മിക്കവിവാദങ്ങളിലും കൂതറതിരുമേനി അഭിപ്രായം പറയാറുണ്ട്. പക്ഷെ എല്ലാം ഒന്ന് വിശദമായി നോക്കിയശേഷം മാത്രം. കാരണം കാളപെറ്റെന്നു കേള്‍ക്കുമ്പോള്‍ എത്രകിടാവ് എന്ന് ചോദിക്കുന്ന സ്വഭാവം ലേശവും ഇല്ല. അടുത്തിടെ ഏറ്റവും വിവാദമായ പ്രശ്നമാണ് ബ്ലോഗ്‌അക്കാദമിയും ജബ്ബാര്‍ മാഷും ഉള്‍പ്പെട്ടത്. കൂതറതിരുമേനി കേരള ബ്ലോഗ്‌അക്കാദമിയിലോ അല്ലെങ്കില്‍ അതിന്റെ ഭാഗമായ ജില്ലാതല അക്കാദമികളിലോ അംഗമോ പങ്കാളിയോ അല്ല. ഒരു പക്ഷെ കൂതറ തിരുമേനി അത്ര ബൂലോഗത്തെ പ്രധാനപുള്ളിയോ "കണ്ണിലുണ്ണിയോ" അല്ലാത്തതിനാല്‍ ആരും ക്ഷണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആരുടേയും പക്ഷം ചേര്‍ന്നോ ആര്‍ക്കും വേണ്ടിയോ വാദിക്കേണ്ട കാര്യമില്ല.
ബ്ലോഗ് അക്കാദമിയുടെ പോസ്റ്റിന്റെ കാതലായ ഉദ്ദേശം എന്നുള്ളത് ഒരു പ്രമുഖ ബ്ലോഗറും കേരളത്തിലെ അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവര്‍ത്തകനും യുക്തിവാദി പ്രസ്ഥാനത്തിന്റെ സാരഥികളില്‍ ഒരാളുമായ ശ്രീ. ജബ്ബാര്‍ മാഷുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ആ ഐഡി കൊണ്ട് ചിലയിടങ്ങളില്‍ കമന്റ് ഇടുകയും ഒരു ബ്ലോഗ് സൃഷ്ടിച്ചു ബ്ലോഗിംഗ് നടത്തുകയും ചെയ്തു എന്നതാണ്. ആരാണ് എന്ന് നിസംശയം തെളിയിക്കപ്പെട്ടിട്ടില്ലാ എങ്കിലും ധാര്‍മ്മികമായി താതരാഹിത്യം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന തന്തയില്ലായ്മയാണ് ആ പ്രവര്‍ത്തിയിലൂടെ കാണിച്ചിരിക്കുന്നത്. നിയമപരമായി മറ്റൊരാളുടെ പേരില്‍ ബ്ലോഗ് ഉണ്ടാക്കുന്നതോ വ്യാജപ്രൊഫൈല്‍ നിര്‍മ്മാണമോ ക്രിമിനല്‍ കുറ്റം തന്നെയാണ്. അതുകൊണ്ട് തന്നെ ആ കുറ്റം അക്ഷന്തവ്യമായ അപരാധവും കൂടിയാണ്.
എന്തുകൊണ്ട് ജബ്ബാര്‍ മാഷിനോട് വിരോധം തോന്നമെന്നു ഒരുപക്ഷെ ജബ്ബാര്‍ മാഷിന്റെ ബ്ലോഗ് വായിച്ചിട്ടില്ലാത്തവര്‍ക്ക് തോന്നാം. ഇ.എ.ജബ്ബാര്‍ മാഷ് ഒരു അദ്ധ്യാപകനും യുക്തിവാദിയും ആണെന്നതിന് പുറമേ ഒരു കടുത്ത ഖുര്‍ആന്‍ വിമര്‍ശകന്‍ കൂടിയാണ്. കൂതറ തിരുമേനിയും പലപ്പോഴും അദ്ദേഹത്തിന്റെ ബ്ലോഗ് വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പല നിലപാടുകളോടും യോജിക്കാനുമാവില്ല. അതിനു കാരണം അദ്ദേഹത്തിന്റെ ഭാഷാ ശൈലി തന്നെ.ഖുര്‍ആന്‍ അല്ലാഹൂ തന്നെ പ്രവാചകനായ മുഹമ്മദ് നബിയിലൂടെ മനുഷ്യര്‍ക്ക് അച്ചടക്കത്തോടും സമാധാനത്തോടും ജീവിക്കാന്‍ നല്‍കിയിരിക്കുന്ന ജീവിത പദ്ധതി ആണെന്നാണ് വിശ്വാസികള്‍ വിശ്വസിച്ചുപോരുന്നത്. അത് തെറ്റായാലും ശരിയായാലും വിശ്വാസികള്‍ അപ്രകാരം ജീവിക്കുന്നെങ്കില്‍ അതിന്റെ വരവിനെ വിശ്വാസിക്ക് ചോദ്യം ചെയ്യേണ്ടകാര്യമില്ല. അതിന്റെ അര്‍ഥം ഖുറാനെകുറിച്ച് ഒരാള്‍ക്ക് പഠിയ്ക്കാനോ അല്ലെങ്കില്‍ വിമര്‍ശിക്കാനോ അധികാരം ഇല്ലെന്നല്ല. ഒരാള്‍ക്ക് വിമര്‍ശിക്കാന്‍ അധികാരം ഉള്ളതുപോലെ വിശ്വാസിക്ക് പ്രതികരിക്കാനും അധികാരം ഉണ്ടെന്നതാണ് സത്യം. എന്നാല്‍ രണ്ടുകൂട്ടരുടെയും പ്രതികരണങ്ങള്‍ സഭ്യതയുടെയും ധാര്‍മ്മികതയുടെയും ഉള്ളില്‍ നിന്നുകൊണ്ടാകണം.
ജബ്ബാര്‍ മാഷിന്റെ വാദങ്ങളോട് പ്രതികരിക്കണം എന്നുള്ളവര്‍ ആ ബ്ലോഗിലോ അല്ലെങ്കില്‍ സ്വന്തമായി ബ്ലോഗ് ഉണ്ടാക്കിയോ പ്രതികരിക്കാം. ഇപ്പോള്‍ തന്നെ നിരവധി ബ്ലോഗുകള്‍ ഇസ്ലാമിനെ പുകഴ്ത്തിയും ഖുറാനെ വാഴ്ത്തിയും ബ്ലോഗിംഗ് ചെയ്യുണ്ട്. ഒരു വിശ്വാസിയുടെ അധികാരവും അവകാശവും ആണത്. അതിനെ ഒരിക്കലും കൂതറ തിരുമേനി ചോദ്യം ചെയ്യില്ല. അവരുടെ ശുഷ്കാന്തിയില്‍ കൂതറ തിരുമെനിയ്ക്ക് തികഞ്ഞ ബഹുമാനവും ഉണ്ട്. അതുപോലെ തന്റെ പാത എങ്ങിനെയോ ഖുര്‍ ആന്‍ വിമര്‍ശനം ആണെന്ന് തിരഞ്ഞെടുത്ത ജബ്ബാര്‍ മാഷിനും അതിന്റെ സ്വാതന്ത്ര്യം സ്വാഭാവികമായും ഉണ്ട്. ഇതിന്റെ നിയമവശം അതായത് ആ ബ്ലോഗിന്റെ നിയമസാധ്യത ഓരോ നാട്ടിലും ഓരോ രീതിയില്‍ ആയിരിക്കും. അതുകൊണ്ടാവുമല്ലോ അദ്ദേഹത്തിന്റെ ബ്ലോഗുകള്‍ ചില രാജ്യത്ത് നിരോധിക്കപ്പെട്ടത്. ആ നിയമത്തെയും കൂതറതിരുമേനി ബഹുമാനിക്കുന്നു.
ഇനിയാണ് വ്യാജന്റെ വരവ്. ഈ പ്രശ്നം ബ്ലോഗ് അക്കാദമി തങ്ങളുടെ പോസ്റ്റിലൂടെ പ്രസിദ്ധീകരിച്ച് മറ്റുള്ളവരെ അറിയിക്കാനും ഒപ്പം തങ്ങളുടെ പ്രതികരണം അറിയിക്കാനും തീരുമാനിച്ചത്. കേരള ബ്ലോഗ് അക്കാദമി മലയാളം ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് തങ്ങളാല്‍ ആവും വിധം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നിരവധി ശില്പശാലകള്‍ ഓര്‍ഗനൈസ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാളം ബ്ലോഗിലെ വ്യാജ ഐഡി നിര്‍മ്മാണത്തിന്റെയും ഇത്തരം വ്യാജപ്രൊഫൈല്‍, ബ്ലോഗ് നിര്‍മ്മാണത്തിനെതിരെയും പ്രതികരിച്ചത് സ്വാഭാവികം. എന്നാല്‍ ശ്രീ.ജബ്ബാര്‍മാഷെകുറിച്ച് അതായത് അദ്ദേഹം അന്ധവിശ്വാസത്തിനെതിരെയും ജീര്‍ണിച്ച മത വിശ്വാസത്തിനെതിരെയും വെളിച്ചം വീശുന്നവന്‍ എന്നോ മറ്റോ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ജബ്ബാര്‍ മാഷ് തന്റെ ജീവിതം ഖുര്‍ആന്‍ വിമര്‍ശനത്തിനു വേണ്ടിയാണ് ഉഴിഞ്ഞുവെച്ചിരിക്കുന്നത് എന്നുകൊണ്ടുതന്നെ വിശ്വാസികള്‍ ഇതിനെ ബ്ലോഗ് അക്കാദമിയുടെ വര്‍ഗ്ഗീയതയായി കണ്ടു. വിശ്വാസികളുടെ വര്‍ഗ്ഗശത്രുവായ ജബ്ബാര്‍ മാഷിനുവേണ്ടി വാദിക്കുന്നവര്‍ ആകെ ഇസ്ലാം വിരോധികള്‍ എന്ന പേരില്‍ കണ്ടതുകൊണ്ടുള്ള ദോഷം എന്നുവേണം പറയാന്‍.
കൂതറതിരുമേനിയുടെ അറിവില്‍ ബ്ലോഗ് അക്കാദമിയില്‍ അംഗങ്ങള്‍ ആയുള്ളവര്‍ പലമതത്തിലും രാഷ്ട്രീയത്തിലും ഉള്ളവര്‍ ആയതുകൊണ്ട് തന്നെ അക്കാദമി ഇസ്ലാം വിരോധികള്‍ ആണെന്ന് വിശ്വസിക്കുക വയ്യ. തന്നെയുമല്ല ഇന്നുവരെ ഇസ്ലാമിനെതിരെയോ ഖുര്‍ആനെ പരിഹസിച്ചോ ഒരു പോസ്റ്റ് അവിടെ വന്നിട്ടും ഇല്ല. അതുപോലെ പ്രതികരിക്കുന്നവര്‍ ആവശ്യപ്പെട്ട ഒന്ന് ബ്ലോഗ് അക്കാദമി നിക്ഷപക്ഷമായി ഈ പോസ്റ്റ് ഇടണം എന്നായിരുന്നു. രസകരമായ കാര്യം ഈശ്വരവിശാസം എന്നുള്ളകാര്യത്തില്‍ നിക്ഷപക്ഷം എന്നില്ല. ഒന്നുകില്‍ വിശാസി അല്ലെങ്കില്‍ അവിശ്വാസി എന്നുള്ള രണ്ടു പക്ഷങ്ങള്‍ മാത്രം. തന്നെയുമല്ല ജബ്ബാര്‍ മാഷിന്റെ കാര്യത്തില്‍ അല്ലെഞ്ഞില്‍ വ്യാജ പ്രൊഫൈല്‍ പ്രശ്നത്തില്‍ നിക്ഷപക്ഷത എന്നൊരു പ്രശ്നം ഉദിക്കുന്നില്ല. ഒരു ക്രിമിനല്‍ കുറ്റത്തെ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്നത് മാത്രമാണ് അവിടെ പ്രശ്നം. പക്ഷെ മതതീവ്രവാദികളും ഒരു ന്യായമായ ചര്‍ച്ച നടന്നുകാണണം എന്ന് ആഗ്രഹിക്കാത്തവരോ
ആ പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയെ വഴിമാറ്റി എന്നുവേണം കരുതാന്‍.
ഒരു കാര്യം ബഹുമാനപ്പെട്ട ഇസ്ലാം വിശ്വാസികള്‍ ആദ്യം മനസ്സിലാക്കണം. കൂതറതിരുമേനി അത്യന്തം ബഹുമാനത്തോടെ കാണുന്ന മത ഗ്രന്ഥമാണ് ഖുര്‍ ആന്‍. സഹനത്തിന്റെയും സ്നേഹത്തിന്റെയും മതമായ ഇസ്ലാം ചതിയന്മാരോടും വഞ്ചകന്‍മാരോടും ഒരിക്കലും പൊറുക്കുകയും സഹിക്കുകയും ചെയ്യില്ല. അതുകൊണ്ട് വ്യാജ പ്രൊഫൈല്‍ എന്ന ചതി ചെയ്തവനോട് ഒരു നല്ല വിശ്വാസിയും പിന്തുണ പ്രഖ്യാപിക്കുകയില്ല. അഥവാ അത് നന്ന് എന്ന് തോന്നുന്നവന്‍ ഒരു വിശ്വാസിയും ആയിരിക്കില്ല. ഒരുപക്ഷെ ഇസ്ലാമിന്റെ ഒരു ശത്രുവാകാം അതിനു പിന്നില്‍. അവരുടെ ലക്ഷ്യവും ഇത്തരത്തില്‍ ഒരു സ്പര്‍ദ്ധ ഉണ്ടാക്കാന്‍ വേണ്ടി മാത്രമാവും. അങ്ങനെ എങ്കില്‍ അവര്‍ അതില്‍ വിജയിച്ചു എന്ന് വേണം കരുതാന്‍. ബാക്കിയെല്ലാവരും അതില്‍ വെറും കരുക്കള്‍ ആയി എന്നുമാത്രം.
