തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, May 18, 2009

97..:: പരാജയം ::.. കൂതറഅവലോകനം.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ എന്തായാലും ഇടതുപക്ഷ മുന്നണിയ്ക്ക് അത്രനല്ല ഫലമല്ല കൊണ്ടുവന്നത്. പക്ഷെ ഒരു തെരഞ്ഞെടുപ്പില്‍ തിരിച്ചടികള്‍ നേരിടുന്നത്‌ ഏതെങ്കിലും പാര്‍ട്ടികള്‍ക്ക് പുതുമയാണോ. എന്തേ ഇത്തരം ഒരു തിരിച്ചടികള്‍ കോണ്‍ഗ്രസും ബിജെപിയും നേരിട്ടിട്ടില്ലേ. പിന്നെന്തേ ഇത്തവണ ഇടതുപക്ഷത്തിന് വന്നപ്പോള്‍ അത്ര നാണംകെട്ട തോല്‍വി എന്നുള്ള പ്രചാരണം. എന്തായാലും കഴിഞ്ഞതവണ കോണ്‍ഗ്രസ് നേരിടേണ്ടിവന്ന പോലുള്ള കനത്ത തോല്‍വിയാണോ ഇത്തവണ ഇടതുപക്ഷം നേരിട്ടത്‌.

തോല്‍വി എന്തായാലും തോല്‍വി തന്നെ. അതിനു വിചാരങ്ങള്‍ തമ്മിലുള്ള അന്തര്‍‍ധാരയുടെ വ്യതിചലനം എന്നോ അനിഷ്ടങ്ങളുടെ ബഹിര്‍സ്ഫുരണം ബാലറ്റ് പെട്ടിയില്‍ പ്രതിഫലിച്ചു എന്നോ ഒന്നും പറഞ്ഞിട്ട് കഥയില്ല.

പക്ഷെ അടിസ്ഥാന വര്‍ഗ്ഗങ്ങളില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നും വന്ന അകല്‍ച്ച അല്ലെങ്കില്‍ നേതൃനിരയിലെയും അടിത്തട്ടിലെയും ചിന്താഗതികളില്‍ വന്ന വിടവാണ് ഈ പരാജയത്തിനു കാരണം. അല്ലെങ്കില്‍ നേതാക്കള്‍ തങ്ങളുടെയോ തങ്ങളോട് ഒപ്പമുള്ള ഘടകക്ഷികളുടെയോ കാര്യത്തില്‍ ശ്രദ്ധ ചെലുത്താതെ തന്നിഷ്ടം കാണിക്കുന്നുവേന്നുള്ള ഒരു ചിന്താഗതി പ്രവര്‍ത്തകര്‍ വോട്ടില്‍ കാണിച്ചതും ഒരു പരാജയകാരണമായി.

എന്നാല്‍ ഇതിനെ ഭാവിയിലേക്കുള്ള ഒരു ഷോക്ക്‌ ട്രീറ്റ്‌മെന്റ് ആയി ഉപയോഗിച്ചാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിയ്ക്ക് ഗുണകരമായ ഒരു നേട്ടം ലഭിക്കുവാന്‍ കാരണമാവും. ഈ തെരഞ്ഞെടുപ്പ്‌ വിജയത്തിന്റെ കാരണങ്ങള്‍ പലതാണ്. പ്രധാനമായും ബി.ജെ.പി.യെ ഭരണത്തില്‍ വരുത്താതിരിക്കാനുള്ള ജനങ്ങളുടെ വോട്ടിംഗ് ഒരു കാരണം. ഇതിനെ കേരളത്തിലെ അടിയോഴുക്കലുമായി കൂട്ടിക്കെട്ടെണ്ട കാര്യമില്ല. അതേപോലെ ലാവ്ലിന്‍ പ്രശ്നത്തില്‍ പാര്‍ട്ടികൊണ്ട നിലപാട്‌ മിക്ക പ്രവര്‍ത്തകരെയും ക്രുദ്ധരാക്കി എന്നുവേണം കരുതാന്‍. പിണറായി വിജയന്‍ തെറ്റുകാരന്‍ ആണോ അല്ലയോ എന്നല്ല പ്രശ്നം. അതിനെ അന്വേഷിക്കുന്നതില്‍ നിന്ന് വിലക്കുന്ന സാഹചര്യം സാധാരണക്കാരായ ജനങ്ങളുടെ മുന്‍പില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തി.

