തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, March 14, 2009

70.സാമ്പത്തിക/ആശയ മാന്ദ്യകാലത്തെ കൂതറ വേദാന്തങ്ങള്‍

നഷ്ടസ്വപ്നങ്ങളുടെയും സമ്പല്‍സമൃദ്ധമായ ഗതകാലത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകള്‍ വേട്ടയാടുമ്പോള്‍ തത്വശാസ്ത്രവും ജ്ഞാനാന്വേഷണവും വേദാന്തങ്ങളും ഗുണകരമാവുമെന്ന് കേട്ടിട്ടുണ്ട്.പഴമയുടെ പെരുമയെ കൊട്ടിഘോഷിക്കുമ്പോള്‍ ഇല്ലായ്മയുടെ ഇന്നിന്റെ കാര്യം മറന്നാല്‍ ദാരിദ്ര്യം നിറഞ്ഞ നാളെ മാത്രമേ സമ്പാദ്യമായിയുണ്ടാവൂ.

ഒരു തമാശ ഈരടി കൂതറ തിരുമേനി കേട്ടിട്ടുണ്ട്.

"വിത്തിനിട്ട ചെമ്പെടുത്തു ചുട്ടു തിന്നതാരേടീ..?
ബുദ്ധിമുട്ടുകൊണ്ടെടുത്തു ചുട്ടു തിന്നതാണെടോ ."

സമ്പത്ത് കാലത്തെ "തൈ"വെപ്പും ആപത്തു കാലത്തെ "കാ" തീറ്റിയുമെല്ലാം ഇതിനോട് ചേര്‍ത്ത് കെട്ടാവുന്ന വാചകങ്ങള്‍ തന്നെ.ദാരിദ്ര്യം ഒരു അവസ്ഥ മാത്രമാണ്. സ്വയം സൃഷ്ടിച്ച വികലമായ കൃഷിരീതികളുടെയും ശുംഭനായ അല്ലെങ്കില്‍ നിന്ദ്യനായ കര്‍ഷനെ പ്രകൃതി ചതിച്ചതോ ആവാം അതിനു കാരണം.അതുപോലെ സമ്പന്നമായ ഇന്നില്‍ നിഗളിച്ചു നാളെയെക്കുറിച്ചു മറന്നതുമാവാം ആ ദാരിദ്ര്യത്തിന് പിന്നില്‍.സമൃദ്ധിയില്‍ അഹങ്കരിക്കുന്നവന്‍ ദുരിതത്തില്‍ അനുതപിക്കേണ്ടി വരുമെന്നത് ദൈവഹിതം.പണ്ട് കേട്ട ചില ആംഗലേയ വാചകങ്ങള്‍ ഇവിടെ ചേര്‍ത്ത് വായിക്കാന്‍ കൊള്ളാമെന്ന് തോന്നുന്നു.

1.streaks are meant to be broken
2.good things must comes to an end
3.absoulutely nothing last forever
4.arrogance has clouded judgement.


ഇതിന്റെ മലയാളം പരിഭാഷ,

1.വിജയപരമ്പരകള്‍ തകര്‍ക്കപ്പെടുവാനുള്ളതാണ്,
2.ഏത് നല്ല കാര്യത്തിനും ഒരു അവസാനമുണ്ടാവും,
3.ഒന്നും അനന്തകാലത്തോളും നിലനില്‍ക്കില്ല.

അവസാന വാചകത്തിനെ അര്‍ത്ഥം മനുഷ്യന്‍ ഒരിക്കലും മറക്കരുത്.

4.ധാര്‍ഷ്ട്യം അല്ലെങ്കില്‍ ധിക്കാരം നല്ലൊരു തീരുമാനം എടുക്കുന്നതില്‍ മറയിട്ടു.

വല്ലപ്പോഴും തത്വ ദര്‍ശനങ്ങളും നല്‍കിയില്ലെങ്കില്‍ എന്ത് കൂതറതിരുമേനി അല്ലെ.
വായനക്കാര്‍ക്ക് ഉപദേശങ്ങള്‍ സ്വീകരിക്കുയോ തള്ളിക്കളയുകയോ ആവാം

കൂതറ തിരുമേനി.

5 comments:

എസ്.കുമാര്‍ said...

തിരുമേനി വേദാന്തിയായതില് സന്തോഷം തോന്നുന്നു. വീണ്ടും ഇത്തരം പോസ്റ്റുകള് പ്രതീക്ഷിക്കുന്നു.

Unknown said...

തിരുമേനി ഭേഷ് ആയിരിക്കനു .സാമ്പത്തിക ദാരിദ്ര്യ കാലത്ത് ഉപദേശങ്ങള്‍ക്കും ,തെറി വിളികള്‍ക്കും ദാരിദ്ര്യമില്ലാതിരിക്കട്ടെ
നോമിനു അതൊരു രസമാണ് കാണുവാന്‍

അഹങ്കാരി... said...

