തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, January 17, 2009

25.നമ്മൾ എന്ത ഇങ്ങനെ?

ന്യൂ യോർക്കിൽ, രണ്ടു എഞ്ചിനും തകരാറിലായ വിമാനം ഹഡ്സൺ നദിയിൽ ഇറക്കി എല്ലാ യാത്രക്കാരെയും രക്ഷിച്ച സാരധിയെ ന്യൂ യോർക്ക് നഗരം civic ബഹുമതി നൽകി ആദരിച്ചു.

ഇനി ഒരു ഫ്ലാഷ് ബാൿ.
1997ൽ കണിയാപുരത്തിനടുത്തുള്ള പള്ളിപ്പുറം എന്ന സ്ഥലത്തു് കേരളത്തിന്റെ അപമ.. അല്ല അഭിമാനമായ KSRTC യുടെ ബസ്സിന്റെ brake നഷ്ടപ്പെട്ടപ്പോൾ ഡ്രൈവർ വഴിയിൽ കണ്ട ഒരു വൃക്ഷത്തിൽ ഇടിച്ചു ബസ്സ് നിർത്തി. ബസ്സിലുള്ള എല്ലാ യാത്രക്കാരും ചില്ലറ പരുക്കളോടെ രക്ഷപ്പെട്ടു. വലിയ ഒരു വിപത്തിൽ നിന്നും ബസ്സ് ഡ്രൈവർ എല്ലാവരെയും രക്ഷപ്പെടുത്തി എന്നു തന്നെ പറയാണം. പക്ഷെ ബസ്സ് നിർത്തിയ ഉടൻതന്നെ അദ്ദേഹം ബസ്സിൽ നിന്നും ഇറങ്ങി ഓടി. നാട്ടുകാരും ബസ്സ് യാത്രക്കാരും പുറകേ ഓട്ടിച്ചിട്ട് പുള്ളിയെ പെരുമാറി. അദ്ദേഹത്തിനു് അന്ന് എന്താ ആരും ഒരു ബഹുമതിയും കൊടുക്കത്തതു് എന്ന് എത്ര ആലോചിച്ചിട്ടും പിടിക്കിട്ടുന്നില്ല.

18 comments:

ഒരു “ദേശാഭിമാനി” said...

നമ്മുടെ നാട്ടുനടപ്പനുസരിച്ചുള്ള “ബഹുമതി” കൊടുക്കാന്‍ തുനിഞ്ഞപ്പോഴേക്കും ഡ്രൈവര്‍ ഇറങ്ങി ഓടിയില്ലെ?

[ nardnahc hsemus ] said...

ബസ്സ് ഡ്രൈവര്‍ക്ക് അന്നു കിട്ടിയത് ബഹുമതി തന്നെ ആണ്. പൊതുഹിതം അനുസരിച്ച് പൊതുജനത്തിന്റെ കൈയ്യില്‍ നിന്നു കിട്ടിയത്.
നാം എന്തെങ്കിലും പോസീറ്റീവ് ആയ കാര്യം ചെയ്യുന്നു എന്നുണ്ടെങ്കില്‍ അതിനനുസരിച്ച് ആക്റ്റ് ചെയ്യേണ്ടതാണ്.. മണ്ടത്തരമാണ് ചെയ്തെതെന്ന് ആ ഡ്രൈവര്‍ക്ക് തോന്നിയതുകൊണ്ടാകാം അയാള്‍ ഓടിയത്.. മറിച്ച് പോസ്റ്റില്‍ പറയുന്ന പൈലറ്റിനെ പോലെ യാത്രക്കാരോട് യന്ത്രത്തകരാറിനെകുറിച്ച് പറയുകയും ശേഷം ഇടിച്ചു നിര്‍ത്തിയ വണ്ടിയില്‍ നിന്ന് ഇറങ്ങി ഓടാതെ പരിക്കുപറ്റിയ യാത്രക്കാരെ ബസ്സില്‍ നിന്നും ഇറക്കാനും മറ്റും ശ്രമിച്ചിരുന്നെങ്കില്‍ ഇയാളേയും ജനം ബഹുമതിയോടേ ബഹുമാനിച്ചേനേ... പൈലറ്റായാലും ഡ്രൈവറായാലും ഇവരെ ട്രെയിനിംഗ് ചെയ്ത് പഠിപ്പിച്ചിറക്കുന്ന, ജോലിയ്ക്കേടുക്കുന്ന സ്ഥാപനങ്ങള്‍ക്കൊക്കെ തന്നെ ഇക്കാര്യത്തില്‍ വലിയ പങ്കുണ്ട് എന്നതാണിക്കാര്യം വെളിപ്പെടുത്തുന്നത്... ശേഷം മതി ബഹുമതികള്‍!!!

