കൂതറഅവലോകനം വായനക്കാരെ
ഇവിടെ ശ്രീ@ശ്രേയസ് സൂചിപ്പിച്ചതുപോലെ മറ്റുചില തിരുമേനിമാര്‍ കാണിച്ചത് പോലെ കാണിക്കാന്‍ കൂതറ വെറും കൂതറ ആണോ.? അല്ല പ്രീയപ്പെട്ട ശ്രീ.@ശ്രേയസ് അത്തരം കൂതറ നമ്പരുകള്‍ അല്ലെങ്കില്‍ ആളെക്കൂട്ടല്‍ പരിപാടികള്‍ ഒരിക്കലും കൂതറ തിരുമേനി ചെയ്യില്ല. അതിന്റെ കാര്യം കൂതറ തിരുമേനി ഒരു പോള്‍ നടത്തിയല്ല ഒരു ബ്ലോഗ് തുടങ്ങിയത്.അതുകൊണ്ട് തന്നെ ഞാന്‍ ബ്ലോഗ് തുടങ്ങട്ടെ എന്ന് ചോദിച്ചു ബ്ലോഗ് തുടങ്ങാഞ്ഞിടത്തോളം കാലം നിര്‍ത്തട്ടെ എന്ന പോളിനും പ്രസക്തിയില്ല.
കൂതറ എന്ന പേരിനോ കൂതറയിലെ അംഗങ്ങളോ മാത്രമല്ല വായനക്കാരും അവരുടെ കമന്റുകളും ചേരുമ്പോഴാണ് ഈ ബ്ലോഗ് പൂര്‍ണ്ണമാവുന്നത്. അതേപോലെ ഈ ബ്ലോഗില്‍ ഉള്ള എല്ലാവരും സ്വതന്ത്ര ചിന്താഗതിയുള്ളവരും എഴുതുവാന്‍ ശേഷിയുള്ളവരും ആണ്. എന്ന് കൂതറ തിരുമേനി എഴുത്ത് നിര്‍ത്തുന്നോ അന്ന് ഈ ബ്ലോഗ് അടുത്താള്‍ക്ക് കൈമാറി പോവും.അല്ലാതെ ബ്ലോഗ് ഡിലീറ്റ് ചെയ്യുകയോ പൂട്ടുകയോ കത്തിക്കുകയോ ചെയ്യില്ല.കാരണം പല പോസ്റ്റ്കളും നല്ല വായനക്കാരുടെ മികച്ച കമന്റുകള്‍ ഉള്ളവയാണ്. .ഇത് തന്നെ അതിന്റെ കാരണം ബ്ലോഗ് എന്നത് പോസ്റ്റുകളും അതോടൊപ്പം ആ പോസ്റ്റുകള്‍ സമയം ചെലവിട്ട് വായിച്ചു കമന്റ് എഴുതിയവരുടെ കമന്റുകളും ആണ്.അത് പൂട്ടണോ ഡിലീറ്റ് ചെയ്യാനോ കൂതറയ്ക്ക് ധാര്‍മിക അവകാശമില്ല.
ചില ചീപ് നമ്പരുകള്‍ കണ്ടപ്പോള്‍ കൂതറ ഒന്ന് പ്രതികരിച്ചുവെന്നെയുള്ളൂ. കാരണം അവലോകനത്തില്‍ പെടുന്നത് തന്നെയല്ലേ ചിലരുടെ ഇത്തരം കൂതറ നമ്പരുകളും. ബ്ലോഗ് തുടങ്ങിയപ്പോള്‍ ഞാന്‍ മാത്രമേ കൂതറ ആയിട്ട് ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ബൂലോഗത്തില്‍ നടന്നാല്‍ കൂതറകളെ കൂട്ടി മുട്ടാതെ നടക്കാന്‍ വയ്യ എന്ന സ്ഥിതി വന്നിരിക്കുന്നു. കൂതറയ്ക്ക് അന്ന് പേറ്റന്റ് എടുത്തിരുനെങ്കില്‍ ഇന്ന് കൂതറ തിരുമേനി കോടീശ്വരന്‍ ആയേനെ.
ഇനി കൂതറ എന്ന് വാക്ക് എങ്ങനെ കിട്ടിയെന്ന ചോദ്യത്തിനുത്തരം.കൂതറ തിരുമേനി എന്നും മുടങ്ങാതെ വായിക്കുന്ന ഒരു ബ്ലോഗ് ഉണ്ട്. അഞ്ചല്‍കാരന്റെ ബ്ലോഗ്.അതില്‍ ബ്ലോഗിനെ/പോസ്റ്റിനെ വിലയിരുത്താന്‍ കൂതറ എന്നും ഓപ്ഷന്‍ കൊടുത്തിട്ടുണ്ട്.അതുകൊണ്ട് ഈ പേര് കൂതറ കടമെടുത്തത് അവിടെ നിന്നാണ്.അഞ്ചല്‍കാരന് നന്ദി.അഞ്ചല്‍കാരാ തിരിച്ചു ചോദിക്കല്ലേ.
