കൂതറ അവലോകനം പ്രസ്തുത പോസ്റ്റ് ഇട്ടപ്പോള്‍ ഇരു പക്ഷത്തെയും തെറി വിളിച്ചു കമന്റുകള്‍ വന്നിരുന്നു.അത് റിലീസ് ചെയ്യാതെ ഡിലീറ്റ് ചെയ്യുകയാണ് ചെയ്തത്. തെറിവിളി എന്നത് ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞണം കാട്ടുന്നവര്‍ ചെയ്യുന്ന നിലവാരം കുറഞ്ഞ കാര്യമാണ്.ആരൊക്കെ അത് കൂതറയില്‍ ചെയ്തിട്ടുണ്ടെന്നത് കൂതറഅവലോകനത്തിലെ കമന്റുകള്‍ വായിച്ചാല്‍ മനസ്സിലാവും. കൂതറയ്ക്ക് വല്ല്യവിദ്യാഭാസവും അറിവും ഇല്ലാത്തവന്‍ ആണെങ്കിലും ഉത്തരംമുട്ടിയാല്‍ തെറി വിളിക്കില്ല.
ഇനി ചാണക്യനെ വ്യക്തിപരമായി അവഹേളനം ആരെങ്കിലും നടത്തപ്പെടുമോ എന്ന് ശങ്കിക്കേണ്ട. കൂതറതിരുമേനിയെ സംബന്ധിച്ച് ചാണക്യന്‍ എന്ന ബ്ലോഗറോടാണ്
മറുപടി തരുന്നത്. ആ ബ്ലോഗ്ഗറുടെ ജാതകവും മേല്‍വിലാസവും തിരക്കേണ്ട കാര്യം ഇല്ല.അതുകൊണ്ട് തന്നെ ആ ബ്ലോഗറുടെ പിന്നിലെ വ്യക്തിയുമായി യാതൊരു ബന്ധവും കൂതറ തിരുമെനിയ്ക്കില്ല.അങ്ങനെ തിരക്കി നടന്ന പല ബ്ലോഗിംഗ് പുലികളും ഉണ്ടായിട്ടുണ്ട്. കൂതറതിരുമേനിയ്ക്ക് അതിനുള്ള അറിവും സമയവും ഇല്ല.
ശ്രീ.ചാണക്യ. ©COPYRIGHT എന്ന ഈ അക്ഷരം കൊണ്ട് മാത്രം കോപ്പിറൈറ്റ് ആവുകയില്ല. അങ്ങനെ ആവില്ലയെന്നു നല്ലവണ്ണം അറിഞ്ഞിട്ടാണ് ബെര്‍ളിതോമസും ചിത്രകാരനും തങ്ങളുടെ ബ്ലോഗില്‍ കോപ്പി ചെയ്യാന്‍ പറ്റാത്ത വിധം പേജുകളെ ക്രമീകരിച്ചിരിക്കുന്നത്.അല്ലെങ്കില്‍ അത്തരം സൂത്രങ്ങള്‍ ബ്ലോഗില്‍ സെറ്റ് ചെയ്തിരിക്കുന്നത്.
ബ്ലോഗില്‍ ഓപ്പണ്‍ ബ്ലോഗ് ആയിട്ടും ക്ഷണിക്കപ്പെട്ട ആളുകള്‍ വായിക്കുവാനയിട്ടും ബ്ലോഗ് എഴുതാം. ക്ഷണിക്കപ്പെട്ട ആളുകള്‍ മാത്രം വായിക്കുന്ന ബ്ലോഗില്‍ എന്തെങ്കിലും കണ്ടെന്റോ ചിത്രങ്ങളോ പുറത്തുപോയാല്‍ ആ വായനക്കാര്‍ ആരെങ്കിലും ആവും പ്രതികള്‍.അല്ലെങ്കില്‍ പാസ്വേഡ് ഹാക്ക് ചെയ്തു മോഷണം നടത്തിയെന്ന് തെളിയിക്കേണ്ടി വരും.
തുറന്ന അഥവാ ഓപ്പണ്‍ ബ്ലോഗില്‍ വന്ന പോസ്റ്റിനു കമന്റ് അതെ പോസ്റ്റില്‍ ഇടുകയോ അല്ലെങ്കില്‍ വായനക്കാരന്‍ സ്വന്തം പോസ്റ്റില്‍ ഇടുകയോ അല്ലെങ്കില്‍ പോസ്റ്റിന്റെ കമന്റോ അല്ലെങ്കില്‍ യോജിപ്പ് /വിയോജിപ്പ് നിരൂപണങ്ങളോ, ആശംസകളോ,അഭിനന്ദനങ്ങളോ സ്വന്തം പോസ്റ്റില്‍ ഇടുകയോ ചെയ്‌താല്‍ കണ്ടന്റ് തെഫ്റ്റിന്റെ പരിധിയില്‍ വരുന്നില്ല.മറിച്ച് അത് ഫ്രീഡം ഓഫ് എക്സ്പ്രെഷന്‍ (freedom of expression )അല്ലെങ്കില്‍ പ്രതികരിക്കുവാനുള്ള സ്വാതന്ത്ര്യം മാത്രമേ ആവുന്നുള്ളൂ.
