തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, May 11, 2009

94.ഞാന്‍ ഒരു കവിയെ കണ്ടെത്തി.

ബൂലോകത്ത് സാഹിത്യകാരന്മാരുടേയും നിരൂപകരുടെയും ഫോട്ടോ എടുപ്പുകാരുടെയും കലാകൃതികളും കലാവൈകൃതികളും കൊണ്ട് ശ്വാസം മുട്ടുകയാണെന്ന് പരാതികള്‍ക്ക് ആശ്വാസമായിരുന്നു കവിതകള്‍. ചിലരുടെ അഭിപ്രായത്തില്‍ സ്വന്തം നോസ്റ്റാള്‍ജിയകളും അമളികളും വിഡ്ഢിത്തങ്ങളും യാത്രാവിവരണങ്ങളും കഥകളും മതം,രാഷ്ട്രീയവും തുടങ്ങി എന്തും എഴുതുന്നവര്‍ ബൂലോകത്തുണ്ട്. എന്നാല്‍ കവികള്‍ അത്ര സാധാരണമല്ല.

കവികള്‍ ബൂലോകത്തില്ല എന്നല്ല വികളും വികളും പികളും ധാരാളം ഇവിടെയുണ്ട്. വിതകളും വിതകളും വായിച്ചുമടുത്തപ്പോള്‍ കൂതറ തിരുമേനി മലയാള സാഹിത്യ ശാഖയ്ക്ക് ഗബിത എന്നൊരു പുതിയ മേഖല തുറന്നുകൊടുത്തു.എന്നാല്‍ എന്നും സ്വന്തമായി എഴുതി മലയാള കവിതയെയോ ഗദ്യേതര സാഹിത്യശാഖകളെയോ പരിപോഷിപ്പിക്കുവാന്‍ കൂതറ തിരുമെനിയ്ക്കാവില്ല. കാരണം ഗദ്യേതര സാഹിത്യങ്ങള്‍ എല്ലാം പദ്യങ്ങള്‍ ആണെന്നാണല്ലോ വയ്പ്പ്. എന്തായാലും കുമാരനാശാനും എഴുത്തച്ഛനും വള്ളത്തോളും ഉള്ളൂരും മരിച്ചുപോയത് ഭാഗ്യമായി. അല്ലെങ്കില്‍ ഇതൊക്കെ വായിച്ചു ആത്മഹത്യാ ചെയ്തേനെ. എന്നാല്‍ പേ പിടിച്ചു മരിച്ച കുഞ്ചന്‍ നമ്പ്യാരുടെ മരണം അതീവ കഷ്ടം തന്നെ. കാരണം ഇത്തരം പദ്യ ശകലങ്ങള്‍ കാണുമ്പോള്‍ "പദ്യപേ" പിടിച്ചു മരിച്ചുപോയേനെ. അല്ലെങ്കില്‍ അദ്ധേഹം ഇത്തരക്കാരെ കളിയാകി പദ്യം തുള്ളല്‍ എഴുതിയേനെ.അതൊക്കെ പോട്ടെ. ഇത്തരം കവികളില്‍ കഴിവുള്ളവര്‍ ഇല്ലെന്നല്ല.

അടുത്തിടെ മരിച്ച കൂതറകുര്യാച്ചന്‍ എന്നൊരു കവിയെ ആരും മറന്നുകാണില്ല. എന്നാല്‍ ചില നല്ലകഴിവുള്ള ബൂലോഗ കവികളെ വിസ്മരിക്കുന്നില്ല. അടുത്തിടെ ഒരു നല്ല ബൂലോഗ കവിയെ കണ്ടുപിടിക്കുക എന്നാ അത്യന്തം അപകടകരമായ ദൌത്യം ഏറ്റെടുത്തു ഒരു പ്രയാണം നടത്തുകയുണ്ടായി. എന്റെ ഈ അക്ഷീണമായ യാത്രയില്‍ കൂതറ അവലോകനം എന്നാ എന്റെ ബ്ലോഗില്‍ അധികം ശ്രദ്ധിക്കാന്‍ പോലും കഴിഞ്ഞില്ല. അവസാനം എന്റെ ശ്രമങ്ങള്‍ക്ക് ഫലമുണ്ടായി. മലയാളം കവിതകള്‍ക്ക് അതും ബൂലോഗത്ത് ഉണര്‍വുണ്ടാക്കാന്‍ കഴിവുള്ള കവിയെ ഞാന്‍ കണ്ടെത്തി.കവികളെ വെറുക്കുന്ന നാണം കെടുത്തുന്ന വൃത്തികെട്ടവന്മാരുടെ കമന്റുകള്‍ വേണ്ടെന്നു വെക്കാന്‍ കമന്റ് ഓപ്ഷന്‍ വരെ പൂട്ടിവേച്ചിരിക്കുകയാണ് ഈ മഹാശയന്‍. ഇതാണ് മഹത്വം.

