തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, June 26, 2009

130.പട്ടാളക്കാരികള്‍ മാനഭംഗപ്പെടുമ്പോള്‍

ലോകപോലീസായ അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാണെന്നാണ് വയ്പ്പ്. അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലെയും കടലാസ് വിജയങ്ങള്‍ പരിഗണിക്കാതെ വസ്തുനിഷ്ടമായി ചിന്തിക്കുമ്പോള്‍ അമേരിക്ക സൈനികമായും സൈദ്ധാന്തികപരമായും പരാജയമെന്ന് സമ്മതികേണ്ടിവരും. ഈ പ്രദേശങ്ങളില്‍ എല്ലാം തന്നെ നിരവധി വനിതകളും അമേരിക്കന്‍ പട്ടാളത്തില്‍ ഉണ്ട്.

ഇറാക്കില്‍ ഇതുവരെ നടന്ന യുദ്ധത്തില്‍ അമേരിക്കയുടെയും സഖ്യശക്തിയുടെയും നിരവധി പട്ടാളക്കാര്‍ കൊല്ലപ്പെട്ടുവെങ്കിലും അതില്‍ നൂറ്റമ്പതിലേറെ പെണ്‍പട്ടാളക്കാരും കൊല്ലപ്പെട്ടെന്നതാണ് കണക്ക്. ഈ മരിച്ച അല്ലെങ്കില്‍ കൊല്ലപ്പെട്ട വനിതാപട്ടാളക്കാരില്‍ ഇരുപതോളം പേര്‍ ആത്മഹത്യ ചെയ്തു എന്നതാണ് ഞെട്ടിക്കുന്ന കണക്ക്.

എന്തുകൊണ്ട് ഇത്രയധികം വനിതാ പട്ടാളക്കാര്‍ ആത്മഹത്യ ചെയ്യുന്നുവെന്നു വ്യക്തമായി പറയാന്‍ സൈനിക മേധാവികള്‍ക്ക് കഴിഞ്ഞില്ലെങ്കിലും ഒരുപക്ഷെ യുദ്ധഭൂമിയിലെ മനം മടുപ്പിലും ഏകാന്തതയിലും വരുന്ന മാനസിക വൈഷമ്യംമൂലം ആത്മഹത്യചെയ്യുന്നു എന്ന് പറയാനെ അവരെക്കൊണ്ടാവുന്നുള്ളൂ. എന്നാല്‍ ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കള്‍ നടത്തിയ ആരോപണങ്ങളില്‍ മറുപടിപറയാന്‍ കഴിയാതെ ബന്ധപ്പെട്ടവര്‍ മുഖം തിരിക്കുംപോഴാണ് അമേരിക്കന്‍ പട്ടാളത്തിലെ ഒരു ലൈംഗിക ചൂഷണത്തിന്റെ കഥയുടെ മുഖം മൂടി അഴിഞ്ഞുവീഴുന്നത്‌.

അമേരിക്കന്‍ സൈനികരുടെ ഇറാക്കിലെ താവളത്തില്‍ നിരവധി വനിതകള്‍ പ്രത്യേകിച്ചും ചെറുപ്പക്കാരികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും മേധാവികളില്‍ നിന്നും ഒരുപോലെ ചൂഷണം ചെയ്യപ്പെടുന്ന എല്ലാവരും ഇതിനെ ഒരുപോലെ ലളിതമായി കാണാതെ തീവ്രമായ മാനസിക സംഘര്‍ഷത്തിനു അടിമപ്പെട്ടു ആത്മഹത്യ ചെയ്യുന്നു.

പലപ്പോഴും ഈ ആത്മഹത്യയെ അപകടമായും മറ്റും ചിത്രീകരിച്ചു കൂടുതല്‍
വിവാദമാക്കാതെ അധികൃതര്‍ ഫയല്‍ മടക്കുന്നു.

