തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, May 22, 2009

103.അനന്തപുരിയിലെ നീചാധിപന്‍

അന്തപുരിയിലെ മഹാരാജാവായിരുന്ന സ്വാതിതിരുനാളിനെ, സംഗീത ലോകത്തെ രാജവെന്നും, രാജാക്കാന്മാരിലെ സംഗീത ചക്രവര്‍‌ത്തിയുമെന്നാണ് അറിയപ്പെടുന്നത്. മേല്‍‌പ്പടിയാനെ, വൈകുണ്ഠ സ്വാമികള്‍‌, 'നീചാധിപന്‍‌' എന്നാണു വിളിച്ചത്. 1823-ല്‍‌ വൈകുണ്ഠസ്വാമികള്‍ തിരുവിതാംകൂറില്‍‌ തന്റെ പ്രസ്ഥാനത്തോടൊപ്പം, ജാതിവിരുദ്ധ-അയിത്ത വിരുദ്ധസമരവും ഉയര്‍‌ത്തികൊണ്ടു വന്നു.

ചാന്നാര്‍‌ മുതല്‍‌ താഴോട്ടുള്ള ജാതിപെണ്ണുങ്ങള്‍‌ക്ക് -മേല്‍‌വസ്ത്രമണിയാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. തെക്കന്‍‌തിരുവുതാംകൂറില്‍‌
നിന്നും ആ..സമരം, കൊല്ലം വരെ പടര്‍‌ന്നു. വൈകുണ്ഠസ്വാമിയേ തുറുങ്കലിലടച്ചു.118 ദിവസം കൊടിയ മര്‍‌ദ്ദനമായിരുന്നു. ആ കാലത്ത് രാജാവു അന്യദേശ കലാകാരന്മാരുമായി,
ക്രയാ-ക്രയ്യയ/,സ-രി-ഗ-മ-പ-ധ-നിയില്‍‌ ആറാടുകയായിരുന്നു. കരത്തിന്റെ നിലവാരം ആകാശത്തോളമുയര്‍‌ന്നു. തലകരം, മുലക്കരം, മിശക്കരം(ലിംഗത്തിനില്ലായിരുന്നു.).....
ബ്രിട്ടനുകപ്പം കൊടുത്തുള്ള ഈ ഭരണത്തില്‍‌, കര്‍‌ഷകരും സാധരണക്കാരും ഉരുകുകയായിരുന്നു.
സമരം നിര്‍‌ത്താനും, നാടാന്മാരുടെ കാര്യം മാത്രം പറയാനും, എന്നാല്‍‌ മോചിപ്പിക്കാമെന്നുള്ള രാജതിട്ടൂരം തള്ളുകയായിരുന്നു സ്വാമി.

സായിപ്പിന്റെ സഹായത്താല്‍‌ സമരം ജയിച്ചു. വന്‍‌ ജനസമുഹം ക്രിസ്തുമതം ഉള്‍‌കൊണ്ട് മനുഷ്യരായി.(രസകരമായത് മേല്‍‌ വസ്ത്രം ധരിക്കുമ്പോള്‍‌ ക്രിസ്ത്യാനിപ്പെണ്ണുങ്ങള്‍ക്ക് സവര്‍‌ണ്ണരില്‍‌ നിന്നും വ്യത്യാസമുണ്ടായിരിക്കണമെന്ന്‍. ഇക്കാര്യത്തില്‍ സായിപ്പിനും, നിര്‍‌ബന്ധമായിരുന്നു.) പ്രാകൃതവും മനുഷ്യവിരുദ്ധവുമായ ജാതിവ്യവസ്ഥയെ പിഴുതുമാറ്റാനുള്ള വൈകുണ്ഠ സ്വാമികളുടെ ശ്രമങ്ങള്‍‌ ഫലവത്തായില്ല, കാരണം, അത്ര കണ്ടുറച്ചുപോയ പാറയാണത്.

അത് ഡയണാമിറ്റു വെച്ചു പൊട്ടിച്ചാല്‍‌, ആ കഷണമെടുത്തു താലോലിക്കുന്ന ജാതിവെറിയന്മാരുടെ മതമാണു ഹിന്ദുമതം. വൈകുണ്ഠസ്വാമി സ്വന്തമായ ആരാധന ചിട്ടപെടുത്തിയും, സമുഹഭോജനം നടത്തിയും, തലേകെട്ടോടെ കണ്ണാടിയുടെ മുമ്പില്‍‌ പ്രാര്‍‌ഥിക്കുന്ന ഒരു ജനത്തെ വാര്‍‌ത്തു. നാരായണ ഗുരുവിനു മുമ്പ്, ആറാട്ടു പുഴ വേലായുധപണിക്കര്‍‌ക്കു മുമ്പ്, പുരോഗമന രാഷ്ട്രിയ പ്രസ്ഥാനങ്ങള്‍ വേരുപിടിക്കുന്നതിനു മുമ്പ്....

115 comments:

Anonymous said...

സഖാവേ,

താങ്കള്‍ പല പ്രാവശ്യമായി ജാതി ചിന്തകളെ അനാവശ്യമായി സ്ഥാനത്തും അസ്ഥാനത്തും എടുത്തു ചിത്രീകരിക്കുന്നുണ്ട്. താങ്കളുടെ പോസ്റ്റുകളും കമെന്റുകളും ശ്രദ്ധിച്ചാല്‍, ജാതിചിന്ത താങ്കളില്‍ ഒരു വിഭ്രാന്തി ഉണ്ടാക്കിയിരിക്കുന്നത് പോലെ തോന്നും.
ജാതിവ്യസ്ഥിതികള്‍ ഹിന്ദു മതം മൂലമാണ് എന്നൊക്കെ സ്ഥാപിക്കാന്‍ താങ്കള്‍ കിണഞ്ഞു ശ്രമിക്കുന്നത് പോലെ തോന്നുന്നു! അടിമത്ത വ്യവസ്ഥിതികള്‍ പോലെ ഉള്ളവ മറ്റു സമൂഹത്തില്‍ ഉണ്ടായിരുന്ന കാലഘട്ടത്തിലെ കാര്യങ്ങള്‍ പറഞ്ഞു ഇപ്പോള്‍ എന്തിനു വിഷമിക്കുന്നു? താങ്കള്‍ ജാതിചിന്തകള്‍ മനുഷ്യരില്‍ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നോ, അതോ കൂടുതല്‍ സ്ഥാപിച്ചെടുത്തു, സമൂഹത്തില്‍ വെറുപ്പും വിദ്വോഷവും കൂട്ടുവാനാണോ ശ്രമിക്കുന്നത്?
താങ്കള്‍ എന്ത് മനസ്സില്‍ ആഗ്രഹിച്ചാലും, താങ്കളുടെ എഴുത്തുകള്‍ സമൂഹത്തിനു ദോഷമാണ് ഉണ്ടാക്കുന്നത്‌ എന്ന് ഞാന്‍ കരുതുന്നു.. ഈ വ്യവസ്ഥകളെ ഇല്ലാതാക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നത് ഹിന്ദു സംഘടനകള്‍ ആണെന്ന് ഞാന്‍ പറഞ്ഞാന്‍ താങ്കള്‍ വിശ്വസിക്കും എന്ന് കരുതട്ടെ..
പിന്നെ, മതം മാറിയാല്‍ ജാതി വ്യവസ്ഥ മാറും എന്ന് താങ്കള്‍ കരുതുന്നെങ്കില്‍, അത് ഒന്നുകൂടി പരിശോധിക്കുന്നത് നല്ലതായിരിക്കും.. കാരണം അത് മതം മാറ്റിക്കാന്‍ ശ്രമിക്കുന്നവര്‍ പറഞ്ഞുണ്ടാക്കിയ ഒന്ന് മാത്രമാണ്. അവര്‍ക്ക് അവരുടെ അജണ്ട കാണുമായിരിക്കും. ഏതായാലും ഇങ്ങനെ മതം മാറിയവര്‍ ദളിത്‌ ക്രിസ്ത്യാനികള്‍ എന്നാണു അറിയപ്പെടുന്നത്! അതായത് ജാതി വ്യവസ്ഥിതി തുടരുന്നു എന്നര്‍ഥം. ഇവ മനുഷ്യന്റെ മനസ്സില്‍ നിന്നാണ് മാറ്റേണ്ടത്... ഹിന്ദുവിന്റെ മാത്രമല്ല, ക്രിസ്ത്യാനിയുടെയും, മുസ്ലിമിന്റെയും..ഏറ്റവും ഉപരി താങ്കളെ പോലെ ഉള്ള പുരോഗമന വാദികളുടെയും.. മനസ്സില്‍ നിന്ന്..

അനീഷ്‌ ഭാസ്കര്‍ said...

നന്നായി ചാര്‍വാകന്‍. സ്വാതിതിരുനാള്‍ പെണ്ണുപിടിയന്‍ ആയിരുന്നുവെന്നു കേട്ടിട്ടുണ്ട്. കലാകാരന്മാരുടെ എല്ലാ തോന്ന്യാവസങ്ങളും ഉണ്ടായിരുന്ന വിടനായിരുന്നെന്നാണ് ഞാന്‍ കേട്ടത്.

chithrakaran:ചിത്രകാരന്‍ said...

അനന്തപുരിയിലെ രാജഭരണം നീച ഭരണം തന്നെയായിരുന്നു. കിരാത ഭരണം എന്നൊക്കെ പറഞ്ഞാല്‍ കിരാതനും നാണക്കേടാകും.
മുലക്കരം പിരിച്ചിരുന്ന അച്ചിഭരണം !
ചരിത്രകാരന്മാരെ കൂലി എഴുത്തുകാരായി നിയമിക്കാനായാല്‍ ഏതു ചെറ്റ രാജവിനേയും ധര്‍മ്മിഷ്ടനാക്കാമെന്നതിനും ഉദാഹരണം വേണമല്ലോ !!!

Suraj said...

പോസ്റ്റ് ഇഷ്ടമായി. ഓമനത്തിങ്കള്‍ കിടാവിന്റെ മറ്റേ വശം കൂടി ജനം അറിയട്ടെ;)

ഓഫ്:
അക്ഷരത്തെറ്റുകളും വാക്യങ്ങളുടെ മുറിക്കലും വായനയെതടസ്സപ്പെടുത്തുന്നു. ശ്രദ്ധിക്കുമല്ലോ.

kadathanadan:കടത്തനാടൻ said...

വേദങ്ങളേയും മനുസ്മൃതിയേയും പുരാണങ്ങളെയും ഒരു പിന്നോക്ക ചരിത്ര കാലഘട്ടത്തിലെ ചിന്തകൾക്കപ്പുറം പ്രാദാന്യമോ പ്രസക്തിയോ പിന്തുടർച്ചയോ വേണമെന്ന് വാശിയും നിർബന്ധവും പിടിക്കുമ്പോൾ ഒരു തിരിച്ചു പോക്കാണ് പരിഹാരം എന്നും,അതിനെയൊക്കെ കയ്യൊഴിഞ്ഞതാണ് ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും കാരണമെന്ന് ജ്യോതിഷികളും മത പണ്ഠിതരും വ്യാഖ്യാനിച്ച്‌ യക്ഞ്ഞ ങ്ങളും യാഗങ്ങളും ,ആരാധനാലയങ്ങൾ തകർക്കലും നിർമ്മിക്കലുകളും,തൊട്ടു കൂടായ്മയും തീണ്ടലും ,ജാതിയിൽ താഴ്‌ന്നവന്ന് മനുഷ്യാവകാശം നിഷേധിച്ചും .....മുന്നോട്ട്‌ പോകാമെന്നോ പോകണമെന്നോ സായുധരായി കടുമ്പിടുത്തം നടത്തുന്നതാണ് പ്രശ്നം....

ചാർ‌വാകൻ‌ said...

സത്,
ജാതിവ്യവ്സ്ഥ,വ്യക്തിപരമായ വിഭ്രാന്തിയുടെ പ്രശ്നമല്ല.
ഇവിടെ രൂപപെട്ടുവരുന്ന ആക്രമ ഹിന്ദുവിനെ,മനുഷ്യനാക്കാനുള്ള ,
ജനാധിപത്യ ബോധമുണ്ടാക്കാന്‍ ചരിത്രത്തെ പാഠവല്കരിക്കെണ്ടിവരും .
സ്വാഭാവികമായും താങ്കള്‍ക്കു നോവും .ജാതിവ്യവസ്ഥക്കെതിരെ,
ഹിന്ദു സം ഘടനകളുടെ പോരാട്ടം (ഹോ...)
ഏതായാലും ,ആ സാമൂഹ്യ ദ്രോഹം തന്നെ തുടരാന്‍ തീരുമാനിച്ചു.
സൂരജ്, വന്നുകണ്ടതില്‍ അതിയായി സന്തോഷിക്കുന്നു.
ചിത്രകാരന്‍,കടത്തനാടന്‍, അനീഷ്, നന്ദി..

ഒരു ഈശ്വരവിശ്വാസി said...
This comment has been removed by the author.
Anonymous said...

ചാര്‍വാകന്‍ സഖാവേ,

തെറ്റുകളെ തെറ്റുകള്‍ കൊണ്ട് നേരിടാന്‍ ശ്രമിക്കുന്നത് തെറ്റാണ് എന്നേ പറഞ്ഞുള്ളൂ..അതുകാണുമ്പോള്‍ നോവുന്നുണ്ട്...

ശരി പറഞ്ഞു നേരിടാന്‍ ശ്രമിക്കുന്നവരെ കൊഞ്ഞനം(ഹോ.. എന്ന് പറഞ്ഞത്..) കാണിക്കുന്നതും തെറ്റ് തന്നെ..

നന്ദി

Anonymous said...

kadathanadan ,
താങ്കള്‍ പറയുന്ന പോലെ തിരിച്ചു പോകാന്‍ ആര്, എവിടെ, എപ്പോള്‍ ആഹ്വാനം ചെയ്യുന്നു? വെറുതെ ഭാവന കൊണ്ട് സത്യത്തിനെ മറച്ചു പിടിക്കല്ലേ.. ഇങ്ങനെ ഒക്കെ നുണ പ്രചരിപ്പിച്ചു നിങ്ങള്‍ എന്ത് നേടുന്നു?
നന്ദി.

അനീഷ്‌ ഭാസ്കര്‍ said...

സുഹൃത്തെ സത

യാഗങ്ങളും യജ്ഞങ്ങളും മാത്രമാണോ പ്രശ്നങ്ങള്‍ക്ക് പരിഹാരം. ഹൈന്ദവത എന്നതല്ല സമാധാനത്തോടെ ജീവിക്കുക എന്നതാണ് ആവശ്യം. എല്ലാവരും ഇവിടെ ജീവിച്ചോട്ടെ ഇതിനെ ഹിന്ദുസ്ഥാന്‍ എന്നല്ല ഇന്ത്യ എന്ന് വിളിക്കുകയാണെങ്കില്‍ പകുതി പ്രശ്നങ്ങള്‍ തീരും. പാകിസ്താന്‍ എന്ന് പറഞ്ഞാല്‍ മുസ്ലിങ്ങളുടെ ഇടം എന്നല്ല. വിശുദ്ധമായ സ്ഥാനം എന്നേയുള്ളു. എന്നാല്‍ ഹിന്ദുസ്ഥാന്‍ എന്നത് അങ്ങനെയല്ല. മതേതരന്റെ കണ്ണിലൂടെ നോക്കിക്കാണുക. പ്രശ്നങ്ങള്‍ക്ക് പരിഹാരം ഇതാണ്. സ്വാതിരുനാള്‍ കലയ്ക്കും സാഹിത്യത്തിനും വേണ്ടി നാടുമുടിച്ചു മുലക്കരം വാങ്ങിയ ആളാണ്. പല നര്‍ത്തകിമാര്‍ക്കും ദാസികള്‍ക്കും വേണ്ടി പണം കളഞ്ഞു പത്മനാഭദാസന്‍ എന്നപേരില്‍ ഭരണം നടത്തിയ മഹാന്‍.അന്ദമായ ഭക്തിയും കലാസ്നേഹവുമല്ല പ്രജാക്ഷേമമാണ് ആവശ്യം. അതുപോലെയുള്ള ഒന്നാണ് ഈ പല ഗോത്രങ്ങളിലും ജാതികളിലും ഉള്ളവരെ ഹിന്ദുവെന്ന ഒരു നൂലില്‍ കെട്ടി മാലകൊര്‍ക്കാന്‍ ഉള്ള താങ്കളെപ്പോലെയുള്ളവരുടെ ശ്രമം. പരസ്പരം ചേരാത്ത ഈ മുത്തുകള്‍ കോര്‍ത്തു മാലകെട്ടിയാല്‍ തന്നെ അഭംഗിയല്ലേ സത.
ഒരിക്കലും ചേരാത്ത ഈ മുത്തുകള്‍ മോരും മുതിരയും പോലെയാണ് എന്നതുകൊണ്ട്‌ തന്നെ വിശാല ഹിന്ദു ഐക്യവേദി എന്നതോ പൂര്‍ണ്ണ ഹൈന്ദവത എന്നതോ ഒരിക്കലും നടക്കാത്ത വ്യാമോഹം മാത്രമാണ്. ഒരു ഈഴവന്‍ മുഖ്യമന്ത്രി, ഒരു സിഖ് പ്രധാനമന്ത്രി ഒരു ക്രിസ്ത്യാനി ആ പാര്‍ട്ടിയുടെ നേതാവ്‌, ഒരു ക്രിസ്ത്യന്‍ പ്രതിരോധമന്ത്രി. മുസ്ലിങ്ങളും നിരവധി പദങ്ങളില്‍ ഉണ്ട്. താങ്കള്‍ എന്താണ് ആഗ്രഹിക്കുന്നത്. ഏവരും കാവിയില്‍ പൊതിഞ്ഞു ഒരു മത തീവ്രവാദ സ്വഭാവമുള്ള ഭരണം ആണോ ആഗ്രഹിക്കുന്നത്. എങ്കില്‍ താലിബാനും കാവിപ്പടയും തമ്മില്‍ എന്താണ് അന്തരം.

ഭാരതീയന്‍ said...

പ്രിയ ചാര്‍വാകന്‍ ,കടത്തനാടന്‍,

ജാതിവ്യവസ്തയും അതിന്റെ ഭീകരതയും തിരിച്ചു കൊണ്ടുവരണം എന്നു ആഹ്വാനം ചെയ്യുന്ന ഒരു ഹിന്ദു സംഘടനയുടെ പേരു പറഞ്ഞു താ‍.. പ്ലീസ്..
ആദ്യം ജാതിചിന്ത മാറ്റേണ്ടതു മനസ്സില്‍ നിന്നാണു ചേട്ടന്മാരേ..അതിനൊക്കെ പറ്റിയ ഒരു ടെക്നിക് പണ്ടേ ഒരാള്‍ പറഞ്ഞു വെച്ചിട്ടുണ്ടു..

“ജാതി ചോദിക്കരുതു,പറയരുതു,വിചാരിക്കരുതു..”

ഇതിലെ “വിചാരിക്കരുതു” എന്നുള്ളതു ഒരു 108 പ്രാവശ്യം ഉരുക്കഴിക്കു..

സ്നേഹപൂര്‍വം

Unknown said...

ജാതി വ്യവസ്ഥ പൊളിയ്ക്കാന്‍ നടക്കുന്ന സാറന്മാര്‍ക്ക് അല്പമെങ്കിലും മൂളയുണ്ടെങ്കില്‍ ഈ എഴുതി വെച്ചിരിക്കുന്നത് ഏത് തരത്തിലാണ് ആ ലക്ഷ്യത്തിലെത്താന്‍ സഹായിക്കുക എന്ന് ആലോചിച്ചാല്‍ നന്ന്. സ്വാതി തിരുനാളിന്റെ കാലം മുതല്‍ സ്വാഭാവികമായും കുറഞ്ഞ് കുറഞ്ഞ് കുറ്റിയറ്റ് പോകുന്ന ഈ ജാതിവ്യവസ്ഥ എന്ന സാധനത്തെ വീണ്ടും ഇടയ്ക്കിടയ്ക്ക് കുത്തിപ്പൊക്കി പല്ലിടകുത്തി മണപ്പിയ്ക്കുന്നത് കൊണ്ട് എന്ത് മഹാവിപ്ലവമാണാവോ ഉണ്ടാവാന്‍ പോകുന്നത്?

എടോ തനിക്കൊക്കെയാണ് ജാതിഭ്രാന്ത്. മനുഷ്യനെ ആദ്യം മനുഷ്യനായി കാണാന്‍ പഠിയ്ക്ക്.നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മണ്മറഞ്ഞ് പോയ സ്വാതിതിരുനാളിനെ ജാതിയുടെ പേരും പറഞ്ഞ് 2009ലും തെറി പറയാന്‍ നടക്കുന്ന താനൊന്നും ഒരു കാലത്തും നന്നാവില്ല. ജാത്യാലുള്ളത് തൂത്താല്‍ പോകുമോ എന്നേ ചൊദിക്കാനുള്ളൂ

Anonymous said...

അനീഷ്‌ ഭാസ്കര്‍,

സുഹൃത്തേ, ആരെങ്കിലും യാഗത്തെ ജാതി വ്യവസ്ഥക്കെതിരെ പ്രതീകാല്‍മകമായി ഉപയോഗിചിട്ടുണ്ടെങ്കില്‍ തെറ്റാണോ? അത് അവരുടെ ഒരു വിശ്വാസമായി നോക്കിയാല്‍ പോരെ? വിമര്‍ശിക്കാന്‍ മാത്രം എന്തുണ്ട്? ഹിന്ദു സംഘടനകള്‍ ജാതി വ്യവസ്ഥക്കെതിരെ പോരാടുന്നില്ല എന്ന് കണ്ണടച്ച് ജീവിക്കുന്നവര്‍ക്കെ സാധിക്കൂ..

പിന്നെ, ആരാണ് ഇവിടെ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഒക്കെ ഓടിച്ചു ഹിന്ദുക്കളുടെ രാജ്യമാക്കാന്‍ ശ്രമിക്കുന്നത്? അങ്ങനെ ഒക്കെ ഒണ്ടു എന്ന് നുണ പറഞ്ഞു പ്രചരിപ്പിക്കുന്ന നിങ്ങളെപ്പോലെ ഉള്ളവരല്ലേ തെറ്റുകാര്‍? ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നത്‌ തെറ്റാണോ? ഹിന്ദുക്കളുടെ വിശ്വാസങ്ങളുടെ ഉറവിടം ഉള്ള നാട് എന്നാ അര്‍ഥത്തില്‍ ആണ് ഹിന്ദു സംഘടനകള്‍ ഉപയോഗിക്കുന്നത്.. അതിനെ ഒക്കെ മുതലെടുക്കാന്‍ രാഷ്ട്രീയം കളിക്കുന്നവരല്ലേ തെറ്റുകാര്‍? സ്വാതി തിരുനാള്‍ നല്ലവനാണോ ചീത്ത ആയിരുന്നോ എന്നത് ഒരു വിഷയം ആയി ഞാന്‍ കാണുന്നില്ല.. പക്ഷെ, അതിന്റെ ഒക്കെ പിറകില്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്ന ജാതി ചിന്തകള്‍ ഉണ്ടല്ലോ, എതിര്‍ക്കപ്പെടെണ്ടാതാണ്.. പലരും ഇവ ആസൂത്രിതമായി ആണ് എപ്പോളും എടുത്തിടുന്നത്..

വിശാല ഹിന്ദു ഐക്യവേദി നടക്കുകയോ നടക്കാതിരിക്കുവോ ചെയ്യട്ടെ.. സമൂഹം വിഖടിച്ചു ജീവിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ സംഘടിക്കുന്നത്‌.

~~ഒരു ഈഴവന്‍ മുഖ്യമന്ത്രി, ഒരു സിഖ് പ്രധാനമന്ത്രി ഒരു ക്രിസ്ത്യാനി ആ പാര്‍ട്ടിയുടെ നേതാവ്‌, ഒരു ക്രിസ്ത്യന്‍ പ്രതിരോധമന്ത്രി. മുസ്ലിങ്ങളും നിരവധി പദങ്ങളില്‍ ഉണ്ട്. താങ്കള്‍ എന്താണ് ആഗ്രഹിക്കുന്നത്~~
ഞാന്‍ ഇതിനൊക്കെ എതിരാണ് സുഹൃത്തേ.. ഹിന്ദു സംഘടനകള്‍ നിവൃത്തികേട് കൊണ്ട്, ഇപ്പോളത്തെ രാഷ്ട്രീയം കാരണം, പറയുന്നുണ്ടാവും.. അത് കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്നാ വ്യവസ്ഥ ഉള്ളത് കൊണ്ട് മാത്രമാണ് എന്ന് കൂടെ വിശദീകരിക്കുന്നും ഉണ്ട്..

ഒരു മത തീവ്രവാദ സ്വഭാവമുള്ള ഭരണം ഒന്ടാകാതിരിക്കട്ടെ..
സമൂഹത്തില്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ അവസാനിപ്പിക്കൂ..സഹോദരാ..

അസ്തലവിസ്ത said...

ഹല്ലേ, ഏതോ ഒരു വൈകുണ്ടസ്വാമി, ഏതോ ഒരു സ്വാതി തിരുനാളിനെ എന്തോ ഒരു തെറിവിളിച്ചതിനു നിങ്ങളെന്താ ഹേ അങ്കമുണ്ടാക്കുന്നത്.

ആയിരം കുടങ്ങളുടെ വായ മൂടിക്കെട്ടിയാലും ഒരാളുടെ വായ പോലും മൂടിക്കെട്ടാന്‍ പറ്റില്ലെന്നല്ലേ ആരോ പറഞ്ഞിരിക്കുന്നത്. ഗദാകരന്മാര്‍‌‌‌‌‌‌ ഭരിക്കുന്ന ഈ നാട്ടില്‍‌‌‌‌ ഒരു കൊച്ചു തെറിയൊക്കെ ഏതു കുണ്ടസ്വാമിക്കും പറയാം‌‌. അതിനിത്ര ബഹളമുണ്ടാക്കാന്‍‌‌ സ്വാതിതിരുനാ‌‌ള്‍‌‌ ബ്ലോഗിലെ ഏതെങ്കിലും വര്‍‌‌‌‌മ്മേടെ അമ്മായീടെ മോനൊന്നുമല്ലല്ലോ. നീ പറ ചാര്‍‌‌വാകാ.

ആരാ ഈ പറഞ്ഞ വൈകുണ്ട'സ്വാമി'? വൈകുണ്ട'സ്വാമി' എന്നത് ഈ സ്വാമീടെ അച്ഛനിട്ട പേരായിരിക്കും അല്യോ? സ്വാമീന്നു കേ‌‌ള്‍‌‌ക്കുമ്പോ‌‌ള്‍‌‌ ഈയിടെയായി കുറേ മനുഷ്യദൈവങ്ങളെയാൺ ഓര്‍‌‌മ്മ വരുന്നത്. ഈ സ്വാമി ഒറിജിനല്‍‌‌ തന്നെയായിരിക്കും‌‌ ചുട്ടകോഴിയെ പറപ്പിക്കുന്ന, അല്ലെങ്കില്‍‌‌ ഒറിജിനലായിട്ടും‌‌‌‌ തലക്കു ചുറ്റും പ്രഭാമണ്ഡലമൊക്കെ ഉള്ള ഒരു സ്വാമി തന്നെയാവാനാണു വഴി. അല്ല, ഈ സ്വാമീടെ മുന്നില്‍‌‌ 'ശ്രീ' ഒന്നും ഇല്ലേ ചാര്‍‌‌വാകാ, ശ്രീഭദ്രാനന്ദാ എന്നൊക്കെ പറയുന്ന പോലെ. കാണണം‌‌, സ്വാമീന്ന് ചേര്‍‌‌‌‌ക്കാന്‍‌‌ മറക്കാത്ത സ്വാമീടെ അച്ഛന്‍‌‌ ഒരു ശ്രീ ചേര്‍‌‌‌‌ക്കാന്‍‌‌ മറക്ക്വേ, നല്ല കാര്യമായി. ചാര്‍‌‌വാകന്‍ പറയാതെയാവും‌‌. വിനയം‌‌‌‌.

"ഡയണാമിറ്റു വെച്ചു പൊട്ടിച്ചാല്‍‌-ആ ക് ഷണമെടുത്തു താലോലിക്ക്ന്ന്‍ ജാതിവെറിയന്മാരുടെ മതമാണു ഹിന്ദുമതം ." - ഈ പറഞ്ഞിരിക്കുന്നത് മനസ്സിലായില്ലല്ലോ സഖാവേ, ഹിന്ദുമതത്തില്‍‌‌ ഉണ്ടായിരുന്ന അത്തരം ജാതിവെറിയന്മാരെയൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍‌‌ട്ടി ദത്തെടുത്തില്ലേ. ഇന്നു കേരളത്തില്‍‌‌ ഒരു മരുന്നിനു പോലും ഇതേലൊരെണ്ണത്തിനെ കാണണമെങ്കില്‍‌‌ കമ്മ്യൂണിസ്റ്റുപാര്‍‌‌ട്ടിയില്‍‌‌ നോക്കണമെന്നാണ്‍‌‌ സ്ഥിതി.

ഹിന്ദുമതത്തില്‍‌‌‌‌ നിന്നും ചാടിപ്പോയ ഈ പുതുസഖാക്ക‌‌ളുടെ പരിപാടി എന്താണെന്ന് വച്ചാല്‍‌‌ പുരാണത്തിലെ, അല്ലെങ്കില്‍‌‌ ചരിത്രത്തിലെ ഏതെങ്കിലും സം‌‌ഭവമെടുത്ത് അത് ഹിന്ദുക്കളുടെ നെഞ്ചത്ത് വച്ച് താലിബാനുമായി ഒന്നു ഏച്ചുകെട്ടി സം‌‌തൃപ്തിയടയുക എന്നതു തന്നെ. തപസ്സുചെയ്തതിനു ശൂദ്രനെക്കൊന്ന സംഘപരിവാര്‍‌‌ രാമനെ തെറിപറഞ്ഞ് മടുത്തോ സഖാവേ?

അതുമല്ലെങ്കില്‍‌‌‌‌ അടുത്ത പരിപാടി മനുഷ്യമനസ്സില്‍‌‌ വിദ്വേഷം വാരിവിതറി വിഭജിക്കല്‍‌‌ തന്നെ. തോമാശ്ലീഹക്ക് തമിഴ്നാട്ടില്‍‌‌ വച്ച് പണികൊടുത്തത് സം‌‌ഘപരിവാറാണെന്നൊക്കെ പറഞ്ഞായിരിക്കും പ്രചാരണം‌‌. വിപ്ലവപ്പാര്‍‌‌‌‌ട്ടി കൊടുക്കുന്ന മസ്തിഷ്കപ്രക്ഷാളണത്തിന്റെ മുന്നില്‍‌‌ താലിബാനൊക്കെ വെറും അശു. എന്നാലോ, ഇപ്പറയുന്നവരുടെ കൂട്ടുകെട്ട് ഏതെങ്കിലും ബോംബുസ്ഫോടനക്കേസിലെ പ്രതിയുമായിട്ടാകുകയും ചെയ്യും‌‌. അവരൊക്കെയാണല്ലോ മതേതരര്‍‌‌.

എന്തായാലും ഈ പോസ്റ്റിനോട് ചേരും‌‌‌‌പടി ചേര്‍‌‌ന്നു പോകുന്ന വേറൊരു പോസ്റ്റിന്റെ ലിങ്ക് കൂടിത്തരാം‌‌‌‌, ചാര്‍‌‌വാകനു സന്തോഷമാകട്ടെ. ദാ പിടിച്ചോ. മലയാള സിനിമയിലെ വര്‍‌‌ണ്ണാശ്രമത്തെക്കുറിച്ചുള്ള സഖാക്കളുടെ തീസിസാണ്‍‌‌.

Unknown said...

വരാന്‍ വൈകിയതുകൊണ്ടാ താമസിച്ചേ... ലേറ്റ് ആയോ?
മായാവതീടെ പാര്‍ട്ടിക്കാര്‍ ഒക്കെ പോയോ?

ചാർ‌വാകൻ‌ said...

വന്നവര്‍ക്കെല്ലാം നന്ദിയുണ്ട്.ഇനിവരാനുള്ളവര്‍ക്കും .
കേരളചരിത്രത്തില്‍ നിന്നുമൊഴിവാക്കിയ ധാരാളം പാഠഭാഗങ്ങള്ളിലൊന്നാണ്,
വൈകുണ്ടസ്വാമികളളുടെ പ്രസ്ഥാനം .ചരിത്രം പഠിക്കുന്നതുതന്നെ തെറ്റന്നു കരുതുന്നവരോട് മറ്റെന്തു പറയാന്‍.ഇന്ഡ്യാചരിത്രത്തില്‍ അവ്റം ​ഗസീബിനെ
ചിത്രീകരിച്ചിട്ടുള്ളത്,തന്തെ ജയിലിലിട്ട് ഭരണം പിടിച്ചെടുത്തവന്‍എന്നാണ്.
നാടുമുടിഞ്ഞാലും ,നാട്ടാരു പട്ടിണികൊണ്ടും ചത്താലും ,വന്‍ജനത സാമൂഹ്യമായി പുറന്തള്ളപ്പെട്ടാലും .താജ്മഹല്‍ പോലുള്ളസ്മാരകങ്ങളും ,
പാട്ടും കൂത്തും ,ദേവദാസിനിറ്ത്തങ്ങളുമായി കഴിഞ്ഞിരുന്ന ഭരണാധിപന്മാരെ
തെറ്റായി ചിത്രീകരിക്കുകവഴി ഭരണവര്‍ഗ്ഗരാഷ്ട്രിയവും ,അധീശ ജാതിബോധവും
ഒന്നിച്ചു രക്ഷപെടുകയാണ്.വ്യാജചരിത്ര നിര്‍മിതി..കേരളചരിത്രത്തില്‍..
ശ്രിധരമേനോനില്‍ തുടങ്ങി..എം ജിഎസ്സി ലൂടെ മുന്നെറുകയാണ്.
കുറേകാലം മുമ്പ്(എണ്‍പതുകളീല്‍) സ്വാതിതിരുന്നാളിന്റെ ക്രിതികളീല്‍
സം ശയമുന്നയിച്ച് വീണാവിദ്ധ്വാന്‍ ബാലച്ന്ദ്രന്റെ (മദ്രാസ്സ്)ലേഖനം
കലാകൌമുദിയില്‍ വന്നിരുന്നു.ഒഎന്‍വിമുതല്‍ പത്മനാഭദാസ്സന്മാരെല്ലാം
ചാടിവീണൂ.സമാനമായ മറ്റൊരു ചുറ്റുപാട്.

Anonymous said...

ചാര്‍വാകന്‍,
സ്വാതിതിരുനാളിനെ വിമര്‍ശിച്ചോളൂ.. അതിന്റെ പിന്നിലൂടെ, വൃത്തികെട്ട ജാതി ഭ്രാന്ത്‌ പുറത്തെടുക്കരുത്.. താങ്കള്‍ എത്ര തരം താഴ്ന്നു ചിന്തിക്കുന്നു എന്ന് മനസ്സിലാക്കാന്‍ വലിയ വിവരം ഒന്നും വേണ്ട..
പക്ഷെ, സ്വാതിതിരുനാളിനെ വിമര്‍ശിക്കാന്‍ ഇവിടെ എന്തെങ്കിലും സംഭവിച്ചോ എന്നതും ഒരു സംശയം.. അതുകൂടാതെ, ഇപ്പോള്‍ എത്ര പേരുണ്ട് നല്ല ഭരണാധികള്‍ എന്ന് കൂടി സ്വയം ചിന്തിക്കുന്നത് നല്ലതായിരിക്കും... ചാരുകസേര പറഞ്ഞപോലെ, മായാവതി ആണോ താങ്കളുടെ മനസ്സില്‍ ഉള്ളത്?

ചാർ‌വാകൻ‌ said...

ശുദ്ധഗതിക്കാരനായറോബര്‍ട്ട്,കാര്യങ്ങളത്ര ലളീതമല്ല.ചരിത്രത്തെ പാഠവ്ല്കരിക്കുമ്പോള്‍ മാത്രം ഉയര്‍ന്നുവരുന്നതല്ല ജാതിബോധം .
മനുഷ്യാന്തസ്സിനും ,ജീവിക്കാനുള്ള സാമൂഹ്യസാഹചര്യങ്ങള്‍ക്കുവേണ്ടിയും
കേരളത്തില്‍ ധാരാളം സമരങ്ങള്‍ നടന്നിട്ടുണ്ട്.
ആദ്യപടിയായി മുത്തുകുട്ടിയെന്ന നാടാന്‍ നയിച്ചസമരത്തെ യാണ്‍ ഇവിടെ ഉന്നയിക്കുന്നത്.അവസാനമായി കേരളത്തിലെ ഈഴവര്‍ മതം മാറനെടുത്ത തീരുമാനം വരേ..ചരിത്രത്തിന്റെ ഭാഗം തന്നെയാണ്.അതിനുതുടര്‍ച്ചയായി ക്ഷേത്രപ്രവേശന വിളമ്പരമൊക്കെ ഓര്‍ക്കുമല്ലോ.(ഇനി വേണമെങ്കിലും പഠിക്കാം )വ്യക്തിപരമായ ജാതിബോധമായി കാണുന്നവരോടെന്താ..പറയുക.ആ പരിപ്പ് വേറെയേതെങ്കിലുമടുപ്പില്‍ വെച്ചുവേവിക്കാന്‍നോക്ക്.
അസ്തലനോടു പറയാനുള്ളത് ,ലോക പ്രശസ്തനായ "ശാസ്വം " വിടുന്ന സ്വാമിയോടും ,ക്രിമിനലുകളായ അസം ​ഖ്യം ആസാമിമാരോടും ചേര്‍ത്തുവെക്കേണ്ട പേരല്ല.വൈകുണ്ടസ്വാമിയുടേത്.
ബ്ലോഗിന്റെ സ്വാതന്ത്ര്യം അതിനനുവദിക്കുന്നുണ്ടങ്കില്‍പോലും .ചാരുകസാരയിലിരുന്നുള്ള ആ ചോദ്യമങ്ങിഷ്ടപെട്ടു.ഫ്യൂഡല്‍ ജന്മീടെ ഭാവമോക്കെ കൊള്ളാം ,പക്ഷേ സം ഗതി കുറേ കൂടി വരാനുണ്ട്.

അസ്തലവിസ്ത said...

ചാര്‍‌‌വാകാ അന്റെ ചരിത്രക്ലാസൊക്കെ പെരുത്തിഷ്ടായി.
"ഡയണാമിറ്റു വെച്ചു പൊട്ടിച്ചാല്‍‌-ആ ക് ഷണമെടുത്തു താലോലിക്ക്ന്ന്‍ ജാതിവെറിയന്മാരുടെ മതമാണു ഹിന്ദുമതം." -ജ്ജ് എന്തടിസ്ഥാനത്തിലാണിത് മൊഴിഞ്ഞതെന്ന് വെളിവാക്കിയാല്‍‌‌ പെരുത്ത് പെരുത്തിഷ്ടം. അന്റെ വൈകുണ്ടസ്വാമി മൊഴിഞ്ഞതാ ഇതും‌‌‌‌?

പിന്നേയ്, ജ്ജ് ആദ്യം വൈകുണ്ഠസ്വാമീന്ന് മലയാളത്തില്‍‌‌ എഴുതാന്‍‌‌‌‌ പഠിക്ക്, വൈ ഇനിഷ്യലാണെന്നല്ലേ കേ‌‌ള്‍‌‌‌‌ക്കുന്നോര്‍‌‌‌‌‌‌ വിചാരിക്ക്യാ, ആ സ്വാമ്യേം നാറ്റിക്കാന്‍‌‌ നടക്കാതെ.

Anonymous said...

ചാര്‍വാകന്‍,
താങ്കള്‍ ഇവിടെ എല്ലാവര്ക്കും അറിയാവുന്ന ചരിത്രങ്ങള്‍ എടുത്തിടുന്നുണ്ടല്ലോ?? എന്തിനു?? ആരെങ്കിലും ഇതൊക്കെ അല്ലെന്നു തര്‍ക്കിച്ചോ? മുട്ടിനു മുട്ടിനു ജാതി ജാതി എന്ന് എന്തിനു പറയുന്നു ഹേ? ചോദ്യങ്ങള്‍ക്ക് ഉത്തരം പോലും തരാതെ വെറുതെ വേണ്ടും എന്തൊക്കെയോ പുലമ്പുന്നു!! താങ്കള്‍ ഇവിടെയുള്ള എല്ലാ ഹിന്ദുക്കളോട് പകരം വീട്ടാന്‍ ഇറങ്ങിയിരിക്കുകയാണോ?? അങ്ങനെ ചെയ്താല്‍ വിഷമം മാറുമോ?? ജാതി ചിന്ത കൂട്ടാന്‍ ആഗ്രഹിക്കുന്നുവോ അതോ കുറക്കാന്‍ ആഗ്രഹിക്കുന്നുവോ? എന്തായാലും താങ്കളുടെ പോസ്റ്റിന്റെ ഉദ്ദേശം എന്ത്?? ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവാണോ? മായാവതി ഒക്കെ കേരളത്തില്‍ ജാതി കളിക്കാന്‍ എത്തിയിട്ടുണ്ടല്ലോ?? ആ പാര്‍ട്ടിയുടെ വല്ലവരും ആണോ?? അതോ, സാദാ ഇടതുപക്ഷക്കാരനാണോ? അല്ല, ജാതി പറയുന്നത് ഇവര്‍ മാത്രമേ ഉള്ളൂ കേരളത്തില്‍ ഇപ്പോള്‍.. ഉത്തരം തരുമെന്നു കരുതട്ടെ??

കൂതറ തിരുമേനി said...

അസ്തലവിസ്തെ,
താങ്കളുടെ പേരിന്റെ അര്‍ത്ഥം എന്തെന്ന് അറിയാമോ. പിന്നെ കാണാം എന്നാണു കേട്ടോ.
എന്തായാലും ചാര്‍വാകനെ അച്ചരം പഠിപ്പിക്കാന്‍ വരുന്നതിനു മുമ്പേ ഒരു കാര്യം പറ. ചാര്‍വാകന്‍ എഴുതിയത് എന്താണെന്ന് മനസ്സില്‍ ആയല്ലോ അല്ലെ. വൈ. കുണ്ഠ സ്വാമി എന്നാണ് പേരെന്ന് തോന്നിയോ. എങ്കില്‍ അതെ . അയാളുടെ ഇനിഷ്യല്‍ ആണ് വൈ. അപ്പന്റെ പേര് യാഹൂ എന്നാണ്. എന്താ ഇപ്പോള്‍ മനസ്സില്‍ ആയോ?

വൈകുണ്ടസ്വാമി അല്ല വൈകുണ്ഠസ്വാമി തന്നെ. അനക്ക് മനസ്സില്‍ ആയോ. ചാര്‍വാകന്‍ വൈ. കു... സ്വാമി എന്ന് പറയണം എന്ന് താന്‍ കരുതിയോ. കേറി കൂടുതല്‍ ഷൈന്‍ ചെയ്യാതെ പറയുന്നതിന്റെ ബാക്കി എഴുതടോ. എല്ലാവരും ഒരുപോലെ കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പിംഗ് ചെയ്യാന്‍ കഴിവുള്ളവര്‍ ആകണമെന്നില്ല. അതില്‍ പിടിച്ചു തൂങ്ങാതെ പറയുന്നതിന്റെ ബാക്കി പറയാന്‍ നോക്ക്. കൂടുതല്‍ ഉരുണ്ടാല്‍ കുണ്ടിക്കുള്ള തൊലിപോവും.

ആശയപരമായ ഭിന്നതകള്‍ പറഞ്ഞു തീര്‍ക്കുക. ആളെ കേറി വടിയാക്കാന്‍ വരല്ലേ മോനെ അസ്തലവിസ്തെ.

@സത, ചാര്‍വാകന്‍
ക്ഷമിക്കണം. നിങ്ങളുടെ ചര്‍ച്ചയ്ക്കിടയില്‍ ഇങ്ങനെ ഇടപെടേണ്ടി വന്നതില്‍ ഖേദമുണ്ട്‌. പക്ഷെ ആളെ വെറും വടിയാക്കുന്ന രീതിയിലുള്ള അസ്തലവിസ്തയുടെ കമന്റില്‍ ഇടപെട്ടെ തീരൂ എന്നതിനാല്‍ ഇടപെട്ടു എന്ന് മാത്രം. ചാരവാകന്റെ പോസ്റ്റില്‍ ഇങ്ങനെ ഒരു കമന്റ് ഇട്ടതില്‍ ചാര്‍വാകന്‍ ക്ഷമിക്കുമല്ലോ.

അസ്തലവിസ്ത said...

ചാര്‍‌‌വാകന്റെ ഇനിഷ്യല്‍‌‌ വൈ എന്നും അപ്പന്റെ പേരു യാഹൂ എന്നുമാണല്ലേ. വല്യ പുള്ളിയാണല്ലേ ഈ ചാര്‍‌‌വാകന്‍‌‌. പറഞ്ഞതിനു നന്ദി. കേറി ഷൈന്‍‌‌ ചെയ്യുന്നതൊക്കെ എന്റെ ഇഷ്ടം കൂതറേ. മോഡറേഷന്‍ വച്ചിട്ട് മൂപ്പിക്കല്ലേടാ ധീരാ. ആളെ വടിയാക്കാന്‍‌‌ വന്നാല്‍‌‌‌‌ നീയങ്ങ് ഒലത്തും‌‌. മോഡറേഷന്‍ ഒന്ന് എടുത്ത് കളയെടാ കൂതറേ നിനക്കുള്ള മറുപടി പറഞ്ഞു തരാം‌‌.

കൂതറ തിരുമേനി said...

അടിയനോട്‌ പൊറുക്കണം അസ്തല വിസ്തെ.
ഭവാന്റെ വീടും കൂടും തിരഞ്ഞപ്പോഴാണ് അതൊന്നുമില്ലാത്ത തെരുവിന്റെ ഭാഗം ആണെന്ന് മനസ്സിലായത്‌. ഈയിടയായി ഇത്തരം ഇനങ്ങളോട് ഇടപെടാന്‍ പേടി. അതുകൊണ്ട് പിന്നെ കാണാം എന്ന് പറഞ്ഞത് തിരിച്ചെടുത്തു. പിന്നെ കാണേണ്ട.

കൂതറ തിരുമേനി പേടിച്ചു പോയി എന്ന് പറയാന്‍ ആണെകില്‍ അയ്യോ പേടിച്ചുപോയി. മാത്രമല്ല നിക്കറില്‍ മുള്ളിപ്പോയി. സമാധാനം ആയല്ലോ.

ഭ്രാന്തന്‍ കൊന്നാല്‍ കേസില്ലെന്നായി പോയില്ലേ നമ്മുടെ നിയമം. എന്നാല്‍ ഭ്രാന്തനെ കൊന്നാല്‍ കേസുണ്ടല്ലോ. അപ്പോള്‍ വിട്ടോ അടുത്ത സ്റ്റേഷന്‍ പിടി.
മോന്‍ ഹെഡ് ലൈറ്റ് കത്തിച്ചു തിരിഞ്ഞു നോക്കാതെ വിട്ടോ.

പിന്നെ ദഹിക്കുന്നതെ വിഴുങ്ങാവൂ. അല്ലെങ്കില്‍ അജീര്‍ണ്ണം പിടിക്കും. അതിനു ഭ്രാന്തന്‍ എന്നോ സ്വബോധം ഉള്ളവന്‍ എന്നോ ഇല്ല,

പിന്നെ മോഡറേഷന്‍. എന്തിനാ സ്പാം കമന്റ് ഇടുന്ന ആനനോണിയുടെ ബാധ കൂടിയോ. അയ്യോ. പ്രേതബാധ ഒഴിപ്പിക്കാന്‍ സമയമില്ല കുരുന്നെ. പോ. വേറെ പണി നോക്കട ചെക്കാ.

അസ്തലവിസ്ത said...

ഡാ കൂതറേ, നീ ചിത്രകാരന്റെ കുണ്ടിതാങ്ങിയാണെന്നും ചാര്‍‌‌വാകന്‍‌‌ ചിത്രകാരനാണെന്നും ഇവിടെ എല്ലാവര്‍‌‌‌‌ക്കും അറിയാം‌‌. അതു കൊണ്ട് ചിത്രകാരന്‍ ഉത്തരം മുട്ടുമ്പോ‌‌ള്‍‌‌‌‌ ഇടയില്‍‌‌ കയറിയുള്ള നിന്റെ കുണ്ടിതാങ്ങിക്കളി ആര്‍‌‌‌‌ക്കും മനസ്സിലാവില്ല എന്നു കരുതണ്ട കേട്ടോടാ. അവനൊരു വലിയ കുണ്ടിതാങ്ങി വന്നിരിക്കുന്നു എന്നിട്ട് ഒന്നും അറിയാത്ത പോലെ ചാര്‍‌‌വാകനോടും സതയോടും ഒരു ക്ഷമാപണവും‌‌. കളി വേറെ വല്ലയിടത്തും ഇറക്കടാ ചെക്കാ.

Unknown said...

ഇപ്പൊ ഇവിടെ എന്നാ സംഭവിച്ചെ,ജാതി ജാതി എന്നു പറയാന്‍.ഇനി പറയണമെങ്കില്‍ തന്നെ ശിബിരസ്ഥാനില്‍
അപ്പ്ളിക്കെഷന്‍ കൊടുത്തോ,ചാര്‍വാകാ.
പണ്ട് ക്ഷയരോഗം കലശലായിരുന്നുച്ച് എന്തിനാ ഇപ്പൊ ചൊമക്കുന്നെ,കൊരക്കുന്നെ. ഇപ്പൊ ആ അസുഖത്തെ പറ്റി പറയണ്ടാ,ഓര്‍ക്കുക പോലും വേണ്ടാ.. അല്ലേലും ഹിന്ദുവും ജാതീം തമ്മിലെന്താ ബന്ധം.ചുരുങ്ങിയത് പത്തു പന്ത്രണ്ടു നൂറ്റാണ്ട് മൊമ്പ് കമ്മുക്കളാണ് ജാതി തൊടങ്ങിയതും,കണ്ടുപിടിച്ച്ചതും തന്നെ. വെവരം വേണം, വെവരം.

Anonymous said...

അസ്തലവിസ്ത & തിരുമേനി,

ദയവായി പരസ്പരം ഏറ്റുമുട്ടാതിരിക്കുക.. എല്ലാവരും നല്ല ഭാഷ ഉപയോഗിക്കാന്‍ താല്പര്യപ്പെടുന്നു..

ചാര്‍വാകന്‍,

ഉത്തരം പറയാന്‍ എളുപ്പത്തിനായി അക്കമിട്ടു ചോദിക്കാം,

ഒന്ന്-
ഈ പോസ്റ്റിന്റെ ഉദ്ദേശ്യം എന്ത്? ഇപ്പോളത്തെ പ്രസക്തി എന്ത്?
രണ്ടു-
"ഡയണാമിറ്റു വെച്ചു പൊട്ടിച്ചാല്‍‌-ആ ക് ഷണമെടുത്തു താലോലിക്ക്ന്ന്‍ ജാതിവെറിയന്മാരുടെ മതമാണു ഹിന്ദുമതം." ഹിന്ദുമതം അങ്ങനെ ആണെന്ന് താങ്കള്‍ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തില്‍?
മൂന്നു-
ഹിന്ദുക്കള്‍ എന്ത് ചെയ്യണം എന്നാണു താങ്കള്‍ പറയുന്നത്? എന്ത് ചെയ്യുന്നില്ല എന്നാണു പറയുന്നത്? ഇത്തരം ആക്ഷേപങ്ങള്‍ എന്ന്(പത്തു വര്ഷം കൂടി?) നിര്‍ത്താന്‍ താങ്കള്‍ തയ്യാറാണ്?
നാല്-
താങ്കള്‍ ജാതിവ്യവസ്ഥിതി തുടരാന്‍ ആഗ്രഹിക്കുന്നോ? ഉണ്ടെങ്കില്‍ ജാതി വ്യവസ്ഥ എങ്ങനെ തുടച്ചു നീക്കാം?
അഞ്ചു-
സ്വാതിതിരുനാളിനെക്കുരിച്ചു ചരിത്രം പറയുമ്പോള്‍ ഉപയോഗിക്കേണ്ട ഭാഷ ഇതാണോ? ജാതിയായാലും മതമായാലും നല്ല ഭാഷ ഉപയോഗിക്കാമല്ലോ?
ആറു-
ഹിന്ദു മതത്തിനെ കൂടെ കൂടെ ചീത്ത വിളിക്കാന്‍ വല്ല ചേതനയും? ഹിന്ദുമതം ഇവിടെ നാശം മാത്രമേ ഉണ്ടാക്കുന്നുള്ളൂ എന്നോ മറ്റോ?
ഏഴു-
ചീത്തവിളിക്കാന്‍ ആരെങ്ങിലും ഏര്‍പ്പെടുത്തിയിട്ടുണ്ടോ? ഹിന്ദു മതത്തിനെ ചീത്ത ആക്കി കുറെ പേരെ കൂടെ മതം മാറ്റാന്‍ വിദേശത്ത് നിന്ന് വരെ പണം ഒഴുകുന്നുണ്ട്.. വല്ലതും കിട്ടുണ്ടോ? ആ ലോബിയുടെ വല്ലോരും ആണോ?
എട്ടു-
~~ജാതിവ്യവസ്ഥക്കെതിരെ, ഹിന്ദു സംഘടനകളുടെ പോരാട്ടം (ഹോ...)~~
താങ്കള്‍ കളിയാക്കിയതാണ്! എന്തുകൊണ്ട്?
ഒന്‍പതു-
ഏതെങ്കിലും പാര്‍ട്ടിക്കുവേണ്ടി ആണോ ഇങ്ങനെ എഴുതുന്നത്‌?

ഉത്തരം കിട്ടുമല്ലോ..

അസ്തലവിസ്ത said...

പ്രിയ സതാ, താങ്കളുടെ സം‌‌യമനത്തെ അഭിനന്ദിക്കുന്നു.
താങ്ക‌‌ള്‍‌‌ ചോദിച്ച ഈ ചോദ്യം തന്നെയാൺ ഞാനും ചോദിച്ചത് - ""ഡയണാമിറ്റു വെച്ചു പൊട്ടിച്ചാല്‍‌-ആ ക് ഷണമെടുത്തു താലോലിക്ക്ന്ന്‍ ജാതിവെറിയന്മാരുടെ മതമാണു ഹിന്ദുമതം." ഹിന്ദുമതം അങ്ങനെ ആണെന്ന് താങ്കള്‍ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തില്‍?".

വൈകുണ്ഠസ്വാമിയെയാൺ ചാര്‍‌‌വാകന്‍‌‌ വൈകുണ്ടസ്വാമി എന്നു വിളിച്ചതെന്നു കരുതി അതൊന്നു തിരുത്തുകയും ചെയ്തു. വൈകുണ്ടസ്വാമി എന്നത് തന്നെയാൺ ശരിയെങ്കില്‍‌‌ അതു വരെ ഈ ചര്‍‌‌ച്ചയില്‍‌‌ ഇടപെടാത്ത ഈ കൂതറക്ക് കേറി തെറി വിളിക്കേണ്ട ആവശ്യം വല്ലതുമുണ്ടോ. പറഞ്ഞാല്‍‌‌ പോരേ. സമ്മതിച്ചു വൈകുണ്ടസ്വാമി തന്നെ. വൈകുണ്ടസ്വാമി തന്നെ. വൈകുണ്ടസ്വാമി തന്നെ. ഇമ്പോസിഷന്‍ എഴുതണോ ഇനി.

സ്വസുഹൃത്തിനെ ഒരു ചെറിയ ഉത്തരം മുട്ടലില്‍‌‌ നിന്നും രക്ഷിക്കാന്‍‌‌ ഇല്ലാത്ത നട്ടെല്ലു പണയം വച്ച് എന്ത് തറക്കളിയും കളിക്കാന്‍‌‌ തയ്യാറായ ഈ കൂതറ മോഡറേഷന്‍ ചെയ്യുന്ന ബ്ലോഗില്‍‌‌ ചര്‍‌‌ച്ച തുടരുന്നതിന്റെ നിരര്‍‌‌‌‌ത്ഥകത മനസ്സിലാക്കി ഞാന്‍ ഈ ചര്‍‌‌ച്ചയില്‍‌‌‌‌ നിന്നും പിന്മാറുന്നു. ഉത്തരം മുട്ടിയാല്‍‌‌ തെറിവിളി പ്രതീക്ഷിച്ചു കൊണ്ട് സത ചര്‍‌‌ച്ച തുടരുക. ചോദ്യങ്ങ‌‌ള്‍‌‌ക്കൊന്നും ഉത്തരം പ്രതീക്ഷിക്കുകയുമരുത്.

വെറും‌‌ ഒരു കൂതറയുടെ പ്രകോപനത്തില്‍‌‌‌‌ വീണുപോയി അല്പം പരിധി വിട്ടും സം‌‌സാരിച്ചതില്‍‌‌‌‌ ഞാന്‍‌‌ ലജ്ജിക്കുന്നു. കൂതറയല്ലാത്തവര്‍‌‌ ക്ഷമിക്കുക.

കൂതറ തിരുമേനി said...

അസ്തലാവിസ്താ

ബാലിശമായി സംസാരിക്കാതെ, ചാർവാകൻ ഇവിടെ അംഗം ആണെന്നു കരുതി അദ്ദേഹത്തിനു വേണ്ടി വാദിക്കാൻ വന്നതല്ല ഞാൻ.

അതുപോലെ മുമ്പും സത ഇവിടെ ചർച്ചകളിൽ പങ്കെടുത്തിരുന്നല്ലൊ. അന്നെപ്പോഴെങ്കിലും അദ്ദേഹത്തെ ആക്ഷേപിച്ചതായി സത പറഞ്ഞതായി അറിവില്ല. എന്റെ ഊഹം ശരിയാണെങ്കിൽ താങ്കളും മുമ്പ് പലപ്പോഴും കൂതറയിൽ കമന്റ് ഇട്ടിരുന്നുവല്ലോ.എന്നിട്ട് വല്ലതും പറഞ്ഞിരുന്നോ.

ആശയപരമായ സംവാദങ്ങൾ എന്നും നല്ലതു തന്നെ. പക്ഷെ മറുപടി പറയുന്ന ആളെയൊ പൊസ്റ്റ് ഇടുന്ന ആളെയൊ അവരുടെ റ്റൈപ് ചെയ്യാനുള്ള കഴിവിനെയൊ അല്ലെങ്കിൽ വെക്തിപരമായ കാര്യങ്ങളൊ
പറഞ്ഞു കളിയാക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കാൻ വയ്യ.

പലപ്പോഴും മറ്റു അംഗങ്ങൾ ഇടുന്ന പോസ്റ്റുകളീൽ ഞാൻ ഇടാപെടാറില്ല. ഇതിലും ചാർവാകന്റെയൊ സതയുടെയൊ അല്ലെങ്കിൽ താങ്കളുടെയൊ ചർച്ചയിൽ അല്ല ഞാൻ ഇടപെട്ടത്. സ്വാതിതിരുനാൾ ഞാൻ ഇഷ്ടപ്പെടുന്ന ഒരു രാജാവായിരുന്ന കലാകാരനാണ്. അദ്ദെഹത്തിന്റെ മറ്റ് കാര്യങ്ങളെ പറ്റി അറിയില്ല. പിന്നെ ഹിന്ദുമതത്തേയും വിശ്വാസത്തെയും പറ്റിയുള്ള ചാർവാകന്റെ കമന്റുകളും അഭിപ്രായങ്ങളും അദ്ദെഹത്തിന്റെ വെക്തിപരമായ കാര്യങ്ങൾ ആണല്ലോ. അതിൽ കൂതറ തിരുമെനി ഇടപെടുന്നില്ല.

ചാർവാകൻ ചിത്രകാരൻ ആണെന്നതു പുതിയ അറിവാണ്. പിന്നെ ചിത്രകാരനു ഇപ്പൊഴും ബ്ലൊഗ് ഉണ്ടല്ലൊ. അതല്ലാതെ ഈ പേരിൽ എഴുതേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. പിന്നെ മോഡറേഷൻ വച്ചു വരുന്ന കമന്റുകൾ എല്ലാം ഡിലീറ്റ് ചെയ്തിരുന്നെങ്കിൽ താങ്കളുടെ മഹത് വചനങ്ങൾ പുറത്തുവരുമായിരുന്നൊ. താങ്കൾ ചർച്ചയിൽ പങ്കെടുക്കുകയൊ പുറത്തുപോകുകയൊ ചെയ്യാം. അതെല്ലാം താങ്കളുടെ സ്വകാര്യം. പിന്നെ ഇവിടെ സതയെ മാത്രമല്ല താങ്കളെ ആണെങ്കിലും
വെക്തിപരമായി അവഹേളിക്കുന്ന കമന്റുകൾ വന്നാൽ കൂതറതിരുമെനി ഇടപെടും.

സതയ്ക്കും ചാർവാകനും എനിക്കും താങ്കൾക്കും ഒരൊ പ്രത്യയശാത്രങ്ങളിലും മതത്തിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് തന്നെ അതിനെ വിമർശിക്കാൻ ആർക്കും അധികാരം ഇല്ല. പക്ഷെ വിമർശനം വെക്തിപരം ആവുമ്പോൾ എനിക്കു ഇടപെട്ടെ മതിയാവൂ.

പിന്നെ ആസ്തലവിസ്ത. കൂതറ തിരുമേനി കമ്മ്യൂണിസ്റ്റ് ആശയങ്ങളൊട് താല്പര്യമുള്ളവനും അതൊടൊപ്പം അനുഭാവിയും ആണ്. എന്നാൽ അഭിമാനത്തൊടെ ഹിന്ദു എന്നു പറ്യാൻ ആഗ്രഹിക്കുന്നവനുമാണ്. എന്നാൽ മനുഷ്യവിദൂഷകനെയൊ സതയെപൊലെയൊ അല്ല താനും. അവർ തെറ്റ് ആണെന്നല്ല അതിനർഥം. എന്റെ ചിന്താധാരയിൽ അടിമത്തമില്ലാത്ത, തൊട്ട്കൂടായ്കയും തീണ്ടലും ഇല്ലാത്ത പണക്കാരനും പാവപ്പെട്ടവനും തമ്മിൽ വേർതിരിവില്ലാത്ത, മത സ്പർദ്ധയില്ലാത്ത സാഹൊദര്യത്തോടെ വർത്തിക്കുന്ന ഒരു സമൂഹം. അതാഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ ആ‍ണീ കൂതറതിരുമേനി.

സ്നെഹിക്ക ഉണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും കേട്ടിട്ടില്ലെ വിസ്തെ..............

Unknown said...

ചര്‍വാകാ, സ്വാതി തിരുനാളിന്റെ സ്വഭാവം ഇനി മാറ്റാന്‍ പറ്റില്ല. തന്റേതല്ലാത്ത ആരുടേം സ്വഭാവം മാറ്റാന്‍ നമുക്കാര്‍ക്കും പറ്റില്ല. കഴിഞ്ഞത് കഴിഞ്ഞു പോയി. “ജോ ബീത്ത് ഗയി, സോ ബാത്ത് ഗയി”.

പിന്നെ, സ്വാതി തിരുനാള്‍ എങ്ങനത്തെ ആളായിരുന്നു എന്നറിയാന്‍ പാഠപുസ്തകം തന്നെ വേണം എന്നില്ല. ഭരണ കര്‍ത്താവെന്ന നിലയില്‍ ആള് ഫ്ലോപ്പായിരുന്നു എന്ന് മനസ്സിലാക്കാന്‍ “സ്വാതി തിരുനാള്‍” എന്ന സിനിമ കണ്ടാല്‍ മതി. (കഴിഞ്ഞ ഏതോ ഒരു ദിവസം ഏഷ്യാനെറ്റില്‍ ഉണ്ടായിരുന്നു. അത് കണ്ടിട്ടാണ് ഈ പോസ്റ്റ് വന്നത് എന്ന് ഞാന്‍ ഊഹിക്കട്ടെ?‌)

അടുത്തത് ഒരു അപേക്ഷയാണ്... ഇന്ന് ജീവിച്ചിരിക്കുന്ന ആരും തന്നെ സ്വാതി തിരുനാളിന്റെ “സംഗീതത്തെ” അപ്രൈസ് ചെയ്യാറായിട്ടില്ല. അറ്റ് ലീസ്റ്റ്, മലയാളം ബ്ലോഗോസ്ഫിയറിലുള്ളവര്‍.

Unknown said...

"എന്റെ ചിന്താധാരയിൽ അടിമത്തമില്ലാത്ത, തൊട്ട്കൂടായ്കയും തീണ്ടലും ഇല്ലാത്ത പണക്കാരനും പാവപ്പെട്ടവനും തമ്മിൽ വേർതിരിവില്ലാത്ത, മത സ്പർദ്ധയില്ലാത്ത സാഹൊദര്യത്തോടെ വർത്തിക്കുന്ന ഒരു സമൂഹം. അതാഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ ആ‍ണീ കൂതറതിരുമേനി."

100/100 !!

അസ്തലവിസ്ത said...

മിസ്റ്റര്‍‌‌‌‌ കൂതറ, അപ്പോ‌‌ള്‍‌‌‌‌ നിങ്ങളുടെ വാദം മറുപടി പറയുന്ന ആളെയോ, പോസ്റ്റ് ഇടുന്ന ആളെയോ വ്യക്തിപരമായോ, അല്ലെങ്കില്‍‌‌‌‌ ആരുടെയെങ്കിലും‌‌‌‌‌‌ ടൈപ്പ് ചെയ്യാനുള്ള കഴിവില്ലായ്മയോ, അങ്ങനെ മറ്റെന്തിനെയോ ആരെങ്കിലും‌‌‌‌ കളിയാക്കിയാല്‍‌‌‌‌ ചാടിക്കേറി അസഭ്യവര്‍‌‌ഷം‌‌‌‌ തുടങ്ങുമെന്നത് താങ്കളുടെ സ്ഥിരം‌‌‌‌‌‌ സ്വഭാവമാണെന്നും‌‌‌‌ ഇവിടെയും അത്തരത്തിലെന്തോ, അതായത് ആരെയോ ഞാന്‍ കളിയാക്കിയതിന്റെ പേരിലാണ്‍‌‌ താങ്ക‌‌ള്‍‌‌ ഇതേ കലാപരിപാടി അരങ്ങേറ്റിയതെന്നും‌‌‌‌. വളരെ മോശമായ സ്വഭാവമാണിതെങ്കിലും‌‌ ഇക്കാര്യത്തില്‍‌‌ താങ്ക‌‌ള്‍‌‌ നിസ്സഹായനായിരിക്കുമെന്നതിനാല്‍‌‌‌‌‌‌‌‌‌‌ ഞാനതേക്കുറിച്ചൊന്നും പറഞ്ഞ് താങ്കളെ വിഷമിപ്പിക്കാന്‍‌‌ ആഗ്രഹിക്കുന്നില്ല.

പക്ഷേ ഇവിടെ ആരെയാണ്‍‌‌ എന്തു പറഞ്ഞാണ്‍‌‌ വ്യക്തിപരമായോ അല്ലാതെയോ അവഹേളിച്ചതെന്ന് വ്യക്തമാക്കണം‌‌. വൈകുണ്ഠസ്വാമിയെന്ന് തെറ്റായി എഴുതിയതിന്‍ എന്നെ അവഹേളിക്കുകയാണ്‍‌‌‌‌‌‌‌‌ മിസ്റ്റര്‍‌‌ കൂതറ ചെയ്തിരിക്കുന്നത്. 'വൈകുണ്ട സ്വാമി' എന്നത് തന്നെയാണ്‍‌‌ ശരിയെങ്കില്‍‌‌ മിസ്റ്റര്‍‌‌ കൂതറക്ക് സഭ്യമായ ഭാഷയില്‍‌‌ അഭിപ്രായപ്പെടാവുന്നു എന്നിരിക്കെ ഞാനടക്കം പലരും ഉന്നയിച്ച പ്രസക്തമായ ചോദ്യത്തിനു - "ഡയണാമിറ്റു വെച്ചു പൊട്ടിച്ചാല്‍‌-ആ ക് ഷണമെടുത്തു താലോലിക്ക്ന്ന്‍ ജാതിവെറിയന്മാരുടെ മതമാണു ഹിന്ദുമതം." ഹിന്ദുമതം അങ്ങനെ ആണെന്ന് താങ്കള്‍ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തില്‍?" -
ഉത്തരം പറയാതെ ഒളിച്ചോടാന്‍‌‌ ചാര്‍‌‌വാകനു അവസരം നല്‍‌‌കാനാൺ താങ്ക‌‌ള്‍‌‌ ഇത് ചെയ്തതെന്ന് ന്യായമായും ഞാന്‍‌‌ സം‌‌ശയിക്കുന്നു.

വൈകുണ്ടസ്വാമിയുടെ അഭിപ്രായമാണോ‌ ഇത്, അന്നു ഡൈനമൈറ്റ് കണ്ടുപിടിച്ചിരുന്നോ എന്നൊക്കെയുള്ള ഒരു ചരിത്രവിദ്യാര്‍‌‌ത്ഥിയുടെ ന്യായമായ ജിജ്ഞാസയെയാണ്‍‌‌‌‌ നിന്ദ്യമായ ഈ പ്രവൃത്തിയിലൂടെ താങ്ക‌‌ള്‍‌‌‌‌‌‌ ചവിട്ടി അരച്ചുകളഞ്ഞത്. വളരെ മാന്യമായി, പരസ്പര ബഹുമാനത്തോടെ തുടര്‍‌‌ന്നുകൊണ്ടിരുന്ന ഒരു ചര്‍‌‌ച്ചയുടെ മുന്നോട്ടുള്ള പോക്കിനെ അങ്ങേയറ്റം ദുസ്സഹമാക്കുന്ന പ്രവൃത്തിയാണ്‍‌‌ താങ്ക‌‌ള്‍‌‌ കാണിച്ചതെന്ന് വേദനയോടെ അറിയിക്കട്ടെ. ഇനി ചാര്‍‌‌വാകന്‍‌‌ ഈ ചര്‍‌‌ച്ചയില്‍‌‌ പങ്കെടുക്കുമോ എന്ന് കണ്ടറിയണം‌‌. അദ്ദേഹത്തെ തിരിച്ച് ഈ ചര്‍‌‌ച്ചയില്‍‌‌ പങ്കെടുപ്പിക്കാനുള്ള ന്യായമായ ഉത്തരവാദിത്വം മിസ്റ്റര്‍‌‌ കൂതറക്കുണ്ട്. ചാര്‍‌‌വാകനെ തിരിച്ചു കൊണ്ടുവരുമെന്നും സതയുന്നയിച്ച പ്രസക്തമായ ചോദ്യങ്ങ‌‌ള്‍‌‌ക്ക് അദ്ദേഹം മറുപടി പറയുമെന്നും ആശിച്ചുകൊണ്ട് ....

ചാർ‌വാകൻ‌ said...

എറിഞ്ഞവനെതിരെ തിരിയാതെ,ആ കല്ലിനെ കടിച്ചുപല്ലുകളയുന്ന ജന്തുവിനെ
തിരുമേനി നേരിട്ടതില്‍ സന്തോഷം .
സതയുടെ ചോദ്യങ്ങള്‍ക്ക് അക്കമിട്ട് ഉത്തരമെഴുതാന്‍ അറിയാവുന്നതാണ്.
എന്തിനാണ്,ഞാനും താങ്കളും ,സ്കൂള്‍ കാലത്തു പഠിച്ച ചരിത്രപുസ്തകങ്ങളില്‍ ഇടമില്ലാതിരുന്ന ഒരുപാട് മഹത്തുക്കളുടെ സ്വപ്നമാണ്-ആധുനിക കേരളിയ സമൂഹം .വൈകുണ്ഠസ്വാമിമുതല്‍,നാരായണഗുരു,ചട്ടമ്പി സ്വാമി,അയ്യന്‍കാളി,പൊയ്കയില്‍ യോഹാനാന്‍,..മുതല്‍ മന്നത്തെ വരെ പാഠവല്ക്കരിക്കേണ്ടിവരും .രാജാക്കന്മാരു ഭരണപരിഷ്ക്കാരം ,ചരിത്രമായി പഠിച്ചുശീലിച്ച താങ്കളേപൊലൊരാള്‍ക്ക് ദുരുദ്ദേശമല്ലാതെ മറ്റെന്തു തോന്നും .
ജാതിയൊരു സാം സ്കാരികമൂലധനമാണന്ന് അം ഗീകരിച്ചാലുമില്ലങ്കിലും .ഇന്‍ഡ്യന്‍(ഭാരതമെന്നോ,ഹിന്ദുസ്ഥാനെന്നോ) സാഹചര്യത്തില്‍ ഒരുയാഥാര്‍ത്യം തന്നെ.ശ്രേണിബദ്ധമായ അതിന്റെ ഘടന ചിലര്‍ക്ക് അരോചകവും ,ചിലര്‍ക്ക് അം ഗീകാരവുമാകുമ്പോള്‍..
ഹിന്ദുവെന്ന ഒറ്റമൂലികൊണ്ടു ചികില്‍സക്കുവരുന്ന കപടവൈദ്യനെ അടികൊടുത്തു
പറഞ്ഞുവിടേണ്ടീവരും .ഇന്‍ഡ്യയില്‍ നിലനിക്കുന്ന എല്ലാ മതങ്ങളീലേക്കും ഈ രോഗം പടര്‍ന്നിട്ടുണ്ട്.അതിനുപിന്നിലുള്ള സാമ്പത്തിക ശാസ്ത്രം ,തൊഴില്‍ സമൂഹത്തേ ,സാമൂഹ്യമായി തളച്ചിടാനുള്ള
ബലതന്ത്രമാണ്.പ്രസ്ക്തമായചോദ്യങ്ങളൊന്നും ചോദിക്കാനില്ലാത്ത സതയുടെ ഇടപെടലിനെ ആതേ രീതിയില്‍ മനസ്സിലാക്കുന്നു.
ഒരുകാര്യം സൂചിപ്പിക്കുന്നു. നൂറ്റാണ്ടുകള്‍ തുടര്‍ന്ന ജാതിവിരുദ്ധ സമരത്തിന്റെ പ്രസക്തി തുടരുന്നു...

Anonymous said...

തിരുമേനി,
~~എന്റെ ചിന്താധാരയിൽ അടിമത്തമില്ലാത്ത, തൊട്ട്കൂടായ്കയും തീണ്ടലും ഇല്ലാത്ത പണക്കാരനും പാവപ്പെട്ടവനും തമ്മിൽ വേർതിരിവില്ലാത്ത, മത സ്പർദ്ധയില്ലാത്ത സാഹൊദര്യത്തോടെ വർത്തിക്കുന്ന ഒരു സമൂഹം~~
ഇത് തന്നെയാണ് എന്റെയും ആഗ്രഹം. ഞാന്‍ മതത്തിന്റെ ലേബലില്‍ മാത്രം കാര്യങ്ങളെ വിശകലനം ചെയ്യുന്ന ആളുമല്ല. പലപ്പോളും നിരീശ്വര വാദമാണ് എനിക്കുള്ളത്.. എന്നാല്‍, സംഘടിതമായി ഹിന്ദുക്കളുടെ സംഹിതകളെ ദുര്‍വ്യാഖ്യാനം ചെയ്തു, ജാതിയുടെയും അനാചാരങ്ങളുടെയും ലേബലില്‍ പെടുത്തി ആക്ക്രമിക്കാന്‍ നടത്തുന്ന കുല്‍സിത ശ്രമങ്ങളെ ആണ് ഞാന്‍ ചോദ്യം ചെയ്യുന്നത്. അവ ഇന്നും ഇന്നലെയും തുടെങ്ങിയതും അല്ല..

മറ്റു സുഹൃത്തുക്കളെ,
ചാര്‍വാകന്‍ ആണോ ചിത്രകാരന്‍ എന്നറിയില്ല. ചിത്രകാരന്റെ ബ്ലോഗ്‌ വിസിറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ 'അനുവാദം' വേണം എന്നതിനാല്‍ ഉപേക്ഷിച്ചു. ചിത്രകാരന്‍ പണ്ട് നടത്തിയ മോശം പരാമര്‍ശങ്ങള്‍ കുറെ ഒക്കെ വായിച്ചിട്ടും ഉണ്ട്. എന്തായാലും ഇത്തരം ചിന്താഗതികള്‍ വച്ച് പുലര്‍ത്തുന്നതിനോട് എതിര്‍പ്പുണ്ട്. ഉയര്‍ന്ന ജാതി പറഞ്ഞു അഹങ്കരിക്കുന്നവരും, താഴ്ന്ന ജാതി പറഞ്ഞു മറ്റുള്ളവരെ അവഹേളിക്കുന്നവരും തെറ്റ് തന്നെ ചെയ്യുന്നു. ജാതി വ്യവസ്ഥിതി എന്നത് ആരുടെയെങ്കിലും തലയില്‍ കെട്ടി വക്കാന്‍ ശ്രമിക്കുന്നത് തെറ്റാണ്. അവ ഇല്ലാതാക്കാന്‍ സാക്ഷാല്‍ ചെകുത്താന്‍ മുന്നോട്ട് വന്നാലും ഞാന്‍ പുള്ളിക്ക് സപ്പോര്‍ട്ട് കൊടുക്കും.
ഒരാള്‍ കള്ളന്‍ അല്ല എന്ന് അറിയിക്കാന്‍ "ഇവന്‍ കള്ളനല്ല കേട്ടോ" എന്ന് ദിവസവും നാട്ടുകാരോട് കൂവി വിളിച്ചു പറഞ്ഞു നടക്കുന്നവര്‍ "അവന്‍ കള്ളന്‍ ആണേ.." എന്ന് പറയുന്നതിന് തുല്യം ആണ് എന്ന് മനസ്സിലാക്കുക. അങ്ങനെ ചെയ്യുന്നവര്‍ക്ക്‌ ദുരുദ്ദേശം മാത്രമാണ് ഉള്ളത്.. അതിനെ ഞാന്‍ ശക്തമായി എതിര്‍ക്കും..

ചാർ‌വാകൻ‌ said...

ഞാന്‍ ചിത്രകാരനല്ല.ടൈപ്പിം ഗില്‍വന്നപിഴവ് സൂരജു മുതല്‍ പലരും സൂചിപ്പിച്ചു.ശരിയാണ്-എന്റെ പിഴ.
എന്റെ പഠനകാലത്ത് ഈ സാങ്കേതിക വിദ്യയൊന്നു മില്ലായിരുന്നു.
തന്നെയുമല്ല കമ്പ്യൂട്ടറിനെതിരേ സമരവും ചെയ്തിട്ടുണ്ട്.അടുത്ത കാലത്തുമാത്രം സാധ്യമായ ഈ മീഡിയം ,വശമില്ലാത്ത ഒരുപാടുപേര്‍ സാമൂഹ്യരം ഗത്തുണ്ട്.മിടുക്ക്ന്മാര്‍ക്ക് പുശ്ചം ​തോന്നിയാലും ഇടപെടുമെന്നുതന്നേ.,തീരുമാനിച്ചിട്ടുണ്ട്.
മൊഴി.കീമാന്‍ ..ഇന്‍സ്റ്റാളാവുന്നില്ല.
ഹിന്ദുവിനെതിരെ പോസ്റ്റിടാന്‍ വിദേശ സഹായമുണ്ട്.
അം ബേദ്ക്കറിനും ,അയ്യന്‍കാളിക്കും ,ശ്രീ നാരായണനുവരേ ആസഹായം കൊണ്ടല്ലേ..നിലനിന്നത്.ഫൂലേയെ ഇറക്കുമതിചെയ്യുവല്ലാരുന്നോ.

Anonymous said...

ചാര്‍വാകന്‍,

താങ്കള്‍ സമൂഹത്തില്‍ 'രോഗം' ഉണ്ട് എന്ന് വിശ്വസിക്കുന്നു. ചികിത്സ എന്താണ് എന്നതാണ് എന്റെ ചോദ്യം.

~~ഹിന്ദുവെന്ന ഒറ്റമൂലികൊണ്ടു ചികില്‍സക്കുവരുന്ന കപടവൈദ്യനെ അടികൊടുത്തു
പറഞ്ഞുവിടേണ്ടീവരും~~
ഹിന്ദു ഐക്യം ആണ് ഉദ്ദേശിക്കുനത് എന്ന് തോന്നുന്നു. ഹിന്ദുക്കള്‍ ഇപ്പോളും ജാതിയും പറഞ്ഞു വേറെ വേറെ ആയി ജീവിക്കണം എന്നതാണ് താങ്കളുടെ ആഗ്രഹം എന്ന് തോന്നുന്നു. അതിലൂടെ ജാതി ചിന്തകള്‍ കൂടുകയല്ലാതെ കുറയില്ല എന്ന് നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് മനസ്സിലാക്കാനുള്ള ഒന്നേയുള്ളൂ. താങ്കള്‍ക്കു മനസ്സിലാകാത്തതില്‍ സഹതാപം മാത്രം. വിഘടിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാര്‍ എടുത്ത തന്ത്രം വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ എത്തിനില്‍ക്കുന്നതിന്റെ മറ്റൊരു ആശയം ആണ് താങ്കളുടേതു.

ചരിത്രം എല്ലാവരും പഠിച്ചിട്ടുണ്ട്. അവ എന്തിനാണ് ഉപയോഗിക്കേണ്ടത്? അവ എടുത്തു ഇന്നത്തെ തലമുറകളെ അക്ക്രമിക്കാണോ?

ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. കാരണം താങ്കള്‍ കാന്‍സര്‍ ആയി മാറിയ അസുഖം വെളിയില്‍ അറിയിക്കാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു.. എനിക്ക് താങ്കളുടെ അസുഖം അറിയാമെന്നതിനാല്‍ ചെറിയ ചികിത്സ ഒക്കെ നടത്തി നോക്കട്ടെ...ഫലമില്ലെന്കിലും..

Anonymous said...

ഭാരതീയന്‍ പറഞ്ഞപോലെ, താങ്കള്‍ ബഹുമാനിക്കുന്ന വ്യക്തികള്‍ പറഞ്ഞിട്ടുള്ളതാണ്..

“ജാതി ചോദിക്കരുതു,പറയരുതു,വിചാരിക്കരുതു..”

ഇതിലെ “വിചാരിക്കരുതു” എന്നുള്ളതു ഒരു 108 പ്രാവശ്യം ഉരുക്കഴിക്കു...

Anonymous said...

ചാര്‍വാകന്‍,
~~ജാതിവിരുദ്ധ സമരത്തിന്റെ പ്രസക്തി തുടരുന്നു~~കമ്പ്യൂട്ടറിനെതിരേ സമരവും ചെയ്തിട്ടുണ്ട്~~
കാലഘട്ടതിനനുസരിച്ചു ചിന്തിയ്ക്കാന്‍ ശീലിക്കുക മാത്രമാണ് ഒറ്റമൂലി. കമ്പ്യൂട്ടറിനെതിരേ സമരം ചെയ്ത താങ്കള്‍ ഇപ്പോള്‍ അവ നിത്യവും ഉപയോഗിക്കുന്ന ആളായില്ലേ? ഇന്നത്തെ ശരി നാളത്തെ തെറ്റാവരുത്.. സമരത്തിന്റെ പ്രസ്തി തന്നെ നഷ്ടപ്പെട്ടിരിക്കുബോള്‍ ആണ് 'ജാതിവിരുദ്ധ സമരത്തിന്റെ പ്രസക്തി' വിളംബരം ചെയ്യാന്‍ ആഗ്രഹിക്കുന്നത്.. സമരത്തിന്റെ പാത ഉപേക്ഷിച്ചു വിവേകികള്‍ സംയോജനത്തിന്റെ പാത എന്നേ സ്വീകരിച്ചു.. താങ്കള്‍ എത്ര നാള്‍ കഴിഞ്ഞു മാത്രം അതിനു തയ്യാറാകും?

ഞാന്‍ താങ്കളെ വ്യക്തിപരമായി ആക്രമിക്കുക അല്ല. എന്നാല്‍ താങ്കളെ പോലെ ഉള്ള വ്യക്തിത്വങ്ങളെ ആക്രമിക്കുക ആണ് എന്ന് പറയട്ടെ. അത് ആവശ്യമാണ്‌ എന്ന് കരുതുന്നതിനാല്‍ മാത്രം.

സ്വന്തം പിതാവിനെ സംരക്ഷിക്കുന്നു എന്ന് കരുതി, നാട് മുഴുവന്‍ "എന്റെ പിതാവിനെ തല്ലാന്‍ ആണുങ്ങള്‍ ആരെങ്ങിലും ഉണ്ടോ?" എന്ന് ചോദിച്ചു നടന്നാല്‍ എന്താണ് ഫലം? അതാണ്‌ താങ്കള്‍ ജാതിവ്യവസ്ഥിതിക്കെതിരെ സമരം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഫലം.

അപ്പൂട്ടൻ said...

ചാര്‍വാകന്‍ (മറ്റാര്‍ക്കെങ്കിലും ഇത് സഹായകമാകുമെങ്കില്‍ അവര്‍ക്കും)
ഇതൊന്നു ശ്രമിച്ചു നോക്കൂ.... ഓണ്‍ ലൈന്‍ ആണ്, അതിനാല്‍ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുന്പോഴും കമന്റ് എഴുതുന്പോഴും നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത് ഉപകാരപ്പെടൂ.
http://www.google.co.in/transliterate/indic/Malayalamഞാന്‍ ഇതുപയോഗിച്ചാണ് എഴുതാറ്.

ഭാരതീയന്‍ said...

പ്രിയ ചാര്‍വാകന്‍,

ഈ പോസ്റ്റു കൊണ്ടു താങ്കള് ജാതിവ്യവസ്തയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്നോ അതൊ ജാതിചിന്തകള് തിരിച്ചുകൊണ്ടുവരാന് ശ്രമിക്കുന്നുവോ?

Chaarvakan said……………………………..
ജാതിയൊരു സാം സ്കാരികമൂലധനമാണന്ന് അം ഗീകരിച്ചാലുമില്ലങ്കിലും .ഇന്‍ഡ്യന്(ഭാരതമെന്നോ,ഹിന്ദുസ്ഥാനെന്നോ) സാഹചര്യത്തില് ഒരുയാഥാര്‍ത്യം തന്നെ.ശ്രേണിബദ്ധമായ അതിന്റെ ഘടന ചിലര്‍ക്ക് അരോചകവും ,ചിലര്‍ക്ക് അം ഗീകാരവുമാകുമ്പോള്..
ഹിന്ദുവെന്ന ഒറ്റമൂലികൊണ്ടു ചികില്‍സക്കുവരുന്ന കപടവൈദ്യനെ അടികൊടുത്തു
പറഞ്ഞുവിടേണ്ടീവരും……………………………………………………………………………………..

ജാതി സാംസ്കാരിക മൂലധനമാണെന്നു പറയുന്നവര് ആരാണു? ജാതിചിന്ത മനസ്സിലുള്ളവര്‍ക്കാണു അതിന്റെ ഘടന അംഗീകാരം ആകുന്നതു.ആ വ്യവസ്തിതിയെ വെറുക്കുന്ന ആര്‍ക്കും അതു അരോചകം തന്നെ ആയിരിക്കും.നൂറ്റാണ്ടുകള്‍ തുടര്ന്ന ഇന്നും തുടരുന്ന ജാതിവിരുധ്ധ സമരത്തിനായി ചാര്‍വാകന്‍ വിശ്വസിക്കുന്ന പ്രസ്താനത്തിന്റെ സംഭാവന എന്തായിട്ടു വരും? ഈ ജാതിവ്യവസ്തയോടുള്ള എതിര്‍പ്പു പ്രസ്താനം വളര്‍ത്താനുള്ള ഇന്‍ധനം ആക്കി മാറ്റാന് അല്ലാതെ , ഈ വ്യവസ്തിതി മാറണം എന്നു ആഗ്രഹിക്കുന്നുണ്ടോ? ആയിരുന്നെങ്കില് ഈ കമ്മ്യൂണിസ്റ്റ് കേരളം എന്നേ ജാതിരഹിത സമൂഹം ആയി മാറിയേനെ. പാര്ട്ടി അംഗങ്ങളുടെ കണക്കെടുക്കുംബോള് ഇന്ന ജാതിയില് നിന്നു ഇത്രപേര് ,ഇന്ന സമുദായത്തില് നിന്നു ഇത്രപേര് എന്ന കണക്കൊന്നും ഉണ്ടാവില്ലായിരുന്നല്ലൊ.പിന്നെ സത നംബെറിട്ടു തന്നെ ചോദിച്ച ചോദ്യങ്ങള്‍ക്കു നംബെറിട്ടു തന്നെ ഉത്തരം കൊടുത്താല് ചാര്‍വാകന്റെ നിലപാടുകളെപ്പറ്റി ഒരു വ്യക്തത കിട്ടിയേനെ.ജാതിചിന്തയ്ക്കു ഒറ്റമൂലി “ഹിന്ദുത്വം” തന്നെ ആണെന്നാണു എനിക്കു തോന്നുന്നതു.

സ്നേഹപൂര്‍വം.

Anonymous said...

ചാര്‍വാകന്‍,

താങ്കള്‍ കുറച്ചു ചോദ്യങ്ങള്‍ക്ക് മാത്രം എവിടെയും തൊടാതെ ഉത്തരം നല്‍കി, ഉത്തരം നല്‍കി എന്ന് വരുത്തിതീര്‍ക്കുന്നു. താങ്കളുടെ പോസ്റ്റില്‍ ഉണ്ടായിരുന്ന തരാം താഴ്ന്ന പ്രയോഗങ്ങള്‍ക്ക് ഉള്ള കാര്യമോ,കാരണമോ നിരത്താതെ എന്തൊക്കെയോ പറയുന്നു. ഇത്തരം പ്രവൃത്തികള്‍ ഒന്നും നല്ലതല്ല എന്ന് മാത്രം പറയട്ടെ.. പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒക്കെ പൂര്‍ണ്ണ ബോധത്തോടെ അല്ലെങ്കില്‍ ഇങ്ങനെ ഒളിച്ചു കളിക്കേണ്ടി വരും.. ദയവായി ഇത്തരം നമ്പറുകള്‍ ഇറക്കി നല്ല ചര്‍ച്ചകള്‍ നടക്കേണ്ട ബ്ലോഗുകള്‍ വെറും തരം താഴ്ന്ന മാധ്യമാക്കി മാറ്റരുതേ..

ഓ ടോ- താങ്കളുടെ ടൈപ്പിംഗ്‌ തെറ്റിനേക്കാള്‍, എഴുത്തുകളില്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാനും കഴിയുന്നില്ല. ഭാഷ നന്നാക്കി ഉപയോഗിക്കുകയും, ഒന്ന് കൂടി വായിച്ചു നോക്കുന്നതും നല്ലതായിരിക്കും..

Anonymous said...

ഭാരതീയന്‍,

ചാര്‍വാകന്‍ ജാതി തിരിച്ചു ജനങ്ങളെ കാണണം എന്ന ചിന്താഗതിക്കാരനാണ്.
അദ്ദേഹം എന്റെ ഒരു പോസ്റ്റില്‍ കമന്റിയതാണ്,
~~~1901-ലെ സെന്‍സ്സസിലാണ്,വിദേശമതങ്ങളില്‍ പെടാത്ത,
അധ;സ്ഥിത-പിന്നോക്ക ജാതികളെ ഹിന്ദുവിന്റെ പേരില്‍വരവുവെക്കുന്നത്.
ഹിന്ദുവിന്റെ ആചാരങ്ങളിലോ,ദൈവങ്ങളിലോ,വിശ്വാസങ്ങളിലോ പെടാത്ത,ബഹുജനങ്ങളേ ഹിന്ദുവാക്കിമാറ്റിയ മെക്കാനിസം ഇതാണ്.
ചരിത്രം വായിച്ച് ശീലമുണ്ടങ്കില്‍,ഹിന്ദുവിന്റെ ധാര്‍മികത മനസ്സിലാകും~~~
ബ്രിട്ടീഷുകാര്‍ എടുത്ത 1881 ലെ സെന്‍സെസ് പ്രകാരം ഹിന്ദുക്കള്‍ ഇവിടെ ന്വീന പക്ഷമായിരുന്നു. അതായിരുന്നു ശരി എന്നും ഇതിന്റെ കൂടെ പറഞ്ഞിട്ടുണ്ട്..

കൂതറ തിരുമേനി said...

അസ്തലവിസ്താ
ചാര്‍വാകന്‍ തീര്‍ച്ചയായും മറുപടി പറയുമെന്ന് പ്രതീക്ഷിക്കാം. താങ്കളെ കളിയാക്കാന്‍ അല്ല ഞാന്‍ കമന്റ് ഇട്ടതു. അടുത്തിടെ നടന്ന ബ്ലോഗ്‌ മീറ്റില്‍ ചാര്‍വാകന്‍ ഉണ്ടായിരുന്നു. ചിത്രകാരനും ചാര്‍വാകനും ഒരാളെന്ന മട്ടിലുള്ള ആരോപണം നടക്കുന്നത് തികച്ചും വിഡ്ഢിത്തം അല്ലെ ചങ്ങാതി.
മിക്കവര്‍ക്കും അവര്‍ രണ്ടും രണ്ടു വ്യക്തികള്‍ ആണെന്നറിയാം. അതുപോട്ടെ. താങ്കള്‍ പറഞ്ഞതിന് ഞാന്‍ അതെ ടോണില്‍ മറുപടി തന്നു എന്നേയുള്ളു.
ചാര്‍വാകന്റെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ ആണ്. അതിനു മറുപടികളും അദ്ദേഹം തരും. പിന്നെ പോസിറ്റിവ്‌ ആയി ചര്‍ച്ചകളെ കണ്ടാല്‍ പ്രശ്നമില്ല വിസ്തെ.

അസ്തലവിസ്ത said...

എന്താത് കൂതറേ, ഉരുണ്ടു കളി മത്സരമോ. താങ്കള്‍ എന്നെ കളിയാക്കാനാണ് ആ കമന്റിട്ടതെന്നു ഞാന്‍ പറഞ്ഞോ? ഞാന്‍ പറഞ്ഞത് ഈ ചോദ്യത്തിന്റെ - "ഡയണാമിറ്റു വെച്ചു പൊട്ടിച്ചാല്‍‌-ആ ക് ഷണമെടുത്തു താലോലിക്ക്ന്ന്‍ ജാതിവെറിയന്മാരുടെ മതമാണു ഹിന്ദുമതം." ഹിന്ദുമതം അങ്ങനെ ആണെന്ന് താങ്കള്‍ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തില്‍? വൈകുണ്ട സ്വാമി പറഞ്ഞതാണോ ഇത് " - എന്നതിന് ഉത്തരം പറയാന്‍ ചാര്വാകാന് ബുദ്ധിമുട്ടാവും എന്ന് കണ്ടപ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് അത് വരെ ചര്‍ച്ചയില്‍ ഇടപെടാതിരുന്ന കൂതറ ചാടിക്കേറി അസഭ്യവര്‍ഷം ചൊരിഞ്ഞതെന്നല്ലേ. പറഞ്ഞത് പോലെ തന്നെ ആ ചോദ്യത്തിന് ചാര്‍വാകന്‍ ഇത് വരെ ഉത്തരം പറഞ്ഞില്ലല്ലോ. അതൊക്കെ പോട്ടെ, സത എണ്ണമിട്ടു ചോദിച്ച ഒരു ചോദ്യത്തിനെങ്കിലും ഉത്തരം പറഞ്ഞോ? ആരെയോ ഞാന്‍ അവഹേളിച്ചതിന്റെ പേരിലാണ് താങ്കള്‍ തെറി വിളിച്ചതെന്ന് ന്യായീകരിക്കാന്‍ ശ്രമിക്കുകയുമുണ്ടായല്ലോ. ആരെയാണ് എവിടെയാണ് ഞാന്‍ അവഹേളിച്ചതെന്നു ചോദിച്ചതിനു ഇത് വരെ ഉത്തരം പറഞ്ഞുമില്ല. വിശദമായി മുകളിലെ എന്റെ കമന്റില്‍ പറഞ്ഞിട്ടുണ്ടല്ലോ. ഒന്ന് കൂടി കോപി പേസ്റ്റ് ചെയ്യാന്‍ തീരെ താല്പര്യമില്ല.

എന്തായാലും ഒരിക്കല്‍ കൂടി പറയട്ടെ - വളരെ മാന്യമായി, പരസ്പര ബഹുമാനത്തോടെ തുടര്‍‌‌ന്നുകൊണ്ടിരുന്ന ഒരു ചര്‍‌‌ച്ചയുടെ മുന്നോട്ടുള്ള പോക്കിനെ അങ്ങേയറ്റം ദുസ്സഹമാക്കുന്ന പ്രവൃത്തിയാണ്‍‌‌ താങ്ക‌‌ള്‍‌‌ കാണിച്ചത് . ഈ ചര്‍ച്ചയില്‍ ഒരിക്കലെങ്കിലും എന്തെങ്കിലും അഭിപ്രായം പറയുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ ഇത്രയും അധമമായി എന്ന് തോന്നുകയുമില്ലായിരുന്നു. എന്തായാലും മോഡറേഷന്‍ ചെയ്തു എട്ടു മണിക്കൂര്‍ പിടിച്ചു വച്ചതിനു ശേഷം എന്റെ കമന്റിനെ തുറന്നു വിട്ടതിനു നന്ദി. ചാര്വാകന്റെ രണ്ടു കമന്റുകള്‍ തുടരെ വന്നതിനു ശേഷം അല്പം കഴിഞ്ഞു നോക്കിയപ്പോള്‍ അതിനിടയില്‍ സതയുടെ ഒരു കമന്റ് വന്നിരിക്കുന്നു. അത് കഴിഞ്ഞപ്പോള്‍ പൊന്നമ്പലത്തിന്റെയുമ് എന്റെയും കമന്റുകള്‍ അതിനു മുകളില്‍. അത്ഭുദം എന്നല്ലാതെ എന്താ പറയുക. എന്റെ കമന്റ് പിടിച്ചു വച്ചത് മനസിലാക്കാം. എന്തായിരുന്നു പൊന്നമ്പലത്തിന്റെ കമന്റ് പിടിച്ചു വച്ചതിന്റെ പിന്നിലെ ചേതോവികാരം? ബ്ലോഗില്‍ വരുന്നതിനു മുമ്പ് തന്നെ സ്വയം തിരിച്ചറിഞ്ഞു കഴിഞ്ഞ കൂതറയോട് ഇതൊക്കെ പറയേണ്ട കാര്യമേയില്ല. പാഞ്ഞതിന്റെ കുഞ്ഞു പറക്കും എന്നാണ് പഴഞ്ചൊല്ല്. പക്ഷെ പറക്കും മുമ്പേ കുഞ്ഞു സ്വയം പറവ എന്ന് വിളിക്കുകയും പിന്നീട് പറന്നു കാണിക്കുകയും ചെയ്യുമ്പോഴാണ് ആ സൃഷ്ടിയുടെ മഹത്വം മനസ്സിലാവുന്നത്. അതാണ്‌ യഥാര്‍ത്ഥ മഹാത്ഭുതം. ഞാനിപ്പോള്‍ ബ്ലോഗില്‍ അത് കണ്ടു കൊണ്ടിരിക്കുന്നു.

നിസ്സഹായന്‍ said...
This comment has been removed by the author.
കൂതറ തിരുമേനി said...

അസ്തലവിസ്താ
താങ്കളുടെ കമന്റ് പിടിച്ചു വച്ചതല്ല. സന്തോഷ്‌ പൊന്നമ്പലം കൂതറ അവലോകനത്തിന്റെ ഒരു മാന്യവായനക്കാരന്‍ ആണ്. ഇന്ന് വരെ അദ്ധേഹത്തിന്റെ ഒരു കമന്റും പബ്ലിഷ് ചെയ്യതിരുന്നിട്ടില്ല. പബ്ലിഷ് ചെയ്യാന്‍ കൊള്ളാത്ത കടുത്ത വിമര്‍ശനം പോലും പബ്ലിഷ് ചെയ്യും. എന്നാല്‍ ഭ്രാന്ത്‌ പിടിച്ച ചിലരുടെ പച്ചത്തെറി മാത്രമേ ഡിലീറ്റ്‌ ചെയ്യാറുള്ളൂ. ഞാനും ജീവിക്കാനായി ഒരു ജോലി ചെയ്യുന്നവനല്ലേ. സമയക്കുറവ്‌ കാരണം കമന്റ് റിലീസ് ചെയ്യാന്‍ വൈകുന്നു എന്ന് മാത്രമേ ഉള്ളൂ.

പിന്നെ ചാര്‍വാകന്‍ ഉത്തരം പറയുമെന്ന് പ്രതീക്ഷിക്കാം,. കാരണം ഞാനും അതിന്റെ മറുപടി പ്രതീക്ഷിക്കുന്നു. അസ്തലവിസ്ത എന്നല്ല ആരുടേയും കമന്റ് ഡിലീറ്റ്‌ ചെയ്യാറില്ല. റിലീസ് ചെയ്യാന്‍ വൈകിയതില്‍ ഖേദിക്കുന്നു.

കൂതറയില്‍ കമന്റ് ഡിലീറ്റ്‌ ചെയ്യില്ല എന്നറിയുന്നത് കൊണ്ടല്ലേ ഇവരൊക്കെ വീണ്ടും കമന്റ്‌ ഇടുന്നത്. പിന്നെ ഇവിടെ സ്പാം കമന്റ് ഇട്ടു മറുമൊഴിയില്‍ നിന്ന് കൂതറ അവലോകനത്തെ ചാടിച്ച ചില "താതരാഹിത്യ" പ്രശ്നം ഉള്ളവര്‍ക്ക് വേണ്ടിയാണ് മോഡറേഷന്‍ വച്ചത്. അല്ലാതെ വായനക്കാരുടെ കമന്റുകള്‍ ഡിലീറ്റ്‌ ചെയ്യാനല്ല. മോഡറേഷന്‍, അനോണിഓപ്ഷന്‍ എന്നിവയില്‍ ഒരു മാറ്റവും വരുത്താന്‍ ഇപ്പോള്‍ കഴിയില്ല.

കൂതറ തിരുമേനി

ഭാരതീയന്‍ said...

ചാര്‍വാകന്‍ എവിടെപ്പോയി?,

ചാര്‍വാകോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ..........
പൂയീ‍.....................

Anonymous said...

തിരുമേനി,

അസ്തലവിസ്ത പറഞ്ഞത് ശരിയാണല്ലോ, ഞാന്‍ പൊന്നമ്പലത്തിന്റെ കമെന്റ് കണ്ടില്ലാരുന്നു! വളരെ നേരം കഴിഞ്ഞു കണ്ടപ്പോള്‍ ഞാന്‍ അതെങ്ങനെ വായിക്കാന്‍ വിട്ടുപോയി എന്നും ഓര്‍ത്തിരുന്നു!
അതെന്തു പറ്റി?

കൂതറ തിരുമേനി said...

സത
സാമ്പത്തിക മാന്ദ്യം കാരണം ജോലിത്തിരക്ക് നല്ലതുപോലെയുണ്ട്. അതുകൊണ്ടാണ് കമന്റ് റിലീസ് ചെയ്യാന്‍ താമസ്സിക്കുന്നത്‌. കമന്റ് റിലീസ് ചെയ്യുമ്പോള്‍ എല്ലാവരുടെയും അതായത് അപ്പോള്‍ എത്ര കമന്റ് ഉണ്ടോ അത്രയും റിലീസ് ചെയ്യാറുണ്ട്. ഒരു പക്ഷെ കമന്റുകളുടെ കൂട്ടത്തില്‍ സത അറിയാതെ വിട്ടുപോയതാവും.
സതയുടെ പോലെ ഒരു ബ്ലോഗര്‍ കൂതറ അവലോകനം ബ്ലോഗിന് ഒരു മുതല്‍ കൂട്ടാവുമെന്നു അനുഭവം എന്നെ പഠിപ്പിക്കുന്നു. എപ്പോഴെങ്കിലും ഇതിന്റെ ഭാഗം ആകണം എങ്കില്‍ അറിയിക്കുമല്ലോ. നന്ദി.

Anonymous said...

തിരുമേനി,

സ്വാഗതത്തിനു നന്ദി. ഒരു ആവേശത്തിന് തുടെങ്ങിയ ബ്ലോഗിങ്ങ് ഒരു പുലിവാലായത്‌ പോലെ തോന്നിതുടെങ്ങിയിരിക്കുന്നു.. ഒരു പുതിയ പോസ്റ്റ്‌ ഇടുന്ന കാര്യം ചിന്തിക്കാന്‍ തന്നെ മടി പിടിച്ചിരിക്കുന്നതിനാല്‍ തല്‍ക്കാലം സ്നേഹത്തോടെ നിരസിക്കുന്നു.. പക്ഷെ, ഈ ബ്ലോഗില്‍ എന്റെ സാന്നിധ്യം അല്ലാതെ തന്നെ ഉണ്ടായിരിക്കും.. ഇടതുപക്ഷം UPA യെ പിന്തുണച്ച പോലെ.. :D

ചാർ‌വാകൻ‌ said...

പൊന്നമ്പലം വന്നത് ഞെട്ടലോടെ കണ്ടൂ.പണീകഴിഞ്ഞു വന്നതേയുള്ളൂ.,,ഭാരതീയന്‍.കുഞ്ഞുകുട്ടി പരാധീനക്കാരനാണ്-ക്ഷമിക്കണം ​
പൊന്നമ്പലം ,ശരിയാണ്-കഴിഞ്ഞദിവസം സ്വാതിതിരുന്നാള്‍-ടിവി യില്‍ വന്നിരുന്നു.അന്നു തോന്നിയ കുരുത്തക്കേടാണിത്.സിനിമക്കും മുമ്പ് സം ഘചേതനയുടെ നാടകം വന്നു.അതെല്ലാം ഈ കെഴങ്ങനേതോ മഹാനാണന്ന് ബോധ്യപെടുത്തുന്നതരത്തിലായി.(ഇരുപത്തിരണ്ടൂ വര്‍ഷം മുമ്പ്)
ചരിത്ര സത്യങ്ങളെ വായിച്ചെടുക്കുന്ന രീതിതന്നെയാണു പ്രശ്നം ​.ഹിന്ദുമത മൊത്തകച്ചവടക്കാര്‍ വന്നു വെലപറയുമെന്നും ,ത്രിശൂലമെടുത്തു കാണിക്കുമന്നും കരുതിയിരുന്നില്ല.
ചിത്രത്തേയെന്നല്ല,ഏതുപ്രസ്ഥാനത്തേയും ,വ്യക്തിയേയും ,അപനിര്‍മിച്ചുകോണ്ടേ
സാമൂഹ്യ/രാഷ്ട്റീയ പരിപ്രേക്ഷ്യത്തില്‍ വിലയിരുത്താനാകൂ.
കാലം മാറിയതിനനുസരീച്ച് ജാതിബോധത്തിനുമാറ്റമുണ്ടായിട്ടുണ്ട്.സത്യമാണ്-
ഈമാറ്റമുണ്ടായത് കീഴാളജാതിക്കാരുടെ വന്‍മുന്നേറ്റത്തിലൂടെ യാണന്നു ഞാന്‍പറയും .അതിലാധ്യത്തെ വ്യക്തി വൈകുണ്ഠസ്വാമിയായിരുന്നു.
കേരള നവോദ്ധാന ചരിത്രത്തില്‍ നിന്നും ഈ പേര്‍ വെട്ടിമാറ്റി.ചന്നാര്‍ ലഹള(സമരത്തെ - വിളിച്കതു കേട്ടല്ലാ..)തൊട്ടു കടന്നു പോകുന്നുണ്ട്.
ഈ കേന്ദ്രവിഷയത്തില്‍ നിന്നുമാറി-കമന്റി ഒലത്തുമെന്നഭീഷണീവരേ വന്നു.
ചാറ്റമഴ കൊണ്ടാല്‍ പനിപിടിക്കുന്നവനല്ലാ..ഈയുള്ളവന്‍.

ചാർ‌വാകൻ‌ said...

സത കുറെചോദ്യങ്ങള്‍ വിട്ടു.അക്കമിട്ടുമറുപടിപറയണം പോലും .എന്നെയങ്ങു തോല്പിച്ചോ.ഞാനൊരുചോദ്യം വിട്ടിട്ട് ഇതുവരേ കിട്ടിയില്ല.(സതയുടെ-പോസ്റ്റില്‍)ഇതാണാചോദ്യം ..ലോകാസമസ്തോ; സുഖനേഭവന്ദു; ഇതിനുമുകളില്‍ മൂന്നുവരികൂടിയുണ്ട്,അതെന്താണന്നാണ്-മുട്ടിമുട്ടിന്‍ സനാതനികള്‍ എടുത്തലക്കുന്ന വരി.ബാക്കി മാറ്റിപിടിക്കും .
വേണ്ടാ.,ഹിന്ദുമതക്കാര്‍ ജാതിയെ താലോലിക്കുന്നു എന്നപരാമര്‍ശത്തെ ചുറ്റുമൊന്നു കണ്ണോടിച്ചാല്‍ മാത്രം കാണവുന്ന പ്രതിഭസമാണ്.,ജാതിവാല്‍
എല്‍കേജീ ചേര്‍ക്കുന്നകുഞ്ഞിന്-ആരതീ മേനോന്‍,മനുവര്‍മ്മ,എന്നിത്യാദി പേരുകളിടുമ്പോള്‍ സഹപാഠികളില്‍ നിന്നുമേതോ പരിഗണനകള്‍/വ്യത്യസ്തകള്‍
പ്രക്ഷേപിക്കുന്നുണ്ട്.കൂടുതല്‍ വിശ്ദീകരിക്കുന്നില്ല.
ജാതി ചോദിക്കരുത്,പറയരുത്,വിചാരിക്കരുത്.ഗൂരുദേവന്റെ ഈവാചകങ്ങളേ എത്രസമര്‍ഥമായാണ്-ജാതിഹിന്ദുക്കള്‍ പ്രയോജനപെടുത്തുന്നത്.പിന്നോക്കജനത
ജാതിപറഞ്ഞു സമൂഹത്തിലുള്ള അവകാശാധികാരം സ്ഥാപിക്കുമ്പോള്‍ മാത്രം
ജാതിയൊരു ചീത്തവാക്കാകുന്നു.സമൂഹഗാര്‍ത്തത്തിലെ രക്തം പോലൊഴുകുന്ന ജാതിയെ മാറ്റിപിടിക്കണമത്രേ...

Unknown said...

“സ്വസ്തി പ്രജാഭ്യാം പരിപാലയം താം
ന്യായേന മാര്‍ഗ്ഗേണ മഹിം മഹീശാ
ഗോ ബ്രാഹ്മണേഭ്യം ശുഭമസ്തു നിത്യം
ലോകാ സമസ്ഥാ സുഖിനോ ഭവന്തു”

സതയ്ക്ക് ഈ ശ്ലോകം അറിയാമോ ഇല്ലയോ എന്നെനിക്കറിയില്ല. അതിനാല്‍ ഞാന്‍ കമന്റുന്നു...

ഇതില്‍ എവിടെ പിടിച്ചാണ് ചര്‍വാകന്‍ ചാമ്പാന്‍ പോകുന്നതെന്ന് എനിക്ക് നല്ല ഊഹമുണ്ട്! അത് ശ്ലോകം മനസ്സിലാക്കിയ രീതിയിലുള്ള കുഴപ്പമോ, “പ്രിജുഡിസോ” ആകാം. എന്തായാലും, ശ്ലോകം റെഡി :)

പേരിന്റെ പിന്നിലെ വാലിനെ കുറിച്ച് ഇതിനോടകം തന്നെ നല്ല അങ്കങ്ങള്‍ കഴിഞ്ഞതല്ലേ? (കിരണിന്റെ ബ്ലോഗില്‍)

ചാർ‌വാകൻ‌ said...

പലരുടെയും കമന്റുകള്‍ ,മറുപടിയര്‍ഹിക്കാത്ത മാടമ്പിത്തരമാണ്.--വിടുന്നു.
സതചോദിക്കുന്ന പ്രസക്തമായോരു ചോദ്യം ,മായാവതിയാണോ മനസ്സില്‍.
ചാരുകസ്സാരയില്‍ നിന്നൊരു വയസ്സനും അതെ സം ശയം .മായാവതിയും
അവരുടെ പ്രസ്ഥാനവും അത്രമ്ളേച്ഛമൊന്നുമല്ല കേട്ടോ..? നിങ്ങട പഴമനസ്സില്‍
തൊന്നുന്നതാ..ഒരാള്‍ക്ക് ഒരഭിപ്രായം പറയണമെങ്കില്‍ ഏതേലും വേലിക്കകത്തുനിന്നു വേണമന്നുള്ള ശാഠ്യം കളയൂമക്കളേ...
പൊന്നമ്പലത്തോടൊരു വാക്ക്, സ്വാതിതിരുന്നാള്‍ക്രിതികള്‍ അപ്രൈസ്സ് ചെയ്യാന്‍ ബ്ലൊഗുസ്ഫിയറിലാരുമില്ലന്ന്.ഒറപ്പാണോ?
അതു മറ്റൊരു വിഷയമാണ്.ഇപ്പോ തന്നെ കാവിവാരിയെറിഞ്ഞ് കൊളമാക്കി.

Anonymous said...

ചാര്‍വാകന്‍,

"ഡയണാമിറ്റു വെച്ചു പൊട്ടിച്ചാല്‍‌-ആ ക് ഷണമെടുത്തു താലോലിക്ക്ന്ന്‍ ജാതിവെറിയന്മാരുടെ മതമാണു ഹിന്ദുമതം." എന്ന താങ്കളുടെ പ്രസ്താവന എന്തിനാണ് എന്ന് കൃത്യമായി ഇത് വരെ പറഞ്ഞില്ല.. ജാതി ഭ്രാന്ത്‌ തലയില്‍ ഉള്ളത് കൊണ്ടാണെന്ന് പറഞ്ഞില്ലെങ്കിലും മനസ്സിലാക്കാം.. ആ ഭ്രാന്തിനു ചികിത്സ ഇല്ലെന്നും അറിയാം.. പക്ഷെ, ഇങ്ങനെ ഉള്ള ഭ്രാന്തന്മാര്‍ അഭിനവ ചരിത്രകാരന്മാര്‍ ആകുമ്പോള്‍ ഉള്ള മൂല്യച്യുതി പണ്ടുണ്ടായിരുന്ന ജാതിവ്യവസ്ഥിതിയെക്കാള്‍ മോശപ്പെട്ടതാണ് എന്ന് വിവേകം ഉള്ളവര്‍ക്ക് മനസ്സിലാകും.. പക്ഷെ, അതൊക്കെ എന്തിനു എന്ന് പോലും ചോദിക്കാന്‍ ഇപ്പോള്‍ വയ്യല്ലോ? ചോദിച്ചാല്‍ മാടമ്പി ആകില്ലേ? അപകര്‍ഷധാബോധം എന്നതിനെ അവനവന്‍ തന്നെ ആണ് മാറ്റേണ്ടത്.. മറ്റുള്ളവരെ തെറി പറഞ്ഞുകൊണ്ടല്ല..

ഉദാഹരിക്കാം, എന്റെ കൂടെ, ജോലി ചെയ്യുന്നവരില്‍ ധാരാളം വെള്ളക്കാര്‍(യൂറോപ്യന്‍.) ഉണ്ട്.. അവര്‍ക്ക് പണ്ട് വെള്ളക്കാര്‍ അല്ലാത്തവരോട് വംശീയത ഉണ്ടായിരുന്നു എന്ന് വച്ച്, അവരെ തെറി പറഞ്ഞു നടക്കാതെ, അവരുടെ കൂടെ, തല ഉയര്‍ത്തി നടക്കുന്നു.. അല്ലാതെ, അവരെ ഇടക്കിടെക്ക് മാന്തിക്കൊണ്ടിരുന്നാല്‍ അവര്‍ നിങ്ങളെ പുച്ചിക്കും.. ഇതൊക്കെ അമ്പതു വയസ്സായ താങ്കള്‍ക്കു മനസ്സിലായില്ലെങ്കിലും പത്തു വയസായ കുട്ടിക്ക് പോലും മനസ്സിലാകും..