ഇത്തരം ഒരു പോസ്റ്റിലൂടെ എല്ലാവരും പഠിച്ചപാഠം വര്‍ണാന്ധത പോലെ മതാന്ധതയും ബാധിച്ച ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഒരു ന്യായമായ പ്രശ്നങ്ങള്‍ പറഞ്ഞാലും മതത്തിന്റെ കണ്ണിലൂടെ മാത്രം നോക്കിക്കാണാന്‍ നാം ശീലിച്ചുപോയി. പ്രശ്നങ്ങള്‍ പ്രശ്നങ്ങളായി കാണുക. അതിന്റെ പരിഹാരവും. എല്ലാം മതത്തിന്റെ കണ്ണിലൂടെ നോക്കിക്കാണാന്‍ തുടങ്ങിയാല്‍ വര്‍ഗ്ഗീയതയും മതസ്പര്‍ദ്ധതയും വളര്‍ത്തുവാന്‍ മാത്രമേ കഴിയൂ.
ഇതിനിടയില്‍ ചില കുബുദ്ധികളും കുത്സിത പ്രവര്‍ത്തകരും തങ്ങള്‍ മതെതര്‍ എന്നരീതിയില്‍ ഇറങ്ങിപുറപ്പെട്ടത് കാണാന്‍ കഴിഞ്ഞു. പുര കത്തുമ്പോള്‍ വാഴവെട്ടുന്ന ഇത്തരം കാപട്യ മതെതരെ തിരിച്ചറിയാതിരിക്കാന്‍ ബൂലോഗവാസികള്‍ വെറും ഊളന്‍മാരല്ല. ഈ പ്രശ്നത്തില്‍ ഇടപെട്ടത് അക്കാദമിയുടെ വക്കീല്‍ ആയിട്ടല്ല. ബൂലോഗത്ത് ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന ഒരാള്‍ എന്നനിലയില്‍ ആയിട്ടാണ്. അല്ലാതെ ഞാന്‍ മതേതരന്‍ ആണെന്ന് ചെണ്ടകൊട്ടി പാടാന്‍ അല്ല.
കൂതറ തിരുമേനി.
Wednesday, June 24, 2009
Subscribe to:
Post Comments (Atom)
30 comments:
തിരുമേനി,
നല്ല പോസ്റ്റ്. യോജിക്കുന്നു..
ജബ്ബാര്‍ മാഷിന്റെ അപരന്‍ ജന്മമെടുത്തത് മുതല്‍ ബ്ലോഗ് അക്കാദമിയുടെ നേരെ ഉയര്‍ന്ന വിമര്‍ശനം വരെ ആദ്യം പ്രതിഷേധത്തോടും പിന്നീട് അതിലുപരിയായി നിരാശയോടും സാക്ഷിയായി നിന്നയാളാണ് ഞാന്‍.
ബ്ലോഗ് അക്കാദമിയുടെ പ്രസ്തുത പോസ്റ്റിലും ജബ്ബാര്‍ മാഷുടെ തന്നെ പോസ്റ്റിലും പല മുസ്ലിം സുഹൃത്തുക്കളും തങ്ങളുടെ പിന്തുണ അറിയിക്കുകയുണ്ടായി. പക്ഷെ കാര്യങ്ങള്‍ കുഴഞ്ഞത് ബ്ലോഗ് അക്കാദമിയുടെ പോസ്റ്റ് വന്നതിന്റെ പിറ്റേന്നാണു.
തന്റെ ബ്ലോഗുകളിലൂടെ ജീര്‍ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റെയും ചിന്തയുടെയും മാനവീകമായ വിളിച്ചം പകരുന്ന വ്യക്തിത്വം ആയാണ് ജബ്ബാര്‍ മാഷേ ബ്ലോഗ് അക്കാദമിയുടെ പോസ്റ്റ് പരിചയപ്പെടുത്തിയത്. ഇത് വായിച്ചാല്‍ അദ്ദേഹം വിമര്‍ശിക്കുന്നതെല്ലാം അന്ധവിശ്വാസം ആണെന്ന പ്രതീതി ചിലര്‍ക്ക് തോന്നി. ഏറെ പ്രയാസപ്പെടാതെ അത്തരത്തില്‍ ഒരു വായന സാധ്യമാണ് ഇവിടെ.
ബ്ലോഗ് അക്കാദമിയുടെ പോസ്റ്റില്‍ വിവാദസാധ്യമായ പരാമര്‍ശം ഉണ്ടെന്നു ഒരു സുഹൃത്ത് ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായം ശരിയാണെന്ന് അംഗീകരിച്ച ഒരാളാണ് ഞാന്‍. ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഒരു പോസ്റ്റ് ഇടുന്പോള്‍ അതില്‍ എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊള്ളിക്കുന്ന രീതിയില്‍, കുറഞ്ഞത് ആര്‍ക്കും പ്രയാസമുണ്ടാക്കാത്ത രീതിയില്‍, വേണം എന്ന് തോന്നിയതിനാലാണ് ഞാന്‍ അത്തരത്തില്‍ അഭിപ്രായപ്പെട്ടത്. വിഷയവുമായി നേരിട്ട് ബന്ധമില്ലാതിരിക്കെ ആ പരാമര്‍ശം ചേരിതിരിവുകള്‍ക്ക് വഴിതെളിക്കുകയെ ചെയ്യൂ എന്ന് തോന്നി. അതിനാല്‍ ആ പരാമര്‍ശം ഒഴിവാക്കുന്നതായിരിക്കും നല്ലത് എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പോസ്റ്റിന്റെ വിഷയവുമായി അതിനു ബന്ധമില്ലാത്തതിനാല്‍, പ്രത്യേകിച്ചും, ആ നിലപാടിന്റെ ശരിതെറ്റുകളല്ല, മറിച്ച് വിഷയത്തിന്റെ സ്വീകാര്യതയായിരിക്കണം കൂടുതല്‍ ശ്രദ്ധിക്കപ്പെടേണ്ടതു എന്ന നിലപാടായിരുന്നു എന്റേത്.
അന്നും ഇന്നും ബ്ലോഗ് അക്കാദമി പക്ഷം ചേര്‍ന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല. അത്തരത്തില്‍ ഇസ്ലാം വിരോധത്തോടെയാണു അതെഴുതിയതെന്നു ഞാന്‍ വിശ്വസിക്കുന്നുമില്ല. ആ പോസ്റ്റ് എഴുതിയ വ്യക്തി മതവിശ്വാസി അല്ലെങ്കില്‍ സ്വയം നോക്കിയാല്‍ ആ പരാമര്‍ശത്തില്‍ ഒരു മതവിരുദ്ധത കാണാനാവില്ല.
പക്ഷെ ഇന്ന് നാം കാണുന്നത് എതിര്‍പ്പുള്ള പലരും അക്കാദമിയുടെ വര്‍ഗ്ഗീയത എന്ന പേരില്‍ സ്വന്തം ബ്ലോഗില്‍ എഴുതുന്നു എന്നതാണ്. പറയാനുള്ള കാര്യങ്ങള്‍ ബ്ലോഗ് അക്കാദമിയുടെ പോസ്റ്റില്‍ തന്നെ എല്ലാവരും പറഞ്ഞു കഴിഞ്ഞു എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. പക്ഷെ ഇല്ല, എതിര്‍പ്പ് തുടങ്ങിയാല്‍ പിന്നെ ഫുള്‍ സ്റ്റോപ്പ് ഇല്ല എന്ന അവസ്ഥയായി. ജബ്ബാര്‍ മാഷിന്റെ അപരന്‍ ഇപ്പോള്‍ ആരുടെയും സ്മൃതിപഥത്തില്‍ ഇല്ല, പകരം ബ്ലോഗ് അക്കാദമിയുടെ മുസ്ലിം വിരോധം ആണ് ചര്‍ച്ച.
ബ്ലോഗ് അക്കാദമിക്കും കിട്ടി ഒരു അപരനെ, ലിങ്ക് തന്നു നിങ്ങളെ തെറി വായിപ്പിക്കുന്നില്ല. ഏതായാലും ജബ്ബാര്‍ മാഷിന്റെ അപരന്‍ പലര്‍ക്കും മാതൃകയാവുന്ന ലക്ഷണമുണ്ട് കണ്ടിട്ട്.
തിരുമേനി,മതേതരനായിരുക്കുന്നത് ചീത്തകാര്യമല്ല.കാരണം മതബോധം ഉന്മാദാവസ്ഥയിലെത്തിയ എത്രവേഷങ്ങളെയാണു കാണുന്നത്.വ്യക്തിപരമായ വിശ്വാസത്തിന്റെയും ,ജീവിതസൌകര്യത്തിന്റേയും അതിരുവിട്ട് മറ്റുമനുഷ്യരുടെ
ചിന്താസ്വാതന്ത്ര്യത്തിന്റേയും ,വ്യക്തിത്വത്തിന്റേയുമൊക്കെ അടിമാന്തുമ്പോള്‍
നിഷ്പക്ഷനായിരിക്കുന്നത് കുറ്റകരം കൂടിയാണ്.
ദൈവമുണ്ടന്നോ,ഇല്ലന്നോ തര്‍ക്കിച്ചു സമയം കളയാനുള്ളവര്‍ കളയട്ടെ...
ഒരുപുസ്തകത്തിനു ഒരുവായനയേപാടുള്ളൂ എന്നതിട്ടൂരം ,ഫാസ്സിസ്സമാണ്.
മര്‍ത്തോമാസഭയിലെ പ്രധാനകുടും ബത്തില്‍ നിന്നും ,എ.ടി.കോവൂരുണ്ടായി.ഇടമറുകുമുതല്‍,പുലികുന്നേല്‍ വരെ എത്രയോ ക്രിസ്ത്യാനികള്‍ സഭക്കെതിരേയും ,വിശ്വാസത്തിലെ ചതിക്കെതിരേയും നിരന്തരം പോരാടുന്നു,ഹിന്ദുമതത്തിനെതിരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്കു കണക്കില്ല.കാലം പൊകെപോകെ..തള്ളിയും ,കൊണ്ടും നിലനില്കുന്ന മതസ്ഥാപനങ്ങളെ,
ചെറുപ്പകാരായ,വിദ്ധ്യാസമ്പന്നരായ,കുഞ്ഞുനാളീലേമൂത്തുനരച്ചുപോയ വനെയൊക്കെ ദൈവത്തിനുപോലും കൈകാര്യം ചെയ്യാനാകില്ല.
പിന്നെയാണോ ബ്ലോഗ് അക്കാദമി.
കൂതറ തിരുമേനി, കുറച്ചു സംശയങ്ങള്‍, അറിയാന്‍ വേണ്ടി ചോദിക്കുന്നതാണേ. അറിയുമെങ്കില്‍ പറഞ്ഞു തരിക.
൨. ബ്ലോഗ് അക്കാദമി എന്നാ പേരില്‍ കമന്ടിട്ടയാളുടെ അഭിപ്രായമാണോ ബ്ലോഗ് അക്കാദമിയിലെ എല്ലാ മേംബെര്മാര്കും.
൩. ആരാണ് ബ്ലോഗ് അക്കാദമി എന്നാ പേരില്‍ കമന്റിടുന്നത്?
൪. ബ്ലോഗ് അക്കാദമിയില്‍ മെമ്പര്‍ ആയാല്‍ ആര്‍കും ബ്ലോഗ് അക്കാദമി എന്നാ പേരില്‍ കമെന്റ് ഇടാമോ?
൫. എനിക്ക് ബ്ലോഗ് അക്കാദമിയില്‍ ഒരു മെംബെര്‍ഷിപ് കിട്ടുമോ? ബ്ലോഗ് അക്കാദമി എന്നാ പേരില്‍ കുറച്ചു കമന്റ് ഇടാനായിരുനു.
ജാതിയായാലും മതമായാലും നിരീശ്വരവാദമായാലും അമിതമാകാതെ നോക്കിയാല്‍ മതി. അപ്പോളാണ് ഞാന്‍ ശരി നീ തെറ്റ് എന്നൊക്കെയാവുന്നത്. പക്ഷെ, വിവേകത്തോടെ സമീപിക്കുമ്പോള്‍ എല്ലാ വ്യവസ്ഥയിലും ദുഷിച്ച സബ്രദായങ്ങള്‍ ഉണ്ട് എന്നും മനസ്സിലാകും. അതിനെതിരെ മാന്യമായി പൊരുതുക.. കളിയാക്കിയും അവഹേളിച്ചും ആകാതെ നോക്കുക. കൂട്ടമായി ചിന്തിക്കാതെ ഒറ്റയ്ക്ക് ചിന്തിക്കുക.
വിമര്‍ശനങ്ങള്‍ നടത്തുന്നവരെ മോശം ഭാഷകളും അധാര്‍മികരീതികളും അസത്യങ്ങളും ഉപയോഗിക്കാത്തിടത്തോളം കാലം സ്വാഗതം ചെയ്യൂ.. അവഹേളിക്കുന്നവരെ ഒറ്റപ്പെടുത്തൂ..
ബൂലോകത്ത് സ്നേഹവും ശാന്തിയും കളിയാടട്ടെ...