വീട്ടില്‍ നിന്നും വളരെനാളായി അകന്നു കഴിയുന്ന പട്ടാളക്കാര്‍ തങ്ങളുടെ ലൈംഗിക ദാഹം സഹപ്രവര്‍ത്തകരായ സ്ത്രീപട്ടാളക്കാരുമായി തീര്‍ക്കുന്ന കഥ പുതിയതല്ല. പരാതിക്കാരില്ലത്തതിനാല്‍ ഇതിനെ ആരും അത്ര ഗൌരവമായി കാണുന്നുമില്ല. അമേരിക്കയില്‍ ഒരു പക്ഷെ ഇതൊക്കെ ഒരു ചായകുടിക്കുന്നതുപോലെ മാത്രമാണ് എന്ന് പറഞ്ഞ പഴയ നേതാവിനെ നമ്മളില്‍ ചിലരെങ്കിലും മറന്നു കാണില്ലല്ലോ. അതുകൊണ്ട് ഈ ചായകുടിയെ അത്ര പ്രശ്നമായോ അച്ചടക്ക ലംഘനം ആയോ ആരും കാണുന്നില്ല. എന്നാല്‍ ബലമായ ലൈംഗിക ആക്രമണം വളരെ ഗുരുതരമായ കുറ്റമായതിനാല്‍ ഇപ്പോള്‍ ഗൌരവമേറിയ ചര്‍ച്ചകളും അന്വേഷണങ്ങളും നടക്കുന്നു.

അടുത്തിടെ ഇറാക്കില്‍ കൊല്ലപ്പെട്ട ലാവേന ലിന്‍ ജോണ്‍സന്‍ എന്നാ പത്തൊന്‍പതുകാരി കൊല്ലപ്പെട്ടതോടെയാണ് സംഗതി വിവാദമായത്. ഇവരുടെ പിതാവ്‌ നടത്തിയ അന്വേഷണങ്ങളിലും തുടര്‍ കേസിലും ലവേന ലൈംഗികമായി പീഡിക്കപ്പെട്ടതായി ചിലതെളിവുകള്‍ ലഭിച്ചു. മുന്‍ പട്ടാള ഓഫീസര്‍ ആയിരുന്ന ജെസ്സിക കേന്യോനെ പ്പോലെയുള്ളവര്‍ തങ്ങളും ഇത്തരം പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും പലതവണ മാനഭംഗപ്പെട്ടിട്ടുണ്ടെന്നും പരസ്യമായി പറഞ്ഞുകൊണ്ട് പത്രസമ്മേളനങ്ങളും അവബോധന ക്ലാസ്സുകളും നടത്തി ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തുവന്നപ്പോള്‍ പ്രശ്നം കൂടുതല്‍ രൂക്ഷമായി. ഒപ്പം പല മുന്‍ വനിതാ പട്ടാളക്കാരും തങ്ങളുടെ അനുഭവങ്ങളുമായി രംഗത്തുവന്നതോടെ സംഭവം കൂടുതല്‍ രൂക്ഷമായി.

പുതിയ ഒരു പെണ്‍കുട്ടി പട്ടാള പരിശീലന ക്യാമ്പില്‍ എത്തുന്നതുമുതല്‍ പീഡനം തുടങ്ങുകയായി. അനാവശ്യമായ ശരീരസ്പര്‍ശനങ്ങളും ലൈംഗിക ചൂഷണങ്ങളും മുതല്‍ മാനഭംഗങ്ങള്‍ വരെ ഇവിടെ തുടര്‍ക്കഥയാകുന്നു. പലരും സൈനിക ഉദ്യോഗസ്ഥര്‍ക്ക് പരാതി കൊടുക്കുമെങ്കിലും അന്വേഷണം എങ്ങുമാകാതെ പോകുകയാണ് പതിവ്‌. ചിലപ്പോഴൊക്കെ പരാതിക്കാരിയെ സഹപ്രവര്‍ത്തകര്‍ കുടുക്കുകയും ചെയ്യുമ്പോള്‍ പരാതിക്കാരി മാനസികമായി തകര്‍ന്നുപോകുന്നു.ശാരീരികമായും മാനസികമായും വൈകാരികപരമായും തകര്‍ന്നുപോകുന്ന ഈ വനിതകള്‍ ആത്മഹത്യയില്‍ അഭയം തേടുന്നു. ലോകത്തെ മറ്റു സൈനിക താവളങ്ങളില്‍ ഇത് നടക്കുന്നില്ല എന്ന് പറയുന്നില്ല. പക്ഷെ ഇപ്പോള്‍ അമേരിക്കന്‍ പട്ടാളത്തിലെ ഈ പ്രശ്നം വളരെ ചൂടുപിടിച്ചിരിക്കുന്നു.

ലോകത്തിനു സമാധാനം കൊടുക്കാന്‍ നടക്കുന്ന കാപാലികര്‍ക്ക് തങ്ങളുടെ രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന പെണ്‍കുട്ടികളുടെ മാനം കാക്കാന്‍ കഴിയാതെ പോകുന്നതിലെ വിരോധാഭാസം ഓര്‍ക്കുമ്പോള്‍ പുച്ഛം തോന്നുന്നു.

6 comments:

ഞാനും എന്‍റെ ലോകവും said...

