തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, March 8, 2009

62. IP വേണൊ IP .?? (ആദ്യ കാണ്ഡം)

ഐ.പ്പി.യെ കുറിച്ച് ഇപ്പോള്‍ ബൂലോഗ തരികിട,അനില്‍@ബ്ലോഗ്,പ്രശാന്ത്.ആര്‍.കൃഷ്ണ തുടങ്ങിയവരുടെ പോസ്റ്റ് വന്നു.വായനക്കരെല്ലാം ഓടി നടന്നു വായിച്ചു സമാധാനമായി മൂലയില്‍ ചുരുണ്ടു കൂടി. പക്ഷെ ബ്ലോഗ് എഴുതുന്നവരും വായിക്കന്നവരുമായ എല്ലാവരും ഐ.പി.മാറ്റുന്നവരോ അല്ലെങ്കില്‍ മാറ്റാന്‍ അറിയുന്നവരോ അല്ല.അതുകൊണ്ട് തന്നെ എങ്ങനെ ഈ പരിപാടി നടത്താം എന്നറിയാന്‍ ചെന്ന് ഈ ഐ.പ്പി.പോസ്റ്റുകള്‍ ഇട്ടവരുടെ ബ്ലോഗുകളില്‍ ചെന്നപ്പോള്‍ ഇതിന്റെ സൂത്രങ്ങള്‍ പറഞ്ഞുവേന്നല്ലാതെ എങ്ങനെ ചെയ്യണം എന്ന് പറഞ്ഞിട്ടില്ല.

ഈ സൂത്രം മുമ്പുതന്നെ അറിയാവുന്നവര്‍ കൂടുതല്‍ പഠിക്കാനും അറിയാത്തവര്‍ ഇത് പഠിച്ചു ചില വിളച്ചിലുകള്‍ കാണിക്കാനും ചെന്നെങ്കിലും ഇളിഭ്യരായി മടങ്ങി. പക്ഷെ കൂതറ തിരുമേനിയുടെ സദസ്സില്‍നിന്നും ആര്‍ക്കും വെറും കൈയോടെ മടങ്ങേണ്ടി വരില്ല.കാരണം കൂതറതിരുമേനി ദാനശീലത്തില്‍ കര്‍ണ്ണനെയും വെല്ലും അല്ലാതെ പിന്നെ. അറിവ് പകര്‍ന്നു കൊടുക്കാനുള്ളതല്ലേ.അല്ലാതെ കൌപീനകോന്തലയില്‍ കെട്ടി വെയ്ക്കാന്‍ കൂതറ തിരുമേനി വെറും നക്കിയാണോ..

ഇനി കൂതറ പറഞ്ഞു തരാം എന്ത് ചെയ്യണം.എങ്ങനെ ചെയ്യണം.എന്നിട്ട് നിങ്ങള്‍ ചെയ്യുകയോ അനുഭവിക്കുകയോ ചെയ്യ്. ഒരു കാര്യം മനസ്സിലോര്‍ത്താല്‍ നല്ലത്.സ്വയരക്ഷയ്ക്ക് അതായത് ബൂലോഗത്ത്‌ കറങ്ങി നടക്കുമ്പോള്‍ നമ്മുടെ ഐ.പി.വല്ലവനും മോട്ടിച്ചെടുത്തു നമ്മള്‍ക്ക് പണി തരാതിരിക്കാന്‍ ഉണ്ടാക്കിയ സൂത്രമാണിത്. ഇത് വെച്ച് തോന്ന്യവാസങ്ങള്‍ കാണിച്ചാല്‍ കൂതറ ഉത്തരവാദിയല്ല.

ഇപ്പോഴും ഒരു കാര്യം മറക്കാതിരിക്കുക...

ഐ.പ്പി.മാറ്റാന്‍ നമ്മക്കറിയാം എങ്കില്‍ അത് പിടിക്കാനറിയാവുന്നവാനും ബൂലോഗത്തുണ്ട്.
പച്ചമലയാളത്തില്‍ പറഞ്ഞാല്‍ മത്തായി വെള്ളമടിച്ചത് ഓടയില്‍ കിടക്കാനല്ല ആടാന്‍ തന്നെയാണെന്ന് പറയുന്നതുപോലെ മിടുമിടുക്കന്‍മാരായ നെറ്റ് വര്‍ക്ക് അഡ്മിനിസട്രേറ്റര്‍മാരും കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരും ഉള്ളനാടാണ് നമ്മുടേത്. എല്ലാവരും മാവേല്‍ എറിഞ്ഞു നടന്നാണ് ബ്ലോഗ് എഴുതാന്‍ വന്നതെന്ന് കരുതരുത്. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് ബിരുദാനന്തര ബിരുദവും,പി.എച്ച്.ഡി.യും വരെ ഉള്ളവര്‍ മുതല്‍ ഗൂഗിളില്‍ ഉന്നതങ്ങളില്‍ ജോലി ചെയ്യുന്ന പുലികള്‍ വരെയുള്ളവര്‍ ബ്ലോഗ് എഴുതുന്നുണ്ട്.

