തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, March 11, 2009

65.മാണിക്യത്തിനും കാപ്പിലാനും കൂതറയുടെ മറുപടി

കഴിഞ്ഞ പോസ്റ്റില്‍ ശ്രീ.കാപ്പിലാന്റെ പുസ്തക പ്രകാശനത്തിന് കൂതറതിരുമേനി ആശംസിച്ചത്
അക്ഷന്തവ്യമായ മഹാപരാധമായി കമന്റുകള്‍ വന്നപോഴാണ് ഈ മറുപടി പോസ്റ്റ് ഇടേണ്ടി വന്നത്. ശ്രീ.കാപ്പിലാന്റെ പ്രൈവസിയെ ചോദ്യം ചെയ്തുവെന്നും അതിനെതിരെ നിയമ നടപടികളുമായി പോകുമെന്നും പറഞ്ഞപ്പോഴും മാണിക്യം കൂതറ ഈ പോസ്റ്റ് തന്റെ ആല്‍ത്തറയിലെ പോസ്റ്റില്‍ നിന്നും മോഷ്ടിച്ചതാണെന്നും പറഞ്ഞപ്പോഴും കൂതറതിരുമേനി മിണ്ടാതെ ഇരിക്കാനാവില്ല.

"ആദ്യം ബഹുമാന്യയായ മാണിക്യത്തിന്റെ ആരോപണത്തിന്റെ മറുപടി പറയട്ടെ."

തീര്‍ച്ചയായും താങ്കള്‍ ഇട്ട പോസ്റ്റില്‍ നിന്നാണ് കൂതറ തിരുമേനി ആ ഫോട്ടോ എടുത്തത്. അതിലെ ചില വരികള്‍ ഉപയോഗിച്ചുവേന്നതും സത്യം തന്നെ. ഒരിക്കലും വ്യാവസായിക ഉപയോഗത്തിനായല്ല ഉപയോഗിച്ചതും. അതേപോലെ ഇതേ വാര്‍ത്ത ഇ-പത്രത്തിലും പ്രസ്തുത വാര്‍ത്ത വന്നുവെന്ന് താങ്കളും അറിഞ്ഞു കാണുമെന്നു വിശ്വസിക്കുന്നു. പ്രസ്തുതപോസ്റ്റില്‍ മുമ്പും ബ്ലോഗ് പുസ്തകമായവരെയും അഭിനന്ദിച്ചിരുന്നു. ഇതില്‍ സദുദ്ദേശത്തോടെ ആയിരുന്നുവെന്നു മനസ്സിലാക്കുക. ഇനിയും ബ്ലോഗ് എഴുതുന്ന ഒരാളുടെ പുസ്തകം വന്നാല്‍ അതിനെ കൂതറ തിരുമേനി ഇതേപോലെ ഹാര്‍ദ്ധവമായി സ്വാഗതം ചെയ്യുകയേ ഉള്ളൂ. അതിന്റെ ഒരു കാരണവും പരമപ്രധാനമായ കാരണവും പറഞ്ഞിരുന്നുവല്ലോ. "ബ്ലോഗില്‍ കൂതറതിരുമേനിയ്ക്ക് ശത്രുക്കളോ മിത്രങ്ങളോ ഇല്ല.ആശയ പരമായ വൈരുദ്ധ്യങ്ങള്‍ കണ്ടേക്കാം.അത്ര തന്നെ.താങ്കളുടെ വിലയേറിയ സമയം കൂതറയില്‍ ചില വഴിക്കേണ്ടിവന്നത് ഈ പോസ്റ്റ് മൂലമെങ്കില്‍ ക്ഷമിക്കുക.

"ഇനി സര്‍വ്വ.ശ്രീ കാപ്പിലാന് മറുപടി."

