തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, March 13, 2009

68.മാര്‍ക്സിസത്തിനെതിരെ മെത്രാനും...

മാര്‍ക്സിസത്തിന്റെ ഏറ്റവും വലിയ ഗതികേട് അത് എന്നും മുതലാളിമാരുടെയും മതനേതാക്കന്മാരുടെയും മേലാളന്മാരുടെയും വിരോധത്തിനു പാത്രമായിയെന്നുള്ളതാണ്. പക്ഷെ യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകരെയോ അനുഭാവികളെയോ തളര്‍ത്താന്‍ അതിനൊന്നും ആയില്ലെന്നുമാത്രമല്ല മറിച്ച് പ്രവര്‍ത്തകര്‍ കൂടുതല്‍ കരുത്തോടെ അതിനെ നേരിട്ടെന്നതാണ് ചരിത്രം.

ഒപ്പം അത്തരം ദുഷ്ശക്തികളെ തുരത്തുവാനും കഴിഞ്ഞെന്നതാണ് ആ ചരിത്രം നമ്മെ പഠിപ്പിക്കുന്നതാണ്. ആയിരക്കണക്കിന് സഖാന്മാരുടെ രക്തം വീണു ചെങ്കൊടിയുടെ നിറം കൊണ്ടാ കഥ ഓരോ മാര്‍ക്സിസ്റ്റ്കാരനും അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്.പാര്‍ട്ടിയിലെ കാലാനുസൃണമായ മാറ്റങ്ങളും മൂല്യചുതിയും വന്നെന്നു വാദിക്കുന്നവര്‍ മറന്നുപോവുന്ന ഒന്നുണ്ട്.മനുഷ്യനാല്‍ രചിക്കപ്പെട്ട തത്ത്വശാസ്ത്രം മനുഷ്യരാല്‍ നിലനില്‍ക്കുന്ന തത്വശാസ്ത്രം മനുഷ്യന് കാലാകാലങ്ങളായി വരുന്ന മാറ്റങ്ങള്‍ പ്രതിഫലിപ്പിച്ചാല്‍ അതിലെ ഇസത്തിലെ പോയായ്മയെന്നല്ല പകരം മനുഷ്യന്റെ സ്വഭാവത്തിലെയും ആശയത്തിലെയും രൂപം കൊണ്ട മാറ്റങ്ങള്‍ നിഴലിച്ചു എന്നുമാത്രം വായിച്ചാല്‍ മതി.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ തന്റെ കാഴ്ചപ്പാട് കാണിച്ചപ്പോള്‍ ഇത്തരം ദൈവവേല തൊഴിലാക്കിയവര്‍ എന്നവകാശപ്പെടുന്നവരുടെ മുഖമാണ് പുറത്തു വന്നത്. മാര്‍ക്സിസം ജനാധിപത്യത്തിന് നാശമാണ് എന്നാണു തിരുമേനിയുടെ കണ്ടുപിടിത്തം.കാരണം മാര്‍ക്സിസ്റ്റ്കാര്‍ നിരീശ്വരവാദികള്‍ ആണത്രേ.തിരുമേനി തീയോളാജി പഠിച്ച മെത്രാന്‍ ആ പണി ചെയ്‌താല്‍ പോരായോ.അല്ലാതെ മറ്റു രാഷ്ട്രീയകാര്‍ക്ക് വേണ്ടി ആസനംതാങ്ങുന്ന രീതിയിലേക്ക് തരം താഴാണോ?

ഇനി കൂതറതിരുമേനി ആര്‍ച്ച് ബിഷപ്പ് തിരുമേനിയോട് ചിലത് ചോദിക്കട്ടെ.

തിരുമേനി, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഉള്ളവര്‍ നിരീശ്വരവാദികള്‍ ആണ് അതുകൊണ്ട് ജനാധിപത്യം നശിപ്പിക്കുന്നവര്‍ എന്ന് സ്വയം തീരുമാനിച്ചല്ലോ. നിങ്ങളുടെ സഭയിലെ കാന്യാസ്ത്രീകളെ ചുട്ടുകൊന്നതും ബലാല്‍സംഗം ചെയ്തതും മൂത്രം കുടിപ്പിച്ചതും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരിച്ചസ്റ്റേറ്റില്‍ ആയിരുന്നോ?

