ആദ്യമേ അല്പം കാര്യം പറഞ്ഞുകൊള്ളട്ടെ. കൂതറതിരുമെനിയ്ക്ക് ഇഞ്ചിപെണ്ണിനോടോ മരമാക്രിയോടോ പ്രത്യേകം സ്നേഹമോ വൈരാഗ്യമോ ഇല്ല. പക്ഷെ കൂതറ തിരുമേനിയും ബൂലോകവാസിയായതിനാല്‍ പ്രതികരിക്കുന്നുവെന്നു മാത്രം.
മരമാക്രി
ഉഭയജീവിയായ തവളയുടെ രൂപാന്തര പ്രക്രിയയുടെ ഒരു ഭാഗമാണ് അല്ലെങ്കില്‍ ഒരവസ്ഥയാണ് വാല്‍മാക്രി. പക്ഷെ പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോള്‍ ലവന് തവള തന്നെ ആയിത്തീരും. കരയിലോ ജലത്തിലോ മരത്തിലോ തവളകളും അവരുടെ ചെറുപ്പക്കാരായ മാക്രികളും കാണും. വാലുള്ള മാക്രികള്‍ വാല്‍മാക്രികള്‍ ആയതുകൊണ്ടും അവ ശൈശവ ദശയില്‍ ആയതുകൊണ്ടും അവയുടെ വികൃതികളെ നമ്മളെല്ലാം വിട്ടുകളയുകയാണ് പതിവ്. എന്നാല്‍ വാലുപോയ മാക്രികള്‍ അഥവാ ഒരു കുമ്പഴുപ്പന്‍ പരുവത്തിലുള്ള യുവതവളകളുടെ വികൃതികള്‍ പൊതുവേ അംഗീകരിക്കപ്പെടാറില്ല.
തവളകള്‍ മനുഷ്യര്‍ക്ക് ദോഷകാരികളായ പല ജീവികളെയും കീടങ്ങളെയും ഭക്ഷിക്കുന്നതുകൊണ്ട് മനുഷ്യരുടെ മിത്രങ്ങള്‍ ആണെന്ന് പറയാറുണ്ട്. അതുപോലെ തവളക്കാലും ഭക്ഷ്യയോഗ്യം ആയതുകൊണ്ട് തവളകളെ കുറേയെങ്കിലും ആളുകള്‍ ഇഷ്ടപ്പെടാറുണ്ട്. എന്നാല്‍ ജീവിതത്തിന്റെ നല്ലൊരു ഭാഗവും മരത്തില്‍ താമസിക്കുന്ന മരത്തവളകളെയും മരമാക്രികളെയും ആഗണത്തില്‍ പെടുത്തുവാന്‍ കഴിയില്ല.തവള എവിടെത്താമാസിച്ചാലും അവയുടെ സ്വഭാവങ്ങളും ശരീരസ്വഭാവങ്ങളും തമ്മില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ കാണാറില്ല. എന്നാല്‍ അതാതു പ്രകൃതിയോടു യോജിച്ചു ജീവിക്കാനാവശ്യമായ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യും. മുകള്‍ താടിയില്‍ ഉറച്ച പല്ലുകള്‍ പലപ്പോഴും ഇരപിടിക്കാന്‍ ആവശ്യമായ കടുപ്പവും ഇല്ലാത്തതിനാല്‍ തന്റെ വഴുവഴുത്ത നാക്കുനീട്ടി ഇരപിടിക്കുന്ന രീതിയാണ് മാക്രികളുടെത്.
ഇഞ്ചി
ഔഷധമായ ഇഞ്ചി ഇന്ന് ക്യാന്‍സര്‍ പോലുള്ള ചികില്‍സയ്ക്കും പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുവെന്നാണ് കേള്‍വി. ശരിയോ തെറ്റോ എന്നറിയില്ല. എന്നാല്‍ ചര്‍ദ്ദി അതിസാരം ഉദരരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഗുണകരമായ സാധനമാണ് ഇഞ്ചിയെന്നാണ് വെയ്പ്പ്. പക്ഷെ ഇഞ്ചി അല്പം എരിവുള്ളതാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാലും ഗുണകരമായതിനാല്‍ ആ എരിവും നമ്മള് മറന്നുകൊണ്ട് ഉപയോഗിക്കാറുണ്ട്.
