തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, March 18, 2009

72.മദനിയുടെ വ്യഥകള്‍

(കൂതറ തിരുമേനി പി.ഡി.പി.ക്കാരനോ അനുഭാവിയോ,പ്രവര്‍ത്തകനോ അല്ല.തികച്ചും സ്വതന്ത്രന്‍ മാത്രം.ചിന്തകളെ മതത്തിന്റെയോ,രാഷ്ട്രീയത്തിന്റെയോ കണ്ണിലൂടെ നോക്കാത്തവന്‍.)

അക്ഷരങ്ങള്‍ സാഹിത്യകാരന്റെ ആയുധമാണെങ്കില്‍ വാക്കുകള്‍ പ്രാസംഗികന്റെയും ആയുധമാണ്. സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ തന്റെ വാക്കുകളിലൂടെ ജനലക്ഷങ്ങളെ തനിക്കനുകൂലമാക്കി ചിന്തിപ്പിച്ചിരുന്നുവെന്നു കേട്ടിട്ടുണ്ട്. പക്ഷെ കേരളത്തിലെ യുവ രാഷ്ട്രീയ, മതനേതാക്കാന്‍മാരില്‍ തന്റെതായ സ്ഥാനം വഹിക്കുന്ന അബ്ദുല്‍ നാസര്‍ മദനിയെന്ന നാല്പത്തിനാലുകാരന്‍ നേതാവിന്റെ തീപ്പൊരി പ്രസംഗം കേട്ടവരാരും അദ്ദേഹത്തെ മറക്കുകയില്ല.

നിരോധിത സംഘടനയായ ഐ.എസ്.എസ്.(ഇസ്ലാമിക് സേവക് സംഘ്) എന്നാ സംഘടനയിലൂടെ തന്റെ രാഷ്ട്രീയവും മതവും കൂടിക്കലര്‍ത്തുന്ന രീതിയിലുള്ള തുടക്കത്തിനു നിരോധനത്തിലൂടെ തടസ്സം വന്നുവെങ്കിലും പിന്നീട് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നാ രാഷ്ട്രീയ പാര്‍ട്ടിയുമായി വന്നു തന്റെ സംഘടനാ ശേഷിയും പ്രഭാവവും കാണിക്കുന്നതില്‍ അദ്ധേഹം ഒരു പരിധിവരെ വിജയിച്ചുവെന്നു വേണം കരുതാന്‍.

ഗൂഢാലോചന, സാമൂദായിക സൌഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവര്‍ത്തികളും,സംസാരവും തുടങ്ങി 1998ല്‍ അറുപതു പേരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനകെസുവരെ ചുമത്തി ഒമ്പതരവര്‍ഷം മദനിയെ ജയിലിലും കിടത്തി. ഒമ്പതരവര്‍ഷത്തെ ജയില്‍ വാസം തകര്‍ത്ത ആരോഗ്യം മദനിയുടെ സംസാരത്തിന്റെയും പ്രവര്‍ത്തന ശൈലിയുടേയും പ്രവര്‍ത്തനം മാറ്റിയെന്നു വേണം കരുതാന്‍.

"നാലര നൂറ്റാണ്ട് കാലം ഇന്ത്യയിലെ മുസ്ലിങ്ങള്‍ സുജൂത് ചെയ്തിരുന്ന നാലര നൂറ്റാണ്ട് കാലം അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍ എന്നാ സമാധാനത്തിന്റെയും സൌഹാര്‍ദ്ധത്തിന്റെയും സന്ദേശം മുഴങ്ങിയിരുന്ന ബാബറി മസ്ജിദ് തട്ടി തകര്‍ത്ത് തരിപ്പണമാക്കിയ ............".എന്ന് തുടങ്ങുന്ന ആ പഴയ പ്രസംഗം നടത്തിയ അബ്ദുല്‍ നാസര്‍ മദനിയല്ല ഒമ്പതര വര്‍ഷം വിചാരണ തടവുകാരനായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു അവസാനം കോടതി വെറുതെ വിട്ടു പുറത്തുവന്ന മ അദനി എന്ന അബ്ദുല്‍ നാസര്‍ മദനി.

മതത്തെ അടിസ്ഥാനമാക്കി വന്ന ഏതു പാര്‍ട്ടിയും അത് ലീഗായാലും പി.ഡി.പി.യായാലും വര്‍ഗീയമെന്നതില്‍ ഒരു സംശയവുമില്ല. ഒന്ന് മൃദുവെങ്കില്‍ മറ്റേതു തീവ്ര സ്വഭാവമുള്ളത്‌ എന്നാ വെത്യാസമേയുള്ളൂ. പക്ഷെ പി.ഡി.പി. എന്നാ പാര്‍ട്ടി ലീഗുമായി എന്താണ് അടിസ്ഥാനപരമായ വെത്യാസം എന്ന് ചോദിച്ചാല്‍ പി.ഡി.പി.കേവലം ഒരു മുസ്ലിം സംഘടന മാത്രമല്ല. മറിച്ച് മുസ്ലിം, അവര്‍ണ്ണ, പിന്നോക്ക സമൂഹത്തിന്റെ വക്താക്കളാണ്.മദനി ഒരു ഫണ്ടമെന്റലിസ്റ്റ് ആണെന്ന് വാദിക്കുന്നവര്‍ മറന്നുപോവുന്ന ഒന്നുണ്ട്. എന്താണ് ഫണ്ടമെന്റലിസം? അതായത് അടിസ്ഥാനത്തില്‍ അഥവാ അടിസ്ഥാന തത്വങ്ങളില്‍ (one who believes in fundamentals) വിശ്വസിക്കുന്നവന്‍ അവനാണ് ഫണ്ടമെന്റലിസ്റ്റുകള്‍.ആ അര്‍ത്ഥത്തില്‍ എല്ലാവരും ഫണ്ടമെന്റലിസ്റ്റുകള്‍ തന്നെ.അത് ഹിന്ദുവായാലും, മുസ്ലിമായാലും,.ക്രിസ്ത്യാനിയായാലും തന്റെ മതത്തിന്റെ അടിസ്ഥാനതത്വത്തില്‍ വിശ്വസിക്കുന്നവന്‍ ഫണ്ടമെന്റലിസ്റ്റുകള്‍ തന്നെ.

