തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, March 24, 2009

75.ഇനി നമ്മള്‍ക്ക് കൂതറയില്‍ ‍ ചാറ്റാം..

നമ്മുടെ ചിലരുടെ ബ്ലോഗിലെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ചിലപ്പോഴൊക്കെ തെറിവിളിക്കാനും ചൊറിയാനും തോന്നാറുണ്ട്. ഈ ചൊറിച്ചില്‍ മാറ്റാന്‍ ആന്റി ഫംഗല്‍ ക്രീമുകളോ ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ക്രീമുകളോ പുരട്ടിയാല്‍ പോരാ. ചിലര്‍ തെറിവിളിച്ചും ചിലര്‍ ക്രോധിച്ചും തങ്ങളുടെ ചൊറിച്ചില്‍ മാറ്റും. പക്ഷെ ചിലരാവട്ടെ തങ്ങളുടെ ഇമെയില്‍ ഐഡി തന്നിട്ട് വാ ചാറ്റാം എന്നൊക്കെ പറയും.

പക്ഷെ കൂതറ തിരുമേനി ചാറ്റുകയുമില്ല, ചീറ്റുകയുമില്ല. പിന്നെ കൂതറ തിരുമേനിയുടെ പ്രശ്നം ആളല്‍പ്പം പഴഞ്ചനാണ്. അതുകൊണ്ട് ഈ ചാറ്റ് ഹിക്മത്തില്‍ വല്ല്യ പിടിയില്ല. പക്ഷെ കുട്ടികള്‍ ഊഞ്ഞാല്‍ വേണമെന്ന് പറഞ്ഞാല്‍ കെട്ടി കൊടുക്കാന്‍ മടിയില്ലാത്തവനുമാണ്. അതുകൊണ്ട് കുട്ടികള്‍ക്ക് ചാറ്റ് ചെയ്യാന്‍ ഇവിടെ ഒരു ഊഞ്ഞാല്‍ കെട്ടി കൊടുക്കുന്നു. അല്ല പിന്നല്ലാതെ.പണ്ട് മലയാളികള്‍ തെറി വിളിച്ചു പഠിച്ചത് പാരാചാറ്റില്‍ ആണ്. ആ യന്ത്രം തന്നെ ഇവിടെ വയ്ക്കുന്നു.കൂതറ അവലോകനം വായിച്ചിട്ട് ആര്‍ക്കെങ്കിലും ചാറ്റാന്‍ തോന്നിയാല്‍ ചാറ്റാം.

പിന്നെ ഒരു കാര്യം പറയാം. ഇവിടെ കൂതറ തിരുമേനി ഒരിക്കലും ഒരു പേരിലും കാണില്ല. അതുകൊണ്ട് തന്നെ ഞാന്‍ ആണ് കൂതറ തിരുമേനി എന്ന് പറഞ്ഞു ചാറ്റിയാല്‍ അത് വെറും ചീറ്റിക്കല്‍ ആയിരിക്കും. അതിനു കൂതറ തിരുമേനി ഉത്തരവാദി ആയിരിക്കില്ല. കാരണം കൂതറ അവലോകനം എഴുതുന്ന കൂതറ തിരുമേനി ചാറ്റിംഗ് ഇഷ്ടമുള്ള ആളല്ല.

ഈ ഹിക്മത്ത് വേണ്ടിയവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ പേജില്‍ തന്നെ എമ്പേഡഡ്‌ ആയോ അല്ലെങ്കില്‍ പോപ്പ് അപ്പ് ആയോ ചാറ്റ് ബ്ലോക്സ്‌ വരുത്താന്‍ കഴിയും. അതില്‍ പോപ്പ് തന്നെ ഉപയോഗിക്കുക. എന്തിനാ നമ്മുടെ ബ്ലോഗിന്റെ നെഞ്ചത്ത് വല്ലവനെയും ചാറ്റ് ചെയ്യിക്കുന്നത്. അല്ലെ.
ക്ലിക്കി അകത്ത് ചെന്ന് ചാറ്റിനു പേര് കൊടുത്ത് ഷോമൈ കോഡ് ഞെക്കി പോപ്പ് അപ്പ് സെക്ഷന്‍ എടുത്ത്‌ അതില്‍ നിന്നും കോഡ്‌ എടുത്ത്‌ നമ്മുടെ ബ്ലോഗ്ഗര്‍ ഡാഷ് നോക്കി അതില്‍ HTML/JAVA യുടെ ബട്ടണില്‍ ഇവനെ പേസ്റ്റ് ചെയ്യുക.അതായത് ആഡ് എ ഗാഡ്‌ജെറ്റില്‍ (ADD A GADGET) നിന്നും എച്ച്.ടി.എം.എല്‍./ജാവ (HTML/JAVA) ഗാഡ്‌ജെറ്റ് എടുത്ത്‌ അതില്‍ പേസ്റ്റ് ചെയ്യുക.ഇനി സേവ് ചെയ്തു വെളിയില്‍ വന്നാല്‍ നമ്മുടെ ചാറ്റ് റെഡി.അപ്പോള്‍ തെറിവിളികള്‍ ഈ ചാറ്റില്‍ ആവാം അല്ലെ.

ഒന്നും കൂടി പറയാം. അതില്‍ ചാറ്റ് ചെയ്യാന്‍ കൂതറതിരുമേനി വരില്ല. കൂതറ തിരുമേനി എന്നാ പേരില്‍ ആരെങ്കിലും ചാറ്റ് ചെയ്‌താല്‍ അതിന്റെ ഉത്തരവാദി കൂതറതിരുമേനി അല്ല.

കൂതറ തിരുമേനി.

No comments: