തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, January 7, 2009

16.കോടതിമുറിയിലെ ഇടയലേഖനം

അഭയകൊലക്കേസിന് പ്രായം പതിനാറ് കഴിഞ്ഞു. അതിനെക്കുറിച്ച് പലരും പറഞ്ഞും വായിച്ചും അറിയാത്തതായി ഒന്നുമില്ല.. എന്നാല്‍ ഞാന്‍ അതിന്‍റെ ഇന്നത്തെ അവസ്ഥയെ പലരുടെയും കാഴ്ചപ്പാടോട് നോക്കിക്കാണുകയും ഒപ്പം അവയ്ക്കുനേരെ കോടതിയുടെ പ്രതികരണവുമാണ് വിഷയമാക്കുന്നത്.

അഭയയുടെ കൊലക്കേസിലെ ഏറ്റവും വലിയനഷ്ടം സംഭവിച്ചത് അഭയയുടെ ആത്മാവിനാണ്.. അത്മാവുണ്ടോ ഇല്ലയോ എന്ന് ചോദിച്ചു യുക്തിവാദികള്‍ എന്‍റെ തലയില്‍ കയറി നിരങ്ങണ്ട.കാരണം കാലമിത്രയും ആയിട്ടും കര്‍ത്താവിന്‍റെ മണവാട്ടിയാകാന്‍ തിരുവസ്ത്രം അണിഞ്ഞിട്ടും അഭയയുടെ രക്ഷയ്ക്ക് സാക്ഷാല്‍ കര്‍ത്താവോ കര്‍ത്താവിന്‍റെ മാലാഖകളോ വന്നില്ല.. കുറഞ്ഞപക്ഷം അഭയം പ്രാപിക്കുന്നവരെ രക്ഷിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ടല്ലോ.. പോട്ടെ തല്‍ക്കാലം അദ്ദേഹത്തിനെ വെറുതെ വിടുന്നു...

അഭയയുടെ വീട്ടുകാര്‍

കേസിന്‍റെ ആദ്യഘട്ടങ്ങളില്‍ കുറ്റവാളികളെ പിടികൂടാന്‍ കാട്ടിയിരുന്ന ആവേശം ഇടയ്ക്ക് കുറഞ്ഞെന്നുമാത്രമല്ല അതിന് വേണ്ടി ഓടി നടന്ന ജോമോന്‍ പുത്തെന്‍പുരയ്ക്കലിന്‍റെ ഉദ്ദേശശുദ്ധിയില്‍ സംശയം തോന്നുകയും അദ്ദേഹത്തിനെ അവഹേളിക്കുകയും ചെയ്ത അഭയാപിതാവിന്‍റെ നഷ്ടം എന്തായാലും അന്ന് മലയാളികള്‍ തിരിച്ചറിഞ്ഞതാണ്. പണത്തിനുമേലെ അപ്പനും പറക്കില്ലല്ലോ..ഇന്നു ഒരു പക്ഷെ സമയം മലക്കം മറിയുമെന്ന തിരിച്ചറിവാകാം വീണ്ടും സഭയ്ക്കും പുരോഹിതന്മാര്‍ക്കും നേരെ വാളോങ്ങാന്‍ ആദ്ദേഹത്തെ പ്രേരിപ്പിച്ചത്..

ജോമോന്‍ പുത്തെന്‍പുരയ്ക്കല്‍

ഒരു പക്ഷെ ഏവരുടേയും ചോദ്യം ഇതാവും.. ഇതുകൊണ്ടു ജോമോന്‍ എന്ത് നേടി.. ലോകത്ത് ഒരു ബാങ്കിലും അദ്ദേഹത്തിന് അഭയകേസുമൂലം പണം സമ്പാദിക്കാനായി എന്ന് തെളിഞ്ഞിട്ടില്ല..എന്നാല്‍ മാനസിക,ശാരീരിക മര്‍ദ്ദനം ആവോളം ലഭിക്കുകയും ചെയ്തു.. ഒരു പക്ഷെ അദ്ദേഹത്തിന് ആവോളം പ്രസിദ്ധി ഇതുമൂലം ലഭിച്ചെങ്കിലും അഭയകേസിനു എന്നും ജീവന്‍ കേടാതിരിക്കാനും സഭയുടെ ഉറക്കംകെടുത്താനും ഒരാളെ കിട്ടിയെന്നതാണ് അദ്ദേഹത്തിന്‍റെ പ്രസക്ത്തി..

സഭയുടെ കാഴ്ചപ്പാടില്‍

ക്നാനായ കത്തോലിക്കാ സഭയോ മേത്രാന്മാരോ എങ്ങനെ ഇതില്‍ പ്രതികരിക്കാന്‍ കഴിയും...കാരണം അന്ന് നടന്നുവെന്ന് പറയുന്ന വ്യഭിചാരകഥ അവര്‍ക്ക് പുതുമയുള്ളതാണോ.? ഇനിയും വേറെയും അച്ചന്മാരും കന്യാസ്ത്രീമാരും ഉള്ള സഭയില്‍ ഇവരെ തള്ളിപ്പറഞ്ഞാല്‍ മറ്റു കഥകള്‍ ഈ കുറ്റാരോപിതര്‍ കോടതിയില്‍ വെളിപ്പെടുത്തിയാല്‍ പിന്നെ ജനം ഇവരെയൊക്കെ വെറുതെ വിടുമോ.. തന്നെയുമല്ല കേള്‍ക്കുന്ന ജനത്തിന് അത്ഭുദം ആണെങ്കിലും സഭയില്‍ സാധാരണ സംഭവം മാത്രമാണ്..

ഇതിന്‍റെയൊക്കെ വിശദീകരണം ആഴത്തില്‍ പറഞ്ഞാല്‍ പിന്നെ ഒരു മഞ്ഞപ്പത്രത്തിന്‍റെ നിലയിലേക്ക് ബ്ലോഗിനെ കൊണ്ടുപോകേണ്ടിവരും.. പക്ഷെ രണ്ടുലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള മേല്‍പ്പടിസഭ ഒന്നോര്‍ത്താല്‍ കൊള്ളാം ..കേരളത്തിലെ ജനസംഖ്യ നാല് കോടിയാണ്.. ഭാരതത്തിന്‌ പോലും നാണംകേടുണ്ടാക്കുന്ന ഈകാര്യം സഭവേണ്ടും വിധം പ്രതികരിച്ചില്ലെങ്കില്‍ ജനങ്ങള്‍ പ്രതികരിച്ചാല്‍ പിന്നെ ......?? പക്ഷെ കേരളത്തിലെ ജനങ്ങള്‍ വെറും കടലാസ് പുലികള്‍ ആണെന്ന് രാഷ്ട്രീയക്കാരേക്കാള്‍ നന്നായി സഭയ്ക്കും അവരെ ഭരിക്കുന്ന മേലാളന്മാര്‍ക്കും അറിയാം..

പൂത്ത്രുക്കയും കൊട്ടൂരനും മറ്റവളും..

ഒരു തെറ്റ് ചെയ്തുപോയി... എന്താ ചാകാന്‍ കഴിയുമോ.. കല്യാണം കഴിക്കരുതെന്നത് സഭയുടെ തീരുമാനമല്ലേ.അല്ലാതെ ഇവരുടെ അല്ലല്ലോ.. മറ്റുള്ളവര്‍ കഴിക്കുന്ന ഭക്ഷണം കഴിക്കുന്ന ഇവര്‍ക്ക് മറ്റുള്ളവരുടെ വികാരങ്ങളും ഉണ്ടായാല്‍ ഇവരെ കുറ്റം പറയാന്‍ കഴിയുമോ.. പിന്നെ സെഫി നടത്തിയ ഉടായിപ്പ് നാടകങ്ങള്‍ (ശസ്ത്രക്രിയയും,ശരീര അസ്വാസ്ത്യ നാടകവും പോട്ടെന്നു വച്ചേക്കൂ.) അതും നമുക്കു തല്‍ക്കാലം കണ്ണടയ്ക്കാം. കുറ്റം ചെയ്താലും ജീവിക്കാന്‍ അവര്‍ക്കും കൊതിയുണ്ടാകുമല്ലോ. തന്നെയുമല്ല അവരുടെ കണ്ണില്‍ വെറും ഒരു പ്രവര്‍ത്തിയില്‍ കഴിഞ്ഞുമറ്റൊന്നുമില്ല.. അവരെയും തല്‍കാലം ഞാന്‍ അവലകനത്തില്‍ നിന്നും ഒഴിവാക്കുന്നു.. കുറ്റവാളികള്‍ രക്ഷപ്പെടുവാന്‍ കാട്ടുന്ന സ്വാഭാവിക പ്രവര്‍ത്തികള്‍ മാത്രം..