കമന്റിനു വേണ്ടി ആളുകള്‍ മുറവിളികളും ഫോണ്‍വിളികളും ചാറ്റ് വിളികളും നടത്തുമ്പോള്‍ ആരുടേയും കമന്റുകള്‍ വേണ്ടെന്നു വെയ്കാനുള്ള ആ മനസ്സിന് മുമ്പില്‍ പ്രണാമം. അതാണ്‌ സ്വന്തം സന്തോഷത്തിനു വേണ്ടി എഴുതുകയെന്നത്. ഏത് വിഷമങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ കവിതകള്‍ ഒരിക്കല്‍ വായിച്ചാല്‍ മതിയെന്നാണ് എന്റെ അനുഭവം. ഇത്തരം കവിതകള്‍ എഴുതുന്ന ആ മഹത് വെക്തിയെ ആരും കാണാതിരിക്കരുത്.

ഇവിടെ ക്ലിക്ക് ചെയ്തു ആ കവിയുടെ ബ്ലോഗിലേക്ക് പോവുക.ഹരികുമാര്‍ താങ്കളുടെ കവിതകള്‍ അതീവഹൃദ്യം തന്നെ.സ്ത്രീകള്‍ എഴുതുന്ന ചവറുകള്‍ക്ക് ഏറ്റവും നല്ലതെന്ന് പറഞ്ഞു അവാര്‍ഡ്‌ കൊടുക്കുന്ന ശപ്പന്മാര്‍ ഇതൊന്നു കാണട്ടെ.അചിന്ത്യം. അവര്‍ണ്ണനീയം. ഇതെങ്ങനെ സാധിക്കുന്നുവേന്നാണ് കൂതറ തിരുമേനിക്ക് മനസ്സിലാവാത്തത്. എങ്ങനെ ഇതത്ര ഉദാത്തമായ കവിതകള്‍ എഴുതുവാന്‍ സാധിക്കുന്നു. ആധുനിക കാലത്തെ ഏറ്റവും ഉത്കൃഷ്ടമായ കവിതകളുടെ അതീവ മനോഹരമായ ശേഖരങ്ങള്‍ തന്നെ.

ഏറ്റവും എടുത്ത്‌ പറയേണ്ട കാര്യം ഈ കവിതകള്‍ വായിക്കുമ്പോള്‍ എഴുതിയവന്റെ മുഖം കാണാനുള്ള പൂതി തോന്നുന്നവര്‍ക്ക് അതിനുള്ള അവസരത്തിനായി സ്വന്തം ഫോട്ടോ കൊടുത്തതും അദ്ദേഹത്തിന്‍റെ ഉദാരമായ മനസ്ഥിതിയ്ക്ക് ഏറ്റവും നല്ല ഉദാഹരണം തന്നെ.

കൂതറതിരുമേനി.

9 comments:

ആർപീയാർ | RPR said...

ഹ ഹ ഹ.....

ഈ മഹാ കവിയെ ഞാ‍ൻ കുറെ നാളായി വാച്ച് ചെയ്യുകയായിരുന്നു... തള്ളേ എന്താ കവിത... സമ്മതിക്കണം....എല്ലാ കവിതയുടെ കൂടെയും പൊളപ്പൻ ഓരോ പടവും....

ബൂലോക കവിപ്പട്ടം കിട്ടാൻ എന്തുകൊണ്ടും അർഹൻ..

ഞാൻ കണ്ടെത്തിയ കവിയെ ദാണ്ടെ തിരുമേനിയും ......

anish said...

ഈ ഡാഷ് മോനല്ലേ പണ്ട് ഏതോ ഫോട്ടോ കൊടുത്തിട്ട് കേരളത്തിന്‍റെ കാഴ്ച എന്നൊക്കെ പറഞ്ഞത്. ഇവനെ അനോണി മാഷ് കൊറേ കോടഞ്ഞതാ.

hAnLLaLaTh said...