അപ്പോള്‍ മായാവി വേഷം കെട്ടുമ്പോള്‍ പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്നൊരു ആപ്തവാക്യം മറക്കാതെ ചെയ്യുക.കൂതറ ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ ഇയാളെ പോക്കില്ലെടോ എന്ന് ചോദിച്ചാല്‍ ഉത്തരം ഇല്ലായെന്ന് തന്നെ.

കാരണം കൂതറതിരുമേനി മുമ്പ് പറഞ്ഞ പോലെ കള്ള് കുടിച്ചത് ഓടയില്‍ കിടക്കാനല്ല. അതുപോലെ വായനാശീലം വളരെ കുറവുള്ള കൂതറതിരുമേനി എങ്ങും പോവാറുമില്ല. എങ്ങും കമന്റ് ഇടാറുമില്ല. ആകെയിട്ടത് അഞ്ചോ ആറോ കമന്റുകള്‍.അത് ആനനോണിയോ ചേനനോണിയോ ആയിട്ടല്ല.
കൂതറ അവലോകനം എന്നാ പേരില്‍ ആയിരുന്നു. ഇപ്പോള്‍ ഇട്ടാല്‍ കൂതറതിരുമേനി എന്ന പേരിലും.പിന്നെ സ്ഥിരം വിസിറ്റ് ചെയ്യുന്നത് അഞ്ചല്‍കാരന്റെ ബ്ലോഗ്. എന്റെ അഞ്ചല്‍കാരോ ചതിക്കല്ലേ.

ഇനി ഈ ഉടായിപ്പുകള്‍ തപ്പി പാവം ഇതറിയാത്ത കുഞ്ഞുങ്ങള്‍ കറങ്ങി നടക്കേണ്ട.
പക്ഷെ ഇത് സദുദ്ദേശത്തിനുപയോഗിക്കുക. പിന്നല്ലാതെ തോന്ന്യവാസങ്ങളോ പോക്ക്രിത്തരങ്ങളോ കാണിച്ചാല്‍ നിങ്ങള്‍ തന്നെ ഉത്തരവാദികള്‍.നീയാണ് തുഴയുന്നത്.നിന്റെ അമ്മൂമ്മയാണ് ആറ്റില്‍ പോകുന്നത്. അതോര്‍ത്തു ഉപയോഗിക്കുക.

കൂതറ പറയുന്ന സൈറ്റ്കളോ യൂട്ടിലിറ്റികളോ മാത്രമല്ല ഉള്ളത്.ചിലത് പരിചയപ്പെടുത്തുന്നു എന്ന് മാത്രം.ബാക്കിയെല്ലാം അറിയാഞ്ഞിട്ടല്ല.പോസ്റ്റില്‍ ഇടാന്‍ സ്ഥലം ഇല്ല.

1.ഇവന്‍ മായാവി ഒന്നാമന്‍ (സൈറ്റില്‍ ചെന്നാല്‍ മതി.ഒന്നും ഡൌണ്‍ലോഡ് ചെയ്യേണ്ട)

ഇയാളുടെ സൈറ്റില്‍ ചെന്നാല്‍ അവിടെ ഒരു കോളം കാണും.അവിടെ പോവേണ്ടയിടം അതായത് ബ്ലോഗിന്റെയോ സൈറ്റിന്റെയോ അഡ്രസ്സ് കൊടുത്താല്‍ പുലികളുടെ ബ്ലോഗില്‍ ചെല്ലാം.ചെന്നെന്നോ വന്നെന്നോ ഒരുത്തനും അറിയില്ല. ആടുമില്ല.പൂടയുമില്ല.