മാധ്യമങ്ങള്‍..

കേരളത്തില്‍ മാധ്യമങ്ങള്‍ മൂലം നിലനിന്ന ഒരു കേസാണിത്..ഇന്നു കോടതി വിമര്‍ശിച്ച മാധ്യമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ എന്നെ കോടതിയുടെ ചുവപ്പ് നാടകളില്‍ ഒതുങ്ങിപോയേനെ..ന്യൂ ഇന്ത്യാ എക്സ്പ്രെസ്സ് മാത്രമല്ല കേരളത്തിലെ ദീപിക ഒഴികെ എല്ലാ പത്രങ്ങളും ടിവി ചാനലുകളും ഇതിന്‍റെ ക്രെഡിറ്റ് അവകാശപ്പെടാം.. ഇവരെ വിമര്‍ശിച്ച കോടതി സത്യത്തില്‍ സഭയ്ക്ക് വേണ്ടി മണിയടിക്കുകയായിരുന്നു.

ലഡ്ഡുകൊടുത്ത മാന്യമാര്‍.

സത്യത്തില്‍ ഇവരാണ് ആധുനിക ലോകത്തെ യൂദാസ്.. സ്വന്തം അമ്മയേം പെങ്ങളെയും വ്യഭിചരിക്കാന്‍ ജാരനോട് ഒപ്പം പറഞ്ഞുവിട്ടിട്ട് അവര്‍ക്ക് വിളക്ക്പിടിക്കുന്ന മാന്യന്മാര്‍.. ഇവര്‍ സത്യത്തില്‍ സമൂഹത്തിന്‍റെ നേരെ കൊഞ്ഞനം കുത്തി കാണിക്കുകയാണ് ചെയ്തത്..പക്ഷെ കേരളത്തിലെ ജനങ്ങള്‍ പ്രതികരിച്ചാല്‍......പലസംസ്ഥാനങ്ങളിലും ഇതിന്‍റെ മോശം വശം സഭ അറിഞ്ഞതാണ്.. ഇന്നും ഒരു കന്യാസ്ത്രീ തിരിച്ചറിയല്‍പരേഡില്‍ തന്നെ ബലാല്‍സംഗം ചെയ്തവരുടെ മുഖം തിരിച്ചറിയാന്‍ പങ്കെടുക്കുന്നുവന്നതും ഒരു സത്യം മാത്രമാണ്..

കേരളത്തിലെ ജനങ്ങള്‍

ഏറ്റവും ആത്മസംയമനം ഉള്ളവരാണ് തങ്ങള്‍ ഈ കേസില്‍ മലയാളികള്‍ തെളിയിച്ചു..കാരണം മലയാളികളുടെ ക്ഷമയെ ചോദ്യം ചെയ്യുന്ന സംഭവങ്ങളുടെ ഘോഷയാത്രയാണ് ഇതുവരെ നടന്നത്..

സി.ബി.എ.

ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും ശ്രമിച്ചാല്‍ തെളിയിക്കാന്‍ കഴിയാത്ത കേസുകള്‍ തെളിയിക്കാന്‍ കഴിയുമെന്ന ജനങ്ങളുടെ വിശ്വാസം ഇതുവരെ കാത്തുസൂക്ഷിച്ച ഇവരുടെ വിശ്വാസ്യതയെ കോടതി ചോദ്യം ചെയ്യുകയും ചെയ്തു.. സത്യത്തില്‍ സി.ബി.ഐ.നടത്തിയ ആത്മാര്‍ത്ഥ ശ്രമങ്ങളുടെ വിലയിടിച്ചു കാണിക്കുകയാണ് കോടതി ചെയ്തത്..ഇന്ത്യയിലെ ഏറ്റവും നല്ല തലച്ചോറുകള്‍ ഉള്ള സി.ബി.ഐ. ലോകത്തിലെ തന്നെ ഏറ്റവും നല്ല കുറ്റാന്വേഷണ വിഭാഗം ആണെന്ന് കോടതി മനസ്സിലാക്കിയാല്‍ നല്ലത്..

കോടതി..