സാധാരണ മുസ്ലിം മത നേതാക്കന്മാര്‍ക്ക് മദനിയെന്നും അനഭിമതനായിരുന്നു.അതിന്റെ പ്രധാനകാരണം മദനിയുടെ തീവ്രസമീപനം ആണെന്ന് പറയുന്ന അവര്‍ പക്ഷെ മദനിയുടെ അല്ലാഹുവിന്റെ പ്രിയനും പ്രവാചകനുമായ ഹബീബുമായ മുഹമ്മദ് നബിയെ മാത്രം നേതാവായി കാണുന്ന സമീപനം ദഹിച്ചില്ലയെന്നതാണ് സത്യം.കാരണം ഒരു മതനേതാവിനെയും അംഗീകരിക്കാത്ത ആ സ്വഭാവം എന്ന് ഓരോ പ്രസംഗത്തിലും മദനി കാട്ടിയിരുന്നു. "ആരാണ് മക്കളെ നേതാവ് കരുണാകരന്‍ നേതാവാണോ,ഇ.കെ.നായനാര്‍ നേതാവാണോ,അച്ചുതാനന്ദന്‍ നേതാവാണോ,ശിഹാബ് തങ്ങള്‍ നേതാവാണോ..സേട്ടുസാഹിബ് നേതാവാണോ?ഇവര്‍ക്കാര്‍ക്കെങ്കിലും നമ്മുടെ നേതാക്കന്മാരാവാന്‍ മുസ്ലിങ്ങളുടെ നേതാവാന്‍ യോഗ്യതയുണ്ടോ എന്നുള്ള ചോദ്യങ്ങള്‍ പലര്‍ക്കും രുചില്ലെന്നതാണ് സത്യം.

മുസ്ലിങ്ങള്‍ക്ക്‌ ഒറ്റനേതാവെയുള്ളൂ,അബ്ദുല്‍ നാസര്‍ മദനിയുടെ നേതാവ്,മുസ്ലിങ്ങളുടെ നേതാവ് ഇവരാരുമല്ല മാര്‍ക്ക്സല്ല , ലെനിനുമല്ല, ഗാന്ധിയുമല്ല തുടങ്ങിയ അല്ലാഹുവിന്റെ ഹാബീബിനെ മാത്രം നേതാവായി കാണാന്‍ തുടങ്ങിയ സ്ഥിരം വാക്കുകള്‍ മതനേതാക്കാന്‍മാര്‍ക്ക് അപ്രിയം സൃഷ്ടിച്ചിരുന്നു വന്നതും പകല്‍ പോലെ സത്യം തന്നെ. അത്തരം നേതാക്കന്മാരെ തങ്ങളുടെ നേതാവായി കണ്ടിരുന്ന ആളുകളെ പരിഹസിക്കാനും മദനി മടിച്ചിരുന്നില്ല.

മതവും രാഷ്ട്രീയവും രണ്ടും രണ്ടല്ല എന്ന് പഠിപ്പിച്ചു തുടങ്ങിയത് പലരും ഭയത്തോടെ കണ്ടിരിന്നുവേന്നതും സത്യം തന്നെ. എന്റെ സ്വലാത്ത്,ഹിബാദത്,എന്റെ ജീവിതം മരണം എല്ലാം ദൈവനിയന്ത്രിതമെന്നും അല്ലാഹുവിനു മാത്രമെന്നും മറ്റും പാടി, പ്രസംഗിച്ച് അഭൂത പൂര്‍വ്വമായ ജനസാഗരം കൂടിയിരുന്നത്, തന്റെ ജീവിതം അല്ലാഹുവിനു ഇല്ലാഹു റബ്ബില്‍ ലാലമീന്‍..തുടങ്ങി ഓതി കൊടുക്കുമ്പോള്‍ ഉയരുന്ന ജനാരവം പലരുടെയും ഉറക്കം കെടുത്തിയിരുന്നു.

