തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, March 21, 2009

73.യന്ത്ര മത്സ്യം

ശാസ്ത്രത്തിന്റെ പുരോഗതിയുടെ നേട്ടങ്ങളില്‍ പെടുത്താവുന്ന നിരവധി കാര്യങ്ങള്‍ പറയാനുണ്ട്‌. ഇപ്പോള്‍ പുതിയ നേട്ടങ്ങളില്‍ പെടുത്തവാന്‍ ഒന്നുകൂടി. ഇതൊരു യന്ത്ര മത്സ്യമാണ്.ജലത്തിലെ മലിനീകരണം പരിശോധിച്ച് ശാസ്ത്രജ്ഞര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുകയാണ് ഈ മത്സ്യത്തിന്റെ ജോലി.
(ബ്രിട്ടനിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച യന്ത്ര മത്സ്യം)
മുമ്പും ഇതേപോലെ ഒരു മത്സ്യത്തിനെ ഉണ്ടാക്കിയിരുന്നെങ്കിലും അതിന്റെ ചലനങ്ങള്‍ നിയന്ത്രിക്കുന്നതിന് കരയില്‍ റിമോട്ട് കണ്ട്രോള്‍ ഉപയോഗിക്കുന്ന ആളുടെ സേവനം ആവശ്യമായിരുന്നെങ്കില്‍ ചലനങ്ങള്‍ സ്വയം നിയന്ത്രിക്കുന്ന യന്ത്ര സംവിധാനങ്ങള്‍ ഉള്ള ഈ മത്സ്യം സ്വന്തം ചലനങ്ങള്‍ സ്വയം നിയന്ത്രിക്കുന്നു. ഒപ്പം തന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന കെമിക്കല്‍ സെന്‍സറുകള്‍ ഉപയോഗിച്ച് ജലത്തിലെ മലിനീകരണം കണ്ടെത്തുന്നു.
പതിനഞ്ച് ലക്ഷം രൂപ വിലയുള്ള ഇത്തരം മത്സ്യത്തെ ഉണ്ടാക്കിയിരിക്കുന്നത് ബ്രിട്ടനിലെ ശാസ്ത്രജ്ഞര്‍ ആണ്. വൈ.ഫി. ടെക്നോലജി ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങള്‍ തീരത്തെ ശാസ്ത്രജ്ഞര്‍ക്ക് കൈമാറ്റപ്പെടുന്നു.അഞ്ചടി നീളമുള്ള നമ്മുടെ കരിമീനെ പോലെ ആകൃതിയുള്ള മത്സ്യം ശാസ്ത്രത്തിന്റെ നേട്ടങ്ങളില്‍ പെടുത്താമെന്ന് കരുതുന്നു.കൂടുതല്‍ വായിക്കാന്‍ ആഗ്രമുള്ളവര്‍ ഇവിടെ നോക്കുക.
(കടപ്പാട് : യാഹൂ യൂ.കെ.)

7 comments:

പാവപ്പെട്ടവന്‍ said...

നന്ദി
പുതിയ അറിവ് പകര്‍ന്നതിനു

ശ്രീഹരി::Sreehari said...

പതിനഞ്ച് ലക്ഷം രൂപക്ക് എത്രായിരം കിലോ സ്രാവും, മത്തിയും ചെമ്മീനും ഒക്കെ വാങ്ങാരുന്നു എന്ന് ആലോചിക്കുമ്പോഴാ ... ;)

കൂതറ തിരുമേനി said...

അല്ല ഹരി ഈ ചാളയും സ്രാവും ജല മലിനീകരണം കണ്ടെത്തുമോ ആവോ.. :)

കൂട്ടുകാരന്‍ | Friend said...

ജല മലിനീകരണം നടത്തിയില്ലെങ്കിലും കുറഞ്ഞത് ആമാശയ മലിനീകരണം തടയും.
അപ്പോള്‍ സുഹൃത്തുക്കളെ. രണ്ടു മൂന്നു ദിവസം കൂടി ഈ നോട്ടീസ് വിതരണം ഉണ്ടാവും. അതുകൊണ്ട് ഇതൊന്നു ക്ലിക്കി വായിച്ചു എന്തേലും എഴുതി വയ്ക്കാന്‍ താല്പര്യപ്പെടുന്നു.

Malayalam Songs said...

Yes science is growing fast. But this fish will never reproduce by itself..

വടക്കൂടന്‍ | Vadakkoodan said...

മീനായ മീനൊക്കെ മലിനീകരണത്തില്‍ ചത്ത് പൊങ്ങിയാല്‍ പിന്നെ വെള്ളത്തില്‍ ഇതൊക്കെയേ ബാക്കി കാണൂ.

ഇതിനെ ഫ്രൈ ചെയ്തെടുത്താല്‍ രുചിയുണ്ടാകുമോ എന്തോ?

ആർപീയാർ | RPR said...

തിരുമേനീ ...
ഒരുകിലോ വാങ്ങിയാൽ ഡിസ്കൌണ്ട് വല്ലതും???