മരമാക്രി ബ്ലോഗില്‍ ഏറ്റവും നന്നായി എഴുതാന്‍ കഴിവുള്ളതും ആശയ ദാരിദ്ര്യത്തിന്റെ പ്രശ്നമില്ലാത്തതും ഒപ്പം വൈവിധ്യം നിറഞ്ഞ ആശയങ്ങള്‍ ബ്ലോഗില്‍ എഴുതുന്ന ഒരാളുമാണ്. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ ഇല്ലാതെതന്നെ ആവശ്യത്തിന് വായനക്കാരെ കിട്ടാന്‍ സാഹചര്യം ഉള്ളയാളുമാണ്. ഇഞ്ചിയുടെ ബ്ലോഗിനെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നതും മാക്രിയുടെ ബ്ലോഗാണ്. കാരണം വായിക്കാന്‍ നല്ലസുഖമുള്ള ഭാഷയുപയോഗിക്കാന്‍ മാക്രിയ്ക്കറിയാം.
അതിന്റെയര്‍ത്ഥം മാക്രിയ്ക്ക് ഒരാളെ ഭീഷണിപ്പെടുത്താന്‍ അധികാരമോ അവകാശമോ ഉണ്ടെന്നല്ല.
ബ്ലോഗ് തരുന്ന ഔദാര്യം ഉപയോഗിച്ച് തന്നെയാണ് ഇഞ്ചിയും മാക്രിയും ഈ ഞാനും ബ്ലോഗിലെ മിക്ക എഴുത്തുകാരും അത് സീനിയറോ ജൂനിയറോ ആയ ബ്ലോഗ് എഴുത്തുകാര്‍ ആവട്ടെ എഴുതുന്നത്. ഈ അനോണിമിറ്റിയും ആ ഔദാര്യങ്ങളില്‍പ്പെടുന്നു. എന്നാല്‍ എന്തെഴുതുന്നു എന്നതില്‍ കവിഞ്ഞു ആരെഴുതുന്നു എന്നുള്ളതും ബൂലോഗത്തെ വായനക്കാരില്‍ നല്ലൊരു ശതമാനം ആളുകള്‍ നോക്കുന്ന ഒരു സംഗതിയാണ്. അതിന്റെ പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് നല്ല പുതിയ എഴുത്തുകാരുടെ കൃതികള്‍ക്ക് വായനക്കാര്‍, കമന്റ് ഇടുന്നവര്‍ കുറവായിരിക്കും. ഇതിന്റെ അര്‍ഥം പഴയ എഴുത്തുകാര്‍ക്ക് കഴിവില്ലെന്നോ അവരുടെ കൃതികള്‍ ഇപ്പോള്‍ മോശമാണെന്നോ അല്ല. പ്രശസ്തിയുടെ പിന്നാലെ പോകുന്ന സ്നോബുകള്‍ ധാരാളം ഉണ്ടെന്നു മാത്രം എടുത്താല്‍ മതി.
ഇത്തരത്തില്‍ ഇഞ്ചിയ്ക്കും (അത് പുരുഷനോ സ്ത്രീയോ എന്നതല്ല പ്രശ്നം.ഒരു സീനിയര്‍ ബ്ലോഗര്‍ എന്നരീതിയില്‍) വായനക്കാര്‍ ഉള്ളയാളാണ്. പിന്നെ സ്ത്രീ നാമത്തില്‍ എഴുതുമ്പോള്‍ കമന്റുകളും വായനക്കാരും അല്പം കൂടുതല്‍ കിട്ടും എന്നുള്ളതും ഒരു വസ്തുത തന്നെ. അടുത്തിടെ നടന്ന ബ്ലോഗ് അവാര്‍ഡ് ഇതിന്റെ ഉദാഹരണമാണ്.