ഇനി ചിത്രങ്ങളുടെ കാര്യം. അതൊന്നു കണ്ടു നോക്കൂ.ആല്‍ത്തറയില്‍ വന്നതും ഇതും ചെറിയ വ്യത്യാസം ഉണ്ട്.ന്യായീകരിക്കാനുള്ള വ്യത്യാസം അല്ല.മുമ്പൊരു പോസ്റ്റില്‍ പറഞ്ഞതുപോലെ ആ ചിത്രം ഞാന്‍ യാതൊരുവിധ ലാഭവും ഉണ്ടാക്കാനല്ല ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ഈ പോസ്റ്റ് ചിത്രസഹിതം കോപ്പിറൈറ്റ്/ ബൌദ്ധിക സ്വത്തവകാശം/പേറ്റന്റ് കൈകാര്യം ചെയ്യുന്ന വക്കീലിനെ ഒന്ന് കാണിച്ചു നോക്കിയിട്ട് ഇത്തരം വാദങ്ങളുമായി വരിക. കുറഞ്ഞപക്ഷം എന്തെന്തു അറിഞ്ഞിട്ടെങ്കിലും.
പിന്നെ കൂതറതിരുമേനി നിയമത്തെ പുച്ചത്തോടെ ആണ് കാണുന്നതെന്ന ഗുരുതരമായ ആരോപണം ആണ് . ഒരു ബ്ലോഗ്ഗര്‍ സ്വന്തം പേരിലോ തൂലികാ നാമത്തിലോ എഴുതുമ്പോള്‍ നിയമ വിചാരണയ്ക്ക് വിധേയമെന്നത് പോലെ (liable to law) ആ തൂലിക നാമത്തില്‍ എഴുതുമ്പോള്‍ തന്നെ നിയമ സംരക്ഷണവും (protection of law ) ഉണ്ടെന്നത് . ചാണക്യന്‍ മറന്നു പോയോ.കൂതറ തിരുമേനി നിയമത്തെ പുച്ചിക്കുന്നവനാണ് എന്ന ആരോപണം ഗഭീരമായകുറ്റമാണ്. മാനഹാനി വരെ ആവശ്യപ്പെടാവുന്ന കുറ്റം. എന്റെ പ്രസ്തുത പോസ്റ്റില്‍ എന്താണ് നിയമമെന്ന് കാണിച്ചത് തന്നെ ആ നിയമത്തെ അംഗീകരിക്കുന്നത് കൊണ്ടും ബഹുമാനിക്കുന്നത് കൊണ്ടുമാണ്. അതുകൊണ്ട് തന്നെ ഇത്തരം ഗംഭീര കുറ്റാരോപണം നടത്തിയതും തെറ്റാണ്.
ഇനി എം.എഫ്.ഹുസന്റെ ചിത്രത്തെ തന്റെ പോസ്റ്റില്‍ ഉപയോഗിച്ചത് ചാണക്യന്‍ മറന്നു പോയോ ? എം.എഫ്.ഹുസന്റെ എല്ലാ ചിത്രങ്ങളും പേറ്റന്റ് ഉള്ളതാണെന്ന് ചാണക്യനെ പോലെ നിയമങ്ങള്‍ അറിയാവുന്ന ഒരാള്‍ക്ക് അറിഞ്ഞിരിക്കേണ്ട കാര്യം ആണ്. ഇനി അഥവാ അങ്ങനെ ഒരു ലിഖിത അനുവാദം ഉണ്ടായിരുന്നെങ്കില്‍ അത് പ്രസ്തുത പോസ്റ്റില്‍ കാണിക്കണമെന്നതും നിയമം.അതറിയില്ലേ.എന്നിട്ടാണോ കാപ്പിലാന്റെ കേസില്‍ വാദിക്കുന്നത്.
ഇനി എതുമാല്ലെങ്കില്‍ അല്പം കൂടി വിശദമാക്കി തരാം. കൂതറ തിരുമേനിയുടെ കഴിഞ്ഞ പോസ്റ്റില്‍ ശ്രീ .കാപ്പിലാനുള്ള/മാണിക്യത്തിനുള്ള മറുപടി എന്നാണു പറഞ്ഞത്. അതായത് പ്രസ്തുത കാര്യത്തില്‍ ഞങ്ങള്‍ മൂവര്‍ക്കും മാത്രം ബന്ധമുള്ള കാര്യം.അതില്‍ ചാണക്യന്‍ വക്കാലത്തിനു വന്നതെന്തിന്. അതിനുത്തരം കൂതറ തിരുമേനി പറയാം. സുഹൃത്തേ ചാണക്യ. ബ്ലോഗ് ഒരു മീഡിയം അഥവാ മാധ്യമം ആണ്.അവിടെ കമന്റ് ഓപ്ഷന്‍ ഉണ്ടെങ്കില്‍ പ്രസ്തുത വിഷയത്തില്‍ വായനക്കാര്‍ക്ക് കമന്റാം.അല്ലെങ്കില്‍ അതിനോടുള്ള വിയോജന കുറിപ്പ് തന്നെ - ഈ കേസില്‍ ചാണക്യന്റെ - ,ബ്ലോഗില്‍ ഇടാം.അവിടെ കൂതറ തിരുമെനിയോ ,ശ്രീ.കാപ്പിലാനോ,മാണിക്യമോ കോപ്പി റൈറ്റ് എന്നും പറഞ്ഞു കേസ് കൊടുക്കാനാവില്ല.അത് ബ്ലോഗ്ഗര്‍ ചാണക്യന്‍ എന്ന ബ്ലോഗര്‍ക്ക് നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം.അല്ലെങ്കില്‍ അവകാശം. അതേപോലെ പ്രൈവറ്റ് എന്ന് പറഞ്ഞില്ലേ. ഒരു ബുക്ക്,കൃതി,സിനിമ പുറത്തിറക്കുന്നതിനു മുമ്പേ നിരൂപണം ചെയ്യാന്‍ കഴിയില്ല.കാരണം റിലീസ് ചെയ്യാതെ നിരൂപണം ചെയ്യാന്‍ കഴിയില്ല.ചെയ്‌താല്‍ കണ്ടെന്റ് ലീക്ക് അഥവാ ചോര്‍ത്തി എന്നും പറഞ്ഞു കേസ് കൊടുക്കാം.ഇനി അങ്ങനെ ഒരു കൃതി,ബുക്ക്,സിനിമ വരുന്നതിനെ അഭിനന്ദിക്കുക,സ്വാഗതം ചെയ്യുക എന്നിവര്‍ക്ക് ആ നിയമം ബാധകമല്ല.
