തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, June 12, 2009

118.റിയാലിറ്റി ഷോയും റിയാലിറ്റിയും

കുടും ബസദസ്സുകളിപ്പോ റിയാലിറ്റിഷോയില്‍ മുങ്ങിയിരിക്കയാണ്.
മൊബൈല്‍കമ്പനികളും ,റിയല്‍എസ്റ്റേറ്റുകാരും കൂടിനടത്തുന്ന,ടി.വി.പാട്ടുമത്സരത്തില്‍,പ്രശസ്തരാണു വിധിനിര്‍ണയിക്കുന്നത്.

മലയാളം ,തമിഴ്,ഹിന്ദി-സിനിമാപാട്ടുകളാണു പ്രധാനമായി.അതുറെക്കോഡു-
ചെയ്തപോലെ പാടുകയാണ്-വേണ്ടത്.അല്ലങ്കില്‍ കമന്റി നാണം കെടുത്തും .
തീര്‍ച്ചയായും ടാലന്റുള്ളയുവാക്കളാണ്.പങ്കെടുക്കുക.
ജിവിക്കുന്നതുതന്നെ ഗന്ധര്‍വവേഷത്തിലായ യേശുദാസിന്റെ പേരില്‍കൈരളി,
ഏഷ്യാനെറ്റില്‍ മറ്റൊന്ന്.ഇവിടെ കഴിഞ്ഞപ്രാവശ്യത്തിലേ മത്സരം പൊടിപോച്ചൂ
ഒരുകോടിരൂപാവീതം രണ്ടുപേര്‍ക്ക്.അതില്‍ കല്ലുകടിപോലെ ഒരുകരുമാടിയും
ഉണ്ടായിരുന്നു.നല്ലപാട്ടുകാരനാണന്ന് വിധിപ്രസ്താവം വന്നിരുന്നു.
പക്ഷെ ഒറ്റകൊഴപ്പം ,കര്‍ണ്ണാടകസം ഗീതമറിയില്ല.ആറൌണ്ടില്‍ യുവസം ഗീത
ഞ്ജരില്‍ ശ്രദ്ധേയനായ,ശങ്കരന്‍നമ്പൂതിരി മാര്‍ക്കിട്ടത്,കേവലം -മൂന്ന്.
അതുതന്നെ സൌജന്യമെന്നൊരുഭാവവും .പ്രതീക്ഷിച്ചതുപോലെ സോമു ഔട്ട്.
മാസങ്ങള്‍ക്കകം ,ഉഷാഉതുപ്പിന്റെ ആര്‍ട്ടിക്കിള്‍ മാത്രുഭൂമി ആഴ്ച്പതിപ്പില്‍വന്നു.അവര്‍പറയുന്നു. "ലോകപ്രശസ്തരായ ഒരു സംഗീതഞ്ജനും കര്‍ണ്ണാടകസംഗീതം പഠിച്ചിട്ടീല്ല."
മലയ്യാളത്തിലെ,പി.ജയചന്ദ്രനും .തമിഴിലെ എസ്.പി. ബാലസുബ്രഹ്മണ്യ്വും കര്‍ണ്ണാടകസം ഗീതകേസരികളായിരുന്നില്ല.
അതായത് പാട്ടൂപാടുന്നതില്‍ ഗുണപ്പെടുമന്നല്ലാതെ ഒന്നുമില്ലന്നുചുരുക്കം .
സംഗീതത്തിന്റെ നിരവധി അടരുകളീല്‍ ഒന്നുമാത്രമായ,കര്‍ണ്ണാടകസം ഗീതപദ്ധതിയെ മഹത്വവല്‍ക്കരിക്കുന്ന ഒരുതരം മനോഘടന ഒളിച്ചുകടത്തുകയാണ്.കൂടെ സവര്‍ണ്ണദൈവങ്ങളേയും
ബിംബങ്ങളേയും .മൂല്യങ്ങളേയും .

തമിഴ് ബ്രാഹ്മണരിലൂടെ ആധുനികകേരളത്തില്‍ പ്രചാരം കിട്ടിയ,ഭക്തിപ്രധാന
(അല്പം ശ്രിംഗാരവും)മായ,ശൈവ/വൈഷ്ണവ മത്പ്രചാരണവും ഇതിലൂടെ സാധിച്ചെടുത്തു.മുപ്പത്തിമുക്കോടി ദൈവങ്ങളീല്‍ പത്തുപതിന്ച്ചണം സജ്ജിവമായി രം ഗത്തുണ്ട്.
അടച്ചുവെച്ചപുസ്തകം പോലെ,ജീവനില്ലാതെ,വ്യക്തിത്വം നേടാനാവാത്ത
ഇതുപോലൊരുസം ഗീതപദ്ധതി ലോകത്തൊരിടത്തും കാണീല്ല.

21 comments:

പിപഠിഷു said...

എ. ആര്‍. റഹ്‌മാന്‍ ദക്ഷിണാമൂര്‍ത്തിയുടെ കീഴില്‍ കര്‍ണാടക സംഗീതം പഠിച്ചിട്ടുണ്ട്...

റഹ്മാന്‍ ലോകപ്രശസ്തന്‍ അല്ലേ? :)

കര്‍ണാടക സംഗീതം പഠിച്ച കാരണം ആവില്ല ലോകപ്രസതന്‍ ആയതു... അല്ലേ?...

അനില്‍@ബ്ലോഗ് // anil said...

ചര്‍വാകന്‍,
കര്‍ണ്ണാടക സംഗീതത്തെപറ്റിയുള്ള താങ്കളുടെ കാഴ്ചപ്പാട് ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെ. ഗ്രൂപ്പ് ബ്ലോഗുകളെ നിരുത്സാഹപ്പെടുത്തുകയല്ല, മറിച്ച് താങ്കള്‍ക്ക് ഒറ്റക്കതു ചെയ്യാന്‍ കഴിയും എന്ന തോന്നല്‍ എനിക്കുണ്ട്. സ്വതന്ത്രമായി ബ്ലോഗെഴുതൂ, സ്വതന്ത്രമായി ആളുകള്‍ പ്രതികരിക്കട്ടെ.

മനുഷ്യ വിദൂഷകന്‍ said...

