തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, June 24, 2009

129.അച്ചികൂത്ത്-അഥവാ മോഹിനിയാട്ടം

കേരളീയമെന്ന ലേബല്‍ പതിച്ചുകിട്ടിയചില ബിംബങ്ങളുണ്ട്.
"പൈതൃകമായി"മായി ഗണിച്ചുപോരുന്ന ചിലബിംബങ്ങളില്‍ ,മഹാഭൂരിപക്ഷ ജനസമൂഹങ്ങളുടേയും സാം സ്കാരിക പ്രതിനിധാനങ്ങളേയും വകഞ്ഞുമാറ്റി, ജാതിഹിന്ദു-വരേണ്യതയെ അടയാളപ്പെടുത്തുന്നു. സോപാനസംഗീതം , കഥകളി, കൂത്ത്, കൂടിയാട്ടം , മോഹിനിയാട്ടം , തിരുവാതിര,അങ്ങനെപോകുന്നു.

സ്കൂള്‍, കോളേജുതലത്തിലെ മത്സരങ്ങള്‍ ശ്രദ്ധിച്ചാല്‍, ഈകലകള്‍ക്കുകിട്ടുന്ന പ്രാധാന്യം ബോധ്യപ്പെടും . സവിശേഷ സന്ദര്‍ഭങ്ങളിലെ വേഷങ്ങളിലും , ഇതു പ്രകടമാണ്. "സെറ്റുസാരി", "മുണ്ടും ജുബായും "കാമ്പസിലെ, സര്‍ക്കാരാഫിസിലെ , ഒഴിവാക്കാനാവാത്ത"കേരളീയ"മാണ്.
ഭാഷാടിസ്ഥാനത്തില്‍ കേരളമെന്ന നാട് രൂപപ്പെടുന്നതുതന്നേ 1956-നവ്:01-നു മാത്രമാണ്. മൂന്നുനാട്ടുരാജ്യങ്ങളിലായി വിവിധ, മത/ജാതി സമൂഹങ്ങളും , വൈവിധ്യമാര്‍ന്ന നിരവധിസാംസ്കാരിക രൂപങ്ങളുമുള്ളപ്പോഴാണ്, അവയെല്ലാം അരുകിലേക്ക് തള്ളിമാറ്റി, പുത്തന്‍ വരേണ്യത രുപം കൊള്ളുന്നത്. ഇതിന്റെ രാഷ്ട്രീയ കാലാവസ്ഥ മനസ്സിലാക്കേണ്ടതാണ്.

സ്വാതന്ത്ര്യാനന്തര/നവോദ്ധാരാനന്തര കാലം , ജാതി/ജ്ന്മി/നാടുവാഴിത്ത സ്ഥാപനങ്ങളെ ഒന്നൊന്നായി തൂത്തുകളഞ്ഞുകൊണ്ടിരുന്നു. വര്‍ഗ്ഗബന്ധങ്ങള്‍ മാറിവന്നു. ആധുനിക ജനാധിപത്യ പരിഷ്കാരങ്ങളില്‍ ,മധ്യവര്‍ഗ്ഗ/മധ്യമജാതി മുന്‍കൈനേടി. സവര്‍ണ്ണാ-അവര്‍ണ്ണ വിഭജിതമായിരുന്ന സമൂഹത്തിലെ മധ്യമജാതിയായിരുന്ന "നായര്‍"ദല്ലാള്‍ജാതിയുടെ സ്ഥാനത്തുനിന്നും , നമ്പൂരിത്തത്തെ വകഞ്ഞുമാറ്റി ,മുഖ്യസ്ഥാനം നേടി. അതുസാധിച്ചെടുത്തത്, പതിനെട്ടോളം സമാനസമുദായങ്ങളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു.

ഈ കാലഘട്ടത്തില്‍, ക്ഷേത്രകേന്ദ്രീക്രമായിരുന്ന പലകലകളൂം പൊതുജനത്തിനു കാണാനും , ചെറിയതോതില്‍ പങ്കെടുക്കാനുമായി. യോദ്ധാക്കളുടെ അഭ്യാസകളരി, കഥകളി-കളരിയായി. കൂത്തമ്പലത്തില്‍ അച്ചികള്‍ ആടിതിമിര്‍ത്തിരുന്ന, അച്ചികൂത്ത് മോഹിനിയാട്ടമായി.
ലാസ്യ/ശ്യംഗാരഭാവത്തിലുള്ള പതിഞ്ഞപദം , വികാരാവേശമുണ്ടാക്കുന്ന വേഷം ഇതൊക്കെയായിരുന്നു. കലാമണ്ഡലം കല്യാണികുട്ടിയമ്മയുടെ കാലം ​വരെ ഇതായിരുന്നുവെന്ന് , കലാമണ്ഡലം കൃഷ്ണന്‍നായരും , കല്യാണികുട്ടിയമ്മയും ഓര്‍മ്മകുറിപ്പുകളില്‍ പങ്കുവെക്കുന്നു. എന്തിന്, കല്യാണികുട്ടിയമ്മയെ വിവാഹം ചെയ്യുന്നതില്‍, മുകുന്ദരാജാവിനും , വള്ളത്തോളിനും എതിര്‍പ്പായിരുന്നു. കാരണം കൂത്തുനടത്തുന്നവളുടെ സാമൂഹ്യനിലതന്നേ.

ഇന്ത്യയിലെ, ജാതിവ്യവസ്ഥ സാമൂഹ്യജിവിതത്തില്‍ മാത്രമല്ല, കലയുടെ കാര്യത്തിലും കാണിച്ചിരുന്ന വിവേചനത്തെ, പകരം വെക്കാന്‍ ഒരുനാടും ഈഭൂമുഖത്തുണ്ടാവുകയില്ല. ഇതൊടൊപ്പം , കാണേണ്ടൊരു വസ്തുത. തിരുവിതാംകൂറില്‍, നായരില്‍ നിന്നും പ്രമോഷന്‍കിട്ടി അല്പം കൂടിഉയര്‍ന്ന ഒരുജാതികൂടിയുണ്ടായി. "തമ്പി-തങ്കച്ചി"രാജകൊട്ടാരത്തിലെ ഭാഷയായ തമിഴില്‍ "തമ്പി, ഇങ്കെ ഉക്കാറു തങ്കച്ചി ഇപ്പോ വരും " തങ്കച്ചിയാടിതിമിര്‍ത്ത് കൈനിറയെ സമ്മാനങ്ങളൂം , കരം തീരുവയൊള്ള വസ്തുക്കളൂമായി വരും . മിച്ചോല്പാദനത്തിനു പാടത്തു ചത്തുജീവീക്കാന്‍-
പത്മനാഭന്‍ കൂറേ കറുത്തപരിക്ഷകളെ പരിപാലിക്കുന്നുണ്ടല്ലോ.......?

41 comments:

chithrakaran:ചിത്രകാരന്‍ said...

പ്രിയപ്പെട്ട....ഹഹഹ്ഹ് ചാര്‍വാകാ,
ഉചിതമായ പോസ്റ്റ്.
ഒരു സമൂഹത്തിന്റെ സാംസ്ക്കാരികമായ പുരോഗതിക്ക്
കലയേയും,സാഹിത്യത്തേയുമാണ് ആദ്യം
അടിമത്ത്വത്തില്‍ നിന്നും മോചിപ്പിക്കേണ്ടതെന്ന്
ഈ ചിത്രകാരന്‍ എവിടെയോ
പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു.അഥവ പറഞ്ഞിട്ടില്ലെങ്കില്‍
ഇതിനാല്‍ പറഞ്ഞുകൊള്ളുന്നു.

സഹസ്രദലകമലം പോലെ വസന്തം പൊഴിച്ചുനില്‍ക്കുന്ന
ആ ബോധപൂര്‍ണ്ണിമയില്‍(സനാതന ധര്‍മ്മികള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ എഴുതുന്നതാണ് !!!:) നമ്മുടെ അച്ചിക്കൂത്തുകളേയും,
പൊട്ടങ്കളികളായ കഥകളിപോലുള്ള കലാഭാസങ്ങളേയും
ഒരു സ്വതന്ത്ര മനുഷ്യമനസ്സായി നിലകൊണ്ട് നോക്കിക്കാണാന്‍ സാധിച്ചിരുന്നു.ആ
ഉള്‍ക്കാഴ്ച്ചയുടെ സൌന്ദര്യം ഒരിക്കല്‍കൂടി അനുഭവപ്പെട്ടു...ചാര്‍വാകന്റെ സ്വതന്ത്ര്യബോധത്തിന്റെ അനന്ത ചക്രവാളം ഗോജരമാക്കുന്ന ധന്യമായ ഈ പോസ്റ്റിലൂടെ...

ഭക്തി പ്രചരണത്തിനുവേണ്ടി കുടിലബുദ്ധികള്‍
രചിച്ചുണ്ടാക്കിയിരിക്കുന്ന ഇത്തരം കലാഭാസങ്ങളെ
സവര്‍ണ്ണ ജാതിക്കോമരങ്ങളുടെ പാരംബര്യ മഹിമയായി
അടയാളപ്പെടുത്തി സര്‍ക്കാര്‍ ചിലവില്‍ ഓക്സിജന്‍ങ്കൊടുത്ത് നിലനിര്‍ത്തുന്ന ഇന്നത്തെ
പൊതുധാരയുടെ ജഢമായ ബോധത്തെ
അടിച്ചുണര്‍ത്തുകതന്നെവേണം.

കാരണം,ഈ ചത്ത കലകളെ സംരക്ഷിക്കുന്നതിന്റെ
സാമൂഹ്യ ദുരന്തമാണ് നമ്മുടെ സമൂഹത്തിന്റെ
ജീര്‍ണ്ണതയുടെ മുഖ്യ കാരണം.

പുതിയ കാലത്തിന്റെ കല പിറക്കാതിരിക്കുന്നതിന്റെ
കാരണം ഈ ജഡമായ പിന്തിരിപ്പന്‍ കലകള്‍ തന്നെയാണ്. നമ്മുടെ രാഷ്ട്രീയത്തെപ്പോലും ഈ കലകള്‍ ജീര്‍ണ്ണിപ്പിക്കുന്നു.
പാര്‍ട്ടി സഖാക്കള്‍ മനുഷ്യദൈവങ്ങളെ തേടുംബോള്‍
മന്ത്രി കുടുംബങ്ങള്‍ വരേണ്യതയിലേക്ക് നിഴല്‍ പറ്റി നീങ്ങുന്നത് ഇത്തരം സവര്‍ണ്ണ കലകളുടെ
ഇല്ലാത്ത മാഹാത്മ്യം പൊതുബോധത്തില്‍ കൃത്രിമമായി നിര്‍മ്മിച്ച് നിറക്കേണ്ടത് നമ്മുടെ സാംസ്ക്കാരിക ശോഷണം ഇല്ലാതാക്കാന്‍ ചെയ്യേണ്ടതാണെന്ന ധാരണയാണ്.

ആ ധാരണ തകര്‍ക്കാതെ നമുക്ക് മുന്നോട്ടു പോകാനാകില്ല.
ചാര്‍വ്വാകനെപ്പോലെ മാനവികബോധത്തിലേക്ക്
വളര്‍ന്ന, സ്വന്തം തനിമയറിഞ്ഞ, ചിന്തക്ക് വിലങ്ങുകളണിയാത്ത ബ്ലോഗര്‍മാര്‍ ഈ സത്യം
തുറന്നുപറയാന്‍ കൂടുതല്‍ കരുത്തുള്ളവരാകട്ടെ
എന്ന് ആശിക്കുന്നു...ആശംസിക്കുന്നു.
ചിത്രകാരന്‍ എഴുതിയ കഥകളി ഇന്നത്തെ കലാ രൂപമല്ല എന്ന പോസ്റ്റിന്റെ ലിങ്ക് ഇവിടെ കൂടുതല്‍ വായനക്കായി സമര്‍പ്പിക്കുന്നു.


നമ്മുടെ അരിവെപ്പു സാഹിത്യത്തെക്കൂടി ഇതുപോലെ വിമര്‍ശിക്കാന്‍ ബ്ലോഗര്‍മാര്‍ മുന്നോട്ടു വരട്ടെ !!!

ഒരു ഈശ്വരവിശ്വാസി said...

എടൊ ആദിവാസി ചാര്‍വാക,
മനുഷ്യര്‍ പുരോഗമിക്കുന്നതിനു അനുസരിച്ച് അവന്റെ ചിന്തകളും പ്രവര്‍ത്തികളും പുരോഗമിക്കും. പാളയില്‍ കഞ്ഞികുടിച്ചവാന്‍ പാത്രത്തില്‍ കഞ്ഞികുടിക്കും, മരവുരു ഉടുതിരുന്നവന്‍ തുണി ഉടുക്കും, വൈകൃത ഭാഷ ഉപയോഗിച്ചിരുന്നവര്‍ വ്യകരണത്തോട് കൂടി ഭാഷ ഉപയിഗിക്കും. അതുപോലെ തന്നെയാണ് കലകളുടെ കാര്യവും, കുമ്മാട്ടിക്കളിയും , കോലന്‍ തുള്ളലും ഒക്കെ കുറച്ചു കൂടി ശ്സ്ത്ത്രീയമായി കത്ചകളിയും, മോഹിനയട്ടവും ഒക്കെയായി.. ചാര്‍വാക, ചിത്രകാരാ, നിസ്സഹായന്മാരെ പോലുള്ള വിവരംകെട്ട ആദിവാസികള്‍ക്ക് ഇപ്പോഴും മുറ്റത്ത്‌ മണ്ണ് കുത്തി അതില്‍ കഞ്ഞി കുടിക്കുന്നതിനോട താല്പര്യം. ഈ പുരോഗമന കല സാഹിത്യ സംഘത്തില്‍ ഒക്കെ പ്രവര്‍ത്തിച്ച നിങ്ങള്‍ക്ക്ക്ക്‌ കലകളുടെ പുരോഗമനം അറിയില്ലേ? അതിനു ഉടനെ സവര്‍ണരുടെ അച്ചികൂത് ആണെന്ന് പറയുന്ന തന്നെയൊക്കെ സത്യം പറയുകയാ നേരിട്ട് കണ്ടാല്‍ ചെകിട്ടത്തു ഞാന്‍ അടിക്കും. എന്നിട്ട് നേരെ വണ്ടിയില്‍ കയറ്റി മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു സെല്ലില് ഇടും...കാരണം തന്റെയൊക്കെ അസുഖം പകരുന്നതാണ്...