2.ഇവന്‍ മായാവി രണ്ടാമന്‍ ( യൂട്ടിലിറ്റി ഡൌണ്‍ലോഡ് ചെയ്‌താല്‍ മതി)

പണി മുമ്പത്തെ തന്നെ. ആദ്യത്തെ സൈറ്റില്‍ നിന്നുപോവുമ്പോള്‍ അല്പം സ്ലോ ആവുമെങ്കില്‍ ഇവിടെ ആ പ്രശ്നം ഇല്ല. (സാധനം ഓസിനു ഉപയോഗിച്ച് നോക്കാം.)

3.ഇവന് വേറെ ഒന്ന് .ഓന്ത് പോലെ (ഐ.പി. ഒക്കെ മാറ്റം.)

ഇവനെ ഉപയോഗിച്ചാല്‍ ഐ.പി. ഒക്കെ മാറ്റി കളിക്കാം. ഓസിനു ഉപയോഗിക്കാം.പിന്നെ കാശ് കൊടുത്താല്‍ ഫുള്‍ വേര്‍ഷന്‍ ഉപയോഗിക്കാം.

4.ഇനി ചൂടാന്‍ പ്രോക്സിതോലുകള്‍ (പല രാജ്യത്തെ തരികിട ഐ.പി.കള്‍)

ഈ പ്രോക്സികള്‍ ഐ.പി.മാറ്റുന്ന യൂട്ടിലിറ്റികളിലോ ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍/മോസ്സില ഫയര്‍ ഫോക്സ് തുടങ്ങിയവയില്‍ സെറ്റ് ചെയ്‌താല്‍ വേറെ ഐ.പി.കളില്‍ ഉപയോഗിക്കാം.

5.കാശ് കൊടുത്തുള്ള സെര്‍വറുകള്‍

ഇവിടെ ക്ലിക്ക് ചെയ്യുക. ഇവിടെ കാശുകൊടുത്ത് ഒരു സെര്‍വര്‍ അങ്ങ് വാങ്ങുക.പിന്നെ ഈ ഓസിനു കഞ്ഞി കുടിക്കേണ്ട കാര്യം ഇല്ല.

6. ദാ കിടക്കുന്നു. അടുത്ത വീരന്‍.

ഇവന്‍ ഫ്രീ ആണ്. ഇഷ്ടം പോലെ ഉപയോഗിക്കാം. (ഒരു കാര്യം മറക്കല്ലേ.പാവോ ആള്‍ട്ടോയിലെ ഇവന്റെ മുതലാളികള്‍ ചെറിയ കമ്പ്ലൈന്റ് കിട്ടിയാല്‍ പോലും ഉപയോഗിച്ചവന്റെ ഊരും മേല്‍വിലാസവും തരും. അവരോടു തെറി വിളിച്ചിട്ടും കഥയില്ല. ഓസിനു ഇതില്‍ കൂടുതല്‍ തരാന്‍ അവര്‍ നമ്മുടെ മച്ചമ്പിയോന്നുമാല്ലല്ലോ..)

7. കുറെകൂടി ഈസിയായ ഒരെണ്ണം

ഇവനെ സെറ്റ് ചെയ്‌താല്‍ ഇഷ്ടമുള്ള രാജ്യങ്ങളുടെ ഐ.പി.സെലക്റ്റ് ചെയ്ത് നേരെ കളത്തില്‍ ഇറങ്ങാം.ബ്രൌസറില്‍ തന്നെ നിന്ന് സെലക്റ്റ് ചെയ്യാം.

ഇനി ഇതെല്ലാം കണ്ടു സ്വന്തം പേരും മേല്‍വിലാസവും മറന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ മതി. സ്വന്തം മേല്‍വിലാസം മനസ്സിലാവും . (അതായത് ഇനി നീ ആരാണെന്നു നിനക്കറിയില്ലെങ്കില്‍ നീ എന്നോട് ചോദിക്ക് ഞാന്‍ പറയാം എന്ന് പറയുന്ന ചേട്ടന്മാര്‍ ആണിവര്‍.)