ബൈ ദി വേ, ചാര്‍വാകന്‍.., നായന്മാരുടെ "അച്ചി ഡാന്‍സ്" മോഹിനിയാട്ടം ആയ പോസ്റ്റ് എന്തെ ഡിലീറ്റ് ചെയ്തെ? സമയം കിട്ടിയിട്ട് വിശദമായി വായിച്ചു ചിരിക്കാനായി വന്നതാ.. അപ്പോള്‍ കണ്ടില്ലാ?? മോഡിഫൈ ചെയ്തു വീണ്ടും ഇടുമല്ലോ.. :D
@കുതിരവട്ടന്
ഞാന്‍ ബ്ലോഗ് അക്കാദമിയില്‍ അംഗം അല്ല. അതുപോലെ ഒരുപക്ഷെ ഒരു സാദാ ബ്ലോഗര്‍ ആയതുകൊണ്ടോ താരമൂല്യം ഇല്ലാത്തതുകൊണ്ടോ എന്നെ ഇതുവരെ അംഗം ആക്കിയിട്ടില്ല. അല്ലെങ്കില്‍ ഇന്‍വിറ്റെഷന്‍ കിട്ടിയിട്ടില്ല.
താങ്കള്‍ ചോദിച്ച കാര്യങ്ങളുടെ ആധികാരികമായ ഉത്തരം തരാന്‍ കഴിയില്ല എന്നാല്‍ എനിക്ക് തോന്നിയിട്ടുള്ളതും (ന്യായമെന്ന് ) ഒരു മൂന്നാമന് തോന്നാവുന്നതുമായ കാര്യങ്ങള്‍ പറയാം.
ബ്ലോഗ് അക്കാദമി എന്നപേരില്‍ ഒരു കമന്റ് വന്നാല്‍ അത് തീര്‍ച്ചയായും അംഗങ്ങളുടെ അഭിപ്രായമായി കണക്കെടുക്കേണ്ടി വരും. അല്ലെങ്കില്‍ ആ അക്കാദമിയിലെ അംഗങ്ങളുടെ പേരില്‍ ഓരോരുത്തരായി കമന്റ് ഇട്ടാല്‍ അവരവരുടെ അഭിപ്രായം എന്ന് പറയാം. ആരാണ് ബ്ലോഗ് അക്കാദമി എന്നപേരില്‍ കമന്റ് ഇടുന്നത് എന്നറിയില്ല. അംഗങ്ങള്‍ക്ക് അറിയാമായിരിക്കും. എന്നതായാലും അതിന്റെ അഡ്മിന്‍ പദവി ഉള്ളവര്‍ ആയിരിക്കും ഇടുന്നത്. അത്തരം ഒരു അവസ്ഥ ഉണ്ടാവാതിരിക്കാന്‍ ആണ് ഇവിടെ കൂതറ അവലോകനം ബ്ലോഗും ബാക്കി എല്ലാവരും അവരവരുടെ പേരില്‍ കമന്റ് ഇടുന്നത്. ഞാന്‍ കമന്റ് ഇട്ടാല്‍ കൂതറ അവലോകനം എന്നപേരില്‍ അല്ല കൂതറ തിരുമേനി എന്നപേരില്‍ ആവും കമന്റ് ഇടുക. ഞാന്‍ അക്കാദമിയെയും കൂതറ അവലോകനത്തെയും താരതമ്യം ചെയ്യുക അല്ല. അതിനുള്ള വളര്‍ച്ചയും നമുക്കില്ല. അംഗം ആകാന്‍ എങ്ങനെ കഴിയും എന്നറിയാമെങ്കില്‍ ഞാനും അവിടെ അംഗം ആയേനെ.
tracking ...
:))
@അപ്പൂട്ടന്‍
ആ പോസ്റ്റില്‍ കാതലായ സംഗതി ഒരു ക്രിമിനല്‍ ചെയ്തിയ്ക്കെതിരെ ഉള്ള പ്രതികരണം ആയിരുന്നു. എന്നാല്‍ ചിലരുടെ സംഘടിതമായ പ്രവര്‍ത്തനം മൂലം അതില്‍ നിന്നും മറ്റൊരു ദിശയിലേക്ക് ഗതിതിരിച്ചു വിടാന്‍ ചിലര്‍ക്ക് കഴിഞ്ഞു. അല്ലെങ്കില്‍ അവര്‍ വിജയിച്ചു എന്ന് വേണം പറയാന്‍. അപ്പോള്‍ പ്രതികരിക്കാന്‍ ക്രിമിനല്‍ കുറ്റം വരെ ചെയ്യാമെന്ന നിലവന്നു. വിശ്വാസികള്‍ എന്നപേരില്‍ ഇത്തരം പരിപാടികള്‍ ചെയ്യാമോ എന്നതാണ് ചോദ്യം. ഇനി ചില ദുഷ്ടശക്തികള്‍ മനഃപൂര്‍വ്വം ചെയ്തതാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തില്‍ താങ്കളുടെ നിലപാട് തീര്‍ത്തും ശ്ലാഘനീയം തന്നെ.
@ചാര്‍വാകന്‍
മതേതര സ്വഭാവം ഇല്ലാത്തതാണ് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും കുറെയൊക്കെ ഗള്‍ഫിലും ഇങ്ങനെ മതഭ്രാന്തന്മാര്‍ ആടിത്തിമിര്‍ക്കാന്‍ കാരണം ആകുന്നതു. ഭാരതത്തിലും ഈ അവസ്ഥ വരുമോ എന്നുള്ള പേടി ഇപ്പോള്‍ തോന്നുന്നു. ബൂലോഗത്തെ കാര്യം പറയണ്ടല്ലോ.
മതം പലതിനും മറയായി ഉപയോഗിക്കാം എന്നതാണ് ഇപ്പോള്‍ ഏറ്റവും സൗകര്യം കാരണം ചോദ്യം ചെയ്യപ്പെട്ടാല്‍ അവന്‍ മതത്തിന് നേരെ ആക്രമണം നടത്തുന്നവന്‍ ആണെന്നുള്ള മുദ്ര ചാര്‍ത്തികൊടുക്കപ്പെടാം. കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നടത്തിയ പ്രവര്‍ത്തങ്ങള്‍ ഇത്തരം മത ഭ്രാന്തു കുറയുവാന്‍ കുറെയൊക്കെ കാരണം ആയി എന്നുപറയാം. ഒരുപക്ഷെ ഹിന്ദുമതം നേരിട്ടത്ര ആക്രമണങ്ങള്‍ ഒരുമതവും നേരിട്ടിട്ടുണ്ടാവില്ല. ഇന്നും നേരിട്ടുകൊണ്ടിരിക്കുന്നു.
ഏതു ഗ്രന്ഥവും വിമര്‍ശനാതീമല്ല. അതുവിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കട്ടെ. അല്ലാത്തവര്‍ക്ക് അതിനുള്ള അവസരവും ഉണ്ടല്ലോ. പക്ഷെ മതഭ്രാന്ത് ക്രിമിനല്‍ ചെയ്തികളിലോട്ടു നീങ്ങുമ്പോള്‍ താളിബാനീകരണം അല്ലെ എന്ന് ചിന്തിച്ചു പോകേണ്ടിയിരിക്കുന്നു.
@സത
ഞാന്‍ പറയാന്‍ ആഗ്രഹിച്ചതാണ് താങ്കള്‍ പറഞ്ഞത്. മതവും വിശ്വാസവും എല്ലാം അമിതമാകാതെ നോക്കണം. അതോടൊപ്പം വിമര്‍ശനത്തിന്റെ ഭാഷ സൌഹൃദപരമോ അല്ലെങ്കില്‍ മൃദുവായതോ ആകണം. ചോദ്യം ചെയ്യപ്പെടലുകള്‍ അവഹേളനം ആവുമ്പോള്‍ ചിലര്‍ പ്രതികരിച്ചുപോകും. പ്രതികരിക്കുന്നവന്റെ മാനസികനില അനുസരിച്ച് ഏതറ്റം വരെ പോകും എന്ന് മാത്രം. ഒരു മെയില്‍ എനിക്ക് ഈ പോസ്റ്റ് ഇട്ടപ്പോള്‍ കിട്ടി .." എന്റെ കൂതറതിരുമേനി, താങ്കള്‍ ജബ്ബാറിന്റെ മുഴുവന്‍ പോസ്റ്റുകള്‍ വായിച്ചിട്ടുണ്ടാവില്ല. ഞാന്‍ ഒരു ക്രിസ്ത്യാനിയാണ് എന്നിട്ടും അയാളുടെ ഇസ്ലാമിനെതിരെയുള്ള കടുത്ത ഭാഷകാണുമ്പോള്‍ തെറി വിളിക്കാന്‍ തോന്നുന്നു. എങ്കില്‍ ഒരു ഇസ്ലാം വിശ്വാസിയുടെ പ്രതികരണം എന്താവും.." ഈ മെയില്‍ അയച്ചത് സൈമണ്‍ എന്ന് പേരായ ആരോ ഒരു വായനക്കാരന്‍ ആണ്. വിമര്‍ശനങ്ങള്‍ പലപ്പോഴും പരുഷമാവുംപോള്‍ ഇങ്ങനെ സംഭവിച്ചേക്കാം.
തിരുമേനി , വിരോധം ഇല്ലെങ്കില്‍ ഇവിടെ അഭിപ്രായം പറഞ്ഞോട്ടെ ..
ഓരോരുത്തര്‍ക്കും അവരുടെ യുക്തിക്കനുസരിച്ച് പോസ്റ്റ് ഇടാം ,മറ്റുള്ളവര്‍ക്ക് എതിര്‍ത്തോ അനുകൂലിച്ചോ കമന്റ്സ് ഇടാം... ഇത് ബ്ലോഗിലെ അലിഖിത നിയമം .. വിയോജിപ്പുകള്‍ ഇല്ലെങ്കില്‍ പിന്നെന്തു സംവാദം ..
പക്ഷെ കേരള ബ്ലോഗ് അക്കാദമി പോലുള്ള പൊതു വേദി (?) സ്വയമേ സംവാദത്തിനു ഇറങ്ങിയത് ശരിയായില്ല എന്നെ എല്ലാവരും പറയൂ .. അക്കാദമിയുടെ പരാമര്‍ശങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ദുസ്സൂചന നിക്ഷ്പക്ഷ ബ്ലോഗര്‍മാര്‍ വരെ ചൂണ്ടിക്കാട്ടിയിട്ടും , ജബ്ബാര്‍ മാഷ് റിക്വസ്റ്റ് ചെയ്‌താല്‍ ആ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാം എന്ന വിചിത്രമായ വാദം ആണ് അക്കാദമി ആദ്യം ഉയര്‍ത്തിയത് .. പിന്നീട് ജബ്ബാര്‍ മാഷ് തന്നെ ആവശ്യപ്പെട്ടിട്ടും ബ്ലോഗ് അക്കാദമി ഇതുവരെയും ആ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചില്ല .. (അതിനു ഇനി ന്യായം എന്താണാവോ ?) മാത്രമല്ല ചര്‍ച്ചക്കായി കമന്റ് ബോക്സ് തുറന്നിട്ട അക്കാദമി ഇപ്പോള്‍ പറയുന്നത് വിയോജിപ്പ് പ്രകടിപ്പിച്ചവര്‍ അക്രമിക്കൂട്ടം ആണെന്ന് ....
അറിയാതെ ആണെങ്കില്‍ പോലും തെറ്റുവന്നാല്‍ അത് ശ്രദ്ധയില്‍ പെടുത്തിയാല്‍ ഏതു പൊതുവേദി യും അത് തിരുത്തും.. ഇതു ഒരുമാതിരി ഈഗോ കേറിയ ആളുകളെപ്പോലെ സ്വയം ന്യായീകരിച്ചു മറ്റുള്ളവരെ മേല്‍ കുതിര കയറി ... ആ പോസ്റ്റും തുടര്‍ ചര്‍ച്ചയും കണ്ട ആര്‍ക്കും അത് ബോധ്യമാകും..
അകാദമി വിവധ ബ്ലോഗുകളെ വിലയിരുത്തി അഭിപ്രായം പറയാന്‍ ഉള്ളതാണോ ?
ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന ആളാണെന്ന് ജബ്ബാര്‍ മാഷ് എന്ന് അകാദമി വിലയിരുത്തിയത് എങ്ങിനെ ?
നമ്മുടെ ഇരുളടഞ്ഞ സമൂഹത്തിന് സ്വതന്ത്ര ചിന്തയുടെ വെളിച്ചം നല്‍കുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകനാണ് ജബ്ബാര്‍മാഷ് എന്ന നിഗമനത്തില്‍ അകാദമി എത്തിയതെങ്ങിനെ ?
ബ്ലോഗ്ഗെര്സിനെക്കുരിച്ചും ബ്ലോഗുകളെക്കുറിച്ചും എന്നാണു അകാദമി പഠനം നടത്തിയത് ? ആ പഠന ഫലങ്ങള്‍ എവിടെ ലഭ്യമാകും ? വേറെ ഏതൊക്കെ ബ്ലോഗുകളാണ് ഇങ്ങിനെ സ്വതന്ത്ര ചിന്തയുടെ വെളിച്ചം നല്‍കുന്നത് ?മത ഭ്രാന്തന്മാരുടെ ബ്ലോഗുകള്‍ ഏതൊക്കെയാണ് ?
വെളിച്ചം പകരുന്ന ബ്ലോഗുകള്‍ ഏതൊക്കെ ? അക്കാദമി അംഗങ്ങളുടെത് വെളിച്ചം പകരുന്നവയും .. മറ്റുള്ളവ ഇരുട്ട് പകരുന്നവയും ആണോ ?
(contd)
ജബ്ബാര്‍ മാഷെ ബ്ലോഗിന്റെ നിലവാരത്തെ പറ്റി മുസ്ലിം അല്ലാത്ത പലരും സൂചിപ്പിചില്ലേ .. ഇതൊന്നു കണ്ടു നോക്കൂ .. പുള്ളി തന്റെ വിമര്‍ശന രീതി സ്വയം പരിചയപ്പെടുത്തുന്നത് . ഇതിനെയാണോ ബ്ലോഗ് അകാദമി ഒരു പഠനവും നടത്താതെ അഭിപ്രായ പ്രകടനം നടത്തിയത്..