നിങ്ങളുടെ തന്നെ ഒരു മന്ത്രി പണ്ട് പറഞ്ഞതോര്‍ക്കുന്നോ ഗുദത്തില്‍ ഗദ കേറ്റണമെന്ന്.....നിന്നെയൊക്കെ ഉദ്ദേശിച്ച ആ പൊട്ടനത് പറഞ്ഞത്.

ഒരു ഈശ്വരവിശ്വാസി said...

നൂറു ശതമാനം ഉറപ്പാണ്‌ ചാര്‍വാക, ചിത്രകാരാ നിങ്ങള്‍ എവിടെ ഒറ്റയ്ക്ക് പോയാലും സൂക്ഷിക്കുക.. നിങ്ങളുടെ ഫോട്ടോ പലര്‍ക്കും ഞാന്‍ അയച്ചു കൊടുത്തിട്ടുണ്ട്. അടി ഉറപ്പാണ്‌. സംഘം ചേര്‍ന്ന് പോകുന്നത് ആരോഗ്യത്തിന് നല്ലത്. കാരണം നീയൊക്കെ പ്രവര്‍ത്തിക്കുന്നത് ഈ സമൂത്തിനപതാണ്.

Anonymous said...

ഒരു ഈശ്വര വിശ്വാസീ,

താങ്കളുടെ വികാരം മനസ്സിലാക്കുന്നു. പക്ഷെ എന്ത് ചെയ്യാം,, സംഗീതത്തെ ഇതുപോലെ സവര്‍ണ്ണ-അവര്‍ണ്ണ വത്യാസങ്ങള്‍ കണ്ടു പിടിച്ചു ചാര്‍വാകന്‍ 'അവലോകനം' ചെയ്തപ്പോള്‍ ഞാന്‍ ചോദിച്ചു എന്താ ഇത് മാത്രമാക്കിയത് എന്ന്..! അതുകൊണ്ടാണ് അച്ചിക്കൂത്തിലും എത്തിയത് എന്ന് തോന്നുന്നു.. തല്ലുകയും കൊല്ലുകയും ഒന്നും ചെയ്തെക്കല്ലേ.. :)

തിരുമേനി,

ഊണിലും ഉറക്കത്തിലും ജാതി മാത്രം ചിന്തിക്കുകയയും രാവിലെ മുതല്‍ വൈകിട്ട് വരെ ഉണ്ടാകുന്ന സംഭവങ്ങളെയും ജാതീയമായി മാത്രം കാണുകയും ചെയ്യുന്ന ചാര്‍വാകനെ പുരോഗമനചിന്താഗതിക്കാരന്‍ എന്ന് ആരെങ്കിലും വിളിക്കുമോ?? തിരുമേനി "പുരോഗമനപ്രസ്ഥാനത്തോട് ചായ്വുള്ള ചാര്‍വാകന്" എന്നൊരു പരാമര്‍ശം നടത്തിയപ്പോള്‍ ഞെട്ടിപ്പോയി.. അദ്ദേഹത്തെ കുറ്റപ്പെടുത്തുകയല്ല,, മാറ്റനമെന്നോ ഒന്നുമല്ല,, പക്ഷെ അദ്ദേഹത്തിന് മറ്റു എന്തെങ്കിലും രീതിയില്‍ വിശേഷിപ്പിക്കാംആയിരുന്നു എന്ന് പറഞ്ഞു എന്ന് മാത്രം.

ചാര്‍വാകന്‍,

ചരിത്രം, പഠിക്കണം പറയണം അവലോകനം ചെയ്യണം തെറ്റുകള്‍ കുറ്റങ്ങള്‍ പറയണം, അവ ഇന്നത്തെ സമൂഹത്തില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് വിശദീകരിക്കണം. പക്ഷെ ഇതെല്ലാം ചെയ്യുന്നത് ഒരു വശം മാത്രം കണ്ടുകൊണ്ടോ ചിന്തിച്ചു കൊണ്ടോ ആരെ എങ്കിലും കുട്ടപ്പെടുതാണോ ആയിരിക്കരുത്!! അങ്ങനെ ചെയ്യുമ്പോള്‍ അത് വെറും ഭ്രാന്ത്‌ ആയി മാറുന്നു!! അത് തന്നെയാണ് ചാരവാകനും ചിത്രകാരനും നിസ്സഹായനും പറ്റുന്നത്!! അവരുടെ ചിന്തകളും പറച്ചിലും അവലോകനവും ഒക്കെ വെറും സംകുചിതമായി പോകുന്നു.. "നായരുടെ കുര" എന്ന പോസ്റ്റ്‌ ശ്രദ്ധിക്കൂ.. എത്ര പേരാണ് പ്രതികരിക്കുന്നത്? അവിടെ പല മത-ജാതിയില്‍ പെട്ടവര്‍ നേരായ വിധം പ്രതികരിക്കുന്നു.. അവിടെ വിശകലനം ചെയ്യുന്നത് നേരായ വഴികളുടെ ആണ് അതുകൊണ്ട് തന്നെ. ഇനി ആ പോസ്റ്റിന്റെ ഉടമയും നായരാണ്, അതുകൊണ്ട് അവിടെയും സവര്‍ണ്ണ മേധാവിത്വം ആരോപിക്കരുതേ.. ഇപ്പോളെ പറഞ്ഞാല്‍ ഇവിടെ അത്രേയും എങ്കിലും 'നാറ്റം' ഒഴിവാക്കാമല്ലോ...

ചാർ‌വാകൻ‌ said...

ചിത്രകാരന്‍,ആ പോസ്റ്റുകണ്ടിരുന്നില്ല.വന്നതിനും ,വിലയേറിയ അഭിപ്രായത്തിനും ,നന്ദി.
ഈശ്വരവിശ്വാസിയായാല്‍,ഇങ്ങനെവേണം .തല്ലലും ,കൊല്ലലും .
കഥകഴിച്ചാല്‍ പിന്നൊന്നുമില്ലല്ലോ..ഏതായാലും ,പേടിച്ചു പനിപിടിച്ചു.
ആദിവാസിയെന്ന വിളിയങ്ങു ബോധിച്ചു.ശരിയാണ്,ആദിവാസികളൊരു ചീത്തജനമാണല്ലോ..നിങ്ങള്‍ക്ക്.നിന്റെ പ്രാക്രിതവം ശം കുടിയേറുന്നതിനു മുമ്പ്
ഈ മണ്ണില്‍ ജീവിച്ചുപോന്നവരാണ്,ഞങ്ങള്‍.ക്രൂരമായ അധിനിവേശത്തില്‍ പിടിച്ചുനില്കാനാകാതെ ഉള്‍നാടുകളിലും ,മലമ്പ്രദേശങ്ങളിലുമായി കഴിയുന്നു.
വം ശഹത്യ മുഖ്യാജണ്ടയായവര്‍,ഒരുപാവം ,ആദിവാസിബ്ലൊഗറെ വകവരുത്തുന്നത്,വല്യകാര്യമൊന്നുമല്ല.കൂട്ടം ​കൂടി നടന്നിട്ടും കാര്യമില്ല.
കൂട്ടകുരുതിയും ,പലകുറി കണ്ടതല്ലേ...?അനുഭവിക്കുകതന്നെ...
സത,നന്ദിയുണ്ട്,എന്റെ ജീവനില്‍ താല്പര്യമുള്ളതില്‍.
ഹിന്ദുമതത്തിലെ താണജാതിയായ ശൂദ്ധ്രരെ ചീത്തപറയേണ്ട കാര്യമേയില്ല.
കാരണം ​,അവരെ ഇത്രചീത്തയാക്കിയ വര്‍ണ്ണവ്യവസ്ഥയെ തിരിച്ചറിയാതെ,
കെട്ടിയിടപെട്ട ചങ്ങലയെ താലോലിച്ചും ,അതിന്റെ ഗുണഗ്ഗണങ്ങളെ വര്‍ണ്ണിച്ചും ,ഇതെന്റെ സ്വന്തമാണന്ന് മേനിപറഞ്ഞും നടക്കുന്ന മനോരോഗികളെ സഹതാപത്തോടെ നോക്കുകയല്ലാതെ,മറ്റെന്തുചെയ്യും .

ഭാരതീയന്‍ said...

ഹാവൂ,
ചാര്‍വാകന്‍ “ജാതിവ്യവസ്തയ്ക്കെതിരെ” പൊരുതാന്‍ പുതിയ പോസ്റ്റ് ഇട്ടതുകണ്ടതില്‍ സന്തോഷം.എന്തായാലും ചാര്‍വാകനെ “പുരോഗമനചിന്താഗതിക്കാരന്‍“ എന്നു വിളിച്ചവനെ കെട്ടിയിട്ടുതല്ലണം.

Anonymous said...

ചാര്‍വാകന്‍,

മറുപടി പ്രതീക്ഷിക്കാതെ കമെന്റുന്നു. പ്രതീക്ഷിക്കാതെ എന്നാല്‍ കിട്ടില്ല എന്നുറപ്പുണ്ട്‌ എന്ന് വായിക്കുക.

നമ്മള്‍ മനുഷ്യര്‍ക്ക്‌ പൈതൃകമായി നല്ലതും ചീത്തയും കിട്ടിയിട്ടുണ്ട്. നല്ലത് സ്വീകരിക്കുക അല്ലാത്തവ നിരാകരിക്കുക എന്നതാണല്ലോ വിവേകത്തോടെ ചിന്തിക്കുന്ന മനുഷ്യര്‍ അവലംബിക്കുന്ന ഒരു രീതി. അധോഗമന ചിന്തകള്‍ ഉണ്ടെങ്കിലും താങ്കളില്‍ ഇത്തിരി എങ്കിലും സാമാന്യ ബുദ്ധി ഉണ്ടാവും എന്ന പ്രതീക്ഷയും താങ്കളുടെയും കൂട്ടുകാരായ ചിത്രകാരന്‍, നിസ്സഹായന്‍ എന്നിവരുടെയും എഴുത്തുകള്‍ വായിക്കുന്ന ഉയര്‍ന്ന-താഴ്ന്ന(?) ജനങ്ങള്‍ക്ക്‌ അവമതിപ്പും അതിലുപരി തെറ്റിധാരണ ജനിപ്പിക്കും എന്ന ചിന്തയും വീണ്ടും എഴുതിക്കാന്‍ പ്രേരിപ്പിക്കുന്നു.

താങ്കള്‍ പുരോഗമന പ്രസ്ഥാനത്തിന്റെ വക്താവാണെന്നു പറയുമ്പോള്‍ അതിലെ യുക്തി എന്തെന്ന് മനസ്സിലാകുന്നില്ല. പുരോഗമനത ഉള്ളവര്‍ ചരിത്രം എന്തെന്ന് മനസ്സിലാക്കുകയും ആ അറിവ് പുതു തലമുറയ്ക്ക് പകര്‍ന്നു കൊടുക്കയും ചെയ്യും. അത് വഴി സമൂഹത്തില്‍ സമത്വവും സാഹോദര്യവും ഉണ്ടാകും. അസമത്വങ്ങളെക്കുറിച്ച് വിലയിരുത്തും, അവ എങ്ങനെ സമൂഹത്തില്‍ നിന്നും ഇല്ലാതാക്കാം എന്ന് ചിന്തിക്കും. ആ വിലയിരുത്തലുകള്‍ വികാരത്തിനും സങ്കുചിത കാഴ്ച്ചപ്പാടിനും അതീതമായിരിക്കും. അപ്പോള്‍ നല്ല പ്രായോഗിക ചിന്തകള്‍ രൂപപ്പെടുകയും അവ സമൂഹത്തില്‍ കൊണ്ടുവന്നാല്‍ എങ്ങനെ പൊതുവില്‍ ഗുണം ചെയ്യുമെന്നും മനസ്സിലാകും. എന്റെ ഈ കാഴ്ചപ്പാടുകളില്‍ തെറ്റുണ്ടെങ്കില്‍ അറിയിക്കുമായിരിക്കും എന്ന് വെറുതെ പ്രത്യാശിക്കുന്നു.