ഒരൊറ്റ എണ്ണത്തിനെ ഇവിടെയെങ്ങും കിടത്തിപ്പൊറുപ്പിക്കില്ല അല്ലെ..? :)

അനില്‍ശ്രീ... said...

കൂതറ തിരുമേനി,

ഹരികുമാര്‍ എന്നത് ബൂലോകത്തിലെ ഏറ്റവും വിവാദമായ ഒരു സംഭവം ആയിരുന്നു. ഇതിന്റെ പേരില്‍ നടന്ന പുകിലൊന്നും അറിയാതെയാണോ ഈ പോസ്റ്റ് ഇട്ടത് എന്ന് സംശയിക്കുന്നു. കേരള കൗമുദി വരെ നീണ്ട പ്രശ്നങ്ങള്‍.

ശരിക്കും, ഇതൊന്നുമറിയാതെയാണ് പോസ്റ്റ് ഇട്ടതെങ്കില്‍ ഈ ലിങ്കുകളിലും അനുബന്ധ പോസ്റ്റുകളില്‍ നിന്നും കമന്റുകളില്‍ നിന്നും കുറെയൊക്കെ മനസ്സിലാകും. (ഹരികുമാര്‍ കമന്റ് ഓപ്ഷന്‍ എടുത്തു കളഞ്ഞതും അന്നു മുതലാണ്)

ലിങ്ക് 1 ലിങ്ക് 2 ലിങ്ക് 3 ലിങ്ക് 4 ഇനിയും ഉണ്ട്. സമയമില്ലാത്തതിനാല്‍ തപ്പി എടുക്കുന്നില്ല.

അനില്‍ശ്രീ... said...

നട്ടെല്ലുള്ള എന്നൊക്കെ എഴുതിയ കൂതറയും മോഡറേഷന്‍ വച്ചിരിക്കുന്നോ? എന്താ കഥ. ചീത്ത വിളി കേള്‍ക്കാന്‍ വയ്യാഞ്ഞിട്ടോ അതോ കാരണം മറ്റെന്തെങ്കിലുമോ?

ബാജി ഓടംവേലി said...

ജീവിക്കാന്‍ കഴിയാത്ത അവസ്ഥ
ഭീഷണമാണ്‌ ഭീഷണമാണ്‌
ഭയങ്കരമാണ്.......

കൂതറ തിരുമേനി said...

@അനീഷ്‌
അല്പം കൂടി സഭ്യമായി കമന്റ് ഇട്ടുകൂടെ

@അനില്‍ശ്രീ
ഇദ്ദേഹത്തെ പറ്റി അധികം അറിയില്ലായിരുന്നു. തെറിവിളി മാത്രമല്ല കമന്റ് ബോംബിംഗ് ആണ് പ്രശ്നം. ഒരിക്കല്‍ അങ്ങനെ ഇട്ടു മറുമൊഴികളില്‍ നിന്ന് പുറത്താക്കിയിരുന്നു. മറുമൊഴിയുടെ പിന്നിലുള്ളവരുടെ നല്ലമനസ്സ് കൊണ്ട് വീണ്ടും അതില്‍ ചേര്‍ത്തു. നട്ടെല്ലിന്റെ അല്ല പ്രശ്നം. ചില മനോനില തെടിയവരുടെ പ്രശ്നങ്ങള്‍ കൊണ്ട് നമ്മള്‍ അല്പം ശ്രദ്ധിക്കുന്നു എന്നുമാത്രം.
ഹരികുമാറിനെകുറിച്ച് കൂടുതല്‍ അറിയില്ലായിരുന്നു. പക്ഷെ സൃഷ്ടിയ്ക്ക് കമന്റ് ഇടാന്‍ അനുവാദം കൊടുക്കാത്ത സൃഷ്ടാവിനെ അല്പം ശങ്കയോടെ നോക്കി എന്നുമാത്രം.

നീര്‍വിളാകന്‍ said...

കവിയിലും, കവിതയിലും അത്ര വലിയ മേന്മ ഞാനും കണ്ടില്ല!!! ക്ഷമിക്കൂ!!

വികടശിരോമണി said...

നടക്കട്ടെ.അദ്ദേഹത്തിന്റെ ലേഖനങ്ങളോ കവിതകളോ ഇന്നുവരെ മനസ്സിലാവാത്ത ഞാൻ ഇടപെടാനേയില്ല:)