ചാര്‍വാകന്‍,
സംഗീതം ശാസ്ത്രീയ സംഗീതം ആവണം എന്നില്ല. ഹിന്ദുസ്ഥാനിയോ കര്‍ണ്ണാട്ടിക്കോ ആയാലും കേള്‍വിക്കാരന്‌ സുഖം കിട്ടണം എന്നുമില്ല. രാഗം താളം ഭാവം ലയം എന്നിങ്ങനെ എല്ലാം തികഞ്ഞതാവണം സംഗീതം എന്ന് വാശിപിടിക്കുന്നവരും ഉണ്ടാവാം. വെറും വയറ്റില്‍ താളം പിടിച്ചു പാടുന്ന ഭിക്ഷക്കാരും പാത്രത്തില്‍ താളം കൊട്ടുന്ന തെരുവ് ഗായകരും പാടുന്നത് പലപ്പോഴും കാതിനു ഇമ്പം ഉണ്ടാവാറുണ്ട്. അത് നാം ചിലപ്പോഴൊക്കെ ആസ്വദിക്കാറുണ്ട്.
ശാസ്ത്രീയ സംഗീതം മാത്രമാണ് നല്ല സംഗീതത്തിന് വേണ്ടതെന്ന ഒരു കാഴ്ചപ്പാട് ഉണ്ടാക്കുക മാത്രമല്ല ഇത്തരം റിയാല്‍റ്റി ഷോ സമ്മാനിക്കുക. മനം മര്യാദയ്ക്ക് ജീവിക്കാന്‍ കഴിവുള്ള കുട്ടികള്‍ വോട്ടു ആവശ്യപ്പെടുന്നത് കണ്ടാല്‍ ഒരു തരാം തെണ്ടല്‍ അഥവാ ഭിക്ഷയാചിക്കല്‍ ആണെന്ന് പോലും തോന്നിപ്പോവും. പണവും സ്ഥാനവും കിട്ടാന്‍ എന്തും ചെയ്യാന്‍ അവര്‍ മടിക്കുന്നില്ല. അത് പഴി പറഞ്ഞിട്ട് കാര്യമില്ല. പണം അത്രമാത്രം മനുഷ്യരില്‍ സ്വാധീനം ചെലുത്തുന്നു.
ജയചന്ദ്രന്റെ ഗാനങ്ങള്‍ ആസ്വദിക്കുന്ന ഒരാള്‍ എന്നനിലയില്‍ പറയട്ടെ. സംഗീതം ആത്മാവില്‍ നിന്നുണ്ടാവണം. അത് ശാസ്ത്രീയ സംഗീതം പഠിച്ചിട്ടു മാത്രം നല്ലനിലയില്‍ ആവണം എന്നില്ല.

അനില്‍ @ബ്ലോഗ്‌
ഇതൊരു ഗ്രൂപ്പ്‌ ബ്ലോഗ്‌ തന്നെ. പക്ഷെ ഇവിടെ ആരും മുതലാളിമാരും അന്തേവാസികളും ഇല്ലല്ലോ. എല്ലാ അംഗങ്ങളും സ്വന്തം എന്നരീതിയില്‍ തന്നെയല്ലേ എഴുതുന്നത്‌. എല്ലാവര്‍ക്കും സ്വന്തം ബ്ലോഗും ഉണ്ട്. എന്നാല്‍ അല്പം കൂടി വായനക്കാരെ കിട്ടാന്‍ വേണ്ടി ഇവിടെ എഴുതുന്നു എന്നുമാത്രം.

sivaprasad said...

ചിത്രകാരന്‍ തന്നെയാണൊ ചാര്‍വാകന്‍ എന്നൊരു സംശയം ഉണ്ടായിരുന്നു. ഇപ്പോള്‍ മനസിലായി ..ലതു മഞ്ജരിയായിടും.....

ചാർ‌വാകൻ‌ said...

ഹരീഷ്,വന്നതിനു നന്ദിയുണ്ട്.സം ഗീതത്തിലെ മൂന്നുതരം പദ്ധതികളൂം (കര്ണാക,ഹിന്ദുസ്ഥാനി,വെസ്റ്റേര്‍ണ്‍)സാമാന്യം അറിവും
അഞ്ച് സം ഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവനുമാണ്‍ ഞാന്‍.
സം ഗീത ലോകത്തിലെ ആശ്വാസകരമല്ലാത്ത ചിലപ്രവണതകളേ..
പ്രശ്നവല്‍ക്കരിക്കാനും ,സാമുഹ്യപരിപ്രേക്ഷ്യത്തില്‍ ചര്‍ച്ചചെയ്യാനുമാണീ പോസ്റ്റ്.
ഭാഷപഠിക്കുന്നതിന്,ലിപിപഠിക്കണമന്നില്ല.എന്നാല്‍ ലിപികൂടിപഠിച്ചാലോ..?
റഹ്മാനും ,ഇളയരാജായും ,മാത്രമല്ല.ഒട്ടുമിക്ക സം ഗീതസം വിധായകരും -ഏതാണ്ടെല്ലാപദ്ധതികളിലും ഞ്ജാനമൂള്ളവര്‍തന്നെ.
തൊഴിലിനുപിന്‍ബലമാണ്.ഇളയരാജായുടെ സം ഗീതഗുരു കെ.എസ്സ്.ഗോപാലക്രിഷണന്റെ വീട്ടിലെലൈബ്രറികണ്ടു കണ്ണൂതള്ളി.
ലോകസം ഗീതത്തെ അപ്പാടെ അലമാരിയില്‍.
അനില്‍ സാര്‍,ചര്‍ച്ചവേണമെങ്കില്‍ ഇതെ മാര്‍ഗ്ഗമുള്ളു.നന്ദി.
മനുഷ്യവിദൂഷകന്‍,നന്ദി.ഇടപെടണം .

പാര്‍ത്ഥന്‍ said...

ഭാഷ പഠിക്കുന്നതിന്,ലിപി പഠിക്കണമന്നില്ല.എന്നാല്‍ ലിപികൂടി പഠിച്ചാലോ..?

മലയാളം എഴുതാനും വായിക്കാനും അറിയാത്തവർ സംസാരിക്കുന്നില്ലേ. അവരും ജീവിച്ചു പോകുന്നു.
പക്ഷെ ഒരു വിഷയത്തിൽ പ്രഗൽഭനാവണമെങ്കിൽ അതുമാത്രം പോര എന്നാണ് എന്റെ തോന്നൽ.
ഒരു ജയചന്ദ്രനോ എസ്.പി.യോ ഉണ്ടെന്നു കരുതി അതാണ് ശാസ്ത്രീയ രീതി എന്നു സിദ്ധാന്തിക്കുന്നത് ശരിയല്ല.
വികലപ്രയോഗങ്ങൾ ശാസ്ത്രമാണെന്ന് തെറ്റിദ്ധരിക്കാനിടവരുന്നത് അതുകൊണ്ടാവാം.