~~~ഹിന്ദുമത മൊത്തകച്ചവടക്കാര്‍ വന്നു വെലപറയുമെന്നും ,ത്രിശൂലമെടുത്തു കാണിക്കുമന്നും കരുതിയിരുന്നില്ല~~
ആരാ ശൂലവുമായി വന്നത്? ബ്ലോഗില്‍ തലയിലുള്ള വിഷം ഒക്കെ മെഴുകി വച്ചിരിക്കുന്നത് എന്തിനാനെന്നല്ലേ ചോദിച്ചോള്ളൂ? ഉത്തരം പോലും തരാതെ കുരങ്ങുകളിക്കുന്നതോ? കുറെ വാചകങ്ങള്‍ ഫിറ്റ് ചെയ്താല്‍ ബുജി ആകില്ല കേട്ടോ.. അതിന്റെ അകത്തു വല്ലതും വേണം!!

~~~ഈമാറ്റമുണ്ടായത് കീഴാളജാതിക്കാരുടെ വന്‍മുന്നേറ്റത്തിലൂടെയാണന്നു ഞാന്‍പറയും~~~
മറ്റൊരു വിവരക്കേട്.. ചരിത്രം വായിച്ചു പഠിക്കാത്തതിന്റെ കുഴപ്പം.. പക്ഷെ, അക്കാടമിക്കള്‍ ആയാണ് സംവാദം!!

~~~ഇതാണാചോദ്യം ..ലോകാസമസ്തോ; സുഖനേഭവന്ദു; ഇതിനുമുകളില്‍ മൂന്നുവരികൂടിയുണ്ട്~~~
ആടിന് കൊടുത്തിരിക്കുന്ന താങ്കളുടെ നിര്‍വചനം 'പട്ടിക്കും', പട്ടിക്കു കൊടുത്തിരിക്കുന്ന താങ്കളുടെ നിര്‍വചനം ആടിനുമാണ് വിവേകമുള്ളവര്‍ കൊടുത്തിട്ടുള്ളത്.. പണ്ട് മുതലേ, ബ്രാഹ്മണന്‍ എന്നതിന് 'അറിവുള്ളവന്‍' എന്നൊരു അര്‍ഥം കൂടി ഉണ്ട് എന്ന് മനസ്സിലാക്കുക. ബ്രാഹ്മണന്‍ എന്ന് ഉപയോഗിച്ചിട്ടുള്ളതു എല്ലാ ശ്ലോകങ്ങളിലും 'അറിവുള്ളവന്‍' എന്ന അര്‍ഥത്തിലാണ്. അത് അറിയാമെങ്കിലും മനസ്സിലാകാത്ത പോലെ, ജാതി ജാതി എന്ന് കൂവി നടക്കുന്ന താങ്കള്‍ക്കു മറുപടി തന്നിട്ട് കാര്യമില്ല എന്നറിയാം.. നാളെ വേണേല്‍ ഇത് വച്ച് ഒരു പോസ്റ്റും തരപ്പെടുത്തും!!

കുറച്ചു വിവരം വക്കുമ്പോള്‍, സ്വന്തം അച്ഛനോട് നിങ്ങള്‍ എന്റെ അച്ഛനല്ല എന്ന് പറഞ്ഞു നടക്കുന്ന കുട്ടിയോട് ഇതിനെ ഉപമിക്കാം.. അവനെ സത്യം പറഞ്ഞു മനസ്സിലാക്കാന്‍ ദൈവം തമ്പുരാന്‍ വന്നാലും നടക്കുകേല.. അത്രതന്നെ..

~~~ജാതിപറഞ്ഞു സമൂഹത്തിലുള്ള അവകാശാധികാരം സ്ഥാപിക്കുമ്പോള്‍ മാത്രം
ജാതിയൊരു ചീത്തവാക്കാകുന്നു.സമൂഹഗാര്‍ത്തത്തിലെ രക്തം പോലൊഴുകുന്ന ജാതിയെ മാറ്റിപിടിക്കണമത്രേ~~~

വേണ്ടാ താങ്കള്‍ കൂടെ കൊണ്ട് നടന്നോളൂ.. എന്നിട്ട് നാട് മുഴുവന്‍ സമരിച്ചോളൂ.. ജാതിവ്യവസ്ഥിതി മാറുക തന്നെ ചെയ്യും. ഇതില്‍ നിന്നും മനസ്സിലാക്കാമല്ലോ, താങ്കളുടെ ഉദ്ദേശ്യം ഇവ ഇല്ലാതാക്കുക അല്ല, ഇത് പറഞ്ഞു നടന്നു മുതലെക്കുകയാണ് വേണ്ടതെന്ന്!! അതിനായി സമൂഹത്തില്‍ എന്തും വിളിച്ചു പറയാന്‍ മടിക്കുന്നില്ലാ.. എല്ലാം ലക്ഷ്യതിലോട്ടുള്ള മാര്‍ഗം മാത്രം.. നിങ്ങളെ പോലെ ഇത്രയും മോശപ്പെട്ട ചിന്താഗതി പത്താം നൂറ്റാണ്ടിലെ മാടംബിമാര്‍ക്കില്ല എന്ന് ഞാന്‍ ആയിരം പ്രാവശ്യം പറയാം.. അതുകൊണ്ടാണ്, ഹിന്ദു സംഘടനകളെ തെറി പറഞ്ഞു നടക്കുന്നത്!!! ഹോ കഷ്ടം.. നിങ്ങള്‍ നീചമായി ചിന്തിക്കുന്നല്ലോ..

~~~മായാവതിയും അവരുടെ പ്രസ്ഥാനവും അത്രമ്ളേച്ഛമൊന്നുമല്ല കേട്ടോ~~~
മായാവതിയെ പറഞ്ഞപ്പോള്‍ വിഷമിച്ചോ? പുള്ളിക്കാരി നല്ല ഭരണാധികാരി ആണോ എന്നാണു ഉദ്ദേശിച്ചത്, കൂടെ ജാതി പറഞ്ഞു വോട്ട് ബാങ്ക് ആക്കി രാഷ്ട്രീയം കളിക്കുന്ന തരാം താഴ്ന്ന രാഷ്ട്രീയക്കാരി എന്ന അര്‍ഥത്തിലും.. അത് പറഞ്ഞാലും മാടംബിതരം ആകുമോ ഈശ്വര..? താങ്കളെ പോലെ ഉള്ള ബുജികള്‍ പറയുന്ന ജാതിയും വെറുപ്പും വിദ്വോഷവും കേട്ട് വീട്ടില്‍ എങ്ങാനും കഴിഞ്ഞാല്‍ മതിയോ ഞാന്‍? പുതിയ മാടംബികള്‍ നിങ്ങളാണല്ലോ..

Anonymous said...

ചാര്‍വാകന്‍,

കുറച്ചു രാഷ്ട്രീയം കൂടി പറയാം,
നിങ്ങളും നിങ്ങളെപ്പോലെ പറയുന്നവരും ഒക്കെ രാഷ്ട്രീയം കളിക്കുന്നവരാണ് എന്നറിയാം.. ചിലപ്പോള്‍ മായാവതിയുടെയോ, ഇടതുപക്ഷതിന്റെയോ ഒക്കെ ചോട്ടാ/ബഡാ നേതാക്കളും ആയിരിക്കും. പക്ഷെ, നിങ്ങള്‍ നാട് മുഴുവന്‍ കൂവി നടന്നാലും സത്യം സത്യമല്ലാതെ ഇരിക്കില്ലല്ലോ. സമത്വവും സോഷ്യലിസവും പ്രസംഗിക്കുകയും ജാതിയും മതവും പറഞ്ഞു വോട്ട് ബാങ്ക് ഉണ്ടാക്കി 'എങ്ങനെയും' ഭരണം പിടിച്ചെടുക്കണം എന്ന് റിസേര്‍ച്ച് നടത്തുകയും ചെയ്യുന്ന നിങ്ങളെ പോലെ ഉള്ള ഇരുകാലി മൃഗങ്ങള്‍ ആണ് നാടിനും സമൂഹത്തിനും മനുഷ്യവര്‍ഗത്തിനും അപമാനം. ന്വീന പക്ഷങ്ങളെ പേടിപ്പിക്കാന്‍ എവിടെയും ശൂലത്തില്‍ കുത്തിയെടുത്ത കഥ പറഞ്ഞു നടന്ന സത്യങ്ങളെ മറച്ചു പിടിച്ചു, അവയ്ക്ക് പുതിയ മാനങ്ങളും നിര്‍വചനങ്ങളും കൊടുത്തു കൂടെ നിര്‍ത്തുക!! അപ്പോള്‍ പിന്നെ, എല്ലാവരും തീവ്ര ചിന്താഗതിക്കാര്‍ ആയിക്കൊളുമല്ലോ? ഇവിടെ ന്വീന-ഭൂരി പക്ഷ വര്‍ഗീയതകള്‍ക്ക് വളം ഇട്ടു കൊടുക്കുന്നത് താങ്കള്പ്പോലെ ഉള്ളവരും താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളും ആണ്.

രോഗികള്‍ രോഗികള്‍ ആയി തന്നെ തുടര്‍നാലല്ലേ, ഡോക്ടര്‍ മാര്‍ക്ക് പണി ഉണ്ടാവൂ..?? രോഗം കൂടാന്‍ ഉള്ള മരുന്ന് കൊടുത്താല്‍ കൂടുതല്‍ വാരാമല്ലോ?? തൊട്ടപ്പുറത്തുള്ള നല്ല ഡോക്ടറിനെ അപവാദങ്ങളില്‍ പെടുത്തി ഇല്ലൈമ്മ ചെയ്താല്‍ അവിടെ പോകുന്ന രോഗികളും ഇങ്ങോട്ട് പോരുമല്ലോ? മനുഷ്യന്റെ മനശാസ്ത്രം പഠിക്കുന്ന ഒരാള്‍ക്കേ നല്ല രാഷ്ട്രീയക്കാരനാവാന്‍ സാധിക്കൂ.. അവര്‍ അവ 'നല്ലതുപോലെ' എടുത്തു പ്രയോഗിച്ചാല്‍ നല്ല നേതാവാകും..

പക്ഷെ, ചില മുള ഇല്ലാത്തവര്‍ ഇതിനെ ഒക്കെ താങ്ങി നടക്കും, സ്വന്തം തലച്ചോര്‍ ഇത്തരം നേതാക്കള്‍ക്ക് അടിയറ വച്ച്.. താങ്കള്‍ ഏതു വിഭാഗത്തില്‍ പെടും എന്ന് എനിക്ക് പറയാന്‍ സാധിക്കില്ല..

Anonymous said...

ചിത്രകാരന്‍,

കുറെ അപകര്‍ഷതാബോധം കൊണ്ടുനടക്കുന്നുണ്ടല്ലോ? ഒരുവന്റെ ഭാഷ കണ്ടാലറിയാം അവന്‍ എത്ര തരാം താഴ്ന്നു ചിന്തിക്കുന്നവനാനെന്നു!! താങ്കള്‍ ഉപയോഗിക്കുന്ന വിദ്വോഷത്തിന്റെ ഭാഷ സമൂഹത്തില്‍ വിവേകികള്‍ അല്ല മറിച്ച് വിവരദോഷികള്‍ ആണ് ഉപയോഗിക്കുന്നത്. താങ്കളോട് തര്‍ക്കിക്കുന്നതും ബിന്‍ ലാദനെ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌ ഒരു പോലെ വിഷമം പിടിച്ച ഒന്നായതിനാല്‍ ഒന്നിനും മുതിരുന്നില്ല.. സ്വന്തം പല്ലിട കുത്തി നാറ്റിക്കാതെ സുഹൃത്തേ.. നിങ്ങള്‍ എത്ര വിഷം ഉള്ളില്‍ കൊണ്ട് നടക്കുന്നു എന്ന് ബൂലോഗത്തില്‍ എല്ലാവര്ക്കും അറിയാം. വെറുതെ അത് ഇടക്കിടെക്ക് എല്ലാവരെയും ഒര്മിപ്പിക്കേണ്ട..

ഭാരതീയന്‍ said...

"ജാതി ചോദിക്കരുത്,പറയരുത്,വിചാരിക്കരുത്.ഗൂരുദേവന്റെ ഈവാചകങ്ങളേ എത്രസമര്‍ഥമായാണ്-ജാതിഹിന്ദുക്കള്‍ പ്രയോജനപെടുത്തുന്നത്.പിന്നോക്കജനത
ജാതിപറഞ്ഞു സമൂഹത്തിലുള്ള അവകാശാധികാരം സ്ഥാപിക്കുമ്പോള്‍ മാത്രം
ജാതിയൊരു ചീത്തവാക്കാകുന്നു"

പ്രിയ ചാര്‍വാകന്‍,
ജാതി ആരു പറഞ്ഞാലും തെറ്റ് തന്നെ.സമൂഹത്തില്‍ അവകാശാധികാരങ്ങള്‍ നേടിയെടുക്കാന്‍ ജാതി പറയല്‍ ആണു മാനദണ്ടം ആക്കുന്നതെങ്കില്‍ താങ്കള്‍ ജാതിയെ എതിര്‍ക്കുന്നു എന്നു പറയുന്നതില്‍ എന്തര്‍ത്ധം?
ജാതിപരമായ ഉച്ചനീചത്വം തന്നെ അല്ലായിരുന്നോ പണ്ടു ഒരു വലിയ വിഭാഗത്തെ അവകാശങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയതു? അപ്പോള്‍ ആ ചിന്താഗതിയെ തന്നെ മാറ്റാന്‍ ശ്രമിക്കാതെ , അവ നിലനിര്‍ത്തി തന്നെ എന്തോന്നു മാറ്റം? എന്താ ജാതി
റിവേഴ്സ് ആക്കി കൊണ്ടു വരാനാണൊ ശ്രമം?
ഗുരുദേവ ദര്‍ശനങ്ങള്‍ ഒന്നും തീരെ മനസ്സിലായിട്ടില്ല എന്നു പോസ്റ്റ് വായിച്ചപ്പോളെ മനസ്സിലായി.

ഗുരുദേവദര്‍ശനങ്ങളില്‍ വിശ്വസിക്കുന്ന
ഒരു “ജാതി ഹിന്ദു”..

Anonymous said...

ഭാരതീയന്‍,

മനസ്സിലായില്ലേ ഇവരുടെ മനസ്സിലിരുപ്പ്!! ജാതി വ്യവസ്ഥിതി ഇല്ലാതായാല്‍ ഇവര്‍ക്കൊക്കെ എന്ത് പണി? പണ്ട് ഇവയെ താലോലിക്കുന്നു എന്ന് പേരുദോഷം കേട്ടവര്‍ ഒക്കെ ഇതിനെതിരെ പോരാടുന്നു.. പക്ഷെ, ഇവിടെ ചാര്‍വാകനെ പോലെ ചിലര്‍ ജാതി ചിന്ത വിടാതെ ജാതിവ്യവസ്ഥിതി കേട്ടിപ്പിടിചോണ്ടിരിക്കുകയും, മറ്റുള്ളവരെ തെറി പറയുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതൊക്കെ അവസാനിച്ചാല്‍ ഇവര്‍ക്കൊക്കെ എന്ത് പണി അല്ലെ? അതുകൊണ്ട് പറ്റുന്നിടത്തൊക്കെ ജാതി പറയാന്‍ ആവേശം കാണിക്കുന്നു.. ഇപ്പോള്‍ മനസ്സിലായില്ലേ ഇവ ആര്‍ക്കാണ് വേണ്ടതെന്ന്.. ഒരേ സമയം ഇരകളുടെ കൂടെ ഓടുകയും അതേസമയം വേട്ടക്കാരനാകുകയും ചെയ്യുന്ന കുടില തന്ത്രം!! ഇവരെ ഒക്കെ നമിക്കണം.. ഇതൊക്കെ പറയുന്നത് ജാതി സംവരണം എടുത്തു കളഞ്ഞു മേല്‍ ജാതിക്കാര്‍ക്ക് സുഖിക്കാനാന്നു ഉടന്‍ കമെന്റ് വരും.. പ്രതീക്ഷിക്കുക.. സംവരണം ഉടന്‍ എടുത്തു കളയണം എന്ന് എനിക്ക് അഭിപ്രായമില്ല.. എന്നാല്‍ ആ സംവരണം പോലും ഇപ്പോള്‍ അനുഭവിക്കുന്നത് ചാര്‍വാകനെപ്പോലെ ഉള്ള മുതലാളിമാര്‍ ആയിരിക്കും!! സമ്പത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരക്കാരെ മാറ്റിനിര്‍ത്താന്‍ വിവേകികള്‍ പറഞ്ഞാല്‍ അവരൊക്കെ സവര്‍ണ്ണ വേറിയന്മാര്‍ ആകുമല്ലോ..
""ദീപസ്തംഭം മഹാസ്ച്ചര്യം... നമുക്ക് മാത്രം കിട്ടണം പണം......""

Anonymous said...

എല്ലായിപ്പോളും വിളിച്ചുകൂവാന്‍ കുറെ പദങ്ങളും തെറികളും കംബ്യൂട്ടറില്‍ ഇത്തരക്കാര്‍ സേവ് ചെയ്തുവച്ചിട്ടുണ്ട്.. അവ സ്വാതിതിരുനാള്‍, വൈകുണ്ട സ്വാമി എന്നൊക്കെ പറഞ്ഞു ഇടക്കെടെക്ക് നാട്ടുകാരെ ഇവിടെ ജാതിവ്യവസ്ഥിതി എന്നൊരു നാറിയ ഏര്‍പ്പടുണ്ടേ എന്ന് ഓര്‍മിപ്പിചോണ്ടിരിക്കും.. അങ്ങനെ ഒക്കെ ചെയ്താലല്ലേ, എല്ലാവരും മറന്നു തുടെങ്ങിയ കാര്യങ്ങള്‍ എല്ലാവരുടെയും മനസ്സുകളില്‍ കുടിയിരുത്താന്‍ പറ്റൂ? ഇത് വായിക്കുന്ന പാവം താഴ്ന്ന ജാതിക്കാര്‍ തങ്ങള്‍ ഇത്ര മൊശക്കാരാനൊ എന്നൊക്കെ ചിന്തിക്കണം.. എന്നിട്ട് അയാള്‍ പക്കത്ത് താമസിക്കുന്ന നല്ല അയല്‍ക്കാരെ പോലും വേറെ ഒരു കണ്ണില്‍ കൂടെ കാണാന്‍ പഠിപ്പിക്കണം.. ഇതെല്ലാം കാണുന്ന ഉയര്‍ന്ന ജാതിക്കാര്‍ ഇവരെ അകറ്റി നിര്‍ത്തണം.. ഇതൊക്കെ ആണ് ഇത്തരക്കാര്‍ പ്ലാന്‍ ചെയ്യുന്ന പുരോഗമന പ്രവൃത്തികള്‍.. എന്നിട്ട് മറ്റു വൃത്തികെട്ട സഖാക്കളെ കൊണ്ട് തങ്ങള്‍ പരമ പുണ്യങ്ങള്‍ ആണ് ചെയ്യുന്നത് എന്ന് വരുതിതീര്‍ക്കണം..
ഒരുവന്‍ പറയുന്ന 'ചരിത്രം' അവന്റെ പേര് പറഞ്ഞു മറ്റവന്‍ ക്വോട്ടു ചെയ്തു പറയും.. കേള്‍ക്കുന്നവന്‍ ഇതില്‍ ഇത്തിരി ഒക്കെ കാര്യം ഉണ്ടെന്നു കരുതും.. വിശ്വസനീയതക്ക് 'മറ്റവനെ' ക്വോട്ടു ചെയ്തുവല്ലോ!!!

ഇങ്ങനെ ഒക്കെ തെരുവ് നാടകങ്ങള്‍ മുന്നേറുന്നു.. ഇത്തരം നുണകള്‍ ഒക്കെ പ്രചരിപ്പിക്കാന്‍ ബുജികളും, മാധ്യമങ്ങളും ഒക്കെ അടങ്ങുന്ന ഒരു സംഘം തന്നെ ഒണ്ടു.. നിത്യവും കേള്‍ക്കുന്ന സാധാരണക്കാര്‍ ഇവരുടെ ഒക്കെ ഇരകള്‍ മാത്രം.. പാവങ്ങള്‍..

Anonymous said...

ഇനി വല്ലവരും ഇവരുടെ യുക്തി ചോദ്യം ചെയ്താലോ? ഒടനെ ഒരു മൂലയിലോട്ടു മാറ്റി നിര്‍ത്തിക്കും.. അവരെ കാവിപ്പട, വര്‍ഗീയവാദികള്‍, ഭാരതം പിടിച്ചടക്കാന്‍ വരുന്നവര്‍, ഹിന്ദുത്വവാദികള്‍, കപട ദേശീയവാദികള്‍, ഹിഡന്‍ അജണ്ട ഉള്ളവര്‍, കിരാതര്‍, ശൂലത്തില്‍ കുത്തുന്നവര്‍, ഫാസിസ്റ്റുകള്‍, ജനാധിപത്യ ധ്വംസകര്‍... അങ്ങനെ എണ്ണിയാല്‍ തീരാത്ത വിശേഷണങ്ങള്‍ ഉണ്ട്.. ഇങ്ങനെ കൊറേ വിളിക്കുമ്പോള്‍ ഒരുമാതിരിപ്പെട്ടവാന്‍ ഒക്കെ ഇട്ടേച്ചു പൊക്കോളും.. അത്രയേ അവര്‍ക്ക് വേണ്ടൂ..

ഹിന്ദുക്കള്‍ ജാതിവ്യവസ്ഥിതി മാറ്റി ഒന്നാകണം എന്ന് പറഞ്ഞു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഒക്കെ സവര്‍ണരുടെ കുടില ബുദ്ധിക്കാര്‍.. അപ്പോള്‍ പറയും ഹിന്ദുത്വവാദികള്‍ വേറെ ഹിന്ദു വേറെ..
ഹിന്ദുത്വം എന്നാല്‍ ഇന്ത്യയിലെ എല്ലാ ജനങ്ങളെയും ഉദ്ദേശിച്ചാണ് പറയുന്നത് എന്ന് പറഞ്ഞാലും വിലപ്പോകില്ല... ഹേ..അവര്‍ മറ്റുള്ളവരെ നിഷ്കാഷണം ചെയ്യാന്‍ വരുന്നവര്‍.. ഒരു ഹിന്ദുവും, ഹിന്ദു സംഘടനയും മറ്റു മതക്കാരെ വെറുക്കാനോ ഇല്ലാതാക്കാനോ ആഹ്വാനം ചെയ്യുന്നില്ല.. വര്‍ഗീയ സംഘട്ടനങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുന്നുണ്ട്.. അതൊക്കെ സാധാരണ ഒന്നായി കാണാന്‍ വയ്യല്ലോ.. ഹിന്ദുക്കള്‍ കൂട്ടമായി ഒരു കാരണവും ഇല്ലാതെ ഇന്നുവരെ ഒരു മതക്കാരെയും അക്ക്രമിച്ചതായി അറിവില്ല.. എന്നാല്‍ നിരവധി തവണ അക്ക്രമിക്കപ്പെട്ടിട്ടുണ്ട്.. അപ്പോള്‍ വൈകാരികമായി പ്രതികരിച്ചാലും ഹിന്ദുക്കള്‍ 'തീവ്രവാദികള്‍'..
ഗോവധം ഒക്കെ എതിര്‍ക്കുന്നുണ്ടാവും എന്നാല്‍ അത് അവരുടെ ഒരു വിശ്വാസ പ്രശ്നം ആയി കാണാന്‍ ആരും ശ്രമിക്കുന്നില്ല.. പബ്ബിലെ അക്ക്രമം ഒക്കെ എങ്ങനെ ആണ് ആഘോഷിച്ചത്.. ചെറിയ ഒരു ന്വീന പക്ഷം ഹിന്ദുക്കള്‍ തീവ്രവാദത്തിന്റെ പിടിയില്‍ അമരുനത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.. അതിനെ ചെറുക്കുന്നതും 'പുരോഗമന വാദികള്‍' ഒന്നും അല്ല.. ഹിന്ദു സംഘടനകള്‍ തന്നെ ആണ്.. 'പുരോഗമന വാദികള്‍' അത്തരം തീവ്രവാദികളെ വളം വപ്പിക്കാനാണ് ശ്രമിക്കുന്നത്.. എന്നാലല്ലേ കൂടുതല്‍ തെറി വിളിക്കാന്‍ പറ്റു...