കാപ്പിലാന്‍ താങ്കളുടെ പോസ്റ്റില്‍ കൂതറയെ പറ്റി പറഞ്ഞപ്പോള്‍ കൂതറതിരുമേനി പ്രതികരിച്ചില്ലല്ലോ. ഇത് പക്ഷെ കൂതറയുടെ മറുപടി അല്ല. ആദ്യം ഒരു കാര്യം പറയാം.പ്രസ്തുത വാര്‍ത്ത ആദ്യം വന്നത് ആല്‍ത്തറയില്‍ ആണ്.ഒരു പബ്ലിക് പോസ്റ്റ് ആയതു കൊണ്ട് തന്നെ കൂതറയെപ്പോലെ ആര്‍ക്കും വായിക്കാം. ഇനി പ്രൈവസി ഇന്‍ഫ്രിഞ്ചുമെന്റ് എന്നതാണ് ശ്രീ കാപ്പിലാന്റെ വാദം.അതിനു മറുപടി.ഗൂഗിളിന്റെ പ്രൈവസി പോളിസി ഇവിടെ വായിക്കുക.

അതേപോലെ ഗൂഗിളിന്റെ പ്രൈവസി റിവ്യൂ ഇവിടെ വായിക്കുക.ഇനി കൂതറയുടെ പോസ്റ്റില്‍ സ്വകാര്യതകള്‍ അതായത് വീട്, ഫോണ്‍ നമ്പര്‍, വീടിന്റെ വിലാസം, രഹസ്യം, കുടുംബം, ഭാര്യ, കുട്ടികള്‍ ഒന്നും കൂതറ എഴുതിയിട്ടില്ല. എന്തിനു ശ്രീ.കാപ്പിലാന്റെ ഇമെയില്‍ .ഐഡി പോലും കൂതറ ഇവിടെ എഴുതിയിട്ടില്ല.കൂതറയ്ക്ക് വായിക്കാന്‍ അഡ്രസ്സ്, ഫോണ്‍നമ്പര്‍ ഉള്‍പ്പെടെ തന്നത് കാപ്പിലാന്‍.അല്ലെങ്കില്‍ ഇവിടെ വായിക്കുക. അതേപോലെ ശ്രീ.കാപ്പിലാനെ പോലെ മുമ്പ് ബ്ലോഗ് എഴുതി പുസ്തകം ആക്കിയവരെയും കൂതറതിരുമേനി ഇവിടെ അഭിനന്ദിച്ചിരുന്നു. അതുകൊണ്ട് പ്രൈവസി പോളിസി എന്നത് ഇവിടെ ചര്‍ച്ച ചെയ്യേണ്ട കാര്യം അല്ല.
പിന്നെ ശ്രീ. കാപ്പിലാന്‍ ഈ പുസ്തകം കേരളത്തില്‍ പ്രകാശനം നടത്തുന്നു എന്നാണു വാര്‍ത്തകളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.

ഇനി ഇന്ത്യന്‍ കോപ്പി റൈറ്റ് ആക്റ്റ് 1957 പ്രകാരം എന്താണ് കോപ്പി റൈറ്റ് എന്നതും ഇവിടെ വായിക്കാം. അതില്‍ ശ്രീ.കാപ്പിലാന്റെ നിഴല്‍ചിത്രങ്ങള്‍ എന്ന പുസ്തകത്തിന്റെ കോപ്പി റൈറ്റ് ഇന്‍ഫ്രിഞ്ചുമെന്റ് അഥവാ ബൌദ്ധിക/സ്വകാര്യ സാഹിത്യ കൃതിയുടെ അധികാരത്തെയോ അവകാശത്തെയോ കൂതറതിരുമേനി ഉല്ലന്ഘിക്കുക എന്ന ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ടില്ല.
വ്യാവസായിക ആവശ്യത്തിനോ,അല്ലാതെയോ അതിന്റെ ഉള്ളടക്കം,വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ കോപ്പി എടുക്കുകയോ ആര്‍ക്കെങ്കിലും വില്‍ക്കുകയോ ചെയ്തിട്ടില്ല. ശ്രീ.കാപ്പിലാന്‍ ഒരു ഇന്ത്യന്‍ പൌരനും ഭാരതത്തില്‍ പുസ്തകം പ്രകാശനം ചെയ്യുമെന്നും അറിയാന്‍ കഴിഞ്ഞതുകൊണ്ടാണ്‌ ഇന്ത്യന്‍ കോപ്പി റൈറ്റ് ആക്റ്റ് പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ വേണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.

ഇനി അതല്ല കൂതറതിരുമേനി ശ്രീ.കാപ്പിലാന്‍ അമേരിക്കന്‍ നിവാസി ആയതുകൊണ്ടാണ്‌ ഇത് നീക്കം ചെയ്യേണ്ടി വരേണ്ടത് എന്ന ന്യായത്തിന് അമേരിക്കന്‍ കോപ്പി റൈറ്റ് ആക്റ്റ്/ ഇന്റെ ലെച്ച്വല്‍ ആക്റ്റ് ഇവിടെ ഞെക്കി വായിച്ചിട്ട് നിയമത്തിനു പോവുക. അവിടെയും അതായത് ആ നിയമത്തിനനുസരിച്ചും കൂതറ കുറ്റക്കാരന്‍ അല്ല.അതുകൊണ്ട് തന്നെ നിയമപരമായ എന്ത് നടപടികളും താങ്കള്‍ക്ക് അവലംബിക്കാം.പ്രസ്തുത പോസ്റ്റില്‍ ആരെയും അപകീര്‍ത്തിപെടുത്താനോ ബൌദ്ധിക സ്വത്തവകാശം മോഷ്ടിക്കുവാനോ ശ്രമിച്ചിട്ടില്ല.

അതേപോലെ ഭാരതത്തിലെ നിയമപ്രകാരം അശ്ലീലവാക്കുകള്‍ ഉപയോഗിക്കുന്നതിന് കേസ് എടുക്കാന്‍ ആണെങ്കില്‍ പ്രസ്തുത പോസ്റ്റുകള്‍ പരിശോധിക്കുക.ആരാണ് തെറി വിളിച്ചതെന്ന് മനസ്സിലാവും.ആര്‍ക്കെതിരെ കേസ് വരുമെന്നും മനസിലാക്കാം.ഇനി ഒരു ബുക്ക് ,സിനിമ , സാഹിത്യ കൃതി എന്നിവയെപറ്റി അച്ചടി മാധ്യമത്തില്‍ ആയാലും ഇന്റര്‍നെറ്റ് മാധ്യമത്തില്‍ ആയാലും അഭിനന്ദനമോ, വിമര്‍ശനമോ എഴുതിയാല്‍ കോപ്പിറൈറ്റ് അല്ലെങ്കില്‍ പ്രൈവസിയില്‍ കടന്നു കയറ്റം ആവില്ല. ഒരു കാര്യത്തെ പറ്റി വാര്‍ത്ത വരുമ്പോള്‍ തന്നെ അതിന്റെ രഹസ്യസ്വഭാവം പോയി കഴിഞ്ഞു. പിന്നെ പ്രസ്തുത പോസ്റ്റിലെ വരികള്‍ കടമെടുത്തതിനു എഴുത്ത്കാരിയോട് ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞു.

ഇതില്‍ കൂടുതല്‍ ഇതിനെ പറ്റി വിശദീകരണം തരേണ്ടകാര്യം ഇല്ല. നിയമ നടപടികളോ എന്ത് വേണമെങ്കിലും ആകാം. ഇത്രയും സീനിയര്‍ ആയ ബ്ലോഗ്ഗര്‍ പ്രൈവസി,കോപ്പി റൈറ്റ് കാര്യങ്ങള്‍ അറിയേണ്ടത് തന്നെ.

കൂതറ തിരുമേനിയെ ഒതുക്കാന്‍ കുറെ പാടുപെട്ടില്ലേ. ക്ഷോഭത്താല്‍ ആത്മ സംയമനം കൈവിടാതെ ശ്രീ.കാപ്പിലാന്‍. ഒരു സുദിനത്തില്‍ ഒരു ഐഡി ക്രിയേറ്റ് ചെയ്തു ബ്ലോഗ് എഴുതി തുടങ്ങിയ അട്ടപ്പാടിക്കാരന്‍ ആണോ കൂതറ തിരുമേനി എന്ന് താങ്കള്‍ കരുതരുത്. ഇവിടെ നിയമത്തിനു വിപരീതമായി പ്രസ്തുത പോസ്റ്റില്‍ ഒന്നും ഇല്ല.

കൂതറ തിരുമേനിയുടെയും മാണിക്യത്തിന്റെയും ശ്രീ.കാപ്പിലാന്റെയും സമയം ഈ പോസ്റ്റിനും കമന്റിനും വേണ്ടി പാഴായതില്‍ വിഷമമുണ്ട്.

