മതം മാറ്റലുകള്‍ ഗുരുതരമായ സാമൂദായിക, സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നറിയാവുന്നത് കൊണ്ടുതന്നെ കഴിഞ്ഞ ഒരു പോസ്റ്റ് ഇടുകയുണ്ടായി. എന്നാല്‍ അന്യായമായതും അതോടൊപ്പം തന്നെ ഭാരതത്തില്‍ ഒരു മതകോളനി സൃഷ്ടിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന മിഷനറി/ പെന്തകൊസ്ത് പ്രവര്‍ത്തകരും അവര്‍ക്ക് കോടികള്‍ ഒഴുക്കി കൊടുക്കുന്ന വിദേശരാജ്യങ്ങളും മാത്രമല്ല മാനസികമായി അവര്‍ക്ക് പിന്തുണയുള്ള സ്വദേശികളെയും പ്രസ്തുതപോസ്റ്റില്‍ നമുക്ക് കാണാന്‍ കഴിഞ്ഞു.
എന്തുകൊണ്ട് സ്വദേശികള്‍ ഇതിനു പിന്തുണ കൊടുക്കുന്നു എന്ന് ചോദിച്ചാല്‍ അതിനു പല കാരണങ്ങള്‍ പറയേണ്ടി വരും.അതില്‍ പ്രധാനം ഭാരതത്തിലെ മീഡിയ മിക്കവയും അല്ലെങ്കില്‍ ഭൂരിഭാഗവും ഇത്തരം ശക്തികളോട് രാഷ്ട്രീയപരമായ കാരണങ്ങളാലോ സാമ്പത്തികപരമായ കാരണങ്ങളാലോ വിധേയരായിരിക്കും. ഇനി അഥവാ ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കോ ശബ്ദമുയര്‍ത്തുന്നവര്‍ക്കോ ഫാസിസ്റ്റ് പട്ടം നല്‍കി അവരെ ഒതുക്കുകയും ചെയ്യും.
പ്രലോഭനം വഴിയും ഭീഷണികള്‍ വഴിയും മാത്രമല്ല തന്ത്രപരമായ നീക്കങ്ങളിലൂടെയും മതം മാറ്റലുകള്‍ നടത്തുന്നത് ഇതാദ്യമായല്ല. എന്നാല്‍ ഭരണകൂടവും മീഡിയയും ഇത്തരം കുബുദ്ധികളുടെയും കുത്സിതപ്രവര്‍ത്തകരുടെയും പണത്തിനു മുമ്പില്‍ നിഷ്ക്രിയരായ് മാറുകയോ മാറ്റപ്പെടുകയോ ചെയ്യും. 1955 ല് മധ്യപ്രദേശിലെ പാവപ്പെട്ടവരുടെയും ആദിവാസികളുടെയും മുന്‍പില്‍ രക്ഷകരെ പോലെ അവതരിക്കുകയും അവിടെ തികച്ചും വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി ഒപ്പം പണം നിര്‍ലോഭം ചെലവഴിച്ചു മതം മാറ്റലുകള്‍ നടത്തിയപ്പോള്‍ അന്നത്തെ ഭാരതീയ ജന സംഘ് ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ആന്റി ഫോറീന്‍ മിഷനറി വീക്ക് ആചരിക്കുകയും തുടര്‍ പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തു.
