മിഡ് ടേം പരീക്ഷ കഴിഞ്ഞ് ഉണ്ണിക്കുട്ടന്‍ പ്രോഗ്രസ് കാര്‍ഡുമായി അച്ഛനെ സമീപിച്ചു. പതിവുപോലെ ഇത്തവണയും റിസള്‍ട്ട് മഹാമോശം.
ഇതില്‍പ്പരം ഇവനില്‍ നിന്നൊന്നും പ്രതീക്ഷിക്കാനില്ല എന്നു മനസ്സിലാക്കിയ അച്ഛന്‍ ഒന്നും പറയാതെ ഒപ്പുചാര്‍ത്തി. പതിവുള്ള ശകാരവാക്യങ്ങള്‍ പ്രതീക്ഷിച്ചു നിന്ന കുട്ടനെയും ഇന്നെങ്കിലും ഇതിയാന്‍ ഇവനിട്ടു രണ്ടു പെടയ്ക്കുമെന്നു കരുതി വലതുകയ്യില്‍ ചട്ടുകവും പിടിച്ച് അടുക്കളയില്‍ നിന്നെത്തിനോക്കിയ അമ്മയെയും അച്ഛന്റെ നിസ്സംഗത നിരാശപ്പെടുത്തി.
എന്തായാലും ബാഗും തോളിലിട്ട് ഉണ്ണിക്കുട്ടന്‍ ഇറങ്ങാനൊരുങ്ങവേ അച്ഛന്റെ ആത്മഗതം-
“ഈ മന്ദബുദ്ധിയെ ഒക്കെ ഒണ്ടാക്കിയനേരത്തു പത്തു വാഴ വെച്ചിരുന്നേല്‍ കൊറെ കൊലയെങ്കിലും കിട്ടിയേനെ!”
ഉണ്ണിക്കുട്ടന്‍ സഹിക്കുമോ?
ഇത്രയും പറഞ്ഞിട്ട് ഉണ്ണിക്കുട്ടന്‍ ഗേറ്റിലേക്കു നടന്നു-
“ഞാനെന്തു പെഴച്ചു? ജന്മനാലെ എനിക്കു ബുദ്ധീമില്ല. പറമ്പിലോട്ടു നോക്കിയാലാകട്ടെ ഒരൊറ്റ വാഴ പോലും കാണാനുമില്ല. ”
Sunday, June 21, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment