തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, March 5, 2009

61.പിള്ളാച്ചോ ഇത് വെറും തെണ്ടിത്തരമായി കേട്ടോ..

അല്പം മുമ്പേ പുതിയ പോസ്റ്റുകള്‍ ഒക്കെ തേടിനടന്നപ്പോള്‍ പിള്ളച്ചന്‍ ഇട്ട പോസ്റ്റ് കണ്ടു ഒന്ന് ഞെട്ടി പോയി. എടാ ഇത് ഞാന്‍ ‍ കൂതറയില്‍ ഇട്ട പോസ്റ്റ് അല്ലെ. വള്ളി പുള്ളി തെറ്റാതെ അങ്ങനെ തന്നെ അടിച്ചു മാറ്റി പോസ്റ്റിയിരിക്കുന്നു. എന്നാലും ഇത് മഹാ തെണ്ടിത്തരം ആയെന്നു മാത്രമല്ല "എരന്ന് തിന്നുന്നവനെ തൊരന്നു തിന്നുന്ന പോലെ ആയല്ലോ."അയാളുടെ ജാതകം നോക്കിയപ്പോള്‍ വര്‍ഷങ്ങള്‍ കുറേയായി ഇങ്ങനെ ബ്ലോഗ് എഴുതാന്‍ തുടങ്ങിയതെന്ന് മനസ്സിലായി.എന്നിട്ടും ഈ എരപ്പാളിത്തരം കളഞ്ഞില്ലേ.

എനിക്ക് ആരോ മെയില്‍ അയച്ച സാധനം ആണെന്ന് പറഞ്ഞു തന്നെയാണ് ഈ പോസ്റ്റ് ഇട്ടതു.എന്നിട്ട് ഇംഗ്ലീഷില്‍ വലിയ പിടിയില്ലാത്ത ഞാന്‍ ലോകത്തുള്ള ഡിക്ഷനറി ഒക്കെ തപ്പി നടന്നു ഒന്ന് വിവര്‍ത്തനം ചെയ്തു പോസ്റ്റാക്കി കൂതറയില്‍ ഇട്ടു. ലവന്‍ ഒരു ഉളുപ്പും ഇല്ലാതെ അത് പോസ്റ്റാക്കി സ്വന്തം ബ്ലോഗില്‍ ഇട്ടു.

എടൊ പിള്ളേച്ചോ .. വല്ലവന്റെയും കോണകം അടിച്ചു മാറ്റി ഇടുമ്പോള്‍ അത് കഴുകി ഇടണമെന്ന സാമാന്യ ബോധം പോലും കാണിച്ചില്ലല്ലോ താന്‍.എനിക്ക് വന്ന മുഴുവന്‍ അക്ഷര പിശാശും അതെ പോലെ അവിടെ താങ്ങിയിട്ടുണ്ടല്ലോ.മോശമാണ് കേട്ടോ. നാണമില്ലാത്തവന്റെ ഡാഷില്‍ ആലു കിളിച്ചാല്‍ തണല്‍ ആണെങ്കില്‍ ഓക്കേ.പിന്നെ അറിയാതെ ഞാന്‍ എഴുതിയത് ആരെങ്കിലും താങ്കള്‍ക്കു അയച്ചു തന്നതാണെങ്കില്‍ എന്റെ പോസ്റ്റിന്റെ ലിങ്ക് ഒന്ന് കൊടുത്തേരെ.അതല്ലേ അതിന്റെ മര്യാദ.

അല്ലെങ്കില്‍ തന്നെ നിങ്ങളൊക്കെ വല്ല്യ പഴയ തഴക്കവും പഴക്കവും ചെന്ന എഴുത്തുകാരല്ലേ. ഞങ്ങളെ പോലെയുള്ള പാവങ്ങളെ ഇങ്ങനെ കൊല്ലാതെ വിടൂ.നിങ്ങളൊക്കെ ഒത്തിരി എഴുതി ആരാധകരെ ഒക്കെ ഉണ്ടാക്കി രാജാവായി വാഴുന്നവരല്ലേ.ഞങ്ങള്‍ ഇങ്ങനൊക്കെ അങ്ങ് പോട്ടെ.പിന്നെ കൂതറയില്‍ വന്ന പോസ്റ്റ് രണ്ടു ആഴ്ച കഴിഞ്ഞു അടിച്ചു മാറ്റി പോസ്റ്റിയപ്പോള്‍ വല്ല്യ ഗുണം ഒന്നും ഉണ്ടാവില്ല.കാരണം കമന്റ് ഒക്കെ ഇവിടെ വന്നു പിന്നെ അവിടെ എന്ത് വരാനാ.അപ്പോള്‍ ശരി എല്ലാം പറഞ്ഞപോലെ.

