.
അധികാര-രാഷ്ട്രീയവുമായിബെന്ദ്ധപെടാതൊരു മതവും ഇന്നോളം നിലനിന്നിട്ടില്ല.ആധുനികകമ്പോള യുക്തി മനസ്സിലാകുമ്പോഴേ..കൂടുതല്‍ ചര്‍ച്ചയ്ക്കുപ്രസക്തിയുള്ളൂ.

സത said...

~~ഒരിക്കലും ഹിന്ദുസമൂഹത്തില്‍ ഇല്ലാതിരുന്നൊരു ജനത ഒരുപ്രത്യേകമതം
സ്വീകരിക്കുന്നതിനെ മതപരിവര്‍ത്തനമെന്നുവിളിക്കാമോ?~~
ഹിന്ദു എന്നാല്‍ താകളുടെ ചിന്തയില്‍ എന്താണ്? അത് തിരുത്ത്‌.. തെറ്റായ നിര്‍വചനം കൊണ്ട് ആട് പട്ടിയാകും.. അതിനു ശേഷം മത പരിവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ വരൂ..

~~അഞ്ചാം നൂറ്റാണ്ടുമുതല്‍ തുടങ്ങിയ ഈ പ്രതിഭാസം ഇന്നും തുടരുന്നതില്‍
സം ഘത്തിനുവേവലാതിയുണ്ടാകും ~~
സത്യം പറയുമ്പോള്‍, നാട്ടിലെ സമാധാനം തകര്‍ക്കുന്നവര്‍ക്കെതെരെ വിരല്‍ ചൂണ്ടുമ്പോള്‍ അത് വേവലാതി ആകുന്നതെങ്ങനെ?

~~(കഞ്ഞികുടിയുടെ പ്രശ്നമായി ചുരുക്കരുത്,മറിച്ചൊരു മനുഷ്യാന്തസ്സിന്റെപ്രശ്നമാണ്-)~~
സൂപ്പര്‍.. അപ്പോള്‍ ഇവിടുത്തെ ഗിരി വര്‍ഗങ്ങള്‍ക്ക്‌ 'അന്തസ്സ്' ഹിന്ദു ആയി തുടരുന്നവര്‍ക്ക്‌ ഇപ്പോളും ഇല്ലേ? ഈ യുഗത്തിലും ഇങ്ങനെ ഒക്കെ പറയാന്‍ ബുജികള്‍ ഒണ്ടല്ലോ?? പാവം ജനങ്ങളെ ഇപ്പോളും നിങ്ങള്‍ സമൂഹത്തില്‍ ഇകഴ്ത്തി നിര്‍ത്തുക ആണല്ലോ.. കഷ്ട്ടം..

~~ഇതര മതങ്ങളും ഇന്‍ഡ്യന്‍ സാഹചര്യങ്ങളിലേക്ക് മാറിയതിനാല്‍
ജാതി അവിടേയും സജീവമാണ്.~~
ഹൈന്ദവ സംഖടനകള്‍ ഇത്തരം ജാതികള്‍ തുടച്ചു നീക്കാന്‍ ശ്രമിക്കുന്നു.. ബുജികള്‍ ഇപ്പോളും അവരെ കുത്തി നോവിക്കുന്നു... എന്നിട്ട് ഹൈന്ദവ സംഖടനകള്‍ക്ക് ഒരു ആട്ടും കൂടി.. ത്ഭൂ.. കൊള്ളാം..

~~അധികാര-രാഷ്ട്രീയവുമായിബെന്ദ്ധപെടാതൊരു മതവും ഇന്നോളം നിലനിന്നിട്ടില്ല.~~
അതിനു ഉത്തമ ഉദാഹരണം അല്ലെ ഇവിടുത്തെ നിയമങ്ങള്‍ പോലും വെട്ടിച്ചുള്ള മതം മാറ്റങ്ങള്‍??
വോട്ട് ബാങ്ക് മതേതര സിസ്റ്റം??

~~ആധുനികകമ്പോള യുക്തി മനസ്സിലാകുമ്പോഴേ..കൂടുതല്‍ ചര്‍ച്ചയ്ക്കുപ്രസക്തിയുള്ളൂ.~~
തീര്‍ച്ചയായും.. പക്ഷെ താങ്കള്‍ തന്നെ ആ യുക്തി മനസ്സിലാക്കാത്തത്‌ എന്തിയെ? ആരാണ് ആ കമ്പോളം കണ്ട്രോള്‍ ചെയ്യുന്നത്?? ഉത്തരം പിടി കിട്ടാന്‍ ദിവസവും മിനിമം വിദ്യാഭ്യാസം മതി.. പക്ഷെ തുറന്ന ഒരു കണ്ണ് കൂടി വേണം..

മനുഷ്യ വിദൂഷകന്‍ said...

എന്റെ ജോലി ആയാസരഹിതമാക്കുന്ന സതയ്ക്ക് നന്ദി പറഞ്ഞു കൊണ്ടുതന്നെ ചാര്‍വാകന് മറുപടി പറയട്ടെ.

ബ്രിട്ടിഷ്‌ സര്‍ക്കാര്‍ ഇല്‍ നടത്തിയ സെന്‍സസിന്റെ കണക്കു വെച്ച് വേണോ ഭാരതത്തില്‍ ഹിന്ദുക്കള്‍ ഉണ്ടായിരുന്നോ അതോ ഹിന്ദു ന്യൂനപക്ഷമായിരുന്നോ എന്ന് തീരുമാനിക്കാന്‍. ഇന്ത്യഭരിച്ചിരുന്ന നാട്ടുരാജാക്കന്മാരുടെ കാലത്ത് ഇന്ത്യയില്‍ ക്രൈസ്തവ മതമോ ഇസ്ലാം മതമോ ഭൂരിപക്ഷമായിരുന്നോ? ബുദ്ധമതവും ജൈനമതവും ഒരിക്കലെങ്കിലും ഭാരതത്തില്‍ ഭൂരിപക്ഷം നേടിയിരുന്നോ.

സൌരാഷ്ട്രീയ, പാര്‍സി, സിഖ് മതങ്ങള്‍ ഇന്ത്യയില്‍ ന്യൂന പക്ഷങ്ങള്‍ ആയിരുന്നെങ്കില്‍ അന്നത്തെ ഭൂരിപക്ഷ മതങ്ങള്‍ ഏതായിരുന്നെന്നു പറഞ്ഞു തരാമോ?

ഭാരതത്തില്‍ ജാതി സമ്പ്രദായത്തില്‍ ഭിന്നതകളും അവര്‍ണരും സവര്‍ണരും ഉണ്ടായിരുന്നെങ്കിലും അവരെല്ലാം ഹിന്ദുക്കള്‍ അല്ലെങ്കില്‍ ഇന്ന് നിങ്ങള്‍ വിളിക്കുന്ന സനാതന ധര്‍മ്മത്തിന്റെ ഭാഗം ആയിരുന്നവര്‍ തന്നെ ആയിരുന്നു. പിന്നെ എവിടുന്നു വന്നു സുഹൃത്തെ ഈ ഹിന്ദുന്യൂന പക്ഷം.

ഭാരതത്തില്‍ ഹിന്ദുക്കള്‍ ഒരിക്കലും ന്യൂനപക്ഷം ആയിരുന്നില്ല.ഇപ്പോഴും അല്ല. അത്തരം ഒരു അവസ്ഥ ഉണ്ടാവാതിരിക്കാനാണ് ഹിന്ദുക്കള്‍ പ്രവര്‍ത്തിക്കുന്നത്.

താങ്കള്‍ക്കു മറ്റൊരു രസകരമായ കാര്യവും പറഞ്ഞുതരാം. ഇസ്ലാം മതം ഏറ്റവും കൂടുതല്‍ പ്രചരിച്ചതും മുഗളന്മാരുടെ കാലത്തല്ല. തുടങ്ങിയത് എന്നാ അര്‍ത്ഥത്തിലോ വളര്‍ന്നത്‌ എന്നാ അര്‍ത്ഥത്തിലോ അല്ല ഞാന്‍ പറഞ്ഞത്. ഒരു വന്‍സമൂഹമായി മാറിയത് എന്നാ രീതിയില്‍ ബ്രിട്ടീഷ്‌ ഭരണ കാലത്ത് തന്നെ ആണ്.

ഇന്ന് സ്വതന്ത്ര രാഷ്ട്രമായ ഭാരതത്തില്‍ ഇത്തരം മതം മാറ്റലുകള്‍ നടക്കുമ്പോള്‍ ബ്രിട്ടീഷ്‌ കാര്‍ ഭരിച്ചപ്പോള്‍ എന്ത് ചെയ്തിരിക്കുമെന്നു കരുതിയാല്‍ മതി. പക്ഷെ പിന്നീട് നടന്ന മാസ്‌ ബ്രെയിന്‍ വാഷിംഗ് പദ്ധതികളില്‍ എത്രയോ പേര്‍ കുടുങ്ങി എന്നതാണ് ചരിത്രം.

ഇന്ന് സംഘ പരിവാര്‍ , ആര്‍ എസ്.എസിനെ തെറിവിളിക്കുന്നവര്‍ മറക്കുന്ന ചിലതുണ്ട്.
പാകിസ്ഥാനില്‍ ഇന്നും ഭാരത-പാകിസ്താന്‍ വിഭജന കാലത്ത് ചെന്നവരെ പൂര്‍ണ്ണമായും അംഗീകരിച്ചിട്ടില്ല. ഇന്നും ദളിതന്‍ ക്രിസ്ത്യാനിയായാല്‍ അവന്‍ പുതു ക്രിസ്ത്യാനിയോ ദളിത്‌ ക്രിസ്ത്യാനിയോ ആയിരിക്കും. സ്വന്തം മണ്ണില്‍ സ്വന്തം അസ്ഥിതത്തിനു മുറവിളി കൂട്ടുന്നവര്‍, സ്വന്തം പൂര്‍വികന്‍മാര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ വേറെ ആരുണ്ട്‌.

അതോ സ്വന്തം പൈതൃകത്തില്‍ അഭിമാനിക്കുന്നതും തെറ്റാണോ? കറുത്ത അപ്പനെ മാറ്റി വെളുത്ത സായിപ്പിനെ അപ്പന്‍ ആയി കാണാന്‍ കഴിയാത്ത ഹിന്ദുക്കളും ഇവിടെ ധാരാളം ഉണ്ട് സുഹൃത്തെ.

നാളെ എല്ലാവരെയും കുരിശ്‌ വരപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവന്റെ മുമ്പില്‍ അന്തസ്സായി സ്വന്തം മതത്തെ സംരക്ഷിക്കുന്നവനെ ഫാസിസ്റ്റ്‌ ആയും തീവ്രവാദി ആയും ചിത്രീകരിക്കാന്‍ മുമ്പില്‍ നില്‍ക്കുന്നത് മറ്റാരുമല്ല. ഇവിടുത്തെ ചില ഹിന്ദുക്കള്‍ മാത്രം. കാരണം എന്തെന്ന് അറിയാമോ. അത്രകണ്ട് അവരുടെ മനം മാറ്റാന്‍ വിദേശികള്‍ക്ക് കഴിഞ്ഞിരിക്കുന്നു.
ഇവിടെ ആധുനിക കമ്പോള യുക്തികനുസരിച്ചല്ല സ്വന്തം മനസ്സിലും സംസ്കാരത്തിനും അന്തസ്സിനും പൈതൃകത്തിനും അനുസരിച്ച് വേണം പ്രവര്‍ത്തിക്കാന്‍. കാരണം മതം കമ്പോളത്തില്‍ വിലപറഞ്ഞു വില്‍ക്കേണ്ട സംഗതിയല്ല.

മനുഷ്യ വിദൂഷകന്‍ said...

നമ്മുടെ കൊച്ചുകേരളത്തില്‍ അഞ്ഞൂറ് കോടിയ്ക്ക് മേല്‍ ഒരു വര്‍ഷം വിദേശത്തു നിന്നുവരുന്ന പണം എന്തിനെന്ന് ചാര്‍വാകന്‍ അറിയുന്നുണ്ടോ. ഇവിടെ പാലം പണിയാണോ, റോഡ്‌ പണിയാണോ തൊഴില്‍ നേടിത്തരാന്‍ ആണോ . അതോ ഇവിടെ മതം മാറ്റാനോ.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാര്യം.
ഇവിടെ അമൃതാനന്ദമയിയെ കുറിച്ച് കേട്ടിട്ടുണ്ടോ. അവര്‍ എത്ര പേരെ മതം മാറ്റി. പറയാമോ.
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും മതം മാറ്റലുകളും നടക്കുമ്പോള്‍ സ്വന്തം മതത്തില്‍ അഭിമാനമുള്ളവര്‍ പ്രവര്‍ത്തിക്കുന്നതും പ്രതികരിക്കുന്നതും സ്വാഭാവികം.

ചാര്‍വാകന്‍ said...

1,സമൂഹ്യശാസ്ത്രം പഠിക്കുന്നവര്‍ മിനിമം ചരിത്രബോധമുള്ളവരാവണം ​.
ഇന്നീകാണുന്ന മതങ്ങള്‍(ന്യൂനപക്ഷ)ഒഴികെയുള്ള,പ്രാക്രിത/ഗോത്ര
ജനസമൂഹങ്ങളേയെല്ലാം ഹിന്ദുമതത്തിന്റെ അക്കൌണ്ടില്‍വരവുവെച്ചുകൊണ്ടാണ്
ഭൂരുപക്ഷമതമെന്ന് അഹങ്കരിക്കുന്നത്.
അത്തരം അഹങ്കാരമില്ലാതിരുന്നൊരു കാലവും ,ഈ സനാതനികള്‍ക്കുണ്ടായിരുന്നു.ഇരുപതാം നൂറ്റാണ്ടീന്റെആദ്യപകുതി കേരളം
എങ്ങനെ ചലിച്ചു എന്നുപഠിച്ചാല്‍മതി.
1935-ല്‍ കോഴന്ചേരിയില്‍വെച്ച് ,എസ്.എന്‍.ഡി.പീയുടെ നേത്രുത്വത്തില്‍.
ഈഴവര്‍ ക്രിസ്തുമതം സ്വീകരിക്കാന്‍തീരുമാനിച്ചത് എന്തിനായിരുവെന്ന്,
അന്വേക്ഷിക്കണം .(സി.കേശവന്‍,സി.വി.കുഞുരാമന്‍,പുസ്തകങ്ങള്‍,രേഖകള്‍
എന്നിവവായിച്ചലും മതി.ശീലമുണ്ടങ്കില്‍മാത്രം )
നായടിയെ മുതല്‍ നമ്പൂരിയെ വരെ ഹിന്ദുചരടില്‍ കോര്‍ക്കാന്‍
വെള്ളാപ്പള്ളീ അവതാരമെടുത്തിരുന്നില്ല.
ആദിവാസികളെയോ ദളിതുകളേയൊ മതം മാറ്റിസ്വര്‍ഗ്ഗത്തിലോട്ടു കെട്ടിയെടുക്കുമ്പോ നിങ്ങളെന്തിനാണൂഹേ ....കലിക്കുന്നത്.
അപ്പൊ,പ്രശ്നം വീതം വെപ്പിന്റേതാണ്.

ചാര്‍വാകന്‍ said...

കമ്പോളയുക്തിയെന്നോക്കെ പറയുമ്പോ,വിദേശത്തുനിന്നുള്ളവരവ്.
അമ്രുതാന്ദമയി,പാലം ​പണിഎന്നൊക്കെതട്ടുമ്പോ..ആര്‍ക്കൊക്കെ
വിദേശസഹായം കിട്ടുന്നു,എന്ന് വിശദമായകണക്കുണ്ട്.
ഫാസിസ്റ്റുകളൂമായി,അക്കാദ്മിക് ചര്‍ച്ചക്കുതുനിഞ്ഞ
എന്റെ പിഴ..വലിയപിഴ.പിന്‍മാറുന്നു.

സത said...

മനുഷ്യ വിദൂഷകന്‍ , ഞാന്‍ ആദ്യമേ മറുപടി പറയുന്നതില്‍ താങ്കള്‍ക്ക് ഇഷ്ട്ടക്കുറവു ഇല്ല എന്ന് വിശ്വസിച്ചു കൊണ്ട്,
ചാര്‍വാകന്‍ ,
താങ്കള്‍ ഏതു വിഭാഗത്തില്‍ പെടും എന്ന് എനിക്ക് അറിയില്ല, താങ്കള്‍ എന്തായാലും പുരോഗമന ചിന്താ ഗതിക്കാരന്‍ ആണെന്ന് സംകല്‍പ്പിക്കട്ടെ?? താങ്കള്‍ ഉദ്ദേശിച്ച 'ഫാസിസ്റ്റ്‌' ഞാനും എന്ന് സംകല്‍പ്പിക്കുന്നു..

'ഫാസിസ്റ്റ്‌ ' ആയ ഞാന്‍ ഹിന്ദു എന്നാല്‍ ഈ രാജ്യത്ത്‌ ഉള്ള ഒരു സംസ്ക്കാരമായും അഗ്നിയെയും,പ്രകൃതിയെയും,പാമ്പിനെയും ഒക്കെ ഈശ്വരനായും കണ്ടിട്ടുള്ള ഒരു വിഭാഗം. അതില്‍ ബ്രാഹ്മണന്‍ മാരും, നായന്മാരും കൂടാതെ ഈഴവരും ആദിവാസികളും മറ്റു പല വര്‍ഗം ഒക്കെ ഉണ്ടായിരുന്നു.. അവര്‍ ഈ മണ്ണിന്റെ മക്കള്‍ ആയിരുന്നു.. അവരെ പൊതുവില്‍- ഹിന്ദു എന്ന് വിളിച്ചിരുന്നു..വിളിക്കുന്നു..ഹിന്ദു എന്നത് ഒരു ദൈവ ആരാധനയുടെയോ ഒരു കൂട്ടം ദൈവ ആരാധനയുടെയോ കൂട്ടം ആണ് എന്നിരുന്നാല്‍ എങ്ങനെ ഹിന്ദുക്കളില്‍ ജാതി-തൊടല്‍-തീണ്ടല്‍ എന്നിവ ഒണ്ടായിരുന്നു എന്ന് ആരോപിക്കപ്പെടുന്നു?? അതോ അങ്ങനെ ഇല്ലേ?? ജാതിയും വര്‍ണ്ണ വ്യസ്ഥിതിയും ഒക്കെ ആതാതു കാലങ്ങളില്‍ ഒന്ടായിരുന്ന ജീവിത,ജോലി,പാരമ്പര്യ വ്യവസ്ഥകള്‍ മൂലം ഒന്ടായിരുന്ന ഒന്നാണ്.. ഹിന്ദു ഒരു മതം എന്നതല്ല ഒരു സംസ്കാരം ആണ്.. അത് സിന്ധു നദിയുടെ പേരില്‍ നിന്നും രൂപപ്പെട്ടതാണെന്നും..

ജാതി വ്യവസ്ഥയും , തൊട്ടു-തീണ്ടല്‍ വ്യസ്തയും ഒക്കെ ഒന്ടായിരുന്ന കാലം കഴിഞ്ഞപ്പോള്‍ അവരും സമൂഹത്തില്‍ ഉയര്‍ന്നു വന്നു..വന്നു കൊണ്ടിരിക്കുന്നു.. അന്ന് ഒന്ടായിരുന്ന വ്യവസ്ഥ പൊളിചെഴുതാനും മനുഷ്യരെ വര്‍ണ്ണം,ജോലി,പാരമ്പര്യം,ജാതി,വര്‍ഗം തുടെങ്ങിയ വ്യതാസങ്ങള്‍ അവഗണിച്ച് സമത്വം എന്നതില്‍ കൊണ്ട് വരുവാന്‍ ശ്രമിക്കുന്നു.. ഹിന്ദു എന്നാ കുടക്കീഴില്‍ ഒരുമിപ്പിക്കുംബോളും അവരവരുടെ ആരാധന-ജീവിത ശൈലികള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കുന്നു..അവഹേലിക്കാതെ അതില്‍ അഭിമാനിക്കാന്‍ പ്രേരിപ്പിക്കുന്നു..

'പുരോഗമന ചിന്താ ഗതിക്കാരന്‍ ' ആയ താങ്കള്‍ , ഹിന്ദു എന്നാല്‍ പണ്ട് ഉണ്ടായിരുന്ന സവര്‍ണര്‍, അവരുടെ അമ്പലങ്ങളില്‍ പോകാന്‍ അനുമതി ഉണ്ടായിരുന്ന മറ്റു ചിലര്‍ , ഇവര്‍ ചേരുന്ന ഒരു ഗ്രൂപ്പ്‌-
സവര്‍ണര്‍ അകറ്റി നിര്‍ത്തിയിരുന്നവരും, മറ്റു വര്‍ഗംങളും മതമില്ലാതിരുന്നവര്‍..
'അഭിമാനം' ഇല്ലാതെ ചിലര്‍ ഇപ്പോളും അതില്‍ തുടരുന്നു.. അല്ലെങ്കില്‍ 'അഭിമാനത്തിനും','സ്വാത്തന്ത്ര്യത്തിനും' വേണ്ടി അവരില്‍ ചിലര്‍ മതം മാറുന്നു..
ഹിന്ദു സവര്‍ണ്ണ ഫാസിസ്റ്റ്‌ ആയ എന്നെപോലെ ഉള്ളവര്‍ 'അപകടം' മണത്തു (അതായത്‌ ആള്‍ബലം കുറയുമ്പോള്‍ ഉള്ള വേവലാതി) എതിര്‍ക്കുന്നു..

ഇവിടെ, അപ്പോള്‍ ഹിന്ദുക്കളെ അപമാനിക്കലും ഇല്ല, മതം ഇല്ലാത്ത ചിലരെ മതത്തില്‍ ഉള്‍ പെടുത്തുന്ന കൃഷ്ത്യാനികള്‍ തെറ്റുകാരും അല്ല...മറിച്ച് അവര്‍ ഒരു നല്ല കാര്യം ചെയ്യുന്നു..അഭിമാനം ഇല്ലാതിരിക്കുന്ന ചിലര്‍ക്ക്‌ അതിനു അവസരം ഒന്ടാക്കുന്നു.. ഹിന്ദു എന്ന പേരില്‍ ഫാസിസ്റ്റ്‌ ശക്തികള്‍ പറ്റുന്നവരെ ഒക്കെ ഹിന്ദു ആക്കി,മറ്റുള്ളവരെ ഇല്ലാഇമ്മ ചെയ്യാന്‍ ഗൂഡാലോചന നടത്തുന്നു..

താങ്കളുടെ വിവരണം ഇതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു‌.. തെറ്റ് ഒന്ടെങ്കില്‍ തിരുത്തും എന്ന് കരുതട്ടെ..
ഇതിലെ 'ഫാസിസ്റ്റ്‌' ചിന്തകനായ എന്നെയും 'പുരോഗമന ചിന്താ ഗതിക്കാരന്‍ ' ആയ താങ്കളെയും മനുഷ്യ സ്നേഹികളും ഇന്ത്യയില്‍ ഉള്ള ആരും വിലയിരുത്തട്ടെ...

വിപ്ലവാഭിവാദ്യങ്ങള്‍..

ഭൂലോകം said...

ചാര്‍വാകന്‍ said...
"കമ്പോളയുക്തിയെന്നോക്കെ പറയുമ്പോ,വിദേശത്തുനിന്നുള്ളവരവ്.
അമ്രുതാന്ദമയി,പാലം ​പണിഎന്നൊക്കെതട്ടുമ്പോ..ആര്‍ക്കൊക്കെ
വിദേശസഹായം കിട്ടുന്നു,എന്ന് വിശദമായകണക്കുണ്ട്.
ഫാസിസ്റ്റുകളൂമായി,അക്കാദ്മിക് ചര്‍ച്ചക്കുതുനിഞ്ഞ
എന്റെ പിഴ..വലിയപിഴ.പിന്‍മാറുന്നു."

ഹഹഹ... മനുഷ്യ വിദൂഷകന്‍, സത തുടങ്ങിയ ഫാസിസ്റ്റുകള്‍ക്കൊന്നും അക്കാദമിക് ചര്‍ച്ചകള്‍ അറിയില്ല. മിനിമം സന്ദേശം എന്ന സിനിമയെനിങ്കിലും കണ്ട് അതിലെ തിരഞ്ഞെടുപ്പില്‍ തോറ്റതിനു കാരണം ചോദിച്ച് പ്രവര്‍ത്തകനോട്‌ സഖാവു പറയുന്ന മറുപടി “പ്രധിലോമ ശക്തികളും സാമ്രജ്യവാദികളും തമിലുള്ള അന്തര്‍ധാര സജീവമായിരുന്നു“ എന്നോ മറ്റൊ തുടങ്ങുന്ന ഒരു വാചകം ഉണ്ട്.
ആ രീതിയില്‍ “ആഗോള കമ്പോള കുത്തകകളും ഹിന്ദു സംഘപരിവ്വാര്‍ ഫാസിസ്റ്റുകളും തമ്മിലുള്ള അന്തര്‍ധാര സജീവമായതിനാലാണ് മതം മാറ്റം എന്ന കമ്പോള ഹിഡണ്‍ അജണ്ട നടക്കുന്നത്” എന്നൊ മറ്റോ ഒക്കെ വേണ്ടേ എഴുതാന്‍.


ഇടതു മതേതര പുരോഗന ന്യൂനപക്ഷ ചര്‍വാകന്‍ സഖാവിന്റെ തനി ഫാസിസ്റ്റു രീതി പുറത്തു വരാന്‍ 3 കമന്റുകളെ വേണ്ടി വന്നുള്ളൂ.

മനുഷ്യ വിദൂഷകന്‍ said...

അതെ സതയും വിദൂഷകനും ഇപ്പോള്‍ ബൂലോകവും "ഫാസിസ്റ്റ്‌".

ആട്ടെ ഈ ഫാസിസ്റ്റ്‌ എന്നാ വാക്ക് പറഞ്ഞപ്പോള്‍ മറക്കുന്ന ഒന്നുണ്ട്. വംശീയ ശുദ്ധീകരണം. സ്വന്തം വംശത്തെ ശുദ്ധീകരിക്കുന്നത് തെറ്റാണോ.എങ്കില്‍ വംശീയ നശീകരണം നടത്തുന്നവരെ ഇതു പേരില്‍ വിളിക്കണം.

സ്വന്തം നാട്ടിലെ അസംഘടിത അസന്തുഷ്ട ജന വിഭാഗങ്ങളെ കണ്ടെത്തി അവരെ നക്സലുകള്‍ ആക്കിയവര്‍ ചെയ്ത അതെപണിയുടെ മധാധിഷ്ടിത പരിപാടിയാണ് മിഷനറിമാര്‍ ചെയ്യുന്നത്. അന്നത് സഖാക്കന്മാര്‍ ചെയ്തപ്പോള്‍ നന്നെങ്കില്‍ ഇന്ന് മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ നന്നെന്നു തോന്നു. ഗോത്രക്കരെയും അവര്‍ണ്ണരെയും കുരിശ്‌ വരപ്പിച്ചാല്‍ അവര്‍ സമൂഹത്തില്‍ ഉന്നതരെന്നു കരുതാമോ. വിദ്യാഭാസവും സാമ്പത്തികവുമായി അവരെ വളര്‍ത്തി സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തിച്ചാല്‍ കഴിയുന്ന കാര്യത്തിനും മതം മാറ്റം നിര്‍ബന്ധം ആണോ. ഇന്ന് സാമൂഹ്യ സ്ഥിതികള്‍ മാറി മാറി വരുകയാണ്. ജാതികള്‍ തമ്മിലുള്ള അകലം കുറയുകയാണ്. പക്ഷെ മത പരിവര്‍ത്തനങ്ങള്‍ അത്തരം അകലം കൂട്ടാനെ ഉതകൂ.

ഒരാള്‍ ഹിന്ദുവിന് വേണ്ടി വാദിച്ചാലോ പ്രവര്‍ത്തിച്ചാലോ ഫാസിസ്റ്റ്‌ ആവും. കൊള്ളാം. മറ്റൊരു രാജ്യത്ത്‌ പ്രലോഭിപ്പിച്ചും ബലമായും മതം മാറ്റം നടത്തുകയും മതം പ്രചരിപ്പിക്കുകയും ചെയ്‌താല്‍ അതിനെ എന്ത് വിളിക്കണം.
പച്ച മലയാളത്തില്‍ പറയാം. "ഹിന്ദു നന്നാവുന്നത് മറ്റുള്ളവര്‍ക്ക് സുഖിക്കില്ല. കാരണം ഹിന്ദു മുടിഞ്ഞു കിടന്നാലേ മറ്റുള്ളവര്‍ക്ക് ഇവിടെ കൊടിനാട്ടാന്‍ കഴിയൂ.

സ്വന്തം മതത്തില്‍ നാണം കേടില്ലാത്തവാന്‍ സ്വന്തം അപ്പന്‍ ആരാണെന്ന് പറയാന്‍ മടിയില്ലാത്തവാന്‍ സ്വന്തം പൈതൃകത്തില്‍ അഭിമാനിക്കുന്നവന്‍ ഇത്തരം ശിഥില ശക്തികളെ തീര്‍ച്ചയായും എതിര്‍ക്കും."
വിദേശത്ത് നിന്ന്

ഭാരതീയരെ "ഉദ്ധരിക്കാന്‍"കിട്ടിയ പണത്തിന്റെ കണക്കുകള്‍ ഇവിടെ വായിക്കുക. ഇത് "ഫാസിസ്റ്റ്‌ " കാരുടെ കണക്കു അല്ല. ഇന്ത്യന്‍ സര്‍ക്കാര്‍ തരുന്ന കണക്കാണ്.
http://mha.gov.in/fcra/annual/ar2005-06.pdf

മനുഷ്യ വിദൂഷകന്‍ said...

നമ്മുടെ കൊച്ചുകേരളത്തില്‍ ഇറക്കിയ തുക ഏകദേശം എഴുനൂറു കോടിയോളം ലഭിച്ചു. ഭാരതത്തില്‍ അഞ്ചാമത് ഏറ്റവും കൂടുതല്‍ വിദേശ സഹായം ലഭിക്കുന്ന സംസ്ഥാനം നമ്മുടേത്.
ഒന്ന് അറിഞ്ഞാല്‍ നല്ലത്. നേരത്തെ മുതലുള്ള വിദെശസഹായ കണക്കുകളും ജനസഖ്യാ റേഷ്യോയും ഒന്ന് പഠിക്കുക. പണത്തിന്റെ വരവനുസരിച്ചു ഇവിടെ ഓരോ സംസ്ഥാനങ്ങളിലും ഹിന്ദുക്കളുടെ ശതമാനം കുറയുകയും ക്രൈസ്തവ ഭൂരിപക്ഷം (ശതമാനം) കൂടുകയും ചെയ്തു. എങ്കില്‍ ആ പണം എന്തിനു വേണ്ടി ചെലവഴിച്ചു എന്ന് മനസ്സിലാക്കാന്‍ അധികം അക്കാദമിക്‌ ഇന്റലിജന്‍സ് വേണ്ട. സാമാന്യ ബുദ്ധി മതി.
അടുത്തിടെ ഒരു മാന്യദേഹം പറഞ്ഞതുപോലെ.
"കേരളത്തില്‍ ഇപ്പോള്‍ ഒരു ജില്ലയിലും ക്രിസ്തീയ ഭൂരിപക്ഷമില്ല. പത്തുവര്‍ഷം കഴിയട്ടെ അപ്പോള്‍ കാണാം."
ഭൂരിപക്ഷം ഉണര്‍ത്തിയാല്‍ മതി അല്ലെ. നന്നായി. പക്ഷെ ഇത് മറക്കാതിരുന്നാല്‍ ഗുണം ചെയ്യും.
"യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം"
(എവിടെ ധര്‍മ്മാചരണത്തിന്‌ ക്ഷയം നേരിടുന്നുവോ,എപ്പോള്‍ അധര്‍മ്മം തഴച്ചു വളരുന്നുവോ അപ്പോഴെല്ലാം ഞാന്‍ അവതരിയ്ക്കുന്നു)

സത said...