നേതാക്കള്‍ക്കും ചിന്തകര്‍ക്കും മനസ്സിലാക്കാവുന്ന കാര്യങ്ങള്‍ പ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല. പ്രത്യേകിച്ചും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക്. അന്വേഷണം നടത്തിപ്പിക്കാതിരിക്കുന്നത് ഒരു പക്ഷെ കുറ്റങ്ങള്‍ മൂടിവയ്ക്കാന്‍ ആയിരിക്കുമെന്ന ധാരണ ഒരു വിമതവോട്ടിങ്ങിന് ഇടവരുത്തുമെന്ന് ഇടതുകക്ഷി നേതാക്കള്‍ മനസ്സിലാക്കണമായിരുന്നു. സ്വതന്ത്രമായ ഒരു അന്വേഷണത്തിന് അവസരം കൊടുത്തിരുന്നെങ്കില്‍ ജനങ്ങളുടെ അത് ഇടതു വലതു മാത്രമല്ല തെരഞ്ഞെടുപ്പിലെ പ്രധാന ശക്തിയും തെരഞ്ഞെടുപ്പില്‍ ആര് ജയിക്കണം എന്ന് തീരുമാനിക്കുന്ന സ്വതന്ത്ര രാഷ്ട്രീയ ചിന്താഗതിയുള്ളവരെ ഇടതുപക്ഷവുമായി അകറ്റാന്‍ കാരണമായി.

പിഡിപി ബന്ധത്തെ അന്ധമായി ഇടതുപക്ഷത്തിന്റെ തോല്‍വിയ്ക്ക് കാരണമായി എന്ന് പറയുന്നത് ശുദ്ധ ഭോഷ്കാണ്. ഒരു കാരണം ആയി എന്ന് പറഞ്ഞാല്‍ ഒരു പക്ഷെ ശരിയായിരിക്കും. പി.ഡി.പി.യെ ഇന്നും ഒരു തീവ്രവാദ പ്രസ്ഥാനമായി കാണുന്ന പ്രവര്‍ത്തകര്‍ക്കും പഴയ പി.ഡി.പി. മാര്‍ക്സിസ്റ്റ്‌ സംഘര്‍ഷങ്ങള്‍ മറക്കാത്ത പ്രവര്‍ത്തകരും ഇതിനെ അത്ര രസത്തോടെയല്ല കണ്ടിരുന്നത്‌. എന്നാല്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയോ ഇടതുപക്ഷത്തിന്റെയോ പരാജയത്തിന്റെ കാരണമാവാന്‍ വേണ്ടി മാത്രം പി.ഡി.പി. വളര്‍ന്നിട്ടില്ല.എന്നാല്‍ യഥാര്‍ത്ഥ പരാജയ കാരണങ്ങള്‍ ഇവയൊന്നുമല്ല.

കേരളത്തില്‍ എല്ലായിടത്തുമില്ലെങ്കിലും ജനതാദളിനും അണികളും പ്രവര്‍ത്തകരുമുണ്ട്‌. ജനതാദളിനോട്‌ കാട്ടിയ സമീപനം അവരുടെ മനസ്സില്‍ ഉണ്ടാക്കിയ ആഘാതം അവര്‍ ഇടതുപക്ഷത്തിനെതിരായി വോട്ടു ചെയ്യാനും ചെയ്യിക്കാനും അഹോരാത്രം പ്രവര്‍ത്തിച്ചു. അതുപോലെ ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നതും ആര്‍മാദിക്കുന്നതും അവര്‍ തന്നെയാകണം. ഘടകക്ഷികള്‍ക്ക്‌ അവര്‍ ചെറുതായാലും വലുതായാലും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണം എന്നത് ഇനിയും ഒരുപക്ഷെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പഠിക്കണം എന്നുതോന്നുന്നു. പക്ഷെ തോളില്‍ ഇരുന്നു ചെവിതിന്നുന്ന ഈക്കിലി പാര്‍ട്ടികളെ കോണ്‍ഗ്രസ് താങ്ങുന്നത് പോലെ വേണമെന്ന് കരുതരുത്.

