തമിള്‍ പുലിത്തലവന് വേലുപ്പിള്ള പ്രഭാകരന്റെ മരണം പത്രങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും മാത്രമല്ല ബൂലോകത്തിലും വമ്പന്‍ ആഘോഷം തന്നെ. എന്തുകൊണ്ട് പുലിത്തലവന് ഇത്ര വെറുക്കപ്പെട്ടവന്‍ ആയി. സമാന സ്വഭാവമുള്ള പാലസ്തീനില്‍ ലോകതീവ്രവാദികള്‍ എന്നപട്ടം നിസംശയം ചാര്‍ത്തികൊടുക്കേണ്ട ഹമാസിന് വേണ്ടി നിലകൊള്ളുന്നവരും ഹമാസിന്റെ തീവ്രവാദികളെ വാനോളം പുകഴ്തുന്നവരും പ്രഭാകരന്റെ മരണത്തെ ആഘോഷിക്കുന്നതിലെ വിരോധാഭാസം മനസ്സിലാവുന്നില്ല.
ശ്രീലങ്കയിലെ തമിഴ് ചരിതം എന്ന എന്റെ പോസ്റ്റില്‍ തമിഴയുടെ സമീപകാലത്തെയും പൌരാണിക കാലത്തെയും കുടിയേറ്റവും പുലികളുടെ രൂപീകരണവും നയപാളിച്ചകളും വ്യക്തമാക്കിയിരുന്നു.
കരുണ പുലിക്കൂട്ടം വിട്ടതുമുതല്‍ പുലികളെ മാനസികമായി തകര്‍ക്കാന്‍ ശ്രീലങ്കനടത്തിയ പ്രചാരണങ്ങളില്‍ പ്രമുഖമായിരുന്നു പുലിത്തലവന് സുഖലോലുപനും ഒപ്പം പുലികള്‍ കഷ്ടപെടുകയുമായിരുന്നെന്നത്. തന്ത്രപരമായ പരസ്യങ്ങളിലൂടെ അവര്‍ വിജയം കൈവരിച്ചുവേന്നുവേണം പറയാന്‍.
കര,നാവിക വ്യോമ സേനകള്‍ ഉണ്ടായിരുന്ന തമിഴപുലികളുടെ നേതാവും ഒപ്പം സര്‍വ്വ സൈന്യാധിപനുമായിരുന്നു വേലുപ്പിള്ള പ്രഭാകരന്. അതുകൊണ്ട് തന്നെ പ്രത്യേക അനുവാദമോ നിയമമോ ഇല്ലാതെ തന്നെ സ്വപ്രഖ്യാപിത തമിഴ് രാജ്യത്ത് വസിച്ചിരുന്ന പ്രഭാകരന് ഒരു സാധാരണ പുലിയുടെതിനു സമാനമായ ജീവിതരീതി പുലര്‍ത്തുവാനാവില്ല. ഒരു രാജ്യത്തും സാധാരണ സൈനികനും സൈന്യാധിപനും അല്ലെങ്കില്‍ രാജ്യത്തലവനും ഒരേ രീതിയില്‍ വസിക്കുന്നു അല്ലെങ്കില്‍ വസിക്കണം എന്ന് പറയുന്നതിലെ ഔചിത്യം മനസ്സിലാവുന്നില്ല.