ലോകത്തിലെ ഏറ്റവും വലിയ ഡെമോക്രസിയായ ഇന്ത്യയിലെ ദുഷിക്കാത്ത സര്‍ക്കാര്‍ സംവിധാനം ജൂഡിഷ്യറിയാണെന്ന് കരുതിയ ജനങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തീരുമാനം ആണ് കോടതിയില്‍ നിന്നുണ്ടായത്,. സി.ബി.ഐ. യെ മാത്രമല്ല മാധ്യമങ്ങളെയും കോടതി വെറുതെ വിട്ടില്ല. ജസ്ടിസിനു ശമ്പളം തരുന്നത് സഭയാണെന്ന് തോന്നിപ്പിക്കുന്ന പ്രകടങ്ങള്‍ ആയിരുന്നു ജസ്റ്റിസ് ഹേമയുടെ... മൂന്നു കുറ്റാരോപിതരെയും മാലഖകളെ പോലെ വാഴ്ത്തിയ ഹേമ തന്‍റെ റോള് ആങ്ങേയറ്റം ഭംഗിയാക്കി. പക്ഷെ തന്‍റെ മുകളില്‍ സുപ്രീം കോടതിയും തലയ്ക്കു മുകളില്‍ ദൈവവും ഉണ്ടെന്നു മറന്നു പോയ ജസ്റ്റിസ് അക്ഷരാര്‍ത്ഥത്തില്‍ ആഭാസന്മാരുടെ രക്ഷയ്ക്ക് വേണ്ടിയുള്ള പറന്നാട്ടമായിരുന്നു. അവസാനം "കര്‍ത്താവേ ഇവര്‍ ചെയ്യുന്നത് എന്താണെന്നറിയില്ല..ഇവരോട് പൊറുക്കണേ എന്നുള്ള " വാചകത്തോടെ തന്‍റെ ഇടയലേഖനം അവസാനിപ്പിച്ചു..

കുറ്റവാളികളെ രക്ഷിക്കാന്‍ ഇത്ര മോഹം ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് വേണ്ടിവാദിക്കാന്‍ ഹാജാരാകണമായിരുന്നു. അല്ലാതെ അവരുടെ ആസനംതാങ്ങുന്ന ഒരിടമായി കോടതിയെ തരം താഴ്ത്തരുതായിരുന്നു.അങ്ങനെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയുടെ ഏറ്റവും മോശമായ ഒരു ദിവസം സമ്മാനിച്ചുകൊണ്ട് ഹേമവിധിപറഞ്ഞപ്പോള്‍ സത്യത്തില്‍ അഭയാകേസ് നിന്നു പോകുകയായിരുന്നു.. എന്നാല്‍ ജസ്റ്റിസ് സമ്പത്തിനെ പോലെ നിയമം വ്യഭിച്ചരിക്കുന്നവര്‍ക്കുല്ലതല്ല എന്നറിയാവുന്നവര്‍ ഇതില്‍ ഇടപെട്ടു എന്നതില്‍ സന്തോഷം ഉണ്ട്..

നാളെ ഈ കേസ് എന്ത് തന്നെയാകട്ടെ...ആരെ വേണമെങ്കിലും ശിക്ഷിക്കട്ടെ...പക്ഷെ അഭയാ ഹേമയുടെ സഹോദരിയോ മകളോ ആയിരുന്നെങ്കില്‍ മുപ്പതു വെള്ളികാശിന് കര്‍ത്താവിനെ ഒറ്റിയ യൂദാസിന്‍റെ പ്രകടം ആവര്‍ത്തികുമായിരുന്നൂ....??

സത്യത്തില്‍ സിസ്റ്റര്‍ സെഫിയോടു പോലും ഇത്ര അറപ്പ് തോന്നുന്നില്ല ജസ്റ്റിസ് ഹേമ അമ്മച്ചി......

8 comments:

കൂതറ തിരുമേനി said...