ഒരു കാര്യം ഈ സൂത്രങ്ങള്‍ ഉപയോഗിക്കുന്ന ചേട്ടന്മാരും ചീറ്റര്‍മാരും മനസ്സിലാക്കുക. നെറ്റില്‍ ആരും നൂറു ശതമാനം സുരക്ഷിതര്‍ അല്ല. സിറ്റി ബാങ്കിന്റെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ഹാക്ക് ചെയ്തു കയറിപ്പറ്റിയ കെവിന്‍ മിറ്റ്നിക്കുമാര്‍ ഉള്ള നെറ്റില്‍ കൂടുതല്‍ അഭ്യാസം കാണിച്ചാല്‍ പിടിക്കാന്‍ കഴിവുള്ളവരും ഉണ്ടെന്നു മറക്കരുത്.കാരണം ഏതു ഇത്തരം സോഫ്റ്റ് വെയര്‍ തരുന്ന ആളുകളും നിയമപരമായ തെളിവുകളോടെ സമീപിക്കുമ്പോള്‍ ഈ സൗകര്യങ്ങള്‍ ഉപയോഗിച്ച് വേണ്ടാതീനം കാണിച്ചവരുടെ മുഴുവന്‍ വിവരങ്ങളും തരും.

ഇവിടെ ഇത്രയും വിവരങ്ങള്‍ തന്നത് സ്വന്തം ഐ.പി.യെ ഹാക്കര്‍,അല്ലെങ്കില്‍ നെറ്റിലെ ക്രിമിനല്‍ എന്നിവരില്‍ നിന്ന് രക്ഷിക്കാനാണ്.അല്ലാതെ വല്ലവന്റെയും ബ്ലോഗില്‍ അനോണി കളിച്ചു തെറി വിളിക്കാനോ തോന്ന്യവാസം കാണിക്കാനോ അല്ല. പോലീസിന്റെ കൈകള്‍ക്ക് നല്ല നീളമുണ്ടെന്നത് മറക്കാതിരിക്കുക.

ബ്ലോഗിംഗ് ഇപ്പോഴും ക്രിയേറ്റിവ് ആക്കുക.പരസ്പരം ബഹുമാനിച്ചു അറിവുകള്‍ പകര്‍ന്നു നല്‍കി നന്നായി മുമ്പോട്ട്‌ പോകുക.സ്നേഹിക്ക ഉണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും.
ഈ പോസ്റ്റിന്റെ അവസാന കാണ്ഡം ഉടനെ വരും.വായിക്കേണം.അപ്പോള്‍ ഈ ഉടായിപ്പ് കാണിച്ചാല്‍ പിടിക്കുന്നതെങ്ങനെയെന്നും പഠിപ്പിക്കാം.വെറും എലിപ്പെട്ടി തിയറി അല്ല.

ഒരു കാര്യം ഓര്‍ത്താല്‍ നല്ലത്. ഏതെങ്കിലും ഒരു രാജ്യത്തെ ഐ.പി. സ്വന്തം എലിപ്പെട്ടിയില്‍ വന്നാല്‍ മുണ്ടും പൊക്കി അവനെതിരെ തിരിഞ്ഞാല്‍ വാദി ചിലപ്പോള്‍ പ്രതിയാവും.അപ്പോള്‍ ഇനി എന്നെ ഒരു കോപ്പും ചെയ്യാന്‍ പറ്റില്ലെടാ പറഞ്ഞുകൊണ്ട് ഇറങ്ങാന്‍ വരട്ടെ.അവനെ എങ്ങനെ പൂട്ടണമെന്നും അടുത്ത പോസ്റ്റില്‍ പറഞ്ഞു തരാം. അപ്പോള്‍ വാദി വാദിയും പ്രതി പ്രതിയുമായി തന്നെ ഇരിക്കും. ഇതൊക്കെ വെച്ച് കൂതറ തിരുമേനിയെ പൊക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഊ............ ര്‍ജ്ജിതമായി ശ്രമിച്ചോ.

കൂതറ തിരുമേനി..

9 comments:

keralafarmer said...

ഐപിക്കൊന്നും ഒരു വിലേം ഇല്ലാണ്ടായോ?

അനില്‍@ബ്ലോഗ് said...

കൊള്ളാം.
ഐ.പി എന്ന പേര് തടഞ്ഞ് ബൂലോകത്ത് നടക്കാന്‍ വയ്യാതായി.
:)
നമ്മള്‍ ആരെയും വഴിതെറ്റിക്കണ്ടാ എന്നു വിചാരിച്ചാണ് കൂടുതല്‍ ഒന്നും ഇടാഞ്ഞത്. ഗൂഗിള്‍ പറഞ്ഞുകൊടുത്തോട്ടെ, കുഴപ്പമില്ലല്ലോ.

ഓഫ്ഫ്:
കേരളാഫാര്‍മര്‍ മാഷെ,
വിഷമിക്കാതെ.
:)

ആന നോണി said...

