മലയാളത്തിലും ആംഗലേയത്തിലും ഒരേപോലെ നന്നായി എഴുതിയിരുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു മാധവിക്കുട്ടി. മലയാളത്തില്‍ മാധവിക്കുട്ടിയായും ആംഗലേയത്തില്‍ കമലാദാസ് ആയും എഴുതിയിരുന്ന തന്റെടിയായ പെണ്ണെഴുത്തിന്റെ വക്താവ് ഒരു പക്ഷെ ഫെമിനിസം രചനകളില്‍ തന്റേതായ രീതിയില്‍ വരച്ചു കാട്ടുന്നതില്‍ വിജയിച്ചിരുന്നു. മാധവിക്കുട്ടിയോളം എഴുത്തില്‍ വിജയിച്ച മറ്റൊരു വനിതയും മലയാളത്തില്‍ ഉണ്ടായിരുന്നില്ലെന്ന് വേണം പറയാന്‍.
മലയാളികളുടെ കപടസദാചാരത്തിനെതിരെ തന്റെ കൃതികളിക്കൂടി ഒരു അനാവരണം കാട്ടിയ മാധവിക്കുട്ടി സ്നേഹം, വഞ്ചന, വാസന, കാമം, ലൈംഗികത തന്റെ കൃതികള്‍ യഥേഷ്ടം ഉപയോഗിച്ചു. സ്വന്തം പേരില്‍ ഒരു മുഖം മൂടിയില്ലാതെ എഴുതിയിരുന്നു എന്നതാണ് അവരുടെ പ്രത്യേകത. കേരളത്തിലെ പോലെ ഒരു യാഥാസ്ഥിതിക സമൂഹത്തില്‍ ഇങ്ങനെ എഴുതിയെന്നതും ഒരു പ്രത്യേകത തന്നെ. ഒരു പക്ഷെ തന്റെ പിതാവിലൂടെ ലഭിച്ച രാജസ്വ ഗുണമുള്ള ചോരയുടെ ധൈര്യം എഴുത്തില്‍ കാട്ടിയപ്പോള്‍ അമ്മയുടെ സാഹിത്യ മികവും ജന്മനാ അവര്‍ക്ക് അവര്‍ക്ക് മുതല്‍ക്കൂട്ടായി. തന്നേക്കാള്‍ പ്രായത്തില്‍ ഒത്തിരി വെത്യാസമുള്ള ഭര്‍ത്താവും അദ്ധേഹത്തിന്റെ പെരുമാറ്റത്തിലെ അധികമായ പക്വതയും ഒരുപക്ഷെ അവരെ ഇത്തരത്തില്‍ രൂപപ്പെടുത്തിയിരിക്കുന്നതിനു സഹായിച്ചു എന്നുവേണം പറയാന്‍.
സ്ത്രീയുടെ ഫാന്റസിയും കാമവും പച്ചയായി എഴുതുന്നത് വായിക്കാന്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നെങ്കിലും പരസ്യമായി അംഗീകരിച്ചവര്‍ വളരെ കുറവായിരുന്നു. അതുകൊണ്ടാവാം മാധവിക്കുട്ടിയ്ക്ക് ആരാധകരെക്കാള്‍ കൂടുതല്‍ വിമര്‍ഷകരായിരുന്നു ഉണ്ടായിരുന്നത്. തന്റെ ജീവിതത്തില്‍ താനെങ്ങനെ ചിന്തിക്കണം എങ്ങനെ എഴുതണം എന്ന് തീരുമാനികാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം തനിക്കു മാത്രമാണെന്ന് ചിന്തിക്കുകയും അങ്ങനെ എഴുത്തിലൂടെയും വാക്കുകളിലൂടെയും പ്രതികരിച്ച മാധവിക്കുട്ടി അവസാനനാളില്‍ എടുത്ത മതം മാറ്റല്‍ തീരുമാനം ഏറെ വിവാദം ആയിരുന്നു.
ഇസ്ലാം മതം തനിക്കു സമാധാനം തരുന്നുവെന്നു പറഞ്ഞു കമലാ സുരയ്യ എന്നാ പേരും സ്വീകരിച്ചു മുസ്ലീമായ മാറിയ മാധവിക്കുട്ടിയ്ക്ക് നേരിടേണ്ടി വന്ന അവഹെളനവും എതിര്‍പ്പും വളരെയാണ്. മലയാളികളുടെ ഈ ഇരട്ടത്താപ്പ് സ്വഭാവം മൂലം ഞാന്‍ നാടുവിടുന്നു എന്നുപറഞ്ഞ് മുംബയിലേക്ക് പോയ മാധവിക്കുട്ടി പിന്നീട് അവിടെ തന്റെ ജീവിതത്തിന്റെ അവസാനം ചെലവിടുകയായിരുന്നു. എന്തായാലും അവസാന നാളുകളിലും തന്റെ അന്ത്യത്തിലും തന്റെ തീരുമാനങ്ങളെ അംഗീകരിക്കും തന്നെ വിമര്‍ശിച്ചതില്‍ വിഷമിക്കും എന്ന് പറഞ്ഞതുപോലെ ഇന്ന് അവരുടെ മരണത്തില്‍ വ്യസനിക്കുന്നവരുടെ എണ്ണം കാണുമ്പോള്‍ അവരുടെ വാക്കുകളെ ഓര്‍ത്തുപോവുന്നു.
ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കലും ഒരാളുടെയും കഴിവിനെയും വാസനകളെയും അംഗീകരിക്കാത്ത മലയാളികള്‍ അവര്‍ മരിച്ചപ്പോളെങ്കിലും കണ്ണീര് വാര്‍ക്കുന്നത് അവരോടു ചെയ്ത തെറ്റുകള്‍ക്ക് പശ്ചാത്താപം ആയി കണ്ടാല്‍ മതി.
എന്റെ പ്രീയപ്പെട്ട തന്റെടിയായ മലയാളസാഹിത്യകാരി മാധവിക്കുട്ടിയ്ക്ക് ആദരാഞ്ജലികള്‍.
Sunday, May 31, 2009
Subscribe to:
Post Comments (Atom)
3 comments:
ചെറുകഥകളുടെ രാജകുമാരി!
മലയാള സാഹിത്യത്തിലേ വേറിട്ട ശബ്ദം നിലച്ചു.പലര്‍ക്കും പറയാന്‍ ധൈര്യം കിട്ടാത്ത കാര്യങ്ങള്‍ ഒഴുക്കൊടെ ഒരു അരുവി ഒഴുകും പോലെ,മാധവികുട്ടിയുടെ വാക്കുക്കളില്‍ ജനഹ്രുദയങ്ങളില്‍ ഒഴുകിയെത്തി.
മാധവികുട്ടി എന്ന കഥകാരിക്ക്
എന്റെ ആദരാഞ്ജലികള്‍
ഇനി നീര്‍മാതളം പൂക്കുന്നില്ല...
http://maanikyam.blogspot.com/2009/05/blog-post_31.html
ഇനി നീര്‍മാതളം പൂക്കുന്നില്ല...
http://maanikyam.blogspot.com/2009/05/blog-post_31.html
സാഹിത്യ രചനയിലും ജീവിതത്തിലും സത്യസന്ധത.
മാധവിക്കുട്ടിയുടെ സവിശേഷത.
ആ വിയോഗം വല്ലാത്ത നഷ്ടബോധമുണര്‍ത്തുന്നു.
ആദരാഞ്ജലികള്‍...
Post a Comment