ഭൂലോകം ,
ഇവിടുത്തെ 'പുരോഗമന ചിന്താ ഗതി' ഒന്ന് പരിഹാസ്യ രൂപത്തില്‍ അവതരിപ്പിക്കട്ടെ..

1. സമത്വം , മതേതരത്വം -
എല്ലാ ജനത്തെയും ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും അടിസ്ഥാ നത്തില്‍ വിഭജിച്ച്, സംഖടിച്ചു നില്‍ക്കുന്നവര്‍ക്ക്‌ കൂടുതല്‍ ആനുകൂല്യങ്ങള്‍..സംഖടന ഇല്ലാതവന്മാര്‍ വല്ല 'പയര്' മുളപ്പിച്ചു തിന്നു ജീവിച്ചോളും.. പണം ഇല്ലാതവന്മാര്‍ക്ക് ഡോളര്‍ കൊടുക്കും (ഒരേ ഒരു കണ്ടീഷന്‍-മതം മാറേണ്ടി വരും..അഭിമാനം തേങ്ങാക്കൊല എന്നൊക്ക പറയുന്നവന് 'പയര്‍' തന്നെ മതി..)
ഇനി വല്ല സവര്‍ണരും ഫാസിസ്റ്റ്‌ ഉം ഒക്കെ ഹിന്ദു , മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു വന്നാല്‍ 'അക്കാദമിക്ക്' ആയി സംസാരിക്കാന്‍ ബുജികളെ നിര്‍ത്തി ഹിന്ദു ഇവിടുത്തെ ന്വീന പക്ഷം ആണെന്നുള്ള സത്യം മനസ്സിലാക്കിക്കുക.. ആ ചെറ്റകളെ കാണിച്ചു.. മറ്റു ഹിന്ദുക്കളെ കൂടുതല്‍ പേടിപ്പിക്കുക.. 'ഡേയ് നിങ്ങള്‍ പണ്ട് ഇവന്മാരുടെ അടിമകള്‍ ആരുന്നെടെ.. അവന്മാര്‍ സ്നേഹം ഹിന്ദു എന്നൊക്കെ പറയുന്നത് നിങ്ങടെ കഞ്ഞി കുടി മുട്ടിക്കാനാനെടെ' എന്നൊക്ക പറഞ്ഞു കൂടുതല്‍ അകറ്റുക.. അവന്മാര്‍ തമ്മില്‍ ഒരു ഏറ്റുമുട്ടലിന് വല്ല സ്കോപ്പും ഒണ്ടോ എന്ന് ചിന്ദിക്കുക.. ഹിന്ദുത്വം എന്നാല്‍ സവര്‍ണര്‍ മാത്രം ജീവിക്കുന്ന ഒരു രാഷ്ട്ര സംകല്‍പ്പം എന്ന് മറ്റു മതക്കാരെ കൂടെ ബോധിപ്പിക്കുക.. ഈ സവര്‍ന്നര്‍ക്കിടയിലും ഒണ്ടു ഉപ വിഭാഗങ്ങള്‍.. അവരെ കൂടെ ഈ സത്യം പറഞ്ഞു ഒരു സ്പ്ലിട്ട് നടത്തിയാല്‍ 'പുരോഗമന ചിന്താ ഗതി' പടര്‍ന്നു പിടിക്കും.. പിന്നെ ഭാരതം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സമത്വം കൈവരിക്കും.. ഇപ്പോളും സമത്വം,മതേതരത്വം ഒക്കെ പാതി അല്ലെ ആയിട്ടൊള്ളൂ.....

2. മത സഹിഷ്ണുത-
ഹിന്ദു ദൈവങ്ങളെ 'ആവിഷ്ക്കാര' സ്വാതന്ദ്ര്യം കൊണ്ട് തുണി അഴിപ്പിച്ച് പടങ്ങള്‍ വരപ്പിച്ച് എല്ലാ പത്രങ്ങളിലും ആര്‍ട്ട്‌ ഗാലരികളിലും വക്കുക.. അവര്‍ക്ക്‌ എത്ര മുലകള്‍ ഒന്ടാരുന്നു , ഓരോരുത്തരുടെയും 'ലിംഗ ത്തിന്റെ' വലിപ്പങ്ങള്‍ ഒക്കെ 'അക്കാദമി ക്കല്‍' ആയി ചര്‍ച്ച ചെയ്യുക, ഗവേഷണം നടത്തുക. ഹിന്ദുക്കളുടെ മാത്രം മതി.. കാരണം അവരുടെ അമ്പലങ്ങളില്‍ മാത്രം അല്ലെ ഇതൊക്കെ ഉള്ളൂ..
ബാക്കി ഏതെങ്കിലും മതത്തിലെ 4-ആം കെട്ടിനെ പോലെയോ, വിവാഹ മോചന നിയമങ്ങളെ പോലെയോ ഉള്ള പവിത്രമായ സംഗതികള്‍ ആര് ചര്‍ച്ച ചെയ്താലും അവന്മാരെ 'മത വിദ്വെഷികള്‍' എന്ന് വിളിച്ചു 'നാട് കടത്തുക'.. വല്ല പെണ്‍ കൊടിയെയോ മറ്റോ.. കൊല്ലുക പോലുള്ള ചെറിയ സംഗതികള്‍ അങ്ങ് മൂടി വച്ചേക്കുക.. എന്നിട്ട് വല്ല സന്യാസി മാരുടെ മുടി വെട്ടുകയോ വീട് തല്ലിപ്പോട്ടിക്കുകയോ ഒക്കെ ചെയ്യുക.. ഇതിനെ ഒക്കെ എതിര്‍ക്കുന്ന മൂരാച്ചികളേ എങ്ങനെ കൈ കാര്യം ചെയ്യണം എന്ന് അറിയാമല്ലോ..
3. വര്‍ഗീയത-
'പയര്‍' തിന്നു ജീവിക്കുന്ന, ഹിന്ദു എന്ന 'മത'ത്തില്‍ പെട്ട സമത്വം, മതേതരത്വം ഇവയൊന്നും ശരിയല്ല എന്നും പറഞ്ഞു നടക്കുന്ന അമേരിക്കയുടെയും, ഇസ്രായിലെന്റെയും ചാരന്മാര്‍.. പറയുന്നത് എന്തും..
4. സാഹോദര്യം-
നേരത്തെ പറഞ്ഞ പോലെ മതവും,ജാതിയും ഉപ ജാതിയും തിരിച്ചു നിര്‍ത്തി എല്ലാരെയും വേറെ വേറെ കാണുന്ന ഒരുതരം ഏര്‍പ്പാട്‌.. ഭാഷ,പ്രദേശം,വര്‍ഗം,ആരാധന,വര്‍ണ്ണം, ഒക്കെ ഉള്‍പ്പെടുത്തി വരുമ്പോള്‍.. ഭാരതത്തില്‍ ഏകദേശം.. 100000000000000000000000000000000000000000 ഗ്രൂപ്പ്‌.. അവരെ ഒക്കെ വേറെ വേറെ ആക്കുക.. പറ്റുമ്പോള്‍ ഒക്കെ തമ്മില്‍ തല്ലിക്കുക..
5. മനുഷ്യസ്നേഹം-
എല്ലാ മനുഷ്യരും തന്നെ പോലെ ഉള്ളവര്‍ ആണെന്നും അവരെ വേര്‍തിരിച്ചു കാണാതെ ഒരുമയോടെ പോകണം എന്നും പറയുന്ന്ന മൂരാച്ചികളേ, അങ്ങനെ അല്ല... പണ്ട് ഇവന്മാരുടെ അപ്പന്‍ അപ്പൂപ്പന്മാര്‍ ഒക്കെ നിങ്ങടെ ജാതിയെയും ഒക്കെ 'കൊഞ്ഞനം' കാണിച്ചിരുന്നു..'വീട്ടില്‍' കേട്ടില്ലാരുന്നു.. 'വഴെയേ പോലും നടത്തില്ലാരുന്നു എന്നൊക്കെ പറഞ്ഞു ഉള്ബോധിപ്പിക്കുന്ന മൂല്യ ബോധം.

ഇനി വയ്യ... എഴുതിയാല്‍ തീരില്ല..

സത said...

സുഹൃത്തുക്കളെ,
മറ്റൊരു 'പുരോഗമന ചിന്താ ഗതി' ക്കാരന്റെ ചിന്തകള്‍ മനസ്സിലാക്കിയാലും.. രസകരം ആണ്..

http://aboobakar.blogspot.com/2009/05/blog-post.html

മനുഷ്യ വിദൂഷകന്‍ said...

അബൂബക്കറിന്റെ ബ്ലോഗ്‌ കണ്ടു. ഒന്ന് മാത്രം പറയാം. അബദ്ധങ്ങള്‍ നിറഞ്ഞ മുത്തുകള്‍ കൊണ്ടൊരു മാലകോര്‍ക്കല്‍. എന്തൊക്കെയോ എഴുതിയിരിക്കുന്നു എന്നല്ലാതെ എന്തെന്നെ വ്യക്തമോ യുക്തി സഹജമോ ആയി എഴുതാന്‍ അയാള്‍ക്ക്‌ കഴിഞ്ഞിട്ടില്ല. വീര്‍സവര്‍ക്കാരെകുറിച്ച് പറയുന്ന ആശാന് ആരായിരുന്നു സവര്‍ക്കര്‍ എന്നുപോലും അറിയില്ല. പറഞ്ഞിട്ട് കാര്യമില്ല. ഒരു പോസ്റ്റ്‌ ഇട്ടേ മതിയാവൂ.

പാര്‍ത്ഥന്‍ said...

കുഞ്ഞാടുകളെ കഞ്ഞികുടിപ്പിക്കുക മാത്രമല്ലല്ലോ, ഉടലോടെ സ്വർഗത്തിലോട്ട് കൊണ്ടു പോകും എന്നല്ലെ പറയുന്നത്. സ്വർഗ്ഗ നരക അന്ധവിശ്വാസങ്ങളാണ് ആദ്യം തിരുത്തേണ്ടത്. അതിനാണ് ഹിന്ദു സംഘടനകൾ പ്രാധാന്യം കൊടുക്കേണ്ടത്.

Oru saadarana Bharatheeyan said...

ആവൂ‍,

ഇവിടെ എത്താന്‍ താമസിച്ചു പോയി.
ലിങ്ക് തന്നതിനു നന്ദി സത..

http://www.suite101.com/article.cfm/african_history/50110

ചാര്‍വാകന്‍,
മുകളിലെ ലിങ്ക് ഒന്നു വായിച്ചു നോക്കു.താങ്കള്‍ ഒരു “ഇടതുപക്ഷ മതേതര ജനാധിപത്യ പുരോഗമന” ടീം അംഗം ആണെന്നു തോന്നുന്നു.അതുകൊണ്ടു രാഷ്ട്രപിതാവിനെ വലിയ മതിപ്പുണ്ടൊ ആവൊ?
ഓഹ്, മറന്നു.സ്വാതന്ത്ര്യം കിട്ടുന്നെനു മുന്നെ ആയിരുന്നല്ലൊ ആ പാവം നിങ്ങള്‍ക്കു “മത മൌലിക വാദി”. മതത്തിന്റെ “സെയിത്സ് റെപ്രെസെന്റ്റീവുകളെ “ ഏറ്റവും കൂടുതല്‍ ചീത്ത പറഞ്ഞതു ആ മനുഷ്യന്‍ തന്നെ ആയിരുന്നു.
പിന്നെ “എല്ലാ മതങ്ങളും ഒന്നു തന്നെ” ആകുംബോള്‍ മതം മാറേണ്ട ആവശ്യം ഉണ്ടൊ?

മനുഷ്യ വിദൂഷകന്‍ said...

വീര്‍ സവര്‍ക്കര്‍ ആരായിരുന്നു എന്ന് അറിയാത്തവര്‍ക്കായി ഒരു പോസ്റ്റ്‌ ഇടണം എന്നുണ്ട്. കൂതറ അവലോകനത്തിന്റെ ചില പ്രത്യേക ചട്ടക്കൂടുകള്‍ കാരണം അതെന്റെ ബ്ലോഗില്‍ ഉടനെ പ്രതീക്ഷിക്കാം.
കാരണം ഒരു ഹിന്ദുവിനും മറക്കാനാവാത്ത മഹാനായിരുന്നു വീര്‍ സവര്‍ക്കര്‍.

Jijo said...

മാറ്റുന്നവനും മാറുന്നവനും എതിര്‍ക്കുന്നവനും നോക്കി നില്‍ക്കുന്നവനും ഇതു ഒരു ബിസിനസ്സ്!

ബൈബിള്‍ പ്രസംഗിക്കുന്നവന്‍ ആദ്യം അതു അനുസരിചു ജീവിക്കട്ടെ. ഗീത പറയുന്നവന്‍ ആദ്യം അതു മുഴുവന്‍ മനസ്സിലാക്കട്ടെ. സംഘ് പരിവാര്‍ കൊണ്‍ടു വരുന്ന ആ സുപ്രഭാതം സ്വപ്നം കാണുന്നവന്‍ ആദ്യം ഉറക്കം ഉണരട്ടെ.


ചാത്തനെന്റേതെന്നു കൂറു ചേര്‍ക്കാന്‍ ചിലര്‍ ചാത്തിരങ്കം നടത്തുന്നു. ചുങ്കം കൊടുത്തും ചിതം പറന്ഞും വിളിഛങ്കത്തിനാളു കൂട്ടുന്നു...

...അന്നത്തെ അന്നത്തിനന്ന്യന്റെ ഭാണ്‍ഠ്ന്ങള്‍ തന്ത്രത്തിലൊപ്പിഛെടുക്കും...

BmX said...

ദയവു ചെയ്ത് താഴെ പറയുന്ന സംശയങ്ങള്ക്ക് മറുപടി നല്‍കുക.

1. ഏതെങ്കിലും ഒരാളെ മറ്റൊരാള്‍ മതം മാറ്റിയാലോ, അതിനു പ്രേരിപ്പിച്ചാലോ ഇത്രയ്ക്ക് വേവലാതിപ്പെടാന്‍ എന്താണുള്ളത്? ആരെങ്കിലും തോക്കിന്‍ മുനയില്‍ നിര്ത്തിയാണോ ഇതൊക്കെ ചെയ്യുന്നത് ? ഒരു മതം മാറാന്‍ ആര്ക്കും സ്വാതന്ത്ര്യമില്ലേ ?

2. മറ്റുള്ളവരുടെ അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല എന്ന് വാശിപിടിക്കുന്നത് എന്തിനുവേണ്ടി ?

3. മതം മാറിയാലേ മനുഷ്യന്‍ നന്നാവൂ എന്ന് പറഞ്ഞ് നടക്കുന്ന പന്തക്കോസ്ത്(പ്രൊട്ടസ്റ്റന്റ്) സുവിശേഷകരെ ക്രിസ്ത്യന്‍ മിഷനറിമാര്‍ എന്ന് വിശേഷിപ്പിക്കുന്നത് എന്തിന്‌ ? ആര്ക്കുവേണ്ടി ?

4. ലോകത്തില്‍ മറ്റുള്ളവരെ സ്നേഹിക്കാന്‍ മാത്രം പഠിപ്പിച്ച ആളാണ്‌ യേശുക്രിസ്തു. അല്ലാതെ ആളെ കൊല്ലാനല്ല. ഒരു മനുഷ്യനെ എങ്കിലും നിഗ്രഹിക്കാത്ത ഏതെങ്കിലും ഹിന്ദു ദൈവത്തെ ആരാധിക്കുന്ന ഏതെങ്കിലും ഒരു ഹൈന്ദവന്‍ ഈ ലോകത്തുണ്ടോ ? അത്തരക്കാര്‍ യത്ഥാര്ത്ഥ സുവിശേഷകരേ(പന്തക്കോസ്ത് കള്ളന്മാരെയല്ല) ഭയപ്പെടുന്നത് എന്തുകൊണ്ട് ?

5. സംഘപരിവാര്‍ പോലെയുള്ള മത തീവ്രവാദ സംഘടനകള്‍ ഹിന്ദുക്കളുടെ സരക്ഷണത്തിനാണെന്നാണോ പറയുന്നത് ? എന്തു സംരക്ഷണമാണ്‌ ഇവര്‌ തരുന്നത് ?

ആദ്യം ഇതിനാരെങ്കിലും ശരിയായ മറുപടി നല്കുമോ എന്ന് നോക്കട്ടെ. എന്നിട്ട് ബാക്കി സംശയങ്ങള്‍ ചോദിക്കാം.

സത said...

എന്റെ മറ്റു ചില സംശയങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കുമല്ലോ?

http://bhaarathaamba.blogspot.com/

മനുഷ്യ വിദൂഷകന്‍ said...

ബി.എം.എക്സ്‌.,

1)മതം മാറാന്‍ സ്വാതന്ത്ര്യം ഇല്ലായെന്ന് പറഞ്ഞില്ലല്ലോ. സ്വമനസ്സാലെ ഒരു മതം സ്വീകരിക്കാം. പക്ഷെ പ്രേരിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ നടത്തുന്ന മതം മാറ്റല്‍ തടയുന്നതല്ലെയുള്ളൂ. ഒരു സംശയം ചോദിച്ചോട്ടെ സുഹൃത്തെ. താങ്കള്‍ തെറ്റായ ജീവിതചര്യയില്‍ സഞ്ചരിക്കുമ്പോള്‍ തിരുത്താന്‍ അല്ലെങ്കില്‍ ഉപദേശിക്കാന്‍ താങ്കളുടെ പ്രീയപ്പെട്ടവര്‍ക്ക് കടമയില്ലേ. അതോ സ്വന്തം സ്വാതന്ത്ര്യത്തിന്റെ കണക്കു പറഞ്ഞു അവരെ നിരുല്‍സാഹപ്പെടുത്തുമോ. എന്തായാലും ഹിന്ദുവിനെ നേര്‍വഴി നടത്താനോ നേര്‍വഴി കാട്ടി കൊടുക്കാനോ മുസ്ലിമോ ക്രിസ്ത്യാനിയോ വരുമോ? അങ്ങനെ വന്നാല്‍ ഉള്ളിലിരുപ്പ് മനസ്സിലാക്കാന്‍ കൂടുതല്‍ ബുദ്ധിയുടെ ആവശ്യമുണ്ടോ?

2)അതെ അതുതന്നെയാണ് പറയാനുള്ളത്. ഒരാളുടെ അവകാശമാണ് സ്വന്തം മതത്തില്‍ ജീവിക്കുകയെന്നത്. അതിന്റെ പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും മാറ്റണോ. അതോ അവന്റെ മതം മോശമാണെന്ന് തെറ്റായി പ്രചരിപ്പിച്ചാല്‍ മാത്രമേ ഉറക്കം വരുകയുള്ളോ.

3)ഒരു അക്രൈസ്തവനെ സംബന്ധിച്ചു രണ്ടും ക്രിസ്ത്യാനി തന്നെ. കാരണം ക്രിസ്ത്യാനി എന്നാ വാക്കിന്റെ അര്‍ഥം ക്രിസ്തുവിന്റെ അനുയായി എന്നല്ലേ. വേദപുസ്തകത്തെയും കൃസ്തുവിനെയും വിശ്വസിക്കുന്ന പെന്തകൊസ്തുകാരെ ഇനി അവര്‍ ക്രിസ്ത്യാനികള്‍ അല്ലായെന്നും തങ്ങളില്‍ പെട്ടവനല്ലെന്നും മനസ്സിലാക്കി കൊടുക്കേണ്ട ചുമതലകള്‍ സഭയ്ക്കില്ലേ. അവര്‍ എന്തിനു പുറം തിരിഞ്ഞു നില്‍ക്കുന്നു. സാധാരണക്കാരനെ സംബന്ധിച്ച് ക്രിസ്തുവിന്റെ അനുയായികള്‍ എല്ലാം ക്രിസ്ത്യാനികള്‍ തന്നെ. അവരുടെ കുടുംബകാര്യങ്ങളിലോ പടല പിണക്കക്കങ്ങളിലോ സംഘ പരിവാര്‍ ഇടപെടെണ്ടാണ്ട കാര്യമില്ലല്ലോ.

4 ) ഏറ്റവും രസകരമായ ഒരു ചോദ്യമാണ്. അജ്ഞത മൂലമാണെന്ന് അറിയാം. അതുകൊണ്ട് പറയാം. ഹൈന്ദവ മതം സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ രീതികളില്‍ വിശ്വസിക്കുന്നു. അതായത് സൃഷ്ടിയ്ക്ക് ബ്രഹ്മാവും ചരാചരങ്ങളുടെ നിലനില്‍പ്പ്‌ അതായത് സ്ഥിതി മഹാവിഷ്ണുവും സംഹാരം ശിവ ഭഗവാനും നടത്തുന്നുവെന്ന് വിശ്വാസം. ആധുനിക കാലത്തും ഈ രീതി നിലനില്പ്പില്ലേ. കോടതികളും പോലീസും സംഹാരവും സ്ഥിതിയും ചെയ്യുന്നുവെന്നു മാത്രം. പിന്നെ സുഹൃത്തെ ജലപ്രളയത്തില്‍ ഭൂമിയിലെ മുഴുവന്‍ ജീവികളെ മുക്കി കൊന്നുകളഞ്ഞ ദൈവത്തെക്കാള്‍ ക്രൂരനാണോ ഹൈന്ദവ ദൈവങ്ങള്‍. പിന്നെ ക്രിസ്തുവിന്റെ കാര്യത്തില്‍ ക്രിസ്ത്യാനികള്‍ പിതാവിനെയും പുത്രനെയും പരിശുധാത്മാവിനെയും വിശ്വസിക്കുന്നില്ലേ. ആ പിതാവ് തന്നല്ലേ മുമ്പ് പറഞ്ഞ പ്രളയം നടത്തിയത്. വീണ്ടും ജലം മൂലം കൊല്ലില്ല എന്നുമാത്രമല്ലേ പറഞ്ഞത്. അല്ലാതെ കൊല്ലില്ല എന്നല്ലോ. കാരണം ഭൂമിയില്‍ തിന്മകള്‍ നിറയുമ്പോള്‍ അതിന്റെ സംഹാരം ആവശ്യമാണ്‌. ഇവിടെ പാപികളെ കൊണ്ട് നിറയ്ക്കാന്‍ കഴിയില്ല എന്ന് സാരം. എന്റെ ഒരു പോസ്റ്റ്‌ ആണ്. അതില്‍ ഈ പ്രളയത്തിന്റെ കഥയെക്കുറിച്ച് മത്സ്യപുരാണത്തില്‍ എഴുതിയത് വായിക്കാം.:)

5) സ്വന്തം മതത്തിന്റെ രക്ഷയെക്കുറിച്ചു ചിന്തിക്കുന്നതും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നതുമാണോ അവരെ തീവ്രവാദികള്‍ ആക്കിയത്. അതോ ഹിന്ദുക്കള്‍ ആയതില്‍ അഭിമാനിക്കാന്‍ പഠിപ്പിക്കുന്നതിലോ. അതോ സ്വന്തം മതത്തില്‍ വരുന്ന ചെന്നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് അവരെ രക്ഷിക്കുന്നതോ. എങ്കില്‍ മറ്റൊരു മതത്തില്‍ തങ്ങളുടെ മതം അടിച്ചേല്‍പ്പിക്കുന്ന മിഷണറിമാരും തീവ്രവാദികള്‍ അല്ലെ. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലും ഇറാക്കിലും അവസരം നോക്കി മതം മാറ്റുന്ന അവരല്ലേ സുഹൃത്തെ തീവ്രവാദികള്‍. പിന്നെ സംഘ പരിവാര്‍ എന്തുചെയ്യുന്നു എന്നചോദ്യത്തിനു അവരില്ലായിരുന്നെകില്‍ ഹിന്ദുസ്താന്റെ പേര് ക്രിസ്ത്യന്‍സ്ഥാന്‍ എന്ന് മാറ്റേണ്ടി വന്നേനെ. ഒരു ചോദ്യം കൂടി. ഹിന്ദുവിന് വേണ്ടി സംസാരിക്കാന്‍ അവര്‍ക്ക് വേണ്ടി വാദിക്കാന്‍ ഇന്നത്തെ രാഷ്ടീയ നപുംസകങ്ങള്‍ ആയ ഇടതു വലതു പക്ഷങ്ങളോ വ്യക്തമാക്കിയാല്‍ മാര്‍ക്സിസ്റ്റ്‌, കൊണ്ഗ്രെസ്സ് കാരോ വരുമോ. അവര്‍ക്കെല്ലാം സ്വന്തം പാര്‍ട്ടിയുടെ കാര്യം മാത്രമല്ലേ.

ചോദിച്ചോളൂ. ഏതായാലും സ്വന്തം രാജ്യത്ത്‌ നിലനില്‍പ്പിനു വേണ്ടി ശ്രമിച്ചാലും തീവ്രവാദികള്‍ ആവും അല്ലെ. അപ്പോള്‍ സഹോദരന്‍ സംസാരിക്കുന്നത് അമേരിക്കയുടെ നാക്ക് കൊണ്ടാണല്ലോ.

സത said...

1.
മതം മാറാന്‍ ആര്‍ക്കും സ്വാതന്ത്ര്യം ഇല്ല എന്നാരും വാദിച്ചതായി തോന്നുന്നില്ലാലോ. എന്നാല്‍ മതം മാറ്റാന്‍ ആര്‍ക്കും അവകാശം ഇല്ല എന്ന് വാദിക്കുന്നു. പണം ഉപയോഗിച്ചോ തന്ത്രങ്ങള്‍ ഉപയോഗിച്ചോ ഒക്കെ. തോക്ക് ഉപയോഗിക്കാത്തത് എല്ലാം ശരിയാണോ? അധര്‍മ്മത്തെ എതിര്‍ക്കുമ്പോള്‍ എന്തിനു എന്തിനു വിയര്‍ക്കുന്നു? ഇവിടെ ഉള്ള എല്ലാ പാവങ്ങളെ, വിദ്യാഭ്യാസം കുറഞ്ഞവരെ ഒക്കെ അങ്ങ് രക്ഷപെടുത്താന്‍ ആണോ ഈ മതം മാറ്റം? ഇത്ര അസഹിഷ്ണുത ഒള്ള വേറെ എന്തുണ്ട്?

2.
ആര്? എവിടെ? എങ്ങിനെ? മതം മാറ്റിക്കല്‍ അവകാശം ആണെങ്കില്‍, അങ്ങനെ താങ്കള്‍ വിശ്വസിക്കുന്നു എങ്കില്‍ അത് താങ്കളുടെ തെറ്റായ വിശ്വാസം ആണ്. അങ്ങനെ ഒരു അവകാശം ആര്‍ക്കും ആരും കൊടുത്തിട്ടില്ലാ.

3.
അവര്‍ ക്രിസ്ത്തുവില്‍ വിശ്വസിക്കുന്നത് കൊണ്ട്. മറ്റു സഭകള്‍ അവരെ സമൂഹത്തില്‍ തള്ളിപറഞ്ഞിട്ടില്ല എന്നതും കൊണ്ട്.

4.
ഞാന്‍ താങ്കളെ കൂടെ കൊല്ലുകയാണെങ്കില്‍ സെഞ്ചുറി അടിക്കും. നിങ്ങള്‍ വിശ്വസിക്കുന്നത് വെറും ബാലിശ മായ കാര്യങ്ങള്‍ ആണ്. താങ്കള്‍ക്കു നല്ല ബുദ്ധി കിട്ടട്ടെ..

5.
സംഘപരിവാര്‍ എന്തൊക്കെ തീവ്രവാദം ചെയ്തു എന്ന് കൂടി അറിയിക്കുമല്ലോ.. ഭാരതത്തിന്റെ സംരക്ഷണമാണ് സംഘപരിവാറിന്റെ ലക്‌ഷ്യം.


ഈ ചര്‍ച്ച മുഴുവന്‍ താങ്കള്‍ വായിച്ചോ? വല്ലതും മനസ്സിലായോ? ഇല്ല.. കാരണം താങ്കള്‍ സ്വന്തം വിശ്വാസത്തില്‍ നിന്ന് മാത്രം ലോകത്തെ കാണുന്നു.. കണ്ണ് തുറന്നു നോക്കൂ.. കാര്യങ്ങള്‍ മനസ്സിലാകും.

Prasanth Krishna said...

മനുഷ്യ വിദ്ദൂഷകന്‍,

താങ്കളുടെ മത്തിഷ്ക പ്രക്ഷാളനം കാണുമ്പോള്‍ ഇന്ത്യയില്‍ മുഴുവന്‍ ഹിന്ദുക്കളായിരുന്നുവന്നും, ഉള്ള ഹിന്ദുക്കളെ മുഴുവന്‍ കൊഴിഞ്ഞടര്‍‌ന്ന പൈതൃകത്തിന്റെ തമോഗുണങ്ങള്‍കൊണ്ടു ജടിലമാക്കി അഭ്യസിപ്പിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വൈദ്യവും വിദ്യയും ദാനം ചെയ്ത് ഹിന്ദുവിന്റെ സ്വത്വാവസ്ഥയെ വിധേയത്വത്തിനടിപ്പെടുത്തി പ്രീണിപ്പിച്ച് ക്രിസ്തീയ സമൂഹം ധാര്‍ഷ്‌ട്യം കാണിക്കുന്നുവന്ന് തെറ്റിധരിക്കപ്പെടും. ഹിന്ദുവിനും, മുസല്‍മാനും, രാഷ്ട്രീയ കോമരങ്ങള്‍ക്കും ചതുര്‍ത്ഥിയായ, മാംസപുഷ്കലതയോ സാമൂഹിക മേല്‍ക്കോയ്‌മയോ ഇല്ലാത്ത ദളിതനും ആദിവാസിക്കും ആഹാരവും, വസ്ത്രവും, പാര്‍പ്പിടവും നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമ്പോള്‍ എന്തിനാണ് ഹിന്ദു ഉറക്കം കെടുന്നത്. അത് അറിയണമങ്കില്‍ അല്പം ചരിത്രം പഠിക്കണം.

ഇവിടെ ആരാണാണ് ഹിന്ദു? തൊട്ടുകൂടായ്മയിലും തീണ്ടികൂടായ്മയിലും വിറകൊണ്ട കറുത്ത നാളുകളില്‍ അടിച്ചമര്‍ത്തപ്പെട്ടവന്‍ അഗ്നിയില്‍ ഉയര്‍ത്തെഴുനേറ്റ് കുത്തുവിളക്കിന്റെ പൊന്‍പ്രഭയില്‍ മനയോലയും ചയില്യവും ചാലിച്ചെഴുതിയ മുഖത്തെഴുത്തും, കാലില്‍ വെള്ളോട്ട് ചിലമ്പും അരമണിയും അരപ്പട്ടയും ആടയാഭരണങ്ങ‍ളും തലപ്പാളിയും തുരുമുടിയും അണിഞ്ഞ് കൈയ്യില്‍ തിരുവായുധമേന്തി തോടുകളും കുന്നുകളും അതിരിടുന്ന കുഗ്രാമങ്ങളുടെ ഇരുണ്ട രാത്രികളില്‍ കോല്‍‌വിളക്കിന്റെയും ചൂട്ടുകറ്റകളുടേയും ചഞ്ചല രക്ത രശ്‌മികള്‍കൊണ്ട് തീര്‍ത്ത കാവുകളില്‍ ചെണ്ടയുടെ ആസുര താളത്തില്‍ തെയ്യം ഉറഞ്ഞാടിയത് ആര്‍ക്ക് നേരയായിരുന്നു?