കുറ്റവാളികളെ രക്ഷിക്കാന്‍ ഇത്ര മോഹം ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് വേണ്ടിവാദിക്കാന്‍ ഹാജാരാകണമായിരുന്നു. അല്ലാതെ അവരുടെ ആസനംതാങ്ങുന്ന ഒരിടമായി കോടതിയെ തരം താഴ്ത്തരുതായിരുന്നു.അങ്ങനെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയുടെ ഏറ്റവും മോശമായ ഒരു ദിവസം സമ്മാനിച്ചുകൊണ്ട് ഹേമവിധിപറഞ്ഞപ്പോള്‍ സത്യത്തില്‍ അഭയാകേസ് നിന്നു പോകുകയായിരുന്നു.. എന്നാല്‍ ജസ്റ്റിസ് സമ്പത്തിനെ പോലെ നിയമം വ്യഭിച്ചരിക്കുന്നവര്‍ക്കുല്ലതല്ല എന്നറിയാവുന്നവര്‍ ഇതില്‍ ഇടപെട്ടു എന്നതില്‍ സന്തോഷം ഉണ്ട്..

നാളെ ഈ കേസ് എന്ത് തന്നെയാകട്ടെ...ആരെ വേണമെങ്കിലും ശിക്ഷിക്കട്ടെ...പക്ഷെ അഭയാ ഹേമയുടെ സഹോദരിയോ മകളോ ആയിരുന്നെങ്കില്‍ മുപ്പതു വെള്ളികാശിന് കര്‍ത്താവിനെ ഒറ്റിയ യൂദാസിന്‍റെ പ്രകടം ആവര്‍ത്തികുമായിരുന്നൂ....??

സത്യത്തില്‍ സിസ്റ്റര്‍ സെഫിയോടു പോലും ഇത്ര അറപ്പ് തോന്നുന്നില്ല ജസ്റ്റിസ് ഹേമ അമ്മച്ചി......

മാണിക്യം said...

“കൃസ്തുവില്‍ നിന്ന് നമുക്ക്
കൃസ്തുമതം മനസ്സിലാക്കാം.
പക്ഷെ പുരോഹിതന്‍‌മാര്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നത്
പണത്തിന്റെ മതമാണ്‌.
പണമില്ലാത്തവന്‌
അവിടെ സ്ഥാനമില്ല”

“ചൂഷണത്തിന്റേയും
സ്വാര്‍ഥതയുടേയും കേന്ദ്രമായ
പള്ളിമതത്തിന്‌
യേശുകൃസ്തുവുമായി
ബന്ധമൊന്നുമില്ലെന്ന്”
പൊന്‍‌കുന്നം വര്‍‌ക്കി
പറഞ്ഞിരുന്നു
അതെത്ര ശരി എന്ന്
ചിന്തിച്ചാല്‍ മനസ്സിലാകും.

അനില്‍@ബ്ലോഗ് // anil said...

വിധിയുടെ പൂര്‍ണ്ണ രൂപം നമ്മുടെ തോട്ടുപുറത്തിന്റെ ബ്ലോഗ്ഗില്‍ ഉണ്ട്.
വായിച്ചാല്‍ എല്ലാം ബോദ്ധ്യമാകും.

കാപ്പിലാന്‍ said...

കൂതറ അവലോകനം ,

ഇത് നന്നായി .കാരണം ആ മൂവര്‍ക്കും ജാമ്യം കിട്ടി പുറത്തു വരുന്ന രംഗം ഞാന്‍ ടി,വി യില്‍ കണ്ടു .യാതൊരു കൂസലും ഇല്ലാതെ സ്റ്റെഫി അമ്മച്ചി കൂവലിനിടയില്‍ വണ്ടിയില്‍ കയറി ഇരുന്നതും അതിനിടയില്‍ ചിലവന്മാര്‍ ലഡ്ഡു വിതരണം ചെയ്തതും ഒക്കെ കണ്ടു .ഇതൊക്കെ കണ്ടിട്ടും അവിടെ നല്ല മലയാളി ചുള്ളന്‍ കുട്ടികള്‍ ഇല്ലായിരുന്നോ ലഡ്ഡു വിതരണവും മറ്റും തടയാന്‍ .നാണം കെട്ടവന്മാരുടെ ആസനത്തില്‍ ആല് കിളിച്ചാല്‍ അതും തണല് .ഇടയലെഖനത്തെ വെല്ലുന്ന രീതിയില്‍ ആയിരുന്നു കോടതി വിധി .

പയ്യന്‍സ് said...

very nice.
very very nice

Thank you so much

പൊറാടത്ത് said...

ഇത് കൂതറയൊന്നുമല്ല മാഷേ... പേര് മാറ്റിക്കോ

:: VM :: said...

ഗുഡ്;)

ഷക്കീല said...

ഇതു വല്യ കഷ്ടം ആയല്ലോ ??