ഇതില്‍ എന്തെങ്കിലും താങ്കള്‍ ചെയ്യുന്നതായി സ്വയം തോന്നുന്നുവോ? അങ്ങനെ തോന്നുന്നുവെങ്കില്‍ താങ്കള്‍ കള്ളം പറയുന്നു, അല്ലെങ്കില്‍ എനിക്കോ താങ്കള്‍ക്കോ വിഭ്രാന്തി ഉണ്ട് എന്ന് കരുതേണ്ടി വരും. എനിക്ക് അങ്ങനെ ഒന്ന് ഉണ്ടെങ്കില്‍ സമ്മതിക്കാന്‍ സങ്കോജം ഇല്ല എന്ന് ആദ്യമേ പറയട്ടെ. എന്തായാലും താങ്കളും കൂട്ടുകാരും ജാതിവ്യവസ്ഥിതി മൂലം കഷ്ടത അനുഭവിച്ചിട്ടുള്ള അനുഭവിക്കുന്ന(?) വ്യക്തികളണെന്ന് നിങ്ങള്‍ തന്നെ പലപ്പോളായി പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. അപ്പോള്‍ ആ കഷ്ടതകള്‍ പുതു തലമുറകളില്‍ ഉണ്ടാവാതിരിക്കാനാവും താങ്കള്‍ ശ്രദ്ധിക്കുക.

അപ്പോള്‍ മനസ്സില്‍ വരുന്ന സംശയങ്ങള്‍ ധാരാളമാണ്. നമ്മള്‍ ഇല്ലാതാക്കാന്‍ അവ എപ്പോളും ഉപയോഗിക്കുകയാണോ ചെയ്യുന്നത്? പൊതുവേ സംഗീതം, നൃത്തം, ചിത്രരചന തുടെങ്ങിയവാ വിലയിരുത്തുന്നത് അതിന്റെ മേന്മയും കുറവുകളും നോക്കിയായിരിക്കും. എന്നാല്‍ അതിലും ജാതി തിരിച്ചു കണ്ടാല്‍ എങ്ങനെ ശരിയാവും? താങ്കള്‍ ജാതി തിരുകാതെ ഒരു വാക് പോലും ഒന്നിനെക്കുറിച്ചും എഴുതില്ല എന്നാ വാശിപിടിചിരിക്കുന്നു എന്നും എഴുതുന്നത്‌ വായിച്ചാല്‍ മനസ്സിലാകും.

കുഴപ്പം.. എനിക്കോ താങ്കള്‍ക്കോ സമൂഹത്തിനോ ചരിത്രത്തിനോ ജാതിക്കോ മതത്തിനോ വ്യവസ്ഥിതിക്കോ സംവരണത്തിണോ അതോ താങ്കളുടെ രാഷ്ട്രീയത്തിനോ?

ഉത്തരങ്ങള്‍ ഒന്നും പ്രതീക്ഷിക്കാതെ,

സ്നേഹത്തോടെ,

കൂതറ തിരുമേനി said...

@ഭാരതീയന്‍ , സത
മറുപടി തരാന്‍ താമസിച്ചതില്‍ ക്ഷമിക്കുക. ഭാരതീയാ എന്നെ കെട്ടിയിട്ടു തല്ലല്ലേ. പുരോഗമനപ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവന്‍ എന്നരീതിയില്‍ എടുക്കുക. പുരോഗമനചിന്താഗതിക്കാരന്‍ എന്ന് ജനങ്ങള്‍ അല്ലെങ്കില്‍ വായനക്കാരന്‍ തീരുമാനിക്കട്ടെ.
ജാതീയമായ കമന്റുകള്‍ ചാര്‍വാകന്റെ സ്വന്തം അഭിപ്രായം ആണ്.

അസ്തലവിസ്ത said...

ജാതി വ്യവസ്ഥ തിരികെ കൊണ്ട് വരണമെന്നും ജാതിത്തെറിവിളിയും‌‌ പറഞ്ഞു നടക്കുന്നവരെ അധോഗമന പ്രസ്ഥാനക്കാര്‍‌‌‌‌ എന്നല്ലേ വിളിക്കേണ്ടത് തിരുമേനീ?

കൂതറ തിരുമേനി said...

അസ്തലവിസ്ത
ജാതി വെവസ്ഥ വേണ്ട എന്നാണു എന്റെ ആഗ്രഹം. ഇടതുപക്ഷ പ്രസ്ഥാന ചിന്തങതിക്കാരന്‍ എന്നനിലയില്‍ എനിക്ക് തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും സവര്‍ണരും അവര്‍ണരും ആരും ഇല്ല. എല്ലാം സാധാരണ മനുഷ്യര്‍ മാത്രം. ജാതിവെറി, ജാതിതെറി ഉണ്ടെങ്കില്‍ താങ്കള്‍ പറഞ്ഞതിനോട് യോജിച്ചാക്കിതിരിക്കാന്‍ നിര്‍വ്വാഹമില്ല

ഭാരതീയന്‍ said...

തിരുമേനി,
താങ്കള്‍ അപ്പറഞ്ഞതു അംഗീകരിക്കുന്നു.പുരോഗമനപ്രസ്താനത്തോടു ചായ്‌വുള്ളതും ചേര്‍ന്നുപ്രവര്‍ത്തിക്കുന്നതും ഒന്നുമല്ല മനസ്സിനു പുരോഗമനം കൊണ്ടുവരുന്നതു എന്നു മനസ്സിലായതു ബഹുമാന്യ ശ്രീ ചാര്‍വാകന്‍ അവര്‍കളുടെ പോസ്റ്റുകള്‍ വായിച്ചപ്പോളാണു.ഈ ജാതി പറച്ചിലിനോടു താങ്കള്‍ക്കും മനസ്സില്‍ ഈര്‍ഷ്യ ഉണ്ടെന്നു അറിയുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു.
ഇത്രയും വിഷം വമിപ്പിക്കുന്ന പോസ്റ്റുകള്‍ ഇടുന്ന ഒരാളെ “പുരോഗമനം” എന്ന വാക്കിന്റെ ഏഴയലത്തു കൊണ്ട്പോവാന്‍ പറ്റാതിരിക്കെ,തിരുമേനി ചാര്‍വാകനെ വിശേഷിപ്പിക്കാന്‍ “പുരോഗമനം” എന്ന വാക്കു ഉപയോഗിച്ചു എന്നു കണ്ടപ്പോള്‍ ഒരല്പം ദേഷ്യം തോന്നി.എന്നോടു ക്ഷമിക്കു..

ചാർ‌വാകൻ‌ said...

ഈശ്വരവിശ്വാസിയൊഴിച്ചുള്ളവരോട്(പ്രാന്തന്-സം വാദത്തിന്റെ ഭാഷ മനസ്സിലാവില്ല) പൊതുവെ പറയാനുള്ളത്,ജാതികള്‍,വന്നതും -പുതുരൂപത്തില്‍
നിലനില്‍ക്കുന്നതും ക്രിത്യമായ രാഷ്ട്രീയകാരണങ്ങളാലാണ്.അതു വിഷയവല്‍ക്കരിക്കുന്നതാണു പ്രശ്നമെന്നു പറയുന്നത്,സാമൂഹ്യരാഷ്ട്രീയത്തെ പഠിക്കുന്നതിലുള്ള അലം ഭാവമാണ്.മാറ്റി പിടിച്ചാലും ,മറച്ചുപിടിച്ചാലും .വസ്തുത
അതല്ലാതാകുന്നില്ല.ജാതിഅപകര്‍ഷതയാണന്ന് നിങ്ങള്‍ കരുതുന്ന ഇത്തരം നിലപാടുകള്‍ മനസ്സിലാവാന്‍,ബുദ്ധിമാത്രം പോരാ,മാനസ്സികവളര്‍ച്ചയും ,പക്വതയും വേണം .
ഡി.ഡി.കൊസാം ബി മുതല്‍ ഗെയില്‍ഓവെദെത് വരെയുള്ള സാമുഹ്യശാസ്ത്രഞ്ജര്‍ നൂറുകണക്കിനു പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.(പാഠപുസ്തകത്തിനും ,ബ്ലോഗിനും പുറത്തായതിനാല്‍ വായിക്കാന്‍ സാധിച്ചിട്ടില്ലന്നറിയാം )അം ബേദ്ക്കറെപോലെ ഇഴകീറി വിശകലം ചെയ്യാനോ ,സ്ഥാപിക്കാനോ ചെറിയവട്ടത്തിലുള്ള ബ്ലോഗില്‍ കഴിയില്ല.സതയുടെ ചോദ്യത്തിനൊന്നും ഉത്തരം തരാനാവാത്ത ജാതിഭ്രാന്തനാണു ഞാനെന്ന്,നിങ്ങളുടെ മനസ്സമാധാനത്തിനു കൊള്ളാം .സാം സ്കാരികചിഹ്നങ്ങളെ ജാതിവ്യവസ്ഥയുമായി കുട്ടികെട്ടുന്നത് ശരിയാണ്.
കാരണം ,അധിനിവേശം -സാമ്പത്തികം പോലെ സാം സ്കാരികം കൂടിയാണ്.
ആര്യാധിനിവേശത്തോടെ അവരുടെസാം സ്കാരികരൂപങ്ങളും മേല്‍കൈനേടി.
ഉപഭോഗത്തിന്റേതായരീതി.ദേവദാസികളെ സ്രിഷ്ഠിക്കുകയും കലാപരമായും ,ലൈം ഗികമായും ഉപയോഗിക്കുന്നത് വര്‍ണ്ണാധികാരത്തിന്റെ പ്രശ്നമാണ്.ഇവിടെ കേരളത്തിലെ നായര്‍ ഇരയുടെ റോളിലാണുള്ളത്.ആതിരിച്ചറിവില്ലാത്തതിനാല്‍ കുരച്ചുചാടുന്നു.
ഭരതനാട്യം ,കുച്ചിപുടി,ഒഡിസ്സി,തുടങ്ങിയ ന്രിത്തരൂപങ്ങളും ,ദേവദാസിത്വത്തിന്റെ ബാക്കിപത്രമാണ്.എല്ലാകലാ/സാം സ്കാരിക രൂപങ്ങളിലുമുള്ള അധിനിവേശ മൂല്യബോധം തുറന്നു കാടുകതന്നേവേണം .
ഒരുകാര്യം വീണ്ടും സൂചിപ്പിക്കുന്നു."നായര്‍"ഉയര്‍ന്നവരാണന്നോ,അവരാണു ശത്രുക്കളെന്നോ,കരുതാനും മാത്രം വിഡ്ഡികളല്ല.സ്വന്തമെന്നുപറയാന്‍ യാതൊരു
സാം സ്കാരിക പിന്‍ബലവുമില്ലാത്ത,മാനസ്സിക വളര്‍ച്ചനേടാത്ത,അധികാര കേന്ദ്രങ്ങളില്‍ ദാസ്സപ്പണി ചെയ്ത് കിട്ടിയകരുത്ത്,പാര്‍ശ്വവല്‍ക്രിത ജനതയില്‍
വേറുതെ പ്രയോഗിക്കാനുള്ള ആ"പൂതി"യുണ്ടല്ലോ..യേത്?അതങ്ങു വെച്ചേര്.

chithrakaran:ചിത്രകാരന്‍ said...

സ്വന്തം രാഷ്ട്രീയം എന്തെന്നറിയാത്ത(അച്ഛനില്ലാത്ത), രാത്രിയില്‍ അമ്മയുടെ സംബന്ധക്കാരന്‍ നല്‍കിയ തുട്ടും,ജാതിയുടെ ഓമനപ്പേരുമായി രാവിലെ ഉണര്‍ന്നെണിറ്റ ബ്രാഹ്മണ ആടിമക്കൂട്ടങ്ങള്‍ക്ക്
അച്ഛന്റെ കുടുംബക്കരെ കാണുംബോള്‍ അറപ്പും വെറുപ്പും
തോന്നുക സ്വാഭാവികം.(ഛയ് ആദിവാസി !!!) ചിലപ്പോള്‍ കൊല്ലാനുള്ള ദേഷ്യവുമുണ്ടാകും :)
അമ്മയുടെ ദുര്‍നടപ്പാണു പ്രശ്നം!
അമ്മയുടെ സംബന്ധക്കാരനെ പൂവിട്ടുപൂജിച്ചുകൊള്ളുക.
ആ ജാതിവാലുകള്‍ ഞാത്തി നടന്നുകൊള്ളുക.
സത്യമറിയുന്നവര്‍ ജാതിവാലുകണ്ട് മനസ്സില്‍ ചിരിക്കുംബോള്‍ ജാതിവാലില്ലാത്തവരെ തല്ലാന്‍ ഫോട്ടോ കൊടുത്ത് ആളെവിടാം !!!
കൊള്ളാമല്ലോ മാടംബിത്തരം !!!

Anonymous said...