മഴത്തുള്ളി said...

അത് വിമാനം, ഇത് കേയെസ്സാര്‍ടീസി ബസ്സ്.

നാട്ടില്‍ 2 വാഹനങ്ങള്‍ കൂട്ടിയിടിച്ചാല്‍ അതിന്റെ കുറ്റം നിര്‍ണ്ണയിക്കുന്നത് ആര് ആരുടെ പുറത്ത് ആദ്യം പൊതുയോഗം കൂടി എന്നതിനെ അനുസരിച്ചാണ്. സാധാരണഗതിയില്‍ ആരോഗ്യവും തടിമിടുക്കുമുള്ളവന്‍ ആവുമല്ലോ അപരന്റെ പുറത്ത് ആദ്യമേ പൊതുയോഗം കൂടുന്നത്. അതുകൊണ്ടു തന്നെയാവും ഇത്തരം അപകടങ്ങള്‍ സംഭവിച്ചാലും ഡ്രൈവര്‍ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കാന്‍ ശ്രമിക്കുന്നത്. ഇതുപോലുള്ള അപകടങ്ങളില്‍ യാത്രക്കാരെ യാഥാര്‍ത്ഥ്യം അറിയിക്കാനുള്ള സാവകാശം എവിടെ കിട്ടാന്‍!!

കൂതറ തിരുമേനി said...

പക്ഷെ നല്ലതാണ് ചെയ്തതെന്ന് തോന്നല്‍ ഉണ്ടായാലും ആളുകള്‍ അടിച്ച് കൊല്ലുമെന്ന തിരിച്ചറിവാണ് ഡ്രൈവറെ ഓടാന്‍ പ്രേരിപ്പിച്ചതെന്ന് എനിക്ക് തോന്നുന്നു..

കൈപ്പള്ളി നമ്പര്‍ കൊടുത്തത് കണ്ടു ദേഷ്യപ്പെടല്ലേ.അതിവിടെ ഒരു രീതിയാണ്..

:: VM :: said...

ഹഹ! കിട്ടാവുന്നതീല്‍ വച്ച് ഏറ്റോം വല്യ ബഹുമതിയല്ലേ ആ ഡ്രൈവര്‍ക്ക് നാട്ടാരു കൊടുത്തത്? ;)

പിന്നെ, നമ്മള്‍ എന്താ ഇങ്ങനെ എന്നു ചോദിക്കുന്നതിനു പകരം, ഞാന്‍ എന്ത്റ്റേ ഇങ്ഗ്ങനെ ഒന്നു ഓരോരുത്തരും ചോദിച്ചാല്‍ കൈപ്പള്ളിയുടെ സംശയത്തിനു ഉത്തരമായി..

Coz, Charity Begins at Home

xyz said...

കൈപ്പള്ളി, നമ്മൾ അങനെയാണ്...
പ്രതികരണ ശേഷി കൂടുതൽ ഉളള ജനങൾ ആണല്ലോ! റോഡിലായാലും ബ്ലോഗിലായാലും അതു കാണിച്ച് കൊണ്ടെയിരിക്കും. അതല്ലെ നമ്മൾ "ഇടിക്ക് ബഹുമതി" കൊടുത്ത് ആദരിച്ചത്.

മാണിക്യം said...

“ അദ്ദേഹത്തിനു് അന്ന് എന്താ ആരും ഒരു ബഹുമതിയും കൊടുക്കത്തതു് ?”
അതു കൊണ്ടല്ലെ നമ്മളെ മലയാളികള്‍
എന്ന് വിളിക്കുന്നത്?

ഒരു മുറിയിലൊരു മൂര്‍‌ഖന്‍ പാമ്പും മറ്റൊന്നില്‍
ഒരു മലയാളിയും നിങ്ങള്‍ ഏതു മുറിയില്‍ ഉറങ്ങും?
സധൈര്യം മൂര്‍ഖന്റെ കൂടെ ഉറങ്ങൂ. വിഷം കുറവ് പാമ്പിനാണ് എന്ന് കേട്ടൂ നേരാണോ കൈപ്പള്ളി?

ശ്രീവല്ലഭന്‍. said...

ബസും ഫ്ലൈറ്റും തമ്മിലുള്ള വ്യത്യാസം!

കേരളവും അമേരിക്കയും തമ്മിലുള്ള ചെറിയ ഒരു വ്യത്യാസം!

കേരളത്തിലെ ജനങ്ങള്‍ 'പ്രതികരിക്കുന്ന' ജനങ്ങള്‍!:-)

മാഹിഷ്മതി said...

