തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, June 29, 2009

132. പോട്ടത്തിന്റെ ശാസ്ത്രകിയ

സാധാരണഗതിയില്‍ ഇത്തരം പ്രതികരണത്തിന് ഒരു പോസ്റ്റ്‌ ഇടാറില്ല. ഒന്നാമതു വായന അതിവായന എന്നതിനെ വേര്‍തിരിച്ചറിയുക എന്നൊരു വകതിരിവിന്റെ പ്രശ്നം. രണ്ട് വിശകലത്തില്‍ വരുന്ന വൈകല്യം. എന്റെ ഒരു പോസ്റ്റിനു മറുപടിയായി ഒരു പോട്ടം പിടുത്തക്കാരന്‍ മറുപടി പോസ്റ്റ്‌ ഇട്ടിരിക്കുന്നു. വായിച്ചപ്പോള്‍ സത്യത്തില്‍ സഹതാപം ആണ് തോന്നിയത്. സാധാരണ ചില ബൂലോഗ കവികളോട് തോന്നുന്ന അതേ സഹതാപം.

തങ്ങള്‍ ചെയ്യുന്നതെന്തു പറയുന്നതെന്ന് എന്ന് തിരിച്ചറിയാത്തവരോട് എന്താണ് പറയേണ്ടത്.
ഗ്രാഫിക് ഡിസൈനിംഗ്, ഫോട്ടോഗ്രാഫി ഇവ രണ്ടും രണ്ട് വാക്കുകളും ഒപ്പം രണ്ട് മേഖലകളും ആണ്. ആധുനിക കാലത്ത് അതായത് കമ്പ്യൂട്ടറിന്റെ ആവിര്‍ഭാവത്തോട് കൂടി രണ്ടും തമ്മില്‍ ബന്ധം കൂടിയെന്നത് വാസ്തവം. അത് ഏതറ്റം വരെ പോകാം എന്നത് ചെയ്യുന്നവന്റെയും കാണുന്നവന്റെയും സൗകര്യം പോലെയിരിക്കും.

ഒരു പ്രോജക്ടിന്റെ തിരക്കിലായതിനാല്‍ പോട്ടംപിടുത്തക്കാരന്റെ മറുപടിയ്ക്ക് കൊടുക്കാന്‍ കഴിഞ്ഞില്ല. ജീവിക്കേണ്ടേ..എപ്പോഴും ബ്ലോഗിംഗ് എന്ന് പറഞ്ഞു നടന്നാല്‍ അരിമേടിക്കാന്‍ പറ്റില്ല. എന്തായാലും ഇപ്പോഴാണ് അല്പം സമയം ഒത്തു.

ബ്രൈറ്റ്‌ സത്യത്തില്‍ എന്റെ ജോലി എളുപ്പമാക്കുകയാണ് ചെയ്തത്. അടിയ്ക്കാനുള്ള വടി അവിടെ ത്തന്നെ തന്നിട്ട് കാഴ്ചകാണാന്‍ ഇരിക്കുന്നതായി എനിക്ക് തോന്നി. വാളെടുത്തവന്‍ എല്ലാവരും വെളിച്ചപ്പാടല്ല എന്നതിന്റെ ഉദാത്ത ഉദാഹരണം.

