പലകാരണങ്ങളാല്‍ തൂലികാ നാമത്തിന്റെ മുഖം മൂടി ധരിച്ചവരേറെയാണ് ബ്ലോഗിലും അച്ചടി സാഹിത്യത്തിലും. പക്ഷെ ആ തൂലിക നാമത്തിന്റെ പിന്നില്‍ മുഖത്തെ തെരയുന്നവര്‍ അതിലുമെത്രയോ ആണെന്ന് മനസ്സിലാവുമ്പോള്‍ ദൃശ്യമാവുന്നത് മലയാളിയുടെ മറ്റുള്ളവരുടെ സ്വകാര്യകതളില്‍ തലയിടുന്ന,ചൂഴ്ന്നു നോക്കുന്ന സ്വഭാവമാണ് . അതിനെ അതെ രീതിയില്‍ തന്നെ മനസ്സിലായിട്ടും നിസ്സരാവല്‍ക്കരിച്ചു അവരെ പ്രകൊപിതരാക്കാതെ വേറെ ഒരു തലത്തില്‍ നോക്കുവാന്‍ ശ്രമിക്കുകയാണ് ഈ പോസ്റ്റില്‍.
എഴുത്തിന്റെ രീതിയും ശൈലിയും ഊഹാപോഹത്തിന്റെയും പിന്‍ബലത്തില്‍ അതു താനല്ലയോ ഇവനെന്നു കരുതുന്ന ഇവരുടെ പ്രശ്നം "ഉല്‍പ്രേക്ഷ മാനിയാ" ആണ്.അതുപോലെ ഈ ബാധ അസാധാരണമാംവിധം ബാധിച്ചു "ഉല്‍പ്രേക്ഷാ മാനിയാക്ക്" ആയവരും കുറവല്ല. അതുപോലെ ഇതുവെറും "ഉല്‍പ്രേക്ഷാ ഫോബിയ" ആണെന്നും മാനസികരോഗ ചികില്‍സ വിദഗ്ധരും പറയുന്നു. കവികളിലാണത്രേ ഇത്തരം ഫോബിയകള്‍ ബാധിച്ചു മാനിയാക്കുകള്‍ ആയവര്‍ അധികവും.
എന്നാല്‍ ഈ മുന്‍വിധിയോടും സങ്കല്‍പ്പത്തോടും കൂതറ തിരുമേനിയ്ക്ക് വല്ല്യ പ്രതിപത്തിയില്ല.കാരണം ഇവരൊക്കെ വലിയ പുള്ളികളാണ്.സാധാരണ സംശയ രോഗികളെന്ന നിലയിലവരെ നോക്കുന്നതുപോലും അതീവഗുരുതരമായ പാപമാണ്. കാരണം ആദിശങ്കരന് ശേഷം വന്ന വേദാന്തവിശാരദന്‍മാരുടെ ശ്രേണിയില്‍പ്പെടുന്ന ദാര്‍ശനിക ശിരോമണികള്‍ ആണവര്‍.
ലഘുവായി വിശദീകരിക്കാം.
അദ്വൈതം,ദ്വൈതം,ത്രിതീയം അഥവാ ത്രിത്വം എന്നിങ്ങനെയുള്ള വേദാന്തങ്ങളില്‍ വിശ്വസിക്കുന്നവരാണവര്‍. ഇതില്‍ ത്രിത്വം വേദാന്തങ്ങളില്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ തരികിട വേദാന്തങ്ങളില്‍ ഉണ്ടെന്നു വേണം പറയാന്‍.അതുകൊണ്ട് അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നമ്മള്‍ കൊടുക്കുകയും വേണം.