അതുകൊണ്ടല്ലേ മഹാന്മാര്‍ ""ഡയണാമിറ്റു വെച്ചു പൊട്ടിച്ചാല്‍‌-ആ ക് ഷണമെടുത്തു താലോലിക്ക്ന്ന്‍ ജാതിവെറിയന്മാരുടെ മതമാണു ഹിന്ദുമതം"" എന്നൊക്കെ എഴുതി പിടിപ്പിക്കുന്നത്..
എന്നാലല്ലേ, ഒരു വൃത്തികെട്ട മതമാണ്‌ ഹിന്ദു മതം എന്ന് വരുത്താന്‍ ആവൂ.. എന്നാലല്ലേ, ലോക സമാധാനത്തിനും ധാര്മികതക്കും ഇത്രമാത്രം പ്രാധാന്യമുള്ള, ലോകത്തിലെ ഏറ്റവും പ്രാചീനമായ ഒരു സംസ്കാരത്തെ തകര്‍ക്കാന്‍ പറ്റു...

Anonymous said...

വിട്ടു പോയ ഒരു സംഗതി കൂടി. ജാതിയില്‍ നിന്ന് 'രക്ഷപെടാന്‍' മറ്റു മതങ്ങളിലോട്ടു ധാരാളം ഹിന്ദുക്കള്‍ മാറിയിട്ടുണ്ട്. ധാരാളം മനുഷ്യര്‍ തെറ്റിധരിക്കപ്പെട്ടും പിന്നെ ജാതിയില്‍ നിന്നും രക്ഷ നേടാം എന്നും കരുതി മതം മാറിയെങ്കിലും അവിടെയും അവരുടെ വിവേചനം തുടരുന്നു എന്ന് കാണാം.. അതൊന്നും ഒരു പരിഹാരവും അല്ല എന്ന് സമ്മതിച്ചു തരാന്‍ ഇത്തിരി ബുദ്ധിമുട്ട് കാണും ചിലര്‍ക്ക്..
താല്പര്യം ഉള്ളവര്‍ താഴെ കൊടുത്തിട്ടുള്ള വിവരങ്ങള്‍ വായിച്ചു മനസ്സിലാക്കാം.. ഇവ ഒന്നും ഹിന്ദുത്വ വാദികള്‍ കൊണ്ട് നടക്കുന്ന വെബ്‌ സൈറ്റ് അല്ല.. രണ്ടാമത്തെ ലിങ്ക് നല്ലത് പോലെ വായിക്കാന്‍ താല്പര്യപ്പെടുന്നു..

http://en.wikipedia.org/wiki/Cast_System_in_India
http://en.wikipedia.org/wiki/Caste_system_among_Indian_Christians

പിന്നെ, മതം മാറിയ ശേഷം സംവരണം നഷ്ട്ടപ്പെടുന്നത് കൊണ്ട് മാത്രം തിരികെ മതം മാറിയവരും ഉണ്ട്. ഇത് തിരിച്ചറിഞ്ഞ മത നേതാക്കള്‍ മതം മാറിയവര്‍ക്കും സംവരണം നേടാന്‍ ഇപ്പോള്‍ ഇറങ്ങിയത്‌ കലാപങ്ങള്‍ പോലും ഉണ്ടാകാന്‍ ഇടയായിട്ടുണ്ട്..
എന്ത് കലാപം അല്ലെ? അതൊക്കെ ഹിന്ദുക്കള്‍ നടത്തുന്ന ആസൂത്രിത വംശീയ നശീകരണം അല്ലെ.. അല്ലെ?

ഭാരതീയന്‍ said...

മാന്യമായിത്തന്നെ ചില സംശയങ്ങള്‍ ചോദിച്ചപ്പോള്‍ ചാര്‍വാകന്റെ മറുപടി ഇങ്ങനെയായിരുന്നു...

“ഭാരതീയന്‍.കുഞ്ഞുകുട്ടി പരാധീനക്കാരനാണ്-ക്ഷമിക്കണം“

സതയുടെ ചോദ്യങ്ങള്‍ക്കു ഉത്തരം പറയണേല്‍ “ലോകാ സമസ്ത സുഖിനോ ഭവന്തു” ന്റെ മുന്നിലെ മൂന്നു വരി കേട്ടേ പറ്റു..!!

ഒടുക്കം ഒരു കമന്റില്‍ ഒരു താങ്ങും...!
“ജാതി ഹിന്ദു”...!!!!

Anonymous said...

Santhosh | പൊന്നമ്പലം ,

താങ്കളുടെ കമന്റ് കാണാന്‍ താമസിച്ചു..
ഞാന്‍ അതിനു മറുപടി കൊടുത്തത് കണ്ടു കാണുമല്ലോ.. ചാര്‍വാകന്‍ എന്താണ് ചാംബുന്നത് എന്ന് എനിക്കും അറിയാം.. എന്ത് ചെയ്യാനാ??

ഭാരതീയന്‍ said...

പ്രിയ ചാര്‍വാകന്‍,

താങ്കളെ ഈ പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചതു എന്താണെന്നു എനിക്കിതുവരേയും മനസ്സിലാകുന്നില്ല,താങ്കളുടെ മറുപടികളില്‍ നിന്നും..

സ്വാതിതിരുനാള്‍ പെണ്ണുപിടിച്ചതോ, അല്ലേല്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പു ജാതിവ്യവസ്ത എന്ന അനാചാരം ഇവിടെ കൊടികുത്തി വാണിരുന്നു എന്നതോ ഒരു പോസ്റ്റ് ഇട്ടു മാളോകരെ അറിയിക്കുകയാണു ഉദ്ദേശ്യം എങ്കില്‍ ഓകെ.

പക്ഷെ ഈ വാചകം എന്തിനായിരുന്നു?
“ഡയണാമിറ്റു വെച്ചു പൊട്ടിച്ചാല്‍‌-ആ ക് ഷണമെടുത്തു താലോലിക്ക്ന്ന്‍ ജാതിവെറിയന്മാരുടെ മതമാണു ഹിന്ദുമതം “

Unknown said...

ജാതി പറഞ്ഞുകൊണ്ടുള്ള കോലാഹലത്തിൽ ഇടപെട്ടുസംസാരിക്കാൻ യാതൊരു താല്പര്യവുമുണ്ടായിട്ടല്ല. പക്ഷേ, അതിനിടയ്ക്ക് കാര്യമറിയാതെ ചിലർ പേരറിയാത്ത ചില “ഹിന്ദുസംഘടന“കൾക്കെതിരെ ഒളിയമ്പെയാൻ ശ്രമിക്കുന്നതായിക്കാണുന്നു. എന്താണുദ്ദേശിച്ചതെന്നു മറ്റുള്ളവർ ചോദിക്കുമ്പോൾ മറുപടിയും കൊടുത്തുകാണുന്നില്ല. അത്തരക്കാർ അറിഞ്ഞുവയ്ക്കാനായി മാത്രം ചിലതു കുറിച്ചിടാമെന്നു കരുതി. അന്തഹന്തയ്ക്കിന്തപട്ട്‌ എന്ന മട്ടിൽ, അന്ത ‘ഹോ’യ്ക്ക്‌ ഇന്ത കമന്റ്‌.

ഭാരതീയജനതാപാർട്ടി, രാഷ്ട്രീയസ്വയംസേവകസംഘം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ചരിത്രം പഠിക്കുവാനുള്ള ശ്രമങ്ങൾക്കിടെ പരിശോധിക്കാനിടവന്ന പുസ്തകങ്ങളിൽ ഒന്നിലൂടെയാണ് വൈകുണ്ഠസ്വാമികളേപ്പറ്റി ആദ്യം കേൾക്കുന്നത്. (അദ്ദേഹത്തേപ്പറ്റി സ്കൂൾ പാഠപുസ്തകങ്ങളിലെങ്ങാനും പറഞ്ഞിട്ടുണ്ടായിരുന്നോ എന്ന് ഓർമ്മയേയില്ല.) എന്തായാലും, ഹിന്ദുനവോത്ഥാനനായകന്മാരിൽ പ്രഥമപരിഗണനയർഹിക്കുന്നൊരാളായി പുസ്തകത്തിൽ ആദരപൂർവ്വം പരാമർശിച്ചിരുന്ന പേരായിരുന്നു വൈകുണ്ഠസ്വാമികളുടേത്. അതേ വൈകുണ്ഠസ്വാമികളേപ്പറ്റിത്തന്നെയാണെന്നു തോന്നുന്നു ചാർവാകനും പറഞ്ഞിരിക്കുന്നത്.

രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ കേരളത്തിലെ ആദ്യകാലപ്രചാരകന്മാരിലൊരാളും (ബി.ജെ.പി.യുടെ ആദിമരൂപമായ) ഭാരതീയജനസംഘത്തിന്റെ സംഘടനാകാര്യദർശിയുമായിരുന്ന ശ്രീ. പി. നാരായണൻ രചിച്ച പ്രസ്തുത ഗ്രന്ഥത്തിൽ നിന്നുമുള്ള പ്രസക്തഭാഗങ്ങൾ ഇവിടെ.

കാറൽ മാർക്സ് തന്റെ മാനിഫെസ്റ്റോയേക്കുറിച്ചൊക്കെ ആലോചിക്കുന്നതിനും മുമ്പേ തന്നെ സാമ്പത്തിക/സാമൂഹികസമത്വത്തേക്കുറിച്ചു ചിന്തിക്കുകയും പോരാടുകയും ചെയ്ത ഹിന്ദുനവോത്ഥാനനായകനായ വൈകുണ്ഠസ്വാമികൾക്ക് - ഇരിക്കട്ടെ - എന്റെ വകയും ഒരു കീജയ്!

ചാർ‌വാകൻ‌ said...

ഈ സത ക്കിതെന്തുപറ്റി,ഇത്ര നെര്‍വസ്സാകാന്‍.
ധര്‍മ്മരാജാവിന്റെ കിങ്കരന്മാരുടെ മുമ്പില്‍ മുലയറുത്തുകൊടുത്ത ചേര്‍ത്തലക്കാരിയുടെ കഥ കേട്ടുകാണുമല്ലോ?(മുല-യൊരു തരം താണഭാഷ)
ഇത്തരം ചെറിയ കഥപോലും ഇതിയാന്-വെറളിപിടിപ്പിക്കുമന്നറിഞ്ഞിരുന്നെങ്കില്‍ സത്യമായും ഞാന്‍ മൂടിവെച്ചേനെ.താങ്കളുടെ സമനില വീണ്ടെടുക്കൂ,സമാധാനമായി ഉറങ്ങൂ....ആരോഗ്യമാണു വലുത്.എല്ലാം അതുകഴിഞ്ഞേയുള്ളൂ.
പുസ്തകങ്ങളൊന്നും വായിക്കരുത്.സമകാലീക പ്രസിദ്ധീകരണങ്ങള്‍ തൂക്കിയിട്ട
കടയില്‍ പോകരുത്.മൂന്നു നേരവും ഗീതവായിക്കുക.നാമം ജപിച്ചു കിടക്കുക.
ഞാന്‍ പിന്നീടുവരാം .

Anonymous said...

ചാര്‍വാകന്‍,

സത നെര്‍വസാകുന്നുണ്ട്.. പക്ഷെ, അതിനു കാരണം താങ്കളെപ്പോലെ ഉള്ളവര്‍ ആണ്. അക്കമിട്ടു നിരത്താം,

ഒന്ന്-അക്കമിട്ടു നിരത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക എന്നൊരു സാമാന്യ മര്യാദ കാണിക്കാതെ ബ്ലോഗ്‌ ചെയ്യുന്നതുകൊണ്ട്.
രണ്ടു-ജാതി വ്യവസ്ഥിതിയെ കുറിച്ച് ഈ പോസ്ടിട്ട ആളോടു അതിനെകുറിച്ചുള്ള നിലപാടുകള്‍ ചോദിച്ചിട്ട് കോമഡി കളിക്കുന്നതുകൊണ്ട്.
നാല്-ചരിത്രം ഇപ്പോളുള്ള ചില പുസ്തകങ്ങളില്‍ കാണുന്നതാണെന്ന് നിര്‍ദേശിക്കുന്നത് കാണുമ്പോള്‍
അഞ്ചു-വികി പീഡിയ പോലുള്ള വെബ്‌ സൈറ്റുകള്‍ തെറ്റാണ് പറയുന്നത് എന്ന് പറയുന്നത് കൊണ്ട്.
ആറു-സംവദിക്കുമ്പോള്‍ ഉത്തരം മുട്ടുമ്പോള്‍ മാടംബിതരം,കാവി തുടെങ്ങിയ ചീപ്‌ നമ്പര്‍ എടുക്കുമ്പോള്‍
ഏഴു-ജാതി വച്ച് നുണകള്‍ ഒരു ഉളിപ്പും ഇല്ലാതെ എഴുതുന്നത്‌ കാണുമ്പോള്‍
എട്ടു-ഹിന്ദു സംസ്കാരത്തെ ആവശ്യമില്ലാതെ താറടിച്ചു കാണിക്കുന്നത് കൊണ്ട്
ഒന്‍പതു-നിങ്ങളെപ്പോലെ ഉള്ളവര്‍ സമൂഹത്തില്‍ വിഷം കുത്തിക്കയട്ടാന്‍ ശ്രമിക്കുന്നത് കണ്ടിട്ട
പത്തു-ജാതീയതയെ ഇല്ലാതാക്കാന്‍ ശരിയായ മാര്‍ഗം സ്വീകരിക്കുന്ന ഹിന്ദു സംഘടനകളെ കൊഞ്ഞനം കാണിക്കുന്നത് കൊണ്ട്.
പതിനൊന്നു-സമൂഹത്തില്‍ അസത്യം പ്രചരിപ്പിക്കുന്നത്‌ കൊണ്ട്.
പന്ത്രണ്ടു-ഹിന്ദു ധര്‍മ്മങ്ങളെയും വിചാര ധാരകളെയും തെറ്റായി വ്യാഖ്യാനിച്ചു തെറി വിളിക്കുന്നത്‌ കാണുമ്പോള്‍..

ഇനിയും ഉണ്ട്.. തല്‍ക്കാലം നിര്ത്തുന്നു.. എന്റെ ഭാഷ എനിക്ക് തന്നെ മടുത്തിരിക്കുന്നു.. എന്ത് ചെയ്യാം, ഇവക്കൊക്കെ പ്രതികരിച്ചാല്‍ കുറച്ചു നാറില്ലേ? ഞാന്‍ നന്നായി കുളിക്കട്ടെ.. എന്റെ ഭാഷ അഹന്കാരമായി ആര്കെങ്കിലും തോന്നിയാല്‍ അവരോടു എന്റെ ഹൃദയം നിറഞ്ഞ മാപ്പ്..

ഓ ടോ- നാളെ ഞാന്‍ ഉണ്ടാവില്ല... നന്ദി..

Ajay Nair said...

I request ജോ l JOE, അനോണി ആന്‍റെണി (Jr.), കൂതറ തിരുമേനി, നട്ടപിരാന്തന്‍, എം.എസ്. രാജ്‌, മനുഷ്യ വിദൂഷകന്‍, പക്ഷപാതി :: The Defendant, ചാര്‍വാകന്‍, ജ്വാലാമുഖി and any other owners of this blog whom I might have missed to include, to please remove the malevolent hate speech of abrasive nature propounded blatantly in the below mentioned comments.
1. http://kootharaavalokanam.blogspot.com/2009/05/blog-post_21.html?showComment=1243404929763#c2174624484913913042
2. http://kootharaavalokanam.blogspot.com/2009/05/blog-post_21.html?showComment=1243405107904#c7570698034006525148
If needed you can contact me at my email id ajay.nair432 at gmail.com.
If you dont mind, kindly mention your telephone numbers in your mail.

Thanks,
Ajay Nair

അസ്തലവിസ്ത said...

പ്രിയ കാണാപ്പുറം നകുലന്‍‌‌, വൈകുണ്ഠസ്വാമിയെക്കുറിച്ചു കൂടുതല്‍‌‌ വിവരങ്ങ‌‌ള്‍‌‌ പങ്കുവച്ചതിനു നന്ദി. "ഡയണാമിറ്റു വെച്ചു പൊട്ടിച്ചാല്‍‌-ആ ക് ഷണമെടുത്തു താലോലിക്ക്ന്ന്‍ ജാതിവെറിയന്മാരുടെ മതമാണു ഹിന്ദുമതം " എന്നു പറഞ്ഞ ഒരുവന്‍‌‌‌‌ അതു പറഞ്ഞതിനു ആധാരമാക്കിയത് വൈകുണ്ഠസ്വാമി സ്വാതി തിരുനാളിനെ നീചാധിപന്‍‌‌ എന്നു വിളിച്ചു എന്നതു മാത്രമാണ്‍‌‌. രണ്ടുപേരും‌‌‌‌, വൈകുണ്ഠസ്വാമിയും‌‌‌‌ സ്വാതിതിരുനാളും‌‌‌‌ ഹിന്ദുക്കളാണെന്നിരിക്കെ, ഇത്തരമൊരു നിഗമനത്തിലെത്തിച്ചേരാന്‍‌‌ എന്താണെന്ന് കാരണമെന്ന് പറയുകയും ചെയ്യുന്നില്ല. സ്വന്തം ജാതീയ വിഷം ഒഴുക്കിവിടാന്‍‌‌ ഇത്തരക്കാര്‍‌‌‌‌‌‌ വൈകുണ്ഠസ്വാമിയുടെയല്ല സാക്ഷാല്‍‌‌‌‌ വൈകുണ്ഠത്തിലെ സ്വാമിയുടെ പേരു വരെ ഉപയോഗിക്കും‌‌. വിഷം ഒഴുക്കിവിടാന്‍‌‌ ഇദ്ദേഹം‌‌‌‌‌‌ ഉപയോഗിച്ച സ്വാമി വൈകു'ണ്ട'സ്വാമിയായിപ്പോയത് ആ വിഷത്തിനെതിരെ പടപൊരുതാന്‍‌‌ ഒരു ജീവായുസ്സ് ഉഴിഞ്ഞു വച്ച യഥാര്‍‌‌‌‌ത്ഥ വൈകുണ്ഠസ്വാമി ചെയ്ത പുണ്യം‌‌‌‌.

കൂതറ തിരുമേനി said...

Already send mail to you ajay

thanks

ഒരു ഈശ്വരവിശ്വാസി said...

ഇത് മുഴുവന്‍ വായിച്ചതില്‍ നിന്നും മനസ്സിലായത്‌ ചാര്‍വാകന്‍ എന്നത് മനോരോഗി ആയിക്കൊണ്ടിരിക്കുന്ന ഒരു ബുജിയും ചിത്രകാരന്‍ പൂര്‍ണ മനോരോഗി ആയ ഒരു ബുജിയും ആണ്. നശിച്ചു നരനക്കല്ലായ കമ്മ്യുണിസ്റ്റ്‌ പ്രത്യയ ശാസ്ത്രതിലുള്ളവര്‍ നാളെ മനസികരോഗ്യത്തിനു ചികില്സിക്കേണ്ടി വരും. പക്ഷെ സത, ഭാരതീയന്‍ പോലുള്ള ആളുകള്‍ ഉദ്ദേശിക്കുന്നതും മനസ്സിലാകുന്നില്ല. എവിടെ ഒരാള്‍ ആരെയെങ്കിലും കുറിച്ച് കൂടുതല്‍ പറയുന്നോ എത്ര തന്നെ ആയാലും അത് കേള്‍ക്കാന്‍ അല്ക്കരുണ്ടാവില്ല. ഹിന്ദുവിനെ കുറിച്ച് ആരും കൂടുതല്‍ പറയേണ്ട ആവശ്യമില്ല. ആ സംസ്കാരം ഇവിടെ നിന്നും തുടച്ചു മാറ്റാന് ‍ ആര്‍ക്കും പറ്റില്ല. ആ സംസ്കാരം നിലനില്‍ക്കുന്നത് കൊണ്ടാണ് ഇന്ന് ചര്വകനും ചിത്രകാരനും ഒക്കെ ഇങ്ങനെ പറയാന്‍ സ്വാതന്ത്ര്യം കിട്ടിയത്‌. പള്ളികളില്‍ സൈര്യമായ് പ്രാര്‍ത്ഥന നടത്തുകയും ഹിന്ടുവിനെതിരെ തന്നെ ലക്ചുലെഖകള്‍ വായിക്കുകയും ചെയ്യാന്‍ കഴിയുന്നത്.

പിന്നെ സ്വാതി തിരുനനളിനെ പറ്റി പറയാന്‍ എന്തറിഞ്ഞിട്ടാണ് ഈ കക്ഷികള്‍ ചെയ്യുന്നത്? നാലും മൂനും ഏഴ് പടയാളികളെ കൊണ്ട അയാള്‍ തോക്കുമായി വരുന്ന ബ്രിട്ടീഷ്‌ പട്ടാളത്തെ എന്ത് ചെയ്യണമായിരുന്നു? പിന്നെ അങ്ങേര്‍ക്ക്‌ സാധിച്ചത്‌... എല്ലാവിധ മതസ്ഥരും ഒരുപോലെ ഇഷ്ടപ്പെടുന്ന സംഗീതത്തെ പരിപോഷിപ്പിച്ചു. അതാണോ അങ്ങേര്‍ ചെയ്ത തെറ്റ്? നിങ്ങള്‍ക്ക് ചീത്ത വിളിക്കണമെങ്കില്‍ വെള്ളപ്പല്ലിയെ വിളിക്ക്‌, പിണറായിയെ വിളിക്ക്‌... മന്ദബുദ്ധിയായ നാരായണപ്പണിക്കരെ വിളിക്ക്‌ കേരളത്തിലെ രാഷ്ട്രീയത്തില്‍ അനാവശ്യ കൈകടതുലുകള്‍ നടത്തുന്ന മുട്ടന്‍ ക്രിസ്തു പിതാക്കന്മാരെയും പചപൊതച മോല്ലകക്മാരെയും വിളിക്കുക. ആണും പെണ്ണും കെട്ട രാഷ്ട്രീയക്കൊമാരങ്ങളെ വിളിക്കുക. അങ്ങനെ നാടിനു ഇപ്പൊ ഈ വര്‍ത്തമാനകാലത്ത് എന്തെങ്കിലും ഗുണം ചെയ്യാന്‍ ശ്രമിക്ക. അല്ലാതെ ഭൂതം പറഞ്ഞോണ്ടിരുന്നാല്‍ ഒരു ഭൂതമായി തീരനെ വഴിയുള്ളൂ

ഭാരതീയന്‍ said...

ചാര്‍വാകന്‍,

സതയുടെ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കാതെ അദ്ദേഹം നെര്‍വസ് ആണു എന്നു പറഞ്ഞു ഉരുണ്ട് കളിക്കുവാണല്ലോ താങ്കള്‍.എനിക്കും ചില സംശയങ്ങള്‍ ഉണ്ടു.

1.ജാതിവ്യവസ്ത മാറണം എന്നു താങ്കള്‍ക്കു ആഗ്രഹം ഉണ്ടോ? “യെസ്” ഓര്‍ “നോ” ?
ഉത്തരം “നോ” ആണേല്‍ ഈ ചര്‍ച്ച തുടരുന്നതില്‍ അര്‍ത്ധമില്ല.ഉത്തരം “യെസ്” ആണേല്‍ താഴോട്ടു വായിച്ചാല്‍ മതി.
2.ഈ നശിച്ച വ്യവസ്ത മാറാനുള്ള വഴിയേതു?
(എ).ഓരോ ജാതിക്കാരും ജാതി പറഞ്ഞു തന്നെ അവകാശാധികാരങ്ങള്‍ നേടാന്‍ ശ്രമിക്കുക(വോട്ടു ബാങ്ക് കളി)
(ബി).രാഷ്ട്രീയത്തില്‍ ഇപ്പറഞ്ഞ ജാതി,മതം ഒന്നിനും പ്രാധാന്യം കിട്ടാത്ത തരത്തില്‍ നിലപാടുകള്‍ എടുക്കുക.
ചൂസ് ‘എ’ ഓര്‍ ‘ബി’ ?

3.താങ്കള്‍ ഈ പോസ്റ്റിലൂടെ എതിര്‍ക്കാന്‍ ശ്രമിച്ചതു എന്തിനെ?
(എ).ജാതിവ്യവസ്തയെ.
(ബി).ഹിന്ദുമതത്തെ.
(സി). ഹിന്ദുസംഘടനകളെ
(ഡി).സ്വാതിതിരുനാളിനെ
(ഇ).ഇതൊന്നുമല്ല.(ചുമ്മാ ഒരു രസത്തിനു ഒരു പോസ്റ്റ് ഇട്ടു)
4. ഞാന്‍ ക്വോട്ട് ചെയ്ത ഗുരുദേവ വചനത്തെ താങ്കള്‍ മനസ്സിലാക്കുന്നതു.
(എ).മനുഷ്യര്‍ ആരും തന്നെ ജാതി പറയുകയോ,ചോദിക്കുകയോ,വിചാരിക്കുകയോ ചെയ്യരുതു.
(ബി).പണ്ടു ജാതിവ്യവസ്തയുടെ ക്രൂരതകള്‍ അനുഭവിച്ച ജനവിഭാഗങ്ങള്‍ക്കു ഇന്നു ജാതി പറയാം.
5. ജാതിവ്യവസ്തയെ അനുകൂലിക്കുന്ന ഹിന്ദുസംഘടനകളെ അറിയാമോ?
(എ)അറിയാം.
(ബി) അറിയത്തില്ല.
6.ജാതിവ്യവസ്ത തന്നെ പലരൂപത്തില്‍ കേരളത്തിലെ മറ്റു മതവിഭാഗങ്ങളിലും ഉണ്ടു.അതേപ്പറ്റി മിണ്ടാത്തതു.
(എ).അതിനെപ്പറ്റിയൊന്നും വിവരമില്ലാത്തതു കൊണ്ടു.
(ബി).പേടിച്ചിട്ട്.
(സി).ഹിന്ദു മതത്തിലെ ജാതിവ്യവസ്തയെ മാത്രം എതിര്‍ക്കുന്നതിലേ രസമുള്ളൂ എന്നു തോന്നിയതിനാല്‍.
7. ഇന്നു കാലികപ്രസക്തിയില്ലാത്ത കാര്യത്തെപറ്റി(ജാതീയമായ അനാചാരങ്ങളില്‍ നിന്നും ഹൈന്ദവ സമൂഹം ഒരുപാടു മുന്നേറികഴിഞ്ഞു എന്നതിനാല്‍) ഒരു പോസ്റ്റ് ഇട്ടതിനുപിന്നില്‍
(എ) ഹ്രിദയനൈര്‍മല്യം.
(ബി) രാഷ്ട്രീയം.
(സി) ജാതിസ്പിരിറ്റ്.
8.ഒരു പോസ്റ്റ് വായിച്ചിട്ടു അതില്‍ പറയുന്ന കാര്യങ്ങളെപറ്റി വിമര്‍ശനബുദ്ധ്യാ ഒരു സംവാദത്തിനു ഒരുങ്ങുന്നതു.
(എ) മാടംബിത്തരം.
(ബി) പോക്രിത്തരം.
(സി) ചെറ്റത്തരം
(ഡി) മണ്ടത്തരം
9.പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളെ പറ്റി ചോദ്യം ഉയരുംബോള്‍ “നെര്‍വസ് ആണു,ഉറങ്ങിയിട്ടു വാ” എന്നൊക്കെ പറഞ്ഞു ഉഴപ്പുന്നതു
(എ) -----ത്തരം
(ബി) -----ത്തരം
(സി)-----ത്തരം
(ഡി)-----ത്തരം.

സ്നേഹപൂര്‍വം.

Unknown said...

ചില അതിരസകര മായ ഹിന്ദുതാലിബാനി കമന്റുകള്‍..എല്ലാം എഴുതിയാല്‍ അടുത്തൊന്നും തീരില്ല.അതുകൊണ്ട് ചിലത് മാത്രം.

A)///പലപ്പോളും നിരീശ്വര വാദമാണ് എനിക്കുള്ളത്..///
അമ്പോ,എന്തായിത്,ഇടക്കിടെ തൂറാന്‍ മുട്ടല്‍ എന്നപോലെ,ഇടക്കിടെ ഈശ്വരവിശ്വാസം, 'പലപ്പോഴും' നിരീശ്വരവാദം.

2)////അത് ശ്ലോകം മനസ്സിലാക്കിയ രീതിയിലുള്ള കുഴപ്പമോ, “പ്രിജുഡിസോ” ആകാം.////
ഇത് തന്നെ യല്ലേ, ഫൈസല്‍ തിക്കൊടി ബാബു മാഷോടു പറഞ്ഞോണ്ടിരിക്കുന്നെ,നിങ്ങക്കൊന്നുമറിയില്ല, നിങ്ങള്‍ കൊറാന്‍ "ശരിയായി" മനസ്സിലാക്കാത്ത കൊയപ്പാനെന്നു.അവിടെ വന്നു സതമാര്‍ കൊറേ ഒലിപ്പിക്കുന്നതു കണ്ടല്ലോ.

3)//പണ്ട് മുതലേ, ബ്രാഹ്മണന്‍ എന്നതിന് 'അറിവുള്ളവന്‍' എന്നൊരു അര്‍ഥം കൂടി ഉണ്ട് എന്ന് മനസ്സിലാക്കുക. ബ്രാഹ്മണന്‍ എന്ന് ഉപയോഗിച്ചിട്ടുള്ളതു എല്ലാ ശ്ലോകങ്ങളിലും 'അറിവുള്ളവന്‍' എന്ന അര്‍ഥത്തിലാണ്////

ഇതെന്ന്യാ ജബ്ബാര്‍ മാഷ്ടെ ബ്ലോഗില്‍ താലിബാനി ടീമ്സും പറയുന്നേ. ജിഹാദ് എന്നാല്‍ "മനസ്സിന്റെ സംസ്കരണമെന്നു" .വെറും വാച്ച്യാര്‍ത്തത്തില്‍ എടുക്കക്കരുതെന്നു.

4)//നിങ്ങള്‍ എത്ര വിഷം ഉള്ളില്‍ കൊണ്ട് നടക്കുന്നു എന്ന് ബൂലോഗത്തില്‍ എല്ലാവര്ക്കും അറിയാം///
ഓ, തമ്ബ്രാക്കളെ ഒന്നും പറയല്ലേ,പറഞ്ഞാല്‍ വിഷം തീണ്ടിപ്പോകും

സതമാരും, ഫസല്‍ കൊണ്ടോട്ടിമാരും, പവ്വത്തിലുകളും എത്ര മനോഹരമായാണ് ഇവിടെ ലയിച്ചു ചേരുന്നത്.

Anonymous said...

Anonian,

A)// :-)
2)// ?
3)// :-D
4)// ;-)

ഉത്തരങ്ങള്‍ ഇതുതന്നെ ഇത്തിരി കൂടിപ്പോയീ..

വിപ്ലവം ജയിക്കട്ടെ.. ഞാന്‍ പറയുന്നത് ഒക്കെ പുരോഗമനവാദം.. ബാക്കി ഉള്ളവര്‍ പറയുന്നത് ഒക്കെ.. ഹിന്ദുതാലിബാനി കമന്റുകള്‍!!
എന്നാല്‍ എന്തൊക്കെ ആണെന്ന് ചോദിച്ചാല്‍??
ഹായ്... നമ്മളോട് ചോദ്യങ്ങളോ?? അങ്ങോട്ട്‌ പറയുന്നത് മാത്രം കേട്ടാല്‍ മതി..
ഉപമയും ഉല്പ്രേക്ഷയും ഒക്കെ എന്താണെന്ന് കാണിച്ചു കൊടുക്കാം.. അത്രക്കായോ??
.................................

ചെറുപ്പത്തില്‍ ഇത്തരം നുമ്പര്‍ ഒക്കെ ഞാനും ഇട്ടിരുന്നു.. പിന്നെ മനസ്സിലായീ ഇതൊക്കെ കൊച്ചു പിള്ളേര് ഉത്തരം മുട്ടുമ്പോള്‍ കാണിക്കുന്ന ഒരു നമ്പര്‍ ആണെന്ന്.. അതൊകൊണ്ട് ഇപ്പൊ ഇതൊക്കെ കാണുമ്പോള്‍ ചിരി വരുന്നുണ്ട്..

വിശാല്‍‌‌‌‌‌‌‌‌ said...

ടിപ്പിക്കല്‍‌‌‌‌ കമ്മിക്കമന്റ്.