ഫോട്ടോഗ്രാഫിയെ കുറിച്ച് ആവശ്യത്തിന് വിവരം ഉള്ളവരുടെ മറുപടികളും ഈ കൂതറ തിരുമേനിയുടെയും പോട്ടം പിടുത്തക്കരന്റെയും പോസ്റ്റില്‍ വായനക്കാര്‍ ശ്രദ്ധിക്കുക. ഛായഗ്രഹണം അഥവാ പോട്ടംപിടിക്കല്‍ അത് ഡിജിറ്റല്‍ ആയാലോ ഫിലിം ആയാലോ എടുക്കുന്നവന്റെ തന്നിഷ്ടം പോലെ എഡിറ്റ്‌ ചെയ്യുകയോ എന്‍ഹാന്‍സ്‌ ചെയ്യുകയോ ആവാം. ഇനി ഫോട്ടോഗ്രഫിയിലെ വിവിധമേഖലകള്‍ പോട്ടംപിടുത്തക്കാരന്‍ ചെയ്യുന്ന പോട്രൈറ്റ് ആയാലും അതല്ല ന്യൂസ്‌ ഫോട്ടോഗ്രാഫി ആയാലും ഇനി അല്പം കൂടി എനിക്ക് പരിചിതമായ ഫോറന്‍സിക്‌ ഫോട്ടോഗ്രഫി ആയാലും അതിന്റെ എടുക്കുന്നവന്റെ സൗകര്യം എന്നുള്ളതില്‍ കൂടുതല്‍ ചില നിയമാവലികള്‍ കൂടിയുണ്ട്. ഒരെണ്ണം എടുത്ത്‌ ബ്ലോഗില്‍ ഒട്ടിക്കുന്ന ലാഘവത്തോടെയോ അല്ലെങ്കില്‍ ഏതോ ഒരുത്തന്‍ എഴുതിയ ഉടായിപ്പുകള്‍ വായിച്ചതുകൊണ്ടോ കൊണ്ടോ അതിനെ മറികടക്കാന്‍ കഴിയില്ല.

വളരെ സിമ്പിളായി പറയാം. എന്റെ ക്യാമറ, എന്റെ കമ്പ്യൂട്ടര്‍, ഞാന്‍ കാശു കൊടുത്ത് വാങ്ങിയ സോഫ്റ്റ്‌വെയര്‍ ഞാന്‍ ഇഷ്ടമുള്ളതുപോലെ എഡിറ്റ്‌ ചെയ്യും എന്ന് പറഞ്ഞാല്‍ ശരിയാണ്. ഓസിനു വിളമ്പുന്ന സാമ്പാര്‍ പോലെ ആളുകള്‍ കണ്ടിട്ട് നന്നായി എന്ന് പറഞ്ഞു പോവും. പോട്രൈറ്റ് ഫോട്ടോഗ്രഫി അല്ലാതെ ഒട്ടു മിക്ക ഫോട്ടോഗ്രാഫി ഫോമുകളിലും അമിതമായി എഡിറ്റിംഗ് ചെയ്യുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഉദാഹരണത്തിന്‌ ഫോറന്‍സിക്‌ ഫോട്ടോഗ്രാഫിയില്‍ കൊണ്ട്രാസ്റ്റ്‌/ബ്രൈറ്റ്‌നെസ്സ്‌ പോലും അധികം ആയെന്നു തോന്നിയാല്‍ അതിനു വിശദീകരണം കൊടുക്കേണ്ടി വരും. ഇന്‍ഡസ്ട്രിയല്‍ ഫോട്ടോഗ്രാഫിയില്‍ പോസിറ്റിവ്‌ എന്‍ഹാന്‍സിംഗ് മാത്രമേ അനുവദനീയമുള്ളൂ. അതായത് നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ ചെയ്യേണം എന്ന് സാരം. അതുപോലെ പ്രൊഡക്ടിന്റെ ഫോട്ടോയും ഏന്‍ഡ് പ്രൊഡക്ട്ടും തമ്മില്‍ അമിതമായ വെത്യാസം പാടില്ല.


(മത്സരത്തിനു പോട്ടം അയക്കുന്നതിന്റെ റൂള്‍ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക)