പാര്‍ത്ഥന്‍ said...

റിയാലിറ്റിഷോ
വ്യവസായവൽക്കരിക്കുന്നതിനെക്കുറിച്ച്
ഞാൻ ഒരു കുറിപ്പ് എഴുതിയിരുന്നു, ഇവിടെ.
http://paarthansvazhikaatti.blogspot.com/2009/04/blog-post.html

ഒരു ഈശ്വരവിശ്വാസി said...

പണ്ടത്തെ ട്രേഡ് യൂണിയന്‍ ആയിരുന്നു ബ്രാഹ്മണ്യം, ക്ഷത്രിയം, വൈശ്യം, ശൂദ്രം എന്നൊക്കെ പറയുന്നത്. അതായത്‌ പൂജ കര്‍മങ്ങള്‍ ഒക്കെ ചെയ്യുന്നവര്‍ ബ്രാഹ്മണരും, രാജ്യരക്ഷ തുടങ്ങിയവ ചെയ്യുന്നവര്‍ ക്ഷത്രിയരും, വാണിഭങ്ങള്‍ നടത്തുന്നവര്‍ വൈശ്യരും മറ്റു ജോലികള്‍ ചെയ്യുന്നവരും ശൂദ്രരും. എല്ലാവര്ക്കും തുല്യ സ്ഥനമയിരുന്നു ആദ്യം. പക്ഷെ കാല കാലങ്ങളില്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നാ രീതി വന്നപ്പോ ബ്രാഹ്മണര്‍ കൂടുതല്‍ ബഹുമാനിക്കുന്നവരായി. അത് പിന്നെ ആ വര്‍ഗ്ഗത്തില്‍ പെട്ടവര്‍ ശരിക്കും മുതലാക്കി. ഇന്നും ബ്രാഹ്മണരുടെ അടുത്ത് പഞ്ച പുച്ചമാടക്കി നില്ക്കുന്നവരുണ്ട്. പക്ഷെ അതൊക്കെ വിധേയഭാവത്തില്‍ നിന്നുണ്ടായത് മാത്രമാണ്. ആ വിധേയത്വമാണില്ലാതാവേണ്ടാത്.

ഇനി ഇന്നത്തെ കാര്യം എടുത്താല്‍ രാഷ്ട്രീയക്കാര് ബ്രാഹ്മണരനെന്നു പറയാം . അവരില്‍ തന്നെ.. ചിലര് ക്ഷത്രിയരും.. കൊല്ലും കൊലയുമൊക്കെ നടത്തും. വ്യവസായികളും അബ്കാരികളും വൈശ്യര്‍. കൂലിപ്പണിക്കാരും, മറ്റുതൊഴിലളികളും ശൂദ്രര്‍. കേരളത്തെ സംബന്ധിച്ച് കൂലിപ്പണിക്കാരിപ്പോ അന്യ സംസ്ഥാനക്കാരാണ്. ഇവിടെയുള്ളവരെല്ലാം നേതാക്കന്മാരാണ്. പണിക്കാരില്ല.... പിന്നെ വായില്‍ നോക്കി കൊഞ്ഞനം കുത്തി നടക്കുന്ന കുറെ ചിത്രകാരന്മാരും ചര്‍വകരും. അതായതു ഈ ചര്വകനും ചിത്രകാരനും ഞാനീ പറഞ്ഞ ഇന്നത്തെ ബ്രാഹ്മണരെയും ക്ഷത്രിയരെയും, വൈശ്യരെയും, ശൂദ്രരെയും ചീത്ത വിളിക്കാന്‍ തയ്യാറാകുമോ? ഇല്ല. എന്താ കാരണം? അന്നം കുടി മുട്ടിപ്പോകും. അത് തന്നെ കാരണം. ..വാ തോരാതെ രാവിലെ മുതല്‍ എന്തെങ്കിലും ഒക്കെ പറഞ്ഞു നടന്നു വൈകിട്ട് അരക്കുപ്പി വാറ്റും രണ്ടു മൊട്ടയും അകത്തക്കണമെങ്കില്‍ അവരെ പിണക്കിയാല്‍ പറ്റുമോ? ഇതില്‍ ഇമ്മിണി വലിയ ബ്രാഹ്മണരായ പുരോഗമന കോണക പ്രസ്ഥാനത്തിന്റെ ഉപഞാതാക്കള്‍ ചാര്‍വാകന്‍, ചിത്രകാരന്‍, കോണകനഴിക്കോട്, എന്നിങ്ങനെ കുറെ മനോരോഗികളെ വിലക്കെടുത്ത്‌ ഓരോ വിഡ്ഢിത്തങ്ങള്‍ എന്നും പറയിപ്പിക്കുകയാണ്‌. വൈകിട്ടു പട്ടയും മൊട്ടയും കൊടുത്തുറക്കും രാവിലെ പിതൃശൂന്യ വര്തമാനവുംയിറങ്ങും. ഇത് തന്നെ എന്നും ജ്വാലി. വല്ലപ്പോഴും ഒക്കെ ഒരു ചേഞ്ച്‌ വേണ്ടേ?

ഇന്ന് കാണുന്ന കര്‍ണാടക സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പുരന്ദര ദാസ്‌ ബ്രാഹമണന്‍ ആണെന്ന് തോന്നുന്നില്ല. അഞ്ചു കുഴലൂത്ത് വാദ്യം പഠിച്ച ചാര്‍വാകന്‍ സ്വരസ്ഥാനങ്ങള്‍ പടിക്കതെയാണോ അഞ്ചെണ്ണം ഊതാന്‍ പഠിച്ചത്‌? ഏതു വിഷയത്തിനും ഒരു ശാസ്ത്രീയ അടിത്തറ വേണം. എസ.പിയും, ജയചന്ദ്രനും കൊച്ചിലെ മുതല് കേട്ട സംഗീതത്തില്‍ ശാസ്ത്രീയത ഉണ്ടയിരിന്നിരിക്കണം. അവര്‍ക്ക് പാടാന്‍ ജന്മനാ ഒരു വാസന കിട്ടിക്കാണണം. പടം വര പഠിക്കാത്ത എത്രയോ കുട്ടികള്‍ നന്നായി പടം വരയ്ക്കുന്നു. അപ്പൊ... സോമു എന്നാ പയ്യന് മാര്‍ക്ക്‌ കുറഞ്ഞതിന്റെ പേരില്‍ അപകര്‍ഷത ബോധത്തിന്റെ മൂര്തിമാത് ഭാവങ്ങളായ ചാര്‍വാകനും, ചിത്രകാരനും പോലുള്ള ആള്‍ക്കാര്‍ ഈ നീട്ടി നീട്ടി എന്നും കുഴലൂത്ത് നടത്തുന്നത് ആരെയാണെന്ന് മാത്രം മനസ്സിലാവുന്നില്ല.