വാർത്തയുടെ ലിങ്ക് കൊടുക്കാമായിരുന്നു

സത said...

യാധാര്ധ്യം മാത്രം...

hAnLLaLaTh said...

ഇന്ത്യന്‍ പട്ടാളക്കാര്‍ സേവനമനുഷ്ടിക്കണ്ട എന്ന് പറഞ്ഞ് യു എന്‍ എവിടെ നിന്നായിരുന്നു അവരെ മടക്കി അയച്ചത്..?
എന്തു കൊണ്ടായിരുന്നു..?!!!

chithrakaran:ചിത്രകാരന്‍ said...

പട്ടാളവും യുദ്ധവുമൊന്നും പെണ്‍ ശരീരത്തിനും,മനസ്സിനും യോജിച്ച
ജോലികളല്ലെന്ന് നമുക്കറിയാവുന്നതാണ്.
നാട്ടിലെ ആണുങ്ങളെല്ലാം ചത്തൊടുങ്ങുംബോള്‍ മാത്രമേ
പെണ്ണ് തന്റെ ചെറിയകുട്ടികളെ സുരക്ഷിതരാക്കാന്‍ എന്ന ആവശ്യം കണക്കിലെടുത്ത് യുദ്ധത്തിനിറങ്ങേണ്ടതുള്ളു.
എന്നാല്‍ ആണ്‍ പെണ്‍ തുല്യതാ വാദക്കാര്‍ക്ക്
ഇതൊന്നു നോക്കേണ്ടതില്ല.
പുരുഷ തിന്മ ഒരുക്കുന്ന കെണിയിലേക്ക് സ്ത്രീ സമത്വ വാദത്തിന്റെ മുദ്രാവാക്യങ്ങള്‍ ആര്‍ത്തുവിളിച്ചുകൊണ്ട്
അവര്‍ക്ക് നടന്നു കയറാം, രക്തസാക്ഷികളാകാം !!!

വിഢിത്തം പ്രവര്‍ത്തിക്കുന്നവരോട് സഹതപിക്കുകയല്ലാതെ എന്തു ചെയ്യാനാകും.

കാട്ടിപ്പരുത്തി said...

കുവൈത്ത് ഇറാക്ക് യുദ്ധം കഴിഞ്ഞതിന്നു തൊട്ടു പിറകെയാണു ഞാന്‍ ദുബായിയില്‍ എത്തുന്നത്,ആദ്യമായി ചേര്‍ന്നത് ഡിഫന്‍സിലും, (പട്ടാളക്കാരനായിട്ടൊന്നുമല്ല)- പഴയ ആളുകള്‍ക്ക് ഓര്‍മകള്‍ അയവിറക്കാണുടായിരുന്നത് യുദ്ധകാലത്തെ വീരസ്മരണകള്‍. യുദ്ധത്തിന്റെയല്ല, അമേരിക്കന്‍ പട്ടാളം വന്നിറങ്ങിയത് ആണും പെണ്ണുമായി, നല്ല കൂത്തായിരുന്നു, കുറച്ചൊക്കെ ഞൊട്ടി നുണയാന്‍ ഭാഗ്യമുള്ളവര്‍ക്കൊക്കെ കിട്ടി.

നായനാര്‍ പറഞ്ഞതോര്‍ക്കുന്നു, പെണ്ണുള്ളിടത്ത് പീഢനവുമുണ്ടാവും.

കൂതറ തിരുമേനി said...

@ഹല്ലനാത്
കോംഗോയിലെ പട്ടാളക്കാരുടെ ചെയ്തികളെ മുഴുവന്‍ ഭാരത രക്ഷാ ഗ്രൂപ്പിന്റെ ചെയ്തികളായി എടുക്കാമോ. ചിലര്‍ ചെയ്ത കാര്യമല്ലേ. ഓര്‍മ ശരിയാണെങ്കില്‍ മൂന്നു പേര്‍. അന്വേഷണം നടക്കുന്നു എന്നാണു ഒടുവില്‍ കിട്ടിയ അറിവ്‌.
@കാട്ടിപ്പരുത്തി.
ആ കുടിച്ചു കൂത്താട്ടത്തിടയില്‍ നടക്കുന്ന ചില സംഭവങ്ങള്‍ ഇങ്ങനെ ആയി മാറുന്നു.
@ചിത്രകാരന്‍
ഒരു പരിധി വരെ യോജിക്കുന്നു. പക്ഷെ പെണ്ണ് ഉള്ളടത്തു പീഡനം നടക്കും എന്നത് പട്ടാളത്തിലും ആവുമ്പോള്‍ എന്ത് അച്ചടക്കം