ഇനി ബ്രൈറ്റ്‌ ചെയ്തോ ഇല്ലയോ എന്നറിയില്ല. ഏതെങ്കിലും നല്ല കോമ്പറ്റീഷനില്‍ അതായത് ആലുവാമണല്‍തീരത്തു കൂട്ടുകാരന് കള്ള് വാങ്ങി കൊടുത്ത് കൊള്ളാം എന്ന് പറയിക്കുന്നതല്ല ഞാന്‍ ഉദ്ദേശിച്ചത് എന്‍ട്രി അയക്കുമ്പോള്‍ അതില്‍ പ്രത്യേകം പറയുന്ന ഒരു ക്ലോസും ഇത് തന്നെ. അമിത ഉപയോഗം പാടില്ല. ബേസിക് കറക്ഷന്‍, ക്രോപ്പിംഗ് മാത്രം. അവിടെ മിക്കയിടത്തും ചിത്രങ്ങള്‍ ചേര്‍ത്ത് വെയ്ക്കുന്ന പനോരമകൂട്ടി ചേര്‍ക്കല്‍ സമ്മതിക്കാറില്ല. മൂന്നു സൂം തയ്ച്ചു ചേര്‍ത്ത് ഒരു വൈഡ്‌ ആക്കി കൊടുത്താല്‍ എടുത്ത്‌ വേസ്റ്റ്ബിന്നില്‍ ഇടുമെന്ന് സാരം.

അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം വരും. പോളറൈസിംഗ്, യൂ.വി. ഫില്‍റ്റര്‍ ഒക്കെ ഉപയോഗിച്ച് ഫോട്ടോ എടുക്കുകയും എടുക്കുന്ന ആങ്കില്‍ ചേഞ്ച്‌ ചെയ്തു പ്രോസ്പെക്ട്ടിവില്‍ മാറ്റം വരുത്തുന്നതോ ഫിഷ്‌ ഐ ഉപയോഗിക്കുന്നതോ തെറ്റല്ലേ. ഓരോ ലെന്‍സും ഓരോ ഉപയോഗത്തിനാണ് എന്ന് ഫോട്ടോ അനലൈസ് ചെയ്യുന്നവര്‍ക്കും അറിയാം. അല്ലാതെ അമ്പത് മില്ലിമീറ്ററിന്റെ ഒരു പ്രൈമില്‍ മാത്രം ഫോട്ടോ എടുക്കണമെന്നും അത് തന്നെ മത്സരത്തിനു അയക്കണം എന്നും ആരും പറയില്ല. പക്ഷെ എടുത്ത ഫോട്ടോ ആളുകളെ വഞ്ചിക്കുന്ന രീതിയിലും വിഡ്ഢി ആക്കുന്ന രീതിയിലും എഡിറ്റ് ചെയ്തു പ്രദര്‍ശിപ്പിക്കുന്ന ഫോട്ടോ അയക്കാനോ പങ്കെടുപ്പിക്കാനോ സാധാരണ രീതിയില്‍ സമ്മതിക്കാറില്ല. കുറഞ്ഞപക്ഷം കൂതറ തിരുമേനിക്ക് അറിയില്ല.