ഇന്ന് മദനി സി.പി.എമ്മിന്റെ കൂടെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചാല്‍ ആരാണ് പേടിക്കുന്നത്. അദ്ദേഹത്തിന്റെ തീവ്രവാദി ബന്ധം വീണ്ടും അന്വേഷണ വിഷയമായി തീര്‍ന്നിരിക്കുന്നു. ചെയ്യാത്ത കുറ്റത്തിന് അല്ലെങ്കില്‍ തെളിയിക്കാത്ത കുറ്റത്തിന് ഒമ്പതര വര്‍ഷം ജയിലില്‍ കഴിയേണ്ട വന്ന ഒരു മനുഷ്യന്റെ അടിസ്ഥാന നിയമാവകാശത്തിനു ഭംഗം നേരിട്ടതില്‍ ആര്‍ക്കും പരാതിയില്ലായിരുന്നോ.? തന്റെ മുത്തശ്ശിയുടെ മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുത്താല്‍ തകര്‍ന്നുപോവുന്ന സമാധാന സൌഹാര്‍ദ്ധ അന്തരീക്ഷം അദ്ധേഹം പുറത്തു വന്നപ്പോള്‍ തകര്‍ന്നോ? ഉത്തരമില്ലാതെ ഒരുകൂട്ടം ചോദ്യങ്ങള്‍ ആണ് അവശേഷിക്കുന്നത്. അബ്ദുല്‍ നാസ്സര്‍ മദനി ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞവര്‍ ഇന്ന് മദനി മൂലമുണ്ടായെക്കാവുന്ന അല്ലെങ്കില്‍ ഉണ്ടായിരുന്ന സുരക്ഷാ ഭീഷണി മാറിയെന്നു ചിന്തിക്കുന്നോ? ശരീരഭാരം പകുതിയായെങ്കിലും ചിന്തിക്കാനുള്ള ശേഷി ഇന്നും കാണുമെങ്കില്‍ പിന്നെ ആ പേടി എങ്ങനെ മാറി?

ഇന്ന് മദനി സി.പി.ഐ.(എം) പാര്‍ട്ടിയോട് ചേര്‍ന്ന് ഇലക്ഷനെ നേരിട്ടാല്‍ സി.പി.എം. വര്‍ഗ്ഗീയ പാര്‍ട്ടിയാവുമെന്നു കരുതുന്നവര്‍ പഴയ വിശുദ്ധ കോണ്‍ഗ്രസ് - ലീഗ് - ബി.ജി.പി. സഖ്യം അഥവാ ചരിത്രത്തിന്റെ സുവര്‍ണ്ണ ലിപികളില്‍ എഴുതിവേയ്ക്കേണ്ട കോ.ലി.ബി. സഖ്യം മറന്നു പോയോ.? അയ്യോ അത് മത സൌഹാര്‍ദ്ദം കാത്തുസൂക്ഷിക്കല്‍ ആയിരുന്നു അല്ലെ. എന്തെ അന്നില്ലാത്ത എന്ത് അഹിഷ്ണുതയണാവോ ഇന്ന് പി.ഡി.പി.യോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പെട്ടെന്ന് ഉടലെടുക്കുന്നത്. നേതാക്കന്മാരുടെ പഴാകാല ഓര്‍മ്മകള്‍ക്ക് അംനീഷ്യ ബാധിച്ചെന്നു തോന്നുന്നല്ലോ.അതോ പി.ഡി.പി.യ്ക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വര്‍ഗ്ഗീയപാര്‍ട്ടി സഖ്യമോ ആക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ. ഇലക്ഷന്‍ സമയത്തെ കൂട്ടായ്മകളും,സഖ്യവും,വോട്ടുമറിച്ചിലും, വോട്ടുവില്‍പ്പനയും, ശത്രു മിത്രമാവലും തിരിച്ചും എന്താ രാഷ്ട്രീയത്തില്‍ പുതുമയാണോ. അതോ ഓക്സ്ഫോര്‍ഡില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സ് പഠിച്ചു നേരിട്ട് രാഷ്ട്രീയത്തില്‍ ഇറങ്ങിയ പുതുതലമുറ സൈദ്ധാന്തികരാഷ്ട്രീയക്കാര്‍ മാത്രമാണോ ഇപ്പോള്‍ കേരളത്തില്‍.

പക്ഷെ മറക്കുന്ന ഒരു കാര്യമുണ്ട്.രണ്ടുവര്‍ഷത്തോളമായി അദ്ധേഹം പുറത്തു വന്നിട്ട്.ഇന്നെന്തേ അദ്ധേഹത്തിന്റെ മേല്‍ വീണ്ടും അതെ കുറ്റം ചുമത്തപ്പെട്ടത്. ഇനി അഥവാ അദ്ധേഹത്തിന്റെ പേരില്‍ ആരോപിക്കപ്പെട്ട തീവ്രവാദബന്ധം തെളിഞ്ഞാല്‍ അദ്ധേഹത്തെ തീവ്രവാദനിയമം അനുസരിച്ച് കൊടുക്കാന്‍ കഴിയുന്ന പരമാവധി ശിക്ഷ തന്നെ കൊടുക്കണം. ഇനി അഥവാ ആ കുറ്റത്തിന്റെ പരമാവധി ശിക്ഷ മരണമാണെങ്കില്‍ അത് നല്‍കണം.പക്ഷെ കഴിഞ്ഞതവണ തെളിയിക്കപ്പെടാത്ത കുറ്റത്തിന്റെ പേരില്‍ ഒമ്പതര വര്‍ഷം ഒരു ഭര്‍ത്താവിനെ ഭാര്യയുടെ അടുത്തുനിന്നും അകറ്റിയ, ഒരു പിതാവിനെ തന്റെ മക്കളുടെ അടുത്ത്‌ നിന്നും അകറ്റിയ,ഒരു മകനെ തന്റെ മതാപിതാക്കാന്‍മാരില്‍ നിന്നും അകറ്റിയ ഒരു നേതാവിനെ തന്റെ അനുയായിയില്‍ നിന്നും മാറ്റിയ ഒരു പൗരനെ തന്റെ നാട്ടില്‍ നിന്നും മാറ്റി പൗരാവകാശത്തിന്‍മേല്‍ നിയമ ധ്വസനം നടത്തിയത് വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ കണ്ണുള്ളവര്‍ ശ്രമിച്ചിരുന്നുവെങ്കില്‍ എന്നാശിച്ചു പോവുന്നു. ഇനി അത് മദനിയെന്നല്ല ഒരു പൗരനും ഇത്തരം നിയമത്തിന്റെ നൂലാമാലകളില്‍ നശിച്ചു പോവരുത്.കാരണം ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപെടരുതെന്നാണ് നമ്മുടെ നിയമം അനുശാസിക്കുന്നത്.

