തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, March 9, 2009

63.സര്‍വ്വ ശ്രീ.കാപ്പിലാന് ആശംസകള്‍

പ്രീയപ്പെട്ടവരെ,

മലയാളം ബ്ലോഗ് ഒട്ടനവധി പുതിയ എഴുത്തുകാരുടെ ഉദയത്തിനും അതേപോലെ നല്ല എഴുത്തുകാരുടെ കൃതികളെ വായനക്കാരിലെത്തിക്കുകയും ചെയ്യുന്നതിന് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്‌. അച്ചടി മാഷിപുരളുകയെന്നത് മാത്രമല്ല ഒരു കൃതിയുടെ ആത്യന്തിക ലക്ഷ്യം എങ്കിലും അച്ചടിമഷി പുരളുന്നത് എന്നും മനസ്സിന് സന്തോഷവും ഒപ്പം എഴുത്തുകാരന് ആത്മസംതൃപ്തിയും നല്‍കുന്നതിനോടൊപ്പം എഴുത്തുകാര്‍ക്ക് കൂടുതല്‍ കൃതികള്‍ രചിക്കുന്നതിന് പ്രചോദനവും നല്‍കും.

ബ്ലോഗിലൂടെ വിശാല മനസ്കന്‍,സിമി,വിഷ്ണു,പ്രിയ ഉണ്ണികൃഷ്ണന്‍, കുറുമാന്‍ തുടങ്ങിയവരുടെ കൃതികള്‍ അച്ചടിമഷി പുരണ്ടു.മിക്കവരുടെയും പുസ്തകങ്ങള്‍ വായനക്കാര്‍ സഹൃദം നെഞ്ചിലേറ്റി സ്വീകരിച്ചു. അങ്ങനെ ബ്ലോഗിലെ ഈ സൂപ്പര്‍താരങ്ങളെ ബ്ലൂലോഗത്തിനു പുറത്തുള്ളവരും സ്നേഹത്തോടെ സ്വീകരിച്ചു. സാഹിത്യകാരനും സര്‍വ്വോപരി സഞ്ചാരസാഹിത്യകാരനുംകൂടിയായ നിരക്ഷരന് സഞ്ചാരസാഹിത്യത്തിനു അവാര്‍ഡും ലഭിക്കുകയുണ്ടായി. അവര്‍ക്കെല്ലാം കൂതറ തിരുമേനിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

ആല്‍ത്തറയിലെ പോസ്റ്റില്‍ നിന്നും ഇ പത്രത്തില്‍ നിന്നും സര്‍വ്വ ശ്രീ .കാപ്പിലാന്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. .‍ സര്‍വ്വശ്രീ.കാപ്പിലാന് (ലാല്‍.പി.തോമസ്) തന്റെ കൃതികള്‍ അച്ചടിമഷി പുരളുന്ന ഈ വേളയില്‍ കൂതറതിരുമേനിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

സൂക്ഷ്മ നിരീക്ഷണം,നിരൂപണം എന്നിവയിലും അദ്ദേഹത്തിന്റെ അവഗാഹം ശ്ലാഘനീയം തന്നെ.ബൂലോഗത്ത്‌ നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹം വീണ്ടും നിരവധി കൃതികള്‍ മലയാളം ഭാഷയ്ക്കും,സാഹിത്യത്തിനും സംഭാവന നല്കട്ടെയെന്നും ആശംസിക്കുന്നു.

സര്‍വ്വശ്രീ. കാപ്പിലാന്റെ "നിഴല്‍ ചിത്രങ്ങള്‍" എഴുത്തുകാര്‍ക്ക് എന്നും പ്രചോദനമാവട്ടെയെന്ന് കൂതറ തിരുമേനി ആഗ്രഹിക്കുന്നു. പണ്ഡിതന്മാരെയും കലാകാരന്‍മാരെയും കവികളെയും എന്നും ബഹുമാനിക്കുന്ന കൂതറതിരുമേനി നവ സാഹിത്യകാരന്മാരും ബ്ലോഗെഴുത്തുകാരും സര്‍വ്വ ശ്രീ. കാപ്പിലാനെ പോലെയുള്ളവരെ മാതൃക ആക്കിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.

കൂതറതിരുമേനി

12 comments:

...പകല്‍കിനാവന്‍...daYdreamEr... said...