പക്ഷെ മാക്രി തന്റെ ബ്ലോഗില്‍ ഒരു ഓപ്പണ്‍ ചലഞ്ച് ആണ് കൊടുത്തതെന്ന് പറയുന്നതില്‍ കൂടുതല്‍ ഒരു ഭീഷണി ആണ് കൊടുത്തത്. ഭീഷണി എന്നും ഒരു ക്രിമിനല്‍ കുറ്റം തന്നെയാണ്. വായനക്കാരില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും ഇഞ്ചി അനോണി തന്നെയാണ്. ഇഞ്ചിയേ പോലെ ഒരാളുടെ ബ്ലോഗില്‍ പേര് കൊടുത്താല്‍ പ്രത്യേകിച്ച് ഒരു കുഴപ്പവുമില്ല. എന്നാല്‍ അവിടെയും സ്വന്തം പേരോ മേല്‍വിലാസമോ ഫോട്ടോ കൊടുക്കാന്‍ ഇഞ്ചിയ്ക്ക് താല്പര്യം ഇല്ലാത്തതില്‍ നിന്ന് ഇഞ്ചിയ്ക്ക് സ്വന്തം വിവരങ്ങള്‍ അറിയിക്കാന്‍ താല്പര്യം ഇല്ലായെന്ന് വേണം നിനയ്ക്കാന്‍. അതുകൊണ്ട് തന്നെ ബലമായി അല്ലെങ്കില്‍ അവരുടെ സമ്മതമില്ലാതെ അവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ക്രിമിനല്‍ കുറ്റം തന്നെ. അതിനെ ന്യായീകരിക്കാനാവില്ല.
ഇനി അഥവാ മരമാക്രി അനോണി അല്ലാതെ സനോണി ആയി ബ്ലോഗിയാലും ഇത്തരം ഒരു പ്രവര്‍ത്തി ന്യായീകരിക്കാനാവില്ല. കാരണം സനോണി ആയി എഴുതി എന്നുകരുതി അനോണി ആയി എഴുതുന്ന ഒരാളുടെ വിവരങ്ങള്‍ അയാളുടെ സമ്മതം ഇല്ലാതെ പ്രസിദ്ധീകരിക്കാന്‍ കഴിയില്ല.
ഇതിനെ നിയമപരമായോ മാനുഷികപരമായോ ധാര്‍മികപരമായോ എടുത്താലും തെറ്റ് എന്ന് തന്നെ വേണം പറയാന്‍. മാക്രി വിദേശത്തു വസിക്കുന്ന ആളാണ്. ഇനി മാക്രിയ്ക്ക് വെക്തിപരമായി ഇഞ്ചിയേ അറിയാം എന്ന് തന്നെ കരുതിയാലും അത് നേരില്‍ ഒരു ഇമെയിലിലോ നേരിട്ടോ അല്ലാതെ ബ്ലോഗില്‍ പരസ്യം ആക്കുമെന്ന് പറഞ്ഞാല്‍ അതിനെ തീര്‍ച്ചയായും നിയമപരമായി നേരിടാന്‍ കഴിയും.
അനോണിയായി ഇരിക്കുന്ന ഒരാളെ കണ്ടുപിടിച്ചത് അത്രവലിയ തലയുടെ ആവശ്യമില്ല.ബ്ലോഗില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീര്‍, സോഫ്റ്റ്വെയര് തൊഴിലാളികള്‍ തുടങ്ങി സാങ്കേതിക മേഖലയുടെ പുതു തലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഏറെയുണ്ട്. പക്ഷെ അവരെല്ലാം തങ്ങളുടെ മികവ് അനോണി പൊളിക്കാനല്ല ഉപയോഗിക്കുന്നത്. കേട്ടിടത്തോളം പണ്ടും മാക്രിയ്ക്ക് ഇത്തരം ഇരപിടുത്തം ഉണ്ടായിരുന്നെന്നാണ് കേട്ടിട്ടുള്ളത്. പക്ഷെ ദഹിക്കാത്ത ഇരകള്‍ കഴിച്ചു മാക്രി സമാധിയായെന്നും വീണ്ടും മാക്രിയായി മരമാക്രിയായി ഒരു പച്ചത്തവള ആവാനുള്ള ശ്രമത്തില്‍ മാക്രിയുടെ ദഹനരസങ്ങള്‍ക്ക് ദഹിപ്പിക്കാന്‍ കഴിയാത്ത ഭക്ഷണം കഴിച്ചു വീണ്ടും സമാധിയാകാനുള്ള ശ്രമങ്ങള്‍ നടത്താതിരിക്കുന്നതല്ലേ നല്ലത്.