വിമര്‍ശനം വിമര്‍ശനത്തിനു വേണ്ടിയും തെറ്റിദ്ധരിപ്പിക്കാനും ആകരുത് ..
ഇന്ന് ലോകത്ത് മതങ്ങളില്‍ വച്ച് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും , ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നതും , അതിനെയല്ലാം അതി ജീവിച്ചു ലൈവ് ആയി നിലനില്‍ക്കുന്നതും ഇസ്ലാം ആണ് . ഒരു പക്ഷെ ഇതിനിടയില്‍ കുറെ പേര്‍ ഇസ്ലാമില്‍ ആകൃഷ്ടരും ആകുന്നുണ്ട് , പക്ഷെ ജബ്ബാര്‍ മാഷെ വിമര്‍ശം , നില വാരം പുലര്‍ത്തുന്നില്ല എന്ന് വിലയിരുതുന്നവരില്‍് അന്യ മതസ്ഥരും ഉണ്ട് .
ഇത് എന്റെ പക്ഷം ,
പക്ഷെ ബ്ലോഗ് അകാദമി പോലൊരു പൊതു വേദി വെറുതെ ഒരു ബ്ലോഗിനെ പൊക്കി സ്വന്തം അടിത്തറ മാന്തെണ്ടിയിരുന്നില്ല . അതിനുള്ളില്‍ തന്നെ പലരും അതിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിടുമുണ്ട്
നിര്ത്തുന്നു
സ്നേഹത്തോടെ
പ്രിയ കൂതറ തിരുമേനി.
കേരള ബ്ലോഗക്കാദമിക്കാര്‍ അവരുടെ പ്രൊഫൈലില്‍ പറയുന്നത് അവര്‍ ഇത്തരം ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കില്ല എന്നതാണ്. ബ്ലോഗ് അക്കാദമിയുടെ നല്ല പ്രവര്‍ത്തനങ്ങളെ എന്നും നല്ലാതായി തന്നെയാണ് കാണുന്നതും.
ശ്രീ ജബ്ബാറിന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ ക്രിമിനലിനെ അവിടെ പ്രതികരിച്ച വിശ്വാസികള്‍ ആരും തന്നെ അനുകൂലിച്ചിട്ടില്ല. ആ ക്രമിനലിനോടുള്ള പ്രതിഷേധം മറ്റുള്ളവരെക്കാള്‍ ഞങ്ങള്‍ക്കുന്‍ട്. മാത്രമല്ല അത്തരം ശ്രമങ്ങള്‍ തികച്ചൂം ആത്മഹത്യാപരമായ കാര്യമാണെന്ന് അവിടെ പ്രതികരിച്ച വിശ്വാസികള്‍ക്കെല്ലാം നല്ല ബോധ്യവുമുണ്ട്.
മുസ്ലീങ്ങള്‍ക്കിടയില്‍ ഇസ് ലാമില്‍ ഇല്ലാത്ത ഒരു പാട് അന്ധവിശ്വാങ്ങളും അനാചാരങ്ങളും ഉണ്ട് എന്നത് ശരിയാണ്.
എന്നാല്‍ ബ്ലോഗ് അക്കാദമിയുടെ പരാമര്‍ശം പോലെ, ജബ്ബാര്‍ മാഷ് നടത്തുന്ന ബ്ലോഗുകളില്ലാം തന്നെ അദ്ദേഹം നടത്തുന്നത് ജീര്‍ണ്ണിച്ചതും പഴകിയതും ആയ അന്ധ വിശ്വാങ്ങള്‍ക്കെതിരെയുള്ള സമരമല്ലെന്ന് ഏതൊരു സാമാന്യ ബോധമുള്ളവര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ സ്ഥിരമായ ശ്രദ്ധിക്കുന്ന ആളും അവിടെ വളരെ മാന്യമായി തന്നെ കമന്റുകളും ഇട്ട ഒരാളുമാണ് ഞാന്‍. ജബ്ബാറിന്റെ ഭാഷാ ശൈലി പലപ്പോഴും അധിക്ഷേപിക്കുന്ന തരത്തിലുള്ളതും അരോചകവുമാണ്.
വിമര്‍ശനത്തിന് ആരും എതിരല്ല.അത് ഗുണകാശാപരമായിരിക്കണം എന്ന് മാത്രം. ഒരാളെയോ പ്രസ്താനത്തെയോ ഇകഴ്ത്താനും അപഹസിക്കാനും മാത്രം തികച്ചും അസത്യവും അബദ്ധ ജടിലവുമായ വ്യഖ്യാനങ്ങള്‍ നടത്തുന്നത് ശരിയായ ഒരേര്‍പാടാണെന്ന് ഞാന്‍ കരുതുന്നില്ല. ശ്രീ ജബ്ബാര്‍ അദ്ദേഹത്തിന്റെ എല്ലാ ബ്ലോഗുകളിലും ഇസ് ലാമിനും മുസ് ലീംങ്ങള്‍ക്കെതിരെ സത്യത്തിന് നിരക്കാത്തതോ വളരെ മോശമായ തരത്തിലുള്ള ഒരു വിമര്‍ശനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. താങ്കള്‍ പറഞ്ഞപോലെ അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമായി ഞാനും സമ്മതിക്കുന്നു.
ജബ്ബാര്‍ മാഷ് ജീര്‍ണ്ണതെക്കെതിരാണ് ശബ്ദിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അതേ ചിന്താഗതിയുള്ളവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് പറയാന്‍ സാധിക്കുക
ആ പ്രസ്താവനയില്‍ അല്പം മയപ്പെടുത്തല്‍/തിരുത്തല്‍ ആവശ്യമാണെന്ന് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ. എന്നാല്‍ എതിരഭിപ്രായം പറഞ്ഞവരെയെല്ലാം വളരെ അസഹിഷ്ണുതയോടെ , മത ബ്രാന്തരെന്നും അക്രമിക്കൂട്ടമെന്നും വിളിച്ചധിക്ഷേപിക്കാനാണ് ബ്ലോഗ് അക്കാദമിക്കാര്‍ ശ്രമിച്ചത്. മാത്രമല്ല അവിടെ കമന്റിട്ടതെല്ലാം ഒരാളെന്നു സ്ഥാപിക്കാനും (മോണോ ആക്റ്റ്) ആരോപണത്തോട് തീരെ അസഹിഷ്ണുതാ പരമായ നിലപാടുമാണ് ബ്ലോഗ് അക്കാദമി എടുത്തത്. ഇതൊരു തരം വര്‍ഗ്ഗീയതല്ലാതെ മറ്റെന്താണ്. ബ്ലോഗ് അക്കാദമിയില്‍ എല്ലാം തരം ആളുകളും ഉണ്ടെങ്കില്‍ ഏതാനും ചിലരുടെ വികാര വിചാരങ്ങളെ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ശരീയായ നിലപാടാണോ എന്ന് അവരെ ബോധ്യപ്പെടത്തേണ്ടത് ഭാവിയിലെങ്കിലും ഇത്തരം വാക്കുകളില്‍ പ്രയോഗിക്കുന്നതിന് നിഷ്പക്ഷമായ ഒരു സമീപനം സ്വീകരിക്കുന്നതിന് അവരെ സഹായിച്ചേക്കാം. അത് അക്കാദമിയുടെ ജനസമ്മതി കൂട്ടുകയേ ഉള്ളൂ.
കാപ്പിലാന്റെ പോസ്റ്റ് കണ്ടില്ലേ കൂതറതിരുമേനി
സത,ഞാന്‍ പോസ്റ്റുചെയ്തതാണ്.രാവിലെ നോക്കുമ്പോള്‍ കാണാനില്ല.കാരണം മനസ്സിലായില്ല.വീണ്ടും പോസ്റ്റാം .നിങ്ങള്‍ ചിരിക്കുകയോ
കരയുകയോ ചെയ്തോ.സത്യം അതുതന്നെയാണ്.കമന്റുകളിലൂടെ വിപുലീകരിക്കാവുന്ന വിഷയമാണ്.താങ്കള്‍ ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു.ചിത്രകലയും ,നിര്ത്തവും ഇതുപോലെ പോസ്റ്റാന്‍.പലര്‍ക്കും നോവുമെന്നറിഞ്ഞു കൊണ്ടാണ്,വിഷയം തിരഞ്ഞെടുക്കുന്നത്.സമയം കിട്ടണം ,പണിക്കുപോണം .
ജബ്ബാര്‍മാഷിന്റെ പോസ്റ്റ്
ക്രിമിനല്‍ വിളയാട്ടം ബ്ലോഗിലും!
എന്റെ ബ്ലോഗ് പോസ്റ്റുകള്‍ വായിച്ച് പ്രതികരിക്കുന്നവരില്‍ ധാരാളം മതവിശ്വാസികളുണ്ട്. അവരില്‍ പലരും വളരെ പക്വതയോടെയും സഹിഷ്ണുതയോടെയും പെരുമാറുന്നവരാണ്. എന്നാല്‍ അടുത്ത കാലത്തായി ക്രിമിനല്‍ മനസ്സുള്ള കുറെ പേര്‍ രംഗത്തു വന്നതായി കാണുന്നു.
സൈബര്‍ മര്യാദകളെ ലംഘിച്ചുകൊണ്ട് ഈ അടുത്ത ദിവസം ഒരാള്‍ എന്റെ പേരില്‍ ബ്ലോഗില്‍ വന്ന് വ്യാജ കമന്റ് ഇട്ടതായി കണ്ടു. എന്റെ ഫോട്ടൊ സഹിതം എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്നവിധത്തിലാണി കമന്റ് കണ്ടത്. പരിശോധിച്ചപ്പോല്‍ എന്റെ ഫോട്ടൊയും പേരും എന്റെ പ്രൊഫൈലില്‍ കൊടുത്ത അതേ വിവരങ്ങളുമൊക്കെ ഉള്‍പ്പെടുത്തിയുണ്ടാക്കിയ വ്യാജ പ്രൊഫൈല്‍ ആണതെന്നു മനസ്സിലായി. ഈ കമന്റിനു തൊട്ടു മുമ്പായി അനോണിമസ് കമന്റിട്ട് തെറി വിളിച്ച ഒരുവനെ ഞാന്‍ കയ്യോടെ പിടി കൂടിയിരുന്നു. ഒരേ സമയത്ത് അയാള്‍ സ്വന്തം പേരിലും അനോണിയായും കമന്റിട്ടതുകൊണ്ടാണതു പിടി കിട്ടിയത്. ആ സമയം ഒരു വിസിറ്റര്‍ മാത്രമേയുണ്ടായിരുന്നുള്ളു. അക്കാര്യം പുറത്തായ ഉടനെയാണീ വ്യാജ കമന്റ് പ്രത്യക്ഷപ്പെട്ടത്.
കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മറ്റൊരുത്തന്‍ എന്റെ ബ്ലോഗിന്റെ അതേ പേരില്‍ “യുക്തിവാദം” എന്ന വ്യാജ ബ്ലോഗുണ്ടാക്കി എന്റെ പോസ്റ്റുകളുടെ തലക്കെട്ടുകള്‍ തന്നെ കോപ്പിയടിച്ചുകൊണ്ട് എനിക്കെതിരെ എഴുതാന്‍ തുടങ്ങിയിരുന്നു. “കാട്ടിപ്പരുത്തി” എന്ന പേരാണുപയോഗിച്ചത്. പക്ഷെ അയാള്‍ എന്റെ പേരോ ഫോട്ടോയോ അന്നുപയോഗിച്ചിരുന്നില്ല. ഇപ്പോള്‍ തികച്ചും തെറ്റിദ്ധരിപ്പിക്കും വിധം എന്നെ അപമാനിക്കുന്നതിനായി ചെയ്തിരിക്കുന്ന ഈ പ്രവൃത്തി ക്ഷമിക്കാവുന്ന ഒന്നല്ല. ഇക്കാര്യം ബൂലോഗത്തുള്ള എല്ലാ നല്ല സുഹൃത്തുക്കളെയും അറിയിക്കുന്നതോടൊപ്പം ഇതിനെതിരെ ഞാന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കാനും തീരുമാനിച്ച കാര്യം കൂടി അറിയിക്കുന്നു. ഹൈക്കോടതിയിലുള്ള എന്റെ സുഹൃത്തായ വക്കീലുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ പരാതി നല്‍കാന്‍ വേണ്ട ഏര്‍പ്പാടു ചെയ്യണമെന്നാണ്‍ അദ്ദേഹം ഉപദേശിച്ചത്. അതനുസരിച്ചു വേണ്ടതു ചെയ്യാന്‍ അദ്ദേഹത്തെ ഞാന്‍ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എല്ലാ നല്ല ബ്ലോഗര്‍മാരുടെയും സഹായവും സഹകരണവും ഇക്കാര്യത്തില്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.
POSTED BY EA JABBAR AT 10:20 PM
എന്റെ കമെന്റ്
കാട്ടിപ്പരുത്തി said...