അന്നത്തെ സര്‍ക്കാര്‍ ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ രൂപീകരിച്ച നിയോഗി കമ്മിറ്റിയോട് സഹകരിക്കാന്‍ അന്നത്തെ റോമന്‍ കത്തോലിക് ചര്‍ച്ചുകള്‍ കൂട്ടാക്കിയില്ല.അതിന്റെ പ്രധാന കാരണം അവിടെ മത പരിവര്‍ത്തനം നടത്തിയത് പെന്തകൊസ്തുകാര്‍ അല്ലായിരുന്നു. ഇന്ന് മത പരിവര്‍ത്തനം പൂര്‍ണ്ണമായും പെന്തകൊസ്തുകാരുടെ തലയില്‍ കേട്ടിവേയ്ക്കുന്ന റോമന്‍ കത്തോലിക് ചര്‍ച്ച് ആയിരുന്നു അവിടെ പ്രതികള്‍. എന്നാല്‍ മധ്യപ്രദേശ് ഹൈകോടതിയില്‍ ഇതിനെതിരെ പെറ്റീഷന്‍ കൊടുത്തെങ്കിലും അന്നത്തെ പ്രശ്നത്തിന്റെ ഗുരുതര സ്വഭാവം അറിയാമായിരുന്ന ഹൈക്കോടതി കത്തോലിക് ചര്‍ച്ചിന്റെ പെറ്റീഷന്‍ റദ്ദുചെയ്യുകയാണ് ചെയ്തത്.ഒരു പക്ഷെ ഇന്ത്യ കണ്ടത്തില്‍ ഏറ്റവും സങ്കീര്‍ണ്ണമായ അന്വേഷണങ്ങളില്‍ ഒന്നായ ഇതില്‍ മാരകമായ സമുദായ സംഘര്‍ഷങ്ങള്‍ക്ക് വഴിവേച്ചേക്കാവുന്ന പ്രശ്നങ്ങള്‍ ഈ മതം മാറ്റലുകള്‍ കാരണം ഉണ്ടായേക്കാമെന്ന് നിയോഗി കമ്മിറ്റികണ്ടെത്തി. നാഗ്പൂര്‍ ഹൈക്കോടതിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ചീഫ് ജസ്റ്റീസ് ആയിരുന്ന ശങ്കര്‍ നിയോഗി ചെയര്‍മാന്‍ ആയിരുന്ന നിയോഗി കമ്മറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ അന്നത്തെ മതം മാറ്റലുകളുടെ ഏറ്റവും നികൃഷ്ടമായതും നിന്ദ്യമായതുമായ ഒരു മുഖമാണ് വെളിയില്‍ വന്നത്.
റോമന്‍ കത്തോലിക് ചര്‍ച്ചുകള്‍ സ്ഥാപിച്ച സ്കൂളുകളിലൂടെ മതം മാറ്റലുകള്‍ മാത്രമല്ല ഹിന്ദുമതത്തെ അവഹെളിക്കുന്ന രീതിയില്‍ ഉള്ള പഠനങ്ങളും നടക്കുന്നുവെന്നു കണ്ടെത്തി. തെറ്റായ വിവരങ്ങളും ഭാരതത്തെ മോശമായും ഭാരതത്തിന്റെ സംസ്കാരത്തെ നിന്ദ്യമായും പഠിപ്പിച്ചു അവസാനം ക്രമേണ ക്രിസ്ത്യന്‍ മതത്തിലേക്ക് അവരെ ആനയിക്കുന്നുവെന്നു കണ്ടെത്തി. അതേപോലെ ആദിവാസി കുടുംബങ്ങളില്‍ സാമ്പത്തിക സഹായം നല്‍കുകയും പിന്നീട് അവര്‍ മതം മാറ്റലുകള്‍ നടത്തിയാല്‍ ഈ ലോണ്‍ എഴുതിതള്ളുകയും ചെയ്യുന്നുവെന്നു കണ്ടെത്തി. അത്തരം പലതരത്തിലുമുള്ള മതം മാറ്റലുകള്‍ തെളിവ് സഹിതം നല്‍കിയപ്പോള്‍ ക്രിസ്തീയ പുരോഹിതര്‍ നിശബ്ദരായി.
