പ്രീയപ്പെട്ടവരെ,മലയാളം ബ്ലോഗ് ഒട്ടനവധി പുതിയ എഴുത്തുകാരുടെ ഉദയത്തിനും അതേപോലെ നല്ല എഴുത്തുകാരുടെ കൃതികളെ വായനക്കാരിലെത്തിക്കുകയും ചെയ്യുന്നതിന് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അച്ചടി മാഷിപുരളുകയെന്നത് മാത്രമല്ല ഒരു കൃതിയുടെ ആത്യന്തിക ലക്ഷ്യം എങ്കിലും അച്ചടിമഷി പുരളുന്നത് എന്നും മനസ്സിന് സന്തോഷവും ഒപ്പം എഴുത്തുകാരന് ആത്മസംതൃപ്തിയും നല്‍കുന്നതിനോടൊപ്പം എഴുത്തുകാര്‍ക്ക് കൂടുതല്‍ കൃതികള്‍ രചിക്കുന്നതിന് പ്രചോദനവും നല്‍കും.
ബ്ലോഗിലൂടെ വിശാല മനസ്കന്‍,സിമി,വിഷ്ണു,പ്രിയ ഉണ്ണികൃഷ്ണന്‍, കുറുമാന്‍ തുടങ്ങിയവരുടെ കൃതികള്‍ അച്ചടിമഷി പുരണ്ടു.മിക്കവരുടെയും പുസ്തകങ്ങള്‍ വായനക്കാര്‍ സഹൃദം നെഞ്ചിലേറ്റി സ്വീകരിച്ചു. അങ്ങനെ ബ്ലോഗിലെ ഈ സൂപ്പര്‍താരങ്ങളെ ബ്ലൂലോഗത്തിനു പുറത്തുള്ളവരും സ്നേഹത്തോടെ സ്വീകരിച്ചു. സാഹിത്യകാരനും സര്‍വ്വോപരി സഞ്ചാരസാഹിത്യകാരനുംകൂടിയായ നിരക്ഷരന് സഞ്ചാരസാഹിത്യത്തിനു അവാര്‍ഡും ലഭിക്കുകയുണ്ടായി. അവര്‍ക്കെല്ലാം കൂതറ തിരുമേനിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
ആല്‍ത്തറയിലെ പോസ്റ്റില്‍ നിന്നും ഇ പത്രത്തില്‍ നിന്നും സര്‍വ്വ ശ്രീ .കാപ്പിലാന്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. . സര്‍വ്വശ്രീ.കാപ്പിലാന് (ലാല്‍.പി.തോമസ്) തന്റെ കൃതികള്‍ അച്ചടിമഷി പുരളുന്ന ഈ വേളയില്‍ കൂതറതിരുമേനിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.സൂക്ഷ്മ നിരീക്ഷണം,നിരൂപണം എന്നിവയിലും അദ്ദേഹത്തിന്റെ അവഗാഹം ശ്ലാഘനീയം തന്നെ.ബൂലോഗത്ത് നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹം വീണ്ടും നിരവധി കൃതികള്‍ മലയാളം ഭാഷയ്ക്കും,സാഹിത്യത്തിനും സംഭാവന നല്കട്ടെയെന്നും ആശംസിക്കുന്നു.
സര്‍വ്വശ്രീ. കാപ്പിലാന്റെ "നിഴല്‍ ചിത്രങ്ങള്‍" എഴുത്തുകാര്‍ക്ക് എന്നും പ്രചോദനമാവട്ടെയെന്ന് കൂതറ തിരുമേനി ആഗ്രഹിക്കുന്നു. പണ്ഡിതന്മാരെയും കലാകാരന്‍മാരെയും കവികളെയും എന്നും ബഹുമാനിക്കുന്ന കൂതറതിരുമേനി നവ സാഹിത്യകാരന്മാരും ബ്ലോഗെഴുത്തുകാരും സര്‍വ്വ ശ്രീ. കാപ്പിലാനെ പോലെയുള്ളവരെ മാതൃക ആക്കിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.
കൂതറതിരുമേനി
Thursday, March 12, 2009
Subscribe to:
Post Comments (Atom)
9 comments:
@കാപ്പിലാന്
മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവ് കളി കൂതറയോട് എടുക്കരുത്. ഇതേ പോസ്റ്റ് വീണ്ടും പോസ്റ്റിയിരിക്കുന്നു. ഇനി ഭീഷണിയുടെ സ്വരം കേട്ടാല്‍ വെരളുമെന്നു കരുതിയോ?മാന്യമായി പറഞ്ഞപ്പോള്‍ തലയില്‍ കയറല്ലേ. ഗൂഗിള്‍,കോടതിയില്‍ എവിടെ വേണമെങ്കില്‍ പോവാം. കൂതറയെ പറ്റി പറഞ്ഞ പോസ്റ്റുകളും കൊള്ളികളില്‍ വെച്ചേക്കണം. ഇനി ഗൂഗിള്‍ തീരുമാനിക്കട്ടെ. ഒരു പ്രശ്നത്തെ മാന്യമായി തീര്‍പ്പ് കല്‍പ്പിക്കാം എന്ന് കരുതിയാല്‍ അത് വെറും ഗുണ്ടായിസം രീതിയില്‍ പോയാല്‍ നിയമ വശങ്ങളെ പറ്റി നല്ലവണ്ണം അറിവാവുന്നത് കൊണ്ട് തന്നെ പേടിയില്ല.
നമോവാകം.
എടാ പൊന്നുമോന്‍ പൊട്ടക്കൂതറെ,
ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു . നീ എനിക്ക് വേണ്ടി പോസ്റ്റുകള്‍ എഴുതി നിന്‍റെ ജന്മം തുലയണം എന്ന് . സത്യം പറഞ്ഞാല്‍ എനിക്കിതൊക്കെ കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു . എന്‍റെ ബുക്ക് പുറത്തിറങ്ങുന്നത് വരെ നീ ഇതിനെക്കുറിച്ച് എഴുതിക്കൊണ്ടേ ഇരിക്കണം . നിന്നെക്കൊണ്ട് ഞാന്‍ എഴുതിക്കും .ഇതിനേക്കാള്‍ വലിയൊരു തമാശ വേറെ ഉണ്ട് . നീ എല്ലാം എഴുതിക്കഴിഞ്ഞിട്ട് ഞാന്‍ ആ കാര്യം പറയാം .നീ പഠിച്ച സ്കൂളില്‍ അല്ല കൂതറെ ഞാന്‍ പഠിച്ചത് .
കുറേ ദിവസമായി.... വേണ്ട വേണ്ട എന്ന് വിചാരിച്ചിട്ടും.... പിന്നേം പിന്നേം... ഇങ്ങനെ തോണ്ടിയും പിച്ചിയും കഴിയാനാണ് ഭാവമെങ്കില്‍... ഓ ഇങ്ങനെയും ഉണ്ടോ കൊച്ച് പിള്ളേര്... വെറുതെ മറ്റുള്ളവരുടെ സമയം മെനക്കെടുത്താന്‍ രണ്ടെണ്ണം.... ഇനിയും ഇത് പോലെയെങ്ങാന്‍ തുടങ്ങിയാല്.... രണ്ടിന്റെയും ചന്തിക്ക് ചൂരല് വെച്ച് നല്ല അടി വെച്ച് തരും... ഉം.. ശരി, ശരി... ഗോ ടു യുവര്‍ ക്ലാസ്സസ്...
തള്ളേ... ഓടിക്കോടാ.. ദാണ്ടേ.. ഹെഡ്മാഷ് വരുന്നുണ്ട്...