കാട്ടിപ്പരുത്തി എന്ന ആള്‍ ഞാനാണു- നിങ്ങളുടെ തലക്കെട്ടുകള്‍ ഉപയോഗിച്ചത് അതേ വിഷയങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണു- ഞാന്‍ നാലു ബ്ലോഗുകള്‍ വ്യത്യസ്ത പേരുകളില്‍ ചെയ്യുന്നുണ്ട്- അതിലെ വിഷയങ്ങള്‍ ഒന്നും തന്നെ അപഹരിക്കുന്നതോ-എന്റെ നിലപാടെന്താണെന്നു വ്യക്തമാക്കാതെ തെറ്റിദ്ധരിപ്പിക്കുന്നതോ അല്ല- നിങ്ങളുടെ പ്രചരണ സ്വാതന്ത്ര്യത്തെ പൂര്‍ണ്ണമായും മാനിക്കുന്നു-
ഇന്നേ വരെ അപരനാവേണ്ടി വന്നിട്ടില്ല-
നന്ദി
28 May, 2009 02:48
അതിന്റെ തുടര്‍ച്ചയായി കേരള ബ്ലോഗ് അക്കാഡമിയുടെ ബ്ലോഗില്‍ സംഭവത്തെ അപലപിക്കുന്നതിന്നിടയിലെ അദ്ദേഹത്തിന്റെ പോസ്റ്റിലെ ആശയങ്ങളെ വെള്ളപൂശുകയും ഞാന്‍ ഉള്‍കൊള്ളുന്ന മുസ്ലിം സമൂഹത്തെ അദ്ദേഹത്തിന്റെ കണ്ണിലൂടെ വിലയിരുത്തുകയും ചെയ്യുന്ന രീതിയിലുള്ള എന്റെ അമര്‍ഷം തുറന്നു കാണിക്കുകയും ചെയ്യുന്നതിനാണു ഞാന്‍ ഈ പോസ്റ്റ് ചെയ്യുന്നത്
കേരളാ ബ്ലോഗ് അക്കാഡമിയുടെ മുസ്ലിം വിരോധത്തിനെതിരെ പ്രതികരിക്കുക
ഇതെന്റെ പോസ്റ്റിന്റെ തുടക്കമാണ്. എനിക്ക് ജബ്ബാര്‍ എങ്ങിനെ എഴുതുന്നതിന്നോടും വിരോധമില്ല. അയാളുടെ പോസ്റ്റ് അയാളുടെ അഭിപ്രായമാണ്, പ്രരിരോധിക്കുക എന്റെ അവകാശവും . വ്യാജ ഐഡി മിര്‍മാണത്തെ ഏറ്റവും കൂടുതല്‍ അന്ന് എതിര്‍ത്തത് അയാളെ ആശയമായി എതിര്‍ക്കുന്നവര്‍ തന്നെ ആയിരുന്നു.
പക്ഷെ, അയാളുടെ അറിവോടെ ചില കളികള്‍ നടന്നത് ഞാന്‍ എന്റെ മറ്റൊരു പോശ്റ്റില്‍ വ്യക്തമാക്കിയതാണ്- ഇതതിന്റെ ലിങ്ക്
ജബ്ബാറും അപരനും പിന്നെ ചാണക്യസൂത്രങ്ങളും 1
ജബ്ബാറും അപരനും പിന്നെ ചാണക്യസൂത്രങ്ങളും 2
എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ പറയട്ടെ, ചിലര്‍ കൂടുതല്‍ വൈകാരികമാവും, ചിലരെങ്ങിനെ പറഞ്ഞാലും ചിലര്‍ക്കു പറ്റില്ല, ചിലര്‍ കൂടുതല്‍ വിവേകത്തോടെ പെരുമാറും , എല്ലാ ടീമിലും ഈ വിഭാഗങ്ങളുണ്ട്. അത് വായനയില്‍ നമുക്കറിയാവുന്നതല്ലേ.
ചാര്‍വാകന്‍,
എല്ലാം വസ്തു നിഷ്ടമായി അവലോകനം ചെയ്തോളു.. കുഴപ്പം ഇല്ല. പക്ഷെ ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള കാര്യങ്ങള്‍ വെറും ജാതീയമായ വശത്തിലൂടെ മാത്രം അവലോകനം ചെയ്യുന്നത് കാണുമ്പോള്‍ പുശ്ചം തോന്നുന്നു. അതൊന്നും നവോദ്ധാനത്തിന്റെ കണക്കില്‍ വരില്ല,, നേര്‍വിപരീതമുള്ള കണക്കിലെ പെടൂ.. അത് മാത്രമേ ഞാന്‍ എപ്പോളും താങ്കളോട് പറയാറുള്ളൂ..
ഇതിവിടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണോ എന്നുറപ്പില്ല...
ഇവടെ കേരള ++++++ ബ്ലോഗ് അക്കാദമി എന്നപേരില്‍ കമന്റ് ഇട്ട ആളുടെ കമന്റ് ഞാന്‍ അങ്ങ് ഡിലീറ്റുന്നു. അത് പബ്ലിഷ് ചെയ്യാന്‍ സൗകര്യം ഇല്ല എന്ന് കൂട്ടിയാല്‍ മതി. ആ ചിരി ഇട്ടതു എന്നെ തെറ്റിദ്ധരിപ്പിക്കാനോ അതോ ആരാണ് എന്ന് മനസ്സിലാക്കാനോ? ഞാന്‍ ആരുടെ ഫാന്‍ ആരുടെ ശിഷ്യന്‍ എന്ന് താങ്കളെ അറിയിക്കേണ്ട കാര്യവും ഇല്ല. എന്റെ വെക്തിപരമായ കാര്യം.
താങ്കളുടെ സംശയം ചിത്രകാരന്‍ ഗുരുതുല്യന്‍ ആയതുകൊണ്ട് എങ്ങനെ കണ്ടികേട് കാട്ടും എന്നല്ലേ. അങ്ങനെ ഒരു കാര്യം വന്നപ്പോള്‍ തന്നെ താങ്കളുടെ രോഗം മനസ്സിലായി. ഈ പോസ്റ്റില്‍ കമന്റിലൂടെ ചിത്രകാരനെ വലിച്ചിഴക്കേണ്ട കാര്യമില്ല. വിഷയം ജബ്ബാര്‍ മാഷും ബ്ലോഗ് അക്കാദമിയും എന്നതാണ്. ചിത്രകാരനെ കടുത്തരീതിയില്‍ വിമര്‍ശിക്കുന്ന പോസ്റ്റും കൂതറ തിരുമേനി ഇട്ടിട്ടുണ്ട്. മാന്യമായ ഭാഷയില്‍ പ്രതികരിച്ചാല്‍ അതിനെ അംഗീകരിക്കുന്നവന്‍ ആണ് ചിത്രകാരന്‍ ആണെന്ന് നന്നായി അറിയാം. അല്ലെങ്കില്‍ ആ പോസ്റ്റില്‍ തെറി വിളിക്കുമായിരുന്നല്ലോ.
ഇവിടെ കമന്റ് ഇട്ട മാന്യദേഹമേ - കേരള +++++++ ബ്ലോഗ് അക്കാദമി... നിനക്കതെ പറ്റൂ. കാരണം തെറി വിളി പൈതൃകമായി കിട്ടിയതാണെങ്കില്‍ തന്റെ മരണത്തോടെ മാത്രമേ അത് മാറൂ. പറഞ്ഞിട്ട് കാര്യമില്ല. ജീന്‍ മാറ്റി ഒരു പരീക്ഷിച്ചു നോക്കുക. ചിലപ്പോള്‍ രക്ഷപ്പെട്ടേക്കും.
ഇവിടെ ഫൈസലും, കാട്ടി പരുത്തിയും ഒക്കെ കമന്റ് ഇട്ടല്ലോ അവരുടെ കമന്റ് അതിന്റെ ഗൌരവത്തോടും ബഹുമാനത്തോടും കൂടിത്തന്നെയാണ് കാണുന്നത്. അല്ലാതെ ഉടനെ പ്രച്ഛന്ന വേഷത്തില്‍ തെറി വിളിക്കുകയും അനോണി കമന്റ്ഇടുകയും അവരെ കളിയാക്കുകയും ചെയ്യില്ല. അവരെ ആരെങ്കിലും തെറി വിളിച്ചാല്‍ ആ കമന്റും അപ്പോള്‍ തെന്നെ ഡിലീറ്റ് ചെയ്യും. കാരണം അവരുടെ അന്തസ്സിനു നേരെ ഒരാള്‍ ഈ ബ്ലോഗില്‍ ചെളിവാരി എറിയാന്‍ സമ്മതിക്കില്ല.
ഈ ബ്ലോഗില്‍ പണ്ട് പലപ്പോഴും പറഞ്ഞ കാര്യമുണ്ട്. എഴുതുന്ന ഓരോരുത്തരും അവരുടെ അഭിപ്രായം ഉള്ളവരും അത് എഴുതുന്നവരും ആണ്. പുരോഗമനപ്രസ്ഥാനത്തോട് ചായ്വുള്ള ചാര്‍വാകന്‍, ഹിന്ദുത്വവാദിയായ വിദൂഷകന്‍ തുടങ്ങി പലരും ഇവിടെയുണ്ട്. ഞാന്‍ ഇടതുപക്ഷ ചിന്താഗതിക്കാരന്‍ ആണ്. ഇവിടെ കമന്റ് ഇടുന്നവര്‍ പല മതത്തിലും രാഷ്ട്രീയത്തിലും ആണ്. അതുകൊണ്ട് അവരെ തെറി വിളിക്കേണ്ട കാര്യമില്ല. കാരണം അതവരുടെ അവകാശവും അതിനെ കൂതറ തിരുമേനി ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. തന്റെ ഗുരു/കുരു എന്ന വാക്ക് കണ്ടപ്പോള്‍ തന്നെ ആളെ പുടികിട്ടി. കാരണം കുറുക്കന്‍ പുലിത്തോല്‍ അണിഞ്ഞു വന്നാലും ഒരിയിടാനല്ലേ പറ്റൂ.
ഈ കഴപ്പ് ഇവിടെ വേണ്ട..കാരണം ഇത്തരം ഉഅടയിപ്പുകള്‍ നല്ലപോലെ കണ്ടിട്ട് തന്നെയാണ് കൂതറ തിരുമേനി ഇവിടെയെത്തിയത്. മോന്‍ ചെല്ല്. വേദവ്യാസന് ശേഷം ആരെന്നു ചോദ്യത്തിന് ഉത്തരമാണ് നീ. വേഗം അടുത്തത് എഴുതി വളര്. ഈ ചര്‍ച്ച തീര്‍ന്നില്ലല്ലോ. അതുകൊണ്ട് തന്നെ അഭിപ്രായം പറയാന്‍ ആയിട്ടുമില്ല. ആദ്യം പറഞ്ഞതുപോലെ ഞാന്‍ കേരള ബ്ലോഗ് അക്കാദമിയില്‍ അംഗവും അല്ല അവര്‍ക്കുവേണ്ടി വാദിക്കേണ്ട കാര്യവുമില്ല. കാട്ടിപരുത്തിയോ അല്ലെങ്കില്‍ അതുപോലെ മതപരമായ കാര്യങ്ങള്‍ എഴുതുന്നവരോട് ഒട്ടും പുച്ഛവും ഇല്ല മറിച്ച് മതം നന്നായി പഠിച്ചു അത് മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ എഴുതുന്നതിനു ബഹുമാനവും ഉണ്ട്. നാക്കുകൊണ്ടു ഒരു ജാതി പറഞ്ഞാല്‍ പോരാ പ്രവര്‍ത്തിയിലും കാണിക്കണം.
നമോവാകം
തിരുമേനി ,
ആ കേരള ++++++ ബ്ലോഗ് അക്കാദമി ആരാണെന്നറിയാന്‍ ദാ ഇവിടെ കാപ്പിലാന്റെ ബ്ലോഗില്‍ ചെന്നാല്‍ മതി .. ഞങ്ങള്‍ സമാധാന പരമായി , മാന്യമായി ചര്‍ച്ച നടത്തി കൊണ്ടിരിക്കേ അതില്‍ അരിശം പൂണ്ടു ഒരു കശ്മലന്‍ ചെയ്ത പണിയാണത്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന രീതിയില്‍ പലരും അതിനെ കണ്ടു .. അതായിരുന്നു പുള്ളിയുടെ ഉദ്ദേശവും .. ഞാന്‍ ഒന്ന് എതിര് പറഞ്ഞപ്പോള്‍ അവന്‍ എന്റെ അച്ഛന് പറഞ്ഞു .. മാത്രമല്ല അവന്റെ ബ്ലോഗില്‍ കാപ്പിലാന്റെ പോസ്റ്റിലെ ആ ചര്‍ച്ചയില്‍ പങ്കെടുത്ത ഇരു ഭാഗത്തും നിന്നുള്ള ആളുകളെ മുഴുവന്‍ തെറി പറയുന്നു മുണ്ട് .
മത വാദികള്‍ ഇത്ര ബുദ്ധിയില്ലാത്തവരല്ല, അതിനാല്‍ ഇത് ഒരു മൂന്നാം ഗ്രൂപ്പ് ചെയ്യുന്ന പണിയാകാം എന്ന് ചിത്രകാരന്‍ ആദ്യമേ സംശയം പ്രകടിപ്പിച്ചിരുന്നു .. അതാണ് അവന്‍ ചിത്രകാരനെ ഇത്ര ചേതോവധം ചെയ്യാന്‍ കാരണം ..മാത്രമല്ല ഞങ്ങളുടെ ആശങ്കകള്‍ ആ ബ്ലോഗ് ഉടമസ്ഥനും , ചര്‍ച്ചയില്‍ പങ്കെടുത്തവരും കാര്യമായി തന്നെ പരിഗണിച്ചു തുടങ്ങിയപ്പോളാണ് ഈ ചാവേര്‍ ആക്രമണം വന്നത് .. അപ്പൊ തന്നെ മനസ്സിലായി ഇതിന്റെ പിന്നിലെ ഉദ്ദേശം എന്ത് എന്ന്
എന്തായാലും ഇത്തരം മത്തങ്ങാ തലയന്മാര്‍ ബ്ലോഗ് ലോകത്തെ അധ :പതിപ്പിക്കും എന്ന് പറഞ്ഞാ മതിയല്ലോ ..
ഏതായാലും ഈ വിഷയം ചര്ച്ചക്കെടുത്ത തിരുമേനിയെയും അവന്‍ വെറുതെ വിടുന്ന ലക്ഷണം കാണുന്നില്ല. ഈ വിഷയം ചര്‍ച്ച ചെയ്യരുത് എന്നാണു അവന്റെ ഉദ്ദേശ്യം .