അതുപോലെ സീറ്റ്‌ വിഭജന കാര്യത്തില്‍ സി.പി.ഐ.യോട് കാട്ടിയ രീതികള്‍ സി.പി.ഐ.യുടെ നേതാക്കളെക്കാള്‍ പ്രവര്‍ത്തകര്‍ക്ക് അഭിമാനക്ഷതമുണ്ടാക്കി. അണികള്‍ അധികം ഇല്ലാത്ത പാര്‍ട്ടിയാണെങ്കിലും നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്ന കാര്യം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി മനസ്സിലാക്കണമായിരുന്നു. നേതാക്കള്‍ പിന്നീട് അടങ്ങിയെങ്കിലും സി.പി.ഐ പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തിന്റെ കുഴിതോണ്ടിയെന്നു വേണം കരുതാന്‍.

ഇനി ഏറ്റവും പ്രധാനപ്പെട്ട ഘടകം. അച്ചുതാനന്ദന്‍ ഫാക്ടര്‍. പാര്‍ട്ടിയില്‍ പിണറായി ഗ്രൂപ്പിനേക്കാള്‍ സ്വാധീനം കുറഞ്ഞവര്‍ ആണെങ്കിലും ഇന്നും അടിസ്ഥാന വര്‍ഗ്ഗങ്ങളില്‍, നിക്ഷ്പക്ഷ രാഷ്ട്രീയ വിശ്വാസികളുടെ ഇടയിലും മാര്‍ക്സിസത്തെ ഇഷ്ടപ്പെടുന്നവര്‍ക്കിടയിലും അച്ചുതാനന്ദനു പ്രത്യേകമായ ഒരു സ്ഥാനവും ബഹുമാനവുമുണ്ട്‌. എന്നാല്‍ പല അവസരങ്ങളിലും പ്രത്യേകിച്ച് ലാവ്ലിന്‍ കേസിലും അച്ചുതാനന്ദനു നേരിടേണ്ടി വന്ന തിരിച്ചടികള്‍ അവരെ ഇടതുപക്ഷത്തിനെതിരാക്കി എന്നുവേണം കരുതാന്‍. കാരണം കേരളത്തിലെ ഇടതുപക്ഷം എന്നുപറഞ്ഞാല്‍ പിണറായി എന്ന രീതിയില്‍ വന്നത് (?) അച്യുതാനന്ദന്‍ ഗ്രൂപ്പിന് ഇഷ്ടമായില്ലെന്നുവേണം കരുതാന്‍. എന്നാല്‍ ഇനി അടുത്ത തെരഞ്ഞെടുപ്പിനു മുമ്പിലെങ്കിലും ഇത്തരം പടലപിണക്കങ്ങളും അസ്വാരസ്യങ്ങളും മാറ്റി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഇടതുപക്ഷത്തിന് അടുത്തപ്രാവശ്യവും കേരളം ഭരിക്കാം.
ഇത്രയും ഇടതുപക്ഷത്തിന്റെ പരാജയകാരണമാണെങ്കില്‍ കോണ്‍ഗ്രസിന്റെ വിജയകാരണങ്ങള്‍ കൂടി ഒന്ന്നോക്കാം.

ലോകസാമ്പത്തിക മാന്ദ്യത്തിന്റെ സമയത്തും ഭാരതത്തെ അത്രകണ്ട് ബാധിച്ചില്ല എന്ന പ്രചാരണം. ഐ.എം.എഫിന് പണം കൊടുക്കാനുള്ള സന്നദ്ധത കാണിക്കുന്ന തന്ത്രങ്ങളും ആയപ്പോള്‍ ഇന്ത്യ സാമ്പത്തികമായി വളര്‍ന്നെന്ന ഒരു വിശ്വാസം സാധാരണക്കാരില്‍ ഉണ്ടായി. എന്നാല്‍ പുതിയ ശമ്പള കമ്മീഷന്റെ കുടിശ്ശിക ഇനിയും കിട്ടാത്തവര്‍ ഏറെയുണ്ട്. സാധാരണക്കാരനെ സുഖിപ്പിക്കുന്ന ബഡ്ജറ്റും ഈ വിജയത്തില്‍ നല്ലൊരു പങ്കു വഹിച്ചു. എന്നാല്‍ ഇനിവരുന്ന ബഡ്ജറ്റ് ഉണ്ടാക്കാന്‍ പോവുന്ന കടുത്ത നിയന്ത്രണങ്ങള്‍ ആളുകളെ തങ്ങള്‍ ചെയ്തുപോയ തെറ്റിന് പശ്ചാത്താപം ഉണ്ടാക്കാന്‍ കാരണമാവും.