അതിനു പ്രധാനകാരണം ഫോട്ടോഷോപ്പ് പോലെ ഒരു സോഫ്റ്റ്‌വെയറില്‍ അല്പം വൈദഗ്ദ്യം ഉണ്ടെങ്കില്‍ സാധാരണക്കാരന്‍ അന്തം വിട്ടുപോകുന്ന രീതിയില്‍ രണ്ടോ അതിലധികമോ ചിത്രങ്ങളെ സംയോജിപ്പിക്കുകയും കാഴ്ചക്കാരനെ അന്തംവിടീപ്പിക്കുകയും ചെയ്യാം. പക്ഷെ അത് യഥാര്‍ത്ഥം അല്ല വെറും സംയോജനം അഥവാ സന്നിവേശം ആണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അത്തരം ചിത്രങ്ങള്‍ മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു.
ഒരു ധാര്‍മിക വശം ഒന്ന് നോക്കാം. തല്ക്കാലം നൈസര്‍ഗ്ഗികതയ്ക്ക് അവധി കൊടുക്കാം. കാരണം ആ വാക്ക് മനസ്സിലാവത്തതുകൊണ്ടാണല്ലോ ഈ പോസ്റ്റ്‌ എഴുതാന്‍ കാരണമായേക്കാവുന്ന ഒരു പോസ്റ്റ്‌ പോട്ടം പിടുത്തക്കാരന്‍ ഇട്ടതു. അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു പെണ്‍കുട്ടിയുടെ എഡിറ്റ്‌ ചെയ്തതും സാധാരണ ഒരുഫോട്ടോയും കൊടുത്തിട്ടുണ്ട്. ഒന്നില്‍ പ്ലാസ്റ്റിക് എഫക്റ്റ് പോലെ സ്കിന്‍ ഉള്ള കുട്ടിയും മറ്റേതില്‍ സാധാരണ സ്കിന്‍ ഉള്ള കുട്ടിയും. എഡിറ്റ്‌ ചെയ്തു ഫിഗര്‍ ചേഞ്ച്‌ ചെയ്തോ ഒന്നും ഞാന്‍ പറയുന്നില്ല. രണ്ടും തമ്മില്‍ താരതമ്യം ചെയ്യുന്ന ഒരാള്‍ സാങ്കെതികത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ അതിന്റെ എഡിറ്റിംഗ് മികവ്‌ കൊള്ളാമെന്ന് തോന്നാമെങ്കിലും കലാകാരന്റെയോ സാധാരണക്കാരന്റെയോ കണ്ണിലൂടെ അതിനെ നോക്കിയാല്‍ അല്പമാത്ര എഡിറ്റിംഗ് നടത്തിയ ചിത്രം തന്നെ മനോഹരം എന്ന് തോന്നും. ഹരിയുടെ മറുപടി ബ്രൈറ്റിന്റെ പോസ്റ്റില്‍ ഒന്ന് കാണുന്നത് നന്നായിരിക്കും. ഈ എയര്‍ബ്രഷ്‌ മാസികളുടെ മുഖചിത്രത്തിനു ഭംഗി നല്‍കാന്‍ വളരെ ഉപയോഗിക്കുന്നു. പക്ഷെ ഇത്തരം ഒരു ഡിജിറ്റല്‍ ശസ്ത്രക്രിയ സാധാരണ ജീവിതത്തില്‍ അത്രകൊണ്ട് ഉപയോഗിക്കാന്‍ കഴിയില്ല.
വാസ്തവികവുമായി ഒരു ബന്ധമില്ലാത്ത രീതിയില്‍ എഡിറ്റ്‌ ചെയ്യാന്‍ തുടങ്ങിയാല്‍ അതിനെ എല്ലാവരും ഒരേ കണ്ണിലൂടെ കാണണം എന്നില്ല. ടെക്നോളാജിയുടെ അതിപ്രസരമല്ല സൌന്ദര്യം.

ഞാന്‍ രണ്ടാമത് പറഞ്ഞ കാര്യം. ഫോട്ടോയില്‍ സ്വന്തം പേര് വെണ്ടയ്ക്കാ അക്ഷരത്തില്‍ ഇടുന്നതും അങ്ങനെ ആ ചിത്രം വൈരൂപ്യമായ സൃഷ്ടി ആകുന്നതു. അതും മുമ്പ് പറഞ്ഞപോലെ സ്വന്തം ബ്ലോഗ്‌, സ്വന്തം ക്യാമറ എന്തുമാവാം. പക്ഷെ മറ്റൊരാള്‍ ഉപയോഗിക്കാതിരിക്കാന്‍ ആണെങ്കില്‍ ഇങ്ങനെ വൈരൂപ്യം സൃഷ്ടിക്കേണ്ട കാര്യമുണ്ടോ. വേറെയാരും എന്റെ ചോറ് തിന്നാതിരിക്കാന്‍ അതില്‍ ചാണകം ഇടേണ്ട കാര്യമില്ലല്ലോ. ഇങ്ങനെ പേര് ഇടുമ്പോള്‍ തന്നെ ആ ചിത്രത്തിന്റെ ഏറ്റവും വിക്രുതരൂപമാണ് കാഴ്ക്കാരന്റെ മുമ്പില്‍ വയ്ക്കുന്നത്. അതുപോലെ ഒരാളും ആ ചിത്രം പൂര്‍ണമായും ഭംഗിയോടെ കാണുന്നില്ല എന്നതാണ് സത്യം. ഇനി അഥവാ തന്റെ ചിത്രം ആരും ഉപയോഗിക്കേണ്ട എന്നതാണ് ഉദ്ദേശം എങ്കില്‍ ഡിജിമാര്‍ക്ക്‌ ഐഡി ഉപയോഗിക്കുന്നതാണ് നല്ലത്. അതില്‍ പേര് തെളിയിച്ചോ അല്ലാതെയോ ചിത്രത്തെ സുരക്ഷിതമായി വയ്ക്കാം. അഥവാ ആരെങ്കിലും ഈ ചിത്രം നെറ്റില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും കണ്ടെത്താം. ഉണ്ടെങ്കില്‍ കേസും ആവാം.