തിരുമേനിക്ക് എല്ലാ വിധ നന്മകളും നേരുന്നു .. അനീതി ഏതു ഭാഗത്ത് കണ്ടാലും വിളിച്ചു പറയാനുള്ള തിരുമേനിയുടെ ആര്‍ജ്ജവത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു
സ്നേഹത്തോടെ
@ഫൈസല്‍
ഒരാളെ തെറി വിളിപ്പിച്ചു അല്ലെങ്കില്‍ വിളിക്കാനവസരം കൊടുത്തിട്ട് പിന്നീട് സോറി പറയുന്നതുപോലെ ആദ്യം ഇത്തരം സാമൂഹ്യവിരുദ്ധന്മാര്‍ക്ക് വിളയാടാന്‍ അവസരം കൊടുക്കാന്‍ വയ്യ. അതുകൊണ്ട് പിന്നീട് +++++ അക്കാദമിക്കാരനും മൂസയ്ക്കും കളിയ്യാന്‍ ഇവിടെ സ്റ്റേജ് കൊടുക്കാന്‍ വയ്യാ. ഇവരുടെ വിളയാട്ടം പണ്ടൊരിക്കല്‍ ഈ ബ്ലോഗില്‍ ഉണ്ടായതുമാണ്.
ജബ്ബാര്‍ മാഷിന്റെ വിമതനെ കുറിച്ചുള്ള അക്കാദമിയുടെ പോസ്റ്റില്‍ ഒരു ക്രിമിനല്‍ കുറ്റത്തെ വിമര്‍ശിച്ചു കൊണ്ടായിരുന്നു പോസ്റ്റ് ഇട്ടതു. ക്രിമിനല്‍ കുറ്റത്തെ കൂതറ തിരുമേനിയും എതിര്‍ക്കുന്നു. എന്നാല്‍ ഖുറാന്‍ വിമര്‍ശകനെ എതിര്‍ക്കുന്നതോടൊപ്പം ഇത്തരം ക്രിമിനല്‍ ആക്ടിവിറ്റികളെയും വിശ്വാസി സമൂഹം എതിര്‍ക്കുന്നുവേന്നത് ഇവിടെ കമന്റ് ഇട്ട എല്ലാവരും സമ്മതിക്കുകയുണ്ടായി. വിശിഷ്യ ചിന്തകന്‍ അത് ബോള്‍ഡ് ചെയ്തു പറഞ്ഞിട്ടുമുണ്ട്. ശ്രീ കാട്ടിപ്പരുത്തി തന്റെ അപരനെ ആരോ സൃഷ്ടിച്ചകാര്യവും ഒരിക്കല്‍ പറഞ്ഞപ്പോള്‍ ആരും അതിന്റെ ചെവി കൊടുത്ത് കണ്ടില്ല. ശ്രീ കാട്ടിപ്പരുത്തി ഒരിക്കല്‍ കൂതറ അവലോകനത്തില്‍ തന്നെ ഒരു പോസ്റ്റില്‍ കടുത്ത രീതിയില്‍ വിമര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം വിമര്‍ശനത്തിനായി വേറെ ഐഡികളില്‍ അല്ലെങ്കില്‍ അനോണിയായി പ്രതികരിക്കില്ല എന്നും കൂതറ തിരുമെനിയ്ക്ക് ഉറപ്പുണ്ട്. എന്നാല്‍ ചിലര്‍ മനപ്പൂര്‍വ്വം സൗഹൃദാന്തരീക്ഷം നശിപ്പിക്കാന്‍ അനോണി പേരുകളിലും വ്യാജപെരുകളിലും നടത്തുന്ന ലീലാവിലാസത്തില്‍ ചിലരെ ആക്ഷേപിക്കാന്‍ അവസരം കണ്ടെത്തുകയാണ്.
അക്കാദമിയുടെ പ്രസ്തുത പോസ്റ്റില്‍ ആ പോസ്റ്റ് ഇട്ടയാളുടെ മനോവ്യാപാരം എന്തെന്ന് ഊഹിക്കുക വയ്യാ. എന്നാല്‍ ജബ്ബാര്‍ മാഷിനെ പോലെയുള്ള ഒരാളെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ അല്പം തെറ്റിദ്ധാരണ ഉണ്ടാക്കുവാന്‍ കാരണമായിട്ടുണ്ട്. ഒരു പക്ഷെ ചെറിയ തിരുത്തലിലൂടെ ഈ വന്‍ പ്രക്ഷോഭം തീര്‍ന്നു കിട്ടിയേനെ. കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ സാരഥി എന്നോ മറ്റോ ആയിരുന്നെങ്കില്‍ ഒരുപക്ഷെ ആരും ഇതിനെതിരെ പ്രതികരിക്കില്ലയിരുന്നു എന്ന് തോന്നുന്നു. അല്പം സംയമനതിലൂടെ ഈ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കഴിയുമായിരുന്നു.
ഇതേ ഗൌരവത്തോടെ കാണേണ്ട ഒന്നുതന്നെയല്ലേ കാട്ടിപരുത്തിയുടെ പ്രശ്നവും. ഇത്തരം പ്രശ്നങ്ങളെ പൊതുവായി എടുക്കേണ്ട സമീപനമാണ് വേണ്ടത്. ഒരാള്‍ ഇസ്ലാമിനെ കുറിച്ച് എഴുതുന്നു എന്ന് കരുതി അയാളെ ആക്രമിക്കാനോ നാണം കേടുത്താനോ അവസരം കൊടുത്തുകൂടാ. വ്യാജന്‍ എവിടെയായാലും വ്യാജന്‍ തന്നെ. അവരെ എന്നും മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തുക തന്നെവേണം.
കൂതറ തിരുമേനിക്ക്
ഇവിടെയുള്ള ശരിയായ ചിത്രമാണ് താങ്കള്‍ വരച്ചത്. മത വിശ്വാസികളെ കുറിച്ചുള്ള അരോപണമായാണ് അസഹിഷ്ണുത പറയാറുള്ളതെങ്കിലും എന്റെ അനുഭവത്തില്‍ സംഘടിതമായ സ്വഭാവത്തില്‍ ഒരു മത വിരുദ്ധ ഗ്രൂപ് ബ്ലോഗില്‍ അസഹിഷ്ണുത പുലര്‍ത്തുന്നത് കാണാം. അക്കാദമി എന്ന ഒരു ആശയത്തെ എനിക്ക് പുഛമൊന്നുമില്ല, മറിച്ച് ആവശ്യമായി തോന്നിയിട്ടുമുണ്ട്. അത് പാര്‍ശ്വവല്‍ക്കരിക്കപ്പെടുമ്പോള്‍ അതിനെതിരില്‍ പ്രതികരനമുണ്ടാവുന്നത് സ്വാഭാവികമല്ലെ. അതിന്ന് മാന്യന്മായ രീതിയിലുള്ള സമീപനമെടുക്കാന്‍ കഴിയാത്തിടത്തോളം ഒരു ടീമിന്ന് മൊത്തം ടീമിന്റെ പ്രാതിനിത്യമെങ്ങിനെയുണ്ടാകും. അതിന്ന് എന്നെ ക്രിമിനലെന്നു മുദ്രകുത്തി ചര്‍ച്ച അവസാനിപ്പിക്കുകയും ഇപ്പോള്‍ ആളില്ലാത്ത പോസ്റ്റില്‍ ഗോള്‍ അടിച്ചുന്കൊണ്ടിരിക്കുകയുമാണ്.
കൂതറതിരുമേനിയുടെ പോസ്റ്റില്‍ ഒരിക്കല്‍ വിമര്‍ശിച്ച ശേഷവും 100 തികച്ചപ്പോളോ മറ്റോ മാന്യമായി അഭിനന്ദിക്കുകയും ചെയ്തിരുന്നു. അതെല്ലാം അതിന്റെ സ്പിരിറ്റില്‍ ഉള്‍കൊള്ളാന്‍ കഴിയാത്തവരോട് എന്ത് പറയാനാണ്.
അപ്പോള്‍ താലിബാന്‍കാരനായും ക്രിമിനലായും മതതീവൃവാദിയുമായും ചിത്രീകരിച്ച് സംതൃപ്തി അടയുന്നതിനാണ് പലര്‍ക്കും താത്പര്യം. എനിക്ക് ശരിയായ മത വിശ്വാസമുണ്ട്, ഞാനത് ആരില്‍ നിന്നും മറച്ചു വക്കാറില്ല, അതിന്നര്‍ത്ഥം മറ്റുള്ളവരെ വെറുക്കുന്നു എന്നല്ല, അങ്ങിനെ ആകരുതെന്ന് എന്റെ മതം എന്നെ പഠിപ്പിച്ചിട്ടുണ്ട്, അതിനാല്‍ എനിക്കാകുവാനേ കഴിയില്ല.
എന്നെ ക്രിമിനല്‍ എന്നു വിളിക്കുന്നത് വരെ ഞാന്‍ ജബ്ബാറിന്നെതിരില്‍ വ്യക്തിപരമായ ഒരു പരാമര്‍ശവും നടത്തിയിരുന്നില്ല, ഭാഷ അതിരു കടന്നതായി അറിയാമായിരുന്നിട്ടും അതയാളുടെ പ്രചരണ തന്ത്രമായേ തോന്നിയിരുനുള്ളൂ. അല്ലെങ്കില്‍ വിവരമിലായ്മയായി. പക്ഷെ, വലിയ വിശാലതയൊന്നുമില്ലാത്തതിനാലും ഒരു സാധാരണക്കാരനായതിനാലും ഗാന്ധിയനാനാവാനൊന്നും താത്പര്യമില്ല, എന്നാലും തെറിയിലേക്കു പോകില്ല.
വളര്‍ത്തിയതിന്റെ ഗുണമാവാം.
@കാട്ടിപ്പരുത്തി
ആദ്യം ബ്ലോഗിലെ ഹിക്മത് വല്ല്യ പിടിയില്ലത്തപ്പോള്‍ തന്നെ കൂതറ തിരുമേനിയെ താങ്കള്‍ വിമര്‍ശിച്ചിരുന്നു. അതിനെ അതിന്റെ മാന്യതയോടെ തന്നെ എടുത്ത് പ്രതിപക്ഷ ബഹുമാനം തന്നിരുന്നു. ഒപ്പം എന്റെ പോസ്റ്റിന്റെ പ്രതികരണം എന്നനിലയില്‍ താങ്കള്‍ ഇട്ട പോസ്റ്റില്‍ ഞാന്‍ കമന്റ് ഇട്ടതും ഓര്‍ക്കുമല്ലോ. താങ്കളെ പോലെ ഒരാള്‍ അനോണി ആയി എഴുതുമെന്നോ അല്ലെങ്കില്‍ വ്യാജ ഐഡി വെച്ച് എഴുതുമെന്നോ കൂതറ തിരുമേനി ഒരിക്കലും വിശ്വസിക്കില്ല. അതുകൊണ്ട് തന്നെ താങ്കളെ വ്യക്തിഹത്യ ചെയ്യാന്‍ ആ പ്രൊഫൈല്‍ ഉണ്ടാക്കിയവരോട് കൂതറ തിരുമേനി എന്റെ വിരോധം ഇവിടെ പ്രകടിപ്പിക്കുന്നു. ആ പ്രവര്‍ത്തി തീര്‍ത്തും തരം താണതായി പോയി.
താങ്കളുടെ മത വിശ്വാസത്തെ കൂതറ തിരുമേനി ബഹുമാനിക്കുന്നു. അതുപോലെ തന്നെ ആ മതവിശ്വാസത്തെ താലിബാനിയെന്നോ തീവ്രവാദി എന്നോ ഒരിക്കലും കൂതറ തിരുമേനി വിളിക്കില്ല.
ഒരു ക്രിമിനല്‍ എന്ന് ആരെങ്കിലും വിളിച്ചാല്‍ അയാളുടെ പ്രതിപക്ഷ ബഹുമാനം എത്ര എന്ന് ഊഹിച്ചാല്‍ മതി. കാരണം വിമര്‍ശനങ്ങളെ നേരിടേണ്ടത് തെറി വിളിച്ചോ ആക്ഷേപിച്ചോ അല്ല. സംയമനത്തോടെ വേണം.
ഇവിടെ ഒരിക്കല്‍ കൂതറ തിരുമേനി വ്യക്തമാക്കിയതാണ്. ഹിന്ദുവോ,മുസ്ലീമോ ക്രിസ്ത്യനോ ആകട്ടെ അവരുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും മാനിച്ചുകൊണ്ട് തന്നെയാണ് പോസ്റ്റ് ഇടുന്നത്. പോസ്റ്റിനു മറുപടി ഇടുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും പ്രതികരണത്തെയും മാനിക്കുന്നതിനാല്‍ അവരുടെ കമന്റിനു മറുപടി കൊടുക്കും. ഡിലീറ്റും ചെയ്യില്ല. ദേഷ്യം ചിലപ്പോള്‍ ഉണ്ടായാലും തെറി വിളിക്കില്ല. കാരണം തെറി വിളിക്കുന്നത് സംസ്കാര ശൂന്യത എന്ന് വിശ്വസിക്കുന്നു. തെറി വിളിക്കുന്നവര്‍ തന്നെ സംസ്കാര പാപ്പരതത്തെയാണ് കാണിക്കുന്നത്.
കൂതറ തിരുമേനിക്ക്-
നിങ്ങള്‍ ആദ്യമായി എന്റെ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് മറുപടി എഴുതിയപ്പോള്‍ തന്നെ എനിക്ക് നിങ്ങളെ കുറിച്ച് ഒരു ധാരണ വന്നിരുന്നു, മാത്രമല്ല, അന്ന് എന്റെ എഴുത്തിന്റെ ശൈലിയെ കുറച്ച് കൂടുതലായി തന്നെ പുകഴ്ത്തി തന്നപ്പോള്‍ ഇനിയുമെഴുതാം എന്ന് ഒരാത്മവിശ്വാസവും അത് നല്‍കി, തുടക്കക്കാരന് വലിയ ഒരു കാര്യമാണത്.