ചാര്‍വാകന്‍,

അവിടെയും ഇവിടെയും അധികം തോടാതെയുള്ളതാനെങ്കിലും മറുപടി തന്നു എന്നതില്‍ സന്തോഷം.
അതിനാല്‍ ഇനിയും മറുപടി കിട്ടാന്‍ സാധ്യത തോന്നുന്നതിനാല്‍ വീണ്ടും എഴുതുന്നു.

~~~ജാതികള്‍, വന്നതും - പുതുരൂപത്തില്‍ നിലനില്‍ക്കുന്നതും ക്രിത്യമായ രാഷ്ട്രീയകാരണങ്ങളാലാണ്. അതു വിഷയവല്‍ക്കരിക്കുന്നതാണു പ്രശ്നമെന്നു പറയുന്നത്, സാമൂഹ്യരാഷ്ട്രീയത്തെ പഠിക്കുന്നതിലുള്ള അലംഭാവമാണ്. മാറ്റി പിടിച്ചാലും, മറച്ചുപിടിച്ചാലും വസ്തുത അതല്ലാതാകുന്നില്ല. ജാതി അപകര്‍ഷതയാണന്ന് നിങ്ങള്‍ കരുതുന്ന ഇത്തരം നിലപാടുകള്‍ മനസ്സിലാവാന്‍,ബുദ്ധിമാത്രം പോരാ,മാനസ്സികവളര്‍ച്ചയും ,പക്വതയും വേണം~~~

ഈ വാക്കുകളില്‍ നിന്നും എന്നത്തേയും പോലെ അര്‍ഥം നേരിട്ട് വെളിപ്പെടുതിന്നില്ല അല്ലെങ്കില്‍ അത് മനസ്സിലാക്കാനുള്ള വളര്‍ച്ച ഇല്ലാ. എങ്കിലും മനസ്സിലായവ വച്ച്, ജാതി എന്നത് ഇപ്പോള് ‍രാഷ്ട്രീയമാണ്. അത് പറയുമ്പോള്‍ എതിര്‍ക്കുന്നത് വിഡ്ഢിത്തമാണ്. ജാതി എന്നതും അത് പറയുന്നതിലെ രാഷ്ട്രീയവും യാധാര്ധ്യമാണ്. ഇതൊക്കെ അല്ലെ ഈ വാചകങ്ങളുടെ പൊരുള്‍?

അപ്പോള്‍ താങ്കള്‍ ജാതി പറഞ്ഞു രാഷ്ട്രീയം കളിക്കുകയാണ്. അതില്‍ സാമൂഹികമായ കാഴ്ചപ്പാടില്ല. ജാതി വ്യവസ്ഥിതിയില്‍ ഉള്ള കഷ്ടപ്പാടുകള്‍ അതുകൊണ്ട് തന്നെ ഇല്ലാതാകാനും ആഗ്രഹിക്കുന്നില്ല, അല്ലെങ്കില്‍ കഷ്ടപ്പാടുകള്‍ ഇല്ലാതാവണം, പക്ഷെ അതില്ലൂടെ ഉള്ള രാഷ്ട്രീയ-സാമ്പത്തിക ലാഭം കിട്ടിക്കൊണ്ടേ ഇരിക്കണം. അതിനായി ജാതിചിന്ത എല്ലാ വിഷയത്തിലും കണ്ടെത്തി കുത്തി വച്ചുകൊണ്ടിരിക്കണം. അതിനായി ചരിത്രത്തെ, പഴയ അടിച്ചര്‍മത്തലിന്റെ കഥകള്‍ ഉരുവിട്ടുകൊണ്ടിരിക്കണം. ഇതിലൂടെ തന്നെ താങ്കള്‍ വെളിവാക്കുന്നത് താങ്കളിലെ കുടിലബുധിക്കാരനെ ആണ്. താങ്കളുടെ ലേഖനം വായിക്കുന്ന ഒരു സാധാരണക്കാരന് അത് മനസ്സിലാകുകയും ഇല്ലല്ലോ.

എന്റെ ചോദ്യം ഇതാണ്- എത്ര മോശപ്പെട്ട വഴികളിലൂടെ ആണെങ്കിലും സ്വന്തം ലക്‌ഷ്യം-അതും സംകുചിതമായ ചില ലക്ഷ്യങ്ങള്‍- നേടിയെടുക്കാന്‍ ശ്രമിക്കുന്ന താങ്കള്‍ എങ്ങനെ പുരോഗമനക്കാരനാകും? അധര്‍മ്മവും സമൂഹത്തില്‍ വിഷം കുത്തി വക്കുന്നവരും അധോഗമാനമാണ് പ്രചരിപ്പിക്കുന്നത്‌.

Anonymous said...

ചാര്‍വാകന്‍,

~~~സാംസ്കാരികചിഹ്നങ്ങളെ ജാതിവ്യവസ്ഥയുമായി കുട്ടികെട്ടുന്നത് ശരിയാണ്. കാരണം, അധിനിവേശം -സാമ്പത്തികം പോലെ സാം സ്കാരികം കൂടിയാണ്. ആര്യാധിനിവേശത്തോടെ അവരുടെ സാംസ്കാരികരൂപങ്ങളും മേല്‍കൈനേടി. ഉപഭോഗത്തിന്റേതായരീതി. ദേവദാസികളെ സ്രിഷ്ഠിക്കുകയും കലാപരമായും, ലൈംഗികമായും ഉപയോഗിക്കുന്നത് വര്‍ണ്ണാധികാരത്തിന്റെ പ്രശ്നമാണ്.~~~

സമ്മതിക്കുന്നു. പക്ഷെ, അതില്‍ എന്ത് പുതുമ അല്ലെങ്കില്‍ അസ്വാഭാവികത? ലോകത്തിലെ എല്ലാ വ്യസ്ഥിതികളും സംസ്കാരവും സാംസ്കാരികരൂപങ്ങളും കലകളും രൂപപ്പെടുന്നത് അല്ലെങ്കില്‍ രൂപപ്പെട്ടിട്ടുള്ളത് അങ്ങനെ തന്നെയാണ്. ഇവിടെ മാത്രമായ എന്ത് പ്രത്യേകത ആണുള്ളത്?

ഈ കലകളെ സവര്‍ണതയും അവര്‍ണതയും ആയി കണ്ടാല്‍, കഥകളി, മോഹിയാട്ടം തുടെങ്ങിയ ക്ഷേത്രകലകള്‍ ഒക്കെ എന്ത് ചെയ്യണം എന്നാണു ആവശ്യപ്പെടുന്നത്? നിര്തലാക്കണോ? അതോ അവയ്ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കണോ?

സംഗീതത്തില്‍ ഉള്ള ഇത്തരം 'അപചയം' എങ്ങനെ പരിഹരിക്കണം? കര്‍ണാടിക് സംഗീതം പാടുന്നവരെ ബഹിഷ്കരിക്കണോ? എന്താണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് മാത്രം മനസ്സിലാകുന്നില്ല. അതുകൊണ്ട് ചോദിക്കുന്നു എന്ന് മാത്രം. ഉത്തരം ചോദ്യത്തില്‍ തൊടാതെ തന്ത്രപരമായി പറയാന്‍ അറിയാവുന്ന വ്യക്തി ആയതു കൊണ്ട് തന്നില്ലേലുമ് പരിഭവം ഇല്ല. രാഷ്ട്രീയം കളിക്കുന്നവനെന്തു ഉത്തരം പറയാന്‍ അല്ലെ? നിലപാടുകള്‍ വ്യക്തമാക്കിയാല്‍ പിന്നെ എന്ത് രാഷ്ട്രീയം അല്ലെ?

Anonymous said...

ചാര്‍വാകന്‍,

~~~ഇവിടെ കേരളത്തിലെ നായര്‍ ഇരയുടെ റോളിലാണുള്ളത്.ആതിരിച്ചറിവില്ലാത്തതിനാല്‍ കുരച്ചുചാടുന്നു.~~~

നായന്മാരെ ഇരകളുടെ രൂപത്തില്‍ ആക്കിയതില്‍ ചാരവാകാനുള്ള പങ്കിനെ പ്രകീര്‍ത്തിക്കുന്നു. കുറച്ചു ചാടുന്നില്ല. കാരണം നായമാര്‍ മാത്രം നന്നാകണം എന്നൊരു കാഴ്ച്ചപ്പാടില്ലാത്തത് കൊണ്ട്. ജാതി-മതതിനപ്പുറം പാവപ്പെട്ടവും, പിന്നോക്കം നില്‍ക്കുന്നവരും സഹായിക്കപ്പെടനം എന്ന കാഴ്ച്ചപ്പാടുള്ളത് കൊണ്ട്. ആ കാഴ്ചപ്പാട് എന്താണെന്നും എങ്ങനെ സ്വീകരിക്കുന്നു എന്നും ചിന്തിച്ചു വിഷമിക്കരുതെ താങ്കള്‍, കാരണം അത് മനസ്സിലാക്കാന്‍ പറ്റി എന്ന് വരില്ല. അത് മനസ്സിലാക്കാനുള്ള മനസ്സാക്ഷി ഉണ്ടായിരുന്നെങ്കില്‍ താങ്കള്‍ ഈ വഴി തിരഞ്ഞെടുക്കില്ലായിരുന്നു.

Anonymous said...

ചാര്‍വാകന്‍,

~~~~ഭരതനാട്യം ,കുച്ചിപുടി,ഒഡിസ്സി,തുടങ്ങിയ ന്രിത്തരൂപങ്ങളും ,ദേവദാസിത്വത്തിന്റെ ബാക്കിപത്രമാണ്.എല്ലാകലാ/സാം സ്കാരിക രൂപങ്ങളിലുമുള്ള അധിനിവേശ മൂല്യബോധം തുറന്നു കാടുകതന്നേവേണം~~~~

എല്ലാ സംസ്കാരങ്ങളും ജീവിതരീതികളും പല ഘടകങ്ങള്‍ ചേര്‍ന്നുണ്ടാകുന്നതാണ് എന്നറിയുമോ? ആ പ്രക്രിയ എന്നും തുടെര്‍ന്നു കൊണ്ടേ ഇരിക്കും. ഇന്നും എന്നും. അവ തടയുക ഒരു ചാരവാകനും സതക്കും സാധ്യമല്ല. എന്നാല്‍ അവനവന്റെ ആസ്തിത്വതില്‍ വിശ്വസിക്കുക, അഭിമാനിക്കുക എന്നത് മാത്രമാണ് ഒരു വ്യക്തി എന്ന നിലയില്‍ ഒരാള്‍ക്ക്‌ ചെയ്യാന്‍ സാധിക്കുക.

തന്റെ പിതാവ്, കറുത്തിരുന്നാലും,വെളുത്തിരുന്നാലും അല്ലെങ്കില്‍ കൂലിപ്പണി ചെയ്യുന്നവനായാലും സ്വര്‍ണ്ണ കച്ചവടക്കാരനായാലും ഒരേ പോലെ അതില്‍ അഭിമാനിക്കുക മാത്രമാണ് പോംവഴി. കൂലിപ്പണിക്കാരന്റെ മകന്‍ ജോലി കിട്ടി നല്ല സമ്പത്ത് കിട്ടിയാല്‍ അവനെ നിന്റെ അച്ഛന്‍ പഴയ കൂലിപ്പണിക്കാരനല്ലേ.. എന്ന് ചോദിക്കുന്ന ഒരുവന്റെ യുക്തിബോധമാണ് താങ്കള്‍ പ്രകടിപ്പിക്കുന്നത്!! അവ എത്ര അധോഗതി ആണെന്ന് വിവേകികള്‍ക്കെ മനസ്സിലാകൂ. അല്ലാത്തവര്‍ ഇപ്പോളും പഴയ 'ചരിത്രം' കുഴിച്ചു കൊണ്ടിരിക്കും..

അത്തരം കുഴികളില്‍ പെട്ട് മര്യാദക്ക് ജീവിക്കുന്നവനും വിഷമം ഉണ്ടാകാതിരിക്കാനാണ് ഞാന്‍ ഇത്രയും സമയം മേനക്കെടുതുന്നത്.. ഒന്നുമില്ലെങ്കിലും എന്റെ പൂര്‍വികരോ ഞാനോ തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവയ്ക്ക് പരിഹാരം ആകട്ടെ..

Anonymous said...

ചാര്‍വാകന്‍,

~~~~~."നായര്‍" ഉയര്‍ന്നവരാണന്നോ, അവരാണു ശത്രുക്കളെന്നോ, കരുതാനും മാത്രം വിഡ്ഡികളല്ല. സ്വന്തമെന്നുപറയാന്‍ യാതൊരു സാംസ്കാരിക പിന്‍ബലവുമില്ലാത്ത, മാനസ്സിക വളര്‍ച്ചനേടാത്ത, അധികാര കേന്ദ്രങ്ങളില്‍ ദാസ്സപ്പണി ചെയ്ത് കിട്ടിയകരുത്ത്, പാര്‍ശ്വവല്‍ക്രിത ജനതയില്‍ വേറുതെ പ്രയോഗിക്കാനുള്ള ആ"പൂതി"യുണ്ടല്ലോ..യേത്?അതങ്ങു വെച്ചേര്.~~~~~~

സമ്മതിക്കുന്നു. നായന്മാര്‍ മോശപ്പെട്ടവര്‍ തന്നെ. ബ്ലോഗ്ഗില്‍ ആരെങ്കിലും ഞങ്ങള്‍ നായന്മാരാന് കേമാന്മാരാന് എന്നൊക്കെ വാദിച്ചോ? ആ"പൂതി"..യേത് എന്ന് മനസ്സിലായില്ലല്ലോ..? വെളിപ്പെടുത്തുമോ?

Anonymous said...

ചിത്രകാരന്‍,

മുരളീ എന്ന് വിളിച്ചാല്‍ തെറി കേള്‍ക്കും എന്നറിയാവുന്നതിനാല്‍ അങ്ങനെ വിളിക്കുന്നില്ല. ഒരു സുഹൃത്ത്‌ പറഞ്ഞ പോലെ നാളെ 'ഗാന്ധി' എന്ന തൂലികാനാമത്തില്‍ ഒരു വിദ്വാന്‍ തെറി വിളി നടത്തി സംസ്കാരം വെളിപ്പെടുത്തിയാല്‍ അവനെയും നമ്മള്‍ 'ഗാന്ധി' എന്ന് വിളിക്കണോ എന്ന് ചോദിച്ചിരുന്നു. താങ്കളുടെ പേര് രാജാ രവിവര്‍മ്മ പോലുള്ള ചിത്രകാരന്മാരെ അനുസ്മരിപ്പിക്കുമ്പോള്‍ പ്രത്യേകിച്ചും! അയാളെ തെറി വിളിക്കേണ്ട, ഞാന്‍ അത് നേരത്തെ വരവ് വച്ചിരിക്കുന്നു.

വിഭ്രാന്തമായ മനസ്സില്‍ സ്വയം എതിരാളിയെ സൃഷ്ടിചെടുക്കും എന്ന് വായിച്ചിട്ടുണ്ട്. താങ്കള്‍ക്കു ഇവിടുള്ള എല്ലാ മനുഷ്യരും താങ്കളുടെ ജാതിയും രാഷ്ട്രീയവും ഒഴിച്ചുള്ളവര്‍ ശത്രുക്കള്‍ ആണെന്ന് തോന്നുന്നു. ദുര്നടപ്പുകളുടെ കാലം കഴിഞ്ഞു സുഹൃത്തേ, ഇപ്പോള്‍ എല്ലാം നല്ല നടപ്പുകള്‍ ആണ്. സെക്സ് എന്നത് സ്വതന്ത്രമാകുന്നു. ഒരു പക്ഷെ താങ്കളുടെയും എന്റെയും ചാര്വാകന്റെയും ഒക്കെ വരും തലമുറകള്‍ പരസ്പരം ആ പരിപാടികള്‍ നടത്തി എന്ന് വരാം.. വ്യസനിക്കരുത്.. യാധാര്ധ്യം അങ്ങനെ ആയിരിക്കുമ്പോള്‍ ആ പഴയ കഥയുടെ പ്രസക്തി എന്ത് ? ഉത്തരങ്ങള്‍ തരിക എന്നതും മാടംബിതരം ആയതിനാല്‍ അവ ഒഴിവാക്കി തെറി വിളികള്‍ ആയാലും സ്വാഗതം.. ഞാന്‍ എഴുതിയത് വായിച്ചു എന്നെങ്കിലും തോന്നുമല്ലോ..

Anonymous said...

ചിത്രകാരന്‍,