ചാർ‌വാകൻ‌ said...

പാര്‍ത്ഥന്‍,ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.ക്ലാസ്സികല്‍ പഠിക്കുന്നത്,തെറ്റന്നോ,അനാവ
ശ്യമെന്നോ പറഞ്ഞിട്ടില്ല.എല്ലാവര്‍ക്കും അതിനുള്ള സാഹചര്യമുണ്ടാകുന്നില്ല.
വികലമായ പ്രയോഗങ്ങളെന്നു സൂചിപ്പിച്ചുവല്ലോ..മഹാഗായകര്‍ക്കും പറ്റും .
യേശുദാസ്,ഷണ്‍മുഖപ്രിയ തെറ്റിച്ചാണുപാടിയിരുന്നതെന്ന് അടുത്തകാലത്ത്,
പറയുകയുണ്ടായി.ഇനിയും ഏതൊക്കെ രാഗങ്ങളില്‍ ഈതെറ്റിക്കലുണ്ടന്ന്
കൂടെ വയലിന്‍ വായിക്കുന്നവരോട് രഹസ്യമായി ചോദിക്കണം .അതുകള.
മധ്യവര്‍ഗ്ഗസമൂഹം വികാരമായും ,സവര്‍ണ്ണന്‍ മൂലധനമായും കൊണ്ടൂ നടക്കുന്ന ഈഅടര്-അത്രകേമമല്ലന്ന് ലോകത്തിലെ മറ്റ് സം ഗീത്ധാരകള്‍
ശ്രദ്ധിച്ചാല്‍ മനസ്സിലാകും .എന്തിന്-ഹിന്ദുസ്ഥാനിയിലെ വിവിധഖരാനകള്‍
നോക്കിയാല്‍ മതി,മാനസ്സികാനുഭൂതി..എന്നത് വ്യക്തിപരം എന്നതിലപ്പുറം
സാമൂഹ്യം കൂടിയാണ്.ഹിന്ദുസ്ഥാനിയില്‍ മുസ്ളീം ,മഹാഭൂരിപക്ഷമാവുമ്പോള്‍
കര്‍ണാടകയില്‍-മരുന്നിനുപോലുമൊരാളില്ല.പാര്‍ത്ഥന്‍പരിശോധിക്കുമല്ലോ.?

ചാർ‌വാകൻ‌ said...

ഈശ്വരവിശ്വാസി,അമ്പലനടയില്‍ ഭജനമിരിക്കാന്‍പോകുന്ന വഴി കേറിയതായിരിക്കും ,സ്ഥലം തെറ്റി.കാവിയുമുടുത്ത് ഭസ്മവും പൂശി,കളക്ഷന്‍ ഒത്തുകിട്ടിയാല്‍ കൊറഞ്ഞൊരു "കാല്‍"വാങ്ങിവിഴുങ്ങി,വീണ്ടും ആ നടയില്‍
തന്നേ വന്നിരിക്കുന്ന കൂറേഈശ്വരവിശ്വാസികളുണ്ട്.അവരാരും കമ്പ്യുട്ടര്‍,ബ്ലോഗ്ഗ്
എന്നൊന്നും പറഞ്ഞുകേള്‍ക്കാറില്ല.എന്തോ,എന്തരോ..സ്വന്തമായിഭാര്യയില്ലാത്ത
വന്റെ ഗതികേട്.സഹതാപമുണ്ട്.സ്വാമി.

പാര്‍ത്ഥന്‍ said...

ചാർവാകൻ,
ഓരോ ദേശങ്ങളിലും സംസ്കാരം വളരുന്നതിനനുസരിച്ച് അവിടത്തന്നെ പലതും ഉണ്ടാകും, പുറമെനിന്ന് സ്വീകരിക്കാതെ തന്നെ. ഭക്ഷണം, പാർപ്പിടം, വസ്ത്രം, വിഹാരം. ഇതെല്ലാം കാലാകാലങ്ങളിൽ ഓരോ ദേശത്തിനും കാലാവസ്ഥക്കും അനുസരിച്ച് വളർന്നു കൊണ്ടിരിക്കും. അതുപോലെ തന്നെ സംഗീതം മനസ്സിനെയും ശരീരത്തിനെയും സ്വാധീനിക്കുന്നത് ലോകത്തിൽ എല്ലായിടത്തും ഒരുപോലെയാണ്. പല രാജ്യങ്ങളിയെയും പാട്ടുകൾ കേൾക്കുമ്പോൾ അതിലെല്ലാം അതാതു രാജ്യത്തെ ചിട്ടവട്ടങ്ങൾ ഉണ്ടെന്നു തോന്നാറുണ്ട്. കർണ്ണാടക സംഗീതം അഭ്യസിച്ചിട്ടല്ല അതെല്ലാം അവിടെ ഉണ്ടായത്.

15ആം നൂറ്റാണ്ടു മുതലുള്ള ഇസ്ലാമിക ഭരണത്തിൻ കീഴിലായിരുന്ന വടക്കെ ഇന്ത്യയിൽ എല്ലാവരും ഹിന്ദുസ്ഥാനി പഠിച്ചു. തെക്കേ ഇന്ത്യയിൽ കർണ്ണാടക സംഗീതം ഉണ്ടായിരുന്നതുകൊണ്ട് അവിടെ അത് പ്രചരിച്ചു. ആഫ്രിക്കയിലെ സംഗീതം എന്തേ തെക്കേ ഇന്ത്യയിൽ പ്രചരിച്ചില്ല എന്ന ചോദ്യം അപ്രസക്തമാണ്.

നിസ്സഹായന്‍ said...