ബൂലോഗം പുതിയ മാധ്യമം ആയതുകൊണ്ട് തന്നെ എന്ത് ചെയ്യണം എന്നറിയാതെ നിലാവത്ത് അഴിച്ചുവിട്ട കോഴികളെപ്പോലെ ധാരാളം പുതു ബ്ലോഗറുമാര് വികൃതി കാട്ടുന്നത് കാണാറുണ്ട്. എന്നാല്‍ കാലക്രമത്തില്‍ പക്വത നേടി അവര്‍ നല്ല ബ്ലോഗിംഗ് നടത്താറുണ്ട്. എന്നാല്‍ മാക്രിയെപ്പോലെ പരിചയസമ്പന്നനും വിവരമുള്ളവനുമായ ഒരുവനും ഇത്തരം പരിപാടികള്‍ നടത്തുമ്പോള്‍ വിഷമം തോന്നാറുണ്ട്.
വിവാദം ഉണ്ടാക്കി ആളാകേണ്ട ഗതികേട് മാക്രിയ്ക്ക് ഉണ്ടെന്നു തോന്നുന്നില്ല. വെറുതെ ബൂലോഗത്ത് സ്പര്‍ദ്ധ വളര്‍ത്തി പരസ്പര മാത്സര്യവും വെറുപ്പും വൈരാഗ്യവും സൃഷ്ടിക്കാതെ സ്നേഹത്തോടെ പോകുന്നതല്ലേ മാക്രി നല്ലത്.
എന്തായാലും ബൂലോഗത്ത് സ്നേഹവും പരസ്പര ബഹുമാനവും ഉണ്ടാകട്ടെ.
കൂതറ തിരുമേനി
Saturday, May 30, 2009
Subscribe to:
Post Comments (Atom)
6 comments:
അങ്ങനെ പറയട മോനേ.....
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളികണ്ണിടുന്നതും താറടിക്കാന്‍ ശ്രമിക്കുന്നതും വളരെ മോശം തന്നെ. കൂതറ പറഞ്ഞത് പോലെ സ്നേഹത്തോടും സൌഹൃദത്തോടും മുന്നോട്ട് പോകുന്നത് തന്നെ അഭികാമ്യം.
നല്ല പോസ്റ്റ്- അഭിനന്ദനങ്ങള്‍- അഭിപ്രായങ്ങളൊടൊപ്പം സഹിഷ്ണതയും വേണം - അതില്ലാത്തത് വലിയ പ്രശ്നം തന്നെയാണു-
തല്ലു കൂടാനും തല്ലിക്കാനും മലയാളികള്‍ക്ക് എന്താ ആവേശം..!
നോ കമന്റ്...!
ഇഞ്ചി മാക്രി......ഇതിപ്പോ കുറേ ആയി പോസ്റ്റുകൾ .. ശ്രദ്ധനേടാൻ കാണിച്ചുകൂട്ടുന്ന ഓരോ പാടുകളേയ്...
സ്വന്തം വീട്ടിലെ രഹസ്യങ്ങള്‍ മൂടിവച്ചിട്ട് അയല്‍വക്കകാരന്റെ രഹസ്യങ്ങള്‍ ചികഞ്ഞെടുക്കാന്‍ എന്താ മിടുക്ക് ...!!!!!
Post a Comment