1. ഉത്തരം മുട്ടിയാല്‍‌‌ ചോദ്യം ഉത്തരം മുട്ടിച്ചവനെ തെറിവിളിക്കുക. - "ചില അതിരസകര മായ ഹിന്ദുതാലിബാനി കമന്റുകള്‍ "2. പ്രകോപിപ്പിച്ചു നോക്കല്‍‌‌‌‌ - "അമ്പോ,എന്തായിത്,ഇടക്കിടെ തൂറാന്‍ മുട്ടല്‍ എന്നപോലെ,ഇടക്കിടെ ഈശ്വരവിശ്വാസം, 'പലപ്പോഴും' നിരീശ്വരവാദം."3. ഏച്ചുകെട്ടല്‍‌‌ എന്നിട്ട് തെറിവിളിയുടെ പകര്‍‌‌ന്നാട്ടം‌‌‌‌ - "ഇത് തന്നെ യല്ലേ, ഫൈസല്‍ തിക്കൊടി ബാബു മാഷോടു പറഞ്ഞോണ്ടിരിക്കുന്നെ,നിങ്ങക്കൊന്നുമറിയില്ല, നിങ്ങള്‍ കൊറാന്‍ "ശരിയായി" മനസ്സിലാക്കാത്ത കൊയപ്പാനെന്നു.അവിടെ വന്നു സതമാര്‍ കൊറേ ഒലിപ്പിക്കുന്നതു കണ്ടല്ലോ."4. ഏച്ചുകെട്ടല്‍‌‌ - "ഇതെന്ന്യാ ജബ്ബാര്‍ മാഷ്ടെ ബ്ലോഗില്‍ താലിബാനി ടീമ്സും പറയുന്നേ. "5.ആക്ഷേപിക്കല്‍‌‌‌‌ - "ഓ, തമ്ബ്രാക്കളെ ഒന്നും പറയല്ലേ,പറഞ്ഞാല്‍ വിഷം തീണ്ടിപ്പോകും"6. ഏച്ചുകെട്ടല്‍‌‌‌‌ - "സതമാരും, ഫസല്‍ കൊണ്ടോട്ടിമാരും, പവ്വത്തിലുകളും എത്ര മനോഹരമായാണ് ഇവിടെ ലയിച്ചു ചേരുന്നത്."കമ്മ്യൂണിസ്റ്റ് അലങ്കാരങ്ങളും‌‌‌‌ വക്രങ്ങളും‌‌ എല്ലാം‌‌‌‌ കൃത്യമായി തികഞ്ഞിട്ടുണ്ട്. ഇനി പോസ്റ്റിലെ വിഷയത്തെക്കുറിച്ച് ഒരു വാക്കു പറഞ്ഞേ അനോണിയാ. സ്വാതിതിരുനാളും വൈകുണ്ഠസ്വാമിയും ഹിന്ദുക്ക‌‌ള്‍‌‌, വൈകുണ്ഠസ്വാമി സ്വാതിതിരുനാളിനെ നീചാധിപന്‍‌‌ എന്ന് വിളിച്ചു. പക്ഷേ എങ്ങനെയാണ്‍‌‌ ചാര്‍‌‌വാകന്‍‌‌ ""ഡയണാമിറ്റു വെച്ചു പൊട്ടിച്ചാല്‍‌-ആ ക് ഷണമെടുത്തു താലോലിക്ക്ന്ന്‍ ജാതിവെറിയന്മാരുടെ മതമാണു ഹിന്ദുമതം " എന്ന ധാരണയില്‍‌‌ എത്തിച്ചേര്‍‌‌ന്നത്. സ്വന്തം ജാതി വിദ്വേഷവിഷങ്ങ‌‌ള്‍‌‌ ഒഴുക്കിക്കളയാന്‍‌‌ അതിനെതിരെ പോരാടിയ വൈകുണ്ഠസ്വാമിയെപ്പോലൊരാളുടെ പേരുപയോഗിച്ചത് ശരിയായോ? അനോണിയന്‍‌‌ മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു. ഹിന്ദു താലിബാനി എന്നു തന്നെ സം‌‌ബോധന ചെയ്ത് തുടങ്ങിയേക്കണേ, തെറിവിളിയും‌‌ ആക്ഷേപവും ഒട്ടും കുറക്കുകയും വേണ്ട അതൊക്കെയില്ലെങ്കില്‍‌‌‌‌ പിന്നെന്തോന്ന് കമ്മി.

- വിശാല്‍‌‌‌‌‌‌‌‌

Unknown said...

///ചെറുപ്പത്തില്‍ ഇത്തരം നുമ്പര്‍ ഒക്കെ ഞാനും ഇട്ടിരുന്നു.///

ഓ, സന്തോഷം.അടിയന്‍ തമ്ബ്രാന്‍റെ പാദ പുംഗലം പിന്തുടര്‍ന്നു കൊണ്ടിരിക്കുന്ന ഒരു എളിയോന്‍ ആണേ.'ചെറുപ്പം' ആണേ.

ചാർ‌വാകൻ‌ said...

ഈ പോസ്റ്റുചെയ്യാനുണ്ടായ സാഹചര്യവും ,നിലപാടുകളും വ്യക്തമാകിയിരുന്നു.പരീക്ഷ ബഹിഷ്കരിച്ചു, കാരണം ഉത്തരം ബോധ്യപ്പെട്ടില്ലങ്കില്‍ വെട്ടാനുള്ള അവകാശമുണ്ടല്ലോ..?കാണാ-
പ്പുറം പറഞ്ഞത്,വൈകുണ്ഠസ്വാമി ഹിന്ദുസന്യാസിയായിരുന്നു.ശരിയാണ്,ബ്രാഹ്മണിക്കല്‍ വൈതാളികതയെ പ്രതിരോധിച്ച ശ്രീബുദ്ധന്‍,വിഷ്ണുവിന്റെ അവതാരമാക്കിയെടുത്ത ബുദ്ധി.
ആനന്ദു പറഞ്ഞത്,ഹിന്ദു മതമല്ല,മതങ്ങളാണ്.കാരണം -വിവിധ വ്യക്തിത്വങ്ങളേയും ,ചിന്താധാരകളും ,ശിവനിലോ-വിഷ്ണുവിലോ കൂട്ടികെട്ടും .
ശിവ-പാര്‍വതി രതിക്രീഡയിലൂടെ,വിഷ്ണൂ-അവതാരങ്ങളിലൂടെ.
മുമ്പുതന്നെ,ശ്രീനാരായണനെ ഹിന്ദുസന്യാസിയായി പ്രഖ്യാപിച്ചിരുന്നു.ഹൈന്ദവ ജാതിവ്യവസ്ഥയെ എതിര്‍ത്താല്‍ ഹിന്ദുവാക്കികളയും .നടക്കട്ടേ..
ജാതിയെ താലോലിക്കുന്നത്-പേരിനൊപ്പം ജാതിവാല്‍ചേര്‍ത്താണന്ന് പറഞ്ഞിരുന്നു
ജാതി-പൊയ്പോയൊരു പ്രതിഭാസമായണ്,പലരും കാണുന്നത്.
അതിനുത്തരവാദി -മഹാത്മജി യാണ്.ഹിന്ദുവിനൊരു കൊഴപ്പമേയുള്ളൂ,അത് അയിത്തമാണ്. അങ്ങനെ അയിത്തോ ച്ചാടനം ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമകുന്നത്.അയിത്തം പോയപ്പോള്‍ ജാതി അപ്രസ്ക്തമായന്ന് ജനം കരുതി.
ജാതിയൊരു രാഷ്ട്രീയവിഷയമായി കണ്ടത് അം ബേദ്കറായിരുന്നു.

ചാർ‌വാകൻ‌ said...

ചങ്കൂറ്റമുള്ളവനുമില്ലാത്തവരും -ജാതിചോദിക്കരുത്,പറയരുത്,വിചാരിക്കരുത്,
അല്പം ​വോളിയം കുറച്ച്-ജാതിവിട്ടോരുകര്യവും ചെയ്യരുത്.
താലിബാന്‍-സേനയില്‍ കണ്ടോരു പൊതുവികാരം ദേശീയസം സ്കാരത്തെ,അത് ഹിന്ദു സം സ്കാരമായി വയിക്കുന്നതാണ്.നിലവിലുള്ള സാങ്കേതിക മുന്നേറ്റങ്ങളില്‍
എന്തു റോളാണ്.സോക്കോള്ട് സം സ്കാരത്തിനുള്ളത്.ബ്രിട്ടീഷ് കോളനിയായതു കൊണ്ട് ഇം ഗ്ളീഷ് പഠിച്ചു,കമ്പ്യൂട്ടര്‍ പഠിച്ചു.അവരുടെ കൂലിപണിചെയ്യുന്നു.
പിന്നീട്-ചീത്തേം വിളിക്കുന്നു.
പൊന്നമ്പലം ,ബ്രാഹ്മണന്‍ എന്നുള്ളത്,അറിവുള്ളവനെന്നു വിവര്‍ത്തനം ചെയ്യാം .
അറിവ്-അധികാരമാണല്ലോ..?വേദം അറിവായിരുന്ന കാലത്ത്,ഈയ്യമൊഴിക്കാ
നും ,നാക്കു പിഴുതെടുക്കാനുമായിരുന്നല്ലോ..? കല്പന.
ബ്രിട്ടന്റെ,കോളനിയായതോടെ,മിഷനറിമാര്‍ വന്നു.സ്കൂളുതൊടങ്ങി,അക്ഷരം കിട്ടി.
മനുഷ്യാവകാശ-പോരാട്ടങ്ങള്‍ക്ക് അം ഗീകാരം കിട്ടി.
ശ്രി നാരായണന്,സം ന്യാസം കൊടുത്തത്,സായിപ്പാണന്നുപറയാനുണ്ടായ സാഹചര്യം അതാണ്.

നിസ്സഹായന്‍ said...

കൂതറ അവലോകനത്തില്‍ ചാര്‍വാകചിന്തകളിലൂടെ വന്ന “നീചാധിപന്‍” എന്ന അസംബന്ധം ഭാരതസംസ്കാരത്തെ അധിക്ഷേപിച്ചുകൊണ്ടുള്ളതാണ് , ഇതിലെന്തെങ്കിലും വാസ്തവം ഉണ്ടോ ? ഒന്നു പരിശോധിക്കാം.

ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനവും പൌരാണികവുമായ ഒരു സംസ്ക്കാരത്തെക്കുറിച്ച് , ഇത്രയും ആത്മാഭിമാനമില്ലാതെ നിന്ദിച്ച് എഴുതുകയും പറയുകയും ചെയ്യുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ഇന്ന് ലോകത്തിന് മുഴുവന്‍ മാതൃകയായിരിക്കുന്ന സനാതന സംസ്ക്കാരത്തിന്റെ, ഭാരതീയ ആത്മീയതയുടെ മിച്ചമൂല്യം,നമുക്ക് നേടിത്തന്ന നേട്ടങ്ങളില്‍ ചിലതെങ്കിലും ഒന്ന് വിലയിരുത്തൂ.

ലോകരാഷ്ട്രങ്ങളുടെയിടയില്‍ അഴിമതിയുടെ റാങ്കിംഗില്‍ ഏഴാമത് സ്ഥാനത്തെങ്കിലും എത്തിച്ചേരാന്‍ നമുക്കായില്ലെ. ഇത് സനാതന സംസ്ക്കാരത്തിന്റെ അവശേഷിപ്പല്ലേ !?

ഒരു മൃഗശാലയിലെന്ന പോലെ വൈവിധ്യമാര്‍ന്ന എത്രതരം ജാതിയിലുള്ള മനുഷ്യരെ ഭാരതം സൃഷ്ടിച്ചു. അവരെ ഭഗവാന്റെ ഇച്ഛപ്രകാരം പരസ്പരം തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരും ദൃഷ്ടിയില്‍പ്പെട്ടാല്‍ ദോഷമുള്ളവരുമായി നാം പരിപാലിച്ചുപോന്നെങ്കിലും മുസ്ലിംങ്ങളുള്‍പ്പെടെയുള്ള വൈദേശീകപരിഷകളുടെ വരവും ഇടപെടല്‍ മൂലവുമാണ് നമുക്കിത് വ്യതിയാനമില്ലാതെ നിലനിര്‍ത്താനാകാതെ പോയത്.എന്നിട്ടും ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും ലോകത്തിലെ ഏത് സംസ്കൃതിയ്ക്കാണ് എത്രയും ഉന്നതമായ ഒരു ആത്മീയ പ്രത്യയശാസ്ത്രം തകരാതെ നിലനിര്‍ത്താനായത്.!?

നിസ്സഹായന്‍ said...

ജ്യോത്സ്യം,വാസ്തുശാസ്ത്രം,ആയുര്‍വേദം,ഗൌളിശാസ്ത്രം,മഷിനോട്ടം,ഹസ്തരേഖ,
പക്ഷിശാസ്ത്രം ഇവയോടൊക്കെ കിടപിടിച്ചുനില്‍ക്കാന്‍ കഴിയുന്ന എന്ത് വിദ്യയാണ് വിദേശിയുടെ സയന്‍സ് ഉള്‍പ്പെടെയുള്ള സമ്പ്രദായങ്ങള്‍ക്ക് കണ്ടെത്താനായിട്ടുള്ളത്. മാധവന്‍ നായര്‍ വിഘ്നേശ്വര പൂജ നടത്തി തേങ്ങ ഉടച്ചതുകൊണ്ടല്ലെ ചന്ദ്രയാന്‍ റോക്കറ്റ് നേരേ ചൊവ്വേപോയത്.!

ജാതിയുടെയും ചാതുര്‍വര്‍ണ്യത്തിന്റെയും പ്രയോഗം കുറെയൊക്കെ തകര്‍ക്കാന്‍ ശ്രമിച്ചത് ശ്രീബുദ്ധന്‍ മുതല്‍ശ്രീനാരായണഗുരു,അയ്യങ്കാളി,വൈകുണ്ഠസ്വാമികള്‍, പൊയ്കയില്‍ കുമാരഗുരു, സഹോദരന്‍ അയ്യപ്പന്‍, ആറാട്ടുപുഴവേലായുധപ്പണിക്കര്‍, ഡോ: അംബ്ദേക്കര്‍,മഹാത്മ ജ്യോതിബാ ഫൂലെ,പെരിയോര്‍,വി.ടി. ഭട്ടതിരിപ്പാട്,....അങ്ങനെ ഒരുപാട് ഒരുപാട് ബ്രിട്ടീഷ് ഏജന്റന്മാരും യുക്തിവാദികളും ചേര്‍ന്നാണ്. ബുദ്ധനുള്ള പണി പിന്നെ ശ്രീശങ്കരന്‍ കൊടുത്തു.ശ്രീനാരായണഗുരുവിന്റെ തെറ്റുകള്‍ SNDPയും വെള്ളാപ്പള്ളിഗുരുക്കളും പടിപടിയായി തിരുത്തിക്കൊണ്ടിരിക്കുന്നു. കുറച്ചുകാലത്തേയ്ക്ക് നമ്മുടെ മഹത്തായ സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ മേല്പടിയന്മാര്‍ക്കും അനുയായികള്‍ക്കും അവന്മാരുടെ സംഘടനകള്‍ക്കും കഴിഞ്ഞു എന്ന് അംഗീകരിക്കുന്നു. അവരുടെ ഭാഷയില്‍, അവര്‍ ഇളക്കിമറിച്ചിട്ട സാംസ്ക്കാരിക ഭൂവില്‍ കമ്മ്യൂണിസ്റ്റ്കാരെന്ന് പറയുന്ന പുതിയ രാഷ്ട്രീയനവോത്ഥാക്കള്‍ക്ക് വേരുപിടിക്കാനായി എന്നതും സത്യം.

നിസ്സഹായന്‍ said...

പക്ഷേ ആത്യന്തിക സത്യം ആദ്യം തന്നെതിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റുകള്‍, പാര്‍ട്ടികളുടെ നേതൃത്വത്തിലേയ്ക്ക് ചണ്ഢാളരെയും അവര്‍ണരെയും കടത്തിവിട്ടില്ല. ഇവറ്റകള്‍ക്ക് വിറകുവെട്ടികളായും വെള്ളംകോരികളായും ഇടം കൊടുത്ത് ചാതുര്‍വര്‍ണ്യ-ജാതിമാഹാത്മ്യം സംരക്ഷിക്കാന്‍ പാര്‍ട്ടികളിലെ സനാതനികള്‍ക്ക് കഴിഞ്ഞു. ഇപ്പോള്‍ സമ്പൂര്‍ണമായും തെറ്റുമനസ്സിലാക്കിയ സനാതനികള്‍ ജാതിയിലും സവര്‍ണതയിലും മതത്തിലും അടിയുറച്ച രാഷ്ട്രീയനയങ്ങളല്ലേ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മദ്രസ്സാ വാദ്ധ്യാന്മാര്‍ക്ക് 4000/- പെന്‍ഷന്‍, വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ ഒഴിവാക്കല്‍(ഭാവിയില്‍ പഠനവും),സെവന്ത്ഡേ അഡ്വന്റേഴ്സ് വിശ്വാസികള്‍ക്ക് ശനിയാഴ്ച പകല്‍ പരീക്ഷ ഒഴിവാക്കി രാത്രിയില്‍ സ്പെഷ്യല്‍ പരീക്ഷ നടത്തല്‍ തുടങ്ങിയവ ചില ഉദാഹരണങ്ങല്‍ മാത്രം. അങ്ങനെ മതവിശ്വാസികള്‍ക്ക് വേണ്ടതൊക്കെ ചെയ്തുതരാനും മതേതരത്വം എന്ന അസംബന്ധത്തെ കെട്ടുകെട്ടിക്കാനും നമ്മുടെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റുകള്‍ മത്സരിക്കുകയാണ്.

തിരണ്ടുകല്യാണം, ശൈശവക്കല്യാണം, പുലകുളിയടിയന്തിരം, പൊങ്കാല,
ആള്‍തൂക്കം,ഷഷ്ഠിപൂര്‍ത്തിആഘോഷങ്ങള്‍,ജാതി-മതസംഘടനാസമ്മേളനങ്ങള്‍, ക്ഷേത്രഭരണം,നാരീപൂജ, സപ്താഹം,യാഗ-യജ്ഞങ്ങള്‍ തുടങ്ങി ഇനി ഭാവിയില്‍ നാം പുനരാനയിക്കാനുദ്ദേശിക്കുന്ന കുരുതി, മൃഗബലി, നരബലി,സതി ആദിയായവ നടത്തിക്കൊണ്ടുപോകാനും പലതും ഉത്ഘാടനം ചെയ്യാനും അവര്‍ തയ്യാറായിക്കഴിഞ്ഞു. അവര്‍ അവരുടെ തലതൊട്ടപ്പന്മാരായ മാര്‍ക്സിന്റേയും എംഗത്സിന്റേയും ലെനിന്റേയും ചിന്താസാഹിത്യാദികളെ തള്ളിക്കളഞ്ഞ് നമ്മുടെ ലൈന്‍ സ്വീകരിച്ചില്ലേ! എന്നാലെ ഭഗവല്‍കൃപയോടെ പാര്‍ട്ടി വളരൂ എന്നവര്‍ തിരിച്ചറിഞ്ഞു.

നിസ്സഹായന്‍ said...

മുജ്ജന്മപാപപരിഹാരാര്‍ത്ഥം ഇഹജന്‍മത്തില്‍ ഹീനജാതിയില്‍ പിറന്ന് സ്വജാതിധര്‍മ്മം അനുഷ്ഠിച്ച് ഒരു സുജന്മം ഉറപ്പാക്കാന്‍ തയ്യാറാകാതെ ജാതിയും മതവും വിട്ട് മറ്റ് മതങ്ങളിലേക്ക് പോയ അവര്‍ണ-ചണ്ഡാളര്‍ക്ക് ഭഗവാന്‍ പണ്ടേ ശിക്ഷ ഉറപ്പാക്കിയ കാര്യം ആ മൂഢന്മാര്‍ അറിഞ്ഞിരുന്നില്ല.കുമാരഗുരുവെന്ന ഇവരുടെ പൊയ്കയില്‍ അപ്പച്ചന് പറ്റിയത് ഓര്‍മയില്ലെ.കൃസ്ത്യാനിയായാല്‍ സമത്വവും സ്വാതന്ത്ര്യവും ലഭിക്കുമെന്ന് ആരോ ഇവറ്റകളെ തെറ്റിദ്ധരിപ്പിച്ചതാണ്.പള്ളിയില്‍ കേറി ഒപ്പത്തിനൊപ്പം ഇരിക്കാമെന്നും അച്ചനും ബിഷപ്പും മാര്‍പ്പാപ്പയുമൊക്കെ ആകാമെന്നും സ്വപ്നം കാണാന്‍ പോയാലെന്തു ചെയ്യും.അവസാനം പുലപ്പള്ളിയും, പറപ്പള്ളിയും ഉണ്ടാക്കിക്കൊടുത്തു. അടങ്ങിയില്ല. കുമാരഗുരുവിന്റെ നേതൃത്വത്തില്‍ വന്നവരധികംപേരും തിരിച്ചുപോയി.ബൈളിളും തങ്ങളെ രക്ഷിക്കില്ലാ എന്ന് പ്രഖ്യാപിച്ച് ബൈബിള്‍ കൂട്ടിയിട്ടു കത്തിച്ചു.PRDS ഉം ഉണ്ടാക്കി.രക്ഷപെട്ടോ !? ഇല്ല. ചാതുര്‍വര്‍ണ്ണ്യത്തിന്റെ അലംഘനീയത മനസിലാക്കിയ ക്രൈസ്തവ-ഇസ്ലാമിക മതങ്ങള്‍ നമ്മേക്കാള്‍ നന്നായി പരിപാടി അവിടെ നടപ്പാക്കിക്കഴിഞ്ഞു. ഇനിയിവരെങ്ങോട്ടുപോകും!. അനുഭവിക്കട്ടെ ശിക്ഷ !.സനാതന ധര്‍മ്മത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മനസ്സിലായില്ലെ; കാരണം ചാതുര്‍വര്‍ണ്യം
മുതലായ സനാതന ദൈവിക-വൈദിക വിധികള്‍ക്ക് ശാസ്ത്രീയ പിന്തുണയുണ്ട്. വിസ്താരഭയം കൊണ്ട് എല്ലാം കുറിക്കുന്നില്ല.അത്യാവശ്യക്കാര്‍ക്ക് ശ്രീവിവേകാനന്ദസ്വമികള്‍,........ ശ്രീസത്യസായിബാബ.......അമൃതാനന്ദമയിദേവി......... മഹാത്മാഗാന്ധി,..........ശ്രീശ്രീ ...........സന്തോഷ് മാധവന്‍ വരെയുള്ളവരുടെ മൊഴികളും ധര്‍മവും സമാധാനം തരും. കൂടാതെ,“ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണകര്‍മ വിഭാഗശ്ച:” എന്ന ഭഗവല്‍ വാക്യമോര്‍ക്കുക. എല്ലാം നമ്മുടെ ഗുണത്തിന് വേണ്ടി!!

നിസ്സഹായന്‍ said...

സനാതനികളെ ഊര്‍ജ്ജസ്വലരായിരിക്കുവിന്‍. ആ പഴയ രാജഭരണത്തിന്റെ സുവര്‍ണ കാലം നമുക്ക് തിരിച്ചു കൊണ്ടു വരണം. മനുസ്മൃതിയും നാരദസ്മൃതിയും അര്‍ത്ഥശാസ്ത്രവും ആധാരമാക്കിയുള്ള ഭരണം!!. ഗുദദ്വാരത്തിലൂടെ കമ്പിപ്പാര കയറ്റിക്കൊണ്ടുള്ള ചിത്രവധം, സത്യം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈമുക്ക് തുടങ്ങിയ ശാസ്ത്രീയ ശിക്ഷാരീതികളും അവര്‍ണ്ണാദികള്‍ക്ക് മുലക്കരവും ലിംഗക്കരവുമെല്ലാം ഞങ്ങള്‍ ഏര്‍പ്പെടുത്തും. കേരളമൊഴികെയുള്ള സ്ഥലങ്ങളില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കും. ഇവിടെ ഇത്തിരി കഷ്ടപ്പെടണം.അതാണിവന്മാരുടെ അഹംങ്കാരം.!!

ജാതിമാറി കല്യാണം കഴിച്ച് സങ്കരവര്‍ഗ്ഗപ്പെരുക്കം നടത്താനും പേരിനുപിറകില്‍ ജാതിമാഹാത്മ്യത്തിന്റെ വാല് വച്ചുകെട്ടാനും വിധിയില്ലാതെ പോയതിന്റെ കുശുമ്പും കൊണ്ടൊക്കെയാണ് ചാര്‍വാകന്മാരും പ്രഭൃതികളും ഇപ്പോള്‍ നമ്മുടെ മഹത്തായ സംസ്ക്കാരത്തെ പുലഭ്യം പറയുന്നത്.( ഈയിടെയായി നായര്‍,മേനോന്‍,പിള്ള,കുറുപ്പ്, നമ്പ്യാര്‍,തിരുമേനി,നമ്പൂതിരി തുടങ്ങിയ മാഹാത്മ്യ വാലുകള്‍ സനാതനികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പുമൂലം പേരിനൊപ്പം ചേര്‍ത്തുതുടങ്ങിയിട്ടുണ്ടല്ലൊ.) കേരളത്തിലെ അവര്‍ണ്ണ-ചണ്ഡാളരുടെ അവസ്ഥ ഇത്തിരി മെച്ചമാണെന്ന് കരുതി അഹങ്കരിക്കരുത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇടയ്ക്കിടെ അരങ്ങേറുന്ന ദളിത് സംഹാരം-ചുട്ടുകൊല്ലല്‍- കൂട്ടബലാത്സംഗം തുടങ്ങിയവ മനസ്സിലാക്കി ഒതുങ്ങിക്കൊള്ളുക.

നിസ്സഹായന്‍ said...

പൊതുവായിപ്പറഞ്ഞാല്‍ സനാതനധര്‍മ്മത്തിന് കഴിഞ്ഞകുറച്ചുകാലമായി
ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉണര്‍വും ഉയിര്‍ത്തെഴുന്നേല്‍പ്പും കാരണം,നവോത്ഥാനം എന്ന ഗ്ലാനിയുണ്ടാക്കിയ താല്‍ക്കാ‍ലിക തിരിച്ചടികളില്‍ളില്‍ നിന്നും മോചനം നേടി,പഴയ സുവര്‍ണ കാലഘട്ടത്തിലേയ്ക്ക് പയ്യെപ്പയ്യെ ഒരു തിരിച്ചുപോക്കിന് തുടക്കം കുറിച്ചു കഴിഞ്ഞു. ഇപ്പോള്‍ എല്ലാവരും വലിയ നവോത്ഥാനമൊന്നും പറയാതെ,നല്ല സ്ത്രീധനം വാങ്ങി , ആഢംബരപൂര്‍വ്വം ബ്രാഹ്മണമേധാവിത്വമുള്ള പൂജാദികര്‍മ്മങ്ങളും ആചാരാ‍നുഷ്ഠാനങ്ങളൊക്കെ നടത്തി സ്വജാതിയില്‍ നിന്നും മാത്രം വിവാഹം കഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മരണാനന്ത കര്‍മ്മങ്ങളും ബലികളും യാഗങ്ങളും യജ്ഞങ്ങളും തുടങ്ങി നവോത്ഥാക്കള്‍ അന്ധവിശ്വാസമെന്നും അനാചാരാമെന്നും പറഞ്ഞിരുന്ന സത്കാര്യങ്ങളൊക്കെ ഉയിര്‍ത്തെഴുന്നേറ്റുതുടങ്ങി. ഇതിലൊക്കെ പങ്കെടുക്കാനും ഉത്ഘാടനം ചെയ്യാനും മതേതര സര്‍ക്കാറുകളിലെ കേന്ദ്ര-സംസ്ഥാന മന്ത്രിപുംഗവന്മാര്‍ ക്യൂ നില്‍ക്കുകയാണ്. മിശ്രവിവാഹം ചെയ്ത് ജാതിയില്ലാതാക്കിയ മരമണ്ടന്മാരെക്കൊണ്ട് ജാത്യാചാരം പാലിപ്പിക്കാന്‍ ‘ജാത്യാചാരബില്ല് ’ ഇറക്കാന്‍ നവോത്ഥാനക്കാരുടെ സര്‍ക്കാര്‍ തന്നെ തയ്യാറായി. ഇതൊക്കെക്കണ്ട് ഹാലിളകിയാണ് നമ്മുടെ സംഗീത രാജാവിനെയും സംസ്ക്കാരത്തെയും ചാര്‍വാകനും കൂട്ടരും തെറിപറയാന്‍ തുടങ്ങിയിരിക്കുന്നത്.
ഇതിനെല്ലാം ചുട്ട മറുപടികൊടുത്ത സതയ്ക്കും കൂട്ടുകാര്‍ക്കും ആയിരമായിരം അഭിനന്ദനങ്ങള്‍ !!!
ചാര്‍വാകനെപ്പോലുള്ളവര്‍ ഇടയ്ക്കിടെ ജാതിപ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ അതൊക്കെ പഴയകാര്യങ്ങളല്ലെ വിട്ടുകള,തെറ്റായിപ്പൊയി എന്ന് ഏറ്റുപറഞ്ഞ് സനാതനികള്‍ സമാധാനിപ്പിക്കുമെന്ന് കരുതിയിട്ടുണ്ടാവും.പക്ഷെ നിങ്ങള്‍ മനസ്സിലാക്കേണ്ടത് ജാതി എത്ര അര്‍ത്ഥവത്തായ ദൈവികമായ കാര്യമാണെന്നാണ്. അതില്‍ ശ്രേണീബദ്ധമായ ഉച്ചനീചത്വം അടങ്ങിയിട്ടുണ്ട്. മുജ്ജന്മ കര്‍മഗുണത്തിനുള്ള ശിക്ഷയാണിത്. ബ്രാഹ്മണ-ക്ഷത്രീയ-വൈശ്യാദികളെ ശൂദ്രരും, ശൂദ്രരെ അവര്‍ണ-ചണ്ഡാളാദികളും വിധിയാം വണ്ണം സേവിച്ച് നല്ലൊരു ജന്മം നേടാന്‍ ശ്രമിക്കൂ,വെറുതെ പുലഭ്യം പറഞ്ഞ് സമയം കളയാതെ.!!!അതിനാല്‍ ജാതി പറയുക ചിന്തിക്കുക പ്രവര്‍ത്തിക്കുക !!.

ഭാരത മാതാ കി ജയ് !! ആര്‍ഷഭാരത സംസ്ക്കാരം കി ജയ് !!

Anonymous said...

ചാര്‍വാകന്‍,

ആദ്യമായി താങ്കള്‍ ജാതിവ്യവസ്ഥിതി എങ്ങനെ ഇല്ലാതാക്കണം എന്ന് പറയുന്നില്ല. രോഗം ഉണ്ട് എന്ന് കൂവുന്നതല്ലാതെ, എങ്ങനെ പരിഹരിക്കും? താങ്കള്‍ ഒന്നും തുറന്നു പറയാതെ, വീണ്ടും പുതിയ കുറെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ആദ്യമേ താങ്കളുടെ നിലപാടുകള്‍ ഞാന്‍ വ്യക്തമാക്കട്ടെ,
ഒന്ന്- ജാതി വ്യവസ്ഥിതി തുടരണം. അത് ജാതി പറഞ്ഞു വോട്ട് പിടിക്കാനും, സംവരണം എന്ന 'അവകാശത്തിനും'.
രണ്ടു- ശ്രീ നാരായണ ഗുരു പറഞ്ഞത് മുഖ വിലക്കെടുക്കേണ്ട.
മൂന്നു- ജാതി വ്യവസ്ഥിതിക്കു പരിഹാരം മതം മാറുന്നതോ, മറ്റൊരു ഗ്രൂപ്പ്‌ ആയി നിലനില്‍ക്കുന്നതോ ആണ്.
നാല്- ഹിന്ദുക്കള്‍ ആണ് ജാതി വ്യവസ്ഥിതി കൊണ്ട് നടക്കുന്നത്-വാലിലൂടെ.

ഇതില്‍ ഞാന്‍ മിക്കവയ്ക്കും മറുപടി തന്നിട്ടുണ്ട്. ഇതിലൊക്കെ താങ്കളുടെ നിലപാട് ശുദ്ധ മണ്ടത്തരങ്ങള്‍ ആണ്.

വാല്‍ ആണ് ഇനി പറയാനുള്ളത്. ഞാന്‍ ഈ വാലിന് എതിര് തന്നെ ആണ്. പക്ഷെ, കഴിഞ്ഞ അഞ്ചു വര്‍ഷമായി എന്റെ പുറകെ ഈ വാല്‍ ഒണ്ടായി. എന്റെ പാസ്പോര്‍ട്ടില്‍ എന്റെ അച്ഛന്റെ വാലില്‍ നിന്നും കിട്ടിയത്. വിദേശത്തെ മനുഷ്യര്‍ ഈ വാല് ചേര്‍ത്ത് ഇപ്പോള്‍ വിളിക്കുന്നു. അവര്‍ക്ക് ഈ വാല്‍ വിളിക്കാന്‍ ആണ് എളുപ്പം എന്ന് പറഞ്ഞു ഉപയോഗിക്കുന്നതാണ്. ഒരാള്‍ക്ക്‌ വാല് കിട്ടുന്നത് പലപ്പോളും അവര്‍ തന്നെ നിനച്ചിരിക്കാതെ ആണ്. ഞാന്‍ ഒരിക്കലും ഈ വാല്‍ പൊക്കിപ്പിടിച്ച് നടക്കാറും ഇല്ല.

പിന്നെ, കല്യാണം ഒക്കെ വരുമ്പോള്‍ ഓരോരുത്തരും ജാതി ഒക്കെ അന്യോഷിക്കും. അത് ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടം. അതൊക്കെ തെറ്റാണെന്ന് പറയുന്നത് അവരുടെ അവകാശ്ങ്ങളിലൂട്ടുള്ള കടന്നുകയറ്റം ആണെന്ന് വിശ്വസിക്കുന്നു. അതൊരു വലിയ സാമൂഹിക പ്രശ്നമാണെന്ന് ധരിക്കുന്നും ഇല്ല.

ചാര്‍വാകന്‍ എല്ലാ കാര്യങ്ങള്‍ക്കും അതിന്റേതായ രീതികള്‍ ഉണ്ട്. പലതും സ്വിച്ച് ഇട്ടാല്‍ മാറുന്ന പോലെ മാറില്ല. വിവേകത്തോടെ കാത്തു നിന്നെ പറ്റൂ.. അതിനു കാടടച്ചു വെടി വച്ചിട്ട് സ്വയം നവോഥാന നായകനാകാന്‍ ശ്രമിക്കരുത്. താങ്കള്‍ പലപ്പോളും കഥ അറിയാതെ ആട്ടം കാണുകയാണ്. അല്ലെങ്കില്‍ അഭിനയിക്കുകയാണ്.

Anonymous said...

ചാര്‍വാകന്‍,

അംബേദ്ക്കര്‍ പോലും സംവരണം കൊണ്ട് വന്നത് പൊതുധാരയില്‍ നിന്നും അകറ്റി നിര്‍ത്താപ്പെട്ടിരുന്ന ഹിന്ദുക്കളെ ഉയര്‍ത്തിക്കൊണ്ടുവരാനായിരുന്നു. അതുകൊണ്ട് തന്നെ സംവരണം കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇല്ലാതാക്കണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ താങ്കളെ പോലെ ഉള്ളവര്‍ ഇനി അതിനു തയ്യാറാകുമോ? ഉത്തരം തരില്ല എന്നാറിയാവുന്നതിനാല്‍ താങ്കളുടെ ഉത്തരം "ഇല്ല..". അപ്പോള്‍ ശ്രീ നാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ തള്ളിക്കളഞ്ഞ പോലെ അംബേദ്‌കറിനെയും നിങ്ങള്‍ തള്ളി പറയും. അത്രേ ഉള്ളൂ.. താങ്കളെ പോലെ ഉള്ള ജാതി രാഷ്ട്രീയക്കാരുടെ കാര്യം.. അവനവന്റെ കാര്യം നേടാന്‍ അപ്പപ്പോള്‍ ഒരുത്തരെ ഓരോന്ന് വിളിക്കുക.. ആദര്‍ശം എവിടെ? നിക്ഷ്പക്ഷത എവിടെ? സാഹോദര്യം എവിടെ?

സ്വന്തം നിലപാടുകള്‍ പോലും വിളിച്ചു പറയാന്‍ മടിയുള്ള താങ്കള്‍ ബാക്കി ഉള്ളവരോട് ചോദ്യങ്ങളുമായി എത്തുന്നത്‌ കാണാന്‍ നല്ല ചേലുണ്ട്.

