ചാണകവണ്ടിയുമായി പാണ്ടിലോറിക്കടിയിലേക്കു പാഞ്ഞുകയറി മരിച്ച കൂതറ കുര്യാച്ചന്റെ മരണകവിതകള്‍ എന്ന തന്റെ പുതിയ പോസ്റ്റില്‍ അജ്ഞാതനായി മരിച്ച കൂതറ കുര്യാച്ചന്‍ എന്ന കവിയെ അംഗീകരിക്കുകയും ഒപ്പംഅയാളെ കാവ്യലോകത്തിനു പരിചയപ്പെടുത്തുകയും ചെയ്തതില്ലൂടെ തന്റെ സാമൂഹിക,സാംസ്കാരിക,സാഹിത്യ പ്രതിബദ്ധത ശ്രീ.ബെര്‍ളി തോമസ് പ്രകടമാക്കിയിരിക്കുകയാണ്.
"കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും വരെ ചുമ്മാ നാലും മൂന്നും ഏഴുവരി കൂട്ടിയെഴുതി കവിതയെന്നും പറഞ്ഞ് പുസ്തകമിറക്കി ആളുകളെ പീഡിപ്പിക്കുന്ന ഇക്കാലത്ത്" സ്വന്തം ഭാര്യ പോലുമറിയാതെ സ്വകാര്യഡയറിക്കുള്ളില്‍ എഴുതിസൂക്ഷിച്ച കുര്യാച്ചന്റെ കവിതകള്‍ കാലത്തിന്റെ കവിതാപുസ്കത്തിന്റെ മേല്‍ ചോര കൊണ്ടുള്ള അടയാളപ്പെടുത്തലായി മാറുകയാണ് എന്ന വരികളിലൂടെ കൂതറ കുര്യാച്ചന്‍ എന്നകവിയുടെ കവിതയോടുള്ള ആഭിമുഖ്യവും ഒപ്പം ശ്രീ ബെര്‍ളി അഭിനവകവികളുടെ കവിതകളെയും നിശിതമായി വിമര്‍ശിച്ചിരിക്കുകയാണ്. സമകാലീന കാവ്യലോകത്തെയും കവികളെയും കുറിച്ചുള്ള ശ്രീ.ബെര്‍ളിയുടെ അതിസൂക്ഷ്മ നിരീക്ഷണ പാടവം ഇവിടെ ദര്‍ശിക്കാം.
കത്തി- 1
കയര്‍-5 മീറ്റര്
കസവുമുണ്ട്- 2
പെട്രോള്‍- 1 ലിറ്റര്‍
ചന്ദനത്തിരി- 2 പായ്ക്കറ്റ്
തീപ്പെട്ടി- 1
ഈ നവമ്പര്‍ 23ന് കൂതറകുര്യാച്ചന്‍ എഴുതിയ കവിത തന്റെ പോസ്റ്റിലൂടെ ശ്രീ.ബെര്‍ളി മലയാള കവിതാ പ്രേമികള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഹോ കൂതറ കുര്യാച്ചന്റെ കവിത കണ്ടിട്ട് കൂതറ തിരുമേനി എന്ത് പറയും. "അതീവ ഗംഭീരം. എന്തോരോ മഹാനു ഭാവുലു. കൂതറ കുര്യാച്ചാ.."
നവംബര്‍ 12ന് കുര്യാച്ചന്‍ എഴുതുന്നു-
ബ്രേക്ക് കുറവാണ്,
ചവുട്ടിയിട്ടു കിട്ടുന്നില്ല.
കട്ട മാറിവയ്ക്കണോ,
അതോ ?
അല്ലെങ്കില്‍ വേണ്ട മാറിയേക്കാം,
ഇനി ഒട്ടുംഅവശേഷിക്കുന്നില്ലല്ലോ..
നാളെ ചാണകം കൊണ്ടാകട്ടെ ലാസ്റ്റ് ട്രിപ്പ്.
ഇതും ആ മഹാ കവിയുടെ മഹത്തായ മറ്റൊരു രചന തന്നെ. കാവ്യോത്തമനായ കൂതറ കുര്യാച്ചന്റെ ഈ കവിതകള്‍ കാണുമ്പോള്‍ കൂതറ തിരുമേനിയ്ക്ക് ഗദ്ഗദത്തോടെ വിലപിക്കാനെ കഴിയൂ. കൂതറ കുര്യച്ചന്‍ മരിച്ചുവെങ്കിലും തന്റെ കാല്‍ ലക്ഷം കവിതകള്‍ മലയാള കവിത പ്രേമികള്‍ക്ക് സമ്മാനിച്ചാണ് മരിച്ചത്.
തന്റെ മരണം പോലും മുന്നില്‍ കണ്ടു കവിത എഴുതിയ ആ മഹാകവി വെറുമൊരു കവിമാത്രമല്ല ദാര്‍ശനികനും ത്രികാലജ്ഞാനിയുമായിരുന്നുവെന്നു നമുക്ക് മനസിലാക്കാം.നല്ല മനുഷ്യരെ ദൈവം പെട്ടെന്ന് തന്റെ അടുത്തേക്ക് വിളിക്കുമല്ലോ എന്നോര്‍ത്തു നമുക്ക് സമാധാനിക്കാം.കൂതറ കുര്യാച്ചന്റെ ഭാര്യയുടെയും സാഹിത്യ വിരോധികളുടെയും എതിര്‍പ്പുണ്ടെങ്കിലും കവിതകളെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ ശ്രമഫലമായി ഈ പുസ്തം നമുക്ക് വായിക്കാന്‍ ലഭ്യമാണ്.വിശദവിവരങ്ങള്‍ ശ്രീ.ബെര്‍ളിയുടെ പോസ്റ്റില്‍ ലഭ്യമാണ്.