കൂതറതിരുമേനി.

7 comments:

കാപ്പിലാന്‍ said...

നീ എന്നെ നിയമം പഠിപ്പിക്കണ്ടാ , ഒരിക്കല്‍ നിന്നെ ഞാന്‍ മാളത്തില്‍ കയറ്റിയതാണ്.ഇനി ആ മാളത്തില്‍ നിന്നും നിന്നെ പുകച്ചു ചാടിക്കാം . എന്‍റെ ഫോട്ടോയും മറ്റും നിന്‍റെ ഈ നാറിയ ബ്ലോഗില്‍ കിടക്കുന്നത് എനിക്കിഷ്ടമല്ല .നീ പോകാവുന്ന അത്രയും പോകുക . ഞാനും എന്‍റെ വഴിക്ക് നീങ്ങുന്നു അത്രമാത്രം . നീ എന്നെ ആദരിക്കുകയും അപമാനിക്കുകയും ഒരു പോലെ വേണ്ട .എനിക്കറിയാന്‍ വയ്യാത്ത കാര്യം നീ എന്തിനാണ് മൈ കുണ ഇത്ര പാടുപെട്ട് എന്നെ ആദരിക്കുന്നാത് . എനിക്കതിഷ്ടമല്ല .

വിന്‍സ് said...

ങ്യാഹഹഹാ

ചാണക്യന്‍ said...

കൂതറ തിരുമേനി കാടുകയറണ്ട....

1. ആല്‍ത്തറ എന്ന ബ്ലോഗില്‍ വന്ന ഒരു പോസ്റ്റിലെ വിശദാംശങ്ങള്‍ അത് പോസ്റ്റിയ ആളുടെ മുന്‍‌കൂട്ടിയുള്ള അനുമതിയില്ലാതെ എടുത്ത് മറ്റൊരിടത്ത് പോസ്റ്റുന്നത് മോഷണം തന്നെയാണ്. നിങ്ങളുടെ ഉദ്ദേശശുദ്ധിയല്ല മറിച്ച് നിങ്ങളുടെ പ്രവര്‍ത്തിയാണ് അത് മോഷണമാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്. ഇത്തരുണത്തില്‍ നിങ്ങള്‍ മറ്റൊരു പോസ്റ്റിലെ വിശദാംശങ്ങള്‍ മോഷണം എന്ന പ്രവര്‍ത്തി ചെയ്ത് ഇവിടെ പോസ്റ്റി എന്നത് വ്യക്തമാവുന്നുണ്ട്. മോഷണം നടത്തി എന്ന കാര്യം നിങ്ങള്‍ തന്നെ പരോക്ഷമായി അംഗീകരിക്കുകയും, എന്നാല്‍ ആ കുറ്റത്തെ വരട്ടു ന്യായങ്ങള്‍ നിരത്തി സാധൂകരിക്കാനും ശ്രമിക്കുന്നത് നിയമത്തിനോടുള്ള നിങ്ങളുടെ പുച്ശമനോഭാവത്തെയാണ് കാണിക്കുന്നത്. കാപ്പിലാന്‍ എന്ന ബ്ലോഗറുടെ പുസ്തകത്തെ പറ്റിയുള്ള വാര്‍ത്ത മറ്റ് എവിടെയൊക്കെ വന്നു എന്നത് നിങ്ങളുടെ മോഷണത്തിനു ന്യായീകരണമല്ല. അവിടൊക്കെ അത് പ്രസിദ്ധീകരിക്കാന്‍ കാപ്പിലാന്‍ മുന്‍‌കൂട്ടി അനുവാദം കൊടുത്തിട്ടുണ്ടാവാം. പക്ഷെ ഇവിടെ അതിനുള്ള അനുവാദം മാണിക്യമോ കാപ്പിലാനോ നിങ്ങള്‍ക്ക് തന്നിട്ടില്ലല്ലോ
മറ്റൊരാളുടെ വസ്തു ഉടമസ്ഥന്റെ അറിവോ സമ്മതമോ ഇല്ലാതെ എടുക്കുന്നത് മോഷണം തന്നെയാണ്.

2. കൂതറ തിരുമേനി എന്ന നിങ്ങള്‍ കാപ്പിലാനെ സംബന്ധിക്കുന്ന രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി എന്ന് അരോപിക്കുന്നില്ല.

“ PRIVATE AND CONFIDENTIAL INFORMATION: We do not allow the unauthorized publishing of people's private and confidential information, such as credit card numbers, Social Security Numbers, and driver's and other license numbers.“

ഇതിലെ people's private എന്നത് പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കാപ്പിലാന്‍ എന്ന ലാല്‍.പി.തോമസിന്റെ പടം അടങ്ങുന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ കവര്‍ ചിത്രം, പുസ്തക പ്രസാധനം സംബന്ധിച്ച വിവരങ്ങള്‍ ഒക്കെയും കാപ്പിലാന്‍ എന്ന ലാല്‍.പി.തോമസിന്റെ private കാര്യങ്ങളാണ്. അവയെ അനധികൃതമായി പ്രസിദ്ധപ്പെടുത്തുകയാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്. മറ്റൊരാളിന്റെ private ആയ കാര്യങ്ങള്‍ അയാളുടെ അനുവാദമില്ലാതെ പ്രസിദ്ധപ്പെടുത്താന്‍ ഗൂഗിളിന്റെ, Blogger Content Policy നിങ്ങളെ അനുവദിക്കുന്നില്ല.

മേല്‍ചൂണ്ടിയ രണ്ട് കാര്യങ്ങളുടേയും വെളിച്ചത്തില്‍ കൂതറ തിരുമേനി വ്യക്തമായും, മുന്‍‌വിധിയോടെ, നിയമം ലംഘിക്കുക എന്ന ഉദ്ദേശത്തോടെയും ലക്ഷ്യത്തോടെയും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്.

ഗൂഗിളിന്റെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥനായ നിങ്ങള്‍ നിരുപാധികം പോസ്റ്റ് പിന്‍‌വലിച്ച് മാതൃകകാണിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഓടോ: ഈ കമന്റിന്റെ പേരില്‍, വിഷയവുമായി ബന്ധമില്ലാതെ, എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഏതെങ്കിലും കമന്റുകള്‍ ഈ ബ്ലോഗില്‍ വന്നാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദി കൂതറ തിരുമേനി എന്ന പേരില്‍ ബ്ലോഗെഴുതുന്ന താങ്കള്‍ മാത്രമായിരിക്കും.

അനില്‍@ബ്ലോഗ് said...

കൂതറ തിരുമേനിയെ,
ഒരുപാട് ലിങ്ക് ഒക്കെ ഇട്ട് ഗംഭീരമായി പോസ്റ്റിയിട്ടുണ്ടല്ലോ.
കൊള്ളാം.
പക്ഷെ സാ‍മാന്യ മര്യാദ എന്ന സംഗതി മാത്രം മറന്നു.
കാപ്പിലാന്റ്റെ പുസ്തകം ഇതുവരെ പ്രകാശനം ചെയ്തിട്ടില്ല. അതേക്കിറിച്ച് ഉള്ള വിവരങ്ങള്‍ , അതിന്റെ ഫോട്ടോഗ്രാഫ്, കവര്‍ ഇവയെല്ലാം ഇപ്പോള്‍ കാപ്പിലാന്റെ വ്യക്തിപരമായ വസ്തുക്കളാണ്. അത് പബ്ലിഷ് ചെയ്തതാവട്ടെ മറ്റൊരു ബ്ലോഗ്ഗിലും.

പ്രകാശനം ചെയ്തു ശേഷമാ‍ണ് താങ്കള്‍ ഈ പ്രസംഗം നടത്തുന്നതെങ്കില്‍ കുഴപ്പമില്ലായിരുന്നു, കാരണം മാര്‍ക്കെറ്റില്‍ വില്‍പ്പനക്കെത്തിയ അല്ലെങ്കില്‍ വിതരണത്തിനെത്തിയ ഒരു പുസ്തകം എടുത്ത് താങ്കള്‍ക്ക് നിരൂപണം എഴുതാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടാവും.
പക്ഷെ അതുവരെ ഇത് മറ്റൊരു ബ്ലോഗ്ഗില്‍ നിന്നും “മോഷണം” നടത്തിയ ചിത്രങ്ങളും ആശയങ്ങളുമാണ്. ആയതിനാല്‍ അതിന്റെ ഉടമസ്ഥന്‍ എതിര്‍പ്പ് പറഞ്ഞ സ്ഥിതിക്ക് ഈ പോസ്റ്റ് മാറ്റുകയാണ് “മാന്യത”

താങ്കള്‍ വേണ്ട രീതിയില്‍ പെരുമാറും എന്ന് പ്രതീക്ഷിക്കുന്നു.