ഇപ്പോള്‍ മനസ്സിലായില്ലേ ഇത് നമ്മുടെ സൃഷ്ടിയാണെന്ന്.അപ്പോള്‍ നമ്മുടെ പേര് അവിടെ ചേര്‍ക്കണെ.അല്ലങ്കില്‍ ഞങ്ങള്‍ കരുതും പിള്ളച്ചേട്ടന്‍ മനപ്പൂര്‍വ്വം തെണ്ടിത്തരം കാണിച്ചതാണെന്നു. പിള്ളച്ചേട്ടന്‍ ഡീസന്റ് അല്ലെ.അപ്പോള്‍ അങ്ങനെ കാണിക്കുമോ. ഡിലീറ്റ് ഒന്നും ചെയ്യല്ലേ. വെറുതെ എന്റെ ഒരു ലിങ്ക് അങ്ങ് കൊടുത്തേക്കൂ.എന്നാ ശരി.ബ്ലോഗില്‍ ഈയിടെ തെറി വിളി കൂടിയിരുന്നെങ്കിലും മോഷണം കുറവായിരുന്നു.ഇപ്പോള്‍ അതും തുടങ്ങിയോ.

മനുഷ്യ വിദൂഷകന്‍

5 comments:

പൊട്ട സ്ലേറ്റ്‌ said...

സത്യം !. ഒരു കമന്റ് അവിടെയും ഇടുന്നുണ്ട്.

njanum ente lokavum said...

sariyanallo njanathu innale pillechante bologgil irunnu karyamayi vayichatha ,atte vallavantem kattamuthalano njan vaayichathu ayyeee shame ,koothare munpu prayogicha therikalil stock undenkil oru 4 ennam koduthekku pillechanu ,njanonnu pillechane kandittu varatto....

അപ്പൂട്ടന്‍ said...

I had put a comment in your earlier post, giving link to the same. I hope you'd have noticed that too.
അപ്പൂട്ടന്‍ said...
ഈ ഗ്രൂപ്പിലുള്ള ആരെങ്കിലുമാണോ ഇവിടെ പോസ്റ്റുന്നത്? അക്ഷരതെറ്റുകള്‍ വരെ കോപ്പിയടിച്ചിട്ടുണ്ടല്ലൊ.

March 5, 2009 4:23 AM

അനോണി മാഷ് said...

സത്യം !

മനുഷ്യ വിദൂഷകന്‍ said...

@അപ്പൂട്ടന്‍

നന്ദിയുണ്ട്. കൂതറ തിരുമേനി കമന്റ് റിലീസ് ചെയ്തത് ഞാന്‍ പോസ്റ്റ് ഇട്ടതിനു ശേഷമാണ്.അത് കൊണ്ടാണ് കാണാഞ്ഞത്. അതിനു ശേഷം പിള്ളേച്ചന്റെ പോസ്റ്റിലെ കമന്റും കണ്ടിരുന്നു. പക്ഷെ ഈ പോസ്റ്റ് കണ്ടിട്ടും ഇതിന്റെ ലിങ്ക് കൊടുക്കാഞ്ഞപ്പോള്‍ പിള്ളേച്ചന്‍ അടിച്ചു മാറ്റല്‍ തന്നെയാണ് നടത്തിയതെന്ന് വേണം പറയാന്‍. അല്ലെങ്കില്‍ ഇമെയില്‍ വിവര്‍ത്തനവും ഞാന്‍ ചെയ്തതെന്ന് പറഞ്ഞു കൊടുക്കില്ലല്ലോ. ഇതാറിഞ്ഞിട്ടും അവിടെ ലിങ്ക് കൊടുക്കാത്ത മഹാമനസ്സിന് നന്മ നേരട്ടെ. "എന്തൊരു മഹാനുഭാവലു പിള്ളേച്ചാ.."