കൂതറ തിരുമേനി തന്റെ അജ്ഞത വിളിച്ചു പറയുന്നു എന്ന് പറഞ്ഞു പോസ്റ്റ്‌ ഇട്ട സഹോദരാ. തന്റെ ബ്ലോഗില്‍ തന്റെ ഏതു സൃഷ്ടിയും പോസ്റ്റ്‌ ചെയ്യാം. അതിനെ വിമര്‍ശിക്കാന്‍ കാഴ്ചക്കാരന് അധികാരമുണ്ട്‌. ഒപ്പം ഈ ചിത്രങ്ങളുടെ മത്സരങ്ങളുടെ നിയമവശങ്ങളും എഡിറ്റിംഗ് എവിടൊക്കെ അതിര്‍ക്കപ്പെടുന്നുവെന്നും അതിനെ നിയന്ത്രിക്കുന്നുവെന്നും നന്നായി അറിയാം. സാധാ പോയിന്റ്‌ ആന്‍ഡ്‌ ഷൂട്ട്‌ കാമറ അല്ല മീഡിയം ഫോര്‍മാറ്റ്‌ ഡിജിറ്റല്‍ കാമറ ആണെങ്കിലും സാങ്കേതിക വിദ്യയുടെ അമിത പ്രസരം അല്ല സൌന്ദര്യം. ഗ്രാഫിക്ഡിസൈനര്‍മാര്‍ ഇന്നും ഇതിനെതിരെ മുറവിളി കൂട്ടുന്നു എന്നറിയാം. ഗിമ്മിക് കാണിച്ചു ആളെ വിഡ്ഢി ആക്കുന്നതല്ല കല. അതിനു മമ്മൂട്ടി പറഞ്ഞപോലെ കലയുടെ സെന്‍സ്‌ വേണം, സെന്‍സിബിലിറ്റി, സെന്‍സിറ്റിവിറ്റി വേണം അല്ലാതെ ഫോട്ടോഷോപ്പ് ഉണ്ടായാല്‍ പോരാ.

(ഫോട്ടോഷോപ്പിനെ തള്ളി പറയുന്നില്ല. ഉപയോഗിക്കാനും അറിയാം.)

10 comments:

Junaiths said...

ഹിഹി...'തെളിച്ച' കൂടുതല്‍ അവിടെയോ ഇവിടെയോ....ഇവിടെ ഇപ്പോള്‍ ഒരുവിധം തെളിഞ്ഞു ഇനി അവിടുത്തെ തെളിച്ചം വരട്ടെ..

കുട്ടു | Kuttu said...

അനാവശ്യവും, ഒരിക്കലും അവസാനിക്കാത്തതുമായ ഇതുപോലെയുള്ള വിവാദങ്ങളില്‍ പ്രിയ ബ്ലോഗര്‍മാരുടെ സമയം വൃഥാ മിനക്കെടുത്തരുതെന്നപേക്ഷ.

ആരൊക്കെകൂടി എത്ര ചര്‍ച്ചചെയ്താലും ഈ വിഷയത്തില്‍ ഇനി പറയുന്ന കണ്‍ക്ലൂഷനിലെ എത്തിച്ചേരാനാകൂ.

1. ബ്ലോഗ ഒരു സ്വതന്ത്ര വേദിയാണ്. ബ്ലോഗര്‍ക്ക് ഇഷ്ടമുള്ളത് ബ്ലോഗര്‍ പോസ്റ്റും. താല്പര്യമുള്ളവര്‍ (മാത്രം) കണ്ടാല്‍ മതി. ബ്ലോഗിന്റെ ഉള്ളടക്കത്തിനു അതാത് ബ്ലോഗര്‍മാര്‍ മാത്രം ഉത്തരവാദികളാണ്.

2. ഒരു ഫോട്ടോ കോമ്പിറ്റീഷനയക്കുന്നുണ്ടെന്മ്കില്‍ ശ്രദ്ധിക്കേണ്ട നിയമാവലികളെ പറ്റി ആ ബ്ലോഗര്‍ നോക്കിക്കൊള്ളും. സാധാരണ ബ്ലോഗ് പോസ്റ്റിലെല്ലാം ആ നിയമാവലികള്‍ അനുസരിച്ചോളണം എന്നൊന്നുമില്ല.

3. ഫോട്ടോഷോപ്പിങ്ങ് നല്ലതെന്ന് ചിലരും, നല്ലതല്ലെന്ന് ചിലരും പറയുന്നു. ഇതെല്ലാം വ്യക്തിപരമായ താല്പര്യത്തിന്റെ മാത്രം പ്രശ്നമാണ്. അതിനെ ആ വഴിക്കു വിടുക.

4. ഫോട്ടോയില്‍ വാട്ടര്‍മാര്‍ക്ക് ഇടണോ വേണ്ടയോ, ഇടണമെങ്കില്‍ എങ്ങിനെ, എവിടെ, എത്ര വലിപ്പത്തില്‍ ? എന്നതും ബ്ലോഗറുടെ വ്യക്തിപരമായ തീരുമാനമാണ്.

ശരിയല്ലേ ?
പിന്നെ എന്തിനാ നമ്മളിങ്ങനെ ചുമ്മാ ....

Appu Adyakshari said...

ഡിജിമാർക്ക് ഐഡിയെപ്പറ്റി അല്പംകൂടി വിശദമായി പറഞ്ഞുതരാമോ?

കൂതറ തിരുമേനി said...

@കുട്ടു
അനാവശ്യമെന്ന് താങ്കള്‍ക്ക് തോന്നിയെങ്കിലും ആവശ്യെമെന്നു എനിക്ക് തോന്നിയിട്ടല്ലേ പോസ്റ്റ്‌ ഇട്ടതു. പോസ്റ്റ്‌ വായിച്ചില്ല അല്ലെ. സൌകര്യമുള്ളത് ഇടട്ടെ എന്നാണല്ലോ ഞാന്‍ പറഞ്ഞത്. പക്ഷെ വിമര്‍ശിക്കാന്‍ ഉള്ള അധികാരത്തിനു കപ്പം കൊടുക്കേണ്ട കാര്യവുമില്ല. പറഞ്ഞ കാര്യത്തില്‍ കഴമ്പുണ്ടെന്ന് തോന്നുന്നവര്‍ പ്രതികരിക്കും. അവര്‍ക്ക് മറുപടിയും കൊടുക്കും. അണ്ണന്‍ വാട്ടര്‍ മാര്‍ക്ക്‌ ഫുള്‍സ്ക്രീനില്‍ നൂറു ശതമാനം ഫില്‍ ആക്കി അങ്ങ് ഇട്ടോ. അല്ലാതെ പിന്നെ.