നിയോഗി കമ്മറ്റി ശുപാര്‍ശ ചെയ്ത പരിഹാരങ്ങള്‍
മതം മാറ്റലുകള്‍ നടത്തുവാനുള്ള നിഗൂഡമായ ഉദ്ദേശം ഉള്ളില്‍ വെച്ചുകൊണ്ടുവരുന്നതും ചെയ്യുന്നതുമായ മിഷനറിമാരെയും പുരൊഹിതരെയും നിയന്ത്രിക്കുക. ആതുരസഹായങ്ങള്‍ മതം മാറ്റലുകള്‍ നടത്തുക എന്നാ ഉദ്ദേശങ്ങള്‍ കൊണ്ട് ചെയ്യുന്നത് നിയന്ത്രിക്കുക. ആളുകളുടെ വിദ്യാഭാസമില്ലായ്മയും അറിവില്ലായ്മയും മുതലെടുത്ത് മതം മാറ്റലുകള്‍ ചെയ്യുന്നത് കര്‍ശനമായി നിരോധിക്കുക. ചതിയിലൂടെയും വഞ്ചനയിലൂടെയും മതം മാറുന്നതിലും മാറ്റുന്നതിലും കര്‍ശനമായി നിയന്ത്രണം ഏര്‍പ്പെടുത്തുക. നിയമത്തെ കബളിപ്പിച്ചു മതം മാറ്റലുകള്‍ ചെയ്യുന്നത് തടയുക. ആതുര ശുശ്രൂഷകരെ ആവശ്യത്തിന് ഇടത്തരം സ്ഥലങ്ങളില്‍ ജോലിയ്ക്ക് വയ്ക്കുകയും ഇത്തരം മതം മാറ്റലുകള്‍ നടത്തുന്നവരുടെ രീതിയ്ക്ക് വിഘാതം സൃഷ്ടിക്കുകയും ചെയ്യുക. തന്നെയുമല്ല ഭാരതത്തെയും നമ്മുടെ സംസ്കാരത്തെയും അപകീര്‍ത്തി പെടുത്തുന്ന ലേഖനങ്ങളും പത്രങ്ങളും പുസ്തകങ്ങളും നിരോധിക്കുക. അതോടൊപ്പം അത്തരം മേഖലകളില്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിക്കാതെ വിതരണാനുമതി കൊടുക്കാതിരിക്കുക.
എന്നാല്‍ ഇന്ന് നാല് ദശാബ്ദം കഴിഞ്ഞിട്ടും ഇതെല്ലാം പച്ചയായി ലംഘിക്കുന്നു. വീണ്ടും മതം മാറ്റലുകള്‍ നടക്കുന്നു. വീണ്ടും സമുദായ സംഘര്‍ഷങ്ങള്‍ ഇതുമൂലം ഉണ്ടാവുന്നു.പക്ഷെ ഇന്ന് ഇതേ പ്രശ്നം ഒരു ഹിന്ദു ഉയര്‍ത്തിയാല്‍ അവന്‍ എങ്ങനെ ഫാസിസ്റ്റ് ആവും. സാമുദായിക സംവരണം ലഭിക്കുന്നവര്‍ താല്‍ക്കാലിക ലാഭം ഉദ്ദേശിച്ചു മതംമാറുന്നവര്‍ അതായത് ഉടലോടെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകാമെന്നും വിടുതല്‍ അഥവാ രക്ഷ വാഗ്ദാനം ചെയ്യുന്നവര്‍ എന്തിനു മതം മാറിയിട്ടും വീണ്ടും ഈ സൌജന്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നു. സര്‍ക്കാരിന്റെ ബാധ്യതയായ പൌരന്മാരുടെ രക്ഷ സ്വയം ഏറ്റെടുത്തു ഒരു സമാന്തര വിദ്യാഭാസ, സാമ്പത്തിക രീതി മാത്രമല്ല ഇവിടെ മതാധിഷ്ടിത കോളനി സൃഷ്ടിക്കുകയും ചെയ്യുന്ന ഇവര്‍ ഒരിക്കല്‍ മതം മാറിയവരുടെ രക്ഷയുടെ ചുമതല എടുക്കാത്തത് കൊണ്ട് തന്നെ തിരിച്ചു തങ്ങളുടെ പഴയ അവസ്ഥയിലേക്ക് മാറിവരുന്നവരുടെ എണ്ണവും വളരെയാണ്.
ഇന്നത്തെ ചത്തീസ്‌ഗഡ് ഇത്തരം മതം മാറ്റലുകള്‍ ഏറെ നടന്നതും നടത്തെപ്പെടുന്നതുമായ സ്ഥലം തന്നെ. എന്നാല്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യയില്‍ അഞ്ചാമത് ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്ന കേരളത്തില്‍ ഇതിനെതിരെ ആരും പ്രതികരിക്കാത്തത് ഏറെ സംശയത്തിട നല്‍കുന്നു. ഇവിടെ ഓരോ പെന്തകൊസ്തുകാര്‍ വീട് വീടാന്തരം കയറി ഇറങ്ങി മതം മാറ്റലുകള്‍ നടക്കുമ്പോഴും ആരും ഇതിനെതിരെ പ്രതികരിക്കുന്നില്ല.