ചിത്രകാരന്‍chithrakaran said...

പ്രിയ കൂതറ,കാപ്പിലാന്‍,


കൂതറ തോക്കിനകത്തുകയറി വെടിപൊട്ടിച്ചു
എന്നാണ് ഓടിച്ചു നോക്കിയതില്‍ നിന്നും മനസ്സിലായത്.
നിങ്ങള്‍ രണ്ടുപേരും നന്മയുള്ളവരാണെന്നാണ്
ചിത്രകാരന്‍ മനസ്സിലാക്കിയിട്ടുള്ളത്.
രണ്ടു നല്ല ബ്ലോഗര്‍മാര്‍ ഇങ്ങനെ നിസാരമായ
വ്യക്തി വിദ്വേഷങ്ങളുടെ തീ ഊതിക്കത്തിക്കേണ്ടതില്ല.
സാമൂഹ്യമായോ,രാഷ്ട്രീയമായോ ഉള്ള
അഭിപ്രായ വ്യത്യാസങ്ങള്‍പോലും ഒരു പോസ്റ്റിനു
പുറത്തേക്ക് ,വ്യക്തിപരമായ നീരസത്തിലേക്ക്
വളരേണ്ടതില്ല. മാത്രമല്ല,രണ്ടുപേരും വര്‍ഗ്ഗീയ താല്‍പ്പര്യങ്ങളുള്ളവരൊന്നുമല്ല,അങ്ങിനെയിരിക്കേ
ആരാണു കൂടുതല്‍ പോക്കിരി എന്ന് തെളിയിക്കാന്‍ പാടുപെടേണ്ടതില്ല.

കൂതറ കാപ്പിലാന്റെ പുസ്തകത്തിന്റെ പടം
പോസ്റ്റില്‍ നിന്നും കാപ്പിലാനോടുള്ള വ്യക്തിബഹുമാനത്തിന്റെ പേരില്‍ നീക്കം
ചെയ്യുക. മറ്റെല്ലാം അവിടെ കിടന്നാലും കുഴപ്പമില്ലെന്നുതോന്നുന്നു. ഒരാളുടെ സ്വകാര്യതയെ ബഹുമാനിക്കാനാണ് നാം അനോണിത്വത്തെ ബഹുമാനിക്കുന്നത്.
കൂതറയെപ്പോലുള്ള ധാരാളം ശക്തരായ അനോണികള്‍ ബൂലോകത്ത് ഉണ്ടാകേണ്ടത്
ആവശ്യവുമാണ്.പക്ഷേ,ആ അനോണിത്വത്തിന്റെ പരിശുദ്ധിയും മഹത്വവും
അന്യവ്യക്തികളുടെ സ്വകാര്യതയെ ഏറ്റവും വിലമതിക്കുന്ന നിലപാടിലാണ് കുടികൊള്ളുന്നത്.

പരസ്പരം ഒന്നു ചാറ്റു ചെയ്താലോ,ഫോണില്‍ സംസാരിച്ചാലോ തീരാവുന്ന പ്രശ്നം നമ്മുടെ മനസ്സമാധാനം കെടുത്തുന്നതായി വളരുമ്പോള്‍
ആകമൊത്തം നമുക്കൊന്നും ലഭിക്കുന്നില്ലെന്നു മാത്രമല്ല,അസഹ്യമായ നഷ്ടങ്ങളുണ്ടാക്കുകയും ചെയ്യുന്നു.

ബ്ലോഗിലെ വരണ്ട അക്ഷരങ്ങളില്‍ കാണുന്നതുപോലെ നമ്മളൊന്നും അത്രക്ക് ദുഷ്ടരല്ലെന്നു മാത്രമല്ല, സ്നേഹവും നന്മയുമുള്ളവരുമാണ്. ഏതെങ്കിലും ഒരു വാക്കോ,നോക്കോ വേദനിപ്പിച്ചെന്നു കരുതി ശത്രുക്കളാകേണ്ടതില്ല.