ഗള്‍ഫില്‍ നിന്നും മറ്റും കൂട്ടത്തോടെ തിരിച്ചുപോരുന്ന പ്രവാസികളുടെ കാര്യം കേന്ദ്രം മറന്നു. അവര്‍ക്ക് ഫലപ്രദമായ എന്തെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്തോ എന്നുപോലും ആരും നോക്കിയില്ല.
എന്തായാലും പരാജയത്തിന്റെ കയ്പ് നീര്‍കുടിച്ചവര്‍ അതിന്റെ കാരണം തെരയാനും ജയിച്ചവര്‍ തങ്ങളുടെ ജയത്തിന്റെ ചഷകം പാനം ചെയ്യാനും സമയം കണ്ടെത്തുമ്പോള്‍ സാധാരണജനം വീണ്ടും അടുത്ത തെരഞ്ഞെടുപ്പിനായി കാത്തിരിക്കുന്നു. വീണ്ടും വിരലില്‍ മാഷിപുരട്ടാന്‍. തങ്ങളുടെ ഒരു വോട്ടും ഈ ജാനാധിപത്യ പ്രക്രിയയില്‍ ഉപയോഗിക്കപ്പെട്ടല്ലോ എന്നുള്ള ചാരിതാര്‍ത്ഥ്യം ഉള്ളില്‍ അയവിറക്കിക്കൊണ്ട്.

വിജയിച്ചവര്‍ക്ക് ആശംസകള്‍. പരാജയിച്ചവര്‍ക്ക് ബെറ്റര്‍ ലക്ക്‌ നെക്സ്റ്റ് ടൈം

(ഓഫ് : മദനിയെ കുറിച്ച് പോസ്റ്റ്‌ ഇട്ടതില്‍ ഇന്നും കൂതറ തിരുമേനിക്ക് യാതൊരു വിഷമവുമില്ല. തെറ്റായി പോയെന്ന്‍ തോന്നുന്നുമില്ല. സഖാവ്‌ പിണറായി വിജയന്‍ ശക്തനായ നേതാവാണ്‌. ഒരു തെരഞ്ഞെടുപ്പിലെ ഫലം കൊണ്ട് മാറ്റാവുന്നതല്ല മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ തലേവര. കുറെ തെരഞ്ഞെടുപ്പുകളും തിരിച്ചടികളും നേരിട്ടിട്ടാണ് ഇന്നത്തെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഇവിടെവരെയെത്തിയിരിക്കുന്നത്. ഒരു പരാജയം കണ്ടപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അസ്തമിച്ചു എന്ന് കരുതുന്നവര്‍ ഓര്‍ക്കേണ്ട കാര്യം ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ അഞ്ചു വര്‍ഷമേ ഭരിക്കാറുള്ളൂ. ഭരണമല്ലേ അതങ്ങനെ കാലചക്രം പോലെ മാറി മറിഞ്ഞുവരും.)

11 comments:

അനീഷ്‌ ഭാസ്കര്‍ said...

കൂതറ തിരുമേനി
പിണറായി അണ്ണന്‍ തോറ്റു എന്ന് പറയാന്‍ വല്ല്യ വിഷമമാ അല്ലെ.:)

സഹില്‍ തൊടുപുഴ said...

veruthe athumithum parayalle sakavee, cpm nte thakarachayude oru thudakkamanithu- ithu kelkkumbol netti chulikkanda-bangalilekku nokkooooooo...

പോരാളി said...

കഴിഞ്ഞ തവണ കേരളത്തീല്‍ കോണ്‍‌ഗ്രസ്സ് വട്ടപൂജ്യമായിരുന്നുവെന്ന കാര്യം എല്ലാവരുമങ്ങു മറന്നു. ആകെ ലീഗിന് കിട്ടിയ ഒരു സീറ്റുമായി തൃപ്തിപ്പെടേണ്ടി വന്നില്ലേ അവര്‍ക്ക്. മുഴുവന്‍ മീഡിയകളും സാമുദായിക സംഘടനകളും ഉള്‍പ്പെടെ എല്ലാവരും എല്‍ ഡി എഫിനെതിരെ അണിനിരന്ന ഇത്രയും പ്രതികൂല സാചര്യത്തെ നേരിട്ടും പാര്‍ട്ടിയിലെയും മുന്നണിയിലെയും അപസ്വരങ്ങളെ അതിജീവിച്ചും 4 സീറ്റ് നേടാന്‍ കഴിഞ്ഞത് ഒരര്‍ത്ഥത്തില്‍ വിജയം തന്നെയാണ്. എല്‍ ഡി എഫിന്റെ പരാജയത്തില്‍ ഊറ്റം കൊള്ളുന്നവര്‍ കഴിഞ്ഞതവണ യു ഡി എഫിന് കിട്ടിയ സീറ്റിന്റെ എണ്ണം ഓര്‍ക്കുന്നത് നാന്ന്.