ഹ ഇതെന്താ ഈ കേക്കണേ.. rss വിളമ്പിയ സദ്യക്ക് നെയ്യോഴിക്കുന്നത് dyfi യോ .. :) അഭിവാദ്യങ്ങള്‍.. !

njanum ente lokavum said...

എന്നാല്‍ അങ്ങിനെ തന്നെ ആയിക്കോട്ടെ തിരുമേനി

കാപ്പിലാന്‍ said...

കൂതറ , സന്തോഷമുണ്ട് .പക്ഷേ എനിക്കീ ബൂലോകത്ത് ഒരു കൂതറയുടെയും സപ്പോര്‍ട്ട് വേണ്ട .എന്നെ സ്നേഹിക്കുന്ന പച്ചയായ മനുഷ്യരുണ്ട്‌ എനിക്കത് മതി .അത് തന്നെ ധാരാളം .ഈ പോസ്റ്റ് കൂതറ പിന്‍വലിക്കണം .ഞാന്‍ ഒരിക്കല്‍ പറഞ്ഞിട്ടാണ് പോയത് എന്നെ വീണ്ടും ഇവിടെ വിളിച്ചു വരുത്തരുത് എന്ന് . ഒരു കൂതറ തരുന്ന ഈ തലോടലിനെ എനിക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.....കാരണം ഞാന്‍ ലാല്‍ പി. തോമസ് എന്ന കാപ്പിലാനാണ്, നീ.....നിന്നെ പോലെ ഒരു ആണും പെണ്ണും കെട്ടവന് കളിക്കാനുള്ളതല്ല എന്റെ പേര്........ഈ പോസ്റ്റ് കൂതറ നിരുപാധികം പിന്‍‌വലിച്ചേ മതിയാവൂ...എന്റെ പേരില്‍ ഇങ്ങനെ ഒന്ന് എഴുതാന്‍ നിനക്ക് ആര് അനുവാദം തന്നു, എന്താ നീ കരുതിയിരിക്കുന്നത്?

M.A Bakar said...

തല്ലുന്നതും തലോടുന്നതും ഭവാന്‍ ... !!!

ullas said...

ഇവനാരെടാ . ഇത്ര ധാര്‍ഷ്ട്യം . ബ്ലോഗില്‍ എല്ലാവനും ഒരുപോലെയാ .ഒരുത്തനും കൊമ്പില്ല .

കനല്‍ said...

ഇത് പുറം ചൊറിയലോ?
അതോ പുറം മാന്തിപൊളിക്കലോ?

എന്താണെന്ന് സാധാരണക്കാര്‍ക്ക് വേണ്ടി വിഷദമാക്കൂ.

ഗീത് said...

ഇങ്ങനെ ഒരു അഭിനന്ദനക്കുറിപ്പ് ഇട്ടതില്‍ സന്തോഷം തോന്നുന്നു.

കാപ്പുവിനോട് :
കാപ്പൂ, ഇതു ശരിയായില്ല. അഭിനന്ദനം ആരു തന്നാലും അത് സന്തോഷത്തോടെ ഏറ്റുവാങ്ങണം. അഭിനന്ദിക്കാന്‍ തോന്നിയ ആ വലിയ മനസ്സിനെ കാണണം.

കാപ്പിലാന്‍ said...

കൂതറെ,
കാപ്പിലാന്‍ എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന എന്നെ കുറിച്ച് താങ്കള്‍ , എന്നെ മനപൂര്‍വ്വം അവഹേളിക്കാനും അപമാനിക്കുവാനുമായി ,മുന്‍ലക്ഷ്യത്തോടെ പല പോസ്റ്റുകളും ഇടുകയുണ്ടായി. അതൊക്കെ നിങ്ങളുടെ കാര്യം......ആരേയും പറയാനുള്ള അവകാശം നിങ്ങള്‍ക്ക് ഗൂഗിള്‍ തന്നിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു....

http://kootharaavalokanam.blogspot.com/2009/03/63.html

പക്ഷെ, മേല്‍ കാണിച്ച ലിങ്കില്‍ താങ്കളിട്ട പോസ്റ്റ് പൂര്‍ണ്ണമായും ലാല്‍.പി.തോമസ് എന്ന ആളുടെ വ്യക്തിപരമായ കാര്യങ്ങളാണ്....
കാപ്പിലാന്‍ എന്ന ബ്ലോഗര്‍ നെയിമോടെ ലാല്‍. പി.തോമസ് എന്ന ഞാന്‍ ബ്ലോഗില്‍ പോസ്റ്റുകള്‍ ഇടുന്നത് പൂര്‍ണ്ണമായും ഗൂഗിള്‍ എനിക്ക് അനുവദിച്ചു തന്നിട്ടുള്ള സൌകര്യങ്ങള്‍ വിനിയോഗിച്ചു മാത്രമാണ്....