തള്ളേ... ചതിച്ചടാ.. മോഡറേഷനുണ്ടായിരുന്നു... തോറ്റ് തൊപ്പിയിട്ടത് തന്നെ...
ബൂലോകത്തും ഗുണ്ടായിസമോ ?കാപ്പിലാന്റെ ഒരു പോസ്റ്റില്‍ തെറി അഭിഷേഘം കണ്ടു . ഇത്ര ബോറന്മാരാണോ സൂപ്പര്‍ താരങ്ങള്‍ .
നീ വെറുമൊരു തറയല്ല ചെറ്റക്കൂതറ തന്നെയെന്ന് ബൂലോഗര്‍ക്ക് മനസ്സിലായി. നമോവാകം!
@മാരീചന്‍
ഒളിയമ്പുകള്‍ എഴുതുന്ന മാരീചന്‍ അല്ലെന്നു മനസ്സിലായി.എഴുതുവാന്‍ കഴിവ് വേണം തെറി വിളിക്കാന്‍ സ്വന്തം സംസ്കാരം മതി. ഇതാണ് തന്റെ സംസ്കാരം എന്ന് മനസ്സിലായി. നന്നായി വിളിച്ചോ.പരാതിയില്ല.
@മനോജ്
താങ്ക്സ്. വെറുതെ ഇഷ്യൂ ഉണ്ടാകാന്‍ താല്പര്യം ഇല്ല.പക്ഷെ വെരട്ടിയാല്‍ പേടിയും ഇല്ലാ ഇതാണ് പ്രശ്നം. പേടിപ്പിക്കല്‍ ചിലര്‍ ശീലിച്ചു പോയി.
@ ഉല്ലാസ്
തെറി വിളി അനോണി സംസ്കാരം നിര്‍ത്താന്‍ ശ്രമിക്കുന്നവനാണ് കൂതറ. കൂതറ തിരുമേനി സ്റ്റാര്‍ അല്ല വെറും സാധാരണക്കാരന്‍ .
@കാപ്പിലാന്‍
കൂതറ പഠിച്ച സ്കൂളില്‍ അല്ല താങ്കളും പഠിച്ചത്. ബുക്ക് റിലീസ് ആവുന്നത് വരെ അത് വിവാദമായി പ്രശസ്തമായി എല്ലാവരും അറിഞ്ഞു അത് എല്ലാവരും വായിക്കണമെന്ന് തന്നെയാണ് കൂതറയുടെയും ആഗ്രഹം. ഒന്നും അല്ലങ്കില്‍ ഒരു ട്രസ്റ്റിലെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനല്ലേ അതിന്റെ പണം ഉപയോഗിക്കാന്‍ പോവുന്നത്. അതുകൊണ്ട് തന്നെ ആ ബുക്ക് ഓരോ എഡിഷനും പ്രിന്റ് ആയി മുഴുവന്‍ വിട്ടുപോവാന്‍ പത്തല്ല നൂറു പോസ്റ്റ് എഴുതിയാലും കൂതറ തിരുമേനി വിഷമിക്കില്ല.
കൂതറ തിരുമേനി വെറും ഗോദണ്ട വാര്യര്‍ ആണെന്ന് കരുതരുത്.
കഴിഞ്ഞ കുറച്ചു പോസ്റ്റും കമന്റുകളും ഒക്കെ കണ്ടപ്പോള്‍ കാപ്പിലാന്റെ പുസ്തകത്തിന്റെ പരസ്യ പ്രചാരണം പോലെ തോന്നുന്നു. ഒരു സംശയം കാപിലാനും കൂതറയും ഒന്നാണോ? ........ സംശയിക്കുക എന്നത് എന്റെ അവകാശമാണ്. എന്ന് വച്ച് ഇത് വായിച്ചു എന്റെ മെക്കിട്ടു കയറാനൊന്നും വന്നേക്കല്ലേ രണ്ടാളും ( അതോ ഒരാള്‍ ?)
Post a Comment