ഇനി അത് വിമര്‍ശിക്കുന്നവരുടെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു സാധാരണ ഹമാസ് പ്രവര്‍ത്തകനോ പാലസ്തീനിയോ ദാരിദ്ര്യത്തിന്റെ കെടുതി നന്നായി അനുഭവിക്കുന്നവരാണ്. എന്നാല്‍ സാക്ഷാല്‍ ഖാലിദ് മഷാലിന്റെ സിറിയയിലെ വസതിയുടെ സൌകര്യങ്ങള്‍ ഒരു ഭരണാധികാരിയുടെ തുല്യമാണ്. എന്തെ ഇപ്പോള്‍ ആ സൗകര്യങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ലേ. ആ സൗകര്യങ്ങള്‍ ഒരു സാധാരണ ഹമാസ് പ്രവര്ത്തകന് മനപ്രയാസം ഉണ്ടാക്കാറുണ്ടോ? മുസ്ലിം മതവിദ്യാര്‍ഥികള്‍ അഥവാ താലിബാന് എന്ന ചുരുക്കപേരില്‍ അറിയപ്പെട്ടവര്‍ ഏറ്റവും ലളിതമായി ജീവിക്കുന്നവരും മത വിശ്വാസികളും ആയിരിക്കണം എന്നതായിരുന്നു ചിട്ട.അതിനെതിരെ പ്രവര്‍ത്തിക്കുന്നവരും ജീവിക്കുന്നവരും കര്‍ശന ശിക്ഷ ഏറ്റുവാങ്ങിയിരുന്നു.
എന്നാല്‍ താലിബാന് നേതാക്കളായ മുല്ലഒമാറിന്റെയും, മുല്ല വക്കില്‍ രബ്ബാനിയുടെയും മറ്റും വസതികള്‍ തകര്‍ത്തപ്പോള്‍ അമേരിക്കന്‍ സെനപോലും ഞെട്ടിപ്പോയി. സാക്ഷാല്‍ ഒസാമ ബിന്‍ ലാദന് വേണ്ടി മുല്ല ഒമര്‍ നിര്‍മ്മിച്ചിരുന്ന വസതി ഒരു പഞ്ച നക്ഷത്ര ഹോട്ടലിനു സമാനമായിരുന്നു. ആ വീട്ടിലെ നീന്തല്‍ കുളത്തിന്റെ ചിത്രങ്ങള്‍ പത്രങ്ങളില്‍ വന്നിട്ടും താലിബാന് പോരാളികളുടെ ആത്മവീര്യം ചോര്നുപോയോ.
ഒരു ഇസത്തിനുവേണ്ടിയോ ലക്ഷ്യത്തിനു വേണ്ടിയോ പോരാടുന്നവരുടെ താഴേത്തട്ടിലും മേലെത്തട്ടിലും ഉള്‍പ്പെടുന്നവരുടെ ജീവിതചര്യകളും സാഹചര്യങ്ങളും ഒരേപോലെ ആവണം എന്ന് വാശിപിടിച്ചാല്‍ കാര്യമുണ്ടോ. എന്തിനു പാവങ്ങളുടെ പാര്‍ട്ടി എന്ന് അവകാശപ്പെടുന്നവരുടെ പ്രവര്‍ത്തകരുടെയും നേതാക്കന്മാരുടെയും ജീവിത സാഹചര്യങ്ങള്‍ ഒരു പോലെയാണോ? ആകാന്‍ കഴിയുമോ?
1981 ഇല ജാഫ്നയിലെ തമിഴ് ഗ്രന്ഥശാല തകര്‍ത്തതിനെ നിസ്സാരമായി കാണുന്നവര്‍ എന്തിനു അങ്ങനെ കാണുന്നു എന്നതിന് വ്യക്തമായ ലക്ഷ്യമുണ്ട്. അല്ലെങ്കില്‍ കാരണമുണ്ട്. പ്രസ്തുത 1950 ഇല നിര്‍മ്മിക്കപ്പെട്ട ഈ ഗ്രന്ഥശാല ആക്കാലത്ത് ഏഷ്യയിലെ ഏറ്റവും വലിപ്പമേറിയതും ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ ഉള്ളതുമായിരുന്നു. ഓരോ തമിഴനും മാത്രമല്ല ശ്രീലങ്കയ്ക്കും അഭിമാനിക്കാന്‍ കഴിയാവുന്നതായിരുന്നു.