പക്ഷെ, താങ്കള്‍ കൂതറ അവലോകനംഎന്ന ബ്ലോഗില്‍ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ , എന്റെ അറിവോ സമ്മതമോ ഇല്ലാതെ പോസ്റ്റിയിരിക്കുകയാണ്. ഞാന്‍ പുസ്തകമിറക്കുന്നതും, കാപ്പിലാന്‍ എന്ന പേരില്‍ ബ്ലോഗുന്നതും പൂര്‍ണ്ണമായും എന്റെ വ്യക്തി പരമായ കാര്യങ്ങളാണ്.

ഗൂഗിളിന്റെ ടേംസ് ആന്‍ഡ് കണ്ടിഷന്‍ പ്രകാരം മറ്റൊരു ബ്ലോഗറുടെ വ്യക്തിപരമായ കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ കൂതറ അവലോകനം എന്ന പേരില്‍ ബ്ലോഗുന്ന താങ്കള്‍ക് അധികാരമില്ല

ഒരു ബ്ലോഗറുടെ വ്യക്തിപരമായ കാര്യങ്ങള്‍ എടുത്ത് പബ്ലിഷ് ചെയ്യാന്‍ താങ്കളെ ഗൂഗിള്‍ അനുവദിക്കുന്നില്ല ,

ലാല്‍.പി.തോമസ് എന്ന കാപ്പിലാന്‍ എന്ന ബ്ലോഗര്‍ , എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പബ്ലിഷ് ചെയ്ത് താങ്കള്‍ ഇട്ട പോസ്റ്റ് പിന്‍‌വലിക്കണം എന്ന് കാണിച്ചുള്ള കമന്റ് ഞാന്‍ താങ്കളുടെ പോസ്റ്റില്‍ ഇട്ടിരുന്നതാണ്...

പക്ഷെ താങ്കള്‍...എന്റെ ആ അഭ്യര്‍ത്ഥന പാലിക്കാന്‍ തയ്യാറാവാതെ, താങ്കളുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്....

ഇത്തരണുത്തതില്‍ ഗൂഗിള്‍ അനുവദിച്ചു തന്നിട്ടുള്ള ആവിഷ്കാരസ്വാതന്ത്ര്യത്തിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ താങ്കള്‍ക്കാവില്ല എന്ന് ഞാന്‍ കരുതുന്നു....

ആയതിനാല്‍,

എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പബ്ലിഷ് ചെയ്തിരിക്കുന്ന താങ്കളുടെ പോസ്റ്റ് നിരുപാധികം പിന്‍‌വലിക്കണമെന്ന് ഞാന്‍ ഇതിനാല്‍ ആവശ്യപ്പെടുന്നു.

നിങ്ങള്‍ അതിനു തയ്യാറായില്ലാ എന്നുണ്ടെങ്കില്‍ എനിക്ക് മറ്റ് നടപടികളുമായി മുന്നോട്ട് പോകേണ്ടി വരും.....എന്നുള്ള കാര്യം അറിയിച്ചു കൊള്ളുന്നു.

മാണിക്യം said...

കൂതറ അവലോകനം ഈ പൊസ്റ്റിലെ ഡീറ്റെയില്സ് ഞാന്‍ ആല്‍ത്തറയില്‍ ഇട്ടതാണ്
അതു എങ്ങനെ ഇവിടെ വന്നു?
എന്റെ പോസ്റ്റിലെ ലൈന്‍സ് കോപ്പി ചെയ്തിട്ടുണ്ട്.
ഈ പൊസ്റ്റ് ഞാന്‍ ഇട്ടതാണു ആല്‍തറയില്‍യിട്ടതായതു കൊണ്ടു തന്നെ എന്നൊടു മറുപടി പറയാനുള്ള ബാധ്യതയും കൂതറ അവലോകനത്തിനുണ്ട്..
മുമ്പു കൂതറയിലെ പോസ്റ്റ് ആരോ മോഷ്ടിച്ചെന്നു പറഞ്ഞു പോസ്റ്റ് കൊടുത്തിരുന്നല്ലൊ.