അതുപോലെ തന്നെ നിയമത്തിന്റെ നൂലാമാലകളില്‍ വലിച്ചുനീട്ടി ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ നല്ലസമയങ്ങള്‍ ജയിലില്‍ കഴിച്ചുകൂട്ടേണ്ട അവസ്ഥയും ഉണ്ടാവരുത്‌. കാരണം അങ്ങനെ നശിച്ചുപോവുന്ന നല്ല സമയങ്ങള്‍ പിന്നീട് താന്‍ കുറ്റവാളിയല്ലെന്ന കോടതിവിധിയിലൂടെയും തിരിച്ചു കിട്ടില്ല.

കൂതറ തിരുമേനി

19 comments:

പകല്‍കിനാവന്‍ | daYdreaMer said...

Good Post....

കൂതറ തിരുമേനി said...

"തിരുവനന്തപുരം: ജയില്‍ മോചിതനായതിന് ശേഷം മദനിക്ക് തീവ്രവാദികളുമായി ബന്ധമില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്റലിജന്‍സ് വിഭാഗം. തീവ്രവാദികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ജയിലില്‍ പോകുന്നതിന് മുമ്പായിരുന്നത്രേ. പോലീസ് പിടിയിലായ സൈനുദീന്‍ മുമ്പ് മദനിയുടെ ശിഷ്യനായിരുന്നു. ജയില്‍ മോചിതനായി വന്ന മദനിയെക്കാണാന്‍ സൈനുദീന്‍ വന്നിരുന്നുവെന്നത് ശരിയാണ്. എന്നാല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്കു താനില്ലെന്ന ഉറച്ച നിലപാടെടുത്ത് അയാളെ മദനി തിരിച്ചയക്കുകയായിരുന്നുവെന്നാണ് സംസ്ഥാന ഇന്റലിജന്റസിന് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതു കൊണ്ടാണ് സൈനുദീനും മറ്റും തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ആസ്ഥാനം ഹൈദരാബാദിലേക്ക് മാറ്റിയതെന്നും പറയുന്നു. സൂഫിയാ മദനിയോടപ്പം സൈനുദീന്റെ മകള്‍ താമസിച്ചത് മദനി ജയിലിലായിരുന്നപ്പോഴാണ്. ജയില്‍ മോചിതനായി വന്നതിന് ശേഷം മദനിക്ക് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ /പങ്കില്ലെന്നാണ് ഇന്റലിജന്‍സിന്റെ നിഗമനം. തീവ്രവാദികളുമായി മുമ്പ് ബന്ധമുണ്ടായിരുന്നുവെന്നതിന്റെ പേരില്‍ വീണ്ടും ഒരാളെ അതിലേക്കു തിരിച്ചയയ്ക്കുന്ന സമീപനം നാടിന് അപകടകരമാണെന്നും അതാണ് മദനിയോടു കാട്ടുന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു."


ഇത് ഇന്നത്തെ ദീപിക പത്രത്തിലെ വാര്‍ത്ത (ദേശാഭിമാനിയിലെ അല്ല)

P R Reghunath said...

നിരപരാധികളായ ഒരുപാട് പേര്‍ ഇപ്പോഴും എപ്പോഴും ജയിലില്‍ കിടപ്പുണ്ട്. അപരാധികള്‍ പുറത്തും നടപ്പുണ്ട്. ഇത് സര്‍വസാധാരണം. മത സ്പര്‍ധ വളര്‍ത്തുന്ന ,ഇതര മതങ്ങളെ അംഗീകരിക്കാത്ത ,യുവാക്കളെ തീവ്ര വര്‍ഗീയ നിലപാടിലേക്ക് നയിച്ച ഒരു മദനി ഉണ്ട്. .ഐ എസ്.എസ് പേര് മാറി മജ്‌ലിസ് ആക്കിയ ഒരു മദനി ഇപ്പോഴും വെളിയില്‍ ഉണ്ട്. അയാള്‍ക്കെതിരെ നമ്മുടെ പത്ര മാദ്ധ്യമങ്ങളില്‍ കൂടി പുറത്തുവന്നുകൊണ്ടിരിക്കുന്ന തീവ്രവാദ വാര്‍ത്തകള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. കാരണം മദനിയെ ഇര ആക്കേണ്ടത് ആരുടേയും ആവശ്യമല്ല. തീയ്യില്ലാതെ പുകയുണ്ടാവില്ല. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ മായ്ച്ചു കളയാനാണ് ഇപ്പോള്‍ സി.പി.എമ്മുമായി മദനി വോട്ടുകച്ചവടം നടത്തുന്നത്. തങ്ങള്‍ പുരോഗമന പക്ഷത്തു നില്‍ക്കുന്നു എന്ന് അഭിമാനം കൊള്ളുന്ന സി.പി.എം ,പി.ഡി.പി.യെ പുണരുന്ന കാഴ്ച ഒരു ശരാശരി മലയാളിയെ കോരിത്തരിപ്പിക്കും. യു.ഡി.എഫ്. എന്നും തീവ്ര മൃദു വര്‍ഗീയതയെ പുല്കിയിട്ടെ ഉള്ളു . എന്നാല്‍ എല്‍.ഡി.എഫ്. അങ്ങനെ ആയിരുന്നില്ല. ഇപ്പോള്‍ രണ്ടും തമ്മിലുള്ള വ്യത്യാസം ഇല്ലാതായി. ഏതായാലും മദനിക്ക് ലാല്‍ സലാം. ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ജയിപ്പിക്കാന്‍ വേണ്ടിയാണ് പിണറായിയുടെ പി.ഡി.പി.ബാന്ധവം. എന്നാലല്ലേ വി.എസിന്റെ മെക്കിട്ടു കേറാന്‍ കഴിയു.