ഇതില്‍ കൂടുതല്‍ വിശദീകരണം ചാണക്യന്‍ ആഗ്രഹിക്കുന്നില്ല എന്നറിയാം.
ചാണക്യന്‍ അഥവാ കൌടില്യന്‍ ബുദ്ധിരാക്ഷസന്‍ ആയിരുന്നുവെന്നു കേട്ടിട്ടുണ്ട്.ഒരു സാമ്രാജ്യം തകര്‍ത്ത് മറ്റൊന്ന് സ്ഥാപിച്ച ബുദ്ധിമാന്‍.പക്ഷെ ഈ കേസില്‍ താങ്കള്‍ അത്രയും അല്ലെങ്കില്‍ സാമാന്യ ബുദ്ധിയില്‍ ചിന്തിക്കുക.
സ്നേഹിതാ അനില്‍@ബ്ലോഗ്
പലപ്പോഴും താങ്കളെ നിക്ഷ്പക്ഷനായ ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ ആണ് കൂതറ തിരുമേനി കണ്ടിട്ടുള്ളത്. അതെ ജനുസ്സില്‍ പെട്ട ബ്ലോഗ് എഴുത്തുകാര്‍ വളരെ കുറവാണ്താനും. അതുകൊണ്ട് തന്നെ കൂതറയുടെ മറുപടിയും അതെ രീതിയില്‍ കാണും എന്ന് കരുതട്ടെ.കൂതറയുടെ ലിങ്കുകള്‍ നിറഞ്ഞ പോസ്റ്റ് ഇഷ്ടപ്പെട്ടതില്‍ സന്തോഷം. നിയമങ്ങള്‍ പലപ്പോഴായി പറഞ്ഞു കഴിഞ്ഞു. ആവര്‍ത്തിച്ചാല്‍ വിരസമാവും.
താങ്കളുടെ റഷ്യന്‍ കലണ്ടര്‍ എന്ന പോസ്റ്റിലെ പടങ്ങളുടെ ഉടമകളുടെ കോപ്പി റൈറ്റ് ആരുടെയെന്നറിയാമോ.? പക്ഷെ ബ്ലോഗില്‍ അവരുടെ അനുവാദം വാങ്ങിയത് കാണിച്ചിട്ടില്ല. നിയമപരമായി ആവശ്യമാണ് താനും. കുറ്റപ്പെടുത്തുകയല്ല.ഓര്‍മ്മപ്പെടുത്തുകയാണ്.
പുനര്‍പ്രകാശനം,വീണ്ടും തിരുത്തല്‍ തുടങ്ങിയ കാര്യങ്ങളിലെ കോപ്പി റൈറ്റ് പ്രോട്ടക്ഷന്‍ ഒരാളെ അനുമോദിക്കാനും അഭിനന്ദിക്കാനും സ്വാഗതമോതാനും ആവശ്യമില്ല.അതാണ് നിയമം.
പിന്നെ താങ്കള്‍ പറഞ്ഞ സാമാന്യ മര്യാദ. തീര്‍ച്ചയായും.അതെ ഒരു കാര്യത്തില്‍ മാത്രമേ നിങ്ങള്ക്ക് കൂതറ തിരുമേനിയുടെ പോസ്റ്റിനെ വിമര്‍ശിക്കാന്‍ അധികാരം ഉള്ളൂ. അല്ലാതെ നിയമപരമായി യൂ.എസ്.,ഇന്ത്യ എന്നീ രാജ്യങ്ങളില്‍ ഇതിനെ കോടതി കയറ്റിയാല്‍ കൂതറ തിരുമേനി എന്ന ബ്ലോഗര്‍ക്ക് നിയമാവശ്യങ്ങള്‍ക്കായി ചിലവായ തുക പലിശ സഹിതം മടക്കി കിട്ടാന്‍ വിധി വരും. സംശയമുള്ളവര്‍ വക്കീലുമായി ഒരു കൂടിക്കാഴ്ച നടത്തുന്നത് നന്നായിരിക്കും.