ഈ പൊസ്റ്റും മോഷ്ടിച്ചതണെന്നു ഞാന്‍ പറയട്ടേ?
ഇതിനു കൂതറ അവലോകനം സമാധാനം പറഞ്ഞെ തീരൂ. കാരണം ഈ ഫോട്ടൊയും മറ്റും കാപ്പിലാന്‍ എന്നെ ഏള്‍പ്പിച്ചതാണ് അതു ചോരുനതിന് ഞന്‍ സമാധാനം പറയണമല്ലൊ.

അതുപൊലെ ഇതു പൊസ്റ്റ് കാപ്പിലാനെ പറ്റിയാണു അദ്ദേഹത്തിന്റെ സമ്മതം ഇല്ലാതെ ഇവിടെ പോസ്റ്റ് ഇട്ടു.ഇതു ശരിയായ നടപടി ആണൊ?
ഇതിന്റെ മറുപടി തരണം

ശ്രീ @ ശ്രേയസ് said...

അഭിനന്ദനങ്ങള്‍, ശ്രീ കാപ്പിലാന്‍.

ഇനിയും കൂടുതല്‍ കവിതകളെഴുതാന്‍ സരസ്വതീദേവിയുടെ കടാക്ഷമുണ്ടാകട്ടേ എന്ന് ആശംസിക്കുന്നു.

ചാണക്യന്‍ said...

കൂതറ തിരുമേനി കാടുകയറണ്ട....

1. ആല്‍ത്തറ എന്ന ബ്ലോഗില്‍ വന്ന ഒരു പോസ്റ്റിലെ വിശദാംശങ്ങള്‍ അത് പോസ്റ്റിയ ആളുടെ മുന്‍‌കൂട്ടിയുള്ള അനുമതിയില്ലാതെ എടുത്ത് മറ്റൊരിടത്ത് പോസ്റ്റുന്നത് മോഷണം തന്നെയാണ്. നിങ്ങളുടെ ഉദ്ദേശശുദ്ധിയല്ല മറിച്ച് നിങ്ങളുടെ പ്രവര്‍ത്തിയാണ് അത് മോഷണമാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്. ഇത്തരുണത്തില്‍ നിങ്ങള്‍ മറ്റൊരു പോസ്റ്റിലെ വിശദാംശങ്ങള്‍ മോഷണം എന്ന പ്രവര്‍ത്തി ചെയ്ത് ഇവിടെ പോസ്റ്റി എന്നത് വ്യക്തമാവുന്നുണ്ട്. മോഷണം നടത്തി എന്ന കാര്യം നിങ്ങള്‍ തന്നെ പരോക്ഷമായി അംഗീകരിക്കുകയും, എന്നാല്‍ ആ കുറ്റത്തെ വരട്ടു ന്യായങ്ങള്‍ നിരത്തി സാധൂകരിക്കാനും ശ്രമിക്കുന്നത് നിയമത്തിനോടുള്ള നിങ്ങളുടെ പുച്ശമനോഭാവത്തെയാണ് കാണിക്കുന്നത്. കാപ്പിലാന്‍ എന്ന ബ്ലോഗറുടെ പുസ്തകത്തെ പറ്റിയുള്ള വാര്‍ത്ത മറ്റ് എവിടെയൊക്കെ വന്നു എന്നത് നിങ്ങളുടെ മോഷണത്തിനു ന്യായീകരണമല്ല. അവിടൊക്കെ അത് പ്രസിദ്ധീകരിക്കാന്‍ കാപ്പിലാന്‍ മുന്‍‌കൂട്ടി അനുവാദം കൊടുത്തിട്ടുണ്ടാവാം. പക്ഷെ ഇവിടെ അതിനുള്ള അനുവാദം മാണിക്യമോ കാപ്പിലാനോ നിങ്ങള്‍ക്ക് തന്നിട്ടില്ലല്ലോ
മറ്റൊരാളുടെ വസ്തു ഉടമസ്ഥന്റെ അറിവോ സമ്മതമോ ഇല്ലാതെ എടുക്കുന്നത് മോഷണം തന്നെയാണ്.

2. കൂതറ തിരുമേനി എന്ന നിങ്ങള്‍ കാപ്പിലാനെ സംബന്ധിക്കുന്ന രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി എന്ന് അരോപിക്കുന്നില്ല.