തൊട്ടുകൂടാത്തവനന്ന് പറഞ്ഞ്, അഹിന്ദു എന്നു മുദ്രഅടിച്ച് ചാതുര്‍‌വര്‍ണ്യം തീണ്ടാപാടകലെ നിര്‍ത്തപ്പെട്ട ശാപജന്മങ്ങള്‍ കൂട്ടത്തോടെ ബുദ്ധമതത്തിലേക്കും, ഇസ്ലാം മതതിലേക്കും ക്രിസ്തുമതത്തിലേക്കും കുടിയേറിയപ്പോള്‍, അവര്‍ണ്ണനെ ഇനി പടിക്കു പുറത്തുനിര്‍ത്തിയാല്‍ ഹിന്ദുവിന് നിലനില്പില്ലാതെ വരും എന്ന ഘട്ടത്തില്‍ ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്ത് ദ്രവീഡിയന്‍സായ ആദിഗോത്രത്തെ കൂട്ടമായി മതപരിവര്‍ത്തനം നടത്തി ഹിന്ദു എന്ന ഒരു പേരുമാത്രം ചാര്‍ത്തി കൊടുത്തു കൂടനിര്‍ത്തുകയല്ലേ ചെയ്തിട്ടുള്ളത്. ഇന്നും അവര്‍ണ്ണന് ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ കയറാന്‍ ബ്രാഹ്മണ്യം/ഹിന്ദുത്വം അയിത്തം കല്പിക്കുമ്പോള്‍ ആര്‍ക്കും വേണ്ടാത്ത പട്ടിണിപാവങ്ങളായ ദളിതനും ആദിവാസിയും ഒരു നേരത്തെ കഞ്ഞികുടിക്കാന്‍ മതം മാറുന്നങ്കില്‍, സ്വന്തം പേര് കൈപ്പടയില്‍ ഒരിക്കലെങ്കിലും എഴുതാന്‍, അതിന് സഹായിക്കാന്‍ ഈ കുഞ്ഞാടുകള്‍ ഉണ്ടങ്കില്‍ ഹേ എന്തിനാണ് മനുഷ്യവിദൂഷകാ മുറവിളി കൂട്ടുന്നതും, കാലുവെന്ത നായെപോലെ ഒറിസ്സയിലും വടക്കേ ഇന്ത്യയിലും കപടഹിന്ദുക്കള്‍ ഗളഛേദനം നടത്തുന്നതും കബന്ധങ്ങളൊഴുക്കുന്നതും?

സമയം തീരെഇല്ലാത്തതിനാല്‍ തല്‍ക്കാലം നിര്‍ത്തുന്നു. സൗകര്യം ഒത്തുവന്നാല്‍ ഇതേകുറിച്ച് ഒരു പോസ്റ്റിടാം.

മനുഷ്യ വിദൂഷകന്‍ said...

സത
വളരെ രസകരമായ ഒരു കാര്യമുണ്ട്. സഭകള്‍ പലപ്പോഴും പെന്തകൊസ്തുകരെ എതിര്‍ക്കാത്തതിന്റെ കാരണം ഒരുവന്‍ മതം മാറി സഭയിലല്ലാതെ പ്രോട്ടെസ്ടന്റ്റ്‌ ആയാലും അവന്‍ ഫലത്തില്‍ ക്രിസ്ത്യാനി തന്നെ. കുരിശുവരയ്ക്കാന്‍ ഒരാള്‍കൂടി ഹിന്ദുമതത്തില്‍ നിന്ന് വന്നാല്‍ പിന്നെ എതിര്‍ക്കുന്നതെങ്ങനെ.
കേരളത്തില്‍ സഖാക്കന്മാര്‍ മാത്രമല്ല കൊണ്ഗ്രെസ്സ് കാരും ന്യൂനപക്ഷത്തിന്റെ വോട്ടിനുവേണ്ടി (ഭാവിയില്‍ അവര്‍ ഭൂരിപക്ഷം ആയിക്കോളും. അന്ന് ഹിന്ദുക്കള്‍ എന്നാ ന്യൂനപക്ഷ വോട്ടിനു വേണ്ടി അവര്‍ വന്നോളും) ഹിന്ദുമത വിരോധം കാണിക്കുന്നു. ബിജെപിയും സംഘപരിവാറും ആര്‍.എസ്.എസ്. പ്രവര്‍ത്തകരും തീവ്രവാദികള്‍ ഫാസിസ്റ്റ്‌കല്‍ എന്നൊക്കെ പഠിപ്പിച്ചു അവസാനം ഈ വോട്ടിനുവേണ്ടി ആളെക്കൂട്ടുംപോള്‍ എന്ത് നേടി എന്ന് കാലം തെളിയിക്കും.
ലോകത്ത് നടക്കുന്ന പ്രശ്നങ്ങളില്‍ തലയിടുന്നവര്‍ നാട് നേരിടുന്ന ഈ മതം മാറ്റല്‍ പ്രവര്‍ത്തനങ്ങള്‍ കാണുന്നില്ല. അല്ലെങ്കില്‍ കണ്ടെന്നു നടിക്കുന്നില്ല.

അസ്തലവിസ്ത said...

5. സംഘപരിവാര്‍ പോലെയുള്ള മത തീവ്രവാദ സംഘടനകള്‍ ഹിന്ദുക്കളുടെ സരക്ഷണത്തിനാണെന്നാണോ പറയുന്നത് ? എന്തു സംരക്ഷണമാണ്‌ ഇവര്‌ തരുന്നത് ?സംഘപരിവാര്‍‌‌ തീവ്രവാദസംഘടന, മാവോയിസ്റ്റുക‌‌ള്‍‌‌‌‌ പുണ്യാളന്മാരും‌‌. ആദിവാസിക‌‌ളുടെ ഇടയില്‍‌‌‌‌ മുപ്പതുകൊല്ലത്തിലധികം‌‌‌‌ പ്രവര്‍‌‌ത്തിച്ചിരുന്ന പത്തെണ്‍‌‌പതു വയസ്സുള്ള ഒരു സ്വാമിയേയും‌‌ മറ്റു രണ്ടു സ്വാമിമാരേയും‌‌ ഒരു സന്യാസിനിയേയും‌‌ കൊന്നതിന് ആദിവാസികളുടെ കൈയില്‍‌‌ നിന്നും പണി കിട്ടുമ്പോ‌‌ള്‍‌‌ സംഘപരിവാര്‍‌‌ എന്നു ആരോപിച്ചാല്‍‌‌ മതി. ആദിവാസികളുടെ ഭൂമിയും സംവരണവുമൊക്കെ തട്ടിയെടുക്കുമ്പോ‌‌ള്‍‌‌ ആലോചിക്കണമായിരുന്നു. അവര്‍ ആരാധിച്ചിരുന്ന സന്യാസിമാരെ വെട്ടി നുറുക്കുമ്പോ‌‌ള്‍‌‌ ആലോചിക്കണമായിരുന്നു. ആദിവാസിക‌‌ള്‍‌‌ക്ക് പത്രവും റബറും ഒന്നുമില്ലല്ലോ, വോട്ട് ബാങ്കുമല്ല. അതുകൊണ്ട് അവര്‍‌‌ക്കെതിരേ നുണക‌‌ള്‍‌‌ പ്രചരിപ്പിക്കാന്‍ എളുപ്പമാണ്.

ഒരു ചോദ്യം‌‌ അങ്ങോട്ട് ചോദിക്കാം‌‌. പതിറ്റാണ്ടുകളായി ഒറീസ്സയില്‍‌‌ നടക്കുന്നതാൺ കുയി ആദിവാസികളും‌‌‌‌‌‌‌‌‌‌ - പാണ പട്ടികജാതിക്കാരും‌‌‌‌ തമ്മിലുള്ള സംഘര്‍ഷം‌‌. അതില്‍‌‌ ഒരു കൂട്ടര്‍ (പാണക‌‌ള്‍‌‌) ഒന്നു മതം‌‌ മാറിയാല്‍‌‌ പിറ്റേ ദിവസം‌‌ മുതല്‍‌‌ പഴയ സംഘര്‍ഷം ന്യൂനപക്ഷ പീഢനമാവുന്നതിന്റെ മാജിക് എന്താൺ?

സത said...

Prasantha krishna,
താങ്കള്‍ ഒരു 'പുരോഗമന വാദി ' ആണെന്ന് വാക്കുകളിലൂടെ വായിച്ചെടുക്കാം. ചരിത്ര ബോധം നല്ലത് തന്നെ. ആ ബോധം ചരിത്രത്തിലെ തെറ്റുകള്‍ മനസ്സിലാക്കി അവ ആവര്‍ത്തിക്കാതെ നോക്കാനാണ് ഉപയോഗിക്കേണ്ടത് എന്നാണു ഈ ഫാസിസ്റ്റ് ന്റെ മനസ്സാക്ഷി പറയുന്നത്. താങ്കള്‍ ഇപ്പോളും പഴയവ ഉരുവിട്ട് ജനങ്ങളെ തടവറയില്‍ തന്നെ ഇടാന്‍ ആഗ്രഹിക്കുന്നു. വിപ്ലവം ജയിക്കട്ടെ..

മനുഷ്യ വിദ്ദൂഷകന്‍,
~~ഭാവിയില്‍ അവര്‍ ഭൂരിപക്ഷം ആയിക്കോളും. അന്ന് ഹിന്ദുക്കള്‍ എന്നാ ന്യൂനപക്ഷ വോട്ടിനു വേണ്ടി അവര്‍ വന്നോളും~~
എനിക്ക് തരിമ്പും വിശ്വാസം ഇല്ലാ.. അങ്ങനെ എങ്കില്‍ ഇവിടെ ആദിവാസികളും ഒക്കെ ഇപ്പോളും തഴയപ്പെടുമോ? തീവ്ര ചിന്താഗതിക്കാരും അതിലൂടെ ഒരുമിച്ചു നില്‍ക്കുന്നവര്‍ക്കും മാത്രമേ 'വോട്ട് ബാങ്ക്' ആകാന്‍ കഴിയു.
ഇനി, ഹിന്ദു ന്വീന പക്ഷം ആയി എന്ന് സംകല്‍പ്പിച്ചാല്‍, വോട്ട് ബാങ്ക് ആയി എന്നും സംകല്‍പ്പിച്ചാല്‍, അവര്‍(കോണ്‍ഗ്രസ്‌) ഭൂരിപക്ഷ വോട്ട് ബാങ്കിനു വേണ്ടി മാത്രമേ നിലകൊള്ളൂ..അവര്‍ മണ്ടന്മാര്‍ അല്ലല്ലോ..

Tony said...

1. ഒരാള്‍ പറഞ്ഞാല്‍ മാറുന്ന വിശ്വാസമാണ് ഒരാള്‍ക്ക് ഒരു മതത്തില്‍ ഉള്ളതെന്കില്‍ അതെന്തു വിശ്വാസമാണ്.

2. പിന്നെ, ഒരാള്‍ ഹിന്ദുവോ, ക്രിസ്ത്യന്നി ആയിട്ടല്ലല്ലോ ജനിക്കുന്നത്. ജനിക്കുമ്പോള്‍ പറഞ്ഞു കൊടുത്തു വിശ്വാസി ആകകുനതല്ലേ. ഇതല്ലേ ആദ്യത്തെ പരിവര്‍ത്തനം .. അങ്ങിനെ എങ്കില്‍ മറ്റൊരു വക്തി പിന്നീട്‌ പറഞ്ഞു കൊടുത്തു
മതം മാറുന്നത് അല്ലെങ്ങില്‍ മാറ്റുന്നതു എങ്ങിനെ തെറ്റാകും.

3. മനുഷ്യ വിദൂഷകാ .. "പിന്നെ സുഹൃത്തെ ജലപ്രളയത്തില്‍ ഭൂമിയിലെ മുഴുവന്‍ ജീവികളെ മുക്കി കൊന്നുകളഞ്ഞ ദൈവത്തെക്കാള്‍ ക്രൂരനാണോ ഹൈന്ദവ ദൈവങ്ങള്‍. പിന്നെ ക്രിസ്തുവിന്റെ കാര്യത്തില്‍ ക്രിസ്ത്യാനികള്‍ പിതാവിനെയും പുത്രനെയും പരിശുധാത്മാവിനെയും വിശ്വസിക്കുന്നില്ലേ. ആ പിതാവ് തന്നല്ലേ മുമ്പ് പറഞ്ഞ പ്രളയം നടത്തിയത്. വീണ്ടും ജലം മൂലം കൊല്ലില്ല എന്നുമാത്രമല്ലേ പറഞ്ഞത്. അല്ലാതെ കൊല്ലില്ല എന്നല്ലോ. കാരണം ഭൂമിയില്‍ തിന്മകള്‍ നിറയുമ്പോള്‍ അതിന്റെ സംഹാരം ആവശ്യമാണ്‌."

കൊല്ലരുത് എന്ന് പറയുന്ന ദൈവം കൊല്ലുമോ. ഇത്രയും താങ്കള്‍ എഴുതിയത് ദൈവത്തെ ന്യായികരിക്കാന്‍ ആണോ ..? കാരണം സംഹാരം ആവശ്യമെന്നു പറയുകയും കൊല്ലരുത് എന്ന് പറയുകയും ചെയുന്നത് വിരോട്ടഭാസം അല്ലെ...? അങ്ങിനെ ദൈവത്തിനു വേണ്ടി സംസാരിക്കാന്‍ താങ്കളെ ദൈവമാന്ണൊ ചുമതല പെടുത്തിയിരികുന്നതു ..?

BmX said...

@anuroop - i agree with your points.

.

നിങ്ങള്‍ എന്തൊക്കെയാണ്‌ മനുഷ്യവിദൂഷകാ ഈ പറയുന്നത് ? ശരിക്കും അറിവില്ലായ്മയോ? അതോ ആരുടെയെങ്കിലും അടുത്തുനിന്ന് വല്ല മോശം അനുഭവവും ഉണ്ടായോ ? അതോ ചുമ്മാ എല്ലാവരേയും അങ്ങ് കരിവാരിത്തേച്ചേക്കാം എന്നാണോ ?

കുരിശുവരയ്ക്കാന്‍ ഒരാളേയും കൂടി കൂട്ടാനാണ്‌ സഭകള്‍ നിലനില്ക്കുന്നത് എന്നാണോ നിങ്ങളുടെ വിചാരം ?

ഒന്നുകില്‍ അറിവില്ലാത്ത കാര്യങ്ങളേപ്പറ്റി ആധികാരികതയോടെ പറയുന്നത് നിറുത്തുക. അതല്ല ഇനി ഇതു നിറുത്താന്‍ പരിപാടിയില്ലെങ്കില്‍ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

നിങ്ങളെ ഇതൊക്കെ പറഞ്ഞു മനസിലാക്കേണ്ട ആവശ്യം എനിക്കില്ല. എന്നാലും ചുമ്മാ അങ്ങ് പറയുവാ.. നിങ്ങള്ക്ക് ഇഷ്ടമൊണ്ടെങ്കില്‍ അംഗീകരിച്ചാല്‍ മതി.

ക്രൈസ്തവരും മുസ്ലീങ്ങളും അവരുടെ വിശ്വാസ സത്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ മദ്രസകളും സണ്‍ഡേ സ്കൂളുകളും നടത്തുമ്പോള്‍, സ്വന്തം മതവിശ്വാസം പഠിപ്പിക്കാന്‍ ഒന്നും ചെയ്യാന്‍ മെനക്കെടാതെ ഇന്നും സ്വന്തം, ജാതി വ്യത്യാസത്തില്‍ നായരെന്നും നമ്പൂതിരിയുമെന്നും മറ്റും അഭിമാനിക്കുകയും ചെയ്യ്തു മാത്രം നടക്കുന്നവര്ക്ക് സ്വന്തം മത വിശ്വാസത്തില്‍ അടിയുറച്ച വിശ്വാസം ​ഇല്ല എന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നും ഇല്ല.

അങ്ങനെയുള്ളവരാണ്‌ മറ്റുള്ളവര്‍ എന്തു കാണിക്കുന്നു എന്ന് നോക്കി ആളാകുവാന്‍ വേണ്ടി വലിയ ആശാന്‍ കളിക്കുന്നത്. അതുകൊണ്ടാണല്ലോ മറ്റുള്ളവര്‍ അവരുടെ വിശ്വാസത്തേപ്പറ്റി പറയുമ്പോള്‍ സഹിക്കാത്തത്.

ആദ്യം സ്വന്തം കണ്ണിലെ തടിക്കഷണം എടുത്ത് കളയാന്‍ നോക്ക്, പിന്നെയാവാം മറ്റുള്ളവരെ കുറ്റം പറയാന്‍. ഒരു മതത്തില്‍ വിശ്വാസമില്ലാത്തവര്ക്ക് മറ്റൊരു മതത്തില്‍ ചേരുന്നത് ആദ്യ മതത്തില്‍പെട്ട പലര്ക്കും അസ്വസ്ഥതയുണ്ടാക്കാം. എന്നാല്‍ ഇതിന്‌ വഴിയൊരുക്കിയത് അവര്തന്നെയാണെന്ന് മനസിലാക്കനുള്ള സാമാന്യ ബുദ്ധിപോലും ഇത്തരക്കാര്ക്കില്ല.

മറ്റൊരു പ്രശ്നത്തിലും ഈ പറയുന്ന ഹിന്ദുത്വ സ്നേഹം ഒന്നും കാണുന്നില്ലല്ലോ.. വിശക്കുന്ന എത്രപേര്ക്ക് ഭക്ഷണം കൊടുക്കാന്‍ ഈ പറയുന്ന ഹിന്ദുത്വ സ്നേഹികള്‍ പോയിട്ടുണ്ട് ? മോശപ്പെട്ട ജീവിതാവസ്ഥയില്‍ കഴിയുന്നവരെ സഹായിക്കാനും അവര്ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൌകര്യങ്ങളും വിദ്യാഭ്യാസവും കൊടുക്കാനും തയ്യാറാവുന്ന യഥാര്ഥ മിഷനറിമാരുടെ സേവനങ്ങളെക്കുറിച്ച് ഇത്ര മോശമായി ചിത്രീകരിക്കന്‍ തയ്യാറാവുന്നവരുടെ നീചമായ ഉദ്ദ്യേശ്യലക്ഷ്യങ്ങളെകുറിച്ച് ബ്ലോഗ് വായനക്കാര്‍ മനസിലാക്കണം.

'സത' എന്ന ആള്‍ പറയുന്ന സംഘപരിവാര്‍ പോലെയുള്ള സംഘടനകള്‍ ഇത്തരം അസഹിഷ്ണുതയുടെ ഫലമായി യതാര്ഥ മിഷനറിമാരോട് ചെയ്യുന്ന കൊടും ക്രൂരതകള്‍ പത്രം വായിക്കാന്‍ മാത്രം എങ്കിലും വിദ്യാഭ്യാസം ഉള്ള സാധാരണക്കാര്ക്ക് വരെ മനസിലാവും. മറ്റുള്ളവരെ മസില്‍ പവര്‍ കാട്ടി കൊന്നൊടുക്കിയാണോ ഇത്തരം സംഘടനകള്‍ ഹിന്ദുത്വം സംരക്ഷിക്കുന്നത് ? ആശയങ്ങള്‍ കൈമാറുമ്പോള്‍ അത് മനസിലാവാത്തവന്‍ അടിയുണ്ടാക്കുക സാധാരണമാണ്.

മിഷനറിമാര്‍ എന്നു പറയുന്നവര്‍ പറയുന്നതിനെ അത് തെറ്റാണെന്നു തോന്നിയാല്‍ സംസാരിച്ച് എതിര്ക്കാന്‍ പോലും സാധിക്കാത്തവരാണ്‌ ഈ കലഹങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നത്.

പിന്നെ ഈ തല്ലുകൊടുത്ത് ഞങ്ങള്‍ പാഠം പറ്റിപ്പിക്കും എന്നൊക്കെ പറയുന്നത് വെറും തരം താണ പറച്ചിലാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസവും നല്ലൊരു സമൂഹത്തില്‍ ജീവിക്കന്‍ അവസരവും ലഭിച്ചതിന്‍ ശേഷവും ഇങ്ങനെ ചിന്തിക്കാനേ കഴിയുന്നുള്ളുവെങ്കില്‍ നാടു നന്നാവാത്തതിനും വര്ഗ്ഗീയ കലാപങ്ങള്ക്കും മറ്റാരെ കുറ്റം പറയാനാണ്?

ഈ കാശുവാങ്ങി മതം മാറാന്‍ പോകുന്നവനെ നന്നാക്കിയേ അടങ്ങൂ എന്നാണോ? ഇത്തരക്കാരെ തിരിച്ച് മതം മാറ്റിയും തല്ലുകൊടുത്തും ആണോ ഒരു മതത്തെ സംരക്ഷിക്കാന്‍ പോകുന്നത് ? ഇത്തരം ആളുകള്‍ ഉള്ള ഒരു സമൂഹത്തിന്റെ അവസ്ഥ എന്തായിരിക്കും ?

ഇവിടെ കണ്ട പല പോസ്റ്റുകളിലും നിന്നു മനസിലാവുന്നത് ഭീഷണിയുടെ സ്വരമാണ്.

ഹിന്ദു ഉണര്ന്നപ്പോഴൊക്കെ പ്രത്യാഘാതം കണ്ടിട്ടുണ്ടത്രേ.. മതത്തിന്റെ പേരിലുള്ള എല്ലാ കുഴപ്പങ്ങളും ഇവിടെ ഉണ്ടാക്കിയിരിക്കുന്നത് രാഷ്ട്രീയ പാര്ട്ടികളാണ്. അല്ലാതെ യഥാര്ത്ഥ മത സ്നേഹികളൊന്നും അല്ല. പാര്ട്ടികള്‍ ഇതിനെ നന്നായി മുതലെടുക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസവും സഹിഷ്ണുതയും ഇലാത്ത ഒരു പറ്റം യാഥാസ്ഥിതികരെ കൂട്ടുപിടിച്ച് ഇവിടെ നടത്തിയ വര്ഗ്ഗീയ കലാപങ്ങള്‍ എല്ലാം രാഷ്ട്രീയപ്രേരിതങ്ങളായിരുന്നു. അതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചതു മുഴുവന്‍ പാവപ്പെട്ട ജനങ്ങളാണെന്നു മാത്രം.

ഇപ്പോഴും ഇതൊന്നും മനസിലാക്കാന്‍ ബ്ലോഗര്മാര്ക്ക് ആയിട്ടില്ലേ? ധര്മ്മവും നീതിയും സംരക്ഷിക്കാന്‍ കൊറേ ഇപ്പോ ചെയ്യുമത്രേ... നാണമില്ലല്ലോ ഗീര്‍വാണം അടിക്കാന്‍. ആദ്യം സ്വയം നന്നാവാന്‍ നോക്ക്. എന്നിട്ടാവാം മറ്റുള്ളവരെ നന്നാക്കാന്‍ ഇറങ്ങാന്‍.

മനസ് നല്ലതാണെങ്കില്‍ യാഥാര്ഥ്യങ്ങള്‍ കേള്ക്കുമ്പോള്‍ ഇത്രയ്ക്കൊന്നും വികാരം കൊള്ളേണ്ട കാര്യം ഒന്നും ഇല്ല.

പിന്നെ യാഥാര്ഥ്യം കേട്ടിട്ടും മനസിലായിട്ടും ആളാകന്‍ വേണ്ടിമാത്രം മനസിലായില്ലെന്നു ധരിച്ചോ, മനസിലാക്കാന്‍ ശ്രമിക്കാതെയോ, ഞങ്ങള്‍ മാത്രമാണ്‌ ശരി എന്ന മട്ടില്‍ പ്രതികരിക്കുകയും കാര്യങ്ങളെ വളച്ചൊടിക്കുകയും ചെയ്യുക, ഇതൊന്നും അത്രയ്ക്ക് ശരിയായ കാര്യങ്ങള്‍ അല്ല.

മറ്റുള്ളവര്‍ എങ്ങനെ ജീവിക്കണം എന്നു നിങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട ആവശ്യം ഇല്ല. ഇതാണ്‌ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത്. സ്വന്തം അഭിപ്രായങ്ങള്‍ മറ്റുള്ളവരുടെമേല്‍ അടിച്ചേല്പ്പിക്കാന്‍ ശ്രമിക്കുകയും തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവര്‍ പെരുമാറുകയും ജീവിക്കുകയും ചെയ്യണം എന്നു ആഗ്രഹിക്കുന്നതു നല്ലതല്ല. ഇതു നടക്കാനും പോകുന്നില്ല.

ഒരാള്ക്ക് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കുന്നതിനുള്ള അവകാശം ഇഡ്യയിലുണ്ട്. എന്നാല്‍ പലരും ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ തയ്യാറല്ല. (ശ്രീരാമസേനയുടെ മംഗലാപുരത്തെ പബ്ബിലെ പെര്ഫോമന്സ് ഉദാഹരണം)

ഇതു വിദ്യാഭ്യാസമില്ലായ്മയുടെ കുഴപ്പമാണോ? അതോ വെറും അസഹിഷ്ണുതയോ?

അവസാനമായി ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയ പ്രൊട്ടസ്റ്റന്റ്(പെന്തക്കോസ്ത്) വിവരദോഷികള്ക്ക്..

നിങ്ങള്‌ മിക്കവാറും തല്ലുകൊണ്ട് തന്നെ ചാവും. നിങ്ങളെക്കൊണ്ട് ബാക്കിയുള്ളവര്ക്ക് ഇവിടെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നിങ്ങള്ക്ക് ആരാണോ മിഷനറിമാര്‍ എന്നു പേര്‌ തന്നത് ?

-

പിന്നെ, at last
@ robert..

You deserve only this: 'F*** you a*** h***'

anish said...

ക്രിസ്തുവിനെ കുരിശില്‍ കയറ്റിയത് കാര്യമായി. അല്ലെങ്കില്‍ ഇവന്മാര്‍ എല്ലാവരെയും സ്നാനപ്പെടുത്തിയേനെ. നാണമില്ലല്ലോ.

മനുഷ്യ വിദൂഷകന്‍ said...

ബി.എം.എക്സ്‌.
അസഹിഷ്ണുത താങ്കളുടെ മറുപടിയില്‍ നിഴലിച്ചു കാണാം. റോബര്‍ട്ട്‌ എഴുതിയതിനു മറുപടി കൊടുത്തതിനോട് ഒട്ടും യോജിക്കാനാവില്ല. ഇപ്പോഴും നമുക്ക് ഇഷ്ടപ്പെട്ട മറുപടികള്‍ വേണമെന്ന് വാശിപിടിക്കരുത്. അതുപോലെ ഭാഷയെ ഏതുവിധത്തിലും ഉപയോഗിക്കാനുള്ള കഴിവ്‌ എല്ലാവര്‍ക്കും കാണും . പക്ഷെ സഭ്യമായി എഴുതാന്‍ ശ്രമിക്കുമല്ലോ.

താങ്കള്‍ പറയുന്നത് എല്ലാം അപ്പടി വിഴുങ്ങാന്‍ എന്തായാലും എനിക്ക് ബാധ്യതയില്ല. സഭകളെകൂടി ചീത്തപ്പേര് കേള്‍പ്പിക്കുന്ന കൂട്ടരാണ് പെന്തകൊസ്തുകാര്‍ എന്ന് തോന്നുന്നെങ്കില്‍ എന്തുകൊണ്ട് അവരെ എതിര്‍ക്കുന്നില്ല. എതിര്‍ക്കാതിടത്തോളം അങ്ങനെ കരുതിയെ മതിയാവൂ.
അനുഭവങ്ങള്‍ എല്ലാം ഇവിടെ പങ്കുവേയ്ക്കേണ്ട കാര്യമില്ല. സഭകളുടെ നിലനില്‍പ്പ്‌ എങ്ങനെയെന്നു താങ്കള്‍ കരുതുന്നു. വിശ്വാസികള്‍ കൂടി ഉള്പ്പെട്ടതല്ലേ സുഹൃത്തെ സഭ. അല്ലാതെ പുരോഹിതര്‍ മാത്രമല്ലല്ലോ. ആണോ.
ഹിന്ദുക്കളുടെ സണ്‍‌ഡേ സ്കൂള്‍ അല്ലെങ്കില്‍ ഫ്രൈഡേ സ്കൂള്‍ നടത്തേണ്ട കാര്യമുണ്ടോ സുഹൃത്തെ. അതോ ഹിന്ദുക്കള്‍ ഇത്തരം പരിപാടികള്‍ കൊണ്ട് ആളെക്കൂട്ടാന്‍ നടക്കുന്നവര്‍ ആണെന്ന് തോന്നുന്നോ.
കൂടുതല്‍ നീട്ടാന്‍ താല്പര്യം ഇല്ല. കൂതറ അവലോകനത്തില്‍ കേവലം അംഗം മാത്രമാണ് ഞാന്‍. അതുകൊണ്ട് താങ്കളോട് കൂടുതല്‍ പറയാന്‍ നിര്‍വ്വാഹമില്ല. കഴിവതും ഭര്‍ത്സനം കുറയ്ക്കുക. താങ്കളെ പോലെ റോബര്‍ട്ടും ഒരു കമന്റ് പറഞ്ഞതാണ്. അതിനോട് അതെ അളവില്‍ മറുപടി പറയുക.

സത said...

പാര്‍ത്ഥന്‍,
താങ്കള്‍ അധികം പറഞ്ഞില്ലെങ്കിലും വളരെ അധികം പറഞ്ഞിരിക്കുന്നു..
അന്ധവിശ്വാസങ്ങളാണ് ആണ് ഇവിടെ ക്രിസ്തവരുടെ ഇത്തരം നിലപാടുകളുടെ മുഖ്യ കാരണം. ക്രിസ്ത്തുവില്‍ വിശ്വസിച്ചാല്‍ മാത്രമേ 'രക്ഷപെടൂ' എന്നും മറ്റും ഉള്ളത്. സത്യത്തില്‍ ഒരു സാമാന്യ ഭ്ധിക്കും പോലും നിരക്കാത്ത രീതിയില്‍ വിശ്വസിക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.. അതിലെ അപകടം അവര്‍ അന്ധത കൊണ്ട് കാണുന്നില്ല. അല്ലെങ്കില്‍ കണ്ടിട്ടും അവര്‍ കാണാത്തതുപോലെ നടിക്കുന്നു. കാരണം ഒരാള്‍ ക്രിസ്ത്ത്യാനി ആയാല്‍ അയാളെ മാറ്റിയ ആള്‍ക്ക് കൂടി 'പുണ്യം' ലഭിക്കുന്നു എന്ന വിശ്വാസം.

അസ്തലവിസ്ത,

മാവോയിസ്റ്റുക‌‌ള്‍‌‌‌‌ അല്ല ഇപ്പോള്‍ പിടിയില്‍ ഉള്ള ക്രിസ്ത്ത്യാനികള്‍ ആണ് സ്വാമിയെ കൊലപ്പെടുത്തിയത് എന്നാണു എന്റെ അറിവ്.

