തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, January 16, 2009

24.നാരായണപണിക്കരും സമദൂരവും

അടുത്തിടെ നാരായണപണിക്കര്‍ നടത്തിയ ഒരു പ്രസതാവനയാണ് ഈ പോസ്റ്റിനാധാരം. കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിലെ സമകാലീന രാഷ്ട്രീയത്തില്‍ നിന്നും രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും സമദൂരസിദ്ധാന്തം എന്ന സൈദ്ധാന്തിക പുറംതിരിഞ്ഞുനില്‍പ്പ് നടത്തിയിരുന്ന എന്‍.എസ്.എസ്. എന്ന സാമൂദായിക സംഘടനയുടെ അമരക്കാരനും ബുദ്ധിജീവിയുമായ (അല്ലേ...?) ശ്രീ.നാരായണപണിക്കര്‍ അവര്‍കള്‍ ഇപ്പോള്‍ തങ്ങള്‍ക്കും സമദൂരം വെടിഞ്ഞു രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ മടിയില്ലായെന്ന്‍ പരോക്ഷമായി വ്യക്തമാക്കിയിരിക്കുകയാണ്..

തങ്ങളുടെ സമദൂരം വെടിഞ്ഞുള്ള വരവ് മറ്റൊരു രാഷ്ട്രീയ ധ്രുവീകരണത്തിന് കാരണമാവും എന്നൊരു മുന്നറിയിപ്പും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.എന്തായാലും പതിനഞ്ച് വര്‍ഷത്തിനു ശേഷം സമദൂരം വെടിയണം എന്ന ചിന്ത നല്ലതിന് തന്നെ..അഥവാ താങ്കളുടെ വരവ് കേരളത്തിലെ രാഷ്ട്രീയത്തില്‍ ഒരു ശുദ്ധികലശം നടത്താന്‍ പര്യാപ്തമാണെങ്കില്‍ തികച്ചും അഭിനന്ദനാര്‍ഹം തന്നെ..

അതല്ല അറുപതുലക്ഷത്തോളം വരുന്ന നായന്മാരുടെ തലയെണ്ണി വോട്ടുബാങ്ക് കാണിച്ചു അവകാശങ്ങള്‍ നേടിയെടുക്കാനാണ് ശ്രമമെങ്കില്‍ ശ്രീ നാരായണീയരുടെ പിന്തുടര്‍ച്ചക്കാരും നിങ്ങളും തമ്മില്‍ എന്ത് വെത്യാസം എന്ന ചിന്തമാത്രമാവും മലയാളികളുടെ കണ്ണില്‍..

ഓരോ മതക്കാരും തലയെണ്ണികാട്ടി രാഷ്ട്രീയക്കാരില്‍ നിന്നും നക്കാപ്പിച്ചകള്‍ ഒപ്പിക്കുമ്പോള്‍ ഇനി നിങ്ങള്‍ മാത്രമായി എന്തിന് ഒഴിഞ്ഞു നില്‍ക്കണം. പക്ഷെ മന്നത്ത് പത്മനാഭന്‍റെ പിന്തുടര്‍ച്ചക്കാരനും വിദ്യാസമ്പന്നരായ ഒരു ജനതയുടെ അമരക്കാരനും ആണെന്നതുകൊണ്ട് കൊണ്ടു പറയട്ടെ.

"അധികാരമെന്ന ഇറച്ചികഷണത്തിന് വേണ്ടി കടിപിടിക്കൂട്ടുന്ന മറ്റു ജാതി-രാഷ്ട്രീയ നായ്ക്കളെ പോലെയാകാതെ സംസാരിക കേരളത്തിനു മുതല്‍ക്കൂട്ടായി രാഷ്ട്രീയവും മതമേധാവികള്‍ക്ക്‌ വഴങ്ങും എന്ന് കേരളജനതയെ കാണിക്കുവാന്‍ കഴിഞ്ഞാല്‍ താങ്കളുടെ സമദൂരം വെടിഞ്ഞുള്ള രാഷ്ട്രീയ ധ്രുവീകരണത്തിന് അര്‍ത്ഥം ഉണ്ടാവും."

താങ്കളുടെ ശ്രമങ്ങളില്‍ വിജയിക്കട്ടെ..

3 comments:

അനോണി ആന്‍റെണി (Jr.) said...

"അധികാരമെന്ന ഇറച്ചികഷണത്തിന് വേണ്ടി കടിപിടിക്കൂട്ടുന്ന മറ്റു ജാതി-രാഷ്ട്രീയ നായ്ക്കളെ പോലെയാകാതെ സംസാരിക കേരളത്തിനു മുതല്‍ക്കൂട്ടായി രാഷ്ട്രീയവും മതമേധാവികള്‍ക്ക്‌ വഴങ്ങും എന്ന് കേരളജനതയെ കാണിക്കുവാന്‍ കഴിഞ്ഞാല്‍ താങ്കളുടെ സമദൂരം വെടിഞ്ഞുള്ള രാഷ്ട്രീയ ധ്രുവീകരണത്തിന് അര്‍ത്ഥം ഉണ്ടാവും."

താങ്കളുടെ ശ്രമങ്ങളില്‍ വിജയിക്കട്ടെ..

കാട്ടിപ്പരുത്തി said...

നായര്‍ സമുദായം വെറുമൊരു ജാതി സംഘടനയായി നിലനില്‍ക്കുന്നതിന്നു പകരം രാഷ്ട്രീയമായി വരികയായിരിക്കും നല്ലത്. ഒരു രാഷ്ട്രീയ പാര്‍ടിക്ക് മറ്റുള്ളവരുമായി സഹവര്‍ത്തിത്തം നിലനിര്‍ത്തെണ്ടി വരും. അധികാരത്തിലുണ്ടായിരുന്ന ബീ ജെ പീ മാറിയതുപോലെ - മുദ്രാവക്യങ്ങളിലെങ്കിലും-

ullas said...

ഒന്നും സംഭവിക്കാന്‍ പോകുന്നില്ല . കണ്ട ചെമ്മാനും ചെരുപ്പുകുത്തിയും അമരക്കാരന്‍ ആയാല്‍ ഇങ്ങനെ ഇരിക്കും .ഉള്ള മാനം കളഞ്ഞു കുളിക്കാതിരുന്നാല്‍ കൊള്ളാം .