ദൈവനാമത്തിലും മതത്തിന്റെയും പേരില്‍ ഭരിക്കാന്‍ കയറിയ മോഡിസാര്‍ ഭരിക്കുന്ന സംസ്ഥാനം ഭാരതത്തില്‍ ആണ്. അവിടെ ഈ ജനാധിപത്യം നന്നായി നടക്കുന്നുവെന്നു തോന്നുന്നോ.?

കേരളത്തില്‍ ഇത്രയും വലിയ ഡയലോഗ് അടിച്ചിട്ട് ഏതെങ്കിലും മാര്‍ക്സിസ്റ്റ്കാരന്‍ തിരുമേനിയെ വല്ലതും ചെയ്തോ. ഇതേപോലെ ഗുജറാത്തില്‍ ചെന്ന് അവിടുത്തെ ഭരണത്തില്‍ ഇരിക്കുന്ന പാര്‍ട്ടിയും സര്‍ക്കാരും ജനാധിപത്യത്തിന് എതിരാണെന്നും നാശത്തിനാണെന്നും പറഞ്ഞാല്‍ എന്തുണ്ടാവും എന്നറിയാമോ.?

കേരളത്തില്‍ സര്‍.സി.പി.യുടെ ഭരണം നടന്നാകാലത്തെകുറിച്ച് കേട്ടിട്ടുണ്ടോ. അന്നായിരുന്നെകില്‍ അവരെ ഇങ്ങനെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടുമായിരുന്നോ.?

വെറുതെ വിശ്വാസികളുടെ കൈയടി വാങ്ങാന്‍ ഇങ്ങനെ കൂതറ ഡയലോഗ് പറയുന്നതിന് മുമ്പേ ഒരു കാര്യം മനസ്സിലാക്കണം. കേരളത്തില്‍ ഇടതു പക്ഷ സര്‍ക്കാര്‍ ഭരിക്കുന്നത്‌ ബൂത്ത് പിടിച്ചോ തീവ്രവാദ പ്രവര്‍ത്തനം നടത്തി ആളുകളെ വെരട്ടിയിട്ടോ അല്ല.ജനങ്ങള്‍ അവരെ തെരഞ്ഞെടുതിട്ടാണ്. ഇതെല്ലാം നടക്കുന്ന വടക്കെണ്ട്യന്‍ സംസ്ഥാനങ്ങളെ പറ്റി കേട്ടിട്ടുണ്ടോ. അതാണോ ജനാധിപത്യം.

എണ്‍പതു തികഞ്ഞ അച്യുതാനന്ദനെയും കൊച്ചുകുട്ടികള്‍ പേരെടുത്തു വിളിക്കും.അതാണ്‌ രാഷ്ട്രീയക്കാര്‍ക്കും സിനിമാക്കാര്‍ക്കും കിട്ടുന്ന ഒരു ദോഷം.ഇത്തരം കൂതറ ഡയലോഗ് അടിച്ചാല്‍ നാളെ തിരുമേനിയെയും വര്‍ക്കിച്ചാ എന്ന് ആളുകള്‍ കയറി വിളിക്കും. അതുവേണോ.താങ്കളെ ഒരു സഭയുടെ ആര്‍ച്ച് ബിഷപ്പ് എന്നാ നിലയില്‍ എല്ലാര്‍ക്കും അര്‍ഹിക്കുന്ന ബഹുമാനമുണ്ട്. പക്ഷെ അത് വെറും മൂന്നാംകിട രാഷ്ട്രീയക്കാരെ പോലെ ഒരു പാര്‍ട്ടിയെ പറ്റി ആരോപണം നടത്തുമ്പോള്‍ മറ്റുള്ളവര്‍ തരുന്ന ബഹുമാനം ചിലപ്പോള്‍ മാറ്റിവെച്ചു മറുപടി പറഞ്ഞുവെന്നു വരും.