ഇതിന്റെ സാമൂദായിക പ്രശ്നങ്ങള്‍ എന്തെന്ന് തിരിച്ചറിഞ്ഞു കഴിയുമ്പോഴേക്ക് കാലം കടന്നു പോയി കഴിഞ്ഞിരിക്കും. ഇന്ന് പഴയതുപോലെയല്ല കേരളവും മാറിക്കൊണ്ടിരിക്കുന്നു. ഇവിടെയും മത തീവ്രവാദികള്‍ ഏറെ വളര്‍ന്നുകൊണ്ടിരിക്കുന്നു. പാകിസ്ഥാന്‍ കേന്ദ്രമായ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് കേരളത്തില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.ഇത്തരം സങ്കീര്‍ണ്ണമായ നിലയിലേക്ക് പോവുമ്പോഴെങ്കിലും ഈ മതം മാറ്റലുകള്‍ ശ്രദ്ധിക്കുകയും തടയപ്പെടുകയും ചെയ്തില്ലെങ്കില്‍ ഭാരതമൊട്ടാകെ ജനങ്ങള്‍ സാമുദായിക സംഘര്‍ഷങ്ങളില്‍ ഭാവി നശിപ്പിക്കുന്നത് കാണേണ്ടിവരും.
Friday, May 15, 2009
Subscribe to:
Post Comments (Atom)
8 comments:
മനുഷ്യ വിദൂഷകന്‍,
അതിനു സമൂഹം എന്നൊരു ചിന്ത ആര്‍ക്കാണ് ഇവിടെ വേണ്ടത്? മതവും, ജാതിയും, വര്‍ഗ്ഗവും, വര്‍ണ്ണവും തിരിച്ചു.. മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ തീവ്രവാദത്തിന്റെയോ ഒക്കെ തടവറകളില്‍ എത്തിച്ചു വോട്ട് ബാങ്കോ, പ്രഷര്‍ ബാങ്കോ ഒക്കെ ആക്കി അപ്പത്തിനും അടയ്ക്കും ഒക്കെ അടികൂടാന്‍ ഉള്ള ഉപകരണം ആക്കാനല്ലേ ഇവിടുത്തെ 'പുരോഗമന വാദികള്‍' ശ്രമിക്കുന്നത്?
സത്യവും നീതിയും ആര്‍ക്കു വേണ്ടം? സാഹോദര്യം ആര്‍ക്കു വേണം? സമത്വം ആര്‍ക്കു വേണം? സഹിഷ്ണുത ആര്‍ക്കു വേണം?
ഇതൊക്കെ വേണം എന്ന് വാദിക്കുന്ന, സമൂഹത്തിലെ വര്‍ഗീയതകള്‍ ചൂണ്ടി കാണിക്കുന്ന ഞാനും താങ്കളും ഉള്‍പ്പടെ ഉള്ളവര്‍ ഫാസിസ്റ്റ്, ഹിഡന്‍ അജണ്ട ഉള്ളവര്‍, വര്‍ഗീയ വാദികള്‍!!
നന്ദി.
ഇത്തരം പ്രവൃത്തനങ്ങള്‍ നടത്തുന്നവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. ആവശ്യത്തിന് വിവരവും വിദ്യാഭ്യാസവും ലഭിച്ചതിനു ശേഷവും ഇത്തരം വൃത്തികേടുകള്‍ കാണിക്കുന്ന വൈദികരോടുള്ള അമര്ഷം അറിയിക്കുന്നു.
സത
അതെ. സത്യം പറയുന്നവനെ ശത്രുവായി കാണുന്നവര്‍ ഇന്ന് കൂടുതല്‍ ആണ്.
ബി.എം.എക്സ്.
നന്ദി. താങ്കള്‍ കാര്യം മനസ്സിലാക്കിയതില്‍ സന്തോഷവും അറിയിക്കട്ടെ.