~~~~സത്യമറിയുന്നവര്‍ ജാതിവാലുകണ്ട് മനസ്സില്‍ ചിരിക്കുംബോള്‍ ജാതിവാലില്ലാത്തവരെ തല്ലാന്‍ ഫോട്ടോ കൊടുത്ത് ആളെവിടാം !!! കൊള്ളാമല്ലോ മാടംബിത്തരം !!!~~~~~~

ഉദ്ദേശിച്ചത് എന്നെ അല്ല എങ്കിലും, വാലില്ലായിമ കൊണ്ട് വാലുള്ളവരെ അക്ക്രമിക്കുന്ന ശൈലിയുടെ ഭാഗമായി നൃത്തത്തിലും സംഗീതത്തിലും ചിത്രരചനകളിലും പച്ചവെള്ളത്തിലും "ഞങ്ങടെ ജാതി" എന്നും "നിങ്ങടെ ജാതി" തരാം തിരിക്കാന്‍ ഗവേഷണം ചെയ്യുന്ന ജാതി പ്രാന്തിനെ ആണ് 'ഈശ്വരവിശ്വാസി' എന്നയാള്‍ തല്ലു കൊടുക്കണം എന്ന് ഉദ്ദേശിച്ചിട്ടുണ്ടാവുക. അല്ലാതെ താങ്കളുടെ ആ ചുവന്ന നിറത്തിലുള്ള പ്രാന്തന്റെ ഫോട്ടോ ആര്കേങ്കിലും കൊടുത്തു തല്ലു കൊടുക്കണം എന്ന് പറഞ്ഞാല്‍ ആദ്യമേ പറഞ്ഞവനെ അല്ലെ അവര്‍ തല്ലുക?

പക്ഷെ, അതും ഇയാള്‍ക്ക് പ്രാന്ത് പറയാനുള്ള മറ്റൊരു ചാന്‍സ് മാത്രം അല്ലെ?

നിസ്സഹായന്‍ said...

“പൊട്ടന്‍ ആട്ടം കാണും പോലെ”എന്ന ഉപമയുടെ ഉള്‍ചേരലുകളെ ഒരിക്കല്‍ക്കൂടി വിശകലന വിധേയമാക്കുകയാണ് ചാര്‍വാകനും മറ്റൊരു പഴയ പോസ്റ്റിലൂടെ , വിശദമായി ചിത്രകാരനും.

നൂറ്റാണ്ടുകളായി പൊട്ടന്മാര്‍ ഇവിടെ ആട്ടങ്ങള്‍ കണ്ടുകൊണ്ടേയിരിക്കുന്നു. സനാതനധര്‍മ്മം,ആര്‍ഷഭാരത സംസ്ക്കാരം, ഭാരതീയആത്മീയത, ഭാരതീയ കലകള്‍......അങ്ങനെ നൂറു നൂറു ആട്ടങ്ങള്‍ !! ഇവയെല്ലാം പേക്കൂ‍ത്തുകളാണെന്നു പറയുന്ന പൊട്ടന്മാര്‍ ,രാജാവിന് തുണിയില്ലെന്നു പറഞ്ഞ കുട്ടിയുടെ ചരിത്ര ദൌത്യമാണ് നിറവേറ്റുന്നത്, അവര്‍ക്കഭിനന്ദനങ്ങള്‍ !!!

ആടുന്നോരും വാഴുന്നോരും അന്നും ഇന്നും ഒരേ വര്‍ഗ്ഗക്കാര്‍ . തലയാട്ടുന്ന പൊട്ടന്മാര്‍ കുമ്പിളില്‍ കഞ്ഞി കുടിക്കുന്ന അതേ കോരന്മാര്‍. ആട്ടം മോശമെന്ന് പറയാന്‍ പാടുണ്ടോ ?,കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും അഭിനയവുമെല്ലാം തമ്പ്രാന്‍ തന്നെയല്ലെ നിര്‍വഹിക്കുന്നത് !ശിവ ശിവ ശവം ശവം!!
പക്ഷെ എന്തുചെയ്യാം തമ്പ്രാക്കന്മാര്‍ ഒരിക്കലും തരാതിരുന്ന,വിദേശികള്‍ വന്നതിലൂടെ മാത്രം ലഭ്യമായ വിദ്യാഭ്യാസത്തിലൂടെ, മാനവിക മൂല്യങ്ങളിലൂടെ അടിമകളും ഉടമകളും കുറെയൊക്കെ മനുഷ്യരായി !!ഈ പുതിയ ഉള്‍ക്കാഷ്ചകൊണ്ട് കണ്ണുതെളിഞ്ഞവര്‍ക്ക് പറയാതിരിക്കാനാവില്ല , ആഗ്രഹിക്കാതിരിക്കാനാവില്ല ഈ വൃത്തികെട്ട സംസ്ക്കാരത്തിന്റെ സാര്‍വ്വത്രികമായ വിനാശം.സധൈര്യം അത് പറയുന്നവരെ, ഈ ശവങ്ങള്‍ വിളിച്ചുകൊണ്ടേയിരിക്കും, ജാതി വെറിയന്മാര്‍ !! ..അങ്ങിനെ ...അങ്ങിനെ!.പട്ടികള്‍ കുരയ്ക്കട്ടെ , സാര്‍ത്ഥവാഹക സംഘം മുന്നോട്ട് മുന്നോട്ട് !!!!

Anonymous said...

നിസ്സഹായന്‍, ചാര്‍വാകന്‍, ചിത്രകാരന്‍,

നിങ്ങളും സുഹൃത്തുക്കളും വാക്കുകളും വാചകങ്ങളും ഇട്ടു അമ്മാനമാടാന്‍ നല്ല കഴിവുള്ളവരാണെന്ന് തെളിയിചിട്ടുള്ളതല്ലേ?

മാന്യമായി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മാന്യമായി ഉത്തരം തരിക, ആശയങ്ങള്‍ വിനിമയം നടത്തുക തുടെങ്ങിയവ അല്ലെ നിങ്ങള്ക്ക് ബുദ്ധിമുട്ടുള്ളത്?

വാചകമടി കുറച്ചു, അന്തസ്സോടെ, മുകളില്‍ പറഞ്ഞിരിക്കുന്നതിനു ആണുങ്ങളെ പോലെ ഉത്തരം തരിക. വാചകമേളക്ക് സമയവും കാലവും ഒന്നും വേണ്ടല്ലോ?

Anonymous said...

ചാര്‍വാകന്‍,

"ജാതി" തിരിഞ്ഞു വിശകലനം ചെയ്യാന്‍ വായു, വെള്ളം, ആഹാരം എന്നിങ്ങനെ ചിലത് കൂടി ബാക്കി ഉണ്ടല്ലോ.. അടുത്ത ശ്രമം അതിനാകുമല്ലോ..

സ്നേഹത്തോടെ,

Anonymous said...

ചാര്‍വാകന്‍,

സഖാക്കള്‍ "മതം" വച്ച് "സിനിമയെ" വിശകലനം ചെയ്താ ബ്ലോഗ്ഗുകള്‍ ഉണ്ട്. പക്ഷെ, പഹയന്മാര്‍ "ജാതി" തിരിഞ്ഞില്ല. അവിടെ താങ്കള്‍ക്കു സ്കോപ്പുണ്ട്. പിന്നെ, "പട്ടിണി" യുടെ "ജാതി" കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടില്ലല്ലോ.. മറ്റൊന്ന് "ഭാഷ", സംസ്കൃതത്തെ തെറി പറയാം.

ഓര്‍മ്മ വരുന്നതനുസരിച്ചു വിഷയങ്ങള്‍ ഓര്‍മ്മിപ്പിക്കാം.

"""ഓരോന്നും ഓരോ പോസ്റ്റ്‌ പോരട്ടെ.."""

Anonymous said...

ചാര്‍വാകന്‍,

മറ്റൊരു അധോഗമന ചിന്താഗതിക്കാരന്‍ നിങ്ങള്‍ക്കിട്ടു താങ്ങിയിരിക്കുന്നു..

അവനെ ഒന്ന് ഒതുക്കൂ.. അവന്‍ ദാ ഇവിടുണ്ട്..

ചാർ‌വാകൻ‌ said...

സത,എനിക്കു താങ്കളോട് സഹതാപമുണ്ട്.കാരണം ,വായനഒരു പ്രവര്‍ത്തിക്കപ്പുറം ,മനസ്സിലാക്കല്‍ കൂടിയാണ്.രാഷ്ട്രീയമെന്നു ഞാന്‍ പറയുമ്പോള്‍
കക്ഷിരാഷ്ട്രീയക്കാരന്റെ മുഖം ഓര്‍മ്മവരുന്നത്,എന്റെകുറ്റമല്ലാ.വാക്കുകള്‍ക്ക് സന്ദര്‍ഭത്തിലാണ്‍ വിലയിടുക.താങ്കള്‍ക്ക് ഞാന്‍ എഴുതുന്നത് വായിച്ചാല്‍ മന്സ്സിലാകാത്തത് എന്റെ കുറ്റമല്ല.വായന സം സ്കാരത്തിന്റെ ഉയര്‍ന്നരൂപമാണ്
അതു നേടുകയല്ലാതെ വേറേവഴിയില്ല.പിന്നൊരു പരാതി ചോദ്യത്തിന്‍ ഉത്തരം
പ്രസക്തമായചോദ്യം ചോദിക്കൂ.മറുപടികിട്ടിയിരിക്കും .
ഉദ:താന്‍ തന്റെ അമ്മയെ ഇപ്പോഴും തല്ലാറുണ്ടോ...?
താങ്കള്‍ക്കന്നല്ലാ..ആര്‍ക്കും ഉത്തരമില്ല.പിന്നെയുള്ളത്,ചോതിച്ചവനെ പൂശുക.
സത,സുഹ്രുത്തേ,താങ്കള്‍ സം വാദത്തിന്റെ പ്രാഥമിക പാഠങ്ങള്‍ മനസ്സിലാക്കി വരുക.എന്നിട്ടാകാം .നീണ്ടകമന്റുകള്‍ കാണുമ്പോഴറിയാം .രോഗം എന്തന്ന്.
ഭാരതീയനും ,തിരുമേനിയും കൂടി എന്നെ പുരോഗമനവാദിയാക്കി.സത്യായിട്ടും അതിനുത്തരവാദി,ഞാനല്ല.
അടിമുടി ഹിന്ദുവായിരുന്ന,ഗാന്ധിജിയുടെ നെഞ്ചില്‍ വെടിയുണ്ട പായിക്കാന്‍ ഹിന്ദുവിനു ധൈര്യം കൊടുത്തമനസ്സ് വായിക്കുവാന്‍ കഴിയുന്നുണ്ട്.

ചാർ‌വാകൻ‌ said...