Tony,

താങ്കള്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നില്ല എന്ന് തോന്നുന്നു. മാറുന്ന,അല്ലെങ്കില്‍ മാറ്റുന്ന വിശ്വാസങ്ങള്‍ ഒക്കെ എങ്ങനെ ആണ് എന്ന് ചിന്തിച്ചോ താങ്കള്‍? 'രക്ഷപെടുതലിന്റെ' ആള്‍ക്കാര്‍ ചെയ്യുന്നത്, പാവങ്ങളും നിരക്ഷരരും ആയ ആള്‍ക്കാര്‍ അവര്‍ വിശ്വസിച്ചു പോരുന്ന പാമ്പിനെയും പ്രകൃതിയെയും ഒക്കെ പരിഹസിച്ചു, അവ ഒക്കെ ചെകുത്താന്റെ സന്തതികള്‍ ആണ് ഇങ്ങനെ പോയാല്‍ നിങ്ങള്‍ നരകത്തില്‍ എത്തും എന്നൊക്കെ പറഞ്ഞു ആവശ്യത് ധന സഹായവും മരുന്നും ഒക്കെ നല്‍കി പുതിയ ദൈവത്തെ പരിചയപ്പെടുത്തുന്നു. കുറെ കാലം തുടര്‍ന്നാല്‍ അത്തരം പാവങ്ങളെ മാറ്റാന്‍ വലിയ കുഴപ്പം ഇല്ല. പക്ഷെ ഇങ്ങനെ ഒക്കെ ചെയ്യുന്നതിലെ 'ധാര്‍മ്മികത' എന്താണ്? അവരുടെ ദൈവങ്ങളെ പരസ്യമായി അപമാനിക്കുന്നത് 'മത സഹിഷ്ണുത' ആണോ? തങ്ങളുടെ വിശ്വാസം മാത്രം ശരി എന്ന് വിശ്വസിക്കുന്ന ഒരു ഹിന്ദുവും, ക്രിസ്ത്ത്യാനിയും, മുസ്ലിമും, നിരീശ്വര വാദിയും, ഏതു വിശ്വാസത്തില്‍ പെട്ട ഒരുവനും 'മത സഹിഷ്ണുത' ഇല്ലാത്തവനാണ്. അവരെ എതിര്‍ക്കുക തന്നെ ചെയ്യണം.

പ്രിയ BmX,

താങ്കള്‍ ഒരു ക്രിസ്ത്ത്യാനി ആയിരിക്കും എന്ന് വിശ്വസിക്കട്ടെ. ഒരു പക്ഷെ താങ്കളുടെ മുന്‍ തലമുറകളും ഹിന്ദു ആയിരുന്നായിരിക്കാം. താങ്കള്‍ അതില്‍ വിഷമവും ഉണ്ടായിരിക്കാം. പണ്ട് ഇവിടെ ക്രിസ്തീയ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതും ഇതേ പോലെ 'ഗിമ്മിക്സ്' കൊണ്ടായിരുന്നു. അതിന്റെ നാള്‍ വഴികളും ചരിത്രവും വളരെ രസകരമാണ്.
താങ്കള്‍ മനപ്പൂര്‍വം മറന്നു കളയുന്ന ഒന്നുണ്ട്. ഇത്തരം സംഖടിത മതം മാറ്റലുകളുടെ സാമൂഹിക പ്രത്യാഖാതം. അതിന്റെ സാമ്പിള്‍ കേരളത്തില്‍ തന്നെ കാണാവുന്നതാണ്. ക്രിസ്ത്യാനികള്‍ അവരുടെ സ്കൂളിലെ പഠിക്കാവൂ , ഒരു കമ്യൂണിസ്റ്റ്‌ മരിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ 'കുഞ്ഞാടാകാന്‍' വന്നിരുന്നു എന്നൊക്കെ പറയുന്ന വൈദികര്‍.. എന്തൊരു അസഹിഷ്ണുത ആണിത്? ഇതാണോ ക്രിസ്ത്ത്യന്‍ സമൂഹം നല്‍കുന്ന ഗുണപാഠം? ഇവിടെ പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ മതം മാറ്റുക എന്ന ഒരേ ഒരു അജണ്ടയില്‍ ആല്ലേ പ്രവര്‍ത്തിക്കുന്നത്? അതിനു ഉപോല്‍ബലകം ആയ വിശ്വാസങ്ങള്‍ നിങ്ങളുടെ മാത്രം ആണ്. അത് ചിലവാക്കാന്‍ ഇവിടെ ശ്രമിക്കരുത്. അത് ഇവിടുത്തെ സമാധാനവും സാഹോദര്യവും തകര്‍ക്കും. പാവങ്ങളെ സഹായിക്കാന്‍ പോകുന്നതിനു ഒരു കുഴപ്പവും ഇല്ല. പക്ഷെ അത് ആട്ടിന്‍ തോലിലെ ചെന്നായ ആകരുത്. ഇവിടെ എല്ലാവര്ക്കും ജീവിക്കാന്‍ അവകാശം ഒണ്ടു. പക്ഷെ 'ഹൈജാക്ക്‌' ചെയ്യാന്‍ അവകാശം ഇല്ല. വരട്ടു വാദങ്ങള്‍ പറഞ്ഞാല്‍.. ഇവിടെ ചിലവാകില്ല.

നന്ദി.

(സംഘ പരിവാറിനെ തെറി പറയുന്നവര്‍ 'വികി പീടിക' എങ്കിലും ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും)

സത said...

ഹിന്ദു ആരാണ്? എന്ന എന്റെ പോസ്റ്റ്‌ ശ്രദ്ധിക്കുമല്ലോ..

http://bhaarathaamba.blogspot.com/

Prasanth Krishna said...

സത

ഈ ഫാസിസ്റ്റിന്റെ ഭാഷ എനിക് മനസ്സിലാകുന്നില്ല. പതിതന്റെ സങ്കടം കേള്‍ക്കാത്ത ദൈവ്വങ്ങളെ വിട്ട് വാഗ്‌ദത്ത ഭൂമി വെറും സങ്കല്പമാണന്ന് മനസ്സിലാകുമ്പോള്‍ ഒരു നേരത്തെ കഞ്ഞികുടിച്ച് മരിക്കാന്‍ എങ്കിലും ആഗ്രഹിക്കുന്നവര്‍, മനുഷ്യനായ് ഒരു ദിവസമെങ്കിലും ജീവിക്കണമന്ന് ആഗ്രഹിക്കുമ്പോള്‍ അവന്‍ മതം മാറുന്നുവങ്കില്‍ ഭരണഘടന ഏതൊരു പൗരനും കല്പിച്ചുകൊടുക്കുന്ന സ്വാതന്ത്യത്തിന്റെമേല്‍ കൈകടത്താന്‍ എന്തുകൊണ്ട് ത്രിശൂലവും മുളവടിയും എടുക്കുന്നു? പണ്ട് മാറുമറക്കാന്‍ വേണ്ടി കാളിയും, ചിരുതയും, കറമ്പിയും മാമോദീസമുങ്ങിയപ്പോള്‍ പരസ്യമായ് അവരുടെ മേല്‍മുണ്ടും ജാക്കറ്റും വലുച്ചുകീറിയ ഹിന്ദുവിന്റെ വിഷമുള്ള രക്തതിളപ്പുതന്നയാണ് ഒറീസയിലും ഉത്തരേന്ത്യയിലും ഫാദ. സ്റ്റെയിനിനേയും മക്കളേയും ചുട്ടുകൊന്നതും ഒറീസയില്‍ ഇന്നും കബന്ധങ്ങളൊഴിക്കുന്നതും. ഹേ വര്‍ഗ്ഗീയ വാദികളായ നിക്യഷ്ടജന്മങ്ങളേ പാവങ്ങള്‍ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിച്ച് മതം മാറിയോ മാറാതയോ മനുഷ്യരായ് ജീവിക്കാന്‍ അനുവദിക്കൂ. പ്രാണഭയമില്ലാതെ അവരുടെ ചെറ്റകുടിലുകളില്‍ തന്റെ മക്കളോടൊപ്പം അവര്‍ കിടന്ന് ഒന്നുറങ്ങിക്കോട്ടെ. ഹിന്ദുവിന്റെയും മുസല്‍മാന്റയും ക്രിസ്ത്യാനിയുടേയും ഞരമ്പുകളില്‍ ഓടുന്നത് മതമല്ല രക്തമാണന്ന് തിരിച്ചറിയാനും, ഹിന്ദുവന്നും മുസല്‍മാനന്നും ക്രിസ്ത്യാനിയന്നും പറഞ്ഞ് മനുഷ്യനെ വേലികെട്ടിതിരിക്കുന്ന ഈ നശിച്ച ചിന്താഗതിയില്‍ നിന്നും മുക്തനാകാനും ശ്രമിക്കൂ. വികാരമല്ല നമ്മളെ ഭരിക്കേണ്ടത് വിവേകമാണ്.

സത said...

Prasanth krishna,
താങ്കള്‍ക്കു എന്റെ ഭാഷ മനസ്സിലാകുന്നില്ല എന്ന് പറഞ്ഞത് ഏത് അര്‍ഥത്തില്‍ ആണ്? എന്റെ വാദങ്ങള്‍ ആണ് താങ്കള്‍ ഉദ്ദേശിച്ചത് എങ്കില്‍ ഞാന്‍ കൂടുതല്‍ വ്യക്തമാക്കാം.
താങ്കള്‍ ഇന്നിനെ ഇന്നലെകളുമായി ആവശ്യമില്ലാതെ ബന്ധിപ്പിക്കുന്നു. നോക്കൂ..ഇവിടെ മാറ് മറക്കാന്‍ ഉള്ള സ്വാതന്ത്ര്യം, വഴി നടക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഒക്കെ ഇല്ലായിരുന്നു എന്ന് ഞാന്‍ സമ്മതിക്കാതിരുന്നിട്ടില്ല. താങ്കള്‍ ഒരുപക്ഷെ ഈ ചര്‍ച്ച മുഴുവന്‍ വായിക്കാന്‍ മെനക്കെട്ട് കാണില്ല. നമ്മുടെ രാജ്യത്ത്‌ ഇത്തരം വിവേചനങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ മറ്റു രാജ്യങ്ങളില്‍ അടിമത്ത സമ്പ്രദായം പോലും ഒണ്ടായിരുന്നു എന്നും ഓര്‍ക്കുമല്ലോ. അതായത് പണ്ട് എല്ലാ വ്യവസ്ഥിതിയിലും കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു എന്ന് ചുരുക്കം. പക്ഷെ അത് ഇപ്പോളും പറഞ്ഞു പാവപ്പെട്ടവന്റെ അഭിമാനത്തില്‍ അല്ലെ താങ്കളെ പോലുള്ളവര്‍ കൈ വയ്ക്കുന്നത്? അത് വേണോ? ഇവിടെ ഇപ്പോളും അത് പറഞ്ഞു തമ്മില്‍ തള്ളിക്കണോ അതോ എല്ലാവരും സമന്മാരാനെന്നും അവരവരുടെ അസ്തിത്വത്തില്‍ അഭിമാനിക്കനമെന്നും പഠിപ്പിക്കണോ? അതോ അവനു അഭിമാനം ഇല്ല എന്നും ഈ വക നമ്പൂതിരിയും നായന്മാരും ഒക്കെ ശത്രുക്കള്‍ ആണെന്നും പഠിപ്പിക്കണോ? അവന്‍ മതം മാറിയാലേ അഭിമാനം ഒന്ടാകൂ എന്ന് വാടിക്കുനത്തിലെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല.. മതം മാറ്റുന്നവര്‍ ചെയ്യുന്ന എല്ലാ മോശം കാര്യങ്ങളും താങ്കള്‍ മറന്നു പോകുന്നു.. എല്ലാം താങ്കളുടെ യുക്തിക്കു വിട്ടു തന്നിരിക്കുന്നു.

അവസാനത്തെ വാചകം നന്നായിരിക്കുന്നു.. പക്ഷെ അത് താങ്കളുടെ മേല്‍പ്പറഞ്ഞ എല്ലാത്തിനും കടക വിരുദ്ധമാകും.. കാരണം ഞാനോ ഹിന്ദു സംഖടനകളോ അല്ല മതത്തിന്റെ പേരില്‍ കുഴപ്പം ഉണ്ടാക്കുന്നത്‌. അങ്ങനെ ചെയ്യുന്നവരെ ചെറുക്കുക മാത്രം. വാദിയും പ്രതിയും ആര് എന്ന് കണ്ണ് തുറന്നു നോക്കൂ..

ഹിന്ദു സംഖടനകളെ ക്കുറിച്ച് താങ്കളുടെ എല്ലാ പരാമര്‍ശങ്ങളും പരമാര്ധവുമായി ഒരു ബന്ധവും ഇല്ല.. ഉള്ളവ ചൂണ്ടിക്കാണിക്കൂ.. വെറുതെ, വാചക കസര്‍ത്ത് അല്ലെങ്ങില്‍ മറുപടി നല്‍കാം..

ദില്‍ബാസുരന്‍ said...
This comment has been removed by the author.
കൊട്ടോട്ടിക്കാരന്‍... said...

ഇങ്ങനെ ഒരു പോസ്റ്റിടാന്‍ ധൈര്യം കാണിച്ച വിദൂഷകനു നന്ദി. 'പാവപ്പെട്ടവന്‍' ചൂണ്ടിക്കാണിച്ചത്‌ അക്ഷരം പ്രതി ശരിയും. പക്ഷേ, വടക്കേ ഇന്ത്യയിലെ സാധുക്കളുടെ കഷ്ടപ്പാടുകള്‍ കാണേണ്ടവര്‍ കണ്ടില്ലെന്നു നടിക്കുന്നതുകൊണ്ടല്ലേ, അവര്‍ക്കു ഒരുനേരത്തെ ഭക്ഷണത്തിനു വേണ്ടിയോ ഒരു കീറത്തുണിക്കു വേണ്ടിയോ മതം മാറേണ്ടിവരുന്നത്‌ ?

കൂതറ തിരുമേനി said...

@
താങ്കളുടെ കമന്റ് കണ്ടതുകൊണ്ടാണ് ഈ മറുപടി ഇടുന്നത്. ഒരു സഹവായനക്കാരനോട് കൊടുത്ത മറുപടി ഈ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാന്‍ കഴിയാത്ത രീതിയില്‍ ഉള്ളതായിരുന്നു. ആശയപരമായ ഭിന്നതകള്‍ അപ്രകാരം തന്നെ ഖണ്ഡിക്കുന്നതാണ് അഭികാമ്യം. അപ്രിയസത്യങ്ങള്‍ അപ്രിയ അഭിപ്രായങ്ങള്‍ വരുന്നത് സ്വാഭാവികം. ഇക്കാര്യത്തില്‍ ചിലതില്‍ എനിക്കും വിദൂഷകനോട് യോജിക്കാന്‍ കഴിയാത്ത ചിലവസ്തുതകള്‍ ഉണ്ട്. പ്രത്യേകിച്ച് കേരളത്തിലെ ഇടതുപക്ഷത്തെകുറിച്ച് നടത്തിയപരാമാര്‍ശങ്ങള്‍. പക്ഷെ ചര്‍ച്ചയുടെ ഗതിയെ മാറ്റിവിടാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ വിടറുവെന്ന് മാത്രം. പക്ഷെ താങ്കള്‍ ഈ ബ്ലോഗില്‍ എന്നല്ല ഇതു ബ്ലോഗിലും ഇത്തരം സംസ്കാര ശൂന്യമായ തെറിവിളികള്‍ ഒഴിവാക്കിയാല്‍ നല്ലതായിരിക്കും.
എല്ലാവരെയും സമന്മാരായി കാണാന്‍ പറയുകമാത്രമല്ല ബഹുമാനിച്ചാല്‍ തിരിച്ചും കിട്ടുമെന്നല്ലേ.
തെറിവിളി ഒഴിവാക്കി കമന്റുകള്‍ ഇടാന്‍ അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരുടെയും മതങ്ങള്‍ അവര്‍ക്ക് പ്രധാനപ്പെട്ടത് തന്നെ.

അസ്തലവിസ്ത said...

"പക്ഷേ, വടക്കേ ഇന്ത്യയിലെ സാധുക്കളുടെ കഷ്ടപ്പാടുകള്‍ കാണേണ്ടവര്‍ കണ്ടില്ലെന്നു നടിക്കുന്നതുകൊണ്ടല്ലേ, അവര്‍ക്കു ഒരുനേരത്തെ ഭക്ഷണത്തിനു വേണ്ടിയോ ഒരു കീറത്തുണിക്കു വേണ്ടിയോ മതം മാറേണ്ടിവരുന്നത്‌ ?"അപ്പൊ ദൈവവിളി ഉണ്ടായിട്ടൊന്നുമല്ല മതം മാറുന്നത്. കീറത്തുണിയും അരിയും ഒക്കെ കണ്ടിട്ടാണെന്ന്. മതം മാറിയാല്‍‌‌‌‌ ന്യൂനപക്ഷപദവി കിട്ടും‌‌‌‌ സം‌‌‌‌വരണവും കിട്ടും‌‌. മതം മാറാന്‍‌‌ തയ്യാറില്ലാത്തവര്‍‌‌ക്കൊക്കെ കീറത്തുണിയും പട്ടിണിയും‌‌. കൂട്ടത്തില്‍‌‌‌‌ മതം മാറ്റത്തിനു ആരെങ്കിലും തടസ്സമാണെന്നു കണ്ടാല്‍‌‌ അവരെയങ്ങ് വെട്ടിക്കൊല്ലുകയും ചെയ്യും‌‌.

ഈ വടക്കേ ഇന്ത്യയിലെ സാധുക്കളെ സേവിക്കാന്‍ നടക്കുന്നവര്‍‌‌ക്കെന്താ മാവോയിസ്റ്റുകളുമായി കച്ചവടം‌‌‌‌‌‌. അല്ലെങ്കില്‍‌‌ പിന്നെ മതം മാറ്റത്തിനെ എതിര്‍‌‌ക്കുന്നവരെ വെട്ടിക്കൊല്ലാന്‍‌‌ മാവോയിസ്റ്റുക‌‌ള്‍‌‌ എന്തിനു വരണം‌‌‌‌?

കൂതറ തിരുമേനി said...

@BMX

it was for u.

Prasanth Krishna said...

സത

......."അത് ഇപ്പോളും പറഞ്ഞു പാവപ്പെട്ടവന്റെ അഭിമാനത്തില്‍ അല്ലെ താങ്കളെ പോലുള്ളവര്‍ കൈ വയ്ക്കുന്നത്? അത് വേണോ? ഇവിടെ ഇപ്പോളും അത് പറഞ്ഞു തമ്മില്‍ തള്ളിക്കണോ?"..........

സത വടക്കേ ഇന്ത്യയിലേക്ക് ഒന്ന് യാത്രചെയ്യൂ. അവിടുത്തെ ദളിതന്റെയും ആദിഗോത്രങ്ങളുടേയും അവസ്ഥ ഹിന്ദുത്വം എന്ന എന്ന അന്ധമായ വികാരത്തെ അടക്കി വിവേകത്തിന്റെ കണ്ണുകളിലൂടെ ഒന്നു നോക്കി കാണൂ. ഇന്നും ബീഹാറിലും ഒറീസയിലും ദളിതന് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാണ്. അവന്റെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനു പോകണമങ്കില്‍ സംസ്ഥാനം വിടേണ്ടഗതികേടാണ് ജന്മിമാര്‍ ഒരുക്കികൊടുക്കുന്നത്. കേരളം കുറെഒക്കെ മാറി എങ്കിലും പൂര്‍ണ്ണമന്നു പറയാനാവില്ല. ഈഴവനായ പൂജാരിയെ ക്ഷേത്രത്തിന്റെ തന്ത്രി ആക്കിയപ്പോള്‍ നായന്മാര്‍ കാഹളം മുഴക്കിയതും ഈഴവന്‍ ശാന്തിനടത്തുന്ന ക്ഷേത്രത്തില്‍ ആരാധനനടത്താന്‍ ഞങ്ങള്‍ക്ക് മനസ്സില്ലന്നും പറഞ്ഞത് സത മറന്നുപോയിട്ടില്ലല്ലോ അല്ലേ? ഉയര്‍ന്ന ജാതിയിലുള്ള ഒരു പുരുഷനെ വിവാഹം കഴിച്ചതില്‍ അസഹിഷ്ണുക്കളായ സവര്‍ണ്ണര്‍ ദളിത സ്ത്രീയെ നഗ്നയാക്കി നഗരപ്രദക്ഷിണം നടത്തിയ ബീഹാറും സത അറിയില്ല എന്നുണ്ടോ?

..........."അവന്‍ മതം മാറിയാലേ അഭിമാനം ഒന്ടാകൂ എന്ന് വാടിക്കുനത്തിലെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല‌"........

മനസ്സിലാകില്ലാ സത, സവര്‍ണ്ണന് ഇന്നും അവര്‍ണ്ണന്റെ ചര്യകളും അവന്റെ അഭിമാനത്തെയും മനസ്സിലാക്കാന്‍ കഴിയില്ല. കേരളത്തിലെ സ്ത്രീകള്‍ മാറുമറക്കാന്‍ വേണ്ടി മതം മാറി. വയനാട്ടിലെ ഒരു പാവം ആദിവാസി സ്ത്രീയെ പീഡിപ്പിച്ച് കൊന്നപ്പോള്‍ ചോദിക്കാനും അവര്‍ക്കവേണ്ടി ശബ്ദം ഉയര്‍ത്താനും ഒരു രാഷ്ട്രീയകാരനും ഉണ്ടായില്ല. ഒരു കന്യാസ്ത്രീമാത്രമാണ് മുന്നോട്ട് വന്നത്. കാണുന്നവന്റെ ഒക്കെ കൂടെ ഹോട്ടലുകള്‍ തോറും രാത്രികള്‍ പങ്കിട്ട് അവസാനം റെയ്ഡില്‍ പിടിക്കപ്പെടുമ്പോള്‍ പീഡിപ്പിച്ചു എന്നു മുറവിളി കൂട്ടി അധികാരകസേരകള്‍ ഉറപ്പിക്കാന്‍ ഇവിടെ രാഷ്ട്രീയക്കാരുണ്ട്.

........."എല്ലാവരും സമന്മാരാനെന്നും അവരവരുടെ അസ്തിത്വത്തില്‍ അഭിമാനിക്കനമെന്നും പഠിപ്പിക്കണോ?".......

അതേ സത എല്ലാവരും സമന്മാരാണ് എല്ലാമതങ്ങളും ഒരുപോലെയാണന്ന് അറിയാന്‍ ശ്രമിക്കയാണ് വേണ്ടത്. ഒരാളുടെ അസ്തിത്വം അവന്റെ മതത്തിലാണന്ന് വിശ്വാസം ആണ് എല്ലാ വര്‍ഗ്ഗീയ കലാപങ്ങളുടേയും മൂല കാരണം. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ചിന്തിക്കാന്‍ എന്തുകൊണ്ട് വിദ്യാസമ്പന്നരായിട്ടും നമുക്കു കഴിയുന്നില്ല? ലോകത്തില്‍ പലയിടത്തും അടിമകളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അടിമകള്‍ ഉടമകളായിട്ടും എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രം ദളിതനും ആദിവാസിയും സമൂഹത്തില്‍ നിന്നും ആട്ടിയകറ്റപ്പെടുന്നു? അവരെ ചൂഷണം ചെയ്യുന്നു? വയനാട്ടിലെ ആദിവാസി കുടിലുകളില്‍ അവിവാഹിതകളായ എത്ര പ്രായപൂര്‍ത്തിയെത്താത്ത എത്ര അമ്മമാരുണ്ടന്ന് വല്ല തിട്ടവുമുണ്ടോ? ഒരു പരിധിവരെ ആ ചൂഷണത്തെ തടയിടുന്നത് അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന മിഷനറിമാര്‍ മാത്രമാണ്. വെറുതേ കണ്ണടച്ച് ഇരുട്ടാക്കിയാല്‍ ഇരുട്ടാവില്ല സത.


......."അപ്പൊ ദൈവവിളി ഉണ്ടായിട്ടൊന്നുമല്ല മതം മാറുന്നത്. കീറത്തുണിയും അരിയും ഒക്കെ കണ്ടിട്ടാണെന്ന്. മതം മാറിയാല്‍‌‌‌‌ ന്യൂനപക്ഷപദവി കിട്ടും‌‌‌‌ സം‌‌‌‌വരണവും കിട്ടും‌‌".......

അസ്തലവിസ്ത
ദൈവ്വവിളിയല്ല തുണിയും അരിയും തന്നയാണ് മനുഷ്യന് ഏറ്റവും അത്യാവശ്യമായും വേണ്ടത്. ആരയും മതം മാറ്റി അരിയും തുണിയും ഒന്നും കൊടുക്കുന്നില്ല. അരിയും തുണിയും കിട്ടുമ്പോള്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ കണ്ണീരോടെ പ്രാര്‍ത്ഥിച്ചിട്ടും തന്റെ കുഞ്ഞുങ്ങള്‍ക്ക് ഒരുനേരത്തേക്കുപോലും വയറുനിറക്ക് ആഹാരം കൊടുക്കാന്‍ കണ്ണുതുറക്കാത്ത ദൈവ്വങ്ങളെ അവന്‍ മറക്കും. അത് മനസ്സിലാകണമങ്കില്‍ പട്ടിണി എന്തന്നറിയണം, വിശപ്പ് എന്തന്നറിയണം. വിശന്നു കരയുന്ന കുഞ്ഞിന് ആഹാരം കൊടുക്കാന്‍ കഴിയാത്ത നിസ്സഹായവസ്ഥ അറിയണം. അല്ലാതെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബുഫേ കഴിച്ച് ഏംമ്പക്കവും വിട്ട് ശീതീകരിച്ച മുറിയിലിരുന്ന് വാചകക കസര്‍ത്തു നടത്തിയാല്‍ മനസ്സിലാകില്ല.

Prasanth Krishna said...

സത

......."അത് ഇപ്പോളും പറഞ്ഞു പാവപ്പെട്ടവന്റെ അഭിമാനത്തില്‍ അല്ലെ താങ്കളെ പോലുള്ളവര്‍ കൈ വയ്ക്കുന്നത്? അത് വേണോ? ഇവിടെ ഇപ്പോളും അത് പറഞ്ഞു തമ്മില്‍ തള്ളിക്കണോ?"..........

സത വടക്കേ ഇന്ത്യയിലേക്ക് ഒന്ന് യാത്രചെയ്യൂ. അവിടുത്തെ ദളിതന്റെയും ആദിഗോത്രങ്ങളുടേയും അവസ്ഥ ഹിന്ദുത്വം എന്ന എന്ന അന്ധമായ വികാരത്തെ അടക്കി വിവേകത്തിന്റെ കണ്ണുകളിലൂടെ ഒന്നു നോക്കി കാണൂ. ഇന്നും ബീഹാറിലും ഒറീസയിലും ദളിതന് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാണ്. അവന്റെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനു പോകണമങ്കില്‍ സംസ്ഥാനം വിടേണ്ടഗതികേടാണ് ജന്മിമാര്‍ ഒരുക്കികൊടുക്കുന്നത്. കേരളം കുറെഒക്കെ മാറി എങ്കിലും പൂര്‍ണ്ണമന്നു പറയാനാവില്ല. ഈഴവനായ പൂജാരിയെ ക്ഷേത്രത്തിന്റെ തന്ത്രി ആക്കിയപ്പോള്‍ നായന്മാര്‍ കാഹളം മുഴക്കിയതും ഈഴവന്‍ ശാന്തിനടത്തുന്ന ക്ഷേത്രത്തില്‍ ആരാധനനടത്താന്‍ ഞങ്ങള്‍ക്ക് മനസ്സില്ലന്നും പറഞ്ഞത് സത മറന്നുപോയിട്ടില്ലല്ലോ അല്ലേ? ഉയര്‍ന്ന ജാതിയിലുള്ള ഒരു പുരുഷനെ വിവാഹം കഴിച്ചതില്‍ അസഹിഷ്ണുക്കളായ സവര്‍ണ്ണര്‍ ദളിത സ്ത്രീയെ നഗ്നയാക്കി നഗരപ്രദക്ഷിണം നടത്തിയ ബീഹാറും സത അറിയില്ല എന്നുണ്ടോ?

..........."അവന്‍ മതം മാറിയാലേ അഭിമാനം ഒന്ടാകൂ എന്ന് വാടിക്കുനത്തിലെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല‌"........

മനസ്സിലാകില്ലാ സത, സവര്‍ണ്ണന് ഇന്നും അവര്‍ണ്ണന്റെ ചര്യകളും അവന്റെ അഭിമാനത്തെയും മനസ്സിലാക്കാന്‍ കഴിയില്ല. കേരളത്തിലെ സ്ത്രീകള്‍ മാറുമറക്കാന്‍ വേണ്ടി മതം മാറി. വയനാട്ടിലെ ഒരു പാവം ആദിവാസി സ്ത്രീയെ പീഡിപ്പിച്ച് കൊന്നപ്പോള്‍ ചോദിക്കാനും അവര്‍ക്കവേണ്ടി ശബ്ദം ഉയര്‍ത്താനും ഒരു രാഷ്ട്രീയകാരനും ഉണ്ടായില്ല. ഒരു കന്യാസ്ത്രീമാത്രമാണ് മുന്നോട്ട് വന്നത്. കാണുന്നവന്റെ ഒക്കെ കൂടെ ഹോട്ടലുകള്‍ തോറും രാത്രികള്‍ പങ്കിട്ട് അവസാനം റെയ്ഡില്‍ പിടിക്കപ്പെടുമ്പോള്‍ പീഡിപ്പിച്ചു എന്നു മുറവിളി കൂട്ടി അധികാരകസേരകള്‍ ഉറപ്പിക്കാന്‍ ഇവിടെ രാഷ്ട്രീയക്കാരുണ്ട്.

........."എല്ലാവരും സമന്മാരാനെന്നും അവരവരുടെ അസ്തിത്വത്തില്‍ അഭിമാനിക്കനമെന്നും പഠിപ്പിക്കണോ?".......

അതേ സത എല്ലാവരും സമന്മാരാണ് എല്ലാമതങ്ങളും ഒരുപോലെയാണന്ന് അറിയാന്‍ ശ്രമിക്കയാണ് വേണ്ടത്. ഒരാളുടെ അസ്തിത്വം അവന്റെ മതത്തിലാണന്ന് വിശ്വാസം ആണ് എല്ലാ വര്‍ഗ്ഗീയ കലാപങ്ങളുടേയും മൂല കാരണം. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ചിന്തിക്കാന്‍ എന്തുകൊണ്ട് വിദ്യാസമ്പന്നരായിട്ടും നമുക്കു കഴിയുന്നില്ല? ലോകത്തില്‍ പലയിടത്തും അടിമകളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അടിമകള്‍ ഉടമകളായിട്ടും എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രം ദളിതനും ആദിവാസിയും സമൂഹത്തില്‍ നിന്നും ആട്ടിയകറ്റപ്പെടുന്നു? അവരെ ചൂഷണം ചെയ്യുന്നു? വയനാട്ടിലെ ആദിവാസി കുടിലുകളില്‍ അവിവാഹിതകളായ എത്ര പ്രായപൂര്‍ത്തിയെത്താത്ത എത്ര അമ്മമാരുണ്ടന്ന് വല്ല തിട്ടവുമുണ്ടോ? ഒരു പരിധിവരെ ആ ചൂഷണത്തെ തടയിടുന്നത് അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന മിഷനറിമാര്‍ മാത്രമാണ്. വെറുതേ കണ്ണടച്ച് ഇരുട്ടാക്കിയാല്‍ ഇരുട്ടാവില്ല സത.


