തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, June 27, 2009

131.ഒരു കവിതാ നിരൂപണം

ബൂലോഗത്ത് കവികളെ മുട്ടി നടക്കാന്‍ വയ്യാത്ത സ്ഥിതിയായെന്നു മുമ്പൊരിക്കല്‍ കൂതറ തിരുമേനി പറഞ്ഞിരുന്നു. അങ്ങനെ കൂതറ തിരുമേനി തന്നെ കവിതയുടെ പുതിയൊരു പാന്ഥാവ് വായനക്കാര്‍ക്ക് നല്‍കി. അതെല്ലാം പഴങ്കഥ. പുരാണങ്ങളെ വീണ്ടും ശര്‍ദ്ധിപ്പിച്ചു വിഷമിപ്പിക്കാനല്ല ഇതെഴുതുന്നത്. കൂതറ അവലോകനം എന്നപേരില്‍ തന്നെ അവലോകനം അഥവാ നിരൂപണം അടങ്ങിയിട്ടുണ്ട്. ബൂലോഗത്ത് ധാരാളം പേര്‍ നിരൂപണം നടത്തുന്നുണ്ടെങ്കിലും പെരിഫെറല്‍ ബട്ടറിംഗ് അഥവാ ഉപരിപ്ലവ സുഖിപ്പിക്കല്‍സ് കൂടുതല്‍ ആയുള്ള നിരൂപണങ്ങള്‍ ആണ് അധികവും. സത്യസന്ധമായ നിരൂപണം നടത്തിയാല്‍ ലഭിക്കുന്ന ശത്രുക്കളെ പേടിച്ചിട്ടാവാം ഒരുപക്ഷെ ചിലര്‍ ധൈര്യപൂര്‍വ്വം നിരൂപണം നടത്താത്തത്.

എന്നാല്‍ യാദൃശ്ചികമായി ഞാന്‍ ഒരു നിരൂപണം കണ്ടു. അതിനെപ്പറ്റി പറയാനാണ് ഈ പോസ്റ്റ്‌ ഇടുന്നത്. സന്തോഷിന്റെ സന്തോഷങ്ങള്‍ എന്നാ ബ്ലോഗില്‍ ഒരു കവിതയെ അദ്ധേഹം നന്നായി അവലോകനം നടത്തിയിരിക്കുന്നു. പ്രസ്തുതപോസ്റ്റിന്റെ തലക്കെട്ട്‌ തന്നെ കവിതയുടെ മാനഭംഗം എന്ന് തന്നെയാണ്. ആ കവിതവായിച്ചാല്‍ തലക്കെട്ട്‌ എത്ര അന്വര്‍ത്ഥം എന്ന് തോന്നിപ്പോകും.
അതില്‍ സന്തോഷ്‌ വിമര്‍ശനം നടത്തിയിരിക്കുന്ന കവിയുടെ കവിതയെ സാഹിത്യമലവിസര്‍ജ്ജനം എന്നോ അതും ആവണക്കിന്റെ എണ്ണ കുടിച്ചുള്ള വയറിളക്കം പോലെയുള്ള മലവിസര്‍ജ്ജനം! എന്നോ കവിതയുടെ മാനഭംഗം എന്നോ അല്ലെങ്കില്‍ സാഹിത്യഭാഷയുടെ തന്നെ ബലാല്‍സംഗം എന്നോ ഒക്കെ പറയേണ്ടി വരും.

വിവരദോഷങ്ങള്‍ മാലപ്പടക്കങ്ങള്‍ പോലെ കെട്ടിയിരിക്കുന്ന കവിത കണ്ടാല്‍ മോഹാലസ്യം വരും. പക്ഷെ ചങ്കൂറ്റത്തോടെ അത് വിളിച്ചു പറയാനുള്ള സന്തോഷിന്റെ ധൈര്യത്തെ സമ്മതിക്കുന്നു. മിക്കവാറും ഓസിനു കിട്ടുന്ന പായസം കുടിച്ചു നന്ദി പറയുന്ന ലാഘവത്തോടെ കൊള്ളാം മാഷേ എന്നൊക്കെ വായനക്കാര്‍ പറയുന്നത് കാണുമ്പോള്‍ സഹതാപം തോന്നിപ്പോവുന്നു. ബ്ലോഗ്‌ അധപതിച്ചുവെന്നോ മലയാളസാഹിത്യത്തിന്റെ അധപതനം എന്നോ പറയില്ല. വെള്ളമടിച്ചു വായില്‍വരുന്ന വങ്കത്തരം ബ്ലോഗിലൂടെ എഴുതി ആളുകളുടെ ക്ഷമയെ പരീക്ഷിക്കുന്ന ധൈര്യം എന്നെ പറയേണ്ടൂ.

മലയാളത്തിലെ അക്ഷരങ്ങള്‍ വാരിവലിച്ചു എഴുതി അതിനെ കവിതയെന്നെഴുതി കവികള്‍ക്കും കവിതയെഴുതുന്നവര്‍ക്കും നാണം കേടു വരുത്തി ജനങ്ങള്‍ കവിയെന്നു കേട്ടാല്‍ വെട്ടുകത്തി എടുപ്പിക്കുന്ന അവസ്ഥ വരെ വരുത്തുവാന്‍ ഈ കവികള്‍ കാരണം ആകുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഒരാള്‍ക്കും താന്‍ ബൂലോഗ കവിയാണ്‌ എന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ് ഇത്തരം വിദ്വാന്മാര്‍ വരുത്തുന്നത്. എഴുതുന്നത്‌ സ്വയം വിലയിരിതിയിരുന്നെങ്കില്‍ ഒരുപക്ഷെ ഈ ചവര്‍ പോസ്റ്റ്‌ ചെയ്തെന്നു വരില്ല.