@അപ്പു.
പ്രധാന ഗുണം നെറ്റില്‍ വേറെ എവിടെയെങ്കിലും നമ്മളുടെ ഫോട്ടോ ഉപയോഗിച്ചാല്‍ സാധാരണയായി അതിനെ കാണാന്‍ കഴിയില്ല. ഒരാള്‍ നമ്മുടെ ഫോട്ടോ ഒറിയ ബ്ലോഗില്‍ ഇട്ടു എന്ന് കരുതുക. നമ്മള്‍ അറിഞ്ഞു എന്ന് വരണം എന്നില്ലല്ലോ. എന്നാല്‍ ഡിജിറ്റലി നമ്മുടെ ഡീടൈല്‍സ് എംബഡ് ചെയ്‌താല്‍ ആ ചിത്രം എവിടൊക്കെ നെറ്റില്‍ ഉപയോഗപ്പെട്ടു എന്ന് കണ്ടെത്താന്‍ കഴിയും. സ്വാഭാവികമായും നമ്മള്‍ ഉപയോഗിക്കാത്ത ഇടങ്ങളില്‍ ചിത്രം ചെന്നു എങ്കില്‍ അത് ദുരുപയോഗം ആണല്ലോ. അവര്‍ക്കെതിരെ നിയമനടപടികള്‍ ചെയ്യാം. (കേരളത്തില്‍ അത് നടക്കുമോ എന്ന് ചോദിച്ചാല്‍- അടുത്തിടെ മനോരമ ചിത്രത്തിന്‍റെ പണം കൊടുത്തത് അറിയാമല്ലോ.)
കേസില്‍ ചെന്നാല്‍ വന്‍ നഷ്ടം ഉണ്ടാകും എന്നതിനാല്‍ മിക്കവാറും പണം കൊടുത്ത് ഒതുക്കി തീര്‍ക്കും. ഈ സൈറ്റില്‍ ഡീടൈല്‍സ് കിട്ടും.ഫോട്ടോഷോപ്പില്‍ ഒരു ഫില്‍റ്റര്‍ പോലെ ഇത് ആഡ് ചെയ്ത് ഡിജിറ്റല്‍ വാട്ടര്‍ മാര്‍ക്ക്‌ ഇടാം.

കൂതറ തിരുമേനി said...

@കുട്ടു
പോട്ടത്തില്‍ എങ്ങനെ ഡിജിറ്റല്‍ ആയി അഭ്യാസം കാണിക്കാമെന്നു കൂതറയെ പഠിപ്പിക്കാന്‍ വന്നതുകൊണ്ടാണ് ഈ പോസ്റ്റ്‌ ഇട്ടതു. സമയവും കാലവും മേനക്കെടുത്തരുതെന്നു പറഞ്ഞില്ലേ. ഈ പറയുന്ന ചേട്ടന്മാരുടെ സമയത്തെക്കാള്‍ ഒട്ടും കുറഞ്ഞവിലയല്ല എന്റെതും. ഈ ബ്ലോഗില്‍ കളയുന്ന സമയം ഓഫീസില്‍ കളഞ്ഞാല്‍ ചിക്കിലി കിട്ടുകയും ചെയ്യും. അല്ലാതെ ചൊറികുത്തി ഇരിക്കുമ്പോള്‍ ബ്ലോഗാന്‍ വരുന്നതല്ല കേട്ടോ. ഇവിടെ ആരും ഫോട്ടോഷോപ്പ് നല്ലതല്ല എന്ന് പറഞ്ഞില്ല. ആണെങ്കില്‍ ഇന്നും കാശുകൊടുത്ത് വാങ്ങിയ ഫോട്ടോഷോപ്‌ ഉപയോക്കില്ലായിരുന്നു.

കൂതറ തിരുമേനി said...

@appu

https://www.digimarc.com/mypicturemarc/

Helper | സഹായി said...

തിരുമേനി,

വളരെ നല്ല ലേഖനം.

ഈ ഡിജിറ്റൽ സിക്‌നേച്ചർ, ഫോട്ടോക്ക്‌ മാത്രമല്ല, എത്‌ ഡോക്യുമെന്റിനും കൊടുക്കാം.

കുട്ടു | Kuttu said...

ഞാന്‍ പറഞ്ഞ “തീര്‍ത്തും കഴമ്പില്ലാത്ത“ കാര്യങ്ങള്‍ക്ക് താങ്കളുടെ പ്രതികരണം തന്നെ അനാവശ്യമായിരുന്നു എന്നെനിക്കുതോന്നുന്നു
ക്ഷമിക്കൂ സോദരാ.. ക്ഷമിക്കൂ

വിവാദങ്ങള്‍ക്കില്ല.
അതിന്റെ ആവശ്യമില്ല. സമയവും. (ഏറ്റവും ചുരുങ്ങിയത് എനിക്കെങ്കിലും)

പിന്നെ വാട്ടര്‍മാര്‍ക്ക്,
അത് ഞാന്‍ ആലോചിച്ച് വേണ്ട പോലെ ചെയ്തോളാം...