ഇനി നാളെ ശ്രീ അനില്‍@ബ്ലോഗോ,ചാണക്യനൊ പുസ്തകം ഇറക്കിയാനും കൂതറ അഭിനന്ദനപോസ്റ്റ് ഇടും.കാരണം മലയാളം ബ്ലോഗ് എന്ന ഇട്ടാവട്ടത്ത് കൂതറതിരുമേനി ആരുടേയും ശത്രുവല്ല. അതുകൊണ്ട് തന്നെ അവരുടെ നേട്ടങ്ങളില്‍ കൂതറതിരുമെനിയ്ക്ക് സന്തോഷം ഉണ്ടാവും.അത് കാണിക്കുകയും ചെയ്യും.അല്ലാതെ ഒരാളെ ഒതുക്കാന്‍ എന്ന് പറഞ്ഞു തുനിഞ്ഞു ഇറങ്ങുകയോ അല്ലെങ്കില്‍ അങ്ങനെ ഒരാളെ സപ്പോര്‍ട്ട് പിടിച്ചോ കൂതറതിരുമേനി നടക്കില്ല.
ഒരാളെ അഭിനന്ദിക്കുന്നതും ബൂലോഗത്ത് കുറ്റമാണല്ലോ ദൈവമേ.തെറി വിളിക്കാനല്ല അനുമോദിക്കുന്നതും അംഗീകരിക്കുന്നതും സ്വാഗതം ചെയ്യുക എന്നതാണ് കൂതറ തിരുമേനി ചെയ്ത കുറ്റം. അതുപോലെ എന്റെ അനുമോദനം സ്വീകരിക്കാതിരിക്കുക എന്നത് ശ്രീ.കാപ്പിലാന്റെ മൌലീകമായ അവകാശം. ഒരാളെ അനുമോദിക്കുക അല്ലെങ്കില്‍ ഒരാളുടെ വിജയത്തില്‍ സന്തോഷിക്കുക എന്നത് കൂതറതിരുമേനിയുടെയും മൌലീകമായ അവകാശം. അപ്പോള്‍ അതിനെ കുറ്റം പറയുന്നതും എതിര്‍ പക്ഷം പിടിക്കുന്നതും ബാക്കിയുള്ളവരുടെ മൌലീകാവകാശം ആണോ..?
കൂതറ തിരുമേനി.
എല്ലാ ബ്ലോഗ് എഴുത്തുകാരും ഈ നിയമത്തെ പറ്റി അറിവുള്ളവരാകണം എന്നില്ല.അവര്‍ക്കിത് വായിക്കാം.
Fair Use Law
The law most commonly used by many bloggers to justify the aggregation of externally sourced news is the Fair Use law in Section 107 of the Copyright law. It states:Notwithstanding the provisions of sections 106 and 106a, the fair use of a copyrighted work, including such use by reproduction in copies or phonorecords or by any other means specified by that section, for purposes such as criticism, comment, news reporting, teaching (including multiple copies for classroom use), scholarship, or research, is not an infringement of copyright. In determining whether the use made of a work in any particular case is a fair use the factors to be considered shall include:
(1) the purpose and character of the use, including whether such use is of a commercial nature or is for nonprofit educational purposes;
(2) the nature of the copyrighted work;
(3) The amount and sustainability of the portion used in relation to the copyrighted work as a whole; and
(4) The effect of the use upon the potential market for or value of the copyrighted work.The fact that a work is unpublished shall not itself bar a finding of fair use if such finding is made upon consideration of all the above factors.
Wednesday, March 11, 2009
Subscribe to:
Post Comments (Atom)
10 comments:
തിരിമേനിയുടെ വിളിക്കാത്ത സദ്യക്ക് വന്നവന്‍ എന്ന് കരുതിയാല്‍ മതി .ചാണക്യനും, അനിലും പറഞ്ഞത് എനിക്ക് വേണ്ടിയല്ലേ ഒറ്റക്കാര്യം . എന്‍റെ പുസ്തകത്തിന്റെ പോസ്റ്റ് നീ ഇതില്‍ നിന്നും മാറ്റണം . കാരണം മറ്റൊന്നുമല്ല കൂതറ ആകുന്ന ദീപക് എന്നെ വിമര്‍ശിച്ചാല്‍ മാത്രം മതി .നീ പോസ്റ്റുകള്‍ പടച്ചു വിട്ടോളൂ . പക്ഷേ ഒരു കാര്യം സമ്മതിക്കാതെ വയ്യ . ദീപക് നിനക്ക് നല്ല കഴിവുകള്‍ , നിയമജ്ജാനം എല്ലാം ഉണ്ടല്ലോ ? പിന്നെയും എന്തിനാ പൊന്നുമോനെ വെറുമൊരു കൂതറയായി തരം താണ് പോകുന്നത് .നീ ദീപക് ആയും ഇതുപോലെ എഴുതാമല്ലോ . ഞാന്‍ വിടുന്നു , പോസ്റ്റ് ഡിലീറ്റ് ചെയ്യുക , നീ സൂക്ഷിച്ചു വെയ്ക്കുക എല്ലാം നിന്‍റെ ഇഷ്ടം . ഞാന്‍ ആ പോസ്റ്റ് തരുന്നത് ഒരു കൂതറയുടെ കയ്യില്‍ അല്ല . എന്‍റെ സുഹൃത്ത് ആയിരുന്ന ദീപക്കിന്റെ കയ്യില്‍ . ഞാന്‍ എന്തെങ്കിലും അനാവശ്യമായി പറഞ്ഞിട്ടുണ്ടെങ്കില്‍ ദീപക് ഷമിക്കണം .
@കാപ്പിലാനെ ദീപക്കിന്റെ പ്രേതം കൂടിയതാണോ? ആശ്രമത്തിലെ സ്വാമി അല്ലെ മന്ത്രം ജപിച്ചു തകിട് കെട്ടിക്കോളൂ. താങ്കളുടെ പുസ്തകത്തിന്റെ ഫോട്ടോ മാറ്റി. ചിത്രകാരന്റെ കമന്റ് കണ്ടിരുന്നുവല്ലോ. കൂതറയ്ക്ക് നിയമജ്ഞാനം ഉണ്ടെന്നു തോന്നിയതില്‍ നന്ദി. ദീപക്കിന്റെ കാര്യം അറിയില്ല.അയാളുടെ ബ്ലോഗ് അത്ര കേമം എന്ന് കൂതറ തിരുമേനിയ്ക്ക് തോന്നിയിരുന്നുവെങ്കില്‍ ഇവിടെ അതിന്റെ ലിങ്ക് കൊടുത്തേനെ.
കൂതറയോട് താങ്കള്‍ ക്ഷമ പറയേണ്ട കാര്യം ഇല്ല.കാരണം കാപ്പിലാന്‍ ഒരിക്കലും കൂതറയുടെ ശത്രു അല്ല. ദീപക്കിന്റെ കാര്യം അയാളാണ് തീരുമാനിക്കേണ്ടത് കൂതറ തിരുമേനി അല്ല. കൂതറ തിരുമേനി എന്നും മലയാളം ബ്ലോഗ് എഴുതുന്നവരുടെ മിത്രം ആണ്. കൂതറ തിരുമേനിയുടെ വിമര്‍ശന നയോപായം വായിക്കുക.
ചെറിയ മനുഷ്യ ജീവിതത്തില്‍ സ്നേഹിച്ചു ജീവിക്കുക.അതാണ് കൂതറയുടെ ലക്‌ഷ്യം. സത്യം പറയുന്നവര്‍ എന്നും ജനദ്രോഹികള്‍ ആവുകയെ ഉള്ളൂ.അത് കാലം തെളിയിക്കും.
പണ്ടെങ്ങോ കേരളഫാര്‍മര്‍ പറഞ്ഞ പോലെ , കൂതറ തിരുമേനിയുടെ അക്ഷരതെറ്റുകള്‍ കമ്പ്യൂട്ടര്‍ മാറ്റി.പക്ഷെ അറിവില്ലായ്മ എഴുത്തിലൂടെ പുറത്തു വരുന്നു.കൂതറ തിരുമേനി വല്ല്യ അറിവില്ലാത്തവന്‍ ആണ്. വിവരവും വിദ്യാഭാസവും കുറവ്. തെങ്ങയിടീല്‍,റബ്ബര്‍ ടാപ്പിംഗ് അല്പം കൃഷി ,മീന്‍ വളര്‍ത്തല്‍ ഇത്രയേ ഉള്ളൂ. സമയം കിട്ടുമ്പോള്‍ ബ്ലോഗും.
അപ്പോള്‍ കൈ കൊടുത്ത് പിരിയാം.ഫോട്ടോ ഡിലീറ്റ് ചെയ്തു.
എന്നാലും പറയട്ടെ. പുസ്തകത്തിനു ആശംസകള്‍.
കാപ്പിലാന് എല്ലാ ഭാവുകങ്ങളും നേരുന്നു.
ഇതുകൊണ്ടൊക്കെ നിങ്ങളെല്ലാവരും എന്താണു മെച്ചം കാണുന്നത് എന്ന് മനസ്സിലാവുന്നില്ല.
ഇനി,അനിലും ചാണക്യനും കേൾക്കേണ്ടിടത്ത് എനിയ്ക്കെന്തു കാര്യം എന്നു ചോദിയ്ക്കുമോ?
കൂതറ തിരുമേനി വീണ്ടും കാടുകയറുന്നു എന്നേ പറയാനാവൂ...
ഒരാളിന്റെ പ്രൈവറ്റായ കാര്യങ്ങള്‍, അയാളുടെ അനുവാദമില്ലാതെ പ്രസിദ്ധീകരിക്കുന്നത് ഗൂഗിളിന്റെ നിബന്ധനകള്‍ക്ക് വിധേയമല്ല എന്നാണ് പറഞ്ഞത്, അതിനു ഞാന്‍ ചൂണ്ടിക്കാട്ടിയത് ഗൂഗിളിന്റെ തന്നെ നിയമാവലിയാണ്. തന്നെയുമല്ല താങ്കള്‍ ആ കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതിലുള്ള പ്രതിഷേധം ബന്ധപ്പെട്ടയാള്‍ താങ്കളുടെ ബ്ലോഗില്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രശ്നമുണ്ടാവുമ്പോള്‍ ന്യായാന്യായ ഭാഗത്ത് അഭിപ്രായം പറയാന്‍ ആളുണ്ടായി എന്ന് വരും. അത്തരം ഒരു ഇടപെടല്‍ മാത്രമേ എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളൂ...
©COPYRIGHT എന്നതില്‍ പിടിച്ച് കളിക്കണ്ട, അത്തരമൊരു വാദം ഇവിടെ ആരും ഉന്നയിച്ചില്ല. ഒരാളിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ , പ്രസ്തുത വ്യക്തിയുടെ അനുവാദമില്ലാതെ പ്രസിദ്ധീകരിക്കുന്നത് തെറ്റാണെന്ന് മാത്രമേ പറഞ്ഞുള്ളൂ.
പിന്നെ ചാണക്യന്‍ എന്ന ഞാന്‍ വക്കാലത്തിനല്ല വന്നത് എന്ന് മനസിലാക്കുക,
അഭിപ്രായ സ്വാതന്ത്ര്യം, അല്ലെങ്കില്‍ ഒരാള്‍ നിയമത്തെ കയ്യിലെടുക്കാന്‍ ശ്രമിക്കുമ്പോഴുള്ള സ്വാഭാവിക പ്രതികരണമായി മാത്രം അതിനെ കാണാനുള്ള ആര്‍ജ്ജവം കാണിക്കുക.
കൂതറ തിരുമേനിയെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു...
ഇവിടെ പ്രശ്നം കോപ്പി റൈറ്റ് അല്ല, ഒരാളിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ അയാളുടെ അനുവാദമില്ലാതെ പ്രസിദ്ധപ്പെടുത്തി എന്നതാണ് കുറ്റം, അത് കുറ്റം തന്നെയാണ്, നിങ്ങള്‍ അത് അഡ്മിറ്റ് ചെയ്ത് ദുരഭിമാനം വെടിഞ്ഞ് ആ പോസ്റ്റ് നീക്കാനുള്ള മാന്യത കാണിക്കുക...
കൂതറ തിരുമേനി എന്റെ പോസ്റ്റിലെ വിഷയം അവിടെ പറഞ്ഞാല്‍ പോരെ, (ആ ക്രിയേറ്റീവ് തോട്ടിനെ കണ്ടില്ലല്ലോ...)
പിന്നെ താങ്കളുടെ അറിവിലേക്കായി പറയുന്നു, എന്റെ പോസ്റ്റില്‍ എം എഫ് ഹുസൈന്റെ ചിത്രങ്ങള്‍ ഇട്ടതിനു പുള്ളിയും ഞാനുമായുള്ള കേസ് അലഹബാദ് കോടതിയില്‍ നടക്കാണ്, വിധി വരുമ്പോള്‍ അറിയിക്കാം....
കാപ്പിലാന് എന്ന പേരില്‍ ബ്ലോഗെഴുതുന്ന ഞാന്‍ ലാല്‍.പി.തോമസ്.
എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ കൂതറ അവലോകനം
എന്ന ബ്ലോഗിന്റെ അഡ്മിനിയെ ചുമതലപ്പെടുത്തിയിട്ടില്ല.
പക്ഷെ എന്റെ പുസ്തക പ്രസാധനവുമായി ബന്ധപ്പെട്ട പൂര്‍ണ്ണമായും എന്റെ വ്യക്തിപരമായ കാര്യങ്ങള്‍
എന്റെ അനുവാദമില്ലാതെ ഈ പോസ്റ്റില് http://kootharaavalokanam.blogspot.com/2009/03/63.html
പ്രസിദ്ധീകരിച്ചതായിക്കണ്ട് അത് ഒഴിവാക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ബ്ലോഗറ്
നിബന്ധനകളെ തെല്ലും വകവെയ്ക്കാതെ നിങ്ങള്‍ ആ പോസ്റ്റ് വീണ്ടും പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുന്നത്.
ചിലരുടെ ഇടപെടല്‍ കാരണം നിങ്ങള്‍ എന്റെ ചിത്രം അവിടെന്ന് പിന്‍വലിക്കാന്‍ തയ്യാറായെങ്കിലും , പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല എന്ന്
കാണുന്നു.
ഈ അവസ്ഥയില്‍ നിങ്ങള്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാന്‍ ഞാന്‍ നിര്‍ബന്ധിതനായ വിവരം
നിങ്ങളെ, അതായത് കൂതറ അവലോകനം എന്ന ബ്ലോഗിന്റെ അഡ്മിനിയെ അറിയിക്കുന്നു.
@ ചാണക്യന്,
അതിവായനയുടെ പ്രശ്നമാണ് അത്. താങ്കള്‍ പറഞ്ഞ അതെ ഗൂഗിള്‍ നിയമങ്ങളിലെ പ്രൈവറ്റ് കാര്യങ്ങള്‍ അതായത് ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ,ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ തുടങ്ങിയവ ഇന്റര്‍നെറ്റ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യും എന്നതിനാലാണ് അങ്ങനെ ഒരു നിയമം അഥവാ പോളിസി. ഇനി അതെപറ്റി പറയാന്‍ താല്പര്യം ഇല്ല.
@കാപ്പിലാന്‍ .
ഫോട്ടോ കളഞ്ഞു. താങ്കളുടെ വ്യക്തിപരമായ കാര്യങ്ങള്‍ നിയമപരമായി അതായത് കോടതിയിലോ അല്ലെങ്കില്‍ ഗൂഗിളിലോ ഒരു പുല്ലും ചെയ്യാന്‍ കഴിയില്ലയെന്നറിയാമെങ്കിലും ഭാഗികമായി നീക്കം ചെയ്യുന്നു. അതില്‍ താങ്കളെപറ്റി പരാമര്‍ശിക്കുന്ന ഭാഗം ഒഴിവാക്കുന്നുമില്ല.തന്നെയുമല്ല വീണ്ടും അത് പോസ്റ്റാക്കുന്നു. എന്താണ് ചെയ്യാന്‍ കഴിയുന്നെങ്കില്‍ ചെയ്യുക. കാരണം താന്‍ കണ്ട കളിയല്ല കൂതറ തിരുമേനി കണ്ടത്. കൂതറയെ കളി പഠിപ്പിക്കാന്‍ കാപ്പിലാന്‍ വളര്‍ന്നിട്ടുമില്ല. വെരട്ടല്ലേ കൂടുതല്‍.താങ്കള്‍ കോടതിയിലോ ഗൂഗിളിലോ പോയി കമ്പ്ലൈന്റ് കൊടുക്കുക.