എന്നാല്‍ പ്രസ്തുത ഗ്രന്ഥശാല കത്തിച്ചു കളഞ്ഞപ്പോഴാണ് ശ്രീലങ്കയ്ക്കും ഇതിന്റെ പ്രാധ്യാന്യം മനസ്സിലായത്. അതുകൊണ്ട് തന്നെ അതിന്റെ പുനര്‍നിര്‍മ്മാണം ശ്രീലങ്ക കടമാപോലെ ചെയ്തുകൊടുക്കുകയും ചെയ്തു. മുന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുങ്കെ പ്രസ്തുത സംഭവത്തില്‍ തമിഴ് ജനതയോട് മാപ്പിരക്കുകയും ചെയ്തു. ലക്ഷത്തോളം പുസ്തകങ്ങളും താളിയോല ഗ്രന്ഥങ്ങളും ഉണ്ടായിരുന്നതില്‍ ഏറെയും ഹൈന്ദവ പുരാണങ്ങളും ചരിത്രങ്ങളും ഒപ്പം തമിഴ് സാഹിത്യ, സാമൂഹിക കൃതികളുമായിരുന്നതുകൊണ്ട് തന്നെ മറ്റുമതക്കാരെ സംബന്ധിച്ച് ഇതുവെറും ഒരു "പൊത്തകം" വച്ചിരിക്കുന്ന കെട്ടിടം മാത്രമായിരുന്നു.
ഒരു ജനതയുടെ സംസ്കാരത്തിന് മേലുള്ള കടന്നുകയറ്റത്തെ ഒരു പക്ഷെ ശ്രീലങ്ക മനസ്സിലാക്കാനും ഒപ്പം മാപ്പിരക്കാനും കാരണം ഇന്ദിരാഗാന്ധി എന്നുള്ള കഴിവും ദീര്‍ഘ വീക്ഷണവും ഉണ്ടായിരുന്ന ഒരു പ്രധാനമന്ത്രിയുടെ കാരണം കൊണ്ടായിരുന്നു. ശ്രീലങ്കന്‍ പ്രശ്നത്തില്‍ പരിതപരകരമായി ഇടപെട്ടത് രാജീവ് ഗാന്ധിയുടെ രാഷ്ട്രീയപാപ്പരത്തവും. എന്നാല്‍ രാജീവ് ഗാന്ധിയുടെ കൊലപാതകമാവട്ടെ തമിഴ് പുലികളുടെ ചരിത്രത്തിലെ ഏറ്റവും മ്ലേച്ചവും വിഡ്ഢിത്തം നിറഞ്ഞതുമായ തീരുമാനവും ആയിരുന്നു. അതുവരെ പുലികള്‍ക്ക് അഭയമെകിയിരുന്ന ഒരു മണ്ണിലേക്കുള്ള വാതില്‍ അതോടെ കൊട്ടിയടക്കപ്പെട്ടു.
എന്നാല്‍ ഇന്ന് പ്രഭാകരന് ഇല്ല. പ്രഭാകരനെ ലോകത്തിലെ ഏറ്റവും ക്രൂരന് എന്ന് വിളിക്കുമ്പോള്‍ സാക്ഷാല്‍ ഒസാമ ബിന്‍ ലാദന് മുതല്‍ ഖാലെദ് മാഷാല്‍ വരെ ചിരിക്കുന്നു. അബുസയ്യഫ് തീവ്രവാദികള്‍ കിഴക്കന്‍ ഏഷ്യയില്‍ തീവ്രവാദം വളര്‍ത്തുമ്പോള്‍, സയദ് സലാഹുദീന്‍, മസൂദ് ആഷര്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനുമേലും സമാധാനത്തിനു മേലും ക്രൂര രക്തപങ്കിലിത നാടകങ്ങള്‍ ആടുംപോഴും ഹാഫീസ് മുഹമ്മദ് ഷേക്ക് സയെദ് മുംബെയില്‍ മരണ താണ്ഡവം ആടുംപോഴും ക്രൂരന് പ്രഭാകരന് തന്നെ.
