തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, March 26, 2009

76.ടോറന്റുകള്‍

കമ്പ്യൂട്ടറും നെറ്റും ഉപയോഗിക്കുന്ന മിക്കവരും ടോറന്റ് (torrent) എന്നാ വാക്കിനോട് പരിചിതരാണെങ്കിലും എങ്ങനെ ടോറന്റ് ഉപയോഗിക്കണമെന്നും എന്താണ് ടോറന്റെന്നും അറിയാത്ത നിരവധിയാളുകള്‍ നമുക്കിടയിലുണ്ട്. ഈ പോസ്റ്റുമൂലം ചിലരെങ്കിലും അതിനെപറ്റി മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്‌താല്‍ കൂതറതിരുമേനി ധന്യനായി.

ശക്തിയായ പ്രവാഹം കുത്തൊഴുക്ക് എന്നൊക്കെ അര്‍ഥം വരുന്ന ടോറന്റ് പിയര്‍ ടൂ പിയര്‍ ഫയല്‍ ഷെയറിംഗ് (peer to peer file sharing )സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്ന ഫയലുകളുടെ എക്സ്റ്റെന്‍ഷന്‍ (file extension) ആണ്.
കൂടുതല്‍ വിശദീകരിക്കാതെ പറയാം. ഒരു ഫയല്‍ നമുക്ക് ഇന്റര്‍നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യണമെങ്കില്‍ അത് വീഡിയോ, ഓഡിയോ, ഡാറ്റാ തുടങ്ങി എന്തുമാവട്ടെ.ആദ്യം നെറ്റില്‍ ടോറന്റായി ലഭ്യമാക്കുന്ന സൈറ്റുകളില്‍ നോക്കുക.അവിടെ നിന്ന് പ്രസ്തുത ഫയലിന്റെ ടോറന്റ് ഡൌണ്‍ലോഡ് ചെയ്യുക. അതിനു ശേഷം ഈ ടോറന്റുകളെ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ അതായത് ക്ലയന്റുകളില്‍ ഓപ്പണ്‍ ചെയ്യുക. അത്തരം ഒന്നിനെ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യുക. അതിനു ശേഷം ആ സോഫ്റ്റ്‌വെയര്‍ ഫയലിന്റെ ഡൌണ്‍ലോഡ് ചെയ്തോളും.

കൂടുതല്‍ ടെക്നിക്കല്‍ ആയി വിശദീകരിക്കാത്തതിനു കാരണം എല്ലാവരും ഇത്രയും കാര്യം എളുപ്പമായി മനസ്സിലാക്കി കൊള്ളണമെന്നില്ല.അതുകൊണ്ട് തന്നെ വളരെ ലളിതമായും അതോടൊപ്പം ആര്‍ക്കും മനസ്സിലാവുന്നതും ചെയ്യുന്ന രീതിയില്‍ ലഭ്യമാക്കി കൊടുക്കുക എന്നതുമാത്രമാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.

ഇനി ഇതെങ്ങനെ നമുക്ക് ഉപയോഗപ്പെടുത്താമെന്ന് നോക്കാം.

ഉദാഹരണമായി കൂതറതിരുമേനി ഒരു ഇംഗ്ലീഷ് മൂവി കാണാന്‍ തീരുമാനിക്കുന്നുവെന്നു കരുതുക. ആദ്യം ഇതേപോലെ ടോറന്റ്കള്‍ സേര്‍ച്ച്‌ ചെയ്യാവുന്ന ഒരു സേര്‍ച്ച്‌ എഞ്ചിനില്‍ (torrent search engine) മൂവിയുടെ പേര് സേര്‍ച്ച്‌ ചെയ്യുന്നു. അതിനു ശേഷം അതില്‍ ക്ലിക്ക് ചെയ്തു ടോറന്റ് ഡൌണ്‍ലോഡ് ചെയ്യുന്നു.

വളരെ ചെറിയ ഒരു ഫയല്‍ ആയിരിക്കും ഈ ടോറന്റ്. അതായത് നാം ഡൌണ്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫയലിന്റെ (ഇവിടെ സിനിമയുടെ) മെറ്റഹെഡ്, മറ്റുവിവരങ്ങള്‍ ഉള്ള ഒരു ചെറിയ ഫയല്‍ ആണ് ഈ ടോറന്റ്.
ഇനി ഈ ടോറന്റ് ഡൌണ്‍ലോഡ് ആയാല്‍ അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നമ്മള്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ്‌വെയര്‍ അതായത് നമ്മുടെ ടോരന്റിനെ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ സിനിമയെ ഡൌണ്‍ലോഡ് ആക്കിക്കോളും.
ചിത്രങ്ങളില്‍ നോക്കുക.

ആദ്യം നമുക്കുവേണ്ട ഫയലിന്റെ ടോറന്റ് ഗൂഗിളിലോ ഒരു ടോറന്റ് സെര്‍ച്ച് എഞ്ചിന്‍ലോ സേര്‍ച്ച്‌ ചെയ്യുക.

(searching movie name in either google.com or torrent search engine) ഇവിടെ കൂതറതിരുമേനി ടോറന്റ് സേര്‍ച്ച്‌ എന്‍ജിന്‍ ഉപയോഗിച്ചു. അതില്‍ നമുക്ക് വേണ്ട ഫയല്‍ സേര്‍ച്ച്‌ ചെയ്‌തപ്പോള്‍ കിട്ടിയ റിസള്‍ട്ടില്‍ നിന്നും നമുക്ക് ആവശ്യമായ ടോറന്റില്‍ ക്ലിക്ക് ചെയ്‌താല്‍ ചിത്രം രണ്ടില്‍ കിട്ടിയത് പോലെ ഒരു സ്ക്രീന്‍ കിട്ടും.


അതില്‍ ഡൌണ്‍ലോഡ് ദിസ് ടോറന്റ് എന്നാ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ടോറന്റ് ഡൌണ്‍ലോഡ് ആയിക്കൊള്ളും.

(ടോറന്റ് ഡൌണ്‍ലോഡ് ആകുന്നു)
ഇനി ടോറന്റ് ഡൌണ്‍ലോഡ് ആയിക്കഴിഞ്ഞു അത് ഓപ്പണ്‍ ചെയ്‌താല്‍ നമ്മുടെ സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ആവുകയും അതോടൊപ്പം നമ്മുടെ നെറ്റിന്റെ സ്പീഡ് അനുസരിച്ച് ഫയല്‍ ഡൌണ്‍ലോഡ് (നമുക്ക് വേണ്ട ഫിലിം) ആവുകയും ചെയ്യും.

ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍

ടോറന്റിനോടൊപ്പം വൈറസുകളും വരുന്നത് സാധാരണമാണ്. നല്ല ആന്റി വൈറസ് ഉപയോഗിക്കുകയും ഒപ്പം അതിനെ വേണ്ട സമയത്ത് അപ്ഡേറ്റ് ചെയ്യുകയും വേണം.

പിയര്‍ ടൂ പിയര്‍ ടെക്നോളജി ഉപയോഗിച്ചു കോപ്പി റൈറ്റ് പ്രോട്ടെക്ടഡായ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് അതാതു രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് വേണം. എന്നാല്‍ കോപ്പിറൈറ്റ് ഫ്രീ ആയ ഫയലുകള്‍ക്ക് ഇത് ബാധകമല്ല.അതേപോലെ വല്ലവന്റെയും കോപ്പിറൈറ്റ് ഉള്ള വസ്തുക്കള്‍ (ഓര്‍ക്കുക കോപ്പിറൈറ്റ് ഉള്ള വസ്തുക്കള്‍. ചുമ്മാ ©എഴുതി വെച്ചാല്‍ പോരാ!!) എടുത്തിട്ടു കടപ്പാട് എന്ന് എന്ന് എഴുതിയാലും അത് നിയമം ലംഘിച്ചു എന്ന് മനസ്സിലാക്കുക.

അകെ ഇന്റര്‍നെറ്റില്‍ നടക്കുന്ന ഫയല്‍,ഡാറ്റ കൈമാറ്റങ്ങളില്‍ മൂന്നില്‍ ഒന്നും ബിറ്റ് ടോറന്റ് പ്രൊട്ടോക്കോള്‍ വഴിയാണെന്ന് മനസ്സിലാക്കുമ്പോള്‍ ഇതെത്ര ഗൌരവമുള്ളതാണെന്ന് ബോധ്യപ്പെടും.

(കടപ്പാട്: കൂതറ തിരുമേനിയുടെ പോസ്റ്റുകള്‍ സഹിക്കുന്ന വായനക്കാരോട് )

11 comments:

കനല്‍ said...

അറിയാരുന്നു...
ന്നാലും വിശദീകരണത്തിന് എന്റെ നന്ദി.

Unknown said...

കൂതറക്കും ദാരിദ്യമോ

(ഓര്‍ക്കുക കോപ്പിറൈറ്റ് ഉള്ള വസ്തുക്കള്‍. ചുമ്മാ ©എഴുതി വെച്ചാല്‍ പോരാ!!)

കൊപ്പിറൈറ്റ് എന്ന് മുഴുവന്‍ എഴുതിയാല്‍ പോരേ.

കൂതറ തിരുമേനി © ആണോ?

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഒരു സംശയം. മൂവി ഫയലുകളൊക്കെ ഒരു പാട് വലിയതല്ലെ.ടോറന്റ് വഴി ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് ബാന്റ്വിഡ്ത്ത് കണ്‍സം‌പ്‌ഷനെ ബാധിക്കുമോ. കൂടുതല്‍ വിശദീകരിച്ചാല്‍ നന്നായിരുന്നു.

Unknown said...

ഇത്തിരി ടെക്നിക്കല്‍ കൂടി ആവാമായിരുന്നു. അതും ഉടനേ എഴുതും എന്ന് പ്രതീക്ഷിക്കട്ടെ?

Anonymous said...

thanks a lot, thirumeni :-)
that was very very informative !!

കൂതറ തിരുമേനി said...

@കനല്‍
താങ്ക്സ്

@ ആശയ ദാരിദ്ര്യമോ. ഉണ്ടെങ്കില്‍ ഒരു തെരഞ്ഞെടുപ്പ് അങ്ങ് നടത്തിയേനെ. യേത്? പിന്നെ എന്റെ ജൂനിയര്‍ ആവുന്നത് കൊള്ളാം തറവാട്ടു സ്വത്തൊക്കെ ചോദിച്ചു അങ്ങ് വന്നേക്കല്ലേ.അതൊക്കെ അന്നേ കൊടുത്തിട്ടാ കാര്യം സാധിച്ചത്. കാര്യം അന്നവിടെ "ഇന്ന് രൊക്കം നാളെ കടമെന്ന" ബോര്‍ഡ് കണ്ടിരുന്നു.

@മോഹന്‍ പുത്തന്‍ചിറ
തീര്‍ച്ചയായും ബാന്‍ഡ്‌വിഡ്ത് കണ്‍സ്യൂം ആവും.പിന്നെ രാത്രികാലങ്ങളിലോ നെറ്റ് ഉപയോഗിക്കത്തപ്പോഴോ ടോറന്റ് ഡൌണ്‍ലോഡ് ചെയ്‌താല്‍ മതി. കൂടുതല്‍ വിശദീകരിക്കാം.

@കര്‍മ്മന
താങ്ക്സ്

@സന്തോഷ്
തീര്‍ച്ചയായും. ഒരു കമന്റില്‍ വിശദീകരിക്കാമെന്നു കരുതി. കാരണം ഇതിനെ പറ്റി അധികം അറിയാത്തവര്‍ ടെക്നിക്കല്‍ കാര്യം കൂടുതല്‍ കേട്ടാല്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുള്ളതാണെന്ന് കരുതി ഉപയോഗിക്കില്ല.

യാരിദ്‌|~|Yarid said...

പോസ്റ്റ് കൂടെ ഒന്നു നോക്കിക്കോളു. ഇച്ചിരെ പഴയതാണു. ടോറന്റ് തന്നെയാണു വിഷയം :)

കൂതറ തിരുമേനി said...

