തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, June 9, 2009

114.സംവരണം ആര്‍ക്കു കൊടുക്കണം

ജാതി മത ഭ്രാന്തിന്റെ മറ്റൊരു മുഖമായി മാറിയിരിക്കുകയാണ് സംവരണവും. സംവരണം എന്ത് എന്തിനു ആര്‍ക്കു എന്നത് ഇന്നും ഒരു തര്‍ക്കവിഷയം പോലെ കൈകാര്യം ചെയ്യപ്പെടേണ്ടതിലെ ആവശ്യകത എന്താണ്. പിന്നോക്ക വിഭാഗത്തിനു സമൂഹത്തിന്റെ മുന്‍നിരയിലേക്ക് വരാനും അവര്‍ക്ക് സമൂഹത്തിന്റെ ഭാഗമായി തീര്‍ന്നു ഒത്തൊരുമയോടും തുല്യതയോടും ജീവിക്കാനുള്ള അധികാരം അല്ലെങ്കില്‍ അവസരം നല്‍കുക എന്നതാണ് സംവരണം കൊണ്ട് ലക്ഷ്യമാക്കുന്നത്.

ഇതില്‍ പിന്നോക്കം എന്നതിലാണ് വിവാദങ്ങള്‍ കുടിയിരിക്കുന്നത്. പിന്നോക്കം എന്നത് ജാതീയമായോ മതപരമായോ മാത്രം പിന്നോക്കം ആയവര്‍ക്ക് അവകാശപ്പെട്ടതെന്നു വാദിക്കുന്നവര്‍ പരോക്ഷമായി തങ്ങള്‍ ഉള്‍പ്പെടുന്ന ജാതി/മത വിഭാഗം മുഖ്യധാരാ സമൂഹവുമായി ചേര്‍ന്നു പോകാത്തതും എന്തോ അധമമായ അല്ലെങ്കില്‍ കുറഞ്ഞ വിഭാഗത്തില്‍ പെടുന്നവരാണെന്ന് ചിന്തിക്കുന്നവരാണ്. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടും അപ്രായോഗിക മുരട്ടു വാദവും ഇന്നും തങ്ങള്‍ ജാതി വെവസ്ഥയെ നിലനിര്‍ത്തി‌ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ ആണെന്ന വസ്തുത അംഗീകരിക്കാത്തവര്‍ ആണെന്നതാണ്.

ഇന്ന് ഭാരതത്തില്‍ എല്ലായിടത്തും എന്ന് പറയാന്‍ കഴിയില്ലെങ്കിലും മിക്കയിടത്തും കടുത്ത ജാതി ഭ്രാന്തോ തൊട്ടു കൂടായ്മയോ ഉണ്ടെന്നു അംഗീകരിക്കാന്‍ നിവൃത്തിയില്ല. ഇല്ലായെന്നല്ല ഇതിന്റെ അര്‍ഥം. എന്നാല്‍ അതിന്റെ ഭീകരമായ മുഖം വളരെ കുറവ് തന്നെ എന്ന് സമ്മതിക്കേണ്ടി വരും. എന്നാല്‍ സാമ്പത്തികമായ അസമത്വം വളരെ ഉണ്ട് താനും. അതുകൊണ്ട് തന്നെ പിന്നോക്കം എന്നതിനെ സാമ്പത്തികമായി പിന്നോക്കം എന്ന് പുനര്‍ നിര്‍വചിക്കേണ്ടി വരും. കോടികളുടെ ആസ്തിയും മാസ വരുമാനവും ഉള്ളവര്‍ തങ്ങള്‍ ജനിച്ച മതത്തിന്റെ അല്ലെങ്കില്‍ ജാതിയുടെ പിന്‍ബലത്തില്‍ സംവരണം വേണം എന്ന് വാദിച്ചാല്‍ അതിനെ പഴയ ജാതി വെവസ്ഥ വേണം എന്ന് വാദിക്കുന്നവര്‍ ആണെന്ന് പറയാനെ നിവൃത്തിയുള്ളൂ.

എന്ത് കൊണ്ട് സാമ്പത്തികാധിഷ്ടിത സംവരണം എന്നത് വേണം എന്നതിന് വേറെയും കാരണങ്ങള്‍ ഉണ്ട്. സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ ആകെ കാരണങ്ങള്‍ പരിശോധിച്ചാല്‍ അതിന്റെ പിന്നാമ്പുറത്തു സാമൂഹിക ജാതീയ പ്രശ്നങ്ങളെക്കാള്‍ കൂടുതല്‍ സാമ്പത്തിക അസമത്വങ്ങള്‍ ആണെന്ന് കാണാം. അതുകൊണ്ട് തന്നെ സാമ്പത്തിക അസമത്വങ്ങള്‍ മാറ്റുക എന്നതിലൂടെ സമൂഹത്തിലെ കുറ്റകൃത്യങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാനാവും എന്ന് കാണാം.