“ PRIVATE AND CONFIDENTIAL INFORMATION: We do not allow the unauthorized publishing of people's private and confidential information, such as credit card numbers, Social Security Numbers, and driver's and other license numbers.“

ഇതിലെ people's private എന്നത് പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കാപ്പിലാന്‍ എന്ന ലാല്‍.പി.തോമസിന്റെ പടം അടങ്ങുന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ കവര്‍ ചിത്രം, പുസ്തക പ്രസാധനം സംബന്ധിച്ച വിവരങ്ങള്‍ ഒക്കെയും കാപ്പിലാന്‍ എന്ന ലാല്‍.പി.തോമസിന്റെ private കാര്യങ്ങളാണ്. അവയെ അനധികൃതമായി പ്രസിദ്ധപ്പെടുത്തുകയാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്. മറ്റൊരാളിന്റെ private ആയ കാര്യങ്ങള്‍ അയാളുടെ അനുവാദമില്ലാതെ പ്രസിദ്ധപ്പെടുത്താന്‍ ഗൂഗിളിന്റെ, Blogger Content Policy നിങ്ങളെ അനുവദിക്കുന്നില്ല.

മേല്‍ചൂണ്ടിയ രണ്ട് കാര്യങ്ങളുടേയും വെളിച്ചത്തില്‍ കൂതറ തിരുമേനി വ്യക്തമായും, മുന്‍‌വിധിയോടെ, നിയമം ലംഘിക്കുക എന്ന ഉദ്ദേശത്തോടെയും ലക്ഷ്യത്തോടെയും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്.

ഗൂഗിളിന്റെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥനായ നിങ്ങള്‍ നിരുപാധികം പോസ്റ്റ് പിന്‍‌വലിച്ച് മാതൃകകാണിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഓടോ: ഈ കമന്റിന്റെ പേരില്‍, വിഷയവുമായി ബന്ധമില്ലാതെ, എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഏതെങ്കിലും കമന്റുകള്‍ ഈ ബ്ലോഗില്‍ വന്നാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദി കൂതറ തിരുമേനി എന്ന പേരില്‍ ബ്ലോഗെഴുതുന്ന താങ്കള്‍ മാത്രമായിരിക്കും.

അനില്‍@ബ്ലോഗ് said...

കൂതറ തിരുമേനിയെ,
ഒരുപാട് ലിങ്ക് ഒക്കെ ഇട്ട് ഗംഭീരമായി പോസ്റ്റിയിട്ടുണ്ടല്ലോ.
കൊള്ളാം.
പക്ഷെ സാ‍മാന്യ മര്യാദ എന്ന സംഗതി മാത്രം മറന്നു.
കാപ്പിലാന്റ്റെ പുസ്തകം ഇതുവരെ പ്രകാശനം ചെയ്തിട്ടില്ല. അതേക്കിറിച്ച് ഉള്ള വിവരങ്ങള്‍ , അതിന്റെ ഫോട്ടോഗ്രാഫ്, കവര്‍ ഇവയെല്ലാം ഇപ്പോള്‍ കാപ്പിലാന്റെ വ്യക്തിപരമായ വസ്തുക്കളാണ്. അത് പബ്ലിഷ് ചെയ്തതാവട്ടെ മറ്റൊരു ബ്ലോഗ്ഗിലും.

പ്രകാശനം ചെയ്തു ശേഷമാ‍ണ് താങ്കള്‍ ഈ പ്രസംഗം നടത്തുന്നതെങ്കില്‍ കുഴപ്പമില്ലായിരുന്നു, കാരണം മാര്‍ക്കെറ്റില്‍ വില്‍പ്പനക്കെത്തിയ അല്ലെങ്കില്‍ വിതരണത്തിനെത്തിയ ഒരു പുസ്തകം എടുത്ത് താങ്കള്‍ക്ക് നിരൂപണം എഴുതാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടാവും.
പക്ഷെ അതുവരെ ഇത് മറ്റൊരു ബ്ലോഗ്ഗില്‍ നിന്നും “മോഷണം” നടത്തിയ ചിത്രങ്ങളും ആശയങ്ങളുമാണ്. ആയതിനാല്‍ അതിന്റെ ഉടമസ്ഥന്‍ എതിര്‍പ്പ് പറഞ്ഞ സ്ഥിതിക്ക് ഈ പോസ്റ്റ് മാറ്റുകയാണ് “മാന്യത”

താങ്കള്‍ വേണ്ട രീതിയില്‍ പെരുമാറും എന്ന് പ്രതീക്ഷിക്കുന്നു.