ദൈവ വിശ്വാസികള്‍ മേന്മകള്‍ കാണിക്കുന്നത് കൊണ്ടാണോ പൂത്രുക്കയെയും സെഫിയെയും കൊട്ടൂരനെയും അഭയകേസില്‍ കോടതി കയറിയിറങ്ങി നടക്കേണ്ട ഗതികേടിലേക്ക് കൊണ്ടുവന്നെക്കുന്നത്.ഇനി ദൈവ വിശ്വാസികള്‍ മറ്റുള്ളവരെ ബഹുമാനിക്കുന്നവര്‍ ആണെന്ന് പറഞ്ഞല്ലോ അതാണോ ഇവര്‍ അഭയയോട് കാണിച്ചത്. മറ്റുള്ളവരെ ബഹുമാനിക്കുന്ന ആളാണോ ഒരു പാര്‍ട്ടിയ്ക്കെതിരെ ഇങ്ങനെ പ്രസ്താവനയിറകുന്നത്.

ജനാധിപത്യത്തിന്റെ അടിസ്ഥാനം തീയോളജി അല്ല അതുകൊണ്ട് തന്നെ നിരീശ്വരവാദികള്‍ ജനാധിപത്യ വിശ്വാസികള്‍ ആവില്ലെന്നത്‌ പമ്പര വിഡ്ഢിത്തം ആണ്. ഇനി ദൈവത്തില്‍ വിശ്വസിക്കാത്ത ജൈനരും ബുദ്ധരും ജനാധിപത്യ ധ്വംസനം നടത്തുന്നവര്‍ ആണെന്ന് പറയുമല്ലോ. അറിയാത്ത വിഷയത്തില്‍ പ്രസ്താവന ഇറക്കി വിഡ്ഢി വേഷം കെട്ടാതെ ഉള്ളബഹുമാനം കളയാതെ നടക്കു തിരുമേനി. ഇനി മെത്രാന്‍ ഇങ്ങനെയെങ്കില്‍ വിശ്വാസികള്‍ മാര്‍ക്സിസ്റ്റ് വിരോധികള്‍ ആയിപ്പോയാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ.ഇവരെയൊക്കെ തിരുമേനിയെന്നു വിളിക്കേണ്ടി വരുന്നല്ലോ ദൈവമേ.

കൂതറ തിരുമേനി.

വര്‍ക്കി വിതയത്തിലിന്റെ അഭിപ്രായം കൊച്ചി: മാര്‍ക്സിസം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. സഭ ഔദ്യോഗിക വക്താവ് ഫാ.പോള്‍ തേലക്കാട്ടുമായി നടത്തിയ ദീര്‍ഘ സംഭാഷണങ്ങളുടെ പുസ്തക രൂപമായ സ്ട്രേറ്റ് ഫ്രം ദ ഹാര്‍ട്ടിലാണ് കര്‍ദിനാള്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നത്. ഇന്ന് രാവിലെ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും.

പരിപൂര്‍ണ ബോധ്യത്തോടെ നിരീശ്വരവാദിയായവര്‍ക്ക് ജനാധിപത്യവാദിയായിരിക്കാന്‍ കഴിയുകയില്ല. ഇനി അങ്ങനെ അല്ലെങ്കില്‍ അവര്‍ ആത്മവഞ്ചകരാണ്. കാരണം അവരുടെ മനസാക്ഷിക്കും ബോധ്യത്തിനും വിരുദ്ധമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളില്‍ നിന്ന് ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി എന്ന തത്വത്തില്‍ അടിസ്ഥാനമായ ജനാധിപത്യം വ്യക്തികളെ അംഗീകരിക്കുന്നതിനും അവരെ ബഹുമാനിക്കുന്നതിനുമാണ് മുന്‍തൂക്കം നല്‍കുന്നത്. ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് മറ്റുള്ളവരെ അംഗീകരിക്കാനുമാവില്ല - കര്‍ദിനാള്‍ പറയുന്നു.

(വാര്‍ത്ത ഇവിടെ വായിക്കുക)

6 comments:

Unknown said...

Well Done Mr.Koothara.

Yesukristhuvinekkaal valiya bissoppmaaarrr

Unknown said...

Well said.

dethan said...

ബിഷപ്പുമാര്‍ സര്‍ വ്വജ്ഞരാണെന്നാണ് അവരുടെ ഭാവം.കുഞ്ഞാടുകളാകട്ടെ തിരുമേനിമാര്
ദൈവത്തിന്റെ പ്രതിപുരുഷന്മാരാണെന്നും വിശ്വസിക്കുന്നു.പിന്നെങ്ങനെയാണ് അവര്‍ കമ്യൂണിസത്തപ്പറ്റി അഭിപ്രായം പറയാതിരിക്കുക?ഇവരെക്കുറിച്ച് യേശു പണ്ടേ പറഞ്ഞിട്ടുണ്ട് :
"വെള്ളയടിച്ച ശവക്കല്ലറകള്‍".വേഷം കൊണ്ടും വിചാരം കൊണ്ടും ,ക്രിസ്തുവിന്റെ വാക്കുകള്‍ ക്രൈസ്തവ വൈദികര്‍ക്ക് എത്രമാത്രം ചേരുന്നു എന്ന് ആലോചിക്കുക.

"മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഉള്ളവര്‍ നിരീശ്വരവാദികള്‍ ആണെ"ന്ന താങ്കളുടെ‍ പ്രസ്താവം അത്രകണ്ട് ശരിയാണോ എന്നു സംശയമില്ല.അങ്ങനെ പറയുന്നതു പോലും അപരാധമായിട്ടാണ് അവരുടെ നേതാക്കള്‍ പലരും കരുതുന്നത്.മാത്രമല്ല കൈരളി ചാനലില്‍ കൂടി സകല കൂതറ ദൈവങ്ങളുടെയും
പ്രചരണമല്ലേ നടക്കുന്നത് ?
-ദത്തന്‍

dethan said...

ബിഷപ്പുമാര്‍ സര്‍ വ്വജ്ഞരാണെന്നാണ് അവരുടെ ഭാവം.കുഞ്ഞാടുകളാകട്ടെ തിരുമേനിമാര്
ദൈവത്തിന്റെ പ്രതിപുരുഷന്മാരാണെന്നും വിശ്വസിക്കുന്നു.പിന്നെങ്ങനെയാണ് അവര്‍ കമ്യൂണിസത്തപ്പറ്റി അഭിപ്രായം പറയാതിരിക്കുക?ഇവരെക്കുറിച്ച് യേശു പണ്ടേ പറഞ്ഞിട്ടുണ്ട് :
"വെള്ളയടിച്ച ശവക്കല്ലറകള്‍".വേഷം കൊണ്ടും വിചാരം കൊണ്ടും ,ക്രിസ്തുവിന്റെ വാക്കുകള്‍ ക്രൈസ്തവ വൈദികര്‍ക്ക് എത്രമാത്രം ചേരുന്നു എന്ന് ആലോചിക്കുക.

"മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഉള്ളവര്‍ നിരീശ്വരവാദികള്‍ ആണെ"ന്ന താങ്കളുടെ‍ പ്രസ്താവം അത്രകണ്ട് ശരിയാണോ എന്നു സംശയമില്ല.അങ്ങനെ പറയുന്നതു പോലും അപരാധമായിട്ടാണ് അവരുടെ നേതാക്കള്‍ പലരും കരുതുന്നത്.മാത്രമല്ല കൈരളി ചാനലില്‍ കൂടി സകല കൂതറ ദൈവങ്ങളുടെയും
പ്രചരണമല്ലേ നടക്കുന്നത് ?
-ദത്തന്‍

Suraj said...

ഈ പോസ്റ്റ് റീഡറില് വായിച്ചേച്ച് ഇവടെ വന്ന് എത്തിനോക്കിയത് കൂതറേട എല്ലും പല്ലും നഖവും മാത്രമായി ആരേലും ബാക്കിവച്ചിട്ടൊണ്ടോന്നറിയാനാ :))
ഭാഗ്യം..! കൈയ്യും കാലും തലയുമൊക്കെ അവിടെത്തന്നെയുണ്ട് ! (അല്ല, എന്നൂച്ചാ, മാര്‍ക്സിസത്തെ കുറിച്ചല്ലേ എഴുതിയേക്കണേ...അതോണ്ടാണേയ് സന്ദേഹം)

കൂതറ സീരിയസായതില്‍ സന്തോഷം..ആശംസകളും

കൂതറ തിരുമേനി said...

thanks dethan,sooraj,ajith