അസ്തലനേ,ജാതി കൊണ്ടുവരാനോ,കൊണ്ടുപോകാനോ ഒരാള്‍ക്ക് കഴിയുന്ന കാര്യമല്ല.ഭൂമിയില്‍ മറ്റെങ്ങുമില്ലാത്ത ജാതിവ്യവസ്ഥ ഭാരതത്തില്‍ നിലനിന്നത്,ഹിന്ദുമതത്തിലെ വര്‍ണ്ണവ്യവസ്ഥകാരണമാണ്‌.ആ പ്രത്യശാസ്ത്രം ,
വിഭവാധികാരത്തിലും ,സാം സ്കാരികാധികാരത്തിലുമൂന്നിയാണു ഇന്നും നിലനില്‍ക്കുന്നത്.ഇതാണു ചോദ്യം ചെയ്യുന്നത്.മറുപടി പറയാന്‍ അറിയാമെങ്കില്‍,സ്വാഗതം .മാടമ്പിതരം ,മിടുക്കന്നു കരുതാതിരിക്കു.
"ജാതിതെറി "യെന്നുദ്ദേശിച്ചത്.ജാതിയെ വിഷയമാക്കിയതാണോ..?
ഇരയിന്‍മ്പന്‍തമ്പിയുടെ പ്രസിദ്ധമായ പദമാണ്,"പ്രാണനാഥനെനിക്കു നല്കിയ പരമാനന്ദ രസത്തേ".ഇത് പി.ലീലയുടെ ശബ്ദത്തില്‍ സിനിമയിലൂടെ കേട്ടു.
രാഗം "കാം ബോജി",ഈപാട്ടുതന്നെ ദക്ഷിണാമൂര്‍ത്തി ചിട്ടപെടുത്തിയ രീതി
ശ്രദ്ധിക്കുക.ഈ പദം ,മുഖാരിയിലും ,ആനന്ദഭൈരവിയിലും ,ആടികണ്ടിട്ടുണ്ട്.
പതിഞ്ഞ താളത്തില്‍.ഉപഭോക്താവിന്റെ ആനന്ദം അറിഞ്ഞാല്‍ മതി.
അധികാരത്തിന്റെ അശ്ളീലത,അതൊരു രാഷ്ട്രീയ പ്രമേയമാണ്.പൈത്രിക വാഹകര്‍ക്ക് മനസ്സിലാവാതെ പോകുന്നത് ,സത്യമായും എന്റെ കുറ്റമല്ല.

Anonymous said...

ചാര്‍വാകന്‍,

ഏതായാലും താങ്കള്‍ പുരോഗമന വാദിയാണെന്ന് സ്വയം വിലയിരുത്തുന്നില്ല എന്നതില്‍ സന്തോഷം. എങ്കിലും എല്ലാത്തിലും താങ്കള്‍ ജാതി കണ്ടെത്തുന്നതിലെ യുക്തി ആണ് പരിഷ്കൃത സമൂഹത്തില്‍ ജീവിക്കുന്ന ചിലര്‍ക്ക് ബോധിക്കാത്തത്. അല്ലാതെ പലപ്പോളും ഒളിച്ചും തെളിച്ചും നിങ്ങള്‍ പറയുന്ന പോലെ 'അടിച്ചമാര്താനല്ല'!! അതിനെക്കുറിച്ച് യുക്തി സഹാമായ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ 'ബുദ്ധിപരമായി' ഒഴിഞ്ഞു മാറുന്നു.. ബ്ലോഗ്‌ എന്നാല്‍ ഒരു സംവാദന വേദി ആണ്. അപ്പോള്‍ താങ്കളില്‍ യുക്തി ഇല്ലൈമ്മ ഇല്ലെങ്കില്‍ ചോദ്യം ചോദിക്കും. അതിനെ താങ്കളെ പോലെ ഉള്ളവര്‍ വേറെ രീതിയില്‍ സമീപിക്കുകയും മര്യാദയില്ലാത്ത രീതിയില്‍ മറുപടി പറയുകയും ചെയ്യുന്നു. താങ്കള്‍ ഇത്തിരി ഭേദമായത് കൊണ്ടാണ് ഇത്രയും എങ്കിലും എഴുതുന്നത്‌.

എന്റെ ചോദ്യങ്ങള്‍ ഇവയാണ്..

1. താങ്കള്‍ സമൂഹത്തില്‍ നല്ലത് വരണം എന്ന് കരുതി ആണോ എഴുതുന്നത്‌?
2. എല്ലാ കാര്യത്തിലും ജാതി കാണുന്നതിലെ യുക്തി എന്താണ്?
3. താങ്കള്‍ ജാതിവ്യവസ്ഥിതി നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നുവോ?
4. ഇല്ലാതാക്കാന്‍ ആഗ്രഹിക്കുവെങ്കില്‍ എങ്ങനെ?
5. നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുവെങ്കില്‍ എങ്ങനെ? എന്തുകൊണ്ട്?
6. ജാതി എന്ന വ്യവസ്ഥിതിയെ ആരെ കുറ്റപ്പെടുത്തണം? അവര്‍ക്കുള്ള ശിക്ഷ?
7. ഏതെങ്കിലും ജാതി ഉയര്‍ന്നതാണെന്നും താഴ്ന്നതാനെന്നും വിശ്വസിക്കുവോ? എന്തുകൊണ്ട്?
8. ഒരു സംഭവത്തിനെ/കാര്യത്തിനെ വിലയിരുത്തുമ്പോള്‍ ജാതിക്കുള്ള പ്രാധാന്യം എന്ത്?

ചോദ്യങ്ങള്‍ അവസാനിക്കുന്നില്ലാ... ഉത്തരം കിട്ടുവാണെങ്കില്‍ മാത്രം മതിയല്ലോ..

സ്നേഹത്തോടെ,

ചാർ‌വാകൻ‌ said...

സത,അര്‍ജുനനും ,ക്രിഷണനും ,നിങ്ങടെ കാക്കതൊള്ളായിരം ​,ക്രൂരദൈവങ്ങളും അങ്ങനെ പല അവരാതങ്ങളുമെടുക്കും ,അവിടെല്ലാം പോയി ഇളിച്ചു തലയാട്ടാന്‍ സമയകുറവുണ്ട്.സം ഘപരിവാരത്തിന്റെ സമ്മേളനത്തിന്,ആനാടകം കളിക്കണം ,ഇളിക്കാന്‍ നല്ലയാളുകാണും .

Anonymous said...

ചാര്‍വാകന്‍,

സുഹൃത്തേ ഉപദേശിക്കുകയാനെന്നു കരുതരുതേ, താങ്കള്‍ക്കു എന്നെക്കാള്‍ പ്രായം ഉണ്ട്. പക്ഷെ അതിനനുസരിച്ചുള്ള വിവേകം താങ്കള്‍ കാണിക്കുന്നില്ല. താങ്കള്‍ ലോക ചരിത്രം, മാനവികത, യുക്തിബോധം, രാഷ്ട്രീയം, മതം, ജാതി ഒക്കെ വായിച്ചിട്ടുണ്ട്, പഠിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. അതിനെയും താങ്കള്‍ സ്വാഭാവികമായി വികലമായ കണ്ണിലൂടെ ആണ് കണ്ടിട്ടുണ്ടാവുക. ഒരുപക്ഷെ എന്റെ മുന്‍‌വിധി ആയി തോന്നിയേക്കാം. പക്ഷെ താങ്കളുടെ അഭിപ്രായങ്ങള്‍ ധാരാളം വായിച്ച ഒരു വ്യക്തി എന്ന നിലയില്‍ അത് സത്യമാകാനാണ് സാധ്യത.

വിദ്യാഭ്യാസം മനുഷ്യരില്‍ വിവേകം ഉണ്ടാക്കിയെടുക്കുന്നില്ല. എന്നാല്‍ വിവേകത്തിനു വിദ്യാഭ്യാസം സ്വയം സൃഷ്ടിക്കാന്‍ സാധിക്കും. അത് മനസ്സിലാക്കിത്തരുന്ന ധാരാളം നിരക്ഷരരായ പാവങ്ങളെ നാട്ടില്‍ തന്നെ ശ്രദ്ധിക്കുക. താങ്കള്‍ക്കു വിദ്യാഭ്യാസം ഉണ്ടാവാം. പൊതു സമൂഹത്തില്‍ എല്ലാ ജാതി-മത വിഭാഗങ്ങളോടും ഒത്തൊരുമിച്ചു ജീവിക്കാനുള്ള വിവേകം കിട്ടിയിട്ടില്ല. അതിനു പലപ്പോളായി പലരും താങ്കളോട് ബ്ലോഗില്‍ ചോദിചിട്ടുള്ള ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്തിയാല്‍ മതി. അവയ്ക്ക് ശരി ഉത്തരം കിട്ടുന്ന അന്ന് മുതല്‍ നമ്മള്‍ തമ്മിലുള്ള ഈ അകല്‍ച്ച കുറയും എന്ന് കരുതുന്നു. താങ്കള്‍ എല്ലാത്തിനെയും ജാതി തിരിച്ചായിരിക്കും കാണുന്നത്. എന്നാല്‍ കൂടുതല്‍ മനുഷ്യര്‍ അങ്ങനെ അല്ല. പഴയ വ്യവസ്ഥിതികള്‍ ഇല്ലായിമ ചെയ്തു മനുഷ്യനെ മനുഷ്യനായി കാണുന്നു, അങ്ങനെ അല്ലാത്തവരെ അതിനായി പ്രേരിപ്പിക്കുന്നു.

അങ്ങനെ ഉള്ള ഒരു വേളയില്‍ കള്ളുകുടിച്ചു തെറി വിളിക്കുന്ന ഒരു അല്പ്പന്റെ വേഷം താങ്കള്‍ എടുത്തണിയുന്ന കാണുമ്പോള്‍ സങ്കടം തോന്നുന്നു. അവ എത്ര തരം താന്നതാനെന്നു താങ്കള്‍ മനസ്സിലാക്കുന്നില്ല. അവ ഒന്ന് പറഞ്ഞു തരുന്നു എന്ന് മാത്രം.

ജാതി-മതം-രാഷ്ട്രീയം ഇവ എല്ലാ മനുഷ്യര്‍ക്കും ഉണ്ട്. പക്ഷെ ആവശ്യത്തിനെ ആകാവൂ.. അമൃത്‌ വരെ കൂടിയാല്‍ വിഷമാകുമെന്നു പറയുന്ന നാട്ടില്‍ ഈ ജാതി പറച്ചില്‍ എത്ര വിഷമാണെന്ന് തിര്ച്ചരിയുക..

സ്നേഹത്തോടെ,

അസ്തലവിസ്ത said...

"അസ്തലനേ,ജാതി കൊണ്ടുവരാനോ,കൊണ്ടുപോകാനോ ഒരാള്‍ക്ക് കഴിയുന്ന കാര്യമല്ല."

ജാതിവ്യവസ്ഥ ആദിയും അന്തവുമില്ലാത്ത ഒന്നാണെന്നാണോ ചാര്‍‌‌വാകന്‍‌‌ ഉദ്ദേശിച്ചത്? ആണെങ്കില്‍‌‌ ഇതിനൊരു അന്ത്യമുണ്ടെന്ന് തന്നെയാണ്‍‌‌ ഞാന്‍‌‌ വിശ്വസിക്കുന്നത്.

ജാതിയുടെ പേരില്‍‌‌‌‌ എന്നെന്നേക്കും സം‌‌വരണം വേണമെന്ന് കരുതുന്ന ചാര്‍‌‌വാകനെപ്പോലുള്ളവര്‍‌‌‌‌ക്ക് ജാതി നിലനിര്‍‌‌‌‌ത്തണമെന്ന് ആഗ്രഹം കാണും‌‌. അതങ്ങനെയാ, തൊരന്നു തിന്നു ശീലമായിപ്പോയി. ആ വൃത്തികെട്ട ശീലം നമുക്ക് മാറ്റാം‌‌‌‌, മാറ്റിയെടുക്കാം‌‌. ഇല്ലെങ്കില്‍‌‌ കേന്ദ്രസര്‍‌‌ക്കാര്‍‌‌‌‌ ജോലിയുള്ള ഉദ്യോഗസ്ഥര്‍‌‌ ഇനിയും‌‌‌‌ മക്ക‌‌ള്‍‌‌ക്ക് വേണ്ടി പാവങ്ങളുടെ പിച്ചച്ചട്ടിയില്‍‌‌‌‌ കയ്യിട്ട് വാരുന്നത് തുടര്‍‌‌‌‌ന്ന് കൊണ്ടിരിക്കും‌‌.

Anonymous said...

ചാര്‍വാകന്‍,

~~~~~ജാതി കൊണ്ടുവരാനോ,കൊണ്ടുപോകാനോ ഒരാള്‍ക്ക് കഴിയുന്ന കാര്യമല്ല~~~~~~

വാദി പ്രതിയായോ? ഇപ്പോള്‍ ജാതി വ്യവസ്ഥിതി ഇല്ലാതാക്കേണ്ടത് പഴയ മുന്നോക്കക്കാര്‍ക്കും നിലനിര്‍ത്തേണ്ടത് പുതിയ മുന്നോക്കക്കാര്‍ക്കും ആണോ? എങ്കില്‍ ആ പഴം പുരാണങ്ങള്‍ എങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ? പോക്രിത്തരം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനിടയില്‍ ഇത്തിരി മാന്യത?

മറ്റൊരു ചോദ്യം, അപ്പോള്‍ പണ്ട് പഴയ മുന്നോക്കക്കാര് എന്ത് തെറ്റ് ചെയ്തു? ഹിന്ദു മതമോ, സംസ്കാരമോ എന്ത് കുന്തം ആണെങ്കിലും ആകട്ടെ, അതിനെ എന്തിനു തെറി പറയുന്നു? ഹിന്ദുക്കളെ ഇല്ലാതാക്കിയാല്‍ പഴയ പിന്നോക്കക്കാര്‍ക്ക് ആല്മശാന്തി കിട്ടും എന്ന് താങ്കളുടെ നിസ്സഹായനായ സുഹൃത്ത്‌ വാദിച്ചത് തെറ്റല്ലേ?

താങ്കളെ പോലെ ഉള്ളവര്‍ വാ തുറക്കാത്തത് ഇതുകൊണ്ടാനെന്നു അറിയാം. തുറന്നാല്‍ പോയില്ലേ?? കള്ളി മുഴുവന്‍ വെളിച്ചത്താകും..

പഴയ നീല കുറുക്കന്റെ കഥ? കുളിചിട്ടുന്ടെന്കില്‍ ഒറിജിനല്‍ നിറം ലോകം അറിയും. അതുകൊണ്ട് കുളിക്കാതെ കഴിച്ചു കൂട്ടുക... ചാര്‍വാകന്‍ & കോ..

Anonymous said...

ചാര്‍വാകന്‍,

വായന മനസ്സിലാക്കലാണെന്ന് പറഞ്ഞത് കൊണ്ട് ചോദിക്കുകയാണ്.

താങ്കളുടെ മകന്റെ പടം ആണെന്ന് തോന്നുന്നു പ്രൊഫൈലില്‍ ഇട്ടിരിക്കുന്നത്. ആ മകനെ താങ്കള്‍ എങ്ങനെ ആയിരിക്കും ജാതി, മതം, കലകള്‍ ഒക്കെ പഠിപ്പിക്കുക എന്ന് വെറുതെ ചിന്തിച്ചു പോകുന്നു. കൂട്ടുകാരായ എല്ലാ നായന്മാരും നബൂരി കൊച്ചന്മാരുമായി അടുക്കരുതെന്നും, കഥകളി, മോഹിനിയാട്ടം തുടെങ്ങിയ നൃത്തങ്ങള്‍ കാണരുതെന്നും, കര്‍ണാടിക് സംഗീതം കേട്ട് പോയെക്കരുതെന്നും, സംസ്കൃതം പടിച്ചുപോകരുതെന്നും ആണോ?

ഇനി ഞാന്‍ വായിച്ചു മനസ്സിലാക്കിയതിലെ കുഴപ്പമാണോ?

chithrakaran:ചിത്രകാരന്‍ said...

ജാതിവെറിയന്മാരയ മാടംബികളുടെ മുഖ്യ പ്രശ്നം തങ്ങളുടെ സമൂഹത്തിലെ ജനത്തെ മുഴുവന്‍ ഇവര്‍ കാണുന്നത് നായരും,നംബൂതിരിയും,അംബലവാസിയും,ഇതൊന്നുമല്ലാത്ത
സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന കുറേ നീചജാതിക്കാരുമായാണ്.

ഇവര്‍ക്ക് നായരേയും നംബൂതിരിയേയും പോലും മനുഷ്യരായി
കാണാനാകുന്നില്ലല്ലോ ദൈവമേ !!! അതിനുശേഷമല്ലേ
നീച ജാതികളെ മനുഷ്യരായി കാണാന്‍ ഒരു ശ്രമമെങ്കിലും ഇവര്‍ക്കു നടത്താനാകു !!!

ജാതിയെക്കുറിച്ച് ഇവിടെ ഏതെങ്കിലും വ്യക്തിയെ
അപമാനിക്കാന്‍ ആരും ശ്രമിക്കുന്നില്ല. ജാതീയത എന്ന ചരിത്രപരമായെ തെറ്റിനെ തെറ്റായി അടയാളപ്പെടുത്തുന്നതിലൂടെ ജാതിമഹിമ എന്ന ദുരഭിമാനത്തിന്റെ അര്‍ബുദത്തെ സമൂഹത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള സത്യസന്ധമായ ചരിത്ര രചന സാധ്യമാക്കുന്ന ആശയവിനിമയവും അഭിപ്രായ പ്രകടനങ്ങളുമേ ഇവിടെ നടക്കുന്നുള്ളു.

എന്നാല്‍ മാടംബിത്തത്തിന്റെ വിഷപ്പല്ല് നഷ്ടപ്പെട്ടിട്ടില്ലാത്തവര്‍ക്ക് സത്യമോ ചരിത്രമോ കേള്‍ക്കേണ്ട,വായിക്കേണ്ട !
ഇത്തരം ചര്‍ച്ചകള്‍ നടക്കാതിരിക്കാന്‍ സംവരണാനുകൂല്യ ചര്‍ച്ചകള്‍ വഴിയില്‍ പിടിച്ചിട്ട്
ചര്‍ച്ചയുടെ ഗതി മാറ്റാം എന്ന് ഇവര്‍ ആശിക്കുന്നു.

സംവരണം മറ്റൊരു വിഷയമാണ്.

ജാതി എന്നാല്‍
തങ്ങള്‍ക്കു കിട്ടാത്ത സംവരണാവകാശം മാത്രമാണ് എന്ന രീതിയിലാണ് മാടംബികളുടെ നിലപാട്.
സംവരണ കാര്യങ്ങള്‍ ബ്ലോഗില്‍ ധാരാളം ചര്‍ച്ചചെയ്യപ്പെട്ടിരിക്കുന്നു. അതില്‍ പുതുതായ
വല്ല ന്യായ ചിന്തയുമുണ്ടെങ്കില്‍ അതേക്കുറിച്ച് പോസ്റ്റിടാവുന്നതാണല്ലോ മാടംബികളെ !

ഇവിടെ അച്ചിക്കൂത്തിനെക്കുറിച്ച് പറയുക.
ദേവന്റെ അച്ചികളും,ദേവദാസികളും നടത്തിയിരുന്ന കൂത്തിനെക്കുറിച്ചു പറയുക.ആ കൂത്ത് വാമൊഴി ഭാഷാചരിത്രത്തില്‍ എങ്ങിനെ വേശ്യാവൃത്തിയുടെ പര്യായമായി എന്നു പറയുക. കഥകളി എന്ന പൊട്ടന്‍ കളിയെക്കുറിച്ചു പറയുക. അല്ലെങ്കില്‍ അതിന്റെ മാഹാത്മ്യത്തെക്കുറിച്ചും കാലിക പ്രസക്തിയെക്കുറിച്ചും ന്യായീകരിക്കുക.

ഇതൊന്നുമല്ലാതെ സംവരണം എന്ന ഉലക്ക
വിഴുങ്ങി,കൂടെക്കൂടെ അതു ചര്‍ദ്ദിച്ചോണ്ടിരുന്നാല്‍
സത്യാന്വേഷികള്‍ ചരിത്രത്തില്‍ നിന്നും
കുടിയൊഴിഞ്ഞു പൊയ്ക്കൊള്ളുമെന്ന് വൃഥാചിന്തിച്ച്
ഇങ്ങനെ വിഢിവേഷം കെട്ടേണ്ടതില്ല.
ജാതിയുടെ ജീര്‍ണ്ണിച്ച മാറാപ്പഴിച്ചുമാറ്റി,ഒന്നു കുളിച്ച് ശുദ്ധമായി,മനുഷ്യരായി നടന്നൂടെ മാടംബികളെ നിങ്ങള്‍ക്ക് !!!

ചാർ‌വാകൻ‌ said...

സത,അസ്തലനെ, ഞാനവതരിപ്പിക്കുന്നത് എന്റെ നിലപാടുകളാണ്‌.തീര്‍ത്തും മറ്റൊരുനിലപാടെടുക്കാന്‍ നിങ്ങള്‍ക്കവകാശവുമുണ്ട്.ഞഞ്ഞപിഞ്ഞ പറയാനാണങ്കില്‍ അതിനും ,തര്‍ക്കശാസ്ത്രത്തിനൊരു കൊഴപ്പമുണ്ട്,പഴുതുകളിലൂടെ പിടിച്ചുകയറി മുട്ടാളനാവുക...നടക്കട്ടെ.
എന്റെ പോസ്റ്റിന്റെ കേന്ദ്രപ്രമേയം ,ജാതിയോ,സം വരണമോ അല്ലല്ലോ?
അതെല്ലാം വേറേ ചര്‍ച്ച്ചെയ്യേണ്ടതാണ്‌.ആറുപതിറ്റാണ്ടായി നടക്കുന്നുമുണ്ട്.
അം ബേദ്ക്കര്‍,പറഞ്ഞത് പന്ത്രണ്ടുമല്ലന്മാരുമായി ഞാന്‍ഒറ്റക്കു "ഗുസ്തിനടത്തി"
അങ്ങനെ നേടിയ സം വരണാവകാശത്തെ ബ്ലൊഗിന്റെ ഇത്തിരിവെട്ടത്തില്‍ കണ്ട് കുരക്കല്ലേ.
പിന്നെ,എന്നെപറ്റി കഴിഞ്ഞ ഇരുപത്ഞ്ചു വര്‍ഷമായി കേന്ദ്ര സര്‍ക്കാരിന്റെ വേതനം പറ്റുന്നു.നിരവധി സുഹ്രത്തുക്കളുണ്ട്,ഉന്നതകലാകാരന്മാര്‍ മുതല്‍ കള്ളുകുടിയന്മാര്‍ വരെ.ബുദ്ധിജീവികളും ,രാഷ്ട്രീയപ്രവര്‍ത്തകരും ,പരിസ്ഥിതി, മനുഷ്യാവകാശപ്രവര്‍ത്തകരും ,സ്ത്രീ/ദലിത് ചിന്തകരും പെടും .
സം ഘപരിവാരങ്ങളുമായി യാതൊരു ബന്ധവും ഇതുവരെയില്ല.
മനുഷ്യനെ,മനുഷ്യനായികാണാന്‍ മാനസ്സികവളര്‍ച്ചനേടിയ ധാരാളം സുഹ്രിത്തുക്കളുമുണ്ട്.ജ്ന്മം കൊണ്ട് എതുജാതിയാണന്നല്ല,മറിച്ച് ചിന്തകളീല്‍ ,നിലപാടുകളില്‍ തിരിച്ചറിഞ്ഞുകൊണ്ടാണ്.

ചാർ‌വാകൻ‌ said...

നായരെന്ന ജാതിയെ ചീത്തപറയുന്നു എന്നാണ്,പലരുടേയും പരാതി.
കുഞ്ചന്‍നമ്പ്യാര്‍ പണ്ടേപറഞ്ഞതിന്റെ ഒരം ​ശം പോലും ഇന്നാരും പറയില്ല.
കാരണം ,അത്രസര്‍ഗ്ഗശേഷിയുള്ളവരാരും .പിന്നീടുണ്ടായിട്ടില്ല.വായിച്ചാല്‍ മതി.
വി.കെ.എന്‍.എന്നൊരു കഥാകാരനുണ്ടായിരുന്നു.ആ ചില്ലക്ഷരത്തിനു വേണ്ടി ഞങ്ങള്‍സഹിച്ച കഷ്ടപാടിനു കണക്കുണ്ടോ..?എന്നാണദ്ദേഹത്ത്ന്റെ ചോദ്യം .
ബ്രാഹ്മണ-ഹിന്ദുമത,സാം സ്കാരികാധിനിവേശത്തെ വിഷയമാക്കിയാല്‍,നായരു കുരച്ചുചാടുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടുന്നില്ല.
കലയും ,മറ്റെല്ലാ സാം സ്കാരികരൂപങ്ങളെയും ,നിരവധി പഠനങ്ങളിലൂടെ,വെളിപെട്ടതാണ്."സിനിമ'യുടെ പ്രശ്നം ,അതിന്റെ രാഷ്ട്രീയം ,ആഗോളമുതലാളിത്വത്തിന്റെ നയം .ഇവ,ജി.പി.രാമചന്ദ്രനും .സി.എസ്സ്.വെങ്കിടേശ്വരനുമൊക്കെ ധാരാളമെഴുതിയിട്ടുണ്ട്.(ഇവരെല്ലാം ,സവര്‍ണ്ണരാണുകേട്ടോ)വായിക്കുക.വെറുതെ ചീത്തപറഞ്ഞുസമയം കളയാതെ.തെളിച്ചം കിട്ടാനുള്ള വിദൂര സാധ്യത കാണുന്നു.പിന്നേ ബ്ലോഗേ വായിക്കുന്നാണങ്കില്‍,ഡോ.സൂരജിന്റെ സം വരണനിലപാടുകളായാലും മതി.
ഉന്നയിച്ച വിഷയത്തില്‍ നിന്നുകൊണ്ടു പ്രതികരിക്കണമെന്ന്
അപേക്ഷിക്കുന്നു.തൊരന്നു തിന്നുന്ന കഥയെല്ലാം പിന്നിട്.

Anonymous said...

ചിത്രകാരന്‍,

നല്ല ഭാഷയില്‍ ചര്‍ച്ചക്ക് വരുന്നതില്‍ സന്തോഷം.