നമോവാകം .
കൊള്ളാം കൂതറ തിരുമേനിയെ,
എനിക്കു കൂടുതലൊന്നും പറയാനില്ല.
റഷ്യന്‍ കലണ്ടര്‍ ചിത്രങ്ങള്‍ എന്ന് പോസ്റ്റില്‍ അത് വ്യക്തമായി പറയുന്നുണ്ട് ഓരോ ചിത്രങ്ങളും ആരുടേതാണെന്നും മറ്റും. മാത്രവുമല്ല അതില്‍ ക്ലിക്കിയാല്‍ പോവുക ഒറിജിനല്‍ സൈറ്റിലേക്കുമാണ്. ശ്രദ്ധിച്ചു കാണില്ല എന്നു തോന്നുന്നു.
എനിക്ക് ആരുടേയും പക്ഷം പിടിക്കേണ്ട ആവശ്യമില്ല, പറയേണ്ടത് എവിടേയും പറയും.
കൂടുതല്‍ നീട്ടുന്നില്ല.
ആശംസകള്‍
@ അനില്‍@ ബ്ലോഗ്
ആര് എന്ത് പോസ്റ്റ് എഴുതിയാലും കൂതറ തിരുമെനിയ്ക്ക് ഒന്നുമില്ല.പക്ഷെ ചിലര്‍ ഉടായിപ്പ് നിയമങ്ങള്‍ പറഞ്ഞു വെരട്ടാന്‍ വന്നപ്പോള്‍ പറഞ്ഞു എന്നേയുള്ളു. കാരണം അനില്‍ പറഞ്ഞത് പോലെ ആ പോസ്റ്റില്‍ നിയമത്തിന്റെ അല്ല ധാര്‍മ്മികതയുടെ പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ ഭീഷണിയുടെ സ്വരം വന്നതുകൊണ്ടാണ് അങ്ങനെ വീണ്ടും റീപോസ്റ്റ് ഇട്ടതു.
തെറ്റ് ചെയ്തില്ല എന്നറിയാമെങ്കില്‍ പേടിക്കണ്ട എന്നാണ് നീതി.
താങ്കള്‍ പറയേണ്ട കാര്യങ്ങള്‍ പറയുന്നവന്‍ ആണെന്നറിയാം.
അതില്‍ ബഹുമാനവും ഉണ്ട്.
ചാണക്യാ ഞാന്‍ ഇവിടുന്നുപോയവനാ. ഇനി ഇവിടെ ഒക്കെ തന്നെ കാണും. കൂതറതിരുമേനി അല്ല നീയാണ് കാടുകയറുന്നത്. ചാണക്യന്‍ സൂത്രങ്ങളില്‍ മിടുക്കനായിരുന്നു. ബഹുമിടുക്കന്‍. ആ പേര് എടുത്ത് ചാര്‍ത്തിയതുകൊണ്ട് മാത്രം ആവില്ല കുഞ്ഞേ. പഠിക്കാനുണ്ട് പലതും. പോ പോയി പഠിച്ചിട്ടുവാ. കൂതറതിരുമേനി പോസ്റ്റിട്ടിടത്ത് അത് പിന്‍വലിപ്പിക്കാന്‍ വന്നത് പിന്നെ കാപ്പിലന്റെ വക്കാലത്തിനല്ലാതെ പിന്നെ എന്തോന്നാടൊ ഉവ്വേ? കൂതറതിരുമേനി എവിടെ നിയമം ലംഘിച്ചു എന്നാ പറഞ്ഞുവരുന്നത്. ആല്‍ത്തറ എന്താ രഹസ്യസ്വഭാവമുള്ളവല്ലോം ആണോ? ആല്‍ത്തറയില്‍ മാത്രം അല്ലല്ലോ കാപ്പിലാന്റെ ബുക്കിന്റെ കവര്‍ ഫോട്ടം വന്നത്. അതും കാപ്പിലാന്റെ അറിവോടെ. അത് അവിടെ ഒക്കെ വാര്‍ത്തയായ് വന്നപ്പോഴേ അത് കാപ്പിലാന്റെ പ്രൈവറ്റ് പ്രോപ്പര്‍ട്ടി അല്ലാതായി കഴിഞ്ഞു. മീഡിയായില്‍ വര്‍ക്ക് ചെയ്യുന്ന ചാണക്യന് ഞാന്‍ പറഞ്ഞുതരണോ ഇതൊക്ക? ഗൂഗിളിന്റെ ഏതുവ്യവസ്ഥയാണ് ഈ കൂതറ ലംഘിച്ചത്.