ഏതാ‍യാലും കൂതറ വന്ന് വന്ന് തിരുമ്മേനീ തന്ന്നെ ആയിരിക്കണല്ലാ :)

കുറേ നാള്‍ ഇല്ലാരുന്നു ... മൊത്തം ഒറ്റ ഇരിപ്പിനു വായിച്ചു - കമന്റുകളൊന്നും കാണാഞ്ഞതിനാല്‍ (റീഡറിലാണേ വായന) പ്രശ്നനങ്ങളും ചില പോസ്റ്റുകളും അങ്ങ്ഗട് മനസിലായില്ല!

ഏതായാലും ഇടക്കാലത്തുണ്ടായ അനാരോഗ്യ മത്സരത്തില്‍ നിന്നും കൂതറ പുറത്ത് വന്നിരിക്കുന്നു -അതിന്റെ ഒരു ചെറിയ ഇന്‍ഫ്ലുവെന്‍സ് ഇപ്പോഴുമുണ്ടെങ്കിലും :)

:)


താങ്ക്നളുടെ പോസ്റ്റുകള്‍ വിജ്ഞാനപ്രദങ്ങള്‍ തന്നെ ആണ്. എങ്കിലും ഒരു അഭിപ്രായം പറഞ്ഞോട്ടെ.

എന്നെപ്പോലെ മിക്ക ബ്ലോഗേഴ്സും അനോണി കമന്റുകള്‍ അന്‍nഉവദിക്കുന്നവരാണ് , ഞാന്‍ കൈക്കാര്യം ചെയ്യുന്ന വിഷയങ്ങളില്‍ അനോണി കമന്റുകള്‍ അനുവദിക്കേണ്ടിയുമിരിക്കുന്നു.

എന്നാല്‍ അത് ചെയ്യുന്നത്, പ്രകോപനപരമായോ മര്യാദ ലംഘ്ച്ചു കൊണ്ടോ ആരെങ്കിലും കമന്റിട്ടാല്‍ അവരെ ട്രേസ്ചെയ്യാം എന്ന ധൈര്യത്തിലാണ്.

എന്നാല്‍ കൂതറ ഐപി ഹൈഡ് ചെയ്യാനുള്ള വഴികള്‍ പരസ്യമായി പറഞ്ഞ് അനോണികള്‍ക്കൊരു പാത നല്‍കി!

മറ്റുള്ളവരെ ഹറാസ് ചെയ്യാനല്ല, മര്യാദയുടെ പരിധി ലംഘിക്കാതിരിക്കാന്‍ ഒരു മുന്നറിയിപ്പായി/ ലംഘിച്ചാല്‍ അത്നിനെ പ്രതിരോധിക്കുവാനാണ് ഈ ഐപി ഒക്കെ ട്രേസ് ഛെയ്യുന്നത് - ഈ അനോണി കമന്റനുവദിക്കാത്ത്ത താങ്കള്‍ക്കും അനോണികമന്റിന്റെ പ്ര്ശ്നങ്ങള്‍ അറിയുമായിരിക്കുമല്ലോ!

അതു പോലെ തന്നെ ഒരു ബ്ലോഗില്‍ അഹങ്കാരി ഉള്‍പ്പടെ പലരുടേയും വ്യാജ പ്രൊഫൈലുണ്ടാക്കി തെറികള്‍ എഴുതിട്ടവരുമുണ്ട്. അതു പോലെ വൃത്തികേട് കാട്ടുന്നവരെ കണ്ടെത്താനും അത് ഉപകാരപ്പെടുമായിരുന്നു.

ഇങ്ങനെ ഹിഅഡ് ചെയ്ത പ്രോക്സി ഐപികളേ കണ്ടെത്താനുള്ളാ മാര്‍ഗം ഉണ്ടെന്ന് പറഞ്ഞല്ലോ...അത് കൂടി നല്‍കുക. എന്നെപോലെ പലര്‍ക്കും അതുപകാ‍ാരപ്പെടും.


ആശംസകള്‍

Kvartha Test said...

കൂതറ തിരുമേനി എന്നത് കൂതറ മൈത്രാന്‍ എന്നോ മറ്റോ ആകേണ്ടിവരുമോ? :P

കൂതറ തിരുമേനി said...

@അഹങ്കാരി
ഐ.പി. യുടെ കണ്ടെത്തല്‍ വിശദീകരിച്ചുള്ള ഒരു പോസ്റ്റ് ഇടാം.കാരണം അതും ആവശ്യമാണ്.
ചിലപ്പോഴൊക്കെ വെറും കൂതറയാക്കാനുള്ള ചിലരുടെ ശ്രമങ്ങളില്‍ പ്രതികരിക്കുന്നതാണ്‌ താങ്കള്‍ പറഞ്ഞ ആ ഇന്ഫ്ലുവെന്‍സ്.തീര്‍ച്ചയായും അതുണ്ടാവാതെ നോക്കാം.

@ ശ്രീ@ശ്രേയസ്
കൂതറാന്‍ എന്നാ പേരിടാന്‍ ആയിരുന്നു ആദ്യം ചിന്തിച്ചത്‌.പക്ഷെ പിന്നീട് വിവാദങ്ങള്‍ ഉണ്ടാക്കേണ്ട എന്ന് കരുതി.ഇനി പെരുമാറ്റം ഇല്ല.

@ഞാനും എന്റെ ലോകവും, എസ് കുമാര്‍.
താങ്ക്സ്