Anuroop Sunny said...

ഇടതുമുന്നണിയുടെ പ്രധാനപ്പെട്ട പരാജയകാരണങ്ങള്‍ ഇത്തരത്തില്‍ സംഗ്രഹിക്കാം എന്ന് തോനുന്നു.

1) ഐക്യമില്ലാത്ത ഒരു സംഘടന വിജയം യാതൊരു കാരണവശാലും വിജയം അര്‍ഹിക്കുന്നില്ല.

2) ലാവ്‌ലിന്‍ പ്രശ്‌നം. ഇതിനെ പ്രതിപക്ഷം മികച്ച രീതിയില്‍ ഉപയോഗിച്ചപ്പോള്‍ അതിനെ ഫലപ്രദമായി തടുക്കാന്‍ വിഭാഗീയത ഇടതുപക്ഷത്തെ അനുവദിച്ചില്ല.

3) ഭരണ നേട്ടങ്ങള്‍ ( ഉണ്ടോ എന്നറിയില്ല) ജനങ്ങളില്‍ എത്തിക്കാനും വിഭാഗീയത സമ്മതിച്ചില്ല.
നവകേരള യാത്ര സാമ്രാജത്യം, ലാവ്‌ലിന്‍, വര്‍ഗീയത എന്ന വിഷയങ്ങളില്‍ ഒതുങ്ങിപോയി. ജനസാമാന്യത്തിനെ പ്രത്യക്ഷമായ ബാധിക്കുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കാനായില്ല.

4) മദനിയുടെ നിഷ്കളങ്കത തെളിയിക്കാന്‍ ( ഉണ്ടോ എന്നറിയില്ല ) ഇടതുമുന്നണി ഒരുമിച്ചുനിന്നില്ല.
അവസാനം യു. ഡി. എഫ് - മ്‌അദനി ബാന്ധവം എടുത്തിട്ട് ഇത്തരം ആരോപണങ്ങളെ തടുത്തത്‌ പരോക്ഷമായി മ്‌അദനി തീവ്രവാദിയാണ്‌ സമ്മതിക്കുന്നതിന്‌ തുല്യമായി.

5) പ്രചാരണ രംഗത്ത് സ്വന്തം പാര്‍ട്ടിയുടെ പദ്ധതികള്‍ അവതരിപ്പിക്കാനുള്ള സമയം ആരോപണങ്ങള്‍ക്കുള്ള മറുപടികള്‍ അപഹരിച്ചു.

6) സാമുദായിക വോട്ടുകള്‍ കൂടുതല്‍ സംഘടിതമായി യു.ഡി. എഫ്ഫിന്‌ അനുകൂലമായി പോള്‍ ചെയ്യപ്പെട്ടു.

7) യു. പി. എ ഭരണം മെച്ചപ്പെട്ടതായിരുന്നെന്ന് ബോധ്യം ശക്തമായിരുന്നു.

8) കേന്ദ്രപദ്ധതികള്‍ ഫലപ്രദമായി വിനയോഗിച്ചില്ല എന്ന കോണ്‍ഗ്രസ്സ് പ്രചാരണം ഫലപ്രദമായി.

9) വിഭാഗീയത, കേന്ദ്രത്തിലെ പ്രമുഖരുടെ പ്രചാരണം മുതലായവയ്ക്ക് മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പുകാലത്ത് കൂടുതല്‍ പ്രചാരണം നല്‍കി.

10) കേന്ദ്രത്തില്‍ താങ്കള്‍ക്ക് നിര്‍ണായകമായ സ്വാധീനം ഉണ്ടാകുമെന്ന പ്രചരണം ജനം വിശ്വസിക്കാന്‍ തയാറായില്ല.

ഇതിനെ രണ്ടായി സംഗ്രഹിക്കാം.