അദ്വൈതക്കാരുടെ വാദമിതാണ്:ഈ മുഖംമൂടി അഥവാ തൂലികാനാമം, ഇത് മറ്റവന്‍ തന്നെ അവനല്ലാതെ ആരുമല്ല. അങ്ങനെ രണ്ടല്ല ഒന്ന് തന്നെ ഒന്നുമാത്രം.ഈ വിശ്വാസമാണ് ഇവിടെ അദ്വൈതം.കാരണം ഒരാള്‍ തന്നെ എന്ന് തീരുമാനിച്ചാല്‍ തൂലികാ നാമവും അതിനു പിന്നിലുള്ള ആളും ഒന്നാണെന്ന് വന്നാല്‍ പിന്നെ രണ്ടു പേര്‍ എന്നൊരു സങ്കല്‍പ്പത്തിന് പ്രസക്തിയില്ല.അതുകൊണ്ട് തന്നെ "ഏകോ ബ്രഹ്മ ദ്വിതീയം നാസ്തി " എന്നീ അചഞ്ചലമായ വിശ്വാസമുള്ളവര്‍ ശങ്കരാചാര്യരുടെ പിന്തുടര്‍ച്ചക്കാര്‍ ആണെന്ന് വേണം കരുതാന്‍.
ചിലപ്പോഴൊക്കെ ഇവന്‍ അവന്‍ ആണോ അതോ ഇവന്‍ ആണോ ഇവന്‍ എന്ന് വ്യക്തമല്ലാത്ത അവസ്ഥ ഒപ്പം ഇവന് കൂട്ടായി മാറ്റവനുമില്ലേ അതായത് ദ്വൈതവാദികള്‍ കരുതുന്നതുപോലെ ബ്രഹ്മവും ഭ്രമവും ഉണ്ടെന്ന അവസ്ഥ. ബ്രഹ്മവും അതായത് സൂപ്പര്‍ നാച്ചുറല്‍ പവറും ഭ്രമവും അതായത് ഇല്യൂഷനും ചേര്‍ന്ന അവസ്ഥ. .ഉറപ്പല്ലാത്ത ഈ അവസ്ഥയില്‍ ദ്വൈതത്തെ കൂട്ടുപിടിക്കുന്നു.ചിലപ്പോള്‍ ഒരാളെ തന്നെ രണ്ടായി കണ്ടെന്നും തോന്നും. അല്ലെങ്കില്‍ ഒന്നിന് പിന്നില്‍ രണ്ടുപേര്‍ ആണെന്നും തോന്നാം. വേദങ്ങള്‍ സാമാന്യ മനുഷ്യര്‍ക്ക് വിശദീകരിക്കാനും ഗ്രഹിക്കാനും പറ്റാത്തതിലുള്ള ഓരോരോ പ്രശ്നങ്ങളെ. ഇതില്‍ കാതലായ പ്രശ്നം കൂതറ തിരുമേനി ബ്രഹ്മത്തില്‍ വിശ്വസിക്കാനും തൂലികാ നാമമെന്ന ഭ്രമം തന്നെ ബ്രഹ്മംമെന്നും അത് തന്നെ അസ്തിത്വമെന്നും വിശ്വസിപ്പികാന്‍ ആഗ്രഹിക്കുന്നവന്‍ ആണ്.
ഇനി വിഭ്രാന്തിയില്‍ നിന്നുല്ഭവിക്കുന്ന ചില തരികിട ചിന്തകളുമുണ്ട്. ചിലപ്പോഴൊക്കെ ഇവന്‍ ഒന്നല്ല.ഒന്നിലധികം പേരാണ്.അല്ലെങ്കില്‍ മൂന്നുപേര്‍ ചേര്‍ന്നതാണ്.. അല്ലെങ്കില്‍ മൂവരുടെ കൂട്ടുകെട്ടെന്നും കരുതും.അതു ത്രിത്വം. പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് സങ്കല്‍പ്പങ്ങളോ ബ്രഹ്മാ,വിഷ്ണു,മഹേശ്വരോ സങ്കല്‍പ്പങ്ങളും ഇത് തന്നെയെന്ന് പറയാം അല്ലെങ്കില്‍ ഈ ട്രിനിറ്റി സംഭവത്തില്‍ വിശ്വിസിക്കുന്ന ആളുകളും മഹാനുഭാവര്‍ തന്നെ.