നന്ദി...

Helper | സഹായി said...

തിരുമേനി, അപ്പൂ,

ഈ ഡിജിറ്റൽ സിക്‌നേച്ചർ ഉപയോഗിച്ച്‌, തീയേറ്ററിൽ പ്രദർശിപ്പിക്കുന്ന ഒരു ചിത്രത്തിന്റെ കോപ്പി ഒരാൾ, മൂവി ക്യാമറയിൽ പകർത്തിയാൽ, പിന്നിട്‌, ആ ചിത്രം ഇന്റെനെറ്റിൽ കൊടുത്തിട്ടുണ്ടെങ്കിൽ, എവിടെനിന്നാണ്‌, ഈ ചിത്രം പകർത്തിയതെന്ന് കണ്ടെത്തുവാൻ മാത്രം ഈ വിദ്യ വികസിച്ചിരിക്കുന്നു.

അത്‌പോലെ മ്യൂസിക്കിനും, ഓഫീസ്‌ ഡോക്യുമെന്റുകളും ഇങ്ങനെ ഡിജിറ്റൽ സൈൻ ചെയ്താൽ, പിന്നീട്‌ അവ, നെറ്റിൽ ഉണ്ടെങ്കിൽ, വളരെ പെട്ടെന്ന് കണ്ടെത്തുവാൻ കഴിയുമെന്നതാണ്‌, ഇവന്റെ പ്രതേകത.

വളരെ വലിയ ഒരു വിഷയമാണ്‌, ചുരുക്കിയതിന്‌ ക്ഷമ ചോദിക്കുന്നു

കൂതറ തിരുമേനി said...

@സഹായി
ഇത്തരം സിഗ്നേച്ചര്‍ ഉള്ള വീഡിയോ ഇപ്പോള്‍ യൂടൂബില്‍ ഇടുമ്പോള്‍ കമ്പനി ആവശ്യപ്പെട്ടോ കാഴ്ചക്കാര്‍ ആവശ്യപ്പെട്ടോ ഡിലീറ്റ്‌ ചെയ്യാറുണ്ട്. ചിത്രങ്ങള്‍ പ്രത്യേകിച്ചും പോട്ടം പിടുത്തം തൊഴിലാക്കിയ പലരും ഇങ്ങനെ കേസ്‌ കൊടുത്തതായി അറിയാം.

@കുട്ടു.
പരിഭവിക്കാന്‍ ഒന്നുമില്ല. ഇത് പ്രശ്നം ഉണ്ടാക്കാന്‍ ഇട്ട പോസ്റ്റോ അല്ലെങ്കില്‍ വിവാദപോസ്റ്റോ അല്ല. ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ന്യായീകരിക്കാന്‍ എല്ലാവര്‍ക്കും കാണും. ഉപയോഗിക്കുമെങ്കിലും അതിനെ നേരായി കാണാന്‍ ചിലര്‍ക്കെ കഴിയാറുള്ളൂ. താങ്കള്‍ക്ക് സമയമില്ലാത്തത് പോലെ തന്നെയാണ് ഇവിടെയും. അരി വാങ്ങാന്‍ കുറെ സമയം കൂടുതല്‍ മിനക്കെടെണ്ടി വരുന്നുണ്ട്. താങ്കള്‍ പറഞ്ഞത് കഴമ്പില്ല എന്നല്ല പറഞ്ഞത്. ഞാന്‍ പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് തോന്നുന്നവന്‍ പ്രതികരിക്കും എന്നാണു. താങ്കള്‍ സ്വന്തം ഫോട്ടോയില്‍ എന്തുചെയ്യുന്നു എന്നത് സ്വകാര്യമല്ലേ ചങ്ങാതീ.. ഏതും ആവാം...ബെസ്റ്റ് ഓഫ് ലക്ക്