~~~~~ജാതിവെറിയന്മാരയ മാടംബികളുടെ മുഖ്യ പ്രശ്നം തങ്ങളുടെ സമൂഹത്തിലെ ജനത്തെ മുഴുവന്‍ ഇവര്‍ കാണുന്നത് നായരും,നംബൂതിരിയും,അംബലവാസിയും,ഇതൊന്നുമല്ലാത്ത
സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന കുറേ നീചജാതിക്കാരുമായാണ്~~~~~~

ഈ ഒരു സാമാന്യവല്‍ക്കരണം താങ്കള്‍ക്കു എവിടെ നിന്ന് കിട്ടി? സാമൂഹിക പരിഷ്കരണത്തില്‍ നിങ്ങള്‍ തെറി വിളിക്കുന്ന പഴയ മുന്നോക്കക്കാരായിരുന്നു അന്നും ഇന്നും ഈ വ്യവസ്ഥകള്‍ക്കെതിരെ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ എതിര്‍ത്ത് മുന്നോട്ടു വന്നത് എന്നതാണ് സത്യം. അങ്ങനെ ചിന്തിക്കുന്ന നല്ല മനുഷ്യര്‍ അടക്കമുള്ളവരെ ആണ് താങ്കള്‍ തെറി വിളിച്ചിട്ടുള്ളത്. അതിനെക്കുറിചോക്കെ വീണ്ടുവിചാരം നല്ലതായിരിക്കും എന്ന് തോന്നുന്നു.. കാരണം അത്തരം ചിന്താഗതികള്‍ ഇന്ന് ഭൂരിഭാഗം മനുഷ്യരും കൊണ്ടുനടക്കുന്നില്ല. പഴയ മനുഷ്യര്‍ ഉണ്ടാവാം. അവ കുറച്ചു നാള്‍ കൊണ്ട് ഇല്ലാതാകുന്നതെ ഉള്ളു, നിങ്ങളെ പോലെ ചിലര്‍ ആവശ്യമില്ലാതെ തെറി വിളി നടത്താതിരുന്നാല്‍..

~~~~ഇവര്‍ക്ക് നായരേയും നംബൂതിരിയേയും പോലും മനുഷ്യരായി
കാണാനാകുന്നില്ലല്ലോ ദൈവമേ !!! അതിനുശേഷമല്ലേ
നീച ജാതികളെ മനുഷ്യരായി കാണാന്‍ ഒരു ശ്രമമെങ്കിലും ഇവര്‍ക്കു നടത്താനാകു !!!~~~
വീണ്ടും അവനവന്റെ മനസ്സിലെ അപകര്‍ഷതാബോധം മുഴച്ചു നില്‍ക്കുന്നു. കാര്യങ്ങളെ അതിന്റെ തീവ്രതയിലെ കാണാവൂ, കൂടുതല്‍ ആയാല്‍ അത് എത്ര ദോഷകരമാണെന്ന് ചിന്തിക്കുക.. ഇത്തരം നിലപാടുകളും ചിന്തകളും താങ്കളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തും, സ്വന്തം ആള്‍ക്കാര്‍ കൂടി..

~~~~ജാതീയത എന്ന ചരിത്രപരമായെ തെറ്റിനെ തെറ്റായി അടയാളപ്പെടുത്തുന്നതിലൂടെ ജാതിമഹിമ എന്ന ദുരഭിമാനത്തിന്റെ അര്‍ബുദത്തെ സമൂഹത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള സത്യസന്ധമായ ചരിത്ര രചന സാധ്യമാക്കുന്ന ആശയവിനിമയവും അഭിപ്രായ പ്രകടനങ്ങളുമേ ഇവിടെ നടക്കുന്നുള്ളു~~~~~
ജാതിമഹിമ എന്നതിനെക്കാള്‍ അപകടകരമാണ് അതുമൂലം മനസ്സില്‍ അപകര്‍ഷതാബോധം കൊണ്ട് നടക്കുന്നത്. താങ്കളെ കൊച്ചാക്കുക എന്ന ഉദ്ദേശമല്ല, കാര്യകാരണങ്ങള്‍ പറയുന്നു എന്ന് മാത്രം.
ചരിത്ര രചന എങ്ങനെ നടത്തണം എന്ന് താങ്കള്‍ ഏതെങ്കിലും 'നല്ല' ചരിത്ര രചനകള്‍ വായിച്ചു നോക്കൂ..
താങ്കളുടെയോ, ചാര്‍വാകന്റെയോ രചനകള്‍ എന്താണെന്നും എങ്ങനെ ആണെന്നും വിലയിരുത്തൂ..

~~~~മാടംബിത്തത്തിന്റെ വിഷപ്പല്ല് നഷ്ടപ്പെട്ടിട്ടില്ലാത്തവര്‍ക്ക് സത്യമോ ചരിത്രമോ കേള്‍ക്കേണ്ട,വായിക്കേണ്ട !~~~~~

ജാതിവ്യവസ്ഥിതിയിലെ ദോഷവശങ്ങള്‍ എഴുതുന്നത്‌ തീര്‍ത്തും നല്ല കാര്യമാണ്.. പക്ഷെ, അത് എല്ലാ വിഭാഗത്തിലുള്ള മനുഷ്യര്‍ക്കും നല്ല വായനയും അറിവും നല്കുന്നതാവനം. രാഷ്ട്രീയം കലക്കി, ഒരു കൂട്ടരുടെ ദൈവങ്ങളെയും വീട്ടുകാരെയും അവഹേളിക്കാന്‍ മാത്രമാകുമ്പോള്‍ അത് അല്‍പ്പത്തരം ആകുന്നു.

~~~~ചര്‍ച്ചകള്‍ നടക്കാതിരിക്കാന്‍ സംവരണാനുകൂല്യ ചര്‍ച്ചകള്‍ വഴിയില്‍ പിടിച്ചിട്ട്
ചര്‍ച്ചയുടെ ഗതി മാറ്റാം~~~~

ഇത് മറ്റൊരു വിഷയമാണ്. നിങ്ങള്‍ രാഷ്ട്രീയം കളിക്കുമ്പോള്‍ ചിലര്‍ അതിനെ സംവരണവുമായി കൂട്ടിക്കെട്ടും. അതിനു കൃത്യമായ ഉത്തരങ്ങള്‍ ഉണ്ടെങ്കില്‍ വിഷമിക്കുന്നതെന്തിനു?

സമയക്കുറവുണ്ട്.. പക്ഷെ, തീര്‍ച്ച ആയും ചാരവാകനും മറുപടി നല്‍കും..

Anonymous said...

ചാര്‍വാകന്‍,

താങ്കള്‍ തൂണിലും തുരുമ്പിലും ജാതി കണ്ടെത്തുന്നതിനെ ആണ് ചോദ്യം ചെയ്യുന്നത്. അതിലൂടെ താങ്കള്‍ എല്ലാം ജാതീയമായി മാത്രം കാണുന്നു എന്നതിന് തെളിവാണ്. അത് എത്ര അധൊഗമനമാണ്‌ എന്ന് മാത്രമേ പറയുന്നുള്ളൂ. അതിലൂടെ താങ്കള്‍ വേണ്ടാത്ത പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഒരേ സമയം ജാതി വ്യവസ്ഥിതിയുടെ ദൂഷ്യഫലങ്ങള്‍ വിവരിക്കുകയും ജാതി വ്യവസ്ഥിതി മാറരുതെന്നും പറയുന്നു. ജാതി വേണ്ട സംവരണം ജാതി അടിസ്ഥാനത്തില്‍ വേണം എന്നൊക്കെ പറയുന്നു. രണ്ടും ഒരു തോണിയില്‍ അക്കരയ്ക്കു എത്തില്ല എന്ന് അറിയാവുന്ന താങ്കള്‍ എന്തിനു ഇത്തരം സമീപനങ്ങള്‍ സ്വീകരിക്കുന്നു? ഇതുപോലുള്ള എഴുത്തുകളും കാണുമ്പോള്‍ താങ്കള്‍ ഊണിലും ഉറക്കത്തിലും എല്ലാം "ജാതി","ജാതി" എന്ന് ചിന്തിക്കുന്നതായി മനസ്സിലാകും. അതൊന്നും നല്ലതല്ല എന്ന് മാത്രമേ പറയാനുള്ളൂ..

അറിയാം പക്ഷെ ഞാന്‍ സമ്മതിക്കത്തില്ല എന്നാണേല്‍ അങ്ങനെ.. തുടരുക..

ചാർ‌വാകൻ‌ said...

സത,എനിക്കു നിങ്ങളൊട് സം വേദിക്കാനാവുന്നില്ല.കാരണം ,ഞാന്‍ തൂണിലും ,തുരുമ്പിലും ,ജാതികാണുന്നവനാണന്ന മുന്‍വിധി.നിരവധി തവണ ഈകാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു.മനുഷ്യനെ,സാമൂഹ്യമായും ,സാമ്പത്തികമായും
വിഭജിച്ചിരുന്ന പ്രത്യശാസ്ത്രമാണ്-വര്‍ണ്ണവ്യവസ്ഥയും ,ജാതിവ്യവസ്ഥയും .
ഹിന്ദുമതം നിലനിന്നത് ഈ ചട്ടകൂടിനുള്ളിലാണ്.അതു മനസ്സിലാക്കാനുള്ള,മാനസ്സിക വളര്‍ച്ചയില്ലായ്മയാണ്,കമന്റി നേടാമന്നുള്ളപൂതി.
സത,ഒരുകാര്യം മാത്രം ,വിശകലനം ചെയ്യൂ.കുറേകാലം മുമ്പ്,ദേവകി നിലയകോട്,മാത്രുഭൂമി ആഴ്ചപതിപ്പില്‍,അവരുടെ ജീവിതം ​എഴുതുകയുണ്ടായി.
അതില്‍,അവര്‍ക്ക് കൂട്ടുണ്ടായിരുന്ന,നായര്‍ സ്ത്രീകളുടെ ദുരവസ്ഥ വിവരിക്കുന്നു.
നായര്‍ സ്ത്രീകള്-അന്തര്‍ജനങ്ങള്‍ കഴിച്ചുകഴിഞ്ഞ് ആ എച്ചിലെലയിലേ കഴിക്കാന്‍
പാടുള്ളൂ.വേറെ ഇലയോ മറ്റുപാത്രങ്ങളോ ഇല്ലാത്തതല്ല കാരണം .വ്യവസ്ഥിതി
ഒരുപോറലുപോലുമേല്‍ക്കാതെ തുടരണം .ഈ നൂറ്റാണ്ടാദ്യം ഇതുമറികടക്കാനുള്ള
സം ഘടനാദൌത്യം ,ശൂദ്രമഹാസഭയും ,പിന്നീട്,നായര്‍ സര്‍വ്വീസ് സൊസൈറ്റിയും ഏറ്റെടുത്തു.ആ കഥകളൊക്കെ പഠിക്കാവുന്നതാണ്.
വിസ്താരഭയം ,അനുവദിക്കുന്നില്ല.
ഏതായാലും ,ഒരുകാര്യയം കൂടിസൂചിപ്പിച്ച്,ഞാനിവിടെ നിര്‍ത്താം .
കേരളത്തിലുണ്ടായ,നവോദ്ധാന പ്രസ്ഥാനങ്ങള്‍ പരിശോധിക്കുക.എല്ലാജാതി സമൂഹങ്ങളും ,അവരെ സ്വയം നവീകരിക്കാനും ,പൊതുസമൂഹത്തില്‍ അടയാളപ്പെടുത്തുവാനുമാണ്‍ ശ്രമിച്ചത്,യോഗക്ഷേമസഭ,എന്‍.എസ്സ്.എസ്സ്.
എസ്.എന്‍.ഡി.പി,സാധുജനപരിപാലനം ​,മറ്റു കീഴാള മഹാസഭകള്‍.
കോളനിഘട്ടത്തില്‍,മറ്റൊരുമാനം കൂടി വന്നു.അത് വ്യാപകമായ മതം മാറ്റമായിരുന്നു.ഈയമുരുക്കിയൊഴിക്കാന്‍ നടന്നിരുന്നവരുടെ കൈയില്‍ നിന്നും അധികാരം മാറി.വിദ്ധ്യാഭ്യാസം എല്ലാവര്‍ക്കും സാധ്യമായി(അതുതടയാനുള്ള ശ്രമങ്ങള്‍ മറ്റൊരുവിഷയമാണ്)ജനാധിപത്യ സര്‍ക്കാര്‍ അധികാരമേറ്റു.ഭരണഘടനയുണ്ടായി.എല്ലാഅധികാരമേഖലകളില്‍ നിന്നും ,മാറ്റി നിര്‍ത്തപ്പെട്ട ജനത്തിനു സം വരണത്തിലൂടെ അകത്തുകേറാമെന്നായി.ഇതെങ്ങനെ മറികടക്കാമെന്നാണ്,സതയെപോലുള്ളവരുടെ ചിന്ത.പിന്നോക്കത്തിലെ പാവങ്ങളുടെ പേരില്‍ സുപ്രീം കോടതികയറിയ നാരായണപണീക്കരുടെ മഹാമന്സ്കത വരവുവെച്ചിരിക്കുന്നു. പോരെ.
അല്ലാടി ക്രിഷ്ണന്‍ അയ്യങ്കാരെ കാളും ,കെ.വി.കമ്മത്തിനെകാളും കേമനായ ഒരു മനുഷ്യനായി,ഇനിമുതല്‍ സത യെ കാണാം .പോരേ. ഞാനോടി.

Anonymous said...

ചാര്‍വാകന്‍,

ഓടല്ലേ ചാര്‍വാകാ ആളറിയാം.. :)

ചരിത്രം പറയണം, പറയേണ്ടത് പോലെ എന്ന് പറയുന്നൂ.. പിന്നെ, ചര്‍ച്ചകളില്‍ ഉത്തരം തരാതിരിക്കുകയും ഒളിച്ചോടുകയും 'സമയം' കിട്ടാതെ വരികയും ഒക്കെ ചെയ്യുമ്പോള്‍ എന്നാ ചെയ്യും? മാത്രമോ, എന്റെ ജാതി നിന്റെ ജാതി എന്നീ രണ്ടു സങ്കല്പങ്ങള്‍ മാത്രം ഉള്ളപ്പോള്‍ ആര് എന്ത് പറഞ്ഞാലും സംവരണം അടിച്ചോണ്ട് പോകാനുള്ള തന്ത്രമായേ താങ്കള്‍ക്കു കാണാനാവൂ.. നേരാം വണ്ണം വായിക്കുക സാധ്യമല്ലല്ലോ..

ദാ.. എന്റെ പുതിയ പോസ്റ്റ്‌..
പിന്നോക്കാവസ്ഥക്ക് ഉത്തരവാദികള്

നിസ്സഹായന്‍ said...

സതേ,
ഒതുക്കിയവനെ താങ്ങാന്‍ ത്രാണിപോരാ അവശരല്ലേ !!, എന്നാലും ശ്രമിച്ചിട്ടുണ്ട്, നോക്കൂ