കൂതറ തിരുമേനി.
..:: Copyright © & Disclaimer ::..
ഈ പോസ്റ്റ് കൂതറ തിരുമേനി ശ്രീ ബെര്‍ളിയുടെ പോസ്റ്റിനു നന്ദി പറഞ്ഞ് ഒപ്പം ഒരു മഹാകവിയെ മലയാള കവിതപ്രേമികളെ പരിചയപ്പെടുത്തിയ മഹാമനസ്കതയ്ക്കു മറുപടിയായി ഇട്ടതാണ്. ശ്രീ.ബെര്‍ളിയുടെ പോസ്റ്റ് ഇവിടെ വായിക്കാം. നിറകുടം തുളുമ്പില്ലയെന്നതുപോലെ കഴിവുള്ള എഴുത്തുകാരന്‍ ആണെങ്കിലും സ്വയം കൂതറ ആണെന്ന് പറയുന്ന മഹാമനസ്സിനെ ഇവിടെ കാണാം. വിവരവും വിദ്യാഭാസവുമുള്ള ശ്രീ.ബെര്‍ളി തോമസ് കോപ്പി റൈറ്റ് നിയമങ്ങള്‍ പറഞ്ഞ് തൂക്കി കൊല്ലാനും ശിരസ്ഛെദനത്തിനും വരില്ലായെന്നു വിശ്വസിക്കാം.ശ്രീ . ബെര്‍ളിയ്ക്ക് ഈ പോസ്റ്റിന്റെ പേരില്‍ ആശംസകളും സ്വര്‍ഗീയനായ കൂതറ കുര്യാച്ചന് ആദരാജ്ഞ്ജലികളും.
5 comments:
കൂതറെ ഇത് കലക്കി.കിടുംപന്‍ സാധനം തന്നെ.അപാര കൊട്ട് തന്നെടെ.
കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും വരെ ചുമ്മാ നാലും മൂന്നും ഏഴുവരി കൂട്ടിയെഴുതി കവിതയെന്നും പറഞ്ഞ് പുസ്തകമിറക്കി ആളുകളെ പീഡിപ്പിക്കുന്ന ഇക്കാലത്ത്.........
101% യോജിപ്പ് ...
കവിതയാണെന്നും പറഞ്ഞ് പടച്ച് വിട്ട് ഗവിതയെയുതിയ കൂതറ കുര്യച്ചന് എന്റെ സിന്സിയര്‍ കണ്‍ഡോലന്സസ്.
കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും വരെ ചുമ്മാ നാലും മൂന്നും ഏഴുവരി കൂട്ടിയെഴുതി കവിതയെന്നും പറഞ്ഞ് പുസ്തകമിറക്കി ആളുകളെ പീഡിപ്പിക്കുന്ന ഇക്കാലത്ത്...
kollaaam !!!
ഉത്തര പടിയില്‍ പല്ലി ചിലച്ചു ചത്തു
മുറ്റത്തെ മാവില്‍ മൂങ്ങ മൂളിക്കരഞ്ഞു
എങ്ങോ ഉയരുന്ന പട്ടിയുടെ തേങ്ങല്‍
കണ്ണുനീര്‍ ഉതിരുന്ന മുതല മുഖങ്ങള്‍
ചാട്ടയടി ഏറ്റു ചിരിക്കുന്ന കാണ്ടാമ്രിഗങ്ങള്‍
ഈ കോണ്‍ക്രീറ്റ് സൌധങ്ങളില്‍
വിരിയുന്ന പ്ലാസ്റ്റിക് പൂക്കളില്‍
ഗന്ധം തിരയ്യുന്ന കുട്ടിയുടെ ആവേശം
ഉറുമ്പുകള്‍ കൈ കൊട്ടി പാടുന്ന കല്യാണഘോഷം
എന്നൊക്കെ ചുമ്മാ എഴുതി വെക്കുന്നതാണ് കവിത എന്നാണ് ചിലരുടെ വിചാരം
Kollaaam
കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും വരെ ചുമ്മാ നാലും മൂന്നും ഏഴുവരി കൂട്ടിയെഴുതി കവിതയെന്നും പറഞ്ഞ് പുസ്തകമിറക്കി ആളുകളെ പീഡിപ്പിക്കുന്ന ഇക്കാലത്ത്...
Kollaaam
ഉത്തര പടിയില്‍ പല്ലി ചിലച്ചു ചത്തു
മുറ്റത്തെ മാവില്‍ മൂങ്ങ മൂളിക്കരഞ്ഞു
എങ്ങോ ഉയരുന്ന പട്ടിയുടെ തേങ്ങല്‍
കണ്ണുനീര്‍ ഉതിരുന്ന മുതല മുഖങ്ങള്‍
ചാട്ടയടി ഏറ്റു ചിരിക്കുന്ന കാണ്ടാമ്രിഗങ്ങള്‍
ഈ കോണ്‍ക്രീറ്റ് സൌധങ്ങളില്‍
വിരിയുന്ന പ്ലാസ്റ്റിക് പൂക്കളില്‍
ഗന്ധം തിരയ്യുന്ന കുട്ടിയുടെ ആവേശം
ഉറുമ്പുകള്‍ കൈ കൊട്ടി പാടുന്ന കല്യാണഘോഷം
എന്നൊക്കെ ചുമ്മാ എഴുതി വെക്കുന്നതാണ് കവിത എന്നാണ് ചിലരുടെ വിചാരം
കൂതറ തിരുമേനി, ചാർളി ബ്ലോഗു പൂട്ടുന്നു എന്നു പറഞ്ഞതു നേരാണേ?
Post a Comment