കര്‍ണ്ണാടക സംഗീതം ക്ലിഷ്ടമായ ചില നിബന്ധനകളും നിയമങ്ങളും
വച്ചുകൊണ്ടുള്ള സംഗീതത്തിന്റെ ഒരു ആവിഷ്ക്കാരരീതിയാണ്.അതിലെ 72
മേളകര്‍ത്ത രാഗങ്ങളും എണ്ണമറ്റ ജന്യരാഗങ്ങളുമെല്ലാം (ഷാഢവ ഔഢവ വക്ര)
അല്പാല്പമായി പരസ്പരം വ്യത്യാസപ്പെടുന്ന മൂശകളാണ്.
ജന്മസിദ്ധമായി അതിയായ സംഗീതബോധവുംതാളബോധവും
സ്വരഗാംഭീര്യവുമുള്ള ഒരുവന്‍ കര്‍ണ്ണാടകസംഗീതപദ്ധതി അഭ്യസിച്ചിട്ടില്ലെങ്കില്‍
അയാളെക്കാള്‍ ആലാപനശേഷിയും മറ്റുകഴിവുകളും കുറഞ്ഞ ഒരുവന്
ശാസ്ത്രീയസംഗീതത്തില്‍ നിപുണനാണെന്ന ഒറ്റക്കാരണത്താല്‍ പരിഗണന ലഭിക്കുന്നു എന്നത് ഒട്ടും യോജിക്കാനാവാത്ത മാനദണ്ഡമാണ്. നിഷ്കൃഷ്ടമായ സുദൃഢവുമായ നിയമാവലികളില്‍ വ്യതിയാനമൊന്നും വരുത്താനാവില്ലെങ്കില്‍
മനോധര്‍മ്മ പ്രയോഗം എത്രത്തോളം ആശാസ്യമാകും.ഒരേ രാഗത്തിലുള്ള ഒരു കീര്‍ത്തനത്തിലെ പല സ്വരസ്ഥാനങ്ങള്‍ക്കും ഛായാവ്യതിയാനം കൊടുത്തല്ലേ
പ്രഗത്ഭസംഗീതജ്ഞര്‍ സ്വന്തം ആവിഷ്ക്കാര ശൈലി അതുല്യമാക്കുന്നത്. അവരെ സംബന്ധിച്ച് അതിനുള്ള സ്വാതന്ത്ര്യം പണ്ഢിതരെന്നതിനേക്കാള്‍ മറ്റു ചില
ഘടകങ്ങള്‍കൊണ്ടു കൂടിയുള്ള അവകാശമാണ്. ഇത് ചര്‍ച്ച ചെയ്യുമ്പൊള്‍ പ്രശ്നത്തെ കര്‍ണ്ണാടസംഗീതരംഗത്തെ സവര്‍ണ്ണ മേല്‍ക്കോയ്മയിലേയ്ക്കും ഈ
രംഗത്തെ അയിത്തത്തിലേയ്ക്കും പ്രശ്നവല്‍ക്കരിയ്ക്കേണ്ടിവരും.
തങ്ങളെ തെറിപറഞ്ഞു
എന്ന ആരോപണവുമായി സവര്‍ണ്ണര്‍ കൂതറയിലെ മറ്റ് ചര്‍ച്ചാരംഗങ്ങളില്‍
കണ്ടപോലെ രംഗപ്രവേശം ചെയ്യും.എന്നാല്‍ ഈദുഷിച്ച പ്രവണതകള്‍
ഇതിനേക്കാള്‍ മുന്നിട്ടു നില്‍ക്കുന്ന ഹിന്ദുസ്ഥാനിയില്‍ നിലനില്‍ക്കുന്നില്ല
എന്നതാണ് വിഷയത്തെ ശ്രദ്ധേയമാക്കുന്നത്. അല്ലെങ്കിലും ഇക്കാര്യങ്ങളില്‍
കേരളം എന്നും ഒരു ഭ്രാന്താലയം തന്നെയാണ്.

ചാർ‌വാകൻ‌ said...

പാര്‍ത്ഥന്‍,കാര്യങ്ങള്‍കുറേകൂടി ഗൌരവത്തോടെ കാണണം .
എല്ലാ അധിനിവേശങ്ങളും ,മൂലധനത്തോടൊപ്പം സാം സ്കാരിക വിഭവങ്ങളൂം
ഇറക്കുമതി ചെയ്യാറുണ്ട്.അധികാരവുമായി കെട്ടുപിണഞ്ഞ ഒരുതരം വരേണ്യത
രൂപപെടുന്നു.അതിനു സമാന്തരമായും ,അദ്രിശ്യമായും തദ്ദേശിയ കലകളും
നിലനില്ക്കും .അത് സം ഗീത/ചിത്ര/അഭിനയ എന്നീമേഖലക്കളില്‍ തിരിച്ചറിയാം .അതിനെ "നാടോടി"എന്ന് പരിഹാസത്തോടെവിളിക്കും .
ആഫ്രിക്കയിലെ ചിലസം ഗീത ശീലുകള്‍ ഇന്ത്യയിലെ നാടന്‍
പാരമ്പര്യത്തിലും കാണാം .
നിസ്സഹായന്‍,നന്ദി.എന്റെ പോസ്റ്റുവായിച്ചതിലും ,ഗൌരവത്തോടെ സമീപിച്ചതിനും .ജാതിഭ്രാന്ത് മൂത്ത് മ്റ്റുള്ളവരെ"പ്രാന്താ"ന്നുവിളിക്കുന്ന കുറേ
ജ്ന്മങ്ങളൂം കുതറയുടെ ചുറ്റുവട്ടത്തുകറങ്ങുന്നുണ്ട്.മാനസിക വളര്‍ച്ചയില്ലായ്മ.കുറ്റമല്ല.

ചാർ‌വാകൻ‌ said...