ഇതു ഞാനാടോ കൂതറെ, ആനനോണി.
നീ ഒരിടത്തും പോകുകയും ഇല്ല, കമന്റിടുകയുമില്ല. മാളത്തിനകത്ത് ഒളിച്ചിരുന്ന് വീമ്പ് പറഞ്ഞ്ട്ടു കാര്യമുണ്ടോ?
പുറത്തിറങ്ങി വാ.
എന്നാലല്ലെ വല്ലതും ചെയ്യാനൊക്കൂ.

:)
ഒരു സ്മൈലി കൂടി കിടന്നോട്ടെ.

wellwisher said...

നേരെ വാ നേരെ പോ എന്ന രീതിയില്‍ ബ്ലോഗ് കൈകാര്യം ചെയ്യുന്നവര്‍ക്കെന്തിനാ ഫാര്‍മര്‍ മാഷേ ഐപ്പിക്ക് വില?

കൂതറ തിരുമേനി said...

@ അനിലേ.പിള്ളേരും കളിച്ചു വളരട്ടെ. പൊള്ളുമ്പോള്‍ നിര്‍ത്തിക്കോളും.

@ആനനോണി. സ്വന്തമായി കൂടും വീടുമില്ലാത്ത നിന്നെതപ്പി എവിടെ വരണം.കേറിയിരിക്കാന്‍ വീടോ കമന്റെഴുതാന്‍ ചുവരോ ഉണ്ടോ നിനക്ക്.കൂതറ തിരുമേനിയ്ക്ക് ഇതുള്ളത് കൊണ്ടാണല്ലോ ഇവിടെ ഈ കമന്റ് താന്‍ ഇട്ടതു.
പിന്നെ കൂതറ തിരുമേനിയ്ക്ക് തന്നെ വല്ല്യ പേടിയാ. പേര് കണ്ടപ്പോഴേ മുള്ളിപോയി.ഇനി പോയി കഴുകിയിട്ട് വരട്ടെ.

കൊണ്ടോട്ടിമൂസ said...

സൂത്രങ്ങള്‍ അറിയാവുന്ന തിരുമേനി എന്തിനാ ഇങ്ങനെ കൂട്ടില്‍ കിടന്ന് കറങ്ങുന്നേ...പുറത്തിറങ്ങി നാലാളൊപ്പം കൂട്..എങ്കിലല്ലേ അതിനൊരു ഇതൊള്ളൂ ഏത്, കളിക്കുമ്പോള്‍ ആണായിട്ട് കളിക്ക്..... വല്ല പെണ്ണും‌പിള്ളക്ക് പാവാട നനയ്ക്കാന്‍ നിക്കാതെടോ കൂ തറേ.....

കൂതറ തിരുമേനി said...

@ മൂസേ..
കൂതറതിരുമേനി ഇങ്ങനെ പാരവെപ്പും തൊഴുത്തില്‍ കുത്തും അനോനികളിയുമായി നടന്നാല്‍ അടുപ്പത്ത് അരിവേകില്ല.ജോലിയും കൂലിയുമുണ്ടേ. അതിനിടയില്‍ ഇത്രയ്ക്കുള്ള സമയമേ കിട്ടാറുള്ളൂ. പിന്നെ സാറിനെ പോലെയുള്ള സകലകലാവല്ലഭന്‍മാരോട് പോരാടാന്‍ സമയമില്ല.
വെറുതെ വിടൂ മാഷെ..ജീവിക്കട്ടെ.

ശ്രീ @ ശ്രേയസ് said...

നല്ല ലേഖനം, തിരുമേനി. ഈയുള്ളവന്‍ വെറുതെ മേനി പറഞ്ഞതല്ല, കേട്ടോ.

സലീഷ്ഭരത് ആസ്ഥാന ബുജി ! said...

കൂതറേ നിന്റെ അറിവിലേക്കായി ഞാന്‍ ഒരു കാര്യം പറയാം ഇതൊക്കെ ചെറിയ പിള്ളാരുടെ ട്രിക്കുകള്‍ ആണ്‌ നിനക്ക് പച്ച മലയാളത്തില്‍ പറഞാല്‍ ഒരു രോമവും അറിയില്ല 8 വരേ പടിച്ച ഞാന്‍ നിന്റെ ബ്ലോഗ് പൊളിച്ച് ചരുക്ക് ഓല അടക്കുന്നപോലെ അടക്കി തരാം ഇതൊക്കെ കൂറ പിള്ളാരുടെ അടുത്ത് മാത്രം മതി ട്ടോ ടാ