......."അപ്പൊ ദൈവവിളി ഉണ്ടായിട്ടൊന്നുമല്ല മതം മാറുന്നത്. കീറത്തുണിയും അരിയും ഒക്കെ കണ്ടിട്ടാണെന്ന്. മതം മാറിയാല്‍‌‌‌‌ ന്യൂനപക്ഷപദവി കിട്ടും‌‌‌‌ സം‌‌‌‌വരണവും കിട്ടും‌‌".......

അസ്തലവിസ്ത
ദൈവ്വവിളിയല്ല തുണിയും അരിയും തന്നയാണ് മനുഷ്യന് ഏറ്റവും അത്യാവശ്യമായും വേണ്ടത്. ആരയും മതം മാറ്റി അരിയും തുണിയും ഒന്നും കൊടുക്കുന്നില്ല. അരിയും തുണിയും കിട്ടുമ്പോള്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ കണ്ണീരോടെ പ്രാര്‍ത്ഥിച്ചിട്ടും തന്റെ കുഞ്ഞുങ്ങള്‍ക്ക് ഒരുനേരത്തേക്കുപോലും വയറുനിറക്ക് ആഹാരം കൊടുക്കാന്‍ കണ്ണുതുറക്കാത്ത ദൈവ്വങ്ങളെ അവന്‍ മറക്കും. അത് മനസ്സിലാകണമങ്കില്‍ പട്ടിണി എന്തന്നറിയണം, വിശപ്പ് എന്തന്നറിയണം. വിശന്നു കരയുന്ന കുഞ്ഞിന് ആഹാരം കൊടുക്കാന്‍ കഴിയാത്ത നിസ്സഹായവസ്ഥ അറിയണം. അല്ലാതെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബുഫേ കഴിച്ച് ഏംമ്പക്കവും വിട്ട് ശീതീകരിച്ച മുറിയിലിരുന്ന് വാചകക കസര്‍ത്തു നടത്തിയാല്‍ മനസ്സിലാകില്ല.

ചാര്‍വാകന്‍ said...

രണ്ടൂദിവസം കൊണ്ടുതന്നെ കമന്റുകള്‍ കുന്നോളമെത്തി.,കൊള്ളാം .
1,സതയുടെ-ഒരു വാദം ,ഇന്നലകളെ,ഇന്നുമായി അനാവശ്യമായി
കൂട്ടികെട്ടെരുത്."അതെ,ചരിത്രത്തെ മറച്ചുപിടിക്കുകയോ,മാറ്റിപിടിക്കു
കയോആണ്‍ സൌകര്യം .ചെറിയപോരായ്മകള്‍ഉണ്ടാവാം .
മറ്റുരാജ്യങ്ങളീല്‍ അടിമത്ത്വം ഉണ്ടായിരുന്നു(ഇവിടെ..കേട്ടിട്ടുപോലുമില്ല)
മതവ്ല്കരണത്തിന്റെ(മതപരിവര്‍ത്തനമല്ല)സാമൂഹ്യത ഒഴിവാക്കിയ
ഇത്തരം ചര്‍ച്ചകള്‍വിക്ഷേപിക്കുന്നത്"വിഷം "മാത്രം .
@എല്ലാബ്ലൊഗേഴ്സും മനസ്സിലാക്കേണ്ടആദ്യകാര്യം .
ഇഡ്യന്‍ സാമൂഹ്യവ്യവസ്ഥയിലെ ജാതിവ്യവസ്ഥയാണ്.മതം വിശ്വാസ
ത്തില്‍ വേരുകളാഴ്ത്തുമ്പോള്‍,ജാതി സമസ്തമേഖലകളീലുമാണ്.
നിങ്ങള്‍ക്കു മതം മാറാം ,ജാതി മാറാമോ?
കുലതൊഴില്‍ മാറിയാല്‍,ജാതിമാറുമോ?
ജാതിയെ മറികടക്കാനുള്ള മെക്കാനിസ്സമെന്താണ്?
ജാതിപ്രശ്നവല്കരിക്കാതെ,തൊഴിലിന്റെയും ,ആചാരവിശ്വാസങ്ങളൂടേയും
മാത്രം കാര്യമായി കാണാനുള്ളശ്രമമ്മാണ്,ഗാന്ഡിയന്മാര്‍ മുതല്‍
കമ്മ്യുണിസ്റ്റുകള്‍ വരെ നടത്തുന്നത്.
സം ഘപരിവാരത്തിനു നോവുന്നവിഷയവും

ചാര്‍വാകന്‍ said...

ഭൂമിയിലെ ഏതുരാജ്യത്തും ,വം ശീയമായോ/ഗോത്രപരമായോ സം ഘര്‍ഷങ്ങളൂം ,സം ഘട്ടനങ്ങളും (യുദ്ധം ​തന്നെയും )നടന്നിട്ടുണ്ട്.
അവിടെയൊന്നു മില്ലാതിരുന്നപ്രത്യേകത ഇഡ്യന്‍ജാതിവ്യവസ്ഥക്കുണ്ട്.
'അയിത്തം '.ഇത് സാമൂഹ്യജനതയെ,സാം മ്പത്തികമായും ,
രാഷ്ട്രിയമായും ,വേര്‍തിരിക്കുന്നു.ചിലജനതയെ,പൊതുസ്ഥലങ്ങളില്‍
നിന്നും മാറ്റിനിര്‍ത്തുന്നു,എന്നുപറഞ്ഞാല്‍ കമ്പോളത്തിലെടപെടാന്‍
സമ്മതിക്കാതെ,തൊഴിലെടങ്ങളില്‍ ഒതുക്കുക.
(കൂടുതല്‍ വിശദീകരിക്കേണ്ടൂന്നവിഷയമാണ്)
ജാതിനശീകണം ,പിന്നോക്കജാതികളുടെ മുഖ്യാജണ്ടയായത്
അങ്ങനെയാണ്.പൊതുസ്ഥലങ്ങളീലും ,അമ്പലങ്ങളിലും ,ചന്തകളിലും ,
കടന്നുകയറിയും ,സമാന്തരമായി സം ഘടിപ്പിച്ചും ,19,20-നൂറ്റാണ്ടു
കളില്‍ മുന്നേറിയത്.1823-ല്‍ വൈകുണ്ടസാമിയില്‍ തുടങ്ങി,നാരായണ
ഗുരുവിലൂടെ,അയ്യങ്കാളി,പൊയ്കയില്‍ അപ്പച്ചന്‍,മറ്റനേകം സമൂഹ്യജാതി
സം ഘാടനത്തിലൂടെ സാധിച്ചത്.
ബ്രിട്ടീഷ് ഭരണം നിലന്നിന്നതിനാലാണ്,ഇതുസാധിച്ചതും .

ചാര്‍വാകന്‍ said...

സവര്‍ണ്ണപ്രത്യശാസ്ത്രം ,ബ്രാമ്ഹണീക്കല്‍ യുക്തിയുടെഅടിസ്ഥാനത്തിലാ
ണുനിര്‍മ്മിച്ചിരിക്കുന്നത്,മേലേക്ക് ആഡ്യത്തവും ,താഴേക്കു മ്ളേച്ചത്തവുമാണതിന്റെ ഘടനതന്നേ.ഈ ഘടനതകര്‍ക്കാതെ സം രക്ഷിക്കുവാന്‍ നിയോഗിച്ചിരിക്കുന്നത്,ശൂദ്ധരരും ,ക്രിമിനല്‍മനോഘടനയുള്ള ചില
പിന്നണി ജാതിയേയുമാണ്(സതയും ,മനുഷ്യവിദൂഷകനൊന്നും അതില്‍ പെടില്ലന്ന് ആശിക്കുന്നു).
ബ്രാമ്ഹണജാതിപാര്‍ട്ടി(ബിജേപി)സം ഘടിപ്പിക്കുന്ന
എല്ലാവം ശീയ ഉന്‍മൂലനപരിപാടിയിലും നടത്തിപ്പിന്റെചുമതല,
ഇവര്‍ക്കായത്,യാദ്രുച്ചികമല്ലന്നു ചുരുക്കം .
വിദ്യാഭ്യാസ/തൊഴില്‍/മറ്റു മേഖലകളിക്കുള്ള കടന്നുവരവ്.,സ്വാഭാവികമായും വെറളിപിടിപ്പിക്കും .
അതിനു മറുന്യായങ്ങള്‍ തുടരുക.

ചാര്‍വാകന്‍ said...

ബ്രിട്ടിഷുകാലത്ത്,മിഷനറി പ്രവര്‍ത്തനത്തിന്റെ ചുമതലയുണ്ടായിരുന്ന
കേണല്‍..ബ്രിടിഷ് പാര്‍ലമെന്റിനയച്ച റിപ്പോര്‍ട്ടു രസകരമാണ്.
"നമ്മള്‍ യേശ്ശുവിന്റെ അത്ഭുതകഥയുമായിചെന്നപ്പോള്‍,അതിലും
വലിയകഥയാണവിടെ,കര്‍ത്തവു വെള്ളത്തിലൂടെ നടന്നതും ,വെള്ളം
വീഞ്ഞാക്കിയതുമൊക്കെ പറഞ്ഞപ്പോള്‍,അവരുടെ ക്രിഷ്ണന്‍,മഴപെയ്തപ്പോള്‍ ഒരുമലതന്നേ പൊക്കി കുടയാക്കി"
അപ്പോള്‍ ,ദൈവവും ,കഥയും ,മോക്ഷവുമല്ല, പ്രധാനം ​.മൂലധനമാണ്.സാമ്രാജത്ത്വ മുലധനത്തിന്റെ,യുക്തിയെങ്ങനയാണന്നു
പിടിപാടില്ലാത്തവര്‍,അമ്രുധാനന്തത്തിനും ,ശ്രീ,ശ്രിക്കും മറ്റേകപെട്ട
സ്വാമിമാരിലും മനസമാധാനം ​കണ്ടെത്തും .ഏകലോകത്തിലേക്കും .അവസാനിച്ചുപോയ ചരിത്രത്തിലേക്കും നടന്നുകയറുക.
കല്‍ക്കിയുടെ രൂപത്തിലുള്ള അവതാരമെടുക്കുന്നവരെ ..നമസ്കാരം .

അസ്തലവിസ്ത said...

ചാര്‍‌‌വാകോ, പോസ്റ്റ് മാറിയോ?

സത said...

Prasanth Krishna,

സുഹൃത്തേ, ഞാന്‍ ഒരിക്കലും നമ്മുടെ രാജ്യത്ത് കുഴപ്പങ്ങള്‍ ഇല്ല എന്ന് വാദിച്ചിട്ടില്ല എന്ന് ശ്രദ്ധിക്കുമല്ലോ. എന്നാല്‍ ഇത്തരം കുഴപ്പങ്ങള്‍ ആരാണ് തീര്‍ക്കേണ്ടത്? ഇവിടുത്തെ ഗോവെര്‍മെന്ടോ? അതോ വിദേശ പണം ഒഴുക്കി മതം മാറ്റിയോ? താങ്കള്‍ രണ്ടാമത്തെ ഓപ്ഷന്‍ ചൂസ് ചെയ്യുകയല്ലേ? ഞാന്‍ ആദ്യത്തേതും. മതം മാറ്റുന്നത്തിലെ ധാര്‍മികത എന്താണ്? അങ്ങനെ ചെയ്യുന്നവര്‍ ചെയ്യുന്ന അസഹിഷ്ണുത വിട്ടു പോകുകയാണോ താങ്കള്‍? ഇവിടെ ഉള്ളവര്‍ ഒരു ദൈവത്തിലും വിശ്വസിച്ചില്ലെങ്കിലും എനിക്ക് കുഴപ്പം ഇല്ല. പക്ഷെ അവരെ കുല്‍സിത മാര്‍ഗം ഉപയോഗിച്ച് തെറ്റിധരിപ്പിച്ചാല്‍, അത് നമ്മുടെ ഇടയില്‍ അക്ക്രമങ്ങള്‍ക്ക് കാരണമാകുമ്പോള്‍ ഒക്കെ ഞാന്‍ എതിര്‍ക്കും. ആശയപരമായി. അതിനെ താകള്‍ക്ക് മനസ്സിലാക്കാന്‍ പട്ടുനില്ലെന്കില്‍ കഷ്ട്ടം തന്നെ.

മറ്റു മതങ്ങളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യനെ മനുഷ്യനായി കാണുന്നവരാണ് ഹിന്ദുക്കള്‍. ഞാന്‍ ഉള്‍പ്പടെ. എന്നാല്‍ കുറെ അന്ധ വിശ്വാസങ്ങള്‍ (എന്റെ ദൈവം മാത്രം ശരി, എന്റെ പാതയില്‍ മാത്രമേ സ്വര്‍ഗം ലഭിക്കു, എന്റെ ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ പാപികള്‍, എന്റെ മതത്തിലോട്ടു ആളെ ചേര്‍ത്താല്‍ പുണ്യം കിട്ടും തുടെങ്ങിയവ..) മാത്രം കൈമുതലാക്കി ഇത്തരക്കാര്‍ ഇറങ്ങുമ്പോള്‍ എതിര്‍ക്കുക എന്നതാണ് എന്റെ ധര്‍മ്മം. അത് മതത്തിന്റെ ലേബലില്‍ അല്ല.

എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരും എന്ന് പ്രതീക്ഷികട്ടെ.. ഇത്തരം കാര്യങ്ങളില്‍ താങ്കള്‍ സൌകര്യപൂര്‍വ്വം ഒഴിഞ്ഞുമാറുന്നു. ഇന്നലകളെ ഇന്നുമായി എന്തിനും ഏതിനും ബന്ധിപ്പിക്കുന്നതിനു ഈ വിഷയത്തില്‍ ഒട്ടും പ്രാധാന്യം ഇല്ല, അത് ബാലിശമാണ്.

മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് താങ്കളെക്കാളും അടിയുറച്ചു വിശ്വസിക്കുന്നവനാണ് ഞാന്‍. അതുകൊണ്ട് തന്നെ ആണ് മതത്തിന്റെ പേരിലുള്ള ഈ അസംബന്ധങ്ങളെ ഞാന്‍ എതിര്‍ക്കുന്നതും. ഞാന്‍ ഒരു വ്യക്തിയെ അവന്റെ ഇടപെടല്‍ കൊണ്ട് മാത്രമേ വിലയിരുത്തൂ.. അവന്റെ ചിന്താഗതി കൊണ്ടേ വിലയിരുത്തൂ.. പക്ഷെ ഇവിടുത്തെ സംഖടിത മതക്കാര്‍ അങ്ങനെ ആണോ? മറ്റുള്ളവര്‍ ഒക്കെ പാപികള്‍ അല്ലെ? അതുകൊണ്ടല്ലേ 'രക്ഷപെടുത്താന്‍' നടത്തുന്നത്?

സത said...

ചാര്‍വാകന്‍,
താങ്കള്‍ വളരെ അധികം എഴുതി. പക്ഷെ അതിന്റെ ഒക്കെ പ്രാധാന്യം എന്താണ് ഇപ്പോള്‍ എന്നാണു എന്റെ ചോദ്യം. കൂടാതെ താങ്കള്‍ വളരെ അധികം അസത്യങ്ങളും ഭാവനകളും കൂട്ടി ചേര്‍ത്തിരിക്കുന്നു. എന്റെ അഭിപ്രായം വളരെ വ്യക്തവും സത്യം മാത്രം അടിസ്ഥാനപ്പെട്ടുള്ളതും അല്ലെ? എന്റെ ആശങ്കകള്‍ വെറും ജല്‍പ്പനങ്ങള്‍ ആണെന്ന് താങ്കള്‍ സ്വന്തം മനസ്സാക്ഷിയോട്‌ ചോദിച്ചു നോക്കൂ.. ഞാന്‍ ഒരു സംവാദം എങ്ങനെയും ജയിക്കുക എന്നാ ഉദ്ദേശത്തില്‍ അല്ല നടത്തുന്നത്. ഒരാള്‍ ഭാവനയുടെ ലോകത്തില്‍ നിന്നും ലോകത്തെ കണ്ടാല്‍ അത് തികച്ചും കുട്ടികളി ആകില്ലേ?

എന്റെ അഭിപ്രായങ്ങള്‍ നമ്മുടെ രാജ്യത്ത് പ്രസക്തമാണ്. താങ്കള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും. എന്റെ അഭിപ്രായങ്ങള്‍ മറ്റു കമ്മന്റുകളില്‍ നിന്നും മനസ്സിലാക്കുമല്ലോ?

അനുരൂപ് said...

Prasanth krishna,

പറയുന്നത് യാഥാര്‍ത്ഥ്യം തന്നെ. പക്ഷെ അസഹിഷ്ണുത മൂലവും മിഷണറിമാര്‍ അക്രമിക്കപെടുന്നുണ്ട്. എന്നാല്‍ അവര്‍ക്കൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സദുദ്ദേശത്തോടെ നടത്തുന്നവരുമുണ്ടെന്നത് ഏറെ ഖേദകരം തന്നെ.
പന്തക്കോസ്ത് പോലെയുള്ള സഭാവിഭാഗങ്ങള്‍ പത്തൊമ്പൊതാം നൂറ്റാണ്ടിന്റെ അവസാനങ്ങളിലാണ്‌ രൂപം കൊണ്ട്ത്. 'ക്രിസ്തുവിലൂടെ മാത്രം രക്ഷ' എന്നു
വാദിക്കുന്ന ഇവര്‍ ക്രൈസ്തവതീവ്രവാദികളായി അറിയപ്പെടുന്നുണ്ട്.(ആഗോള കത്തോലിക്കാ സഭയും 'ക്രിസ്തുവിലൂടെ മാത്രം രക്ഷ' എന്ന് പഠിപ്പിക്കുന്നെങ്കിലും സുവിശേഷവത്കരണപ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റേതല്ല.) ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഭാരതത്തിന്റെ പരിമിതികളില്‍ ശക്തിപ്രാപിക്കുന്നു. ഇവരെ അകറ്റുക എന്ന സംഘത്തിന്റെ ലക്ഷ്യം ഹിന്ദുമതത്തെ സംബന്ധിചിടത്തോളം ഒരു അനിവാര്യതയാണ്‌. പക്ഷെ അതിന്‌ സ്വീകരിക്കുന്ന മാര്‍ഗവും നിരപരാധികളെ അക്രമിക്കുന്നതിനെയും ന്യായീകരിക്കാനാവില്ല. അഹിംസയെ വിശ്വസിക്കുന്ന രാഷ്ട്രമെന്ന നിലയില്‍ പ്രതേകിച്ചും.
പിന്നെ ഇതിനു മൂന്ന് പ്രതിരോധമാര്‍ഗങ്ങളാണുള്ളത്‌.
ഒന്നു) മറ്റു മതങ്ങളെ അവഹേളിക്കുന്നതിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും എതിരെയുള്ള നിയമങ്ങള്‍ കാര്യക്ഷമമാക്കുക.
രണ്ട്) മറ്റ് ക്രൈസ്തവസഭാവിഭാഗങ്ങള്‍ ഇവരെ ഒറ്റപ്പെടുത്താനുള്ള ശ്രമം ശക്തമാക്കുക. (ഇപ്പോള്‍ പന്തക്കോസ്ത് സഭാവിഭാഗങ്ങളെ കത്തോലിക്കര്‍ നിരുത്സാഹപ്പെടുത്തുന്നെങ്കിലും മുമ്പ് മനുഷ്യ വിദൂഷകന്‍ സൂചിപ്പിച്ച കാരണത്താലാവാം ഇവരെ ശക്തമായി സഭകള്‍ എതിര്‍ക്കുന്നില്ല.)
മൂന്ന്) ജീവിതനിലവാരം വര്‍ദ്ധിപ്പിക്കുക

സംഘപരിവാര്‍ അടക്കമുള്ളവരുടെ മൂന്നാമത്തെ മാര്‍ഗത്തിന്‌ ഊന്നല്‍ നല്‍കണം. ഇത്തരത്തിലുള്ളാ പ്രവര്‍ത്തനങ്ങളിലൂടെ ഹിന്ദുമതത്തെ ശക്തിപെടുത്തുക എന്ന ലക്ഷ്യത്തില്‍ അവര്‍ എത്തിച്ചേരും. അതു രാജ്യത്തിന്‌ ഗുണപരമാവുകയും ചെയ്യട്ടെ.

Prasanth Krishna said...

സുഹ്യത്തേ സത,

ഗവണ്മന്റ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമായിരുന്നങ്കില്‍ കഴിഞ്ഞ അറുപത്തൊന്ന് വര്‍ഷത്തിനുള്ളില്‍ കാണുമായിരുന്നു. ഇവിടുത്തെ പട്ടിണിപാവങ്ങളെ എന്നും അതേ നിലയില്‍ തന്നെ നിര്‍ത്തി താതാങ്ങളൂടെ പാര്‍ട്ടിക്ക് കൊടിപിടിക്കാന്‍ തലയെണ്ണം കൂട്ടാനാണ് ഓരോ രാഷ്ട്രീയക്കാരനും താല്പര്യം. റിക്ഷാപുള്ളേഴ്സിനെ എന്നും അങ്ങനെ തന്നെ നിലനിര്‍ത്തി മുതലെടുക്കാനാണ് എല്ലാരാഷ്ട്രീയകാരനും ശ്രമിക്കുന്നത്.

".....ഇന്നലകളെ ഇന്നുമായി എന്തിനും ഏതിനും ബന്ധിപ്പിക്കുന്നതിനു ഈ വിഷയത്തില്‍ ഒട്ടും പ്രാധാന്യം ഇല്ല....."

ശരിയാണ് സമ്മതിക്കുന്നു. ഞാന്‍ അതിനുശ്രമിച്ചിട്ടില്ല. പക്ഷേഇന്നലത്തെ അതേ സാമൂഹിക ചുറ്റുപാട് സ്വാതന്ത്യം കിട്ടി ഇത്രകാലമായിട്ടും മാറിയിട്ടില്ലന്നു പറയാനാണ് ശ്രമിച്ചത്. ബീഹാറുകാരനായ എന്റെ ഒരു സുഹ്യത്ത് ഇന്റര്‍ മീഡിയേറ്റ് കഴിഞ്ഞ് ബിരുദത്തിനു ചേരാന്‍ ആഗ്രഹിച്ചപ്പോള്‍ വീടുകത്തിച്ചുകളയുമന്ന് ഭീഷണി മുഴക്കിയ ജന്‌മികളെ ഭയന്ന് ഡല്‍ഹിയിലേക്ക് നാടുവിടേണ്ടിവന്നു അവന് ഒരു ഗ്രാഡുവേറ്റാകണമന്ന് ആഗ്രഹം സഫലമാക്കാന്‍. അങ്ങനെ പഠിക്കാന്‍‌വേണ്ടി നാടുവിടുന്ന ഒരുപാട് ബീഹാറികളും ഒറീസക്കാരും ഡല്‍ഹിയിലും യു.പിയിലും മറ്റും മറ്റും നമുക്ക് കാണാന്‍ കഴിയും. ഇത്തരുണത്തില്‍ എത്രപേര്‍ക്ക് നാടുവിടാന്‍ കഴിയും?

".....മറ്റു മതങ്ങളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യനെ മനുഷ്യനായി കാണുന്നവരാണ് ഹിന്ദുക്കള്‍......."

അത്രഅങ്ങോട്ട് അക്സ്പറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ് സത. ഇന്നും ദളിതനായ് ജനിച്ചതുകൊണ്ട് മാത്രം വീട്ടില്‍ കയറ്റാനും അവന്റെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനും അഥവാ പങ്കെടുത്താല്‍ തന്നെ ജാതിഭ്രഷ്ടിന്റെ കാരണത്താല്‍ വിവാഹ സദ്യ ബഹിഷ്‌കരിക്കുകയും ചെയ്യുന്നവര്‍ കേരളത്തിലുമുണ്ട്. മലബാറിലേക്ക് ഒന്നു പോയിനോക്കുക, കണ്ണൂര്‍ ഉള്ള നമ്പൂതിരി ഇല്ലങ്ങളില്‍ പലയിടത്തും നമ്പൂതിരി അല്ലാത്തവര്‍ക്ക് പടിപുരകടക്കാന്‍ കഴിയില്ല. മനുഷ്യനെ ഒരു കോവേണിയുടെ പടിപോലെ താഴെനിന്നും മുകളിലേക്ക് വേര്‍തിര്‍ച്ച് നിര്‍ത്തി അയിത്തം കല്പിക്കുന്ന ഹിന്ദുമതംപോലെ വേറൊരു മതവും ലോകത്തുഞാന്‍ കണ്ടിട്ടില്ല. "മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് താങ്കളെക്കാളും അടിയുറച്ചു വിശ്വസിക്കുന്നവനാണ്" തങ്കള്‍ എന്ന് പറയുന്നു. എങ്കില്‍ എന്തുകൊണ്ട് ക്യഷ്ണനിലും ക്രിസ്തുവിലും ഒരേ ചൈതന്യം ദര്‍ശിക്കാന്‍ താങ്കള്‍ക്ക് കഴിയുന്നില്ല?

സത, ഇവിടെ ആരാണ് സംഘടിതരല്ലാത്ത മതക്കാര്‍? ഇന്ന് ഹിന്ദുവും മുസല്‍മാനുമാണ് ഏറ്റവും കൂടുതല്‍ സംഘടിതരായവര്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇവര്‍ക്ക് രണ്ട് കൂട്ടര്‍ക്കും അവരുടെ മതത്തിന്റെ സംഘബലം കാണിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിവരെ ഉണ്ട്. ഇവിടെ ഒരു ക്യസ്ത്യാനിക്കും അവരുടെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയപാര്‍ട്ടി ഉണ്ടന്ന് തോന്നുന്നില്ല. ഹിന്ദുത്വം മുഖ്യ അജണ്ടയാക്കി അധികാരം കയ്യാളുന്നഹിന്ദുക്കള്‍ സംഘടിതര്‍ അല്ലന്നാണോ സിത തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്നത്?

താങ്കള്‍ എന്താണ് പറഞ്ഞു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്? താങ്കള്‍ പറയുന്നതെല്ലാം നഗ്‌നസത്യവും ബാക്കി എല്ലാവരും ഭാവനയുടെ ലോകത്തില്‍ നിന്നും ലോകത്തെ കാണുന്ന കുട്ടികളും. ഈ മനോഭാവം, ഞാന്‍ മാത്രം എല്ലാം അറിയുന്നവന്‍, ഞാന്‍ മാത്രം പറയുന്നത് ശരി, തനിക്കു ദഹിക്കാത്തത് പറയുന്നവന്‍ വെറും ബാലിശമായ മനസ്സിന്റെ ഉടമ എന്ന ഈ ധാര്‍‌ഷ്ട്യം അത് ഇല്ലാകാത്തിടത്തോളം താങ്കളോട് സം‌വദിക്കുന്നത് ഓട്ടകലത്തില്‍ വെള്ളം നിറക്കും പോലെയാണ്.

ഓ.ടോ: ഏതങ്കിലും വാക്കുകള്‍ അസഭ്യമായ് തോന്നുന്നുവങ്കില്‍ മനപ്പൂര്‍‌വ്വം ഉപയോഗിച്ചതല്ല. മലയാളം പഠിക്കാഞ്ഞതിന്റെ ന്യൂനനതയാണന്ന് മനസ്സിലാക്കുക.

സത said...

Prasanth krishna,
താങ്കള്‍ കൂടുതല്‍ തെളിഞ്ഞ ചര്‍ച്ചക്ക് തയ്യാറാകുന്നതില്‍ സന്തോഷം.
~~എങ്കില്‍ എന്തുകൊണ്ട് ക്യഷ്ണനിലും ക്രിസ്തുവിലും ഒരേ ചൈതന്യം ദര്‍ശിക്കാന്‍ താങ്കള്‍ക്ക് കഴിയുന്നില്ല?~~
ഞാന്‍ ഇങ്ങനെ കാണുന്നില്ല എന്ന് താങ്കള്‍ക്കു തോന്നാന്‍ തന്നെ കാരണം മുന്‍‌വിധി എന്ന മനുഷ്യന്റെ ഒരു ശാപം ആണ് എന്ന് പറയട്ടെ. ഞാന്‍ ഇവരില്‍ എല്ലാം ദൈവത്തെ കാണുന്നു. ഞാന്‍ പല ചര്‍ച്ചകളിലും ഇത് ആവര്‍ത്തിട്ടുള്ള താണ്. പക്ഷെ എല്ലാവരും എന്റെ 'ഫാസിസ്റ്റ്' എന്ന ലേബല്‍ അല്ലെ നോക്കുന്നത്.

~~ഇന്ന് ഹിന്ദുവും മുസല്‍മാനുമാണ് ഏറ്റവും കൂടുതല്‍ സംഘടിതരായവര്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്~~
വിയോജിപ്പ്. സത്യത്തില്‍ ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെ വിഖടിച്ചിരിക്കുന്നവരാന് എന്നാണു എന്റെ ഒരു നിരീക്ഷണം. ഹിന്ദു ജാതിയും പഴയ വ്യസ്ഥിതികളും പറഞ്ഞു അടി കൂടുന്നു. അവര്‍ക്ക് ഒരു 'കുട' പോലും ഇല്ല. പലരും പല പല ആശയങ്ങളും വിശ്വാസങ്ങളും രാഷ്ട്രീയവും വച്ച് പുലര്‍ത്തുന്നു.
മുസ്ലിംകള്‍ വിശ്വാസത്തിന്റെയും ഖുര്‍' ആന്‍ വ്യാഖ്യാനതിന്റെയും മറ്റു പല പല കാരണങ്ങളാലും അടി കൂടുന്നു. എന്നാലും ഹിന്ടുക്കലെക്കാലും ഭേതം. ക്രിസ്ത്യാനികള്‍ക്ക് ചര്‍ച്ച്,സഭ എന്ന 'കുട' ഒണ്ടു. അവരുടെ വിശ്വാസങ്ങളെ സഭ നിയന്ത്രിക്കുന്നു. അവര്‍ക്ക് രാഷ്ട്രീയത്തില്‍ മറ്റേതു വിഭാഗതെക്കാള്‍ സ്വാധീനം ഉണ്ട് എന്നും കരുതുന്നു. ക്രിസ്ത്യന്‍ സഭകള്‍ സമൂഹത്തിനു എതിരായ കാര്യങ്ങള്‍ പോലും തന്റേടത്തോടെ നേരിട്ടിട്ടുള്ളതും നേരിടുന്നതും നമുക്ക് കാണാം.

~~ഹിന്ദുത്വം മുഖ്യ അജണ്ടയാക്കി അധികാരം കയ്യാളുന്നഹിന്ദുക്കള്‍ സംഘടിതര്‍ അല്ലന്നാണോ സിത തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്നത്?~~
അല്ല. ഹിന്ദുക്കള്‍ സംഘടിച്ചു കൊണ്ടിരിക്കുന്നുണ്ട്‌. നല്ലതിന് മാത്രം എന്ന് പ്രതീക്ഷിക്കുന്നു. അവര്‍ ഇന്നലകളിലെ തെറ്റുകള്‍ തിരുത്തി ഹിന്ദുക്കളെ ബോധവാന്മാര്‍ ആക്കാന്‍ ശ്രമിക്കുന്നുണ്ട്. അവരെ നുണകള്‍ പ്രചരിപ്പിച്ചു വെറും 'ഫാസ്സിറ്റ്‌' എന്ന് മുദ്ര കുതുന്നതിനെ മാത്രമേ ഞാന്‍ എതിര്‍ക്കുന്നുള്ളൂ. അതും നുണകള്‍ പ്രച്ചരിപ്പിക്കുന്നതുകൊണ്ട് മാത്രം. അവര്‍ അധര്‍മ്മികള്‍ ആയാല്‍ അന്ന് ഞാന്‍ എഴുത്തും, ഇവരെ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തൂ..എന്ന്.