15ആം നൂറ്റാണ്ടു മുതലുള്ള ഇസ്ലാമിക ഭരണത്തിൻ കീഴിലായിരുന്ന വടക്കെ ഇന്ത്യയിൽ എല്ലാവരും ഹിന്ദുസ്ഥാനി പഠിച്ചു. തെക്കേ ഇന്ത്യയിൽ കർണ്ണാടക സംഗീതം ഉണ്ടായിരുന്നതുകൊണ്ട് അവിടെ അത് പ്രചരിച്ചു. ആഫ്രിക്കയിലെ സംഗീതം എന്തേ തെക്കേ ഇന്ത്യയിൽ പ്രചരിച്ചില്ല എന്ന ചോദ്യം അപ്രസക്തമാണ്.
ഇത്തരം ​ഒഴുക്കന്‍മട്ടിലുള്ള പ്രസ്താവന,തിരിച്ചറിവിനു തടസ്സമാകും .കാരണം ​,
സം ഗീതപഠനം ,സാമൂഹ്യ/സാമ്പത്തിക/തൊഴില്‍പരം ​/കുടുമ്പപരവും മുതല്‍
വ്യക്തിതല്പര്യവും ,ശരീരകഴിവും വരെപെടും .ഇതിലൊന്നിന്റെ കുറവ് സാരമായി
ബാധിക്കാറുമുണ്ട്.
ആധുനിക ജനാധിപത്യ ഭരണകൂട ഇടപെടലാണ്.സം ഗീതകോളേജുകളി-
ലൂടെ കര്‍ണ്ണാടകസം ഗീതം ഇന്നുകാണുന്ന രീതിയില്‍ ജനകീയമായത്.അതിനു മുമ്പ് തമിഴ് ബ്രാഹ്മണ(തെലുങ്ക് ഭാഷാ വേരുകളുള്ള വൈഷ്ണവമത ഗോത്രം )
രുടെ സ്വകാര്യ സം ഗീതപദ്ധതിയായിരുന്നു.
ഹിന്ദുസ്ഥാനി,ക്രിത്യമായും ഗുരുകുലരീതിയിലാണിന്നും .ആര്യാധിനിവേശ-
ത്തിന്റെ ശേഷിപ്പുകളെന്ന നിലക്ക് സമാനതകള്‍ ഉണ്ടായിരിക്കുമ്പോള്‍ തന്നെ
വം ശശ്രേഷ്ഠത,മഹാകഴിവായി ബ്രാഹ്മണധാര കാണുമ്പോള്‍,ഇസ്ളാമാകട്ടെ
വ്യക്തിയുടെ കഴിവിനു മുന്‍തൂക്കം കൊടുക്കുന്നു.സൂഫി സം ഗീതം കേള്‍ക്കുക.
ആര്യാധിനിവേശത്തിനു മുമ്പും ഇവിടെ സം ഗീതമുണ്ടായിരുന്നു.അതിന്റെ
ധാരകള്‍ പഹാടിയിലും ,ബവൂളിലും ,നാടന്‍ പാട്ടുവായ്താരികളിലും കാണാം .

പാര്‍ത്ഥന്‍ said...

ചാർവാകൻ,
സ്വരസ്ഥാനനിബദ്ധമായ സംഗീതത്തെക്കുറിച്ചാണോ താങ്കൾ പറയുന്നത്. അതിൽ ഹിന്ദുസ്ഥാനി എന്നതും കർണ്ണാട്ടിക് എന്നതും പാശ്ചാത്യൻ എന്നതും ഓരോ പ്രയോഗരീതികളാണെന്നാണ് ഈയുള്ളവന്റെ ചെറിയ അറിവ്‌. കൂടുതൽ ഒന്നും അറിയില്ല. ഒന്ന് മൂളാൻ പോലും അറിയില്ല.
ഇതിൽ ആര്യനായാലെന്താ ദ്രാവിഢനായാലെന്താ കാടനായാലെന്താ വ്യത്യാസം എന്ന് എനിയ്ക്ക് മനസ്സിലാവുന്നില്ല. ഇതിലെ എന്റെ അറിവിന്റെ കുറവുതന്നെ.

പിന്നെ ഇക്കാര്യത്തിൽ ‘ആധുനിക ജനാധിപത്യ ഭരണകൂടം’ എന്ത് ഒലത്തീന്ന പറയുന്നത് എന്നു മനസ്സിലായില്ല. ഒരു അവാർഡ് കൊടുക്കുന്നുണ്ടെന്നു വേണമെങ്കിൽ പറയാം.
കേരള കലാമണ്ഡലം പോലും സവർണ്ണർ എന്ന് മുദ്രകുത്തിയ ചിലരുടെ പ്രയത്നത്താലാണ് ഉണ്ടായത് എന്നാണ് കേട്ടിട്ടുള്ളത്‌. മുകുന്ദരാജയും വള്ളത്തോളുമായിരുന്നു മുൻപന്തിയിൽ ഉണ്ടായിരുന്നത്. എല്ലാം ഇപ്പോൾ ജനകീയമാവുന്നു എന്നറിയുന്നതിൽ സന്തോഷമേ ഉള്ളൂ.

Anonymous said...

ഹഹ..

സംഗീതത്തിന്റെ ജാതിയും മതവും വര്‍ണ്ണവും ഒക്കെ കണ്ടെത്തി എന്നറിഞ്ഞതില്‍ സന്തോഷം. ഇനിയും വിശകലം ചെയ്യപ്പെടാന്‍ വിഷയങ്ങള്‍ ബാക്കി ഉണ്ട് കേട്ടോ..

നൃത്തം, ചിത്രരചന, സാമൂഹിക പ്രവര്‍ത്തനം അങ്ങനെ നീണ്ടു പോകുന്ന ഒന്ന്.. എല്ലാം സമയം എടുത്തു വിശകലനം ചെയ്യണം എന്ന് താല്പര്യപ്പെടുന്നു.. പൊതു ജനക്ഷേമാര്ധം....

നിസ്സഹായന്‍ said...

മോനേ സത്തേ,

ഭാരതത്തിലെ ജീവിതത്തില്‍, ഭൌതികമായാലും ആത്മീയമായാലും അതില്‍ ജാതി നിര്‍ണ്ണായക ഘടകമായിരുന്നു.വെള്ളം ഉപയോഗിച്ച് ശൌചം ചെയ്യാനുള്ള അവകാശം പോലും ബ്രഹ്മണനേ ഉണ്ടാ‍യിരുന്നുള്ളു. സംഗീതത്തിന്റെ കാര്യം പിന്നെ പറയണോ. ചിത്രരചന, നൃത്തം , സാമൂഹിക പ്രവര്‍ത്തനം അങ്ങിനെ എന്തിലും ഏതിലും തൂണിലും തുരുമ്പിലും നമ്മേ നോക്കി പല്ലിളിച്ചത്
ജാതിയായിരുന്നു.ഈ പ്രശ്നമണ്ഡലത്തില്‍ ഭ്രന്താലയമായിരുന്ന കേരളത്തില്‍
കര്‍ണാടകസംഗീതത്തിന്റെ മേലുള്ള
സവര്‍ണ്ണാധീശത്വം അതിന്റെ വളര്‍ച്ച ഹിന്ദുസ്ഥാനിയില്‍ നിന്നും ബഹുകാതം പിറകിലാക്കി.

ചാർ‌വാകൻ‌ said...