രസകരമായ കാര്യം സുഭാഷ് ചന്ദ്രബോസും തീവ്രവാദി ആയിരുന്നു. ഭഗത് സിംഗും തീവ്രവാദി ആയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ വാളെടുത്തവന്‍ എല്ലാം തീവ്രവാദി ആയിരുന്നു. പക്ഷെ സ്വാതന്ത്ര്യത്തിനു ശേഷം നാമെല്ലാം വാഴ്ത്തിയവര്‍ ആയിരുന്നു അവരെല്ലാം. അതുപോലെ തമിഴ് ഈഴം വിഫലമായ തമിഴ് രാജ്യം എന്ന ലക്ഷ്യം നേടിയിരുങ്കില്‍ പ്രഭാകരനും സ്വാതന്ത്രസമരസേനാനി മാത്രം ആവുമായിരുന്നു.
ഇനി പ്രഭാകരന്റെ വീഴ്ച നമ്മെ എങ്ങനെ ബാധിക്കും എന്നുകൂടി അറിയുക. തനിക്കു പറ്റിയ ഹിമാലയന്‍ മണ്ടത്തരമായ രാജീവ് ഗാന്ധി വധം പ്രഭാകരന്റെ പതനത്തിനു കാരണമായി എന്നതാണ് ചരിത്രം. എന്നാല്‍ ഇന്ത്യയുടെ പണ്ടേയുള്ള രീതി കാരണം തമിഴര്‍ക്കെതിരെ ആക്രമണത്തിനു ഇന്ത്യന്‍ പിന്തുണ കിട്ടില്ലെന്നറിയാവുന്ന ശ്രീലങ്ക പാകിസ്ഥാന്റെയും ചൈനയുടെയും പിന്തുണ നേടിയിരുന്നു. ഭാരതവുമായി ഏറ്റവും അടുത്തുള്ള ശ്രീലങ്ക ചൈനയെയും പാകിസ്ഥാനെയും സംബന്ധിച്ച് തന്ത്രപ്രധാനമായ ഇടമാണ്. ആയുധമായും പണമായും ഏറെ സൌജന്യങ്ങള്‍ കിട്ടിയ ശ്രീലങ്ക ചീനനു അനുവദിച്ചു കൊടുത്തിരിക്കുന്ന സൗകര്യങ്ങള്‍ ഭാരതത്തിന് ഏറെ ദോഷം ചെയ്യും. കാരണം തമിഴ്നാടും ശ്രീലങ്കന്‍ മുനമ്പും തമ്മില്‍ കിലോമീറ്ററുകളുടെ ദൂരമേയുള്ളൂ. പാകിസ്ഥാനും സുവര്‍ണാവസരം കൈമുതലാക്കി ശ്രീലങ്കയ്ക്ക് വേണ്ട സൌകര്യങ്ങളും ആയുധങ്ങളും നല്കി കഴിഞ്ഞു.
ചീനനും പാകിസ്ഥാനും എന്നും ഭാരതത്തിന്റെ ശത്രുക്കള്‍ ആണെന്നതും മനസ്സിലാക്കി കഴിയുമ്പോള്‍ ഇതിന്റെ പ്രസക്തി ഭയപ്പെടുത്തുന്നത് തന്നെയാണ്. മുമ്പ് ഭാരതത്തോട് അടുപ്പമുണ്ടായിരുന്ന നേപ്പാളില്‍ പാകിസ്ഥാന് പിടിമുറുക്കിയതിന്റെ പ്രത്യാഘാതം ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിയുടെക്കാന്‍ ഭീകരന്മാരെ കാറ്റ്മണ്ടുവില്‍ എത്തിക്കുന്നതിലും വിമാനത്തിന്റെ ഉള്ളില്‍ കയറ്റുന്നതിലും സഹായിച്ചു. ഇന്നും പാകിസ്ഥാന് നല്ല അടിസ്ഥാനമുള്ള താവളമാണ് നേപ്പാള്‍. അതുപോലെ തന്നെ ഒരു താവളം ശ്രീലങ്കയിലും രൂപപ്പെട്ടാല്‍ ഭാരതം കൂടുതല്‍ ആക്രമണങ്ങള്‍ ആ വഴിയില്‍നിന്നും പ്രതീക്ഷിക്കേണ്ടി വരും.
ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ നടത്തുന്നതും അവിടെ തുറമുഖ സൗകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രീലങ്കയെ സഹായിക്കുന്നതും ചീനനാണ്. എന്തായാലും പുലികള്‍ വീണതോടെ ലങ്കന്റെ തലവേദന കുറഞ്ഞെങ്കില്‍ ഭാരതത്തിന്റെ തലവേദന കൂടുകയാണ് ചെയ്തത്. പക്ഷെ ഓര്‍ക്കേണ്ട ഒന്നുണ്ട്. അവസരം പോലെ മാറുന്ന മലയാളികളെപ്പോലെയല്ല തമിഴര്‍. പ്രഭാകരന് മരിച്ചശേഷം യൂറോപ്പിലും അമേരിക്കയിലും തമിഴര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ തന്നെ ഉദാഹരണം. തമിഴ് മക്കളുടെ ഉള്ളിലുള്ള പുലി സ്നേഹം പ്രഭാകരന്റെ മരണത്തോടെ അവസാനിക്കുമോ എന്ന് കണ്ടറിയണം.
Wednesday, May 20, 2009
Subscribe to:
Post Comments (Atom)
8 comments:
കൂട്ടുകാരാ...
ഞാന്‍ ഇതു വരെ കണ്ബ്ബ്ടതില് വച്ച് ഏറ്റവും സത്യസന്ധമായ രീതിയില്‍,ശ്രീലങ്കന്‍ പ്രശ്നത്തെ നോക്കി കണ്ടിരിക്കുന്നു.മറ്റെല്ലാവരും ഒന്നുകില്തീവരവാദമെന്ന് കയ്യൊഴിയുമ്പോഴും, അല്ലെങ്കില്‍ അതിനെ വച്ച് മുതലെടൂക്കാന്‍ ശ്രമിക്കുമ്പോഴും, ഇത് നമ്മുടെ രാഷ്ട്രത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിക്കുന്നിടത്താണ് ഞാന്‍ ആത്മാര്‍ത്ഥത കണ്ടത്.
മനസു നിറഞ്ഞ അഭിനന്ദനങ്ങള്‍...
പലരും മറന്നുപോവുന്ന ഒരു കാര്യമുണ്ട്. ഏതു വിഷയവും അത് മതപരമോ രാഷ്ട്രീയപരമോ അല്ലെങ്കില്‍ ആദര്‍ശപരമോ ആയിക്കൊള്ളട്ടെ. ഒരു ഭാരതീയന് എന്നനിലയില്‍ അതെങ്ങനെ നമ്മെ ബാധിക്കുന്നു എന്നത് നോക്കുന്നിടതാണ് ഒരു പൌരന്റെ ധര്‍മം ആരംഭിക്കുന്നതും അവസാനിക്കുന്നതും. ശ്രീലങ്കന്‍ സേന നേടിയത് ജയമോ പരാജയമോ എന്നതല്ല ഭാരതത്തിന്റെ രക്ഷയുടെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ കാണേണ്ടത്. രാജീവ് ഗാന്ധിയുടെ കൊലപാതതകിയെന്നുള്ള കാര്യം വരുമ്പോള്‍ മാത്രമാണ് ഭാരതീയര്‍ക്കു പ്രഭാകരന് തീവ്രവാദി ആവുന്നത്.