ചാണക്യന്‍ പറയുന്നു "കാപ്പിലാന്‍ എന്ന ബ്ലോഗറുടെ പുസ്തകത്തെ പറ്റിയുള്ള വാര്‍ത്ത മറ്റ് എവിടെയൊക്കെ വന്നു എന്നത് നിങ്ങളുടെ മോഷണത്തിനു ന്യായീകരണമല്ല.അവിടൊക്കെ അത് പ്രസിദ്ധീകരിക്കാന്‍ കാപ്പിലാന്‍ മുന്‍കൂട്ടി അനുവാദം കൊടുത്തിട്ടുണ്ടാവാം. പക്ഷെ ഇവിടെ അതിനുള്ള അനുവാദം മാണിക്യമോ കാപ്പിലാനോ നിങ്ങള്‍ക്ക് തന്നിട്ടില്ലല്ലോ"
ഇവിടെ ആര്‍ എന്തോന്ന് മോഷ്ടിച്ചു. കൂതറ കാപ്പിലാന്റെ ബൗദ്ധിക സ്വത്ത് എല്ലാം കൂടെ എടുത്ത് കൂതറയുടെ സ്വന്തം പേരില്‍ തീറെഴുതിയോ? അവിടൊക്കെ പ്രസിദ്ധീകരിക്കാന്‍ കാപ്പിലാന്‍ അനുവാദം കൊടുത്തു എന്നു ചാണക്യാ നീ തന്നെ പറയുന്നു. അതായത് കാപ്പിലാന്‍ സാധനം മീഡിയാക്ക് കൊടുത്തുകഴിഞ്ഞു എന്നു സാരം. അപ്പോള്‍ പിന്നെ എന്താ പ്രശ്നം? മീഡിയാക്കാര്‍ ന്യൂസ് എഴുതുന്നത് എല്ലാരോടും അനുവാദം ചോദിച്ചിട്ടണോ? കാപ്പിലന്റെ പേര്‍ ലാല്‍. പി. തോമസ്സ് എന്ന് പറഞ്ഞത് ആണോ പ്രശ്നം? അയാളുടെ പേര് പ്രൈവറ്റ് പ്രോപ്പര്‍ട്ടി എന്ന പരിധിയില്‍ വരുന്നില്ല ശ്രീ ചാണക്യാ. ആദ്യം മോന്‍ ചെല്ല് ചെന്ന് എന്താ പ്രൈവറ്റ് പ്രോപ്പര്‍ട്ടി, പേഴ്സണല്‍ മാറ്റര്‍ ഇതൊക്കെ എന്താണന്ന് ഡിക്ഷ്ണറി എടുത്ത് വച്ച് പഠിക്ക്. ചുമ്മാ കാകൂ എന്നു വിളിച്ചുകൂവാതെ. ഇല്ലങ്കില്‍ വാ 1001 രൂഫായും വെറ്റയും പാക്കുമായി, അപ്പോള്‍ തീരുമാനിക്കം ശിക്ഷ്യനാക്കണോ എന്ന്.
എം. എസ് ഹുസൈന്റെയും രാജാ രവിവര്‍മ്മയുടേയും കോടികള്‍ വിലയുള്‍ള്ള ചിത്രത്തിന്റെ പ്രിന്റ് എടുത്ത് പൂമുഖത്ത് കെട്ടിതൂക്കിയപ്പോള്‍ എന്താ കോപ്പിറൈറ്റ് വാങ്ങിയാരുന്നോ ചാണക്യന്‍? അപ്പോള്‍ എവിടെ പോയി ഈ സാമാന്യമര്യാദയും, നിയമപാലനവുമൊക്കെ? അവിടെ നിയമം ലംഘിച്ചത് കൂതറയോ അതോ ചാണക്യനോ? ആല്‍തറയിലെ സെട്രല്‍ കമ്മറ്റിയിലേക്ക് ഒരു സ്ഥാനകയറ്റം കിട്ടിയതല്ലിയോ അപ്പോള്‍ പിന്നെ വക്കാലത്ത് പിടിക്കാതെ ഇരിക്കന്‍ പറ്റുമോ? മഹര്‍ഷികോപിച്ചാലോ?
അനില്‍@ബ്ലോഗേ, ചില റഷ്യന്‍ കലണ്ടര്‍ ചിത്രങ്ങള്‍ ഈ സൈറ്റില്‍ (http://tars.rollins.edu/Foreign_Lang/Russian/vasnets.html) നിന്നും എടുത്ത് സ്വന്തം ബ്ലോഗില്‍ ചാര്‍ത്തിയപ്പോള്‍ "സാമാന്യ മര്യാദ എന്ന സംഗതി" മറന്നുപോയോ?
തെരുവുവേശ്യ ചാരിത്ര്യത്തെകുറിച്ച് പ്രസംഗിക്കുമ്പോലെ ആണല്ലോ ചാണക്യനും അനില്‍@ബ്ലോഗും പറയുന്നതൊക്കെ. വക്കാലത്തുംകൊണ്ട് ഇറങ്ങുമ്പോള്‍ ആദ്യം സ്വന്തംഭാഗം ക്ലിയര്‍ ചെയ്യുക. സ്വന്തം കണ്ണിലെ കോല് എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാന്‍ ഇറങ്ങ് സുഹ്യത്തുക്കളേ.അല്ലാതെ ചുമ്മാ കണ്ണുമടച്ച് മൂട് താങ്ങാന്‍ ഇറങ്ങാതെ.
Creative Thoughts,
ഹിഹിഹിഹിഹിഹിഹിഹിഹി
Post a Comment