ഇതില്‍ കൂതറ തിരുമേനി ഇത്രയേ പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ. തൂലിക നാമം തന്നെ ഇവിടെ ബ്രഹ്മം. ബാക്കിയെല്ലാം വെറും ഭ്രമം അഥവാ ഇല്ല്യൂഷന്‍ മാത്രം. ഇല്ല്യൂഷന്‍ എന്നാ മായയെ നീക്കിയെങ്കില്‍ മാത്രമേ പരമമായ സായൂജ്യം ലഭിക്കൂ.ഇനി ദ്വൈത വാദിയെ പുച്ഛം ആണോ കൂതറ തിരുമെനിയ്ക്ക് എന്ന് ചോദിച്ചാല്‍ അല്ല. ആത്മ,കര്‍മ്മ എന്നിങ്ങനെയുള്ള ബ്രഹ്മം ആത്മാവായും അതിന്റെ കര്‍മ്മം എഴുത്തായും നോക്കിയാല്‍ കൂതറ തിരുമേനി ദ്വൈതവും തള്ളി പറയുന്നില്ല. അപ്പോള്‍ ത്രിത്വം അഥവാ ട്രിനിറ്റി വേണ്ട എന്നാണോ എന്നുള്ള ചോദ്യത്തിന് അതുമല്ല ബ്രഹ്മം എന്നത് തൂലിക നാമം അഥവാ അസ്തിത്വം,കര്‍മ്മം ഇവിടെ എഴുത്ത് , മൂന്നാമത്തെതു വന്നു വായനക്കാര്‍ അങ്ങനെയുള്ള ട്രിനിറ്റിയും അംഗീകരിക്കുന്നു.
"അഹു മതി ഫലം ധൂലകം
കൂപാനിമകം നഃ പശ്യ തത ഗഗനം
പ്രചണ്ഡ ധിഷ്ണ ഫലം ഊഷത്തം
ഭവിതവ്യത തന്‍ പര്യവസാനം ഈശ്വരോ രക്ഷതു"
ഇതിന്റെ അര്‍ഥം തേടി അലയണ്ട.മത വേദാന്തങ്ങളില്‍ ശ്ലോകം തപ്പി നടക്കേണ്ട. എഴുതിയത് സാക്ഷാല്‍ കൂതറ തിരുമേനി തന്നെ. കുത്തും കോമയും കൊണ്ട് കവിതയാകമെങ്കില്‍ കൂതറ തിരുമെനിയ്ക്കെന്തേ കേവലമൊരു ശ്ലോകം രചിച്ചുകൂടെ. അവലക്ഷണം കേട്ട കൂതറ തിരുമെനിയ്ക്ക് എന്ത് ലക്ഷണം , ഒരു വൃത്തത്തില്‍ ഒതുങ്ങാനോ ഒതുക്കാനോ പറ്റാത്ത കൂതറ തിരുമെനിയ്ക്കെന്തു വൃത്തം.സരസ്വതീ കടക്ഷമില്ലാതെ വികടസരസ്വതി നാവില്‍ വിളയാടുന്ന കൂതറ തിരുമേനി എന്തിനു വ്യാകരണവും പ്രാസവും നോക്കണം.അല്ല പിന്നെ.
കൂതറ തിരുമേനി.
Wednesday, March 18, 2009
Subscribe to:
Post Comments (Atom)
15 comments:
തിരുമേനി, അദ്വൈതം, ദ്വൈതം, ട്രിനിറ്റി എന്നൊക്കെ കേട്ടിട്ടുള്ളതല്ലാതെ, ഇത്രയും വിശദമായി മുമ്പ് വായിച്ചിട്ടില്ല. എന്തായാലും വായിച്ചിട്ട് ഒന്നും മനസ്സിലായില്ല. :-) നന്ദി.
ശോകം, അല്ലല്ലോ ശ്ലോകം, കേമം ആയിട്ടുണ്ട്. ഈശ്വരോ രക്ഷതു എന്നത് ഈശ്വരോ രക്ഷതുഃ എന്ന് വേണ്ടേ എന്ന് ഒരു സംശയം! ഈയുള്ളവന്‍റെ സംസ്കൃത പാണ്ഡിത്യം എടുത്ത് കാണിക്കാന്‍ കിട്ടുന്ന അവസരം അല്ലയോ! ഹി ഹി ഹി.