പക്ഷെ ഈ അവസരം മുതലെടുത്ത് പാകിസ്ഥാനും ചൈനയും അടുത്തുകൂടിയതും സഹായങ്ങള്‍ ആയുധങ്ങള്‍ ആയും പണമായും നല്കിയതും ശ്രീലങ്ക എന്നാ ചെറു രാജ്യത്തിന്റെ മിത്രത കിട്ടാന്‍ വേണ്ടിയല്ല. പകരം ഇന്ത്യയുടെ ഏറ്റവും സുരക്ഷിതമായ തെക്കന്‍ ഭാഗത്ത് ഒരു താവളം ഉറപ്പിക്കാന്‍ മാത്രമാണ്. കിഴക്കും വടക്കും പടിഞ്ഞാറും എന്നേ പാകിസ്താനോ ചൈനയ്ക്കോ താവളം ഉണ്ട്.
ഐ.എസ.ഐ. പിടി മുറുക്കാന്‍ കൊതിച്ചതും തെക്കന്‍ തീരത്താണ്. അതിനു പലകാരണം ഉണ്ട്. ഇന്ന് കേരളത്തില്‍ നിന്ന് വളരെ എളുപ്പത്തില്‍ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യാന്‍ കഴിയുന്നു. എന്നാല്‍ ഭാരതത്തിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ ഒരു താവളം ഉണ്ടാക്കാന്‍ കുറെ നാളായി ചൈനയും പാകിസ്ഥാനും അവസരം കാത്തിരിക്കുകയാരിരുന്നു. മാലിദ്വീപ് താവളമാക്കാന്‍ കഴിയാത്തതില്‍ പിന്നെ അവശേഷിക്കുന്നത് ശ്രീലങ്ക മാത്രം. ഇന്ത്യ സിംഹളരോടോ തമിഴ്പുലികളോടോ നേരിട്ട് അടുപ്പം കൂടില്ലെന്ന് നന്നായി ചൈനയ്ക്കറിയാം. കാരണം തമിഴ് വോട്ടിലുള്ള പ്രതിപത്തി കാരണം ആരും ഇനി പുലികളെ തകര്‍ക്കാന്‍ സൈന്യത്തെ ലങ്കയിലോട്ടു അയക്കില്ലെന്നറിയാം. പുലികള്‍ തീവ്രവാദിഗ്രൂപ് എന്നാ പേരും ഉള്ളതുകൊണ്ട് നേരിട്ടും അവരെ സഹായിക്കാനാവില്ല.
എന്നാല്‍ ഈ വോട്ടിന്റെ പ്രശ്നം ചൈനയ്ക്കോ പാകിസ്ഥാനോ ഇല്ലാത്തതിനാല്‍ അവര്‍ അവിടെ കടന്നു കൂടിയെന്ന് മാത്രം. ഇനി വടക്ക് കിഴക്കന്‍ ശ്രീലങ്കയുടെ വികസനത്തിനായി ചൈന നിരുപാധികം കൊടുക്കുന്ന കോടിക്കണക്കിനു യുവാനില്‍ ശ്രീലങ്കയുടെ തീരഭാഗത്തു ചൈനയുടെ സൈനിക സാന്നിദ്ധ്യം ഉണ്ടാവും. അതിനെ നേരിട്ടോ അല്ലാതെയോ ഭാരതത്തിന് എതിര്‍ക്കാനുമാവില്ല. ഒപ്പം സഹായികള്‍ എന്നപേരില്‍ പാക്കിസ്ഥാനും ഒപ്പം കൂടും. ഇന്ന് പലയിടത്തായി തങ്ങളുടെ ആയുധ ശേഖരണം നടത്താന്‍ മാര്‍ഗ്ഗം തേടുമ്പോള്‍ ശ്രീലങ്കയ്ക്ക് ഇനി അതിന്റെ ആവശ്യം വരില്ല. കാരണം ചൈനീസ് ആയുധങ്ങള്‍ വില്ക്കാന് ചൈനയ്ക്ക് അവസരം കൈമുതലാവുന്നത്തോടെ ഒരു ലങ്കന്‍ ചൈനീസ് സൌഹാര്‍ദ്ദം അവിടെ ഉടലെടുക്കുന്നു. അതും ഭാരതത്തിന് ദോഷമായി മാത്രമേ ഭവിക്കൂ. അതുകൊണ്ട് തന്നെ തമിഴര്‍ക്കു ശാശ്വതമായ സമാധനമെന്നത് കോഴിയ്ക്കു മുലവരുന്നതുപോലെ മാത്രമേ പ്രതീക്ഷിക്കാനാവൂ.