P R Reghunath said...

നിരപരാധികളായ ഒരുപാട് പേര്‍ ഇപ്പോഴും എപ്പോഴും ജയിലില്‍ കിടപ്പുണ്ട്. അപരാധികള്‍ പുറത്തും നടപ്പുണ്ട്. ഇത് സര്‍വസാധാരണം. മത സ്പര്‍ധ വളര്‍ത്തുന്ന ,ഇതര മതങ്ങളെ അംഗീകരിക്കാത്ത ,യുവാക്കളെ തീവ്ര വര്‍ഗീയ നിലപാടിലേക്ക് നയിച്ച ഒരു മദനി ഉണ്ട്. .ഐ എസ്.എസ് പേര് മാറി മജ്‌ലിസ് ആക്കിയ ഒരു മദനി ഇപ്പോഴും വെളിയില്‍ ഉണ്ട്. അയാള്‍ക്കെതിരെ നമ്മുടെ പത്ര മാദ്ധ്യമങ്ങളില്‍ കൂടി പുറത്തുവന്നുകൊണ്ടിരിക്കുന്ന തീവ്രവാദ വാര്‍ത്തകള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. കാരണം മദനിയെ ഇര ആക്കേണ്ടത് ആരുടേയും ആവശ്യമല്ല. തീയ്യില്ലാതെ പുകയുണ്ടാവില്ല. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ മായ്ച്ചു കളയാനാണ് ഇപ്പോള്‍ സി.പി.എമ്മുമായി മദനി വോട്ടുകച്ചവടം നടത്തുന്നത്. തങ്ങള്‍ പുരോഗമന പക്ഷത്തു നില്‍ക്കുന്നു എന്ന് അഭിമാനം കൊള്ളുന്ന സി.പി.എം ,പി.ഡി.പി.യെ പുണരുന്ന കാഴ്ച ഒരു ശരാശരി മലയാളിയെ കോരിത്തരിപ്പിക്കും. യു.ഡി.എഫ്. എന്നും തീവ്ര മൃദു വര്‍ഗീയതയെ പുല്കിയിട്ടെ ഉള്ളു . എന്നാല്‍ എല്‍.ഡി.എഫ്. അങ്ങനെ ആയിരുന്നില്ല. ഇപ്പോള്‍ രണ്ടും തമ്മിലുള്ള വ്യത്യാസം ഇല്ലാതായി. ഏതായാലും മദനിക്ക് ലാല്‍ സലാം. ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ജയിപ്പിക്കാന്‍ വേണ്ടിയാണ് പിണറായിയുടെ പി.ഡി.പി.ബാന്ധവം. എന്നാലല്ലേ വി.എസിന്റെ മെക്കിട്ടു കേറാന്‍ കഴിയു.

വാമദേവന്‍ said...

രഘുനാഥ് അയാളെ ജീവിക്കാന്‍ സമ്മതിക്കില്ല. മദനിയുടെ കാര്യം പൊഹ

Unknown said...

ഇവിടെ വരുന്നവര്‍ കൂടുതല്‍ ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യുവാന്‍
ഇവിടെവരുക

പാവപ്പെട്ടവൻ said...

കൊള്ളാം ഇഷ്ടപ്പെട്ടു
ആശംസകള്‍

കൂട്ടുകാരന്‍ | Friend said...

ഇവിടെ ക്ലിക്കി ദയവായി ഒരു അഭിപ്രായം പറയുക.

kaalidaasan said...

മുസ്ലിങ്ങള്‍ക്ക്‌ ഒറ്റനേതാവെയുള്ളൂ,അബ്ദുല്‍ നാസര്‍ മദനിയുടെ നേതാവ്,മുസ്ലിങ്ങളുടെ നേതാവ് ഇവരാരുമല്ല മാര്‍ക്ക്സല്ല , ലെനിനുമല്ല, ഗാന്ധിയുമല്ല തുടങ്ങിയ അല്ലാഹുവിന്റെ ഹാബീബിനെ മാത്രം നേതാവായി കാണാന്‍ തുടങ്ങിയ സ്ഥിരം വാക്കുകള്‍ മതനേതാക്കാന്‍മാര്‍ക്ക് അപ്രിയം സൃഷ്ടിച്ചിരുന്നു വന്നതും പകല്‍ പോലെ സത്യം തന്നെ. അത്തരം നേതാക്കന്മാരെ തങ്ങളുടെ നേതാവായി കണ്ടിരുന്ന ആളുകളെ പരിഹസിക്കാനും മദനി മടിച്ചിരുന്നില്ല.



ഒരു നേതാവിനെ തന്റെ അനുയായിയില്‍ നിന്നും മാറ്റിയ


ഇതു രണ്ടും ഒത്തുപോകുന്നില്ലല്ലോ?