മാത്രമല്ല ഈ പോസ്റ്റില്‍ തന്നെ
ആ പോസ്റ്റില്‍ കാതലായ സംഗതി ഒരു ക്രിമിനല്‍ ചെയ്തിയ്ക്കെതിരെ ഉള്ള പ്രതികരണം ആയിരുന്നു. എന്നാല്‍ ചിലരുടെ സംഘടിതമായ പ്രവര്‍ത്തനം മൂലം അതില്‍ നിന്നും മറ്റൊരു ദിശയിലേക്ക് ഗതിതിരിച്ചു വിടാന്‍ ചിലര്‍ക്ക് കഴിഞ്ഞു. അല്ലെങ്കില്‍ അവര്‍ വിജയിച്ചു എന്ന് വേണം പറയാന്‍. അപ്പോള്‍ പ്രതികരിക്കാന്‍ ക്രിമിനല്‍ കുറ്റം വരെ ചെയ്യാമെന്ന നിലവന്നു. വിശ്വാസികള്‍ എന്നപേരില്‍ ഇത്തരം പരിപാടികള്‍ ചെയ്യാമോ എന്നതാണ് ചോദ്യം
എന്ന് തുടങ്ങിയ ഈ പോസ്റ്റില്‍ വരെ കാര്യങ്ങള്‍ വ്യക്തമായപ്പോള്‍ എനിക്കെതിരെ വന്ന വ്യാജനെതിരെ പ്രതികരിച്ചു.
അക്കാദമി എന്ന് പറയുന്നവര്‍ ചെയ്തത് നേരെ തിരിച്ചാണ്.
ക്രിമിനലുകള്‍ക്കെതിരെ പ്രതികരിക്കുക
അവസാനം വന്ന ബാബുവിന്റെ കമെന്റില്‍ ഇങ്ങനെ
അതുപോലെ, ജബ്ബാർ മാഷ് മറ്റാരുടെയോ ഐഡി വ്യാജമായി നിർമ്മിച്ചു എന്നൊരു പരാതിയും കമന്റുകളിൽ കാണാനിടയായി. അതു് ശരിയെങ്കിൽ അതു് അപ്പോഴേതന്നെ ബൂലോകരെ ചൂണ്ടിക്കാണിക്കുന്നതായിരുന്നില്ലേ നേരായ മാർഗ്ഗം? അല്ലാതെ അങ്ങേരുടെ വ്യാജഐഡിയും, വ്യാജബ്ലോഗും, കീറിയഫോട്ടോയും, നാറുന്ന ഭാഷയുമായി കുറെ പോസ്റ്റുകൾ ആരെങ്കിലും ഇടുമെന്നും അപ്പോൾ ചൂണ്ടിക്കാണിച്ചാൽ മതിയെന്നും കരുതി കാത്തിരിക്കുന്നതാണോ വിശ്വാസയോഗ്യമായ സാമാന്യരീതി?
ഇതിന്റെ മറുപടി ഞാന്‍ മുമ്പേ ആ പോസ്റ്റില്‍ കമെന്റ് ഇട്ടതാണ്
അത് താഴെ
കാട്ടിപ്പരുത്തി said...
ജബ്ബാറിന്റെ ബ്ലോഗിലെ അപരനെ കുറിച്ചെന്റെ നിലപാട് ഞാന്‍ ഒരിക്കല്‍ വ്യക്തമാക്കിയതാണു- അതോടൊപ്പം എന്റെ പേരില്‍ അയാളുണ്ടാക്കിയ ഒരു വ്യാജ ഐഡിയെകുറിച്ച് ഞാന്‍ കൊടുത്ത പോസ്റ്റിനെ കുറിച്ച് അക്കാദമി എന്തു പറയുന്നു- എല്ലാ തെളിവും ഞാന്‍ കൊടുത്തല്ലോ-
ലിങ്ക് ഇതാ
http://yukthivaadam.blogspot.com/2009/05/2.html
അതയാള്‍ ആദ്യം നിഷേധിക്കട്ടെ- എന്റെ പേരില്‍ അയാളൊ അല്ലെങ്കില്‍ അയാളുടെ അറിവില്ലാതെയുമാണ് വ്യാജ ഐഡി നിര്‍മിച്ചതെന്നു ജബ്ബാറെന്താണു വ്യക്തമാക്കാത്തത്-
ഇനി അതിനു ഞാന്‍ പകരം വീട്ടി ഒരു വ്യാജനെ അയാള്‍ക്കെതിരില്‍ ഉണ്ടാക്കി എന്നാണൊ കരുതുന്നത്-
അതിനുള്ള മറുപടി ഇതാണു-
എന്നോടുള്ള ദ്യേഷ്യം തീര്‍ക്കാന്‍ ആരെങ്കിലും എന്റെ വീട്ടിന്റെ മുന്നില്‍ വന്നു തൂറി വച്ചാല്‍ അതിന്നു പകരമായി അയാളുടെ വീട്ടിനു മുന്നില്‍ പോയി അപ്പണി ചെയ്യാന്‍ എന്റെ സംസ്കാരം അനുവദിക്കുന്നില്ല-
( തീട്ടം ഒരു സിമ്പോളിക് ആണെന്നു പഠിപ്പിച്ച ഒ-വി-വിജയനോട് ക്ര്‌തജ്ഞതയോടെ)
ഇനിയും ജബ്ബാര്‍ സഹയാത്രികര്‍ക്കു മനസ്സിലായില്ലെങ്കില്‍ ഒട്ടകപക്ഷിനയത്തിനു മുമ്പില്‍ ഒന്നും പറയാനില്ല-
01 JUNE 2009 22:54
എന്നിട്ടും 24 JUNE 2009 നും ബാബു അതേ ആരോപണം കെട്ടി എന്റെ മേല്‍ ചാര്‍ത്തി തരികയാണ്.
പക്ഷെ യഥാര്‍ത്ഥ്യം മനസ്സിലായപ്പോള്‍ നിങ്ങള്‍ കാണിച്ച ഈ നിലപാട് അക്കാദമിക്കില്ല എന്നതാണെന്റെ അനുഭവം
മാത്രമല്ല ജബ്ബാറിന്നെതിരില്‍ വ്യാജ ഐഡി നിര്‍മിച്ചുണ്ടാക്കിയ ബ്ലോഗില്‍ അയാള്‍ സ്വന്തം അഡ്രസ്സ് വരെ ഇപ്പോള്‍ കൊടുത്തതായി കാണുന്നു.
നന്മയിലേക്ക് പാദയൂന്നിയ ഒരു 'തെമ്മാടി
ഇനിയും കൂതറതിരുമേനിയുടെ പോസ്റ്റില്‍ വിമര്‍ശനത്മകമാണെന്ന് തോന്നുന്നവയെ അതിന്റെ ശൈലിക്കനുസരിച്ച് മൃദുവായോ രൂക്ഷമായോ വിമര്‍ശിച്ചേക്കാം, എങ്കിലും നേരിട്ടു കാണുമ്പോള്‍ ഒരു ചായകുടിച്ചു കൈതന്നു പിരിയുമെന്ന വിശ്വാസം ഉള്ളില്‍ സൂക്ഷിക്കുന്നു. അത് എല്ലാവരോടുമങ്ങിനെ ആവണമെന്ന താത്പര്യമുണ്ട്.
കേരള ബ്ലോഗ് അക്കാദമിയില്‍ വന്ന പോസ്റ്റ്
100 % എന്റെ കൂടി അഭിപ്രായമാണ്‍. പക്ഷേ ഞാന്‍ അത്തരമൊരു പോസ്റ്റ് പബ്ലിഷ് ചെയ്യുകയാണെങ്കില്‍ എന്റെ പ്രൊഫൈലില്‍ നിന്നും ചെയ്തേനേ. ഒരു ഗ്രൂപ്പ് ഐഡി ഉപയോഗിച്ച് ചെയ്യില്ലായിരുന്നു. കാരണം ആ ഗ്രൂപ്പില്‍ പലര്‍ക്കും പല അഭിപ്രായങ്ങളും കാണും.
",അന്യന്റെ ഐഡിയില്‍ ബ്ലോഗ് എഴുതുന്നതും, കമന്റെഴുതുന്നതും അങ്ങേയറ്റം അധാര്‍മ്മികമായ പ്രവര്‍ത്തിയായതിനാല്‍ ഇത്തരം ക്രിമിനലുകളെ സത്യത്തിന്റെ വെളിച്ചത്തില്‍ തുറന്നുകാണിക്കേണ്ടതും, ഒറ്റപ്പെടുത്തേണ്ടതും ബ്ലോഗിന്റെ സ്വാതന്ത്യവും, വളര്‍ച്ചയും ഉറപ്പുവരുത്താന്‍ ആവശ്യമാണ്."
ഇതൊക്കെ പറയാനൊക്കെ കൊള്ളാം. പക്ഷേ പ്രവൃത്തിയില്‍ കാണിക്കാന്‍ വല്യ ബുദ്ധിമുട്ടാ, അല്ലേ അക്കാദമി അഡ്മിനേ?
മാത്രമല്ല "മത ഭ്രാന്തന്മാരായ ചില ക്രിമിനലുകള്‍ " എന്നു വിശേഷിപ്പിച്ചത് ജബ്ബാര്‍ മാഷിന്റെ ആശയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ എല്ലാവരേയുമാണെങ്കില്‍ അവിടെ ഞാന്‍ വിയോജിക്കുന്നു. എന്റെ അഭിപ്രായത്തില്‍ ജബ്ബാര്‍ മാഷിന്റെ ഫോട്ടോ ഉപയോഗിച്ച് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതു മാത്രമാണ്‍ ക്രിമിനല്‍ പ്രവൃത്തി. "പണ്ട് മലപ്പുറത്തെ പിള്ളേര്‍ക്ക് പണിയാവും" എന്നും പറഞ്ഞൊരു കമന്റ് വന്നത് മറന്നു കളയുന്നില്ല.
കാട്ടിപ്പരുത്തിയോട്,
താങ്കളുടെ പേരില്‍ ഉന്നയിച്ച ആരോപണം തെറ്റാണെന്ന് തോന്നിയതു കൊണ്ടല്ലേ അതോടനുബന്ധിച്ചുണ്ടായ മറ്റു വിഷയങ്ങളില്‍ നിന്നു പോലും നിരുപാധികം ജബ്ബാര്‍ മാഷ് പിന്തിരിഞ്ഞത്. ഇനിയെങ്കിലും ആ വിഷയം വിട്ടു കളഞ്ഞു കൂടേ.
ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ ഇനിയും പഴയ പോലെ സംവാദങ്ങള്‍ പ്രതീക്ഷിക്കുന്നു. കാരണം, ജബ്ബാര്‍ മാഷ് പറയുന്ന കാര്യങ്ങള്‍ ഞാന്‍ പലയിടത്തും വായിച്ചിട്ടുള്ളതാണ്‍. അതൊക്കെ ആദ്യമായി പറയുന്ന ആളല്ല ജബ്ബാര്‍ മാഷ്. പക്ഷേ അവയൊക്കെ ബ്ലോഗിനെപ്പോലെ മറുപടി പറയാന്‍ പറ്റുന്ന ജനകീയമായ ഒരു മാധ്യമത്തിലായിരുന്നില്ല. അതുകൊണ്ട് അവയ്ക്കൊക്കെ മുസ്ലീം വിശ്വാസികളുടെ പക്ഷത്ത് നിന്നുമുള്ള മറുപടികളും വായിക്കണമെന്ന് ആഗ്രഹമുണ്ട്.
qw_er_ty
കുതിരവട്ടന്.
ഇപ്പോള്‍ ഞാന്‍ ചെയ്ത്കൊണ്ടിരിക്കുന്നത് ഒരു ബ്ലോഗില്‍ ഇത്പോലെയുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടി നല്‍കുകയാണ്. നിങ്ങള്‍ക്ക് വായിക്കണമെന്നുണ്ടെങ്കില്‍ താഴെ ലിങ്ക് ഇതാ-
എന്റെ ബ്ലോഗ് - യുക്തിവാദം
അഭിപ്രായം അറിയിക്കുമല്ലോ-
ഞാന്‍ ബ്ലോഗ് എഴുതുവാന്‍ തുടങ്ങിയിട്ട് ചുരുങ്ങിയ കാലമേ ആയുള്ളൂ. അതിനാല്‍ തന്നെ അതിന്നു രണ്ടു കൊല്ലം മുമ്പ് തുടങ്ങിയ ഒരു ബ്ലോഗിലെ എല്ലാ വിഷയങ്ങളിലേക്കും എത്തുവാന്‍ കഴിഞ്ഞിട്ടില്ല.
കൂതറാവലോകനം,
&&&&അക്കഡമി എന്ന ബ്ലോഗ് ആരുടെയെന്ന് തെരഞ്ഞ് അധികം ബുദ്ധിമുട്ടണ്ട എന്ന് താങ്കള്‍ക്കറിയാമെന്ന് എനിക്കറിയാം. (ഞാനാരെന്ന് ചോദിക്കല്ല് )
പക്ഷെ ഈ സാധുക്കളായ ഫൈസല്‍ കൊണ്ടോട്ടിക്കും മറ്റും ഇപ്പോഴും സംഗതിയുടെ “ഗിടപ്പ്“ വശം പിടികിട്ടീല്ല. തന്റെ സുഹൃത്തുക്കളെ തെറിവിളിക്കാന്‍ സ്വന്തം ബ്ലോഗ് വിട്ടുകൊടുക്കുന്നവര്‍ ഇന്നാട്ടില്‍ വേറെ ഒട്ടൊന്നും ഗാണില്ല. ഐ.പി പിടിയന്‍ ഗാഡ്ജറ്റുകളും മറ്റും ഫിറ്റ് ചെയ്ത് കാവലിരിക്കുന്ന ബ്ലോഗില്‍ ഒരാളെ ട്രേസ് ചെയ്യുക ബുദ്ധിമുട്ടല്ല എന്ന സ്ഥിതിക്ക് മറ്റേ അക്കാഡമി ആരെന്ന് പറയാന്‍ താങ്കള്‍ക്കും കഴിയും.