ഒരു കേന്ദ്രീകൃത സെര്‍വറില്‍ ഫയല്‍ സ്റ്റോര്‍ ചെയ്തു സൂക്ഷിച്ചു അതില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്ന സാധാരണ രീതിയില്‍ നിന്ന് വെത്യാസമായി ഇതില്‍ ഒരു ഫയല്‍ കൈവശമുള്ള ആളില്‍ നിന്നും (സീഡ് ) ആവശ്യമുള്ള ആള്‍ (പിയര്‍ )നേരിട്ട് ഡൌണ്‍ലോഡ് ചെയ്യുന്നു. അതിനു ശേഷം വേറെ ആളുകള്‍ക്ക് അതെ ഫയല്‍ ആവശ്യമാകുന്ന പക്ഷം ഡൌണ്‍ലോഡ് ചെയ്ത ആളുടെ കൈയില്‍ നിന്നും പിന്നീട് ഉള്ളവര്‍ക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും. അതായത് ആദ്യം ഡൌണ്‍ലോഡ് ചെയ്ത ആളും സീഡ് ആയി മാറുന്നു. ഇതുകൊണ്ടു ആദ്യ ആളുടെ ബാന്‍ഡ്‌ വിഡ്ത്ത് ഉപയോഗം കുറയും. അങ്ങനെ എത്ര ആളുകള്‍ ഇതിനെ ഡൌണ്‍ലോഡ് ചെയ്യുന്നോ അത്രയും സീഡുകള്‍ ആയി വര്‍ത്തിക്കുകയും പിന്നീടുള്ളവര്‍ക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ എളുപ്പമാവുകയും ചെയ്യും. ഇതില്‍ ഏതെങ്കിലും സീഡില്‍ നിന്ന് വൈറസ് ഇന്‍ഫെക്റ്റ് ആയ ഫയല്‍ വരാന്‍ സാധ്യത ഉള്ളതുകൊണ്ടാണ് ആദ്യം ആന്റി വൈറസ് അപ്ഡേറ്റ് ചെയ്തു സൂക്ഷിക്കണം എന്ന് പറഞത്. ബിറ്റ് ടോറന്റ് പ്രോട്ടോകോള്‍ ആണ് ഇതിനെല്ലാം ഉപയോഗിക്കുന്നത്.
ഈ പ്രൊട്ടോക്കോള്‍ ഉപയോഗിച്ച് ഇതു കമ്പ്യൂട്ടറും ഒരു ക്ലയന്റ് ആയി മാറ്റപ്പെടുകയും അങ്ങനെ ടോറന്റ് ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ആവശ്യപ്പെടുകയും ചെയ്യാം.
എങ്ങനെ ബിറ്റ് ടോറന്റ് ഉണ്ടാക്കാം തുടങ്ങി അതിന്റെ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ ഇതില്‍ ക്ലിക്ക് ചെയ്തു അതിന്റെ പി.ഡി.എഫ്. ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക.

ശ്രീ said...

നന്നായി ഈ പോസ്റ്റ്

കൂതറ തിരുമേനി said...

@യാരിദ്‌
സത്യമായും താങ്കളുടെ പോസ്റ്റ് കണ്ടിരുന്നില്ല. കൂതറ തിരുമേനി കൂടുതലും സിനിമ കാണുന്നത് ടോറന്റ് വഴിയാണ്.(സ്ലം ഡോഗ് വരെ അങ്ങനാ കണ്ടത്. ആരോടും മിണ്ടണ്ട. തീയേറ്ററില്‍ പോയി കാണാന്‍ കാശില്ല അതാ.) അതുകൊണ്ട് ഇത് അറിയാത്ത ആളുകള്‍ക്ക് ഗുണം ചെയ്യട്ടെ എന്നൊരു സദുദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്ഷമിക്കുക.യാരിദിനെ പരിചയമില്ലായിരുന്നു. ഇനി അവിടെ സ്ഥിരം കുറ്റിയായിരിക്കും.

@ശ്രീ
താങ്ക്സ്

Kvartha Test said...

അപ്പോള്‍ പൈറേറ്റ‍ഡ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കാന്‍ പറഞ്ഞു കൊടുക്കുകയാണ്, അല്ലേ കൂതറ തിരുമേനി! കുറെ നാളുകൊണ്ട് ബൂലോകത്ത് കേള്‍ക്കുന്ന മറ്റേ സൈബര്‍ സെല്ല് പിടിക്കും, സൂക്ഷിച്ചോ! നല്ല ലേഖനം.
യാരിദ്‌-നും നന്ദി.