മുസ്ലിങ്ങള്‍ക്ക് ഒറ്റ നേതാവായി അല്ലാഹു മാത്രമേ ഉള്ളു എങ്കില്‍ , പിന്നെ മദനി ആരുടെ നേതാവാണ്? ഹിന്ദുകളുടെയും ക്രിസ്ത്യാനികളുടേയുമോ?

മദനി ആരെയും നേതാവായി അംഗീകരിക്കില്ല, പക്ഷെ സ്വയം നേതാവായി വിലസാന്‍ മടിയുമില്ല.

കൂതറ തിരുമേനി said...

@കാളിദാസന്‍

നയിക്കുന്നവന്‍ നേതാവെന്നത് പരിഭാഷ. പക്ഷെ ഒപ്പം മാര്‍ഗ്ഗദര്‍ശിയായി നില്‍ക്കുന്നവനെ എന്ത് വിളിക്കും. സുഹൃത്തായി കാണാന്‍ കഴിയില്ലേ. ഒരു വഴികാട്ടിയായി കാണാന്‍ കഴിയില്ലേ.

കൂതറ തിരുമേനി said...

@ പി.ആര്‍.രഘുനാഥ്

ഇനി അഥവാ അബ്ദുല്‍ നാസര്‍ മദനി തീവ്രവാദി ആയിരുന്നെങ്കില്‍ അന്ന് ആവശ്യം വേണ്ട തെളിവുകള്‍ നല്‍കി ശിക്ഷിക്കാമായിരുന്നു. പക്ഷെ കോടതി അയാളെ വെറുതെ വിട്ടെന്നത് മറന്നു പോയോ.? അതല്ല അയാള്‍ അങ്ങനെ ആയിരുന്നെങ്കില്‍ ആ പാതവിട്ട് സാധാരണകാരന്‍ ആവാന്‍ അവസരം കൊടുക്കാതെ തീവ്രവാദി ആയി തന്നെ മാറ്റണം എന്ന് നേര്‍ച്ചയുണ്ടോ. ജയില്‍ ജിവിതം കഴിഞ്ഞു വന്ന മദനി പ്രകോപന പരമായി പ്രസംഗിച്ചത് കേട്ടിട്ടുണ്ടോ. അയാളെ നന്നായി ജീവിക്കാന്‍ അനുവദിക്കൂ സുഹൃത്തെ. ഒരാളെ ഭ്രാന്ത് മാറിയാലും ഭ്രാന്തന്‍ എന്ന് വിളിക്കുന്ന സമൂഹത്തില്‍ പിന്നെ ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കണം അല്ലെ. ഒരു പൗരന്‍ നന്നായ് ജീവിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിനവസരം കൊടുത്ത് അങ്ങനെ ജീവിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. പക്ഷെ മദനിയെ തീവ്രവാദി ആയി തന്നെ കാണണം എന്നുള്ള ചിലരുടെ ആഗ്രഹാമാണ് അതിനു പിന്നില്‍.

മദനിയുടെ ആരാധകന്‍ അല്ല കൂതറ തിരുമേനി. പക്ഷെ കോടതി അയാളെ തീവ്രവാദി ആയി തെളിയിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാത്ത കാലത്തോളം അയാളെ അങ്ങനെ കരുതാനും വയ്യ.

kaalidaasan said...

നയിക്കുന്നവന്‍ നേതാവെന്നത് പരിഭാഷ. പക്ഷെ ഒപ്പം മാര്‍ഗ്ഗദര്‍ശിയായി നില്‍ക്കുന്നവനെ എന്ത് വിളിക്കും. സുഹൃത്തായി കാണാന്‍ കഴിയില്ലേ. ഒരു വഴികാട്ടിയായി കാണാന്‍ കഴിയില്ലേ

താങ്കള്‍ ഉപയോഗിച്ച വാക്ക് സുഹൃത്തെന്നോ വഴികാട്ടി എന്നോ അല്ല. നേതാവെന്നു തന്നെയാണ്.

ഒരു യധാര്‍ത്ഥ നേതാവു വഴികാട്ടിയും , മാര്‍ഗ്ഗ ദര്‍ശിയും നയിക്കുന്നവനും ഒക്കെയാണ്.

ഞാന്‍ പറഞ്ഞത് അതല്ല. മദനി അള്ളാഹു ഒഴികെ ആരെയും നേതാവായി സ്വീകരിച്ചിട്ടില്ല. ഒരു ദിവസം സ്വയം അങ്ങ് നേതാവായി അവരോധിച്ചു. മദനിയുടെ അനുയായികള്‍ക്ക് അദ്ദേഹം മാര്‍ഗ്ഗദര്‍ശിയും വഴിക്കാട്ടിയുമൊക്കെയാണ്.

പക്ഷെ കോടതി അയാളെ തീവ്രവാദി ആയി തെളിയിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാത്ത കാലത്തോളം അയാളെ അങ്ങനെ കരുതാനും വയ്യ.

ചുരുക്കി പറഞ്ഞാല്‍ കോടതി പറഞ്ഞാല്‍ മാത്രമേ അദ്ദേഹം തീവ്രവാദി ആകൂ.

തൊഗാഡിയയും, അശോക് സിംഗാളും, മോദിയും, റിതാംബരയും, സവര്‍ക്കറും, ഗോള്‍വാര്‍ക്കറും ഒക്കെ കോടതി പറയാത്തതു കൊണ്ട്, മദനിയേപ്പോലെ മതേതര വാദികളും സമാധാനപ്രിയരും ആട്ടിന്‍ കുട്ടികളേപ്പോലെ നിഷ്കളങ്കരുമെന്ന് സാരം.