വിശപ്പ് വീണ കൂടാരത്തിലേക്കാണ് അവര്‍ ആദ്യം ചെല്ലുന്നത് ,ഒരു പാതിരിയോ കുരിശോ കൂടെയുണ്ടാവാറില്ല മുഹമ്മദോ രാമനോ ആനയിച്ചെത്തിക്കുന്ന മാലാഖമാര്‍ ദൈവസാമീപ്യമറിയിച്ച് ആഹാരം നല്‍കുന്നത് തെറ്റാണൊ,തുടര്‍ന്നുകൊണ്ടിരിക്കുന്ന ആ സഹായത്തിന്റെ കുടെ ഒരു കൂടാരം കെട്ടി അക്ഷരം പടിപ്പിക്കുന്നത് തെറ്റാണോ ,പിന്നെ ഞങള്‍ക്ക് പ്രാര്‍തിക്കാന്‍ ഒരു മറയുണ്ടക്കുന്നത് അവിടെ കുര്‍ബാന സ്വീകറിക്കാന്‍ ഫാതര്‍ വരുന്നത് ,കുടിലുകളില്‍ വെറുതെയിരിക്കുന്ന ആ പട്ടിണിക്കോലങള്‍കൂടി ദൈവം എപ്പോഴും നിന്റെ കൂടെയുണ്ടെന്ന് നല്ല വാകു കേള്‍കാന്‍ അവരേ കൂടി ക്ഷണിക്കുന്നത് ,മാനസാന്തരപ്പെട്ടാല്‍ കുടുമ്പത്തിന്റെ അനുവാതമില്ലാതെ സ്വീകരിക്കതെ തിരിച്ചയക്കുന്നത്, ഒരു പ്രലോബനവുമില്ലാതെ കുടുംബത്തോടെ സ്വര്‍ഗരാജ്യത്തിനവകാശികളാവാന്‍ വന്നണയുന്നത്,ഞങളവരെ സഹായിക്കുന്നത് ഞങളു|ടെ കര്‍തവ്യമായതിനാലാണ്,നീttaaതെ എവിടെ നിറുത്തുന്നു.
വിശപ്പ് വീണ കൂടാരത്തിലേക്കാണ് അവര്‍ ആദ്യം ചെല്ലുന്നത് ,ഒരു പാതിരിയോ കുരിശോ കൂടെയുണ്ടാവാറില്ല മുഹമ്മദോ രാമനോ ആനയിച്ചെത്തിക്കുന്ന മാലാഖമാര്‍ ദൈവസാമീപ്യമറിയിച്ച് ആഹാരം നല്‍കുന്നത് തെറ്റാണൊ,തുടര്‍ന്നുകൊണ്ടിരിക്കുന്ന ആ സഹായത്തിന്റെ കുടെ ഒരു കൂടാരം കെട്ടി അക്ഷരം പടിപ്പിക്കുന്നത് തെറ്റാണോ ,പിന്നെ ഞങള്‍ക്ക് പ്രാര്‍തിക്കാന്‍ ഒരു മറയുണ്ടക്കുന്നത് അവിടെ കുര്‍ബാന സ്വീകറിക്കാന്‍ ഫാതര്‍ വരുന്നത് ,കുടിലുകളില്‍ വെറുതെയിരിക്കുന്ന ആ പട്ടിണിക്കോലങള്‍കൂടി ദൈവം എപ്പോഴും നിന്റെ കൂടെയുണ്ടെന്ന് നല്ല വാകു കേള്‍കാന്‍ അവരേ കൂടി ക്ഷണിക്കുന്നത് ,മാനസാന്തരപ്പെട്ടാല്‍ കുടുമ്പത്തിന്റെ അനുവാതമില്ലാതെ സ്വീകരിക്കതെ തിരിച്ചയക്കുന്നത്, ഒരു പ്രലോബനവുമില്ലാതെ കുടുംബത്തോടെ സ്വര്‍ഗരാജ്യത്തിനവകാശികളാവാന്‍ വന്നണയുന്നത്,ഞങളവരെ സഹായിക്കുന്നത് ഞങളു|ടെ കര്‍തവ്യമായതിനാലാണ്,നീറ്റാതെ എവിടെ നിറുത്തുന്നു.
ktahmed mattanur ,
സുഹൃത്തേ,
താങ്കളെപ്പോലെ സ്വര്‍ഗരാജ്യം മറ്റുള്ളവരുടെ വിശ്വാസത്തിലും ഉണ്ട് എന്ന് മനസ്സിലാക്കുക. മറ്റുള്ളവരുടെ വിശ്വാസത്തില്‍ അത് ഇല്ല എന്ന് കരുതി തങ്ങളുടെ മതത്തില്‍ ഉണ്ട് എന്നും വിശ്വസിക്കുന്നത്തിലെ വിഡ്ഢിത്തം താങ്കള്‍ മറക്കുന്നു. ദൈവം ഒണ്ടോ ഇല്ലയോ, സ്വര്‍ഗരാജ്യം ഒണ്ടോ ഇല്ലയോ എന്നുള്ളതൊക്കെ ഓരോരുത്തരുടെ വിശ്വാസം ആണ്. അത് മറ്റൊരാളില്‍ എത്തിച്ചു തന്റെ കൂടെ കൂട്ടാന്‍ പ്രവര്‍ത്തിക്കുന്നത് തീര്‍ത്തും തെറ്റ് തന്നെ ആണ്.
അതിനു പുറമേ ആണ് മറ്റു വിശ്വാസങ്ങളെ തെറ്റിധരിപ്പിക്കുന്നത്. അത് ആ വിശ്വാസം കൊണ്ട് നടക്കുന്നവരെ അധിക്ഷേപിക്കുന്നതിന് തുല്യം ആണ് എന്ന് മനസ്സിലാക്കിയാലും. ഒരു മത തീവ്രവാദി അവന്റെ വിശ്വാസത്തിന്റെ ബലത്തിലാണ് മറ്റുള്ളവരെ കൊന്നു സ്വര്‍ഗരാജ്യം എത്താന്‍ വരെ വിശ്വസിക്കുന്നത്. താങ്കള്‍ക്കു അവന്റെ ചിന്താഗതിയെ എങ്ങനെ എതിര്‍ക്കാന്‍ സാധിക്കും? അവനും മിഷനറിയെ പോലെ വിശ്വാസത്തിന്റെ അടിമയാണ്. ഒരാള്‍ വിശ്വാസതിനായി ആളുകളെ സ്വര്‍ഗത്തിലെ എത്തിച്ചു സ്വയം സ്വര്‍ഗത്തില്‍ എത്താന്‍ ശ്രമിക്കുന്നു. മറ്റേ ആള്‍ അവിശ്വാസികളെ കൊന്നിട്ടും സ്വര്‍ഗത്തില്‍ എത്താന്‍ ശ്രമിക്കുന്നു.
താങ്കള്‍ ഒരാള്‍ക്ക് ആഹാരം കൊടുക്കുന്നതിനെയോ സഹായിക്കുന്നതിനെയോ ഒന്നും ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ ഇതെല്ലാം മതം മാറ്റുക എന്ന അജണ്ട വച്ചാകുമ്പോള്‍ അധര്‍മ്മം ആകുന്നു. ഇതിനെല്ലാം പുറമേ, കൂട്ടത്തോടെ ഒക്കെ ഇങ്ങനെ മതം മാരുന്നതിലൂടെ ഒന്ടാകുന്ന സമൂഹത്തിലെ വെറുപ്പ് എന്ന ഘടകം ആണ്. ഇങ്ങനെ മതം മാറുമ്പോള്‍ അയാളും മതം മാറ്റിയ ആളുകളും സമൂഹത്തില്‍ പല വിധത്തില്‍ ഉള്ള വെറുപ്പുകള്‍ സംഭാവന ചെയ്യുന്നു. അതുകൊണ്ട് തന്നെ അവ കലാപങ്ങളിലോട്ടു പോലും നയിക്കുന്നു. ഇങ്ങനെ ഒക്കെ ഉണ്ടായാലും മതം മാറ്റുക പുണ്യം ആണ് എന്ന് കരുതുന്നവര്‍ മനുഷ്യത്വം എന്ത് എന്ന് മനസ്സിലാക്കാത്തവര്‍ ആണ് എന്നാണു എനിക്ക് തോന്നുന്നത്.
പിന്നെ, ഇതിന്റെ രാഷ്ട്രീയമായ എന്നാല്‍ മാറ്റിവയ്ക്കാന്‍ പറ്റാത്ത ഒരു വശം. ഒരു സമൂഹത്തില്‍ എല്ലാ മതങ്ങളും ഇതേ പോലെ തുടെങ്ങിയാല്‍? മുസ്ലിം വിഭാഗത്തിലും ഇതേ വിശ്വാസം ഉണ്ട് എന്ന് അറിയുമല്ലോ? ഇവിടെ അപ്പോള്‍ വേറെ ആര്‍ക്കും ജീവിക്കാന്‍ ബുദ്ധിമുട്ടായി വരും. ജനാധിപത്യത്തില്‍ മത-വോട്ട് ബാങ്ക് ഒക്കെ അറിയുമല്ലോ. അതിന്റെ പ്രാധാന്യവും. എല്ലാവരെയും ഇങ്ങനെ മാറ്റിയാല്‍ ഇവിടുത്തെ വ്യവസ്ഥ തന്നെ തകിടം മറിയും.