സംവരണം എന്നതുകൊണ്ട്‌ തന്നെ എന്തെങ്കിലും കുറവുകള്‍ ഉള്ളതിനാല്‍ ലഭിക്കുന്ന സൗജന്യം എന്നെ പറയാനാവൂ. യാത്രചെയ്യുന്ന പൊതു വാഹനങ്ങളില്‍ അന്ധന്മാര്‍ക്കും അംഗവൈകല്യം നേരിട്ടവര്‍ക്കും സംവരണം ഏര്‍പ്പെടുത്തുന്നത് അവര്‍ സാധാരണയാത്രക്കാരെ പോലെ കഴിവില്ലാത്തവരോ അല്ലെങ്കില്‍ യാത്രചെയ്യാന്‍ കഴിയാത്തവരോ ആയതിനാല്‍ അവര്‍ക്ക് പ്രത്യേക സൗജന്യം ഏര്‍പ്പെടുത്തി എന്നതാണ്. ഇതേപോലെ ജാതിയാമായി സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ തങ്ങള്‍ അല്ലെങ്കില്‍ തങ്ങളുള്‍പ്പെട്ട ജാതി മറ്റു ജാതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ആശരണരോ അല്ലെങ്കില്‍ കഴിവില്ലാത്തവരോ എന്ന തുറന്നു സമ്മതിക്കല്‍ ആണ്.

പക്ഷെ കേരളത്തില്‍ വിദ്യാഭാസപരമായും ഔദ്യോഗികപരമായും വളരെ വളര്‍ച്ച ഉണ്ടായിട്ടും അതില്‍ ഇന്നത്തെ പിന്നോക്ക വിഭാഗക്കാര്‍ എന്നറിയപ്പെടുന്ന ജാതിയില്‍പെട്ടവര്‍ സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയില്‍ ആയിരിന്നിട്ടും സംവരണം ആവശ്യപ്പെടുന്നെങ്കില്‍ അതിന്റെ ഔചിത്യം ഒന്ന് ചിന്തിക്കേണ്ടി വരും. ബെന്‍സ്‌കാറില്‍ കോടീശ്വരനായ കച്ചവടക്കാരന്‍ തൊഴിലില്ലാവേതനം വാങ്ങിക്കുന്നതിലെ ഔചിത്യം പോലെ ഇതിനെയും കാണേണ്ടി വരും. ഇതൊരു സമുദായത്തിനായാലും ജാതിയില്‍ പെട്ടവര്‍ക്കയാലും തങ്ങള്‍ ആരെയുംകാള്‍ പിന്നിലല്ല എന്ന തോന്നല്‍ ഉണ്ടായാല്‍ മാത്രമേ മുമ്പോട്ടുള്ള വളര്‍ച്ച സാധ്യമാവൂ. അല്ലെങ്കില്‍ തങ്ങള്‍ എന്തോ നികൃഷ്ടജാതിയില്‍ പെട്ടവര്‍ ആണെന്ന മാനസിക ചിന്താഗതി വളര്‍ത്തി അതുംകൊണ്ട് ജീവിച്ചാല്‍ മരണം വരെ ആ ചിന്താഗതി വിട്ടുമാറുകയില്ല.

ചില കാര്യം കൂടി നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ഒരു പഞ്ചാബ്കാരനെ പഞ്ചാബി എന്ന് വിളിച്ചാല്‍ അയാള്‍ക്ക്‌ അഭിമാനക്ഷതം ഉണ്ടാകെണ്ടാതില്ലെങ്കില്‍ ഒരു മദ്രാസ്‌കാരനെ മദ്രാസി എന്ന് വിളിച്ചാല്‍ അയാള്‍ക്ക്‌ അഭിമാനക്ഷതം ഉണ്ടാകേണ്ട കാര്യം ഉണ്ടോ. ഒരു നായരെ നായരെന്നോ ഒന്ന് ക്രിസ്ത്യാനിയെന്നോ ഒരു മുസ്ലീമിനെ മുസ്ലീമെന്നോ ഒരു മേനോനെ മേനോന്‍ എന്നോ വിളിച്ചാല്‍ അത് തെറി ആകില്ലെങ്കില്‍ അയാള്‍ മോശമായി പ്രതികരിച്ചില്ലെങ്കില്‍ ഒരു ഈഴവനെയോ തിയ്യനെയോ ചെറുമന്‍, പുലയ,ധീവര,പറവ സമുദായക്കാരനെ അങ്ങനെ വിളിച്ചാല്‍ അത് തെറി എന്ന് തോന്നണം എങ്കില്‍ അയാള്‍ക്ക്‌ താന്‍ ഉള്‍പ്പെടുന്ന ജാതി എന്തോ നിന്ദ്യം എന്ന തോന്നല്‍ ഉണ്ടാവുന്നത് കൊണ്ട് മാത്രമാണ്. ആ തോന്നല്‍ മേല്‍പ്പറഞ്ഞ ജാതി സംവരണം കൊണ്ട് എക്കാലവും അങ്ങനെ തന്നെ നിന്ന് പോവുക മാത്രമേ ഉള്ളൂ.

