ഇന്ത്യയിലെ ജാതിവ്യവസ്ഥ വിശകലനം ചെയ്യുന്നരണ്ടു മഹത്തുക്കളെ കാണാം
സ്വാതന്ത്ര്യ സമരത്തിന്റെ രണ്ടാം പകുതിയില്‍, തിലകന്റെ ഒഴിവില്‍ നേതൃത്വത്തിലെത്തിയ , പിന്നിട്-രാഷ്ട്രപിതാവും ,മഹാത്മാവുമൊക്കയായ, ഗാന്ധിജി.
രണ്ടാമന്‍, ഭരണഘടനാശില്പിയും , ആദ്യനിയമമന്ത്രിയുമായിരുന്ന, മര്‍ദ്ധിത ജനകോടികളൂടെ-ബാബസാഹിബ് അംബേദ്ക്കര്‍.
ബാബാസാഹിബ്: @അധ:ക്രിതജാതിക്കാര്‍ ജാതിവ്യവസ്ഥയുടെ ഒരു ഉപോല്‍പ്പന്നമാണ്-ജാതിവ്യവസ്ഥ നിലനില്‍ക്കുന്നടത്തോളം അധക്രിതജാതിക്കാര്‍
നിലനില്‍ക്കും , ഇതില്‍നിന്നുള്ളമോചനം ജാതിവ്യവസ്ഥയേ നശിപ്പിക്കയല്ലാതെ
മറ്റൊരു മാര്‍ഗ്ഗവുമില്ല.(1933)
മാഹാത്മാവ്:@-ശരീരത്തില്‍ ഒരുവൃത്തികെട്ട മുഴയുണ്ടായതു കൊണ്ട് ശരീരം -
തന്നേ നശിപ്പിക്കേണ്ടതുണ്ടോ..?
അയിത്തം ജാതിവ്യവസ്ഥയുടെ ഫലമല്ല. ഹിന്ദുമതത്തില്‍ അടിഞ്ഞുകൂടി അതിനെ
ദ്രവിപ്പിച്ചു കൊണ്ടിരിക്കുന്ന മേലാളര്‍-കീഴാളര്‍ വ്യവസ്തക്കെതിരായ സമരമാണ്.
അയിത്ത ത്തിനെതിരേയുള്ള സമരം .
ജാതിവ്യവസ്ഥയെ നിലനിര്‍ത്തികോണ്ടുതന്നെ ഉയര്‍ന്നവനെന്നും താഴ്ന്നവനെന്നുമുള്ള വെത്യാസം നശിപ്പിക്കാന്‍ അയിത്തമെന്ന മാലിന്യം തുടച്ചുനീക്കി ഹിന്ദുമതത്തേ
ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നായുരുന്നു മഹത്മാവിന്റെ നിലപാട്. മിശ്രവിവാഹത്തേയോ, മിശ്രഭോജനത്തേയോ അനുകൂലിച്ചില്ല.
ഈവാക്കുകള്‍ കേള്‍ക്കുക. " ഞാനൊരിക്കലും മുഹമ്മദീയനോടൊ,ക്രിസ്ത്യാനിയോടോ ശണ്ഠകൂടിയിട്ടില്ല. അവരുടെ വീടുകളില്‍ നിന്ന് പഴങ്ങളല്ലാതെ ഒന്നും കഴിച്ചിട്ടുമില്ല." ദേശീയപുരോഗതിക്ക്, മിശ്രവിവാഹവും , മിശ്രഭോജനവും
ആവശ്യമാണന്ന ആശയം പാശ്ചാത്യനാടുകളില്‍ നിന്ന് വന്ന അന്ധവിശ്വാസമാണ്. ഹിന്ദുസംസ്കാരത്തിന്റെ ഉന്നതി അതാണ്.
(മനസ്സിലായില്ലേ..? സഹോദരന്‍അയ്യപ്പന്‍ എത്രകണ്ട് മ്ളേച്ചനായിരുന്നു.)