ഇതേപോലെ മോദിയെ പ്രകീര്‍ത്തിച്ച് ഒരു അവലോകനം മറ്റുള്ളവര്‍ പ്രതീക്ഷിക്കട്ടോ?

കൂതറ തിരുമേനി said...

@കാളിദാസന്‍ .

പി.ഡി.പി. എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ്‌ അബ്ദുല്‍ നാസര്‍ മദനി. അല്ലാതെ മുസ്ലിങ്ങളുടെ നേതാവെന്നല്ല അദ്ധേഹം പറയുന്നത്.പി.ഡി.പി. എന്നത് മുസ്ലിങ്ങള്‍ മാത്രമല്ല അധകൃതരും,അവര്‍ണരും ഒക്കെയുള്ള ഒരു പാര്‍ട്ടിയാണ്. അവര്‍ണരുടെയും അധകൃതരുടെയും കാര്യം നോക്കാന്‍ ഇവന്‍ ആരെടാ അയ്യന്‍കാളിയോ ശ്രീ നാരായണനോ അതോ മിശിഹയൊ എന്ന് ചോദിക്കല്ലേ.

പിന്നെ ഞാന്‍ ഒരു ദിവസം പി.ഡി.പി. ഉണ്ടാക്കി നീ അതിന്റെ നേതാവയിക്കോ എന്ന് പറഞ്ഞു മദനി ആരെയെങ്കിലും ഏല്‍പ്പിക്കാന്‍ കഴിയുമോ സുഹൃത്തെ.

പക്ഷെ കാതലായ പ്രശ്നം അയാളുടെ തീവ്രവാദം ആണല്ലോ.അപ്പോള്‍ അത് പറയാം.

മദനി ആരെയെങ്കിലും കൊന്നതായോ തീവ്രവാദ പ്രവര്‍ത്തങ്ങള്‍ നടത്തിയതായോ തെളിവ് സഹിതം ഈ സാറമ്മാര്‍ അങ്ങ് തമിഴ്നാട്ടില്‍ കൊടുത്താല്‍ പോരായിരുന്നോ.ആളെ അങ്ങ് തൂക്കി കൊന്നേനെ .. എന്തെ അന്നാരും അങ്ങനെ ചെയ്യാഞ്ഞത്. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനങ്ങളില്‍ നിന്നയാളെ കോടതി വെറുതെ വിട്ടത് മറന്നുപോയോ.? അതോ അവിടെയും മദനി തന്റെ സ്വാധീനം ചെലുത്തിയെന്ന് പറയാന്‍ കഴിയുമോ. കേരളത്തില്‍ ഈ ഒമ്പതര വര്‍ഷത്തില്‍ ഒരു സര്‍ക്കാര്‍ മാത്രമേ ഭരിച്ചുള്ളൂ അല്ലെ. അവര്‍ക്കാര്‍ക്കും തെളിവ് സഹിതം കൊടുത്ത് അയാളെ തൂക്കി കൊല്ലിക്കാന്‍ വയ്യായിരുന്നോ.?കേന്ദ്രത്തില്‍ ഈ കാലയളവില്‍ എല്ലാം മദനിയുടെ വേണ്ടപ്പെട്ടവര്‍ ആയിരുന്നോ ഭരിച്ചത്. അതോ അവരെയെല്ലാം അയാള്‍ വിലയ്ക്കെടുത്തോ.?

ഒരു കാര്യം ചോദിച്ചോട്ടെ. "പ്രോസിക്യൂഷന്‍ ചുമത്തിയ വാദങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ കഴിയാത്ത സ്ഥിതിയ്ക്ക്‌ മേപ്പടിയാനെ വെറുതെ വിടുന്നു " എന്ന് പറഞ്ഞു അവസാനം ഒമ്പതര വര്‍ഷം ജയിലില്‍ കഴിഞ്ഞതിനു അവസാനം കുറിയ്ക്കുമ്പോള്‍ അയാളുടെ ഇത്രയും വര്‍ഷം പോയതിനു സാറമ്മാര്‍ക്ക് വല്ല സമാധാനവും പറയാനുണ്ടോ? അതോ അയാള്‍ക്ക് മനുഷത്വം എന്നൊന്ന് അര്‍ഹിക്കപ്പെടാത്ത മൃഗവുമാണോ.?
തീവ്രവാദികള്‍,രാജ്യദ്രോഹികള്‍ ആരായാലും അയാള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നവനാണ്. അയാള്‍ക്ക്‌ കൊലമരം കൊടുക്കുകയും വേണം.പക്ഷെ രാഷ്ട്രീയ വിരോധം കാരണം ഒരാള്‍ക്ക്‌ അത് കൊടുക്കണോ.