ഇതൊക്കെ മഹാഗവിയുടെ ഓരോ അരൂപ വിലാസങ്ങളല്ലെ .!
@കുതിരവട്ടന്‍ :: kuthiravattan
ഇനിയും ആ പരാമര്‍ശങ്ങള്‍ പിന്‍ വലിച്ചു പ്രശ്നം സോള്‍വ് ചെയ്യരുതോ ? ഞങ്ങളെ ഭാഗത്ത് നിന്നും എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നുണ്ടല്ലോ ! കൂതറ തിരുമേനിയും മറ്റും ഈ വിഷയം ചര്‍ച്ചക്ക് എടുത്തത് തന്നെ ഇതില്‍ അല്പം കാര്യം ഉള്ളത് കൊണ്ട് കൂടിയാണല്ലോ !... മാത്രമല്ല അകാദമി അംഗങ്ങള്‍ ആയ പലരും ( അരീകോടന്‍ മാഷ് , കാപ്പിലാന്‍ ,etc ) അത് പിന്‍വലിക്കണം എന്ന് കൂടെ ആവശ്യപ്പെട്ടിരിക്കുന്നു .. ഇനിയും എന്തിനീ ഈഗോ ?
ചാണക്യന്റെ ഒരു കമന്റിനു ഞാന്‍ കൊടുത്ത മറുപടി ഇവിടെ ചേര്‍ക്കട്ടെ , അത് വായിച്ചിട്ടും താങ്കള്‍ ആ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു വെങ്കില്‍ പിന്നെ എനിക്കൊന്നും പറയാന്‍ ഇല്ല
ചാണക്യന്‍ said...
അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ .
ഒരിക്കല്ലും അത് വിശ്വാസങ്ങള്‍ക്ക് എതിരും അല്ല താനും..പിന്നെ എങ്ങനെയാണ് കാപ്പൂ...വിശ്വാസികളെ ഹനിക്കുന്നത്..
Faizal Kondotty said
ചാണക്യാ,
--------------------------
ജബ്ബാര്‍ മാഷ് തന്നെ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കൂ .
"ഇസ്ലാം എന്ന ദർശനം അടിസ്ഥാനപരമായി തെറ്റായ ഒരു വിശ്വാസത്തിൽനിന്നും രൂപപ്പെട്ടതാണെന്നാണു ഞാൻ പറയുന്നത്. "
"എന്താണു അന്ധവിശ്വാസം? അന്ധമല്ലാത്ത വിശ്വാസം ഉണ്ടോ? ഇതു രണ്ടും വേർതിരിച്ചറിയാൻ എന്താണു മാനദണ്ഡം?"
"കുർആൻ ദൈവീകഗ്രന്ഥമാണെന്ന വിശ്വാസം ഉപേക്ഷിക്കാൻ ഒരു മതമൌലികവാദിക്കു സാധ്യമല്ല എന്നറിയാം. പക്ഷെ ആ അന്ധവിശ്വാസത്തെ അംഗീകരിച്ചുകൊണ്ട് ഇസ്ലാമിലെ ഒരു അനാചാരത്തെയും അന്ധവിശ്വാസത്തെയും ആർക്കും എതിർക്കാനാവില്ല. മറ്റെല്ലാ അന്ധവിശ്വാസങ്ങളും പൊട്ടിവിരിയുന്നത് ഈ വലിയ അന്ധവിശ്വാസത്തിന്റെ അടിവേരിൽനിന്നാണ്."
"ഇത് എന്റെ ഒരു നിലപാടാണ്. വേണമെങ്കിൽ കുർ ആനിന്റെ ദൈവീകതയെ സ്പർശിക്കാതെ അനാചാരങ്ങളെയും വിശ്വാസങ്ങളെയുമൊക്കെ ചെറിയ തോതിൽ വിമർശിക്കാം. പക്ഷെ അത്തരം വിമർശനങ്ങൾക്കു മൌലികവിശ്വാസികൾക്കിടയിൽ ഒരു മാറ്റവും ഉണ്ടാക്കാൻ ശക്തി ലഭിക്കില്ല എന്നതാണനുഭവം."
---------------------------------
അന്ധ വിശ്വാസങ്ങളെ ആണോ താങ്കള്‍ എതിര്‍ക്കുന്നത് എന്ന ചോദ്യവും ഈ ഉത്തരവും ജബ്ബാര്‍ മാഷ് തന്നെ തന്റെ ബ്ലോഗില്‍ കൊടുത്തതാണ് .(ഈ വിവാദം ഉണ്ടായ ഉടനെ )
ജബ്ബാര്‍ മാഷ് പറയുന്നത് അന്ധ വിശ്വാസം ,വിശ്വാസം എന്നിങ്ങനെ രണ്ടു ഇല്ല എന്നാണ് .ഇസ്ലാം എന്ന ദർശനം അടിസ്ഥാനപരമായി തെറ്റായ ഒരു വിശ്വാസത്തിൽനിന്നും രൂപപ്പെട്ടതാണെന്നാണു എന്നാണ് .. എങ്ങിനെയുണ്ട് ? ചാണക്യാ അദ്ദേഹത്തെ പൊക്കി നടക്കുമ്പോള്‍ സമയം കിട്ടുമ്പോള്‍ വല്ലപ്പോഴും ജബ്ബാര്‍ മാഷ് എന്ത് പറയുന്നു എന്ന് കൂടെ വായിക്കുക ,
അല്ലാതെ ജബ്ബാര്‍ മാഷ് വിശ്വാസങ്ങള്‍ക്ക് എതിരും അല്ല എന്ന് പറഞ്ഞാ ജബ്ബാര്‍ മാഷെ കയ്യില്‍ നിന്നും അടി കിട്ടും താങ്കള്‍ക്കു !
ഇനി നിക്ഷ്പക്ഷമായി പറയു അകാദമിയുടെ പരാമര്‍ശങ്ങള്‍ എത്രത്തോളം വേദനിപ്പിക്കുന്നതാണ് ..! ഇനി അകാദമി ഇത് കാണാതെയാണ് പറഞ്ഞത് എങ്കില്‍ ഇപ്പൊകണ്ടല്ലോ ..
@ pravachakan ,
കാപട്യമാം ഈ ബൂലോഗത്ത് നല്ലൊരു ഹൃദയം ഉണ്ടായതാം എന്‍ പരാജയം ..!
കുഴപ്പമില്ല പലരും ട്രെയിനിംഗ് തരുന്നുണ്ട് വ്യക്തി ഹത്യ നടത്താനും, കുഴിയില്‍ കിടക്കുന്നവരെ വരെ വിളിച്ചുണര്‍ത്തി തെറി പറയാനും , പിന്നെ ചര്‍ച്ചകള്‍ കലക്കാനും, പൂര്‍വ്വ വൈരാഗ്യം വെച്ച് മാത്രം സംസാരിക്കാനും അങ്ങിനെ ഓരോന്ന് ..പിന്നെ അവസാനം ഇതാ പറയുന്ന കാര്യം എന്തെന്ന് നോക്കാതെ ,പേര് നോക്കി മാത്രം " മതതീവ്രവാദി" എന്നൊക്കെ നിരന്തരം പേരിട്ടു വിളിച്ചു ,മതേതരം ആയി ചിന്തിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരെ ," മതതീവ്രവാദി" ആക്കി മാറ്റാന്‍ പ്രേരിപ്പിക്കുന്നു .(ഇതിനു ആക്കം കൂട്ടാന്‍ വേദ ഗ്രന്ഥങ്ങളെ തെറി പറഞ്ഞു നടക്കുന്നവരുടെ കമന്റ്സ് മാത്രം പൊതു വേദി ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെടുന്നു .. അല്ലാത്തവ തിരസ്കരിക്കപ്പെടുന്നു ..)
പ്രിയ കുതിരവട്ടന്‍ സുഹൃത്തേ ,
ഈഗോ മാറ്റി വച്ച് മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നെങ്കിലും ശ്രദ്ധിക്കൂ , പൊതു വേദികള്‍ കൂടുതല്‍ സുതാര്യമാവട്ടെ . !
@പ്രവാചകന്‍
ഒരിക്കല്‍ ആനനോണി,കൂതറ മാഷ് ,കൊണ്ടോട്ടി മൂസ തുടങ്ങിയ വിരുതന്‍മാര്‍ ഏതു തലയില്‍ അല്ലെങ്കില്‍ ഏതൊക്കെ തലയില്‍ രൂപമെടുത്ത അവതാരങ്ങള്‍ ആണെന്ന് കണ്ടെത്തിയിരുന്നു. ഈ +++++ അക്കാദമിയും അത്തരം ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്നവരുടെ ഉത്പന്നം ആണെന്നറിയാം. പക്ഷെ ഇപ്പോള്‍ അത്തരം ഐഡികള്‍ വച്ച് ഇവിടെ കമന്റ് ഇടുന്നവരുടെ മേല്‍ കുതിര കയറാനോ കമന്റ് ഇടുന്നവരെ തെറി വിളിക്കാനോ അനുവദിക്കാത്തത് കൊണ്ട് അവരുടെ ഉദ്ദേശം നടക്കില്ല എന്ന് മാത്രം. എന്നാല്‍ അവരുടെ താവളത്തില്‍ തന്നെ വിളയാട്ടം നടക്കുന്നല്ലോ. കണ്ടിട്ടുണ്ടാവും എന്ന് കരുതുന്നു. അവസാനം ആ കമന്റുകള്‍ ഡിലീറ്റ് ചെയ്തു സ്വയം മാന്യനാവുന്നു. പക്ഷെ ഞാന്‍ ഇവയുടെ പുറകെ എന്റെ സമയം കളയാറില്ല എന്ന് മാത്രം.
@ഫൈസല്‍
അന്ധവിശ്വാസം എങ്ങനെ നിര്‍വചിക്കാം. തനിക്കറിയാവുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ തന്റെ യുക്തിയ്ക്കുള്ളില്‍ വരുന്നതോ യുക്തിയ്ക്കുള്ളില്‍ ഒതുങ്ങുന്നതോ ആയകാര്യങ്ങള്‍ മാത്രം വിശ്വസിക്കുക എന്നതാണ് യുക്തിവാദി എങ്കില്‍ തനിക്കു മനസ്സിലാവാത്തത് അന്ധവിശ്വാസം എന്ന് കരുതുന്നതാണ് ഏറ്റവും വലിയ മടയത്തരം. സ്പാനിഷില്‍ കവിത ചൊല്ലുമ്പോള്‍ അങ്ങനെ ഒരു ഭാഷ ഞാന്‍ കേട്ടിട്ടില്ല. അതുകൊണ്ട് അങ്ങനെ ഒരു ഭാഷയില്ല. അങ്ങനെ ഒരു ഭാഷ ഉണ്ടെന്നു കരുതുന്നത് അന്ധവിശ്വാസം ആണ് എന്ന് കരുതുന്നവനെ എന്ത് വിളിക്കും.? അന്ധവിശ്വാസങ്ങള്‍ക്ക് ഇതിന്റെ ചിന്തിക്കുന്നവന്‍ അല്ലെങ്കില്‍ പ്രവര്‍ത്തിക്കുന്നവന്‍ എന്ന് കരുതുന്നവന്‍ ആദ്യം തന്റെ കരുതലില്‍ തന്നെ നിരവധി അന്ധവിശ്വാസങ്ങള്‍ ഉണ്ടെന്നു കരുതണം.
സ്വയം ഇവിടെ നല്ല പിള്ള ചമയല്ലേ.
എടാ കൂതറമോനേ നീയാദ്യം ഈ കമന്റ് മോഡരേഷന്‍ എടുത്ത് കളയെടേ.. എന്നിട്ട് വാ..ആൺകുട്ടികളെ പോലെ..
നിന്റെ പ്രൂഫ് റീഡിങ്ങ് കഴിഞ്ഞ് കമന്റടിക്കാന്‍ എനിക്ക് താല്‍പര്യമില്ല മൈ കൂതറേ.
@pravaachakaa....ഈ ഐപിയും മൈ യും കിട്ടിയാല്‍ ചേട്ടനെന്താ പുഴുങ്ങിത്തിന്നോ..
വിശ്വാസവും അന്ധവിശ്വാസവും നല്ലൊരു വിഷയമാണ്.. വെറുതെ ചിന്തിയ്ക്കാന്‍..!
രണ്ടും എന്റെ അഭിപ്രായത്തില്‍ ഒന്ന് തന്നെ. കാരണം വിശ്വാസം എന്നാല്‍ തനിക്കു അറിവില്ലാത്ത, പരിചയം ഇല്ലാത്ത, സത്യമാണെന്ന് ഉറപ്പില്ലാത്ത ഒന്നിനെ സത്യമാണെന്ന് വിശ്വസിക്കലാണ്, അതില്‍ ഇത്തിരി കാര്യം ഉണ്ട് എന്ന് വിശ്വസിക്കലാണ്. അത് അന്ധമാണ്.
പക്ഷെ, പൊതുവേ അന്ധവിശ്വാസം എന്നാല്‍ മറ്റുള്ളവര്‍ക്കോ അവനവണോ ബുദ്ധിമുട്ടോ, ദോഷമോ, ആപത്തോ ഒക്കെ ഉണ്ടാക്കുന്ന ഒന്നിനെ ആണ് വിശേഷിപ്പിക്കുന്നത്..
അനാചാരം എന്ന രീതിയിലും ഇത് ഉപയോഗിക്കുന്നു.
അതുകൊണ്ട്, ഈ അനാചാരം എന്ന ലേബലില്‍ വരുന്ന അന്ധ വിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്..
Post a Comment