ഹരിജനം എന്നാല്‍ ഹരിയുടെ അഥവാ വിഷ്ണുവിന്റെ സമൂഹം എന്നാണു ഗാന്ധി പഠിപ്പിച്ചത്. മഹാവിഷ്ണുവിന്റെ ജനത്തിന് എന്തുകൊണ്ട് ഇന്ന് ജാതി വിളിച്ചാല്‍ അപമാനം തോന്നുന്നു. കാരണം തന്റെ മനസ്സില്‍ താന്‍ ജനിച്ച ജാതിയോടുള്ള അപകര്‍ഷതാ ബോധം. എന്നാല്‍ ഈ ജാതി മോശമാണെന്നും പിന്നോക്കം ആണെന്നും തങ്ങള്‍ സമൂഹത്തിലെ ഹീനവിഭാഗം ആണെന്നും അവരെ വീണ്ടും വീണ്ടും മനസ്സിലാക്കി പഠിപ്പിക്കുന്നവര്‍ അതെ സമൂഹത്തിലെ വരേണ്യ വര്‍ഗം ആണ്. കാരണം കോടികളുടെ ആസ്തിയും മാസവരുമാനവും ഉള്ള അവര്‍ തങ്ങളുടെ ജാതിയിലൂടെ കിട്ടേണ്ട നക്കാപ്പിച്ച വേണ്ട എന്ന് വെയ്ക്കാന്‍ തയ്യാറാവാതെ വരുന്നു. ഒപ്പം ആ ജാതിയില്‍പെട്ട സാധാരണക്കാരെ വീണ്ടും അപകര്‍ഷതാ ബോധത്തിന്റെ പിടിയില്‍നിന്നു പുറത്തു വരുവാന്‍ സമ്മതിക്കാതെയും ഇരിക്കുന്നു, ഇനി സാമ്പത്തിക സംവരണം ആണ് മാനദണ്ടം എങ്കില്‍ ഏവര്‍ക്കും അതായത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അത് ലഭിക്കുകയും സമൂഹത്തില്‍ അസമത്വം ഉണ്ടാവതെയും ഇരിക്കും.

ഒരുപക്ഷെ ഈ ജാതി വെവസ്ഥ ഇങ്ങനെ തന്നെ നിലനിര്‍ത്തി കൊണ്ടുപോവാന്‍ ആഗ്രഹിക്കുന്ന സാമ്പത്തികമായി മേല്‍ത്തട്ടിലുള്ളവര്‍ക്ക് പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവരാനുള്ള മോഹം ഉള്ളിടത്തോളം കാലം ഇതിനു മാറ്റം ഉണ്ടാവുമെന്നും കരുതുന്നതില്‍ അര്‍ത്ഥമില്ല.

4 comments:

മുക്കുവന്‍ said...

I had two posts related to this subject:

whats the point in having a financial scolarship?

http://mukkuvan.blogspot.com/2008/12/blog-post.html

how to stop a reservation?

http://mukkuvan.blogspot.com/2007/12/blog-post.html

വിന്‍സ് said...

ഇപ്പോള്‍ കുറേ സവര്‍ണ്ണരായ പറയ - പുലയ പ്രേമികള്‍ ഓടി വരും. ഓടിക്കണം

Anonymous said...

മനുഷ്യ വിദൂഷകന്‍,

താങ്കളുടെ സമൂഹത്തെ പറ്റിയുള്ള കാഴ്ചപ്പാടുകളും അതിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധവും, പ്രശ്നപരിഹാര ചിന്തകളും അഭിനന്ദനീയം തന്നെ.. സംകുചിതമായ ആശയങ്ങള്‍ കൊണ്ടും ചരിത്രത്തെ വികലമായി കാണിച്ചു സമൂഹത്തില്‍ വിദ്വോഷം വളര്‍ത്തുന്നവരും ഒക്കെ ഈ നാട്ടിലെ സാമൂഹിക ദ്രോഹികള്‍ തന്നെ ആകുന്നു.. അവര്‍ പ്രശ്ന പഠനമോ, പരിഹാരമോ അല്ല ഉദ്ദേശിക്കുന്നത്.. ജനത്തിനെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കാന്‍ ആഗ്രഹിക്കുന്ന ചെന്നായിക്കള്ടെ മൃഗീയ വാസന ആണ് പുറത്തു കാണിക്കുന്നത്..

സമൂഹത്തില്‍ എല്ലാവരും ഈ പോസ്റ്റിനെ മനസ്സിലാക്കട്ടെ..

ഈ പാവം ഞാന്‍ said...

താങ്കളുടെ പോസ്റ്റുകള്‍ മനസിലേക്കിറങ്ങി ചെല്ലുന്നതും ചിന്തിപ്പിക്കുന്നതുമാണ്. സമൂഹത്തെപറ്റി വ്യക്തമായ ഒരു കാഴ്ചപാടുണ്ട്. തുടര്‍ന്നും ഇതു പോലുള്ള വിഷയങ്ങള്‍ പ്രതീക്ഷിക്കുന്നു..