ഒന്ന്) ഇടതുമുന്നണിയുടെ പരാജയം അവര്‍ തന്നെ ക്ഷണിച്ചുവരുത്തുകയായിരുന്നു. സി.പി.എമ്മിന്റെ ഐക്യമില്ലായ്മയും അടിച്ചൊതുക്കലും മുന്നണിയുടെ പരാജയത്തിന്‌ കാരണമായി.

രണ്ട്) പ്രചരണ രംഗത്ത് ഇടതുമുന്നണിക്കുണ്ടായ വീഴ്ച്ചയും കേന്ദ്രഭരണത്തില്‍ ശ്രദ്ധയൂന്നിയ വലതുമുന്നണി പ്രചാരണങ്ങളും തിരിച്ചടിയായി.

"കുറെ തെരഞ്ഞെടുപ്പുകളും തിരിച്ചടികളും നേരിട്ടിട്ടാണ് ഇന്നത്തെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഇവിടെവരെയെത്തിയിരിക്കുന്നത്"

അവസാനമായി ഒരൊറ്റ ചോദ്യം. എവിടെവരെ???

കൂതറ തിരുമേനി said...

@അനീഷ്‌
അപ്പോള്‍ അണ്ണന്‍ ആയിരിക്കും തോപ്പിച്ചത് അല്ലേ?

@കുഞ്ഞിക്ക
മറവി അനുഗ്രഹം ആണെന്ന് പറയുന്നവര്‍ കോണ്‍ഗ്രസ് ആണെന്ന് തെളിയിച്ചു കൊടുത്തു.
എന്തായാലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഘടക കക്ഷിയുടെ മുമ്പില്‍ വാലാട്ടി സീറ്റ്‌ പിടിച്ചില്ലല്ലോ എന്നഭിമാനിക്കാം.

@അനുരൂപ്‌
തെരഞ്ഞെടുപ്പില്‍ മാത്രമല്ലേ സുഹൃത്തേ യൂ.ഡി.എഫില്‍ ഐക്യമുള്ളൂ. പിന്നെ ഈക്കിലി പാര്‍ട്ടികളുടെ മുമ്പിലും പള്ളിയുടെയും പട്ടക്കാരുടെയും മുമ്പില്‍ വായപൊത്തി നില്‍ക്കാന്‍ ഇടത്തന് അല്പം വിഷമം ഉണ്ടെന്നു കൂട്ടിക്കോളൂ. നീതിയ്ക്ക് നിരക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കിയുള്ള വോട്ടും വേണ്ട. ലാവ്ലിന്‍ കേസിനെ ഫലപ്രദമായി യൂ.ഡി.എഫ്‌. ഉപയോഗിച്ചെന്നു പറഞ്ഞില്ലേ. അത് കേരളത്തിലെ സര്‍ക്കാരിനെതിരെ മാത്രമല്ല ഇവിടുത്തെ ജനങ്ങളുടെ നേരെയും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കാണിക്കാതിരിക്കാനും കൂടി അവര്‍ ഉപയോഗിച്ചുവന്നതാണ് ശരി.
മദനിയുടെ കാര്യത്തില്‍ യൂ.ഡി.എഫ്‌. എന്ത് പറയാന്‍. മദനി യൂ.ഡി.എഫില്‍ ചെന്നിരുന്നുവെങ്കില്‍ വിശുദ്ധപട്ടം നല്‍കാന്‍ ഒരുക്കമായിരുന്നവര്‍ മദനി എല്‍.ഡി.എഫിന് വോട്ടു കൊടുക്കുമെന്ന് പറഞ്ഞതിലല്ലേ പിണക്കം കാട്ടിയത്. കൊതിക്കെറുവ്‌ അല്ലാതെന്താ.
സാമൂദായിക വോട്ടുകള്‍ യൂ.ഡി.എഫ്‌. നേടി. അതെ. വര്‍ഗ്ഗീയത പറഞ്ഞു വോട്ടു നേടിയെന്നു മലയാളം. കുറഞ്ഞപക്ഷം ഇപ്പോഴെങ്കിലും അതല്ലേ തെളിഞ്ഞത് വര്‍ഗ്ഗീയതയുടെ വിജയം

അനുരൂപേ, ഒരു കിനാവ്‌ കണ്ടതുകൊണ്ടു നേരം വെളുക്കില്ലല്ലോ. കേരളത്തില്‍ ഇപ്പോഴും ഭരിക്കുന്നത്‌ എല്‍.ഡി.എഫ്‌. തന്നെയാണ്. നിയമസഭ തെരഞ്ഞെടുപ്പിനു ഇനിയും സമയമുണ്ട്. പിന്നെ തോല്‍വി കാണുമ്പോള്‍ തെരഞ്ഞെടുപ്പ്‌ ഒഴിവാക്കുന്നതാണ് രാഷ്ട്രീയം എങ്കില്‍ ഇത്തവണ കേരളത്തില്‍ യൂ.ഡി.എഫ്‌. തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലായിരുന്നല്ലോ.

ഘടക കക്ഷിയുടെ കേമത്തില്‍ ആണോ ഇത്തവണ എല്‍.ഡി.എഫ്‌. സീറ്റുകള്‍ നേടിയത്. ഇതത്രയും ചതിയന്മാരെയും നന്ദി കേട്ടവന്മാരെയും വര്‍ഗ്ഗീയവാദികളെയും തൊഴുത്തില്‍കുത്ത് നടത്തുന്നവന്മാരെയും നേരിട്ട് എല്‍.ഡി.എഫ്‌. നാല് സീറ്റ് നേടിയാല്‍ അതില്‍ ഓരോ ഇടതു മുന്നണി പ്രവര്‍ത്തകനും അഭിമാനം കാണും.

ചാർ‌വാകൻ‌ said...

അരനൂറ്റാണ്ടായിട്ടും പാര്‍ലമെന്റുരാഷ്ട്രീയത്തിന്റെ യുക്തി ഫലപ്രദമായി ഉപയോഗിക്കാന്‍ പഠിച്ചില്ല.
തിരുമേനി ച്ചൂണ്ടിയപോലെ അടിസ്ഥാനജനത പാര്ട്ടിയില്‍നിന്നും അകലുകതന്നേയാണ്.പകരം ,പള്ളീം ,പട്ടകാരും
വരുന്നുമില്ല.മലബാര്‍ സഖാക്കളെ..കീഴ്തട്ടുജനങ്ങള്‍ ഇഷ്ടപെടുമങ്കിലും
മദ്ധ്യവര്‍ഗ്ഗം എതിര്‍ക്കും .അവരാണല്ലോ കാര്യം ​തീരുമാനിക്കുന്നത്.

അപരന്‍ said...

Just another Commie blog

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പക്ഷെ എന്റെ അഭിപ്രായത്തില്‍ കേരളത്തില്‍ സി പി എമ്മിന് അഭിമാനിക്കാവുന്ന നേട്ടമാണ്. ഒരു ഈര്‍ക്കിലിപ്പര്‍ട്ടിയുടെയും സപ്പോര്‍ട്ടില്ലാതെ,എന്തിന് വെളിയത്തിന്റെയും വീരേന്ദ്രകുമാറിന്റെയും അച്ചുമാമന്റെ പോലും സപ്പോര്‍ട്ടില്ലാതെ, വെറും സ്വന്തം വോട്ടുമാത്രം വെച്ച്, പേരിനൊരു പീഡിപിയും വെച്ച് ഒരു അനുകൂല ഫാക്ടേഴ്സുമില്ലാത്ത സമയത്ത് നാലു സീറ്റുകള്‍ നേടാനായെങ്കില്‍ അടുത്ത രണ്ടുവര്‍ഷം ഒന്നു മുഖം മിനുക്കല്‍ നടത്തിയാല്‍ പറഞ്ഞതെല്ലാം ചിലപ്പോ തിരിച്ചെടുക്കേണ്ടിവരും.

BmX said...

വിഷമിക്കേണ്ട ഒരു കാര്യവും ഇല്ല കേട്ടോ. അല്ലെങ്കില്‍ തന്നെ പള്ളിക്കൂടത്തിലെ പഠിപ്പ് മുഴുവനാക്കാതെ രാഷ്ട്രീയം കളിക്കാന്‍ ഇറങ്ങിയ നാലാം ക്ളാസും അഞ്ചാം ക്ളാസും ആറാം ക്ളാസും ബാക്കി എല്ലാ ക്ളാസും എല്ലാം സ്വയം പാസ്സാക്കി നടക്കുന്ന വിവരം കെട്ട നേതാക്കന്മാര്ക്ക് എന്തു പറഞ്ഞാലും അമേരിക്കയുടെ തന്തയ്ക്ക് വിളിക്കാനും, എല്ലാ നല്ലകാര്യങ്ങള്ക്കും പാര പണിയാനും വെട്ടാനും കുത്താനും പിന്നെ ഹര്ത്താല്‍ ബന്ദ് നടത്താനും മാത്രമല്ലേ അറിയാവൂ.. നാട് മുടിപ്പിക്കാന്‍ കൊറേയെണ്ണം രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഈ നാട് നന്നാവാന്‍ പോണില്ലേ എന്റെ ദൈവം തമ്പുരാനേ?..

Joker said...

ഒരു പ്രതീക്ഷയുമില്ലാതിരുന്ന ബിജെപൊയെ മോഹം വെപ്പിച്ച് പൊക്കി കൊണ്ടുവന്നത് ഇവിടെയുള്ള മാധ്യമങ്ങാളാണ്.

താങ്കള്‍ പറാഞ്ഞ പോലെ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ‘0‘ ആയിരുനു, ലീഗ് മാത്രം ഒരു സീറ്റ്. അന്ന് ആര്‍ക്കും ഒന്നും പറയാനില്ല. ഇപ്പോള്‍ 4 സീറ്റെങ്കിലും കിട്ടിയപ്പോള്‍ വമ്പിച്ച തോല്‍വി, അമ്പെ പരാജയം, അങ്ങനെ അങ്ങാനെ.

ഏറ്റവും രസകരം , കോണ്‍ഗ്രസ്സ് ജയിച്ചപ്പോള്‍ പറയുന്നത് , അവര്‍ ചെയ്തു വെച്ച പല നയങ്ങളുടെയും വിജയമാണ് എന്നാണ്. ഈ പറാഞ്ഞ വിഷയങ്ങളെ ചൊല്ലി ജനങ്ങളെ നേരിടാന്‍ പേടിച്ചവരാണ് ഇപ്പോള്‍ ഇങ്ങനെ പറായുന്നത്.

1. ആണവ കരാര്‍
2.കൂടുതല്‍ സ്വകാര്യവല്‍ക്കരണാം
3.സാമ്പത്തിക മാന്ദ്യം അതിജീവിച്ചുവത്രെ !!!

വരുന്ന 5 വര്‍ഷങ്ങളില്‍ ഇനിയും കര്‍ഷക ആത്മഹത്യകള്‍ ഇന്ത്യയില്‍ കൂടും, തൊഴിലില്ലായ്മ രൂക്ഷമാവാന്‍ പോവുന്നു.അവശ്യ വസ്തുക്കളുടെ വിലക്കയറ്റം ഇനിയും കൂടാന്‍ പോകുന്നു. കണക്കുകളില്‍ മറിമായം കാണിച്ച് സെന്‍സെക്സസും അക്കത്തിലുള്ള നാണയപ്പെരുപ്പവും കാണിക്കുന്ന തന്തയില്ലാ മാധ്യമങ്ങള്ഉടെ ഗീര്‍വാണാങ്ങള്‍ കേട്ട് രാജ്യത്തുള്ള സാധാരണക്കാരന്‍ അന്തം വിടുന്ന പക്ഷെ അരിയുടെ വില 10 ല്‍ നിന്നും 15 ആവുകയല്ലാതെ താഴോട്ടില്ല എന്ന് മാത്രം.

മന്‍ മോഹന്‍ അടക്കമുള്ള കോറ്പറേറ്റ് ചാരന്മാരുടെ കൈയില്‍ ഇനി വരുന്ന 5 വര്‍ഷം കൂടി ഇന്ത്യയെ കിട്ടുമ്പോള്‍ കാണാം കമ്പോളാ കങ്കാണിമാര്‍ ഭീകര ന്യത്തമാടുന്ന മറ്റൊരിന്ത്യയെ.

ഇടത് പക്ഷത്തിന്റെ പരാജയത്തില്‍ ആഘോഷിക്കുന്നവര്‍ മറ്റൊരു പ്രതിപക്ഷത്തെ അന്ന് തേടുമ്പോള്‍പക്ഷെ മറ്റന്നും പകരം വെക്കാനുണ്ടായികൊള്ളാണമെന്നില്ല.

തിരുവല്ലഭൻ said...

ഇതേ വിഷയത്തിൽ ഈയുള്ളവന്റെ പോസ്റ്റുകൾ ഇവിടെ കാണുക. http://thiruvallabhan.blogspot.com/2009/05/blog-post_20.html
http://thiruvallabhan.blogspot.com/2009/05/election-result.html