ആര്‍ക്കും തൂലികാനാമം അഥവാ ബ്ലോഗ് നാമം ഉപയോഗിക്കാം, പക്ഷെ അത് ആരെയും കണ്ണടച്ച് തെറി വിളിക്കാന്‍ വേണ്ടി മാത്രമുള്ള ലൈസെന്‍സ് ആണെന്ന രീതിയില്‍ പാടില്ല എന്ന് മാത്രം. അങ്ങനെയാണ് ഇപ്പോള്‍ കൂടുതലും ഉപയോഗിക്കപ്പെടുന്നത് എന്ന് മാത്രം. സ്വന്തം പേരും മറ്റും വെളിപ്പെടുത്തി എഴുതുന്നവര്‍ കുറച്ചു ആത്മസംയമനം പാലിക്കും, അല്ലെങ്കില്‍ സംയമനം പാലിക്കാന്‍ കഴിവുള്ളവരാണ് എന്നതും സത്യം.
@ ശ്രീ @ശ്രേയസ്സ്
സരളമായി ഒന്ന് വിശദീകരിക്കാം എന്ന് കരുതി.ശ്ലോകം എന്നാണല്ലോ എഴുതിയിരിക്കുന്നത്. ഇഷ്ടപ്പെട്ടതില്‍ സന്തോഷം.തൂലികാനാമക്കാര്‍ ശാന്തരും സ്വന്തം പേരില്‍ എഴുതുന്നവര്‍ തെറിവിളിക്കുകയും ചെയ്യന്ന കാലമാണ് ഇത്.കലികാലം അല്ലാതെന്താ പറയുക.ശിവ ശിവ.പിന്നെ "ഈശ്വരോ രക്ഷതുഃ " താങ്കള്‍ എഴുതിയത് തന്നെ ശരി.ആ വട്ടമിടാന്‍ നോക്കി. നടന്നില്ല. പിന്നെ താങ്കള്‍ എഴുതിയത് കോപ്പി ചെയ്തു വീണ്ടും പോസ്റ്റ് ചെയ്തു.
"പിന്നെ "ഈശ്വരോ രക്ഷതുഃ " താങ്കള്‍ എഴുതിയത് തന്നെ ശരി.ആ വട്ടമിടാന്‍ നോക്കി. നടന്നില്ല. പിന്നെ താങ്കള്‍ എഴുതിയത് കോപ്പി ചെയ്തു വീണ്ടും പോസ്റ്റ് ചെയ്തു."
???മനസ്സിലായില്ല.
ഹെന്റമ്മേ, ഞാന്‍ വെറുതെ അടിച്ചതാ! ആ "ഈശ്വരോ രക്ഷതുഃ ". അപ്പോള്‍ ശരിയായോ!! പണ്ട് കാളേജില്‍ പഠിക്കാനെന്നും പറഞ്ഞു പോകുമ്പോള്‍ കറക്കി കുത്തി ടെസ്റ്റ് ജയിച്ചത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു! :-)
ആ വട്ടത്തിന്റെ (രക്ഷതുഃ) പേര് വിസര്‍ഗ്ഗം എന്നാണേ!
@ സന്തോഷ്
അല്പം ഹാസ്യത്തോടെ പറഞ്ഞതാ കേട്ടോ. വിസര്‍ഗ്ഗം എന്നറിയാമായിരുന്നു.വിസര്‍ഗ്ഗം ഇടാന്‍ ശ്രമിച്ചിട്ട് നടന്നില്ല.താങ്ക്സ്
@ ഇന്‍ഡ്യാഹെറിറ്റേജ്:
ആദ്യം എഴുതിയപ്പോള്‍ വിസര്‍ഗ്ഗം വിട്ടു പോയിരുന്നു.ശ്രീ@ശ്രേയസ് അത് ചൂണ്ടിക്കാണിച്ചപ്പോള്‍ ആ കമന്റില്‍ നിന്ന് വിസര്‍ഗ്ഗമുള്‍പ്പടെ കോപ്പി ചെയ്തു പോസ്റ്റില്‍ ഇട്ടു കറക്റ്റ് ചെയ്തു എന്നാണ് പറഞ്ഞത്.
@ ശ്രീ @ശ്രേയസ്സ്
എന്തായാലും ആ വിസര്‍ഗ്ഗമുള്‍പ്പടെയുള്ള കമന്റ് ഇട്ടപ്പോള്‍ കോപ്പി ചെയ്തു ഇട്ടു. ഇനി അത്രയും ആവശ്യം വരുമ്പോള്‍ വീണ്ടും എടുക്കാം. ഇപ്പോഴും എഴുത്തില്‍ പല വാക്കുകളും ചന്ദ്രക്കലകളും.വിസര്‍ഗ്ഗവും,ചില്ലക്ഷരവും ഇടാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
@karnmmana
:)
തൂലികാനാമധാരികള്‍ തെറിവിളി കൂട്ടുന്നു എന്നതിനോട് എനിക്കത്ര യോജിപ്പില്ല... ഒര്‍ജിനല്‍ പേരു വച്ച് തെറി വിളിക്കുന്നവരാണ് കൂടുതല്‍!
"തൂലികാനാമധാരികള്‍ തെറിവിളി കൂട്ടുന്നു എന്നതിനോട് എനിക്കത്ര യോജിപ്പില്ല... ഒര്‍ജിനല്‍ പേരു വച്ച് തെറി വിളിക്കുന്നവരാണ് കൂടുതല്‍!"
അതെ ഞാനും യോജിക്കുന്നു
പുതിയ ഒരു സംസ്കൃത പണ്ഡിതനെ കണ്ടു മുട്ടിയതില്‍ വളരെ സന്തോഷം :)
നടക്കട്ടെ നടക്കട്ടെ.
പ്രിയ തിരുമേനീ,
രക്ഷതു എന്നതിന്റെ അവസാനം വിസര്‍ഗ്ഗം എങ്ങനെ വരും എന്നറിയാത്തതുകൊണ്ടാണ് ചോദിച്ചത്.
രക്ഷിക്കുമാറാകട്ടെ എന്നര്‍ത്ഥം വരുന്ന രക്ഷതു എന്ന വാക്ക്. അതിന്റെ അവസാനം വിസര്‍ഗ്ഗം ഇല്ല.
"ഈശ്വരോ രക്ഷതു" ഇതു തന്നെ ആയിരുന്നു ശരിയായ പ്രയോഗം
അതുകൊണ്ടാണ് ഞാന്‍ ആ തിരുത്ത് ഉദ്ദേശിച്ച് മനസ്സിലായില്ല എന്ന് പറഞ്ഞത്
ഒന്നു കൂടി - വിസര്‍ഗ്ഗം വേണമെങ്കില്‍ H റ്റൈപ് ചെയ്താല്‍ മതി
ശ്രേയസ് ജി :)
"സംസ്കൃത പാണ്ഡിത്യം" എന്ന വാക്ക് തമാശക്ക് പോലും ഇനി ഉപയോഗിക്കില്ല എന്ന് ഈയുള്ളവന്‍ ഉറപ്പിച്ചു പറയുന്നു. കാരണം നമ്മുടെ ഇന്ത്യ ഹെറിട്ടേജ് പണിക്കര്‍ മാഷ് ഇതിനോടുള്ള പ്രതിക്ഷേധം അറിയിച്ചു കഴിഞ്ഞു. ഇനി മേലില്‍ സംസ്കൃതം തമാശ പറയാന്‍ ഉപയോഗിക്കരുത് തിരുമേനി.
@ പാക്കര ചതിക്കല്ലേ. കൂതറ തിരുമേനി വെറും അറിവില്ലാത്തവന്‍
@ഇന്ത്യ ഹെരിറ്റേജ്
ക്ഷമിക്കണം. വിസര്‍ഗ്ഗം വരുമോ ഇല്ലയോ എന്ന് ശങ്കയുണ്ടായിരുന്നു. പക്ഷെ കൂതറതിരുമേനി വികട സരസ്വതി വിളയാടുന്ന വിവരമില്ലാത്തവന്‍ ആയതുകൊണ്ട് ശ്രീ@ശ്രേയസ് അങ്ങനെ ഒരു ശങ്ക ചോദിച്ചപ്പോള്‍ വിസര്‍ഗ്ഗം വരുമെന്ന് കരുതി ഇട്ടതാണ്. പിന്നെ
ശ്രീ@ശ്രേയസ്സ് ഒരു സംശയ നിവാരണത്തിനായി എഴുതിയതെന്നു കരുതുന്നു. തെറ്റ് പറ്റുന്നത് മനുഷ്യ സഹജമല്ലേ സാറേ. തിരുത്താം. തെറ്റുകള്‍ തിരുത്താനും പരമാവധി വരുതാതിരിക്കാനും ശ്രമിക്കാം.
@ ശ്രീ@ശ്രേയസ്സ്
ഉപയോഗിക്കണം എന്നാണ് ന്റെ മതം .കാരണം അതുകൊണ്ട് സര്‍ അതില്‍ തിരുത്തല്‍ നടത്തി. അല്ലെങ്കില്‍ എന്നും അതങ്ങനെ തന്നെ നിന്നേനെ. പിന്നെ സംസ്കൃതം എന്നല്ല ഒരു ഭാഷയിലും ഒരറിവും കൂതറ തിരുമേനിക്കില്ല. താങ്ക്സ്
പ്രിയ തിരുമേനീ
മുകളില്‍ കാണുന്ന,
എന്റെ ആ രണ്ടാമത്തെ കമന്റ് സമയത്ത് പബ്ലിഷ് ആയിരുന്നു എങ്കില്‍ എന്റെ ആ പോസ്റ്റും ഉണ്ടാവില്ലായിരുന്നു.
ആദ്യം ഇതു തമാശ ആണെന്നു തന്നെ കരുതി, അതായിരുന്നു വെറുതേ മനസ്സിലായില്ല എന്നു മാത്രം എഴുതിയത്. പക്ഷെതിരുമേനിയുടെ വിശദീകരണം കേട്ടപ്പോള്‍, തിരുമേനി അതു കാര്യമായെടുത്തു എന്നു കരുതി. അതുകൊണ്ട് രണ്ടാമത്തെ കമന്റിട്ടു.
അല്ലാതെ ഇത് പാണ്ഡിത്യം ഉണ്ടെന്നു കാണിക്കാനോ, മറ്റുള്ളവര്‍ അറിവില്ലാത്തവര്‍ ആണെന്നു കാണിക്കാനോ ഒന്നും അല്ല. എനിക്കു ബോദ്ധ്യം ഉള്ള ചില കാര്യങ്ങള്‍ കാണൂമ്പോള്‍ പ്രതികരിക്കുന്നു എന്നു മാത്രം
@ഇന്ത്യ ഹെരിടെജ്
സത്യമായും എന്റെ അറിവില്ലായ്മ പറഞ്ഞുവെന്നെയുള്ളൂ. ആകെ വിഷമം തോന്നിയത് സാര്‍ പോസ്റ്റ് കേവലം കമന്റില്‍ ഒതുക്കിയതാണ്. വിസര്‍ഗ്ഗത്തെ പറ്റി വിശദീകരിച്ചു പോസ്റ്റ് ഇട്ടിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു. കാരണം അത്തരം ഒരു പോസ്റ്റ് ഗുണകരമാവും. പിന്നെ സാര്‍ ഞാന്‍ പറഞ്ഞതില്‍ കളിയാക്കലിന്റെ അംശം ഇല്ല എന്ന് പറഞ്ഞുകൊള്ളട്ടെ.തീര്‍ത്തും ഗുണകരമായ പോസ്റ്റുകള്‍ ഉണ്ടാവട്ടെ എന്ന് മാത്രമേ ആഗ്രഹം ഉള്ളൂ.
Post a Comment