എന്നും നീറുന്ന സമാധാന പ്രശ്നങ്ങള്‍ വീണ്ടും മേഖല സംഘര്‍ഷ ഭരിതമാക്കാനെ ഉതകൂ. അതായത് ഭാവിയിലും തമിഴ് സിംഹള പ്രശ്നങ്ങള്‍ തീരാന്‍ പോകുന്നില്ല. ഒപ്പം ഭാരതത്തിന് ഒരു തലവേദനയും.
അഭിനന്ദനം..
പറയാനുള്ളതും നമ്മള്‍ക്ക് അറിയാനുള്ളതും വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു..
ഇതിന്റെ ഉള്ളുകള്ളികൾ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
അഭിനന്ദനങ്ങൾ.
ഭാരതീയന് എന്നതിലുപരി ഒരു മനുഷ്യന് എന്ന നിലയില്‍ കൂടി മാനുഷികമായി തന്നെ വിലയിരുത്തിയിരിക്കുന്നു..
സാംസ്കാരികമായ കടന്നു കയറ്റങ്ങള്‍ ഇനി തുടരുമെന്നതില്‍ തര്‍ക്കമില്ല..
ഒരു ജനതയുടെ പ്രതിരോധ ശ്രമങ്ങളെ,
ഉയിര്‍പ്പിന്റെ പ്രതീക്ഷകളെ അപ്പാടെ തച്ചുടച്ചു കളഞ്ഞു വേലുപ്പിള്ള പ്രഭാകര്‍ എന്ന വിപ്ലവ കാരിയുടെ മരണം..
ആ വിപ്ലവകാരിക്ക് രക്താശ്രുക്കള്‍...
ഇതു പോത്തിനെ ചാരി എരുമയെ വെട്ടുകയ്യല്ലേ സാര്‍?
പ്രഭാകര ചരിതത്തില്‍ മുസ്ലിം പക ഒളിഞ്ഞു നില്‍ക്കുന്നുണ്ടോന്നൊരു സംശയം!
അല്ല വെറും തോന്നലാണേ...
ആര്‍ക്കും എന്തും തോന്നമല്ലോ.. യേത്?
ഇതു പോത്തിനെ ചാരി എരുമയെ വെട്ടുകയ്യല്ലേ സാര്‍?
പ്രഭാകര ചരിതത്തില്‍ മുസ്ലിം പക ഒളിഞ്ഞു നില്‍ക്കുന്നുണ്ടോന്നൊരു സംശയം!
അല്ല വെറും തോന്നലാണേ...
ആര്‍ക്കും എന്തും തോന്നമല്ലോ.. യേത്?
Yup, Prabhakaran started as a freedom fighter. And there was enough reason for him to
form the LTTE as they were a minority subjected to barbaric atrocities and injustice.
But somewhere along the path – I wouldn’t say he deviated, he never did – he developed a fascination for killing people brutally. These include our Prime Minister, their own President, ministers, Tamil leaders. He even made sure that no other group other than LTTE was associated with the cause. His response to any such resurgent groups were
extremely violent. I’ve read horrific accounts of people killed by the LTTE by garlanding them with burning tyres. He spared no one including the very tamils he ‘stood for’. You can’t call some one a hero whose business was nothing but to kill. It was just natural for him to be killed. And I hope the Sri Lankan government will ensure equal rights to not just Tamilians but to all the ethnic and religious minorities there and end the conflict for ever. Wanna make it a bit more elaborate, but…my sincere apologies for keying it in English. It’s laziness combined with lack of time.
Post a Comment