Tuesday, June 16, 2009
Subscribe to:
Post Comments (Atom)
2 comments:
മഹാന്‍മാരെ വര്‍ഷങ്ങള്‍ക്കിപ്പുറമിരുന്നു വിമര്‍ശിക്കുമ്പോള്‍ നാം ഒരു കാര്യം ഓര്‍ക്കണം. ഇന്നത്തെ സാഹചര്യം ആയിരുന്നില്ല അന്ന്. ഗാന്ധിജി അന്ന് ജാതി വ്യവസ്ഥയും അയിത്തവും ഇല്ലാതാക്കണം എന്നു പറഞ്ഞതിനേ എത്ര മാത്രം എതിര്‍പ്പുകള്‍ നേരിട്ടു. അപ്പോള്‍ അന്ന് മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിചിരുന്നെങ്കില്‍ ഇന്ത്യയിലെ പൊതു സമൂഹത്തിനെ കൂടെ നിറുത്തുവാന്‍ കഴിയുമായിരുന്നുവെന്നു തോന്നുന്നുണ്ടോ? ഇന്ത്യയെ ഒറ്റക്കെട്ടാക്കുക എന്ന വിശാല താല്‍പ്പര്യത്തിന് വേണ്ടി അദ്ധേഹം ചെയ്ത ഒരു നീക്കുപോക്കായിട്ട് അതിനെ കാണാനാണ് എനിക്കിഷ്ടം. അദ്ധേഹം അന്നു മിശ്ര ഭോജനവും മിശ്രവിവാഹവും ചെയ്തിരുന്നെങ്കില്‍ വെറും ഒരു സാമൂഹിക വിപ്ളവകാരി എന്ന പട്ടവുമായി ചരിത്രത്തിണ്റ്റെ അറിയപ്പെടാത്ത ഒരു കോണില്‍ മറഞ്ഞേനെ. വലിയ പരിവര്‍ത്തനങ്ങള്‍ക്ക് ചെറിയ തുടക്കമിടുന്നവരെ വിമര്‍ശിക്കാന്‍ എളുപ്പമാണ്.
Judge a man for what he did. Not for what he ought to have done.
ഇന്ത്യന്‍സ്വാതന്ത്ര്യ സമരത്തേ വായിചെടുത്തതില്‍ വന്നപിശകാണ്,ജിജൊയ്ക്.
സ്വാതന്ത്ര്യാനന്തരം ,ഗാന്ധിയെ വെടിവെച്ചുകൊല്ലാന്‍ ഹിന്ദുകാപാലികര്‍ക്ക് ന്യായമുണ്ടായിരുന്നു.അത്,മതേതര വീക്ഷണവും ,അയിത്ത വിരുദ്ധപ്രസ്ഥാന-
വും ഹിന്ദുപ്രത്യശാസ്ത്രത്തിന്റെ അടിത്തറയിളക്കും .ജാതിയുടെ മേലുകീഴ് വിന്യാസമാണ്,ഹിന്ദുമതത്തിന്റെ ആത്മാവുതന്നേ.ഗാന്ധിജി അടിമുടി ഹിന്ദുവായിരുന്നങ്കിലും ,രാഷ്റ്റ്രീയഹിന്ദുവിനത് സ്വീകാര്യമായിരുന്നില്ല.
ഇന്നുകാണുന്ന,ഫാസിസ്റ്റു ഹിന്ദുവിന്റെ ആദ്യസം ഘം ,1915-ല്‍ സ്ഥാപിച്ച
ഹിന്ദുമഹാസഭയായിരുന്നു.1907-ല്‍തന്നേ പലപ്രവിശ്യകളിലും ജാതിവിരുദ്ധ പ്രക്ഷോഭങ്ങള്‍ ആരം ഭിച്ചിരുന്നു.1917-ല്‍ മാത്രമാണ്,ഗാന്ധി ഇന്ത്യല്‍വന്ന്
സ്വാതന്ത്യസമരത്തില്‍ ഇടപെടുന്നത്.തിലകന്റെ ഒഴിവില്‍ നേത്ര്വത്തിലെത്തു-
മ്പോള്‍,നേരിട്ട പ്രധാന പ്രശ്നം ,മഹാഭൂരിപക്ഷവും സമരത്തിലില്ല.കാരണം
ജാതിഹിന്ദു-ജ്ന്മിത്വ/നാടുവാഴിത്തം ,വിദേശഭരണത്തെക്കാള്‍ ഭീകരമായിരുന്നു.
മാത്രമല്ല,മനുഷ്യാവകാശം അനുവദിക്കുന്നതില്‍,സായിപ്പ് ഉദാരമായിരുന്നു.
അതുകൊണ്ട്,കീഴാള നേതാക്കള്‍,വിദേശികള്‍ക്ക് എതിരായിരുന്നില്ല.
സാതന്ത്ര്യ സമരം ചലിപ്പിച്ചെടുക്കുവാന്‍ ഗാന്ധിക്ക് മറ്റൊരുമാര്‍ഗ്ഗവുമില്ലായിരുന്നു.അതോടുകൂടിസമരത്തിന്റെ ഗതിമാറിയത് നോക്കൂ.
ഹിന്ദുമതം നശിക്കാതെ ,മനുഷ്യാവകാശത്തോടെ ഇന്ത്യയില്‍ ജീവിക്കുക ബുദ്ധിമുട്ടാണ്.ഗുജറാത്തും ,ഒറീസ്സയും ,നാളെ എവിടേയും വരാം .
Post a Comment