സമൂഹത്തില്‍ ഉള്ള ഹിന്ദുക്കളെ കുറെ തെറി വിളിക്കുക... കുറച്ചു നുണകള്‍ ആലങ്കാരികമായി എഴുതിപ്പിടിപ്പിക്കുക.. കിട്ടിയ വാലില്‍ പിടിച്ചു തൂങ്ങൂ സഖാവേ... വിപ്ലവം പടിവാതിക്കളില്‍ എത്തി നില്‍ക്കുന്നൂ..

ഭാരതീയന്‍ said...

“ഹിന്ദു വര്‍ഗീയ താലിബാനി ഫാസിസ്റ്റുകള്‍“ നിങ്ങള്‍ക്കുമുന്‍പില്‍ അഭിമാ‍നപുരസ്സരം ഇതാ അവതരിപ്പിക്കുന്നു...
ശിവ-പാര്‍വതി രതിക്രീഡയിലൂടെ ഒണ്ടായ പുതിയ വിഷ്ണു അവതാരം....

“ചാ‍ാര്‍വാ‍ാകാ‍ാവതാ‍ാരം.....”
ടടാടടേ..ടടടടടേ..ടാ‍ക്..ടാക്.ടാക്. (ഡിറ്റി എസില്‍ ബാക്ക്ഗ്രൌണ്ട് മൂസിക്.)

ഉത്തരം ഇല്ലാതായാ‍ലും പറയാം,ഉത്തരം ബോധ്യപ്പെട്ടില്ലെന്നു,അതോണ്ടു പരീക്ഷ ബഹിഷ്കരിക്കുവാണെന്നു..
ദേശീയസംസ്കാരവും ഹൈന്ദവസംസ്കാരവും തമ്മില്‍ പുലബന്ധം പോലും ഇല്ലെന്നേ...ഹിന്ദു പണ്ടു വെള്ളപ്പൊക്കത്തിനു ഒലിച്ചു വന്നതല്ലേ....

Anonymous said...

~~~താലിബാന്‍-സേനയില്‍ കണ്ടോരു പൊതുവികാരം ദേശീയസം സ്കാരത്തെ,അത് ഹിന്ദു സം സ്കാരമായി വയിക്കുന്നതാണ് ~~~~ബ്രിട്ടീഷ് കോളനിയായതു കൊണ്ട് ഇം ഗ്ളീഷ് പഠിച്ചു,കമ്പ്യൂട്ടര്‍ പഠിച്ചു.അവരുടെ കൂലിപണിചെയ്യുന്നു. പിന്നീട്-ചീത്തേം വിളിക്കുന്നു~~~

~~~ബ്രിട്ടന്റെ,കോളനിയായതോടെ,മിഷനറിമാര്‍ വന്നു.സ്കൂളുതൊടങ്ങി,അക്ഷരം കിട്ടി.
മനുഷ്യാവകാശ-പോരാട്ടങ്ങള്‍ക്ക് അം ഗീകാരം കിട്ടി.
ശ്രി നാരായണന്,സം ന്യാസം കൊടുത്തത്,സായിപ്പാണന്നുപറയാനുണ്ടായ സാഹചര്യം അതാണ്~~~

ഇതൊക്കെ എന്താ ചാര്‍വാകാ??

Anonymous said...

നിസ്സഹായന്‍,

എനിക്ക് താങ്കളുടെ കമന്റുകളില്‍ ധാരാളം അഭിപ്രായ വത്യാസം ഉണ്ട്.. തെറ്റിനെ തെറ്റ് കൊണ്ട് നേരിടരുത്‌.. നല്ല രീതികള്‍ വേറെ ഉണ്ടല്ലോ..

ചാർ‌വാകൻ‌ said...

അങ്ങനെ നിസ്സഹായനായവന്‍,പറയേണ്ടത് ഇങ്ങനെയാണ്.
പണ്ടൊക്കെ ഒരുതുപ്പുതുപ്പിയാ,,, എഴ് കഴുക്കോല്‍ പാടുപോകുവാരുന്നു.
ഇപ്പാ...ധാ,മീശേന്നു പറീന്നില്ല.
ചെലപ്പോ വരുവാരിക്കും .സ്വപ്നമാണല്ലോ..നല്ലതുവരട്ടേ..
അടിച്ചവന്‍,അടീകൊണ്ടവനോട്-ആക്രോശിക്കുന്നതുകണ്ടില്ലേ...
ഒച്ചവെച്ചു .നാട്ടാരെ എളക്കരുത്,ഇനീം കിട്ടും .ങ്ഹാ,,,,

Anonymous said...

ചാര്‍വാകന്‍,

നിസ്സഹായന്റെ പുറകെ പോകുന്നുണ്ടല്ലോ.. ഉത്തരം ഉള്ളതുകൊണ്ടായിരിക്കും എഴുതിയേക്കാം എന്ന് വച്ചത്.. ഉത്തരം ഇല്ലാത്ത ചോദ്യങ്ങള്‍ പണ്ടേ പുച്ചമാണല്ലോ..
സുഹൃത്തേ, ഞാന്‍ ഇതിനു മുന്‍പേ ഒരു ഉപമ പറഞ്ഞിരുന്നു.. ഒരു കുട്ടിയുടെ..
കുറച്ചു വിവരം വച്ചപ്പോള്‍, പിതാവ് തന്റെ അല്ല എന്ന് വിശ്വസിക്കുന്ന കുട്ടിയുടെ വിശ്വാസം.. അവനോടു ദൈവംതമ്പുരാന്‍ വന്നു പറഞ്ഞാലും അവന്‍ സമ്മതിക്കത്തില്ല സത്യം..
താങ്കളും അതെ കുട്ടിയെ പോലെ വാശി പിടിക്കുന്നു.. ""ഞാന്‍ സമ്മതിക്കില്ല.. ഇവിടുള്ള ഹിന്ദുക്കള്‍ ഒക്കെ നീചാന്മാരാന്.. ""

വിശ്വാസം മനുഷ്യനെ മയക്കുന്ന കറുപ്പല്ലേ സഖാവേ..??

പുതിയ പോസ്റ്റില്‍ പുതിയ ഗുടായിപ്പുമായി ഇറങ്ങിയിരിക്കുവാണല്ലോ... ഊണിലും ഉറക്കത്തിലും ജോലി ചെയ്യുമ്പോളും എഴുതുമ്പോളും ജാതി മാത്രമേ ചിന്തിക്കാവൂ.. അതാണല്ലോ.. വിപ്ലവകാരികളുടെ മാര്‍ഗം.. സമരം ചെയ്തേ നേടൂ എന്ന പിടിവാശിയുടെ 'മതം'!!

മനുഷ്യ വിദൂഷകന്‍ said...

ചാര്‍വാകന്‍ സഹോദരാ

ഒട്ടും സമയം ഇല്ലാത്തതിനാല്‍ അല്പകാലം വിട്ടുനില്‍ക്കേണ്ടി വന്നു. കൊള്ളാം നന്നായി. ഇത്രയും കാലം വളര്‍ത്തി വലുതാക്കിയ അപ്പനേം അമ്മയേം കൂടപ്പിറപ്പ്കളെയും വീടിനെയും വീട്ടുകാരെയും ബന്ധുക്കളെയും തന്റെ വിദേശവാസവും പുതുസാഹചര്യങ്ങളും വെച്ച് താരതമ്യം ചെയ്യുമ്പോള്‍ നിസ്സാരരും നിക്രുഷ്ട്രരും നിന്ദ്യരും ആയിത്തോന്നുന്ന പരിഷ്കാരിയുടെ കോലം അണിയാതെ സഖാവേ.
പുരോഗമനവാദികള്‍ എന്ന് സ്വയം തോന്നാനും മറ്റുള്ളവരെക്കൊണ്ട് തോന്നിപ്പിക്കാനും സ്വന്തം പൈതൃകത്തെ തള്ളിപ്പറയുമ്പോള്‍ ചിരിക്കുന്നത് വിദേശികള്‍ തന്നെ. കാരണം ഭാരതത്തിന്റെ സംസ്കാരത്തെ പറ്റി അവര്‍ക്ക് നല്ല ബോധ്യമുണ്ട്. കുടുംബം എന്തെന്ന് ബന്ധങ്ങള്‍ എന്തെന്ന് സംസ്കാരം എന്തെന്ന് അറിയാത്ത വിദേശികള്‍ അത് പഠിച്ചതും കണ്ടിട്ട് അസൂയപ്പെട്ടതും ഇവിടെനിന്നു തന്നെയാണ്.
ഭാരതത്തിന്റെ അക്ഷയ ഖനികള്‍ കൊള്ളയടിച്ചു നമ്മുടെ സംസ്കാരത്തില്‍ മൂല്യച്യുതിയുടെ വിഷവിത്തു പാകിയ വിദേശികളുടെ നാക്കുകൊണ്ടു സംസാരിക്കുമ്പോള്‍ ചാര്‍വാകനും വിദേശിയും തമ്മില്‍ ഭേദമെന്തു.

മനുഷ്യ വിദൂഷകന്‍ said...

ചാര്‍വാകന്‍
താങ്കള്‍ മതം സമൂഹത്തില്‍ വിഷവിത്തു വിതയ്ക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്നുവെങ്കില്‍ ആദ്യം ഇന്നില്‍ ജീവിയ്ക്കുക. അതില്‍ സവര്‍ണ്ണ വിരോധം മനസ്സില്‍ നിന്ന് കളയുക. ഇന്ന് സവര്‍ണ്ണ അവര്‍ണ്ണ ചിന്താഗതി മനസ്സില്‍ സൂക്ഷിക്കുന്നത് താങ്കളെ പോലെ ചിലര്‍ മാത്രമാണ്. താങ്കളുടെ കണ്ണിലെ അല്ലെങ്കില്‍ താങ്കളെ പോലെയുള്ളവരുടെ കണ്ണില്‍ നായരും നമ്പ്യാരും മേനോനും ശര്‍മ്മയും വര്‍മ്മയും എല്ലാം വെറും -------------- ആണ്. അവര്‍ണ്ണ വിദ്വേഷം വെച്ചുപുലര്‍ത്തുന്നവര്‍. താങ്കള്‍ക്കറിയില്ല ഇന്ന് വിവരവും വിദ്യാഭാസവുമുള്ള ഒരുവനും മറ്റൊരാളെ നികൃഷ്ടരായി കാണില്ല. ഒരുവനും മറ്റൊരാളെ അവര്‍ണ്ണന്‍ എന്ന് കരുതില്ല. താങ്കളെ പോലെയുള്ളവര്‍ വീണ്ടും അങ്ങനെ മറ്റുള്ളവരുടെ മനസ്സില്‍ കരുതിക്കാന്‍ ശ്രമിക്കുകയാണ്.

മനുഷ്യ വിദൂഷകന്‍ said...

ബ്രഹ്മം എന്നാല്‍ അറിവ്‌ ബ്രഹ്മജ്ഞാനം ഉള്ളവര്‍ ബ്രാഹ്മണര്‍. താങ്കള്‍ ബ്രാഹ്മണര്‍ എന്നപേര്‍ കേട്ടാല്‍ ഇങ്ങനെ റേബീസ് ഉള്ളവര്‍ വെള്ളം കണ്ടാല്‍ കാട്ടുന്ന ഹൈഡ്രോഫോബിയ പോലെ ബ്രാഹ്മണഫോബിയ കാണിക്കുന്നതെന്തിനു. അശാസ്ത്രീയമായ ജാതി സംവരണം കൊണ്ട് സവര്‍ണ്ണന്‍ എന്ന് താങ്കള്‍ കരുതുന്ന പട്ടിണി കിടക്കുന്ന ബ്രാഹ്മണ സമൂഹത്തിലെ ഒരുവന് ജോലി ലഭിച്ചില്ലെങ്കിലും ബെന്‍സ്‌ കാറില്‍ യാത്രചെയ്യുന്ന അവര്‍ണ്ണ പാവത്തിന് ജോലിയ്ക്ക്‌ വേണ്ടി മുരവിളിക്കൂട്ടുന്ന താങ്കളുടെ പുരോഗമനവാദം ഉത്തമം തന്നെ.

മനുഷ്യ വിദൂഷകന്‍ said...

ഒരു കാര്യം കൂടി പറയട്ടെ. ഞാന്‍ കൂടി അംഗം ആയ ഈ ബ്ലോഗില്‍ സഭ്യത വിട്ടുപോകുമോ എന്നുള്ള പേടികൊണ്ടു കൂടുതല്‍ എഴുതാന്‍ വയ്യാ.
ആദ്യം മനുഷ്യനായി ജീവിക്കുക. അവര്‍ണ്ണന്‍ സവര്‍ണ്ണന്‍ എന്ന് നോക്കാതെ എല്ലാവരെയും ഒന്നായി കാണാന്‍ എന്ന് കഴിയുന്നോ അന്ന് സമാധാനം ഉണ്ടാവും. ഇങ്ങനെ സവര്‍ണ്ണര്‍ അവര്‍ണ്ണര്‍ എന്ന് പിളര്‍ത്തി പിന്നീട് രാഷ്ട്രീയമായി വീണ്ടും പിളര്‍ത്തി വിവരദോഷികള്‍ ആയവര്‍ തമ്മിലടിച്ചു അവസാനം ആ സാധ്യത മുതെലെടുത്തു കുഞ്ഞാടുകള്‍ ആക്കാന്‍ നടക്കുന്ന തെണ്ടികള്‍ അംഗബലം കൂട്ടുമ്പോള്‍ കാലിനടിയിലെ മണ്ണ് പോവുന്ന കാര്യം മാത്രം മനസ്സിലാവില്ല. അതുതന്നെയാണ് അവര്‍ക്കാവശ്യവും. ലോകത്തെ വിഭജിച്ച്‌ കാല്‍ക്കീഴിലാക്കാന്‍ സായിപ്പന്‍ കണ്ടെത്തിയ ഏറ്റവും വലിയ ആയുധമായിരുന്നു മതം.

ശ്രീ മുത്തപ്പന്‍ Sree Muthapan said...

തിരുവിതാകൂറിലെ നീച രാജ ഭരണത്തിന്റെ എച്ചിലുണ്ടവര്‍ക്ക് അതൊരു ധര്‍മ്മരാജ്യം തന്നെയായിരുന്നു എന്ന് ഇടക്കിടക്ക് അയവിറക്കേണ്ടതുണ്ട്.ഇതൊന്നു വായിച്ചുനോക്കു:ചാന്നാര്‍ ലഹളയും നായര്‍ പട്ടാളവും തിരുവിതാം കൂറില്‍ അരനൂറ്റാണ്ടുകാലം കൃസ്തുമതം സ്വീകരിച്ച നാടാര്‍ സ്ത്രീകളുടെ ബ്ലൌസ് തെരുവില്‍ വച്ച് പിടിച്ചുകീറുക എന്ന അധമകൃത്യം നടത്തിയിരുന്ന പൊന്നുതംബുരാന്റെ നായര്‍ പടയാളികളുടെ
യുദ്ധവീര്യം ശരിയായി മനസ്സിലാക്കാന്‍ കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അയ്യങ്കാളിയുടെ ജീവചരിത്രത്തിലെചില പേജുകള്‍ ഇവിടെ ഞെക്കിയാല്‍ തെളിഞ്ഞുവരും.

മനുഷ്യ വിദൂഷകന്‍ said...

മുത്തപ്പോ
ഭടന്മാരുടെ ജാതിയെന്തിനു നോക്കണം. അവര്‍ രാജകല്പന അനുസരിക്കുന്നവര്‍ മാത്രമാണല്ലോ.ഇന്നത്തെ പട്ടാളത്തില്‍ ഒരു ഈഴവനോ നായരോ ക്രിസ്ത്യാനിയോ മുസ്ലീമോ മേലുദ്യോഗസ്ഥന്റെ കല്പനപ്രകാരണം എന്തെങ്കിലും ചെയ്‌താല്‍ അയാളുടെ ജാതിനോക്കണോ. അതോ കല്പന കൊടുത്ത മേലുദ്യോഗസ്ഥന്റെ പേരില്‍ പ്രശ്നം ഒന്നുമില്ലേ? രാജകല്പന അന്ന് നായരോ ഈഴവനോ ആയ സൈനികനും അനുസരിച്ചല്ലേ പറ്റൂ?

സ്വാതിതിരുനാള്‍ ഒരു ഭരണാധികാരി എന്നനിലയില്‍ തികഞ്ഞ പരാജയം ആയിരുന്നു. സമ്മതിച്ചു. പക്ഷെ ഇന്നിന്റെ വക്താക്കളായ രാഷ്ട്രീയ നേതാക്കന്മാരെല്ലാം തികഞ്ഞ ഭരണം കാഴ്ച്ചവയ്ക്കുന്നുവെന്നു പറയാന്‍ കഴിയുമോ?

കേരളത്തിന്റെ മുഖ്യമന്ത്രി ഈഴവനല്ലേ. പിണറായിയും ഈഴവന്‍ തന്നല്ലേ. ഇവരുടെ ഭരണത്തില്‍ കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം ഈഴവരുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയുമോ.

മുത്തപ്പന്‍സാറിന്റെ നായര്‍ വിരോധവും ഈ പോസ്റ്റും തമ്മില്‍ ബന്ധപ്പെടുത്തേണ്ട കാര്യമുണ്ടോ? അല്ലെങ്കില്‍ തന്നെ പ്രസ്തുതപോസ്റ്റ്‌ ചാര്‍വാകന്‍ ഇട്ടതു തന്നെ തന്റെ അവര്‍ണ്ണ രോഷം പ്രകടിപ്പിക്കാന്‍ അല്ലെന്നു പറഞ്ഞാല്‍ വായനക്കാരന്‍ വിശ്വസിക്കുമോ. ഇപ്പോള്‍ അതെ മേലങ്കി തന്നെയല്ലേ സാക്ഷാല്‍ മുത്തപ്പനും അണിയുന്നത്.?

ഇന്നിന്റെ നായര്‍ സമുദായത്തെയും കഴിഞ്ഞ കാല ചരിത്രവുമല്ല നോക്കേണ്ടത്. ഇന്നിന്റെ ചരിത്രവും ഇനിയുണ്ടാവേണ്ട കാലവുമാണ്, കാരണം പഴയത് മനസ്സില്‍ വെച്ച് ജീര്‍ണ്ണിപ്പിച്ചു മനസ്സിന് ക്യാന്‍സര്‍ പിടിപ്പിക്കുന്നതാണോ സാറന്മാരുടെ പുരോഗമനവാദം?

മനുഷ്യ വിദൂഷകന്‍ said...

മാസങ്ങള്‍ക്ക് മുമ്പ് ഒരു സഹോദരന്‍ ചോദിച്ച ചോദ്യമുണ്ട്. എന്റെ കര്‍ത്താവിന്റെ വചനം പ്രചരിപ്പിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിച്ചു മതം മാറ്റാന്‍ ശ്രമിച്ചാല്‍ ഹിന്ദുക്കളുടെ ദൈവത്തിനു അത്രശക്തിയുടെങ്കില്‍ ഞങ്ങളെ അങ്ങ് തടഞ്ഞോട്ടെ. സ്വന്തം മതം കാത്തുസൂക്ഷിക്കാന്‍ അവരുടെ ദൈവത്തിനു ആകില്ലെങ്കില്‍ പിന്നെ അവരെന്തിനു എതിര്‍ക്കണം.
അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ.
ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ സാക്ഷാല്‍ യേശു ക്രിസ്തു വന്നാല്‍ ഞാനും ക്രിസ്ത്യാനി ആയിക്കോളാം. അല്ലാതെ അവരുടെ അനുയായികള്‍ പ്രചാരാര്‍ത്ഥം വന്നാല്‍ ഹിന്ദുമതത്തിലെ ദൈവങ്ങളല്ല ആ വിശ്വാസികള്‍ തന്നെ വരും.അല്ലാതെ ദൈവം നേരിട്ട് ഇറങ്ങേണ്ടി വരില്ല. എന്നൊക്കെ ധര്‍മ്മത്തിന് ഗ്ലാനി അഥവാ ക്ഷയം/ച്യുതി സംഭവിക്കുന്നോ അന്നൊക്കെ ഞാന്‍ പ്രത്യക്ഷപ്പെടും എന്നത് അവതാരമായിട്ടാണ് അല്ലാതെ നേരിട്ടല്ല. ആരാണ് അവതാരമെന്ന് കണ്ടുപിടിച്ചത്‌ വളര്‍ന്നവന്‍ ആരുണ്ടിവിടെ.

Anonymous said...

മനുഷ്യ വിദൂഷകന്‍,

ഈ ജാതി പ്രാന്ത്‌ എന്നത് ചാര്വകനെപ്പോലെ, മുതപ്പനെപ്പോലെ, ചിത്രകാരനെപ്പോലെ ഒക്കെ ഉള്ളവരുടെ മനസ്സിലാണ് ഉള്ളത്... ചരിത്രത്തിനെ ദുര്‍ വ്യാഖ്യാനം ചെയ്തു സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ട്ടിക്കുക.. അവരൊക്കെ അത് വഴി വിപ്ലവവും ജാതി വോട്ട് ബാങ്കും കൊണ്ടുവന്നു അധികാരത്തിലേറാന്‍ കിണഞ്ഞു ശ്രമിക്കുന്നു.. മദനി സാഹിബിനെ പിടിച്ചത് പരാജയമായില്ലേ... ഇനി അടുത്ത പരീക്ഷണം ആയിരിക്കും ജാതി രാഷ്ട്രീയം.. ഇവരൊക്കെ, നാട് കുട്ടിചോര്‍ ആക്കീട്ടെ അടങ്ങൂ...

നമ്മള്‍ക്ക് ഇതൊക്കെ വെറുതെ അങ്ങ് സഹിക്കാം...

Unknown said...

കൂതറ അവലോകനം എന്ന ബ്ലോഗ്, പൊതുവേ നല്ല നിലവാരമുള്ള പോസ്റ്റുകള്‍ വരുന്ന ഒന്നാണ്. പക്ഷേ, ഈ പോസ്റ്റ് ഒരു ഈ-വേസ്റ്റ് ആണെന്നേ ഞാന്‍ പറയൂ. കാരണം, ഇവിടെ പ്രശ്നങ്ങള്‍ മാത്രമേ ഉള്ളൂ... ആരുടെ കയ്യിലും സൊലൂഷന്‍ ഇല്ല!

പിന്നെ മുത്തപ്പചിത്രകാരാ... ഇവിടെയും അലമ്പാണല്ലൊ... :)‌

മനുഷ്യ വിദൂഷകന്‍ said...

സത, പൊന്നമ്പലം
രസകരമായ കാര്യം റോഡിലൂടെ പോകുന്ന ഒരാളുടെ മുഖത്ത്‌ രണ്ടടി കൊടുത്തിട്ട് നിന്റെ പൂര്‍വ്വികന്‍ എന്റെ പൂര്‍വികനെ തെറി വിളിച്ചു എന്ന് പറഞ്ഞാല്‍ പ്രശ്നം തീരുമോ അതോ അന്നത്തെ പ്രശ്നം ഇന്നും തുടരുമോ/തുടങ്ങുമോ.
കാലം മാറി. നമുക്കെല്ലാം വിദ്യാഭാസവും വിവരവും വെച്ചു. അതനുസരിച്ച് മാറാന്‍ നാം പഠിക്കണം. കാരണം നമ്മെ പരസ്പരം പടവെട്ടിച്ചു അതില്‍ മുതലെടുക്കാന്‍ നടക്കുന്നവര്‍ ഏറെയുണ്ട്.
രാഷ്ട്രീയക്കാര്‍ മുതല്‍ മതനേതാക്കള്‍ വരെ. അത് മനസ്സിലാക്കാന്‍ നാം വൈകരുത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തോറ്റപ്പോള്‍ കത്തോലിക്ക സഭ പറഞ്ഞ ഒരു കാര്യം ഉണ്ട്.
സഭയെ തോട്ടുകളിച്ചപ്പോള്‍ ഇടതന്‍ വിവരമറിഞ്ഞു അല്ലെങ്കില്‍ ഇടതു പൊള്ളി എന്ന്.
കേരളത്തില്‍ വെറും ഇരുപതുശതമാനം അഥവാ അഞ്ചിലൊന്ന് മാത്രം ഉള്ള ഒരു മതത്തിന്റെ പകുതിയില്‍ താഴെ അതായത് കേരള ജനതയുടെ പത്തിലൊന്നുപോലും ഇല്ലാത്ത ഒരു സഭയ്ക്ക് ഒരു പാര്‍ട്ടിയെ പൊള്ളിയ്ക്കാന്‍ കഴിയുമെങ്കില്‍ കേരളത്തിന്റെ ജനസംഖ്യയില്‍ അറുപതു ശതമാനം വരുന്ന ഹൈന്ദവര്‍ ഒന്നും ചെയ്യാന്‍ കഴിവില്ലാത്തവര്‍ ആകുന്നതു ഇത്തരം ജാതിവെറി മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍ കാരണം ആണ്.
കാരണം പരസ്പരം പോരടിച്ചു ജീവിക്കുമ്പോള്‍ മറ്റുള്ളവര്‍ മുതലെടുക്കും. പണ്ട് നാട്ടുരാജ്യങ്ങളുടെ പോര് കാരണം ബ്രിട്ടീഷ്‌കാരും മുഗളന്മാരും മറ്റു വിദേശികളും ഭാരതത്തെ കോളനിയാക്കി. ഇന്ന് ഇത്തരം ജാതിഭ്രാന്തന്‍മാര്‍ മറ്റുള്ളവര്‍ക്ക് വഴി സുഗമമാക്കി കൊടുക്കുന്നു. കഷ്ടം എന്ന് വേണം പറയാന്‍.
ഒരുമയുടെങ്കിലെ ശക്തിയുണ്ടാവൂ. മനസ്സിലാക്കുന്നവന്‍ രക്ഷപ്പെടും. അല്ലാത്തവര്‍ അനുഭവിക്കും.

Manoj മനോജ് said...

സത വഴി കറങ്ങി എത്തിയതാണിവിടെ....
ഭാരതത്തിലെ (കേരളത്തിന് പുറത്ത്) ജാതി വ്യവസ്ഥതയെ കുറിച്ച് ഒരു നിമിഷം ചിന്തിച്ചാല്‍ ഇവിടെയുള്ള “ജാതി” തര്‍ക്കങ്ങളെല്ലാം തീരുമെന്ന് തോന്നുന്നു. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് ജാതി വ്യവസ്ഥയുടെ കാഠിന്യം ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാകില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ കേരളത്തില്‍ ഇല്ല എന്ന് പറയുന്നില്ല. കേരളത്തില്‍ “ന്യൂനപക്ഷമതത്തിന്റെ” പേരിലാണല്ലോ തര്‍ക്കങ്ങള്‍!! എന്നാല്‍ തൊട്ടടുത്തുള്ള തമിഴ്നാട്ടിലേയ്ക്ക് വെറുതെ ഒന്ന് കയറീ നോക്കിയാല്‍ കേരളത്തിലെ “ഹിന്ദുക്കള്‍” എത്ര ഭാഗ്യവാന്മാരാണെന്ന് കാണാം. അങ്ങ് നോര്‍ത്തില്‍ ചെല്ലുന്ന കേരള “ഹിന്ദുക്കള്‍“ എല്ലാം നായന്മാരാണ്. കാരണം നായരാണ് നോര്‍ത്തന് മേലാളന്‍. പിടിച്ച് നില്‍ക്കുവാന്‍ പല നായരല്ലാത്തവരും നായന്മാരാകുന്ന കാഴ്ച അവിടെ സന്തര്‍ശിക്കുന്നവര്‍ക്ക് നേരിട്ട് കാണാം.

അതിനാല്‍ തന്നെ ജാതി വ്യവസ്ഥ ഇന്നില്ല എന്ന് ഒരു കേരളീയന് മാത്രമേ പറയുവാന്‍ കഴിയൂ അതും കേരളത്തില്‍. എന്നാല്‍ അതും എത്ര കാലത്തേയ്ക്ക്?

ചരിത്ര പാഠങ്ങള്‍ എന്നും ഭരിക്കുന്നവരുടെ പ്രീതിക്കനുസരിച്ചേ വരൂ. അതിനാല്‍ തന്നെ ചരിത്രങ്ങള്‍ എന്നും മാറീ കൊണ്ടേയിരിക്കും. പുതിയ സത്യങ്ങള്‍ വെളിയില്‍ വരും. ചരിത്രത്തിന് പുനര്‍വായന വരുന്നത് അത് കൊണ്ട് തന്നെയല്ലേ?

നിസ്സഹായന്‍ said...

സതേ ,
താങ്കളുടെ അഭിപ്രായവ്യത്യാസങ്ങള്‍ അറിഞ്ഞാല്‍ കൊള്ളാം.തെറ്റിനെ

തെറ്റുകൊണ്ട് ഞാന്‍ എങ്ങനെയാണ് നേരിട്ടിരിക്കുന്നത് ? (Reply to the post by

Satha :- 'എനിക്ക് താങ്കളുടെ കമന്റുകളില്‍ ധാരാളം അഭിപ്രായ വത്യാസം ഉണ്ട്..

തെറ്റിനെ തെറ്റ് കൊണ്ട് നേരിടരുത്‌.. നല്ല രീതികള്‍ വേറെ ഉണ്ടല്ലോ..'
MAY 30, 2009 3:09 AM )

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ചാര്‍വാകന്‍ എന്ന ബ്ലോഗര്‍ ചോദിച്ച ഒരു ചോദ്യം കണ്ടു.
"ലോകാഃ സമസ്താഃ സുഖിനോ ഭവന്തു" എന്ന വരിയുടെ മുന്‍പിലുള്ള മൂന്നു വരികള്‍ എന്താണ്‌ എന്ന്‌

ഹിന്ദുക്കള്‍ ഒളിപ്പിച്ച്‌ വയ്ക്കുന്നതാണ്‌ ആവരികള്‍ എന്ന്‌ അര്‍ത്ഥം വരുന്ന ഒരു വാചകവും
"ചാര്‍വാകന്‍ said...
സത കുറെചോദ്യങ്ങള്‍ വിട്ടു.അക്കമിട്ടുമറുപടിപറയണം പോലും .എന്നെയങ്ങു തോല്പിച്ചോ.ഞാനൊരുചോദ്യം വിട്ടിട്ട് ഇതുവരേ കിട്ടിയില്ല.(സതയുടെ-പോസ്റ്റില്‍)ഇതാണാചോദ്യം ..ലോകാസമസ്തോ; സുഖനേഭവന്ദു; ഇതിനുമുകളില്‍ മൂന്നുവരികൂടിയുണ്ട്,അതെന്താണന്നാണ്-മുട്ടിമുട്ടിന്‍ സനാതനികള്‍ എടുത്തലക്കുന്ന വരി.ബാക്കി മാറ്റിപിടിക്കും .
"


ആ വരികള്‍ ഇവയാണ്‌

" സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായേന (ധര്‍മ്മേണ) മാര്‍ഗ്ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"

പ്രജകള്‍ സുഖമുള്ളവരാകട്ടെ
രാജാക്കന്മാര്‍ ന്യായമായ മാര്‍ഗ്ഗത്തില്‍ കൂടി ഭൂമിയെ ഭരിക്കുമാറാകട്ടെ
ഗോക്കള്‍ക്കും ബ്രഹ്മണന്മാര്‍ക്കും മംഗളം ഭവിക്കട്ടെ
ലോകം മുഴുവന്‍ സുഖമുള്ളതായിത്തീരട്ടെ

ഇതാണ്‌ ആശ്ലോകത്തിന്റെ അര്‍ത്ഥം

ഇതില്‍ എന്താണ്‌ ഒളിക്കാനുള്ളത്‌ എന്നു മനസ്സിലാകുന്നില്ല.

ഇതോടു ചേര്‍ത്തു പറയുന്ന വേറൊരു ശ്ലോകം കൂടി ഉണ്ട്‌

" സര്‍വേപി സുഖിനഃ സന്തു
സര്‍വേ സന്തു നിരാമയാഃ
സര്‍വേ ഭദ്രാണി പശ്യന്തു
മാ കശ്ചിത്‌ ദുഃഖഭാക്‌ ഭവേത്‌"

എല്ലാവരും സുഖമുള്ളവരാകട്ടെ
എല്ലവരും രോഗമില്ലാത്തവരാകട്ടെ
എല്ലവരും കാണുന്നതെല്ലാം നല്ലതുമാത്രമാകട്ടെ
യാതൊരുത്തര്‍ക്കും ഒരിക്കലും ദുഃഖം ഉണ്ടാകാതിരിക്കട്ടെ

ബ്രാഹ്മണന്‍ എന്ന പദം എന്ത്‌ അര്‍ത്ഥത്തിലായിരുന്നിരിക്കാം അതിന്റെ ഉപജ്ഞാതാക്കള്‍ ഉദ്ദേശിച്ചിരുന്നത്‌ എന്നത്‌ വിശ്വാമിത്രകഥയില്‍ ഞാന്‍ മുമ്പ്‌ എഴുതിയിരുന്നു.

അതിനെയും ചാതുര്‍വര്‍ണ്ണ്യത്തെയും എല്ലാം അപചയംവരുത്തി, സമൂഹത്തെ ദുഷിപ്പിക്കുന്ന രീതിയില്‍ ചിലര്‍ ആക്കി വച്ചിരുന്നു എന്നത്‌ തര്‍ക്കമില്ലാത്ത സംഗതിയാണ്‌.

എന്നാല്‍ ഇന്നത്തെ കേരളത്തില്‍ വീണ്ടും വീണ്ടും അതു പറയുന്നതിന്റെ പ്രസക്തിയാണ്‌ മനസ്സിലാകാത്തത്‌.

ജന്മം കൊണ്ടാണ്‌ ബ്രാഹ്മണനാകുന്നത്‌ എന്നു മുതല്‍ തുടങ്ങി അതൊക്കെ നടപ്പിലാക്കിയവരില്‍ ഭൂരിഭാഗവും ഇന്നു അഷ്ടിക്കു പോലും വകയില്ലാതെ കഴിഞ്ഞു കൂടൂന്നു.

അപ്പോള്‍ ബ്രാഹ്മണ്യം ബ്രാഹ്മണ്യം എന്നു പറഞ്ഞ്‌ എന്താണ്‌ നേടാന്‍ ഉള്ളത്‌?

അനുഭവത്തില്‍ നോക്കിയാല്‍ വെറുപ്പും വൈരാഗ്യവും ഒക്കെ വര്‍ദ്ധിപ്പിച്ച്‌ ജനങ്ങളെ വീണ്ടും തമ്മില്‍ തമ്മില്‍ അകറ്റാം എന്ന ഒരേ ഒരു ഫലം മാത്രമല്ലേ അതു കൊണ്ടുണ്ടാകൂ

ഒരുദാഹരണം എന്റെ ജീവിതത്തില്‍ നിന്നു തന്നെ പറയാം.