ഈ രണ്ടു വര്‍ഷം മദനി വെളിയില്‍ വന്നിട്ട് ചെയ്ത വല്ല തീവ്രവാദവും അല്ലെങ്കില്‍ അതിന്റെ രേഖകളും കൈയിലുണ്ടോ.? ഉണ്ടെങ്കില്‍ ഒന്ന് തന്നാല്‍ കൂതറ തിരുമേനി കൊണ്ട് കേസ് കൊടുക്കാം. പുളുവോ വീരവാദമോ അല്ല. കേരളത്തിലെ ഇന്റെല്ലിജെന്‍സ് കാര്‍ക്കില്ലാത്ത വല്ലതെളിവുകളും സാറിന്റെ കൈയില്‍ ഉണ്ടോ എന്നറിയാനാ.
മദനിയെ പ്രകീര്‍ത്തിച്ചല്ല എഴുതിയത് . ഒരു ആരോപണത്തിന്റെ അല്ലെങ്കില്‍ തെറ്റായ കേസില്‍ ഉള്‍പ്പെടുത്തി നീണ്ടകാലം ജയിലില്‍ പാര്‍പ്പിച്ച ഒരാളുടെ മേല്‍ വീണ്ടും അത്തരം ആരോപണങ്ങള്‍ വന്നത് കണ്ടത് കൊണ്ട് എഴുതിയതാ. അല്ലാതെ ലോകത്തെമ്പാടുമുള്ള എല്ലാ തീവ്രവാദികളും, കള്ളകടത്ത്കാരും, തെമ്മാടികളും നല്ലതെന്ന് പ്രകീര്‍ത്തിച്ചു എഴുതാം കൂതറ തിരുമേനി കൊട്ടേഷന്‍ എടുത്തില്ല.

പിന്നെ മോഡിസര്‍ ഇങ്ങാനെ ഒരു കേസില്‍ ജയിലില്‍ കിടന്നതായി അറിയില്ല. എഴുതിയാല്‍ വായിക്കാം.
ആടിനെ പട്ടിയാക്കിയാല്‍ പിന്നെ അതിനെ തല്ലികൊല്ലാന്‍ എളുപ്പമാണ് അല്ലെ സാര്‍.

ഒരു കാര്യം ആവര്‍ത്തിച്ച് പറയാം. തീവ്രവാദവും രാജ്യദ്രോഹവും കടുംശിക്ഷ അനുഭവിക്കേണ്ട കുറ്റമാണ്. അവരെ നിയമത്തിന്റെ പരമാവധി ശിക്ഷ കൊടുത്ത് മാതൃകാ പരമായി ശിക്ഷിക്കപ്പെടെണ്ടാതാണ്. പറ്റിയാല്‍ അവര്‍ക്ക് മരണശിക്ഷ തന്നെ കൊടുക്കേണം അന്ന് തന്നെയാണ് കൂതറതിരുമേനി പറയുന്നത്.

കൂതറ തിരുമേനി said...

@കാളിദാസന്‍

മദനിയുടെ മേല്‍ ചുമത്തിയിരുന്ന കുറ്റങ്ങള്‍ ഇവയാണ്‌

(1) ഗൂഢാലോചന
(2)മതപരമായി ആളുകളെ ക്ഷോഭിപ്പിക്കുന്ന പ്രസംഗം
(3)ബോംബ് വയ്പ്പ്
(4 &5)സ്ഫോടക വസ്തുക്കളുടെ ശേഖരിക്കലും അതുകൊണ്ട് യാത്ര ചെയ്യലും

ഇതെല്ലാം കോടതി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നത് കോടതി സമ്മതിചിരുന്നല്ലോ. പിന്നെ മദനി ജയില്‍ മോചിതനായപ്പോള്‍ ഇടതുപക്ഷമല്ല വലതന്മാരും പാനക്കാടും,ബാഫക്കി തങ്ങളും പറഞ്ഞത് താഴത്തെ ലിങ്കില്‍ ഞെക്കിയാല്‍ കേള്‍ക്കുകയും കാണുകയും ചെയ്യാം. പിന്നെ സാര്‍ മോഡിസാറിനെയും തൊഗാടിയ സാറിനെയും പറ്റി പറഞ്ഞപ്പോള്‍ കവിയുമല്ലെന്നു മനസ്സിലാക്കി.

അപ്പോള്‍ നിക്ഷ്പക്ഷന്‍ ആണെങ്കില്‍ കൂതറതിരുമേനിയുടെ പോസ്റ്റില്‍ ന്യായം കണ്ടേനെ. അതല്ല പോസ്റ്റ് കണ്ടപ്പോള്‍ "വെളിവ് " വന്നതാണെങ്കില്‍ ഞാന്‍ എന്തോ പറയാനാ..

http://www.youtube.com/watch?v=DWJh3ovo9TQ&feature=channel_page

Suraj said...

വായിക്കുന്നു...
കൂതറയ്ക്ക് ആശംസകള്‍ ... സീരിയസായുള്ള എഴുത്തുകള്‍ കൂടുതലായി പോസ്റ്റിത്തുടങ്ങിയതിന്.

കനല്‍ said...

ആശംസകള്‍!

തീരുമേനി ശരിക്കും ഒരു അവലോകകന്‍ ആയി മാറുന്നു.

Inji Pennu said...

എത്ര ശരി. പാവം നരേന്ദ്ര മോഡി. അദ്ദേഹത്തേയും ഒരു കോടതി ശിക്ഷിച്ചിട്ടില്ല, എന്തിനു അയാള്‍ ജയിലില്‍ കിടന്നിട്ട് പോലുമില്ല. നമ്മക്ക് അയാള്‍ക്കും കൊടുക്കാം ഒരു സീറ്റ് കേരളത്തില്‍, ചെലപ്പോ ജയിച്ചേക്കും.

കൂതറ തിരുമേനി said...

@ ഇഞ്ചിപെണ്ണ്‌
ചിരിപ്പിച്ചു കൊല്ലുമല്ലോ.കേരളത്തിലും കേസില്‍ കോടതി ശിക്ഷിക്കാത്ത നേതാക്കന്മാരെ മറന്നുപോയോ.

ജയരാജന്‍ said...

നല്ല ലേഖനം; നന്ദി!