മാണിക്യം,

ഞങ്ങളുടെ വടക്കന്‍ നാട്ടില്‍ വേറൊരു ചൊല്ലുണ്ട്
“ഒരു തെക്കനെയും ഒരു മൂര്‍ഖനെയും കണ്ടാല്‍ ആദ്യം തെക്കനെ അടിച്ചു കൊല്ലണം “
ചുമ്മാ ഒരു ചൊല്ലു പറഞ്ഞന്നെ ഉള്ളൂ. എനിക്ക് ഇതുവരെ അങ്ങിനെ ആരെയും കൊല്ലാന്‍ തോന്നിയില്ല ഒരു പാട് തെക്കന്‍ സുഹൃത്തുക്കള്‍ ഉണ്ടുതാനും.:) :) :)

Unknown said...

മാഹിഷ്മതി...

ഞങ്ങളുടെ നാട്ടിലും ഒരു ചൊല്ലുണ്ട് .. വടക്കനേയും ബെടക്കനെയും ഒരുമിച്ചു കണ്ടാല്‍ വടക്കനെ ആദ്യം വകവരുത്തണമെന്ന്.. അതും ചുമ്മാ... :))

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"mazhatthulli" yute kamantinu thaazhe ente kaiyoppu.

എം.എസ്. രാജ്‌ | M S Raj said...

ഇവിടത്തെ ബഹുമതി ഒക്കെ അങ്ങനാ...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഹ ഹ..

നമ്മുടെ നാട്ടില്‍ ഒരുത്തനെ കൂട്ടമായി കൈ വെക്കാന്‍ (തിരിച്ചു അടി കിട്ടില്ല എങ്കില്‍) ഒരവസരം നോക്കി നടക്കുകയല്ലേ! ബസ്സില്‍ കണ്ടിട്ടുണ്ട്, ഒരുപാട് പേര്‍ പെണ്ണുങ്ങളെ തോണ്ടാന്‍ കിട്ടുന്ന അവസരം ഉപയോഗിക്കുന്നതും അതില്‍ ഏതെങ്കിലും ഒരു സ്ത്രീ അതിലൊരുത്തനെ പെരുമാറുമ്പോള്‍ അതു വരെ തോണ്ടല്‍ നടത്തിയിരുന്ന പൂവാലന്മാരും മദ്ധ്യവയ്സ്കന്മാരും കൂടി പിടിക്കപ്പെട്ട സാധുവിനെ പെരുമാറുന്നത്.

വികടശിരോമണി said...

ഒന്നുകിൽ അവിടെ നിന്ന് ആളുകളിക്കണം.അല്ലെങ്കിൽ മര്യാദക്ക് ഓടാനറിയണം.ഇതു രണ്ടും പറ്റില്ലെങ്കിൽ അപ്പൊഴേ ബോധം കെട്ടുവീണേക്കണം.ഇതൊന്നുമറിയാത്തവനെ ആരു പിടിച്ചു ഡ്രൈവനാക്കി?
ഓഫ്:തെക്കുവടക്കുവഴക്ക് ഇവിടെയും തുടങ്ങിയോ:)

ajeeshmathew karukayil said...

കേരളവും അമേരിക്കയും തമ്മിലുള്ള വ്യത്യാസം!

Anuroop Sunny said...
This comment has been removed by the author.
Anuroop Sunny said...

അതില്‍ കഥയുണ്ടെന്ന് തോനുന്നില്ലല്ലോ..
തന്റെ ഭാഗത്ത് തെറ്റുള്ളത് കൊണ്ടല്ലേ ഡ്രൈവര്‍ ഓടിയത്?
ഇവിടെ വിരോജിതമായ പെരുമാറ്റത്തിന് അഭിനന്ദനങ്ങള്‍ കിട്ടിയ KSRTC ഡ്രൈവര്‍മാരുമുണ്ട് .നാല് മാസം മുന്‍പ് സ്വന്തം ജീവന്‍ ബലികൊടുത്തു ഒട്ടനേകം പേരുടെ ജീവന്‍ രക്ഷിച്ച ഡ്രൈവര്‍ മാധ്യമങ്ങളില്‍ രക്തസാക്ഷിതപരിവേഷം ആര്‍ജിച്ചിരുന്നു. തലശേരി - കുടക് റോഡിലായിരുന്നു സംഭവം.
വെറുതെ മലയാളികളുടെ വില കളയല്ലേ മാഷേ, എല്ലാം വിശദമായി നോക്കേണ്ടേ? ഒരു സംഭവം അങ്ങനായെന്നു വച്ച് മലയാളികള്‍ എങ്ങനാണെന്നു വിധിയെഴുതാമോ?

Anonymous said...

Driverkku thonnikkanum ayal thettanu cheythathennu. Athukondu ayal odi. Driver odiyillel chilappol alukal onnum cheyyillayirunnene :)