കൂതറയുടെ അനുഭവത്തില്‍ വെച്ച് പറയുകയാണ്. ഏതു പേര് ബ്ലോഗിന് സ്വീകരിക്കുന്നു എന്നല്ല എന്തെഴുതുന്നു എന്നതാണ് പ്രധാനം.കാരണം എഴുത്ത് നന്നായാല്‍ വായനക്കാര്‍ ഉണ്ടാവും.ഇത്തരം ചീപ്പ് നമ്പര്‍ കാട്ടിയാല്‍ ആളുകള്‍ പിന്നെ തിരിഞ്ഞു നോക്കില്ല. അത്ര തന്നെ.
എഴുതി തെളിഞ്ഞവര്‍ക്ക് കൂതറ തിരുമേനി മാതൃക കാട്ടേണ്ട ഗതികെടാണല്ലോ ദൈവമേ.
ഇനി എല്ലാവരും കാണിച്ച നമ്പറിന്റെ അവസാന നമ്പര്‍.
എന്റെ പ്രീയപ്പെട്ട വായനക്കാരെ .നിങ്ങളുടെ സ്നേഹം കണ്ടെനിക്ക് മരിക്കാന്‍ തോന്നുന്നു.കൂതറയുടെ കണ്ണീര്‍ വീണു ചെന്നൈ നഗരം മുങ്ങിപോയിരിക്കുന്നു.കാലത്ത് മുതല്‍ സ്റ്റേഡിയത്തിലും,ശവ കുടീരത്തിലും,കേന്ദ്രീയ വിദ്യാലയത്തിലും,എഗ്മൊറിലും,ചിന്തദ്രിപെട്ടിലും എന്ന് വേണ്ട എല്ലായിടവും കൂതറതിരുമേനിയുടെ കരച്ചിലും കണ്ണീരും കാണാന്‍ ജനലക്ഷങ്ങള്‍ തിങ്ങി കൂടിയിരിക്കുന്നു.കൂതറ പോയാല്‍ ചാവാന്‍ റെഡി ആയിരിക്കുന്ന ഫാന്‍സ് നിങ്ങള്‍ മരിക്കല്ലേ.നിങ്ങളെന്തിനു ചാണകം അല്ല ചാകണം. നിങ്ങളുടെ സ്നേഹം കണ്ടെനിക്ക് കരച്ചില്‍ അടക്കാന്‍ വയ്യാ. ഒന്ന് കള്ളടിച്ചു വിഷമം മാറ്റാന്‍ കൂതറ മദ്യപാനിയുമാല്ലല്ലോ.ഷാപ്പിലോ ബാറിലോ പോയി കരയുന്നവര്‍ക്ക് വല്ലതും വാങ്ങികൊടുക്കാനും ഗാന്ധി ശിഷ്യനായ കൂതറ ഒരുക്കമല്ല.
കൂതറയുടെ ഈ പോളില്‍ വോട്ട് ഇട്ട ജന കോടികള്‍ക്ക് കൂപ്പു കൈ. നിങ്ങളുടെ സ്നേഹം കണ്ടു വീണ്ടും എഴുതാന്‍ കൂതറ എഴുതാന്‍ തീരുമാനിച്ചു..എല്ലാവരുടെയും സ്നേഹം കണ്ടപ്പോള്‍ കൂതറ വീണ്ടും വീണ്ടും കരയട്ടെ..
ത്ഫൂ ...ഫൂ...ഫൂ.. മഹാന്മാരായ "കൂതറകളുടെ" മുമ്പില്‍ ഈ പാവം കൂതറതിരുമേനി എത്രയോ തുച്ഛന്‍ .......... അപ്പോള്‍ കൂതറതിരുമേനി അല്ല കൂതറ. വലിയ വലിയ കൂതറകളുടെ മുമ്പില്‍ ഈയുള്ളവന്‍ വെറും ചിന്ന "കൂതറതിരുമേനി".
Tuesday, March 3, 2009
Subscribe to:
Post Comments (Atom)
5 comments:
ഹിഹിഹിഹിഹിഹിഹിഹിഹി
jai ho !! kuuuuuthara :-)
ഇപ്പോഴാണ് ഒരുകാര്യം ഉറപ്പായത് ..... ഇതു വെറും കൂതറ തിരുമെനിയല്ല കൂതറ ചക്രവര്‍ത്തിയാണ്
:::><<
ha ha...
i think that "koothara" will see this one also as a joke...
(i liked may of his koothara posts... though i found this one a li'l funny... ok i confess... i believe those were heartfelt words)
Post a Comment