തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, June 13, 2009

119. കൂതറപ്പുഴു......!!!

പുഴു എന്നത് പ്രത്യേകിച്ച് ചൊറിയന്‍ പുഴുവെന്നത് ചിത്ര ശലഭത്തിന്റെയും ചില ചിത്രശലഭങ്ങളോട് സാദൃശ്യമുള്ള പക്കികളുടെയും ലാര്‍വാ രൂപത്തിലുള്ള അവസ്ഥയാണ്. അതായത് പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത ശൈശവകൌമാര രൂപം എന്നര്‍ത്ഥം. ചില പുഴുക്കളില്‍ പ്രകൃത്യാ ചില നീണ്ട രോമങ്ങള്‍ ഉണ്ടാവാറുണ്ട്. ഇവയെ ഹെയറി കാറ്റര്‍പില്ലര്‍ എന്ന് വിളിക്കാറുണ്ട്. ഇവ ചിലപ്പോഴൊക്കെ വളരെ വിഷമുള്ളതും കൂടിയാണ്. ഈ വിഷം തന്റെ ശത്രുക്കളെ തുരത്താനോ നിഗ്രഹിക്കാനൊ കൂടി ആണെന്നതാണ് വാസ്തവം. പല പക്ഷികളും ചെറു മൃഗങ്ങളും അതുകൊണ്ട് തന്നെ ഇവയെ ഒഴിവാക്കാറുണ്ട്. ചിലയിനം പുഴുക്കള്‍ ആസിഡ്‌ ചീറ്റിക്കാന്‍ കഴിവുള്ളവ ആയതിനാല്‍ ഇവയെ വേട്ടയാടുന്ന പക്ഷികളും മൃഗങ്ങളും പലതരത്തിലുള്ള പോള്ളലുകളും ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്.

മനുഷ്യന്റെ ഏറ്റവും വലിയ വിപത്തോ വിഡ്ഢിത്തമോ ആണ് അഹന്ത. അല്ലെങ്കില്‍ താന്‍ കേമനാണെന്നും മറ്റുള്ളവര്‍ വെറും ഉണ്ണാക്കന്‍മാര്‍ ആണെന്നുമുള്ള ചിന്ത. ഇതിന്റെ പ്രധാനകാരണം അറിവില്ലായ്മ അഥവാ വിവരദോഷം. ചിലപ്പോഴൊക്കെ പ്രായമായ തലച്ചോറും ഇതിന്റെ കാരണമാകുമെങ്കിലും ജന്മനാ വിവരദോഷിയായി ജനിച്ചതിന്റെ പരിണിത ഫലമായും ഇതിന്റെ കാണാന്‍ സാധിക്കും. വിഡ്ഢിത്തം ചിറകു മുളച്ചു പറക്കാന്‍ പ്രായമായാല്‍ പിന്നെ പറന്നു നടന്നു വിഡ്ഢിത്തം വിളമ്പുന്ന അഭിനവ വിവരദോഷപുംഗവന്‍മാരും ഇന്ന് കുറവല്ല. ഒപ്പം വാലാട്ടികളും കുഴലൂത്തുകാരും കൂടെയുണ്ടെങ്കില്‍ പറയുകയും വേണ്ടാ. രാജാവിന്റെ നഗ്നതയെ കാട്ടികൊടുത്താതെ അയഥാര്‍ത്ഥ സാങ്കല്‍പ്പിക ഉടവസ്ത്രത്തിന്റെ ഭംഗി കൊട്ടിഘോഷിക്കുന്ന പരിചാരകരും ഉപചാപവൃന്ദവും രാജാവിനെ വീണ്ടും വിഡ്ഢി വേഷം കെട്ടിക്കാനും പടൂവിഡ്ഢിയില്‍ നിന്ന് പമ്പര വിഡ്ഢിയായി മാറാനും മാത്രമേ കഴിയൂ എന്നറിയാതെ വിവരദോഷം മഹാകാവ്യം പോലെ പാടിനടക്കും.

അജ്ഞത മനുഷ്യന്റെ കൂടെ പിറപ്പാണ്. അറിയാനുള്ള ആഗ്രഹം അതായത് ജിജ്ഞാസ, പരിശ്രമം ഇവകൊണ്ട് അജ്ഞതയെ മാറ്റുന്നവനാണ് മനുഷ്യന്‍.എന്നാല്‍ അജ്ഞത കൊട്ടിപ്പാടി നടക്കുന്ന വിവരദോഷികള്‍ പരിക്ഷീത്‌ രാജാവിന്റെ കഥ മറക്കാതിരുന്നാല്‍ കൊള്ളാം. ശൂരനും എന്നാല്‍ വിവരദോഷിയും അഹങ്കാരിയും നെഗളിപ്പ്കാരനുമായ പരീക്ഷിത്ത് സര്‍പ്പദംശനം ഏറ്റു മരിക്കുമെന്ന ശാപത്തില്‍ ഒരു കണ്ണാടി കൂട്ടില്‍ വസിക്കുകയും അവസാനം സര്‍പ്പം എത്താത്ത കണ്ണാടി കൂട്ടില്‍ സന്ധ്യയോളം ഇരുന്നിട്ട് ഇനിയെന്നെ കൊല്ലാന്‍ ഒരു സര്‍പ്പം വരില്ലായെന്നു ആര്‍ത്തട്ടഹസിച്ച കഥയും പുരാണങ്ങള്‍ പഠിപ്പിക്കുന്നു. എന്നാല്‍ പഴത്തില്‍ ഒളിച്ചു ഒരു പുഴുവായി വന്നു ആപുഴുവിനെ കണ്ടപ്പോള്‍ ഈ പുഴുവാണോ എന്റെ അന്തകന്‍ എന്ന് ചോദിച്ചു പരിഹസിച്ച പരീക്ഷിത്തിനെ പുഴു തക്ഷകനായിമാറിയെന്നും തക്ഷക ദംശനം കൊണ്ട് പരീക്ഷിത്ത്‌ കൊല്ലപ്പെട്ടുവെന്നും പുരാണം.