സത,താങ്കള്‍ പറഞ്ഞപോലെ ഇവയെല്ലാം പാഠവല്കരിക്കേണ്ടതാണ്.ശ്രമിക്കും .
പാര്‍ത്ഥന്‍,ആധുനിക ജനാധിപത്യം എന്നുപറഞ്ഞത്,നമ്മുടെ സര്‍ക്കാരാണ്.
സര്‍ക്കാരിന്റെ മൂന്നു സം ഗീതകോളേജുകള്‍,തിരുവനന്തപുരത്തും ,ത്രിപ്പൂണിത്തുറ
യിലും ,പാലക്കാടും -മാണുള്ളത്.ഇവിടുന്നെല്ലാം പഠിച്ചിറങ്ങുന്നവര്‍ സം ഗീതത്തില്‍ പ്രാവീണ്യം നേടിയവരാണന്ന് കരുതാം .ഇതില്‍ ജാതിക്ക്
നിയമപരമായി നിലനില്പില്ല.എന്നാലതാണോ സ്ഥിതി.കച്ചേരികളുടെ വിപണി
അമ്പലം കേന്ദ്രീകരിച്ചാണ്.ആര്‍ക്കൊക്കെ അവിടെ പ്രവേശനമൂണ്ട്.
വ്യക്തിയുടെ കഴിവിനുപരി മറ്റ് പരിഗണകളാണുള്ളത്.
ഹിന്ദുസ്ഥാനി -ഇതുമറികടക്കുന്നുണ്ട്.
മറ്റൊന്ന് സൂചിപ്പിച്ചത്,സ്വരസ്ഥാനങ്ങളെയാണ്.ലോകത്തില്‍ പ്രചാരമൂള്ള എല്ലാ
സം ഗീതപദ്ധതികളിലും പന്ത്രണ്ടുസ്വരങ്ങളെയുള്ളു.(കര്‍ണ്ണാടകത്തില്‍-അതിസൂഷ്മ തലത്തില്‍ ഇരുപത്തിരണ്ടന്നു പറയുന്നുണ്ട്)
താളങ്ങളുടെകാര്യത്തിലും അതുതന്നെ.സാമൂഹ്യശാസ്ത്രതിന്റെ പിന്‍ബലത്തില്‍
വേണം ​ഇക്കാര്യങ്ങള്‍ വിശകലനം ചെയ്യേണ്ടത്.
അപ്പോള്‍ നെല്ലും പതിരും തിരിഞ്ഞുവരും .

പാര്‍ത്ഥന്‍ said...

ഇത് ഒരു ചർച്ചയിൽ ഇവിടെ എഴുതിയ കമന്റ് ആണ് :

യാതൊന്നാണോ ഒരുവന്റെ ആത്മാവിനെ ആനന്ദിപ്പിക്കുന്നത് അതാണ് സ്വരം (സ്വ+രം).
ഇവിടെയും ഭാരതീയമായ രീതിയിൽ സ്വരങ്ങൾക്ക് കുലവും ജാതിയും വർണ്ണവും പറഞ്ഞാലേ ശരിയാവുള്ളൂ എന്ന ഒരു തരം വീക്ഷണമായിരുന്നു പണ്ടുകാലത്തുണ്ടായിരുന്നത്. (അതും ഹിന്ദുമതത്തെ അടിസ്ഥാനമാക്കിയല്ല.)

സപ്തസ്വരങ്ങളുടെ ജാതികുലങ്ങൾ കേട്ടിട്ടുണ്ടോ.
ഷഡ്ജവും ഗാന്ധാരവും മദ്ധ്യമവും ദിവ്യമായ ഗീർവാണകുലത്തിൽനിന്നും വരുന്നു. പഞ്ചമം വരുന്നത് പ്രേതലോകത്തിൽ നിന്നും. രിഷഭവും ധൈവതവും ഋഷികുലത്തിൽനിന്നും. അതുപോലെ ഷ്ഡ്ജം പഞ്ചമം മദ്ധ്യമം എന്നിവയെ ബ്രാഹ്മണസ്വഭാവമുള്ളതായും, രിഷഭം ധൈവതം മുതലായവ ക്ഷാത്രസ്വഭാവമുള്ളതായും, നിഷാദം ഗാന്ധാരം എന്നിവ വൈശ്യ സ്വഭാവമുള്ളതായും പറയുന്നു.

ഇതു മാത്രമോ, സ്വരങ്ങൾക്കെല്ലാം ഋഷിമാരും ദേവതകളും ഉണ്ട്. ഇതെല്ലാം വായിക്കുമ്പോൾ സാധാരണക്കാർക്ക് വെറും ഒരു കെട്ടുകഥകൾ മാത്രം. പക്ഷെ നാദോപാസകർക്ക് ഇതിലെ പൊരുൾ എന്തെന്നു മനസ്സിലാക്കാനാവും. അതുകൊണ്ട് നമുക്കു ഒരു കാര്യം മാത്രം ചെയ്യാം. ‘ഓം’ നെ ഹിന്ദു ആക്കാതിരിക്കാം.

അതിനുശേഷം ‘ഓം‘ എന്ന പ്രണവാക്ഷരത്തെ വിശദീകരിക്കാൻ എഴുതിയ പോസ്റ്റിൽ സ്വരങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതി.

യാതൊന്നാണോ ഒരുവന്റെ ആത്മാവിനെ ആനന്ദിപ്പിക്കുന്നത്‌, അതാണ് സ്വരം (സ്വ+രം). നാദം കേവല വിനിമയം എന്നതിൽനിന്ന്‌ ആത്മരതിയിലേക്കു തിരിയുമ്പോൾ സ്വരമായി ഭവിക്കുന്നു.

നാദത്തെ കേൾക്കാവുന്ന ആവൃത്തികളുടെ (audible frequencies) കണക്കനുസരിച്ച്‌ 22 തരങ്ങളായി തിരിച്ചിരിക്കുന്നു. ഹൃദയത്തിൽനിന്നും ഊർദ്ധ്വമായിപ്പോകുന്ന 2 നാഡികളുടെ പിരിവുകളായി 22 നാഡികളെ പറഞ്ഞുപോരുന്നു. ഈ നാഡികളിൽ പ്രവേശിക്കുന്ന പ്രാണശക്തികളുടെ വ്യത്യാസംകൊണ്ട്‌ 22 തരത്തിലുള്ള ശ്രുതികൾ ഉണ്ടാകുന്നതായി പ്രതിപാദിച്ചിരിക്കുന്നു. ഈ സ്വരങ്ങൾ സപ്തധാതുക്കളോ‌ടും ബന്ധപ്പെട്ടിരിക്കുന്നു.