ഞാന്‍ മെഡിസിനു പഠിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നു പേരായിരുന്നു ചങ്ങാതിമാര്‍ - ഒന്ന്‌ വേലന്‍ സമുദായത്തില്‍ പെട്ട ആള്‍, ഒന്നു പുലയസമുദായത്തില്‍ പെട്ട ഒരാള്‍ ഒന്നു നായര്‍ സമുദായത്തില്‍ പെട്ടയാള്‍ (ഞാന്‍)

ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ചിരുന്ന്‌ എന്റെ അമ്മ വിളമ്പിതന്ന ചോറ്‌ പലവട്ടം ഉണ്ടിട്ടുണ്ട്‌, പുലയസമുദായത്തില്‍ പെട്ട ആളുടെ അമ്മ വിളമ്പി തന്ന കപ്പയും മീങ്കറിയും അവിടെ ചാണകം മെഴുകിയ നിലത്തിരുന്ന്‌ ഞങ്ങള്‍ മൂന്നു പേരും പലപ്രാവശ്യം കഴിച്ചിട്ടുണ്ട്‌.

എന്നാല്‍ ഫൈനല്‍ ഈയര്‍ ആയപ്പോള്‍ കുറച്ചു ദിവസം ഈ പുലയസമുദായത്തില്‍ പെട്ട സുഹൃത്ത്‌ പുലയര്‍ മഹാസഭയുടെ കൂടെ പോയി. തിരികെ വന്ന അദ്ദേഹം എന്നോട്‌ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു " നിന്നോടൊന്നും ഒരു കൂട്ടും ഇല്ല ഇനി, നീ എന്നോട്‌ മിണ്ടുകയും വേണ്ട നീയൊക്കെ സവര്‍ണ്ണനാണ്‌ " എന്ന്‌

ആ വിവരക്കേടും വച്ചു കൊണ്ട്‌ കുറേ നാള്‍ അയാള്‍ നടന്നു. പക്ഷെ എന്തോ ദൈവാധീനം, പിന്നീട്‌ മാപ്പു പറഞ്ഞ്‌ വീണ്ടും കൂട്ടുകാരനായി. എനിക്കന്നും ഇന്നും അയാള്‍ എന്റെ സുഹൃത്തു മാത്രം, അവിടേ സവര്‍ണ്ണനും അവര്‍ണ്ണനും ഒന്നും ഇല്ല.

ഒരു പക്ഷെ വിദ്യാഭ്യാസം ഉള്ളവനായതു കൊണ്ട്‌ അയാള്‍ക്ക്‌ , തനിക്കു പറ്റിയ വിഡ്ഢിത്തം പെട്ടെന്നു മനസ്സിലാക്കുവാന്‍ കഴിഞ്ഞതാകാം, പക്ഷെ അല്ലാത്ത ഒരു ജനതയെ എക്കാലത്തേയ്ക്കും വെറുപ്പിക്കുവാനല്ലേ ഇതുപോലെ ഉള്ള പ്രവര്‍ത്തങ്ങള്‍ക്കു കഴിയൂ.

അതേ ഞങ്ങള്‍ തമ്മില്‍ അടിച്ചാലല്ല്ലേ കുറുക്കനെ പോലെ നിങ്ങള്‍ക്കു ചോര കുടിക്കാന്‍ പറ്റൂ അല്ലേ?

ഏതു തത്വശാസ്ത്രം ആയാലും, ഒരുവന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാനായിരിക്കണം അതു പ്രവര്‍ത്തിക്കേണ്ടത്‌.

അല്ലാതെ താന്‍ അധഃകൃതനാണ്‌ അധഃകൃതനാണ്‌ എന്നുരുവിട്ടുകൊണ്ടിരിക്കുന്ന ഒരു തത്വശാസ്ത്രം ജനത്തെ പുരോഗതിയിലേക്കല്ല അധോഗതിയിലേക്കായിരിക്കും നയിക്കുക.

ഭഗവത്‌ ഗീതയില്‍ പറയുന്ന ഒരു ശ്ലോകം കൂടി കുറിച്ചു കൊണ്ട്‌ നിര്‍ത്താം
"ഉദ്ധരേദാത്മനാത്മാനം
നാത്മാനമവസാദയേത്‌"

Anonymous said...

നിസ്സഹായന്‍,

~~~മുജ്ജന്മ കര്‍മഗുണത്തിനുള്ള ശിക്ഷയാണിത്. ബ്രാഹ്മണ-ക്ഷത്രീയ-വൈശ്യാദികളെ ശൂദ്രരും, ശൂദ്രരെ അവര്‍ണ-ചണ്ഡാളാദികളും വിധിയാം വണ്ണം സേവിച്ച് നല്ലൊരു ജന്മം നേടാന്‍ ശ്രമിക്കൂ,~~~

താങ്കള്‍ ഈ പറഞ്ഞത് പോലെ ചില അവ്യക്തവും ചിലപ്പോള്‍ വിശ്വാസത്തില്‍ അധിഷ്ഠിതമായ കാര്യങ്ങളും കമന്റുകളില്‍ കണ്ടു. അതുകൊണ്ടാണ് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞത്. കര്‍മഗുണം, ശിക്ഷ ഒക്കെ വിശ്വസിക്കുന്നത് ഒരാളുടെ ഇഷ്ടം.. പക്ഷെ, അവ ഈ ചര്‍ച്ചയില്‍ അപ്രസക്തമാണ്. ചില തെറ്റിധാരനകളും ഉണ്ടാവും. ഇവ തികച്ചു വേറെ ഒരു വിഷയം ആയതിനാല്‍ മറ്റൊരവസരത്തില്‍ ചര്‍ച്ച ചെയ്യുന്നത് നല്ലതായിരിക്കും.

പൊന്നമ്പലം,
സൊലൂഷന്‍ തീര്‍ച്ചയായും ഉണ്ട്. അവ ശ്രീ നാരായണ ഗുരു പറഞ്ഞ പോലെ,
""ജാതി ചോദിക്കരുതു,പറയരുതു,വിചാരിക്കരുതു..”"
എല്ലാവരും ഇത് മനസ്സിലാക്കണം. വാലുള്ളവരെക്കാള്‍ ചാര്‍വാകനെപ്പോലെ ഉള്ളവര്‍ ആണ് ഇത് കൂടുതല്‍ മനസ്സിലാക്കേണ്ടതും. പേരോ വാലോ ഇവര്‍ പറയുന്ന അത്ര വലിയ സാമൂഹിക പ്രശ്നമാണെന്നും എനിക്ക് അഭിപ്രായമില്ല. കാരണം, കല്യാണം, മറ്റു സാമുദായിക ഇടപെടലുകള്‍ തുടെങ്ങിയവക്ക് ഒക്കെ ഇവ ഉപയോഗിക്കുന്നത് ഉടന്‍ എങ്ങും അവസാനിക്കില്ല. അങ്ങനെ എങ്കില്‍ മതവും ഇതേ വിഭാഗത്തില്‍ വരുമല്ലോ.. എന്നാല്‍ ഈ വാല്‍ മറ്റുള്ളവരെ ഇകഴ്ത്തിക്കാണിക്കാന്‍ ഉപയോഗിച്ചാല്‍ തെറ്റാണ്. അങ്ങനെ ആരെങ്ങിലും കേരളത്തിലോ വെളിയിലോ ഉപയോഗിക്കുന്നുണ്ടോ? എനിക്കറിവില്ല...

മനോജ്‌,
കേരളത്തിന്‌ വെളിയില്‍ ആണെങ്കിലും ജാതി വ്യവസ്ഥ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ ഒരു സംശയം. എന്താണ് ജാതി വ്യവസ്ഥിതി? എന്റെ അഭിപ്രായത്തില്‍ ജാതി പറഞ്ഞു മറ്റുള്ളവരെ ഇകഴ്തുന്നതാണ് അത്. അങ്ങനെ വെളിയില്‍ ഉണ്ടോ? അറിവുള്ള ഒരു ഉദാഹരണം എഴുതുമല്ലോ.. എല്ലാവര്ക്കും ഒരു അറിവാകുമല്ലോ.. മോശമാണെങ്കില്‍ എനിക്കും എതിര്‍ക്കാമല്ലോ..

നായര്‍‌‌ said...

"Manoj മനോജ് said... അങ്ങ് നോര്‍ത്തില്‍ ചെല്ലുന്ന കേരള “ഹിന്ദുക്കള്‍“ എല്ലാം നായന്മാരാണ്. കാരണം നായരാണ് നോര്‍ത്തന് മേലാളന്‍."


സം‌‌വരണം‌‌‌‌, മൈ-- എന്നൊക്കെ പറഞ്ഞ് ഒരു വിഭാഗത്തെ ജീവിക്കാന്‍‌‌ സമ്മതിക്കരുത്, അവസാനം‌‌ അവന്‍ ഗതികെട്ട് നാടുവിട്ടാല്‍‌‌ അത് നോര്‍‌‌ത്തനു മേലാളനായതുകൊണ്ടാണെന്ന് വ്യാഖ്യാനിക്കാന്‍‌‌ ബുദ്ധിജീവിക‌‌ള്‍‌‌. ഒരു പ്രത്യേകവിഭാഗക്കാര്‍‌‌‌‌ മാത്രം‌‌‌‌ ‌‌‌‌ നാടുവിടേണ്ട അവസ്ഥാവിശേഷമാണ്‍‌‌ കേരളത്തിലെങ്കില്‍‌‌ അത് ഈ ബുദ്ധിജീവിക‌‌ള്‍‌‌‌‌ക്ക് വിഷയമാവുമയുമില്ല.

Manoj മനോജ് said...

സത, വിഷയത്തില്‍ നിന്ന് അകന്നു പോകുമോ എന്ന് ഒരു ഭയമുണ്ടായിരുന്നു. എന്നിരുന്നാലും ജാതി വ്യവസ്ഥയെ കുറിച്ച് കൂടി ചര്‍ച്ച നടക്കുന്നത് കണ്ടത് കൊണ്ടാണ് എഴുതിയത്. കേരളത്തിന് വെളിയില്‍ പോകുന്നതിന് മുന്നേ തന്നെ നാരായണ ഗുരുവിന്റെ സൂക്തങ്ങളില്‍ ആകൃഷ്ടനായ ഒരാളാണ് ഞാന്‍. എന്നാല്‍ എസ്സ്.എന്‍.ഡി.പി.ക്ക് ഗുരുവിന്റെ വാക്കുകളെ പ്രചരിപ്പിക്കുവാനുള്ള അര്‍ഹതയില്ല എന്നും തിരിച്ചറിഞ്ഞതാണ്. ഫേര്‍ണ്‍ ഹില്ലിലെ ഗുരുകുലം സന്തര്‍ശിച്ചതിന് ശേഷമാണ് ഭാവിയിലെങ്കിലും ഗുരു വചനങ്ങള്‍ പ്രചരിക്കുമെന്ന വിശ്വാസം വന്നത്. പക്ഷേ നോര്‍ത്ത് ഇന്ത്യ സന്തര്‍ശിച്ച് കഴിഞ്ഞപ്പോള്‍ ഇന്ത്യയില്‍ ഇത് നടപ്പാകുമെന്ന പ്രതീക്ഷ അസ്തമിച്ചു.

നോര്‍ത്ത് ഇന്ത്യയിലെ ജാതി ഉച്ചനിചത്വങ്ങളെ കുറിച്ച് നമ്മുടെ പത്രങ്ങളിലും വരാറുള്ളതല്ലേ? അവിടത്തെ “താഴ്ന്ന ജാതിക്കാരന്” “മേല്‍ ജാതിക്കാരന്റെ” മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുവാന്‍ ഇന്നും കഴിയുന്നുണ്ടോ? പേരിന്റെ വാല് പിടിച്ച് അപമാനിക്കുന്നത് അവിടെ സര്‍വ്വ സാധാരണമല്ലേ? എന്തിന് കേരളത്തില്‍ തന്നെ ഇതിന്റെ പേരില്‍ എത്ര കേസുകള്‍ കോടതിയില്‍ നടന്നിരിക്കുന്നു നടക്കുന്നു....

പണ്ട് പലപ്പോഴായി മുംബൈയ്, ജെ.എന്‍.യു. (എടുത്ത് പറയാന്‍ കാരണം ജെ.എന്‍.യു. ഡല്‍ഹി രാഷ്ട്രീയക്കാര്‍ കളിച്ച് വളരുന്ന കളമായത് കൊണ്ടാണ്) പോയപ്പോഴും പിന്നീട് ഇങ്ങ് അമേരിക്കയില്‍ വന്നപ്പോഴും നോര്‍ത്തന്മാരില്‍ നിന്ന് കിട്ടിയ “ഫസ്റ്റ് ഹാന്റ്” ഇന്‍ഫര്‍മേഷനാണ് ഞാന്‍ എഴുതിയത്. ഇവിടെ വന്നപ്പോള്‍ ഒരു കക്ഷി ഞങ്ങളോട് കാണിക്കുന്ന പുച്ഛം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അന്വേഷിച്ചപ്പോള്‍ പുള്ളീ ജാട്ട് വംശജനാണത്രേ! അമേരിക്കയില്‍ വന്നിട്ട് പോലും അയാളുടെ ജാതീയ ചിന്ത മാറിയിട്ടില്ല എന്നത് കാണുമ്പോള്‍ എന്താണ് പറയേണ്ടത്?

കൂടാതെ ഇവിടെ എന്റെ സഹമുറീയന്‍ ഒറീസയില്‍ നിന്നുമുള്ളയാളായിരുന്നു. പുള്ളിയുടെ ഒറിയ കൂട്ടുകാരായിരുന്നു ആദ്യ ഒരു വര്‍ഷം എനിക്ക് കൂട്ടുണ്ടായിരുന്നത്. പരിചയപ്പെട്ട സമയത്ത് അവര്‍ ഓരോരുത്തരും എടുത്ത് ചോദിച്ചിരുന്നതും നായര്‍ ആണോ എന്നാണ്.

നായര്‍, പണ്ട് പത്താം ക്ലാസ്സ് പാസ്സായി കഴിഞ്ഞാല്‍ “മദ്രാസികള്‍” നേരെ മുബൈയ്ക്ക് വണ്ടി പിടിക്കും എന്നിട്ട് ഏതെങ്കിലും മാര്‍വാഡികളുടെ അക്കൌണ്ടന്റ് ആകും. കഴിഞ്ഞ തലമുറയില്‍ നോര്‍ത്തില്‍ ജീവിക്കുവാന്‍ വേണ്ടി പോയ മലയാളികള്‍ (അല്ലാതെ താങ്കള്‍ പറയുവാന്‍ ഉദ്ദേശിക്കുന്നത് പോലെ നായന്മാര്‍ മാത്രമല്ല അങ്ങോട്ട് പോയത്) അവിടത്തെ മേലാളര്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ വേണ്ടി, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി നായരായതാണ്. ഇത് എനിക്ക് മനസ്സിലായ സംഗതിയാണ്. തെളിവും മറ്റും ചോദിച്ച് എന്നെ കുഴക്കരുതേ :) തെളിവ് വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് നോര്‍ത്ത് ഇന്ത്യയില്‍ ഒന്ന് കറങ്ങാം.

ചാർ‌വാകൻ‌ said...

നിസ്സഹായന്റെ ഇടപെടീല്‍ ഒഴിച്ചാല്‍,എതാണ്ടെല്ലാവരും ,ജാതിതജ്ജന്യരോഗ-
ത്തെ വ്യക്തിയനുഭവമാക്കാനുള്ളശ്രമമാണ്.അതിനുള്ള മറുപടി പറഞ്ഞുതുടങ്ങിയാല്‍
ഇവിടെങ്ങും നില്‍ക്കില്ല.സത്യം പറഞ്ഞാല്‍ ഇന്‍ഡ്യയില്‍ നിന്നും ജാതിവ്യവസ്ഥ
ഒലിച്ചു പോയത്,ഞനറിഞ്ഞിരുന്നില്ല.തൊണ്ണുറ്റൊമ്പതിലെ വെള്ളപൊക്കത്തില്‍,
പലതും നശിച്ചതും ,ഒലിച്ചുപോയതും ,കഥകളിലൂട്റിയാം .
ചാര്‍വാകനെ പോലെ വെളിവില്ലാത്ത,കുറെ വര്‍ഗ്ഗിയ/ജാതിഭ്രാന്തന്മാര്‍ പറയുമ്പോള്‍
മാത്രമാണു സാധാരണ മനുഷ്യര്‍ കഴിഞ്ഞകാലെത്തെങ്ങോ(ഒറപ്പില്ല)ഉണ്ടായിരുന്ന
അയിത്താചാരത്തെ കേള്‍ക്കുന്നത്.നമിച്ചു..സനാതനികളേ..നമിച്ചു.
അരനൂറ്റാണ്ടുകാലത്തെ ജീവിതത്തില്‍ ഒരിക്കലെങ്കിലും വ്യക്തിയെന്ന നിലയില്‍ അനുഭവിച്ചപീഡനത്തിന്റെ ബാക്കിപത്ര മല്ല ഈ പോസ്റ്റ്.
സാമൂഹ്യ/രാഷ്ട്റിയ വിഷയത്തെ സമീപിക്കാന്‍വേണ്ട പക്വതയോ,വിവേകമോ,
വായനാനുഭവമോ,പഠനാനുഭവമോയില്ലതെ,സം ഘപരിവാര ചിന്തകളുമായി
സം വാദവേദിയില്‍ കത്തിവേഷം കെട്ടിയാടുമ്പോ..ചിരിക്കണോ,കരയണോ..
അതൊന്നു തീരുമാനിച്ചാ...മതി.
നിസ്സഹായന്റെ കമന്റിന്റെ ഗുട്ടന്‍സ് പോലും പിടികിട്ടാതെ സനാതനികളൂ ടെ ഇളകിയാട്ടം ഗം ​ഭീരം ,പോരട്ടങ്ങനെ പോരട്ടേഏഏഏ

Rajeeve Chelanat said...

ചാര്‍വ്വാകന്‍,

“....ജാതിവെറിയന്മാരുടെ മതമാണു ഹിന്ദുമതം“..എന്ന രീതിയിലുള്ള ജനറലൈസേഷന്‍ ശരിയല്ല. മനുഷ്യരെ എങ്ങിനെ ‘ശാസ്ത്രീയ’മായി വിഭജിക്കാം എന്ന് കണ്ടുപിടിക്കുകയും അതു നൂറ്റാണ്ടുകളോ‍ളം നടപ്പാക്കുകയും ഇപ്പോഴും പല വേഷത്തില്‍ നടപ്പിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട് ഹിന്ദുമതം. എങ്കിലും, എല്ലാ മതങ്ങളിലുമുള്ളതുപോലെ, ഹിന്ദുമതത്തിലുമുണ്ട് ലിബറലിസത്തിന്റെ ഒരു വലിയ ഘടകം. അതുകൊണ്ട് ഒരു മതസമുദായത്തെ അടച്ച്, ജാതി/വിഭാഗീയതാവെറികളായി കാണുന്നത് ശരിയാവുകയുമില്ല എന്ന് അഭിപ്രായമുണ്ട്.

ഇനി, ഈ പോസ്റ്റിനെക്കുറിച്ചാണെങ്കില്‍, പ്രചരിപ്പിക്കപ്പെട്ട ഔദ്യോഗിക ചരിത്രത്തിന്റെ താളുകളില്‍‌നിന്നുള്ള ഇത്തരം subaltern അന്വേഷണങ്ങളും കണ്ടെത്തലുകളും ആവശ്യവുമാണ്. ചിലര്‍ക്കൊക്കെ അതു സഹിക്കാനും കഴിഞ്ഞില്ലെന്നുവരും. എങ്കിലും തുടരുക.
അഭിവാദ്യങ്ങളോടെ

Anonymous said...

കവിത എഴുതുന്നതിനേക്കാള്‍ എത്രയോ നല്ലതായിരുന്നു അവനവന്റെ നിലപാടുകളെ കുറിച്ച് രണ്ടു വാക്ക്..

Anonymous said...

മനോജ്‌,

താങ്കളുടെ കമെന്റ് കണ്ടില്ലായിരുന്നു. സുഹൃത്തേ, ജാതി ചിന്തകള്‍ പലരുടെയും മനസ്സുകളില്‍ ഉണ്ട് എന്ന് സമ്മതിക്കുന്നു.. അതിനായി ഇപ്പോള്‍ മനോജ്‌ ചെയ്തപോലെ ചര്‍ച്ചകള്‍ ആകാമല്ലോ.. സ്വാഗതം ചെയ്യുന്നു. നായന്മാര്‍ മാത്രമല്ല എല്ലാ വിഭാഗങ്ങളും ജാതി നോക്കുന്നുണ്ട്, പല സന്ദര്‍ഭങ്ങളില്‍. അതിനെ ഇല്ലാതാക്കുക അസാധ്യം ആണ് എന്നാണു എനിക്ക് തോന്നുന്നത്. എന്നാല്‍ ഈ ജാതി ചിന്ത വച്ച് മറ്റുള്ളവരെ ഇകഴ്തിക്കാനുകയോ പുകഴ്തിക്കാനുകയോ ചെയ്യുന്നത് ഇല്ലാതാകണം എന്ന് തന്നെ ആണ് എന്റെയും അഭിപ്രായം. അതിനായി പോസിറ്റീവ് ആയൊരു അപ്പ്രോച്ച് ചാര്‍വാകന്‍ എടുത്തിരുന്ണേല്‍ ഞാന്‍ കൂടെ നിന്നേനെ.. ഞാനും ഇവ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആണ്. പക്ഷെ, ഇതിന്റെ പേരില്‍ എല്ലാവരെയും അടച്ചു ആക്ഷേപിക്കുകയും, വിദ്വോഷം വളര്‍ത്തുന്ന രീതിയില്‍ ബ്ലോഗ്‌ ചെയ്യുന്നതിനെയും മാത്രമേ ഞാന്‍ എതിര്‍ക്കുന്നുള്ളൂ..
മനോജിനു എന്റെ കാഴ്ചപ്പാടുകള്‍ മനസ്സിലായി എന്ന് കരുതട്ടെ..
പിന്നെ, വാല്‍ ഒക്കെ ഒരു സാമൂഹിക പ്രശ്നമായി കാണാതെ സ്വയം അഭിമാനിക്കുവാന്‍ മറ്റു സമുദായക്കാരും തയ്യാറാകേണ്ടി ഇരിക്കുന്നു. കാരണം ഇത്തരം ചിന്തകള്‍ വെളിയില്‍ വച്ച് കൊണ്ടിരിക്കുന്ന(അവര്‍ണരായാലും,സവര്‍ണരായാലും) വ്യക്തികളെ(വ്യക്തികളെ മാത്രം) പരസ്യമായി പുചിക്കാന്‍ എല്ലാ ജനങ്ങളും തയ്യാറായാല്‍ ഇതിനു പതിയെ അറുതി വരും എന്നും, അറുതി വന്നു കൊണ്ടിരിക്കുന്നു എന്നും വിശ്വസിക്കുന്നു..

തെറി വിളി ഒന്നിനും പരിഹാരമല്ല, വിവേകത്തോടെ സമീപിക്കേണ്ടി ഇരിക്കുന്നു..

Anonymous said...

മനോജ്‌,

താങ്കള്‍ ക്രിയാല്‍മകമായി പ്രതികരിക്കുകയാണെങ്കില്‍ നമ്മള്‍ക്ക് ഈ പോസ്റ്റില്‍ ഉണ്ടായിട്ടുള്ള ഗ്വാ ഗ്വാ വിളികളുടെ പോരായിമകള്‍ നികത്താം എന്ന് തോന്നുന്നു. ജാതി പല രീതികളിലും മനുഷ്യന്റെ മനസ്സില്‍ ഉണ്ട്. അത് ഹിന്ടുക്കലുടെയോ,നായര്‍-ബ്രാഹ്മനന്മാരുടെയോ തലകളില്‍ മാത്രമല്ല.. ക്രിസ്ത്യാനികളുടെയും മുസ്ലിമിന്റെയും ഒക്കെ മനസ്സുകളില്‍ ഉണ്ട്. അവ എല്ലാം തുടച്ചു നീക്കുക സാധ്യമാണെന്ന് തോന്നുന്നില്ല. അപ്പ്രായോഗികമായത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. ആത്യന്തികമായി ഇവ ഇല്ലാതാകട്ടെ മനസ്സുകളില്‍ നിന്നും.
സ്വന്തം മതം, കുടുംബം, ജാതി, രാജ്യം, വംശം, വിശ്വാസം തുടെങ്ങി.. ധാരാളം കാര്യങ്ങള്‍ മനുഷ്യന്റെ മനസ്സുകളെ സങ്കുചിതമാക്കുന്നുണ്ട്. അവ ഇല്ലാതാക്കേണ്ടത് ആണോ എന്നതിനേക്കാള്‍, ഇതെല്ലാം ഇതെല്ലാം രീതിയില്‍ സമൂഹത്തില്‍ മോശം ആകുന്നു, എങ്ങനെ എല്ലാം കുറയ്ക്കാം എന്നതായിരിക്കും കൂടുതല്‍ ചിന്തിക്കുക നല്ലത്. ഞാന്‍ മനുഷ്യന്റെ മനശാസ്ത്രം കൂടി പരിഗണിച്ചു പറയുകയാണ്‌. ഇതിനെക്കുറിച്ച്‌ ഒക്കെ ചര്‍ച്ച ചെയ്യുക സമൂഹത്തില്‍ പൊതുവേ അവബോധം ഉണ്ടാക്കാന്‍ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു. അത് വഴി പതിയെ പതിയെ കുറച്ചു കൊണ്ടുവരാം എന്നും ആശിക്കുന്നു. പക്ഷെ, ഇത് ഒരു പോസ്റ്റ്‌ ആക്കി ഞാന്‍ ഇട്ടാല്‍.. ചാര്‍വാകനെപ്പോലെ, ചിത്രകാരനെപ്പോലെ ഉള്ളവര്‍ മോശമായി പ്രതികരിച്ചാല്‍ ഗുണത്തെക്കാള്‍ ദോഷം ഉണ്ടാക്കും എന്നാ ഭയമാണ് അത് എന്നെ വിലക്കുന്നത്.

സവര്‍ണരും അവര്‍ണരും മനസ്സിലാക്കേണ്ട സംഗതികള്‍ ഈ പ്രശ്നത്തില്‍ ഉണ്ട് എന്ന് വിശ്വസിക്കുന്നു. സവര്‍ണര്‍ ഇത്തരം ചിന്തകള്‍ അവനവന്റെ മനസ്സില്‍ നിന്ന് കൂടി പറിച്ചെറിയാന്‍ തയ്യാറാകുക. അവര്‍ണര്‍, സ്വയം അഭിമാനിതരാകുക. ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന സവര്‍ണരെ മാത്രമല്ല ചെകുതാന്മാരെയും സഹായിക്കുക. പരസ്പരം ചരിത്രങ്ങള്‍ ഉരുവിട്ട് കലഹിക്കാതിരിക്കുക.. എത്രയോ സവര്‍ണര്‍ ഇതിനെതിരെ അവര്‍ക്കിടയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു? അവരെ സവര്‍ണര്‍ എന്ന് പറഞ്ഞു തെറി വിളിക്കണോ.. സഹായിക്കണോ? അവരെ തെറി വിളിച്ചാല്‍ സാദാരണ ഒരു സവര്‍ണ്ണന്‍ കൂടി അവര്ന്നര്‍ക്കെതിരെ തിരിയില്ലേ?

ഇതൊക്കെ എന്റെ ചിന്തകള്‍ മാത്രം.. എതിര്‍പ്പുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ.. പറയാന്‍ ഇനിയും ധാരാളം ബാക്കി..

പാര്‍ത്ഥന്‍ said...

പണ്ടുകാലത്ത് ഋഷിമാരും, പിന്നെ വേദക്കാരും, സ്മൃതിക്കാരും, ബ്രാഹ്മണന്മാരും, പ്രഭുക്കന്മാരും വയറ്റിപ്പിഴപ്പിനുവേണ്ടി ജാതി-മത-അയിത്ത വിഭജനങ്ങൾ നടപ്പിലാക്കിയിരുന്നു എന്നു വിശ്വസിക്കുകയും പഠിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്, എല്ലാവരും. ഇപ്പൊ അത് അങ്ങിനെത്തന്നെ നിലനിർത്തണം എന്ന് ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാരുടെ കളിപ്പാവകളാകുന്നു ഇന്നത്തെ വിമർശകരും. ഏത് നിയമവും ഉണ്ടാക്കാൻ കഴിവുള്ള അടിസ്ഥാനവർഗ്ഗത്തിന്റെ കയ്യിലല്ലെ ജനാധിപത്യം ആടിക്കളിക്കുന്നത്. ഒരാഗ്രഹം ഉണ്ട്. എന്റെ sslc (പഴയതാണ്) ബുക്കിൽ നിന്നും “ഹിന്ദു” എന്ന പദം ഒന്ന് ഇല്ലാതാക്കാൻ ഒരു നിയമം പാസാക്കൂ. എനിയ്ക്ക് ഇല്ലാത്ത മതത്തിന്റെ പേര് നിലനിർത്തണ്ട. നമ്പൂതിരിയെയും, നായരെയും, ഈഴവനെയും, പുലയനെയും മുസ്ലീമിനെയും, ക്രിസ്ത്യാനിയെയും ഓരൊ കോളത്തിൽ നിർത്തി ഹിന്ദുമതത്തെ ഇവിടന്നു കെട്ടുകെട്ടി അറബിക്കടലിൽ കളയണം. അതിനുശേഷം വെള്ളപ്പാടയും വെണ്ണപ്പാടയും തിരിക്കാം. അങ്ങിനെ ഒരു തീരുമാനത്തിലെത്തിയാലോ.

ചാർ‌വാകൻ‌ said...

രാജീവ് ചേലനാട്ടുവന്നതില്‍ സന്തോഷം .
തങ്കള്‍ സൂചിപ്പിച്ച്ത് ,ശരിയാണ്.ഹിന്ദുക്കളെ മൊത്തം കുറ്റം പറയാനാവില്ല.ഹിന്ദുമതത്തിന്റെ എല്ലാശീലങ്ങളേയും കുടഞ്ഞുകടഞ്ഞ
എത്രയോ മനുഷ്യര്‍ ഇവിടെ യുള്ളതുകൊണ്ടാണ്-ജനാധിപത്യം നിലനില്ക്കുന്നത്.മതേതരം ,ഒരുചീത്തവാക്കാകുകയും ,അന്യമതസ്തര്‍ ശത്രുക്കളാവുകയും ,ഉന്‍മൂലനം ചെയ്യേണ്ടവരാകുകയും ചെയ്യുന്ന രാഷ്ട്റീയ കാലാവസ്ഥയില്‍ ചരിത്രത്തിലെ അടിയൊഴുക്കുകള്‍ എങ്ങനെയായിരുന്നു.ഏതൊക്കെ
ജനസമൂഹങ്ങള്‍,അതിന്റെ ദുരിതം പേറി.ഇതിനെതിരെ കീഴാളപക്ഷത്തുനിന്നുണ്ടായ
ചെറുത്തുനില്പും ,സമരങ്ങളും ഇതെല്ലാം പാഠവല്കരിക്കേണ്ടിവരും .ചിലബിം ബങ്ങളെ
ഉയര്‍ത്തേണ്ടിയും ,ചിലതിനെ വിചാരണചെയ്യേണ്ടിയും വരും .
ഒരാള്‍ വൈകുണ്ഠസ്വാമിയെ,വായിച്ച്തു തന്നെ സം ഘപരിവാര്‍ സാഹിത്യത്തിലാണ്.-സ്വാമിയൊരു ഹിന്ദുസന്യാസിയായി.ഈ ഗതികേട് നാരായണഗുരുവിനുമുണ്ടായി.ഒരാള്‍ ജാതിപോകാനുള്ള സൊല്യുഷന്‍ ചോദിക്കുന്നു.
സതക്ക് ,ഉത്തരം കൈവശമുണ്ട് ;ജാതിചോദിക്കരുത്,പറയരുത്,വിചരിക്കരുത്
സം ഗതി എത്ര എളുപ്പം .
സാമൂഹ്യ/രാഷ്ട്റീയ യാഥാര്‍ത്യങ്ങളെ തന്ത്രപൂര്‍വം മൂടിവെക്കുന്ന അജണ്ട ഇവര്‍ക്കുമാത്രമല്ല.മുഖ്യധാരാ പ്രസ്ഥാനങ്ങളുടേയുമാണ്.
ആനന്ദ് പട്വര്‍ദ്ധന്റെ,ഗുജരാത്തു കലാപത്തെ പറ്റിയുള്ള ഡോക്കുമെന്റ്റി കണ്ടപ്പോള്‍,സര്‍റ്റിഫിക്കേറ്റിലുള്ള ഹിന്ദു വെട്ടികളയാന്‍ തീരുമാനിച്ചതാണ്.
വമ്ശീയോല്മൂലനം ,ചിലടത്തൊന്നും ഏശാതെ പോകുന്നത് ചൊദിക്കാന്‍ ആളൂണ്ടായതിനാലാണ്.മതേതരബോധം സൂക്ഷിക്കുന്ന ഹിന്ദു ചെറുപ്പാക്കാരുള്ളതിനാലാണ്.

ചാർ‌വാകൻ‌ said...

മനോജ്,വന്നതിനുനന്ദി,ആരെങ്കിലും ,ജാതിവാലുവെച്ചത് ഒരുകുറ്റമായികണ്ടല്ലല്ലോ?
ഈ പോസ്റ്റ്.ജാതിനിലനില്‍ക്കുനില്ലന്നും ,മറിച്ച് നിലനില്‍ക്കുന്നുണ്ടങ്കില്‍,അതു ജാതി ഒരുവിഷയമായി ഉന്നയിക്കുന്നവരുടെ മനസ്സില്‍ മാത്രമാണന്നും കമന്റുവന്നു.
നൂറ്റാണ്ടുകളോളം ,അധീശവര്‍ഗ്ഗമായിരുന്ന,ചെറുന്യൂനപക്ഷം -പ്രത്യശാസ്ത്രമായി കൊണ്ടുനടന്ന ഹിന്ദു-ബ്രാഹ്മണ സാഹിത്യത്തേയും ,ബിം ബങ്ങളെയും ,വിചാരണ
ചെയ്യുമ്പോഴുണ്ടാകുന്ന പൂതി..ഊഹിക്കാം .
ആര്യാധിനിവേശം മുതല്‍ ഈ പ്രാക്രിത/മനുഷ്യവിരുദ്ധത വെച്ചനുഭവിക്കുന്നവര്‍
ഒരു കാര്യം സൌകര്യപൂര്‍വ്വം മറക്കുന്നു.ഇന്‍ഡ്യന്‍ ജനസഖ്യയില്‍,15 ശതമാനം
വരുന്ന ജാതിഹിന്ദുക്കള്‍.,ബാക്കിബഹുജനങ്ങള്‍ അധികാരമേറിയാല്‍ ഇവരുടെ കാര്യം കട്ട-പൊക.പക്ഷെ ഒന്നും സം ഭവിക്കില്ല.ഹിന്ദുവിന്റെ ക്രൂരത ഒരുജനതക്കുമില്ല.തന്നേയുമല്ല.ജനാധിപത്യത്തിന്റെ തണല്‍ അവര്‍ക്കുണ്ടാകും .