ഇതിലെ ഗുണപാഠം എന്ത്. വിവരമുള്ളവര്‍ മതിമറന്നു പെരുമാറുകയില്ല. അപക്വമായ അഹങ്കാര ജല്പനങ്ങള്‍ സ്വയം ശവക്കുഴി തോണ്ടുന്നത്തിലെ അവസാനിക്കൂ. ശത്രുവിനെ കഴിവ്‌ കുറച്ചുകാണുന്നത് പോലെ ഒരു വിവരദോഷി വേറെ ഉണ്ടെന്നു തോന്നുന്നില്ല. വിവരദോഷിയെ ദൈവം പോലും സഹായിക്കില്ലെന്ന് പ്രമാണം. കാരണം ആരെങ്കിലും അവരെ കൊന്നാല്‍ പിന്നെ ദൈവത്തിനു ആ പണി ചെയ്യേണ്ടല്ലോ.

ഒരു ചൊറിയന്‍ പുഴു. നല്ല വിഷമുള്ളയിനമാണ്

ഒരു ചൊറിയന്‍ പുഴു. നല്ല വിഷമുള്ളയിനമാണ്. ഇതിനെ കൂതറപുഴുവെന്നോ ****** പുഴുവെന്നോ വിളിക്കാം. വിളിക്കുന്നവന്‍ കരം കൊടുത്തിട്ടല്ലല്ലോ വിളിക്കുന്നത്‌. അങ്ങനെ വിളിക്കുന്നതുകൊണ്ട് പേര് മാറിയിരുന്നെങ്കില്‍ എത്രയോ പേരുടെ പേരുകള്‍ ഇന്ന് പലമൃഗത്തിന്റെയും പേരില്‍ കിടന്നേനെ...

"കേവലമൊരു പുഴു തക്ഷകനായി
പരീക്ഷിത്തിന്റെ അന്തകനായി.
പരീക്ഷിത്തിന്നും നരകത്തില്‍.
പരീക്ഷിത്തിന്‍ കഥ അവിടെത്തീര്‍ന്നു
തക്ഷകനോ ഇന്നും പുഴുവായി വീണ്ടുമീ
ഉലകത്തില്‍ ശുംഭനെ തേടിയിറങ്ങുന്നു ..."

9 comments:

JareeN/NeeraJ said...

കവി എന്താണാവോ ഉദ്ദേശിച്ചത്‌ ?
-എന്ന്‌ സ്വന്തം
വിവരദോഷി

അനീഷ്‌ ഭാസ്കര്‍ said...

കൊള്ളാം കൂതറെ. ഗവിയുടെ കൂതറ പുഴു വായിച്ചു പണ്ടാരമടങ്ങിയിരുന്നു. നല്ല കൊട്ടാണ്‌ കേട്ടോ

ആർപീയാർ | RPR said...

ഉരുളയ്ക്ക് ഉപ്പേരി ...

ഹ..ഹ..

അസ്തലവിസ്ത said...

പരീക്ഷിത്തിനെ ചതിച്ചു കൊന്നിടത്ത് കഥ അവസാനിച്ചില്ല. പരീക്ഷിത്തിനെ ചതിച്ചു കൊന്നതിനു പ്രതികാരമായി ജനമേജയന്‍‌‌ തക്ഷകന്റെ കുലം മുച്ചൂടും മുടിച്ചു. സഹോദരങ്ങ‌‌ള്‍‌‌ അഗ്നിയില്‍‌‌ ആഹുതി ചെയ്യപ്പെടുന്നതു കണ്ട തക്ഷകന്‍ സ്വജീവന്‍‌‌‌‌‌‌ രക്ഷിക്കാന്‍‌‌ വേണ്ടി സുഹൃത്ത് ദേവേന്ദ്രന്റെ അടുത്ത് അഭയം തേടി. അവസാനം അഭയം കൊടുത്ത ദേവേന്ദ്രനെയടക്കം യാഗാഗ്നിയില്‍‌‌‌‌ ഹോമിക്കുമെന്നായപ്പോ‌‌ള്‍‌‌‌‌ ദേവക‌‌ള്‍‌‌ ഇടപെട്ടതുകൊണ്ട് തക്ഷകനു ജീവിതം‌‌‌‌ തിരിച്ചു കിട്ടി. അങ്ങനെയല്ലേ പുരാണം‌‌. അല്ല ഇതൊക്കെ എന്തിനാ ഇപ്പോ‌‌ള്‍‌‌‌‌ ഇവിടെപ്പറയണേ?