ഇതൊക്കെ ചിന്തിയ്ക്കാന്‍ താങ്കള്‍ക്കു സ്വയം കഴിയുമോ എന്നും ഇതെല്ലാം അറിഞ്ഞിട്ടും ഇത് തന്നെ വേണം എന്ന് ആഗ്രഹിക്കുന്നോ എന്നും എനിക്ക് അറിയില്ല എന്ന് കൂടെ പറയട്ടെ..
ഇനി വേണമെങ്കില്‍ നിര്‍ദോഷമെന്നു താങ്കള്‍ വിശ്വസിക്കുന്ന, മതം മാറ്റം നടത്തുന്നവര്‍ കാണിക്കുന്ന വൃത്തികെട്ട വഴികളെക്കുറിച്ചും വിശ്വസനീയമായ ലിങ്ക് കള്‍ കാണിച്ചു തരാം..
നന്ദി.
പോസ്റ്റ് വായിച്ചു..
സതയുടെ ആദ്യ കമന്റിന്റെ കൂടെ നില്‍ക്കുന്നു...
ആളുകള്‍ എന്ത് കൊണ്ട് കള്ളി തിരിച്ച് ചിന്തിക്കുന്നു എന്ന് പലപ്പോഴും ഞാന്‍ ആശങ്കപ്പെടാറുണ്ട്..
സതയുടെ കമന്റിനു സല്യൂട്ട്.
ഒരു കാര്യം മിക്കവരും മറക്കുന്നു. ഇന്ന് ഹിന്ദുവായ എനിക്ക് ഒരു മുസല്‍മാനെയോ ക്രിസ്തവനെയോ ഹിന്ദുവല്ലാത്ത മറ്റേതെങ്കിലും ഒരാളെ സാമ്പത്തികമായി സഹായിക്കുന്നതിനോ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രശ്നങ്ങളില്‍ നിന്ന് സഹായിക്കുന്നതിനോ മതം മാറ്റാനോ അല്ലെങ്കില്‍ അവരുടെ മതത്തെ കളിയാക്കിയോ വിമര്‍ശിച്ചോ സഹായിക്കേണ്ട കാര്യമില്ല. അതിനു കേവലം മനുഷ്യത്വം മാത്രം മതിയാവും.
മേല്‍പ്പറഞ്ഞ രീതിയില്‍ സഹായിക്കുന്നുവെങ്കില്‍ അതിന്റെ പിന്നില്‍ ഒരു നിഗൂഡ ലക്‌ഷ്യം അത് മത പരിവര്‍ത്തനം തന്നെയാവും.
വെസ്റ്റ് ബംഗാള്‍ സംസ്ഥാനത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മുസ്ലിം ജില്ലയായ മൂര്‍ഷിദാബാദില്‍ ഇത്തരം "സഹായം" തുടങ്ങുന്നതിനു മുമ്പേ ആളുകള്‍ തടയുകയുണ്ടായി.
കേവലം മതം പരിവര്‍ത്തനം എന്നതല്ല ഇവിടെ പ്രശ്നം. സമൂഹത്തില്‍ ഭിന്നിപ്പ് പിന്നീട് സൌഹാര്‍ദ്ധ അന്തരീക്ഷം ഇല്ലായ്മ ഭാവിയില്‍ ഒരു സംഘര്‍ഷ മേഖലയുടെ സൃഷ്ടി എന്നിവയാവും ഫലം.
മതത്തെ സംബദ്ധിച്ച പ്രശ്നങ്ങള്‍ കാലം കഴിഞ്ഞാലും തീരില്ല. അതുകൊണ്ട് തന്നെ ഇതിനെ തീവ്രവാദത്തിന്റെ ശ്രേണിയില്‍ പെടുത്തി നിരോധിച്ചില്ലെങ്കില്‍ മതേതര, മതസൌഹാര്‍ദ്ധമെന്ന സ്വപ്നം കേവലം സ്വപ്നമായി ഒതുങ്ങും.
Post a Comment