മലയാളത്തില്‍ വെണ്ണയെയും കടയാമെന്നും ഈ മഹാശയന്‍ പഠിപ്പിച്ചു തരുന്നു. കടഞ്ഞെടുക്കുന്നതല്ല വെണ്ണ, വെണ്ണയെത്തന്നെ കടഞ്ഞെടുക്കുന്ന വിദ്യ ഇവിടെ ദര്‍ശിക്കാം. ദൈവമേ എന്തൊക്കെ കാണണം. ഇനി കവിതയെ തന്നെ ഇങ്ങനെ കടഞ്ഞു കടഞ്ഞു എന്തൊക്കെ ആക്കുമോ ആവോ.

എന്തായാലും സന്തോഷിനു അഭിനന്ദനങള്‍. ഇത്തരത്തിലുള്ള ചങ്കൂറ്റം നിറഞ്ഞ അവലോകനങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു.

5 comments:

chithrakaran:ചിത്രകാരന്‍ said...

ഈ കവിതാ നിരൂപണവും ഒന്നു വായിക്കാവുന്നതാണ്.കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ കുപ്പായം ബ്ലോഗില്‍.

കൂതറ തിരുമേനി said...

@ചിത്രകാരന്‍
ഈ കമന്റിനു വളരെ നന്ദി. സത്യസന്ധമായി നിരൂപണം നടത്താന്‍ ചങ്കൂറ്റം ഉണ്ടെന്നു കുഞ്ഞിക്കണ്ണന്‍ തെളിയിച്ചു. വെറുതെ അടിപൊളി കിടിലന്‍ എന്നൊക്കെ പറഞ്ഞു രാജാവിനെ ഇല്ലാത്ത കുപ്പായം അണിയിപ്പിക്കുന്ന വിമര്‍ശകരില്‍ കുപ്പായക്കാരന്‍ വേറിട്ട്‌ നില്‍ക്കുന്നു.

വര്‍ണ്ണക്കടലാസ്സ്‌ said...

ഈ നിരൂപണം പരിചയപ്പെടുത്തിയതു നന്നായി. സന്തോഷിനും ഈ പോസ്റ്റിന്റെ ഉടമയ്ക്കും നന്ദി. കവിതയെന്ന പേരില്‍, ഒരു പോസ്റ്റിനായി അക്ഷരങ്ങളെ കൂട്ടിച്ചേര്‍ക്കുക, എന്നിട്ടു താങ്കള്‍ പറഞ്ഞതുപോലെയുള്ള പെരിഫറല്‍ ബട്ടറിംഗിനുവേണ്ടി കാത്തിരിക്കുക എന്നതിനുപരി, ജീവിതത്തിന്റെ അടരുകളെ വിടര്‍ത്തുന്ന, അഥവാ കവിതയായി രൂപാന്തരപ്പെടാന്‍ കാത്തുനില്‍ക്കുന്ന അനുഭവങ്ങളില്ലായമയുടെ പ്രകടമായ തെളിവുകളാണ്‌ ഇവയെല്ലാം.

കവിത കേവലം മൊഴിഭേദം മാത്രമല്ലെന്നും ഇവര്‍ തിരിച്ചറിയാന്‍ ഇത്തരം പ്രതികരണങ്ങള്‍ക്കു കഴിയണം. നന്ദി.

കൂതറ തിരുമേനി said...

@അക്ഷരശക്തി
കവിതയെഴുതാന്‍ ഭാവനയും സര്‍ഗാത്മകതയും അനുഭവങ്ങളും കഴിവും വേണം. ഒപ്പം വിമര്‍ശനങ്ങളെ നേരിടാനുള്ള സഹനശേഷിയും. വിമര്‍ശനങ്ങള്‍ നേരിട്ടാലെ കവിയും കവിതയും വളരൂ. മോശമെന്ന് പറഞ്ഞു കമന്റ് ഇട്ടാല്‍ ഉടനെ ഡിലീറ്റ്‌ ചെയ്തു സുഖിപ്പീര് കമന്റ് മാത്രം നിലനിര്‍ത്തിയാല്‍ എങ്ങനെ വളരും. വാക്കുകള്‍ എടുത്തു കോപ്രായം കാണിച്ചാല്‍ കവിതയകില്ലെന്നു ഇവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു. കൈക്കാശു കൊടുത്ത് അച്ചടിപ്പിച്ചു അങ്ങനെയും വായനക്കാരെ ഉപദ്രവിക്കുന്നവര്‍ ധാരാളം. ഇതിനിടയില്‍ കഴിവുള്ള കവികളെ വിസ്മരിച്ചല്ല ഇതെഴുതുന്നത്. അവര്‍ ഒരുപക്ഷെ ഇല്ലായിരുന്നെങ്കില്‍ കവിത ആസ്വദിക്കുന്നവര്‍ ഇത്തരം കവിതകളെ തെറി വിളിച്ചു കൊന്നേനെ.

santhoshhrishikesh said...

പുതിയ കവിതയെ കുറിച്ചുള്ള എന്റെ നിരീക്ഷണങ്ങള്‍
'കവിതക്കേസില്‍ ഞാന്‍ ഹാജര്‍' ഇവിടെ വായിക്കാം.
'കവിതക്കേസില്‍ ഞാന്‍ ഹാജര്‍'