കൂതറ തിരുമേനി said...

അസ്തലവിസ്തെ
കഥ എനിക്കും അറിയാവുന്നത് തന്നെ. എന്നാല്‍ കുരുക്ഷേത്ര യുദ്ധത്തില്‍ അതായത് ധര്‍മ്മയുദ്ധത്തില്‍ ശ്രീ കൃഷ്ണന്റെ ചതികൊണ്ടാണ് പാണ്ഡവര്‍ ജയിച്ചത്‌ അതുകൊണ്ട് ഒരു ചതിയില്‍ അതായത് വിധിയുടെ ചതിയില്‍ പെട്ടാണ് ശ്രീ കൃഷ്ണന്‍ മരിച്ചതെന്ന് പറഞ്ഞാല്‍ ധര്‍മ്മയുദ്ധത്തിന്റെ പ്രസക്തി നഷ്ടപ്പെടുമോ. ഇല്ല. കാരണം ധര്‍മ്മയുദ്ധം വരെ അതിന്റെ ഗുണപാഠം പോകുന്നുള്ളൂ. ബാക്കി പുരാണങ്ങളുടെ ബാക്കിപത്രം മാത്രം.
പരീക്ഷിത്തിന്റെ അഹന്ത തീര്‍ത്തത് വരെ മാത്രമേ ഗുണപാഠം ആയിട്ടുള്ളൂ.

കൂതറ തിരുമേനി said...

നീരജെ.. പോയതില്‍ പരിഭവം ഇല്ല. എന്നാല്‍ മിണ്ടാതെ പോയതിന്റെ കാരണം അറിയില്ലായിരുന്നു. അല്ല ഭൂമി മനുഷ്യന്റെ മാത്രമല്ല ജീവജാലങ്ങളുടെത് കൂടെയാണ് എന്ന് പറഞ്ഞതാ.

അസ്തലവിസ്ത said...

ശ്രീകൃഷ്ണന്റെ കാര്യം പറഞ്ഞപ്പോഴാണ്‍‌‌ വേറൊരു കഥ ഓര്‍‌‌മ്മവന്നത്. പണ്ട് പൗണ്ഡ്രകനെന്ന് പേരായൊരു രാജാവുണ്ടായിരുന്നു, സ്വയം മഹാവിഷ്ണുവിന്റെ അവതാരമാണെന്നാണ്‍‌‌ കരുതിയത്. ശ്രീകൃഷ്ണനെ കണ്ടപ്പോ‌‌ള്‍‌‌‌‌ 'എന്റെ ചക്രമിങ്ങ് താടാ ചെക്കാ' എന്നും പറഞ്ഞ് ഹിന്ദിയില്‍‌‌‌‌ ഒരു ഡയലോഗ്. 'ഇന്നാ പിടിച്ചോ' (ഇതും ഹിന്ദിയില്‍‌‌‌‌‌‌‌‌)എന്നും പറഞ്ഞ് ശ്രീകൃഷ്ണന്‍‌‌ ചക്രമങ്ങിട്ടു കൊടുത്തു. പൗണ്ഡ്രകന്റെ തല പോയി.

തക്ഷകന്‍‌‌ പുഴുവിന്റെ അവതാരമെടുത്തു എന്ന് കരുതി എല്ലാ പുഴുവും താന്‍‌‌ രാജവെമ്പാലയുടെ വര്‍‌‌‌‌ഗ്ഗത്തില്‍‌‌‌‌ പെട്ടവനാണെന്നും പറഞ്ഞ് കടിക്കാനിറങ്ങരുതെന്നാണ്‍‌‌ കേട്ടോ ഈ കഥയുടെ ഗുണപാഠം‌‌.

പുരാണങ്ങളൊക്കെ ബഹുരസമാണ്‍‌‌ വായിക്കാന്‍‌‌, ഒപ്പം ഇത് പോലെ പല ഗുണപാഠങ്ങളും കിട്ടുകയും ചെയ്യും‌‌, അല്ലേ തിരുമേനീ.

കൂതറ തിരുമേനി said...

കിടില ബുദ്ധിയാണല്ലോ അതോ കുടില ബുദ്ധിയോ
ഇത്തരം ബുദ്ധിയ്ക്കൊരു പെരുണ്ടായിരുന്നല്ലോ
മറന്നു പോയി.

കനല്‍ said...

സത്യം പറഞ്ഞാല്‍
നിരുപദ്രകരമായ ഈ വാശിയും വീറും
കാട്ടുന്ന പോസ്റ്റുകള്‍ രസകരം തന്നെ.

ചോര പൊടിയാത്ത,ദുര്‍ഗന്ധമില്ലാത്ത യുദ്ധമെങ്കില്‍...
ഇരുപക്ഷവും തോല്‍ക്കരുതെന്ന് പ്രാര്‍ത്ഥിക്കുന്നു.