അതിനാല്‍....
കൂതറയും, കാപ്പിലാനും മുന്‍ വൈരാഗ്യങ്ങളൊന്നുമില്ലാതെ, ഭാവിയില്‍ ഒരുപക്ഷേ,കൂടുതല്‍ പരസ്പ്പര ബഹുമാനത്തോടെ പെരുമാറുന്ന ബ്ലോഗര്‍മാരായി,സുഹൃത്തുക്കളായി തീരാന്‍ കൈ കൊടുത്ത് പ്രശ്നം തീര്‍ക്കട്ടെ എന്ന് ആശംസിക്കുന്നു.

രണ്ടു ദുഷ്ടന്മാര്‍ക്കും ആശംസകള്‍ !!!

സസ്നേഹം.

കൂതറ തിരുമേനി said...

@ചിത്രകാരന്‍

ഇവിടെ ഒരു കമന്റ് ഇട്ടതില്‍ വളരെ നന്ദിയുണ്ട്. പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്.ചിത്രാകാരന്‍ കൂതറ തിരുമേനിയ്ക്ക് ഗുരുതുല്യന്‍ ആണ്. അതെ ബഹുമാനവും ഉണ്ട്. അത് കൊണ്ട് തന്നെ താങ്കളുടെ ഉപദേശം കൂതറ തിരുമേനി നിരസിക്കില്ല.അതുപോലെ തന്നെ ആ ഫോട്ടോ നീക്കം ചെയ്യാന്‍ പറഞ്ഞത് ഇപ്പോള്‍ തന്നെ ചെയ്യാം.
ഇതില്‍ കൂതറയുടെ തോല്‍വി ആയി കാണുന്നില്ല.

വിമര്‍ശിക്കുന്നു എന്ന് കരുതി കൂതറദ്രോഹിയോ സാമൂഹ്യ വിരുദ്ധനോ അല്ല.അതുകൊണ്ട് തന്നെ ആരുടെയെങ്കിലും വിജയത്തിലും സന്തോഷത്തിലും കൂതറ സന്തോഷിക്കും.

ഗുരവേ നമഃ

ഒന്ന് കൂടി പറയട്ടെ., കൂതറ തിരുമേനി ആരുടേയും ശത്രുവല്ല,പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ട് തന്നെ ആരെങ്കിലും കൂതറയെ തെറി വിളിച്ചാലും കൂതറ മിണ്ടാറില്ല.

കൂതറ തിരുമേനി.

ഓഫ്. ചിത്രകാരന്റെ പുസ്തകം വരുമ്പോഴും കൂതറ തിരുമേനി ആശംസ എഴുത്തും. അന്നും ഇങ്ങനെ പറയല്ലേ.ഇപ്പോഴേ അനുവാദം വാങ്ങിയിരിക്കുന്നു.

kadathanadan said...

'ബൂലോക സാഹിത്യ സംമ്പന്ധിയായ ചർച്ചാ-വിവാദങ്ങളിൽ പലപ്പോഴും തെരുവിലെ കൊട്ടേഷൻ ടീമിന്റെ സാംസ്കാരിക പിന്തുടർച്ചക്കാരാവാനുള്ള പിടിവാശി ഉള്ളടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവ്‌ തീർച്ചയായും ഞെട്ടലുളവാക്കുന്നുണ്ട്‌'. ഈ പ്രതികരണം ഒരു സ്വയം വിമർശ്ശനം മാത്രമാണ`.അല്ലാതെ ആരെയെങ്കിലും ബോദ്യപ്പെടുത്താനോ തിരുത്താനോ ഇതിലൂടെ ശ്രമിക്കുന്നില്ല. ഈ കുറിപ്പിന്ന് ഇക്കാര്യത്തിൽ ചിത്രകാരന്റെ നിർദ്ദേശത്തോട്‌ സമാനത വന്നു പോയെങ്കിൽ യാദൃശ്ചികം മാത്രമായിക്കരുതാൻ അപേക്ഷ.