~~താങ്കള്‍ എന്താണ് പറഞ്ഞു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്?~~
ഞാന്‍ സാധാരണക്കാരനില്‍ മറഞ്ഞിരിക്കുന്ന സത്യം പറയാന്‍ മാത്രം ആഗ്രഹിക്കുന്നു. ഞാന്‍ മാത്രം ശരി എന്ന് പിടിവാശി ഇല്ല. പക്ഷെ, എന്റെ വാദങ്ങളില്‍ കഴമ്പില്ല എന്ന് പറഞ്ഞാല്‍ എനിക്ക് വിയോജിച്ചേ പറ്റു. അതും സംവാദത്തില്‍ കൂടി മാത്രം.

നന്ദി.

ഭൂലോകം said...

*************************
Prasanth Krishna said...
"ഇവിടെ ഒരു ക്യസ്ത്യാനിക്കും അവരുടെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയപാര്‍ട്ടി ഉണ്ടന്ന് തോന്നുന്നില്ല."
**************************
ചാര്‍വാകന്‍ said...
"ഭൂമിയിലെ ഏതുരാജ്യത്തും ,വം ശീയമായോ/ഗോത്രപരമായോ സം ഘര്‍ഷങ്ങളൂം ,സം ഘട്ടനങ്ങളും (യുദ്ധം ​തന്നെയും )നടന്നിട്ടുണ്ട്.
അവിടെയൊന്നു മില്ലാതിരുന്നപ്രത്യേകത ഇഡ്യന്‍ജാതിവ്യവസ്ഥക്കുണ്ട്.
'അയിത്തം '.ഇത് സാമൂഹ്യജനതയെ,സാം മ്പത്തികമായും ,
രാഷ്ട്രിയമായും ,വേര്‍തിരിക്കുന്നു.ചിലജനതയെ,പൊതുസ്ഥലങ്ങളില്‍
നിന്നും മാറ്റിനിര്‍ത്തുന്നു,എന്നുപറഞ്ഞാല്‍ കമ്പോളത്തിലെടപെടാന്‍
സമ്മതിക്കാതെ,തൊഴിലെടങ്ങളില്‍ ഒതുക്കുക."
**********************************

വാഹ്... വാഹ്... കൊത്തിവെക്കേണ്ട വാക്കുകള്‍ തന്നെ. കേരള കോണ്‍ഗ്രസ്സുകളേക്കുറിച്ചൊന്നും ഇവിടെ ആരും കേട്ടിട്ടുണ്ടവില്ല. നാഗാലാന്റിലെ പള്ളി രാഷ്ട്രീയവും ആര്‍ക്കും അറിയില്ല. ഒറീസ്സയിലെ ‘മാവോയ്സ്റ്റു’ കളേയും ആര്‍ക്കും അറിയില്ല. അത്രയും നന്ന്‌.

ബ്രിട്ടിഷുകാര്‍, പോര്‍ചുഗീസുകാര്‍ തുടങ്ങിയ നാമങ്ങളില്‍ ലോകം മുഴുവനും ചില പ്രത്യേക മതക്കാര്‍ മറ്റു ചിലരെ (ഇന്ത്യാക്കരെ മൊത്തം 200 വര്‍ഷത്തോളം)‘കമ്പോളത്തില്‍‘ ഇടപെടീക്കതെ മാറ്റിനിര്‍ത്തിയതു ആര്‍ക്കും അറിയില്ല. ഈ അടുത്ത കാലം വരെ ദക്ഷിണാഫ്രിക്കയിലോ മറ്റോ അപ്പര്‍ത്തെഡ് എന്നൊ മണ്ഡേല എന്നൊക്കെയോ പറഞ്ഞു കുറെയാളുകളെ കമ്പോളത്തില്‍ നിന്നു മാറ്റി നിര്‍ത്തിയിരുന്നു.

കേരള രാജ്യത്തു കോട്ടയം രൂപതക്കാര്‍ മറ്റു രൂപതക്കാരെ വിവാഹ 'കമ്പോളത്തില്‍' നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട് എന്ന്തും ആര്‍ക്കും അറിയില്ല.

പിന്നെന്തോ ദളിത്, പെന്തക്കോസ്റ്റ് എന്നൊ ലത്തീന്‍ എന്നൊ ഒക്കെ പറഞ്ഞ് ചില കമ്പോള ഒഴിവാക്കലുകള്‍ നടക്കുന്നു എന്ന ചില കണ്ടറിവുകളും ആര്‍ക്കും ഇല്ല. അമേരിക്കയില്‍ അങ്ങനെ കമ്പോളത്തില്‍ നിന്നും മാറ്റി നിര്‍ത്തിയവരില്‍പ്പെട്ട ഒരുവന്‍ ഈയിടക്കു മാത്രമാണ് ഒരു നല്ല പദവി ലഭിച്ചത്.

ഇന്ത്യയില്‍ കമ്പോളത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവര്‍ ആഗോള കമ്പോള വിദഗ്ദ്ധര്‍ നാടു വിട്ടപ്പോല്‍ തന്നെ ഉന്നത പദവികളില്‍ എത്തിയത്തൊന്നും ആര്‍ക്കും അറിയില്ല. അവരെ മാറ്റി നിര്‍ത്തിയതിനു പരിഹാരമുണ്ടാക്കാന്‍ സംവരണം എന്ന അവകാശം നള്‍കിയതും ആരും പറയില്ല.

ഒരു കാര്യം മാത്രം എല്ലാവര്‍ക്കും അറിയാം.. ഹിന്ദു സംഘടിക്കണം എന്നാരെങ്കിലും പറഞ്ഞാല്‍ അവിടെ ഓടി എത്തി ജാതി, ജാതി അയ്യേ ഹിന്ദുക്കള്‍ മുഴുവന്‍ ജാതിക്കോമരങ്ങളാണേ എന്നു പറഞ്ഞ് ഓലിയിടണം എന്ന്. ആ നടക്കട്ടെ, പക്ഷേ ഇനി എത്ര നാളേക്ക്...

പാര്‍ത്ഥന്‍ said...

Prasanth Krishna: പറഞ്ഞു.

ഇന്ന് ഹിന്ദുവും മുസല്‍മാനുമാണ് ഏറ്റവും കൂടുതല്‍ സംഘടിതരായവര്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. രാഷ്ട്രീയകസർത്ത് ഇവിടെയും വേണോ. 50% ഹിന്ദുക്കൾ മാത്രം സംഘടിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കും എന്ന് ആലോചിക്കാതെയാണോ പറയുന്നത്.

മനുഷ്യനെ ഒരു കോവേണിയുടെ പടിപോലെ താഴെനിന്നും മുകളിലേക്ക് വേര്‍തിര്‍ച്ച് നിര്‍ത്തി അയിത്തം കല്പിക്കുന്ന ഹിന്ദുമതംപോലെ വേറൊരു മതവും ലോകത്തുഞാന്‍ കണ്ടിട്ടില്ല. ലോകത്ത് ജാതിയുടെ അടിസ്ഥാനത്തിൽ മാത്രമല്ല ഈ ഭ്രഷ്ട് നിലനിന്നിരുന്നത്. ആഫ്രിക്കയിൽ നിന്നും ആളുകളെ കെണിവെച്ചു പിടിച്ചുകൊണ്ടു വന്ന് അടിമകളാക്കി വിറ്റിരുന്നത് ഹിന്ദുമതമല്ലായിരുന്നു. ലോകത്ത് എല്ലായിടത്തും അയിത്തം പലരീതിയിൽ നിലനിന്നിരുന്നു എന്നു കാണാം. ഹിന്ദുക്കളുടെയിടയിലെ അയിത്തം ഇല്ലായ്മചെയ്യേണ്ട സമയം അധിക്രമിച്ചിരിക്കുന്നു എന്നത് ശരിതന്നെ. അടുത്തയിടെ വായിച്ച സിസ്റ്റർ ജെസ്മിയുടെ ‘ആമേൻ’ എന്ന കൃതിയിൽ, കന്യാസ്ത്രീകൂടിനുള്ളിലെ ഇപ്പോഴും നിലനിൽക്കുന്ന (പണത്തിന്റെയും കുടുബമഹിമയുടെയും അടിസ്ഥാനത്തിലുള്ള) ഉച്ചനിചത്വങ്ങളെ വെളിപ്പെടുത്തിയിട്ടുണ്ട്. കുറവൻ കൃസ്ത്യാനിയോട് പൂച്ചയെ ലേലം ചെയ്യാൻ തന്നെയല്ലെ പുരോഹിതൻ കല്പിച്ചത്. ജാതിമാറിച്ചെന്നിട്ടും ഇപ്പോഴും എന്തിനാ പഴയ ജാതിസംവരണം വേണമെന്ന നിർബ്ബന്ധം. ആ അലവൻസുംകൂടി ജാതി മാറുമ്പോൾ മാസാമാസം കൊടുത്തുകൊണ്ടിരുന്നാൽ മതിയല്ലോ.

ഒരാൾ ജാതി മാറുമ്പോൾ അവിടെ ഒരു ശത്രു ജനിക്കുന്നു. അതായത് ശത്രുതാ മനോഭാവം വളർത്തിയതിനുശേഷമാണ് ഈ മതം മാറ്റം നടത്തുന്നത്.

സത said...

Prasanth Krishna ,
താങ്കള്‍ എന്റെ ബ്ലോഗ്‌ വിസിറ്റ് ചെയ്യുമല്ലോ. എന്റെ ആശങ്കകള്‍ ശ്രദ്ധിക്കുമല്ലോ. ഞാന്‍ സ്വയം ഒരു ഫാസിസ്റ്റ് എന്ന ലേബല്‍ സ്വീകരിച്ചതാണ്‌. കാരണം എനിക്ക് സത്യം വിളിച്ചു പറയാന്‍. അല്ലെങ്കില്‍ കുറെ പേര്‍ എന്റെ അഭിപ്രായം കേള്‍ക്കുമ്പോള്‍ ഫാസിസ്റ്റ് എന്ന് വിളിച്ചു കളിയാക്കും. അത് ഞാന്‍ അനുഭവിച്ചിട്ടുള്ള താണ്. കാരണം ഇന്നത്തെ ചിന്താഗതികള്‍ എല്ലാം രൂപപ്പെടുന്നത് വളരെ അധികം രാഷ്ട്രീയ വല്ക്കരിച്ചിരിക്കുന്നു, അറിയാതെ എങ്കിലും ഇവ പല കോണുകളില്‍ നിന്നും കേട്ട് സാധാരണ ജനങ്ങള്‍ തെറ്റായ ചിന്താഗതി ഉണ്ടാക്കുന്നു. ഇതിനെതിരെ എന്തെങ്കിലും പറയുക. അത്രമാത്രം.

ഹിന്ദുക്കളിലെ അനാചാരങ്ങള്‍ മാറ്റുക എന്നതാണ് ഹിന്ദു സംഖടനകളുടെ മുഖ്യ ലക്‌ഷ്യം. ഭാരതത്തിലെ എല്ലാ ഹിന്ദുക്കളെയും ഒരേ പോലെ കാണാന്‍ ആണ് അവര്‍ ശ്രമിക്കുന്നത്. വര്‍ഗീയ വിഷം ഉള്ള ചില ഹിന്ദു സംഖടനകള്‍ ഒണ്ടു താനും. എന്നാല്‍, RSS/VHP തുടെങ്ങിയവര്‍ ഇത്തരം സംഖടനകള്‍ അല്ല. രാഷ്ട്രീയം അതിന്റെ തുരുപ്പ് ചീട്ടുകള്‍ കൊണ്ടാണ് ഇവിടെ എല്ലാ ഹിന്ദു സംഖടനകളും വര്‍ഗീയക്കാര്‍ ആയതു. പലരും സത്യം എന്നത് അന്യോഷിക്കുന്നു പോലും ഇല്ല. പത്രങ്ങളില്‍ വരുന്ന ഭാവനകള്‍ നിറഞ്ഞ വാര്‍ത്ത പോലും സത്യം എന്ന് കരുതുന്നു.

ഇവിടെ സത്യത്തില്‍ ഹിന്ദുക്കള്‍ എല്ലാവരും തന്നെ സഹിഷ്ണുത പുലര്‍ത്തുന്നവര്‍ ആണ്. ചെറിയ ഒരു ശതമാനം ഇവിടുത്തെ കോമാളി രാഷ്ട്രീയം മൂലം വര്‍ഗീയതയുടെ കുഴിയില്‍ ചാടിയവരും. എന്റെ നോട്ടത്തില്‍, ആദര്‍ശങ്ങള്‍ ഇല്ലാത്ത രാഷ്ട്രീയം ആണ് എല്ലാവരെയും വര്‍ഗീയതയുടെ പാട് കുഴിയില്‍ കൊണ്ട് ചാടിക്കുന്നത്. രാഷ്ട്രീയക്കാര്‍ക്ക്, ആര് ചത്താലും കൊന്നാലും തങ്ങള്‍ക്കു അധികാരത്തിലേക്കുള്ള ദൂരം കുറയുമോ അകലുമോ എന്ന് മാത്രമാണ് നോട്ടം. ഇത് നമ്മള്‍ എന്ന് മനസ്സിലാക്കുന്നുവോ, അന്ന് മാത്രമേ ഇവിടെ എല്ലാം ശരിയാകൂ. അതിനാല്‍ തന്നെ ആദ്യം നമ്മുക്ക് നന്നാകാം.. പോക്രിത്തരം കാണിക്കുന്നവന്‍ ഹിന്ദുവായാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും എതിര്‍ക്കുക.. സമൂഹം എന്ന ഒരേ ഒരു കാഴ്ചപ്പാട് മതി നമുക്ക്..

സത said...

അനുരൂപ് ,
താങ്കളുടെ കമെന്റ് വിട്ടു പോയി.

താങ്കള്‍ തുറന്നു കണ്ണ് കൊണ്ട് തന്നെ കാണുന്നു എന്നറിയുന്നതില്‍ സന്തോഷം. താങ്കളുടെ നിര്‍ദേശങ്ങളും നല്ലത്.
അതില്‍ രണ്ടു ക്രൈസ്ത്തവര്/സഭകള്‍ ചെയ്യേണ്ടതാണെന്നും ഒന്നും മൂന്നും ഗവണ്മെന്റ് ചെയ്യേണ്ടതാണെന്നും ഞാന്‍ വിശ്വസിക്കുന്നു.
ഒന്നും മൂന്നും ഗവണ്മെന്റ് ചെയ്യാന്‍ കാലതാമസം എടുക്കും എന്ന് നമ്മുടെ സ്ഥിതി കൊണ്ട് പറയാം. പക്ഷെ രണ്ടു നടക്കുമോ? ഇല്ല. നടക്കുമായിരുന്നെന്കില്‍ പണ്ടേ നടന്നേനെ.. കുറെ പാവങ്ങള്‍ എങ്കിലും ആപത്തുകളില്‍ നിന്നും രക്ഷപെടുമായിരുന്നു.
താങ്കള്‍ സൂക്ഷിച്ചു നോക്കൂ.. ക്രിസ്തവ സഭകള്‍ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി.
എത്ര സംകുചിതമാണ് എന്ന് പെട്ടന്ന് മനസ്സിലാക്കാം. കാരണം അവര്‍ക്ക് അവരുടേതായ അജണ്ടകള്‍ ഉണ്ട്.

~~'ക്രിസ്തുവിലൂടെ മാത്രം രക്ഷ' എന്നു
വാദിക്കുന്ന ഇവര്‍ ക്രൈസ്തവതീവ്രവാദികളായി അറിയപ്പെടുന്നുണ്ട്.~~
ഇതുപോലെ തന്നെയാണ് ചില തീവ്ര ഹിന്ദു ഗ്രൂപ്പുകള്‍ ചെയ്യുന്ന തെമ്മാടിത്തരങ്ങള്‍ RSS പോലുള്ള സംഘടനകളുടെ തലയില്‍ വരുന്നത്. ചിലര്‍ അത് മനപ്പൂര്‍വം ആക്കുന്നും ഉണ്ട്.

നന്ദി.

മനുഷ്യ വിദൂഷകന്‍ said...

പ്രശാന്ത്‌ കൃഷ്ണ,
താങ്കള്‍ പറഞ്ഞത് പ്രകാരം ഭാരതത്തിലെ പ്രത്യേകിച്ച് തെക്കന്‍ ഭാരതത്തിലെ ദ്രാവിഡന്‍മാരോ ഗോത്രവര്‍ഗ്ഗക്കാരോ ഹൈന്ദവരല്ലെന്നും ആദി അല്ലെങ്കില്‍ പ്രാചീന ഗോത്രസംസ്കാര പാരമ്പര്യം മാത്രമുള്ള അവരെ ഹിന്ദുക്കളാണ് മതം മാറ്റുന്നത്‌ എന്നുമാണ്. പക്ഷെ സിന്ധു നദീതീരത്തു ഉത്ഭവിച്ചതോ അല്ലെങ്കില്‍ സിന്ധുനദിയുടെ ഇങ്ങേ വശത്ത് താമസിച്ചിരുന്നു സിന്ധവര്‍/സൈന്ദവര്‍ പിന്നീട് ഹൈന്ദവരൊ ഹിന്ദുക്കളോ ആയി കരുതിയാല്‍ തന്നെ അവരെ മതം മാറ്റുന്നതിനെ കുറിച്ച് താങ്കള്‍ക്ക് എന്തുകൊണ്ട് എതിര്‍പ്പില്ല? അതോ ഈ ക്രൈസ്തവരും ഇന്ത്യയില്‍ തന്നെ ഉണ്ടായവരാണെന്ന് കരുതുന്നോ. അല്ലല്ലോ. എങ്കില്‍ പിന്നെ അവര്‍ക്ക് എന്തിനു ഇവിടുത്തെ താങ്കള്‍ പറഞ്ഞ ഗോത്രക്കാരെ കുരിശു വരപ്പിക്കാന്‍ മോഹം.
ഒന്നുകൂടെ ചോദിച്ചോട്ടെ, അറുപത്തി ഒന്ന് വര്‍ഷം കൊണ്ട് എന്തുനേടി അല്ലെ. സ്വാതന്ത്ര്യം കിട്ടിയ കാലത്തെ ഭാരതമാണോ ഇന്നുള്ളത്. എന്തായാലും അന്നുള്ള താങ്കള്പറഞ്ഞ തൊട്ടുകൂടായ്മകള്‍ ഇന്നില്ല. അല്ലെങ്കില്‍ കാലക്രമേണ മാറുന്നില്ലേ. അതോ ദളിത്‌ ക്രിസ്ത്യാനികളെ മുഖ്യധാരാ ക്രിസ്ത്യാനികള്‍ തൊട്ടുകൂടായ്മകള്‍ കാട്ടുന്നത് താങ്കള്‍ കാണുന്നില്ലേ. അപ്പോള്‍ പിന്നെ ഇവര്‍ എന്ത് നേടി.
പുതു ക്രിസ്ത്യാനികള്‍ എന്നാ പേരില്‍ പള്ളിയുടെ മൂലയില്‍ ഒതുങ്ങുന്ന അവര്‍ണ്ണ ക്രിസ്ത്യാനികളെ താങ്കള്‍ക്കറിയാമോ. മതം മാറി ഇല്ലത്തൂന്ന് പോയി താനും അമ്മാത്ത് എത്തിയതുപോലുമില്ല എന്നപോലെ ജീവിതം.

അനുരൂപ്‌ ,
താങ്കള്‍ ഏറെ കുറെ വസ്തുനിഷ്ടമായി സംസാരിക്കുന്നു. ഈ കാഴ്ചപാടിന് നന്ദി.

സത,
താങ്കളുടെ ബ്ലോഗ്‌ കണ്ടു. വളരെ ഇഷ്ടമായി. ഫാസിസ്റ്റ്‌ എന്ന് പട്ടം ഇന്ന് ഞാനും വളരെ അഭിമാനത്തോടെ തന്നെ ഉപയോഗിക്കുന്നു. എന്റെ രാജ്യത്തെ സ്നേഹിക്കുന്നതിനു എന്റെ മതത്തില്‍ അഭിമാനം കൊള്ളുന്നതിനു അതിന്റെ നന്മയുടെ നേരെ വരുന്ന ക്ഷുദ്രശക്തിയെ നേരിടുന്നതിനു ഫാസിസ്റ്റ്‌ എന്നാണ് പേരെങ്കില്‍ ഞാനും അതുതന്നെ.

|santhosh|സന്തോഷ്| said...

ഇതൊക്കെ എന്നും കാണാറുണ്ട് വായിക്കറുണ്ട്, ഒന്നു പറയുന്നില്ല പക്ഷെ,
ഇന്നു എന്റെ ഇന്‍ ബോക്സില്‍ വന്ന ഒരു മെയില്‍ ഇവിടെ കമന്റായി ഇടുന്നു, സദയം നോക്കിയാലും. അറിവുള്ളവര്‍ അതിനെക്കുറീച്ചു പറയുമല്ലോ.

You know the Latin Catholic will not enter Syrian Catholic Church.

These two will not enter Marthoma Church .

These three will not enter Pentecost Church .

These four will not enter Salvation Army Church .

These five will not enter Seventh Day Adventist Church .

These six will not enter Orthodox Church.

These seven will not enter Jacobite church.
Like this there are 146 castes in Kerala alone for Christianity,

each will never share their churches for fellow Christians..!

Wonderful..! One Christ, One Bible, One Jehova....
What a unity!
Now Muslims..! One Allah, One Quran, One Nebi....! Great unity!
Among Muslims, Shia and Sunni kill each other in all the Muslim countries.

The religious riot in most Muslim countries is always between these two sects.

The Shia will not go to Sunni Mosque.

These two will not go to Ahamadiya Mosque.

These three will not go to Sufi Mosque.

These four will not go to Mujahiddin mosque.

Like this it appears there are 13 castes in Muslims.
Killing / bombing/conquering/ massacring/. .. each other !

The American attack to the Muslim land of Iraq is fully supported by all the Muslim countries surrounding Iraq !

One Allah, One Quran, One Nebi....! Great unity !

സത said...

നന്ദി.. മനുഷ്യ വിദൂഷകന്‍,

ഞാന്‍ ഒരു ഫാസിസ്റ്റ് ആണെന്ന് സ്വയം പ്രഖ്യാപിച്ചതിനാല്‍ മറ്റുള്ളവര്‍ എന്റെ പോസ്റ്റുകളെ കാണുന്ന ആങ്കിള്‍ തന്നെ മാറിപ്പോയിരിക്കുന്നു. ചില ഉദാഹരണങള്‍ ഞാന്‍ ഒരു വേണ്ടാതീനം പോലും പറയാതെ തന്നെ "വര്‍ഗീയ വിഷം ഇനിയും ചീറ്റൂ.." എന്നൊക്കെ കമെന്റ് കിട്ടി. വളരെ രസകരം തന്നെ. അവര്‍ ഞാന്‍ എഴുതിയത് എന്താണെന്നോ എന്തിനാണെന്നോ പോലും നോക്കിക്കാനില്ല.. അത്രയ്ക്ക് മാറ്റി കളയുന്നു ഇവിടുത്തെ ഓരോരോ അസത്യ പ്രചാരണങ്ങള്‍..

സന്തോഷ്‌,
ഈ ചര്‍ച്ച വായിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. എനിക്കും ഈ മെയില്‍ കിട്ടിയിരുന്നു.

പാര്‍ത്ഥന്‍ said...

santhosh ഇവിടെ പറഞ്ഞിട്ടുള്ള മെയിൽ, www.iish.org യിൽ അതിലെ IISH News ൽ എവിടെയോ ഒരു വർഷം മുൻപ് വായിച്ചിരുന്നു. ഇപ്പോൾ കാണുന്നില്ല. എന്റെ നോട്ടപ്പിശക്. അതിന്റെ തലക്കെട്ട് - ഹിന്ദുവിന്റെ യൂണിറ്റിയില്ലായ്മയും മുസ്ലീം/ക്രിസ്ത്യന്റെ യൂണിറ്റിയും - എന്നായിരുന്നു.

അനുരൂപ് said...

എന്റെ ചില സംശയങ്ങള്‍ കൂടുതല്‍ അറിവിലേക്കായി ചോദിക്കട്ടേ,

ഒന്ന്‌) ബി.ജെ.പിയെ രാഷ്ട്രീയ ഉപകരണമാക്കി ഹിന്ദുസംഘടനകള്‍ ഉപയോഗിക്കാറുണ്ടല്ലോ. അവരുടെ നിലപാടുകളില്‍ അത് പ്രകടവുമാണ്‌. ഹിന്ദുമതം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ ഉപയോഗപ്പെടുത്തുന്നതിനെ എങ്ങനെ കാണണം? ഇതിനെ ന്യായീകരിക്കുന്നുവോ?

രണ്ട്) ആര്‍. എസ്. എസ്. ശാഖ എന്നാല്‍ എന്ത്‌? അവിടെ എന്താണ്‌ നടക്കുന്നത്? ശാരീരികപരിശീലനം ശാഖാ പ്രവര്‍ത്തനങ്ങളിലുണ്ടോ?

മൂന്ന്) കണ്ണൂരില്‍ നടക്കുന്ന മിക്ക സംഘര്‍ഷങ്ങളിലും ആര്‍. എസ്.എസിന്റെ പങ്ക് വ്യക്തമാണ്‌.
ഹിന്ദുത്വത്തെ വളര്‍ത്താനും നവീകരിക്കാനും ശ്രമിക്കുന്ന ഒരു പ്രസ്ഥാനമെന്ന നിലയില്‍ ഹിന്ദുത്വത്തിന്റെ മൂല്യങ്ങളെ നിരാകരിച്ചു നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ എങ്ങനെ കാണണം?

നാല്‌) പല അക്രമങ്ങളിലും മുഖ്യധാരാമാധ്യമങ്ങള്‍ ആര്‍. എസ്. എസ്സിന്റെ പങ്ക് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. മാധ്യമങ്ങള്‍ക്ക് ആര്‍. എസ്സ്. എസ്സിനോട് ഇത്ര വിരോധം വരുവാന്‍ എന്താണ്‌ കാരണം? അതോ അവര്‍ പറയുന്നതോ യാഥാര്‍ത്ഥ്യങ്ങള്‍?


അഞ്ച്) ഇന്ത്യയുടെ ദേശീയ മതമായി ഹിന്ദുമതത്തെ പ്രഖ്യാപിച്ചാല്‍ മതേതരത്വം എന്ന ഭരണഘടന ആശയത്തെ അതെങ്ങനെ ബാധിക്കും?

മനുഷ്യ വിദൂഷകന്‍ said...

1.ബി.ജി.പി. ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ഹിന്ദുക്കള്‍ക്ക് രാഷ്ട്രീയം പാടില്ല എന്നില്ലല്ലോ. പിന്നെ ബി.ജി.പി. എന്നാ പാര്‍ട്ടിയ്ക്ക് ഹിന്ദുത്വം എന്നാ തോന്നല്‍ വന്നാല്‍ അതിനെ തള്ളി കളയേണ്ട കാര്യമില്ലല്ലോ. പിന്നെ ഇത് പാകിസ്താന്‍ അല്ലല്ലോ. ഇവിടെ ഹിന്ദുവിന് വേണ്ടി ഒരു രാഷ്ട്രീയ കക്ഷി വാദിച്ചാല്‍ അതില്‍ തെറ്റുണ്ടോ.

2.ആരോഗ്യമുള്ള ഒരു യുവ തലമുറയെ വാര്‍ത്തെടുക്കുക കായിക ശേഷി വളര്‍ത്തുക എന്നതില്‍ തെറ്റില്ലല്ലോ. ആര്‍.എസ്. എസ്. പലപ്പോഴും നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കണ്ടിരിക്കുമല്ലോ. ആരോഗ്യമുള്ളമുള്ള ശാരീരവും മനസ്സും അതിനു ആവശ്യമാണെന്ന് കൂട്ടിയാല്‍ മതി.

3.പങ്കു വെക്തമാണ് അല്ലെ. പലപ്പോഴും മരിക്കുന്നതും ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ആണെന്ന് മാത്രം. മാര്‍ക്സിസ്റ്റ്‌ മാത്രമല്ല മുസ്ലീം തീവ്രവാദികളും ഉന്നമിടുന്നത് ആര്‍.എസ്.എസിനെ ആണെന്ന് മാത്രം. സ്വയം രക്ഷ ആര്‍.എസ്.എസ്.കാരന്‍ ചെയ്‌താല്‍ പിന്നെ തീവ്രവാദവും ആവുമല്ലോ.

4.കൊള്ളാം ഇവിടുത്തെ ന്യൂനപക്ഷ കുത്തക മുതലാളിമാരും ഇടതു വലതു ചായ്‌വ് ഉള്ള പത്രങ്ങളും ആര്‍.എസ്.എസിന് വേണ്ടി എഴുത്തും എന്ന് കരുതുക വയ്യല്ലോ. പിന്നെ അവര്‍ക്ക് കണ്ണിലെ കരടായ ആര്‍.എസ്.എസ്. സംഘ പരിവാര്‍ അംഗങ്ങളെ എന്നും വെറുക്കാന്‍ പഠിച്ച അവരില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്തിനു പ്രതീക്ഷിക്കണം.

5.ഹിന്ദുമതം അപ്രാഖ്യാപിതമായി തന്നെ ഇന്ത്യയുടെ ദേശീയ മതമാണല്ലോ . അതിന്റെ പ്രഖ്യാപിതം ആക്കിയാല്‍ മതെതരത്തെ ഒരു തരത്തിലും ബാധിക്കില്ല. എന്നാല്‍ നിര്‍ബന്ധിത, പ്രലോഭന മത പരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവന്നാല്‍ അത് മതെതരത സ്വഭാവം നിലനില്‍ക്കാന്‍ സഹായിക്കും.

സത said...

അനുരൂപ് ,

താങ്കളുടെ സത്യം മനസ്സിലാക്കുവാനുള്ള മനസ്സിനെ അഭിനന്ദിക്കുന്നു.