ഞാൻ സംഗീതത്തെക്കുറിച്ച് ഒന്നും പഠിച്ചിട്ടില്ല. ഓം നെക്കുറിച്ച് എഴുതാൻ വേണ്ടി ചിലത് വായിച്ചതിൽ നിന്നും കിട്ടിയ വിവരങ്ങളാണ്.

ഇനിയും പറയാനുണ്ട്. അതിൽ താങ്കൾ പറയുന്ന രീതിയിലുള്ള സവർണ്ണ മേധവിത്ത്വമൊന്നും ഞാൻ കണ്ടില്ല. പക്ഷെ താങ്കൾ ഇപ്പോൾ
പറയുന്നത് ഒരു മേധാവിത്ത്വത്തിന്റെ കുതന്ത്രഭാഷയാണ്.
താങ്കൾ 5 തരം സാധനം പ്രയോഗിക്കുന്ന ആളല്ലെ. വെറുതെ പ്രയോഗിക്കുന്നതിനിടയിൽ അതിലെ ചില ശാസ്ത്ര സത്യങ്ങളും മനസ്സിലാക്കാൻ ശ്രമിക്കൂ.

ചാർ‌വാകൻ‌ said...

പാര്‍ത്ഥന്‍,തൊട്ടാല്‍ പൊള്ളുന്ന വിഷയമൊന്നുമല്ല സം ഗീതം .ഇതിനെ,മിസ്റ്റിഫൈചെയ്യുന്നതും ,ഗ്ളോറിഫൈചെയ്യുന്നതും പ്രത്യേക ബ്ലൊക്കുകളുടെ താല്പര്യവുമായി ബന്ധപെട്ടാണ്.അതിലൊന്ന് "ഓം "മുലമന്ത്ര-
മെന്ന കണ്ടുപിക്കലാണ്.സരസ്വതിയെന്ന വകുപ്പു ദേവി,ആദ്യം ഗണപതിയെ സ്തുതിക്കണം ,തുടങ്ങി ഭാരതീയമെന്നു ഗണീക്കപെടുന്നഒരുപാടു കുരുക്കിലൂടെ നിലനിര്‍ത്തുന്ന കര്‍ണ്ണാടകസം ഗീതം അടിമുടി സവര്‍ണവല്‍ക്കരിക്കപെട്ടതാണ്.
യേശൂദാസന്ന,അവര്‍ണ്ണ/അന്യമതക്കാരനും .അവര്‍ണ്ണരായ അനേകം
കീഴ്ജാതികളും ,വിശ്വാസത്തിലും ,ശരീരഭാഷയില്‍പോലും ഹൈന്ദവീകരിച്ചാണു നിലനില്കുന്നത്.ഇവരെല്ലാം അടിച്ചുവിടുന്നഗീര്‍വാണങ്ങളും ,സം ഗീതചരിത്രവും .
മറ്റുമതസ്ഥര്‍ക്ക് ഇടമനുവദിക്കുന്നില്ല.കുലമഹിമ/പാരമ്പര്യ/പൌരാണിക പൊങ്ങച്ചങ്ങളില്‍ കെട്ടിപൊക്കിയ അന്ധവിശ്വാസജടിലമായ പ്രത്യശാസ്ത്രം .
ഇതിനെ ചോദ്യം ചെയ്യേണ്ടതുതന്നെ.
ഞാന്‍ വെറുതെ ജാടപറഞ്ഞതല്ല.കീബോര്‍ഡും ,ഗീറ്റാറും -വെസ്റ്റേണില്‍ പഠിക്കുമ്പോള്‍ മതപരമായ ഒരുചടങ്ങും നേരിട്ടില്ല.പ്രാക്റ്റീസുമാത്രം .കര്‍ണ്ണാടകരിതിയില്‍ പുല്ലാം കുഴല്‍ പഠിക്കുവാന്‍ചെന്നപ്പോഴാണു ഹിന്ദുമതം പത്തിവിരിച്ചുകാട്ടുന്നത്.തബലയും ,സിതാറും -ഹിന്ദുസ്ഥാനിയിലായിരുന്നു.അവിടെ ജന്മികുടിയാന്‍ ബന്ധമാണ്.ഭാരതീയത എത്രകണ്ടു ഇടുങ്ങിയതാണ്.
ദൈവവിശ്വാസിയല്ലങ്കിലും ,പലടത്തും കൈകൂപ്പിനിന്ന് അഭിനയിച്ചിട്ടൂണ്ട്.

ചാർ‌വാകൻ‌ said...

ഒരേകാലത്തു ജീവിച്ചിരുന്ന രണ്ടുമലയാള സിനിമാ സം ഗീതസം വിധായകരെ ഓര്‍ക്കുക,ഒരാള്‍ അന്തരിച്ച ദേവരാജന്‍,ഒരുതുള്ളിപോലും ഈശ്വരവിശ്വാസിയല്ലായിരുന്നു.
എന്നാല്‍ അടിമുടി വൈക്കത്തപ്പന്റെ ഭക്തനാണ്,ദക്ഷിണാമൂര്‍ത്തി സ്വാമി.
മ്യൂസിക്ക് ലാങ്വേജ് ഒന്നേയുള്ളു.അതുപഠിച്ച് നിരന്തരസാധകത്തിലൂടെ നേടുന്നതാണ്.പാര്‍ത്ഥന്‍ തിരുവനതപുരത്ത് വെള്ളായണിയില്‍ താമിസ്സിക്കുന്ന
ചന്ദ്രന്‍ എന്നൊരാളെ പരിചയപെട്ടാല്‍,കുറേ ധാരണകള്‍ മാറും ,വിദേശിയും ,സ്വദേശിയുമായ ഒരുപാട് ഇന്‍സ്ട്രമെന്റ്സ് ഉണ്ട്.
കൂടുതല്‍ സമയവും ,വിദേശ ത്തായിരിക്കും .
സം ഗീതമെനിക്കോരുതോഴിലല്ല.താല്പര്യം മാത്രം ​.
സം ഗീതചികിത്സ് വരെപ്രചാരം നേടുന്നതില്‍ താങ്കള്‍ കമന്റില്‍സൂചിപ്പിച്ച ഗീര്‍വാണങ്ങള്‍ പ്രയോജനപെടും .