മനുഷ്യ വിദൂഷകന്‍ താങ്കള്‍ക്കു മറുപടി തന്നുവല്ലോ. എങ്കിലും കുറച്ചു കാര്യങ്ങള്‍ കൂടി. ബി ജെ പി ഒരു ഹിന്ദു അനുഭാവം ഉള്ള പാര്‍ട്ടി തന്നെ. അവര്‍ അതിനു പക്ഷെ ഹിന്ദുക്കളുടെ ന്യായമായ ആവശ്യങ്ങള്‍ക്കല്ലാതെ കൂടെ നില്‍ക്കുന്നില്ല. ഹിന്ദുക്കള്‍ കൂടുതല്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല എന്നും താങ്കള്‍ അന്യോഷിച്ചാല്‍ കണ്ടെത്താം. വര്‍ഷങ്ങളായുള്ള, ഹിന്ദുക്കളുടെ ആവശ്യങ്ങള്‍ ആയിരുന്നു, മുഗള്‍ വംശജര്‍ തകര്‍ത്ത ഹിന്ദുക്കള്‍ പുണ്യം എന്ന് കരുതുന്ന അയോധ്യ,മധുര എന്നീ ക്ഷേത്രങ്ങളുടെ പുനര്‍ നിര്‍മാണം. അത് ശരിയോ തെറ്റോ എന്ന് ഒരു മത വിശ്വാസിയായ താങ്കള്‍ക്കു മനസ്സിലാകും എന്ന് കരുതട്ടെ. മുസ്ലിം സഹോദരങ്ങളോട് അവിടെ അടുത്ത് തന്നെ പള്ളി പണിതു നല്‍കാം എന്നും നല്ല മനസ്സാല്‍ ഹിന്ദുക്കള്‍ സമ്മതിച്ചിട്ടും, അവര്‍ വഴങ്ങിയില്ല. ഒടുവില്‍ അയോധ്യ മാത്രം ആവശ്യപ്പെട്ടിട്ടും രാഷ്ട്രീയ കുതന്ത്രങ്ങള്‍ കാരണം, ചിലരുടെ പിടിവാശി കാരണം സ്നേഹത്തിന്റെ രീതിയില്‍ നടന്നില്ല. അവര്‍ക്ക് ഇത് സാദാരണ ഒരു കെട്ടിടം മാത്രം, ആരാധന പോലും നടത്തിയിരുന്നില്ല.. അതെ സമയം ഹിന്ദുക്കള്‍ക്ക് ഗവണ്മെന്റ് നിയമിച്ച പൂജാരി വരെ ഒണ്ടായിരുന്നു. ഹിന്ദുക്കളുടെ ഈ ആവശ്യം ന്യായമായി തോന്നിയതിനാല്‍ ബി ജെ പി ഹിന്ദുക്കളെ അനുകൂലിച്ചു. ആണ് ബി ജെ പി ഒരു വലിയ ശക്തി അല്ലായിരുന്നു എന്നും മനസ്സിലാക്കുമല്ലോ. കൊണ്ഗ്രെസ്സ് ഒരിക്കലും ഹിന്ദുക്കളെ അനുകൂലിക്കാതെ വോട്ട് ബാങ്ക് കളിച്ചു. ബി ജെ പി ക്ക് ഇത് ഗുണം ചെയ്യും എന്ന് മനസ്സിലാകിയ ഇടതു വലതു പാര്‍ട്ടികള്‍ നുണ പ്രചാരങ്ങള്‍ അഴിച്ചു വിട്ടു. കേസുകളും ഒക്കെ പ്രശ്നം നീണ്ടാതല്ലാതെ, ഒന്നും സംഭവിക്കാതെ വന്നപ്പോള്‍ ആണ് ഹിന്ദു സംഖടനകള്‍ (VHP) അത് ബലമായി തകര്‍ക്കുന്നതില്‍ എത്തിയത്. ഇപ്പോളും ഇടതു വലതു പാര്‍ട്ടികള്‍ അവിടെ ഒരു ക്ഷേത്രം പോലും ഇല്ലായിരുന്നു എന്ന് വാദിക്കും. അത്രയ്ക്ക് നുണകള്‍ ആണവര്‍ ഹിന്ദുക്കാള്‍ക്കേതിരെ തൊടുത്തു വിടുന്നത്. താങ്കള്‍ക്കു നിരീക്ഷിക്കാം ഇവിടെ ആര് ആണ് തെറ്റുകാര്‍, ആരുടെ ഭാഗത്ത് ശരി.
കൂടുതല്‍ വായനയ്ക്ക്,
http://en.wikipedia.org/wiki/Ram_Janmabhoomi

ശാഖ എന്നത് RSS ന്റെ ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരുപാടി ആണ്. അതില്‍ മാത്രുരാജ്യതിനെ വണങ്ങി ആരംഭിക്കുന്ന, കളികള്‍, സുഭാഷിതം, exercise , ദേശ ഭക്തിഗാനം ആലപിക്കല്‍ തുടെങ്ങിയവ ആണ്. മുതിര്‍ന്നവര്‍ exercise നായി വടി കറക്കി പരിശീലനം നടത്തുന്നു(അതുകൊണ്ടാണ് തീവ്രവാദ പരിശീലനം എന്ന് ഇടതുകാര്‍ ആരോപിക്കുന്നത്.).

മാധ്യമങ്ങള്‍ എന്ത് ചെയ്യുന്നു എന്ന് താങ്കള്‍ എല്ലാ പത്രങ്ങളെയും, ചാനലുകളേയും തുറന്ന കണ്ണാല്‍ നിരീക്ഷിക്കുക. അവരുടെ താല്പര്യങ്ങള്‍ അനുസരിച്ചേ അവര്‍ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യൂ. കേരളത്തില്‍ (ഇന്ത്യയിലും)RSS വളരാതിരിക്കുക എന്നത് ഇവിടുത്തെ എല്ലാ മാധ്യമങ്ങളുടെയും പാര്‍ട്ടികളുടെയും ആവശ്യമാണ്‌. വോട്ട് ബാങ്ക് രാഷ്ട്രീയം എന്താണെന്ന് താങ്കള്‍ക്കു നിരീക്ഷിച്ചാല്‍ മനസ്സിലാക്കാം. കേരളത്തില്‍ അതിനു മറ്റു സംസ്ഥാനതെക്കാള്‍ പ്രാധാന്യവും ഒണ്ടു എന്നും അറിയാമല്ലോ. പിന്നെ, ആരെങ്കിലും സത്യം എഴുതുമോ, ഫാസ്സിസ്ടുകളെ വെള്ള പൂശുന്നു എന്നൊരു ആരോപണം ഭയന്ന്. ആടിനെ പട്ടിയാക്കാന്‍ ഇവിടുത്തെ വിപ്ലവ,വലതു കക്ഷികള്‍ മല്സരിക്കുകയല്ലേ?

കണ്ണൂരില്‍ RSS അല്ല ഒരു പാര്‍ട്ടിക്കും മര്യാദക്ക് പ്രവര്‍ത്തിക്കാന്‍ വയ്യല്ലോ. മറ്റു വര്‍ഗീയ കലാപങ്ങളില്‍, ഗാന്ധി വധം ഇവയില്‍ ഒന്നും RSS നു പങ്കില്ല എന്ന് താങ്കള്‍ക്കു മനസ്സിലാക്കാവുന്നതെ ഉള്ളു. ഹിന്ദുക്കള്‍ ഒന്ടാവാം, അത്, അവര്‍ ആക്ക്രമിക്കപ്പെടുമ്പോള്‍, വൈകാരികമായി തിരിച്ചടിക്കുന്നു. പിന്നെ, ഇവിടെ അതൊക്കെ ആര്‍ക്കാണ് പറയേണ്ടത്? അറിയേണ്ടത്?

refer,
http://en.wikipedia.org/wiki/Rashtriya_Swayamsevak_Sangh

സത said...

അനുരൂപ് ,
താങ്കളുടെ അവസാന ചോദ്യം കൂടി ഉത്തരം നല്‍കട്ടെ, വിട്ടു പോയി.

ഇന്ത്യയുടെ ദേശീയ മതമായി ഹിന്ദുമതത്തെ അന്ഗീകരിക്കണം എന്ന് ഏതെങ്കിലും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുള്ളതായി എന്റെ അറിവില്‍ ഇല്ല. ഒരു പക്ഷെ ഇന്ത്യ വിഭജിച്ച സമയത്ത് ഒണ്ടോ എന്നറിയില്ല.

പിന്നെ, ഹിന്ദുത്വം എന്നൊരു സംകല്‍പ്പം ഒണ്ടു. അത് ഇവിടുത്തെ എല്ലാ അവര്‍ണരെയും, ജാതികളെയും,വര്‍ഗങ്ങളെയും,ആദിവാസികളെയും ഒക്കെ ഹിന്ദു എന്ന ബോധം വളര്‍ത്തുകയും അവരില്‍ ഉള്ള അപകര്‍ഷതാബോധം ഇല്ലാതാക്കി ഹിന്ദു വിനെ സംഘടിപ്പിക്കുക എന്നതാണ്. അതിന്റെ കാരണങ്ങള്‍ , വിഖടിച്ചു നില്‍ക്കുന്നവരെ മുതെല്‍ എടുക്കാന്‍ ഈ ലോകത്ത് ധാരാളം ആള്‍ക്കാര്‍ ഉണ്ട്. അത് ഇല്ലാതാക്കാന്‍. പണ്ട് മുഗളന്മാര്‍ മുതല്‍ ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്ക് വരെ ഇവിടം കീഴടക്കാന്‍ കഴിഞ്ഞത് ഇത്തരം യോജിപ്പ് ഇല്ലാത്തത് കൊണ്ടായിരുന്നു എന്ന തിരിച്ചറിവ്. ഇവിടുത്തെ കമെന്റുകളില്‍ തന്നെ ഒണ്ടല്ലോ ഹിന്ദുവിനെ അധിക്ഷേപിക്കുന്നവര്‍. അവരെ അതിനു ഇനി ഇട കൊടുക്കാതിരിക്കാന്‍. കുല്‍സിത മാര്‍ഗത്തിലൂടെ മതം മാറ്റുക പോലുള്ള സംകുതിച്ച കാഴ്ചപ്പാടുകള്‍ ഇല്ലാതാക്കാന്‍. ഹിന്ദു എന്നതില്‍ എല്ലാ വിഭാഗത്തെയും അഭിമാനിക്കാന്‍ പഠിപ്പിക്കാന്‍.

മതേതരത്വം എന്ന ഭരണഘടന ആശയത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ഥത്തില്‍ നടപ്പില്‍ വരുത്താന്‍ ചിലപ്പോള്‍ സാധിച്ചേക്കും. ഹിന്ദുക്കള്‍ ആണ് ഇവിടെ മത സഹിഷ്ണുത ഉള്ളവര്‍, അതിനായി പ്രവര്‍ത്തിക്കുന്നവര്‍ എന്ന് മനസ്സിലാക്കിയാലും. ഹിന്ദുക്കള്‍ ഭൂരി പക്ഷം ഉളത് കൊണ്ട് മാത്രമാണ് മതേതരത്വം ഇവിടെ നിലവില്‍ വന്നത്. അല്ലെങ്ങില്‍ പാകിസ്താന്‍ ആയേനെ. സമൂഹത്തില്‍ ജാതിയുടെയും വര്‍ണ്ണ ത്തിന്റെയും പേരില്‍ അധിക്ഷേപിക്കപ്പെട്ടിരുന്ന ജനതയെ ഉദ്ദേശിച്ചാണ് ഭരണ ഖടനയില്‍ സംവരണം കൊണ്ട് വന്നത്. അതിപ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നു. അതിന്റെ പേരില്‍ ഗുജ്ജാര്‍ അക്ക്രമങ്ങള് ഒക്കെ അറിവുണ്ടായിരിക്കുമല്ലോ. മുസ്ലിം ഗള്‍ക്കും നടപാക്കണം എന്നും ചിലര്‍ പറയുന്നുണ്ടല്ലോ. ഇങ്ങനെ ഒക്കെ നടപ്പാക്കിയാല്‍ ആരെ ഉദ്ദേശിച്ചു കൊണ്ട് വന്നോ അതില്ലാതാകും. ഇത്തരം നാടകങ്ങള്‍ ഒരു പക്ഷെ ഹിന്ദുക്കള്‍ സംഖടിച്ചാല്‍ തന്നത്താനെ ഇല്ലാതാകും. അത്ര മാത്രം. അതില്‍ കൂടുതല്‍ ഒന്നും സംഭവിക്കതില്ല.

സത said...

അനുരൂപ്‌,

താങ്കള്‍ക്കു സംഘ പരിവാറിനെ വിമര്ശിച്ചുള്ള ഒരു ബ്ലോഗ്‌ കാണാം. അവിടെ നല്ലൊരു ചര്‍ച്ച നടക്കുന്നുണ്ട്. അവസാന രണ്ടു പോസ്റ്റ്‌ ശ്രദ്ധിക്കുമല്ലോ... റാവുത്തര്‍ എന്നൊരു മുസ്ലിം വിശ്വാസി സംഘത്തിനെ ന്യായീകരിക്കുന്നതും ശ്രദ്ധിക്കുക..

http://aboobakar.blogspot.com/2009/05/blog-post_7089.html

എന്റെ കാഴ്ചപ്പാടുകള്‍ ചിലത് ഈ ബ്ലോഗില്‍ ഉണ്ട്.
http://bhaarathaamba.blogspot.com/

Prasanth Krishna said...

ഒരു RSS കാരന്‍ സംഘത്തിന്റെ ശാഖകളില്‍ മാത്രുരാജ്യതിനെ വണങ്ങി ആരംഭിക്കുന്ന, കളികള്‍, സുഭാഷിതം, exercise , ദേശ ഭക്തിഗാനം ആലപിക്കല്‍ തുടങ്ങിയവയോടൊപ്പം പഠിപ്പിക്കുന്നതെന്തല്ലാമാണന്ന് പറയുന്നത് നേരിട്ട് ഇവിടെ http://www.youtube.com/watch?v=_enrRbQOcRY&feature=related കേള്‍ക്കാം. ഞാന്‍ കണ്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ത്യശൂര്‍, വയനാട് എന്നിവിടങ്ങളിലെ ശാഖകളിലും ഇതുതന്നയാണ് പഠിപ്പിക്കുന്നത്. മറ്റുശാഖകള്‍ എന്തൊക്കെ പഠിപ്പിക്കുന്നുവന്ന് എനിക്കറിയില്ല. ഏതായാലും ഇതില്‍ നിന്നും വ്യത്യസ്ഥമാണന്നു വിശ്വസിക്കുന്നില്ല.

Prasanth Krishna said...

സത

തമിഴ് ബ്രാഹ്‌മണ കുടുംബാംഗമായ ഡോ. മീര ഹിന്ദുമതത്തെകുറിച്ച് പറയുന്നത് ഇവിടെ കേള്‍ക്കാം. റാവുത്തര്‍ എന്നൊരു മുസ്ലിം വിശ്വാസിപറയുന്നതുകേള്‍ക്കുന്നവര്‍ ഇതുകൂടികേള്‍ക്കുക.

http://www.youtube.com/watch?v=ZP08o-A_ngQ&feature=related

Prasanth Krishna said...

സത
ഈ വീഡിയോ കൂടി കാണൂ.
http://www.youtube.com/watch?v=jaroVDiSeSw&feature=related

Prasanth Krishna said...

ഹിന്ദുസ്ഥാന്‍ എങ്ങനെ സ്ഥാപിച്ചെടുക്കാം. ശ്രീ. ശശികലയുടെ പ്രഭാഷണം കേള്‍ക്ക്. മുലകുടിമാറാത്ത കുഞ്ഞും ത്രിശൂലമെടുത്തുകൊണ്ട് ധര്‍മ്മ സംസ്ഥാപനത്തിനിറങ്ങും.
http://www.youtube.com/watch?v=ngPv2Jt-mNU&feature=related

സത said...

ആരുടെ കയ്യില്‍ ആണ് ഇന്ത്യയിലെ മീഡിയ എന്ന് ഈ ലിങ്കുകളില്‍ നിന്ന് മനസ്സിലാക്കിയാലും..

http://www.scribd.com/doc/937050/Who-Owns-the-Media-in-India


http://ddshankar.wordpress.com/2008/01/30/who-owns-the-media-in-india/

ചാര്‍വാകന്‍ said...

അസ്തലവിസ്താ..പോസ്റ്റുമാറിയതല്ലാ,..നേരത്തേ ഇടപെട്ടതാണ്.ശ്രദ്ധിക്കുക;
ദളിത്-ആദിവാസിജനതയെ മതം മാറ്റുന്നു....അതാണ്‍ പ്രശ്നം .
വെള്ളാക്കാരുഭരിക്കുന്നതിനു മുമ്പ്തന്നെ ധാരാളം ​മനുഷ്യര്‍ മതം മാറിയല്ലോ?
1853-ല്‍ പ്രൊട്ടസ്റ്റന്റുകാരുടെ വ്യാപകമായ മതവത്കരണയജ്ഞമാണ്.
പുതുക്രിസ്ത്യാനിയെ പ്രത്യേകബ്ലോക്കാക്കുന്നത്.അതിനുകാരണം ​..
കാര്‍ഷികമേഖലയിലെ തൊഴില്‍ ശക്തിയെകീഴാളരായി നിലനിര്‍ത്തനാണ്.
സതയും മറ്റു കാക്കതൊള്ളായിരങ്ങളും ,ഈ തന്ത്രമാണ്,പയറ്റുന്നത്.
ജാതിപ്രശ്നത്തെ,മാറ്റിപിടിക്കുകയും ,മതത്തേ ഉപരിതലത്തില്‍ പ്രതിഷ്ടിച്ച്.
ദേശീയവികാരത്തേ ഇക്കിളിപെടുത്തുന്ന ഫാസിസ്റ്റുതന്ത്രം .
കേരളത്തിലെയെങ്കിലും നവോധാനചരിത്രം മനസ്സ്ലാക്കാന്‍
സന്നദ്ധരല്ലാത്തവരോട് തര്‍ക്കിക്കുന്നത്.നിരര്‍ത്ഥകം തന്നെ.

സത said...

ചാര്‍വാകന്‍,

ഞാന്‍ തന്ത്രം ആണ് പയറ്റുന്നതെങ്കില്‍ പിന്നെ മറുപടി തന്നിട്ട് കാര്യം ഇല്ലല്ലോ. ഒരു കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഒരാള്‍ പറയുന്നത് മുഴുവന്‍ തന്ത്രമാണെങ്കില്‍ ആ ചര്‍ച്ചക്കും ഫലമില്ല.

നന്ദി.

സത said...

പ്രശാന്ത് കൃഷ്ണ,

താങ്കളുടെ വീഡിയോ എത്ര വിശ്വാസ്യത ഉള്ളതാണ് എന്ന് ചോദിക്കട്ടെ. അതില്‍ ഇത്രയും അല്ലെ കാണിക്കാന്‍ സാധിച്ചോള്ളൂ..?? വടി കറക്കുന്ന RSS കാര്‍. അതില്‍ എവിടെ ഭീകരത? കളരിപ്പയറ്റില്‍ പോലും കത്തിയും വാളും ഒക്കെ ഉണ്ട്!!

പിന്നെ, ശശികല ടീച്ചര്‍ എന്റെയും കൂടി പ്രതിനിധി ആകുന്നു. ഭൂരിപക്ഷം ഉള്ള ഹിന്ദുവിന് ഇവിടെ ടാക്സും ആട്ടും തുപ്പും!! മാറാട് കലാപം അസ്സൂത്രിതമായി നടത്തിയതിന്റെ റിപ്പോര്‍ട്ട്‌ പോലും കേരളത്തില്‍ വെളിയില്‍ വന്നിട്ടില്ലല്ലോ? അപമാനിക്കുമ്പോള്‍ അത് ചോദിക്കാന്‍ പോലും വയ്യേ? ഹിന്ദുക്കള്‍ക്ക് ഇവിടെ ഒന്നും മിണ്ടാന്‍ വയ്യേ?

പാര്‍ലമെന്റ് അക്ക്രമിച്ചു ജവാന്മാരെ വെടി വച്ച് കൊന്നവനും ജയിലില്‍ ഇന്ത്യ പോരൂട്ടയും ചിക്കനും അടിച്ചു കിടക്കുന്നുണ്ടല്ലോ?? അത് ചോദിച്ചാലും വര്‍ഗീയത ആകുമോ? അപമാനിക്കരുത് സുഹൃത്തേ ഇങ്ങനെ!!

ഭീകരന്മാര്‍ നാട്ടില്‍ സ്റ്റേറ്റ് കാറില്‍ നടക്കുമ്പോള്‍ ഇതൊക്കെ പറയുന്നവന്‍ ഫാസിസ്റ്റ്.. വര്‍ഗീയത..

കൂടുതല്‍ ഒന്നും പറയാന്‍ തോന്നുന്നില്ലാ.. നമസ്ക്കാരം.

സത said...

പ്രശാന്ത് കൃഷ്ണ,

റാവുത്തര്‍ എന്ന വ്യക്തിയുടെ പേര് പറയരുതായിരുന്നു. അതുകൊണ്ടായിരിക്കും മതം മാറിയവരുടെ വീഡിയോ അയച്ചത്. താങ്കള്‍ വേറെ അര്‍ഥത്തില്‍ എടുക്കും എന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. നല്ല നിലവാരത്തിലുള്ള ചര്‍ച്ച മാത്രമേ ഞാന്‍ ഉദ്ദേശിചിരുന്നൂ... അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടോ, 10-15 ദിവസം മുമ്പ് വരെ ബ്ലോഗില്‍ അല്ലാതെ ഒരു അറിവോ ഇല്ല. റാവുത്തര്‍ എന്ന വ്യക്തി ഇത് വായിക്കുന്നുന്ടെങ്ങില്‍, മാപ് ചോദിക്കുന്നു..

നന്ദി.

മനുഷ്യ വിദൂഷകന്‍ said...

മിസ്റ്റര്‍ പ്രശാന്ത്‌ കൃഷ്ണന്‍

വളരെ രസകരമായ കാര്യങ്ങള്‍ ആണ് താങ്കള്‍ ഇവിടെ കാട്ടിയത്. ലോകത്തില്‍ ഏതു മതം എടുത്ത്‌ നോക്കിയാലും അതില്‍ മറ്റു മതങ്ങളില്‍ നിന്ന് സ്വമേധയാ ആകൃഷ്ടരായി മതം മാറിയവരുണ്ട്. അവരെല്ലാം തങ്ങളുടെ ന്യായങ്ങളെ നിരത്തി പ്രസംഗം നടത്താറുണ്ട്‌. അതില്‍ പ്രത്യേക അത്ഭുദം ഒന്നുമില്ല.

അത്തരം ആയിരം ഉദാഹരണം കാട്ടിത്തരാം. അതും ഇത്തരം പയ്യന്മാരുടെ അല്ല.
താങ്കള്‍ ഒരു പക്ഷെ ഡോ.ഫ്രാങ്ക് മോറല്‍സ് എന്ന് കേട്ടിട്ടുണ്ടാവും. പ്രശസ്തനായ ഇദ്ദേഹം ഹിന്ദുമതം സ്വീകരിക്കുകയുണ്ടായി. ബീറ്റില്‍സ് മെംബറായ ജോര്‍ജ്‌ ഹാരീസന്‍ തുടങ്ങി എത്രയോ പ്രശസ്തരായ ക്രൈസ്തവര്‍ ഹിന്ദുമതം സ്വീകരിക്കുകയുണ്ടായി.

എന്നാല്‍ ഇവിടെയോ പ്രസ്തുത കമന്റുകളിലോ അത് എന്റെതോ സതയുടെയോ അല്ലെങ്കില്‍ വിരോധികള്‍ ഫാസിസ്റ്റ്‌ എന്നാ ഓമനപ്പേരില്‍ വിളിക്കുന്നവരുടെയോ വാക്കുകളില്‍ ഉള്‍പ്പെടുന്നില്ല. കാരണം അങ്ങനെ ഒറ്റപ്പെട്ട സ്വമേധയ ചെയ്യുന്ന മതം,മനം മാറ്റലുകള്‍ അല്ല പ്രശ്നം. മുഖ്യധാരാ ജീവിതത്തിലും സമൂഹത്തിലും മതേതര സ്വഭാവം നശിപ്പിക്കുന്ന അല്ലെങ്കില്‍ വര്‍ഗ്ഗീയ കലഹങ്ങള്‍ക്ക് കാരണമായേക്കാവുന്ന കൂട്ടത്തോടെയുള്ള മത പരിവര്‍ത്തനങ്ങള്‍ അത് പ്രത്യേകിച്ചും മിഷണറിമാരും പെന്തകൊസ്റ്റ്‌കാരും ചെയ്യുന്നതിലുള്ള അമര്‍ഷം അല്ലെങ്കില്‍ വിരോധം ആണിവിടെ പ്രശ്നം.

സത ചോദിച്ച ഒരു ചോദ്യം അതിവിടെ അത്രമാത്രം പ്രസക്തമാണ്.
എന്തെ. ഹിന്ദുവിന് ഇവിടെ സംസാരിക്കാന്‍ അവകാശമില്ലേ.?

മനുഷ്യ വിദൂഷകന്‍ said...

വേറെയും ചില കാര്യങ്ങള്‍ ചോദിച്ചുകൊള്ളട്ടെ.
ആത്മീയമായി സ്വര്‍ഗ്ഗലോകം അഥവാ വിടുതല്‍, രക്ഷ തുടങ്ങിയ ഓഫര്‍ ചെയ്തു പട്ടികജാതി,വര്‍ഗ്ഗ ,ആദിവാസികളില്‍ നിന്ന് ക്രൈസ്തവര്‍ (ഇതില്‍ ക്രൈസ്തവര്‍ എന്ന് മിക്ക സഭകളും പെന്തകൊസ്തുകാരെ അംഗീകരിക്കുന്നില്ല ) ആക്കിയശേഷം മുമ്പ് ഇവര്‍ക്കുണ്ടായിരുന്ന സംവരാണാവകാശം ആവശ്യപ്പെടുന്നതിലെ ഔചിത്യം എന്ത്. ചോദിക്കാന്‍ കാരണം ഈ മതം മാറ്റലുകള്‍ ഇവര്‍ക്ക് കുരിശുവരപ്പിക്കാന്‍ എന്നതില്‍ കവിഞ്ഞു ഒരു മാറ്റവും ഉണ്ടാക്കില്ലെന്നത് ആട്ടിടയന്മാര്‍ക്ക് അറിയാം എന്നതുകൊണ്ട്‌ തന്നെ.
ഇങ്ങനെ ആനുകുല്യവും നഷ്ടപ്പെട്ടു ആദ്യം കിട്ടിയിരുന്ന എച്ചില്‍ കഷ്ണങ്ങളും കഴിച്ചു തീര്‍ന്നു ഹിന്ദുമതത്തിലേക്ക് അല്ലെങ്കില്‍ ഇവിടുത്തെ ബുദ്ധിജീവികള്‍ പറയുന്ന പൂര്‍വ്വ അവസ്ഥയിലേക്ക് തിരിച്ചുപോന്ന എത്രപേരെ എനിക്ക് നേരിട്ട് അറിയാം.
എന്തിനു ഇങ്ങനെ ഒരു അവസരം ഉണ്ടാക്കുന്നു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അവസ്ഥയില്‍നിന്നു ഭാരതം വളര്‍ന്നു കാലാനുസൃതമായി എല്ലാവരുടെയും അവസ്ഥയ്ക്ക് മാത്തം ഉണ്ടാകും.
അതില്‍ വിശ്വസിക്കാതെ സ്വന്തം മതം മാറിയാലും പണം ഉണ്ടാകണം എന്ന് കരുതുന്നവര്‍ വിശപ്പിനെ പഴിപറഞ്ഞു ഉടുതുണി അഴിക്കുന്ന വേശ്യകളെക്കാള്‍ ഒട്ടും മോശമല്ല.

സ്വാഹ

സത said...

പ്രശാന്ത് കൃഷ്ണ ,

എനിക്ക് ഭീഷ്മ പിതാമഹനെ പോലെ താങ്കളെ പോലെ ഉള്ള ശത്രുക്കളുടെ മുമ്പില്‍ ആയുധം ഉപേക്ഷിക്കാനാണ് താല്പര്യം. ഞാന്‍ ആയുധം ഉപേക്ഷിക്കുന്നു. എന്റെ പാരമ്പര്യവും ധര്‍മ്മവും സംസ്കാരവും അതാണ്‌ എന്നെ പഠിപ്പിച്ചിട്ടുള്ളത്‌..

നന്ദി

സത said...

മനുഷ്യ വിദൂഷകന്‍,

~~സ്വന്തം മതം മാറിയാലും പണം ഉണ്ടാകണം എന്ന് കരുതുന്നവര്‍ വിശപ്പിനെ പഴിപറഞ്ഞു ഉടുതുണി അഴിക്കുന്ന വേശ്യകളെക്കാള്‍ ഒട്ടും മോശമല്ല.~~

വിയോജിപ്പ്. പണം കാണിച്ചു വേശ്യാവൃത്തിയിലേക്ക് ആനയിക്കുന്നവരെ ആണ് എനിക്ക് നികൃഷ്ട ജീവികള്‍ ആയി തോന്നുന്നത്. അതിനായി വേണ്ടത് ചെയ്യണം എന്നാവശ്യപ്പെടുന്നവരോട് വെറുപ്പും.. അതിലോട്ടു പെട്ട് പോകുന്നവരോട് സഹതാപവും.. അവര്‍ പാവങ്ങളും നിരക്ഷരരും മാത്രം!

അസ്തലവിസ്ത said...

"അസ്തലവിസ്താ..പോസ്റ്റുമാറിയതല്ലാ,..നേരത്തേ ഇടപെട്ടതാണ്.ശ്രദ്ധിക്കുക;
ദളിത്-ആദിവാസിജനതയെ മതം മാറ്റുന്നു....അതാണ്‍ പ്രശ്നം .
വെള്ളാക്കാരുഭരിക്കുന്നതിനു മുമ്പ്തന്നെ ധാരാളം ​മനുഷ്യര്‍ മതം മാറിയല്ലോ?"

ചാര്‍വാകന്‍ സ്വന്തമായി ചോദ്യമെഴുതി ഉത്തരമെഴുതുകയാണോ. ഒറീസ്സയിലെ പ്രശ്ന്മാണെങ്കില്‍‌‌‌‌‌‌ ആദിവാസികളെ മതം മാറ്റുന്നതല്ല പ്രശ്നം, കാലങ്ങളായി നിലനില്ക്കുന്ന സം‌‌‌‌വരണ/സം‌‌സ്ഥാനവിഭജന പ്രശ്നത്തില്‍‌‌‌‌‌‌‌‌‌‌ ആദിവാസിക‌‌ള്‍‌‌ക്കെതിരായി പക്ഷം ചേരുകയും അനാവശ്യ കലഹങ്ങ‌‌ള്‍‌‌ക്ക് വഴിമരുന്നിടുകയും (2008 ലാണ്‍‌‌ മതം മാറ്റക്കാരും മാവോവാദികളും കൂടി നാലു സ്വാമിമാരെ കൊന്ന് ഇപ്പോഴത്തെ കലാപത്തിനു തുടക്കം കുറിച്ചത്. പക്ഷെ അതിനു മുമ്പു തന്നെ 2007 ഡിസംബറില്‍ സ്വാമിയെ കൊല്ലാന്‍ നോക്കി വേറൊരു കലാപം കൂടി സ്രൃഷ്ടിച്ചിരുന്നു.) മതം മാറ്റ ശ്രമങ്ങ‌‌ള്‍‌‌ക്ക് തടസ്സമാണെന്ന് തോന്നുന്നവരെ കൊലപ്പെടുത്തുന്നതുമാണ്‍‌‌‌‌ പ്രശ്നം‌‌.

നാഗാലാന്‍ഡിലെ പ്രശ്നമെന്താണെന്നാണു ചോദ്യമെങ്കില്‍‌‌‌‌‌‌ ദേ വിക്കിയില്‍‌‌‌‌ നിന്നും പൊക്കിയതാൺ.
"National Socialist Council of Nagaland (Isak-Muivah)" aiming for a Christian religious state based on Maoism, the "National Socialist Council of Nagaland (Khaplang)", aiming to establish an independent "greater Nagaland", and the "Naga National Council (Adino)"."

എന്നു വച്ചാല്‍‌‌ എന്‍‌‌എസ്‌‌‌‌‌‌സി‌‌‌‌‌‌എന്‍‌‌‌‌ എന്ന സം‌‌‌‌ഘടന മാവോയിസത്തില്‍‌‌‌‌ അധിഷ്ഠിതമായ ക്രിസ്ത്യന്‍‌‌ രാജ്യം‌‌‌‌ വേണമെന്ന് പറഞ്ഞ് വിഘടനവാദം‌‌ ഉണ്ടാക്കുന്നതാൺ പ്രശ്നം‌‌‌‌‌‌. മാവോയിസവും ക്രിസ്ത്യാനിറ്റിയും തമ്മില്‍‌‌ അവിടെയൊക്കെ ഇത്രേം‌‌ അടുത്ത ബന്ധമാണല്ലേ.

വെറുതേയല്ല മതം മാറ്റത്തിനു എതിരു നില്‍‌‌ക്കുന്നവരെ കൊല്ലാന്‍‌‌ മാവോയിസ്റ്റുക‌‌ള്‍‌‌ വരുന്നതെന്ന്. തല്ക്കാലം‌‌‌‌ ഇന്ഡ്യയുമായി എന്‍‌‌എസ്‌‌‌‌സിഎന്‍‌‌ വെടിനിര്‍‌‌ത്തല്‍‌‌ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും‌‌‌‌ മാവോവാദിക‌‌ള്‍‌‌ എന്ന മറ്റേ തല ഇപ്പോഴും നമ്മുടെ പോലീസുകാരെയും മറ്റ് ഗവണെമെന്റ് ഉദ്യോസ്ഥരെയും കൊന്നു കൊണ്ടിരിക്കുകയാണല്ലോ. എ‌‌‌‌‌‌എസ്‌‌‌‌‌‌സിഎന്‍‌‌ തങ്ങളുടെ മതത്തില്‍‌‌ പെടാത്തവരെ നിര്‍‌‌ബാധം കൊന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഒറീസ്സയില്‍‌‌ ഇലക്ഷന്‍‌‌ ബഹിഷ്കരിക്കാനാൺ മാവോവാദികളുടെ ആഹ്വാനം‌‌ എന്നു കേട്ടല്ലോ. ഒരു ബിജെപി സ്ഥാനാര്‍‌‌ത്ഥിയെ വെടി വച്ചു കൊല്ലുകയും ചെയ്തു. അത് മാവോവാദികളാണല്ലോ നമുക്ക് അവരുമായി യാതൊരു ബന്ധവുമില്ല.

ഈയടുത്ത് നടന്ന കലാപങ്ങ‌‌ള്‍‌‌ക്ക് കാരണമായി സ്വാമിമാരെ കൊന്നതിന്റെ പേരില്‍‌‌ അറസ്റ്റുചെയ്യപ്പെട്ട മാവോവാദിക‌‌ള്‍‌‌ക്ക് ക്രിസ്ത്യന്‍ പേരുകളായിരുന്നു. അവര്‍‌‌ വെറുതേ തെറ്റിദ്ധരിപ്പിക്കാന്‍‌‌ പേരുമാറിയത്.

ഇനി ത്രിപുരയിലെ പ്രശ്നമെന്താണെന്നാണെങ്കില്‍‌‌ ദേ പിന്നേം‌‌ വിക്കിയില്‍‌‌‌‌ നിന്നും പൊക്കിയതാൺ.
Investigations revealed that the NLFT produced pornographic films of kidnapped tribal men and women at gunpoint in order to finance its activities.[9] NLFT leaders were also accused of sexually abusing female prisoners.[9]
The NLFT reportedly issued a ban on Durga Puja and Saraswati Puja.[10] Nagmanlal Halam, secretary of the Noapara Baptist Church in Tripura, was arrested for and confessed to providing munitions and financial aid to the NLFT from 1998 until 2000.[10] According to the Institute for Conflict Management, approximately 90% of the NLFT's administration are Christians.[8] Since 2000, several hundred militants have surrendered to the Indian Security Forces.
എന്നു വച്ചാല്‍‌‌‌‌ ആദിവാസികളെ തോക്കിന്‍ മുനയില്‍‌‌ നിര്‍ത്തി ബ്ലൂഫിലിം‌‌‌‌ ഉണ്ടാക്കി വില്‍‌‌ക്കുന്നതാണ്‍‌‌ NTLFആട്ടിടയന്മാരുടെ വരുമാനമാര്‍‌‌ഗ്ഗം‌‌ എന്ന്. ഭയങ്കര ആദിവാസി സേവനം തന്നെ!!! സ്ത്രീകളെ തടവിലിട്ട് പീഢിപ്പിക്കല്‍‌‌ വേറെ.
സരസ്വതി പൂജയും ദുര്‍‌‌ഗ്ഗാ പൂജക്കുമൊക്കെ നിരോധനമാണത്രേ. എന്‍‌‌‌‌എല്‍‌‌‌‌ടിഎഫിന്റെ 90 ശതമാനവും ക്രിസ്ത്യാനികളാണെന്നും കണ്ടു. അതിനര്‍‌‌ത്ഥം‌‌‌‌ ബാക്കിയുള്ള പത്തു ശതമാനമാണ്‍‌‌ ഇതു മുഴുവന്‍‌‌ ചെയ്യുന്നതെന്ന്. 90 ശതമാനം‌‌‌‌ ന്യൂനപക്ഷക്കുഞ്ഞാടുകളല്ലേ, അവരങ്ങനെയൊന്നും ചെയ്യില്ല.

ദേ പിന്നേം‌‌
The Government of Tripura uncovered evidence asserting that the Baptist Church in Tripura has been helping the Tripuri militants, such as the NLFT in the state. The NLFT militants, who are involved in armed struggle for the independence of Tripura, have been reported to be forcing some local tribals to convert to Christianity at gunpoint.പച്ച നുണ ല്ലേ. മൂത്ത ഇടയന്മാര്‍‌‌ ആകാശത്ത് നിന്ന് മന്ന പെയ്യിക്കും‌‌‌‌ , ശെമ്മാശന്മാര്‍‌‌ മൂന്നപ്പം‌‌ കൊണ്ട് മുപ്പതിനായിരം പേരെ ഊട്ടും‌‌ , കൂട്ടത്തിലെ ആട്ടിടയത്തിമാര്‍‌‌ വെള്ളം‌‌ വീഞ്ഞാക്കും‌‌. ഇതൊക്കെ കണ്ട് ആദിവാസിക‌‌ള്‍‌‌ മതം‌‌ മാറും‌‌. ഇതൊക്കെ എല്ലാവര്‍‌‌ക്കും അറിയുന്ന സത്യങ്ങ‌‌ള്‍‌‌, അപ്പോഴാൺ ആദിവാസികളെ തോക്കിന്‍ മുനയില്‍‌‌ മതം മാറ്റുന്നു എന്നൊക്കെ പച്ച നുണയും പറഞ്ഞു കൊണ്ട് വരുന്നത്.

Prasanth Krishna said...

സത നിങ്ങളുടെ കമന്റ്കള്‍ വായിച്ചപ്പോള്‍ ഇത്രത്തോളം വര്‍ഗ്ഗീയ വിഷം താങ്കളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടന്ന് കരുതിയിരുന്നില്ല. നിഷ്‌പക്ഷമായ ചിന്താധാരയുള്ള ഒരുവ്യക്തിത്വം നിങ്ങള്‍ക്കുണ്ടന്ന് വിശ്വസിച്ചു അതിനാലാണ് ഇത്രത്തോളം സം‌വാദിക്കാന്‍ വന്നത്.

"റാവുത്തര്‍ എന്നൊരു മുസ്ലിം വിശ്വാസി സംഘത്തിനെ ന്യായീകരിക്കുന്നതും ശ്രദ്ധിക്കുക" എന്നതിലെ റവുത്തര്‍ എന്ന നാമത്തിന് പ്രാധാന്യം ഞാന്‍ കൊടുത്തിട്ടില്ല, മുസ്ലീം എന്ന നാമത്തിന്റെ അടിസ്ഥാനത്തിലാണ് ആ വീഡിയോകള്‍ ഞാന്‍ ലിങ്ക് ചെയ്തത്. അതിലൂടെ മറ്റുള്ളവരുടെ ചിന്താധാരയെ അന്ധമായ് വിശ്വസിക്കതെ സ്വയം മനനം ചെയ്യാന്‍ ശ്രമിക്കൂ എന്ന് പറയാനാണ് ശ്രമിച്ചത്. മനുഷ്യന് ചിന്തിക്കാനും മനനം ചെയ്യാനുമുള്ള കഴിവ് തന്നിരിക്കുന്നത് അതിനാണ്. അല്ലാതെ ഏതങ്കിലും ഒരു വ്യക്തി അല്ലങ്കില്‍ ഒരു സമൂഹം അവരുടെ നേട്ടങ്ങള്‍ക്കും അവരുടെ വീക്ഷണകോണുകളിലൂടയും സ്വാര്‍ത്ഥതക്കും മുതലെടുപ്പിനും വേണ്ടി ഉണ്ടാക്കുന്ന, അല്ലങ്കില്‍ ഒരു പ്രത്യേകകാലഘട്ടത്തിന്റെ ആവശ്യകതക്കുവേണ്ടി ഉണ്ടാക്കിയ കാലഹരണപ്പെട്ട പ്രത്യയ ശാസ്‌ത്രങ്ങളില്‍ അന്ധനാകാന്‍ വേണ്ടിയല്ല.ഏതായാലും ശശികലയുടെ ഭാഷ എനിക്ക് ദഹിക്കില്ല. വര്‍ഗ്ഗീയത കുത്തിനിറച്ച് ഇവിടുത്തെ മുസല്‍മാനെതിരേ ആയുധം എടുപ്പുക്കുന്ന ഭാഷ, മാറാട്ടും, ഗുജറാത്തിലും മുസല്‍മാനെ കൊന്നൊടുക്കിയതും പൂര്‍ണ്ണഗര്‍ഭിണിയായ മുസ്ലീം സ്ത്രീയെ കൊന്ന് വയറുകീറി ഗര്‍ഭസ്ഥ ശിശുവിനെ കൈകളിലേന്തി ശിവതാണ്ഡവമാടിയത് ഹിന്ദുവിന്റെ നേട്ടമന്നഹങ്കരിക്കുന്ന ഭാഷ എനിക്ക് ദഹിക്കില്ല. 1921-ലെ മാപ്പിളലഹളക്ക് വര്‍ഗ്ഗീയ കലാപത്തിന്റെ നിറം ചാര്‍ത്തി പുതിയ തലമുറയുടെ മനസ്സില്‍ വര്‍ഗ്ഗീയ വിഷം കുത്തിവച്ച് ഒപ്പമിരുന്നു പഠിക്കുന്ന മുസല്‍മാനായ സഹപാഠിയെ ആജന്മശത്രുവായ് കാണാന്‍ പഠിപ്പിക്കുന്ന ഭാഷ എനിക്ക് ദഹിക്കില്ല. 1921-ലെ ശിപായിലഹള എന്തായിരുന്നുവന്നത് ചരിത്രത്തിന്റെ ഭാഗമാണ്. അതിനെ ഇത്രഹീനമായ രീതിയില്‍ വളച്ചൊടിക്കുന്നതിന്റെ പിന്നിലെ വികാരം മനസ്സിലാക്കാവുന്നതേയുള്ളൂ.


എനിക്ക് ഭീഷ്മ പിതാമഹനെ പോലെ താങ്കളെ പോലെ ഉള്ള ശത്രുക്കളുടെ മുമ്പില്‍ ആയുധം ഉപേക്ഷിക്കാനാണ് താല്പര്യം. ഞാന്‍ ആയുധം ഉപേക്ഷിക്കുന്നു. എന്റെ പാരമ്പര്യവും ധര്‍മ്മവും സംസ്കാരവും അതാണ്‌ എന്നെ പഠിപ്പിച്ചിട്ടുള്ളത്‌.

സത സ്വയം ഭീഷ്മപിതാമഹനോട് ഉപമിക്കുന്ന താങ്കളുടെ വാക്കുകളിലൂടെ താങ്കളുടെ ധാര്‍ഷ്ട്യതയും ഹുങ്കും താങ്കള്‍ തെളിയിച്ചുകഴിഞ്ഞു. തന്റെ ചിന്താഗതിയില്ലാത്തവരെ, തന്റെ അഭിപ്രായത്തോട് യോജിക്കാത്തവരെ ശത്രുവായ് കാണാന്‍ എന്റെ ധര്‍മ്മവും സംസ്കാരവും എന്നെ പഠിപ്പിച്ചിട്ടില്ലാത്തതിനാല്‍ എനിക്ക് തങ്കളെ ശത്രുവായ് കാണാന്‍ കഴിയില്ല. അത്തരം ഒരു സംസ്കാരവും ധര്‍മ്മവും എനിക്ക് വേണ്ട സത.

ചപലയാമൊരുപെണ്ണുനാഥനോടോതിയോ
രപവാദകഥകേട്ടു മറുപാതിയേ
കാടകം വിട്ടോരു രാമന്നുമുന്നിലായ്
ശൂലം തറച്ചെത്ര പ്രേതമെത്തി ?
നിറവയര്‍പൂളിതെറിച്ചോരു പൈതലെ
അഗ്നിയില്‍ ഹോമിച്ചുതുള്ളുന്നവര്‍
നേടുന്നതേതും ശാപം?
വേണ്ട പാടുവാന്‍
നാവെവിക്കീരാമ ഭക്തികാണ്‍കെ

(സം‌വിദാനന്ദ്, കവിത:അഭയാര്‍ത്ഥിപൂക്കള്‍)

ഇഷ്ടമില്ലാത്തത് പറയുമ്പോള്‍ "നല്ല നിലവാരത്തിലുള്ള ചര്‍ച്ച മാത്രമേ ഞാന്‍ ഉദ്ദേശിചിരുള്ളൂ" എന്നതിലൂടെ താങ്കള്‍ പറയുന്നതിനു മാത്രമേ നിലവാരമുള്ളൂ എന്ന് സ്ഥാപിക്കാനാണോ ശ്രമിക്കുന്നത്. ഒരു RSS കാരന്റെ എല്ലാ അസഹിഷ്ണുതകളും അസ്വാസ്ത്യങ്ങളും താങ്കളുടെ അഭിപ്രായങ്ങളിലൂടെ പ്രകടിപ്പിക്കുന്നു.

എനിക്ക് മതമില്ല, ഒരു മതത്തിന്റെയും വക്താവുമല്ല അതിനാല്‍ തിന്മ എവിടെ കണ്ടാലും അതിനെ തിന്മയന്നും നന്മയെ നന്മയന്നും പറയാന്‍ കഴിയുന്നു. എനിക്ക് മതഭ്രാന്തന്‍ ആകണ്ട മനുഷ്യന്‍ ആയാല്‍ മതി, മതമേതായാലും മനുഷ്യന്‍ നന്നാവട്ടെ ഇഷ്ടമുള്ളവര്‍ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കട്ടെ, മതം മാറണ്ടവര്‍ മതം മാറട്ടെ.

സത said...

അസ്തലവിസ്ത ,

താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. പക്ഷെ ഇതൊന്നും കേരളത്തിലോ ഇന്ത്യയിലോ ചര്‍ച്ച ചെയ്യപ്പെടില്ലല്ലോ! അതിനാണല്ലോ ചര്‍ച്ചുകള്‍ മീഡിയകളെ ഒക്കെ വരുതിയില്‍ കൊണ്ടുവന്നിട്ടുള്ളത്. കേരളത്തിലെ മാധ്യമങ്ങള്‍ ഇതൊക്കെ എഴുത്തും എന്ന് ദൈവം തമ്പുരാന്‍ കല്പ്പിചാലും എഴുതില്ല തന്നെ.
ചര്‍ച്ചയില്‍ കൊണ്ടുവരാന്‍ സാധിക്കാതെ പോയ, എന്നാല്‍ അതി പ്രാധാന്യം ഉള്ളതും ആയ ഒന്ന്.

ഇത്തരക്കാര്‍ ഇവിടെ ജാതിയുടെയും ഒക്കെ പേരില്‍ തമ്മില്‍ അടിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. പല പുരോഗമന വാദികളും ഇവരുടെ വഴി തന്നെ സ്വീകരിച്ചു കാണുന്നു.

നന്ദി.

സത said...

സുഹൃത്തുക്കളെ,

ഈ ലിങ്ക് റെഫര്‍ ചെയ്യൂ..
http://en.wikipedia.org/wiki/Christian_missions#Modern_missionary_methods_and_doctrines

ഇതിലുള്ളവ,

ഗാന്ധിജി പറഞ്ഞത്... (ഇന്ത്യക്ക് വെളിയില്‍ പെരുള്ളതിനാല്‍ ഫാസിസ്റ്റ് എന്ന ചെല്ലപ്പേര് അദ്ദേഹത്തിന് കിട്ടിയില്ല എന്ന് മാത്രം. കോണ്‍ഗ്രസ്‌ ആയിരുന്നത് മറ്റൊരു കാരണം..)

"This proselytization will mean no peace in the world. Conversions are harmful to India. If I had the power and could legislate I should certainly stop all proselytizing ... It pains me to have to say that the Christian missionaries as a body, with honorable exceptions, have actively supported a system which has impoverished, enervated and demoralized a people considered to be among the gentlest and most civilized on earth"[3].

മറ്റു വാചകങ്ങള്‍..

Objections to missionary work among isolated indigenous populations have been raised by governments, anthropologists and spiritual leaders, claiming consequences such as cultural assimilation, reduction of native language speakers, and loss of native culture. Christian missionaries have been criticised for a general lack of respect for native cultures, and even actively working to undermine the religious customs and beliefs of many non-Christian countries. This has been called ethnocide, cultural genocide and cultural imperialism.

അവരുടെ സഹായത്തിന്റെ അടിസ്ഥാനങ്ങള്‍..

Another source of conflict regarding missionaries in the third world is the charge that the aid that comes in response to various world disasters comes with a condition: that assistance requires conversion. The phenomenon is quite old and Christians who convert due to material needs used to be known as rice Christians.

സുനാമി പ്രയോജനപ്പെടുത്തിയത്...

"This (disaster) is one of the greatest opportunities God has given us to share his love with people", said K.P. Yohannan, president of the Texas-based Gospel for Asia. In an interview, Yohannan said his 14,500 "native missionaries" in India, Sri Lanka and the Andaman Islands are giving survivors Bibles and booklets about "how to find hope in this time through the word of God." In Krabi, Thailand, a Southern Baptist church had been "praying for a way to make inroads" with a particular ethnic group of fishermen, according to Southern Baptist relief coordinator Pat Julian. Then came the tsunami, "a phenomenal opportunity" to provide ministry and care, Julian told the Baptist Press news service.... Not all evangelicals agree with these tactics. "It's not appropriate in a crisis like this to take advantage of people who are hurting and suffering",

അമേരിക്കന്‍ ബുഷ്‌ ഗവണ്മെന്റ് ചെയ്ത സഹായം...

For decades, US policy has sought to avoid intermingling government programs and religious proselytizing. The aim is both to abide by the Constitution's prohibition against a state religion and to ensure that aid recipients don't forgo assistance because they don't share the religion of the provider.... But many of those restrictions were removed by Bush in a little-noticed series of executive orders -- a policy change that cleared the way for religious groups to obtain hundreds of millions of dollars in additional government funding. It also helped change the message American aid workers bring to many corners of the world, from emphasizing religious neutrality to touting the healing powers of the Christian God.[15]

അസ്തലവിസ്ത said...

സത സ്വയം ഭീഷ്മപിതാമഹനോട് ഉപമിക്കുന്ന താങ്കളുടെ വാക്കുകളിലൂടെ താങ്കളുടെ ധാര്‍ഷ്ട്യതയും ഹുങ്കും താങ്കള്‍ തെളിയിച്ചുകഴിഞ്ഞു.ഞാന്‍‌‌ അതിശക്തിയായി വിയോജിക്കുകയാൺ. സത പറഞ്ഞത് "എനിക്ക് ഭീഷ്മ പിതാമഹനെ പോലെ താങ്കളെ പോലെ ഉള്ള ശത്രുക്കളുടെ മുമ്പില്‍ ആയുധം ഉപേക്ഷിക്കാനാണ് താല്പര്യം. " എന്നായിരുന്നു. സത സത്യത്തില്‍‌‌ ഉദ്ദേശിച്ചത് "എനിക്ക് ഭീഷ്മ പിതാമഹനെ പോലെ, താങ്കളെ പോലെ ഉള്ള ശത്രുക്കളുടെ മുമ്പില്‍ ആയുധം ഉപേക്ഷിക്കാനാണ് താല്പര്യം. " എന്നാണെന്ന് ആര്‍‌‌‌‌ക്കും‌‌‌‌ മനസ്സിലാവും എന്നിരിക്കെ (അതായത് സതക്ക് വെറും‌‌‌‌‌‌‌‌ ഡ്യൂക്കിലി അര്‍‌‌ജുനന്റെ റോ‌‌ള്‍‌‌. അപ്പോ‌‌ള്‍‌‌‌‌‌‌‌‌ ഭീഷ്മ പിതാമഹനാരാ? സാക്ഷാല്‍‌‌‌‌‌‌‌‌ പ്രശാന്ത് ആര്‍‌‌ കൃഷ്ണ ) വെറും ഒരു കോമ നഷ്ടപ്പെട്ടു പോയതിന്റെ പേരില്‍‌‌ തന്നോട് ഇത്രയധികം‌‌ വിനയം കാണിച്ച സതയില്‍‌‌‌‌ ധാര്‍‌‌ഷ്ട്യതയും ഹുങ്കുമൊന്നും ആരോപിക്കരുതായിരുന്നു എന്നാണ്‍‌‌ എന്റെ അഭിപ്രായം‌‌‌‌‌‌. അക്ഷരത്തെറ്റൊക്കെ ആര്‍‌‌‌‌ക്കും വരാവുന്നതല്ലേ. താങ്ക‌‌ള്‍‌‌ തന്നെ മുകളിലെ കമന്റില്‍‌‌‌‌ 'റവുത്തര്‍‌‌ 'എന്ന് തെറ്റിച്ചെഴുതിയിട്ടുണ്ടല്ലോ. പ്രശാന്ത് ആര്‍‌‌ കൃഷ്ണക്ക് പെട്ടെന്ന് തോന്നിയ ഒരു തെറ്റിദ്ധാരണയുടെ പുറത്താണ്‍‌‌‌‌‌‌ അദ്ദേഹത്തിന്റെ കമന്റിലെ നിന്ദ്യവും‌‌‌‌ നികൃഷ്ടവും‌‌‌‌‌‌ ദുരുപദിഷ്ടവുമായ ആരോപണങ്ങ‌‌ള്‍‌‌ എന്നൊക്കെ കരുതി അവഗണിച്ചാല്‍‌‌‌‌ പോലും‌‌‌‌‌‌ എതിരഭിപ്രായം‌‌‌‌‌‌‌‌ പ്രകടിപ്പിച്ചവരെ ഫാസിസ്റ്റ്, വര്‍‌‌ഗ്ഗീയ വിഷം രക്തത്തില്‍‌‌ കലര്‍‌‌ന്നവന്‍‌‌ എന്നൊക്കെ നീചാരോപണങ്ങളിലൂടെ സംബോധനചെയ്തത് അങ്ങേയറ്റം‌‌‌‌ തരം‌‌‌‌ താണുപോയി എന്നതു വാസ്തവമായിത്തന്നെ നിലനില്ക്കുകയാൺ.

ഒരു ചര്‍‌‌ച്ചയാവുമ്പോ‌‌ള്‍‌‌ എതിരഭിപ്രായങ്ങളുണ്ടാവും‌‌‌‌, പക്ഷേ എതിരഭിപ്രായം പറയുന്നവനെയല്ല, അവന്റെ ആശയങ്ങളെയാണ്‍‌‌ എതിര്‍‌‌ക്കേണ്ടതെന്ന് പ്രശാന്ത് ആര്‍‌‌ കൃഷ്ണ മറന്നു പോയോ. സതയുടെ രക്തത്തില്‍‌‌ വര്‍ഗീയ വിഷം അലിഞ്ഞു ചേര്‍‌‌ന്നിരിക്കുന്നു, സതക്ക് നിഷ്പക്ഷമായ ചിന്താധാരയുള്ള വ്യക്തിത്വം ഇല്ല, സതക്ക് ധാര്‍‌‌‌‌ഷ്ട്യവും ഹുങ്കും‌‌ ഉണ്ട് എന്നൊക്കെ ആരോപിക്കുകയല്ലാതെ സതയുടെ അഭിപ്രായങ്ങളെ ഖണ്ഡിക്കാന്‍‌‌‌‌ പേരിനു പോലും ഒരു ശ്രമം‌‌‌‌ പ്രശാന്ത് ആര്‍‌‌ കൃഷ്ണ നടത്തിയില്ല എന്നത് എന്തിനെയാൺ സൂചിപ്പിക്കുന്നത്. ഈ പോസ്റ്റുമായി യാതൊരു ബന്ധമില്ലാത്ത ശശികല ടീച്ചറേയും‌‌‌‌ ശിപായി ലഹളയേയും‌‌‌‌ വലിച്ചിഴച്ചു കൊണ്ടു വരികയും‌‌‌‌ "മുസ്ലീം‌‌‌‌ സ്തീ----- വയ--- ശിവതാണ്ഡവ---" എന്നൊക്കെ വിളിച്ചു പറഞ്ഞ് അതിനേയും‌‌‌‌ സതയേയും‌‌‌‌ കൂട്ടിക്കെട്ടാന്‍‌‌ ശ്രമിച്ചത് അങ്ങേയറ്റം‌‌‌‌‌‌‌‌ നികൃഷ്ടമായ ശ്രമമായിപ്പോയി എന്ന് ഈ ചര്‍‌‌ച്ചയില്‍‌‌ പങ്കെടുത്ത ഒരു വ്യക്തിയെന്ന നിലയില്‍‌‌ എനിക്ക് അഭിപ്രായപ്പെടാതിരിക്കാന്‍‌‌ നിര്‍‌‌വാഹമില്ല എന്നറിയിക്കട്ടെ. പ്രശാന്ത് ആര്‍‌‌ കൃഷ്ണയെപ്പോലുള്ള ഒരു വ്യക്തി ഈ വാചകത്തില്‍‌‌‌‌ 'ശിവതാണ്ഡവം‌‌' എന്ന വാക്കു തന്നെ ഉപയോഗിച്ചത് അറിയാതെയല്ല എന്നു മനസ്സിലാകായ്കയുമില്ല. സുവിശേഷകരുടെ സുവിശേഷങ്ങളെക്കുറിച്ചുള്ള ഈ പോസ്റ്റിനെയും അതിലെ കമന്റുകളേയും വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് മനസ്സിലാക്കിയതുകൊണ്ട് മാത്രം‌‌‌‌ തല്ക്കാലം ഇതിനൊന്നും മറുപടി പറയുന്നില്ല. അതിനെക്കുറിച്ചുള്ള മറ്റേതെങ്കിലും‌‌ പോസ്റ്റുകളില്‍‌‌ വച്ച് വീണ്ടും‌‌ കാണാം‌‌‌‌.

ഇനി പ്രശാന്ത് ആര്‍‌‌ കൃഷ്ണ ഇങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ലാത്ത വെറും ശുദ്ധഗതിക്കാരനാകാനും മതി. അങ്ങനെയാണെങ്കില്‍‌‌ മൂന്നു കുട്ടികളുടെ അമ്മയായ ആസ്സാമിലെ ആദിവാസി സ്ത്രീക്ക് ഒരല്‍‌‌പം സുവിശേഷം പറഞ്ഞു കൊടുക്കാന്‍‌‌ വേണ്ടി മാത്രം‌‌‌‌ കൂട്ടിക്കൊണ്ടു വന്ന പാവപ്പെട്ട മലയാളി സുവിശേഷകനെ തമിഴ്നാട്ടില്‍‌‌ വച്ച് വളഞ്ഞിട്ട് പിടിച്ച് ഒരല്‍‌‌പം‌‌‌‌‌‌ സുവിശേഷത്തിനു വേണ്ടി ദാഹിച്ചെത്തിയ നാല്പതുകളിലെത്തിയ ആ പാവം‌‌‌‌ ആദിവാസി പെണ്കുട്ടിയെ തിരിച്ചയച്ച പോലീസിന്റെ ഭരണകൂട ഭീകരതയോട് അദ്ദേഹം ക്ഷമിച്ച പോലെ എന്നോട് ക്ഷമിക്കണമെന്ന് ഞാന്‍‌‌ വിനീതമായി അപേക്ഷിക്കുകയാൺ.

ഈ കമന്റിലൂടെ ഞാന്‍ പറയാന്‍‌‌ ശ്രമിച്ച ഏറ്റവും പ്രസക്തമായ കാര്യം‌‌‌‌, ഭീഷ്മപിതാമഹനോട് തന്നെ ഉപമിച്ചപ്പോ‌‌ള്‍‌‌‌‌ പാഞ്ചാല രാജകുമാരനാണെന്ന് തോന്നിപ്പോയത് ഒരു 'കോമ' കുറവായതിന്റെ പേരില്‍‌‌ മാത്രം വന്ന തെറ്റിദ്ധാരണയാണെന്നും അത് കോഴിക്കള്ളന്റെ തലയില്‍‌‌ കോഴിപ്പൂടയിരിക്കുന്നുണ്ട് എന്ന് കേട്ടപ്പോ‌‌ള്‍‌‌‌‌‌‌‌‌ ആരൊക്കെയോ തലയില്‍‌‌ തപ്പിയ പോലെ ഒന്നുമല്ലെന്നും‌‌‌‌‌‌ അതിന്റെ പേരില്‍‌‌ സതയും പ്രശാന്ത് ആര്‍‌‌ കൃഷ്ണയും തങ്ങളുടെ സൗഹൃദം വെടിയരുതെന്നുമാൺ.

പ്രശാന്ത് ആര്‍‌‌ കൃഷ്ണയൊഴിച്ചുള്ള മറ്റുള്ളവര്‍‌‌ ദയവായി വിഷയത്തില്‍‌‌ നിന്ന് മാറരുതെന്നും‌‌ ഈ കമന്റിനു മുകളിലെ കമന്റില്‍‌‌ ഞാന്‍‌‌ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍‌‌ ഒരു വാചകമെങ്കിലും നുണയാണെന്ന് സ്ഥാപിക്കണമെന്നും ഞാന്‍ അപേക്ഷിക്കുന്നു. ചാര്‍‌‌വാകനോടും BmX നോടും പ്രത്യേകം‌‌ അഭ്യര്‍‌‌‌‌ത്ഥിക്കുന്നു.

shah said...

സ്വസ്തി പ്രജാപ്യ പരിപാലയന്താം
ന്യായേന മാര്‍ഗേണ മഹിം മഹിഷ :
ഗോ ബ്രാഹ്മനെഭ്യ ശുഭ മസ്തു നിത്യം
ലോകാ സമസ്താ സുഖിനോ ഭവന്തു

തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക....

ഇതിന്റെ അര്‍ഥം ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ...?

ഇതിലെ അവസാന വരി മാത്രം എപ്പോഴും എടുത്തു പറഞ്ഞു ആദ്യത്തെ വരികളെ മറച്ചു വെക്കുന്നതെന്തിനാണ്....?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

http://indiaheritage.blogspot.com/2009/05/blog-post_30.html

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്നതിനു മുന്നിലുള്ള മൂന്നു വരികളുടെ അര്‍ത്ഥം മുമ്പ്‌ ഞാന്‍ ഇവിടെ കൊടുത്തിട്ടുണ്ടായിരുന്നു

കൂതറ തിരുമേനി said...

@ഇന്ത്യ ഹെറിറ്റേജ്

ഇതിന്റെ ഉത്തരം ഞാന്‍ എഴുതാന്‍ കരുതിയിരുന്നു. പക്ഷെ താങ്കള്‍ ഒരു പോസ്റ്റായി ഇട്ട വിഷയമാണെന്ന് അറിയാം.. അതിന്റെ ലിങ്ക് നോക്കിയിരുന്നു. കിട്ടിയില്ല. താങ്കള്‍ തന്നെ ലിങ്ക് ഇവിടെ തന്നതില്‍ നന്ദി...